ബ്ലാക്ക് മെയിൽ

രമ്യ അമ്പരന്നുപോയി. വാട്സാപ്പിൽ വന്ന മെസേജ് കണ്ടപ്പോൾ അവളുടെ ബോധം പോകുന്ന പോലെ അവൾക്ക് തോന്നി. തന്‍റെ സ്വകാര്യ നിമിഷങ്ങൾ വീഡിയോ ആയി ആരോ അയച്ചിരിക്കുന്നു. ഇതുപോലെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യുമെന്ന സന്ദേശമാണ് കൂടെ വന്നിരിക്കുന്നത് സോഷ്യല്‍ മീഡിയിയിൽ അപ്‍ലോഡ് ചെയ്യാതിരിക്കണമെങ്കിൽ താൻ പറയുന്നത് കേൾക്കണമെന്നാണ് പറയുന്നത്. രമ്യ വിയർത്തുപോയി.

അവൾ വീട്ടിൽ തനിച്ചാണ്. പ്രകാശ് ഓഫീസിൽ പോയിരിക്കുന്നു. അദ്ദേഹം 7 മണിക്കേ മടങ്ങിയെത്തൂ. എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഒരു രൂപവും കിട്ടുന്നില്ല.

“പ്രകാശിനേ ഫോണിൽ വിളിച്ചാലോ” അവൾ ആലോചിച്ചു.

“വേണ്ട” ആദ്യം സംഭവമെന്തെന്ന് സ്വയം മനസ്സിലാക്കട്ടെ. അവളുടെ മനസ്സ് സ്വയം മന്ത്രിച്ചു. അവൾ വീഡിയോ ക്ലിപ് ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. ഏതോ പോൺസൈറ്റിലെ വീഡിയോസിൽ തന്‍റെ മുഖം ചേർത്തുവച്ച് അയച്ചതാവണം. ഇങ്ങനെ മാനിക്കുലേറ്റ് ചെയ്തത് ആരാവും? വിഡിയോയിൽ നോക്കിയാൽ അത് താൻ തന്നെയാണ്. തന്‍റെ സ്വന്തം ബെഡ്റൂം. തനിക്കൊപ്പമുള്ള പുരുഷൻ പ്രകാശും. ബെഡ്ഷീറ്റ് പോലും തന്‍റെ മുറിയിലേതാണ്. ഇത്രയും മിടുക്കോടെ ആരാണ് ഈ പോൺവീഡിയോ ക്രിയേറ്റ് ചെയ്തത്.

പ്രകാശിന് ഓറൽ സെക്സ് വലിയ ഇഷ്ടമാണ്. ആദ്യമൊക്കെ തനിക്ക് മടിയായിരുന്നു. പിന്നെ അതൊക്കെ മാറി. ഇപ്പോൾ താനും അത് ആസ്വദിക്കാറുണ്ട്. മാത്രമല്ല പ്രകാശിന് ഇതൊക്കെ പകൽ ചെയ്യുന്നതും വലിയ ഇഷ്ടമാണ്. ഫ്ളാറ്റിൽ ആരുമില്ലാത്ത പകൽ സമയത്ത് പ്രകാശും താനും നിരവധി തവണ ആ നിമിഷങ്ങൾ ആസ്വദിച്ചിട്ടുണ്ട്.

വീഡിയോയിൽ താനും പ്രകാശും ബെഡ്റൂമിലെ സ്വിച്ച്ബോർഡിനോട് ചേർന്നാണ് നിൽക്കുന്നത്. എന്നാൽ ഇതെങ്ങനെ വീഡിയോ എടുക്കാൻ സാധിക്കും. ആരോ മുറിയിൽ തൊട്ടടുത്ത് നിന്ന് ക്യാമറയിൽ പകർത്തിയതു പോലെ തോന്നും. രമ്യയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി. ഇതെന്തൊരു ചതിയാണ്.

അപ്പോൾ അവളുടെ മനസ്സിൽ ആ ചിന്ത ഓടിയെത്തി. വാട്സാപ്പ് വീഡിയോ വന്ന നമ്പർ ട്രൂകോളറിൽ തെരഞ്ഞുനോക്കാം. ഖാദർ കേരളം എന്നാണ് അതിൽ കാണിക്കുന്നത്. ഇതാരായിരിക്കും ഈ നമ്പറിൽ ഒന്നു വിളിച്ചു നോക്കിയാലോ?? അതിനുമുമ്പേ പ്രകാശിനോട് പറയണോ? അവൾ ഒരു തീരുമാനം എടുക്കും മുമ്പേ അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

“ഹലോ”

“ചേച്ചി നമസ്ക്കാരം” അങ്ങേത്തലയ്ക്കൽ പരിചിതമല്ലാത്ത ഒരാൺ ശബ്ദത്തിന്‍റെ നീണ്ട നമസ്ക്കാരം കേട്ടു.

“ആ വീഡിയോ കണ്ടുകാണുമല്ലോ. നല്ല ഇഷ്ടമായിട്ടുണ്ടാവും. ഇത്തരം നിരവധി വീഡിയോ ഉണ്ട് എന്‍റെ കൈവശം. ചുരുങ്ങിയത് 25 എണ്ണം. എല്ലാത്തിലേയും നായിക ചേച്ചിയാ. ഇത് സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യട്ടെ!” അയാൾ ഒളിച്ചുവച്ച ചിരിയോടെ ചോദിക്കുന്നു!

“നിങ്ങൾ ആരാണ്? നിങ്ങൾക്ക് എന്താണ് വേണ്ടത്?”

“നിങ്ങളുടെ ചോദ്യം വളരെ കൃത്യമാണ്. ഞാൻ ആരാണെന്ന് അറിയണം. എന്താണ് ആവശ്യം എന്നും അറിയണം. വളരെ ന്യായമായ ചോദ്യം. ഞാൻ ആരാണെന്ന് പിന്നീട് പറയാം. അതിനുമുമ്പ് എന്തിനാണ് ഈ വീഡിയോ അയച്ചതെന്ന് ഞാൻ മെസേജിൽ പറഞ്ഞിട്ടുമുണ്ട്. അയാൾ ഒന്നു നിർത്തിയിട്ട് വളരെ സ്വരം താഴ്ത്തി അടുത്ത ഡയലോഗിലേക്ക് കടന്നു.

“ചേച്ചി, സത്യം പറയാല്ലോ! ഈ വീഡിയോ കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ലാ. ഞാനിപ്പോ ഒരു പോൺസൈറ്റും കാണാറില്ല ചേച്ചി. സൂപ്പറാണ്. ഇത്രയും ലഹരി വേറൊരു വീഡിയോ കണ്ടാലും കിട്ടാറില്ല!”

രമ്യയ്ക്ക് മറുപടി പറയാൻ വാക്കുകളില്ലാതായി. അവൾ ദേഷ്യവും സങ്കടവും കൊണ്ട് അടിമുടി വിറച്ചു പോയി. ഒപ്പം ഭയവും നിഴലിച്ചു നിന്നു. ഈ ദുഷ്ടൻ ഇനി സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്താൽ എന്തുചെയ്യും? അവൾ ഒരു നിമിഷം ആലോചിച്ചിട്ട് ഇങ്ങനെ മറുപടി പറഞ്ഞു.

“ശരി, നിങ്ങൾ പറഞ്ഞതുപോലെ ചെയ്യാം. പക്ഷേ സുരക്ഷിതമായ ഇടം ആയിരിക്കണം”

“നിങ്ങളുടെ വീടിനേക്കാൾ സുരക്ഷിതമായ മറ്റൊരിടം വേറെ ഏതാണ് ചേച്ചി? പ്രകാശ് രാത്രിയിലല്ലേ വരിക?”

രമ്യ ഞെട്ടിപ്പോയി. വീഡിയോ അയച്ചവന് പ്രകാശിന്‍റെ പേരും അറിയാം. ആൾ എപ്പോൾ വരുന്നു, പോകുന്നു അതെല്ലാം അറിയാം.

“വരുമ്പോൾ 7 മണിയാകും. പക്ഷേ ഓഫീസ് ഈ സിറ്റിയിൽ തന്നെയാണ്. ഇടയ്ക്ക് അദ്ദേഹം വന്നാലെന്തുചെയ്യും. രണ്ടുദിവസം കഴിയുമ്പോൾ പ്രകാശ് അഹമ്മദാബാദ് പോകും. ഒരാഴ്ച അവിടെ ആയിരിക്കും. ആ സമയത്ത് വന്നാൽ മതി”

“സൂപ്പർ, ചേച്ചിക്ക് നല്ല മനസ്സുണ്ട്. ഞാൻ കരുതി ചേച്ചി കരഞ്ഞുവിളിക്കുമെന്ന്?”

“പക്ഷേ ഈ വീഡിയോ ആരെയും കാണിക്കരുത്. എന്‍റെ മൊബൈലിലേക്കും വരരുത്. ഞാൻ എന്‍റെ ഫോണിലെ വീഡിയോ ഡിലീറ്റ് ചെയ്യാൻ പോകുകയാണ്.” രമ്യ മനസ്സിൽ ഒരു കാര്യം ഉറപ്പിച്ചുകൊണ്ട് പറഞ്ഞു.

“ഒരെണ്ണം ഡിലീറ്റ് ചെയ്യുന്നതുപോലെ അഞ്ചും ഡിലീറ്റ് ചെയ്യാമല്ലോ. ഞാൻ കുറച്ചുകൂടി അയക്കാം. കണ്ടിട്ട് ഡിലീറ്റ് ചെയ്യൂ. എത്ര ഭംഗിയായിട്ടാണ് ആ കർമ്മം ചേച്ചി ചെയ്യുന്നത് എന്ന് കണ്ടു നോക്കൂ. ഈ വീഡിയോ എന്‍റെ ഉറക്കം കെടുത്തിയിരിക്കുന്നു. രണ്ടുദിവസം ഒന്നു കഴിഞ്ഞുകിട്ടിയാൽ മതി. ചേച്ചിയുടെ ഈ കലാപ്രകടനം ഞാൻ അറിഞ്ഞാൽ മതി. ലോകം കാണണ്ട അല്ലേ!” അയാൾ ഫോൺ വച്ചു.

ഫോൺ വച്ച് അഞ്ച് മിനിറ്റിനകം രമ്യയുടെ ഫോണിലേക്ക് ഒന്നു പിന്നാലെ ഒന്നായി കുറേ ക്ലിപ് വന്നു. ഓരോന്നും അവൾ സസൂക്ഷ്മം നിരീക്ഷിച്ചു. ആരോ ഒളിച്ചിരുന്ന് വീഡിയോ എടുത്തതുപോലെ.

വൈകിട്ട് പ്രകാശ് വീട്ടിലെത്തി. രമ്യയുടെ വിളറിയ മുഖം കണ്ട് അയാൾ സംശയിച്ചു.

“എന്തുപറ്റി നിനക്ക് സുഖമില്ലേ?”

“ഒട്ടും സുഖകരമല്ല കാര്യങ്ങൾ. വലിയൊരു പ്രശ്നമുണ്ട്. പകൽ മുഴുവൻ അതേക്കുറിച്ചാലോചിച്ച് എന്‍റെ തലയ്ക്ക് ഭാരമായി” രമ്യ അയാൾക്ക് മാറാൻ ഡ്രസ് എടുത്തുകൊടുത്തിട്ട് അടുത്തുവന്നു നിന്നു.

“നിന്നോട് ഞാൻ എത്രവട്ടം പറഞ്ഞതാണ്. നമ്മുടെ ചെറിയ തലയിൽ ഒരുപാട് ആലോചിച്ചു കൂട്ടണ്ട” വസ്ത്രം മാറിക്കൊണ്ട് പ്രകാശ് പറഞ്ഞു.

“ആദ്യം ഫ്രഷ് ആയി വരൂ, എന്നിട്ട് സംസാരിക്കാം.” രമ്യ പറഞ്ഞു.

പ്രകാശ് കളിച്ചു ഫ്രഷ് ആയി ചായയും സ്നാക്സും കഴിച്ചു. രമ്യ ചായക്കപ്പ് കയ്യിലെടുത്ത് ദു:ഖിതയായി ഇരുന്നു.

“ശരി, ഇനി പറ! എന്താണ് പ്രശ്നം. നിന്നെ ഇത്രയും വിഷമത്തിലാക്കുന്ന എന്തുകാര്യമാണ് ഉണ്ടായത്” പ്രകാശ് ഒട്ടും സീരിയസില്ലാതെ ആണ് ആ സാഹചര്യത്തെ കണ്ടത്. കാരണം രമ്യയുടെ രീതികൾ അയാൾക്ക് അറിയാമല്ലോ. ഉത്തരം പറയുന്നതിനു പകരമായി അവൾ മൊബൈൽ എടുത്ത് സ്ക്രീൻ അൺലോക്ക് ചെയ്ത് ആ വീഡിയോ ക്ലിപ്പ് അയാളെ കാണിച്ചു. ആ ക്ലിപ്പ് കണ്ട് അയാൾ സ്തംഭിച്ചുപോയി.

“ഇതെ…ന്താണ്?”

ഏതോ ഒരു ഖാദർ, അയാൾ എനിക്ക് ഇത് അയച്ചു തന്നിട്ട് വിളിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിൽ അപ്‍ലോഡ് ചെയ്യും എന്നാണ് ഭീഷണി. ഞാൻ വീഡിയോയിൽ നിങ്ങൾക്കൊപ്പം ചെയ്ത കാര്യങ്ങൾ അയാൾക്കും ചെയ്തുകൊടുത്താൽ വീഡിയോ അപ്‍ലോഡ് ചെയ്യില്ലാത്രേ. ഞാൻ അയാളോട് രണ്ടുദിവസം സാവകാശം ചോദിച്ചിട്ടുണ്ട്. രണ്ടുദിവസം കഴിയുമ്പോൾ നിങ്ങൾ അഹമ്മദാബാദ് പോകുമെന്നും ആ സമയം വരാനും ഞാൻ അയാളോട് പറഞ്ഞു.

പ്രകാശ് ആ വീഡിയോ ക്ലിപ്പുകൾ ശ്രദ്ധിച്ചു കാണാൻ തുടങ്ങി. ആരായിരിക്കും ഇത്രയും കൃത്യമായി ഈ വീഡിയോ പിടിച്ചത്. ആരെങ്കിലും മുറിയിൽ ഒളിച്ചിരുന്നിട്ടുണ്ടാകുമോ? ഇനി ഒളിക്യാമറ വച്ചു പിടിച്ചതായിരിക്കുമോ? അതിനും സാഹചര്യമില്ല. പുറത്തു നിന്നൊരാൾ ഫ്ളാറ്റിനകത്ത് വന്നതായി ഓർക്കുന്നില്ല. അപ്പാർട്ടുമെന്‍റിലെ സെക്യൂരിറ്റിയുടെ അനവാദമില്ലാതെ ഒരാൾക്കും അകത്തേക്ക് പ്രവേശനമില്ലാത്തതാണ്. ഫ്ളാറ്റിലെ ആളുകളല്ലാതെ മറ്റാരും ഇങ്ങോട്ട് വരാൻ ഇടയില്ല.

“നമുക്ക് പോലീസിൽ വിവരമറിയിക്കണം” പ്രകാശ് ആലോചനയോടെ ചുറ്റുംനോക്കി.

“അതിനുമുന്നേ കാര്യങ്ങളുടെ കിടപ്പ് സ്വയം മനസ്സിലാക്കാൻ പറ്റുമോ എന്നറിയണം”

രണ്ടുപേരും മാനസികമായി സമ്മർദ്ദത്തിലായിരുന്നു. ഭക്ഷണം കഴിച്ച് ടിവി കണ്ടുകൊണ്ടിരിക്കുമ്പോഴും മനം എങ്ങും ഉറയ്ക്കുന്നില്ല. രാത്രി 11 മണിക്ക് ഉറങ്ങാൻ കിടന്നുവെങ്കിലും ഉറക്കം അവരെ വിട്ടകന്നു. രണ്ടുപേർക്കും സെക്സിനോട് ഇന്ന് താൽപര്യം തോന്നിയതേയില്ല. പ്രകാശിന്‍റെ കരവലയത്തിനുള്ളിൽ കിടക്കവെ രമ്യയും ആലോചനയിൽ മുഴുകി. പ്രകാശിന്‍റെ കണ്ണുകൾ മേൽക്കൂരയിൽ പരതി നടന്നു. അപ്പോഴാണ് ജനാലക്ക് മുകളിൽ ഒരു വസ്തു ഉള്ള പോലെ തോന്നിയത്. അയാൾ പെട്ടെന്ന് എഴുന്നേറ്റ് ജനാലയ്ക്കരികേിലേക്ക് ഓടിച്ചെന്നു. സെൽഫി സ്റ്റിക് ഉപയോഗിച്ച് അടുത്ത ഫ്ളാറ്റിലെ ജനാലയിലൂടെ ആരോ മൊബൈലിൽ വീഡിയോ എടുക്കുന്നു.

പ്രകാശ് പെട്ടെന്ന് വാതിൽ തുറന്ന് ആ ഫ്ളാറ്റിലേക്ക് ചെന്ന് ഡോർബെൽ അടിച്ചു. പക്ഷേ മൊബൈലിൽ ചിത്രമെടുക്കുന്നയാൾ അത് കണ്ടിട്ടുണ്ടാവണം. കുറേനരേം ഡോർബെൽ അടിച്ചിട്ടും വാതിൽ തുറന്നില്ല. പ്രകാശ് തിരികെ വന്നു.

ഹൗസിംഗ് സൊസൈറ്റിയുടെ ഇന്‍റർകോമിൽ വിളിച്ച് ഭാരവാഹിയോട് ആ ഫ്ളാറ്റിൽ ആരാണ് താമസിക്കുന്നതെന്ന് അന്വേഷിച്ചു. ഖാദർ എന്ന ആരോ ആണ്. അയാൾ ഏതോ പ്രൈവറ്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത് എന്നും അറിയാൻ കഴിഞ്ഞു.

ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയോട് പ്രകാശ് കാര്യങ്ങൾ തുറന്നുപറഞ്ഞു. ഖാദറിനെ വിളിക്കാൻ അയാളും ശ്രമിച്ചുവെങ്കിലും വാതിൽ തുറക്കുകയോ ഫോൺ എടുക്കുകയോ ചെയ്തില്ല. ആ വ്യക്‌തിയെ പുറത്തേക്ക് വിടരുതെന്ന് സെക്രട്ടറി സെക്യൂരിറ്റിയെ വിളിച്ച് ആവശ്യപ്പെട്ടു.

പിറ്റേന്ന് രാവിലെ പ്രകാശ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പോലീസ് എത്തി അയാളെ അറസ്റ്റ് ചെയ്തു.

“വിഡിയോയെക്കുറിച്ച് നീ എന്നോട് പറഞ്ഞത് നന്നായി. ആ ബ്ലാക്ക് മെയിലിൽ പെട്ടുപോയിരുന്നുവെങ്കിൽ പ്രയാസപ്പെട്ടേനെ. അവനെത്ര പേരെ ഇങ്ങനെ പെടുത്തിക്കാണും. പ്രകാശ് രമ്യയെ കെട്ടിപ്പിടിച്ചുകൊണ്ട് കിടക്കയിലേക്ക് മറിയാൻ ഒരുങ്ങി.

രമ്യ അയാളുടെ കൈ ബലമായി വിടുവിച്ചു എന്നിട്ട് ജനാലയ്ക്ക് നേരെ കൈചൂണ്ടി.

“ആദ്യം ജനാല കുറ്റിയിടു. പിന്നെ വിളക്ക് കെടുത്തു. എന്നിട്ട് എന്‍റെ അടുത്ത് വാ… പ്രകാശ് ചിരിയോടെ എഴുന്നേറ്റ് ജനാലവിരി നേരയാക്കി. അവർ രണ്ടാളും ടെൻഷനില്ലാതെ അവരുടെ സ്വകാര്യ നിമിഷത്തിലേക്ക് പോയ്മറഞ്ഞു…

സ്നേഹ നായിക

ഭൂമിയിൽ ജീവിച്ചു മരിക്കാൻ ജാതിയും മതവും ആവശ്യമില്ലെന്ന് തെളിയിച്ച കുറച്ചു പേരെങ്കിലും നമ്മുടെ നാട്ടിലുണ്ട്. അവരുടെ ആരുടെയും ജീവിതം പൂവിട്ട പാതകളിലൂടെയുമായിരുന്നില്ല.

ഇന്ത്യയിൽ ആദ്യമായി തനിക്ക് ജാതിയും മതവും ഇല്ലെന്ന കാര്യം ഒരു സർട്ടിഫിക്കറ്റാക്കി സ്വന്തമാക്കിയ ഒരു വ്യക്‌തിയുണ്ട്. തമിഴ്നാട്ടുകാരിയായ സ്നേഹ പാർത്ഥിബരാജ. അഭിഭാഷകയും, സാമൂഹ്യ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമെല്ലാമാണവർ.

9 വർഷം നീണ്ട പരിശ്രമത്തിലാണ് അവർ നൊ കാസ്‌റ്റ് നൊ റിലിജയൻ സർട്ടിഫിക്കറ്റ് സർക്കാരിൽ നിന്ന് നേടിയെടുത്തത്. നിരവധി പേരെ പ്രചോദിപ്പിക്കാനുതകുന്ന തന്‍റെ ജീവിതത്തെ കുറിച്ച് എംഎ സ്നേഹ എന്ന സ്നേഹ പാർത്ഥിബരാജ പറയുന്നത് കേൾക്കാം.

മിശ്ര വിവാഹിതരുടെ മകൾ

“ഞാൻ തമിഴ്നാട്ടുകാരിയാണ്. ശരിക്കും സ്‌ഥലം തിരുപ്പത്തൂർ. 1983 ലാണ് ജനിച്ചത്. അച്‌ഛൻ ആനന്ദ കൃഷ്ണൻ അമ്മ മണിമൊഴി. രണ്ടുപേരും തമിഴ്നാട്ടുകാരാണ്. അവർ നിയമ പഠനം നടത്തിയത് മദ്രാസ് ലോ കോളേജിൽ നിന്നാണ്. അവർ പഠനകാലത്തിനിടയിൽ പരിചയപ്പെട്ടു പ്രണയിക്കുകയായിരുന്നു. അവരുടേത് മിശ്ര വിവാഹം ആയിരുന്നു. ഞാൻ ജനിച്ച സമയത്ത്, അവർക്ക് മുന്നിൽ വന്ന ചോദ്യം കുട്ടിയെ ഏതു ജാതിയായി വളർത്തണമെന്നതായിരുന്നു. അവർ എന്തായാലും ബോൾഡായൊരു തീരുമാനമെടുത്തു. മിശ്രവിവാഹിതരായവർ തങ്ങളുടെ ജാതിയെയും മതത്തെയും നിരാകരിച്ചു കൊണ്ടാണ് ഒരുമിച്ചു ചേരുന്നത്. അങ്ങനെയെങ്കിൽ ഭാവിയിൽ അവരുടെ ജീവിതത്തിൽ ജാതിയും മതവും ആവശ്യമില്ല. അങ്ങനെയെങ്കിൽ സ്വന്തം കുട്ടികളുടെ ജീവിതത്തിൽ അത് ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ എന്ന ചിന്തയ്ക്കൊടുവിൽ കുട്ടികൾക്കു പ്രത്യേക മതവും ജാതിയും വേണ്ട എന്നു തീരുമാനിച്ചു. എന്നെ സ്ക്കൂളിൽ ചേർത്തപ്പോൾ, സ്ക്കൂൾ ഫോമിൽ നോ റിലീജയൻ എന്നാണ് എഴുതി കൊടുത്തത്.

അതൊരു ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂഷനായിരുന്നു. അവിടത്തെ സിസ്‌റ്റർ എന്‍റെ അചഛനോടുമമ്മയോടും മതമെങ്കിലും മെൻഷൻ ചെയ്യാൻ നിർദ്ദേശിച്ചു. “ഞങ്ങൾ ഒരു മതവും മെൻഷൻ ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഹിന്ദുമതത്തിൽ ജാതി വ്യവസ്‌ഥയുണ്ട്. ജാതിയും മതവും വേർതിരിച്ചു കാണാൻ ഇവിടെ നിർവാഹവുമില്ല. അതിനാൽ നോ റിലീജിയൻ എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു” എന്നാണവർ പറഞ്ഞത്.

ഞാനൊരു ഇന്ത്യൻ

റെക്കോർഡുകളിൽ ഇന്ത്യൻ എന്നു മാത്രം ചേർത്താൽ മതി എന്നായിരുന്നു അവരുടെ തീരുമാനം. എന്‍റെ പേര് സ്നേഹ എന്ന് ഇട്ടതിനെ ചൊല്ലിയും പലരും സംശയം ചോദിച്ചിരുന്നു. അതൊരു ഹിന്ദു പേരാണല്ലോ എന്ന്. തെലുങ്കാനയിലെ ഒരു വിപ്ലവ നായികയുടെ പേരാണ് സ്നേഹ. പോലീസ് അതിക്രമത്തിൽ കൊല്ലപ്പെട്ട ആ നേതാവിന്‍റെ പേരാണ് അച്‌ഛൻ എനിക്ക് നൽകിയത്.

അടുത്ത കുട്ടിയുണ്ടായപ്പോൾ അവൾക്ക് മുംതാസ് സൂര്യ എന്നാണ് പേരിട്ടത്. ഒരു ക്രിസ്ത്യൻ സ്ക്കൂളിൽ അവളെ ചേർക്കാൻ ചെന്നപ്പോൾ അവർ തമാശയ്ക്ക് ചോദിച്ചു എന്താണ് നിങ്ങൾ ഒരു ക്രിസ്ത്യൻ പേര് ഉപയോഗിക്കാത്തതെന്ന്. അച്‌ഛൻ അന്ന് തമാശയ്ക്ക് തന്നെ മറുപടി പറഞ്ഞു, ഇനി ഒരു കുട്ടിയുണ്ടായാൽ തീർച്ചയായും ക്രിസ്ത്യൻ പേര് നൽകും. അങ്ങനെ മൂന്നാമത്തെ കുഞ്ഞ് ഉണ്ടായപ്പോൾ അവളെ ജെന്നിഫർ എന്നു വിളിച്ചു. ജെന്നിഫറിനു ശേഷം സിസ്റ്റർമാർ പിന്നെ ഒരു ചോദ്യമുയർത്തിയില്ല. അതിനാൽ മൂന്ന് കുട്ടികളിൽ നിർത്തി എന്ന് അച്‌ഛൻ കളിയായി പറയുമായിരുന്നു.

പത്താം ക്ലാസ്സിൽ വച്ച് ഏതു കാറ്റഗറിയിൽ പെടുത്തണമെന്ന ചോദ്യം വീണ്ടും ഉയർന്നു. എസ്സി, എസ്റ്റി, ഒബിസി ഏതു വേണമെന്നായിരുന്നു ചോദ്യം. ജാതിയും മതവും പറഞ്ഞില്ലെങ്കിൽ ആനുകൂല്യങ്ങൾ കിട്ടില്ല. ആനുകൂല്യം ഇല്ലാത്ത ജനറൽ കാറ്റഗറി എന്ന വിഭാഗത്തിൽ ഞങ്ങളെപ്പെടുത്തി. അങ്ങനെ പ്ലസ്‍വണും പ്ലസ്ടുവും പഠിക്കാൻ അനുവാദം ലഭിച്ചു. ഒരേ സ്ക്കൂളിലായിരുന്നു പഠനം. ട്രാൻസ്ഫർ സർട്ടിഫിക്കറ്റിൽ നോ കാസ്‌റ്റ് നോ റിലിജിയൻ എന്നാണ് മെൻഷൻ ചെയ്തത്.

അമ്മ പഠിച്ച കോളേജിൽ

അച്‌ഛനും അമ്മയും പഠിച്ച മദ്രാസ് ലോ കോളേജിലാണ് ഞാനും നിയമ പഠനത്തിന് പോയത്. അത് എന്‍റെ ഒരു ആഗ്രഹമായിരുന്നു. അവർ പഠിച്ച അതേ കോളേജിൽ, അതേ ഹോസ്റ്റലിൽ, അതേ മുറിയിൽ തന്നെ തുടരണം എന്നായിരുന്നു ആഗ്രഹം. അത്രയേറെ അവർ എന്നെ ഇൻസ്പെയർ ചെയ്‌തിട്ടുണ്ട്. അങ്ങനെയാണ് ഞാൻ രണ്ടാം വർഷം മുതൽ കോളേജിൽ ചേർന്ന് അമ്മ താമസിച്ച അതേ ഹോസ്റ്റൽ മുറിയിൽ താമസിച്ച് പഠിച്ചത്. അതൊരു ഗവൺമെന്‍റ് ലോ കോളേജ് ആയിരുന്നു.

ഞാൻ കോളേജിൽ ചേർന്നപ്പോൾ 1000ത്തോളം ജാതികൾക്ക് ഓരോ കോഡുകൾ ഉണ്ടായിരുന്നു. അതിൽ ഒരു കോഡ് മേൽപ്പറഞ്ഞ കാസ്റ്റുകളിലൊന്നും ഇല്ലാത്ത വിഭാഗം എന്ന കാറ്റഗറിയായിരുന്നു. ഞാനത് മെൻഷൻ ചെയ്ത് എന്‍റെ കോഴ്സ് കംപ്ലീറ്റ് ചെയ്‌തു. ബിഎയും എംഎയും കരസ്ഥമാക്കി. ഞാൻ എംഎ സോഷ്യോളജി ചെയ്തപ്പോഴും ഈ ഓപ്ഷൻ എനിക്ക് സഹായകമായി. അഞ്ചാം ക്ലാസു മുതൽ നോ കാസ്റ്റ് നോ റിലീജയൻ എന്നു കാണിക്കുന്ന നിരവധി രേഖകൾ എനിക്ക് ലഭിച്ചിരുന്നു.

ജോലിയ്ക്കോ മത്സരപ്പരീക്ഷകൾക്കോ അപേക്ഷിക്കുമ്പോൾ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ചോദിക്കാൻ തുടങ്ങി. എനിക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റില്ല എന്ന് സത്യവാങ്മൂലം നൽകേണ്ട സാഹചര്യമുണ്ടായിരുന്നു. എന്‍റെ എല്ലാ ട്രാൻസ്ഫർ സർട്ടിഫിക്കറ്റും സത്യവാങ്മൂലവും ചേർത്ത് ഓരോ തവണ അയക്കേണ്ടി വന്നു. ഇതൊരു ഭയങ്കര ബോറിംഗ് പരിപാടി ആയി തോന്നിത്തുടങ്ങി. അഫിഡവിറ്റ് തയ്യാറാക്കണം, നോട്ടറി സിഗ്നേച്ചർ വാങ്ങണം, എല്ലാ രേഖകളും ഹാജരാക്കണം. അങ്ങനെയാണ് ഞാൻ നോ കാസ്‌റ്റ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടാൻ തീരുമാനിച്ചത്.

ജാതിയില്ല സർട്ടിഫിക്കറ്റ്

മറ്റുള്ളവർക്ക് കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിൽ എനിക്ക് ജാതി ഇല്ല എന്നു പറഞ്ഞും സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്നതിൽ എന്താണ് തെറ്റ്? അതാണ് എന്‍റെ മനസിൽ വന്നൊരു സ്പാർക്ക്. 2006 മുതൽ ഞാനിതിന് ശ്രമിക്കാൻ തുടങ്ങി. ഇന്ത്യയിൽ ഇങ്ങനെ ഒരു സർട്ടിഫിക്കറ്റിനായി ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ എന്നു ഞാൻ അന്വേഷിച്ചു.

ജാതിയും മതവും ഇല്ലാതെ ജീവിക്കുന്നവർ തമിഴ്നാട്ടിലും കേരളത്തിലും നമ്മുടെ നാട്ടിന്‍റെ പലഭാഗത്തും ഉണ്ട്. എന്നാൽ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊണ്ട് കോടതിയിൽ ആദ്യമായി ഹർജി നൽകിയത് ഞാനാണ്.

തെലുങ്കാനയിൽ നിന്നുള്ള രാമകൃഷ്ണ റാവു, ഒരു കേസ് ഹൈക്കോടതിയിൽ ഫയൽ ചെയ്‌തിരുന്നു. എല്ലാ ഗവൺമെന്‍റ് ഫോമുകളിലും ജാതിയും മതവും ഇല്ല എന്ന് രേഖപ്പെടുത്താനുള്ള കോളം വേണമെന്നാണ് അദ്ദേഹം പൊതു താൽപര്യ ഹർജി ഫയൽ ചെയ്‌തിരുന്നത്. അതൊരു വ്യത്യസ്തമായ പോരാട്ടമാണ്. ഇപ്പോഴും ആ പോരാട്ടം അദ്ദേഹം തുടരുന്നു. ഇതു മാത്രമാണ് ഞാൻ ആകെ ഈ രംഗത്ത് കണ്ടത്.

തഹസിൽദാറാണ് സാധാരണയായി ജാതി സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവാദിത്തപ്പെട്ട ഓഫീസർ. ഞാൻ തഹസിൽദാർ ഓഫീസിൽ പോയി തുടർച്ചയായി കത്ത് കൊടുക്കാൻ തുടങ്ങി. എല്ലാ വർഷവും തഹസിൽദാർ മാറും. അല്ലെങ്കിൽ സബ്കളക്ടർ മാറും. ഓരോ സമയത്ത് ഇവരുടെ കോർഡിനേഷന്‍റെ പ്രശ്നമോ, ധൈര്യക്കുറവോ കാരണം ഈ അപേക്ഷ അവരാരും ചെവിക്കൊണ്ടില്ല.

പോരാട്ട വഴിയിൽ

ഞാനിങ്ങനെ അപേക്ഷയുമായി ചെന്ന വേളയിൽ ആളുകളും ഉദ്യോഗസ്‌ഥരൊക്കെ എന്നെ തുറിച്ചു നോക്കുമായിരുന്നു. ജാതിയില്ല എന്ന് പറഞ്ഞ് ഒരു സർട്ടിഫിക്കറ്റ് വാങ്ങിയാൽ എന്താണ് നിങ്ങൾക്ക് ഗുണം എന്നാണ് അവരുടെ സംശയവും ചോദ്യവും. റിസർവേഷൻ കിട്ടണമെങ്കിൽ ജാതി സർട്ടിഫിക്കറ്റ് വേണമല്ലോ. ഈ സാഹചര്യത്തിൽ എന്താണ് നിങ്ങൾ ഇങ്ങനെ ഒരാവശ്യവുമായി വരുന്നതെന്നായിരുന്നു ചോദ്യം.

കോടതിയിൽ പരാതി കൊടുത്താൽ ഇതിനൊരു കൃത്യമായ ഉത്തരം ലഭിക്കാൻ സാധ്യത കുറവാണെന്ന് തോന്നിയതിനാൽ ഞാൻ അങ്ങനെ സമയം പാഴാക്കാൻ തയ്യാറായില്ല. ജുഡീഷ്യൽ ഓർഡർ ലഭിക്കുന്നത് ഒരു ഗവൺമെന്‍റ് ഓർഡർ ലഭിക്കുന്നതിനേക്കാൾ പ്രയാസകരമാണ്. അതിനാൽ ഞാൻ സർക്കാർ സംവിധാനങ്ങൾ വഴി തന്നെ സർട്ടിഫിക്കറ്റ് നേടാൻ ശ്രമിച്ചു കൊണ്ടിരുന്നു.

സബ് കളക്ടർ പ്രിയങ്ക പങ്കജം വളരെ ധീരയായ ഒരു ഓഫീസറായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള ആവശ്യങ്ങൾക്കായി പോരാടുന്നവരെ മുൻപിൻ നോക്കാതെ അവർ സഹായിക്കാറുണ്ട്. ഞങ്ങൾ രണ്ടുപേരും ചേർന്ന് നിരവധി സ്ക്കൂളുകളിലും സ്‌ഥാപനങ്ങളിലും കൗൺസിലിംഗ് അവയർനെസ് ക്ലാസുകൾ നടത്തിയിരുന്നു. അങ്ങനെ അവർ എന്‍റെ പോരാട്ടത്തെക്കുറിച്ച് നേരിട്ടു മനസിലാക്കി. തുടർന്ന് അവർ എനിക്ക് നോ കാസ്റ്റ് സർട്ടിഫിക്കറ്റ് നൽകാൻ തഹസിൽദാർക്ക് ശുപാർശ ചെയ്‌തു. അന്നത്തെ തഹസിൽദാർ ആയിരുന്ന സത്യമൂർത്തിയും വളരെ ബോൾഡായിരുന്നു. സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്‌തി.

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാനായി ഒരാളുടെ വീട്ടിലോ അയൽപക്കത്തോ അന്വേഷിക്കുന്നതു പോലെ എന്‍റെ കാര്യത്തിലും അന്വേഷിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടു. ആ വ്യക്‌തിയുടെ കുടുംബം, ജീവിതശൈലിയെല്ലാം മനസിലാക്കിയിട്ട് സർട്ടിഫിക്കറ്റ് അനുവദിച്ചാൽ മതിയല്ലോ. ഞാനെന്തെങ്കിലും ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്ന ആളാണോ എന്ന് അന്വേഷിച്ചിട്ട് സർട്ടിഫിക്കറ്റ് തന്നാൽ മതിയെന്നായിരുന്നു എന്‍റെ നിലപാട്.

താലിയില്ലാ വിവാഹം

കോളേജു പഠനത്തിനു ശേഷം ഞാൻ പാർത്ഥിബരാജയെ വിവാഹം ചെയ്തു. അതും ഒരു വിപ്ലവ കല്യാണം ആയിരുന്നു. ഞങ്ങളുടെ വിവാഹത്തിൽ ജാതീയമായ ഒരു ബിംബങ്ങളും ഉണ്ടായില്ല. താലി പോലുള്ള ഒരു ചിഹ്നങ്ങളും ഞാൻ ഉപയോഗിക്കുന്നുമില്ല.

ഞങ്ങൾക്ക് മൂന്ന് കുട്ടികളുണ്ടായി. ഇവരെയും ജാതിയും മതവുമില്ലാതെയാണ് വളർത്തുന്നത്. ആതിര നസ്റിൻ, ആദില ഐറിൻ, ആരിഫ ജെസി. ഇവരുടെ പേരുകൾ ശ്രദ്ധിച്ചാൽ അറിയാം ഓരോ മതത്തിലെ പേരുകളുടെ മിക്സ് ആണ്. ഇതെല്ലാം അന്വേഷിച്ചിട്ടാണ് സർട്ടിഫിക്കറ്റ് എനിക്ക് ലഭിച്ചത്.

ലൈഫ് സ്റ്റൈലിന്‍റെയും ത്യാഗത്തിന്‍റെയും പേരിലുള്ള അടയാളപ്പെടുത്തലാണ് ഈ സർട്ടിഫിക്കറ്റ് എന്നും ഗവൺമെന്‍റിന്‍റെ തന്നെ പേരിലുള്ള ഒരു സാമ്പത്തിക പിന്തുണയും ഈ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതിലൂടെ ഇല്ലാതായേക്കാം എന്നും അധികൃതർ പറഞ്ഞിരുന്നു. അങ്ങനെ 2019 ഫെബ്രുവരി അഞ്ചിന് എനിക്ക് സർട്ടിഫിക്കറ്റ് ലഭിച്ചു. ആ സമയത്ത് ഞാൻ നേരിട്ട പ്രധാന ചോദ്യം നിങ്ങൾ സംവരണത്തിന് എതിരാണോ എന്നാണ്.

സംവരണത്തെ പിന്തുണയ്ക്കുന്നു

ഞാൻ സംവരണ വ്യവസ്ഥയ്ക്ക് എതിരേയല്ല. എനിക്ക് കിട്ടിയ സർട്ടിഫിക്കറ്റ്, എന്‍റെ ജീവിത രീതിയെ വെളിപ്പെടുത്തുന്ന ഒരു അടയാളമാണ്, അറിയിപ്പാണ്. ഞാൻ ഇക്കാര്യത്തിൽ ആരും എന്നെ പിന്തുടരണമെന്ന് ആവശ്യപ്പെടുന്നില്ല. എന്നാൽ ജാതി വ്യവസ്ഥകൾ തകർക്കപ്പെടണമെങ്കിൽ മുകളിൽ നിന്നു തന്നെ അതിനു ശ്രമം വേണം. ജാതി വ്യവസ്‌ഥ ഉണ്ടായത് താഴെ നിന്ന് മുകളിലേക്കല്ല, മുകളിൽ നിന്ന് താഴേയ്ക്കാണ്. പിന്നോക്ക വിഭാഗത്തിനും സാമൂഹ്യനീതി ആവശ്യമാണ്. അതിനാൽ ഈ അവസ്‌ഥയിൽ സംവരണം അനിവാര്യമായ സംഗതിയാണ്. ഞാൻ സംവരണ വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

അച്‌ഛനും അമ്മയ്ക്കും സമർപ്പിക്കുന്നു

എന്‍റെ അച്‌ഛനും അമ്മയും എന്‍റെ ഈ ഒരു നേട്ടത്തിൽ അങ്ങേയറ്റം സന്തോഷിക്കുന്നു. ഗവൺമെന്‍റ് എനിക്ക് സർട്ടിഫിക്കറ്റ് നൽകി എന്നറിഞ്ഞപ്പോൾ ആദ്യം അവർക്കത് അവിശ്വസനീയമായ സംഗതിയായിരുന്നു. ഇന്ത്യയിൽ ഇന്നു പിറന്നു വീഴുന്ന ഓരോ കുഞ്ഞിനു പോലുമുണ്ടല്ലോ കാസ്റ്റും റിലീജിയനും! ഗവൺമെന്‍റ് ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് നൽകിയതോടെ ജന്മനാൽ സൃഷ്ടിക്കപ്പെടുന്ന ജാതി വ്യവസ്ഥയ്ക്ക് ഒരു തടയിടുകയാണ്.

ഇന്ത്യ ഒരു മതേതര രാജ്യമാണ്. അങ്ങനെയെങ്കിൽ ഒരു ഇന്ത്യക്കാരന് മതരഹിതനായിക്കൂടെ? അതിന് ഇതാണ് എന്‍റെ ഉത്തരം. എന്‍റെ അച്‌ഛനും അമ്മയും മിശ്രവിവാഹിതരായ ശേഷം ജാതിയും മതവും ഇല്ലാതെ ഞങ്ങളെ വളർത്താൻ ഒരുപാട് സ്ട്രഗിൾ ചെയ്‌തിട്ടുണ്ട്. മകളിലൂടെ ലഭിച്ച ഈ നേട്ടം അവർ വലിയൊരു അംഗീകാരമായി കാണുന്നു എന്ന് ഞാൻ മനസിലാക്കുന്നു.

മോശം അനുഭവങ്ങളില്ല

ഞാൻ നോ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് തേടി നടക്കുന്ന വേളയിൽ കാണാൻ പോലും അനുവാദം നൽകാതിരുന്ന ഉദ്യോഗസ്‌ഥരുണ്ട്. മതപരമായി കടുത്ത ചിന്താഗതികൾ ഉള്ളവരായിട്ടായിരിക്കാമത്. നിങ്ങൾ ഏതു ജാതിയിലാണ് എന്നു പറയാനുള്ള അധികാരം ഞങ്ങൾക്കുണ്ട്, പക്ഷേ നിങ്ങൾക്ക് കാസ്റ്റ് ഇല്ല എന്നു പറയാനുള്ള അധികാരം ഞങ്ങൾക്കില്ല എന്നു പറഞ്ഞാണ് ഒഴിഞ്ഞു മാറിയത്. എന്നാൽ ഈ കാര്യത്തിനായി ഇറങ്ങിത്തിരിച്ചപ്പോൾ നിരവധി തടസങ്ങളും വൈകിപ്പിക്കലുകളും ഒക്കെ ഉണ്ടായെങ്കിലും മോശം സാഹചര്യങ്ങളെ ഒന്നും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ഒരുപക്ഷേ എനിക്ക് ഒരു സാമൂഹ്യ പ്രവർത്തക എന്ന ലേബൽ ആ സമയത്തും ഉണ്ടായിരുന്നതു കൊണ്ടാകാം ഞാൻ കയറിയിറങ്ങിയ ഇടങ്ങളെല്ലാം എന്നെ അറിയുന്ന ഇടങ്ങൾ തന്നെ ആയിരുന്നു.

രാഷ്ട്രീയം, ജീവിതം

ഇടതുപക്ഷ ചിന്താഗതിയിൽ ആണ് ഈ ജീവിതം. എനിക്ക് ജനങ്ങൾക്ക് വേണ്ടി ജീവിക്കാനാണ് കൂടുതൽ ഇഷ്ടം അതിനാലാണ് ഞാൻ രാഷ്ട്രീയവും സാമൂഹ്യപ്രവർത്തനവും നിയമ രംഗവും തെരഞ്ഞെടുത്തത്. ആളുകളുമായി അടുത്തിടപഴകുമ്പോഴാണ് അവരുടെ പല പ്രശ്നങ്ങളും നാം മനസിലാക്കുന്നത്. പൊതു സമൂഹത്തെ സ്വാധീനിക്കുവാനുള്ള കഴിവ് എനിക്കുണ്ടെന്ന് തോന്നിയപ്പോഴാണ് ഞാൻ സാമൂഹ്യപ്രവർത്തന രംഗത്തേക്ക് വന്നത്.

രാഷ്ട്രീയം എന്‍റെ രക്തത്തിലലിഞ്ഞ സംഗതിയാണ്. എന്‍റെ കുടുംബാംഗങ്ങൾ ഇടതുപക്ഷ അനുഭാവികളും പ്രവർത്തകരുമാണ്. കൂടാതെ എന്‍റെ കുടുംബത്തിലെ ഇരുപത്തൊന്നാമത്തെ അഡ്വക്കേറ്റാണ് ഞാൻ! എന്‍റെ കുട്ടിക്കാലം തൊട്ടെ, മാർക്സിസ്റ്റ് ദ്രവീഡിയൻ, അംബേദ്കർ ആശയങ്ങൾ കണ്ടും കേട്ടും വളർന്നവളാണ്. എന്‍റെ അച്‌ഛനും അമ്മയും പാർട്ടി അംഗങ്ങളായിരുന്നു.

പ്രാദേശിക ഭാഷകളെ ഇല്ലാതാക്കരുത്

ഇപ്പോഴും ഏറ്റവും ആഴത്തിലുള്ള വെല്ലുവിളി ജാതിയും മതവും തന്നെയാണ്. മറ്റൊന്ന് സ്ത്രീകൾ കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളാണ്. ഇതിലെല്ലാറ്റിലും എനിക്ക് ആശങ്ക ഉയർത്തുന്ന ഒരു കാര്യമാണ് ഭാഷയുടെ പേരിലുള്ള അധിനിവേശങ്ങൾ. ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകൾ, പ്രാദേശിക ഭാഷകളെ വിഴുങ്ങി ഇല്ലാതാക്കുന്ന ഒരു അവസ്‌ഥ ഇന്നുണ്ട്.

കേന്ദ്ര ഗവൺമെന്‍റ് പ്രാദേശിക ഭാഷകളെ ഇല്ലായ്മ ചെയ്‌ത് ഒരു രാജ്യം ഒരു ഭാഷ എന്ന സാഹചര്യം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഞാനതിനെ വളരെ ശക്തമായി എതിർക്കുന്നു. ഓരോ സംസ്ഥാനത്തിനും അവരുടെ ഭാഷയിൽ പൂർണ്ണമായ സ്വാതന്ത്ര്യം നൽകണം. ഭാഷകളുടെ ശുദ്ധി, സംരക്ഷിക്കപ്പെടണം. അതിനും രാഷ്ട്രീയതലത്തിൽ പോരാട്ടം തുടരേണ്ടതുണ്ട്.

പ്രിയപ്പെട്ട പിണറായി

കേരളത്തിനെ കുറിച്ചോർക്കുമ്പോൾ എനിക്ക് മുഖ്യമന്ത്രിയെയാണ് ഓർമ്മ വരുന്നത്. പിണറായി വിജയൻ സാർ എത്ര അതിശയിപ്പിക്കുന്ന ഭരണമാണ് കാഴ്ചവയ്ക്കുന്നത്. ഒറീസയും കേരളവും മാത്രമാണ് കോവിഡിനെ ഇത്ര സമർത്ഥമായി കൈകാര്യം ചെയ്തത്. ജനതയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ ആശങ്കകളും കരുതലും മാതൃകാപരമാണ്. കേരളത്തെ ഇക്കാര്യത്തിൽ എത്ര പ്രശംസിച്ചാലും മതിയാവില്ല.

ഞാൻ കേരളത്തെ ഒരുപാട് ശ്രദ്ധിക്കാറുണ്ട്. എന്നാൽ കേരളത്തിൽ ഒരു പാട് സുഹൃത്തുക്കളൊന്നുമില്ല. ഫേസ്ബുക്ക് ഫ്രണ്ട്സ് കുറച്ചു പേരുണ്ട്. ടൂറിസ്റ്റ് എന്ന നിലയിൽ പലവട്ടം കേരളത്തിൽ വന്നിട്ടുണ്ട്. ഒരു പ്രോഗ്രാമിനായി എന്നെ ആരെങ്കിലും ക്ഷണിച്ചാൽ തീർച്ചയായും പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്ന ഇടമാണ് കേരളം.

കലാകുടുംബം

എന്‍റെ ഭർത്താവ് പാർത്ഥിബരാജ പ്രൊഫസറാണ്. തമിഴ് സാഹിത്യത്തിൽ ഡോക്ടറേറ്റുണ്ട്. 25 ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തീയറ്റർ ആക്ടിവിസ്റ്റു കൂടിയാണ് പാർത്ഥിബരാജ. 28 നാടകങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കാറുമുണ്ട്. ഞാനും നാടകങ്ങൾ ചെയ്യാറുണ്ട്. ചരൺ ദാസ് ചോർ എന്ന നാടകത്തിന്‍റെ തമിഴ് വേർഷനിൽ പ്രധാന വേഷം ചെയ്തിരുന്നു. ലണ്ടനിൽ 2018 ൽ നടന്ന ഇന്‍റർനാഷണൽ തീയറ്റർ ഫെസ്റ്റിവലിലും പങ്കെടക്കാൻ കഴിഞ്ഞിരുന്നു. അന്ന് ഇന്ത്യയിൽ നിന്ന് ഞാനും ഭർത്താവും അടക്കം മൂന്ന് പേരാണ് ആ ഫെസ്റ്റിവലിൽ പങ്കെടുത്തത്.

ഭരതനാട്യവും സ്റ്റേജ് പെർഫോമൻസ് ചെയ്യാറുണ്ട്. അതും കുട്ടികളുടെ കൂടെ. ഞങ്ങൾ അഞ്ചുപേരും ചേർന്ന് നാടകം ചെയ്‌തിട്ടുണ്ട്. അതുപോലെ സ്പോർട്സും ട്രക്കിംഗും എല്ലാം വലിയ ഇഷ്ടമാണ്. 2017 ൽ ഹിമാലയ ട്രക്കിംഗ് ചെയ്‌തിരുന്നു. മൂന്നു കുട്ടികളായതിനു ശേഷവും ഇതെല്ലാം സീരിയസായി ചെയ്യുന്നത് എനിക്ക് അവ വളരെ ഇഷ്‌ടമായതു കൊണ്ടാണ്.

മിക്കവാറും ദിവസങ്ങളിൽ 6 കിലോമീറ്ററെങ്കിലും ഓടാറുണ്ട്. രാവിലെ 4.30 മുതൽ 5.30 വരെ ആണ് ഓട്ടം. പിന്നെ സമയം കിട്ടിയാൽ യോഗ ചെയ്യാറുണ്ട്. എല്ലാത്തരം ഫിറ്റ്നസ് ആക്ടിവിറ്റികളും ഞാൻ ചെയ്യാറുണ്ട്. എനിക്ക് പഠനത്തേക്കാളും ഇഷ്ടം ഇത്തരം എക്സ്ട്രാകരിക്കുലർ ആക്ടിവിറ്റികളാണ്. പണ്ടും അങ്ങനെയായിരുന്നു.

റിയൽ ഹീറോയിൻ

എന്‍റെ കുട്ടികൾ എന്നേ പോലെയാവണം എന്നു പറയുന്നത് കേൾക്കുന്നത് തന്നെ എത്രയോ സന്തോഷമുള്ള കാര്യമാണ്. എന്നിലൂടെ സ്ത്രീകളെയും കുട്ടികളെയും ഇൻസ്പയർ ചെയ്യണമെന്നു തന്നെയാണ് എന്‍റെ ആഗ്രഹം. കൂടാതെ കുട്ടികളെ ഇൻസ്പയർ ചെയ്യാനായി ഞങ്ങൾ നിരവധി പ്രോഗ്രാമുകൾ ചെയ്യാറുണ്ട്. എന്‍റെ ജീവിതത്തിലൂടെ തന്നെ മറ്റുള്ളവരെ പോസിറ്റീവ് ആക്കുകയാണ് എന്‍റെ ഏറ്റവും വലിയ സ്വപ്നം. സിനിമാ താരങ്ങളെയല്ല സ്വയം എന്നെ ഒരു സെലിബ്രിറ്റിയായി എന്‍റെ കുട്ടികൾ കാണട്ടെ.അതാണ് എനിക്ക് ഇഷ്ടം…

സ്ത്രീ ആരോഗ്യവും ആയുർവ്വേദവും

എല്ലാ രംഗത്തും കേരളം ഇന്ത്യയിൽ മുൻപന്തിയിലാണ്. ആരോഗ്യരംഗത്താവട്ടെ പ്രത്യേകിച്ചും. എന്നാൽ സ്ത്രീകളുടെ ആരോഗ്യ വിഷയത്തിലാണ് പ്രശ്നം. ഒരു കുടുംബത്തിന്‍റെ ആരോഗ്യം നന്നായി നിലനിർത്തുന്നതിൽ വളരെ ഊന്നൽ നൽകുന്ന ഒരു സ്ത്രീ തന്‍റെ ആരോഗ്യകാര്യത്തിൽ ഒട്ടും തന്നെ ശ്രദ്ധിക്കാറില്ല.

ഏതു രോഗത്തിന്‍റെയും ആരംഭത്തിലെ രോഗ ലക്ഷണങ്ങളെ പാടെ അവഗണിച്ച് പിന്നീടത് ഗുരുതരാവസ്ഥയിലേക്കെത്തുന്നു.തിരിച്ച് ആരോഗ്യത്തിലേക്കെത്തിക്കുവാൻ സമയവും ധനവും അതിലേറെ മറ്റു ബുദ്ധിമുട്ടുകളും ഏറ്റുവാങ്ങേണ്ടി വരുന്നു. തെറ്റായ ഭക്ഷണക്രമങ്ങളും ജീവിത രീതികളും, കുടുംബത്തിലെയും ജോലി സ്ഥലത്തെയും സമ്മർദ്ദങ്ങളും അവഗണിക്കപ്പെടുന്ന സ്വന്തം കാര്യങ്ങളും എല്ലാം ചേർന്ന് സ്ത്രീയുടെ ആരോഗ്യ താളത്തെ ക്രമം തെറ്റിക്കുന്നു.

സ്ത്രീകളുടെ ജീവിതകാലം ഘട്ടങ്ങളായി തരം തിരിച്ചാൽ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം എന്നിങ്ങനെ ആയിരിക്കുമല്ലോ. ആ കാലഘട്ടങ്ങളിൽ അഭിമുഖീകരിക്കേണ്ടുന്ന ഓരോ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും. അതാണീ ലേഖനം പ്രതിപാദിക്കുന്നത്.

ബാല്യം

ബാല്യത്തിൽ ഓരോ പെൺകുഞ്ഞും വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതായുണ്ട്. അമ്മയാവുക എന്ന പ്രകൃതിയുടെ മഹാദൗത്യത്തിന്‍റെ ഒരുക്കങ്ങൾ ഒരു പെൺകുഞ്ഞു ജനിക്കുമ്പോൾ തന്നെ ശരീരത്തിൽ നടക്കുന്നുണ്ട്. ഉറക്കക്കുറവ്, പഠനഭാരം, വേണ്ടത്ര വ്യായാമമില്ലായ്മ, വിശ്രമമില്ലായ്മ, ക്ഷീണം തുടങ്ങിയവയും ഇതിനെയെല്ലാം തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ അവസ്ഥയുമെല്ലാം തന്നെ ഇപ്പോഴത്തെ പെൺകുഞ്ഞുങ്ങൾ അഭിമുഖീകരിക്കേണ്ടതായി വരാറുണ്ട്.

8-9 വയസ്സാവുമ്പോഴേക്കും ആർത്തവ കാലമാകുന്നതും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും മാനസിക പിരിമുറുക്കങ്ങളും ബാല്യത്തിന്‍റെ ദൈർഘ്യം പെൺകുഞ്ഞുങ്ങളിൽ കുറയ്ക്കുന്നു. ഇതെല്ലാം അവരുടെ ശാരീരിക മാനസിക സം തുലനത്തെ സാരമായി ബാധിക്കുന്നു. നാം ആരും തന്നെ ഇതിനേക്കുറിച്ച് ബോധവാന്മാരാകുന്നില്ലെങ്കിലും ആർത്തവത്തുടക്കവും സമൂഹവും കുടുംബപരിസ്ഥിതികളിലെ അനാവശ്യ വേലിക്കെട്ടുകളും കുട്ടികളുടെ മാനസികാവസ്ഥയ്ക്ക് അവരറിയാതെ എന്തൊക്കെയോ ആഘാതമേൽപ്പിക്കുമ്പോൾ പിന്നീടത് ശരീരത്തെയും ബാധിക്കുന്നു.

മാധ്യമങ്ങളേൽപ്പിക്കുന്ന പല മിഥ്യാധാരണകളും കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. കുറച്ചുമുമ്പ് വരെ കാലത്തിന്‍റെ നന്മകൾ പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് വല്ലാത്തൊരു ഗൗരവവും സംഘർഷവും നൽകിയിരുന്നില്ല.

ചിട്ടയോടെയുള്ള ജീവിതശൈലി, രുചിക്ക് മാത്രമല്ല ഭക്ഷണം ആരോഗ്യത്തിനുമാണെന്നുമുള്ള അവബോധത്തോടെ നല്ല ഭക്ഷണക്രമം, മിതമായ വ്യായാമമുറകൾ, മതാപിതാക്കളുടെ പരിചരണവും സ്നേഹമസൃണമായ ശാസനകളും കുഞ്ഞുങ്ങളുടെ പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളുടെ ബാല്യത്തിന് നിറമേകും. ഓരോന്നും വിശദമായി നോക്കാം.

ജീവിതശൈലി

ചിട്ടയോടുള്ള ജീവിതശൈലിയിൽ രാത്രി വൈകിയുള്ള ഉറക്കവും പകലുറക്കവും ഉപേക്ഷിക്കണം. അല്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. പഠനത്തിന്‍റെ അധികഭാരവും അനാവശ്യ പിരിമുറുക്കവും ഒഴിവാക്കാനായി ചിട്ടയോടെയുള്ള പഠനക്രമങ്ങൾ ശീലിക്കണം. ധ്യാനം കുട്ടിക്കാലത്ത് പരിശീലിക്കുന്നത് അനാവശ്യ കാര്യങ്ങളിൽ അനുഭവിക്കുന്ന സംഘർഷങ്ങളെ ഒഴിവാക്കാനും അനാവശ്യവും അധികവുമായ ചിന്തകളെ കയ്യിലൊതുക്കാനും ഏകാഗ്രത, ഓർമ്മശക്‌തി ഇവയെല്ലാം കൂട്ടാനും വളരെയധികം സഹായിക്കും.

ഭക്ഷണക്രമം

പോഷകങ്ങൾ നിറഞ്ഞ ആഹാരക്രമം കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണം. എല്ലാത്തരം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, പശുവിൻ നെയ്, വെണ്ണ, മോര്, ഇലക്കറികൾ, പയറുവർഗ്ഗങ്ങൾ എന്നിവ നിത്യേന മാറി മാറി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മൈദ ചേർന്ന ബ്രഡ്, ബിസ്ക്കറ്റുകൾ, എണ്ണയിൽ വറുത്തുപൊരിച്ച ബേക്കറി വിഭവങ്ങൾ എന്നിവ ഒഴിവാക്കണം.

മത്സ്യം, മാംസം, മുട്ട എന്നിവ ദഹിക്കാൻ കൂടുതൽ സമയം എടുക്കുന്നത് ബുദ്ധിപരമായ കാര്യങ്ങൾക്ക് സഹായിക്കുന്ന തലച്ചോറിലേക്കുള്ള രക്‌തപ്രവാഹത്തെ കുറയ്ക്കുന്നതിനാൽ അളവ് കുറയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നതാവും ആരോഗ്യത്തിന് നന്നാവുക. കൂടാതെ ഇവയിൽ നാരുകളുടെ അഭാവമുള്ളതിനാൽ ദഹനവ്യവസ്ഥയ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

രാത്രി വൈകിയുള്ള ആഹാരവും പ്രധാനഭക്ഷണ സമയങ്ങൾക്കിടക്ക് പിന്നെയും ഭക്ഷണം കൊടുക്കുന്നതോ, ശീലിപ്പിക്കുന്നതോ നല്ലതല്ല. ചായ, കാപ്പി എന്നിവയുടെ ഉപയോഗമോ അമിതോപയോഗമോ ശീലിപ്പിക്കുന്നതിനേക്കാൾ ഗ്രീൻടീ പരിശീലിപ്പിക്കുന്നതാവും നന്നാവുക. സാധാരണ ഉപ്പിനുപകരം ഇന്തുപ്പ് പാചകത്തിനുപയോഗിക്കുന്നത് ആരോഗ്യനിലവാരത്തെ ഇനിയും മെച്ചപ്പെടുത്തും.

വ്യായാമം

മിതമായ വ്യായാമമുറകൾ എന്നുദ്ദേശിച്ചത് ലഘുവായ പ്രാണായാമങ്ങൾ ഉൾപ്പെട്ട ശ്വസനപ്രക്രിയകളും ലളിതമായ യോഗാസനങ്ങളുമാണ്. സൂര്യനമസ്ക്കാരം, വജ്രാസനം തുടങ്ങിയവയും കുഞ്ഞുങ്ങൾക്ക് പരിശീലിക്കാവുന്ന ലളിതവും മനോഹരവുമായ യോഗാസനങ്ങളാണ്. എന്നാൽ ആർത്തവ കാലഘട്ടത്തിൽ എല്ലാത്തരത്തിലുള്ള വ്യായാമമുറകളും എണ്ണതേച്ചുകുളിയും ഒഴിവാക്കണ്ടേതാണ്.

കാഴ്ചപ്പാട്

മാതാപിതാക്കൾ വാത്സല്യവും സ്നേഹവും അവർക്ക് നൽകുന്നതോടൊപ്പം മൂല്യാധിഷ്ഠിതമായ ഒരു ജീവിതകാഴ്ചപ്പാടിന്‍റെ ആവശ്യകത കുഞ്ഞുങ്ങളെ ബോദ്ധ്യപ്പെടുത്തുകയും വേണം. ഇന്‍റർനെറ്റിന്‍റെയും കമ്പ്യൂട്ടർ ഗെയിംസ്, ടിവി തുടങ്ങിയവയുടെയും അമിതോപയോഗം കുഞ്ഞുങ്ങളുടെ സർഗ്ഗശേഷിയേയും ഭാവനാശേഷിയേയും നശിപ്പിക്കും. കൂടാതെ ധീഷണാ വൈകല്യങ്ങൾക്കും ഓർമ്മക്കുറവിനും കാരണമാകും. പകരം ഓടിക്കളിച്ചു വളരാൻ കുഞ്ഞുങ്ങളെ അനുവദിച്ചേ തീരു.

ആർത്തവ സമയത്തല്ലാത്ത ദിവസങ്ങളിൽ ശരീരത്തിൽ എണ്ണതേച്ചു കുളി ശീലിപ്പിക്കണം. നല്ലനിറം ലഭിക്കാൻ മാത്രമല്ല ശരീരത്തിന്‍റെ ആകാരവടിവിനും സ്നിഗ്ദ്ധതക്കും ഇത് ആവശ്യമാണ്. ഒരു വയസ്സ് വരെ ലാക്ഷാദി വെളിച്ചെണ്ണ, ഏലാദി വെളിച്ചെണ്ണ ഇവ ഉപയോഗിച്ച് തേച്ചുകുളിക്കുന്നത് നല്ലതാവും.

കൗമാരം

ഹോർമോൺ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്ന സമയമായതിനാൽ ഏറ്റവും വേഗത്തിൽ ശാരീരികമായും മാനസികമായും മാറ്റങ്ങൾ വരുത്തുന്ന പ്രായമാണ് കൗമാരം. പഠനരംഗം വളരെയധികം മത്സരബുദ്ധിയോടെ കാണുന്ന ഈ കാലത്തു തന്നെയാണ് പെട്ടെന്നുണ്ടാകുന്ന ശാരീരിക വളർച്ചയും പ്രായപൂർത്തിയാകലും സംഭവിക്കുന്നത്.

ഈസ്ട്രജന്‍റെയും പ്രൊജസ്ട്രോണിന്‍റെയും തോത് കുറയ്ക്കുന്നത് കൊണ്ട് ചെറിയ രീതിയിൽ വിഷാദമുണ്ടാകാൻ ഇടയാക്കും. ഗർഭാശയ പേശികൾ ആർത്തവ സമയത്ത് സങ്കോചവികാസങ്ങളിലൂടെയാണ് ആർത്തവ രക്‌തത്തെ പുറന്തള്ളിക്കളയുന്നത്. പേശികളുടെ ഈ പ്രവർത്തനങ്ങൾ ശരിയായി നടന്നില്ലെങ്കിലാണ് ആർത്തവ സമയത്ത് കഠിനവേദന അനുഭവിക്കേണ്ടി വരുന്നത്. ഇത് ആർത്തവം തുടങ്ങുമ്പോഴുള്ള കാരണമാണ്. എന്നാൽ കുറച്ചുകൂടി പ്രായം കഴിഞ്ഞവരിൽ കാണുന്ന വേദന ഗർഭാശയത്തിലോ അനുബന്ധാവയങ്ങളിലോ ഉള്ള വിവിധരോഗങ്ങളാണ്. അതിനും കൃത്യമായി വൈദ്യസഹായം തേടുകയും വേണം.

ഗർഭാശയ മുഴകളോ ഗർഭശയത്തിലെയും അണ്ഡവാഹിനിക്കുഴലിലെയും നീർക്കെട്ടോ അണ്ഡാശയമുഴകളോ മൂലമുണ്ടാകുന്ന ഇത്തരം വേദനകൾ ഉണ്ടാകാതിരിക്കാൻ കൗമാര കാലഘട്ടത്തിൽ തന്നെ ശ്രദ്ധിച്ചാൽ മതിയാവും. കൗമാരപ്രായക്കാരിൽ വ്യായാമത്തിന്‍റെ അഭാവം, മലമൂത്രാദി ശാരീരികവേഗങ്ങളെ ശരിയായി പുറംന്തള്ളാതിരിക്കൽ, വറുത്തതും ദഹിക്കാൻ പ്രയാസമുള്ളതും അധികം തണുപ്പിച്ചതും തൈര് പഞ്ചസാര തുടങ്ങിയവയുടെ അമിതോപയോഗവും ഗർഭാശയത്തിൽ തീവ്രവേദന ഉണ്ടാകാനിടയുള്ള വേദനാകാരികളായ ഘടകങ്ങളുടെ ഉൽപാദനം കൂടും.

ആർത്തവ വേദനയും അധിക രക്‌തസ്രാവവും ആർത്തവ വേദനയ്ക്കൊപ്പം അമിതമായി രക്‌തസ്രാവമുണ്ടാകുന്നവർക്ക് ഇതിനു രണ്ടിനും ചേർന്നുള്ള ഔഷധങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം കഴിക്കണം. ആയുർവ്വേദ മരുന്നുകൾ ഏതും എങ്ങനെയും കഴിക്കാം എന്ന മലയാളികളുടെ അജ്‌ഞത ഒരിക്കലും ഗുണകരമാവില്ല. ആവശ്യം വേണ്ടുന്ന സ്കാനിംഗ്, ഹോർമോൺ ടെസ്റ്റുകൾ തുടങ്ങിയ വിദഗ്ദ്ധ പരിശോധനകൾ വൈദ്യ നിർദ്ദേശപ്രകാരം നടത്തി രോഗനിർണയത്തിനു ശേഷം അവസ്ഥാനുസരേണ വൈദ്യന്‍റെ നിർദ്ദേശപ്രകാരം ഉപയോഗിക്കണം.

അനുഭവസ്ഥരിൽ നിന്നുള്ള കേട്ടറിവുകൾ സ്വയം ഉപയോഗിക്കുന്നത് പിന്നീട് അപകടമായേക്കും. ഉദാഹരണമായി കൂടിക്കൂടി വരുന്ന ഗർഭാശയ അണ്ഡാശയ മുഴകളിൽ അനിയന്ത്രിത വളർച്ചയുള്ള മുഴകൾ ജീവാപയം തന്നെ ഉണ്ടാക്കിയേക്കും. വൃക്കകൾ, മൂത്രനാളികൾ, വൻകുടൽ തുടങ്ങിയ അവയവങ്ങളുടെ മേൽ സമ്മർദ്ദമേൽപിച്ച് അവയുടെ പ്രവർത്തനങ്ങളേയും താളം തെറ്റിച്ചേക്കാം. ഗർഭാശയ പേശികളെയും ഘടനാപരവും പ്രവർത്തനപരവുമായ കർമ്മങ്ങളെ സ്വാധീനിക്കാനും കഴിയുന്ന മരുന്നുകൾ രോഗതീവ്രതയനുസരിച്ച് പൂർണ്ണമായി മാറ്റാൻ കഴിയുന്നവ ആയുർവ്വേദ ഔഷധ സമൂഹത്തിലുണ്ട്.

ദീർഘകാലാനുബന്ധിയായ ഗർഭാശയ മുഴകൾ, അണ്ഡാശയ മുഴകൾ, എന്‍റോമെട്രിയോസിസ്, അഡിനോമയോസിസ്, പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ്, അമിത രോമവളർച്ച, മുഖക്കുരു, അമിതവണ്ണം, ഉയർന്ന ഇൻസുലിൻ പ്രതിരോധം, വന്ധ്യത തുടങ്ങിയവയെല്ലാം തന്നെ ആയുർവ്വേദ ശാസ്ത്രത്തിൽ പ്രത്യേകം ചിട്ടപ്പെടുത്തിയ ചികിത്സാപദ്ധതികളിലൂടെ പൂർണ്ണമായി മാറ്റിയെടുക്കാൻ കഴിയും.

പഞ്ചകർമ്മ ചികിത്സകളിൽ പ്രധാനമായ ഉദരവസ്തി, വിരേചനം തുടങ്ങിയ ചികിത്സാമുറകൾ രോഗം മാറ്റുക മാത്രമല്ല ഇനിയൊരിക്കലും വരാതിരിക്കാനും സഹായിക്കും.

സ്ത്രീസംബന്ധരോഗങ്ങൾ നിലവിൽ സാധാരണ കാണപ്പെടുന്നവയായി വേറെയും ഉണ്ട് വെള്ളപോക്ക്, ആർത്തവം തുടങ്ങുന്നതിനു മുന്നോടിയായി ശാരീരികവും മാനസികവുമായി അനുഭവപ്പെടുന്ന വൈഷമ്യങ്ങൾ, ഒപ്പം തലവേദന, തലകറക്കം, സന്ധിവേദന, ആർത്തവ വിരാമം, ഗർഭാശയ അണ്ഡാശയ അർബുദം, ഗർഭപാത്രം ഇറങ്ങിവരുന്നത് തുടങ്ങിയ സ്ത്രീസംബന്ധ രോഗങ്ങൾ എല്ലാം തന്നെ ശരിയായി രോഗ നിർണ്ണയം നടത്തി ചികിത്സിച്ചു മാറ്റാവുന്നവ തന്നെയാണ്.

യൗവനം

മുമ്പ് കൗമാരകാലത്ത് പ്രതിപാദിച്ചത് ഈ കാലഘട്ടത്തിലും ബാധകമാണ്. വ്യത്യസ്തമായി ധന്വന്തരം തൈലം ഈ കാലഘട്ടത്തിൽ ശരീരത്തിൽ തേച്ച് കുളിക്കുന്നത് നല്ലതാണ്. മനസ്സിനും സുഖം പകരും.

ഈ സമയത്ത് സ്ത്രീകളിൽ ആർത്തവം എന്ന പ്രക്രിയ നടക്കുന്ന സമയമാണ്. സ്ത്രീ ശരീരത്തിലും മനസ്സിലും ഹോർമോൺ വ്യതിയാനങ്ങൾ സൃഷ്ടിച്ചേക്കും. കൂടാതെ യൗവന കാലഘട്ടത്തിലാണ് ഒരു സ്ത്രീ അമ്മയാകാൻ ഒരുങ്ങുന്നത്. ആയുർവേദ ശാസ്ത്രം ഈ കാലഘട്ടത്തെ വളരെ പ്രധാനമായി കാണുകയും മുന്നൊരുക്കങ്ങൾക്കായി ഒരുപാടറിവുകൾ പകർന്നു വച്ചിട്ടുണ്ട്. ഒപ്പം ഗർഭിണിയാവുമ്പോഴും പ്രസവ ശേഷമുള്ള സമയവും എങ്ങനെയൊക്കെ ശരീരം സംരക്ഷിക്കണമെന്ന് ആയുർവ്വേദം നമ്മെ പഠിപ്പിക്കുന്നു.

ഗർഭകാലഘട്ടം കൂടുതൽ വെല്ലുവിളിയും സങ്കീർണതയും നിറഞ്ഞതാണെങ്കിലും അത് സ്വാഭാവിക പ്രക്രിയ ആണെന്നും അതിനെ സ്വാഭാവികതയോടെ തന്നെ കൈകാര്യം ചെയ്യാനാവുമെന്നും ആയുർവ്വേദ ശാസ്ത്രത്തില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഗർഭിണിയാവാൻ ഉള്ള തയ്യാറെടുപ്പുകൾ, ഗർഭിണി ചര്യ, പ്രസവാനന്തര ചര്യകൾ തുടങ്ങി ദീർഘ വിശദീകരണങ്ങൾ വൈദ്യ നിർദ്ദേശപ്രകാരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഇലക്കറികൾ, കഞ്ഞിപ്പുല്ല് കുറുക്കിയത്, മോര് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫ്ളാക്സീഡ്, പീനട്ട്സ്, കറുവപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം, ബദാം, ഉണങ്ങിയ പയറുവർഗ്ഗങ്ങൾ, ഈത്തപ്പഴം തുടങ്ങിയവയെല്ലാം ആർത്തവ വിരാമ സമയത്തും ആർത്തവ കാലത്തും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

വാർദ്ധക്യം

ഈ സമയത്തു പോഷകആഹാരം മിതമായി കഴിക്കണം ആർത്തവ വിരാമത്തോടനുബന്ധിച്ച് ശരീരത്തിൽ തേച്ചുകുളിക്കാൻ ക്ഷീര ബലതൈലമോ സഹചരാദി തൈലമോ ആവാം. ശാരീരകമായും മാനസികമായും സ്ത്രീ എത്രമാത്രം വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് സ്വയം മറന്നാണ് അവൾ ഒരു കുടുംബത്തിന്‍റെ ഏറ്റവും പ്രധാന കണ്ണിയായി നിലനിൽക്കുന്നത്. കുറച്ചു കൂടി കൂടുതൽ പരിഗണനയും സ്നേഹ വും സംരക്ഷണവും അവളർഹിക്കുന്നുവെന്നും അത് പകർന്നുകൊടുക്കേണ്ടത് ഓരോ കുടുംബത്തിലെയും മറ്റംഗങ്ങൾ കൂടിയാണെന്നും നാം എല്ലാവരും ഓർത്തിരിക്കേണ്ടതു മാത്രമല്ല നടപ്പാക്കേണ്ടത് തന്നെയാണ്.

 

ഡോ. ദീപ്തി, ഡയറക്ടർ, സാത്വിക് ആയുർവേദിക് സൊല്യൂഷൻസ് തൃശൂർ

മാനസിക പിരിമുറുക്കം അകറ്റാൻ 5 വഴികൾ

പലതരം അസുഖങ്ങളും ശാരീരികാസ്വാസ്ഥ്യങ്ങളും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും ഇത് നമ്മൾ തിരിച്ചറിയാറില്ല. ഉദാ: ഫൈബ്രോസൈറ്റിസിന്‍റെ കാര്യം തന്നെയെടുക്കാം. മാംസപേശികളിലുള്ള വേദന, ഉറക്കം, മൂഡ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയൊക്കെ ഉൾപ്പെടുന്ന അവസ്‌ഥാ വിശേഷമാണിത്. ഈ പ്രശ്നം സ്ത്രീകളേക്കാൾ അധികം പുരുഷന്മാരെയാണ് ബാധിക്കുന്നത്. ഇതിന് പല കാരണങ്ങളുണ്ട്. ഉദാ: ആർത്രൈറ്റീസ്, അണുബാധ അല്ലെങ്കിൽ വ്യായാമക്കുറവ്. ഈയവസ്‌ഥയിൽ ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും പ്രാമുഖ്യം നൽകണം.

മനസ്സും ശരീരവും

ഡിപ്രഷനിൽ നിന്നാണ് മാനസികാസ്വാസ്ഥ്യങ്ങൾ തുടങ്ങുന്നത്. ഒരു വ്യക്‌തി ഏതെങ്കിലും പ്രശ്നത്തെ ചൊല്ലി കുറച്ചുനേരം അസ്വസ്ഥനാവുകയാണെങ്കിൽ അതിന്‍റെ ദൂഷ്യഫലം ഗുരുതരമായിരിക്കും. എന്നാൽ ഇത് ദീർഘകാലമായി തുടർന്നാൽ അല്ലെങ്കിൽ ഡിപ്രഷനിലേക്ക് വഴി മാറുകയാണെങ്കിൽ അതുമല്ലെങ്കിൽ എപ്പോഴും സങ്കടം, അസ്വസ്ഥത, മാനസിക പിരിമുറുക്കം തുടർന്നാൽ ശാരീരികാരോഗ്യത്തെയും അത് ബാധിക്കും. അശുഭ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കും, മറ്റുള്ളവരുമായി ഇടപഴകാൻ താൽപര്യക്കുറവ് കാട്ടുക തുടങ്ങിയവ വ്യക്‌തിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

ഡൽഹി പോലെയുള്ള മെട്രോ നഗരങ്ങളിൽ ഡിപ്രഷനിനൊപ്പം മാനസിക പിരിമുറുക്കത്തിനും ആളുകൾ ഇരയാകുന്നുണ്ട്. ഒരു വശത്ത് അമിതമായി പണം സമ്പാദിക്കാനുള്ള പാച്ചിലും സമ്മർദ്ദങ്ങളും വർദ്ധിക്കുമ്പോൾ മറുവശത്ത് ബന്ധങ്ങളിലുണ്ടാവുന്ന താളപ്പിഴകളും വർദ്ധിക്കുന്നതോടെ വിഷാദവും മാനസിക പിരിമുറുക്കവും ജീവിതത്തിൽ കൂട്ടായി എത്തുന്നു. മാത്രവുമല്ല ഏകാന്ത ജീവിതം നയിക്കുന്നവർക്ക് അമിതമായ മാനസിക പ്രശ്നങ്ങൾ ഉണ്ടാകാം.

വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്‍റെ കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ 35 ശതമാനത്തിലുമധികം ആളുകളും വ്യായാമം ചെയ്യുന്നതിൽ മടി കാട്ടുന്നവരാണ്. ശാരീരികമായി വളരെ കുറഞ്ഞ ആക്ടിവിറ്റിയുള്ള വ്യക്‌തികൾക്ക് ഹൃദയസംബന്ധമായ അസുഖം, ക്യാൻസർ, ഡയബറ്റീസ്, എല്ല് സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാകും.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വ്യായാമം ചെയ്യുക വഴി ശരീരം എൻഡോർഫിൻ ഹോർമോൺ സ്രവിപ്പിക്കുകയും ശരീരത്തിനും മനസ്സിനും കൂടുതൽ റിലാക്സേഷൻ കിട്ടുകയും ചെയ്യുന്നു. ഇത് ഹോർമോൺ വേദന കുറയ്ക്കും. അതുപോലെ മാനസിക പിരിമുറുക്കത്തിനും ആശ്വാസം പകരും. അതുപോലെ നല്ല ഉറക്കവും കിട്ടും. നിത്യേനയുള്ള സ്ട്രച്ചിംഗ്, നടപ്പ്, നീന്തൽ, ഡാൻസിംഗ് എന്നീ വ്യായാമങ്ങൾ മാനസികാരോഗ്യത്തിനും മികച്ചതാണ്.

സാമൂഹിക ജീവി 

സാമൂഹിക ബന്ധങ്ങളും സഹകരണങ്ങളും ഉള്ള വ്യക്‌തി മാനസിക പിരിമുറുക്കം, ഡിപ്രഷൻ, മറ്റ് മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും മോചിതനായിരിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്വന്തം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സൗഹൃദങ്ങളിലൂടെ പുതിയ വഴികൾ തുറക്കപ്പെടും. മാനസിക പിരിമുറുക്കവും കുറയ്ക്കും.

ഇഷ്ടപ്പെട്ട ജോലി ചെയ്യുക

 ഇഷ്ടപ്പെട്ട ഹോബികൾ ചെയ്യാനും വളർത്തിയെടുക്കാനും പലർക്കും സമയം കണ്ടെത്താൻ കഴിയാറില്ല. സമയമില്ല എന്നത് ഒരു ഒഴിവു കഴിവ് അല്ലെങ്കിൽ അലസ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നത്. മനസിൽ ഒന്നുറപ്പിക്കുക. ആ ഹോബി ചെയ്‌തേ പറ്റൂവെന്ന്, സമയം താനേ കടന്നു വരും. ജീവിതത്തിനത് പുതിയൊരു ഉൻമേഷം പകർന്നു തരും. പോസിറ്റീവായ മാറ്റങ്ങൾ ശരീരത്തിലും മനസിലും ഉണ്ടാകുന്നത് സ്വയം തിരിച്ചറിയാം.

ക്രിയാത്മകമായ കഴിവുകൾ ശക്തമായ വ്യക്‌തിത്വത്തിന് അടിത്തറ പാകും. എഴുത്ത്, വായന, ചിത്രരചന, സ്റ്റിച്ചിംഗ്, എംബ്രോയ്ഡറി, ഫാഷൻ ഡിസൈനിംഗ്, ഇന്‍റീരിയർ ഡിസൈനിംഗ്, അനിമേഷൻ, ഗ്രാഫിക് ഡിസൈനിംഗ്, കുക്കിംഗ്, കൃഷി, പൂന്തോട്ടം… അങ്ങനെയെന്തും ഇതിലുൾപ്പെടും.

ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്യുക

നമ്മൾ നമ്മൾക്കു വേണ്ടി മാത്രമായി ജീവിക്കാറുണ്ട്. എന്നാൽ വല്ലപ്പോഴും മറ്റുള്ളവർക്കു വേണ്ടി കൂടി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. അത് ഏറ്റവും വലിയ പുണ്യ പ്രവൃത്തിയായിരിക്കും. ഇത്തരം കാര്യങ്ങൾ മനഃശക്തി വർദ്ധിപ്പിക്കും. മറ്റുള്ളവർക്കായി എന്തെങ്കിലും സഹായങ്ങൾ ചെയ്യുന്നത് മനസ്സിൽ സന്തോഷം ജനിപ്പിക്കുന്നു. അതുപോലെ മറ്റുള്ളവരുടെ നന്മകളെ സത്യസന്ധമായി അഭിനന്ദിക്കുന്നതും സന്തോഷത്തിലേക്കുള്ള വഴിയാണ്.

മറ്റുള്ളവർ എന്ത് പറയും എന്ന ചിന്ത വേണ്ട

 ആളുകൾ എന്ത് വിചാരിക്കും, എന്ത് പറയും തുടങ്ങിയവ നമ്മെ സദാ പിന്തുടരുന്ന ചിന്തകളാണ്. ഇത് നമ്മുടെ മാനസിക സന്തുലിതാവസ്‌ഥയെ തകിടം മറിക്കും. അതിനാൽ അത്തരം അനാവശ്യ ചിന്തകൾ മാറ്റി വച്ച് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ നിർഭയം ചെയ്യുക.

ദീപം… ദീപം

വീടുകളാണ് ഈ മഹാമാരിക്കാലത്തെ ഏറ്റവും വലിയ അഭയ കേന്ദ്രവും ആഘോഷ കേന്ദ്രവും. അപ്പോൾ പിന്നെ ഈ ദീപാവലിക്കാലവും അവിടെത്തന്നെ ഗംഭീരമായി ആഘോഷിക്കാം. ദീപാവലി ദിവസം ദീപം കൊണ്ട് വീടും പരിസരവും അലങ്കരിക്കുന്നതാണ് പ്രധാന ചടങ്ങ്. പക്ഷേ ആ ആഘോഷവും ഒരുക്കവും വളരെ വ്യത്യസ്തമായിത്തന്നെ നിങ്ങൾക്ക് ചെയ്യാൻ കഴിയും. അൽപം ക്രിയേറ്റീവായ മനസ് ഉണ്ടെങ്കിൽ വീട് ഒരു അദ്ഭുത ലോകമാക്കി മാറ്റാൻ തരത്തിലുള്ള ദീപാലങ്കാര സാമഗ്രികൾ മാർക്കറ്റിൽ ലഭ്യമാണ്.

എൽഇഡി ലൈറ്റുകളുടെ ട്രെൻഡിംഗ് കാലമാണ് ദീപാവലി ഉത്സവകാലം. എൽഇഡിയും ട്രെഡീഷണൽ ലൈറ്റിംഗ്സും ചേർന്ന് ഇൻഡോ വെസ്റ്റേൺ സ്റ്റൈൽ തന്നെ ക്രിയേറ്റ് ചെയ്യാം. പലതരത്തിലുള്ള വിളക്കുകളും, പുതിയ രൂപത്തിലും ഭാവത്തിലും മാർക്കറ്റിൽ ലഭ്യമാണ്. വീടിന്‍റെ ഓരോ കോണുകളും അലങ്കരിക്കാൻ കഴിയുന്ന കാൻഡിലുകളും യഥേഷ്ടമുണ്ട്.

ദീപം, മെഴുകുതിരി, ഇലക്ട്രിക് ലൈറ്റുകൾ ഇവ വീടുകളിൽ മിക്സ് അപ്പ് ആയി ചെയ്യുമ്പോൾ ഹെവി ഷെയ്ഡുകൾ വേണമെന്നില്ല. കണ്ണടിച്ചു പോകുന്ന തിളക്കം വീടിനുള്ളിലും പുറത്തും അത്ര സുഖകരമായിരിക്കില്ല. വീടിന്‍റെ കോണുകൾക്ക് കൂടുതൽ സൗന്ദര്യം നൽകാൻ ഫെയറിലൈറ്റസ് തെരഞ്ഞെടുക്കാവുന്നതാണ്.

എൽഇഡി ലൈറ്റ്സിൽ രണ്ട് കളർ കോമ്പിനേഷനുകളാണ് കണ്ടു വരാറുള്ളത്. ഡ്രോയിംഗ് റൂമിലെ ഭിത്തിയുടെ നിറം കണക്കിലെടുത്തു കൊണ്ട് എൽഇഡി ലൈറ്റ്സ് കോമ്പിനേഷൻ കളർ കണ്ടെത്താവുന്നതാണ്. പച്ചയും മഞ്ഞയും നല്ല കോമ്പിനേഷനാണ്. ചുവപ്പും നാരങ്ങാ നിറവും നല്ലതാണ്. ഇവ ദീപാവലിയ്ക്ക് കൂടുതൽ ശോഭ നൽകുന്ന കളർ കോമ്പിനേഷനുകളാണ്. മഞ്ഞയും പച്ചയും കലർന്ന തിളക്കം വീടിന് ഒരു പ്രത്യേകതരം ഭംഗി തന്നെ നൽകുന്നുണ്ടാകും.

3-4 അടി ഉയരമുള്ള മ്യൂസിക്കൽ ലൈറ്റ് ട്രീ ലിവിംഗ് റൂമിൽ വയ്ക്കാവുന്നതാണ്. ചെറിയ എൽഇഡി ബൾബുകൾ കൊണ്ട് അലങ്കരിച്ച കൃത്രിമ ഇലകളും പൂക്കളും ചേർന്ന മ്യൂസിക്കൽ ലൈറ്റ്സ് ട്രീ ഗംഭീര കാഴ്ചയാണ്. വീടിന് ട്രഡീഷണൽ ലുക്ക് ആണ് ഇഷ്ടമെങ്കിൽ മൺചെരാതുകൾ ഉപയോഗിക്കാം. ഇലക്ട്രിക് ലൈറ്റുകൾ മൺചെരാതുകളുടെ രൂപത്തിലും ലഭ്യമാണ്. പല നിറത്തിലും ഇത്തരം ട്രഡീഷണൽ ലാബുകൾ അഥവാ ചെരാതുകൾ ലഭ്യമാണ്. വീടിന്‍റെ പ്രധാന കവാടങ്ങളും ജനാലകളും ഇവ ഉപയോഗിച്ച് അലങ്കരിക്കാം. രണ്ട് മീറ്റർ നീളത്തിൽ ലഭ്യമായതിനാൽ ആവശ്യാനുസരണം അലങ്കരിക്കുകയുമാവാം.

ഇക്കോ ഫ്രണ്ടലി ആയ എൽഇഡി ലൈറ്റുകളാണ് ദീപാവലിയുടെ അലങ്കാരങ്ങളിൽ പ്രധാനപ്പെട്ട ഒരു ആകർഷണം. സിംഗിൾ കളർ മുതൽ മൾട്ടി കളർ ഡിസൈനർ ലൈറ്റുകൾ പഴവർഗ്ഗങ്ങളുടെയും പച്ചക്കറികളുടെയും വരെ ആകൃതിയിലുള്ള ലൈറ്റുകൾ അലങ്കാരത്തിനായി ഉപയോഗിക്കാം. ഡീജെ ലേസർ ലൈറ്റുകൾ ദീപാവലി ആഘോഷവും കൂടുതൽ കളറാക്കിത്തരും. ഒരു ലേസർ പാനലിലെ പാറ്റേൺ, നൂറു മുതൽ 200 മീറ്റർ വരെ ഏരിയ കവറേജ് ലഭിക്കുന്ന തരത്തിലാണ്. ലേസർ ലൈറ്റ്സിന്‍റെ സ്പീഡ് നമുക്ക് ഇഷ്ടമനുസരിച്ച് നിയന്ത്രിക്കാനും കഴിയും. മൾട്ടി കളർ ജാലർ ലൈറ്റുകളും മികച്ചൊരു ഓപ്ഷനായി. അധികം വെളിച്ചം വേണമെന്ന് തോന്നുന്നവർക്ക് ഇത് ഉപയോഗിക്കാം.

റാന്തലുകൾ

ദീപാവലി ഉത്സവാഘോഷ വേളയിൽ ലാന്‍റേണുകൾ അഥവാ തൂക്കുവിളക്കുകൾ വളരെ പ്രശസ്തമാണ്. വളരെ രസകരമായ രീതിയിൽ ലാന്‍റേണുകൾ ഉപയോഗിച്ചാൽ അതിഥികളെ വിസ്മയിപ്പിക്കാം. കളർഫുൾ പേപ്പർ ബാഗ് ഉപയോഗിച്ച് പേപ്പർ ലാന്‍റേണുകൾ ഉണ്ടാക്കാവുന്നത്. ബാഗിന്‍റെ മുകൾ ഭാഗം താഴേയ്ക്ക് വച്ച് ആ ഭാഗം കെട്ടി വയ്ക്കുക. അകത്ത് ഒരു ബൾബ് വച്ച്, പുറം ഭാഗത്ത് റിബണും വർണ്ണക്കടലാസുകളും ഒട്ടിച്ച് അതി ഗംഭീരമായ പരമ്പരാഗത റാന്തലുകൾ ഉണ്ടാക്കാം.

സ്വയം ഉണ്ടാക്കാം

  • പഴയ ചില്ലു കുപ്പിയിൽ മനസിന് ഇഷ്ടപ്പെട്ട പെയിന്‍റ് സ്പ്രേ ചെയ്‌ത ശേഷം താഴെയും മുകളിലും സ്വർണ്ണനിറം പ്രത്യേക ഡിസൈനായി സ്പ്രേ ചെയ്യുക. ഇതിൽ എൽഈഡി ലൈറ്റോ മെഴുകുതിരിയോ വയ്ക്കാം.
  • കപ്പ് കേക്കിന്‍റെ ചെറിയ പാക്കുകളിലും വിളക്കുകളുടെ ഡിസൈൻ ഉണ്ടാക്കാം. ചെറിയ ബൾബ് വച്ച് ഡ്രോയിംഗ് റൂമിന്‍റെ ചില കോണുകൾ അലങ്കരിക്കാം.
  • കൂൾഡ്രിങ്ക്, സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകൾ മുറിച്ച ശേഷം അതിന്‍റെ മുകൾ ഭാഗത്തിന് പൂവിന്‍റെ ആകൃതി നൽകുക. അതിൽ കുറച്ച് ഗ്ലിറ്ററിംഗ് പൊടി വിതറുക. ഇതിന്‍റെ നടുക്കായി മെഴുകുതിരി കത്തിച്ചു വച്ച് ബാൽക്കണികൾ അലങ്കരിക്കാം.
  • ചെമ്പുനിറത്തിലുള്ള പാത്രങ്ങളിൽ ദീപം അലങ്കരിച്ചാൽ അതീവ ഹൃദ്യമായിരിക്കും. ഇതിൽ ഇടയ്ക്കിടയ്ക്കായി പൊട്ടിയ ചില്ലുകൾ കൂടി പതിപ്പിച്ചാൽ വളരെ ഭംഗിയായി വെളിച്ചം പ്രതിഫലിപ്പിക്കും.
  • ചുവന്ന നിറത്തിലുള്ള ക്രാക്ക്ഡ് ഗ്ലാസിനുള്ളിൽ കാൻഡിലോ ദീപമോ വയ്ക്കാം.
  • പൂക്കളുടെയും മറ്റും ആകൃതിയിൽ ടീലൈറ്റുകളും അറേഞ്ചു ചെയ്യാവുന്നതാണ്. വീടിന്‍റെ ഇരുണ്ട അകത്തളങ്ങളിൽ ഇവ ഹോൾഡറുകൾ ഉപയോഗിച്ച് പിടിപ്പിക്കാം.

മെഴുകുതിരിജാലം

മെഴുകുതിരികൾ പല നിറത്തിൽ ലഭ്യമാണ്. പല നിറത്തിലുള്ള മെഴുകുതിരികൾ ഒരുമിച്ച് വച്ച ശേഷം നാലു കോണുകളിലായി കത്തിച്ചു വയ്ക്കാവുന്നതാണ്. ഡക്കറ്റേറീവ് പീസുകൾക്കുള്ളിലും മെഴുകുതിരി കത്തിച്ചു പ്രകാശം ജ്വലിപ്പിക്കാം. മെഴുകുതിരികൾ പല ആകൃതിയിലും ലഭ്യമാണ്. ഫ്ളോട്ടിംഗ് കാൻഡിലുകളും വളരെ രസകരമായ അലങ്കാര മാതൃകയാണ്.

മണ്ണു കൊണ്ടോ, ലോഹം കെണ്ടോ നിർമ്മിച്ച വലിയ ബൗളിൽ വെള്ളം നിറച്ച ശേഷം ഫ്ളോട്ടിംഗ് കാൻഡിലുകൾ അതിൽ ഒഴുക്കിയിടാം. വെള്ളത്തിൽ ഒഴുകി നടക്കുന്ന ദീപങ്ങൾ മനോഹരമായ കാഴ്ചയാണ്. ഈ വെള്ളത്തിൽ റോസാദളങ്ങൾ വിതറിയിടാം.

ഇതിനു പുറമെ ഇപ്പോൾ മാർക്കറ്റിൽ എൽഇഡി കാൻഡിലുകൾ കൂടി ലഭ്യമാണ്. പില്ലർ കാൻഡിലകൾ, അലങ്കാര മെഴുകുതിരികൾ പ്രിന്‍റഡ് മൊട്ടിഫ്സ് കാൻഡിലുകൾ ഇങ്ങനെ വ്യത്യസ്തങ്ങളായ ഡിസൈനുകളും ലഭ്യമാണ്. കളർചേഞ്ചിംഗ് കാൻഡിലുകളാണ് മറ്റൊരു താരം. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ഇവയുടെ നിറവും പാറ്റേണുമൊക്കെ മാറ്റാനും കഴിയും. സുഗന്ധ പൂരിതവുമാണ്.

പരമ്പരാഗതശൈലി

മൺചെരാതുകളിൽ ദീപം തെളിയിക്കുന്ന പരമ്പരാഗത ശൈലിക്ക് ഇപ്പോഴും വലിയ പ്രിയം തന്നെയാണ്. വീടിന്‍റെ പ്രധാന വാതിലിന് ചെരാതിന്‍റെ രൂപം നൽകി ദീപം തെളിയിക്കാം. പൂക്കൾ കൊണ്ട് എല്ലായിടവും അലങ്കരിക്കും. സുഗന്ധവും ദീപ പ്രഭയും അലൗലികമായ ആനന്ദം സൃഷടിക്കുക തന്നെ ചെയ്യും.

ട്രെന്‍റുകൾ കൂടുതൽ കാണുന്നത് ഇലക്ട്രിക് ചെരാതുകളിലാണ്. 20 ചെരാതുകൾ ചേർന്ന ഇലക്ട്രിക് ദീപങ്ങൾ ജനാലകൾ അലങ്കരിക്കാൻ ഉത്തമമാണ്. തൂക്കിയിടാനും സാധിക്കും.

ബാറ്ററി കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ദീപാലങ്കാരങ്ങളും ഉപയോഗിക്കാവുന്നതാണ്. മുപ്പത് രൂപയോളം വരും ഒരു വിളക്കിന്. ലേസ് കുന്തൻ, സ്വരോസ്കി ഇവ ഉപയോഗിച്ചും ദീപാലങ്കാരം വ്യത്യസ്തമാക്കാം. ബാറ്ററി കൊണ്ട് പ്രവർത്തിക്കുന്ന ഗോളാകൃതിയിലുള്ള എൽഇഡി ലൈറ്റുകൾ ഏത് ആഘോഷ അവസരത്തിലും അനുയോജ്യമാണ്.

അസിഡിറ്റിയും പരിഹാരങ്ങളും

കുറച്ച് എരിവും പുളിയുമുള്ള ഭക്ഷണം അൽപം അധികം കഴിച്ചാൽ പിന്നെ പറയുകയും വേണ്ട. ഈ പ്രശ്നം ഗുരുതരമായത് തന്നെ. ആഘോഷവേളകളിലും മറ്റും വറുത്തുപൊരിച്ചതും അമിതമായ എരിവും മസാലയുമൊക്കെ ചേർന്ന വിഭവങ്ങൾ കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നമുള്ളവർക്ക് കൂടുതൽ പ്രശ്നം സൃഷ്ടിക്കാറുണ്ട്.

 

അസിഡിറ്റിക്കുള്ള കാരണങ്ങൾ

 

ദൈനംദിന ജീവിതത്തിൽ ദഹനക്കേടും അസിഡിറ്റിയുമുണ്ടാകാനുള്ള ചില കാരണങ്ങൾ.

  • കൃത്യസമയത്ത് ഉറങ്ങാതിരിക്കുക.
  • ഭക്ഷണത്തിൽ മസാലയും എണ്ണയും അമിതമായി ഉണ്ടായിരിക്കുക.
  • അസമയത്ത് ഭക്ഷണം കഴിക്കുക.
  • ഭക്ഷണത്തിനിടയിലുള്ള കൂടുതൽ ഇടവേള.
  • ഭക്ഷണം ചവച്ചരച്ച് കഴിക്കാതെ പെട്ടെന്ന് വിഴുങ്ങുക.
  • രാത്രി ഏറെ സമയം വരെ ഉണർന്നിരിക്കുക.
  • പുകവലി, മദ്യം കഴിക്കുക.

 

അസിഡിറ്റിയുണ്ടാകാതിരിക്കാൻ

 

  • ഭക്ഷണശേഷം ശർക്കര കഴിക്കുക. ഭക്ഷണം എളുപ്പത്തിൽ ദഹിക്കും.
  • രാവിലെ വെറും വയറ്റിൽ കുറഞ്ഞത് 2 ഗ്ലാസ് ഇളം ചൂട് വെള്ളം കുടിക്കുന്നത് അസിഡിറ്റി കുറയ്ക്കും.
  • ഭക്ഷണശേഷം ഗ്രാമ്പൂ വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റിയിൽ നിന്ന് ഉടൻ തന്നെ മോചനം നേടാൻ സഹായിക്കും.
  • അതിരാവിലെ വെറും വയറ്റിൽ തുളസിയിലയിട്ട വെള്ളം കുടിക്കുന്നത് അസിഡിറ്റിയെ വേരോടെ മാറ്റും. തുളസിയിലയിട്ട് വെള്ളം തിളപ്പിച്ചും കുടിക്കാം.
  • ഭക്ഷണ ശേഷം പകുതി സ്പൂൺ പെരുംജീരകം ചവച്ച് തിന്നുന്നത് അസിഡിറ്റി ഇല്ലാതാകും.
  • അസിഡിറ്റിയുള്ളപ്പോൾ ഉരുളക്കിഴങ്ങ് പുഴുങ്ങി അതിന്‍റെ തൊലി നീക്കി അതിൽ ഉപ്പും അൽപം മുളകുമിട്ട് കഴിക്കുന്നത് ഉടനടി ആശ്വാസം കിട്ടാൻ സഹായിക്കും.
  • അസിഡിറ്റിയുണ്ടാകുമ്പോൾ ഒരു നുള്ള് സോഡയും അരസ്പൂൺ വറുത്ത് പൊടിച്ച ജീരകവും, 8 തുള്ളി നാരങ്ങാനീരും അൽപം ഉപ്പും അര ഗ്ലാസ് വെള്ളവും ചേർത്ത് കുടിക്കുന്നത് ആശ്വാസ പ്രദമാണ്.
  • ഇഞ്ചിനീരിൽ കായം,  ഇന്തുപ്പ് ചേർത്ത് കഴിക്കുന്നത് അസിഡിറ്റിയിൽ നിന്നും ആശ്വാസം ലഭിക്കാൻ സഹായിക്കും.
  • ദിവസവും വാഴപ്പഴം തിന്നുന്നത് അസിഡിറ്റി ക്രമേണ ഇല്ലാതാക്കും.
  • അര സ്പൂൺ അയമോദകം ഇളം ചൂട് വെള്ളത്തിൽ ചേർത്ത് ചവച്ചിറക്കുക. ഗ്യാസ് ഉണ്ടാവുകയില്ല.
  • ഒരു സ്പൂൺ ഉലുവയും ഒരു നുള്ള് കായവും ചേർത്ത് അരച്ച് ഇളം ചൂട് വെള്ളത്തിനൊപ്പം സേവിക്കുക. ഗ്യാസ് ഇല്ലാതാകും.

 

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

 

  • ഫ്രോസൺ പോൾട്രി (ചിക്കൻ) ഉൽപന്നങ്ങൾ,  ഇതിൽ ഹൈപ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് ദഹനക്കേട് ഉണ്ടാകും.
  • വൈറ്റ് ഷുഗർ അമിതമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ, നാരങ്ങാ,  മുന്തിരി, അനാർ  ആപ്പിൾ എന്നിവ സന്തുലിതമായ അളവിൽ കഴിക്കുക. ഇത് ആവശ്യത്തിലധികം കഴിക്കുന്നത് ഗുണത്തെക്കാളേറെ ആരോഗ്യത്തിന് ദോഷം ചെയ്യും.
  • പാൽ കുടിക്കാൻ ഇഷ്ടമുണ്ടെങ്കിൽ പഞ്ചസാര ചേർക്കാതെ കൊഴുപ്പ് നീക്കി പാൽ തണുപ്പിച്ചോ റൂം ടെംപറേച്ചറിലോ ഉള്ളത് കുടിക്കാം.
  • മിൽക്ക് ടി, കോഫി ഒഴിവാക്കാം.
  • ഇൻസ്റ്റന്‍റ് ഫുഡ് കഴിക്കാതിരിക്കുക.

 

40 മേക്കപ്പ് ടിപ്സ്

പ്രായം കൂടുന്തോറും ശരീരത്തിലെ കൊളോജൻ ഉൽപാദനം കുറഞ്ഞുവരും. ഇതോടെ സ്കിൻ ടെക്സ്ചറിൽ മാറ്റം വരുന്നു. പഴയതുപോലയെുള്ള തിളക്കവും ഇറുക്കവും നഷ്ടപ്പെട്ടു തുടങ്ങി മെല്ലെ ചുളിവുകൾ പ്രത്യക്ഷപ്പെടും. ഇത്തരം ചർമ്മപ്രശ്നം മേക്കപ്പിലൂടെ മറച്ചുവയ്ക്കാൻ കഴിയും. എന്നാൽ അത് ചെയ്യേണ്ട വിധം ചെയ്തില്ലെങ്കിൽ വിപരീത ഫലം ഉണ്ടാകാനും സാദ്ധ്യതയുണ്ട്. മേക്കപ്പ് ചെയ്യുമ്പോൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ. പ്രായമേറിയാലും വൗ എന്തു സുന്ദരി എന്ന് പറയട്ടെ ലോകം.

  1. ചർമ്മത്തിന്‍റെ ഈർപ്പം നിലനിർത്താൻ ഹൈഡ്രേറ്റിംഗ് പ്രൈമർ ഉപയോഗിക്കാം.
  2. ഫൗണ്ടേഷൻ അല്ലെങ്കിൽ ബേസ്ക്രീം പുരട്ടുമ്പോൾ ശരീരത്തിന്‍റെ നിറത്തെക്കാൾ ഒരു ഷെയ്ഡ് കുറഞ്ഞത് ഉപയോഗിക്കണം.
  3. ബിബി ക്രീം സദാ കയ്യിൽ കരുതുക. മേക്കപ്പിനു മുമ്പ് ഇത് അപ്ലൈ ചെയ്യുക.
  4. മുഖത്ത് അധികം ചുളിവും വരയും ഉണ്ടെങ്കിൽ ബിബിക്കു പകരും സിസി ക്രീം ഉപയോഗിക്കാം.
  5. ഫൗണ്ടേഷൻ പുരട്ടാൻ ബ്രഷ് അല്ലെങ്കിൽ ബ്യൂട്ടി ബ്ലന്‍റർ സ്പഞ്ച് ഉപയോഗിക്കാം. കൃത്യമായി ബ്ലന്‍റ് ചെയ്യുന്നില്ല എങ്കിൽ മുഖത്തെ ചുളിവുകൾ തെളിഞ്ഞുവരാം.
  6. ഫേസ് പൗഡർ ഉപയോഗം കുറയ്ക്കാം. കണ്ണിന് താഴെ പൗഡർ ഇട്ടാൽ ക്രോഫീറ്റ് തെളിഞ്ഞു കാണാൻ കഴിയും.
  7. ടി സോൺ അഥവാ നെറ്റിത്തടം, മൂക്ക് ചുണ്ടിനോടു ചേർന്ന ഭാഗം ഇവിടെയെല്ലാം ഹൈലൈറ്റർ ഉപയോഗിക്കണം. അതിലൂടെ ചുളിവുകൾ മറച്ചുവയ്ക്കാൻ കഴിയും. ഹൈലൈറ്റർ സ്കിൻ ടോൺ അനുസരിച്ചു വേണം തെരഞ്ഞെടുക്കാൻ. ലിക്വിഡ് ഫോം ആണ് നല്ലത്.
  8. മുഖത്ത് പുരട്ടുന്നതുപോലെ തന്നെ കഴുത്തിലും ഫൗണ്ടേഷൻ ഉപയോഗിക്കണം. അതല്ലെങ്കിൽ കഴുത്തിലും ചുളിവുകൾ തെളിഞ്ഞു നിൽക്കും.
  9. ബ്ലഷ് ഒരു ടച്ച് ചെയ്താൽ തന്നെ സൗന്ദര്യം ഉണ്ടാകും. ഇളം റോസ് അല്ലെങ്കിൽ പീച്ച് നിറമാണ് ബ്ലഷിന് അനുയോജ്യം.
  10. കൺസീലർ ലിക്വിഡ് നല്ലതാണ്. പക്ഷേ വാട്ടർപ്രൂഫ് ആയതോ തിക്ക് ആയതോ വേണ്ട. ഈ പ്രായത്തിൽ കണ്ണിന് സമീപത്തെ ചർമ്മത്തിൽ കറുപ്പ് പടരാനിടയുണ്ട്. കട്ടി കൂടിയതോ വാട്ടർപ്രൂപ് ആയതോ ആയ കൺസീലർ ഈ ചർമ്മത്തിൽ യോജിക്കില്ല.
  11. പുരികത്തിലെ രോമങ്ങൾക്കിടയിൽ ഗ്യാപ് ഉണ്ടായിട്ടുണ്ടെങ്കിൽ ഐബ്രോ പെൻസിൽ കൊണ്ട് ആകൃതി നൽകാം. കറുത്തതോ നാച്ചുറൽ ബ്രൗൺ കളറോ ഉപയോഗിക്കാം.
  12. ഐബ്രോ ഗ്രോത്ത് സിറം ഉപയോഗിച്ച് പുരകത്തിന്‍റെ ആകൃതി നൽകാൻ കഴിയും. പുരകത്തിന് തിളക്കവും മുഖത്തിന് യുവത്വവും ലഭിക്കും.
  13. ഐ ഷാഡോ ന്യൂട്രൽ കളർ ആണ് നല്ല ഇളം നിറത്തിലുള്ള ഐഷാഡോ ഉപയോഗിച്ച് ലെയർ ചെയ്ത ശേഷം ക്രീസ്ലൈനിൽ ആ നിറത്തേക്കാൾ ഒരു ഷേഡ് ഡാർക്കായ നിറം ഉപയോഗിച്ച് ഡീപ് ലെയർ വരയ്ക്കുക.
  14. ഒരു പ്രായം കഴിഞ്ഞാൽ ഡീപ് ഐ ഷാഡോയും തിളങ്ങുന്ന നിറങ്ങളും അത്ര അനുയോജ്യമല്ല. ഇത്തരം നിറങ്ങൾ ഉപയോഗിക്കുമ്പോൾ കണ്ണുകൾക്ക് ക്ഷീണം തോന്നിക്കും.
  15. വിവാഹാവശ്യങ്ങൾക്കായി ഷിമർ ഐഷാഡോ ഉപയോഗിക്കുന്നുണ്ടെങ്കിൽ സാറ്റിൻ ഫിനിഷ് ഐഷാഡോ ആണ് നല്ലത്.
  16. മുകളിലെ കൺപീലികളിൽ മാത്രമേ മസ്കാര ഇടാവൂ. താഴെ ഇട്ടാൽ ചുളിവുകൾ തെളിഞ്ഞു കാണും.
  17. ലിക്വിഡ് ലൈനറിനുപകരം ബേസ്ഡ് ലൈനർ ഉപയോഗിക്കാം.
  18. ഐലൈനറിൽ ഉപയോഗിച്ച് കൺപോളയിൽ വീതിയിൽ രേഖ വരയ്ക്കാം.
  19. വിംഗ്സ് ഐലൈനർ ഒഴിവാക്കാം.
  20. കണ്‍പീലികൾക്ക് കനം കുറഞ്ഞതായി തോന്നുന്നുണ്ടെങ്കിൽ കൃത്രിമ കൺപീലി ഉപയോഗിക്കാം.
  21. പാർട്ടിക്കെത്തുമ്പോൾ കണ്ണിനടിയലെ കറുപ്പ് ഒളിക്കാൻ ല്യൂമിനസ് കൺസീലർ പ്രയോഗിക്കാം.
  22. കണ്ണട ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അടയാളം മായ്ക്കാൻ അധികം മേക്കപ്പ് ചെയ്ശേഷം കണ്ണട ധരിക്കരുത്.
  23. ലിപ്സറ്റിക് ഇടുന്നതിനുമുമ്പ് ഡെഡ് സ്കിൻ എക്സ്ഫോളിയേഷൻ ചെയ്യുക.
  24. ചുണ്ടിലെ ഡെഡ് സ്കിൻ നീക്കം ചെയ്തശേഷം മോയിസ്ചുറൈസർ ലിപ് ബാം ഉപയോഗിക്കണം.
  25. ചുണ്ടുകളിൽ പിഗ്മെന്‍റേഷൻ ഉണ്ടെങ്കിൽ കൺസീലർ ഉപയോഗിക്കാം.
  26. ചുണ്ടിൽ ഡീപ് കളർ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നില്ല. മെറൂൺ ഷേഡ് ഉപയോഗിക്കുമ്പോൾ ചുണ്ടിൽ വൈൻ കളറിനു പകരം റോസ് അല്ലെങ്കിൽ ബ്രിക് റെഡ് കളർ പ്രയോഗിക്കാം.
  27. മോയിസ്ചുറൈസർ റിച്ച് ലിപ്സ്റ്റിക് ആണ് എപ്പോഴും നല്ലത്.
  28. പ്രായമേറുന്തോറും ചർമ്മത്തിലെ ടിഷ്യു ചുരുങ്ങിക്കൊണ്ടിരിക്കും. ചുണ്ടുകളും ചുരുങ്ങും. ചുണ്ടിന് വീതി വേണമെന്ന് തോന്നിയാൽ ലിപ്സ്റ്റിക് ഇടുന്നതിനു മുമ്പ് ലിപ്ലൈനർ പ്രയോഗിക്കാം. ചുണ്ടുകൾക്ക് ആകൃതി ലഭിക്കും.
  29. ചുണ്ടുകൾ ആണ് ഹൈലൈറ്റ് ചെയ്യേണ്ടതെങ്കിൽ ലിപ്ഗ്ലോസ് ആണ് നല്ലത്.
  30. മുടി അഴിച്ചിട്ടുള്ള ഹെയർ സ്റ്റൈൽ പ്രായം കുറച്ചു തോന്നിപ്പിക്കും. ബൺ കെട്ടുമ്പോൾ പ്രായം കൂടുതലും തോന്നും.
  31. മുടി ഡാർക്ക് കളർ ചെയ്യുമ്പോൾ മുടിയേക്കാൾ ഒരു ഷേഡ് കുറഞ്ഞ നിറം ഉപയോഗിക്കുക.
  32. ഡാർക്ക്കളർ ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോൾ ബിന്ദി ധരിക്കുന്നുണ്ടെങ്കിൽ ഇളം നിറമോ ചെറുതോ ആയ ബിന്ദി തെരഞ്ഞെടുക്കാം.
  33. കുറച്ചുകൂടി ചെയ്യാമായിരുന്നു എന്ന തോന്നൽ മേക്കപ്പിൽ അവശേഷിക്കുന്നതാണ് നല്ലത്.
  34. ദിവസവും ആന്‍റി ഏജിംഗ് ക്രീം ഉപയോഗിക്കുന്നത് കൊളോജെൻ അളവ് വർദ്ധിപ്പിക്കും.
  35. ഈ പ്രായത്തിൽ ചർമ്മം വരളാൻ സാദ്ധ്യത കൂടുതലാണ്. മുഖത്ത് മേക്കപ്പിടുമ്പോൾ കൈകാലുകളുടെ ഡ്രൈനസ് കൂടി പരിഹരിക്കുക. ഇതിനായി ബോഡി ബട്ടർ ക്രീമുകൾ ഉപയോഗിക്കുക.
  36. കണ്ണുകൾക്ക് താഴെ കറുപ്പും ചുളിവും കുറയ്ക്കാൻ ഉറങ്ങുന്നതിനു മുമ്പ് അണ്ടർ ഐ ക്രീം അല്ലെങ്കിൽ ജെൽ ഉപയോഗിക്കാം.
  37. വേനൽക്കാലത്ത് മുഖത്ത് ബ്രൗൺ സ്പോട്സ് ഉണ്ടാകുന്നത് തടയാൻ എസ്പിഎഫ് പതിവായി പുരട്ടുക. ദിവസവും രണ്ടുനേരം ഐസ് ക്യൂബ്സ് ഉപയോഗിച്ച് മുഖം മസാജ് ചെയ്താൽ ചുളിവുകൾ കുറയും.
  38. ആഴ്ചയിലൊരിക്കൽ മുഖത്ത് സ്പൂൺ മസാജ് ചെയ്യാം. ഒലിവ് ഓയിൽ ചൂടാക്കിയ ശേഷം അതിൽ ഒരു സ്പൂൺ മുക്കിയ ശേഷം മുഖത്ത് മെല്ലെ അമർത്തിക്കൊടുക്കുക. രണ്ട് മിനിറ്റ് ഇടവിട്ട് 15 മിനിറ്റ് ഇങ്ങനെ ചെയ്യാം.
  39. മാസത്തിലൊരിക്കൽ ഫേഷ്യൽ ചെയ്യുക. റിംഗിൾസും വരൾച്ചയും കുറയ്ക്കാൻ സഹായിക്കുന്ന ഫേസ് പാക്ക് ഉപയോഗിക്കാം.
  40. ക്ലീനിംഗ്, ടോണിംഗ്, എക്സ്ഫോളിയേഷൻ, മോയ്സ്ചുറൈസിംഗ് പ്രൊട്ടക്ഷൻ ഇവ കൃത്യമായി ചെയ്യുമ്പോൾ പ്രായാധിക്യത്തിന്‍റെ പ്രഭാവം മുഖത്ത് പ്രത്യക്ഷപ്പെടില്ല.

പ്രോട്ടീൻ സപ്ലിമെന്‍റുകൾ എപ്പോൾ.. എത്രയളവിൽ..

ആരോഗ്യം… അതാണ് എല്ലാവരും ഇന്ന് ലക്ഷ്യമിടുന്നത്. ആരോഗ്യം എങ്ങനെയെല്ലാം കൈവരിക്കാം, അതിനുള്ള വിവിധ വഴികളെക്കുറിച്ച് ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. മികച്ച ആരോഗ്യം കൈവരിക്കാൻ പ്രോട്ടീൻ ബാർ, പ്രോട്ടീൻ ഷേക്ക്, പ്രോട്ടീൻ ബോൾ എന്നിവയൊക്കെ ട്രൈ ചെയ്യാനും അവർ തയ്യാറാണ്.

ഇന്ന് വിപണിയിൽ വ്യത്യസ്ത തരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും സപ്ലിമെന്‍റുകളും ലഭിക്കുന്നുണ്ട്. എന്നാൽ പ്രോട്ടീൻ സപ്ലിമെന്‍റ്സ് എത്രയളവിൽ എങ്ങനെ കഴിക്കണമെന്നതിനെപ്പറ്റി ഭൂരിഭാഗം ആളുകൾക്കും ഒരു ധാരണയുമില്ലെന്നതാണ് വാസ്തവം. അമിതമായി പ്രോട്ടീൻ കഴിക്കുന്നതും ദോഷകരമാണ്.

എന്താണ് പ്രോട്ടീൻ

നമ്മുടെ ശരീരത്തിന് ആവശ്യമായ 3 മൈക്രോ ന്യൂട്രിയന്‍റുകളിൽ ഒന്നാണ് പ്രോട്ടീൻ. ഇതിന്പുറമേ 2 മൈക്രോ ന്യൂട്രിയന്‍റുകൾ ഫാറ്റും കാർബോ ഹൈഡ്രേറ്റുമാണ്. നമ്മുടെ ശരീരത്തിലെ മസിലുകളുടെ നിർമ്മാണത്തിന് ആവശ്യമായ ഒരു മൈക്രോ ന്യൂട്രിയന്‍റാണ് പ്രോട്ടീൻ.

ശരീരത്തിന്‍റെ വളർച്ചാവികാസത്തിനും റിപ്പയറിംഗിനും പ്രോട്ടീൻ അടങ്ങിയ പാലുൽപന്നങ്ങൾ, മാംസം, മുട്ട, മത്സ്യം, പരിപ്പുകൾ കഴിക്കേണ്ടതാവശ്യമാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ കഴിക്കുമ്പോൾ ഇവയെ ആസിഡുകളായി വിഘടിപ്പിക്കുന്ന ജോലി ചെറുകുടലിലാണ് നടക്കുക. അവിടെ നിന്നും അമിനോ ആസിഡ് നമ്മുടെ കരളിലെത്തുന്നു. ശരീരത്തിനാവശ്യമായ അമിനോ ആസിഡ് ഏതാണെന്ന് നിർണയിക്കപ്പെടുന്ന പ്രക്രിയ കരളിലാണ് നടക്കുക. അവയെ വേർതിരിച്ച് ബാക്കിയുള്ളവയെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് ചെയ്യുക.

എത്ര പ്രോട്ടീൻ അവശ്യം

കൂടുതൽ ഓട്ടവും ചാട്ടവും അല്ലെങ്കിൽ കഠിനാദ്ധ്വാനവും ചെയ്യുന്ന മുതിർന്ന ഒരു വ്യക്‌തിയ്ക്ക് സ്വന്തം ശരീരത്തെ അടിസ്ഥാനപ്പെടുത്തി 1 കിലോഗ്രാം തൂക്കത്തിനായി 0.75 ഗ്രാം പ്രോട്ടീൻ ആവശ്യമായി വരും. പുരുഷന്മാർക്ക് ശരാശരിയളവിൽ 55 ഗ്രാമും സ്ത്രീകൾക്ക് 45 ഗ്രാമും പ്രതിദിനമെന്നോണം ആവശ്യമാണ്.

ബോഡി ബിൽഡിംഗ്, മാംസപേശികളുടെ വികാസം എന്നിവയ്ക്ക് അധിക പ്രോട്ടീനാവശ്യമാണ്. അധികവ്യായാമം ചെയ്യുന്നതിലൂടെ മാംസപേശികളിലുള്ള പ്രോട്ടീൻ വിഘടിക്കാൻ തുടങ്ങും. ഈ സാഹചര്യത്തിൽ മാംസപേശികളെ ബലമുള്ളതാക്കുവാൻ പ്രോട്ടീൻ അധികയളവിൽ കഴിക്കേണ്ടി വരും. അങ്ങനെയായാൽ തുടർച്ചയായി മസിലുകളുടെ റിപ്പയറിംഗ് നടന്നുകൊണ്ടിരിക്കും. ഈ പ്രവൃത്തിയ്ക്ക് പ്രോട്ടീനിൽ കണ്ടുവരുന്ന ല്യൂമിൻ എന്ന് പേരുള്ള അമിനോ ആസിഡ് ഏറ്റവും സഹായകരമാണ്.

വയസായവർക്കും ഭക്ഷണത്തിൽ വേണ്ടയളവിൽ സപ്ലിമെന്‍റ് എന്ന നിലയിൽ പ്രോട്ടീൻ കഴിക്കേണ്ടതാവശ്യമാണ്. സ്വന്തം ശരീരഭാരത്തിന് അനുസരിച്ച് 1.2 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്.

ശരീരഭാരം കുറയ്ക്കാൻ സഹായകരം

സ്വന്തം ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് കുറച്ച് പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കൾ വർദ്ധിപ്പിച്ച് അനായാസം ശരീരഭാരം കുറയ്ക്കാനാവും. അതായത് 30% പ്രോട്ടീൻ 40% കാർബോഹൈഡ്രേറ്റ് 30% ഫാറ്റ് എന്നിങ്ങനെയുള്ള ഭക്ഷണം കഴിക്കണമെന്നാണ്. ഈ ഭക്ഷണ ഘടന ശരീരഭാരം കുറയ്ക്കും.

ശരാശരി ഭക്ഷണത്തിൽ 15% പ്രോട്ടീൻ, 55 % കാർബോ ഹൈഡ്രേറ്റ് 35% ഫാറ്റും അടങ്ങിയിരിക്കും. ആവശ്യമായ പ്രോട്ടീൻ പൂർണ്ണമായ അളവിൽ എടുത്തില്ലെങ്കിൽ മുടി പൊഴിച്ചിൽ, ചർമ്മം വരണ്ടുപൊട്ടൽ, ശരീരഭാരവും മാംസപേശികളും ക്ഷയിക്കുന്നതുപോലെയുള്ള പ്രശ്നങ്ങളും ഉണ്ടാകും.

പ്രോട്ടീൻ സപ്ലിമെന്‍റുകളുടെ ആവശ്യകത

 പ്രോട്ടീൻ സപ്ലിമെന്‍റുകൾ പോഷണങ്ങൾ കൊണ്ട് സമ്പന്നമാണ്. അത് നമ്മെ ആരോഗ്യമുള്ളതും രോഗമുക്‌തവുമാക്കും. ചീത്ത കൊളസ്ട്രോൾ, രക്‌ത സമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും മോചനം നേടുന്നതിന് പ്രോട്ടീൻ സഹായിക്കും. ഒപ്പം രോഗപ്രതിരോധശേഷി മെച്ചപ്പെടും.

പ്രോട്ടീൻ സപ്ലിമെന്‍റ് കഴിച്ചുകൊണ്ട് ദിവസത്തിന് തുടക്കം കുറിക്കുകയാണെങ്കിൽ അത് ദിവസം മുഴുവനും ഊർജ്‌ജസ്വലമായിരിക്കാൻ സഹായിക്കും. പ്രോട്ടീൻ എനർജി ലെവൽ വർദ്ധിപ്പിക്കും. ജോലിഭാരം കൊണ്ടുള്ള തളർച്ചയും മടുപ്പുമൊന്നും തോന്നുകയേയില്ല.

പ്രോട്ടീൻ മാംസപേശികൾക്ക് ബലവും ഉറപ്പും നൽകും. അതുപോലെ ശരീരത്തിലെ ഫാറ്റ് കുറയ്ക്കും. ശരീരത്തിന്‍റെയും മസ്തിഷ്കത്തിന്‍റെയും ശ്രദ്ധ ഏകാഗ്രമാക്കാൻ പ്രോട്ടീൻ അധികശക്‌തി പ്രദാനം ചെയ്യുന്നു. ക്ഷയിച്ചതും ദുർബലവുമായ ശരീരത്തിൽ കോശങ്ങൾ വർദ്ധിക്കാനും സംരക്ഷിക്കാനും പ്രോട്ടീൻ ആവശ്യമാണ്.

പ്രോട്ടീൻ സപ്ലിമെന്‍റിനെ ചൊല്ലി ധാരാളം തെറ്റിദ്ധാരണകളുമുണ്ട്. ഇക്കാരണം കൊണ്ട് പ്രോട്ടീൻ കഴിക്കാൻ ആളുകൾ മടി കാട്ടാറുണ്ട് അതേക്കുറിച്ച് ഫിറ്റ് നസ് എക്സ്പെർട്ട് സങ്കൽപ്പ് പറയുന്ന ചില കാര്യങ്ങളിതാ.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ് ശരീരഭാരം വർദ്ധിപ്പിക്കും.

സത്യം: യഥാർത്ഥത്തിൽ പ്രോട്ടീൻ, പ്രോട്ടീൻ ഷേക്ക്, സ്മൂത്തി ശരീരഭാരം കുറയ്ക്കാനും ശരീരം മെലിയാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. ഉദരത്തിലെ കൊഴുപ്പിനെ വളരെ വേഗത്തിൽ കുറയ്ക്കും. നിങ്ങൾ ഏതെങ്കിലും തരത്തിൽ പ്രോട്ടീൻ കഴിക്കുകയാണെങ്കിൽ വയറ് നിറഞ്ഞതായി തോന്നും.

പ്രോട്ടീൻ കഴിച്ചശേഷം ദീർഘസമയത്തേക്ക് ഭക്ഷണമൊന്നും കഴിക്കാതെയിരിക്കാനും കഴിയും. മാത്രവുമല്ല കലോറിയുടെ അളവ് കുറയും. ഇത് വ്യക്‌തിയുടെ ശരീരഭാരം കുറയ്ക്കുന്നതിന് പിന്നിൽ നിർണായക പങ്ക് വഹിക്കും. എന്നാൽ പ്രോട്ടീൻ അധികയളവിൽ കഴിക്കുന്നത് വിപരീതഫലം സൃഷ്ടിക്കുകയും ചെയ്യും.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ്സ് കഴിക്കുന്നത് എല്ലുകളെ ദുർബലപ്പെടുത്തും.

സത്യം: ശരിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്ന വ്യക്‌തിയ്ക്ക് പ്രായത്തിനനുസരിച്ച് എല്ലുകളിൽ മാംസപേശികൾ ശരിയായ രൂപത്തിൽ രൂപം കൊള്ളും. ഓസ്റ്റിയോപോറോസിസ്, ഫ്രാക്ച്ചർ പോലെയുള്ള അപകടങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കുറവായിരിക്കും. ഇത് സ്ത്രീകളെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നു. പ്രത്യേകിച്ചും ആർത്തവ വിരാമത്തിനുശേഷം ഓസ്റ്റിയോപോറാസിസിന്‍റെ ഹൈറിസ്കുള്ള സ്ത്രീകൾക്ക് പ്രോട്ടീൻ ധാരാളമായി കഴിക്കുന്നത് ആക്ടീവായിരിക്കാൻ ഏറ്റവും മികച്ച രീതിയാണ്.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ് കിഡ്നിയ്ക്ക് ഹാനികരമാണ്.

സത്യം: ഹൈ പ്രോട്ടീൻ കഴിക്കുന്നത് കിഡ്നിയ്ക്ക് ദോഷം ചെയ്യുമെന്ന ധാരണ ഭൂരിഭാഗം ആളുകൾക്കുണ്ട് ഇത് ശരിയാണ്. കിഡ്നി സംബന്ധമായ അസുഖമുള്ള വ്യക്‌തികൾക്ക് ഹൈപ്രോട്ടീൻ അപകടമുണ്ടാക്കും. ആരോഗ്യമുള്ള വൃക്കകളുള്ള വ്യക്‌തികൾക്ക് ഇതുകൊണ്ട് യാതൊരു പ്രശ്നവുമുണ്ടാവുകയില്ല. പ്രോട്ടീൻ സപ്ലിമെന്‍റ് കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ അത് കിഡ്നിയിൽ അടിഞ്ഞു കൂടും.

 

മിഥ്യ: പ്രോട്ടീൻ സപ്ലിമെന്‍റ് പ്രാധാനമായും അനിമൽ പ്രോട്ടീൻ ആണ്.

സത്യം: സസ്യങ്ങളിൽ നിന്നെടുക്കുന്ന പ്രോട്ടീൻ പൗഡർ രൂപത്തിൽ വിപണിയിൽ ലഭ്യമാണ്. ശരീരത്തിൽ പ്രോട്ടീനിന്‍റെ അഭാവത്തെ നികത്താൻ അത് പര്യാപ്തമാണ്. സസ്യാഹാരികളായവർക്ക് പ്ലാന്‍റ് ബേസ്ഡ് പ്രോട്ടീൻ കഴിക്കാം. സമ്പൂർണ്ണ സസ്യാഹാരികൾക്ക് പ്രോട്ടീൻ ഏറ്റവും നല്ലതാണ്.

വീട്ടിലും സസ്യ പ്രോട്ടീൻ തയ്യാറാക്കാം. കുറച്ച് നട്സ് ചേർത്ത് പൊടിച്ച് പ്രോട്ടീൻ തയ്യാറാക്കാം. വിപണിയിൽ സോയ പ്രോട്ടീൻ പൗഡർ ലഭ്യമാണ്.

 

മിഥ്യ: പ്രോട്ടീൻ കഴിക്കുകവഴി നമ്മുടെ ദഹനപ്രക്രിയ മോശമാകും

സത്യം: ചിലരിൽ വേ പ്രോട്ടീൻ ദഹന പ്രശ്നമുണ്ടാക്കുന്നുണ്ട്. വയറ്റിൽ നീർവീക്കം, ഗ്യാസ്, ഡയറിയ പോലെയുള്ള ലക്ഷണങ്ങൾ ഇതുകൊണ്ട് ഉണ്ടാകാം. എന്നാൽ ഇവയിൽ ഭൂരിഭാഗം പ്രശനങ്ങളും ലാക്ടോസ് ഇൻടോളറൻസുമായി ബന്ധപ്പെട്ടിരിക്കുന്നു. വേ പ്രോട്ടീനിൽ ലാക്ടോസ് പ്രധാനപ്പെട്ട കാർബ് ആണ്

മഞ്ഞുകാലം സുന്ദരകാലം

തണുത്ത കാലാവസ്‌ഥ ചർമ്മത്തിലെ സ്വഭാവിക ഈർപ്പത്തെ വലിച്ചെടുത്ത് വരണ്ടതാക്കുമെന്നതാണ് പ്രധാന പ്രശ്നം. ചിലരിൽ ഇത് അമിതമായ രീതിയിലുമാകാം. അതിനാൽ മഞ്ഞുകാല ചർമ്മ പരിചരണത്തിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അറിയാം.

മഞ്ഞ് കാലമാവുന്നതോടെ രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തിൽ കുളിക്കുകയെന്നത് പലർക്കും മടിയായിരിക്കും. ഈ സമയത്ത് ചൂട് വെള്ളത്തിൽ കുളിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. അങ്ങനെയുള്ള സാഹചര്യത്തിൽ ഏറ്റവും ഇളം ചൂട് വെള്ളത്തിൽ കുളിക്കുന്നതാണ് നല്ലത്. നല്ല ചൂട് വെള്ളത്തിൽ കുളിച്ചാൽ ചർമ്മം വരണ്ടുപോകുമെന്ന് മാത്രമല്ല പൊട്ടുകയും ചെയ്യും. മികച്ച ഗുണനിലവാരമുള്ള മോയിസ്ച്ചുറൈസറോ വെളിച്ചണ്ണയോ ചർമ്മത്തിൽ അപ്ലൈ ചെയ്യുന്നത് വരൾച്ചയെ തടയും.

സൗന്ദര്യ ഉൽപ്പന്നങ്ങൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കാം

വീര്യം കുറഞ്ഞ സ്കിൻ കെയർ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാണ് ഈ സമയത്ത് അനുയോജ്യം. മോയിസ്ച്ചുറൈസർ അടങ്ങിയ ക്ലൻസറുകൾ ഉപയോഗിക്കുന്നത് മുഖത്തെ സ്വഭാവിക ഈർപ്പത്തെ നിലനിർത്താൻ സഹായിക്കും. മാസ്കുകളും പീലുകളും ആസ്ട്രിജന്‍റ് ലോഷനുകളും ഉപയോഗിക്കുന്നത് ചർമ്മം കൂടുതൽ വരളാൻ ഇടയാക്കും. അതിനാൽ ഈ ഉൽപ്പന്നങ്ങൾ ഒഴിവാക്കാം.

സൗന്ദര്യ സംരക്ഷണം ശ്രദ്ധയോടെ

ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നത് ചർമ്മോപരിതലത്തിലെ മൃദുചർമ്മത്തെ നീക്കാൻ സഹായിക്കും. എന്നാൽ മഞ്ഞുകാലത്ത് ആഴ്ചയിലൊരിക്കൽ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതാണ് ഉചിതം. ആഴ്ചയിൽ രണ്ടും മൂന്നും തവണ എക്സ്ഫോളിയേറ്റ് ചെയ്താൽ ചർമ്മം കൂടുതൽ വരളാനും നിർജ്ജീവമാകാനും ഇടയാക്കും. ആഴ്ചയിൽ ഒരിക്കൽ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്താൽ ചർമ്മത്തിന് നല്ല തിളക്കവും കാന്തിയും ലഭിക്കും ഒപ്പം രക്‌തയോട്ടം വർദ്ധിക്കുകയും ചെയ്യും. അമിതമായ ഡ്രൈ സ്കിൻ ഉള്ളവർ വളരെ മൃദുവായി മാത്രമേ എക്സ്ഫോളിയേറ്റ് ചെയ്യാവൂ. കോമ്പിനേഷൻ,  ഓയിലി സ്കിൻ ഉള്ളവർ ആഴ്ചയിലൊരു തവണ എക്സ്ഫോളിയേറ്റ് ചെയ്യാം.

കൈകളുടെ സംരക്ഷണവും പ്രധാനം

ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് കൈകളിലെ ചർമ്മത്തിൽ വളരെക്കുറച്ച് എണ്ണ ഗ്രന്ഥികളുള്ളൂ. അതുകൊണ്ട് ഈർപ്പം അധികനേരം നിലനിൽക്കണമെന്നില്ല. ഇക്കാരണം കൊണ്ട് ചർമ്മം വളരെ വേഗം വരണ്ടു പൊട്ടുകയും ചെയ്യും. അതിനാൽ വീട്ടിനകത്തും പുറത്തു പോകുമ്പോഴും കൈകൾ മോയിസ്ച്ചുറൈസ് ചെയ്യുക. വെർജിൻ കോക്കനട്ട് ഓയിൽ, ബദാം ഓയിൽ, മോയിസ്ച്ചുറൈസർ ക്രീം എന്നിവ ഉപയോഗിക്കാം.

പാദങ്ങളുടെ സംരക്ഷണം

മഞ്ഞുകാലം പാദങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുക സ്വഭാവികമാണ്. ഉപ്പൂറ്റി വീണ്ടുകീറൽ, ചർമ്മ വരൾച്ച, ത്വക്കിനുണ്ടാവുന്ന നിറ വ്യത്യാസം എന്നിവയാണ് ഈ സമയത്തുണ്ടാവുന്ന പൊതുവായ പ്രശ്നങ്ങൾ. ആഴ്ചയിൽ രണ്ട് തവണയെങ്കിലും പാദങ്ങൾ എക്സ്ഫോളിയേറ്റ് ചെയ്യാൻ മറക്കരുത്. മുഖസംരക്ഷണം പോലെ തന്നെ പ്രധാനമാണ് പാദങ്ങളുടെ സംരക്ഷണവും. പാദങ്ങൾക്ക് ഗ്ലിസറിൻ അടങ്ങിയ ക്രീം ഉപയോഗിക്കാം. രാത്രിയിൽ കിടക്കാൻ നേരത്ത് വെർജിൻ കോക്കനട്ട് ഓയിൽ പാദങ്ങളിൽ പുരട്ടി കിടക്കാം. അതുപോലെ പെട്രോളിയം ജെല്ലി ഉപയോഗിച്ച് പാദങ്ങൾ മസാജ് ചെയ്‌ത് കിടക്കുന്നത് നല്ലതാണ്. ഇടയ്ക്ക് തൈര് ചേർത്തുള്ള മാസ്ക് ഇടുന്നത് ചർമ്മത്തിലെ നിറം ഒരുപോലെയാകാൻ സഹായിക്കും.

ദിവസവും ചർമ്മ പരിരക്ഷ ആവശ്യം

വളരെ ലളിതമായ ചർമ്മ സംരക്ഷണ രീതികൾ മഞ്ഞുകാലത്ത് അവംലബിക്കാം. ദിവസവും ഒന്നോ രണ്ടോ തവണ മുഖം വൃത്തിയാക്കാം. പ്രത്യേകിച്ചും രാവിലെയും രാത്രിയും. കിടക്കുന്നതിന് മുമ്പായി മുഖം കഴുകിയ ശേഷം മോയിസ്ച്ചുറൈസർ ലൈറ്റായി അപ്ലൈ ചെയ്യാം. രാത്രിയിൽ അൽപ്പം വീര്യം കൂടിയ മോയിസ്ച്ചുറൈസർ ഉപയോഗിക്കാം. മുഖത്ത് ഈർപ്പം നിലനിർത്തി കൊണ്ട് വേണം ക്രീം പുരട്ടാൻ.

ഭക്ഷണം, വെള്ളം

മഞ്ഞുകാലത്ത് സീസൺ പച്ചക്കറികളും പഴങ്ങളും കഴിക്കാം. മുന്തിരി, ഞാവൽ, ചെറി, സ്ട്രോബറി എന്നിവയിൽ ലഭ്യമായത് കഴിക്കുക. ഇവയിൽ നിറയെ പോഷകങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിട്ടുണ്ട്. ചീര, കുക്കുംബർ മറ്റ് പച്ചക്കറികൾ എന്നിവ കഴിക്കാം. കറിയായും സലാഡായും കഴിക്കുന്നത് മൊത്തം ശരീരാരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്. സൂപ്പ്, ജ്യൂസ്, മോര് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. അതുപോലെ ഏറ്റവും പ്രധാനമായ കാര്യം ധാരാളം വെള്ളം കുടിക്കുകയെന്നതാണ്. ദിവസവും 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ചർമ്മാരോഗ്യത്തിനും ചർമ്മം ഹൈഡ്രേറ്റായിരിക്കാനും ഇത് സഹായിക്കും.

ഡയറ്റ്

ബാഹ്യമായ സൗന്ദര്യ പരിചരണം കൊണ്ട് മാത്രമല്ല ആന്തരികമായ പരിചരണം കൊണ്ടും മാത്രമേ സൗന്ദര്യവും ആരോഗ്യവും ഈ സമയത്തും നിലനിർത്താനാവൂ. നമ്മൾ കഴിക്കുന്നതെന്താണോ അതായിരിക്കും പുറമെ പ്രതിഫലിക്കുക. അതിനാൽ മികച്ച ഡയറ്റ് തെരഞ്ഞെടുക്കുക. പ്രോട്ടീനുകളുടെ സ്രോതസാണ് ധാന്യങ്ങൾ. ആഴ്ചയിൽ 3-4 ദിവസങ്ങളിൽ ഏതെങ്കിലും ധാന്യം കഴിക്കുന്നത് മികച്ച ആരോഗ്യം പ്രദാനം ചെയ്യും. മുളപ്പിച്ച ചെറുപയർ, വൻപയർ, മുതിര, സോയാബീൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം. അതിനായി സ്വന്തമിഷ്ടമനുസരിച്ച് ഡയറ്റ് ചാർട്ട് തയ്യാറാക്കി അതനുസരിച്ച് ഭക്ഷണം കഴിക്കുക. ഡയറ്റിൽ നിന്നും വറുത്ത് പൊരിച്ച ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ, ബ്രഡ്, പഞ്ചസാര എന്നിവ കർശനമായും ഒഴിവാക്കുക. പഞ്ചസാര ഒഴിവാക്കാനാവില്ലെങ്കിൽ അളവ് കുറച്ച് ഉപയോഗിക്കുക. എരിവും പുളിയും മസാലയുമൊക്കെ മിതമായ രീതിയിലായിരിക്കുന്നതാണ് നല്ലത്. ദിവസത്തിൽ ഏതെങ്കിലും സമയത്ത് ഏതെങ്കിലുമൊരു പഴം കഴിക്കുക.

വ്യായാമം

ഡയറ്റു പോലെ പ്രധാനമാണ് വ്യായാമം. വ്യായാമവും കൂടി ചേർന്നാൽ മാത്രമേ മികച്ച ആരോഗ്യവും അഴകും വർദ്ധിക്കൂ. ശരീരാരോഗ്യത്തിനെന്ന പോലെ തന്നെ അഴകു വർദ്ധിക്കാനും വ്യായാമം മികച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമാണ്. അതുപോലെ ബോഡി മികച്ച ഷെയ്പിൽ നിലനിർത്താൻ വ്യായാമം അനിവാര്യമാണ്. നടക്കാൻ സൗകര്യമുള്ളവർ ദിവസവും 30 മിനിറ്റെങ്കിലും നടക്കുന്നത് മികച്ച ഫലം ചെയ്യും. വീട്ടിൽ വ്യായാമം ചെയ്യാനാണ് താൽപര്യമെങ്കിൽ യോഗയോ എയറോബിക്സോ കാർഡിയോ വർക്കൗട്ടോ യോഗയോ വ്യായാമങ്ങളോ വോക്കിംഗ് എക്സർസൈസോ ചെയ്യാം. മുടങ്ങാതെ വ്യായാമം ദിനചര്യയുടെ ഭാഗമാക്കുക വഴി ശരീരത്തിനും മനസിനും പുത്തനുണർവും ഓജസും ഉണ്ടാകും. അതിനായി അനുയോജ്യമായ സമയം തെരഞ്ഞെടുക്കാം. സ്കിൻ ടൈറ്റനിംഗിനും ശരീരത്തിൽ രക്‌തയോട്ടം മികച്ച രീതിയിലാക്കാനും വ്യായാമത്തിനോളം മറ്റൊന്നിനുമാവില്ല. അതിനാൽ ഏത് കാലാവസ്‌ഥയിലെന്ന പോലെ തന്നെ മഞ്ഞുകാലത്തും വ്യായാമം ചെയ്യാം.

ഭർത്താവിന്‍റെ ക്രൂരമർദ്ദനങ്ങൾ ഏൽക്കേണ്ടി വരുന്ന ഭാര്യമാർ

ഭർത്താവ് ഭാര്യയെ മർദ്ദിക്കുക. ഭാര്യ കഴിവ് കെട്ടവളാണ് എന്നാരോപിക്കുക എന്നിങ്ങനെയുള്ള സംഭവങ്ങൾ നാട്ടിലെങ്ങും പെരുകി കൊണ്ടിരിക്കുന്നു. ചില കേസുകളിലാകട്ടെ പ്രശ്നങ്ങൾ കൊലപാതകങ്ങളിൽ ചെന്നവസാനിക്കുന്നു.

സുരേഷിന്‍റെയും മേഘയുടെയും (പേരുകൾ സാങ്കൽപ്പികം) ജീവിതവും അത്തരത്തിലായിരുന്നു. ഒരു ഗ്രാമത്തിൽ നിന്നും വളരെ വലിയ സാമ്പത്തിക നിലയുള്ള വീട്ടിലെത്തി മേഘ. വളരെ സന്തോഷവതിയായ പെൺകുട്ടി, വിദ്യാസമ്പന്ന, സുന്ദരി എന്നാൽ ഭർത്താവിനെ സംബന്ധിച്ച് മേഘ വെറും വിഡ്ഢിയും കഴിവുകെട്ടവളുമായിരുന്നു. ഭർത്താവിന്‍റെ നിരന്തരമായ കുറ്റപ്പെടുത്തലുകളിൽ മനം നൊന്ത് അവൾ അതേപ്പറ്റി മറ്റുള്ളവരോട് തുറന്നു പറയുമായിരുന്നു.

“ഭർത്താവ് എപ്പോഴും എന്നെ എന്തെങ്കിലും പറഞ്ഞ് കുറ്റപ്പെടുത്തും. എന്ത് ചെയ്‌താലും കുറ്റം മാത്രം. ഗ്രാമത്തിൽ ജനിച്ച് വളർന്ന സാഹചര്യമാണ് എന്‍റേത്. ഇക്കാര്യം വിവാഹനാളിൽ ഭർത്താവിന് അറിയാമായിരുന്നു. എന്‍റെ ജീവിത രീതിയും കാഴ്ചപ്പാടുകളുമൊക്കെ ഭർത്താവിനെ സംബന്ധിച്ച് വിലകുറഞ്ഞതായിരുന്നു. കുട്ടികളെയും ഇതുപോലെ തരം താഴ്ന്ന രീതിയിൽ വളർത്തുമോയെന്നായിരുന്നു ഭർത്താവിന്‍റെ പരിഹാസം. നിന്നെപ്പോലെയൊരുവളെ അമ്മയെന്ന് എങ്ങനെയാണ് വിളിക്കുക? കാര്യങ്ങളെല്ലാം ഭർത്താവിന് നോക്കി നടത്തേണ്ടി വരുമത്രേ.”

സുമയുടെ അനുഭവം മറ്റൊന്നായിരുന്നു. അവൾക്ക് ഡ്രൈവിംഗ് നന്നായിട്ടറിയാം. എന്നാൽ അവളുടെ ഭർത്താവ് സുമയ്ക്ക് കാറൊന്ന് തൊടാൻ പോലും കൊടുക്കുകയില്ലായിരുന്നു. “നിനക്ക് അതിന് കഴിവില്ലായെന്നായിരുന്നു” അയാളുടെ കുറ്റപ്പെടുത്തൽ.

വിവാഹത്തിന് മുമ്പ് വീട്ടിലുള്ള കാറോടിച്ചു പോയാണ് ഓരോരോ കാര്യങ്ങൾ അവൾ ചെയ്‌തിരുന്നത്. എന്നാലിപ്പോൾ ഭർത്താവ് നിരന്തരം അവളെ വിളിച്ച് എവിടെ പോകുന്നു, എന്തിന് പോകുന്നുവെന്ന് ചോദിച്ചു കൊണ്ടിരിക്കും. എന്തിനേറെ ഏത് കാര്യവും സ്വന്തം അഭിപ്രായം പറഞ്ഞാൽ ഭർത്താവ് വച്ചു പൊറുപ്പിക്കില്ല. ചിലപ്പോൾ തല്ലാൻ വരെ കൈയോങ്ങും. അതുകൊണ്ട് സുമ ഏത് കാര്യം മനസ്സിലടക്കി ഒതുക്കി ജീവിക്കുകയാണ് ചെയ്യുക.

തല്ലാനുള്ള അവകാശം ആരാണ് നൽകിയത്

ഭാര്യയെ കഴിവുകെട്ടവളായി കാണുന്ന ഏതൊരു ഭർത്താവും തന്‍റെ കുറ്റങ്ങളും കുറവുകളും മറച്ച് വച്ച് ഭാര്യയെ സദാ കുറ്റപ്പെടുത്തും. അത്തരം കുടുംബവുമായി അടുപ്പമുള്ളവരും ഭർത്താവ് പറയുന്നതേ വിശ്വസിക്കൂ. അവരും ഭാര്യയെയാവും കുറ്റപ്പെടുത്തുക. ചില ഭാര്യമാരാകട്ടെ ഭർത്താവ് ക്രൂരമായി അധിക്ഷേപിച്ചാൽ അവരെ സന്തോഷിപ്പിക്കാനായി സദാ ശ്രമിച്ചു കൊണ്ടിരിക്കും. ഭാര്യയെ പീഡിപ്പിക്കുന്നത് ഏത് കാര്യത്തിലായാലും ശരി ഉചിതമെന്ന് പറയാനാവില്ല.

ഭാര്യയോടുള്ള ഭർത്താവിന്‍റെ മോശമായ പെരുമാറ്റം അനായാസം പരിഹരിക്കാനാവാത്ത ഒന്നാണ്. എന്നാൽ അത്തരം ഭർത്താക്കന്മാരെ ഡീൽ ചെയ്യാൻ കഴിയുന്ന ചില പരിഹാരങ്ങളുണ്ട്. അത്തരം പീഡനങ്ങൾ അനുഭവിക്കുന്ന ഭാര്യമാർക്ക് എന്താണ് പറയാനുള്ളതെന്ന കാര്യം ക്ഷമയോടെ ചുറ്റുമുള്ളവർ കേൾക്കുകയാണ് വേണ്ടത്. ക്രമേണ അത്തരം സ്ത്രീകൾ സ്വന്തം പരിതസ്‌ഥിതിയെ നേരിടാൻ പ്രാപ്തി കൈവരിക്കും. ഒരോ ചുവടുവയ്പിലും അവർക്ക് കരുത്ത് നൽകുകയാണ് വേണ്ടത്.

ഭാര്യ നിയമ സഹായം തേടുക

ശാരീരിക പീഡനമേൽക്കുന്ന സ്ത്രീകൾക്കാകട്ടെ നിയമ സഹായം തേടേണ്ടി വരും. ചിലപ്പോൾ കാര്യങ്ങൾ കയ്യിൽ നിന്ന് വിട്ടു പോകുന്ന സാഹചര്യത്തിൽ പോലീസിന്‍റെ ഇടപ്പെടൽ വേണ്ടിവരും. ഭർത്താവിന് തന്‍റെ തെറ്റിന്‍റെ ആഴം തിരിച്ചറിയാൻ പോലീസിന്‍റെ ഇടപെടൽ ആവശ്യമാണ്. പ്രശ്നം ഈയവസ്‌ഥയിൽ എത്തുന്നതോടെ ചില ഭർത്താക്കന്മാരിലെങ്കിലും മാനസാന്തരം ഉണ്ടാകാം. ചിലപ്പോൾ സ്വഭാവത്തിൽ മാറ്റമുണ്ടാക്കാൻ ഇത്തരം തിരുത്തലുകൾ (പോലീസ് ഇടപെട്ടത്) ആവശ്യമായി വരും.

എന്നാൽ ഇതിന് വിപരീതമായ ചില കാഴ്ചകളുമുണ്ട്. അത്തരം ജീവിതാനുഭവത്തെക്കുറിച്ചാണ് അദ്ധ്യാപികയായ അജ്ഞലി പറയുന്നത്.

“എന്‍റെ വിവാഹം കഴിഞ്ഞ സമയത്ത് എനിക്ക് വീട്ടു ജോലികളൊന്നും ചെയ്യാനറിയില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാനോ വീട് വൃത്തിയാക്കുന്നതിലൊന്നും ഒരറിവും താൽപ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ എന്‍റെ നേർവിപരീത സ്വഭാവക്കാരനായിരുന്നു ഭർത്താവ് അജയ്. എല്ലാ കാര്യവും വളരെ ചിട്ടയോടെ ചെയ്യുന്ന ശീലക്കാരനായിരുന്നു അദ്ദേഹം. എന്‍റെ അറിവില്ലായ്മയിൽ അദ്ദേഹത്തിന് വിഷമം തോന്നിയെങ്കിലും എന്നെ ഒരിക്കലും അതിന്‍റെ പേരിൽ കുറ്റപ്പെടുത്തിയില്ല. ഞാനത് ഉൾകൊണ്ട് കൊണ്ട് ക്ഷമ പറഞ്ഞ് ജോലി ചെയ്യുന്നതിൽ മുഴുകും. അദ്ദേഹം ഓരോന്നും എന്നെ പറഞ്ഞ് മനസ്സിലാക്കി തന്നു. എന്‍റെ അമ്മായിയമ്മയും സ്നേഹത്തോടെ പാചകം ചെയ്യുന്ന രീതികളൊക്കെ പറഞ്ഞു തന്നു. ഒരു പക്ഷേ ഭർതൃവീട്ടിലെ എല്ലാവരും ഇതിന്‍റെ പേരിൽ എന്നെ കുറ്റപ്പെടുത്തുകയും എന്നോട് മോശമായി പെരുമാറുകയും ചെയ്തിരുന്നുവെങ്കിൽ എന്‍റെ ബന്ധം തകർന്നു പോകുമായിരുന്നു. പല കാര്യങ്ങളിലും അറിവും കഴിവുമില്ലാത്ത ഭർത്താക്കന്മാരുണ്ട്. അപ്പോൾ ഭാര്യമാരാണ് അത്തരം ന്യൂനതകളെ ഉൾക്കൊണ്ട് സന്തോഷത്തോടെ അഡ്ജസ്റ്റ് ചെയ്യുന്നത്. ആ നിലയ്ക്ക് മറുവശത്തു നിന്നും അത്തരം വിട്ടുവീഴ്ചകളും ആവാം.”

എന്നാൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കാരിയായ റീമയ്ക്ക് പറയാനുണ്ടായിരുന്നത് മറ്റൊരു കാര്യമായിരുന്നു. “എനിക്ക് എന്‍റെ ഭർത്താവിനെ ഉപേക്ഷിക്കാൻ 30 വർഷം വേണ്ടി വന്നു. ഇത്രയും വർഷക്കാലം ഞാൻ കഴിവുകെട്ടവളാണെന്ന ഒറ്റക്കാര്യം മാത്രമേ കേട്ടിരുന്നുള്ളൂ. എന്തുകൊണ്ട് വിവാഹബന്ധം നേരത്തെ വേർപ്പെടുത്തിയില്ലായെന്നാണ് എന്‍റെ കുട്ടികൾ ചോദിക്കുന്നത്. പക്ഷേ കുട്ടികളെ എങ്ങനെ വളർത്തുമെന്ന ചിന്തയായിരുന്നു അപ്പോൾ. എവിടെ പോയി താമസിക്കും. ഭർത്താവില്ലാത്ത അവസ്‌ഥയേക്കാളിലും എന്നെ പീഡിപ്പിക്കുന്ന ഭർത്താവ് ഉണ്ടായിരിക്കുന്നതാണ് നല്ലതെന്ന് തോന്നി. പക്ഷേ എന്‍റെ ചിന്ത എത്രമാത്രം തെറ്റായിരുന്നുവെന്ന് എനിക്ക് മനസ്സിലായി. നമ്മൾ പലതരത്തിലും ഇത്തമൊരു ബന്ധവുമായി അഡ്ജസ്റ്റ് ചെയ്‌ത് പോകാൻ ശ്രമിക്കുകയാണ് ചെയ്യാറ് എന്നാൽ സഹിക്കാവുന്നതിലപ്പുറമായാല്ലോ…”

മാതാപിതാക്കളിൽ നിന്നും മറച്ചു പിടിക്കരുത്

സ്ത്രീകൾ ഇത്തരത്തിൽ നേരിടുന്ന പീഡനങ്ങളെപ്പറ്റി സ്വന്തം മാതാപിതാക്കളെ അറിയിക്കുകയാണ് വേണ്ടത്. മാത്രവുമല്ല ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും വേണം. ദാമ്പത്യജീവിതത്തിലുണ്ടാകുന്ന താളപ്പിഴകൾ താൻ മാത്രമാണ് ഉത്തരവാദിയെന്ന് ചില ഭാര്യമാരെങ്കിലും കരുതാറുണ്ട്. ഭർത്താവിന്‍റെ ദേഷ്യത്തിന് താൻ മാത്രമാണ് കാരണം എന്നിങ്ങനെയൊക്കെ കരുതി സഹിച്ച് ജീവിക്കും. എന്നാൽ ഈയവസ്ഥ നിർബാധം തുടർന്നാൽ പോലീസ് ഹെൽപ്പ് ലൈൻ സ്വീകരിക്കുമെന്ന ഭീഷണി മുഴക്കാം. ആ ഭീഷണി ഏറ്റാൽ ഭാര്യ അതിൽ നിന്നും പിന്മാറരുത്. ഏത് സാഹചര്യത്തിലായാലും മർദ്ദനമേൽക്കാതെ സൂക്ഷിക്കുകയാണ് വേണ്ടത്.

ഭാര്യയുടെ നേരെ കൈയോങ്ങുന്നതിന് കാരണം എന്ത് തന്നെയായാലും അത് സ്വീകാര്യമായ കാര്യമല്ല. ഭർത്താവിന്‍റെ ഇത്തരത്തിലുള്ള ക്രൂരപീഡനങ്ങളെ തടയാൻ ഭാര്യ യാതൊരു നടപടിയും സ്വീകരിച്ചില്ലായെങ്കിൽ അത് നിർബാധം തുടരുക തന്നെ ചെയ്യും. അതുകൊണ്ട് ഭർത്താക്കന്മാരുടെ അനാവശ്യ പീഡനങ്ങളെ വച്ചു പൊറുപ്പിക്കരുത്. അത് നിർബാധം സഹിക്കുന്നത് വലിയ മാനസികാഘാതങ്ങൾക്ക് വഴിയൊരുക്കും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें