ആഘോഷങ്ങളും അവസരങ്ങളും ഏതുമാകട്ടെ സ്വന്തം ചർമ്മത്തിന്‍റെ തിളക്കം വർദ്ധിച്ചിരിക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. ചർമ്മത്തിളക്കം വർദ്ധിപ്പിക്കാൻ എന്തെല്ലാം ചെയ്യാം എന്നതിനെപ്പറ്റി അറിയാൻ താൽപര്യമില്ലേ,  ഇത് ശ്രദ്ധിക്കൂ...

ഇന്ന് വിപണിയിൽ പലതരം ഫേസ്‍വാഷും ക്ലെൻസറും സ്കിൻ ടോണർ പോലെയുള്ള ഉൽപന്നങ്ങളും ലഭ്യമാണ്. അവയെല്ലാം തന്നെ ചർമ്മം വൃത്തിയുള്ളതാക്കാൻ സഹായകവുമാണ്. എന്നാൽ ഇവയെല്ലാം തന്നെ കുറഞ്ഞ ചെലവിലും ഗുണങ്ങളോടും കൂടി വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ചർമ്മം എങ്ങനെ ക്ലീൻ ചെയ്യാം. അതിനുള്ള ചില ഹോം മെയ്ഡ് സ്കിൻ ടോണറുകളെക്കുറിച്ച് പരിചയപ്പെടുത്താം.

റോസ്‍വാട്ടർ വിനാഗിരി ടോണർ

നാല് വലിയ സ്പൂൺ റോസ്‍വാട്ടറും നാല് വലിയ സ്പൂൺ വിനാഗിരിയും മിക്സ് ചെയ്ത് കോട്ടൺ ബോൾ മുക്കി മുഖത്ത് പുരട്ടി ക്ലീൻ ചെയ്യാം.

ഐസ് ബെസ്റ്റ് സ്കിൻ ടോണർ

 ഏറ്റവും വില കുറഞ്ഞതും മികച്ചതുമായ സ്കിൻ ടോണറാണ് ഐസ്. ഐസ് ക്യൂബ് കോട്ടൺ തുണിയിൽ പൊതിഞ്ഞ് മുഖത്ത് വട്ടത്തിൽ ഉരസി മസാജ് ചെയ്യുക. ഐസ് ടോണർ ഉപയോഗിക്കുക വഴി ചർമ്മത്തിന് തണുപ്പുണ്ടാകുമെന്ന് മാത്രമല്ല കുരുക്കളുണ്ടാവുന്നതിൽ നിന്നും മോചനവും ലഭിക്കും. ഐസ് വെള്ളത്തിൽ റോസ്‍വാട്ടർ ചേർത്തും ഉപയോഗിക്കാം.

തുളസി ഇല ടോണർ

നല്ലൊരു ഔഷധമാണെന്നതുപോലെ നല്ലൊരു സൗന്ദര്യവർദ്ധകവുമാണ് തുളസി. 10-15 തുളസിയിലകൾ അൽപം വെള്ളത്തിലിട്ട് തിളപ്പിച്ച് ഈ വെള്ളം അരിച്ചെടുത്ത് തണുപ്പിക്കുക. പിന്നീട് ഈ വെള്ളത്തിൽ കോട്ടൺ ബോൾ മുക്കി മുഖം തുടച്ച് വൃത്തിയാക്കാം.

ഗ്രീൻ ടീ

ധാരാളം പച്ചമരുന്നുകൾ അടങ്ങിയതാണ് ഗ്രീൻ ടീ. ശരീരഭാരം നിയന്ത്രിക്കുന്നതിനൊപ്പം ചർമ്മം ക്ലീൻ ചെയ്യാനും മികച്ചതാണ്. ഒപ്പം ചർമ്മത്തിന് പോഷണവും പകരുന്നു. ചർമ്മത്തിന്‍റെ ഡ്രൈനസ് മാറ്റി നാച്ചുറൽ ഓയിൽ പകരാനും സഹായിക്കുന്നു. ഗ്രീൻ ടീ കൊണ്ട് ടോണർ തയ്യാറാക്കാൻ ഒരു കപ്പ് വെള്ളത്തിൽ ഗ്രീൻ ടീ ഇട്ട് 2-3 മിനിറ്റ് തിളപ്പിച്ച് അരിച്ചെടുത്താൽ മതി. തണുത്തശേഷം കോട്ടൺ ബോൾ മുക്കി മുഖം തുടച്ച് വൃത്തിയാക്കാം.

തക്കാളി-തേൻ സ്കിൻ ടോണർ

തക്കാളി, തേൻ എന്നിവ സൗന്ദര്യപരിചരണത്തിന് ഏറ്റവും ഫലവത്താണ്. തക്കാളി ഉടച്ചതും തേനും ചേർത്ത് പേസ്റ്റാക്കി മുഖത്ത് അപ്ലൈ ചെയ്യാം. 10-15 മിനിറ്റിനു ശേഷം മുഖം കഴുകാം. ഈ സ്കിൻ ടോണർ ഓയിലി സ്കിന്നിന് ഏറ്റവും ഫലവത്താണ്.

നാരങ്ങാനീര് ടോണർ

നാരങ്ങാ നീര് ഏറ്റവും മികച്ച ടോണറാണ്. ചർമ്മത്തിന് ഫ്രഷ്നസ് പകരുന്നതിന് നാരങ്ങാനീരിൽ കോട്ടൺ ബോൾ മുക്കി മുഖത്ത് പുരട്ടുക. 10-15 മിനിറ്റിനുശേഷം മുഖം വൃത്തിയാക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...