ചേരുവകൾ:
വേവിച്ച റൈസ് ഒരു കപ്പ്
വെളുത്തുള്ളി 5-6 അല്ലി
ഇഞ്ചി അര ചെറിയ സ്പൂൺ
സവാള നീളത്തിൽ അരിഞ്ഞത് അൽപം
ഉള്ളിത്തണ്ട് 2 എണ്ണം
സോയ സോസ് അര ചെറിയ സ്പൂൺ
വിനാഗിരി അര ചെറിയ സ്പൂൺ
തക്കാളി സോസ് 2 ചെറിയ സ്പൂൺ
ഗ്രീൻ ചില്ലി സോസ് അര ചെറിയ സ്പൂൺ
മുളകുപൊടി ഒരു ചെറിയ സ്പൂൺ
എണ്ണ ഒരു സ്പൂൺ
കോൺഫ്ളോർ 3 ചെറിയ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
സ്‍റ്റെപ്പ് 1 :
അരി അരമണിക്കൂർ നേരം വെള്ളത്തിൽ കുതിർക്കുക. ശേഷം 5 കപ്പ് വെള്ളം ഒഴിച്ച് അരിയിട്ട് വേവിക്കുക. അരി നല്ല വേകുംവരെ വേവിക്കണം. ശേഷം വെള്ളം ഊറ്റിക്കളയുക.
സ്‍റ്റെപ്പ് 2 :
ഫ്രൈയിംഗ് പാനിൽ എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഇളം ബ്രൗൺ നിറമാകുമ്പോൾ വെള്ളം ഒഴിക്കുക. തിളക്കുമ്പോൾ അതിൽ സോയ സോസ് വിനേഗർ, തക്കാളി സോസ്, ഗ്രീൻ ചില്ലി സോസ്, ഉപ്പ് എന്നിവ ചേർക്കാം.
സ്‍റ്റെപ്പ് 3 :
അൽപം വെള്ളത്തിൽ കോൺഫ്ളോർ കലക്കി അൽപാൽപമായി ഒഴിക്കുക. തുടർച്ചയായി ഇളക്കി കട്ടയാകാതിരിക്കാൻ ശ്രദ്ധിക്കണം.
സ്‍റ്റെപ്പ് 4 :
സോസ് പാകത്തിലാകുമ്പോൾ തീയണച്ച് അരിയിൽ ഒഴിച്ച് പച്ച ഉള്ളിത്തണ്ട് മുറിച്ചിട്ട് അലങ്കരിച്ച് സർവ്വ് ചെയ്യാം.