കോവിഡ് കാലത്ത് ഗർഭിണികൾക്ക് പ്രത്യേക ശ്രദ്ധ

ഗർഭിണിയ്ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ ഗർഭാവസ്ഥയിലോ പ്രസവവേളയിലൊ ശിശുവിലേക്ക് ഈ രോഗം വ്യാപിക്കുന്നതിനെ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമായിട്ടില്ല. കാരണം അമ്നിയോട്ടിക് ഫ്ളൂയിഡ്, ബ്രസ്റ്റ് മിൽക്ക് അല്ലെങ്കിൽ മറ്റ് മെറ്റേണൽ ഫ്ളൂയിഡുകളുടെ സാമ്പിളുകളിൽ വൈറസുകളെയൊന്നും കണ്ടെത്തിയിട്ടില്ല.

കൊറോണ വൈറസ് ഒരു ലോക മഹാമാരിയായി രൂപമെടുത്തിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഈ സ്ഥിതി വിശേഷത്തെ ഗ്ലോബൽ എമർജൻസിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. മുതിർന്നവരെയും നേരത്തെ മുതൽ രോഗബാധയുള്ളവരെയേും മാത്രമല്ല മറിച്ച് യുവജനങ്ങളെയും കുട്ടികളെയും കൊറോണ അതിവേഗം ബാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടന പുറത്തിറക്കിയ കണക്കുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ ഗർഭിണികളെയും ഗർഭസ്ഥ ശിശുക്കളെയും സംബന്ധിച്ച് കോവിഡ് 19 എത്രമാത്രം അപകടകരമായിരിക്കുമെന്നത് ഗൗരവമർഹിക്കുന്ന കാര്യമാണ്.

ഗർഭകാലത്ത് സ്ത്രീകളുടെ ശരീരം പല മാറ്റങ്ങളിലൂടെ കടന്നുപോകുന്നുണ്ട്, മാത്രവുമല്ല വളരെ സംവേദന ക്ഷമതയേറിയ രോഗപ്രതിരോധശേഷിയുമായിരിക്കും അവർക്ക് ഈ ഘട്ടത്തിൽ. അതിനാൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഗർഭിണികളെ സംബന്ധിച്ച് കോവിഡ് 19 എത്രമാത്രം അപകടകാരിയാണെന്ന് അറിയാം. അതുപോലെ അമ്മയിൽ നിന്നും ഗർഭസ്ഥശിശുവിലേക്ക് രോഗബാധയുണ്ടാകാനുള്ള ആശങ്ക എത്രമാത്രമാണ്? അമ്മയേയും കുഞ്ഞിനെയും സുരക്ഷിതരാക്കാൻ എന്തെല്ലാം ചുവടുവയ്പ്പാണ് സ്വീകരിക്കേണ്ടത്?

കോവിഡ് 19 ഉം ഗർഭിണികളും

കോവിഡ് 19 അണുബാധ ഗർഭിണികളെ എത്രമാത്രം സ്വാധീനിക്കുന്നതിനെപ്പറ്റി ലോകാരോഗ്യസംഘടന പഠനം നടത്തി വരികയാണ്. എന്നാൽ സാധാരണക്കാരെ അപേക്ഷിച്ച് ഗർഭിണികൾക്ക് ഇത് വലിയ അപകടകാരിയാകുന്നുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല.

ഗർഭകാലത്ത് ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാകുന്നു. തൽഫലമായി ശ്വസനവ്യവസ്ഥയിൽ അണുബാധയുണ്ടാകാനുള്ള സാദ്ധ്യത വർദ്ധിക്കുന്നു. അതായത് കൊറോണ വൈറസ് ശ്വസന വ്യവസ്ഥയെയാണ് പ്രധാനമായും ആക്രമിക്കുന്നത്. അതുകൊണ്ട് ഗർഭകാലത്ത് കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള ആശങ്കയെ തള്ളിക്കളയാനാവില്ല.

കോവിഡ് 19 രോഗവ്യാപനത്തിൽ നിന്നും ഗർഭിണികളെ സംരക്ഷിക്കുകയെന്നത് പ്രധാനമാണ്. അതിനായി ചില അത്യാവശ്യ മുൻകരുതലുകൾ സ്വീകരിക്കാം. പനി, ചുമ, ജലദോഷം, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട് എന്നിങ്ങനെയുള്ള ലക്ഷണങ്ങളെ ഗൗരവമായി കാണുക.

സുരക്ഷാ ഉപായങ്ങൾ

ഗർഭിണികളായ സ്ത്രീകൾ കോവിഡ് ബാധയിൽ നിന്നും സ്വയം സംരക്ഷിക്കുന്നതിനായി ചുവടെ കൊടുത്തിരിക്കുന്ന ഉപായങ്ങൾ സ്വീകരിക്കാം.

  • ദിനചര്യയുടെ ഭാഗമായി വീട്ടിൽ നിന്നും പുറത്തുപോകുന്നത് ഒഴിവാക്കുക. അടിയന്തിര സാഹചര്യത്തിൽ മാത്രം പുറത്തുപോകുക.
  • സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക അല്ലെങ്കിൽ കൈകൾ വൃത്തിയായിരിക്കാൻ സാനിറ്റൈസർ ഉപയോഗിക്കുക.
  • ആളുകളിൽ നിന്നും അകലം പാലിക്കുക. അറിയാത്ത ആരുടെയെങ്കിലും അടുത്ത് പോയാൽ ഉടൻ അകലം പാലിക്കാൻ ശ്രമിക്കുക.
  • തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ കർചീഫിന് പകരം ടിഷ്യുപേപ്പർ ഉപയോഗിക്കാം. ഉപയോഗിച്ച ടിഷ്യുപേപ്പർ ചുരുട്ടി ഉടനടി ഡസ്റ്റ്ബിന്നിൽ നിക്ഷേപിക്കുക.
  • സ്വന്തം കണ്ണുകൾ, മൂക്ക്, മുഖം എന്നിവിടങ്ങളിൽ അടിക്കടി കൈ കൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കുക.
  • രോഗികളിൽ നിന്നും അകലം പാലിക്കുക.
  • എന്തെങ്കിലും പ്രശ്നമുണ്ടാകുന്ന സാഹചര്യത്തിൽ ഡോക്ടറെ ബന്ധപ്പെടുക.

ഏറ്റവും അത്യാവശ്യമുണ്ടെങ്കിൽ മാത്രം ഡോക്ടറുടെ അടുത്ത് പോകാം. വീഡിയോ കോൾ വഴിയും ഡോക്ടറെ കൺസൾട്ട് ചെയ്യാം.

ജാഗ്രത പാലിക്കുക

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഒന്നോ അതിലധികമോ ലക്ഷണമുണ്ടെങ്കിൽ ഉടനടി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ഗർഭിണിയെ കൊണ്ടുപോകുക. അല്ലെങ്കിൽ സർക്കാർ ലഭ്യമാക്കിയിരിക്കുന്ന എമർജൻസി നമ്പറുമായി ബന്ധപ്പെടുക.

  • ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക.
  • ഉത്സാഹക്കുറവ് അനുഭവപ്പെടുക. തളർച്ചയുണ്ടാവുക.
  • കടുത്ത പനി
  • ദിവസങ്ങളായി ചുമ നീണ്ട് നിൽക്കുക.
  • മണംപിടിക്കാനും സ്വാദറിയാനുമുള്ള ക്ഷമത കുറയുക.

ഗർഭസ്ഥശിശുവിന് ഇത് അപകടകരമാവുമോ?

സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആന്‍റ് പ്രിവൻഷൻ സിഡിസി അനുസരിച്ച് ഇതുവരെ ഇത് സംബന്ധിച്ചുള്ള തെളിവുകളൊന്നും കിട്ടിയിട്ടില്ല, അതായത് ഗർഭിണിയ്ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിൽ ഗർഭാവസ്ഥയിലോ പ്രസവവേളയിലൊ ശിശുവിലേക്ക് ഈ രോഗം വ്യാപിക്കുന്നതിനെ സംബന്ധിച്ച് തെളിവുകളൊന്നും ലഭ്യമായിട്ടില്ല. കാരണം അമ്നിയോട്ടിക് ഫ്ളൂയിഡ്, ബ്രസ്റ്റ് മിൽക്ക് അല്ലെങ്കിൽ മറ്റ് മെറ്റേണൽ ഫ്ളൂയിഡുകളുടെ സാമ്പിളുകളിൽ വൈറസുകളെയൊന്നും കണ്ടെത്തിയിട്ടില്ല.

കോവിഡ് ബാധിച്ചിട്ടുള്ള ഗർഭിണികൾക്കും അല്ലെങ്കിൽ സാദ്ധ്യതയുണ്ടെന്ന് സംശയിക്കുന്ന ഗർഭിണികൾക്കും ഗർഭകാലത്തും പ്രസവസമയത്തും അത് കഴിഞ്ഞും പ്രത്യേക ശ്രദ്ധയും പരിചരണവും അത്യന്താപേക്ഷിതമാണ്. കോവിഡ് ബാധിച്ച സ്ത്രീകൾക്ക് മുലപ്പാലൂട്ടുവാൻ സാധിക്കുമോ?

കോവിഡ് 19 ബാധിച്ചിട്ടുള്ള സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ മുലപ്പാലൂട്ടാം. എന്നാൽ ചിലകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • റെസ്പിറേറ്ററി ഹൈജീൻ കാര്യത്തിൽ ശ്രദ്ധിക്കുക. കുഞ്ഞുങ്ങളെ മുലപ്പാലൂട്ടുന്ന വേളയിൽ മാസ്ക് നിർബന്ധമായും ധരിക്കുക.
  • കുഞ്ഞുങ്ങളെ സ്പർശിക്കുന്നതിന് മുമ്പും ശേഷവും സ്വന്തം കൈകൾ കഴുകി വൃത്തിയാക്കുക.
  •  കുഞ്ഞുങ്ങളിൽ നിന്നും അകലം പാലിക്കുക. മുലപ്പാലൂട്ടുന്ന വേളയിലോ കുഞ്ഞിന് ഏറ്റവും ആവശ്യമായി വരുന്ന വേളയിലോ മാത്രം സമ്പർക്കം പുലർത്താം.
  • മുറി വൃത്തിയുള്ളതായി സൂക്ഷിക്കുക.

ആരോഗ്യകരമായ ഗർഭകാലത്തിനുള്ള ടിപ്സുകൾ

  • സന്തുലിതവും പോഷകസമ്പന്നവുമായി ഭക്ഷണം കഴിക്കുക. കുഞ്ഞിന്‍റെ വളർച്ചയ്ക്കും അമ്മയുടെ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങൾക്കുമുള്ള തയ്യാറെടുപ്പുകൾക്ക് ഇവ ആവശ്യമാണ്.
  • ഗർഭകാലത്ത് കാത്സ്യം, ഫോളേറ്റ്, അയൺ എന്നിവയുടെ ആവശ്യകത പൂർത്തീകരിക്കാൻ ദിവസവും സപ്ലിമെന്‍റുകൾ കഴിക്കുക.
  • രാത്രിയിൽ കുറഞ്ഞത് 8 മണിക്കൂറും പകൽ 2 മണിക്കൂറും ഗർഭിണികൾക്ക് ഉറക്കമാവശ്യമാണ്. ഉറക്കമില്ലായ്മ മൂലം ശരീരത്തിന്‍റെ താളക്രമം തെറ്റാം.
  • ഗർഭകാലത്ത് സാധാരണരീതിയിലുള്ള ദിനചര്യ പുലർത്തണം. വീട്ടുജോലികൾ ചെയ്യാം. എന്നും അര മണിക്കൂർ നടക്കുക.

പുകവലി മദ്യപാനം അരുത്

കാപ്പി, ചായ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കാം. മാനസികാരോഗ്യത്തിന് വേണ്ട ശ്രദ്ധ നൽകുക. ഗർഭകാലത്തുണ്ടാകുന്ന മൂഡ് സ്വിംഗിൽ നിന്നും മോചനം നേടുന്നതിനും മനശാന്തിക്കും ദിവസവും 15-20 മിനിറ്റ് ധ്യാനം ചെയ്യാം

കൊറോണ വ്യാപനം നടക്കുന്ന ഈ സമയത്ത് അത്തരം സാഹചര്യങ്ങളിൽ നിന്നും രക്ഷ പ്രാപിക്കാനുള്ള ഉപായം സ്വീകരിക്കാം. എന്നുവച്ച് അനാവശ്യ മാനസികപിരിമുറുക്കത്തിന് അടിമപ്പെടരുത്.

സാനിറ്റൈസറിലെ വ്യാജനെ തിരിച്ചറിയാം

കൊറോണ വൈറസ് പടർന്നു പിടിച്ചതിനൊപ്പം വിപണിയിൽ ധാരാളം സാനിറ്റൈസറുകളും മുളച്ചു പൊന്തിയിട്ടുണ്ട്. ഇതിൽ നല്ലതേത് എന്ന് തിരിച്ചറിഞ്ഞു വാങ്ങുക തന്നെ വേണം.

കമ്പനികളുടെ തട്ടിപ്പ്

സാനിറ്റൈസറിന്‍റെ വർദ്ധിച്ച ആവശ്യം പരിഗണിച്ച് സർക്കാർ ഈ ഉൽപന്നത്തിന്‍റെ ഡ്രഗ് ലൈസൻസ് നീക്കം ചെയ്‌തു. അതിനാൽ ഏതു കമ്പനിയ്ക്കും സാനിറ്റൈസർ ഉൽപാദിപ്പിക്കാൻ കഴിയും. ഈ മഹാമാരിക്കിടയിൽ കൊള്ളലാഭം ഉണ്ടാക്കാനായി തട്ടിപ്പുമായി ഇറങ്ങിയവരും ധാരാളം കാണും. അങ്ങനെ നല്ലതും ചീത്തയും ഇടത്തരവുമൊക്കെയായി വിപണിയിൽ സാനിറ്റൈസറുകളുടെ ഒഴുക്കു തന്നെയുണ്ട്.

ഒറിജിനലും ഡ്യൂപ്പിക്കേറ്റും ധാരാളമായി ഒരേ ഷോപ്പിൽ തന്നെ കിട്ടിയെന്നും വരാം. മെഡിക്കൽ ഷോപ്പിൽ മുതൽ ഫുട്പാത്തിൽ വരെ സാനിറ്റൈസർ ലഭ്യമാകുന്നത് അതുകൊണ്ടാണ്. സാനിറ്റൈസറുകൾ വിൽക്കുമ്പോൾ കമ്മീഷൻ ലഭിക്കും. ബ്രാന്‍റഡ് കമ്പനികളുടെ കമ്മീഷൻ 20 ശതമാനത്തിൽ കൂടുതൽ പതിവില്ല. എന്നാൽ ക്വാളിറ്റി കുറഞ്ഞ ഉൽപന്നങ്ങൾക്ക് മാർക്കറ്റ് പിടിക്കാനായി കടയുടമകൾക്ക് വലിയ കമ്മീഷൻ ഓഫർ ചെയ്യാറുണ്ട്.

സാധനം വിറ്റു പോയ ശേഷം മാത്രം കമ്പനിയ്ക്ക് പേമന്‍റ് നൽകിയാൽ മതിയെന്ന ഓഫറുള്ളപ്പോൾ കടയുടമകൾ അത്തരം പ്രൊഡക്ടുകൾ തീർച്ചയായും പ്രൊമോട്ട് ചെയ്യുകയും ചെയ്യും.

ഡോക്ടർമാർ പറയുന്നത്, ഇത്തരം സാനിറ്റൈസറുകൾ ഹാനികരമായേക്കാമെന്നാണ്. ബാച്ച്, നമ്പർ, എക്സ്പയറി ഡേറ്റ്, കമ്പനി വിവരങ്ങൾ ഇവ അടങ്ങിയതായിരിക്കണം സാനിറ്റൈസർ ബോട്ടിൽ. അതൊന്നുമില്ലെങ്കിൽ, സാനിറ്റൈസർ ഉദ്ദേശിച്ച ഗുണം നൽകുമോ എന്നു സംശയിക്കുന്നതിൽ തെറ്റില്ല.

ചർമ്മത്തിനും ശ്വാസകോശത്തിനും പ്രയാസം ഉണ്ടാക്കുവാൻ ഇത്തരം ഗുണനിലവാരം കുറഞ്ഞ സാനിറ്റൈസറുകൾ കാരണമായേക്കാം. ആൽക്കഹോൾ അളവ് കുറഞ്ഞ സാനിറ്റൈസറുകളിൽ ട്രൈക്ലോസൻ കണ്ടന്‍റ് കൂടുതലായിരിക്കും. ട്രൈക്ലോസൻ ആന്‍റി ബാക്ടീരിയൽ ഏജന്‍റ് ആണ്. ഇതിന്‍റെ ദീർഘകാല ഉപയോഗം ചർമ്മത്തിന് ഹാനികരമാണ്. ചൊറിച്ചിലും പുകച്ചിലും ഉണ്ടാക്കും. ഇത്തരം സാനിറ്റൈസർ ഉപയോഗിക്കേണ്ടി വന്നാൽ കൈകൾ 25 സെക്കന്‍റ് സോപ്പിട്ട് കഴുകുന്നത് നന്നായിരിക്കും.

ജാഗ്രത വേണം

മെഡിക്കൽ ഷോപ്പിൽ നിന്ന് മാത്രം സാനിറ്റൈസർ വാങ്ങാൻ ശ്രദ്ധിക്കുക. വില കുറഞ്ഞതു നോക്കി സാധാരണ കടകളിൽ നിന്നോ, ഫുട്പാത്തിൽ നിന്നോ ഒന്നും വാങ്ങാൻ ശ്രമിക്കരുത്. മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങുന്ന സാനിറ്റൈസറിന് ബിൽ ചോദിച്ചു വാങ്ങുക. സാനിറ്റൈസർ ബോട്ടിലിൽ കമ്പനിയുടെ ലൈസൻസും ബാച്ച് നമ്പറും ഉണ്ടാകും. ഈ വിവരങ്ങൾ ഇല്ലാത്തതാണെങ്കിൽ ഗുണനിലവാരത്തിൽ കോംപ്രമൈസ് നടന്നോ എന്ന് സംശയിക്കണം.

സാനിറ്റൈസറിൽ ആൽക്കഹോൾ അംശം 80 ശതമാനം ആവശ്യമാണ്. എങ്കിലെ അതു രോഗാണുമുക്തവും, ചർമ്മത്തിന് ഹാനികരമല്ലാത്തതും ആകുന്നുള്ളൂ. ശരിയായ സാനിറ്റൈസർ കണ്ടെത്താൻ മൂന്ന് എളുപ്പ വഴികളുണ്ട്.

ടിഷ്യു പേപ്പർ ടെസ്റ്റ്

ടോയ്‍ലെറ്റ് ടിഷ്യു പേപ്പറിൽ ബോൾ പെൻ കൊണ്ട് ഒരു വൃത്തം വരയ്ക്കുക. ഈ പേപ്പർ പരന്ന പ്രതലത്തിൽ വച്ച ശേഷം സാനിറ്റൈസർ ഏതാനും തുള്ളി ഒഴിക്കുക. വൃത്തത്തിനു പുറത്തേക്ക് പോകാത്ത രീതിയിൽ സാനിറ്റൈസർ തുള്ളിയായി ഒഴിച്ച് വയ്ക്കുക. അൽപം കഴിഞ്ഞ് നോക്കിയാൽ ബോൾ പെൻ കൊണ്ട് വരച്ച വര അവിടവിടെ മാഞ്ഞു പോയതായി കാണാം. ഇങ്ങനെ കണ്ടാൽ ഉറപ്പിക്കാം സാനിറ്റൈസർ നല്ല ക്വാളിറ്റി ഉള്ളതാണ്.

ഗോതമ്പ് പൊടി ടെസ്റ്റ്

ഒരു സ്പൂൺ ഗോതമ്പു പൊടിയെടുക്കുക. ഒരു പ്ലേറ്റിൽ ഇത് ഇട്ടശേഷം അൽപം സാനിറ്റൈസർ ഒഴിക്കുക. എന്നിട്ട് കുഴച്ചു നോക്കുക. സാനിറ്റൈസറിൽ കൂടുതൽ വെള്ളം അടങ്ങിയിട്ടുണ്ടെങ്കിൽ ഗോതമ്പ് പൊടി കുഴഞ്ഞു കിട്ടും. ആൽക്കഹോൾ ആണ് കൂടുതലെങ്കിൽ ഗോതമ്പുപൊടി കുഴയുകയുമില്ല.

ഹെയർ ഡ്രയർ ടെസ്റ്റ്

ഒരു പാത്രത്തിൽ ഒരു സ്പൂൺ സാനിറ്റൈസർ ഒഴിക്കുക. മറ്റൊരു പാത്രത്തിൽ അൽപം വെള്ളവുമെടുക്കുക. ഡ്രയർ 30 സെക്കന്‍റ് പ്രവർത്തിപ്പിക്കുക. ആൽക്കഹോൾ 78 ഡിഗ്രി സെൽഷ്യസിൽ ബാഷ്പീകരിച്ചു തുടങ്ങും. വെള്ളം കൂടുതലുള്ളതാണെങ്കിൽ 100 ഡിഗ്രി സെന്‍റി ഗ്രേഡിലാണ് ബാഷ്പീകരണം നടക്കുക.

3 ബ്രൈഡൽ ഹെയർ സ്റ്റൈലുകൾ

വിവാഹ ദിനത്തിൽ എല്ലാവരിൽ നിന്നും വേറിട്ട ലുക്ക് ഉണ്ടാവുകയെന്നത് ഏത് കല്യാണപെണ്ണും ആഗ്രഹിക്കുന്ന കാര്യമാണ്. മേക്കപ്പിലും വിവാഹ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും മാത്രമല്ല ഹെയർ സ്റ്റൈലിംഗിലും വേറിട്ട ലുക്ക് സൃഷ്ടിക്കാൻ വധു ആഗ്രഹിക്കുന്നു.

വിവാഹത്തോടനുബന്ധിച്ചുള്ള വിവിധ അവസരങ്ങളിൽ വധു എത്നിക് വേഷമണിയുന്നതു കൊണ്ട് അതിനിണങ്ങുന്ന ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കണമെന്നാണ് സ്ട്രീക്ക്സ് പ്രൊഫഷണൽ എക്സ്പെർട്ട് ആഗ്‍നസ് ചെൻ പറയുന്നത്.

എല്ലാതരം വേഷത്തിനും മുടി ലൂസായി ഇടുന്ന സ്റ്റൈൽ ഇണങ്ങുമെങ്കിലും ആരെയെങ്കിലും ഗ്രീറ്റ് ചെയ്യാനോ സെലിബ്രേഷനോ വേണ്ടി ഇത് സ്യൂട്ട് ആവണമെന്നില്ല. അതിനാൽ ഇത്തരമവസരങ്ങൾക്ക് ഇണങ്ങുന്ന ഹെയർ സ്റ്റൈലിംഗ് രീതികൾ പരിചയപ്പെടാം.

കോമ്പ് കറന്‍റ്

ഏറ്റവുമാദ്യം മുടി മുഴുവനുമെടുത്ത് വലിയ കേളിംഗുകൾ തയ്യാറാക്കാം. പിന്നെയത് വിടർത്തിയിട്ട് രണ്ട് ഭാഗങ്ങളിലായി സിഗ്സാഗ് പൊസിഷനിൽ ആക്കി ഇരുഭാഗങ്ങളിൽ നിന്നും മുടിയെടുത്ത് പിന്നലുണ്ടാക്കുക. അൽപ്പം മുടി മുഖത്തേക്ക് സ്റ്റൈൽ ചെയ്‌തിടുക. ഒടുവിലായി ഇരുപിന്നലുകളും ഒരുമിച്ചാക്കി ടക്ക് ചെയ്‌ത് സ്പ്രേ ചെയ്‌ത് സെറ്റ് ചെയ്യാം. അതിനുശേഷം പിന്നലിൽ ആക്സറീസോ പൂക്കളോ വച്ച് അലങ്കരിച്ച് ഹെയർ സ്റ്റൈലിംഗ് പെർഫക്റ്റാക്കാം.

പേര്‍ഷ്യന്‍ വേവ്‍ലെറ്റ്

മുടിയുടെ റൂട്ട്സിൽ മൂസ് പുരട്ടുക. എല്ലാ മുടിയും ഒരുമിച്ചെടുത്ത് മുടി ചുരുളുകൾ തയ്യാറാക്കുക. ഇത് ഉച്ചിയിൽ വേണം സെറ്റ് ചെയ്യാൻ അൽപ്പസമയം കഴിഞ്ഞ് മുടി അഴിച്ചിടുക. മുടി ചുരുണ്ടിരിക്കും. അതിനുശേഷം മുടി ചീകി ശിരസിന് മുകൾ ഭാഗത്ത് ക്രൗൺ പോലെ ഹെയർ സ്റ്റൈലിംഗ് ചെയ്യാം. ശേഷം ഓരോ സെക്ഷനായി എടുത്ത് ട്വിസ്റ്റ് ചെയ്‌ത് ലൂസായി ചുരുട്ടി പിൻ ചെയ്യാം. ഇത് ഫിക്സ് ചെയ്യാൻ മുകളിൽ ഹെയർ സ്പ്രേ ചെയ്യാം.

കാർമൈൻ ക്രോസ് ബൺ

ഒരു ചെവിയിൽ നിന്നും മറ്റേ ചെവി വരെ മുടി സെക്ഷനായി എടുത്ത് പിറകിൽ പോണിടെയിൽ തയ്യാറാക്കുക. ഇത് ട്വിസ്‌റ്റ് ചെയ്‌ത് ലോബൺ തയ്യാറാക്കാം. അതിന് ചുറ്റുമുള്ള മുടി എടുത്ത് ബണ്ണിൽ പിൻ ചെയ്യാം. ഇതിന് പുറമെ ഓരോ ഹെയർ സെക്ഷനും എടുത്ത് ചെറുതായി പിന്നി ബണ്ണിനടുത്തായി പിൻ ചെയ്യാം. ഹെയർ സ്റ്റൈൽ ഫിക്സായിരിക്കാൻ സ്പ്രേ പ്രയോഗിക്കാം.

മുടി സ്റ്റൈലിംഗ് ചെയ്യും മുമ്പ്

മുടിയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകുന്നതിന് മുമ്പായി മുടിയെ അതിനായി തയ്യാറാക്കേണ്ടതാവശ്യമാണ്. അങ്ങനെയായാൽ ഹെയർ ശരിയായ രീതിയിൽ മാനേജ് ചെയ്യാനാവും. സ്ട്രീക്ക്സിന്‍റെ ടെക്നിക്കൽ ഹെഡ് സമീർ ഹംദാരെ നൽകുന്ന  ടിപ്സുകൾ:

  1. ആഴ്ചയിലൊരു തവണ മുടിയ്ക്ക് സ്പാ അല്ലെങ്കിൽ കണ്ടീഷണിംഗ് നൽകാം. ഡൾ ഹെയർ പ്രശ്നം അകലാൻ ഇത് മികച്ച മാർഗ്ഗമാണ്.
  2. മുടി കഴുകിയ ശേഷം നനഞ്ഞ മുടിയിലും ഉണങ്ങിയ മുടിയിലും സിറം പ്രയോഗിക്കാം. മുടിയുടെ തിളക്കം വർദ്ധിക്കാനിത് സഹായിക്കും.
  3. ഇളം ചൂട് എണ്ണ ഉപയോഗിച്ച് ഹെയർ മസാജ് ചെയ്യാം. ശിരോചർമ്മത്തിലെ രക്‌തയോട്ടം വർദ്ധിക്കാനും ഡീപ് കണ്ടീഷണിംഗിനും ഇത് നല്ലതാണ്.
  4. ഫ്രഷ് ഹെയർ കട്ട് ചെയ്യിക്കുക. മുടി നല്ല ഷെയ്പിൽ കിടക്കും.
  5. സൾഫേറ്റ് ഫ്രീ ഷാംപുവും കണ്ടീഷണറും ആഴ്ചയിൽ 2 തവണ ഉപയോഗിക്കാം.
  6. ഇഷ്ടപ്പെട്ട ഹെയർ ലുക്ക് ലഭിക്കാൻ മുടിയ്ക്ക് നല്ല ആരോഗ്യവും തിളക്കവും ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. അതിനായി ഒരു മാസം മുമ്പ് തുടങ്ങി ഹെയർ കെയർ ചെയ്‌ത് തുടങ്ങാം. ഏതെങ്കിലും ഹെയർ എക്സ്പെർട്ടിന്‍റെ സഹായം അതിനായി തേടാം.

തണുപ്പ് കാലത്ത് സ്കാൽപ്പ് വരണ്ടിരിക്കും. അതിനാൽ ഹെയർ സ്റ്റൈലിംഗ് ഇത്തരം മുടിയിൽ കംഫർട്ടിബിളാവില്ല. അതുപോലെ ചൊറിച്ചിലുണ്ടാവുന്നതിനാൽ ചർമ്മത്തിൽ കുരുക്കളും പൊട്ടലും ഉണ്ടാകും. അതുകൊണ്ട് സ്കാൽപ് ട്രീറ്റ്മെന്‍റ് നിർബന്ധമായും സ്വീകരിക്കണം.

വിവാഹശേഷം ഫാഷനബിളാകാൻ…

വിവാഹ ശേഷമുള്ള പാർട്ടികളിൽ ഹെവി ഡ്രസ് അണിയുകയെന്നത് അത്ര കംഫർട്ടിബിള്‍ ആകണമെന്നില്ല. എന്നാൽ നോർമൽ ഡ്രസ് ധരിക്കുന്നതോ ലുക്കിനെ വികലമാക്കും. ഈ സാഹചര്യത്തിൽ ഈ 5 വസ്‌തുക്കൾ കയ്യിൽ കരുതിയാൽ വധുവിന് ഈസിയായി സ്റ്റൈലിഷ് ലുക്ക് സ്വന്തമാക്കാം.

വിവാഹ ശേഷമുള്ള വിരുന്ന് സൽക്കാരത്തിൽ വധുവിന് വ്യത്യസ്തമായ സ്റ്റൈലിംഗാണ് ആവശ്യം. റിസപ്ഷനുള്ള വസ്ത്രങ്ങളും മേക്കപ്പും വിവാഹ സമയത്തുള്ളതിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കുമല്ലോ. അതിനെ തുടർന്നുള്ള മറ്റ് ആഘോഷങ്ങളിലും സ്റ്റൈലിംഗുകൾ വ്യത്യസ്തമായിരിക്കണം. ഈ സമയത്ത് ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചും ഒരു ധാരണയുണ്ടായിരിക്കേണ്ടതാവശ്യമാണ്.

ബ്രൈഡൽ വേഷം തന്നെ ഇതേയവസരങ്ങളിൽ അണിയുന്നത് തീർത്തും അരോചകമായിരിക്കും.

വിവാഹ ശേഷമുള്ള വിരുന്ന് സൽക്കാരങ്ങളിൽ അൽപ്പം വ്യത്യസ്തമായ വേഷമാണ് ആവശ്യം. അതിനായി വിലയേറിയ വസ്ത്രങ്ങൾ വാങ്ങണമെന്നില്ല. വധു അതിനായി 5 വസ്തുക്കൾ കയ്യിൽ കരുതിയാൽ പിന്നെ പ്രത്യേകിച്ചൊരു ഡ്രസ്സിന്‍റെ ആവശ്യം വേണ്ടി വരില്ലായെന്നാണ് ഫാഷൻ ഡിസൈനറായ അനാമിക റായ് പറയുന്നത്. അവ ഉപയോഗിച്ച് ഓരോ പാർട്ടിയിലും വധുവിന് വ്യത്യസ്ത ലുക്ക് സൃഷ്ടിക്കാനാവും.

ഹെവി എംബ്രോയ്ഡറി ദുപ്പട്ട

ഹെവി എംബ്രോയ്ഡറിയുള്ള സാരിയണിയുകയെന്നത് എല്ലാ അവസരത്തിനും ഇണങ്ങണമെന്നില്ല. ഹെവി സാരിയണിയുന്നത് അത്ര കംഫർട്ടബിളുമാവണമെന്നില്ല. ബ്രൈഡൽ ലുക്കിനായി ഹെവി എംബ്രോയ്ഡറി ദുപ്പട്ട അണിയുന്നത് മികച്ച ലുക്ക് സൃഷ്ടിക്കും. ഏത് തരം പ്ലെയിൻ സാരിക്കൊപ്പവും ഈ ദുപ്പട്ട സ്റ്റോൾ രീതിയിൽ ചുമലിൽ ഇട്ടാൽ വേറിട്ട സ്റ്റൈലാകും. ലുക്കില്ലാത്ത സാരി പോലും എലഗൻറാകും. ഓരോ സാരിക്കൊപ്പവും ഈ രീതി പരീക്ഷിച്ച് വേറിട്ട സ്റ്റൈൽ സൃഷ്ടിച്ച് ചുറ്റുമുള്ളവരെ അമ്പരിപ്പിക്കാം.

റെഡിമെയ്ഡ് സാരി

വിവാഹ ശേഷം വീട്ടിൽ പലതരം പാർട്ടികൾ സംഘടിപ്പിക്കപ്പെടാം. ഈയവസരത്തിൽ വധുവിന് അടുക്കള കാര്യങ്ങളിലും വീട്ടിലെ മറ്റ് ജോലികളിലും ശ്രദ്ധിക്കേണ്ടതായി വരാം. ഈയവസരത്തിൽ സാരിയത്ര കംഫർട്ടിബിളാവണമെന്നില്ല. എന്നാൽ പാർട്ടിയ്ക്ക് മികച്ച വേഷവുമായിരിക്കുകയും വേണം. അതിനാൽ ഇത്തരമവസരങ്ങളിൽ റെഡിമെയ്ഡ് സാരിയണിഞ്ഞ് ലുക്ക് വ്യത്യസ്തമാക്കാം.

റെഡിമെയ്ഡ് സാരി വളരെ കംഫർട്ടിബിളുമാണ്. ചില റെഡിമെയ്ഡ് സാരിക്കൊപ്പം സ്ടിച്ചബിൾ പല്ലു പ്രത്യേകമായും ലഭിക്കാറുണ്ട്. ഓരോ തവണയും പല്ലു മാറ്റിയണിഞ്ഞ് സാരിയ്ക്ക് പുത്തൻ ലുക്ക് നൽകാം.

എംബ്രോയ്ഡറി അരപ്പട്ട

വെള്ളി അരപ്പട്ട അണിയുന്നത് എല്ലാ അവസരങ്ങളിലും അനുയോജ്യമാവണമെന്നില്ല. അതിനായി എംബ്രോയ്ഡറി ഉള്ള അരപ്പട്ട പ്രത്യേകമായി ലഭിക്കാറുണ്ട്. ഒരു ആക്സസറീസായി ഇത് ഉപയോഗിക്കുകയും ചെയ്യാം. സാരി, ലോംഗ് സ്കർട്ട്, സ്യൂട്ട് എന്നീ വേഷങ്ങൾക്കൊപ്പം ഇതണിയുകയും ചെയ്യാം. 3 മുതൽ 10 ഇഞ്ച് വരെ വീതിയുണ്ടായിരിക്കും ഇതിന്.

എംബ്രോയ്ഡറി കുർത്തി

സാരി, ലഹങ്ക, ലാച്ച, ലോംഗ് സ്കർട്ട് എന്നിവയക്കൊപ്പം എംബ്രോയ്ഡറി കുർത്തി അണിയുന്നത് കൂടുതൽ സ്റ്റൈൽ പകരും. അരയോളം നീളമുള്ളതായിരിക്കും ഈ കുർത്തി. അതിനാൽ യാതൊരു മടിയും കൂടാതെ ഈ വേഷം ട്രൈ ചെയ്യാം. പാർട്ടിയിൽ ഡാൻസും ചെയ്യാം.

പ്രിന്‍റഡ് സാരി

പ്രിന്‍റഡ് സാരി വാങ്ങുകയെന്നത് ഒട്ടും നഷ്ടമുള്ള കാര്യമല്ല. ഇതണിഞ്ഞ് ഓരോ പാർട്ടിയിലും വ്യത്യസ്ത സ്റ്റൈൽ സൃഷ്ടിക്കാം. വളരെ ലൈറ്റായതിനാൽ അണിയാനും പ്രയാസമില്ല. ഓഫീസ് അല്ലെങ്കിൽ പാർട്ടിയിൽ മോഡേൺ ലുക്കിലുള്ള സാരിയണിഞ്ഞ് സുന്ദരിയായ വധുവാകാം.

ഹെൽത്തി മിഠായികൾ…

ഉത്സവാഘോഷങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഓർത്ത് മിഠായിയോട് ഇനി നോ പറയേണ്ടി വരില്ല. രോഗപ്രതിരോധശേഷിയെ ബൂസ്റ്റ് ചെയ്യുന്ന മിഠായികളുമുണ്ട്. അവ പ്രത്യേക രീതിയിൽ തയ്യാറാക്കി കഴിക്കുകയേ വേണ്ടൂ. പഞ്ചസാരയിൽ സീറോ ന്യൂട്രിഷ്യനാണ് ഉള്ളത്. പഞ്ചസാര ഉപയോഗിക്കുന്നതു കൊണ്ട് അമിതവണ്ണവും രോഗങ്ങളും ഉണ്ടാകുകയേയുള്ളൂ. എന്നാൽ ഈന്തപ്പഴത്തിൽ ശരീരത്തിന് ആരോഗ്യം നൽകുന്ന അവശ്യ കാർബോ ഹൈഡ്രേറ്റും ധാതുക്കളും നാരുകളും പോഷകങ്ങളുമാണ് നിറയെ ഉള്ളത്. ഈന്തപ്പഴം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതിനും ഇത് സഹായകമാണ്.

എള്ള്: ഇത് കാത്സ്യത്തിന്‍റെ അളവ് വർദ്ധിപ്പിക്കും. സ്ത്രീകളിൽ കാത്സ്യം കൂടിയ അളവിൽ വളരെ ആവശ്യമാണ്. എള്ള് എല്ലിന്‍റെ ബലത്തിന് നല്ലതാണ്. അതുപോലെ കരളിന്‍റെ ആരോഗ്യത്തിനും എള്ള് സഹായകമാണ്. ശരീരഭാരത്തെ നിയന്ത്രിച്ച് ചർമ്മത്തെ ഹെൽത്തിയാക്കാനും മസിലുകൾക്ക് ശക്തി പകരാനും എള്ള് നല്ലതാണ്. ഇത് പ്രമേഹത്തെ നിയന്ത്രിക്കും. രോഗപ്രതിരോധശേഷിയെ ബൂസ്റ്റ് ചെയ്യും. സിങ്ക്, അയൺ, വിറ്റാമിൻ ബി, ഇ, മഗ്നീഷ്യം എന്നിവ ധാരാളമായി എള്ളിൽ അടങ്ങിയിരിക്കുന്നു.

തേങ്ങ: പിസിഒഡി, ആർത്തവ സമയത്തുണ്ടാകുന്ന കഠിനമായ വേദന, മൂത്രസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, മുഖക്കുരു, ചർമ്മത്തിലുണ്ടാവുന്ന തടിച്ച പാടുകൾ, ഒവേറിയൻ സിസ്റ്റ് പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തേങ്ങ ഉത്തമമാണ്. അതുപോലെ പിത്ത സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കുകയും ചെയ്യും.

നെയ്യ്: ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് ഏറ്റവും ഗുണകരമാണ്. ശരീരത്തിലുള്ള ടോക്സിനുകളെ പുറന്തള്ളി രോഗങ്ങൾ ഉണ്ടാവുന്നത് ഇത് തടയും. നെയ്യിൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിനും മുടിയ്ക്കും ഇത് വളരെ നല്ലതാണ്. സന്ധിവാതം, വാതം, ശരീരഭാരം കുറയുക തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നെയ്യ് സേവിക്കാം.

റിഫൈൻഡ് ഓയിൽ ചീത്ത കൊളസ്ട്രോളിനെ വർദ്ധിപ്പിക്കും. നെയ്യ് ആകട്ടെ നല്ല കൊളസ്ട്രോളിനെ വർദ്ധിപ്പിക്കുകയാണ് ചെയ്യുക. നെയ്യ് കഴിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ഓർമ്മശക്‌തി വർദ്ധിക്കാനും ശരീരബലം കൂട്ടാനും നെയ്യ് കഴിക്കാം.

വാൽനട്ട്: ഏകാഗ്രത വർദ്ധിപ്പിക്കാൻ ഉത്തമമായ ഒന്നാണ് വാൽനട്ട്. മെറ്റബോളിസം വേഗത്തിലാക്കി ശരീരഭാരം കുറയ്ക്കാനിത് സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇത് ആന്‍റി ഓക്സിഡന്‍റായും പ്രവർത്തിക്കും.

ശർക്കര: പ്രകൃതി ദത്തമായ മധുരമാണ് ഇതിനുള്ളത്. പഞ്ചസാരയെ അപേക്ഷിച്ച് ശർക്കര വളരെ നല്ല സ്വീറ്റ്നറും പോഷകഗുണം ഉള്ളവയുമാണ്. കാത്സ്യം, ഫൈബർ, അയൺ, വിറ്റാമിൻ ബി എന്നിവ ഇതിലടങ്ങിയിരിക്കുന്നു. ശർക്കര കഴിക്കുന്നതിലൂടെ വിളർച്ച പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയില്ല. അതുപോലെ ദഹനക്കേടിനെ പരിഹരിക്കുകയും ചെയ്യും. കിസ്മിസ് അല്ലെങ്കിൽ തേൻ എന്നിവയും ഉപയോഗിക്കാം.

മുളങ്കി: ഗ്യാസ്ട്രിക്, അൾസർ, തലവേദന, സ്ട്രസ്, ദുർബലമായ പ്രതിരോധശേഷി, വേദന, വാതം, ആർത്തവ വിരാമം, കൊളസ്ട്രോൾ എന്നിവയെ നിയന്ത്രിക്കുന്നതിന് ഇത് നല്ലതാണ്. ഭക്ഷ്യവിഭവമായി ഉപയോഗിക്കുന്നത് കൊണ്ട് ഇത് ശരീരത്തെ എല്ലാ വിധത്തിലും ആരോഗ്യമുള്ളതാക്കും.

മേൽപ്പറഞ്ഞവയെല്ലാം ഉപയോഗിച്ച് ലഡ്ഡു, ബർഫി, പിന്നി എന്നിവ തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കും.

ഇവയെല്ലാം ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താം:-

  • എള്ള് വെള്ളത്തിനോ പാലിനോ ഒപ്പം കഴിച്ചാൽ കാത്സ്യക്കുറവിനെ പരിഹരിക്കും. പ്രത്യേകിച്ചും സ്ത്രീകളിൽ.
  • ഭക്ഷണം കഴിക്കും മുമ്പ് ഈന്തപ്പഴം കഴിക്കുകയാണെങ്കിൽ ഭക്ഷണം വളരെ കുറഞ്ഞയളവിലെ കഴിക്കൂ. എളുപ്പം ദഹിക്കുകയും ചെയ്യും. ചോക്ക്ളേറ്റ്, കാൻഡി, കേക്ക് എന്നിവ കഴിക്കുന്നതിന് പകരമായി ഈന്തപ്പഴം കഴിച്ചാൽ ആരോഗ്യം വർദ്ധിക്കും. ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും.
  • ഭക്ഷണം കഴിച്ചശേഷം ശർക്കര കഴിച്ചാൽ ദഹനം സുഗമമാകും. ചൂട് വെള്ളത്തിനൊപ്പം കഴിച്ചാൽ ഉദരസംബന്ധമായ പ്രശ്നങ്ങൾ അകലും. ശരീരഭാരം കുറയുകയും ചെയ്യും.
  • തേങ്ങ ചിരകിയത് സലാദിനൊപ്പം ചേർത്ത് കഴിക്കാം. പാൽ അലർജിയായിട്ടുള്ളവർ തേങ്ങാപ്പാൽ കഴിക്കാം. തേങ്ങാപ്പാൽ സാധാരണ പാലിനെ അപേക്ഷിച്ച് പോഷക സമ്പന്നമാണ്.
  • നെയ്യ് കഴിക്കുന്നതു കൊണ്ട് ശരീരഭാരം ഒരിക്കലും വർദ്ധിക്കുകയില്ല. പലർക്കും നെയ്യുടെ ഗുണഗണങ്ങളെപ്പറ്റി അറിവില്ലാത്തവരാണ് പലരും. ദിവസവും 1-2 സ്പൂൺ നെയ്യ്, പരിപ്പ്, പച്ചക്കറി, അരി, പുലാവ്, ചപ്പാത്തി, ദോശ എന്നിവയിൽ ചേർത്ത് കഴിക്കുന്നത് ഉത്തമമാണ്.

– സങ്കൽപ്പ് ശക്‌തി, ലൈഫ് സ്റ്റൈൽ ഗുരു ആന്‍റ് ഫൗണ്ടേഷൻ ഓഫ് ഗുഡ്വേഡ് ഫിറ്റ്നസ്

സ്നേഹമുള്ള നാത്തൂന്മാർ

നാത്തൂൻ – നാത്തൂൻ ബന്ധത്തിന് കലഹത്തിന്‍റെ ചരിത്രമാണ് ഉള്ളത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തുന്ന പെൺകുട്ടിയ്ക്ക് ഭർത്താവിന്‍റെ സഹോദരി അല്ലെങ്കിൽ സഹോദരിയ്ക്ക് സഹോദരന്‍റെ ഭാര്യ വില്ലത്തിയായി മാറുന്ന സംഭവങ്ങൾ നമ്മൾ ചുറ്റുവട്ടങ്ങളിൽ നിന്നും കേൾക്കാറുണ്ട്. എന്നാൽ അതിനും വിഭിന്നമായി വളരെ ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിക്കുന്ന നാത്തുന്മാരുമുണ്ട്. പക്ഷേ അവർ എണ്ണത്തിൽ കുറവായിരിക്കുമെന്ന് മാത്രം.

എന്തുകൊണ്ടാണ് നാത്തൂൻ ബന്ധങ്ങൾ വളരെ സംവേദനക്ഷമമായ ഒന്നാകുന്നത്? രണ്ട് ശത്രു രാജ്യങ്ങളെ പോലെ പരസ്പരം കടിച്ചുകീറുന്ന നിലയിലേക്ക് ചില ബന്ധങ്ങളെങ്കിലും മാറുന്നതെന്തു കൊണ്ടാണ്? ഇത്തരം ചോദ്യങ്ങൾക്ക് വ്യക്‌തമായ മറുപടിയില്ലെങ്കിലും ഈഗോ ക്ലാഷാണ് കാരണമെന്ന് പറയുന്നതാവും ശരി.

ചട്ടിയും കലവുമായാൽ തട്ടിയുമുട്ടിയിരിക്കുമെന്ന് തമാശയായി ഇത്തരം നാത്തൂൻ ബന്ധങ്ങളെ കാണാമെങ്കിലും ഈ ബന്ധം ഹൃദ്യവും സുഖകരവും മധുരതരവുമാക്കാൻ നാത്തൂന്മാർ തന്നെ വിചാരിക്കണം.

നാത്തൂൻ ബന്ധം നിറമുള്ളതാക്കാം

ഞാൻ എന്ന ഭാവമാണ് ഇത്തരം നാത്തൂൻ ബന്ധങ്ങളെ വഷളാക്കുന്നതിന് മുഖ്യ കാരണം. ഇത് ഉള്ളിടത്തോളം കാലം ഒരു ബന്ധവും സുഖകരമാവണമെന്നില്ല. ഏത് ബന്ധവുമെന്ന പോലെ ചില വിട്ടു വീഴ്ചകൾക്ക് നാത്തൂന്മാരും തയ്യാറാകണം. അവകാശങ്ങളും അധികാരങ്ങളും സ്നേഹപൂർവ്വം പങ്ക് വയ്ക്കാനുള്ള മനസ് ഉണ്ടാകുന്നതോടെ നാത്തൂൻ പോര് ഉണ്ടാകുന്നത് ഒഴിവാക്കാം.

രണ്ട് കൈ കൊട്ടിയാലെ ശബ്ദമുണ്ടാകൂ എന്നല്ലേ പറയാറ്. എപ്പോഴും ഒരാളുടെ ഭാഗത്ത് നിന്ന് തന്നെ തെറ്റ് ഉണ്ടാകണമെന്നില്ല. സ്വന്തം വീട്ടുകാരുടെ പ്രേരണ കൊണ്ടും ഇടപെടലുകൾ കൊണ്ടും ഭർതൃ വീട്ടിൽ നാത്തൂൻ ഭർതൃ സഹോദരിയോടോ മാതാപിതാക്കളോടോ പോരെടുക്കാം. അത്തരക്കാർ ഒരു കാര്യം ഓർമ്മിക്കുന്നത് നന്ന്. ജീവിതകാലം മുഴുവൻ സ്വന്തം മാതാപിതാക്കൾ നമുക്കൊപ്പം ഉണ്ടാകണമെന്നില്ല. ഇക്കാര്യം ഓർത്തുകൊണ്ട് ഭർത്താവിന്‍റെ കുടുംബാംഗങ്ങളുമായി ഒത്തിണങ്ങി പോവുന്നതിലൂടെയും സ്നേഹപൂർവ്വം പെരുമാറുന്നതിലൂടെയും ബന്ധങ്ങളെ സ്വർണ്ണകട്ടികളെ പോലെ കാത്തുസൂക്ഷിക്കാം.

ഏറെ ദൂരം സഞ്ചരിക്കേണ്ട ഒന്നാണ് ജീവിതം. ജീവിതത്തിൽ ഏറെ അനിശ്ചിതാവസ്‌ഥകൾ രൂപം കൊള്ളാം. ആ സമയങ്ങളിൽ നമുക്കൊപ്പം ഉണ്ടാവുക, ഏറ്റവും അടുത്ത പ്രിയപ്പെട്ടവർ തന്നെയായിരിക്കും. ജീവിതത്തിൽ കടന്നു വരുന്ന രസകരമായ മൂഹൂർത്തങ്ങൾ ഒരുമിച്ചാഘോഷിക്കുക. തമാശകൾ പങ്കുവയ്ക്കുക അറിയാത്ത കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കുക എന്നിങ്ങനെ പല കാര്യങ്ങളിലൂടെ നാത്തൂൻ ബന്ധങ്ങൾ ഊഷ്മളമാക്കാം.

സാമ്പത്തികമായ അന്തരങ്ങൾ നാത്തൂന്മാർക്കിടയിലുണ്ടാകാം. അതായത് വ്യത്യസ്തമായ സാമ്പത്തിക നിലയിലുള്ളവരാകുക. ഈ സാഹചര്യത്തിൽ നാത്തൂൻ – നാത്തൂൻ ബന്ധത്തെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടി വരും. ബന്ധങ്ങൾ സാമ്പത്തികമായ നിലയും വിലയും നോക്കി അളക്കാതിരിക്കുക. സാമ്പത്തിക നില കുറഞ്ഞയാളെ അതിന്‍റെ പേരിൽ താഴ്ത്തി കെട്ടി കാണുന്നതോ പരിഹസിക്കുന്നതോ ഒഴിവാക്കി ബന്ധങ്ങളെ അതിലുപരിയായി വിലമതിക്കുന്ന ഒന്നായി കാണുക. അവശ്യഘട്ടങ്ങളിൽ സഹായിക്കേണ്ട അവസരങ്ങളിൽ സഹായിക്കുകയും ചെയ്യാം.

സുഖ ദുഃഖങ്ങളിൽ ഒപ്പം

മിക്ക നാത്തൂന്മാർക്കിടയിൽ പ്രായത്തിന്‍റെ വലിയൊരു അന്തരമുണ്ടായാലും ഹൃദ്യമായ ഒരു ബോണ്ടിംഗ് അവർക്കിടയിലുണ്ടാകാറുണ്ട്. നാത്തൂനോട് മനസിലുള്ള മുഴുവൻ രഹസ്യങ്ങളും പങ്കുവയ്ക്കുന്നവരുമുണ്ട്.

രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ വളർന്നവരാണെങ്കിലും യാഥാസ്ഥിതിക ചുറ്റുപാടിൽ എത്തുന്ന നാത്തൂനിന് അതിന്‍റെ പേരിൽ പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ പ്രശ്നങ്ങളെ ഭംഗിയായി കൈകാര്യം ചെയ്യുന്ന നാത്തൂന്മാരുമുണ്ട്. ഇത്തരം അണ്ടർസ്റ്റാന്‍റിംഗും ബോണ്ടിംഗും അവർക്കിടയിലെ ബന്ധത്തിന് കൂടുതൽ വിശ്വാസ്യതയും ഉറപ്പും നൽകുകയാണ് ചെയ്യുക.

വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നുള്ളവരായതു കൊണ്ട് വ്യത്യസ്ത ജീവിത നിലവാരവും കാഴ്ചപ്പാടുകളും ഭക്ഷണരീതിയും വസ്ത്രദ്ധാരണവുമൊക്കെയായിരിക്കും നാത്തൂന്മാരുടേത്. അത്തരം സാഹചര്യങ്ങളെ ഉൾക്കൊണ്ട് കൊണ്ട് അല്ലെങ്കിൽ അൽപ്പം മോഡേൺ ആകാൻ താൽപര്യമുള്ളവരാണെങ്കിൽ അതിനെ പ്രോത്സാഹിപ്പിച്ചും ബന്ധങ്ങൾക്കിടയിൽ സുഖകരമായ താളക്രമം സൃഷ്ടിക്കാം.

പോരായ്മകളെയോ കുറവുകളെയോ മാറി നിന്ന് പരിഹസിച്ചും കുറ്റം പറഞ്ഞും ചൂണ്ടിക്കാട്ടുന്നത് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തും. പരസ്പരം എങ്ങനെയൊക്കെ യോജിച്ച് പോകാമെന്നത് ഇരുപക്ഷവും ബുദ്ധിപരമായി തീരുമാനിക്കുന്നതിലൂടെ അവിടെ നല്ലൊരു ബന്ധം സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുക.

വേനല്‍

ഈ അവധിക്കാലത്ത് മക്കളുമായി എത്ര പൊള്ളുന്ന ചൂടിനെയും തരണം ചെയ്ത് ഒരു വിനോദയാത്ര പോകണമെന്ന ഒരാഴ്ചത്തെ ലീവ് ചോദിച്ചത്. നടക്കില്ല ശാലിനി, ഇവിടെ ഓഫീസിൽ ചെയ്തു തീർക്കാൻ ധാരാളം ജോലികളുണ്ട്. തന്‍റെ ജോലി താൻ ഭംഗിയായി ചെയ്യുന്നകൊണ്ടാണ് തന്നോട് ഞാൻ പലദിവസം വൈകി വന്നിട്ടും ദേഷ്യപ്പെടാത്തത്. മാനേജറുടെ വാക്കിൽ നിന്ന് ലീവ് തരില്ലെന്ന് അറിഞ്ഞപ്പോൾ ശാലിനി മുറുമുറുത്തു കൊണ്ട് ക്യാബിനിൽ നിന്ന് പുറത്തിങ്ങി.

അഞ്ചിലും ഏഴിലും പഠിക്കുന്ന രണ്ട് ആണ്മക്കളാണ് ശാലിനിക്ക്. ഭർത്താവുമായി ഒത്തുപോകാൻ കഴിയാത്തതിനാൽ രണ്ടുവർഷമായി പിരിഞ്ഞു താമസിക്കുന്നു.

“അമ്മേ നമ്മൾ എവിടെയാ അവധിയ്ക്ക് ഒരു യാത്ര പോകുന്നത്, എന്നാണ് പോകുന്നത്?” ഓഫീസിൽ നിന്ന് വൈകിട്ട് വന്നപ്പോൾ മൂത്തമോൻ ചോദിച്ചു.

“നമ്മൾ പോകുന്നില്ല മോനെ.. .ലീവ് കിട്ടിയില്ല. ശാലിനി പറഞ്ഞു തീർത്തപ്പോൾ മക്കളുടെ മുഖത്തെ സങ്കടം അവർക്ക് താങ്ങാനാവാത്ത കാഴ്ചയായി.

അഞ്ചു വർഷമായി ജനിച്ചു വളർന്ന നാട്ടിലേക്കും തറവാട്ടിലേക്കും പോയിട്ട്. രണ്ടുദിവസം കഴിഞ്ഞ് മക്കളെ അവിടെ കൊണ്ടു ചെന്നാക്കാം. ജ്യോഷ്ഠന്‍റെ മക്കളുണ്ട്. പിന്നെ അടുത്തു തന്നെ താമസിക്കുന്ന അനിയത്തിയുടെ മക്കളും. എല്ലാവരുമായി കളിച്ചും ചേർന്നും കുട്ടികൾ അവിടെ കഴിയട്ടെ” ശാലിനി മനസ്സിൽ ഓർത്തു. തീരുമാനിച്ചു.

ഓഫീസ് അവധി വന്ന ദിവസം മക്കളുമായി ശാലിനി തറവാട്ടിലെത്തി. എല്ലാവർക്കും അത് സന്തോഷമായി.

“ഓ നിനക്ക് ഇപ്പോഴെങ്കിലും ഒന്നു വരാൻ തോന്നിയല്ലോ? കണ്ടപാടെ ജ്യേഷ്ഠന്‍റെ പരാതി. അങ്ങനെ അന്നുരാത്രി അച്ഛനും അമ്മയും മറ്റ് എല്ലാവരും ഒത്ത് ശാലിനി തറവാട്ടിൽ കഴിഞ്ഞു. പിറ്റേദിവസം മക്കളെ അവിടെ നിർത്തി ശാലിനി മടങ്ങി.

ഓഫീസിൽ അന്ന് നേരത്തെയെത്തി. സാധാരണ മാനേജർ പറയുന്ന പോലെ ശാലിനി വൈകിയാണ് ഓഫീസിൽ വരുന്നത്. വീട്ടിലെ ജോലികളെല്ലാം തീർത്ത് മക്കൾ സ്ക്കൂളിലും പോയ്ക്കഴിഞ്ഞ് ബസ്സിൽ കയറി വരുമ്പോഴേക്കും നേരം വൈകുന്നുണ്ട്. ഇത് ഒരു തുടർക്കഥ തന്നെയാണ് പലപ്പോഴും.

മക്കൾ രണ്ടുപേരും വലിയ കുസൃതികളാണ്. ശാലിനിയ്ക്ക് അതറിയാവുന്നതുകൊണ്ട് ദിവസവും വീട്ടിൽ വിളിച്ച് കാര്യങ്ങൾ തിരക്കും. അങ്ങനെ ഒരാഴ്ച ആവാറായി. അടുത്ത ആഴ്ച കഴിഞ്ഞാൽ സ്ക്കൂൾ തുറക്കും. എങ്ങനെയെങ്കിലും മാനേജറോട് ലീവ് വാങ്ങി മക്കളെ പുറത്ത് കൊണ്ടുപോകണം. ശാലിനി തീരുമാനിച്ചിരുന്നു.

ഒരു ദിവസം ഉച്ച ഊണ് കഴിഞ്ഞ് ഓഫീസിൽ വിശ്രമിക്കുമ്പോഴാണ് ജ്യേഷ്ഠൻ ഓഫീസിൽ വരുന്നത്. “നമുക്ക് പെട്ടെന്ന് വീട്ടിലേക്ക് പോകണം. നീ വേഗം കാറിൽ കയറ് ഞാൻ മാനേജറെ ഒന്നു കാണട്ടെ.” പറഞ്ഞുകൊണ്ട് ജ്യേഷ്ഠൻ മാനേജറുടെ ക്യാബിനിൽ കയറി പെട്ടെന്ന് ഇറങ്ങി വന്നു. ശാലിനി സഹോദരന്‍റെ കൂടെ പോയ്ക്കോളൂ” ജ്യേഷ്ഠനൊപ്പം വന്ന മനോജർ അറിയിച്ചു.

ജ്യേഷ്ഠന്‍റെ കൂടെ ശാലിനി കാറിൽ പുറപ്പെട്ടു. ശാലിനിയുടെ ജ്യേഷ്ഠൻ മാനേജറോട് നേരത്തെ തന്നെ ഫോണിൽ സംസാരിച്ചിരുന്നു.

“അച്ഛനോ അമ്മയ്ക്കോ വല്ല അസുഖവും. ശാലിനി ചിന്തിച്ചത് ആ വഴിക്കാണ്. പക്ഷേ ജ്യേഷ്ഠനോട് ഒന്നും ചോദിച്ചില്ല. തറവാട്ടിൽ എത്തിയപ്പോൾ ധാരാളം ആളുകൾ. അവിടെ വെള്ളത്തുണിയിൽ പൊതിഞ്ഞ് കിടത്തിയിരിക്കുന്ന തന്‍റെ ഇളയമോന്‍റെ മൃതശരീരം കണ്ട് ആ അമ്മ ബോധം കെട്ടുവീണു. മൂത്തമോൻ അത്യാസന്നനിലയിൽ ഹോസ്പിറ്റലിൽ ആണ്. തറവാട്ടിലെ കുട്ടികളോടൊപ്പം അടുത്തുള്ള പുഴയിൽ കുളിക്കാൻ പോയപ്പോൾ ഒഴുക്കിൽ പെട്ടതാണ്. എന്നും പോയി പുഴ കണ്ട് കുളിച്ചു വരുന്ന… അവർ ഇന്ന്…

ഇവർ 3 കൂട്ടുകാരികൾ

ആ മൂന്ന് പേർ ഇവരാണ്… ഷമ അമീർ, സിന്ധു വി ചന്ദ്രൻ, പിന്നെ ജ്യോതി ആനന്ദ്. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത സമയങ്ങളിലായി കലയുടെ സൗഹൃദക്കൂട്ടിൽ ചേക്കേറിയ മൂന്ന് വീട്ടമ്മമാർ… അവർ ഉറ്റ ചങ്ങാതിമാരായി. സ്നേഹത്തിന്‍റെ മഴവിൽ നിറങ്ങൾകൊണ്ട് അവരുടെ കലാരചനകൾക്കെന്ന പോലെ തന്നെ അവരുടെ സൗഹൃദത്തിനുമുണ്ട് നിറങ്ങളുടെ സൗന്ദര്യവും ചാരുതയും.

എബിഎം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ്

സ്വന്തം വീടിന്‍റെ ഒരു ഭാഗം ആർട്ട് സ്ക്കൂൾ ആക്കി മാറ്റിയ വെള്ളയമ്പലം സ്വദേശി ഷമ അമീറിന്‍റെ കഥയാണിത്.

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഷമയിൽ ഒരു കലാകാരിയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. വീട്ടിലെ ഒഴിവുവേളകളിൽ വിരസത തോന്നുമ്പോഴൊക്കെ വെറുതെ വരച്ചും പാഴ്വസ്തുക്കൾ കൊണ്ട് കലാരൂപങ്ങൾ ഉണ്ടാക്കിയും ഷമ സമയം ചെലവഴിച്ചു.

ഒരു ദിവസം ഭർത്താവ് അപ്രതീക്ഷിതമായി ഇത് കാണാനിടയായി. ഷമയിലെ കലാകാരിയെ തിരിച്ചറിഞ്ഞ ഭർത്താവിന് നിറഞ്ഞ സന്തോഷം. അദ്ദേഹം ചിത്രരചന കൂടുതൽ പഠിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. അങ്ങനെ ഷമ ഇതിനായി ഒരു കോഴ്സ് ചെയ്യാൻ തീരുമാനിച്ചു. ബാങ്കുദ്യോഗസ്ഥനായ ഭർത്താവിന്‍റെ സുഹൃത്തുക്കൾ അതിഥികളായി വീട്ടിലെത്തുന്ന സമയങ്ങളിൽ ഷമ തയ്യാറാക്കിയിരുന്ന കലാരൂപങ്ങൾ കണ്ട് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കലയെ കൂടുതൽ പഠിക്കുന്നിതിനും ആഴത്തിലറിയുന്നതിനും ഇത്തരം പ്രോത്സാഹനങ്ങൾ ഷമയ്ക്ക് ഊർജ്ജം പകർന്നു.

ആത്മവിശ്വാസം വളർന്നു ഗുരുക്കന്മാരുടെ കീഴിൽ ചിത്രകലയും ക്രാഫ്റ്റും അഭ്യസിക്കാൻ തുടങ്ങി. ഓയിൽ, അക്രലിക് പെയ്ന്‍റിംഗ്, മ്യൂറൽ പെയ്ന്‍റിംഗ് തുടങ്ങി ഡിസൈനിംഗ് കോഴ്സുകൾ വരെ പഠിച്ചു. തുടക്കത്തിൽ ആവശ്യക്കാർക്ക് പെയ്ന്‍റിംഗ് ചെയ്തു കൊടുക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടൊപ്പം താൻ സ്വായത്തമാക്കിയ കലകൾ മറ്റുള്ളവർക്കും പകർന്ന് കൊടുക്കാനും ഷമ സമയം കണ്ടെത്തി. ഷമ അതേറെ ആസ്വദിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ പിഡിലൈറ്റ് ഇൻഡസ്ട്രീസിന്‍റെ ഫെവിക്രിൽ ടീച്ചർ ആയി പ്രവർത്തിക്കാനും തുടങ്ങി. 20 വർഷം നീണ്ട കലാസപര്യ ഏറെ സംതൃപ്തി പകർന്നു.

“ടീച്ചർ എന്ന പദവിക്ക് അതിന്‍റെ സാർത്ഥകമായ പ്രവർത്തനങ്ങളിലൂടെ എനിക്ക് കഴ്ചവെയ്ക്കാൻ കഴിഞ്ഞു. കൂടെ എബിഎം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് എന്ന സ്ഥാപനവും ഉയർച്ചയിലേക്ക് എത്തിപ്പെടാൻ തുടങ്ങി. സ്ക്കൂളുകൾ, കോളേജുകൾ ചാരിറ്റബിൾ സംഘടനകൾ, അസോസിയേഷനുകൾ തുടങ്ങി പല സ്ഥലങ്ങളിലും ക്ലാസുകൾ എടുക്കാൻ പോയിട്ടുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അതുപോലെ പുതിയ കലാരൂപങ്ങൾ എവിടെ കണ്ടാലും അതിനെക്കുറിച്ച് പഠിക്കാനും അത് എന്‍റേതായ രീതിയിലും കാഴ്ചപ്പാടിലും മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും ചിന്തിച്ച് തുടങ്ങി. അങ്ങനെ ഏകദേശം 50 ഓളം ക്രാഫ്റ്റ് ഇനങ്ങൾ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.” ഷമ തന്‍റെ കലാജീവിതത്തെക്കുറിച്ച് പറയുന്നു. കൂടാതെ താൻ തയ്യാറാക്കിയ കലാരൂപങ്ങൾ കൊണ്ടും വീടലങ്കരിക്കുന്നതും ഷമയ്ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു.

സൗഹൃദത്തിലൂടെ കലയെ സ്നേഹിച്ചവർ…

കലയെ സ്നേഹിച്ചു കലയുടെ അറിവുകൾ ശിഷ്യർക്ക് പകർന്ന് നൽകുന്നതിനിടെയും ഷമയ്ക്കൊപ്പം രണ്ട് കൂട്ടുകാരികളും ഒപ്പം ചേർന്നു. ആ കൂടിച്ചേരൽ പുതിയൊരു കലാ സംരംഭത്തിനായുള്ള തുടക്കമാവുകയായിരുന്നു.

വൈഷ്ണവ് ക്രിയേ ഷൻസ് – സിന്ധു വി ചന്ദ്രൻ

വിരസതയകറ്റാൻ കല പഠിക്കാനിറങ്ങി അപ്രതീക്ഷിതമായി ഉദ്യോഗസ്ഥ ആകേണ്ടി വന്ന കഥയാണ് ഷമയുടെ കൂട്ടുകാരി നെടുമങ്ങാട് വൈഷ്ണവ് ക്രിയേഷൻസ് ഉടമ സിന്ധു വി ചന്ദ്രന്‍റേത്.

ഒരു ഉദ്യോഗസ്ഥ കുടുംബത്തിൽ നിന്നും കർഷക കുടുംബത്തിലേക്ക് വളരെ നേരത്തെ വിവാഹം കഴിച്ചെത്തിയാളാണ് സിന്ധു. ഏക മകൻ സ്ക്കൂളിൽ പോയി കഴിഞ്ഞാൽ സിന്ധുവിന് പിന്നെ വീട്ടിൽ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലായിരുന്നു. അങ്ങനെയാണ് ആ സമയം നല്ലൊരു കാര്യത്തിനായി വിനിയോഗിച്ചുകൂടെയെന്ന് ചിന്തയിൽ സിന്ധു എത്തുന്നത്.

ഭർത്താവിന്‍റെ അഭിപ്രായപ്രകാരം ഫാഷൻ ഡിസൈനിംഗ് കോഴ്സിന് ചേർന്നു. 9 മാസം പഠനം തുടർന്നു. അതിനിടയിൽ പഠനത്തിന്‍റെ ഭാഗമായി 2 ദിവസം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് ക്ലാസുമുണ്ടായിരുന്നു. പിഡിലൈറ്റ് ഇൻഡസ്ട്രീസിന്‍റെ ഫെവിക്രിൽ വിഭാഗത്തിന്‍റെ നേതൃത്വത്തിലായിരുന്നു ക്ലാസുകൾ. ആ ദ്വിദിന ക്ലാസുകൾ സിന്ധുവിന്‍റെ ജീവിതത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുകയായിരുന്നു.

തന്നിൽ ഒരു കലാകാരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നുവെന്ന് അന്നാദ്യമായി സിന്ധു തിരിച്ചറിയുകയായിരുന്നു. പഠനം കഴിഞ്ഞ് സിന്ധു ഉടൻ തന്നെ ഒരു ചാരിറ്റബിൾ ട്രസ്റ്റിൽ ജോലി ചെയ്തു. തുടർന്ന് പഠിച്ച സ്ഥാപനത്തിൽ അദ്ധ്യാപികയായി എത്തി. ഒപ്പം വീട്ടിലും ചെറിയ രീതിയിൽ ക്ലാസുകൾ എടുത്തു തുടങ്ങി. ആർട്ടിനെ കൂടുതൽ പഠിക്കുന്നതിനായി സമയം കണ്ടെത്താൻ തുടങ്ങി. ഒപ്പം തന്നെ പിഡിലൈറ്റിന്‍റെ അദ്ധ്യാപികയായി. ജോലി ചെയ്ത സ്ഥാപനത്തിലെ അദ്ധ്യാപക വേഷത്തിൽ നിന്നും ഓഫീസ് ജോലികളിലേക്ക് തിരിഞ്ഞു. പിഡിലൈറ്റിൽ നിന്നും ദൂരസ്ഥലങ്ങളിൽ പോയി ക്ലാസെടുക്കുന്നതിനുള്ള അവസരങ്ങൾ കിട്ടി. കോളേജുകൾ, ചാരിറ്റബിൾ സംഘടനകൾ, ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി സിന്ധു ക്ലാസെടുത്തു.

“സ്വന്തമായി ക്രിയേറ്റ് ചെയ്യുന്ന വർക്കുകൾ കൂടാതെ ചെന്നൈ കോയമ്പത്തൂർ എന്നിവടങ്ങളിൽ നിന്നുള്ള വളരെ വൈദഗ്ദ്ധ്യമാർന്ന അദ്ധ്യാപികമാരിൽ നിന്നും കലയെക്കുറിച്ച് കൂടുതൽ പഠിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അടുത്തിടെ പ്രക്ഷേപണം തുടങ്ങിയ മെഗാസീരിയലിനുവേണ്ടി വസ്ത്രങ്ങളിൽ മ്യൂറൽ പെയ്ന്‍റിംഗ് ചെയ്യുന്നതിനും അവസരം കിട്ടി. ഇതെല്ലാം ഞാൻ ഭാഗ്യമായി കരുതുന്നു.” സിന്ധു വി ചന്ദ്രൻ തന്‍റെ കലാ ജീവിതത്തെപ്പറ്റി പറയുന്നു. ചിത്രകല പഠിപ്പിക്കുന്നതിനൊപ്പം സിന്ധു പുറത്ത് വർക്ക് ചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട്.

കലയിലൂടെ പൂത്തുലഞ്ഞ സൗഹൃദം

20 വർഷം മുമ്പ് തുടങ്ങിയ കലാജീവിതത്തിനിടയിൽ വച്ച് സിന്ധുവിന് കിട്ടിയ കൂട്ടുകാരിയാണ് ഷമ അമീർ. ഇരുവരും കലയെ സ്നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്നവർ. പിന്നെ കല പഠിക്കാനും പഠിപ്പിക്കാനുമുള്ള യാത്രകൾ അവർ ഒരുമിച്ചായി.

“ഓഫീസ് ജോലിയും അദ്ധ്യാപനവും ഒരുമിച്ച് കൊണ്ടുപോകുന്നത് ബുദ്ധിമുട്ടായി തോന്നിയ സമയത്താണ് അവിചാരിതമായി ശ്രീശ്രീ രവിശങ്കറിന്‍റെ ക്ലാസിൽ നിന്നും പകർന്നുകിട്ടിയ പാഠങ്ങളിൽ നിന്നും സ്വന്തമായി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള ഊർജം പകർന്ന് കിട്ടിയത്. പിന്നെ ഷമയുടെ അഭിപ്രായം ഉൾക്കൊണ്ട് 2019 ജോലിയിൽ നിന്നും വിട്ട് മുഴുവൻ സമയം ആർട്ട് ആന്‍റ് ക്രാഫ്റ്റ് അദ്ധ്യാപികയാവാൻ തീരുമാനിച്ചത്” സിന്ധു തന്‍റെ കലാജീവിതത്തിലെ വഴിത്തിരിവുകളെ ഓർത്തെടുക്കുന്നു.

ഷമയും സിന്ധുവും ചേർന്ന ആ സൗഹൃദത്തിലേക്ക് ഒരാളും കൂടി ഒപ്പം ചേർന്നു. 10 വർഷം മുമ്പ് ഷമയുടെ ആർട്ട് സ്ക്കൂളിൽ സ്വന്തം കുഞ്ഞുങ്ങളെ ചിത്ര രചന പഠിപ്പിക്കാൻ എത്തിയ ഒരമ്മ. ആ അമ്മ തന്നെ ഷമയുടെ ശിഷ്യയായി. ജ്യോതി ആനന്ദ്. പിന്നെ അവർ ഒരുമിച്ചായി കലയുടെ ലോകത്ത്.

“ഞങ്ങൾ മൂന്ന് പേരുടെയും ആദ്യത്തെ തീരുമാനം സ്വന്തം കഴിവുകളെ പുറംലോകം അറിയണമെന്നതായിരുന്നു. ഒത്തിരി കുട്ടികൾക്ക് കല പകർന്നുകൊടുത്തിട്ടുണ്ടെങ്കിലും സ്വന്തമായി പ്രദർശനം നടത്തുന്നതിന് കഴിഞ്ഞില്ല. എന്നാൽ മറ്റ് ആർട്ടിസ്റ്റുകൾക്കൊപ്പം പ്രദർശനം നടത്തിയിരുന്നു. അങ്ങനെ ഞങ്ങൾ ജനുവരിയിൽ ഒരു പ്രദർശനം നടത്തി. അതിനുവേണ്ടി കഴിഞ്ഞ ജൂൺ മാസം മുതൽ തയ്യാറെടുപ്പുകൾ നടത്തി തുടങ്ങിയിരുന്നു.

ആദ്യമായി ചെയ്തത് ബെസ്റ്റ് ഔട്ട് ഓഫ് വേസ്റ്റ് ആയിരുന്നു.

കുപ്പി, പേപ്പർ, പഴയ പാത്രങ്ങൾ, മുട്ടത്തോട്, ചിപ്പി, ടിന്നുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, പക്ഷികളുടെ തൂവലുകൾ എന്നിവയിൽ നിന്നെല്ലാം തന്നെ ഭംഗിയുള്ള ആർട്ട്പീസുകൾ തയ്യാറാക്കിയെടുത്തു. തുടർന്ന് വിവിധതരം പെയ്ന്‍റിംഗുകൾ ചെയ്തു.

ഫ്യൂഷൻ എന്ന രീതിയിൽ വിവിധ ശൈലികൾ കലയിൽ ആവിഷ്കരിച്ചു. അങ്ങനെ ഞങ്ങളുടെ കൂട്ടായ യത്നം സപ്തവർണ്ണങ്ങൾ 2020 എന്ന തലക്കെട്ടോടെ പ്രദർശനത്തിന് തയ്യാറായി. ഷമ അമീർ തങ്ങളുടെ ആദ്യപ്രദർശനത്തെപ്പറ്റി അഭിമാനത്തോടെ പറഞ്ഞു. ഏകദേശം 200 ഓളം ആർട്ട് ആന്‍റ് ക്രാഫ്റ്റ് വസ്തുക്കൾ പ്രദർശിപ്പിക്കുകയുണ്ടായി. അവിടെ നിന്ന് കിട്ടിയ പ്രചോദനം ഉൾക്കൊണ്ട് മൂവരെയും കലാലയം എന്ന ആശയത്തിൽ എത്തിച്ചു.

20 വർഷമായി രണ്ട് സ്ഥലങ്ങളിലായി പ്രവർത്തിച്ചിരുന്ന സ്ഥാപനം ഒറ്റക്കുടക്കീഴിൽ ആക്കുക. അതേപ്പറ്റി മൂന്ന് പേർക്കും ഒന്നുകൂടി ചിന്തിക്കേണ്ടി വന്നില്ല. അതാണ് എബിഎം. ആർട്ട് ആന്‍റ് ക്രാഫ്റ്റ്.

സ്വയം മാറാം ആനന്ദിക്കാം!

കൊറോണയെന്ന മഹാവിപത്തിൽ നിന്നും മോചനം നേടാൻ കൃത്യമായി കൈകഴുകൽ, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിങ്ങനെയുള്ള ഉപായങ്ങൾ തീർച്ചയായും സ്വീകരിച്ചിരിക്കണം. ഇത്തരം ഉപായങ്ങളിലൂടെ കൊറോണ വൈറസിൽ നിന്നും അകലം പാലിക്കാൻ പറ്റും.

എന്നാൽ ഏതെങ്കിലും കാരണവശാൽ കൊറോണ വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിച്ചാൽ പിന്നീട് അതിനെ എങ്ങനെ ചെറുക്കും? അതിനേറ്റവും ആവശ്യം നമ്മൾ ശാരീരികമായ ശക്‌തരാകുകയെന്നതാണ്. ശാരിരികമായി ഫിറ്റാവുകയെന്നാൽ ലൈഫ് സ്റ്റൈലും ഡയറ്റും മെച്ചപ്പെടുത്തുകയെന്നതാണ്. ഇത്തരം ചെറിയ മാറ്റങ്ങളിലൂടെ നിങ്ങൾ സ്വയം മാത്രമല്ല കുടുംബത്തെയും സാംക്രമിക രോഗങ്ങളിൽ നിന്നും സുരക്ഷിതരാക്കുന്നുവെന്നാണ്.

പോസിറ്റീവായ മനോഭാവം

രാവും പകലുമെന്നില്ലാതെ ലോകത്ത് കൊറോണ ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം തുടർച്ചയായി വർദ്ധിക്കുന്നതും മറ്റും കാണുകയും കേൾക്കുകയും ചെയ്യുന്നതാണ് നമ്മൾ. ഇത്തരം സാഹചര്യത്തിൽ പോസിറ്റീവായ മനോഭാവം നിലനിർത്തുകയെന്നത് കഠിനമാണ്.

എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. പോസിറ്റീവായ മനോഭാവം വളർത്തുന്നതിനും നിലനിർത്തുന്നതിനും ഭയചകിതരാവുന്നതിന് പകരം നമുക്ക് ചെയ്യാൻ പറ്റുന്ന ഉപായങ്ങൾ സ്വീകരിക്കുകയാണ് വേണ്ടത്.

പരിസ്ഥികൾ എത്ര തന്നെ കഠിനമായാലും ശരി മനസ്സുകൊണ്ട് ശക്‌തരായി പ്രതീക്ഷയുള്ളവരായി മികച്ചതും സുരക്ഷിതവുമായ ഭാവിയെ പ്രതീക്ഷിക്കുകയാണെങ്കിൽ തീർച്ചയായും നമ്മൾ പേടിക്കാനൊന്നുമില്ലെന്ന സന്ദേശം നമ്മുടെ മസ്തിഷ്കത്തിൽ എത്തിക്കുകയായിരിക്കും. മികച്ച രീതിയിൽ പ്രവർത്തനസജ്‌ജമാകും. ശരീരം ആക്ടീവാകും.

ശരീരത്തിലെ എല്ലാ അവയവങ്ങളും മികച്ച രീതിയിൽ പ്രവർത്തിക്കും. അതുപോലെ രോഗങ്ങളെ ചെറുക്കാനും പ്രാപ്തമാക്കും. രോഗപ്രതിരോധശേഷം ഏതുതരം അണുബാധയെയും നേരിടാനും തയ്യാറാകും.

മനസ്സ് ശാന്തം ഹൃദയം പ്രസന്നം

മനസ്സിനെ ശാന്തമാക്കി നിലനിർത്തുക. നിങ്ങളുടെ മനസ്സ് അശാന്തവും എന്തെങ്കിലും ദുഷ്ചിന്തകളിൽ പെടുകയോ മോശം പദപ്രയോഗങ്ങൾ നടത്തുകയോ ദേഷ്യപ്പെടുകയോ ഏതെങ്കിലും കാര്യത്തെച്ചൊല്ലി വ്യസനിക്കുകയോ ചെയ്താൽ മനസ്സിനും ശരീരത്തിനും വേണ്ട കരുതലും പരിഗണനയും നൽകുക. മനസ്സിൽ സദ്ചിന്തകൾ കൊണ്ടുവരിക. മറ്റുള്ളവരുടെ സ്നേഹം പിടിച്ചുപറ്റാനും ശരീരത്തിൽ മികച്ചതും ആരോഗ്യദായകവുമായ നല്ല ഹോർമോണുകൾ രൂപപ്പെടാനും ഇത് സഹായിക്കും.

ധാരാളം ചിരിക്കുക

ചിരിക്കാനുള്ള അവസരങ്ങൾ കണ്ടെത്തുക. ചെറിയ കാര്യങ്ങളിൽപ്പോലും തുറന്ന് ചിരിക്കുക. മനസ്സിൽ ഉത്സാഹം നിറയ്ക്കുക. ചെറിയ സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കുമ്പേൾ ആഹ്ലാദം പങ്ക് വയ്ക്കുക. എല്ലാവരും ഒത്തൊരുമിച്ച് ജീവിതം ആസ്വദിക്കുക. ശരീരത്തിൽ എൻഡോർഫിൻ, ഡോപമിൻ, പോലെയുള്ള ഹോർമോണുകൾ രൂപം കൊള്ളുകയും ശരീരത്തിന് ഊർജ്‌ജവും ബലവും നൽകുകയും ചെയ്യും.

സ്വയം എന്തെങ്കിലും കാര്യത്തിൽ മുഴുകുക

ഒഴിഞ്ഞ മനസ്സ് ചെകുത്താന്‍റെ പണിപ്പുരയെന്ന് കേട്ടിട്ടില്ലേ. ഈ സാഹചര്യത്തിൽ ഓഫീസ്, സ്ക്കൂൾ അല്ലെങ്കിൽ കോളേജ് എന്നിവ അടച്ചിരിക്കുകയാണെങ്കിലും വർക്ക്ഫ്രം ഹോം എന്ന രീതിയിൽ സ്വയം എന്തെങ്കിലും ജോലിയിൽ മുഴുകാം. ഓഫീസിനോപ്പം വീട്ടുജോലികളിലും ഏർപ്പെട്ട് പരസ്പരം സഹായിക്കാം. മറ്റുള്ളവർക്കായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കാം. മനസ്സിനത് സന്തോഷവും ഉറപ്പും നൽകും. നിങ്ങൾ നല്ല ഉൾക്കരുത്തുള്ള വരാകും.

നല്ല പുസ്തകങ്ങൾ വായിക്കാം

സമയം ചെലവഴിക്കാനും മറ്റുള്ളരുമായി കലഹിക്കുന്നത് ഒഴിവാക്കാനും അനാവശ്യ സിനിമകൾ കണ്ടും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കുന്നതിനും പകരം നല്ല നല്ല പുസ്തകങ്ങൾ വായിക്കുക. ഓൺലൈനിലും പുസ്തകങ്ങൾ വായിക്കാം. അവയിലൂടെ പുതിയ പുതിയ കാര്യങ്ങൾ അറിയാനാവും. മസ്തിഷ്ക്കത്തിന് ഉണർവ്വ് കിട്ടും. മികച്ച തമാശകൾ, മാധുര്യമേറിയ ഗാനങ്ങളും കേൾക്കുന്നത് മനസ്സിനെ പ്രസന്നമാക്കും. സ്വന്തം ഹോബിക്കായി സമയം കണ്ടുപിടിക്കാം.

എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യുന്നതിലൂടെ നിങ്ങളുടെ ഉള്ളിലെ സവിശേഷമായ കഴിവിനെ നിങ്ങൾ സ്വയം അനുഭവിച്ചറിയും. ഇത്തരത്തിൽ പോസറ്റീവായ മനോഭാവം നിങ്ങളെ ആന്തരികമായി ശക്‌തയാക്കും.

ഡയറ്റ് എങ്ങനെയുള്ളതാക്കാം

സ്വന്തം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകണം. രോഗപ്രതിരോധശേഷി എത്ര മികച്ചതാകുന്നോ അത്രയും മികച്ച രീതിയിൽ നമ്മൾ ഏത് രോഗത്തെയും ചെറുക്കും. അത് കൊറോണയായാലും മലേറിയയായാലും സാധാരണ പനിയായാലും അല്ലെങ്കിൽ കാൻസർ പോലെ വലിയ രോഗമായാലും ശരി.

പാസ്ത, പിസ്സ, ഫ്രഞ്ച്ഫ്രൈസ്, ബർഗർ, കേക്ക്, വൈറ്റ് ബ്രഡ്, മൈദ, പക്കാവട, ടിക്കി, സമോസ പോലെ ഓയിലി ഫുഡും ജങ്ക് ഫുഡും പാടെ ഒഴിവാക്കുക. ഇത്തരം ഭക്ഷ്യ വസ്തുക്കൾ ഇമ്മ്യൂണിറ്റി പവറിനെ കുറയ്ക്കുകയേയുള്ളൂ. ഇതിനു പകരം ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക. അവയിൽ നിന്നും അത്യാവശ്യമുള്ള വിറ്റാമിനുകളും ധാതുക്കളും മറ്റ് പോഷകങ്ങളും ശരീരത്തിന് ലഭിക്കും.

വിറ്റാമിൻ സി: ഭക്ഷണത്തിൽ വിറ്റാമിൻ സിയുടെ അളവ് വർദ്ധിപ്പിക്കുക. വിറ്റാമിൻ സി ശ്വേത രക്‌താണുക്കളുടെ ഉൽപാദനത്തെ വർദ്ധിപ്പിക്കാൻ മികച്ചതാണ്. നാരങ്ങ, ഓറഞ്ച്, നെല്ലിക്ക പോലെയുള്ളവ വിറ്റാമിൻ സിയുടെ മികച്ച സ്രോതസ്സുകളാണ്.

ബ്രോക്കോലി: ബ്രോക്കോലി കഴിക്കാം. വിറ്റാമിൻ എ,സി,ഇ എന്നിവക്കൊപ്പം മറ്റ് ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും കൊണ്ട് സമ്പന്നമാണ് ബ്രോക്കോലി

പാലക് ചീര: പാലക്കിൽ ഫോളേറ്റ് ധാരളമായി കണ്ടുവരുന്നു. ശരീരത്തിൽ പുതിയ കോശങ്ങൾ രൂപം കൊള്ളുന്നതിനൊപ്പം കോശങ്ങളിലുള്ള ഡിഎൻഎ മികച്ചതാക്കുന്നു. അയൺ ശരീരത്തിന് ആരോഗ്യം നൽകും.

തുളസി: ആന്‍റിവൈറൽ, ആൻ ഇൻഫ്ളമേറ്ററി പോലെയുള്ള ഔഷധഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തുളസി. രോഗപ്രതിരോധശേഷിയെ അത് വർദ്ധിപ്പിക്കും.

തൈര്: രോഗങ്ങളെ ചെറുക്കുന്നതിനും ശരീരത്തിന് ശക്‌തി പകരുന്നതിന് തൈര് മികച്ചതാണ്. ഹെൽത്തി ആന്‍റി ഓക്സിഡന്‍റുകൾ രോഗങ്ങളെ ചെറുക്കുന്നതിൽ ശരീരത്തിന് ശക്‌തി പകരുന്നു.

മഞ്ഞൾ: ഹെൽത്തി ആന്‍റി ഓകസിഡന്‍റ് ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് മഞ്ഞൾ. ദിവസവും പാലിൽ മഞ്ഞൾ ചേർത്ത് കുടിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും.

ഫ്ളാക്സീഡ്സ്: നമ്മുടെ ശരീരത്തിന് മികച്ച ഇമ്മ്യൂണിറ്റി ബൂസ്റ്ററാണ് ഫ്ളാക്സീഡ്സ്. ഇത് പതിവായി കഴിക്കുന്നത് കൊറോണയടക്കം പലതരം രോഗങ്ങളിൽ നിന്നും മുക്‌തി നേടാം. ഫ്ളാക്സീഡിൽ ഉള്ള ആൽഫാ ലിനോലെനിൻ, ആസിഡ് ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ ശരീരത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

കറുവാപ്പട്ട: കറുവാപ്പട്ടയിലുള്ള ആന്‍റി ഓക്സിഡന്‍റ് രക്‌തം കട്ടപിടിക്കുന്നത് തടഞ്ഞ് ഹാരിനാകരകങ്ങളായ ബാക്ടീരിയ വർദ്ധിക്കുന്നത് തടയും.

ഗ്രീൻ ടീ: ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമാണ് ഗ്രീൻ ടീ. ഗ്രീൻ ടി കുടിക്കുന്നത് കൊണ്ട് രോഗപ്രതിരോധ വ്യവസ്ഥ മികച്ച രീതിയിലാകും.

വെളുത്തുള്ളി: വെളുത്തുള്ളിയിലുള്ള ആന്‍റി അലർജിക് മൂലികകൾ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമാണ്. ഇതിനൊപ്പം ദിവസം മുഴുവനും ഇളം ചൂട് വെള്ളം കുടിക്കുക. കരിക്കിൻ വെള്ളവും രോഗപ്രതിരോധശേഷിയ്ക്ക് ഉത്തമാണ്. ശരീരം എനർജറ്റിക്കാകും.

വ്യായാമം ചെയ്യുക

ആരോഗ്യമുള്ളവരായിരിക്കാൻ ഊർജ്‌ജസ്വലമായ ശരീരവും പതിവായുള്ള വ്യായാമവും ആവശ്യമാണ്. രാവിലെ എന്നും 15-20 മിനിറ്റ് ഓടുന്നതോ സ്പീഡിൽ നടക്കുന്നതോ നല്ലതാണ്. പുറത്ത് പോകാൻ കഴിയില്ലെങ്കിൽ വീടിന്‍റെ മേൽക്കൂരയിലോ ഗ്രൗണ്ടിലോ സ്പീഡിൽ നടക്കാം. ഏണിപ്പടികൾ സ്പീഡിൽ കയറിയിറങ്ങുന്നത് മികച്ചൊരു വ്യായാമമാണ്. അതുവഴി ഹൃദയവും ശ്വസകോശവും ആരോഗ്യമുള്ളതാകും. വീട്ടിൽ തന്നെ സ്ട്രച്ചിംഗ്, സൈക്ലിംഗ് തുടങ്ങി പലതരം കാർഡിയോ എക്സർസൈസ് ചെയ്യാം. ഇതിനുപുറമേ സിറ്റ്അപ്സ്, സ്കിപ്പിംഗ്, കുട്ടികൾക്കൊപ്പം ഓടിച്ചാടുക എന്നിങ്ങനെയുള്ള ആക്ടിവിറ്റീസുകൾ ചെയ്യാം. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിൽ രക്‌തയോട്ടം വർദ്ധിക്കും. ഓക്സിജന്‍റെ അഭാവം നികത്തും. ശ്വാസകോശങ്ങൾ മികച്ച രീതിയിൽ പ്രവർത്തിക്കും.

ഹോംമെയ്ഡ് സ്കിൻ ടോണർ

ആഘോഷങ്ങളും അവസരങ്ങളും ഏതുമാകട്ടെ സ്വന്തം ചർമ്മത്തിന്‍റെ തിളക്കം വർദ്ധിച്ചിരിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. ചർമ്മത്തിളക്കം വർദ്ധിപ്പിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെപ്പറ്റി അറിയാൻ താൽപര്യമില്ലേ,  ഇത് ശ്രദ്ധിക്കൂ…

ഇന്ന് വിപണിയിൽ പലതരം ഫേസ്‍വാഷും ക്ലെൻസറും സ്കിൻ ടോണർ പോലെയുള്ള ഉൽപന്നങ്ങളും ലഭ്യമാണ്. അവയെല്ലാം തന്നെ ചർമ്മം വൃത്തിയുള്ളതാക്കാൻ സഹായകവുമാണ്. എന്നാൽ ഇവയെല്ലാം തന്നെ കുറഞ്ഞ ചെലവിലും ഗുണങ്ങളോടും കൂടി വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ചർമ്മം എങ്ങനെ ക്ലീൻ ചെയ്യാം. അതിനുള്ള ചില ഹോം മെയ്ഡ് സ്കിൻ ടോണറുകളെക്കുറിച്ച് പരിചയപ്പെടുത്താം.

റോസ്‍വാട്ടർ വിനാഗിരി ടോണർ

നാല് വലിയ സ്പൂൺ റോസ്‍വാട്ടറും നാല് വലിയ സ്പൂൺ വിനാഗിരിയും മിക്സ് ചെയ്ത് കോട്ടൺ ബോൾ മുക്കി മുഖത്ത് പുരട്ടി ക്ലീൻ ചെയ്യാം.

ഐസ് ബെസ്റ്റ് സ്കിൻ ടോണർ

 ഏറ്റവും വില കുറഞ്ഞതും മികച്ചതുമായ സ്കിൻ ടോണറാണ് ഐസ്. ഐസ് ക്യൂബ് കോട്ടൺ തുണിയിൽ പൊതിഞ്ഞ് മുഖത്ത് വട്ടത്തിൽ ഉരസി മസാജ് ചെയ്യുക. ഐസ് ടോണർ ഉപയോഗിക്കുക വഴി ചർമ്മത്തിന് തണുപ്പുണ്ടാകുമെന്ന് മാത്രമല്ല കുരുക്കളുണ്ടാവുന്നതിൽ നിന്നും മോചനവും ലഭിക്കും. ഐസ് വെള്ളത്തിൽ റോസ്‍വാട്ടർ ചേർത്തും ഉപയോഗിക്കാം.

തുളസി ഇല ടോണർ

നല്ലൊരു ഔഷധമാണെന്നതുപോലെ നല്ലൊരു സൗന്ദര്യവർദ്ധകവുമാണ് തുളസി. 10-15 തുളസിയിലകൾ അൽപം വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം അരിച്ചെടുത്ത് തണുപ്പിക്കുക. പിന്നീട് ഈ വെള്ളത്തിൽ കോട്ടൺ ബോൾ മുക്കി മുഖം തുടച്ച് വൃത്തിയാക്കാം.

ഗ്രീൻ ടീ

ധാരാളം പച്ചമരുന്നുകൾ അടങ്ങിയതാണ് ഗ്രീൻ ടീ. ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം ചർമ്മം ക്ലീൻ ചെയ്യാനും മികച്ചതാണ്. ഒപ്പം ചർമ്മത്തിന് പോഷണവും പകരുന്നു. ചർമ്മത്തിന്‍റെ ഡ്രൈനസ് മാറ്റി നാച്ചുറൽ ഓയിൽ പകരാനും സഹായിക്കുന്നു. ഗ്രീൻ ടീ കൊണ്ട് ടോണർ തയ്യാറാക്കാൻ ഒരു കപ്പ് വെള്ളത്തിൽ ഗ്രീൻ ടീ ഇട്ട് 2-3 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്താൽ മതി. തണുത്തശേഷം കോട്ടൺ ബോൾ മുക്കി മുഖം തുടച്ച് വൃത്തിയാക്കാം.

തക്കാളി-തേൻ സ്കിൻ ടോണർ

തക്കാളി, തേൻ എന്നിവ സൗന്ദര്യപരിചരണത്തിന് ഏറ്റവും ഫലവത്താണ്. തക്കാളി ഉടച്ചതും തേനും ചേർത്ത് പേസ്റ്റാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 10-15 മിനിറ്റിനു ശേഷം മുഖം കഴുകാം. ഈ സ്കിൻ ടോണർ ഓയിലി സ്കിന്നിന് ഏറ്റവും ഫലവത്താണ്.

നാരങ്ങാനീര് ടോണർ

നാരങ്ങാ നീര് ഏറ്റവും മികച്ച ടോണറാണ്. ചർമ്മത്തിന് ഫ്രഷ്നസ് പകരുന്നതിന് നാരങ്ങാനീരിൽ കോട്ടൺ ബോൾ മുക്കി മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം വൃത്തിയാക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें