കോവിഡ് ഐസോലേഷനിൽ വീട്ടിൽ കഴിയുന്ന ദമ്പതിമാരുടെ പ്രധാന സംശയം തന്നെയായിരിക്കും ഇത്. കോവിഡ് രോഗബാധയുടെ മുൻകരുതലായി സോഷ്യൽ ഡിസ്റ്റൻസിംഗ് പറയുമ്പോൾ, ലൈംഗികബന്ധം സുരക്ഷിതമോ അല്ലയോ എന്ന സംശയം സാധാരണമാണ്.
സെക്സ് ചെയ്യുമ്പോൾ എന്തൊക്കെ സുരക്ഷിത കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത് എന്ന ചിന്ത നിങ്ങളുടെ മനസ്സിലും തീർച്ചയായും വന്നിട്ടുണ്ടാകാം. ലൈംഗികബന്ധത്തിൽ ഏർപ്പെട്ടാൽ കൊറോണയ്ക്കും സാദ്ധ്യത ഉണ്ടോയെന്നുള്ള ചോദ്യം ലജ്‌ജ കൊണ്ടോ ഭയം കൊണ്ടോ ആരും ഉന്നയിക്കുന്നില്ല എന്നുമാത്രം. കൊറോണ വേളയിൽ സുരക്ഷിതമായിരിക്കാൻ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കൂ.
ക്വാറന്‍റൈനിൽ ആണെങ്കിൽ
നിങ്ങൾ ഒരു റിലേഷൻഷിപ്പിലാണ്. അതേസമയം രണ്ടുപേരിൽ ഒരാൾ ഐസോലേഷനിൽ കഴിയാൻ നിർബന്ധിതമായിരിക്കുന്ന സാഹചര്യമുണ്ടെങ്കിൽ തീർച്ചയായും അകലം പാലിക്കണം. ഒരാൾക്ക് കൊറോണ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ക്വാറന്‍റൈന്‍ അനിവാര്യമാണ്. ഇതിൽ പാർട്ണർക്ക് അസ്വസ്ഥത തോന്നേണ്ട കാര്യമില്ല. തന്മൂലം രണ്ടുപേരും സുരക്ഷിതമാവും എന്നു വിശ്വസിക്കുക.
ചുംബനം
ചുംബനത്തിനൊരുങ്ങും മുമ്പ് ഒന്നാലോചിക്കുക. പ്രണയത്തിന്‍റെ അടയാളമാണ് ചുംബനം. എന്നാൽ ഇപ്പോഴിത് ഒരു മഹാമാരി ക്ഷണിച്ചുവരുത്താവുന്ന ഒരു കവാടം കൂടിയാണ്. എന്നാൽ ഇതിന്‍റെ അർത്ഥം ചുംബിക്കാൻ പാടില്ല എന്നല്ല. ഉമ്മ വയ്ക്കാം. പക്ഷേ കുറച്ചു കെയർഫുൾ ആവണമെന്നുമാത്രം. ചുമയും തുമ്മലും ജലദോഷവുമൊക്കെ ഉണ്ടെങ്കിൽ ഒരു തരത്തിലും ആ പ്രവൃത്തി ചെയ്യരുത്. രണ്ടുദിവസം മുമ്പ് ചുംബിച്ച വേളയിൽ ചുമയും ജലദോഷവുമൊന്നുമില്ലായിരുന്നു, പിന്നീട് ഉണ്ടായാലും അക്കാര്യം ബന്ധപ്പെട്ട വ്യക്‌തിയെ അറിയിക്കണം. ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വേളയിൽ കിസിംഗ് ഒഴിവാക്കാൻ പറ്റുന്ന ഒരു കാര്യമാവണമെന്നുമില്ല. കൊറോണ വൈറസ് ഉമിനീരിലൂടെ മാത്രം പകരുന്ന വൈറസാണ് എന്ന യാഥാർത്ഥ്യം കൃത്യമായി ഉൾക്കൊള്ളുക.
നല്ല സെക്സ് ലൈഫ്
ഈ രോഗം ആളുകളെ നല്ല സെക്സ് എന്താണെന്ന ചിന്തയിലേക്ക് എത്തിച്ചിട്ടുണ്ട്. രോഗത്തെത്തുടർന്ന് ഐസോലേഷനിൽ കഴിയേണ്ടി വരുന്ന സമയം ശരിക്കും ക്രിയേറ്റീവായി പ്രയോജനപ്പെടുത്തുക. മാനസികമായ അടുപ്പം പരസ്പരം സൃഷ്ടിക്കാൻ ഈ വേള ഉപയോഗിക്കാം. അതാണ് നല്ല സെക്സ് ലൈഫിന്‍റെ അടിത്തറ.
ലൈംഗിക ബന്ധത്തിൽ ജാഗ്രത
ഇന്‍റർകോഴ്സിന്‍റെ സമയത്ത് ഒരു രീതിയിലുമുള്ള ഇൻഫെക്ഷനുകൾ ഇല്ലാതിരിക്കാൻ എപ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. ശുചിത്വം തന്നെയാണ് അതിൽ പ്രധാനം. ജീവിതത്തിൽ വൃത്തിയ്ക്കും ശുചിത്വത്തിനും നൽകുന്ന അതേ പ്രാധാന്യം സെക്ഷ്വൽ ഹൈജീനിലും ആവശ്യമാണ്. ലൈംഗികബന്ധത്തിനു മുമ്പും ശേഷവും ശരീരം വൃത്തിയാക്കേണ്ടത് ആവശ്യമാണ്.
സെക്ഷ്വൽ ഹൈജീനിന്‍റെ കാര്യത്തിൽ അശ്രദ്ധ ചെലുത്തുന്നവർക്കാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ പിടിപെടാൻ സാദ്ധ്യത കൂടുതൽ. ബന്ധത്തിനുശേഷം ടോയ്‍ലെറ്റിൽ പോകാനുള്ള മടി കൊണ്ട് അങ്ങനെ തന്നെ ഉറക്കത്തിലേക്ക് പോകുന്നവരുണ്ട്. ഈ ശീലം നല്ലതല്ല. ചുമയും ജലദോഷവും മറ്റും ഉള്ളപ്പോൾ ലൈംഗിക ബന്ധം ഒഴിവാക്കണം. അത് കൊറോണ ആണെങ്കിലും അല്ലെങ്കിലും.
സെക്ഷ്വൽ ഹാന്‍റ് വാഷിംഗ്
ലൈംഗികബന്ധത്തിനു മുമ്പും ശേഷവും ഹാന്‍റ് വാഷ് ഭംഗിയായി നിർവ്വഹിക്കുക. കൈകകഴുകലിന്‍റെ മഹത്വം മനസ്സിലാക്കിക്കാൻ ഒരു വൈറസ് വേണ്ടിവന്നു. എങ്കിൽ പോലും ഇനിയുള്ള വേളകളിൽ ബന്ധപ്പെടലിനു ശേഷം പ്രത്യേകിച്ചും ഹാന്‍റ് വാഷിംഗ് ഒഴിവാക്കരുത്. ബാക്ടീരിയകളും കീടാണുക്കളും നമ്മുടെ കൈകളിലൂടെ തന്നെയാണ് വ്യാപിക്കുന്നത്. സെക്ഷ്വൽ ബന്ധത്തിനിടയിൽ പങ്കാളിയുടെ ശരീരത്തിലേക്ക് കീടാണുക്കൾ എത്തിപ്പെടാതിരിക്കാൻ കൈകഴുകൽ സഹായിക്കും. 20 സെക്കന്‍റ് ഹാന്‍റ് വാഷിംഗ് തന്നെയാണ് പിന്തുടരേണ്ടത്.