ഫ്രാൻസിന്‍റെ മധ്യഭാഗത്തുള്ള ബീച്ച് ടൗണായ നീസ്. ഫ്രഞ്ച് റിവേറിയയുടെ തലസ്‌ഥാനമാണ്. ധാരാളം ചരിത്രസ്മാരകങ്ങളും വലിയ പള്ളികളും റഷ്യൻ ഓർത്തഡോക്സ് കത്തീഡ്രല്ലും ഉള്ള മനോഹരമായ ഒരു കൊച്ചു സ്വർഗ്ഗം. ടൗണിന്‍റെ പ്രശാന്ത സുന്ദരമായ മധ്യഭാഗത്തായി സ്‌ഥിതി ചെയ്യുന്ന നെഗ്രസ്കോ കഫറ്റേരിയയിൽ ഇരുന്ന് കൊച്ചു വർത്തമാനങ്ങളിൽ മുഴുകി ഈവയും ജാവേദും ആവി പറക്കുന്ന കോഫിയുടെ രുചിയാസ്വദിച്ചു കൊണ്ടിരുന്നു.

വൈരക്കലുകൾ പോലെ തിളങ്ങുന്ന ഈവയുടെ കണ്ണുകളിൽ അവൻ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ആ കണ്ണുകളിൽ ഊറി വരുന്ന ആകുലതയിൽ അവൻ അസ്വസ്ഥനാണ്.

ഈവ ജാവേദിന്‍റെ വിരലുകളെ സ്പർശിച്ചു, “ജാവേദ്, നീയൊരു കാര്യം പ്രോമിസ് ചെയ്യാമോ? തെറ്റായ ഒരു കാര്യവും ചെയ്യില്ലെന്ന്.”

“ഈവ, ഞാനാകെ അസ്വസ്ഥനാണ്. എന്‍റെയുള്ളിൽ എന്തോ തിളച്ചു മറിയുന്നതുപോലെ. ഞാൻ കുറേ അപമാനം സഹിച്ചവനാണ്. എന്തോ നീചജീവിയാണെന്ന മട്ടിലാണ് ആളുകൾ എന്നെ നോക്കുന്നത്. ഞാനിപ്പോൾ കുറേ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു... ഇനി പിന്തിരിഞ്ഞ് നടക്കാനാവില്ല.”

“ഇല്ല ജാവേദ്, നിനക്കറിയില്ലേ... നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല. നീ പിടിക്കപ്പെട്ടാൽ എന്താ സംഭവിക്കുന്നതെന്ന് അറിയാമല്ലോ? നിന്നെ ആ നിമിഷം തന്നെ അവർ ഇല്ലാതാക്കും.”

“ങ്ഹാ ശരിയാണ്... എനിക്ക് സമ്മതമാണ്. എന്തിനാണിവർ എന്‍റെ രൂപത്തെ ഇത്രയും അവജ്ഞയോടെ നോക്കുന്നത്?”

നിസ്സഹായയായ ഈവ അവനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. തനിക്ക് അവനോടുള്ള കടുത്ത പ്രണയത്തെപ്പറ്റിയും ഭാവിയിലേക്ക് സ്വരുക്കൂട്ടിയ സ്വപ്ങ്ങളെക്കുറിച്ചും അവൾ ജാവേദിനോട് ആവർത്തിച്ചു കൊണ്ടിരുന്നു. പക്ഷേ ജാവേദ് തീവ്രവാദത്തിന്‍റെ വഴിയിൽ ഏറെ മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരുന്നു.

ജാവേദ് അക്ഷമയോടെ വാച്ചിലേക്ക് നോക്കി. “ഈവ, എനിക്ക് പോകണം. ഒരു അത്യാവശ്യ മീറ്റിംഗ് ഉണ്ട്. ആദ്യമായിട്ടാണ് ഞാനൊരു ദൗത്യം ഏറ്റെടുക്കാൻ പോകുന്നത്. എന്ത് സംഭവിച്ചാലും അതെനിക്ക് ഭംഗിയായി നിറവേറ്റണം. വൈകുന്നേരം സമയം കിട്ടുകയാണെങ്കിൽ കാണാം.” ഓർവോർ... ഫ്രഞ്ച് ഭാഷയിൽ ജാവേദ് അവളോട് യാത്ര പറഞ്ഞ് തിടുക്കപ്പെട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നു മറഞ്ഞു.

ഈവ കടുത്ത നിരാശയോടെ ജാവേദ് നടന്നു നീങ്ങിയ വഴിയിലേക്ക് നോക്കിയിരുന്നു. അവളുടെ സുന്ദരമായ കണ്ണുകളിൽ നിന്നും കണ്ണുനീർ മുത്തുകളായി നിലത്ത് വീണ് ചിതറി. അവളുടെ പ്രതീക്ഷകൾ പോലെ...

ഈവ നെഗ്രീസ്ക്കോ ഹോട്ടലിൽ തന്നെ ഹോസ്‌പ്പിറ്റാലിറ്റി ഇൻചാർജ്‌ജാണ്. ജാവേദിന്‍റെ ഉറച്ച വാക്കുകൾ കേട്ട് വിങ്ങിയ മനസ്സുമായി അവൾ ജോലിയിൽ മുഴുകാൻ ശ്രമിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. ഒടുക്കം അവൾ കൂട്ടുകാരി കേരയോട് എന്തോ കാരണം പറഞ്ഞ് അൽപസമയത്തേക്ക് പുറത്തേക്ക് ഇറങ്ങി.

ഹോട്ടലിന് പിന്നിലുള്ള വഴിയിലൂടെ നടന്ന് അവൾ ബീച്ചിലെത്തി. വവൈദ് എതാദ്യൂനിസ് ബീച്ചിലെ ഇരിപ്പിടത്തിൽ കുട്ടികൾ കളിക്കുന്നതും നോക്കിയിരുന്നു. കുട്ടികൾ മതിമറന്ന് കളിച്ചുല്ലസിക്കുന്നുണ്ട്. അവർ ഇടയ്ക്ക് ബീച്ചിൽ പറന്നുപൊങ്ങി നടന്ന ബലൂണുകൾക്ക് പിന്നാലെ പാഞ്ഞു. ചിലപ്പോൾ മണലിൽ കിടന്നുരണ്ടു.

ഈവ ജാവേദിനെപ്പറ്റി തന്നെ ഓർത്തു കൊണ്ടിരുന്നു. ജാവേദുമായുണ്ടായ ആദ്യ കൂടിക്കാഴ്ച. രണ്ട് വർഷം മുമ്പ് ഏലിയാസ് റിവേറിയാ സ്റ്റേഡിയത്തിൽ നടന്ന ഒരു ഫുട്ബോൾ മാച്ച് കാണാൻ പോയപ്പോഴാണ് ജാവേദിനെ ആദ്യമായി അവൾ കാണുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...