- മുടി വേരുകൾ തുടങ്ങി അറ്റം വരെ മുടി ചീകുക. സ്കാൽപിൽ രക്‌തയോട്ടം വർദ്ധിക്കാനും മുടിയ്ക്ക് നൈസർഗ്ഗികമായ തിളക്കം കിട്ടാനും ഒരു എളുപ്പവഴിയാണ്.
- ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും മുടിയിൽ നല്ലവണ്ണം എണ്ണ തേച്ച് മസാജ് ചെയ്യാം. എണ്ണ ഡബിൾ ബോയിൽ (എണ്ണ ആവശ്യത്തിന് ഒരു പാത്രത്തിലൊഴിച്ച് ചൂട് വെള്ളത്തിൽ വച്ച് ചൂടാക്കി) ചെയ്ത് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 20-30 മിനിറ്റിന് ശേഷം നാച്ചുറൽ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
- അതുപോലെ രണ്ടാഴ്ചയിലൊരിക്കൽ തലയിൽ ഹെയർ പായ്ക്കിടുന്നതും ഗുണകരമാണ്. മൈലാഞ്ചിപ്പൊടി അരച്ചത്, ഉള്ളിനീര്, ചെമ്പരത്തിപ്പൂവ്, ആര്യവേപ്പില, ഉലുവ കുതിർത്തത്, ചെമ്പരത്തിയില, നെല്ലിക്ക, നാരങ്ങാനീര് അൽപം, തേയില വെള്ളം, കറിവേപ്പില, തുളസിയില, കുതിർന്ന ഉണക്കനെല്ലിക്ക എന്നിവയെല്ലാം മിക്സിയിൽ അരച്ചെടുക്കുക. മുടയിൽ പുരട്ടി 30-45 മിനറ്റിനു ശേഷം കഴുകിക്കളയുക. മികച്ച റിസൽറ്റിന് ആഴ്ചയിൽ ഒരു പ്രാവശ്യം ഉപയോഗിക്കുക.
- ബനാന മാസ്കും മികച്ചതാണ്. പഴുത്ത വാഴപ്പഴം മിക്സിയിൽ അരച്ചെടുത്തതിൽ വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ, തേൻ ഒരു ടേബിൾ സ്പൂൺ ഇവ ചേർത്ത് മിക്സ് ചെയ്ത് മുടിയിൽ തേച്ച് പിടിപ്പിക്കുക. 10-15 മിനറ്റിനുശേഷം മുടി കഴുകാം.
- മേൽ വിവരിച്ച ബനാന പായ്ക്കിൽ മുട്ട വെള്ള ചേർത്തും പായ്ക്ക് തയ്യാറാക്കാം.
- മുടിയിൽ കടുത്ത വെയിലേൽക്കാതെ സൂക്ഷിക്കുക.
- ഉറങ്ങുന്നതിന് സാറ്റിൻ പില്ലോ കവർ ഉള്ള തലയിണ ഉപയോഗിക്കാം. മുടിപൊഴിച്ചിൽ തടയും. അതുപോലെ 100 ശതമാനം നാച്ചുറൽ മെറ്റീരിയലിലുള്ള പില്ലോ കവറുകൾ ഉപയോഗിക്കാം.
- മുടിയ്ക്ക് ഇടതൂർന്ന ലുക്ക് ലഭിക്കാൻ പതിവായുള്ള ഹെയർ പാർട്ടിംഗ് മാറ്റിയുള്ള ഹെയർ സ്റ്റൈലിംഗ് പരീക്ഷിക്കാം. മുടിയിലുണ്ടാകുന്ന കുരുക്ക് ഒഴിവാക്കാൻ പല്ലകന്ന ചീർപ്പ് ഉപയോഗിച്ച് ചീകുക.
- മുടി ഡൈ ചെയ്യാൻ ഉദ്ദേശിക്കുന്നവർ കെമിക്കൽ അടങ്ങിയവ ഒഴിവാക്കുക. നാച്ചുറലായ പ്രൊഡക്റ്റ് വാങ്ങി ഉപയോഗിക്കാം.
- മുടി ഇടയ്ക്കിടയ്ക്ക് ട്രിം ചെയ്യുക.
- പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കുക. ബയോട്ടിൻ അല്ലെങ്കിൽ വിറ്റാമിൻ എച്ച് അടങ്ങിയ ഭക്ഷണം കഴിക്കുക. പാൽ, വെണ്ണ, മുട്ട, എല്ലാത്തരം നട്ട്സ്, കരൾ, മത്തി, ക്വാളിഫ്ളവർ, അവോക്കാഡോ, ചീര, ക്യാരറ്റ് എന്നിവ ബയോട്ടിൻ റിച്ച് ഫുഡാണ്.
- സ്ട്രസ് ഒഴിവാക്കുക. സ്ട്രസ് ശരീരത്തിന് ഉണ്ടാക്കുന്ന നാശം പോലെ തന്നെ മുടി പൊഴിച്ചിലിനും കാരണമാകും. അമിതമായ ഉൽകണ്ഠ, മാനസിക സമ്മർദ്ദം എന്നിവ കോർട്ടിസോൾ ഹോർമോൺ നില ഉയർത്തും. ഈയവസ്ഥ മുടി വളരാൻ സഹായിക്കുന്ന ചർമ്മസംബന്ധമായ ഘടകങ്ങളെ കുറയ്ക്കും. ഇത്തരമവസ്ഥയെ മറികടക്കാൻ ശ്രമിക്കുക. മെഡിറ്റേഷൻ (ധ്യാനം) ചെയ്യുക. അതുപോലെ ഇഷ്ടപ്പെട്ട കാര്യങ്ങളിൽ വ്യാപൃതരാകാൻ ശ്രമിക്കുന്നത് മനസ്സിന് സന്തോഷം പകരും. പതിവായി വ്യായാമം ചെയ്യുക.
- മോശം ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. നമ്മൾ കഴിക്കുന്നതെന്താണോ അതാണ് നമ്മുടെ ശരീരത്തിൽ പ്രകടമാവുക. ദോഷകരമായ ഭക്ഷ്യവസ്തുക്കൾ ആരോഗ്യം ക്ഷയിക്കാനും മുടിപൊഴിച്ചിലിനും ഇടയാക്കും. സോഡ, പഞ്ചസാര, എന്നിവ ഒഴിവാക്കാം. പ്രോട്ടീൻ സ്വാംശീകരണത്തെ പഞ്ചസാര തടയും. വളർച്ചയ്ക്ക് ഏറ്റവും ആവശ്യമുള്ള പോഷകമാണ് പ്രോട്ടീൻ. എണ്ണ പലഹാരങ്ങളും തീർത്തും ഒഴിവാക്കാം. ബ്രഡ്, പാസ്ത, കേക്ക് എന്നിങ്ങനെ ഉയർന്ന നിലയിൽ ഗ്ലൈസമിക് അടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കുന്നത് ആരോഗ്യപ്രദമാണ്.
आगे की कहानी पढ़ने के लिए सब्सक्राइब करें
സബ്സ്ക്രിപ്ഷനോടൊപ്പം നേടുക
700-ലധികം ഓഡിയോ സ്റ്റോറികൾ
6000-ത്തിലധികം രസകരമായ കഥകൾ
ഗൃഹശോഭ മാസികയിലെ പുതിയ ലേഖനങ്ങൾ
5000-ലധികം ജീവിതശൈലി നുറുങ്ങുകൾ
2000-ലധികം സൗന്ദര്യ നുറുങ്ങുകൾ
2000-ത്തിലധികം രുചികരമായ പാചകക്കുറിപ്പുകൾ
और कहानियां पढ़ने के लिए क्लिक करें...
गृहशोभा से और