വലിയ വീട്, അതും നല്ല ഭംഗിയുള്ള വീട്... സ്വപ്നങ്ങളിൽ എങ്കിലും ഇങ്ങനെ ഒരു വീട് വേണം എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. വിഷമിക്കേണ്ട, നിങ്ങളുടേത് ചെറിയ വീട് ആണെങ്കിൽക്കൂടി അതിനെ സുന്ദരമാക്കാം. ചെറിയ വീടുകളുടെ ഇന്‍റീരിയർ ഏറ്റവും മികച്ചതാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങൾ ഇതാ.

ആവശ്യമില്ലാത്ത വസ്‌തുക്കൾ

ഉപയോഗ്യമല്ലെന്ന് കാണുന്നതെല്ലാം വീട്ടിൽ നിന്ന് ഒഴിവാക്കുന്നതാണ് പ്രധാന കാര്യം. ഇപ്പോൾ ഉപയോഗിക്കേണ്ടതില്ല, എന്നാൽ ഭാവിയിൽ പ്രയോജനപ്പെട്ടേക്കാമെന്ന് കരുതുന്നവ പോലും വീടിനകത്തു നിന്ന് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കാം. അതാതു മാസം തന്നെ വീട്ടിലെ ഇത്തരം സാമഗ്രികൾ ക്ലീൻ ചെയ്താൽ വീട്ടിൽ ധാരാളം സ്‌ഥലം ഒഴിവായിക്കിട്ടും. കോർണർ ടേബിൾ, കസേര, ബുക്ക് റാക്ക് തുടങ്ങിയവ വീട്ടിൽ ഉപയോഗിക്കേണ്ട സാഹചര്യമില്ലെങ്കിൽ ഉടനെ വിൽക്കുക. മറ്റ് സാമഗ്രികൾക്ക് അവിടെ ഇടം കൊടുക്കാൻ പറ്റും.

നിറം തെരഞ്ഞെടുക്കുമ്പോൾ

വീടിന് വലുപ്പം തോന്നാൻ പെയിന്‍റ് ചെയ്യുമ്പോൾ ചില നിറങ്ങൾ പ്രത്യേകം തെരഞ്ഞെടുക്കാവുന്നതാണ്. കടും നിറങ്ങൾ ഉപയോഗിച്ചാൽ മുറിയിൽ പ്രകാശം പ്രതിഫലിപ്പിക്കുകയില്ല, അതിനാൽ യഥാർത്ഥ വലുപ്പം തോന്നുകയുമില്ല. വെള്ള, ക്രീം, ഐസ് ബ്ലൂ എന്നീ നിറങ്ങൾ മുറിയുടെ വലുപ്പം കൂട്ടിക്കാണിക്കും.

സ്‌ഥലം സേവ് ചെയ്യാം

വീട്ടിലെ ഉള്ള സ്‌ഥലങ്ങളിൽ നല്ല ആശയങ്ങൾ ഉപയോഗിച്ച് സാമഗ്രികൾ വയ്‌ക്കാൻ കഴിഞ്ഞാൽ കുറേയധികം സ്പേസ് കണ്ടെത്താൻ പറ്റും. ചുമര്, മച്ച് എന്നിവ അങ്ങനെ ഉപയോഗിക്കാവുന്ന ഇടങ്ങളാണ്. മൾട്ടിപർപ്പസ് ആയിട്ടുള്ള ഫർണിച്ചറുകളും വാൾസോക്കറ്റുകളുമെല്ലാം ഇങ്ങനെ ഉപയോഗിക്കാം. വാഷിംഗ് മെഷീന്‍റെ മുകളിലെ സ്‌ഥലമടക്കം ഭംഗിയായി ഉപയോഗിക്കാൻ കഴിയും. ഫോൾഡിംഗ് വാർഡ്രോബുകൾ മറ്റൊരു പരിഹാരമാണ്.

കണ്ണാടി പ്രയോഗം

വീട്ടിനകത്ത് സ്ഥലം കൂടുതലുണ്ടെന്ന് തോന്നാൻ മറ്റൊരു ഉപായമുണ്ട്. ചുമരിൽ കണ്ണാടി പിടിപ്പിക്കുക. പ്രകാശം കൂടുതൽ പ്രതിഫലിക്കും. ഒപ്പം മുറിയുടെ വലുപ്പം കൂടുതൽ ആണെന്ന് തോന്നുകയും ചെയ്യും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...