നാത്തൂൻ - നാത്തൂൻ ബന്ധത്തിന് കലഹത്തിന്‍റെ ചരിത്രമാണ് ഉള്ളത്. വിവാഹം കഴിഞ്ഞ് ഭർതൃ വീട്ടിലെത്തുന്ന പെൺകുട്ടിയ്ക്ക് ഭർത്താവിന്‍റെ സഹോദരി അല്ലെങ്കിൽ സഹോദരിയ്ക്ക് സഹോദരന്‍റെ ഭാര്യ വില്ലത്തിയായി മാറുന്ന സംഭവങ്ങൾ നമ്മൾ ചുറ്റുവട്ടങ്ങളിൽ നിന്നും കേൾക്കാറുണ്ട്. എന്നാൽ അതിനും വിഭിന്നമായി വളരെ ഹൃദ്യമായ ബന്ധം കാത്തു സൂക്ഷിക്കുന്ന നാത്തുന്മാരുമുണ്ട്. പക്ഷേ അവർ എണ്ണത്തിൽ കുറവായിരിക്കുമെന്ന് മാത്രം.

എന്തുകൊണ്ടാണ് നാത്തൂൻ ബന്ധങ്ങൾ വളരെ സംവേദനക്ഷമമായ ഒന്നാകുന്നത്? രണ്ട് ശത്രു രാജ്യങ്ങളെ പോലെ പരസ്പരം കടിച്ചുകീറുന്ന നിലയിലേക്ക് ചില ബന്ധങ്ങളെങ്കിലും മാറുന്നതെന്തു കൊണ്ടാണ്? ഇത്തരം ചോദ്യങ്ങൾക്ക് വ്യക്‌തമായ മറുപടിയില്ലെങ്കിലും ഈഗോ ക്ലാഷാണ് കാരണമെന്ന് പറയുന്നതാവും ശരി.

ചട്ടിയും കലവുമായാൽ തട്ടിയുമുട്ടിയിരിക്കുമെന്ന് തമാശയായി ഇത്തരം നാത്തൂൻ ബന്ധങ്ങളെ കാണാമെങ്കിലും ഈ ബന്ധം ഹൃദ്യവും സുഖകരവും മധുരതരവുമാക്കാൻ നാത്തൂന്മാർ തന്നെ വിചാരിക്കണം.

നാത്തൂൻ ബന്ധം നിറമുള്ളതാക്കാം

ഞാൻ എന്ന ഭാവമാണ് ഇത്തരം നാത്തൂൻ ബന്ധങ്ങളെ വഷളാക്കുന്നതിന് മുഖ്യ കാരണം. ഇത് ഉള്ളിടത്തോളം കാലം ഒരു ബന്ധവും സുഖകരമാവണമെന്നില്ല. ഏത് ബന്ധവുമെന്ന പോലെ ചില വിട്ടു വീഴ്ചകൾക്ക് നാത്തൂന്മാരും തയ്യാറാകണം. അവകാശങ്ങളും അധികാരങ്ങളും സ്നേഹപൂർവ്വം പങ്ക് വയ്ക്കാനുള്ള മനസ് ഉണ്ടാകുന്നതോടെ നാത്തൂൻ പോര് ഉണ്ടാകുന്നത് ഒഴിവാക്കാം.

രണ്ട് കൈ കൊട്ടിയാലെ ശബ്ദമുണ്ടാകൂ എന്നല്ലേ പറയാറ്. എപ്പോഴും ഒരാളുടെ ഭാഗത്ത് നിന്ന് തന്നെ തെറ്റ് ഉണ്ടാകണമെന്നില്ല. സ്വന്തം വീട്ടുകാരുടെ പ്രേരണ കൊണ്ടും ഇടപെടലുകൾ കൊണ്ടും ഭർതൃ വീട്ടിൽ നാത്തൂൻ ഭർതൃ സഹോദരിയോടോ മാതാപിതാക്കളോടോ പോരെടുക്കാം. അത്തരക്കാർ ഒരു കാര്യം ഓർമ്മിക്കുന്നത് നന്ന്. ജീവിതകാലം മുഴുവൻ സ്വന്തം മാതാപിതാക്കൾ നമുക്കൊപ്പം ഉണ്ടാകണമെന്നില്ല. ഇക്കാര്യം ഓർത്തുകൊണ്ട് ഭർത്താവിന്‍റെ കുടുംബാംഗങ്ങളുമായി ഒത്തിണങ്ങി പോവുന്നതിലൂടെയും സ്നേഹപൂർവ്വം പെരുമാറുന്നതിലൂടെയും ബന്ധങ്ങളെ സ്വർണ്ണകട്ടികളെ പോലെ കാത്തുസൂക്ഷിക്കാം.

ഏറെ ദൂരം സഞ്ചരിക്കേണ്ട ഒന്നാണ് ജീവിതം. ജീവിതത്തിൽ ഏറെ അനിശ്ചിതാവസ്‌ഥകൾ രൂപം കൊള്ളാം. ആ സമയങ്ങളിൽ നമുക്കൊപ്പം ഉണ്ടാവുക, ഏറ്റവും അടുത്ത പ്രിയപ്പെട്ടവർ തന്നെയായിരിക്കും. ജീവിതത്തിൽ കടന്നു വരുന്ന രസകരമായ മൂഹൂർത്തങ്ങൾ ഒരുമിച്ചാഘോഷിക്കുക. തമാശകൾ പങ്കുവയ്ക്കുക അറിയാത്ത കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കുക എന്നിങ്ങനെ പല കാര്യങ്ങളിലൂടെ നാത്തൂൻ ബന്ധങ്ങൾ ഊഷ്മളമാക്കാം.

സാമ്പത്തികമായ അന്തരങ്ങൾ നാത്തൂന്മാർക്കിടയിലുണ്ടാകാം. അതായത് വ്യത്യസ്തമായ സാമ്പത്തിക നിലയിലുള്ളവരാകുക. ഈ സാഹചര്യത്തിൽ നാത്തൂൻ - നാത്തൂൻ ബന്ധത്തെ വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടി വരും. ബന്ധങ്ങൾ സാമ്പത്തികമായ നിലയും വിലയും നോക്കി അളക്കാതിരിക്കുക. സാമ്പത്തിക നില കുറഞ്ഞയാളെ അതിന്‍റെ പേരിൽ താഴ്ത്തി കെട്ടി കാണുന്നതോ പരിഹസിക്കുന്നതോ ഒഴിവാക്കി ബന്ധങ്ങളെ അതിലുപരിയായി വിലമതിക്കുന്ന ഒന്നായി കാണുക. അവശ്യഘട്ടങ്ങളിൽ സഹായിക്കേണ്ട അവസരങ്ങളിൽ സഹായിക്കുകയും ചെയ്യാം.

സുഖ ദുഃഖങ്ങളിൽ ഒപ്പം

മിക്ക നാത്തൂന്മാർക്കിടയിൽ പ്രായത്തിന്‍റെ വലിയൊരു അന്തരമുണ്ടായാലും ഹൃദ്യമായ ഒരു ബോണ്ടിംഗ് അവർക്കിടയിലുണ്ടാകാറുണ്ട്. നാത്തൂനോട് മനസിലുള്ള മുഴുവൻ രഹസ്യങ്ങളും പങ്കുവയ്ക്കുന്നവരുമുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...