4 ബോട്ടിൽ വോഡ്കാ, കാം മേരാ റോജ് കാ... ഹണി സിംഗിന്‍റെ ഈ പാട്ട് നാവിൻ തുമ്പിൽ തുള്ളിക്കളിക്കുന്ന ന്യൂ ഇയർ ഈവും രാത്രിയും. അരങ്ങിലെ ഡാൻസിനും പാട്ടിനുമൊപ്പം ആരും താളം പിടിച്ചു പോകുന്ന ആരവങ്ങൾ. വർണ്ണക്കാഴ്ചകൾ. ഇതിലെല്ലാം ഉപരി സുന്ദരികൾക്കും സുന്ദരന്മാർക്കും സെക്‌സിലുക്ക് പകരുന്ന വേഷപ്പകർച്ചകൾ. ന്യൂ ഇയർ കാഴ്ചകളിൽ വേഷവിതാനങ്ങൾക്കുള്ള പങ്ക് ചെറുതൊന്നുമല്ല. പാർട്ടികളിൽ തിളങ്ങാൻ പുതുവർഷത്തിലെ ഡ്രസ് മേക്കപ്പ് ട്രെൻറുകൾ മനസ്സിലാക്കിയിരിക്കാം.
ന്യൂ ഇയർ ഫാഷൻ
വസ്‌ത്രങ്ങളുടെ നീളം, ഷോർട്ട് മുതൽ മാക്‌സി വരെ തന്നെയാണ്. അത് വ്യക്‌തിയുടെ ആകൃതിയും താൽപര്യവും അനുസരിച്ച് തെരഞ്ഞെടുക്കാം. സ്ലീവ്സ് വേണോ, ഓഫ് ഷോൾഡർ വേണോ, ഡ്രസ്സിലെ ഡിസൈനർ ടച്ച് ഇതിലൊക്കെയാണ് ശ്രദ്ധ നൽകേണ്ടത്. അരക്കെട്ടും ഹിപ്പ്‍ലൈനും ഹൈലൈറ്റ് ചെയ്യുന്ന ഡിസൈനുകൾക്കാണ് കൂടുതൽ പ്രിയം അസിമെട്രിക് കട്ട് ഷേപ്പുകളും, സ്ലീവ്സും, ഹെംലൈനും ഇത്തവണയും ഉപയോഗിക്കാം. ബ്രൈറ്റ് കളർ ഡ്രസുകൾ, പ്രത്യേകിച്ചും വെൽവെറ്റ് മെറ്റീരിയലിലുള്ളതും പാർട്ടി സ്റ്റൈൽ ആക്കാം. ഈവനിംഗ് പാർട്ടിക്ക് ലക്ഷ്വറി സ്റ്റൈലിലുള്ള ലോംഗ് ഡ്രസുകളാണ് ഭംഗി. റെഡ്, ഗോൾഡ് നിറമാണ് കോക്ക്ടെയിൽ പാർട്ടി ട്രെന്‍റ്.
മഞ്ഞ, പച്ച, ചുവപ്പ് ബ്രൈറ്റ് കളർ ഉപയോഗിക്കാം. ബ്രൈറ്റ് ആക്സസറികളും, വലിയ ഇയർറിംഗ്സും, കട്ടിക്കണ്ണടയും എല്ലാം ന്യൂജൻ ട്രെന്‍റായി തുടരുമ്പോൾ അവയൊക്കെ അണിഞ്ഞ് പാർട്ടിയിൽ കൂടുതൽ സുന്ദരിയാകാം.
ഗ്ലാമർ പാർട്ടി
വൻ നഗരങ്ങളിൽ ന്യൂ ഇയർ പാർട്ടിക്കും ഗ്ലാമർ പാർട്ടിക്കുമൊക്കെ പോകുന്ന യുവാക്കളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇത്തരം പാർട്ടികളിൽ മോഡലുകളും, സെലിബ്രിറ്റികളും ഒക്കെ പങ്കെടുക്കാറുണ്ടെന്നതിനാൽ ഗ്ലാമർ പാർട്ടികൾക്ക് കൊഴുപ്പ് കൂടും. ലുക്കിൽ വളരെയധികം പ്രാധാന്യം ഉണ്ട് ഇവിടെ. സ്വയം പ്രസന്‍റബിൾ ആവുക എന്ന ഒരു ചലഞ്ചിന് മുൻകൂട്ടി ഒരുങ്ങേണ്ടി വരും. അക്കാര്യത്തിൽ ഏറ്റവും വേണ്ടത് എന്താണെന്നോ. ഫിറ്റ്നസ്!
പാർട്ടിക്കു പോകുന്നതിന് തീരുമാനിക്കുന്നത് ഒരു മാസം മുന്നേ ആണെങ്കിൽ ശരീരം കുറച്ചു കൂടി മനോഹരമാക്കാം. സ്ലിംട്രിം ആയാൽ മാത്രമേ ഡ്രസുകൾ ശരിക്കും ഇണങ്ങൂ.
ഇണങ്ങുന്ന ഡ്രസ്സ്
പാർട്ടിയിൽ സെക്‌സിലുക്ക് ലഭിക്കുന്ന വസ്‌ത്രങ്ങൾ ധരിക്കുമ്പോൾ, അത് ശരീരത്തിന് ഇണങ്ങുമോ എന്ന് ആദ്യമേ മനസ്സിലാക്കണം. മാത്രമല്ല കംഫർട്ടബിൾ കൂടി ആയിരിക്കണം. എന്നാൽ മാത്രമേ എല്ലാവരുമൊത്ത് പാർട്ടിയുടെ ആഹ്ലാദം ആസ്വദിക്കാൻ കഴിയൂ.
ഗോൾഡ് മെറ്റാലിക് കട്ടൗട്ട് മിഡി, ലൈംഷീർ ടോപ്പ്, ഹോട്ട്പിങ്ക് പോക്കറ്റ് സെക്സി ഷർട്ട്, ബ്ലാക്ക് സിൽവർ ട്രയാങ്കിൾ ടോപ് ഷർട്ട്, ക്രിസ്ക്രോസ് ബാക്കുള്ള ഹോൾട്ടർ ടോപ്പ്, ഹോൾട്ടർ ടൈ ടോപ്പ്, ഫിഷ്നെറ്റ് ടോപ്പ്, പാർട്ടി നിയോൺ സ്കർട്ട്, ഇതൊക്കെ ഇണങ്ങുന്ന ഡ്രസ്സുകളാണ്. ഇവയെല്ലാം വൈബ്രന്‍റ് നിയോൺ കളറിന്‍റേതായാൽ കൂടുതൽ ഭംഗി ഉണ്ടാകും.
മേക്കപ്പും വ്യത്യസ്‌തമാകട്ടെ
പാർട്ടികൾക്കൊപ്പം സാധാരണ മേക്കപ്പ് മാത്രം പോര. മറ്റുളളവരുടെ ശ്രദ്ധ ലഭിക്കുന്ന തരം മേക്കപ്പ് ആണ് ഗ്ലാമർ പാർട്ടിക്ക് ആവശ്യം. കണ്ണുകളിൽ വേഗം പതിയുന്ന നിറങ്ങൾ മേക്കപ്പിലും പരീക്ഷിക്കാം. തിളക്കം നൽകുന്ന പ്രൈമർ, സ്കിനിന്നു മാച്ചാകുന്ന ഫൗണ്ടേഷൻ, ഇവ തീർച്ചയായും ഉപയോഗിക്കണം.