ആ മൂന്ന് പേർ ഇവരാണ്... ഷമ അമീർ, സിന്ധു വി ചന്ദ്രൻ, പിന്നെ ജ്യോതി ആനന്ദ്. വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്നും വ്യത്യസ്ത സമയങ്ങളിലായി കലയുടെ സൗഹൃദക്കൂട്ടിൽ ചേക്കേറിയ മൂന്ന് വീട്ടമ്മമാർ... അവർ ഉറ്റ ചങ്ങാതിമാരായി. സ്നേഹത്തിന്‍റെ മഴവിൽ നിറങ്ങൾകൊണ്ട് അവരുടെ കലാരചനകൾക്കെന്ന പോലെ തന്നെ അവരുടെ സൗഹൃദത്തിനുമുണ്ട് നിറങ്ങളുടെ സൗന്ദര്യവും ചാരുതയും.

എബിഎം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ്

സ്വന്തം വീടിന്‍റെ ഒരു ഭാഗം ആർട്ട് സ്ക്കൂൾ ആക്കി മാറ്റിയ വെള്ളയമ്പലം സ്വദേശി ഷമ അമീറിന്‍റെ കഥയാണിത്.

വളരെ ചെറുപ്പത്തിലെ വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ ഷമയിൽ ഒരു കലാകാരിയുണ്ടെന്ന് ആർക്കും അറിയില്ലായിരുന്നു. വീട്ടിലെ ഒഴിവുവേളകളിൽ വിരസത തോന്നുമ്പോഴൊക്കെ വെറുതെ വരച്ചും പാഴ്വസ്തുക്കൾ കൊണ്ട് കലാരൂപങ്ങൾ ഉണ്ടാക്കിയും ഷമ സമയം ചെലവഴിച്ചു.

ഒരു ദിവസം ഭർത്താവ് അപ്രതീക്ഷിതമായി ഇത് കാണാനിടയായി. ഷമയിലെ കലാകാരിയെ തിരിച്ചറിഞ്ഞ ഭർത്താവിന് നിറഞ്ഞ സന്തോഷം. അദ്ദേഹം ചിത്രരചന കൂടുതൽ പഠിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി കൊടുത്തു. അങ്ങനെ ഷമ ഇതിനായി ഒരു കോഴ്സ് ചെയ്യാൻ തീരുമാനിച്ചു. ബാങ്കുദ്യോഗസ്ഥനായ ഭർത്താവിന്‍റെ സുഹൃത്തുക്കൾ അതിഥികളായി വീട്ടിലെത്തുന്ന സമയങ്ങളിൽ ഷമ തയ്യാറാക്കിയിരുന്ന കലാരൂപങ്ങൾ കണ്ട് അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. കലയെ കൂടുതൽ പഠിക്കുന്നിതിനും ആഴത്തിലറിയുന്നതിനും ഇത്തരം പ്രോത്സാഹനങ്ങൾ ഷമയ്ക്ക് ഊർജ്ജം പകർന്നു.

ആത്മവിശ്വാസം വളർന്നു ഗുരുക്കന്മാരുടെ കീഴിൽ ചിത്രകലയും ക്രാഫ്റ്റും അഭ്യസിക്കാൻ തുടങ്ങി. ഓയിൽ, അക്രലിക് പെയ്ന്‍റിംഗ്, മ്യൂറൽ പെയ്ന്‍റിംഗ് തുടങ്ങി ഡിസൈനിംഗ് കോഴ്സുകൾ വരെ പഠിച്ചു. തുടക്കത്തിൽ ആവശ്യക്കാർക്ക് പെയ്ന്‍റിംഗ് ചെയ്തു കൊടുക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചു. അതോടൊപ്പം താൻ സ്വായത്തമാക്കിയ കലകൾ മറ്റുള്ളവർക്കും പകർന്ന് കൊടുക്കാനും ഷമ സമയം കണ്ടെത്തി. ഷമ അതേറെ ആസ്വദിക്കുകയും ചെയ്തിരുന്നു. ഒപ്പം തന്നെ പിഡിലൈറ്റ് ഇൻഡസ്ട്രീസിന്‍റെ ഫെവിക്രിൽ ടീച്ചർ ആയി പ്രവർത്തിക്കാനും തുടങ്ങി. 20 വർഷം നീണ്ട കലാസപര്യ ഏറെ സംതൃപ്തി പകർന്നു.

“ടീച്ചർ എന്ന പദവിക്ക് അതിന്‍റെ സാർത്ഥകമായ പ്രവർത്തനങ്ങളിലൂടെ എനിക്ക് കഴ്ചവെയ്ക്കാൻ കഴിഞ്ഞു. കൂടെ എബിഎം ആർട്സ് ആന്‍റ് ക്രാഫ്റ്റ്സ് എന്ന സ്ഥാപനവും ഉയർച്ചയിലേക്ക് എത്തിപ്പെടാൻ തുടങ്ങി. സ്ക്കൂളുകൾ, കോളേജുകൾ ചാരിറ്റബിൾ സംഘടനകൾ, അസോസിയേഷനുകൾ തുടങ്ങി പല സ്ഥലങ്ങളിലും ക്ലാസുകൾ എടുക്കാൻ പോയിട്ടുണ്ട്.

ബന്ധുക്കളും സുഹൃത്തുക്കളും എപ്പോഴും എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. അതുപോലെ പുതിയ കലാരൂപങ്ങൾ എവിടെ കണ്ടാലും അതിനെക്കുറിച്ച് പഠിക്കാനും അത് എന്‍റേതായ രീതിയിലും കാഴ്ചപ്പാടിലും മാറ്റിയെടുക്കാം എന്നതിനെക്കുറിച്ചും ചിന്തിച്ച് തുടങ്ങി. അങ്ങനെ ഏകദേശം 50 ഓളം ക്രാഫ്റ്റ് ഇനങ്ങൾ കുട്ടികളുടെ മുന്നിൽ അവതരിപ്പിച്ചു.” ഷമ തന്‍റെ കലാജീവിതത്തെക്കുറിച്ച് പറയുന്നു. കൂടാതെ താൻ തയ്യാറാക്കിയ കലാരൂപങ്ങൾ കൊണ്ടും വീടലങ്കരിക്കുന്നതും ഷമയ്ക്ക് ഇഷ്ടമുള്ള കാര്യമായിരുന്നു.

സൗഹൃദത്തിലൂടെ കലയെ സ്നേഹിച്ചവർ...

കലയെ സ്നേഹിച്ചു കലയുടെ അറിവുകൾ ശിഷ്യർക്ക് പകർന്ന് നൽകുന്നതിനിടെയും ഷമയ്ക്കൊപ്പം രണ്ട് കൂട്ടുകാരികളും ഒപ്പം ചേർന്നു. ആ കൂടിച്ചേരൽ പുതിയൊരു കലാ സംരംഭത്തിനായുള്ള തുടക്കമാവുകയായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...