വിവാഹദിനം ഉറപ്പിച്ച് കഴിയുമ്പോൾ തുടങ്ങി മേക്കപ്പും വസ്ത്രവും എങ്ങനെയായിരിക്കണമെന്നതിനെപ്പറ്റിയുള്ള ആലോചനകളിലാവും കല്യാണപ്പെണ്ണ്. അന്ന് ഏറ്റവും മനോഹരമായി ഉടുത്തൊരുങ്ങി വിവാഹ പന്തലിലെത്തുന്നത് അവളുടെ ഏറ്റവും വലിയ ആഗ്രഹമാണ്. ഏത് കല്യാണപെണ്ണും സ്വപ്നം കാണുന്ന ഒന്ന്.

എന്നാൽ ഈ കോവിഡ് മഹാമാരി കാലത്ത് എല്ലാ കാര്യത്തിലും നിയന്ത്രണമുള്ളതിനാൽ വിവാഹ ഒരുക്കങ്ങളിലും ചില നിയന്ത്രണങ്ങൾ വന്ന് ചേർന്നിട്ടുണ്ട്. സോഷ്യൽ ഡിസ്റ്റൻസിംഗും മാസ്കും വൈറസ് ഭയം മൂലം സ്വതന്ത്രമായ സഞ്ചാരത്തിനുമെല്ലാം കടിഞ്ഞാൺ വീണിരിക്കുകയാണ്. എന്നാലും ജീവിതം മുന്നോട്ട് പോയേ പറ്റൂ... അതുകൊണ്ട് ഇതൊന്നും തടസ്സമായി കാണാതെ സ്വയം മേക്കപ്പ് ചെയ്‌ത് സുന്ദരി വധുവായി അണിഞ്ഞൊരുങ്ങാം. അല്ലെങ്കിൽ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ സഹായം തേടാം. ബജറ്റിന് കോട്ടവും തട്ടില്ല. പാർലറിൽ പോകേണ്ടിയും വരില്ല.

അതിനുള്ള ചില ബ്യൂട്ടി പ്രൊഡക്ട്സുകളെക്കുറിച്ചാണ് ബ്യൂട്ടി എക്സ്പെർട്ട് ഭാരതി തനേജ പങ്കുവയ്ക്കുന്നത്.

കാജൽ പെൻസിൽ കൊണ്ട് ജെൽ ഐലൈനർ

കാജലുകൊണ്ട് കണ്ണുകളെ ഹൈലൈറ്റ് ചെയ്ത് സുന്ദരമാക്കുന്നതു പോലെ തന്നെ അത് വച്ച് മേക്കപ്പിന് കൂടുതൽ മിഴിവ് പകരാം. വാ കൊണ്ട് പറയാനാവാത്തത് കണ്ണുകൾ പറയുമെന്ന് കേട്ടിട്ടില്ലേ... എല്ലാ സ്ത്രീകളുടെയും പെൺകുട്ടിയുടെയും മേക്കപ്പ് കിറ്റിലുള്ള ഒരു വസ്തുവാണ് കാജൽ. പക്ഷേ വിവാഹം പോലെ വിശേഷാവസരത്തിൽ ഐ മേക്കപ്പ് ഒന്നല്പം ഹൈലൈറ്റ് ചെയ്യുന്നതിന് ഐലൈനർ പുരട്ടുന്നത് കണ്ണുകൾക്ക് കൂടുതൽ അഴക് പകരും. കയ്യിൽ ഐലൈനർ ഉണ്ടെങ്കിലും ശരി കാജലുകൊണ്ട് ഐലൈൻ ചെയ്യാൻ പറ്റുമോയെന്ന് ചിന്തയുണ്ടാവാം.

കാജൽ പെൻസിൽ ഐലൈനറായി ഉപയോഗിക്കാനും പറ്റുമെന്ന ട്രിക്ക് എത്രപ്പേർക്കറിയാം. കണ്ണിന് ബോൾഡ് ലുക്ക് കിട്ടുന്നതിനൊപ്പം ലൈനർ പരക്കുമെന്ന പേടിയും വേണ്ട. മേക്കപ്പ് അറിയാത്ത ഒരാളെ സംബന്ധിച്ച് കാജൽ പെൻസിൽ ബെസ്റ്റായിരിക്കുമെന്നതാണ് മറ്റൊരു സവിശേഷത. കാജൽ പെൻസിലു കൊണ്ട് കണ്ണുകൾക്ക് മീതെ ജെൽ ഐലൈനർ പോലെ പുരട്ടാൻ ആഗ്രഹമുണ്ടെങ്കിൽ കയ്യിലുള്ള കാജൽ പെൻസിൽ മൈക്രോവേവിൽ 3 സെക്കന്‍റ് നേരം ചൂടാക്കുക. അൽപ്പം തണുത്ത ശേഷം കണ്ണിന് മീതെ അപ്ലൈ ചെയ്‌തു നോക്കൂ. ശരിക്കും ജെൽ ഐലൈനിന്‍റെ ഫീലായിരിക്കും ലഭിക്കുക.

ടിപ്പ്: ഓയ്‌ലി സ്കിന്നായിട്ടുള്ളവർക്ക് ജെൽ ലൈനർ ബെസ്റ്റാണ്. സ്കിന്നിൽ ഏറെ നേരം സെറ്റായിരിക്കും.

ലൈനറു കൊണ്ട് ഒരു സുന്ദരി ബിന്ദി

കണ്ണെഴുതി സുന്ദരമാക്കുന്ന കളർഫുൾ ലൈനറു കൊണ്ട് വാട്ടർപ്രൂഫ് ബിന്ദിയും തയ്യാറാക്കാം. ഇഷ്ടമനുസരിച്ച് ബിന്ദി ഡിസൈൻ ചെയ്‌ത് ക്യൂട്ടാക്കാം. മാത്രവുമല്ല ഏറെ സമയം സെറ്റായിരിക്കുകയും ചെയ്യും. അതുപോലെ ബ്ലാക്ക് ലൈനറു കൊണ്ട് സെലിബ്രിറ്റീസുകളെപ്പോലെ ബ്യൂട്ടി സ്പോട്ടും തയ്യാറാക്കാം.

ടിപ്പ്: വാട്ടർപ്രൂഫ് ലൈനർ തന്നെ വാങ്ങുക. ഇത് പരന്ന് വൃത്തികേടാവുകയില്ല.

പൗഡറു കൊണ്ട് മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ്

ശരീരത്തിന് സുഗന്ധം പകരാൻ മാത്രമല്ല മറിച്ച് ഏതാനും മണിക്കൂർ നേരം മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ് നൽകുന്നതിനും നല്ലതാണ്. ഓയിൽ അബ്സോർബ് ചെയ്‌ത് സ്കിൻ സോഫ്റ്റ് ടെക്സ്ച്ചറാക്കുന്നതിനൊപ്പം ടോൺ ഇംപ്രൂവ് ചെയ്യാനിത് നല്ലതാണ്. വൈറ്റനിംഗ് ഇഫക്റ്റ് പകരാൻ പ്രത്യേക പൗഡർ ഉണ്ടോയെന്ന നിങ്ങൾ ചിന്തിച്ചേക്കാം. അതിനായി മാർക്കറ്റിൽ പോകേണ്ട കാര്യമില്ല. മറിച്ച് വീട്ടിൽ ഉള്ള ടാൽക്കം പൗഡറുകൊണ്ട് മുഖത്ത് വൈറ്റനിംഗ് ഇഫക്റ്റ് വരുത്താം. സ്മൂത്ത് ടെക്സ്ച്ചർ ലഭിക്കുന്നതു കൊണ്ട് മേക്കപ്പ് ചെയ്യാനും എളുപ്പമാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...