ഐശ്വര്യത്തിന്‍റെ വെളിച്ചം ചുറ്റിലും പടരുമ്പോൾ അനിർവചനീയമായ സന്തോഷവും പ്രതീക്ഷകളുമായിരിക്കും ഓരോ മനസിലും നിറയുക. പരിമിതയുണ്ടെങ്കിലും ചെറിയ ചെറിയ ഗെറ്റ്റ്റുഗദറുകളായി ആഘോഷങ്ങള്‍ പൊടി പൊടിക്കാം.
ആഘോഷങ്ങൾക്ക് അണിയാൻ സ്ത്രീകൾ പൊതുവെ ട്രെഡീഷണൽ വേഷങ്ങൾക്കാണല്ലോ പ്രാമുഖ്യം നൽകുക. വസ്ത്രങ്ങൾ വാങ്ങുകയോ അല്ലെങ്കിൽ വാഡ്രോബിലെ സാരി കളക്ഷനിൽ നിന്നും നിറപൊലിമയും റിച്ച്നസുമുള്ള സാരി തെരഞ്ഞെടുക്കുകയോ ചെയ്യാം. പ്രത്യേകിച്ചും കാഞ്ചിപുരം പട്ട്, പട്ടോല, ബനാറസി എന്നിവയിലുള്ള ഹെവി സിൽക്ക് സാരികളായിരിക്കും അവരുടെ ഫസ്റ്റ് ചോയിസ്.
സാരിയ്ക്ക് ഇണങ്ങുന്ന ബ്ലൗസ് തയ്പിച്ചെടുക്കുന്ന പതിവാണല്ലോ നമുക്ക് ഉണ്ടായിരുന്നത്. സാരിയുടെ കളറുമായി യോജിക്കുന്ന തരത്തിലുള്ള ബ്ലൗസ്. എന്നാൽ ഈ രീതിയിൽ ഒരു മാറ്റം വരുത്തി മിക്സ് ആന്‍റ് മാച്ച് സ്റ്റൈൽ ഒന്ന് പരീക്ഷിച്ച് നോക്കിയാലോ...
മാച്ചിംഗ് ബ്ലൗസിന് പകരം ത്രഡ് വർക്ക് ബ്ലൗസ്, സ്വീക്വൻസ് ബ്ലൗസ്, പ്രിന്‍റഡ് സിൽക്ക് ബ്ലൗസ്, ബ്രൊക്കേഡ് ബ്ലൗസ് എന്നിങ്ങനെ വ്യത്യസ്തവും ക്യൂട്ടുമായ ബ്ലൗസുകൾ ഒന്ന് ട്രൈ ചെയ്‌ത് നോക്കാം. സാരിയുമായി ഇത്തരം ബ്ലൗസിന് വലിയ കണക്ഷനൊന്നുമുണ്ടാവില്ലെങ്കിലും സാരിക്കൊപ്പം ഈ മിക്സ് ആന്‍റ് മാച്ച് സ്റ്റൈൽ ഗംഭീരമായ ലുക്ക് സൃഷ്ടിക്കും.
ചിലർക്ക് ഈ സ്റ്റൈൽ അത്രയെളുപ്പം അംഗീകരിക്കാനാവില്ലെങ്കിലും സ്വയം ഈ സ്റ്റൈൽ നിരന്തരം പരീക്ഷിക്കുന്നതോടെ മിക്സ് ആന്‍റ് മാച്ച് കല സ്വായത്തമാക്കാനാവും. ഇതിനൊരു സീക്രട്ടുണ്ട്. സാരിയുടെ കളറുമായും ഡിസൈനുമായും മാച്ച് ചെയ്യുന്ന ടെക്സ്ച്ചറിലോ നിറത്തിലോ ഡിസൈനിലോ ഉള്ള ബ്ലൗസ് തെരഞ്ഞെടുക്കുകയോ സ്റ്റിച്ച് ചെയ്യുകയോ ആവാം.
സാരിയിലോ ബ്ലൗസിലോ ഉള്ള ഏതെങ്കിലും പൊതുവായ ഡിസൈൻ മതി ഇവയ്ക്കിടയിൽ സുന്ദരമായ താളം സൃഷ്ടിക്കാൻ. ഇത്തരത്തിൽ മിക്സ് ആന്‍റ് മാച്ച് കല പരീക്ഷിക്കുക വഴി ടോട്ട്ലി ബ്രാൻഡ് ന്യൂ ലുക്ക് സൃഷ്ടിച്ച് ആഘോഷങ്ങളിൽ താരമാകാം.
വാർഡ്രോബിൽ നിന്നും സുന്ദരമായ സാരി തെരഞ്ഞെടുക്കൂ. അതിനിണങ്ങുന്ന മാച്ചിംഗ് ബ്ലൗസില്ലെങ്കിൽ വിഷമിക്കേണ്ടതില്ല. സാരിക്ക് ന്യൂ ആന്‍റ് ട്രെൻഡി ലുക്ക് പകരുന്ന ബ്ലൗസ് വാങ്ങി ധരിച്ചു നോക്കൂ...
ബ്ലൗസ് വാങ്ങുമ്പോൾ ഒരു കാര്യം കൂടി ശ്രദ്ധിക്കണേ... കയ്യിലുള്ള മറ്റ് സാരികൾക്കും കൂടി ടീം അപ്പ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള ക്യൂട്ട് ബ്ലൗസ് തന്നെ സെലക്റ്റ് ചെയ്യുക. അങ്ങനെയായാൽ ഒരു ബ്ലൗസ് കൊണ്ട് ഡിഫറന്‍റ് ലുക്കുകൾ സൃഷ്ടിക്കാം.