വിവാഹ ദിനത്തിൽ എല്ലാവരിൽ നിന്നും വേറിട്ട ലുക്ക് ഉണ്ടാവുകയെന്നത് ഏത് കല്യാണപെണ്ണും ആഗ്രഹിക്കുന്ന കാര്യമാണ്. മേക്കപ്പിലും വിവാഹ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലും മാത്രമല്ല ഹെയർ സ്റ്റൈലിംഗിലും വേറിട്ട ലുക്ക് സൃഷ്ടിക്കാൻ വധു ആഗ്രഹിക്കുന്നു.

വിവാഹത്തോടനുബന്ധിച്ചുള്ള വിവിധ അവസരങ്ങളിൽ വധു എത്നിക് വേഷമണിയുന്നതു കൊണ്ട് അതിനിണങ്ങുന്ന ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കണമെന്നാണ് സ്ട്രീക്ക്സ് പ്രൊഫഷണൽ എക്സ്പെർട്ട് ആഗ്‍നസ് ചെൻ പറയുന്നത്.

എല്ലാതരം വേഷത്തിനും മുടി ലൂസായി ഇടുന്ന സ്റ്റൈൽ ഇണങ്ങുമെങ്കിലും ആരെയെങ്കിലും ഗ്രീറ്റ് ചെയ്യാനോ സെലിബ്രേഷനോ വേണ്ടി ഇത് സ്യൂട്ട് ആവണമെന്നില്ല. അതിനാൽ ഇത്തരമവസരങ്ങൾക്ക് ഇണങ്ങുന്ന ഹെയർ സ്റ്റൈലിംഗ് രീതികൾ പരിചയപ്പെടാം.

കോമ്പ് കറന്‍റ്

ഏറ്റവുമാദ്യം മുടി മുഴുവനുമെടുത്ത് വലിയ കേളിംഗുകൾ തയ്യാറാക്കാം. പിന്നെയത് വിടർത്തിയിട്ട് രണ്ട് ഭാഗങ്ങളിലായി സിഗ്സാഗ് പൊസിഷനിൽ ആക്കി ഇരുഭാഗങ്ങളിൽ നിന്നും മുടിയെടുത്ത് പിന്നലുണ്ടാക്കുക. അൽപ്പം മുടി മുഖത്തേക്ക് സ്റ്റൈൽ ചെയ്‌തിടുക. ഒടുവിലായി ഇരുപിന്നലുകളും ഒരുമിച്ചാക്കി ടക്ക് ചെയ്‌ത് സ്പ്രേ ചെയ്‌ത് സെറ്റ് ചെയ്യാം. അതിനുശേഷം പിന്നലിൽ ആക്സറീസോ പൂക്കളോ വച്ച് അലങ്കരിച്ച് ഹെയർ സ്റ്റൈലിംഗ് പെർഫക്റ്റാക്കാം.

പേര്‍ഷ്യന്‍ വേവ്‍ലെറ്റ്

മുടിയുടെ റൂട്ട്സിൽ മൂസ് പുരട്ടുക. എല്ലാ മുടിയും ഒരുമിച്ചെടുത്ത് മുടി ചുരുളുകൾ തയ്യാറാക്കുക. ഇത് ഉച്ചിയിൽ വേണം സെറ്റ് ചെയ്യാൻ അൽപ്പസമയം കഴിഞ്ഞ് മുടി അഴിച്ചിടുക. മുടി ചുരുണ്ടിരിക്കും. അതിനുശേഷം മുടി ചീകി ശിരസിന് മുകൾ ഭാഗത്ത് ക്രൗൺ പോലെ ഹെയർ സ്റ്റൈലിംഗ് ചെയ്യാം. ശേഷം ഓരോ സെക്ഷനായി എടുത്ത് ട്വിസ്റ്റ് ചെയ്‌ത് ലൂസായി ചുരുട്ടി പിൻ ചെയ്യാം. ഇത് ഫിക്സ് ചെയ്യാൻ മുകളിൽ ഹെയർ സ്പ്രേ ചെയ്യാം.

കാർമൈൻ ക്രോസ് ബൺ

ഒരു ചെവിയിൽ നിന്നും മറ്റേ ചെവി വരെ മുടി സെക്ഷനായി എടുത്ത് പിറകിൽ പോണിടെയിൽ തയ്യാറാക്കുക. ഇത് ട്വിസ്‌റ്റ് ചെയ്‌ത് ലോബൺ തയ്യാറാക്കാം. അതിന് ചുറ്റുമുള്ള മുടി എടുത്ത് ബണ്ണിൽ പിൻ ചെയ്യാം. ഇതിന് പുറമെ ഓരോ ഹെയർ സെക്ഷനും എടുത്ത് ചെറുതായി പിന്നി ബണ്ണിനടുത്തായി പിൻ ചെയ്യാം. ഹെയർ സ്റ്റൈൽ ഫിക്സായിരിക്കാൻ സ്പ്രേ പ്രയോഗിക്കാം.

മുടി സ്റ്റൈലിംഗ് ചെയ്യും മുമ്പ്

മുടിയ്ക്ക് സ്റ്റൈലിഷ് ലുക്ക് നൽകുന്നതിന് മുമ്പായി മുടിയെ അതിനായി തയ്യാറാക്കേണ്ടതാവശ്യമാണ്. അങ്ങനെയായാൽ ഹെയർ ശരിയായ രീതിയിൽ മാനേജ് ചെയ്യാനാവും. സ്ട്രീക്ക്സിന്‍റെ ടെക്നിക്കൽ ഹെഡ് സമീർ ഹംദാരെ നൽകുന്ന  ടിപ്സുകൾ:

  1. ആഴ്ചയിലൊരു തവണ മുടിയ്ക്ക് സ്പാ അല്ലെങ്കിൽ കണ്ടീഷണിംഗ് നൽകാം. ഡൾ ഹെയർ പ്രശ്നം അകലാൻ ഇത് മികച്ച മാർഗ്ഗമാണ്.
  2. മുടി കഴുകിയ ശേഷം നനഞ്ഞ മുടിയിലും ഉണങ്ങിയ മുടിയിലും സിറം പ്രയോഗിക്കാം. മുടിയുടെ തിളക്കം വർദ്ധിക്കാനിത് സഹായിക്കും.
  3. ഇളം ചൂട് എണ്ണ ഉപയോഗിച്ച് ഹെയർ മസാജ് ചെയ്യാം. ശിരോചർമ്മത്തിലെ രക്‌തയോട്ടം വർദ്ധിക്കാനും ഡീപ് കണ്ടീഷണിംഗിനും ഇത് നല്ലതാണ്.
  4. ഫ്രഷ് ഹെയർ കട്ട് ചെയ്യിക്കുക. മുടി നല്ല ഷെയ്പിൽ കിടക്കും.
  5. സൾഫേറ്റ് ഫ്രീ ഷാംപുവും കണ്ടീഷണറും ആഴ്ചയിൽ 2 തവണ ഉപയോഗിക്കാം.
  6. ഇഷ്ടപ്പെട്ട ഹെയർ ലുക്ക് ലഭിക്കാൻ മുടിയ്ക്ക് നല്ല ആരോഗ്യവും തിളക്കവും ഉണ്ടായിരിക്കേണ്ടതാവശ്യമാണ്. അതിനായി ഒരു മാസം മുമ്പ് തുടങ്ങി ഹെയർ കെയർ ചെയ്‌ത് തുടങ്ങാം. ഏതെങ്കിലും ഹെയർ എക്സ്പെർട്ടിന്‍റെ സഹായം അതിനായി തേടാം.

തണുപ്പ് കാലത്ത് സ്കാൽപ്പ് വരണ്ടിരിക്കും. അതിനാൽ ഹെയർ സ്റ്റൈലിംഗ് ഇത്തരം മുടിയിൽ കംഫർട്ടിബിളാവില്ല. അതുപോലെ ചൊറിച്ചിലുണ്ടാവുന്നതിനാൽ ചർമ്മത്തിൽ കുരുക്കളും പൊട്ടലും ഉണ്ടാകും. അതുകൊണ്ട് സ്കാൽപ് ട്രീറ്റ്മെന്‍റ് നിർബന്ധമായും സ്വീകരിക്കണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...