സ്വീറ്റ്സ് ഡിലൈറ്റ്

ചേരുവകൾ

മിൽക്ക് പൗഡർ ഒരു കപ്പ്

തേങ്ങ പൊടിപൊടിയായത് ഒരു കപ്പ്

ക്രീം 5ചെറിയ സ്പൂൺ

പഞ്ചസാര കരിച്ചത് ഒരു കപ്പ്

റോസ്‍വാട്ടർ ഏതാനും തുള്ളി

ചുവന്ന ഫുഡ് കളർ അൽപം

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് 10-12 എണ്ണം

തയ്യാറാക്കുന്ന വിധം

 സ്‍റ്റെപ്പ് 1 :

പഞ്ചസാര കരിച്ചത്, മിൽക്ക് പൗഡർ, തേങ്ങാപ്പൊടി, ക്രീം എന്നിവ യോജിപ്പിച്ച് ആട്ടപോലെ കുഴയ്ക്കുക.

സ്‍റ്റെപ്പ് 2 :

ഇതിൽ നിന്നും പകുതിയെടുത്ത് മാറ്റുക. ഇതിൽ ചുവന്ന കളർ ചേർക്കുക. ശേഷം റോസ്‍വാട്ടർ ചേര്‍ത്ത് നന്നായി കുഴച്ച് മാറ്റി വയ്ക്കുക.

സ്‍റ്റെപ്പ് 3 :

കളര്‍ ചേര്ക്കാത്ത വെളുത്ത ഭാഗം പോളിത്തീനിന്‍റെ സഹായത്തോടെ നീളത്തിൽ പരത്തുക. ചുവന്ന മാവും ഇതുപോലെ പരത്തുക.

സ്‍റ്റെപ്പ് 3 :

വെളുത്ത റൊട്ടിയുടെ മുകളില്‍ ചുവന്ന റൊട്ടി വച്ച്  റോൾ ചെയ്യുക. ഇപ്പോൾ അകത്ത് ചുവപ്പും പുറത്ത് വെളുപ്പ് നിറവുമായിരിക്കും.

സ്‍റ്റെപ്പ് 4 :

ഈ റോള്‍ വട്ടത്തില്‍ ചെറിയ കഷണങ്ങളായി മുറിച്ച് ചുവന്ന ഭാഗത്ത്  കശുവണ്ടിപ്പരിപ്പ് പതിയെ അമർത്തി വയ്ക്കുക. സ്വീറ്റ് ഡിലൈറ്റ് റെഡി!

ക്രീം ട്രഫൽ പുഡിംഗ്

ചേരുവകൾ

സ്പോഞ്ച് കേക്ക് ആവശ്യത്തിന്

വിപ്പിംഗ് ക്രീം ആവശ്യത്തിന്

വാഴപ്പഴം, മാതളയല്ലി, ആപ്പിൾ, മുന്തിരി, പിയർപഴം

എന്നിവ ഒരു കപ്പ്

കസ്റ്റാർഡ് പൗഡർ അൽപം

മഞ്ഞ,ചുവപ്പ് ഫുഡ്കളർ അൽപം

പാൽ ഒരു ഗ്ലാസ്

പഞ്ചസാര അല്ലെങ്കിൽ തേൻ ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

സ്‍റ്റെപ്പ് 1 :

ഒരു ഗ്ലാസ് പാലില്‍ നിന്നും നാല് സ്പൂൺ പാൽ മാറ്റിവയ്ക്കുക. ബാക്കി പാൽ ഫ്രൈയിംഗ് പാനിൽ ഒഴിച്ച് തിളപ്പിക്കുക. പാൽ തിളക്കുമ്പോൾ തീ കുറച്ച് വച്ച് കുറച്ചു നേരം തിളപ്പിക്കുക.

സ്‍റ്റെപ്പ് 2 :

കസ്റ്റാർഡ് പൗഡർ മാറ്റിവച്ച പാലിലിട്ട് കലക്കി തിളക്കുന്ന പാലിലേക്ക് ഒഴിക്കുക. 5 മിനിറ്റ് നേരം തുടര്‍ച്ചയായി ഇളക്കി പാകം ചെയ്തശേഷം തീയിൽ നിന്നിറക്കി തണുപ്പിക്കുക.

സ്‍റ്റെപ്പ് 3 :

വിപ്പിംഗ് ക്രീമില്‍ ഫുഡ് കളര്‍ ഇട്ട് മിക്സ് ചെയ്ത് വ്യത്യസ്തങ്ങളായ കളറുകളിലുള്ള ക്രീം തയ്യാറാക്കുക. ഇത് ക്രീം ബാറ്റിൽ നിറയ്ക്കുക.

സ്‍റ്റെപ്പ് 4 :

ഒരു സർവ്വിംഗ് ബൗളിൽ സ്പോഞ്ച് കേക്ക് കഷണങ്ങളാക്കി വയ്ക്കുക. മുകളിൽ ചെറുതായി മുറിച്ച പഴങ്ങള്‍ വച്ച് അലങ്കരിച്ച ശേഷം തണുപ്പിച്ച കസ്റ്റാർഡ് ഇട്ട് ലെയര്‍ തയ്യാറാക്കുക.

സ്‍റ്റെപ്പ് 5 :

വ്യത്യസ്തങ്ങളായ കളറുകളിലുള്ള ക്രീം കൊണ്ട് ഇഷ്ടമുള്ള രീതിയില്‍ അലങ്കരിച്ച് ഫ്രിഡ്ജിൽ ഒരു മണിക്കൂര്‍ വച്ച് തണുപ്പിച്ച ശേഷം സർവ്വ് ചെയ്യാം.

വിധവയായ എന്നെ രണ്ടാം വിവാഹത്തിന് നിർബന്ധിക്കുന്നു

ചോ: 36 വയസുള്ള വീട്ടമ്മയാണ് ഞാൻ. 9 വയസുള്ള ഒരു മകളുണ്ട്. ഭർത്താവ് 5 വർഷം മുമ്പ് ഒരു ആക്സിഡന്‍റിൽ മരിച്ചു. ഭർത്താവിന്‍റെ വീട്ടുകാരും എന്‍റെ വീട്ടുകാരും എന്നെ രണ്ടാമതൊരു വിവാഹം ചെയ്യാൻ നിർബന്ധിച്ചിരുന്നു. പക്ഷേ ഭർത്താവിന്‍റെ മുഖം മനസിൽ നിന്നും മായുന്നില്ല. രണ്ടു വീട്ടുകാർക്കും ഒരു പയ്യനെ ഇഷ്ടമായിട്ടുണ്ട്. അയാൾക്കും പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല. ഞാനെന്താണ് ചെയ്യേണ്ടത്?                                                                   ഹിമ, തൊടുപുഴ

ഉ: നിങ്ങൾ ഇങ്ങനെ ജീവിച്ചതുകൊണ്ട് യാതൊരു അർത്ഥവുമില്ല. മകൾ വളരെ ചെറിയ കുട്ടിയാണ്. നാളെ മകൾ വളർന്ന് വലുതായി വിവാഹിതയാകും. ഈ വീട് വിട്ട് സ്വന്തമായ ഒരു ജീവിതമുണ്ടാകും. ആ ഘട്ടത്തിൽ എന്നന്നേക്കുമായി ഒറ്റപ്പെട്ടതു പോലെ നിങ്ങൾക്ക് തോന്നാം.

ഇപ്പോൾ നിങ്ങൾക്ക് ധാരാളം സമയമുണ്ട്. ചെറുപ്പവുമാണ്. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. മകൾക്ക് വേണ്ട വിദ്യാഭ്യാസം നൽകാനും വിവാഹം കഴിപ്പിക്കാനും കാര്യങ്ങൾ ഭംഗിയായി നിർവഹിക്കാനും കഴിയും. മകളുടെ കാര്യത്തെപ്പറ്റി ഭാവി ഭർത്താവുമായി സംസാരിച്ച് തീരുമാനിക്കുക. പഴയ ജീവിതം മറന്ന് പുതിയ ഭർത്താവുമായി സന്തോഷത്തോടെ നല്ല കുടുംബ ജീവിതം തുടങ്ങുക.

 

ഭർത്താവ് പഴയ സഹപ്രവർത്തകരെ കാണാന്‍ പോകുന്നു

ചോ: എന്‍റെ ഭർത്താവ് അടുത്തിടെയാണ് സർവീസിൽ നിന്നും റിട്ടയേഡ് ആയത്. ഞങ്ങൾക്ക് രണ്ട് പെണ്മക്കളാണ്. അവർ വിവാഹിതരായി വിദേശത്ത് താമസിക്കുന്നു. ഭർത്താവ് റിട്ടയേഡ് ആയപ്പോൾ ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. പക്ഷേ മാസത്തിൽ 3-4 പ്രാവശ്യം ഭർത്താവ് പഴയ സഹപ്രവർത്തകരെ കാണാനും അവരുടെ കൂടെ സമയം ചെലവഴിക്കാനും പോകാറുണ്ട്. ഇതെല്ലാം ഞാൻ മെസ്സേജുകളിൽ നിന്നാണ് അറിയുന്നത്. അതൊന്നും ഞാൻ കാര്യമാക്കിയില്ല. എന്നെ വിഷമിപ്പിച്ചത് മറ്റൊന്നാണ്. ചില സ്ത്രീകളുമായി അദ്ദേഹത്തിന് അനാവശ്യബന്ധം പുലർത്തിയതാണ് എന്നെ വേദനിപ്പിച്ചത്. മറ്റൊരു പ്രശ്നം, വീട്ടിൽ അടിക്കടി പാർട്ടി നടത്തുന്നതാണ്. അതിനായി ഞാൻ ഭക്ഷണം തയ്യാറാക്കുകയും വേണം. ഒപ്പം അദ്ദേഹം പുറത്തു നിന്നും വരുത്തുകയും ചെയ്യും. അതിന്‍റെ കൂടെ കൂട്ടുകാർക്കൊപ്പം മദ്യപാനവും ഉണ്ട്. തൊട്ടടുത്തുള്ള ബന്ധുക്കളെയും ക്ഷണിക്കും. ഇതൊക്കെ മക്കളെ വിളിച്ചറിയിക്കണമെന്ന് വിചാരിക്കുമെങ്കിലും പിന്നീട് വേണ്ടായെന്ന് തോന്നും. മരുമക്കൾ അറിഞ്ഞാൽ മോശമല്ലേ. മാത്രവുമല്ല മക്കൾക്ക് അച്‌ഛനോടുള്ള സ്നേഹവും മറ്റും കുറയരുതല്ലോ, ഞാൻ ഭർത്താവിനെ പല പ്രാവശ്യം ഉപദേശിച്ചു. പക്ഷേ യാതൊരു പ്രയോജനവുമില്ല.

ജീവിതകാലം മുഴുവനും നിങ്ങൾക്കുവേണ്ടി ജീവിച്ചു ഇനി എനിക്കു വേണ്ടിയെങ്കിലും ജീവിക്കട്ടെയെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പോംവഴിയും കാണാതെ വിഷമിക്കുകയാണ് ഞാൻ.

 

ഉ: പ്രായമേറിയെന്ന് വിചാരിച്ച് ഒരു വ്യക്‌തിക്കുള്ളിലെ ആശങ്കകളും ആസക്തികളും കെട്ടടങ്ങണമെന്നില്ല. അതുപോലെ തന്നെയാണ് ലൈംഗിക താൽപര്യവും. നിങ്ങളുടെ മക്കൾ സ്വയം പര്യാപ്തരായത് വളരെ നന്നായി. മാത്രവുമല്ല അവർ വിവാഹിതരായി നല്ല ജീവിതവും നയിക്കുന്നു. ഈ സാഹചര്യത്തിൽ നിങ്ങൾക്ക് ധാരാളം ഒഴിവ് സമയം കിട്ടുമല്ലോ. നിങ്ങളുടെ ജീവിതത്തിൽ പഴയതു പോലെ സന്തോഷം നിറയ്ക്കുകയാണ് വേണ്ടത്. ഭർത്താവുമൊരുമിച്ച് ദൂരസ്ഥലങ്ങൾ സന്ദർശിക്കാൻ പോവുക. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാൻ ശ്രമിക്കുക.

കുട്ടികൾ മുതിർന്നു തങ്ങൾക്ക് പ്രായമായി എന്ന് വിചാരിച്ച് സമയം കഴിച്ചു കൂട്ടുകയല്ല വേണ്ടത്. ഡ്രസ്സിംഗിൽ വേണ്ട ശ്രദ്ധ പുലർത്തുക. ഫാഷനബിൾ ഡ്രസ്സുകൾ ധരിക്കുക. ഭർത്താവിനൊപ്പം സിനിമ കാണാൻ പോവുക. മാളുകളിൽ പോവുക. ഷോപ്പിംഗ് നടത്തുക. കൊച്ചു മക്കളോടൊപ്പം കുറച്ചു ദിവസം സമയം ചെലവഴിക്കുക. ഭർത്താവിൽ ചെറിയ മാറ്റമുണ്ടാകുമ്പോൾ അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിക്കുക. അടുത്തുള്ള ബന്ധുക്കളോട് മദ്യപാനത്തിനായി മാത്രം വീട്ടിൽ വരരുതെന്ന് പറയുക. ഇത്രയൊക്കെ ചെയ്തിട്ടും ഭർത്താവും ബന്ധുക്കളും ശരിയായ രീതിയിലല്ല പോകുന്നതെങ്കിൽ നിങ്ങളുടെ നിലപാട് കടുപ്പിക്കാം.

കാര്യങ്ങൾ കൂടുതൽ വഷളാവുകയാണെങ്കിൽ മക്കളോട് കാര്യങ്ങൾ തുറന്നു പറയുക. ഈ പ്രായത്തിലുള്ളവർക്ക് പരസ്പരാശ്രയത്വം ആവശ്യമാണ്. കാരണം മക്കൾ ഈ ഘട്ടമാകുമ്പോൾ മുതിർന്ന് സ്വന്തം കാര്യം നോക്കാൻ പ്രാപ്തരാകും. ആ സാഹചര്യത്തിൽ മാതാപിതാക്കൾ തനിച്ചാകും. ഇത്തരം അവസ്‌ഥയിൽ പരസ്പരം ആശ്രയിച്ച് താങ്ങും തണലുമായി ജീവിക്കുകയാണ് ചെയ്യേണ്ടത്. ഇത് നിങ്ങളുടെയും ഭർത്താവിന്‍റെയും ജീവിതത്തിൽ സന്തോഷം നിറയ്ക്കും.

വേനൽക്കാല ഫേസ് പായ്ക്ക്

വേനൽക്കാലത്ത് ചർമ്മത്തിൽ ധാരാളം പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്. വേനൽക്കാലത്തെ കടുത്ത ചൂടേറ്റ് ചർമ്മം കരുവാളിക്കുക, കറുത്തപാടുകളും കുരുക്കളും പ്രത്യക്ഷപ്പെടുക, പിഗ്‍മെന്‍റേഷൻ എന്നിങ്ങനെ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകാം.

ചർമ്മത്തിന് ശരിയായ പരിചരണം നൽകുകയാണെങ്കിൽ തീർച്ചയായും ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ ചർമ്മം കൂടുതൽ സുന്ദരമാകും. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയെന്നതാണ് പരമപ്രധാനം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും കഴിക്കുക. ഒപ്പം ചർമ്മപരിപാലനത്തിന് ഹെൽത്തി ഡോസായി ഈ പായ്ക്കുകളും പരീക്ഷി ക്കുക. തീർച്ചയായും നിങ്ങൾ സുന്ദരിയാകും.

കുക്കുംബർ ഫേസ് പായ്ക്ക്

ഫേസ് പായ്ക്കിനൊപ്പം സ്ക്രബ്ബിംഗിലൂടെ മുഖത്തെ ഡെഡ് സ്കിൻ നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുഖത്ത് കുക്കുംബർ ഫേസ് പായ്ക്കിടാം. കുക്കുംബർ മുറിച്ച് കഷണങ്ങളാക്കിയത് മിക്‌സറിൽ തരിതരിയായി അരയ്ക്കുക. അതിൽ അൽപം പഞ്ചസാരയും ചേർത്ത് ഫ്രിഡ്ജിൽ വയ്ക്കുക. ഇനി മുഖത്ത് മുഴുവനായും ഇടുക. ഉണങ്ങിയശേഷം ചെറുതായി നനച്ച് ഉരച്ച് കഴുകുക. ഇതുവഴി ഡെഡ് സ്കിൻ മാറി കിട്ടും.

തൈര് ഫേസ് പായ്ക്ക്

കടുത്ത ചൂടിൽ ചർമ്മത്തിന് തണുപ്പ് പകരാൻ സഹായിക്കാനാണ് തൈര് ഫേസ് പായ്ക്ക്. അതിനായി ഒരു വലിയ സ്പൂൺ തൈരിൽ ഒരു ചെറിയ സ്പൂൺ സാൻഡൽ പൗഡർ ചേർത്ത് മുഖത്ത് പുരട്ടുക. 10 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖം നന്നായി കഴുകുക. മുഖത്ത് നല്ല ഫ്രഷ് ഫീൽ ഉണ്ടാകും.

സാൻഡൽ ഫേസ് പായ്ക്ക്

ചന്ദനത്തിന്‍റെ തണുപ്പ് വേനൽക്കാലത്ത് ചർമ്മത്തിന് നല്ല ആശ്വാസം പകരാറുണ്ട്. ബൗളിൽ ഒരു വലിയ സ്പൂൺ സാൻഡൽ പൗഡറും അൽപം റോസ്‍വാട്ടറും കൂടി മിക്സ് ചെയ്ത് പായ്ക്ക് തയ്യാറാക്കി മുഖത്ത് പുരട്ടുക. ഇത് കഴുത്തിലും പുരട്ടണം. ഉണങ്ങിയ ശേഷം തണുത്ത വെള്ളമൊഴിച്ച് കഴുകി കളയുക.

പൊദിന ഫേസ് പായ്ക്ക്

പൊദിന ചേർന്ന ജ്യൂസ് കഴിക്കുമ്പോൾ ശരീരത്തിന് എപ്രകാരമാണോ ഗുണകരമാവുക അപ്രകാരം തന്നെയാണ് ഇത് പായ്ക്കായി ഉപയോഗിക്കുമ്പോൾ കിട്ടുന്ന ഗുണവും അതുപോലെ തന്നെ ചർമ്മത്തിന് ഈർപ്പവും പകരും. വെയിലു കൊണ്ട് തളർന്ന ചർമ്മത്തിന് ഫലവത്തായ ഒരു പായ്ക്കാണ്. അതിനായി ഒരു വലിയ സ്പൂൺ പൊദിനയില അരച്ചതിൽ 2 സ്പൂൺ റോസ്‍വാട്ടർ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെളളമുപയോഗിച്ച് കഴുകാം. ചർമ്മത്തിന് കൂടുതൽ തിളക്കം പകരാൻ അതിൽ ഒരു നുള്ള് മഞ്ഞൾപൊടിയും ചേർക്കാം.

മാംഗോ ഫേസ് പായ്ക്ക്

മാമ്പഴത്തിന്‍റെ തൊലി നീക്കി കഷണങ്ങളാക്കി മിക്‌സറിലിട്ട് പേസ്റ്റ് തയ്യാറാക്കുക. ഇതിൽ ഒരു ചെറിയ സ്പൂൺ സാൻഡൽ പൗഡർ, ഒരു ചെറിയ സ്പൂൺ തൈര്, അര ചെറിയ സ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ എന്നിവ ചേർത്ത് ലേപനമാക്കി മുഖത്ത് പുരട്ടുക. ഉണങ്ങിയ ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകാം.

വാട്ടർ മെലൺ ഫേസ് പായ്ക്ക്

വേനൽക്കാലത്ത് ശരീരത്തിലെ വെള്ളത്തിന്‍റെ അഭാവം നികത്തുന്നതിന് തണ്ണിമത്തൻ നല്ലതാണെന്നതു പോലെ അതിന്‍റെ പായ്ക്ക് ചർമ്മത്തിലെ ഈർപ്പവും നിലനിർത്തും. തണ്ണിമത്തൻ ജ്യൂസിൽ അൽപം തൈര് ചേർത്ത് ലേപനമായി മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റിനു ശേഷം കഴുകി കളയുക.

ടൊമാറ്റോ ഫേസ് പായ്ക്ക്

അധികനേരം വെയിലു കൊണ്ട് ചർമ്മം കരുവാളിക്കുകയാണെങ്കിൽ തക്കാളി ഫേസ് പായ്ക്കിടാം. ഒരു വലിയ തക്കാളി പൾപ്പാക്കി അതിൽ രണ്ട് ചെറിയ സ്പൂൺ തേൻ ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. 10-15 മിനിറ്റ് കഴിഞ്ഞ് ഇത് ഉണങ്ങിയ ശേഷം തണുത്ത വെള്ളമുപയോഗിച്ച് കഴുകുക. സൺ ടാനിംഗ് അകലും, ഒപ്പം ചർമ്മത്തിന് നല്ല തിളക്കവും കിട്ടും.

മത്തങ്ങ ഫേസ് പായ്ക്ക്   

മത്തങ്ങ ചെറുതായി അരിഞ്ഞ് അതിൽ അൽപം തൈര് ചേർത്ത് മുഖത്ത് പുരട്ടുക. പായ്ക്ക് ഉണങ്ങിയ ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകാം. സൺ ടാൻ അകന്നു കിട്ടുന്നതിനൊപ്പം ഇത് മുഖത്തെ ചുളിവുകളും വരകളും അകറ്റും. ഇത് ബ്ലാക്ക് ഹെഡ്സ് കുറയ്ക്കും. ചർമ്മം മൃദുവാകുകയും ചെയ്യും.

നാരങ്ങാ ഫേസ് പായ്ക്ക്

 ഒരു സ്പൂൺ നാരങ്ങാ നീരിൽ അൽപം തേൻ ചേർത്ത് മിക്‌സ് ചെയ്യുക. ഇതിൽ പഞ്ഞിമുക്കി മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുഖവും കഴുത്തും കഴുകുക. ചർമ്മത്തിന് മുറുക്കവും തിളക്കവും കിട്ടാൻ ഇത് സഹായിക്കും. സൺ ടാൻ അകലാൻ നാരങ്ങാ തൊലി കൊണ്ട് ചർമ്മത്തിലുരസുന്നതും പ്രയോജനപ്രദമായിരിക്കും.

ഡ്രൈഫ്രൂട്ട് ഡിലൈറ്റ്

ചേരുവകൾ:

മഖാന 16 എണ്ണം

തണ്ണിമത്തൻ കുരു 2 വലിയ സ്പൂൺ

കശുവണ്ടി/ബദാം 50 ഗ്രാം

ചുക്ക് കാൽ ടീസ്പൂൺ

ശർക്കര ആവശ്യത്തിന്

നെയ് 2 വലിയ സ്പൂൺ

വെള്ളം ഒരു ഗ്ലാസ്.

തയ്യാറാക്കുന്ന വിധം:

സ്‍റ്റെപ്പ് 1 :

മഖാന, തണ്ണിമത്തൻ കുരു, കശുവണ്ടി, ബദാം എന്നിവ വറുത്ത് തരിതരിയായി പൊടിക്കുക.

സ്‍റ്റെപ്പ് 2 :

പാനിൽ നെയ് ചൂടാക്കുക. ഒരു ഗ്ലാസ് വെള്ളമൊഴിച്ച് ശർക്കര ഇട്ട് അലിയും വരെ പാകം ചെയ്യുക.

സ്‍റ്റെപ്പ് 3 :

ഇനി ഇതിൽ മുഴുവൻ ചേരുവകളും ചേർത്ത് 20 മിനിറ്റ് നേരം നേരിയ തീയിൽ വേവിക്കുക. പിന്നീട് ചൂടോടെ സർവ്വ് ചെയ്യാം.

 

ബേണ്‍ഡ് ഗാർലിക് റൈസ്

ചേരുവകൾ:

വേവിച്ച റൈസ് ഒരു കപ്പ്

വെളുത്തുള്ളി 5-6 അല്ലി

ഇഞ്ചി അര ചെറിയ സ്പൂൺ

സവാള നീളത്തിൽ അരിഞ്ഞത് അൽപം

ഉള്ളിത്തണ്ട് 2 എണ്ണം

സോയ സോസ് അര ചെറിയ സ്പൂൺ

വിനാഗിരി അര ചെറിയ സ്പൂൺ

തക്കാളി സോസ് 2 ചെറിയ സ്പൂൺ

ഗ്രീൻ ചില്ലി സോസ് അര ചെറിയ സ്പൂൺ

മുളകുപൊടി ഒരു ചെറിയ സ്പൂൺ

എണ്ണ ഒരു സ്പൂൺ

കോൺഫ്ളോർ 3 ചെറിയ സ്പൂൺ

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

 സ്‍റ്റെപ്പ് 1 :

അരി അരമണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കുക. ശേഷം 5 കപ്പ് വെള്ളം ഒഴിച്ച് അരിയിട്ട് വേവിക്കുക. അരി നല്ല വേകുംവരെ വേവിക്കണം. ശേഷം വെള്ളം ഊറ്റിക്കളയുക.

സ്‍റ്റെപ്പ് 2 :

ഫ്രൈയിംഗ് പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇളം ബ്രൗൺ നിറമാകുമ്പോൾ വെള്ളം ഒഴിക്കുക. തിളക്കുമ്പോൾ അതിൽ സോയ സോസ് വിനേഗർ, തക്കാളി സോസ്, ഗ്രീൻ ചില്ലി സോസ്, ഉപ്പ് എന്നിവ ചേർക്കാം.

സ്‍റ്റെപ്പ് 3 :

അൽപം വെള്ളത്തിൽ കോൺഫ്ളോർ കലക്കി അൽപാൽപമായി ഒഴിക്കുക. തുടർച്ചയായി ഇളക്കി കട്ടയാകാതിരിക്കാൻ ശ്രദ്ധിക്കണം.

സ്‍റ്റെപ്പ് 4 :

 സോസ് പാകത്തിലാകുമ്പോൾ  തീയണച്ച് അരിയിൽ ഒഴിച്ച് പച്ച ഉള്ളിത്തണ്ട് മുറിച്ചിട്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.

 

കോൺ കൗസ്തിനി

ചേരുവകൾ:

ബ്രഡ് 2 എണ്ണം

വെണ്ണ 2 സ്പൂൺ

തക്കാളി ഒന്ന്

കുക്കുംബർ ഒന്ന്

ക്വാളിഫ്ളവർ ഒരു കപ്പ്

പച്ച, മഞ്ഞ, ചുവപ്പ്, ക്യാപ്സിക്കം ഓരോന്ന് വീതം

ചോളമലരുകൾ ഒരു കപ്പ് വേവിച്ചത്

കുരുമുളകുപൊടി ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം:

സ്‍റ്റെപ്പ് 1 :

ഫ്ളെയിം കുറച്ച് തവ ചൂടാക്കി ബ്രഡ് മൊരിച്ച് ചെറിയ കഷണങ്ങളാക്കുക. ബ്രഡ് കറുമുറേ രൂപത്തിലാകണം.

സ്‍റ്റെപ്പ് 2 :

തക്കാളിയിലെ കുരു നീക്കി രണ്ട് കഷണങ്ങളാക്കുക. കാബേജും ക്യാപ്സിക്കവും കഷണങ്ങളാക്കുക.

സ്‍റ്റെപ്പ് 3 :

ഫ്രൈയിംഗ് പാനിൽ അര സ്പൂൺ വെണ്ണയൊഴിച്ച് പച്ചക്കറികള്‍ഫ്രൈ ചെയ്യാം. ഇതിൽ മുഴുവൻ ചേരുവകളും മിക്സ് ചെയ്യാം. മുകളിൽ ചാട്ട്മസാലയും കുരുമുളകുപോടി വിതറി ഉടനടി സർവ്വ് ചെയ്യാം.

 

ബ്രൈഡൽ മേക്കപ്പ് 10 ടിപ്സ്

വിവാഹദിനം ഉറപ്പിച്ച് കഴിയുമ്പോൾ തുടങ്ങി മേക്കപ്പും വസ്ത്രവും എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റിയുള്ള ആലോചനകളിലാവും കല്യാണപ്പെണ്ണ്. അന്ന് ഏറ്റവും മനോഹരമായി ഉടുത്തൊരുങ്ങി വിവാഹ പന്തലിലെത്തുന്നത് അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്. ഏത് കല്യാണപെണ്ണും സ്വപ്നം കാണുന്ന ഒന്ന്.

എന്നാൽ ഈ കോവിഡ് മഹാമാരി കാലത്ത് എല്ലാ കാര്യത്തിലും നിയന്ത്രണമുള്ളതിനാൽ വിവാഹ ഒരുക്കങ്ങളിലും ചില നിയന്ത്രണങ്ങൾ വന്ന് ചേർന്നിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗും മാസ്കും വൈറസ് ഭയം മൂലം സ്വതന്ത്രമായ സഞ്ചാരത്തിനുമെല്ലാം കടിഞ്ഞാൺ വീണിരിക്കുകയാണ്. എന്നാലും ജീവിതം മുന്നോട്ട് പോയേ പറ്റൂ… അതുകൊണ്ട് ഇതൊന്നും തടസ്സമായി കാണാതെ സ്വയം മേക്കപ്പ് ചെയ്‌ത് സുന്ദരി വധുവായി അണിഞ്ഞൊരുങ്ങാം. അല്ലെങ്കിൽ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ സഹായം തേടാം. ബജറ്റിന് കോട്ടവും തട്ടില്ല. പാർലറിൽ പോകേണ്ടിയും വരില്ല.

അതിനുള്ള ചില ബ്യൂട്ടി പ്രൊഡക്ട്സുകളെക്കുറിച്ചാണ് ബ്യൂട്ടി എക്സ്പെർട്ട് ഭാരതി തനേജ പങ്കുവയ്ക്കുന്നത്.

കാജൽ പെൻസിൽ കൊണ്ട് ജെൽ ഐലൈനർ

കാജലുകൊണ്ട് കണ്ണുകളെ ഹൈലൈറ്റ് ചെയ്ത് സുന്ദരമാക്കുന്നതു പോലെ തന്നെ അത് വച്ച് മേക്കപ്പിന് കൂടുതൽ മിഴിവ് പകരാം. വാ കൊണ്ട് പറയാനാവാത്തത് കണ്ണുകൾ പറയുമെന്ന് കേട്ടിട്ടില്ലേ… എല്ലാ സ്ത്രീകളുടെയും പെൺകുട്ടിയുടെയും മേക്കപ്പ് കിറ്റിലുള്ള ഒരു വസ്തുവാണ് കാജൽ. പക്ഷേ വിവാഹം പോലെ വിശേഷാവസരത്തിൽ ഐ മേക്കപ്പ് ഒന്നല്പം ഹൈലൈറ്റ് ചെയ്യുന്നതിന് ഐലൈനർ പുരട്ടുന്നത് കണ്ണുകൾക്ക് കൂടുതൽ അഴക് പകരും. കയ്യിൽ ഐലൈനർ ഉണ്ടെങ്കിലും ശരി കാജലുകൊണ്ട് ഐലൈൻ ചെയ്യാൻ പറ്റുമോയെന്ന് ചിന്തയുണ്ടാവാം.

കാജൽ പെൻസിൽ ഐലൈനറായി ഉപയോഗിക്കാനും പറ്റുമെന്ന ട്രിക്ക് എത്രപ്പേർക്കറിയാം. കണ്ണിന് ബോൾഡ് ലുക്ക് കിട്ടുന്നതിനൊപ്പം ലൈനർ പരക്കുമെന്ന പേടിയും വേണ്ട. മേക്കപ്പ് അറിയാത്ത ഒരാളെ സംബന്ധിച്ച് കാജൽ പെൻസിൽ ബെസ്റ്റായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. കാജൽ പെൻസിലു കൊണ്ട് കണ്ണുകൾക്ക് മീതെ ജെൽ ഐലൈനർ പോലെ പുരട്ടാൻ ആഗ്രഹമുണ്ടെങ്കിൽ കയ്യിലുള്ള കാജൽ പെൻസിൽ മൈക്രോവേവിൽ 3 സെക്കന്‍റ് നേരം ചൂടാക്കുക. അൽപ്പം തണുത്ത ശേഷം കണ്ണിന് മീതെ അപ്ലൈ ചെയ്‌തു നോക്കൂ. ശരിക്കും ജെൽ ഐലൈനിന്‍റെ ഫീലായിരിക്കും ലഭിക്കുക.

ടിപ്പ്: ഓയ്‌ലി സ്കിന്നായിട്ടുള്ളവർക്ക് ജെൽ ലൈനർ ബെസ്റ്റാണ്. സ്കിന്നിൽ ഏറെ നേരം സെറ്റായിരിക്കും.

ലൈനറു കൊണ്ട് ഒരു സുന്ദരി ബിന്ദി

കണ്ണെഴുതി സുന്ദരമാക്കുന്ന കളർഫുൾ ലൈനറു കൊണ്ട് വാട്ടർപ്രൂഫ് ബിന്ദിയും തയ്യാറാക്കാം. ഇഷ്ടമനുസരിച്ച് ബിന്ദി ഡിസൈൻ ചെയ്‌ത് ക്യൂട്ടാക്കാം. മാത്രവുമല്ല ഏറെ സമയം സെറ്റായിരിക്കുകയും ചെയ്യും. അതുപോലെ ബ്ലാക്ക് ലൈനറു കൊണ്ട് സെലിബ്രിറ്റീസുകളെപ്പോലെ ബ്യൂട്ടി സ്പോട്ടും തയ്യാറാക്കാം.

ടിപ്പ്: വാട്ടർപ്രൂഫ് ലൈനർ തന്നെ വാങ്ങുക. ഇത് പരന്ന് വൃത്തികേടാവുകയില്ല.

പൗഡറു കൊണ്ട് മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ്

ശരീരത്തിന് സുഗന്ധം പകരാൻ മാത്രമല്ല മറിച്ച് ഏതാനും മണിക്കൂർ നേരം മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ് നൽകുന്നതിനും നല്ലതാണ്. ഓയിൽ അബ്സോർബ് ചെയ്‌ത് സ്കിൻ സോഫ്റ്റ് ടെക്സ്ച്ചറാക്കുന്നതിനൊപ്പം ടോൺ ഇംപ്രൂവ് ചെയ്യാനിത് നല്ലതാണ്. വൈറ്റനിംഗ് ഇഫക്റ്റ് പകരാൻ പ്രത്യേക പൗഡർ ഉണ്ടോയെന്ന നിങ്ങൾ ചിന്തിച്ചേക്കാം. അതിനായി മാർക്കറ്റിൽ പോകേണ്ട കാര്യമില്ല. മറിച്ച് വീട്ടിൽ ഉള്ള ടാൽക്കം പൗഡറുകൊണ്ട് മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ് വരുത്താം. സ്മൂത്ത് ടെക്സ്ച്ചർ ലഭിക്കുന്നതു കൊണ്ട് മേക്കപ്പ് ചെയ്യാനും എളുപ്പമാണ്.

ടിപ്പ്: മുഖത്ത് ഫേസ് പൗഡർ അപ്ലൈ ചെയ്യുമ്പോൾ കൈ കൊണ്ട് നേരിട്ട് മുഖത്ത് ഇടരുത് മറിച്ച് കോട്ടൺ ഉപയോഗിച്ച് മുഖത്ത് പൗഡർ അപ്ലൈ ചെയ്യാം.

ലിപ്ഗ്ലോസ് കൊണ്ട് മൾട്ടി മേക്കപ്പ്

ലിപ്ഗ്ലോസ് ചുണ്ടുകൾക്ക് മാത്രമല്ല ഗ്ലോസി ടെക്സ്ച്ചർ നൽകുന്നത് മറിച്ച് ചുണ്ടുകൾക്ക് മോയിസ്ച്ചർ നൽകുന്നതിനും കളർ പകരുന്നതിനും പൗട്ടിന് തിളക്കം പകരുന്നതിനും ഇത് സഹായിക്കും. എന്നാൽ ലിപ്ഗ്ലോസ് ഹൈലൈറ്ററായും ഉപയോഗിക്കാമെന്ന കാര്യം നിങ്ങൾക്കറിയാമോ?

വിരലു കൊണ്ട് അൽപം ലിപ്ഗ്ലോസ് എടുത്ത് ബ്രോയും ചീക്ക് ബോൺസിലും ടച്ച് ചെയ്ത് ഹൈലൈറ്റിംഗ് ഇഫക്റ്റ് പകരാം. കൂടുതൽ തിളക്കമുള്ളതോ ഷിമറി ലിപ്ഗ്ലോസോ ഹൈലൈറ്ററിന് മികച്ചതായിരിക്കും.

ഗ്ലോസ് ക്രീം ബ്ലഷായും ഉപയോഗിക്കാം. ഗ്ലോസ് ചീക്സിൽ പുരട്ടി നന്നായി ബ്ലൻഡ് ചെയ്യാം. പിങ്ക് അല്ലെങ്കിൽ പീച്ച് കളർ ഗ്ലോസ് ഉണ്ടെങ്കിൽ അതുപയോഗിക്കാം. ഇപ്രകാരം ലിപ്ഗ്ലോസ് ഗ്ലോസി ഐലിഡ്സ് പോലെ യൂസ് ചെയ്യാം.

ടിപ്: ലിപ്ഗ്ലോസ് ഹൈലൈറ്ററായി ഉപയോഗിക്കുകയാണെങ്കിൽ അല്ലെങ്കിൽ ബ്ലഷായിട്ടാണെങ്കിൽ ഇതിന്‍റെ ചെറിയ അളവ് മികച്ച ലുക്ക് പകരും.

ഗ്ലോസി ലിപ്സ്റ്റിക്

മേക്കപ്പിന്‍റെ ഫൈനൽ ടച്ചാണല്ലോ ലിപ്സ്റ്റിക്. മുമ്പ് ഗ്ലോസി ലിപ്സ്റ്റിക്കിനായിരുന്നു ഡിമാന്‍റ്. ആ സ്‌ഥാനമിപ്പോൾ മാറ്റ് ലിപ്സ്റ്റിക്ക് കയ്യടക്കിയിരിക്കുന്നു. കാരണം ഇത് ലോംഗ് ലാസ്റ്റിംഗ് ആണ്. ഒപ്പം ഒട്ടലുമുണ്ടാവില്ല. ഹൈലൈറ്റ് ചെയ്യുകയും ചെയ്യാം. എന്നാൽ നിങ്ങളുടെ കയ്യിൽ ഗ്ലോസി ലിപ്സ്റ്റിക്കാണെങ്കിൽ അതുകൊണ്ട് മാറ്റ് ലിപ്സ്റ്റിക്ക് എങ്ങനെ തയ്യാറാക്കാം? അതിനും വഴിയുണ്ട്. അൽപം ഗ്ലോസി ലിപ്സ്റ്റിക്ക് ചുണ്ടിൽ പുരട്ടിയ ശേഷം ടിഷ്യു പേപ്പറു കൊണ്ട് അൽപം അമർത്തുക. അതിന്‍റെ എക്സ്ട്രാ ഷൈൻ നീങ്ങി മാറ്റ് ലുക്ക് ലഭിക്കും. അല്ലെങ്കിൽ പൗഡർ ചുണ്ടുകളിൽ പുരട്ടി എക്സ്ട്രാ ടിഷ്യു വച്ച് പതിയെ ഒപ്പി മാറ്റാം. ചുണ്ടുകൾക്ക് മാറ്റ് ലുക്ക് ഇഫക്റ്റ് ലഭിക്കും.

ടിപ്: ലിപ്സ്റ്റിക് അണിയുമ്പോൾ പൗഡർ കൂടുതലാവരുത്.

ലിപ്സ്റ്റിക്കു കൊണ്ട് നെയിൽ പെയിന്‍റ്

കയ്യിലുള്ള പഴയ ലിപ്സ്റ്റിക് ഉപയോഗിച്ചും നെയിൽ പെയിന്‍റ് തയ്യാറാക്കാം. ഒരു ബൗളിൽ അൽപം ലിപ്സ്റ്റിക്ക് ഇട്ട് അതിൽ ട്രാൻസ് പേരന്‍റ് നെയിൽ പെയിന്‍റ് ചേർക്കുക. പിന്നെയത് ബ്രഷുപയോഗിച്ച് നഖങ്ങളിൽ പുരട്ടുക. ഇഷ്ടമുണ്ടെങ്കിൽ ഗ്ലിറ്ററും അതിൽ ചേർക്കാം.

ഐഷാഡോ ഉപയോഗിച്ച് ഇതേ രീതിയിൽ നെയിൽ പെയിന്‍റ് തയ്യാറാക്കാം.

ടിപ്: ലിപ്സ്റ്റിക്കോ ഐഷാഡോയോ ഉപയോഗിച്ച് നെയിൽ പെയിന്‍റ് തയ്യാറാക്കുമ്പോൾ ബ്രഷ് ഉപയോഗിക്കുക തന്നെ വേണം.

ഫൗണ്ടേഷൻ കൊണ്ട് കൺസീലർ

എല്ലായ്പ്പോഴും പുതിയ ലുക്ക് വേണമെന്ന് ആഗ്രഹിക്കാത്തവർ ആരുണ്ട്. അതിനായി പ്രത്യേകം ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുകയെന്നതും പ്രായോഗികമല്ല. മുഖത്തെ പാടുകളും മറ്റും മറയ്ക്കാൻ ഫൗണ്ടേഷൻ മികച്ചൊരുപാധിയാണ്. മാത്രമല്ല ഫൗണ്ടേഷനിൽ ലിപ്സ്റ്റിക്ക് അല്ലെങ്കിൽ ഐഷാഡോ ചേർത്ത് ഡിഫറന്‍റ് ഹൈലൈറ്ററായും യൂസ് ചെയ്യാം. സ്വന്തം ലുക്കിനെയും അത് മാറ്റി മറിച്ച് പുതിയ ലുക്ക് നൽകും. ഹൈലൈറ്റർ ഉപയോഗിക്കുന്നതിലൂടെ സ്കിൻ കോംപ്ലക്ഷൻ കൂടുതൽ തിളക്കമുള്ളതാവും. ഒപ്പം ചീക്ക്ബോൺസ് ഒന്നും കൂടി തുടുത്തതായി തോന്നിക്കുകയും ചെയ്യും.

ടിപ്: സ്കിൻ ടോണിന് ചേരുന്ന ഹൈലൈറ്റർ വാങ്ങുക.

ബ്ലഷറു കൊണ്ട് ലിപ്സ്റ്റിക് ഷെയ്ഡ്

ബ്ലഷറിനെ ബ്ലഷ് ഓൺ പോലെ ഉപയോഗിക്കാം. ചീക്ക് ബോൺസ് പിങ്കിഷ് നിറത്തിൽ കാണപ്പെടുകയും ചെയ്യും. എന്നാൽ ലൈറ്റ് മേക്കപ്പ് ആഗ്രഹിക്കുന്നവർ ഐഷാഡോ പോലെ ഇത് ഉപയോഗിക്കാം. ലിപ്സറ്റിക് അണിയാൻ തീരെ താൽപര്യമില്ലാത്തവർ, മാറ്റ് ലുക്ക് ഇഷ്ടപ്പെടുന്നവർ മാറ്റ് ബ്ലഷർ ലിപ്സിൽ ഉപയോഗിക്കാം. ഇത് വളരെ ലൈറ്റ് ലിപ്സ്റ്റിക്ക് ഇഫക്റ്റ് നൽകും. അത് മാത്രമല്ല ലിപ്സ്റ്റിക്കിന്‍റെ ശരിയായ ഷെയ്ഡ് കയ്യിലില്ലാത്തവർ പുരട്ടിയ ലിപ്സ്റ്റിക്കിന് മീതെ ബ്ലഷർ ടച്ച് ചെയ്ത് മറ്റൊരു ഷെയ്ഡ് തീർക്കാം. ഗ്ലോസി ബ്ലഷർ ആണെങ്കിൽ മാറ്റ് ലിപ്സ്റ്റിക്കിന് ഗ്ലോസി ടച്ച് നൽകാം. കണ്ണുകൾക്കും ബ്ലഷർ ടച്ച് ചെയ്‌ത് ലൈറ്റ് മേക്കപ്പു പോലെ ഉപയോഗിക്കാം. കണ്ടില്ലേ ബ്ലഷറിന്‍റെ മൾട്ടി യൂസ്.

ടിപ്: ലിപ്സിൽ ലിപ്സ്റ്റിക്കിന്‍റെ ഷെയ്ഡിനെ ചേഞ്ച് ചെയ്യാൻ മറ്റൊരു നിറത്തിലുള്ള ബ്ലഷർ ഉപയോഗിക്കാം.

ഐഷാഡോ ഉപയോഗിച്ച് ബ്രോ കളർ

ഐഷാഡോ പലതരത്തിൽ ഉപയോഗിക്കാം. പിങ്കിഷ്, റെഡിഷ് ഐഷാഡോ ലിപ്സിൽ ടച്ച് ചെയ്‌ത് അവയെ മനോഹരമാക്കാം. ഒപ്പം ബ്ലഷറു പോലെ ഇതുപയോഗിക്കാം. ഗോൾഡൻ സിൽ, ഗ്ലോസി അല്ലെങ്കിൽ ബ്രോൺസ് കളറിലുള്ള ഐഷാഡോ ഉണ്ടെങ്കിൽ ലിപ്ഗ്ലോസു പോലെ ഉപയോഗിക്കാം. ചീക്ക് ബോൺസ് ഹൈലൈറ്റ് കൺട്രോൾ ചെയ്യാനും ഇത് യൂസ് ചെയ്യാം. നെയിൽ പോളിഷിലും ഇത് അപ്ലൈ ചെയ്ത് ഗ്ലോസി, ഷിമറി ലുക്ക് നൽകാം. പക്ഷേ അൽപ്പനേരം മാത്രമേ സെറ്റായിരിക്കുകയുള്ളൂ.

ബ്രൗൺ – ബ്ലാക്ക് ഐഷാഡോ ഉണ്ടെങ്കിൽ രണ്ടും യോജിപ്പിച്ച് ഐബ്രോസ് കളർ ചെയ്യാം. ഫേസ് ഫീച്ചേഴ്സ് ചേഞ്ച് ചെയ്യാനും ഹൈലൈറ്റ്, കൺട്രോളിംഗ് ചെയ്യാനും ഉപയോഗിക്കാം. മുടി ഗ്രേ കളറിലുള്ളവർ അതിന് നിറം പകരാനും ബ്രൗൺ അല്ലെങ്കിൽ ബ്ലാക്ക് ഐഷാഡോ ടെമ്പററിയായി ഉപയോഗിക്കാം.

 ടിപ്: ഹൈലൈറ്ററിനായി അൽപം ഐഷാഡോ മാത്രം മതിയാവും.

മസ്ക്കാര കൊണ്ട് ഐബ്രോസ് സുന്ദരമാക്കാം

മസ്ക്കാര പൊതുവെ ഐലാഷസ് വലുതായി കാണിക്കാനാണ് ഉപയോഗിക്കുന്നത്. എന്നാൽ ഐബ്രോസിന് സൗന്ദര്യം പകരാനും ഇത് ഉപയോഗിക്കാം. ട്രാൻസ് പേരന്‍റ് മസ്ക്കാരയാണെങ്കിൽ ഇത് ഡാർക്ക് ഐബ്രോസിൽ അപ്ലൈ ചെയ്യാം. ലൈറ്റ് ഐബ്രോസ് ആണെങ്കിൽ ബ്രൗൺ, ബ്ലാക്ക് മസ്ക്കാര അപ്ലൈ ചെയ്യാം.

ടിപ്: മുടിയ്ക്ക് നിറം പകരാനും ഇത് ഉപയോഗിക്കാം.

സത്യസന്ധത വിവാഹത്തിന് മുമ്പും പിമ്പും

പരസ്പര സ്നേഹത്തോടെയും വിശ്വാസത്തോടെയും ഒന്നിച്ചു കഴിയാമെന്ന് സ്വയം തീരുമാനമെടുക്കുമ്പോഴാണ് നല്ല ദാമ്പത്യ ജീവിതം ആരംഭിക്കുന്നത്. പുരുഷനെ അപേക്ഷിച്ച് സ്ത്രീക്കൾക്കാണ് സാമൂഹിക സുരക്ഷിതത്വം കൂടുതൽ ആവശ്യമായിട്ടുള്ളത്. അതിനാൽ പെൺകുട്ടികളെ പ്രായപൂർത്തിയായാൽ ഉടനെ കല്യാണം കഴിച്ചു കൊടുക്കണമെന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്നു.

നൂറ്റാണ്ടുകളായി ഇതാണ് നാട്ടു നടപ്പും. നല്ല ചെറുക്കനെ കെട്ടിയാൽ സ്ത്രീയുടെ ജീവിതം സുരക്ഷിതമായി എന്ന് സമൂഹം കരുതുന്നു. അച്‌ഛനും ഭർത്താവും പിന്നെ മക്കളും സ്ത്രീയെ സംരക്ഷിച്ചു കൊള്ളും എന്നാണ് എല്ലാവരും കരുതുന്നത്.

ഇന്നും കല്യാണപ്രായം ചെറുക്കനും പെണ്ണിനും 22-23 ആണ്. ഈ പ്രായമാകുമ്പേഴേക്കും വിദ്യാഭ്യാസവും കഴിഞ്ഞ് ജോലിയൊക്കെ പലരും സമ്പാദിച്ചിട്ടുണ്ടാവും. കരിയറിസ്റ്റുകളായവർ പിന്നെയും ഒരഞ്ചു വർഷം കഴിഞ്ഞാവും വിവാഹ ജീവിതത്തെപ്പറ്റി ഗൗരവമായി ആലോചിക്കുക. രണ്ടുപേർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ സത്യത്തിൽ രണ്ട് കുടുംബങ്ങൾ ആണ് ഒന്നായി തീരുന്നത്. സാമൂഹിക ജീവിതത്തിലും ഈ ബന്ധങ്ങൾ വലിയ സ്വാധീനം ചെലുത്തുന്നു. ഒരാൾ വ്യക്‌തിപരമായും സാമൂഹികമായും വലിയ മാറ്റങ്ങൾക്ക് വിധേയമാവുന്നത് വിവാഹത്തോടെയാണെന്ന് ചുരുക്കം.

മറിച്ചു വയ്‌ക്കുന്നത് ആപത്ത്

ആർക്കൊപ്പമാണോ ജീവിതം തുടങ്ങാൻ പോകുന്നത് ആ വ്യക്‌തിയെപ്പറ്റി പൂർണ്ണമായി അറിഞ്ഞിരിക്കണം. സൗന്ദര്യം, ആരോഗ്യവതി, സൽസ്വഭാവി തുടങ്ങിയ ഗുണങ്ങൾ ഒക്കെയാണ് പെണ്ണിനെ സംബന്ധിച്ച് ആദ്യ പരിഗണനയിൽ വരുന്നത്. സൽസ്വഭാവിയാണോ, ജോലിയുണ്ടോ, സാമ്പത്തികം എന്നോക്കെയാവും ആദ്യം ചെറുക്കന്‍റെ കാര്യത്തിൽ ചോദിച്ചറിയുന്നത്. ഇത്തരം കാര്യങ്ങളിൽ പൂർണ്ണ തൃപ്തി വന്നാലാണല്ലോ വിവാഹം ഉറപ്പിക്കുന്നത്. ഇരുകൂട്ടരും അന്വേഷിച്ചറിയുന്നതും കൈമാറുന്നതുമായ കാര്യങ്ങൾ വച്ചാണ് ബന്ധം ഉറപ്പിക്കുന്നത്. ഇതിൽ പക്ഷേ എന്തെങ്കിലും ഏറ്റകുറച്ചിലുകൾ ഉണ്ടാവാതെ നോക്കണം.

ഒന്നും തന്നെ മറച്ച് വയ്‌ക്കാൻ പാടില്ല. ഇങ്ങനെ നിർദോഷമെന്ന് കരുതി മറച്ചു വയ്‌ക്കുന്ന കാര്യങ്ങൾ ഭാവിയിൽ ആപത്തായി തീരാറുണ്ട്. വിശ്വാസമാണ് ഒരു ബന്ധത്തിന് അടിത്തറയിടുന്നത്. അത് ഉലയുമ്പോൾ സ്വഭാവികമായും ബന്ധങ്ങൾക്ക് വിള്ളൽ വീഴും. അതിനാൽ എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി ആദ്യമെ തന്നെ വെളിപ്പെടുത്തണം.

കവിത ചെയ്തതുപ്പോലെ.

കവിത കാണാൻ സുന്ദരിയാണ്. ബികോം വരെ പഠിച്ചിട്ടുണ്ട്. അവളടെ കല്യാണം വളരെ ആർഭാടമായാണ് നടന്നത്. വരൻ എൻഞ്ചീനിയർ ആയിരുന്നു. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ആയിരുന്നു ജോലി. കവിതയുടെ അമ്മാവന്‍റെ അയൽവാസിയായിരുന്നു വരൻ. അദ്ദേഹം വഴിയാണ് ആലോചന വന്നത്. കവിത തന്‍റെ വിദ്യാഭ്യാസ യോഗ്യതയും മറ്റ് വിവരങ്ങളും ആദ്യമെ തന്നെ ചെക്കനോട് പറഞ്ഞിരുന്നു. അവളുടെ സത്യസന്ധതയും മനോഭാവവും കണ്ടിട്ടാണ് അതുവരെ എഞ്ചിനീയറെ മതി എന്ന് ശഠിച്ചിരുന്ന ചെറുക്കൻ കവിതയെ കല്യാണം കഴിക്കാൻ തീരുമാനം എടുത്തത്.

കല കരടായി മാറും

ആദ്യ രാത്രിയാണ് പക്ഷ കവിതയുടെ ഭർത്താവിന്‍റെ ശ്രദ്ധയിൽ ആ കാര്യം പെട്ടത്. കവിതയുടെ മുതുകിൽ ഒരു വലിയ വെള്ളപാണ്ട് ഉണ്ട്. ഈ കാര്യം കവിതയും വീട്ടുകാരും മറച്ച് വച്ചിരുന്നു. ഇപ്പോൾ ട്രീറ്റ്മെന്‍റ് നടക്കുന്നുണ്ടെന്ന് കവിത പറഞ്ഞിട്ടും ഭർത്താവത് കേൾക്കാൻ കൂട്ടാക്കിയില്ല. ഡോക്ടർ ഈ കല പൂർണ്ണമായും മാറും എന്ന് ഗ്യാരിന്‍റി കൊടുത്ത കാര്യവും കവിത പറഞ്ഞെങ്കിലും വിശ്വാസ വഞ്ചന കാട്ടിയതായാണ് ഭർത്താവിന് തോന്നിയത്.

എന്തുകൊണ്ട് ഇതു നേരത്തെ സൂചിപ്പിച്ചില്ല എന്നായിരുന്നു അയാളുടെ ദേഷ്യം. ഇപ്പോൾ അവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ആദ്യ രാത്രിയിൽ തന്നെ ബന്ധം പൊളിഞ്ഞു. അമ്മാവനും ബന്ധുക്കളും രഹസ്യമാക്കി വച്ചതു കൊണ്ടാണ് ദാമ്പത്യ ജീവിതം മുളപൊട്ടും മുമ്പേ തന്നെ തകർന്നു പോയത്. എല്ലാം സഹിക്കേണ്ടി വന്നത് കവിതയ്ക്കാണ്. നിർദോഷമായി കരുതിയ ഒരു സംഗതിയ്ക്ക് വലിയ വില കൊടുക്കേണ്ടി വന്നു.

വിശ്വാസം ചോർന്നു പോയാൽ

രാകേഷ് കഴിഞ്ഞ 10 വർഷമായി അമേരിക്കയിലാണ്. അദ്ദേഹത്തിന്‍റെ ആദ്യ വിവാഹം ഒരു അമേരിക്കൻ യുവതിയുമായിട്ടായിരുന്നു. അതിൽ ഒരു കുട്ടിയുമുണ്ട്. പക്ഷേ വിവാഹബന്ധം അധികനാൾ നീണ്ടുനിന്നില്ല. തന്‍റെ 6 വയസ്സായ മകനെ രാകേഷ് തനിക്കൊപ്പം നിറുത്തി. കുറച്ചു കഴിഞ്ഞ് തന്‍റെ പെങ്ങളുടെ കൂടെ കഴിയാനായി വിട്ടു. അതു കഴിഞ്ഞ് ഇന്ത്യയിലെത്തി.

രാകേഷ് വീണ്ടും വിവാഹിതനായി. പക്ഷേ രണ്ടാം വിവാഹം കഴിക്കുമ്പോൾ വധുവിന്‍റെ വീട്ടുകാരോട് ആദ്യ ഭാര്യയിൽ തനിക്കൊരു മകനുണ്ടെന്ന കാര്യം മറച്ചു വച്ചു. ഡിവോസിന്‍റെ പേപ്പറുകൾ കാണിച്ചു കൊടുത്തപ്പോഴും അതിൽ ഈ കാര്യങ്ങൾ ഉണ്ടായിരുന്നില്ല. സുജാതയ്ക്കും വീട്ടുകാർക്കും രാകേഷിനെ നന്നായി ബോധിച്ചിരുന്നു. വിവാഹശേഷം ഇരുവരും അമേരിക്കയിലേയ്‌ക്ക് താമസം മാറി അവിടെയെത്തി രണ്ട് മാസങ്ങൾക്ക് ശേഷം രാകേഷിന്‍റെ മകനെയും കൊണ്ട് അയാളുടെ പെങ്ങൾ അവരുടെ വീട്ടിലെത്തി. ഇനി തനിക്ക് കുഞ്ഞിനെ നോക്കാനാവില്ലെന്ന് അവൾ തുറന്നടിച്ചു.

സുജാതയുടെ മുന്നിൽ രാകേഷിന്‍റെ മുഖംമൂടി അഴിഞ്ഞു വീണു.

സുജാതയുടെ മനസ്സ് തകർന്നു പോയി. വിശ്വാസ വഞ്ചന അവർക്ക് ഒട്ടും സഹിക്കാനായില്ല. വീട്ടുകാരെയും തന്‍റെ ജീവിതത്തിലേയ്‌ക്ക് വന്ന ശാലീനമായ പെൺകുട്ടിയെയുമാണ് രാകേഷ് പറഞ്ഞ് പറ്റിച്ചത്. ഇത് വലിയൊരു ചതിയായി സുജാത കണ്ടു. ഒരു തരത്തിലും ക്ഷമിക്കാൻ അതു കൊണ്ട് തന്നെ അവർക്കായില്ല.

വിശ്വാസം ആണ് അടിത്തറ

വിവാഹത്തിനു മുമ്പും വിവാഹശേഷവും ഒരാൾ പുലർത്തുന്ന സത്യസന്ധതയാണ് ദാമ്പത്യ ജീവിതത്തിന്‍റെ വിജയം നിശ്ചയിക്കുന്നത്. വിശ്വാസ്യത നഷ്ടപ്പെടുമ്പോൾ ബന്ധങ്ങൾ ഇലയാൻ തുടങ്ങും. പിന്നെ യാതൊരു വിട്ടുവീഴ്ചയും നടക്കില്ല.

ഇടനിലക്കാരുടെ ആശ്വാസവാക്കുകളോ, കൗൺസിലിംഗിഗോ ഗുണം ചെയ്യില്ല. അതു നഷ്‌ടപ്പെടുന്ന അവസരത്തിൽ തന്നെയാണ് സംശയം ബലപ്പെടുന്നത്. എവിടെ പോകുന്നു. എന്തു ചെയ്യുന്നു. ആരുടെ കൂടെയാണിപ്പോൾ എന്നൊക്കെയുള്ള ചോദ്യങ്ങൾ ഉയരുകയും ചെയ്യും.

ദാമ്പത്യം പരസ്‌പരം വിശ്വാസത്തിന്‍റെ ചരടിലാണ് മുന്നോട്ട് നീങ്ങുക. അത് പൊട്ടി കഴിഞ്ഞാൽ പിന്നെ നിക്കകള്ളിയില്ലാതാവുന്നു. അപശുത്രികളും അപവാദങ്ങളും തന്നെ മുളപൊട്ടുന്നത് ഈ സന്ദർഭത്തിലാണ്. മുൻ പ്രണയകഥകളും മറ്റും ദാമ്പത്യത്തിൽ തമാശയായി കണ്ടവർ അതെല്ലാം പ്രത്യേക കാരണത്തിനു ശേഷം വലിയ അപരാധമായി കാണാൻ തുടങ്ങുന്നു.

നല്ല ബന്ധങ്ങളെപ്പോലും തെറ്റിധരിക്കുന്ന പങ്കാളിയെ സഹിക്കാനും പ്രയാസം നേരിടും. ഇതെല്ലാം കൂടി ആവുമ്പോൾ ദാമ്പത്യം എന്ന തോണിയ്ക്ക് ഓട്ട വീഴുകയും സംഭവം നടുകടലിൽ മുങ്ങുകയും ചെയ്യും.

അതിനാൽ വിവാഹിതരായവർ ആദ്യം ശ്രദ്ധിക്കേണ്ടത് ജീവിതത്തിൽ പങ്കാളിയോട് സത്യസന്ധത പുലർത്താനാണ്. രഹസ്യങ്ങൾ ഉണ്ടാവാം. അതില്ലാത്ത മനുഷ്യർ ഉണ്ടാവില്ല. പക്ഷേ തന്‍റെ ജീവിതത്തെ തകർക്കുന്ന രഹസ്യങ്ങൾ ഒന്നും തന്നെ കൊണ്ടു നടക്കരുത്. അത് സ്വയവും മറ്റുള്ളവർക്കും ബുദ്ധിമുട്ട് ഉണ്ടാകും. ശാരീരികവും മാനസ്സികവുമായ ആരോഗ്യത്തെയും അത് നശിപ്പിക്കുന്നു.

ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കാനോ മറച്ചു വയ്‌ക്കുന്ന കാര്യങ്ങൾ കൊണ്ട് സാധിക്കുകയുള്ളൂ. പ്രണയിക്കുന്നതോ നിർദോഷമായി എന്തെങ്കിലും സൗഹൃദത്തിൽ ചെന്ന് വീഴുന്നതോ ഒന്നും അല്ല അപകടം. എത്ര ഒളിപ്പിച്ചാലും ഒരുനാൾ പുറത്ത് വരുന്ന വലിയ സത്യങ്ങൾ. അത് ആണ് ദാമ്പത്യത്തിലെ നിങ്ങളുടെ വില്ലനാവുക. മുൻവിവാഹത്തിലെ കുഞ്ഞിന്‍റെ കാര്യം. അല്ലെങ്കിൽ രണ്ടാം ഭാര്യയുടെ കാര്യം തുടങ്ങിയ സംഗതികൾ ഒക്കെ മറച്ച് വയ്‌ക്കുന്നത് ആരായാലും പെറുക്കില്ല. അതിനാൽ ബന്ധങ്ങൾ ദൃഢമായി നിലനിൽക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എല്ലാ കാര്യങ്ങളും സുതാര്യമായിരിക്കാൻ ശ്രദ്ധിക്കണം. ഒളിച്ചും മറച്ചും നല്ല ബന്ധങ്ങൾ കെട്ടിപടുക്കാൻ ആവില്ലെന്ന സത്യം ഉൾകൊള്ളുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें