കെമിക്കൽ പീലിംഗ്

കെമിക്കൽ പീലിംഗിലൂടെ ചർമ്മത്തിന് നിറവും തിളക്കവും കൈവരും. ആരോഗ്യമുള്ള പുതിയ സ്‌കിൻ പാളി രൂപപ്പെടുത്തുന്നതിന് ഈ രീതി സഹായകരമാണ്. ചർമ്മത്തിലെ നിറ വ്യത്യാസമകറ്റി ഒരുപോലെ നിറം നൽകുന്നു. ചർമ്മത്തിനു മൃദുത്വവും മുറുക്കവും പകരും. സൂര്യാഘാതം മൂലം ഉണ്ടാകുന്ന കരിവാളിപ്പും അകറ്റും. റഫ്, ഡ്രൈ സ്‌കിന്നിനു മൃദുത്വം പകരുന്നതിനും പീലിംഗ് സുപ്രധാന പങ്ക് വഹിക്കുന്നു.

വിദഗ്‌ദ്ധ ഡർമ്മറ്റോളജിസ്‌റ്റിന്‍റെ സഹായത്തോടെ വേണം പീലിംഗ് ചെയ്യാൻ. അല്ലാത്ത പക്ഷം പൊള്ളലേൽക്കാനും ഹൈപ്പർ പിഗ്‌മെന്‍റേഷൻ പോലുള്ള പ്രശ്നങ്ങൾ ഉടലെടുക്കാനും സാദ്ധ്യതയേറെയാണ്. പീലിംഗ് ചെയ്യുന്നുവെങ്കിൽ തുടക്കത്തിൽ ലോ സ്‌ട്രെങ്‌ത് ബി.എച്ച്.എ./എ.എച്ച്.എ. എക്‌സ്‌ഫോളിയേറ്ററോടു കൂടിയ ഗ്ലൈക്കോളിക്ക് / ലാക്ടിക് പീലിംഗ് ചെയ്യുന്നത് ഹിതകരമായിരിക്കും. മൂന്ന് ആഴ്‌ചയ്‌ക്കു ശേഷം രണ്ടാമത്തെ സിറ്റിംഗ് ആവാം. മൂന്ന് ആഴ്‌ചയോളം മുഖത്ത് അധികം മേക്കപ്പ് അപ്ലൈ ചെയ്യരുത്. മേക്കപ്പ് ചെയ്യേണ്ടി വരുന്നുവെങ്കിൽ ആദ്യം മുഖത്ത് മോയ്‌സ്‌ചുറൈസർ പുരട്ടുക. മേക്കപ്പ് പ്രൊഡക്‌റ്റിലെ കെമിക്കലുകൾ അലർജിക്ക് കാരണമായെന്നു വരാം.

ലാക്‌ടിക്ക് പീലിംഗ്

പാൽ ഉപയോഗിച്ച് പീലിംഗ് ചെയ്യുന്ന രീതിയാണിത്. പാൽ അലർജിയുള്ളവർ ഈ രീതി അവലംബിക്കാതിരിക്കുന്നതാണ് അഭികാമ്യം. സ്‌കിന്നിൽ ഡീപ്പ് ക്ലെൻസിംഗ് സാധ്യമാകുന്നതിനു പുറമേ സ്‌കിൻ ഹൈഡ്രേഷനും ലാക്‌ടിക് പീലിംഗിലൂടെ സാധ്യമാവും. ലാക്‌ടിക് പീൽ അപ്ലൈ ചെയ്യുന്നതിനു മുമ്പ് ചർമ്മത്തിൽ എവിടെയെങ്കിലും പുരട്ടി ടെസ്‌റ്റ് ചെയ്യുന്നത് ഗുണകരമായിരിക്കും. പി.എച്ച് ലെവൽ കൂടുകയോ കുറയുകയോ ചെയ്യുമ്പോഴാണ് ചൊറിച്ചിലും മറ്റുതരത്തിലുള്ള  അസ്വസ്‌ഥതകളും ഉണ്ടാവുന്നത്.

ഗ്ലൈക്കോളിക്ക് പീൽ

വീര്യം കുറഞ്ഞ നാച്വറൽ പീൽ ആണിത്. കരിമ്പ് ഉപയോഗിച്ചാണിത് തയ്യാറാക്കുന്നത്. അൽപം പുളിയടങ്ങിയ നെല്ലിക്ക, മുന്തിരി എന്നിവയും ഉപയോഗിക്കുന്നു. മുഖക്കുരുവിനും ഏറ്റവും അനുയോജ്യമായ പീലിംഗ് രീതിയാണിത്.

പീലിംഗ് ചെയ്യേണ്ട വിധം.

മുഖം വൃത്തിയാക്കിയ ശേഷം മെഷീനിന്‍റെ സഹായത്തോടെ അലൂമിനിയം ഓക്‌സൈഡ് ക്രിസ്‌റ്റലും ഡയമണ്ടും അപ്ലൈ ചെയ്യുന്നു. ഇതുവഴി ചർമ്മത്തിനു തിളക്കം കൈവരും. ഇതിനു ശേഷം സ്‌കിൻ സ്‌ട്രെച്ച് ചെയ്യിച്ച് വാക്വം കൺട്രോൾ ചെയ്‌ത് ചുവട്ടിൽ നിന്നും മുകളിലേയ്‌ക്കെന്ന വിധത്തിലാണ് അപ്ലൈ ചെയ്യുന്നത്. ഈ പ്രക്രിയയ്‌ക്ക് ഇരുപത് മിനിറ്റ് വേണ്ടി വരും.

മീഡിയം സ്‌ട്രോക്ക് നൽകിയാൽ മതിയാവും. ശേഷം പഞ്ഞിയിൽ ഐസ് ക്യൂബെടുത്ത് മുഖത്തു ചുറ്റിക്കുക. ടിഷ്യൂ ഉപയോഗിച്ച് സാവകാശം തുടച്ച് മുഖത്തെ ഈർപ്പം കളയുക. ഇനി ഹൈ ഡ്രോ പായ്‌ക്ക്, അലോവെര ജെൽ പുരട്ടാം. അഞ്ച് മിനിറ്റിനു ശേഷം ഇത് തുടച്ചു നീക്കുക.

ശ്രദ്ധിക്കാം

കെമിക്കൽ പീൽ ട്രീറ്റ്‌മെന്‍റിനു കുറഞ്ഞത് അഞ്ച് ദിവസം മുമ്പ് ഷേവിംഗ്, വാക്‌സിംഗ്, ബ്ലീച്ചിംഗ് മറ്റു ഹെയർ റിമൂവർ ടെക്‌നിക്കുകളൊന്നും ചെയ്യരുത്. സ്‌കിന്നിൽ സ്‌ക്രബിംഗ് പാടില്ല. കെമിക്കൽ പീൽ ട്രീറ്റ്‌മെന്‍റിനു ശേഷം അണുബാധ അലട്ടാതെ നോക്കുക.

പാർട്ടി ഗ്ലാമർ ഗേൾ

4 ബോട്ടിൽ വോഡ്കാ, കാം മേരാ റോജ് കാ… ഹണി സിംഗിന്‍റെ ഈ പാട്ട് നാവിൻ തുമ്പിൽ തുള്ളിക്കളിക്കുന്ന ന്യൂ ഇയർ ഈവും രാത്രിയും. അരങ്ങിലെ ഡാൻസിനും പാട്ടിനുമൊപ്പം ആരും താളം പിടിച്ചു പോകുന്ന ആരവങ്ങൾ. വർണ്ണക്കാഴ്ചകൾ. ഇതിലെല്ലാം ഉപരി സുന്ദരികൾക്കും സുന്ദരന്മാർക്കും സെക്‌സിലുക്ക് പകരുന്ന വേഷപ്പകർച്ചകൾ. ന്യൂ ഇയർ കാഴ്ചകളിൽ വേഷവിതാനങ്ങൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല. പാർട്ടികളിൽ തിളങ്ങാൻ പുതുവർഷത്തിലെ ഡ്രസ് മേക്കപ്പ് ട്രെൻറുകൾ മനസ്സിലാക്കിയിരിക്കാം.

ന്യൂ ഇയർ ഫാഷൻ

വസ്‌ത്രങ്ങളുടെ നീളം, ഷോർട്ട് മുതൽ മാക്‌സി വരെ തന്നെയാണ്. അത് വ്യക്‌തിയുടെ ആകൃതിയും താൽപര്യവും അനുസരിച്ച് തെരഞ്ഞെടുക്കാം. സ്ലീവ്സ് വേണോ, ഓഫ് ഷോൾഡർ വേണോ, ഡ്രസ്സിലെ ഡിസൈനർ ടച്ച് ഇതിലൊക്കെയാണ് ശ്രദ്ധ നൽകേണ്ടത്. അരക്കെട്ടും ഹിപ്പ്‍ലൈനും ഹൈലൈറ്റ് ചെയ്യുന്ന ഡിസൈനുകൾക്കാണ് കൂടുതൽ പ്രിയം അസിമെട്രിക് കട്ട് ഷേപ്പുകളും, സ്ലീവ്സും, ഹെംലൈനും ഇത്തവണയും ഉപയോഗിക്കാം. ബ്രൈറ്റ് കളർ ഡ്രസുകൾ, പ്രത്യേകിച്ചും വെൽവെറ്റ് മെറ്റീരിയലിലുള്ളതും പാർട്ടി സ്റ്റൈൽ ആക്കാം. ഈവനിംഗ് പാർട്ടിക്ക് ലക്ഷ്വറി സ്റ്റൈലിലുള്ള ലോംഗ് ഡ്രസുകളാണ് ഭംഗി. റെഡ്, ഗോൾഡ് നിറമാണ് കോക്ക്ടെയിൽ പാർട്ടി ട്രെന്‍റ്.

മഞ്ഞ, പച്ച, ചുവപ്പ് ബ്രൈറ്റ് കളർ ഉപയോഗിക്കാം. ബ്രൈറ്റ് ആക്സസറികളും, വലിയ ഇയർറിംഗ്സും, കട്ടിക്കണ്ണടയും എല്ലാം ന്യൂജൻ ട്രെന്‍റായി തുടരുമ്പോൾ അവയൊക്കെ അണിഞ്ഞ് പാർട്ടിയിൽ കൂടുതൽ സുന്ദരിയാകാം.

ഗ്ലാമർ പാർട്ടി

വൻ നഗരങ്ങളിൽ ന്യൂ ഇയർ പാർട്ടിക്കും ഗ്ലാമർ പാർട്ടിക്കുമൊക്കെ പോകുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇത്തരം പാർട്ടികളിൽ മോഡലുകളും, സെലിബ്രിറ്റികളും ഒക്കെ പങ്കെടുക്കാറുണ്ടെന്നതിനാൽ ഗ്ലാമർ പാർട്ടികൾക്ക് കൊഴുപ്പ് കൂടും. ലുക്കിൽ വളരെയധികം പ്രാധാന്യം ഉണ്ട് ഇവിടെ. സ്വയം പ്രസന്‍റബിൾ ആവുക എന്ന ഒരു ചലഞ്ചിന് മുൻകൂട്ടി ഒരുങ്ങേണ്ടി വരും. അക്കാര്യത്തിൽ ഏറ്റവും വേണ്ടത് എന്താണെന്നോ. ഫിറ്റ്നസ്!

പാർട്ടിക്കു പോകുന്നതിന് തീരുമാനിക്കുന്നത് ഒരു മാസം മുന്നേ ആണെങ്കിൽ ശരീരം കുറച്ചു കൂടി മനോഹരമാക്കാം. സ്ലിംട്രിം ആയാൽ മാത്രമേ ഡ്രസുകൾ ശരിക്കും ഇണങ്ങൂ.

ഇണങ്ങുന്ന ഡ്രസ്സ്

പാർട്ടിയിൽ സെക്‌സിലുക്ക് ലഭിക്കുന്ന വസ്‌ത്രങ്ങൾ ധരിക്കുമ്പോൾ, അത് ശരീരത്തിന് ഇണങ്ങുമോ എന്ന് ആദ്യമേ മനസ്സിലാക്കണം. മാത്രമല്ല കംഫർട്ടബിൾ കൂടി ആയിരിക്കണം. എന്നാൽ മാത്രമേ എല്ലാവരുമൊത്ത് പാർട്ടിയുടെ ആഹ്ലാദം ആസ്വദിക്കാൻ കഴിയൂ.

ഗോൾഡ് മെറ്റാലിക് കട്ടൗട്ട് മിഡി, ലൈംഷീർ ടോപ്പ്, ഹോട്ട്പിങ്ക് പോക്കറ്റ് സെക്സി ഷർട്ട്, ബ്ലാക്ക് സിൽവർ ട്രയാങ്കിൾ ടോപ് ഷർട്ട്, ക്രിസ്ക്രോസ് ബാക്കുള്ള ഹോൾട്ടർ ടോപ്പ്, ഹോൾട്ടർ ടൈ ടോപ്പ്, ഫിഷ്നെറ്റ് ടോപ്പ്, പാർട്ടി നിയോൺ സ്കർട്ട്, ഇതൊക്കെ ഇണങ്ങുന്ന ഡ്രസ്സുകളാണ്. ഇവയെല്ലാം വൈബ്രന്‍റ് നിയോൺ കളറിന്‍റേതായാൽ കൂടുതൽ ഭംഗി ഉണ്ടാകും.

മേക്കപ്പും വ്യത്യസ്‌തമാകട്ടെ

പാർട്ടികൾക്കൊപ്പം സാധാരണ മേക്കപ്പ് മാത്രം പോര. മറ്റുളളവരുടെ ശ്രദ്ധ ലഭിക്കുന്ന തരം മേക്കപ്പ് ആണ് ഗ്ലാമർ പാർട്ടിക്ക് ആവശ്യം. കണ്ണുകളിൽ വേഗം പതിയുന്ന നിറങ്ങൾ മേക്കപ്പിലും പരീക്ഷിക്കാം. തിളക്കം നൽകുന്ന പ്രൈമർ, സ്കിനിന്നു മാച്ചാകുന്ന ഫൗണ്ടേഷൻ, ഇവ തീർച്ചയായും ഉപയോഗിക്കണം.

കണ്ണുകളുടെ മേക്കപ്പ് ഡാർക്ക് ആയിരിക്കുന്നതാണ് നല്ലത്. ഡാർക്ക് ഗ്രീൻ ഷേഡ്സിനൊപ്പം കളർഫുൾ ഐലാഷസ് ഉപയോഗിച്ചാൽ സെക്‌സിലുക്ക് കൂടും. ലിപ്സ്റ്റിക് നിയോൺ കളറുകൾ ആവാം. ഗ്ലോസിലുക്ക് ആണ് നല്ലത്. ഗ്ലിറ്ററി ഗ്ലോസ് ആണെങ്കിൽ ലുക്ക് വീണ്ടും ഹോട്ടാക്കാം. മുഖത്തെ മേക്കപ്പ് എല്ലാം ഫിനിഷ് ചെയ്‌തിട്ട് കവിളുകളിൽ ഹൈലൈറ്റ് ചെയ്യാം. പിങ്ക് കളർ ബ്ലഷർ, അൽപം ഗ്ലിറ്ററിനൊപ്പം അപ്ലൈ ചെയ്യാം.

ആക്സസറീസ്

ഗ്ലാമർ പാർട്ടികളിൽ സ്റ്റൈലിഷായ ആക്‌സസറികൾ ഉപയോഗിച്ചും ലുക്കിൽ വ്യത്യസ്തത ഉണ്ടാക്കാം. ബ്രൗണ്‍, ചുവപ്പ്, നീല, മഞ്ഞ, പച്ച ഇങ്ങനെ ഇഷ്‌ടമുള്ള നിറത്തിലുള്ള വിഗ് വച്ചാൽ ലുക്ക് വളരെയധികം മാറും. ഡാൻസ് ചെയ്യുന്നുണ്ടെങ്കിൽ കൈകളിൽ ഇലക്‌ട്രിക് പാർട്ടി ഗ്ലോ ഗ്ലൗസ് ഉപയോഗിക്കാം. നഖങ്ങൾക്ക് സൗന്ദര്യം കൂട്ടാനായി നെയിൽ പെയിന്‍റിനൊപ്പം സ്റ്റോണുകളും പതിപ്പിക്കാം.

ഈവയെന്ന പെൺകുട്ടി

ഫ്രാൻസിന്‍റെ മധ്യഭാഗത്തുള്ള ബീച്ച് ടൗണായ നീസ്. ഫ്രഞ്ച് റിവേറിയയുടെ തലസ്‌ഥാനമാണ്. ധാരാളം ചരിത്രസ്മാരകങ്ങളും വലിയ പള്ളികളും റഷ്യൻ ഓർത്തഡോക്സ് കത്തീഡ്രല്ലും ഉള്ള മനോഹരമായ ഒരു കൊച്ചു സ്വർഗ്ഗം. ടൗണിന്‍റെ പ്രശാന്ത സുന്ദരമായ മധ്യഭാഗത്തായി സ്‌ഥിതി ചെയ്യുന്ന നെഗ്രസ്കോ കഫറ്റേരിയയിൽ ഇരുന്ന് കൊച്ചു വർത്തമാനങ്ങളിൽ മുഴുകി ഈവയും ജാവേദും ആവി പറക്കുന്ന കോഫിയുടെ രുചിയാസ്വദിച്ചു കൊണ്ടിരുന്നു.

വൈരക്കലുകൾ പോലെ തിളങ്ങുന്ന ഈവയുടെ കണ്ണുകളിൽ അവൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകളിൽ ഊറി വരുന്ന ആകുലതയിൽ അവൻ അസ്വസ്ഥനാണ്.

ഈവ ജാവേദിന്‍റെ വിരലുകളെ സ്പർശിച്ചു, “ജാവേദ്, നീയൊരു കാര്യം പ്രോമിസ് ചെയ്യാമോ? തെറ്റായ ഒരു കാര്യവും ചെയ്യില്ലെന്ന്.”

“ഈവ, ഞാനാകെ അസ്വസ്ഥനാണ്. എന്‍റെയുള്ളിൽ എന്തോ തിളച്ചു മറിയുന്നതുപോലെ. ഞാൻ കുറേ അപമാനം സഹിച്ചവനാണ്. എന്തോ നീചജീവിയാണെന്ന മട്ടിലാണ് ആളുകൾ എന്നെ നോക്കുന്നത്. ഞാനിപ്പോൾ കുറേ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു… ഇനി പിന്തിരിഞ്ഞ് നടക്കാനാവില്ല.”

“ഇല്ല ജാവേദ്, നിനക്കറിയില്ലേ… നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നീ പിടിക്കപ്പെട്ടാൽ എന്താ സംഭവിക്കുന്നതെന്ന് അറിയാമല്ലോ? നിന്നെ ആ നിമിഷം തന്നെ അവർ ഇല്ലാതാക്കും.”

“ങ്ഹാ ശരിയാണ്… എനിക്ക് സമ്മതമാണ്. എന്തിനാണിവർ എന്‍റെ രൂപത്തെ ഇത്രയും അവജ്ഞയോടെ നോക്കുന്നത്?”

നിസ്സഹായയായ ഈവ അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തനിക്ക് അവനോടുള്ള കടുത്ത പ്രണയത്തെപ്പറ്റിയും ഭാവിയിലേക്ക് സ്വരുക്കൂട്ടിയ സ്വപ്ങ്ങളെക്കുറിച്ചും അവൾ ജാവേദിനോട് ആവർത്തിച്ചു കൊണ്ടിരുന്നു. പക്ഷേ ജാവേദ് തീവ്രവാദത്തിന്‍റെ വഴിയിൽ ഏറെ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരുന്നു.

ജാവേദ് അക്ഷമയോടെ വാച്ചിലേക്ക് നോക്കി. “ഈവ, എനിക്ക് പോകണം. ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്. ആദ്യമായിട്ടാണ് ഞാനൊരു ദൗത്യം ഏറ്റെടുക്കാൻ പോകുന്നത്. എന്ത് സംഭവിച്ചാലും അതെനിക്ക് ഭംഗിയായി നിറവേറ്റണം. വൈകുന്നേരം സമയം കിട്ടുകയാണെങ്കിൽ കാണാം.” ഓർവോർ… ഫ്രഞ്ച് ഭാഷയിൽ ജാവേദ് അവളോട് യാത്ര പറഞ്ഞ് തിടുക്കപ്പെട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു.

ഈവ കടുത്ത നിരാശയോടെ ജാവേദ് നടന്നു നീങ്ങിയ വഴിയിലേക്ക് നോക്കിയിരുന്നു. അവളുടെ സുന്ദരമായ കണ്ണുകളിൽ നിന്നും കണ്ണുനീർ മുത്തുകളായി നിലത്ത് വീണ് ചിതറി. അവളുടെ പ്രതീക്ഷകൾ പോലെ…

ഈവ നെഗ്രീസ്ക്കോ ഹോട്ടലിൽ തന്നെ ഹോസ്‌പ്പിറ്റാലിറ്റി ഇൻചാർജ്‌ജാണ്. ജാവേദിന്‍റെ ഉറച്ച വാക്കുകൾ കേട്ട് വിങ്ങിയ മനസ്സുമായി അവൾ ജോലിയിൽ മുഴുകാൻ ശ്രമിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. ഒടുക്കം അവൾ കൂട്ടുകാരി കേരയോട് എന്തോ കാരണം പറഞ്ഞ് അൽപസമയത്തേക്ക് പുറത്തേക്ക് ഇറങ്ങി.

ഹോട്ടലിന് പിന്നിലുള്ള വഴിയിലൂടെ നടന്ന് അവൾ ബീച്ചിലെത്തി. വവൈദ് എതാദ്യൂനിസ് ബീച്ചിലെ ഇരിപ്പിടത്തിൽ കുട്ടികൾ കളിക്കുന്നതും നോക്കിയിരുന്നു. കുട്ടികൾ മതിമറന്ന് കളിച്ചുല്ലസിക്കുന്നുണ്ട്. അവർ ഇടയ്ക്ക് ബീച്ചിൽ പറന്നുപൊങ്ങി നടന്ന ബലൂണുകൾക്ക് പിന്നാലെ പാഞ്ഞു. ചിലപ്പോൾ മണലിൽ കിടന്നുരണ്ടു.

ഈവ ജാവേദിനെപ്പറ്റി തന്നെ ഓർത്തു കൊണ്ടിരുന്നു. ജാവേദുമായുണ്ടായ ആദ്യ കൂടിക്കാഴ്ച. രണ്ട് വർഷം മുമ്പ് ഏലിയാസ് റിവേറിയാ സ്റ്റേഡിയത്തിൽ നടന്ന ഒരു ഫുട്ബോൾ മാച്ച് കാണാൻ പോയപ്പോഴാണ് ജാവേദിനെ ആദ്യമായി അവൾ കാണുന്നത്.

ജാവേദിന്‍റെ ഇരിപ്പിടം അവളുടെ ഇരിപ്പിടത്തിന് തൊട്ടടുത്തായിരുന്നു. രണ്ടുപേരും ഇഷ്‌ട ടീമിനെ ആർപ്പുവിളിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ടീം അടിക്കുന്ന ഓരോ ഗോളിലും ഇരുവരും ആഹ്ലാദിച്ചു. ഇടയ്ക്ക് അവർ പരസ്‌പരം നോക്കി പുഞ്ചിരിച്ചു.

ഒടുവിൽ ടീം ജയിച്ച സന്തോഷത്തിൽ ഇരുവരും ചാടിയെഴുന്നേറ്റ് മതിമറന്ന് പരസ്‌പരം കെട്ടിപ്പിടിച്ചു. കുറച്ച് കഴിഞ്ഞ് പരിസരബോധം വന്നപ്പോൾ തങ്ങളുടെ ചെയ്‌തിയെയോർത്ത് ഇരുവർക്കും ചിരിപൊട്ടി.

നിമിഷനേരം കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി മാറി. സൗഹൃദം ക്രമേണ പ്രണയമായി വളർന്നു. അവർ പരസ്പരം ജീവനു തുല്യം സ്നേഹിച്ചു.

ജാവേദ് എംബിഎ ചെയ്യാനാണ് ബംഗ്ലാദേശിൽ നിന്നും ഫ്രാൻസിൽ എത്തിയത്. ഫുട്ബോളിന്‍റെ കടുത്ത ആരാധകനുമായിരുന്നു. ഒരിക്കൽ അവൻ അതിനെപ്പറ്റി ഈവയോട് കളിയായി പറഞ്ഞിട്ടുമുണ്ട്.

“ഞാൻ പഠിക്കാനൊന്നുമല്ല വന്നത്, ഫുട്ബോൾ മാച്ച് കാണാനാ”

നാട്ടിൽ കോളേജ് ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു ജാവേദ്. പഠനത്തിൽ അതിസമർത്ഥൻ. സൗമ്യവും ആകർഷകവുമായ വ്യക്‌തിത്വത്തിനുടമയായ ജാവേദിനെ ഒറ്റനോട്ടത്തിൽ തന്നെ ആരും ഇഷ്‌ടപ്പെട്ടു പോകുമായിരുന്നു.

അവന്‍റെ ഈ സ്വഭാവഗുണങ്ങളാണ് ഈവയേയും അവനിലേക്ക് ആകർഷിച്ചത്. അവൾ അവനെ പ്രാണനെപ്പോലെ സ്നേഹിച്ചു. പഠനശേഷം ജാവേദിന് ജോലി കിട്ടുമ്പോൾ ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്‌തു.

ജാവേദ് ഒരിക്കൽ അവളോട് പറയുകയും ചെയ്‌തിരുന്നു, “എന്‍റെത് ഒരു യാഥാസ്‌ഥിതിക കുടുംബമാണ്. ഒരു ഫ്രഞ്ച് പെൺകുട്ടിയെ മരുമകളാക്കാൻ അവർ ഒരിക്കലും സമ്മതിക്കില്ല. പക്ഷേ നിന്‍റെ സ്നേഹത്തിനു വേണ്ടി അവരുടെ എതിർപ്പ് ഞാൻ സഹിച്ചു കൊള്ളാം.”

ജാവേദിന്‍റെ ഹൃദയം തനിക്കു വേണ്ടി തുടിക്കുന്നതറിഞ്ഞ് ഈവ അവനെ ഇറുകെ പുണർന്നു. ജാവേദ് ഫ്രഞ്ച് ക്ലാസിൽ പോയി ഇതിനോടകം ഫ്രഞ്ച് ഭാഷയും നന്നായി പഠിച്ചു കഴിഞ്ഞിരുന്നു. ഈവയാകട്ടെ ജാവേദിൽ നിന്നും അൽപസ്വൽപം ഹിന്ദിയും പഠിച്ചു എടുത്തു. പക്ഷേ പ്രണയത്തിന് ദേശവും ഭാഷയും ജാതിയും നിറവുമൊന്നും അറിയില്ലല്ലോ.

ഉദാത്തമായ പ്രണയം ഇവയ്ക്കെല്ലാം അപ്പുറമായിരിക്കും. പരസ്പരമുള്ള ഭാഷയും, സംസ്ക്കാരവും, ശീലങ്ങളും ഒക്കെ ഉൾക്കൊണ്ട് അവർ തീവ്രമായി പ്രണയിച്ചു കൊണ്ടിരുന്നു.

പക്ഷേ… ഇപ്പോൾ ജാവേദിലുണ്ടായ ഈ മാറ്റം അവളെ വല്ലാതെ വേദനിപ്പിക്കുന്നു. അവൾ ഊണും ഉറക്കവും ഉപേക്ഷിച്ച് അതേപ്പറ്റി ഓർത്തു. തന്‍റെയുള്ളിൽ ഊറിക്കൂടുന്ന വേദനയെപ്പറ്റി അവൾക്ക് ആരുമായും പങ്കുവയ്‌ക്കാനും കഴിഞ്ഞിരുന്നില്ല. അതിന് കാരണം അവൾ ഈ ലോകത്ത് അനാഥയായിരുന്നുവെന്നതാണ്. അവൾക്കുണ്ടായിരുന്ന ഒരേയൊരു സുഹൃത്തിനോടാകട്ടെ അവൾക്കത് പറയാനും കഴിഞ്ഞിരുന്നില്ല.

കോളേജിൽ പലപ്പോഴും വർണ്ണ വിവേചനത്തിന് ഇരയാകേണ്ടി വന്നതിനാൽ അവന്‍റെയുള്ളിൽ അപമാനത്തിന്‍റെ കനൽ എരിഞ്ഞു കൊണ്ടിരുന്നു. ആ അപമാനം അവനെ പ്രതികാരദാഹിയാക്കി മാറ്റിയിരുന്നു. അവന്‍റെയുള്ളിൽ തിളച്ചു മറിയുന്ന ലാവയെപ്പറ്റി മനസ്സിലാക്കാൻ ഈവയ്ക്കും പെട്ടെന്നു കഴിഞ്ഞിരുന്നില്ല.

അറിഞ്ഞു തുടങ്ങിയപ്പോഴാകട്ടെ ഏറെ വൈകി കഴിഞ്ഞിരുന്നു. ജാവേദ് പറഞ്ഞ ഓരോ കാര്യവും ഈവ കൃത്യമായി ഓർത്തെടുത്തു. വളരെ സത്യസന്ധനും സമാധാന പ്രിയനുമായ ചെറുപ്പക്കാരനായിരുന്നു ജാവേദ്. സ്വന്തം ജോലിയോട് അവൻ അങ്ങേയറ്റം പ്രതിബദ്ധത പുലർത്തിയിരുന്നു.

ജീവിതത്തിൽ എന്തെങ്കിലും ആയിത്തീരണമെന്ന ലക്ഷ്യത്തോടെയാണ് അവൻ ഫ്രാൻസിൽ എത്തിയത്. അവന്‍റെ മുന്നിൽ രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ഒന്ന് നല്ലൊരു ഭാവിയുണ്ടാക്കുക. മറ്റൊന്ന് മികച്ചൊരു ഫുട്ബോളർ ആകുക. ഇത് രണ്ടും അവന്‍റെ ഏറ്റവും വലിയ മോഹമായിരുന്നു. എന്നാൽ വർണ്ണവിവേചനമായി ബന്ധപ്പെട്ട് 1-2 സംഭവങ്ങൾ അവന്‍റെ ഉള്ളുലച്ചു കളഞ്ഞിരുന്നു.

കോളേജിൽ പഠിക്കുന്ന സമയത്ത് ഫുട്ബോൾ മാച്ചിൽ അവന്‍റെ മികച്ച പെർഫോമൻസിനെ കോച്ച് മാർട്ടിൻ എപ്പോഴും പുകഴ്ത്തിയിരുന്നു. പക്ഷേ ടീം സെലക്ഷൻ വന്ന സമയത്ത് ജാവേദിന്‍റെ പേര് എങ്ങുമുണ്ടായിരുന്നില്ല.

അവൻ അതിന്‍റെ കാരണത്തെപ്പറ്റി അന്വേഷിച്ചപ്പോൾ അധികൃതർ നൽകിയ മറുപടി കേട്ട് അവൻ ശരിക്കും ഞെട്ടിപ്പോയി. “ഞങ്ങളുടെ ടീമിൽ കളിക്കുന്നതിനെപ്പറ്റി നിനക്ക് സ്വപ്നം കാണാൻ പോലും യോഗ്യതയില്ല.”

അതോടൊപ്പം ഉയർന്ന പരിഹാസത്തിന്‍റെ പൊട്ടിച്ചിരി അവനെ അപമാനിതനാക്കി.

അതിനു ശേഷം കോളേജിൽ നടക്കുന്ന കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുമ്പോഴൊക്കെ സഹപാഠികളും അധ്യാപകരും അവനെ പരിഹസിച്ച് ചിരിക്കുന്നത് പതിവായി. ബംഗ്ലാദേശ് എന്ന പീറ രാജ്യത്തു നിന്നും വരുന്ന വിദ്യാർത്ഥികൾ അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു അവരുടെ പരിഹാസം.

അവൻ പതിയെ പതിയെ വർണ്ണ വിവേചനത്തിന് ഇരയായി കൊണ്ടിരുന്നു. അതോടെ അവൻ ഫേസ്ബുക്കിൽ അതിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള സ്റ്റാറ്റസുകൾ ഇടാൻ തുടങ്ങി. “ ലൈഫ് ഈസ് നോട്ട് ഈസി, നിങ്ങളുടെ വ്യക്‌തിത്വം നിങ്ങളിലുള്ള ഗുണങ്ങൾ കൊണ്ടല്ല നിങ്ങളുടെ ജാതി, മതം, നിറം എന്നിവ കൊണ്ടാണ് തിരിച്ചറിയപ്പെടുന്നത്.” ഇങ്ങനെയുള്ള ധാരാളം സ്റ്റാറ്റസുകളിലൂടെ അവന്‍റെ ഉള്ളിൽ നിറയുന്ന വേദനയുടെ ആഴവും തീവ്രതയും കൂടിക്കൊണ്ടിരുന്നു.

ഇത്തരത്തിലുള്ള വിദ്വേഷം വമിക്കുന്ന സ്റ്റാറ്റസുകൾ വായിച്ചിട്ടാകാം സമാനമനസ്ക്കരായ പലരും അവനുമായി സമ്പർക്കം പുലർത്തുന്നത് പതിവായി. അതോടെ ജാവേദിന് പുതിയ കുറെ ബന്ധങ്ങൾ ഉണ്ടായി. ഭീകരവാദ പ്രവർത്തനങ്ങളിൽ ജാവേദ് പതിയെ പതിയെ ഭാഗമായിക്കൊണ്ടിരുന്നു.

ഈവ അവന്‍റെ ഓരോ ചലനങ്ങളും അറിഞ്ഞിരുന്നു. അവൾ ഏറെ ഭയപ്പെട്ടു. അവളൊരിക്കൽ ജാവേദിനോട് അതേപ്പറ്റി പറയുക വരെ ചെയ്‌തു.

“ജാവേദ്, എനിക്ക് നിന്‍റെയൊപ്പം ജീവിക്കണം. നിനക്ക് ഇവിടെ താമസിക്കാൻ സാധ്യമല്ലെങ്കിൽ നമുക്ക് നിന്‍റെ നാട്ടിൽ പോയി ജീവിക്കാം. എനിക്ക് നിന്നെ നഷ്ടപ്പെടാൻ കഴിയില്ല. ഞാൻ അവിടെ നിന്‍റെ കുടുംബത്തോടൊപ്പം കഴിഞ്ഞു കൊള്ളാം.” ഈവ കരഞ്ഞു കൊണ്ടിരുന്നു.

“വേണ്ട ഈവ, എന്‍റെ മാതാപിതാക്കൾ ഒരിക്കലും നിന്നെ സ്വീകരിക്കില്ല. നീ സങ്കടപ്പെടുന്നത് എനിക്ക് കാണാനാവില്ല. എനിക്ക് ഇവിടെ തന്നെയാണ് ഇഷ്‌ടം.”

“പക്ഷേ ജാവേദ്, നീ ഈ അപകടം പിടിച്ച വഴിയിലൂടെ നടക്കുന്നത് കാണുമ്പോൾ എനിക്ക് പേടിയാവുന്നു?”

“ഇത് തെറ്റായ വഴിയല്ല… എന്‍റെ മതത്തെ നീചവും പരിഹാസ്യവുമായി കാണുന്നതിനെതിരെ എന്തെങ്കിലും ചെയ്‌തേ പറ്റൂ. എങ്കിലെ ഞങ്ങൾക്ക് ഞങ്ങളുടെ അഭിമാനം രക്ഷിക്കാനാവൂ.”

“ഈ വഴിയിലൂടെ സഞ്ചരിച്ചിട്ട് നിങ്ങൾക്കൊന്നും കിട്ടാൻ പോകുന്നില്ല. നഷ്ടം നമ്മൾക്കു തന്നെയാവും. നമ്മളാണെങ്കിൽ ജീവിതം തുടങ്ങിയിട്ടു പോലുമില്ല. നമുക്ക് കുറേ സ്നേഹിക്കണ്ടേ… കുടുംബം ഉണ്ടാകണ്ടേ. ഇനി എത്രയോ മാച്ചുകൾ നമ്മൾ ഒരുമിച്ച് കാണാനിരിക്കുന്നു. ഇപ്പോൾ നമ്മളൊന്നും ആയിട്ടില്ലല്ലോ.”

പക്ഷേ ഈവ പറഞ്ഞതൊന്നും കേൾക്കാൻ ജാവേദ് തയ്യാറായിരുന്നില്ല. അവൻ ബ്രെയിൻവാഷ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്നു. തീവ്രവാദത്തിന്‍റെ വഴിയിൽ സഞ്ചരിക്കാൻ അവൻ പൂർണ്ണമായും തയ്യാറായിക്കഴിഞ്ഞിരുന്നു. നിലവിളികളുടേയും രക്‌തച്ചൊരിച്ചിലുകളുടേയും മൃതശരീരങ്ങളുടേയും ലോകത്തേക്ക് അവൻ പൂർണ്ണമായും ഇറങ്ങിക്കഴിഞ്ഞിരുന്നു…

വൈകുന്നേരം ജാവേദ് ഈവയെ കാണാനെത്തിയപ്പോൾ ഈവ പരിഭ്രാന്തിയോടെ അവനെ ഇറുക്കെ പുണർന്ന് കരയാൻ തുടങ്ങി. ഈവയുടെ മനസ്സ് നിറയെ അവനെക്കുറിച്ചുള്ള ആശങ്കയായിരുന്നു.

ജാവേദ് ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഈവ, എനിക്ക് ഗുഡ്‍ലക്ക് ആശംസിക്കൂ. ഇന്ന് ഞാൻ ഒരു ദൗത്യത്തിന് പുറപ്പെടുകയാണ്.”

“എന്ത് ജോലി? എവിടെയാണ്?”

“ബാസ്റ്റിൽ ഡേ പരേഡിലേക്ക് ഒരു ട്രക്കുമായി ഞാൻ പോവുകയാണ്?

“എന്തിനാ? എന്ത് ചെയ്യാനാണ്?”

“ഒന്നിനുമല്ല, വെറുതെ തിരക്കിലേക്ക് ഡ്രൈവ് ചെയ്യാൻ.” ജാവേദ് നിസ്സാരമട്ടിൽ മറുപടി പറഞ്ഞു.

ഈവ പൊട്ടിക്കരഞ്ഞു,“ ജാവേദ് നിനക്ക് ഭ്രാന്തു പിടിച്ചോ? എത്രയോ പേരുടെ ജീവനാകും നഷ്‌ടപ്പെടുക? ഇല്ല നീയത് ചെയ്യില്ല… എന്നെയോർത്തെങ്കിലും,” ഈവ കരഞ്ഞു കൊണ്ട് മുട്ടുകുത്തിയിരുന്ന് അവന്‍റെ കാലുകളിൽ ഇറുക്കിപ്പിടിച്ചു.

ജാവേദ് ഇത്രയും അപകടം പിടിച്ച ഒരു കാര്യം ചെയ്യുമെന്ന് ഈവ ഒട്ടും വിശ്വസിച്ചിരുന്നില്ല. അവൻ മുമ്പും പല തവണ മരിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. താനൊരു ചാവേറായി പ്രവർത്തിക്കുമെന്ന് അവൻ ഇടയ്ക്കിടെ അവളോട് പറയുമായിരുന്നു. മറ്റ് ചിലപ്പോൾ സ്വയം വെടിവച്ചു മരിക്കുമെന്ന് പറഞ്ഞ് അവൻ ഭീഷണി മുഴുക്കുമായിരുന്നു. പക്ഷേ അടുത്ത ദിവസങ്ങളിൽ അവൻ വളരെ ശാന്തനാകും. താൻ പറഞ്ഞ കാര്യങ്ങൾ ഏറ്റ് പറഞ്ഞ് അവളോട് ക്ഷമ യാചിക്കും. പക്ഷേ ഇപ്പോൾ

“സോറി ഈവ… ജീവനോടെയുണ്ടെങ്കിൽ തീർച്ചയായും നിന്നെ കാണാൻ വരും.”

“വേണ്ട ജാവേദ്… നീ പോകരുത്. നിന്‍റെ ഈ ക്രൂരമായ തമാശ അവസാനിപ്പിക്കൂ.” ഈവ താണുകേണപേക്ഷിച്ചു.

ഈവയെ എഴുന്നേൽപ്പിച്ച് അവളുടെ ചുണ്ടുകളിൽ ചുംബിച്ച ശേഷം ജാവേദ് അവളെ ഇറുക്കെ പുണർന്നു. ഇരുവരും വിതുമ്പി കരഞ്ഞു.

ഒടുവിൽ ഉറച്ച മനസ്സോടെ ജാവേദ് ഈവയെ തന്നിൽ നിന്നും അടർത്തി മാറ്റിയിട്ട് ഉറച്ച കാലടികളോടെ തിടുക്കപ്പെട്ട് നടന്നകന്നു.

ഈവ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു കൊണ്ട് അവനെ വിളിച്ചു. “ജാവേദ്, നിൽക്കൂ. രാത്രിയിൽ ഞാൻ നിന്നെ കാത്തിരിക്കും… ജാവേദ്,”

ഈവ തകർന്ന മനസ്സോടെ നിലത്തിരുന്ന് കരഞ്ഞു. അടുത്ത നിമിഷം അവൾ എന്തോ ആലോചിച്ച് ഉറപ്പിച്ച ശേഷം സ്വയം കരച്ചിലടക്കി.

ജാവേദിനെ തടഞ്ഞേ പറ്റൂ. എന്നോടുള്ള സ്നേഹത്തെ മറികടന്ന് അവന് ആരെയെങ്കിലും കൊന്നൊടുക്കാൻ പറ്റുമോ? ഇല്ല, ഞാനിവിടെ നിശബ്ദയായി ഇരുന്നു കൂടാ. എന്തെങ്കിലും ചെയ്‌തേ പറ്റൂ. എന്‍റെ സ്നേഹം തോറ്റ് മടങ്ങികൂടാ.

ജാവേദിനെ നാശത്തിന്‍റെ വഴിയിൽ നിന്നും രക്ഷിച്ചേ പറ്റൂ. അവന് എന്നെ കണ്ടുകൊണ്ട് മുന്നോട്ട് പോകാനാവില്ല. ട്രക്ക് ജനക്കൂട്ടത്തിന് നേർക്ക് ഓടിച്ച് കയറ്റണമെന്നാണല്ലോ ജാവേദ് പറഞ്ഞിരിക്കുന്നത്.

ജൂലൈ 14 നാണ് ഫ്രാൻസിലെ ദേശീയ ദിനമായ ബാസ്റ്റിൽ ഡേ ആഘോഷിക്കുന്നത്. അന്നേ ദിവസം യൂറോപ്പിലെ ഏറ്റവും വലിയ മിലിറ്ററി പരേഡും നടക്കും.

ആ ദിനമെത്തിയതോടെ നിരത്തുകൾ ജനക്കൂട്ടം കൊണ്ട് നിറഞ്ഞു. ആബാല വൃദ്ധം ജനങ്ങൾ ആഘോഷദിനത്തോടനുബന്ധിച്ചുള്ള വെടിക്കെട്ട് വീക്ഷിക്കുകയായിരുന്നു.

അന്ന് രാത്രി ജാവേദ് ഈവയുടെ അടുത്തെത്തിയില്ല. അന്ന് നടക്കാനിരിക്കുന്ന അപകടത്തെക്കുറിച്ച് പോലീസിനെ അറിയിക്കാനുള്ള ധൈര്യവും അവൾക്കുണ്ടായിരുന്നില്ല. അഥവാ പറഞ്ഞാൽ അവൾക്ക് മാസങ്ങളോളം ജയിലിൽ കിടക്കേണ്ടി വരും.

ഒരു പക്ഷേ ജാവേദ് തന്നെ ഭയപ്പെടുത്തുന്നതായിരിക്കും. അവനതിന് കഴിയില്ല. എന്നാലും ജാവേദ് പറഞ്ഞ സ്ഥലത്തേക്ക് ഈവ ചെന്നു. ജാവേദിനെ അവൾ വിളിച്ചെങ്കിലും ഫോൺ സ്വിച്ചോഫായിരുന്നു. ആൾകൂട്ടത്തിനിടയിൽ ജാവേദിനെ കാണാനാവും എന്ന പ്രതീക്ഷിയിലായിരുന്നു അവൾ.

പെട്ടെന്ന് ആൾക്കൂട്ടത്തിന് നേരെ ചീറിപ്പാഞ്ഞുവരുന്ന ഒരു ട്രക്കിലേക്ക് അവൾ നോക്കി. ജാവേദ്! അവളൊരു നിമിഷം സ്തബ്ധയായി നിന്നു.

ജാവേദിനെ തടയാൻ ഒരു ബൈക്കുകാരൻ അലറി വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ട്രക്ക് നിന്നില്ല. പക്ഷേ, അവൾ മറ്റൊന്നും ചിന്തിക്കാതെ ഓടി ട്രക്കിന് മുന്നിൽ വന്നു നിന്നു.

ട്രക്കിന് മുന്നിൽ കൈ വിടർത്തി നിൽക്കുന്ന ഈവയെ കണ്ട് ഒരു നിമിഷം ജാവേദിന്‍റെ കൈ വിറച്ചു. അവൾ കരയുകയായിരുന്നു. അവളുടെ കാലുകൾ വിറച്ചു കൊണ്ടിരുന്നു.

പക്ഷേ ജാവേദ് താൻ ഏറ്റെടുത്ത ദൗത്യത്തെക്കുറിച്ച് ഓർത്തു. അവന്‍റെ മനസ്സിന് ഭ്രാന്തു പിടിച്ച പോലെയായിരുന്നു. അവൻ ട്രക്കിന്‍റെ സ്പീഡ് കുറച്ചില്ല. അത് ഈവയേയും ഒപ്പം മറ്റ് കുറേ പേരെയും ഇടിച്ചു തെറിപ്പിച്ച് കൊണ്ട് മുന്നോട്ട് കുതിച്ചു.

നിമിഷനേരം കൊണ്ട് പോലീസ് ജാവേദിനെ വെടിവച്ചിട്ടു. അവിടം യുദ്ധക്കളം പോലെയായി. ചുറ്റും നിലവിളിയും ആർത്ത നാദങ്ങളും! പരിക്കേറ്റവർ രക്‌തത്തിൽ കിടന്ന് പുളഞ്ഞു. രക്‌തത്തിൽ മുങ്ങി കിടക്കുന്ന ശവശരീരങ്ങൾ.

രക്ഷപ്പെട്ടവർ കുഞ്ഞുങ്ങളേയും എടുത്തു കൊണ്ട് ചുറ്റിലും ചിതറിയോടുന്നുണ്ട്. വയസ്സായവരും കുട്ടികളും ചെറുപ്പക്കാരുമൊക്കെ പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി. എങ്ങും നിലവിളി മാത്രം.

ഈവയും ജാവേദും ഈ ലോകത്ത് നിന്നും വിട പറഞ്ഞു കഴിഞ്ഞിരുന്നു. തീവ്രവാദത്തിന്‍റെ ക്രോധാഗ്നിയിൽ വീണ്ടും ഒരിക്കൽ കൂടി സ്നേഹം തോറ്റുപോയി.

ചുറ്റിലും ചിതറിയ സ്വപ്നങ്ങൾ, പ്രതീക്ഷകൾ നിലയ്‌ക്കുന്ന ശ്വാസങ്ങൾ, ജീവനു വേണ്ടി പിടയുന്നവർ… പേടിപ്പെടുത്തുന്ന കാഴചകളായിരുന്നു. വിടരാൻ കൊതിച്ച പൂമൊട്ടുകൾ പോലെ രക്‌തവർണ്ണത്തിൽ കുളിച്ച് ഒരുപാട് കുട്ടികളുടെ ശരീരങ്ങളും അങ്ങിങ്ങ് ചിതറിക്കിടന്നു.

ക്രമസമാധാനം പുന:സ്ഥാപിക്കാൻ ശ്രമിച്ച് ഫ്രഞ്ച് പോലീസും നിസ്സഹായരായി നോക്കി നിന്നു. എങ്ങും കരയുന്ന ശബ്ദങ്ങൾ മാത്രം. വിശ്വാസവും ആത്മാവും നഷ്‌ടപ്പെട്ട പ്രണയവുമായി ഈവയും രക്‌തസാക്ഷിയായി.

തീവ്രവാദത്തിന്‍റെ വഴിയിലൂടെ സഞ്ചരിച്ച് സ്വന്തം ജീവൻ ബലിയർപ്പിച്ച ജാവേദിന്‍റെ കണ്ണുകൾ ശൂന്യതയിലേക്ക് തുറിച്ച് നോക്കിക്കൊണ്ടിരുന്നു.

മുളയ്ക്കാത്ത വിത്തുകൾ

റീത്തയുടെയും മീനയുടെയും അവസാന പരീക്ഷയാണിന്ന്. പരീക്ഷാഹാളിൽ നിന്ന് സംതൃപ്തിയോടെ പുറത്തിറങ്ങുമ്പോൾ രണ്ടു മാസത്തെ കഠിന്വാധാനം വെറുതെയായില്ല എന്നവർക്ക് ഉറപ്പായിരുന്നു. പ്ലസ്2 ആയതിനാൽ വളരെ ഗൗരവത്തോടെയാണ് പഠനം തുടർന്നത്. റിസൾട്ട് വരുമ്പോൾ ഒട്ടും പിന്നിലായിപ്പോകരുതല്ലോ.

നല്ല മാർക്കുണ്ടെങ്കിലെ മെറിറ്റിന്‍റെ അടിസ്‌ഥാനത്തിൽ നല്ല കോളേജിൽ സീറ്റ് കിട്ടുകയുള്ളൂ. അതിനാൽ വാശിയോടെയാണ് ഇരുവരും പരീക്ഷയ്‌ക്ക് പഠിച്ചത്. രാപകൽ പഠനമായിരുന്നു. ഇനി വിശ്രമത്തിന്‍റെയും വിനോദത്തിന്‍റെയും നാളുകളാണ്. ആ സന്തോഷമാണ് ഇരുവർക്കും. രണ്ടാളും അന്നുതന്നെ ഒരു സിനിമയ്‌ക്ക് പോകാൻ തീരുമാനിച്ചു.

റീത്തയും മീനയും ഒരു അഡൾറ്റ് മൂവിയാണ് കാണാൻ പോയത്. അവരുടെ കൂട്ടുകാർക്കിടയിൽ ആ ചിത്രം ഒരു ചർച്ചയായിരുന്നു. റീത്തയും മീനയും സ്വയം മുതിർന്നവരായി കരുതാൻ തുടങ്ങിയിരുന്നു. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ അവർക്ക് അറിയാൻ കഴിഞ്ഞിരുന്നു.

സിനിമ ഹാളിൽ ചെന്നപ്പോൾ ഭൂരിഭാഗം പ്രേക്ഷകരും 12-ാം ക്ലാസുകാരായിരുന്നു. പടം തുടങ്ങിയതും ഹാളിൽ ഇരുട്ട് പടർന്നു. സ്ക്രീനിലെ വെളിച്ചത്തിൽ രണ്ട് ചങ്ങാതിയും തോളിൽ കൈയ്യിടിരുന്നു.

നായികാ നായകന്മാരുടെ പ്രണയവും ചുംബനവും യുവഹൃദയങ്ങളെ മദിക്കുന്നതായിരുന്നു.

ആദ്യമായിട്ടായിരുന്നു അവർ ഇത്തരമൊരു രംഗം കാണുന്നത്. സ്ക്രീനിലും കാണികളിലും ചുടുനിശ്വാസം ഉയർന്നു കൊണ്ടിരുന്നു. എല്ലാവരും തന്നെ മറ്റൊരു ലോകത്തായിരുന്നു.

തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികളിൽ പലരുടെയും മുഖം പ്രണയത്താൽ ചുവന്ന് തുടുത്തിരുന്നു. ചിലർ നാണം കൊണ്ട് തല താഴ്ത്തിപ്പിടിച്ചാണ് തിയേറ്റർ വിട്ടത്. ഇങ്ങനെയൊരു സിനിമ കണ്ടത്തിൽ ചില കുട്ടികൾക്ക് കുറ്റബോധവും തോന്നിയിരുന്നു.

റീത്തയും മീനയും പ്രണയാതുരമായ മനസ്സോടെയാണ് വീട്ടിലെത്തിയത്. സിനിമ അവരെ ശരിക്കും ഹരം കൊള്ളിച്ചിരുന്നു. അന്ന് രാത്രി അവരൊന്നിച്ചാണ് കഴിയുന്നത്. വീട്ടിലെത്തിയതും രണ്ടാളും സിനിമയിലെ ഡയലോഗുകൾ പരസ്‌പരം പറയാൻ തുടങ്ങി. രണ്ടാൾക്കും ചിരിച്ച് ചിരിച്ച് വയറു വേദനിക്കാൻ തുടങ്ങി.

രാത്രി ഭക്ഷണം കഴിക്കുമ്പോൾ റീത്തയുടെ അച്ഛനും അമ്മയും കൂടെ കഴിക്കാനിരുന്നു. രണ്ടാളും ഡോക്ടർമാർ ആയിരുന്നു. ഒരേ ആശുപത്രിയിലാണ് അവർ ജോലി നോക്കിയിരുന്നത്. റീത്തയുടെ അമ്മ സ്ത്രീരോഗ വിദഗദ്ധയായിരുന്നു.

“ഇന്ന് രണ്ടാളുടെ മുഖത്തും എന്തെന്നില്ലാത്ത സന്തോഷമുണ്ടല്ലോ. ഇനി രണ്ട് മാസം ശരിക്കും ആഘോഷിക്കാമല്ലോ. റിസൾട്ട് വന്നാൽ പിന്നെ, അഡ്മിഷന്‍റെ ഓട്ടപാച്ചിലായിരിക്കും.” റീത്തയുടെ അമ്മ പറഞ്ഞു.

“ അല്ല നിങ്ങൾ രണ്ടാളും ഇന്ന് ഏതു സിനിമയാണ് കണ്ടത്?” റീത്തയുടെ അച്ഛൻ ചോദിച്ചു. ഇത് കേട്ട് രണ്ടാളും പരസ്പരം നോക്കി. എന്നിട്ട് പെട്ടെന്ന് തന്നെ റീത്ത മറ്റൊരു പടത്തിന്‍റെ പേര് പറഞ്ഞു. കള്ളം പറഞ്ഞത് അച്ഛനും അമ്മയും അറിഞ്ഞില്ല.

റീത്തയുടെ അച്ഛനും അമ്മയും തിരക്കുള്ള ആൾക്കാരായിരുന്നു. അതിനാൽ തന്നെ മകളുടെ പല കാര്യങ്ങളിലും തലയിടാൻ അവർക്ക് നേരം കിട്ടിയിരുന്നില്ല. അതിനാൽ തന്നെ കള്ളം പറഞ്ഞപ്പോൾ റീത്തയുടെയും മീനയുടെയും കള്ളചിരി അവർക്ക് കാണാനായില്ല.

രാത്രി മീനയ്‌ക്ക് അമ്മയുടെ ഫോൺ വന്നു. മീനയുടെ അമ്മ നഗരത്തിലെ ഏറ്റവും വലിയ ബുട്ടീക്കിന്‍റെ ഉടമയായിരുന്നു. അമ്മ ബിസിനസ് തിരക്കുള്ള ആളായിരുന്നു. മീനയ്‌ക്ക് ഏറ്റവും നല്ല സാധനങ്ങൾ വാങ്ങി കൊടുക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധ. തന്‍റെ ക്ലാസിലെ വെൽ ഡ്രെസ്ഡ് ഗേൾ എന്നാണ് മീന അറിയപ്പെട്ടിരുന്നത്. മീനയോടൊപ്പം വേണ്ടത്ര സമയം ഇരുന്ന് അവർ ഒരിക്കലും സംസാരിച്ചിട്ടില്ല. ഇതുപ്പോലെ ഫോൺ ചെയ്‌ത് കാര്യങ്ങൾ അന്വേഷിക്കും.

രാത്രി റീത്തയും മീനയും ഉറങ്ങാൻ കിടക്കുമ്പോഴും അന്ന് കണ്ട സിനിമയായിരുന്നു ചർച്ച. റീത്ത വികാര വായ്പ്പോടെ പറഞ്ഞു.” ഒരു കാമുകൻ വേണം, റോമാൻസ് ചെയ്യാനായി…”

“എങ്കിൽ ഒരു നല്ല പയ്യനെ വളച്ചോളൂ…” മീന ചിരിച്ചു.

“തീർച്ചയായും. പക്ഷേ സ്വപ്നത്തിൽ മാത്രം, ശരിക്കും കണ്ടുപിടിച്ചാൽ അച്ഛനും അമ്മയും എന്നെ വീട്ടിൽ നിന്ന് പുറത്താക്കും.”

“ അതിന് അവരോടിത് ആര് പറയാൻ പോകാനാ. അവർക്ക് തങ്ങളുടെ ജോലി ഒഴിഞ്ഞ നേരമില്ലല്ലോ. അതിനാൽ നമുക്കൽപ്പം വികൃതിയൊപ്പിക്കാം. ആരും അറിയാൻ പോകുന്നില്ല.”

“സംഗതി പ്രശ്നമായാൽ എന്തു ചെയ്യും?”

“എടി, തുടക്കം തന്നെ ഉടക്ക് വർത്തമാനം പറയാതെ. സംഗതി തുടക്കത്തിലെ കൂമ്പടഞ്ഞ് പോകും!”

“നിനക്ക് ഒട്ടും ഭയമില്ലെങ്കിൽ നീ തന്നെ ആദ്യം തുടങ്ങിക്കോ. ഞാൻ ദൂരെ മാറി നിന്ന് ആസ്വദിച്ചോളാം.”

“അതു പറ്റില്ല മോളേ, മുങ്ങുന്നെങ്കിൽ രണ്ടാളും ഒരുമിച്ച്… മനസ്സിലായോ?”

ഹോ മനസ്സിലായി ചങ്ങാതി. ആ പിന്നെ മറ്റൊരു കാര്യം ഞാനിപ്പോഴാണ് ഓർത്തത്. പരീക്ഷ തുടങ്ങുന്നതിനു മുമ്പ് ഒരു ഡോക്ടർ സ്കൂളിൽ വന്നിരുന്നു. അദ്ദേഹം സഖി എന്ന് പേരുള്ള ഗർഭനിരോധന ഗുളികയെ പറ്റി പറഞ്ഞിരുന്നു. പഠനത്തിനെറേ ചൂടിലായതിനാൽ ഞാൻ ശരിക്കും ശ്രദ്ധിച്ചിരുന്നില്ല. ഇനി ആ ലീഫ് ലെറ്റ് വായിച്ചു നോക്കാം. ഞാനന്ന് എന്‍റെ മലയാളം നോട്ട് ബുക്കിൽ വച്ചിട്ടുണ്ട്. ഇതു പറഞ്ഞ ശേഷം റീത്ത അതെടുക്കാനായി എഴുന്നേറ്റു.

“നീ അധികം കളിക്കണ്ട ചങ്ങാതി, അതൊക്കെ കല്ല്യാണത്തിനുശേഷം ആലോചിക്കേണ്ട കാര്യങ്ങളാണ്. ഇപ്പഴേ അതൊക്കെ ആലോചിച്ചാൽ കുഴിയിൽ പോയി ചാടുമേ…”

“നീയൊരു പേടിതൊണ്ടിയാണല്ലോ… ജീവിതത്തിന്‍റെ രസം ഈ പ്രായത്തിലല്ലാതെ വയസ്സായിട്ടാണോ നുകരാൻ പോകുന്നത്? ഇതു പറഞ്ഞ് റീത്ത സഖിയുടെ പരസ്യം വായിക്കാൻ തുടങ്ങി. അതിൽ ഇങ്ങനെ എഴുതിയിരുന്നു. ഉടനെ കുട്ടികൾ ആഗ്രഹിക്കാത്തവർക്കും രണ്ട് കുട്ടികൾ തമ്മിൽ കാലതാമസം വേണമെന്നുള്ളവർക്കും എളുപ്പമാർഗ്ഗം.

“എനിക്ക് പ്രണയിക്കാനായി ഒരു കൂട്ടുകാരനെ വേണം… ആ പ്രണയത്തിൽ സഖി ആവശ്യമായിവരും. മനസ്സിലായോ എന്‍റെ പൊട്ടിക്കാളി…” റീത്ത മദാലസയായി ചിരിക്കാൻ തുടങ്ങി.

“മതി… മതി… നിർത്ത്. നിന്‍റെ അമ്മയെങ്ങാന്നും ഇതറിഞ്ഞാൽ കഥ കഴിഞ്ഞതു തന്നെ. നീ ആരുഷി വധത്തെ പറ്റി പത്രത്തിൽ വായിച്ചു കാണുമല്ലോ. അച്ഛനമ്മമാർ തന്നെ പ്രണയത്തിലക്കപ്പെട്ട മകളെ കൊന്ന കേസ്.

“ഉപദേശമൊക്കെ നിന്‍റെ കൈയ്യിൽ തന്നെ വച്ചോളൂ. എനിക്കെന്തായാലും ഒരു കാമുകനെ വേണം.”

രണ്ടാളും സംസാരിച്ച് ഉറക്കം പിടിച്ചു. നേരം വെളുത്തിട്ടും ഉൻമേഷത്തോടെ ചായ കുടിച്ചിട്ടും അവരുടെ ഉള്ളിൽ തലേന്ന് കണ്ട സിനിമയുടെ മൂഡ് മാഞ്ഞുപോയിരുന്നില്ല. അതിനെ ചുറ്റിപറ്റി തന്നെയായിരുന്നു അവരുടെ ചർച്ച.

“നിനക്ക് എങ്ങനെയുള്ള കാമുകനെയാണ് വേണ്ടത്?” റീത്ത ചോദിച്ചു.

“ആദ്യം നിന്‍റെ ഇഷ്ടം പറയൂ”

“ദുൽക്കർ സൽമാനെപ്പോലുള്ള ഒരാൾ”

“എനിക്ക് കുറെ കൂടി പ്രായമുള്ള ഒരാളെ മതി. മോഹൻലാലിനെപ്പോലെ…”

“നിനക്കപ്പോൾ കാമുകനെയാണോ വേണ്ടത് അച്ഛനെയോ?”

“അയാളുടെ ഒപ്പമായിരിക്കുമ്പോൾ ഞാൻ സുരക്ഷിതയായിരിക്കും. അങ്ങനെയുള്ള ഒരാളെയാണ് എനിക്ക് വേണ്ടത് മോളേ… ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേയ്‌ക്ക് പറന്ന് പോകുന്ന ചെക്കന്മാരെ എനിക്കുവേണ്ട.”

“ നീ ഭയങ്കര ദീർഘ വീഷണത്തോടെയാണല്ലോ സംസാരിക്കുന്നത്” “ഞാനെപ്പോഴും കരുതലോടെയാണ് കരുക്കൾ നീക്കുന്നത് കൂട്ടാ… നീയെന്നെപറ്റി എന്താണ് വിചാരിച്ചത്? പിന്നെ നിന്നെയും വഴിതെറ്റാൻ ഞാൻ സമ്മതിക്കില്ല കെട്ടോ…”

“അതു കൊള്ളാമല്ലോ”

രണ്ടാളും തലയറിഞ്ഞു ചിരിച്ചു. രണ്ടാളും ചിരിക്കുന്ന ഒച്ചകേട്ടാണ് റീത്തയുടെ അച്ഛൻ ഡോക്ടർ അശോക് അകത്തേയ്‌ക്ക് വന്നത്. “ ഒരു ദിവസം കൂടി അവധി ആഘോഷിച്ചോളൂ. നാളെ മുതൽ നിന്‍റെ ഡ്രൈവിംഗ് ക്ലാസ്സ് തുടങ്ങും. ഞാനൊരു ഡ്രൈവറെ ഏർപ്പാടാക്കിയിട്ടുണ്ട്. അയാൾ ദിവസവും രാവിലെ 7 മണിക്ക് നിന്നെ ഡ്രൈവിംഗ് പഠിപ്പിക്കാനെത്തും.”

“ശരിയാണോ ഡാഡി, എനിക്ക് കാറോടിക്കാൻ തരുമോ?” എത്ര നല്ല ഡാഡിയാണ് എന്‍റേത്… താങ്ക്യൂ ഡാഡി”

“നിന്‍റെ അമ്മ 2 മണിക്ക് നിന്നെ കുക്കിംഗ് ക്ലാസ്സിനും ബുക്ക് ചെയ്‌തിട്ടുണ്ട്. ഉച്ചയ്‌ക്ക് ഒരു മണിക്കൂർ അവിടെയും പോകേണ്ടി വരും. പിന്നെ വൈകുന്നേരം ഒരു മണിക്കൂർ ജിമ്മിലും സമയം ചിലവഴിക്കാം.”

“അതു ശരി. ഒരു ദിവസത്തേയ്‌ക്ക് മുഴുവനുമുള്ള പരിപാടിയുണ്ടല്ലോ. ഇനി ബോറടിക്കാനുള്ള സമയം പോലും കിട്ടില്ലല്ലോ.”

മീന അന്ന് ഉച്ചയ്‌ക്ക് തന്‍റെ വീട്ടിലേയ്‌ക്ക് മടങ്ങി.

അടുത്ത ദിവസം കാർ പഠിക്കാനായി ഡ്രൈവർക്കൊപ്പം പുറത്ത് പോയപ്പോൾ മുതൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു റീത്തയ്‌ക്ക്. ഒരു മണിക്കൂർ ഡ്രൈവിംഗ് സീറ്റിലിരുന്നതും അവൾക്ക് ഡ്രൈവിംഗ് വഴങ്ങി തുടങ്ങി. അപ്പോഴേക്കും അവളുടെ ശ്രദ്ധ മുഴുവനും ഡ്രൈവറിലേയ്‌ക്ക് തിരിഞ്ഞു. നല്ല സ്മാർട്ടായിരുന്നു അയാൾ. കാണാൻ ദുൽക്കറിനേക്കാൾ ഒട്ടും മോശമായിരുന്നില്ല. അധികം കാശുണ്ടാക്കാനായി പാർട്ട് ടൈമായി ഡ്രൈവിംഗ് പഠിപ്പിക്കുകയാണ് ആ ചെറുപ്പക്കാരൻ. അവിചാരിതമായി അവളുടെ കൈ അയാളുടെ കൈയിൽ തട്ടി. അവൾ അയാളുടെ കണ്ണുകളിലേയ്‌ക്ക് തന്നെ നോക്കിയിരുന്നുപ്പോയി. ഇപ്പോൾ ഊണിലും ഉറക്കത്തിലും അവളുടെ മനസ്സിൽ ആ ചെറുപ്പക്കാരനും സുന്ദരനുമായ ഡ്രൈവറാണ്. അവൾ മീനയെ വിളിച്ചു പറയുകയും ചെയ്‌തു. താൻ തേടി നടന്ന ചെക്കനെ കണ്ടെത്തിയ കാര്യം. ഇനി പ്രണയിക്കാനുള്ള കാലമാണടാ… ഫോണിലൂടെ മീന തന്‍റെ ചങ്ങാതിയുടെ ആഹ്ലാദഭരിതമായ മനസ്സ് കാണുക തന്നെ ചെയ്‌തു.

“നിനക്ക് വട്ടാണൊടി. ഒരു ഡ്രൈവറെയാണോ നിനക്ക് കാമുകനായി കിട്ടിയത്?” മീന ചോദിച്ചു.

“അതിനെന്താ, ഒരു ഡ്രൈവർക്ക് കാമുകനാവരുതെന്ന് ഉണ്ടോ? ഞാൻ ജീവിതകാലം മുഴുവനുമുള്ള കാര്യമല്ല പറയുന്നത്. ഇതെന്‍റെ പാർട്ട്ടൈം കാമുകനാണ് പൊന്നെ…”

“നിനക്ക് ശരിക്കും വട്ടാണ് ഭായ്, ഇതു നിന്‍റെ അമ്മയെങ്ങാനും അറിഞ്ഞാൽ നിന്നെ കൊന്നതു തന്നെ… നീയായിട്ടിനി മറ്റൊരു ആരുഷി കേസ് ആവർത്തിക്കരുത്.”

“ഞാനത്ര മണ്ടിയൊന്നുമല്ല. എന്‍റെ ഈ ഒളിച്ചു കളി മമ്മി അറിയാനൊന്നും പോകുന്നില്ല.”

അടുത്ത ദിവസം മീന ചങ്ങാതി റീത്തയുടെ വീട്ടിലെത്തിയപ്പോഴേക്കും അവൾ കുസൃതിയെല്ലാം ഒപ്പിച്ചു വച്ചിരുന്നു. മമ്മിയുടെ പേഴ്സിൽ നിന്ന് സഖി ഗുളിക എടുത്ത് കഴിച്ചിരുന്നു. ഗുളിക കഴിച്ചതും അവളുടെ ആത്മവിശ്വാസം വർദ്ധിച്ചു. പിന്നെ അതിന്‍റെ ഒരു ബലത്തിലായിരുന്നു അവളുടെ സംസാരവും നടപ്പുമെല്ലാം. കാമുകനു മുന്നിൽ സ്വയം സമർപ്പിച്ചു കഴിഞ്ഞിരുന്നു അവൾ. കാറിന്‍റെ പിൻ സീറ്റിൽ വച്ചായിരുന്നു പിന്നീടുള്ള സംഭവങ്ങൾ എല്ലാം നടന്നത്. മീന അലസഭാവത്തിൽ റീത്തയെ കണ്ടതും കാര്യങ്ങൾ അവൾക്ക് ബോധ്യമായി.

അവൾ റീത്തയെ ശകാരിക്കാൻ തുടങ്ങി.

“നീയിതെന്താടി കാണിച്ചു വച്ചിരിക്കുന്നത്. ഗുളിക ഏറ്റില്ലെങ്കിലോ? ഇനി നീയെന്തു ചെയ്യും? നമ്മൾ ആ സിനിമ കണ്ടതാണ് എല്ലാം കുഴപ്പമായത്.”

“നീ കൂടുതൽ സംസാരിക്കുകയൊന്നും വേണ്ട. ഉടനെപ്പോയി ഒരു കാമുകനെ ഒപ്പിക്കാൻ നോക്ക്.”

“നിന്‍റെ ഉപദേശമൊന്നും എനിക്ക് വേണ്ട. ഇനി നീ വീണ്ടും ഈ ഏർപ്പാടിനുപോയാൽ ഞാൻ ഗുലുമാലാക്കും…”

“അങ്ങനെയാണെങ്കിൽ ഞാനിനി നിന്നോടൊന്നും പറയുന്നില്ല. നീ സത്യവാൻ സാവിത്രി ചമഞ്ഞ് നടന്നോ. ജീവിതത്തിന്‍റെ രസങ്ങൾ കളഞ്ഞ് കുളിക്കാൻ ഞാനില്ല.”

ഇവളോട് കൂടുതലൊന്നും പറയാതിരിക്കുന്നതാണ് നല്ലതെന്ന് മീനയ്ക്ക് തോന്നി. ഇപ്പോൾ എന്തു പറഞ്ഞാലും അവളുടെ തലയിൽ കയറുകയില്ല.

റീത്ത ആസ്വദിച്ചു കൊണ്ടാണ് എല്ലാ കാര്യങ്ങളും മീനയോട് പറഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ സുഖം താൻ അനുഭവിച്ചു എന്ന മട്ടിലായിരുന്നു അവളുടെ വെളിപ്പെടുത്തൽ. പക്ഷേ റീത്തയുടെ സംസാരമൊന്നും ഒരു തരത്തിലും മീനയെ സ്വാധീനിച്ചില്ല. തന്‍റെ നല്ല ചിന്തകളിൽ ജീവിക്കാനായിരുന്നു അവൾക്കിഷ്‌ടം. റീത്തയുടെ ഡ്രൈവിംഗ് പഠിക്കൽ അവസാനിച്ചു. എന്നിട്ടും ഡ്രൈവർ മനുവുമായുള്ള ബന്ധങ്ങൾ അവൾ തുടർന്നു. അവനിൽ നിന്ന് അകലം പാലിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അതിന് കഴിഞ്ഞില്ല. ഇനി റിസൾട്ട് വരാൻ ഏതാനും ദിവസങ്ങളെ ഉള്ളൂ. ശരീരത്തിൽ ചില മാറ്റങ്ങൾ വരുന്നത് റീത്ത അറിഞ്ഞു. എന്തോ പ്രശ്നം ഉണ്ട്. ഈ മാസം പിരിയഡ്സും വന്നിട്ടില്ല. അവൾ ഒരു ആഴ്ചകൂടി കാത്തിരുന്നു. അവളുടെ ജീവൻ പോകുന്നതുപ്പോലെ ഭയം അവളെ വേട്ടയാടാൻ തുടങ്ങി. അവൾ മീനയെ വീട്ടിലേയ്‌ക്ക് വിളിപ്പിച്ച് തന്‍റെ ആശങ്കകൾ പങ്കുവച്ചു.

മീന പൊട്ടിതെറിച്ചു കൊണ്ടാണ് അവളോട് ആദ്യം സംസാരിച്ചത്. “കാമുകനുമായുള്ള രസത്തിനു പിന്നാലെ പോയിട്ടിപ്പോ എന്തായി. എല്ലാം നശിപ്പിച്ചില്ലെടീ. കർമ്മഫലം അനുഭവിച്ചേ പറ്റുള്ളൂ. മണ്ടി പെണ്ണേ സഖി ഗുളികളും നിന്നെ പറ്റിച്ചുവല്ലോ…”

“ഇങ്ങനെയോരോന്ന് പറഞ്ഞ് എന്നെ കൂടുതൽ വിഷമിപ്പിക്കല്ലേ.?എന്തെങ്കിലും ഒരു പരിഹാരം പറയൂ.”

“സഖി ഗുളിക സ്‌ഥിരമായി കഴിച്ചിട്ടില്ലായിരുന്നോ?”

“ആ കാര്യമൊക്കെയങ്ങ് വിട്, ഇനി മുഖം രക്ഷിക്കാനുള്ള ഒരു വഴി പറഞ്ഞു താ…”

“നിന്‍റെ മമ്മിയോട് എല്ലാം പറയാം. അവർ ഡോക്ടർ ആണല്ലോ. ഇനി എന്തു ചെയ്യണമെന്ന് മമ്മിയ്‌ക്ക് നന്നായി അറിയാമായിരിക്കും.”

“മമ്മിയോട് പറയാനോ, എത്ര നല്ല ഇപദേശമാണ് നീ തരുന്നത്. കൊള്ളാം. ഈ നാട്ടിൽ വേറെ ഡോക്‌ടർമാരൊന്നും ഇല്ലേ?”

“ഡോക്ടർമാർ ഒരുപാട് ഉണ്ട്. പക്ഷേ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നിന്‍റെ മമ്മി അതറിയും.”

“എന്തു അത്യാഹിതം സംഭവിക്കാനാണ്. 10-15 മിനിറ്റ് നേരത്തെ കാര്യമാണെന്നാണ് ഞാൻ കേട്ടത്. ആരും അതറിയാനും പോകുന്നില്ല.”

“ ചില കേസുകൾ പ്രശ്നമാകാറുണ്ട്. ബ്ലീഡിംഗ് നിലയ്‌ക്കുകയില്ല. അപ്പോൾ സംഗതി വഷളാവും. ഏതായാലും നീ ഒരു തെറ്റ് ചെയ്‌തു. ഇനി വലിയൊരു തെറ്റ് കൂടി ചെയ്യണ്ട. നിന്‍റെ മമ്മിയോട് എല്ലാം തുറന്ന് പറയൂ. അവർക്കേ ഇനി നിന്നെ ഈ പ്രശ്നത്തിൽ നിന്ന് രക്ഷിക്കാനാവൂ.”

“എനിക്കതിനുള്ള ധൈര്യമില്ല മീനു… ഞാൻ മമ്മിയോട് ഒന്നും പറയാൻ പോകുന്നില്ല.” റീത്തയ്‌ക്ക് കരച്ചിൽ വന്നു.

എങ്കിൽ എല്ലാം ഒരു കടലാസിൽ എഴുതി കൊടുത്താൽ മതി. നിന്നെ വഴക്കു പറയുമായിരിക്കും. ദേഷ്യപ്പെടുമായിരിക്കും. പക്ഷേ നീ സുരക്ഷിതയായിരിക്കും.”

റീത്ത എന്തു ചെയ്യാനും ഒരുക്കമായിരുന്നു. അവൾ നടന്ന സംഭവമെല്ലാം ഒരു കടലാസിൽ എഴുതി അമ്മയുടെ പേഴ്സിൽ എടുത്തു വച്ചു. അമ്മയെ അഭിമുഖീകരിക്കാൻ അവൾക്ക് പേടി തോന്നി നാണകേടും. മകളെഴുതിയ കത്ത് വായിച്ചതും കാൽചോട്ടിൽ നിന്ന് മണ്ണിളകി പോകുന്നതു പ്പോലെ അവർക്ക് തോന്നി. എന്‍റെ മകൾ ഇത്ര വലിയ തെറ്റ് എങ്ങനെ ചെയ്‌തു? അവർ എന്തെന്നില്ലാത്ത തലപെരുക്കം അനുഭവപ്പെട്ടു. ഭർത്താവിനോട് ഇതു പറയണോ… അതോ മറച്ചു വയ്‌ക്കണോ.അന്ന് അവർ നേരത്തെ ആശുപത്രിയിൽ നിന്നെത്തി വീട്ടിലെ മുറിയിൽ കയറി വാതിലടച്ചിട്ടിരുന്നു. കുറെ കരഞ്ഞു. പിന്നെ 1-2 മണിക്കൂർ കഴിഞ്ഞപ്പോൾ മനസൊന്നു തണുത്തു. അവൾ മകളെ വിളിച്ചു.

“ മമ്മി ഞാൻ നിങ്ങളുടെ പേഴ്സിൽ നിന്ന് കിട്ടിയ സഖി ഗുളികയാണ് കഴിച്ചത്.”

“ഇനി ഒരക്ഷരം മിണ്ടിപോകരുത്. തെറ്റിന്‍റെ ശിക്ഷ നിശബ്ദമായി അനുഭവിച്ചു തീർത്തോ. ഞാൻ എത്രയോ ബുദ്ധിശൂന്യരായ പെൺകുട്ടികളുടെ അബോർഷൻ ചെയ്‌തിരിക്കുന്നു. പക്ഷേ ഒരിക്കലും തന്‍റെ മകൾ ഇത്തരം ആവശ്യമായി അടുത്ത് വരുമെന്ന് ഞാനൊരിക്കലും ചിന്തിച്ചതേയില്ല. നിന്‍റെ അറിവില്ലായ്മയാണ് നിന്നെ കൊന്നത്. എന്‍റെ അഭിമാനം കളഞ്ഞത്. നിന്നെ ഉപദേശിക്കാനും നേർവഴിയ്‌ക്ക് നയിക്കാനുമുള്ള സമയവും എനിക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. എന്‍റെ മകൾ വളർന്നു വലുതായതൊന്നും ഞാനറിയാതെ പോയി. ഞാനും നിന്‍റെ ഡാഡിയും ജോലി ജോലി എന്നും പറഞ്ഞ് ഓടി നടക്കുകയായിരുന്നല്ലോ… അതിന്‍റെ ഫലം ഞങ്ങൾ രണ്ടാൾക്കും കിട്ടി. ജീവിതകാലം മുഴുവൻ ഞാനീ കുറ്റബോധവും പേറി നടക്കേണ്ടി വരും.

വാ, ഇന്നു വൈകുന്നേരം തന്നെ കാര്യങ്ങൾ ശരിയാക്കാം. ഇന്ന് അദ്ദേഹവും വീട്ടിലില്ലല്ലോ. ഇന്നി ഡാഡി ഇതൊന്നും അറിയണ്ട. വെറുതെ വിഷമിക്കണ്ട. എല്ലാ ഭാരവും ഞാൻ തന്നെ പേറികൊള്ളാം. നിന്‍റെ വഴിവിട്ട പോക്കാണ് എല്ലാം തുലച്ചത്.”

“മമ്മി എനിക്ക് മാപ്പ് തരൂ…”

വീട്ടിലെ ക്ലിനിക്കിൽ വച്ച് അന്ന് വൈകുന്നേരം അമ്മ തന്‍റെ മകൾ ചെയ്‌ത തെറ്റിനുള്ള പരിഹാരം ചെയ്‌തു. ശാരീരികമായ കളങ്കം മാഞ്ഞുപോയെങ്കിലും മാനസികമായി ഈ സംഭവം ഇരുവരെയും വേട്ടയാടി.

ശരിയായ ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്തതിന്‍റെ കുറവാണ് റീത്തയെ കുഴിയിൽ ചാടിച്ചത്.

വിവാഹിതരായ സ്ത്രീകൾ പോലും ഇത്തരം കാര്യങ്ങളിൽ അജ്ഞരാണെന്ന് റീത്തയുടെ അമ്മയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്ര കേസുകളാണ് അവരുടെ പക്കൽ വരാറ്. കുരങ്ങന്‍റെ കൈയിൽ കിട്ടിയ പൂമാലപോലെയാണ് പലർക്കും ലൈംഗീക ജീവിതം.

പഠന കാലത്തു തന്നെ ഇതേക്കുറിച്ച് ശരിയായ അറിവ് കുട്ടികൾക്ക് നൽകേണ്ടതുണ്ടെന്ന് അവർക്ക് തോന്നി. എത്ര പെൺകുട്ടികൾ ഇത്തരം ഗുളികളുടെ ദുരുപയോഗം നടത്തിയിട്ടുണ്ടാവും…

താൻ നല്ലൊരു അമ്മയായിരുന്നില്ല. ഇനി തന്‍റെ മകൾക്ക് പറ്റിയ അമളി മറ്റൊരു പെൺകുട്ടികൾക്കും പറ്റരുതെന്നാണ് അവൾ മനസ്സ് കൊണ്ട് അതിയായി ആഗ്രഹിച്ചു.

തെറ്റ് തന്‍റേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞ ആ അമ്മ മകളെ അധികം വഴക്ക് പറഞ്ഞില്ല. ക്ഷീണിച്ചു കിടന്നുറങ്ങുന്ന അവളുടെ അടുത്ത് അവർ ആദ്യമായി അമ്മയായ ദിവസത്തെ അതേ മാനസ്സികാവസ്‌ഥയോടെ കിടന്നു.

വെള്ളം കുടിക്കാം വീഴാതെ നേക്കാം

വെള്ളം നമ്മുടെ ദാഹം അകറ്റുക മാത്രമല്ല ചെയ്യുന്നത്. ചർമ്മം, മുടി, നഖം എന്നിവയെയും അത് ആരോഗ്യകരമാക്കുന്നു. ശരീരത്തിന്‍റെ ഊഷ്മാവ് നിയന്ത്രിച്ച് ബ്ലഡ് പ്രഷർ ക്രമീക്കരിച്ച് ഹാര്‍ട്ട്ബീറ്റ് റേറ്റ് നോർമലാക്കി നിലനിർത്താൻ വെള്ളം ശരീരത്തെ സഹായിക്കുന്നുണ്ട്.

ദഹന പ്രക്രിയ സുഗമമാക്കാനും വെള്ളത്തിനു കഴിവുണ്ട്. ശരീരത്തിലെ അവയവങ്ങളെ ഡിടോക്സിഫൈഡ് ചെയ്യുന്നതിലും നിർണ്ണായകമായ പങ്ക് വഹിക്കുന്നു.

ശരീരത്തിന്‍റെ സുഗമമായ പ്രവർത്തനം ഒരു പരിധി വരെ വെള്ളവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മാംസപേശികൾക്കും ജോയന്‍റ്സിനും ശരിയായി പ്രവർത്തിക്കാൻ വെള്ളം കൂടിയേ തീരൂ.

രക്‌തസഞ്ചാരം ശരിയായി നടക്കാനും വെള്ളം ആവശ്യത്തിനു കുടിക്കേണ്ടതുണ്ട്. ശരീരത്തിന്‍റെ എല്ലാ ഭാഗത്തും പോഷകങ്ങൾ എത്തിക്കാനും വെള്ളം വേണം. വിഷാംശങ്ങൾ ശരീരത്തിൽ നിന്ന് പുറം തള്ളാനും വെള്ളത്തിനു കഴിവുണ്ട്.

വേനൽക്കാലത്ത് അധികം വിയർക്കന്നതിനാൽ നിർജ്ജലീകരണം സംഭവിക്കാം. ഇതു മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കിയാൽ മതി.

ഹോട്ട് സ്ട്രോക്കിൽ നിന്ന് മോചനം നേടാനും ധാരാളം വെള്ളം കുടിക്കുക. അതിനാൽ വേനൽക്കാലത്ത് വെള്ളം കുടിയ്ക്കാൻ ദാഹം തോന്നണമെന്നില്ല. അല്ലാതെ തന്നെ ധാരാളം വെള്ളം കുടിയ്ക്കാൻ ശ്രമിക്കണം.

ദ്രവ പദാർത്ഥങ്ങളിൽ നിന്നും ശരീരത്തിന് ആവശ്യമായ വെള്ളം ലഭിക്കും. വേനലിൽ ജലാംശമടങ്ങിയ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ അധികമായി ഉൾപ്പെടുത്തണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വേനൽക്കാല ശാരീരിക പ്രശ്നങ്ങൾ പിടിക്കൂടാതെ നോക്കാനാവും.

വെള്ളത്തിന്‍റെ കുപ്പി കയ്യിൽ കരുതുക

വേനലിൽ എപ്പോൾ പുറത്തേയ്‌ക്ക് ഇറങ്ങുകയാണെങ്കിലും ഒരു കുപ്പി വെള്ളം കൈയ്യിൽ കരുതുക. ചെറിയ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക. വേനലിൽ ശരീരം വിയർക്കുകയും അന്തരീക്ഷ ഊഷ്മാവ് ശരീരത്തിലെ ഈർപ്പം വലിച്ചെടുക്കുകയും ചെയ്യും. ഇങ്ങനെ നഷ്‌ടപ്പെടുന്ന ജലാംശം ശരീരത്തിന് തിരിച്ച് ലഭിക്കാനായി അതിലധികം വെള്ളം കുടിക്കണം.

പഴങ്ങളും പച്ചക്കറികളും 

പഴങ്ങളും സാലഡും ധാരാളം കഴിക്കുക. ഇതിൽ വെള്ളത്തിന്‍റെ അംശം ഉണ്ട്. നിങ്ങൾ സ്‌ഥിരമായി കഴിക്കുന്ന ഭക്ഷണത്തിനൊപ്പം ഒരു പ്ലേറ്റ് പഴങ്ങളും ഫ്രഷ് പച്ചക്കറി സാലഡും ഉൾപ്പെടുത്തിയാൽ ശരീരത്തിനു ആവശ്യമായ പോഷണം ലഭിക്കും. ഇതിലൂടെ ജലാംശം ലഭിക്കുക മാത്രമല്ല. വിറ്റാമിൻ, മിനറൽസ് ആന്‍റി ഓക്സിഡന്‍റ് എന്നിവയും ലഭിക്കുന്നു. ഓറഞ്ച്, തണ്ണിമത്തൻ, കക്കിരി, കുക്കുമ്പർ, പൈനാപ്പിൾ എന്നിവയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ലെറ്റ്യൂസ്, ബ്രോക്കോളി, മുള്ളങ്കി, വെള്ളരി എന്നിവയും വേനലിൽ ധാരാളം കഴിയ്‌ക്കാം.

മറ്റ് ഭക്ഷ്യവസ്‌തുക്കൾ

വെള്ളം കൂടാതെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന മറ്റ് ഭക്ഷ്യവസ്‌തുക്കളും ഉണ്ട്. പാൽ, തൈര്, മോര്, ഓട്സ് മീൽ, നാരങ്ങവെള്ളം, ഇളനീർ എന്നിവ വേനലിൽ നന്നായി സേവിക്കാം. തൈരും, മോരും പോഷണം നൽകുക മാത്രമല്ല ശരീരം തണുപ്പിക്കുകയും ചെയ്യും.

സൂപ്പും ജ്യൂസും

ആഹാരത്തിനൊപ്പം വെജിറ്റബിൾ സൂപ്പ് നിർബന്ധമാക്കുക. ദിവസത്തിൽ ചുരുങ്ങിയത് മൂന്ന് തവണ ജ്യൂസ് കഴിക്കുന്നതും വേനലിൽ നല്ലതാണ്. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കി ആ സമയത്ത് ഒരു കപ്പ് സൂപ്പ് അല്ലെങ്കിൽ ഒരു ഗ്ലാസ് ജ്യൂസ് കഴിക്കാം. ഇനി പാക്കേജ് ജ്യൂസാണ് വാങ്ങി കഴിക്കുന്നതെങ്കിൽ അതിൽ പഞ്ചസാരയുടെ അളവ് കൂടുതലായിരിക്കും. അതിനാൽ അതിൽ വെള്ളം ചേർത്ത് കഴിക്കാം. പ്രിസർവേറ്റീവ് ചേർത്ത പാക്കിലടച്ച ജ്യൂസ് കഴിക്കുന്നത് ഒഴിവാക്കണം.

ആൽക്കഹോളും സോഡയും

വേനൽക്കാലത്ത് മദ്യപിക്കുന്നതും സോഡ കുടിക്കുന്നതും ശരീരത്തിൽ നിർജ്‌ജലീകരണം സൃഷ്‌ടിക്കും. വേനലിൽ മദ്യപാനം തീർത്തും ഒഴിവാക്കുക. സോഡ കഴിക്കുന്നത് പല ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വേനലിൽ സോഡ ഒട്ടും വേണ്ട.

കഫീൻ കുറയ്‌ക്കാം

വേനൽക്കാലത്ത് കാപ്പിയും ചായയും കുറയ്‌ക്കുന്നതാണ് ഉത്തമം. ഇവ രണ്ടും നിർജ്‌ജലീകരണം വേഗത്തിലാക്കും. ഇനി ഒട്ടും കഴിക്കാതിരിക്കാൻ കഴിയില്ലെന്ന അവസ്‌ഥയാണെങ്കിൽ അതിന്‍റെ എണ്ണം കുറയ്‌ക്കുക. വെള്ളം നിങ്ങളെ ഈ വേനലിൽ കാത്തു രക്ഷിക്കട്ടെ.

കുട്ടികളുടെ സമ്പൂർണ്ണാരോഗ്യത്തിന് ഇവ നൽകാം

ഭൂരിഭാഗം കുട്ടികളും ഭക്ഷണകാര്യത്തിൽ വാശി പുലർത്തുന്നവരാണ്. വീട്ടിൽ അമ്മമാർ എത്ര നല്ല ഭക്ഷണമുണ്ടാക്കിയാലും കുട്ടികൾക്കെപ്പോഴും ജങ്ക് ഫുഡ് കഴിക്കാനായിരിക്കും താൽപര്യം. കുട്ടികളുടെ ഈ ശീലം മൂലം രക്ഷിതാക്കളാണ് ഏറെ ബുദ്ധിമുട്ടുന്നത്. കുട്ടികളുടെ ഈ ഭക്ഷണരീതി കൊണ്ട് അവർക്ക് വേണ്ട പോഷണങ്ങൾ കിട്ടിയില്ലായെങ്കിൽ അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയെ അത് ബാധിക്കും. ക്രമേണ പല അസുഖങ്ങൾക്കും കാരണമാകും.

അതുകൊണ്ട് കുട്ടികളുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാക്കുകയെന്നതാണ് രക്ഷിതാക്കളുടെ ഉത്തരവാദിത്തം.

ഏതെല്ലാം പോഷകങ്ങളാണ് ആവശ്യം

പ്രോട്ടീൻ: കോശരൂപീകരണത്തിനും അത് റിപ്പയർ ചെയ്യുന്നതിനും പ്രോട്ടീൻ ആവശ്യമാണ്. മാത്രവുമല്ല അണുബാധയെ തടയുകയും ചെയ്യും. വളരുന്ന കുട്ടികൾക്ക് ശരിയായ അള വിൽ പ്രോട്ടീൻ ലഭ്യമാകേണ്ടാതവശ്യ മാണ്. ഈ സാഹചര്യത്തിൽ പ്രോട്ടീൻ സമ്പന്നമായ ഡയറ്റാണ് കുട്ടികൾക്കാവശ്യം. അതിനായി അവരുടെ ഡയറ്റിൽ പാൽ, പാലുൽപന്നങ്ങൾ, പരിപ്പ്, മുട്ട, മത്സ്യം, നട്ട്സ്, ബീൻസ് എന്നിവ ഉൾപ്പെടുത്തണം.

കാർബോ ഹൈഡ്രേറ്റ്സ്: കട്ട് ദി കാർബ് ഇൻ യുവർ ഡയറ്റ് എന്നത് ഇപ്പോഴത്തെ ട്രെന്‍റാണല്ലോ. എന്നാൽ ഒരു കാര്യം ഓർക്കുക, കുട്ടികൾ വളരുന്നതിനനുസരിച്ച് ഊർജ്‌ജവും കലോറിയും ഏറ്റവും ആവശ്യമാണ്. അത് അവർക്ക് കാർബോ ഹൈഡ്രേറ്റുകളിൽ നിന്നാണ് ലഭിക്കുക. കൊഴുപ്പുകളുടെയും പ്രോട്ടീനിന്‍റെയും സഹായത്തോടെയാണ് തന്തുക്കൾ നിർമ്മിക്കപ്പെടുന്നതും തകരാറുകൾ പരിഹരിക്കപ്പെടുകയും ചെയ്യുന്നത്. അതുകൊണ്ട് സ്വന്തം കുഞ്ഞുങ്ങൾക്ക് ആവശ്യാനുസരണം കാർബോ ഹ്രൈഡേറ്റ് അടങ്ങിയ ഡയറ്റ് അതായത് ബ്രഡ്, ഉരുളക്കിഴങ്ങ്, പച്ചക്കടല, ബ്രൗൺ റൈസ്, രാജ്മ, വാഴപ്പഴം എന്നിവ നൽകാം. ഈ പ്രായത്തിൽ അവരുടെ ഡയറ്റിൽ നിന്നും കാർബുകൾ ഒഴിവാക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയേയരുത്.

കൊഴുപ്പ്: കൊഴുപ്പിന്‍റെ കാര്യത്തിലാണെങ്കിൽ അത് അനാവശ്യമാണെന്ന് കരുതി രക്ഷിതാക്കൾ കുട്ടികളുടെ ഡയറ്റിൽ നിന്നും ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ കൊഴുപ്പും മോശമല്ല. കുട്ടികൾക്ക് ഗുഡ് ഫാറ്റ് നൽകുക. അത് ശരീരത്തിന് ഊർജ്‌ജം നൽകുന്നതിനൊപ്പം എല്ലുകൾക്ക് ഉറപ്പും നൽകുന്നു. ഒപ്പം ഹെൽത്തി കോശങ്ങൾ നിർമ്മിക്കുന്നതിന്  സഹായിക്കുകയും ചെയ്യുന്നു. കുട്ടികളുടെ ശരീരത്തിൽ അനായാസം സ്റ്റോർ ചെയ്യപ്പെട്ട് ആവശ്യം വരുന്ന മുറയ്ക്ക് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ഉപയോഗിക്കുന്നതിന് സഹായിക്കുന്നു. അതിനായി കുട്ടികൾക്ക് മത്സ്യം, മാംസം, പാലുൽപന്നങ്ങൾ, നട്ട്സ്, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണം നൽകാം.

കാത്സ്യം: പല്ലുകളുടെയും എല്ലുകളുടെയും ഉറപ്പിനും നിർമ്മാണത്തിനും കുട്ടികൾക്ക് കാത്സ്യം ഏറ്റവുമാവശ്യമാണ്. ഒപ്പം മസിലുകൾക്കും ഹൃദയപ്രവർത്തനത്തിനും കാത്സ്യം ആവശ്യമാണ്. മെറ്റബോളിസം ശരിയായ നിലയിലാക്കാൻ കാത്സ്യം കൂടിയെ തീരു. അതുകൊണ്ട് വളരുന്ന പ്രായത്തിൽ കാത്സ്യം ശരിയായ അളവിൽ കുട്ടികൾക്ക് നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അതിനുവേണ്ടി കാത്സ്യം റിച്ച് പാൽ, തൈര്, പനീർ, സോയ, ഇല വർഗ്ഗങ്ങൾ, ധാന്യങ്ങൾ, പരിപ്പുകൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക.

അയൺ: രക്‌തമുണ്ടാകുന്നതിന് അയൺ നിർണായകമാണ്. അത് ശരീരത്തിലാകെ ഓക്സിജൻ എത്തിക്കുന്ന ധർമ്മമാണ് ചെയ്യുന്നത്. ഒപ്പം ശരീരത്തിൽ അയണിന്‍റെ അഭാവം നികത്തുന്നതിനൊപ്പം കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കോൺസൺട്രേഷൻ ലെവലും ഉയരുന്നു. മുഴു ധാന്യങ്ങൾ, ബീൻസ്, നട്ട്സ്, പച്ച ഇലവർഗ്ഗങ്ങൾ, പച്ചക്കറി എന്നിവ അയണിന്‍റെ പ്രധാന സ്രോതസ്സുകളാണ്. ഇവ കുട്ടികൾക്ക് നൽകാം.

ഫോളേറ്റ്: അമ്മമാർക്ക് എത്രമാത്രം ഇത് ആവശ്യമാണോ അത്രയും കുഞ്ഞുങ്ങൾക്കും ഇതാവശ്യമാണ്. കുട്ടികളിൽ കോശങ്ങളുടെ ആരോഗ്യപൂർണ്ണമായ വളർച്ചയ്ക്ക് ഇതാവശ്യമാണ്. ഫോളേറ്റ് ഒരു തരത്തിലുള്ള വിറ്റാമിൻ ബി ആണ്. ശരീരത്തിൽ ഇതിന്‍റെ അഭാവമുണ്ടായാൽ അനിമിയ എന്നയവസ്ഥയുണ്ടാകും. അതുകൊണ്ട് കുഞ്ഞുങ്ങൾക്ക് ഫോളേറ്റ് റിച്ച് ഭക്ഷണങ്ങളായ മുഴുധാന്യങ്ങൾ, പരിപ്പ്, പാലക്ചീര എന്നിവ നൽകുകയാണ് വേണ്ടത്.

പഴങ്ങളും പച്ചക്കറികളും: പഴങ്ങളും പച്ചക്കറികളും വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉത്തമസ്രോതസാണ്. ആരോഗ്യമുള്ള ചർമ്മത്തിനും വളർച്ചയ്ക്കും രോഗങ്ങൾ പിടിപെടാതിരിക്കാനും ഇവ ആവശ്യമാണ്. ഫൈബർ, ആന്‍റി ഓക്സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ. പഴങ്ങളിൽ വിറ്റാമിൻ എയും സിയും ധാരാളമായുണ്ട്. അവ കുഞ്ഞുങ്ങളിൽ ക്യാൻസർ, ഹൃദയസംബദ്ധമായ അസുഖങ്ങൾ എന്നിവയുണ്ടാകുന്നതിൽ നിന്നും തടയുന്നു. അതിനാൽ കുഞ്ഞുങ്ങൾക്ക് പഴങ്ങളും പച്ചക്കറികളും നൽകി ശീലിപ്പിക്കുക.

വിറ്റാമിൻ എ: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം കണ്ണുകളുടെ ആരോഗ്യത്തിന് ഇത് ആവശ്യമാണ്.

വിറ്റാമിൻ സി: രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം രക്‌തവാഹിനിക്കുഴലുകൾ ആരോഗ്യപൂർണ്ണമാക്കുന്ന തിനും ഇത് അനിവാര്യമാണ്.

വിറ്റാമിൻ ബി 3: നാഡി വ്യൂഹം, ഹെൽത്തി സ്കിൻ, മുടി, കണ്ണുകൾ എന്നിവയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

കുഞ്ഞുങ്ങളുടെ ആരോഗ്യം എന്നു നാം വ്യാകുലപ്പെടുമ്പോൾ ഈ അറിവുകൾ നിങ്ങളെ അവർക്കെന്ത് നൽകണമെന്നതിന് പ്രാപ്താരാക്കും. ഇപ്രകാരം കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ കൃത്യമായി ലഭിക്കുകയാണെങ്കിൽ തീർച്ചയായും കുഞ്ഞ് സമർത്ഥനും ആരോഗ്യവാനുമാകും.

നിർജ്‌ജീവമായ മുടിയ്ക്ക് 5 ഹെയർ പാക്ക്

തലയിൽ നിറയെ മുടി ഉണ്ടായിട്ട് കാര്യമുണ്ടോ? അതിന് വേണ്ടത്ര പരിചരണം നൽകാതിരുന്നാൽ സ്വന്തം മുടിയോടും ശത്രുത തോന്നിപ്പോകും! ദിവസവും ചീകാതെയും മറ്റും ഇരുന്നാൽ പോലും കെട്ടുപിണയാൻ സാദ്ധ്യത ഉള്ളതിനാൽ മുടി ഉള്ളവർക്കറിയാം അതിന്‍റെ പൊല്ലാപ്പുകൾ. പക്ഷേ പൊല്ലാപ്പുകൾ കൂടുതലാകാതിരിക്കാൻ കൃത്യമായ പോഷണവും പരിചരണവും നൽകുന്നതാണ് ബുദ്ധി. ഒരു വ്യക്‌തിയുടെ ലുക്കിൽ ഏറ്റവും പ്രധാനഘടകമാണ് മുടി. നീളമുള്ള ഇടതൂർന്ന മുടി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏതാനും ഹെയർ പാക്കുകളിതാ…

കെമിക്കലുകളിൽ തകരാറായ മുടി

ഏത്തപ്പഴം കഷണങ്ങളാക്കിയശേഷം അതിൽ ഒരു സ്പൂൺ നാരങ്ങാനീരും ഒരു മുട്ടയുടെ മഞ്ഞയും ചേർത്ത് പേസ്റ്റാക്കി തലയിലാകമാനം പുരട്ടാം. 15-20 മിനിറ്റിനുശേഷം കഴുകിക്കളയാം. ആഴ്‍ചയിലൊരിക്കൽ ഈ പാക്ക് ഉപയോഗിച്ചാൽ മുടിയുടെ കരുത്ത് വർദ്ധിക്കും.

നിറം നഷ്ടപ്പെട്ട മുടിയ്ക്ക്

പലവട്ടം കളറിംഗ് ചെയ്ത മുടിയാണെങ്കിൽ അതിന്‍റെ നാച്ചുറൽ കളർ തീർച്ചയായും നഷ്ടമായിട്ടുണ്ടാകും. ഇങ്ങനെയുള്ള മുടിയ്ക്ക് വേണ്ടി ഇതാ ഒരു പാക്ക്. ഏത്തപ്പഴം തന്നെയാണ് പ്രധാനഘടകം. ഏത്തപ്പഴം നിറുക്കിയിട്ട് അതിൽ 2 സ്പൂൺ നീം പൗഡർ, രണ്ട് കപ്പ് പപ്പായക്കഴമ്പ് ഇവയും ചേർത്ത് തണുത്ത വെള്ളത്തിൽ മിക്സ് ചെയ്ത് തലമുടിയിൽ പുരട്ടുക. മുടിയുടെ തിളക്കം തിർച്ചുകിട്ടും. മുടി കഴുകുമ്പോൾ ഷിക്കാകായി ചേർന്ന ഷാമ്പു ആണ് ഉത്തമം.

എണ്ണമയമുള്ള മുടിയ്ക്ക്

രണ്ട് സ്പൂൺ ഓറഞ്ചുനീര്, ഒരു സ്പൂൺ തുളസി നീര് അല്ലെങ്കിൽ പൊടി, ഒരു കപ്പ് തൈര് ഇവയിൽ കുറച്ച് നെല്ലിക്കാപ്പൊടിയും ചേർത്ത് പാക്ക് ഉണ്ടാക്കുക. ഇത് തലയിൽ പുരട്ടിക. അമിതമായി തുറന്നിരിക്കുന്ന സുഷിരങ്ങൾ അടയും. എണ്ണമയം കുറയുകയും ചെയ്യും. മാസത്തിൽ രണ്ട് തവണ ചെയ്യാം.

മുടി പൊഴിച്ചിലിന് 

മുടി പൊഴിയാൻ തുടങ്ങുന്നതായി കണ്ടെത്തിയാൽ ഈ പാക്ക് ഉപയോഗിക്കാം. ഉലുവ അരച്ച് ഗ്രീൻടീയിലോ ചെറുചൂടുവെള്ളത്തിലോ കഴുമ്പു രൂപത്തിലാക്കി തലയിൽ പുരട്ടുക. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന മെഹന്ദി തലയിൽ പുരട്ടുന്നത് നിർത്തുക. കെമിക്കലുകൾ ചേർന്ന മെഹന്ദി തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ വർദ്ധിക്കും.

തലയിലെ ചൊറിച്ചിലിന് 

താരൻ നിമിത്തം തലയിൽ ചൊറിച്ചിൽ ഉണ്ടായിട്ടുണ്ടെങ്കിൽ നെല്ലിക്കാനീരും നാരങ്ങാനീരും ഒരു കപ്പ് തൈരും ചേർത്ത് പേസ്റ്റാക്കി തലയിൽ പുരട്ടുക. താരൻ മാറും. ചൊറിച്ചിലും നിൽക്കും. ചിലർക്ക് വയറിലെ ദഹനപ്രശ്നങ്ങൾ കൊണ്ടും തലചൊറിച്ചിൽ ഉണ്ടാകും. ഭക്ഷണം ശ്രദ്ധിക്കുക. ഫൈബർ റിച്ച് ഡയറ്റ് ഉപയോഗിക്കുക.

നിർജ്‌ജീവമായ മുടിയ്ക്ക്

ഒരു കപ്പ് തേങ്ങാപ്പാലിൽ മൂന്ന് സ്പൂൺ ചെമ്പരത്തിപ്പൊടി, അരകപ്പ് നാരങ്ങാനീര്, അരകപ്പ് ബിയർ ഇവ ചേർത്ത് മിക്സ് ചെയ്യുക. ഈ പാക്ക് മുടിയിൽ മൊത്തം പുരട്ടുക. നിർജ്‌ജീവമായ മുടിയ്ക്ക് തിളക്കം ലഭിക്കും. ഹെയർ പാക്കുകൾ ക്കൊപ്പം തന്നെ ഹെൽത്തി ലൈഫ് സ്റ്റൈലും പിന്തുടരുക.

തീവണ്ടി

യാത്രിയാം കൃപയാ ധ്യാൻ ദേ… യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ഭാരമേറിയ കൺപോളകൾ പണിപ്പെട്ടു തുറന്ന് കനി കാതോർത്തു. നേത്രാവതിയാണ്. ഇതിലെങ്കിലും കേറി പറ്റണം. ശരിക്കുറങ്ങാത്തതിലാവണം കണ്ണെരിയുന്നു. പക്ഷേ ഇതുപോയാൽ പിന്നെ! വണ്ടി എത്തും മുമ്പ് മുഖമൊന്ന് കഴുകാം.

ആലോചനയ്ക്കൊപ്പം പണിപ്പെട്ടെഴുന്നേറ്റ് അവൾ പ്ലാറ്റ്ഫോമിലെ പൊതുടാപ്പിൽ നിന്നും വായും മുഖവും കഴുകി. സാരിത്തുമ്പുകൊണ്ട് മുഖം അമർത്തി തുടച്ചു. ഒരു ചായ കുടിച്ചാൽ ഈ കണ്ണെരിച്ചിലും തലചുറ്റലും ഒന്ന് കുറയും.

ചുരുട്ടിപ്പിടിച്ച ഇടതുകൈ തുറന്നവൾ അതിലാകെയുള്ള രണ്ട് ഒറ്റരൂപാ നാണയങ്ങളെ നോക്കി. പിന്നെ അടച്ച ടാപ്പ് വീണ്ടും തുറന്ന് ഒരു കവിൾ വെള്ളം കുടിച്ചു. വായിൽ കയ്പുരസം നിറയുന്നു, ഒന്നിനും പറ്റാത്ത അവസ്ഥ!

ഉറക്കം തടസ്സപ്പെട്ടതിന്‍റെ പ്രതിഷേധത്തിൽ പുറത്തുതൂക്കിയ മാറാപ്പിൽ നിന്നും കുഞ്ഞു മാണിക്യൻ ഒന്ന് ചിണുങ്ങി. പിന്നെ വീണ്ടും തളർന്നു മയങ്ങി! നാലുനാളായി പനിയാണ് മാണിക്യന്.

പാവം ആരോ കൊടുത്ത രണ്ടു ബിസ്ക്കറ്റും അരഗ്ലാസ് ചായയുമാണ് അവനിന്നലെ ആകെ കഴിച്ചത്.

പൊരിയുന്ന കുഞ്ഞുവയറിന്‍റെ ആളൽ ആവാഹിച്ചെടുത്തെന്നപോലെ കനിയുടെ കണ്ണെരിച്ചിൽ കൂടി..

കവിളെല്ലിൽ കല്ല് കയറ്റി വെച്ചിട്ടെന്നപോലെ ഭാരമേറി. കിതച്ചു കുതിച്ചെത്തിയ ട്രെയിനിൽ കയറാനും ഇറങ്ങാനും തിരക്കുകൂട്ടുന്നവരുടെ ഇടയിലൂടെ വർഷങ്ങൾ നൽകിയ തഴക്കത്തോടെ കനി കയറിപ്പറ്റി.

മാറി നിൽക്കങ്ങോട്ട്..!!”

അറപ്പിൽ പൊതിഞ്ഞു ചെവിയിൽ പതിച്ച ശബ്ദം നൽകിയ നടുക്കത്തിൽ വാഷ്ബേസിനോട് പറ്റിച്ചേർന്ന് നിന്ന് ഓടിയണഞ്ഞ തീവണ്ടിയുടെ അതേ താളത്തിൽ കനി കിതച്ചു.

പിന്നെ തെല്ലുനിന്ന് കിതപ്പാറ്റി, വീണ്ടും ഓടിത്തുങ്ങിയ തീവണ്ടിക്കുള്ളിലൂടെ..

ഭാണ്ഡത്തിൽ നിന്നെടുത്ത ചപ്ലാംകട്ടയിൽ താളമിട്ട് ഏറ്റവും പുതിയ സിനിമാപ്പാട്ട് മൂളിക്കൊണ്ട് മുന്നോട്ട് നടന്നു.

ക്ഷീണം കൊണ്ട് വരികൾ മുറിഞ്ഞു മുറിഞ്ഞു പോകുമ്പോഴും വള്ളിയമ്മയിൽ നിന്ന് കിട്ടിയ അടിയുടെ ചൂടിൽ പരുവപ്പെട്ട അവളുടെ ശബ്ദം തീവണ്ടിയുടെ ശ്രുതിയേക്കാൾ ഉയർന്നുതന്നെ നിന്നു.

നീട്ടിയ കൈകളുമായി അവൾ മുന്നിലെത്തിയപ്പോൾ അത്രനേരം പാട്ടിൽ ലയിച്ചിരുന്ന പലരും പുറം കാഴ്ചകളിലും ഉറക്കത്തിലും മുഴുകിപ്പോയിരുന്നു.

“കുഞ്ഞൊന്നുറങ്ങി വന്നതേയുള്ളൂ. ആ പെണ്ണിന് വല്ലതും കൊടുക്ക്, ഇവിടെ നിന്നിനിയും ശബ്ദമുണ്ടാക്കാതെ പോവാൻ പറ ഏട്ടാ..” പതുപതുത്ത മെത്തയിൽ അമ്മയുടെ അടുത്തുകിടന്ന് ഉറങ്ങാൻ പാടുപെടുന്ന പാവ പോലുള്ള ഒരു കുഞ്ഞിന്‍റെ അമ്മയായിരുന്നു അത് പറഞ്ഞത്!

ഈ ബഹളങ്ങൾക്കിടയിലും ഒന്നനങ്ങുകപോലും ചെയ്യാത്ത കുഞ്ഞുമാണിക്യനെ മാറാപ്പിനു പുറത്തുകൂടെ ഒന്ന് തഴുകി, ആ കുഞ്ഞിന്‍റെ അച്ഛൻ നീട്ടിയ കാശ് കാണാത്തതുപോലെ കനി മുന്നോട്ട് നടന്നു..

“നമുക്കീടന്നുപോണം പെണ്ണേ… നമ്മുടെ മാണിക്യനെ നമ്മളെപ്പോലെ തെണ്ടിയാക്കരുത്.” അവളുടെ ഉള്ളിൽ മുരുകന്‍റെ ശബ്ദം മുഴങ്ങി.

ട്രാക്കിൽ ചിതറിക്കിടന്ന അവശിഷ്ടങ്ങൾക്കിടയിൽ അറ്റുകിടന്ന അവന്‍റെ കൈത്തണ്ടയിൽ നിന്നൂരിയെടുത്ത് തന്‍റെ കഴുത്തിൽ ചേർത്തുകെട്ടിയ പിച്ചള ഏലസ്സിന്‍റെ ചൂടിൽ അവളുടെ നെഞ്ചിൻ കുഴി പൊള്ളി.

കാലുകൾ തളരുംപോലെ തോന്നിയപ്പോൾ അടുത്ത കംപാർട്ടുമെന്‍റിലേക്ക് കയറും മുമ്പുള്ള വാതിലിനരികിൽ അവൾ ചടഞ്ഞിരുന്നു. പിന്നെ മാണിക്യനെ മാറാപ്പിൽ നിന്നെടുത്ത് മടിയിൽ കിടത്തി പാലൂട്ടി. അതിനുപോലുമാവാത്തതുപോലെ മാണിക്യൻ മടിയിൽ തളർന്നു കടിന്നു.

ഇന്നെന്തായാലും ആശുപത്രിയിൽ കൊണ്ടോവണം. മാണക്യനെ വീണ്ടും മാറാപ്പിലേക്കു കിടത്തി കനി എണീറ്റു.

ചിലരെല്ലാം കൊടുത്ത ഒന്നും രണ്ടും രൂപകൾ എല്ലാം കൂടി പതിനെട്ടുരൂപയേ ഇത്രയും നേരം നെഞ്ചുപൊട്ടി പാടിയിട്ടും കിട്ടിയിട്ടുള്ളൂ.

മാണക്യന്‍റെ പനിച്ചൂടോർത്ത് ആ അമ്മയുടെ ഉള്ള് പൊള്ളി.

മുന്നോട്ടുനീങ്ങാൻ സമ്മതിക്കാതെ ഒരു കാൽ അവളെ തടഞ്ഞു.

“നീയങ്ങനെ അലറിപ്പാടാതെ ഇവിടെ ഇരുന്നു പതിയെ പാടിക്കോ… കാശ് ഞങ്ങള് തരാം. ഒരു പറ്റം ചെറുപ്പക്കാരുടെ അലറിച്ചിരികൾക്കിടയിൽ നിന്നും ആ കാൽ തട്ടിമാറ്റി മുന്നോട്ടോടുമ്പോൾ വർഷങ്ങൾക്കിപ്പുറത്തുനിന്ന് അവളുടെ കൈപിടിച്ചോടിയ മുരുകന്‍റെ കൈപ്പത്തിയുടെ ചൂട് അവളുടെ കൈ വീണ്ടം അറിഞ്ഞു..!

യാർഡിൽ നിർത്തിയിട്ട രണ്ടു തീവണ്ടികൾക്കിടയിൽ ഒളിച്ചുനിന്ന് അവളെ ചേർത്തുപടിച്ച് അവളുടെ ചെവിയിൽ മുരുകനോതിയ വാക്കുകൾ വീണ്ടും കാതുകളെ പൊള്ളിച്ചു.

“പിരിവ് കുറഞ്ഞേന്‍റെ പേരിൽ വള്ളിയമ്മേടെ തല്ല് നീ വാങ്ങിക്കോ… പക്ഷേങ്കില് നോക്കിം കണ്ടും നടക്കാതെ ഓരോ ചതീല് ചെന്നു പെട്ടാൽ പെണ്ണേ നിന്നേം കൊണ്ട് ഞാൻ പാഞ്ഞുപോണ ഏതെങ്കിലും വണ്ടീടെ മുന്നിൽ ചാടും. പറഞ്ഞേക്കാം!” കനി എന്ന കൗമാരക്കാരി അന്നായിരുന്നു മുരുകന്‍റെ പെണ്ണായത്.

അന്നുതൊട്ട് അവൾ വണ്ടിയിൽ പാടാൻ പോകുന്നത് നിർത്തി.

രാവിലെകളിൽ മുരുകൻ തീവണ്ടിയിൽ കയറി എവിടെയൊക്കെയോ പോയി കിട്ടുന്ന പണിയൊക്കെ ചെയ്ത് അവർക്ക് ജീവിക്കാനുള്ള പണം കണ്ടെത്തി. മുരുകന്‍റെ രാജ്‌ഞിയായിരുന്നു അവൾ.

മുരുകൻ പോയശേഷം കുഞ്ഞു മാണിക്യനെ പോറ്റാൻ വേണ്ടി അവൾ മറ്റുപല തോഴിലുകളും അന്വേഷിച്ചു.

“തീവണ്ടിയിലൊക്കെ പാടി നടക്കണ തെണ്ടിക്കൂട്ടങ്ങളാ… വിശ്വസിക്കാൻ പറ്റില്ല”

ആരോ പറഞ്ഞവാക്കുകൾ ചെവിയിൽ വീണ അന്ന് എന്താണ് തനിക്ക് ആരും പണി തരാത്തതെന്ന ചോദ്യത്തിന്‍റെ ഉത്തരം കനിക്ക് കിട്ടി.

മാണിക്യന്‍റെ കരച്ചിലിന് മുന്നിൽ മുരുകനോട് മനസ്സുകൊണ്ട് മാപ്പ് ചോദിച്ച് അവൾ വീണ്ടും ചപ്ലാംകട്ട കയ്യിലെടുത്തു.

ഒരു നിമിഷം പുറകോട്ടു പാഞ്ഞ മനസ്സിനെ തിരിച്ചുപിടിച്ച് കുതിച്ചുപായുന്ന തീവണ്ടിയിൽ നിന്നും അവൾ പുറത്തേക്കു നോക്കി.

നേരം സന്ധ്യയായിരിക്കുന്നു. ഇനി ഇന്ന് എന്തെങ്കിലും കിട്ടുന്ന കാര്യം തന്നെ സംശയമാണ്…

പനികൊണ്ട് തളർന്നുകിടക്കുകയാണ് മാണിക്യൻ. ഇതുവരെ അവൻ ഒന്നും കഴിച്ചിട്ടില്ല. ഇന്ന് കരഞ്ഞിട്ടു പോലുമില്ല” ആശുപത്രീലും കൊണ്ടുപോയെ പറ്റൂ.

“ഇന്നാ ഇതുകൊണ്ട് വല്ലതും വാങ്ങിക്കഴിച്ചോ”

ആരോ വിളിച്ചത് കേട്ട് തിരിഞ്ഞുനോക്കിയ കനിയുടെ നേരെ കണ്ണിൽ നിറച്ചും കരുണയോടെ ഒരാൾ കാശ് നീട്ടി. ദൈവത്തെയെന്നപോലെ അയാളെ തൊഴുത് കനി കാശ് വാങ്ങി…

അതിന്‍റെ തുടർച്ചയായി വേറെയും ചില കരങ്ങൾ അവൾക്കുനേരെ നീണ്ടു.

അതുവരെ അതിവേഗമോടുന്ന ഒരു തീവണ്ടിയെപ്പോലെ ദ്രുതതാളത്തിൽ മിടിച്ചിരുന്ന കനിയുടെ ഹൃദയം അന്നാദ്യമായി ശാന്തതയോടെ മിടിച്ചു. കമ്പാർട്ട്മെന്‍റിന്‍റെ അറ്റത്തെ വാതിലിനടുത്ത് തളർന്നിരുന്ന് അവൾ കാശെണ്ണി.

മാണിക്യനെ ആശുപത്രിയിൽ കാണിക്കാൻ വേണ്ടതിലും അധികമുണ്ടായിരുന്നു ആ കാശ്. ആശ്വാസത്തോടെ കാശ് ഭാണ്ഡത്തിലേക്ക് വച്ച് അവൾ മാണിക്യനെ മടിയിലേക്ക് കിടത്തി.

പനിച്ചൂട് നന്നേ കുറഞ്ഞിരിക്കുന്നു. ആശ്വാസത്തോടെ അവൾ മാണിക്യനെ തൊട്ടുനോക്കി. ഇപ്പോൾ മാണിക്യന് ചൂട് ഒട്ടും തോന്നുന്നില്ല!

പക്ഷേ ഇത്… ഇത് പണ്ട് മുരുകന്‍റെ ഏലസ്സഴിച്ചപ്പോൾ കിട്ടിയതു പോലെ അതുപോലുള്ള തണുപ്പാണല്ലോ…!

പൊടുന്നനെ കനിയുടെ അടിവയറ് കുത്തിക്കീറുംപോലെ വേദനിച്ചു.

ഉള്ളംകൈ തണുത്തു.

കണ്ണിൽ നിന്നുറവെടുത്ത ചുടുനീർക്കണങ്ങൾ. ഒരിറ്റുപോലും ഭൂമിയിൽ പതിക്കാതെ കണ്ണിൽ തന്നെ തണുത്തുറഞ്ഞ് ഒരു ഹിമപാളിയായി മാറി അവളുടെ കാഴ്ച മറച്ചു.

തീവണ്ടി തിരക്ക് കുറഞ്ഞ ഒരു സ്റ്റേഷനിൽ നിർത്തി. ഇവിടെ യാത്ര തീർന്നിരിക്കുന്നു…

തണുത്തുറഞ്ഞ ഭാവത്തോടെ കുഞ്ഞുമാണിക്യനെ ചേർത്ത് പിടിച്ച് അടുത്തടുത്ത് വരുന്ന തീവണ്ടിയുടെ ശബ്ദം നൽകിയ ആശ്വാസത്തിൽ കനി കിടന്നു… മാസങ്ങൾക്കുശേഷം… ശാന്തമായി…

വേനൽമഴ

റീഡിംഗ് റൂമിലെ മേശമേൽ തലവച്ച് മയങ്ങുകയായിരുന്ന യദു ഉണർന്നു. കമ്പ്യൂട്ടർ സ്ക്രീനിൽ ബെഡ്റൂമിലെ ക്യാമറാ വ്യൂ അഡ്ജസ്റ്റ് ചെയ്ത് അയാൾ നോക്കി. ആനും വിവാനും ബെഡ്റൂമിലെ പതുപതുത്ത മെത്തയിൽ നല്ല ഉറക്കത്തിലാണ്.

റീഡിംഗ് റൂമിലെ അരണ്ട വെളിച്ചത്തിൽ ബുക്കും തുറന്നുവച്ച് ഇരുന്നുറങ്ങുക ഇതാദ്യമല്ല. മനസ്സ് ശാന്തമല്ലാത്തപ്പോഴൊക്കെ അയാൾക്കത് പതിവാണ്. അതുകൊണ്ട് തന്നെ ആൻ അത് കാര്യമാക്കാറുമില്ല. അയാൾ കയ്യെത്തിച്ച് ടേബിൾ ക്ലോക്ക് തിരിച്ചുനോക്കി. സമയം പുലർച്ചെ നാലുമണി. നാട്ടിലിപ്പോൾ രാത്രി ഒമ്പതര ആയിട്ടുണ്ടാവണം.

അമ്മ ഊണുമുറിയിൽ മേശമേൽ കഞ്ഞി വിളമ്പുന്ന സമയം. കഞ്ഞിയും പപ്പടവും കനലിൽ ചുട്ടെടുത്ത തേങ്ങാക്കൊത്തുകൾ അരച്ചുണ്ടാക്കിയ ചമ്മന്തിയും അയാൾക്ക് പ്രിയതരമായിരുന്നു. പക്ഷേ ഇന്ന്… അമ്മ ഒരുപക്ഷേ ഇന്ന് കഞ്ഞി ഉണ്ടാക്കിക്കാണില്ല.

സങ്കടങ്ങളെ നേരിടാനുള്ള ശക്‌തി തരാൻ ഉപവാസത്തേക്കാളും നല്ല മറ്റൊന്നുമില്ല എന്ന് ഏക്കാലവും അകമഴിഞ്ഞ് വിശ്വസിക്കുന്ന ആൾക്ക് ഇന്ന് ആഹാരം ഉണ്ടാക്കാനോ കഴിക്കാനോ കഴിയില്ലെന്ന് യദുവിന് നന്നായി അറിയാം.

മംഗലത്ത് തറവാട്ടിലെ കുഞ്ഞുണ്ണിക്കൈമളുടെയും ലക്ഷ്മികുട്ടിയമ്മയുടെയും ഇളയമകൻ യദു ന്യൂസിലൻറിൽ സോഫ്റ്റ്‍വെയർ എഞ്ചിനീയർ ആണ്. വില്ലേജ് ഓഫീസർ ആയിരുന്ന കുഞ്ഞുണ്ണിക്കൈമൾക്ക് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം പിറന്ന കണ്മണി.

പഠനത്തിൽ വളരെ മികവ് പുലർത്തിയിരുന്ന യദുവിന് എഞ്ചിനീയറിംഗ് കഴിഞ്ഞപ്പോൾ തന്നെ കാമ്പസ് സെലക്ഷനിൽ പന്ത്രണ്ട് വർഷം മുമ്പാണ് പ്രശസ്തമായ ഡെൽ കമ്പനിയുടെ ഓക്ക്ലാന്‍റ് ഓഫീസിൽ ജോലി കിട്ടിയത്. ഇപ്പോൾ മുപ്പത്തഞ്ചിലെത്തി നിൽക്കുന്ന അയാൾ വിവാഹം കഴിച്ചിരിക്കുന്നത് ആന്‍ മരിയ എന്ന സ്വീഡിഷ് എഞ്ചിനീയറെയാണ്. അവരുടെ 6 വയസ്സുകാരൻ മകൻ വിച്ചു എന്ന വിവാൻ.

82കാരനായ കുഞ്ഞുണ്ണിക്കൈമളിന്‍റെ ആരോഗ്യനില ഈയിടെയായി വഷളായിക്കൊണ്ടിരിക്കുന്നു. ലംഗ്ക്യാൻസറിന്‍റെ ചികിത്സ നടന്നുകൊണ്ടിരിക്കുന്നതിനൊപ്പമാണ് സ്മൃതിനാശം കൂടി ബാധിച്ചത്. പ്രായമായ അച്ഛനും അമ്മയും ചികിത്സയും അതിന്‍റെ ബുദ്ധിമുട്ടുകളുമൊക്കെയാണ് യദുവിനെ അസ്വസ്ഥനാക്കുന്നത്.

അനിയേട്ടൻ തൊട്ടടുത്തുതന്നെ താമസമുണ്ടെന്നതാണ് ആകെയുള്ള ആശ്വസാസം. കുഞ്ഞുങ്ങളില്ലാതിരുന്ന കാലത്ത് കൈമളും ഭാര്യയും എടുത്തുവളർത്തിയ കുട്ടിയാണ് അനിൽ. അനിക്ക് പതിനഞ്ച് തികഞ്ഞപ്പോഴാണ് യദു പിറന്നത്.

പ്രായാന്തരം ഏറെയുണ്ടെങ്കിലും ഏട്ടനും അനിയനും തമ്മിൽ അതിതീവ്രമായൊരു വൈകാരിക ബന്ധമാണുള്ളത്. നാട്ടിലെ സഹകരണ ബാങ്കിൽ സെക്രട്ടറിയാണ് അനി. ഭാര്യ മായയും പന്ത്രണ്ട് വയസ്സുകാരായ ഇരട്ട പെൺകുട്ടികളുമൊത്ത് തറവാട്ട് വീടിന്‍റെ അടുത്ത് തന്നെയുള്ള പുരയിടത്തിൽ വീട് വച്ച് താമസിക്കുന്നു.

ഇന്ന് കാലത്ത് നടന്ന സംഭവത്തെപ്പറ്റി അനിയേട്ടൻ പറഞ്ഞപ്പോൾ മുതൽ യദുവിന് സമാധാനം നഷ്ടപ്പെട്ടു. ഒരു കൊലപാതക കുറ്റത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഒരാളുടെ മകന്‍റെ മാനസികാവസ്ഥ പറഞ്ഞാൽ ആർക്കും മനസ്സിലാകില്ല. ഏട്ടൻ ജോലിക്ക് പോവുന്നതിനാൽ അമ്മ തനിച്ചാണ് അച്ഛനെ നോക്കിയിരുന്നത്.

മായേച്ചിയുടെ സ്വാർത്ഥ മനോഭാവം മൂലം പല ഘട്ടങ്ങളിലും അച്ഛനും അവരും തമ്മിലുള്ള ബന്ധം ഉലയുന്ന മട്ടിലുള്ള മൂർച്ചയുള്ള സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കാരണം കൊണ്ട് തന്നെ മായേച്ചി ഇപ്പുറത്തേക്ക് വരികയോ സഹായിക്കുകയോ ഇല്ല. ഏട്ടന് അതിൽ വളരെ വിഷമമുണ്ടെങ്കിലും കുടുംബത്തിന്‍റെ സമാധാനത്തെ കരുതി സഹിക്കുകയാണ്. അമ്മയ്ക്ക് തനിയെ അച്ഛനെ പരിചരിക്കാൻ ബുദ്ധമുട്ടായപ്പോഴാണ് വേണു എന്ന ഹോം നഴ്സിനെ ഏർപ്പാട് ചെയ്തത്.

ഇന്ന് അച്ഛന് കുടിക്കാൻ ഫ്ളാസ്കിൽ ജീരകവെള്ളുമായി ചെന്ന അയാളെ ആ ഫ്ളാസ്ക് കൊണ്ട് തന്നെ അച്ഛൻ അടിച്ചുവീഴ്ത്തിയത്രേ. ശബ്ദം കേട്ട് ഓടിച്ചെന്ന അമ്മ കണ്ടത് തലയിൽ അടി കൊണ്ട് ചോരയൊലിപ്പിച്ച് ബോധം കെട്ട് കിടക്കുന്ന വേണുവിനെയാണ്. അയാളിപ്പോൾ ആശുപത്രിയിൽ അഡ്മിറ്റ് ആണ് താനും.

സ്കാനിംഗും മറ്റും നടന്നുകൊണ്ടിരിക്കുന്നു. ബോധം തെളിഞ്ഞെങ്കിലും വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമെ അയാളുടെ സ്ഥിതി വ്യക്‌തമായി പറയാൻ കഴിയൂ എന്നാണ് ഡോക്ടർ പറഞ്ഞതെന്നാണ് ഏട്ടൻ പറഞ്ഞത്.

ഒരു കുടുംബത്തിന്‍റെ അത്താണി ആയ ആ മനുഷ്യന്‍റെ ആരോഗ്യസ്ഥിതിയെപ്പറ്റിയോർത്ത് യദുവിന് വേവലാതിയേറി. അതിലുപരി അച്ഛന്‍റെ അവസ്ഥയെപ്പറ്റിയുള്ള ഉത്കണ്ഠ. ക്യാൻസറിന്‍റെ ചികിത്സ നല്ല രീതിയിലാണ് നടക്കുന്നതെന്നാണ് കഴിഞ്ഞ തവണ സംസാരിച്ചപ്പോൾ ഡോക്ടർ പറഞ്ഞത്. പിന്നെ ഇപ്പോൾ എങ്ങനെയാണ് അൽഷിമേഴ്സ് അതിശീഘ്രം ബാധിച്ചത് എന്നാണ് മനസ്സിലാവാത്തത്.

നാട്ടിലൊന്ന് പോയിവാരമെന്ന് വച്ചാൽ അതിനുപറ്റിയ സാഹചര്യമല്ല. വലിയൊരു പ്രൊജക്ടിന്‍റെ ഉത്തരവാദിത്തമാണ് കമ്പനി തന്നെ ഏൽപിച്ചിരിക്കുന്നത്. അതാണെങ്കിൽ ഇപ്ലിമെന്‍റേഷൻ ഫേസിലെത്തി നിൽക്കുന്നു. ഇപ്പോൾ മാറി നിൽക്കുന്നത് കമ്പനിക്ക് ഭീമമായ നഷ്ടം വരുത്തിയേക്കും. അയാൾ വിഷണ്ണമായ മുഖത്തോടെ ചിന്തയിലാണ്ടു. ഒരായിരം ചിന്തകളുടെ പ്രതിബിംബനങ്ങൾ അയാളിലൂടെ കടന്നുപോയി.

അയാൾക്കെന്തെങ്കിലും സംഭവിച്ചാൽ… കൊലപാതകക്കേസിലെ പ്രതിയായ സ്മൃതിനാശമുള്ള അച്ഛൻ പോലീസ് സ്റ്റേഷനിൽ ലോക്കപ്പിൽ! പോലീസിന്‍റെ ചോദ്യം ചെയ്യൽ, പ്രാഥമിക കൃത്യങ്ങളും ദൈനംദിന കാര്യങ്ങൾ പോലും തനിയെ ചെയ്യാനാകാത്ത ഭക്ഷണം വാരിക്കൊടുക്കേണ്ടി വരുന്ന ഒരാൾ പോലീസ് കസ്റ്റഡിയിൽ.

നാട്ടിലും വീട്ടിലും ഈ സംഭവങ്ങൾ ഉണ്ടാക്കുന്ന ഭൂകമ്പങ്ങൾ.

ഏട്ടനും കുട്ടികൾക്കും കുടംബത്തിനും നഷ്ടപ്പെടുന്ന അയാളുടെ മക്കളോടും ഭാര്യയോടും എന്തുപറയും?

എത്ര വലിയ തുക നഷ്ടപരിഹാരം കൊടുക്കാമെന്ന് വച്ചാലും അയാൾക്ക് പകരമാവുമോ?

യദുവിന്‍റെ മനസ്സിലൂടെ ഒരു നിമിഷം കൊണ്ട് മിന്നി മറഞ്ഞത് ഒരായിരം പ്രതിസന്ധികളുടെ തീച്ചിത്രങ്ങളായിരുന്നു. ഏതാണ്ടതേ സമയം തന്നെയാണ് അയാളുടെ ഫോൺ ശബ്ദിച്ചതും. അനിയേട്ടൻ കോളിംഗ് എന്ന് ഡിസ്പ്ലേയിൽ കണ്ടതും ധൃതിയിൽ ഫോൺ അറ്റന്‍റ് ചെയ്തു.

“കുട്ടാ… അനിയേട്ടന്‍റെ ശബ്ദം ഫോണിലൂടെ ഒഴുകി വന്നു.

“ഏട്ടാ… അയാൾക്കെങ്ങനെയുണ്ട്. ഞാനുറങ്ങാതെ കാത്തിരിക്കുകയായിരുന്നു” യദു ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി.

“അയാൾ അപകടനില തരണം ചെയ്തു. തലച്ചോറിൽ ബ്ലീഡിംഗ് ഉണ്ടോയെന്നതായിരുന്നു ഭയം. എന്തായാലും ഭാഗ്യത്തിനതുണ്ടായില്ല”

“പിന്നെ ഞാനിവിടെ ഹോസ്പിറ്റലിൽ തന്നെയാണ്. അച്ഛനെയും ഇവിടെ അഡ്മിറ്റാക്കിയിരിക്കുകയാണ്”

“ങ്ഹേ! അതെന്തിന്? ”

“എടാ അയാൾക്ക് വല്ലതും സംഭവിച്ചിരുന്നെങ്കിൽ അത് മന:പൂർവ്വമല്ലാത്ത നരഹത്യ ആയേനെ. മെഡിക്കൽ റെക്കോർഡ്സിൽ അച്ഛന്‍റെ ഇപ്പോഴത്തെ മാനസികാവസഥ റെക്കോർഡ് ചെയ്യുന്നതാവും സുരക്ഷിതമെന്ന് വക്കീൽ പറഞ്ഞു.

“വക്കീലോ? ഏട്ടൻ ഇതൊക്കെ എപ്പോ ചെയ്തു”

“സോറീ ടാ… എനിക്കാലോചിച്ചിട്ട് ഒരു സമാധാനവും കിട്ടിയില്ല. അയാളെ ബോധം കെട്ട അവസ്ഥയിൽ കണ്ടപ്പോൾ മുതൽ എന്‍റെ സമനില തെറ്റി. ഈ പ്രായത്തിൽ നമ്മുടെ അച്ഛൻ പോലീസ് സ്റ്റേഷൻ കയറുന്നതൊക്കെ ആലോചിച്ച് സമാധാനം പോയി.

“ആ എന്നിട്ടോ അച്ഛനിപ്പോ എങ്ങനെയുണ്ട്? ”

“അച്ഛൻ കൂൾ ആണ്. ബട്ട് അമ്മ വല്ലാത്തൊരു ഷോക്കിലും അതിനിടെ മായ അവളുടെ തനിനിറം കാണിച്ചു. അച്ഛനെ ഭ്രാന്താശുപത്രിയിൽ ആക്കാൻ. അതുകൂടി കേട്ട് ആകെ തളർന്നു പാവം”

“ഏട്ടാ എനിക്കിപ്പോ അവരെ കാണണം. എത്ര ശാപം പിടിച്ചൊരു ജന്മമാ എന്‍റേത്? ഏട്ടാനൊരാൾ കിടന്ന് വിഷമിക്കുന്നു. യാതൊരു സഹായവും ചെയ്യാൻ പറ്റുന്നില്ലല്ലോ ദൈവമേ?”

യദുവിന്‍റെ തളർന്ന സ്വരം കേട്ടപ്പോൾ അനിയുടെ കണ്ണും നനഞ്ഞു. അരമണിക്കൂർ മുമ്പ് വിളിച്ചപ്പോൾ ദേഷ്യത്തിൽ മായ സൂചിപ്പിച്ചതും ഇതു തന്നെയായിരുന്നല്ലോ എന്ന് അയാളോർത്തു.

“എല്ലാത്തിനും കിടന്നോടാൻ ഒറ്റൊരാൾ… ഒരുത്തനവിടെ മദാമ്മയേയും കെട്ടി സുഖായി കഴിയുന്നു.” അവളുടെ സ്പർദ്ധ നിറഞ്ഞ സംസാരം കേട്ടപ്പോൾ ഒന്നു കൊടുക്കാനാണ് തോന്നിയത്. നാവിൽ വിഷം നിറച്ച സ്ത്രീജന്മം. ചിലപ്പോഴൊക്കെ വെറുപ്പ് തോന്നിപ്പോകും. കുഞ്ഞുങ്ങളെയോർത്ത് ക്ഷമിക്കുന്നുവെന്ന് മാത്രം.

“കുട്ടാ… അനിയേട്ടനുള്ളിടത്തോളം കാലം എന്‍റെ അനിയൻ ഒന്നിനും വിഷമിക്കണ്ട. നിന്‍റെ കുറവറിയിക്കാതെ അവരെ ഞാൻ നോക്കിക്കോളാം.” അതുപറയുമ്പോൾ അയാളുടെ ശബ്ദമിടറിയിരുന്നത് യദു ശ്രദ്ധിച്ചു.

“അച്ഛന്‍റെ സ്കാനിംഗും ബ്രെയിൻ മാപ്പിംഗും കഴിഞ്ഞു. കാര്യമായ പ്രശ്നമൊന്നുമില്ല എന്നാണ് ഡോക്ടർ പറഞ്ഞത്. അതായത് ഓർമ്മക്കുറവും ഇപ്പോഴുള്ള മാനസികാസ്വാസ്ഥ്യവുമായി ബന്ധമൊന്നുമില്ല. പക്ഷേ മറ്റൊന്നുണ്ട്. നിന്നെ വിഷമിപ്പിക്കണ്ട എന്നാദ്യം കരുതിയെങ്കിലും പറയാതിരിക്കാൻ വയ്യാ”

“കഴിഞ്ഞ ഒരുമാസമായി അച്ഛന്‍റെ സ്ഥിതി അത്ര ശരിയല്ല. സന്ധ്യമയങ്ങുമ്പോൾ അസ്വസ്ഥനാകുന്ന അച്ഛൻ ഇരുട്ടാകുമ്പോൾ അക്രമാസക്‌തനാകുന്നു. കീമോയുടെ വിഷമതകളും വേദനയുടെ സ്വാധീനവും കൊണ്ടാണെന്നാണ് ഞാൻ കരുതിയിരുന്നത്. ഏതോ ദുർഭൂതം ആവേശിച്ചതുപോലെ. വന്യമായ കരുത്ത്. അടക്കിനിർത്താൻ ശ്രമിച്ചാൽ അക്രമാസക്‌തൻ! അമ്മ കരഞ്ഞും കയർത്തും പറയുന്നതൊന്നും അച്ഛനെ സ്പർശിക്കാറേയില്ല”

“എല്ലാവരേയും തള്ളിമാറ്റി, മുറ്റത്തിറങ്ങി കവളൻ മടലുമെടുത്ത് മൂവാണ്ടൻ മാവിനെ പൊതിരെ തല്ലും. തല്ലി തല്ലി കയ്യും മെയ്യും മടുക്കുമ്പോൾ ശാന്തനായി അകത്തേക്ക് കയറിപ്പോവും. യാതൊരു ശല്യവുമില്ലാതെ കട്ടിലിൽ ചെന്ന് കിടക്കുകയും ചെയ്യും. പക്ഷേ ആ അവസ്ഥയ്ക്ക് തൊട്ടുമുമ്പ് വരെ അച്ഛൻ സുബോധത്തോടെ ആയിരിക്കില്ല. ആടിയാടി നടക്കുമ്പോൾ വീഴാതിരിക്കാൻ പിടിക്കാൻ ചെന്നാൽ കയ്യ് ആഞ്ഞു വീശി അമ്മയെ അകറ്റും.

പാതിരാത്രിയിൽ പോലും ഓർമ്മകളില്ലാതെ എഴുന്നേറ്റ് പോകുന്ന ഒരാളെ നിയന്ത്രിക്കാൻ എന്തുചെയ്യണം? എത്ര ദിവസം ഉറക്കമിളച്ചിരിക്കും? എന്നെ എടുത്തുകൊണ്ടു നടന്ന കൈപിടിച്ചു നടത്തിയ ആ കയ്യുകൾ ഞാൻ തന്നെ കട്ടിലിന്‍റെ ഇരുവശങ്ങളിലുമായി ബലപ്രയോഗത്തിലൂടെ കെട്ടിയിട്ടു. കാലുകളും, ഒന്നല്ല ഒരുപാട് ദിവസങ്ങളിൽ. കാരണം എന്‍റെ അമ്മയുടെ സുരക്ഷിതത്വവും കൂടി എനിക്ക് നോക്കണമായിരുന്നു. സന്തം അച്ഛനെതിരെ ബലപ്രയോഗം നടത്തേണ്ടി വരുന്നവന്‍റെ മാനസികാവസ്ഥ…

ഇതൊക്കെത്തന്നെയാണ് ഞാനിന്ന് ഡോക്ടറോടും പറഞ്ഞത്.

കേട്ടത് വിശ്വസിക്കാനാവാതെ ഉൾക്കൊള്ളാനാവാതെ യദു നടുങ്ങിപ്പോയി. ഒരു തേങ്ങൽ തൊണ്ടക്കുഴിയോളം വന്ന് പുറത്ത് കടക്കാനാവാതെ നെഞ്ചിൽ തന്നെ അമർന്നൊതുങ്ങി. അതിന്‍റെ പ്രകമ്പനത്തിൽ മേശമേൽ താങ്ങിയിരുന്ന അയാളുടെ കൈമുട്ടുകൾ പോലും വിറച്ചു.

“കുട്ടാ..”

അനിയേട്ടന്‍റെ ശബ്ദം ദൂരെയെവിടെയോ നിന്നെന്ന വണ്ണം വീണ്ടും ഒഴുകി വന്നു.

“ഇനി നിന്നോട് പറയാനുള്ളത് ശ്രദ്ധിച്ച് കേൾക്കണം. ഏട്ടൻ നോക്കിയിട്ട് നമ്മുടെ അച്ഛനെ സുഖപ്പെടുത്താൻ വേറൊരു മാർഗ്ഗവുമില്ല.” അനിയേട്ടന്‍റെ ശബ്ദത്തിലെ ഗദ്ഗദം യദുവിന് മനസ്സിലായി.

“ഏട്ടൻ പറയൂ… എന്തു വേണമെങ്കിലും ഈ കുട്ടൻ ചെയ്യാം. എന്‍റെ ജീവൻ തന്നെ വേണമെങ്കിലും”

അവന്‍റെ ശബ്ദം ആത്മാർത്ഥമായിരുന്നു. അത് ആത്മാവിന്‍റെ തേങ്ങലായിരുന്നു. അവന്‍റെ അനിയേട്ടനത് മനസ്സിലാവുകയും ചെയ്തു.

“നിനക്കോർമ്മയുണ്ടോ എന്നറിയില്ല. ഏഴാം വയസ്സിൽ നീയാ മൂവാണ്ടൻ മാവിൽ കയറിയതും അതിന്‍റെ ഉച്ചിയിൽ നിന്നും കാല് തെന്നി താഴെ കല്ലിനു മുകളിൽ വീണതും. കോളേജിൽ പോകാൻ ഒരുങ്ങി പ്രാതൽ കഴിച്ചുകൊണ്ടിരുന്ന ഞാൻ ഒച്ചകേട്ട് പുറത്തേക്കിറങ്ങി വന്നപ്പോൾ പരസ്പര ബന്ധമില്ലാതെ സംസാരിച്ചുകൊണ്ട് തെക്കേമുറ്റത്തേക്ക് നടക്കുകയായിരുന്നു അച്ഛൻ. എന്തോ കാര്യമെന്ന് ചോദിച്ചപ്പോൾ പകച്ചൊരു നോട്ടം മാത്രം. എനിക്കുനേരെ നീണ്ടു. അമ്മയുടെ കരച്ചിൽ കേട്ടോടി വന്നപ്പോൾ കണ്ടത് ചോരയിൽ കുളിച്ചുകിടക്കുന്ന നിന്നെ. മറ്റൊന്നുമാലോചിക്കാതെ നിന്നെയും കോരിയെടുത്ത് ഞാൻ ആശുപത്രിയിലേക്കോടുമ്പോൾ കണ്ണീർ മറയിലൂടെ കണ്ടത് ഇതേ കാഴ്ചയായിരുന്നു. തെക്കേമുറ്റത്തുനിന്നും എടുത്തുകൊണ്ടുവന്ന കവളൻ മടൽ കൊണ്ട് മൂവാണ്ടൻ മാവിനെ നിർദ്ദാക്ഷിണ്യം പ്രഹരിക്കുന്ന അച്ഛനെ”

“മൂന്ന് ദിവസം നീ ആശുപത്രിയിലായിരുന്നു. ഒരുപാട് പരിശോധനകളും മറ്റുമായി ആശുപത്രിയിൽ ഞാൻ അമ്മയും ചിലവിട്ട ആ ദിവസങ്ങളിൽ അച്ഛൻ ഇങ്ങനെ തന്നെ ആയിരുന്നല്ലോ എന്ന് ഞാനീയിടെയാണോർത്തത്. നീ ആശുപത്രി വിട്ട് വന്നതിനുശേഷം വീണ്ടും കുറേ ദിവസങ്ങൾ കൂടിയെടുത്തു പഴയ അച്ഛനെ തിരിച്ചുകിട്ടാൻ. ഞാനാക്കാര്യം ഇന്ന് ഡോക്ടറോട് സൂചിപ്പിച്ചു.

ഡോക്ടർ പറഞ്ഞത് അച്ഛന്‍റേത് പോസ്റ്റ് ട്രോമറ്റിക് സ്ട്രസ്സ് ഡിസോർഡർ ആണെന്നാണ്. അസഹ്യമായ ഒരു അനിഷ്ട സംഭവത്തിന്‍റെ ആഘാതം ചിലപ്പോൾ വർഷങ്ങളോളം ഒരു വ്യക്‌തിയിൽ മയങ്ങിക്കിടക്കും. വീണ്ടും മനക്ലേശവും മാനസിക പിരിമുറുക്കവും അനുഭവിക്കാനിടയാവുമ്പോൾ പഴയതുപോലെ മാനസികാസ്വാസ്ഥ്യവും പ്രകടിപ്പിക്കും.

അനിയേട്ടൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുമ്പോൾ ഇനിയെന്ത് എന്ന ചിന്തയിലുഴറുകയായിരുന്നു യദുവിന്‍റെ മനസ്സ്.

“എക്സ്പോഷർ തെറാപ്പി എന്നൊരു ചികിത്സാരീതിയുണ്ടത്രേ മന:ശാസ്ത്രത്തിൽ. നീ പേടിക്കാതെ, ഭ്രാന്തചികിത്സയൊന്നുമല്ല. ഒരു തരം സ്വഭാവ ചികിത്സ. രോഗിയെ വീണ്ടും മനസ്ഛാഞ്ചല്യം ഉണ്ടാവാൻ കാരണമായ അതേ സന്ദർഭത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കും. അപ്പോൾ റീകോൾ ന്യൂറോൺസ് എന്ന ന്യൂറോൺ സ്ട്രോമ ഉണ്ടാക്കിയ മാനസികാഘാതത്തിന്‍റെ പോറലുകളേയും അൽപാംശങ്ങളെയും മാറ്റിയെഴുതുമത്രേ!”

“ഏട്ടാ വാട്ട് ഡു യൂ മീൻ? ഫിയർ അറ്റെന്യൂഷൻ?”

അതേ കുട്ടാ… ബട്ട് ദി ചലഞ്ച് ഹിയർ ഈസ്” അനിയേട്ടൻ പറഞ്ഞു നിർത്തി.

“വാട്ട്? ”

“അച്ഛന്‍റെ മനസ്സിൽ എന്നോ നിന്നോടുണ്ടായ നീരസം ഒരുപക്ഷേ നിന്‍റെ വിവാഹവും അത് സംബന്ധമായ അകൽച്ചയും ഒരു മന:ക്ലേശവും കാരണം വീണ്ടും ഉണ്ടായ ട്രോമ മൂലം അദ്ദേഹത്തിന്‍റെ ഓർമ്മകൾ ഇപ്പോൾ എത്തിനിൽക്കുന്നത് പഴയ അപകടത്തിന്‍റെ ചുറ്റുവട്ടത്താണ്. അന്നത്തെ വീഴ്ചയിൽ നിന്നെ നഷ്ടമായി എന്ന ധാരണ കൊണ്ടാണ് ആ മൂവാണ്ടൻ മാവിനോട് അമർഷം. അച്ഛന്‍റെ ഓർമ്മയിൽ നീ അന്നത്തെ ആ ഏഴുവയസ്സുകാരനാണ്. ഇപ്പോഴുള്ള നിന്നെ കണ്ടാൽ അച്ഛൻ തിരിച്ചറിഞ്ഞെന്ന് പോലും വരില്ല. ഏട്ടൻ പറയുന്നതുകേട്ട് നീ തെറ്റിദ്ധരിക്കില്ലെങ്കിൽ എനിക്കൊരു അഭിപ്രായമുണ്ട്, പറയട്ടെ? ”

അനുമതി കാത്തെന്ന വണ്ണം നിശബ്ദനായപ്പോൾ യദു ആശയക്കുഴപ്പത്തിലായി. എന്താവും ഏട്ടൻ പറയാൻ പോകുന്നതെന്ന് അറിയാനുള്ള ഉൽകണ്ഠയിൽ ദ്രുതഗതിയിൽ അവന്‍റെ നെഞ്ചിടിച്ചു.

“നിന്‍റെ ഫോട്ടോ കോപ്പിയാണ് വിവാൻ എന്ന് ഞാനൊരിക്കൽ പറഞ്ഞതോർമ്മയുണ്ടോ? കുഞ്ഞുന്നാളിലെ നിന്‍റെ രൂപമാണവന്. നീ അവനെക്കൂട്ടി വാ… ചിലപ്പോൾ ഒരാഴ്ച, അല്ലെങ്കിൽ ഒരു മാസം… അവന്‍റെ സാമീപ്യത്തിൽ നിന്നെ അച്ഛന് ഫീൽ ചെയ്യട്ടെ കുട്ടാ… അങ്ങനെയുണ്ടായാൽ പിതിയെപ്പതിയെ അച്ഛൻ ഓർമ്മകളിലേക്ക് മടങ്ങിവരുമെന്നാണ് ഡോക്ടർ പറഞ്ഞത്”

“നീ ആലോചിക്ക്… നീയും ആനും ഈ സിറ്റുവേഷനെ എങ്ങനെ ഫേസ് ചെയ്യുമെന്നൊന്നും എനിക്കറിയില്ല. നമ്മുടെ അച്ഛന് എങ്ങനെയും ഈ അവസ്ഥയിൽ നിന്നൊരു മുക്‌തി. അതുമാത്രമാണെന്‍റെ മനസ്സിൽ”

അനിയേട്ടൻ ഫോൺ വച്ചിട്ടും ചിന്തയിൽ മുഴുകി ഇരുന്നുപോയി യദു. അച്ഛനെ ഈ വിഷമഘട്ടത്തിൽ നിന്നും രക്ഷപ്പെടുത്താൻ എന്തും ചെയ്തേ പറ്റൂ. പിതാവിനെ നരകത്തിൽ നിന്നും ത്രാണനം ചെയ്യുകയല്ലേ ഒരു പുത്രന്‍റെ ധർമ്മം. വിവാനെ തന്‍റെ മകനെ ഒരു പരീക്ഷണത്തിനയക്കണമെന്നാണ് ഏട്ടൻ പറയുന്നത്. അവൻ മികവോടെ അഭിനയിച്ച് ഫലിപ്പിക്കേണ്ടത് ബാല്യത്തിൽ തനിക്കുതന്നെ സംഭവിച്ച കയ്യബദ്ധത്തിനുള്ള പരിഹാരമാണല്ലോ എന്നോർത്തു.

കൂടുതൽ ആലോചിക്കാൻ നിൽക്കാതെ വെളുപ്പാൻ കാലത്ത് തന്നെ ആനിനെ വിളിച്ചുണർത്തിയപ്പോൾ അവൾക്കമ്പരപ്പ്. കാര്യകാരണ സഹിതം അച്ഛന്‍റെ അവസ്ഥയും ഡോക്ടർ പറഞ്ഞ പരിഹാരവും വിശദീകരിച്ചപ്പോൾ ആൻ ഇത് നിരാകരിക്കുമെന്ന് തന്നെ അയാൾക്കറിയാമായിരുന്നു. വിവാനെ പിരിഞ്ഞു നിന്നിട്ടില്ല ഇന്നോളം. ആനിന്‍റെ ജീവനാണവൻ. തന്നെയുമല്ല? ഓർമ്മ നഷ്ടപ്പെട്ട് മാനസിക വിഭ്രാന്തിയുടെ വക്കിൽ നിൽക്കുന്ന ഒരു വ്യക്‌തിയുടെ അരികിലേക്ക് സ്വന്തം കുഞ്ഞിനെ അയക്കാൻ ഏതമ്മയ്ക്ക് കഴിയും?

ആനിനെ വിവാഹം കഴിച്ചെന്നറിഞ്ഞപ്പോൾ നീരസത്തോടെ അച്ഛൻ പറഞ്ഞ വാക്കുകൾ അവന്‍റെ മനസ്സിലേക്കപ്പോൾ തികട്ടിത്തികട്ടി വന്നു.

“എന്‍റെ കാലം കഴിഞ്ഞാൽ അമ്മയുടെ കൂടെ അമ്പലത്തിൽ കൂട്ട് പോകാനും കഞ്ഞിയുണ്ടാക്കിക്കൊടുക്കാനുമൊക്കെയായി നാടൻ പെൺകുട്ടിയായിരുന്നു എന്‍റെ മനസ്സിൽ” ആ പ്രതീക്ഷയൊക്കെ നീ തകർത്തുകളഞ്ഞല്ലോ കുട്ടാ… ഒരു കുടുംബത്തിന്‍റെ കെട്ടുറപ്പിനെപ്പറ്റി ബന്ധങ്ങളുടെ ദൃഢതയെപ്പറ്റി ഈ വെള്ളക്കാരിക്കെന്തറിയാം? ”

“വിവാനും യദുവിനും ടിക്കറ്റെടുത്തോളൂ”

തെല്ലുനേരത്തെ ആലോചനയ്ക്ക് ശേഷം നിശബ്ദതയെ ഭഞ്‌ജിച്ച് ആനിന്‍റെ ശബ്ദമുയർന്നപ്പോൾ യദു വികാരാധീനനായി.

“യദു അച്ഛന് വേണ്ടി ഇതെങ്കിലും ചെയ്യണം. പക്ഷേ വിവാനെ അവിടെ നിർത്തി മടങ്ങേണ്ടി വന്നാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല. അതുകൊണ്ട് ഞാൻ കൂടെ വരുന്നില്ല. ആൻ കൂട്ടിച്ചേർത്തു.

“ആർ യൂ ഷുവർ? ”

“യേസ്, വെരിമച്ച്. ഐ ബിലീവ് ഇൻ കർമ്മ… ഇന്ന് നമ്മൾ ചെയ്യേണ്ടത് നമ്മുടെ കടമ. അതൊരുപക്ഷേ വിവാന്‍റെ മനസ്സിലും എന്നേയ്ക്കും നന്മയോടെ നിലനിൽക്കും.”

അവളെ ചേർത്തുനിർത്തി നെറ്റിയിൽ ചുംബിക്കുമ്പോൾ യദുവിന്‍റെ കണ്ണിൽ നിന്നും ഒരു തുള്ളി ചുടുകണ്ണീർ അവളുടെ നെറ്റിയിലേക്കടർന്ന് വീഴുന്നുണ്ടായിരുന്നു.

ലോക്ഡൗൺ ബ്ലൂസ്

കോറോണ വൈറസ് വ്യാപിച്ചതിന്‍റെ ഫലമായി ലോകമെമ്പാടുമുള്ള രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യയ്ക്കും പഴയ അവസ്ഥയിലേക്ക് തിരിച്ചെത്താൻ ഇനിയും സമയമെടുക്കും എന്നുറപ്പായിക്കഴിഞ്ഞു. വീടുകളിൽ തന്നെ കഴിഞ്ഞുകൂടുന്നതാണ് സുരക്ഷിതമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.

കുട്ടികളും പ്രായമായവരും രോഗങ്ങളുള്ളവരും പ്രത്യേകിച്ചും ഈ ലോക്ഡൗൺ കാലത്ത് വീടുകളിൽ തന്നെ ഒതുങ്ങിക്കൂടേണ്ടി വരുന്നു. വിശാലമായി പുറത്തിറങ്ങി ജീവിച്ചു ശീലിച്ചവർക്ക് വീടിനകത്ത് അടച്ചിരിക്കേണ്ടി വരുമ്പോൾ മാസികാരോഗ്യം നഷ്ടപ്പെടാൻ സാദ്ധ്യത കൂടുതലാണ്. ഈ വൈറസ് മരണത്തിനു വരെ കാരണമായേക്കാമെന്ന ഭീതിപോലും മാനസികാരോഗ്യത്തെ ഇല്ലാതാക്കും. ചിലർ രോഗത്തെ ഭയന്ന് ലോക്ഡൗണിനെ വെറുത്തും സ്വാതന്ത്യ്രജീവിതം ലഭ്യമല്ലാതായതിന്‍റെ പേരിലും ആത്മഹത്യ വരെ ചെയ്ത വാർത്തകൾ നാം കേൾക്കുകയുണ്ടായി.

കൊറോണ നിമിത്തം മാത്രം ഇന്ത്യയിൽ ലക്ഷക്കണക്കിനാളുകൾ മാനസികാസ്വാസ്ഥ്യം അനുഭവിക്കുന്നു എന്നാണ് ഒരു സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്. അടച്ചുകൂടിയിരിക്കുമ്പോൾ ചിലരിൽ ഭ്രാന്തിന്‍റെ ലക്ഷണങ്ങൾ പോലും ഉണ്ടാകുന്നുണ്ടത്രേ.

കൊറോണയെ പേടിച്ച് ആരും പുറത്തിറങ്ങാത്തതുപോലെ തന്നെ അത്രയും മാനസിക സമ്മർദ്ദം വീടിനുള്ളിലിരിക്കുമ്പോഴും ചിലർ അനുഭവിക്കുന്നു. ഇവരിൽ ഭൂരിഭാഗവും വിഷാദരോഗത്തിന്‍റെ തിരിച്ചറിയപ്പെടാത്ത അടിമകൾ കൂടി ആയിരിക്കാം.

ലോക്ഡൗൺവേളയിൽ സാമ്പത്തികമായി ഉണ്ടാകുന്ന തകർച്ച, മാനസികാസ്വാസ്ഥ്യം വർദ്ധിപ്പിക്കുന്നു. നിത്യവൃത്തിക്ക് വഴിയില്ല, കൊറോണയെ പേടിക്കുകയും വേണം ഇതാണല്ലോ അവസ്ഥ.

വലിയ രോഗങ്ങൾ കുറഞ്ഞു പക്ഷേ… ലോക്ഡൗൺ വേളയിൽ ശ്രദ്ധിച്ചാൽ അറിയാം വലിയ ആശുപത്രികളിലൊന്നും വലിയ തിരക്കൊന്നുമില്ല. 70 ശതമാനം പേർ കുറഞ്ഞുവെന്നാണ് പറയുന്നത്. എന്നാൽ ടെലിമെഡിസിൻ സൗകര്യം ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു.

അല്ലറചില്ലറ രോഗങ്ങളാണ് ഈ കാലഘട്ടത്തിലെ വില്ലൻ. അതായത് ഉറക്കക്കുറവ്, വയറുസ്തംഭിക്കൽ എന്നിങ്ങനെയുള്ള അവസ്ഥകൾ. രാത്രി കിടന്നിട്ട് ഉറക്കം വരുന്നില്ല എന്നു പറയുന്നവർ എല്ലാ വീട്ടിലും ഒരാളെങ്കിലും കാണും. ഈ സാഹചര്യത്തിൽ ഡോക്ർമാരെ തേടിയെത്തുന്ന ടെലി മെഡിസിൻ കോളുകളിൽ 30 ശതമാനം ഇതാണ്.

നെഗറ്റീവ് ചിന്തകൾ മനസ്സിൽ കയറിക്കൂടിയതു കൊണ്ടും സ്ട്രസ് ലെവൽ ഉയർന്നതുകൊണ്ടും ഉറക്കം വിട്ടകന്നുപോയതാണ്. ഇത്തരം രീതി കുട്ടികൾക്കും ഉണ്ട്. അവരിൽ ഉണ്ടാകുന്ന ഉറക്കക്കുറവ് വളരെ അപകടകാരിയായേക്കാമെന്ന് ഡോക്ടർമാർ പറയുന്നത് വെറുതെയല്ല. ഭാവിയിൽ ഇതൊരു ഫോബിയ ആയി അവരിൽ സ്വാധീനം ചെലുത്താം.

വീട്ടിൽ മുഴുവൻ സമയവും കൊറോണ ചർച്ചകൾ, ടിവി വച്ചാൽ കൊറോണ ന്യൂസ്, പത്രത്തിൽ കൊറോണ കഥകൾ. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന കുട്ടികൾക്ക് ആശങ്ക വർദ്ധിക്കും. ഒരിക്കലും വീടുവിട്ട്പുറത്തിറങ്ങാൻ കഴിയില്ലേ എന്ന അവരുടെ ആശങ്ക ദു:ഖമായി മനസ്സിനെ നോവിപ്പിക്കാം.

കോളുകൾ പലതും ഇതാണ്

പാറ്റ്നയിലെ എംഎസ്ഐജിഎംഎസ് ആശുപത്രിയിലെ ഡോക്ടർമാർക്ക് വരുന്ന ടെലികോളുകളിൽ 60 ശതമാനം രോഗികളുടേതും 30 ശതമാനം മാനസിക പ്രശ്നങ്ങളുള്ളവരുടേതുമാണ്. ദിനചര്യയിൽ ഉണ്ടായ വലിയ മാറ്റമാണ് 30 ശതമാനം പേരുടേയും മാനസിക പ്രശ്നത്തിനും ഹേതുവായത്. വീട്ടിൽ അഡ്ജസ്റ്റ് ചെയ്യാൻ കഴിയാത്തവർക്കാണ് മാനസികസനില വഷളാകുന്നത്.

ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റിയുടെ റിപ്പോർട്ടനുസരിച്ച് രാജ്യത്ത് കൊറോണ വൈറസ് പടർന്നതിനു ശേഷം മാനസിക രോഗികളുടെ എണ്ണം 20 ശതമാനം വർദ്ധിച്ചുവെന്നാണ്. ഇത് ഒരാഴ്ചയ്ക്കുള്ളിലാണ് വർദ്ധിച്ചത് എന്നതും ശ്രദ്ധേയമാണ്. ബിസിനസ്, ജോലി, വരുമാനം, വായ്പ ഇങ്ങനെയുള്ള ഭീതിയാണ് ഏറ്റവും വലിയ കാരണമായിരിക്കുന്നത്.

കൊറോണ വൈറസിനൊപ്പം ജീവിക്കേണ്ട ഈ സാഹചര്യത്തിൽ രാജ്യത്ത് മാനസികരോഗികളുടെ എണ്ണം വർദ്ധിക്കുന്നതും വളരെ ഗൗരവമായി കാണണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ അഞ്ചു പേരിലൊരാൾ വീതം മാനസികരോഗത്തിന്‍റെ ഇരയാണ്. എന്നാൽ മാനസികാരോഗ്യം പ്രദാനം ചെയ്യാൻ സർവ്വീസ് നടത്തേണ്ട പ്രൊഫഷണലുകൾ കേവലം ഒരു ശതമാനം മാത്രമാണ് ഇപ്പോഴുള്ളത്. ആരോഗ്യത്തിനുള്ള ബജറ്റിൽ ഇന്ത്യ 0.06 ശതമാനമാണ് മാനസികാരോഗ്യത്തിന് നീക്കിവച്ചിരിക്കുന്നത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें