ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഹെലൻ ഓഫ് സ്പാർട്ട

നമ്മൾ മനുഷ്യർ നമ്മുടെ ഫിംഗർപ്രിന്‍റുപോലെ ഒന്നിനൊന്നു വ്യത്യസ്തമാണ്. അക്കൂട്ടത്തിൽ ടിക് ടോക്, ഇൻസ്റ്റാഗ്രാം എന്നീ സമൂഹ മാധ്യമങ്ങളിൽ ഒരാളെപ്പോലും ഫോളോ ചെയ്യാത്ത, എന്നാൽ തിരിച്ച് ഒരുലക്ഷത്തിലധികം ഫോളോവേഴ്‌സിനെ സ്വന്തമാക്കിയ ധന്യ.എസ്. രാജേഷ് കേന്ദ്ര സർക്കാരിന്‍റെ ആപ്പ് നിരോധനത്തിന് തൊട്ടുമുമ്പ് ടിക്ടോക്കിൽ ഒരു മില്യൺ ഫോളോവേഴ്‌സ് എന്ന അപൂർവ്വ നേട്ടത്തിന് അടുത്തെത്തിയിരുന്നു.

വീട്ടിലേക്ക് നടന്നുപോകുമ്പോൾ കമന്‍റടിച്ച ചെറുക്കനെ മുന്നും പിന്നും നോക്കാതെ കരണക്കുറ്റി നോക്കി പൊട്ടിച്ച ധന്യ, സമൂഹ മാധ്യമങ്ങളിൽ ലൈവ് പോകുമ്പോൾ മോശം കമന്‍റിട്ടവനെ പേരെടുത്ത് പറഞ്ഞ് പച്ചയ്ക്ക് ചീത്ത വിളിച്ച തന്‍റേടിയായ പെൺകുട്ടിയാണ്. അതേ സമയം അച്ഛന്‍റെ ബിസിനസ്സ് നോക്കി നടത്തുന്ന ഉത്തരവാദിത്ത ബോധമുള്ള ഒരു വ്യക്തി കൂടിയാണ് ധന്യ എന്ന് പറയാതെ വയ്യ.

ഹെലൻ ഓഫ് സ്പാർട്ട എന്ന അപരനാമത്തിൽ സമൂഹ മാധ്യമങ്ങളിൽ തിളങ്ങുന്ന ധന്യ. എസ്. രാജേഷിനെയാണ് ഞാൻ പരിചയപ്പെടുത്തുന്നത്.

കലാരംഗത്തേക്കുള്ള വരവ് എങ്ങനെയായിരുന്നു?

പെരുമ്പള എൽ.പി.സ്‌കൂളിൽ പഠിക്കുമ്പോൾ മൂന്നാം ക്ലാസ് മുതൽ തിരുവാതിര കളിക്കുന്നുണ്ടായിരുന്നു. നാലാം ക്ലാസ് മുതൽ നാടകവും. പിന്നീട് പരവനടുക്കം ഹൈസ്‌കൂളിലേക്ക് മാറി. എട്ടാം ക്ലാസിലെത്തിയപ്പോൾ മുതൽ ഏകദേശം മൂന്ന് വർഷത്തോളം സിന്ധു ഭാസ്‌കറിന്‍റെ കീഴിൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിച്ചു തുടങ്ങി. പ്ലസ് വൺ പ്ലസ് ടു സമയത്താണ് മോഡലിംഗ് ചെയ്യാൻ തുടങ്ങിയതും ഡ്രീം സോൺ ഫാഷൻ ഡിസൈനറിന് വേണ്ടി റാമ്പിൽ ചുവടുകൾ വച്ചതും.

ഡിഗ്രി ഫസ്റ്റ് ഇയർ മുതൽ കാസർകോടിലെ ഒരു ഓൺലൈൻ ചാനലിൽ ആങ്കറിംഗ് ചെയ്യാൻ തുടങ്ങി. അതിനിടയിൽ രണ്ട് ഷോർട്ട് ഫിലിമും ഒരു മ്യൂസിക് ആൽബവും ചെയ്യാൻ അവസരം ലഭിച്ചു.

ഡിഗ്രി ഫൈനൽ ഇയർ സമയത്ത് വെറുതെ സമയം കൊല്ലാൻ വേണ്ടിയാണ് ടിക്ടോക് വീഡിയോ ചെയ്തു തുടങ്ങിയത്. അച്ഛനും അമ്മയും സുഹൃത്തുക്കളുമായിരുന്നു വീഡിയോ എടുക്കാൻ സഹായിച്ചിരുന്നത്. അത് കേറി ക്ലിക്കായി.

സ്കൂൾ,കോളേജ് കാലഘട്ടത്തിലെ കലാരംഗത്തെ അപേക്ഷിച്ച് ഇപ്പോൾ ഏതൊക്കെ മേഖലയിലാണ് സാന്നിദ്ധ്യമറിയിച്ചിട്ടുള്ളത്?

ഇപ്പോൾ നാടകവും ഡാൻസും വിട്ടിട്ട് കാലം കുറേയായി. പ്രത്യേകിച്ചു കാരണമൊന്നുമില്ല. സ്റ്റേജ് കുറവാണ്. നാടകമൊന്നും ആർക്കും വേണ്ട.

പിന്നെ കോളേജിൽ ചേർന്നപ്പോൾ കുറച്ചുകൂടി ഫോക്കസ്ഡ് ആവണമെന്ന ചിന്തയിൽ നിന്നാണ് മോഡലിംഗിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചത്. എന്‍റെ ഭാഗ്യത്തിന് അത്യാവശ്യം വർക്കുകൾ ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് മോഡലിംഗ് ഒരു സീരിയസ് പ്രൊഫഷൻ ആയി തിരഞ്ഞെടുത്തത്.

വീട്ടുകാരുടെ പിന്തുണകൂടി ഇക്കാര്യത്തിൽ ലഭിച്ചപ്പോൾ ആങ്കറിങ്ങിലും കൂടി ഒന്ന് കൈവയ്ക്കാമെന്നു തോന്നി.

പരിപാടികളുമായി ബന്ധപ്പെട്ടു വരുന്ന ചിലവുകൾക്ക് പണം കണ്ടെത്തുന്നതെങ്ങനെയാണ്?

ആദ്യമൊക്കെ അച്ഛന്‍റെ പോക്കറ്റ് മണി തന്നെയായിരുന്നു ശരണം. പിന്നെ അത്യാവശ്യം സമൂഹ മാധ്യമങ്ങളിൽ എക്സ്പോഷർ കിട്ടിത്തുടങ്ങിയപ്പോൾ മോഡലിംഗിനും ആങ്കറിംഗിനും പൈസ കിട്ടിത്തുടങ്ങി. പക്ഷെ, പലരും പ്രോഗ്രാമിന് വിളിക്കുമ്പോൾ നൽകുന്ന വാഗ്ദാനമൊന്നും പ്രോഗ്രാം കഴിഞ്ഞാൽ ഉണ്ടാവാറില്ല. അതാണ് ഈ ഫീൽഡിൽ ഞാൻ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം.

എന്‍റെ സ്വഭാവം അനുസരിച്ചു ഒരു വിലപേശലിന് നിൽക്കാൻ പറ്റാത്തതാണ് എന്‍റെ ദൗർബല്യം. അത് പലരും മുതലെടുക്കുന്നുമുണ്ട്. ഇനിയങ്ങോട്ട് കൃത്യമായി പൈസ പറഞ്ഞുറപ്പിച്ചു മാത്രമേ പ്രോഗ്രാം ചെയ്യുകയുള്ളൂ എന്ന് തീരുമാനിച്ചിട്ടുണ്ട്. ലോക്ക്ഡൗൺ സമയത്ത് ഞങ്ങളുടെ ബിസിനസ്സൊക്കെ കുറഞ്ഞപ്പോഴാണ് ശരിക്കും പണത്തിന്‍റെ മൂല്യം മനസ്സിലായത്.

ഭാവി പരിപാടികൾ?

ഇപ്പോൾ ഒരു ഓൺലൈൻ ചാനലിന് വേണ്ടി ആങ്കറിംഗ് ചെയ്യുന്നുണ്ട്. മലപ്പുറത്തെ അമ്രാൻ അമീൻ ഇക്കാന്‍റെ “വാൻ വരുവാൻ” എന്ന തമിഴ് മ്യൂസിക് ആൽബമാണ് ഇനി വരാൻ പോകുന്നത്.

സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന് പലരും ചോദിക്കാറുണ്ട്. വെറുതേ ചവറ് സിനിമയിൽ അഭിനയിച്ചു സിനിമാക്കാരിയാകാൻ താത്പര്യമില്ല. നല്ലൊരു പ്രോജക്ടും നല്ലൊരു ടീമും ഒത്തുവന്നാൽ ഒരുപക്ഷെ അഭിനയിച്ചേക്കാം.

ആങ്കറിംഗ്, മോഡലിംഗ് രംഗത്തേക്ക് പുതുതായി കടന്നു വരുന്നവരോടും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരോടും എന്താണ് പറയാനുള്ളത്?

മോഡലിംഗ് ഫീൽഡിൽ പല ചതിക്കുഴികളും ഒളിഞ്ഞിരിപ്പുണ്ട്. അതുകൊണ്ടുതന്നെ ഈ ഫീൽഡിലേക്ക് ഇറങ്ങുമ്പോൾ വ്യക്തമായി കമ്പനിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആളുകളെക്കുറിച്ചും അന്വേഷിക്കുക. എന്താണ് തീം എന്നതിനെക്കുറിച്ചും കോസ്റ്റ്യും എന്താണ് എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കുക. അല്ലാതെ മോഡലിംഗ് എന്നു കേൾക്കുമ്പോൾ ചാടിക്കയറി പുറപ്പെട്ടാൽ ചീത്തപ്പേര് മാത്രം ബാക്കിയാകും. ആങ്കറിംഗ് ചെയ്യുമ്പോൾ നമ്മുടെ ടോണിനും ടേസ്റ്റിനും അനിസരിച്ചുള്ള തീമും ഷോയും തിരഞ്ഞെടുക്കുക.

കുടുംബം…?

അച്ഛൻ കെ. ആർ. രാജേഷ്, അമ്മ സുജ കെ. ആർ. അച്ഛൻ ചിന്നൂസ് ഇൻഡസ്ട്രിസ് എന്ന സ്ഥാപനം നടത്തുന്നു. അമ്മയും കൂടി സഹായിക്കുന്നുണ്ട്. പുട്ട് പൊടി, പത്തിരി പൊടി, ഗോതമ്പ് പൊടി എന്നിവ ഞങ്ങളുടെ സ്വന്തം മില്ലിൽ പൊടിച്ചു പാക്ക് ചെയ്ത് കടകളിൽ എത്തിക്കും. മില്ലിന്‍റെ കാര്യങ്ങൾ അമ്മയാണ് കൈകാര്യം ചെയ്യുന്നത്. രണ്ടു ചേച്ചിമാരെ ജോലിക്ക് വെച്ചിട്ടുണ്ട്. മാർക്കറ്റിൽ സാധനങ്ങൾ എത്തിക്കുന്നത് അച്ഛനാണ്. പരസ്യവും മാർക്കറ്റിങ്ങും കൈകാര്യം ചെയ്യുന്നത് ഞാൻ തന്നെയാണ്.

പഠനം…?

ബി.എ. ഇംഗ്ളീഷ് കഴിഞ്ഞു. പി.ജി ചെയ്യുന്നതിനെക്കുറിച്ചു ആലോചിച്ചില്ല.

കല്യാണം…?

രണ്ടോ മൂന്നോ വർഷത്തിനിടയിൽ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം.

ലൗ മാരേജ് ആണോ അറേഞ്ച്ഡ് മാരേജ് ആണോ…?

Of course Love marriage.

ആളാരാ…?

അത് സർപ്രൈസ് (കണ്ണിറുക്കുന്നു).

ഞാൻ കുറച്ചു ചോദ്യങ്ങൾ ചോദിക്കും. ഒന്നോ രണ്ടോ വാക്കുകളിൽ ഉത്തരം പറയുക.

രാഷ്ട്രീയം : താത്പര്യമില്ല

ജാതി, മതം : താത്പര്യമില്ല

സോഷ്യൽ മീഡിയ : കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയും ചെയ്യുക.

ട്രോളുകൾ : പോസിറ്റീവ് ആയി എടുക്കുന്നു.

മോശം കമന്‍റുകൾ : ഒരുകൂട്ടം തലയ്ക്ക് വെളിവില്ലാത്തവർ കുരയ്ക്കുന്നു. I don’t care.

ഫ്രണ്ട്‌സ് : നമ്മളെ നമ്മളായി കരുതുന്നവർ മാത്രം മതി.

ഫാമിലി : My strength, at the same time my weakness too…

ഒരു പെൺകുട്ടി എന്ന നിലയിൽ : Must be strong, be independent and react ചെയ്യേണ്ട കാര്യത്തിൽ ഇടം വലം നോക്കാതെ ചെയ്യുക.

വിദ്യാഭ്യാസം : പാഷൻ അനുസരിച്ചുള്ള വിദ്യാഭ്യാസം തിരഞ്ഞെടുക്കുക.

ഭക്ഷണം : ഇഷ്ടമുള്ളതെന്തും കഴിക്കും.

യാത്ര : ജീവിതത്തിന്‍റെ ഒരു ഭാഗമാണ്.

ഞാൻ ഗൃഹശോഭ വുമൺ

ഗൃഹശോഭ ഫാഷൻ പേജുകളാണ് എന്നെ മിസിസ് ഇന്ത്യ റണ്ണറപ്പ് ആക്കിയത്. പ്രൊഫഷണൽ ജീവിതത്തിനും വ്യക്‌തിജീവിത്തിനും ഇടയിൽ മോഡേൺ ഫാഷൻ ഇൻഡസ്ട്രിയിലും ഉയരങ്ങൾ കണ്ടെത്താൻ ശ്രമിച്ച പദ്മപ്രിയ താൻ പിന്നിട്ട വഴികളെക്കുറിച്ച്!

ഇക്കാലത്തു മാത്രമല്ല ഏതു കാലത്തും വിവാഹിതയായ, ഉദ്യോഗസ്‌ഥയായ സ്ത്രീയുടെ ചലഞ്ച് തന്‍റെ ഔദ്യോഗിക ജീവിതവും വീട്ടുജോലികളും കടമകളും സ്മൂത്തായി കൈകാര്യം ചെയ്തു ജീവിച്ചു പോകുന്നതു തന്നെയാണ്.

ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ് വെയർ ഡെവലപ്പറായി ജോലി ചെയ്‌തു കൊണ്ട് ഭർത്താവിന്‍റെ അച്ഛനമ്മമാർ കൂടി ഉൾപ്പെട്ട കുടുംബത്തെ മാനേജ് ചെയ്തു കൊണ്ട് രണ്ടുകുഞ്ഞുങ്ങളെ പരിപാലിച്ചു കൊണ്ട് വീക്കെന്‍റ് ഫാഷൻ ഷോകളിൽ പങ്കെടുക്കുക എന്നത് വളരെ ശ്രമകരമായ കാര്യമായിരുന്നു പദ്മപ്രിയയ്ക്ക്.

ബാംഗ്ലൂരുകാരിയായ പദ്മപ്രിയ ഗോവയിൽ നടന്ന മിസിസ് ഇന്ത്യ യൂണിവേഴ്സ് മത്സരത്തിൽ രണ്ടാം സ്‌ഥാനം കരസ്ഥമാക്കിയാണ് ഫാഷൻ ഇൻഡസ്ട്രിയുടെ ഭാഗമായത്.

സ്വാധീനിച്ചത് ഗൃഹശോഭ ഫാഷൻ

പദ്മപ്രിയ ജനിച്ചതും വളർന്നതും ബാംഗ്ലൂരിലാണ്. “എന്‍റെ പപ്പ ഒരു ഡോക്ടറാണ്. അമ്മ ഹോംമേക്കറും. എന്‍റെ ഹൈസ്ക്കൂൾ കാലം മുതൽ ഞാൻ ഗൃഹശോഭ മാഗസിന്‍റെ വലിയ ഫാൻ ആയിരുന്നു. അതിലെ ഫാഷൻ പേജുകളാണ് ഒരു മോഡൽ ആകണമെന്ന ആഗ്രഹം എന്നിൽ ജനിപ്പിച്ചത്. അതിലെ മോഡലുകളെ പോലെ ഒരു ദിനം ഞാനും ആവും എന്നു ഉറപ്പിച്ചു. മാഗസിനുകളിൽ ഫേമസായ മോഡലുകൾ ഗ്ലാമറസ് വസ്ത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു പോലെ പോസ് ചെയ്യാനും ഞാൻ ആഗ്രഹിച്ചു.” പദ്മപ്രിയ പറയുന്നു.

അങ്ങനെയിരിക്കേയാണ് സിനിമയിലേക്ക് ഫീമെയിൽ ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട് എന്ന പരസ്യം കാണുന്നത്. പ്രശസ്ത കന്നഡ സംവിധായകൻ എൻ.ചന്ദ്രശേഖറിനെ കാണാൻ പോയത് സിനിമയിലേക്ക് ഒരവസരം കണ്ടെത്താനാണ്. സ്ക്രീൻ ടെസ്റ്റ് നടത്തി സെലക്ടായി.

വിദേശ രാജ്യങ്ങളിലെ ഷൂട്ടിംഗിന് കരാർ നൽകണമെന്ന ആവശ്യം വന്നപ്പോൾ പഠനം തടസമാകുമെന്ന ആശങ്കയിൽ വേണ്ടെന്ന് വയ്ക്കുകയായിരുന്നു. അങ്ങനെ നല്ലൊരവസരം കൈവിട്ടു പോയി.

ഞാൻ കോളേജിൽ പഠിക്കുന്ന വേളയിൽ (എഞ്ചിനീയ റിംഗാണ് പഠിച്ചത്) കൾച്ചറൽ ആക്ടിവിറ്റികളിൽ നിറഞ്ഞു പ്രവർത്തിച്ചിരുന്നു. സ്റ്റേജ് പെർഫോമൻസ്, ഫാഷൻ ഷോ കാറ്റ് വാക്ക്സ് ഇതെല്ലാം വളരെ അപ്രീഷിയേറ്റ് ചെയ്യപ്പെട്ടു.

ഫാഷൻ രംഗത്ത് കൂടുതൽ ശ്രദ്ധിക്കാൻ അന്നൊക്കെ സഹപാഠികളും അധ്യാപകരും പ്രോത്സാഹിപ്പിച്ചിരുന്നു. പക്ഷേ ഇത്രയൊക്കെ ടാലന്‍റുണ്ടായിട്ടും, അപ്പോഴൊന്നും ഫാഷൻ ഇൻഡസ്ട്രിയിൽ രംഗപ്രവേശം നടത്താനായില്ല. വിവാഹത്തിനു മുമ്പ് അത്തരം കാര്യങ്ങൾക്ക് പോയാൽ കുടുംബജീവിതത്തെ ബാധിക്കുമെന്ന് പറഞ്ഞ് അച്ഛനും അമ്മയും ആ ആഗ്രഹം നിരാകരിച്ചതാണ് ഒരു കാരണം അതുകൊണ്ടാണ് പദ്മപ്രിയ വിവാഹശേഷം ഫാഷൻ രംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചത്.

വിവാഹശേഷം

“എന്‍റെ ആഗ്രഹം പോലെ ഞാൻ വിവാഹശേഷം മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നു. യഥാർത്ഥത്തിൽ രണ്ടുകുട്ടികൾ കൂടി ഉണ്ടായശേഷമാണ് ഈ ഗ്ലാമറസ് മേഖലയിൽ ഞാൻ കൂടുതൽ ക്രിയേറ്റീവും ആക്ടീവും ആയത്.” അങ്ങനെ മെല്ലെ മെല്ലെ പദ്മപ്രിയ ലോക്കൽ ഫാഷൻ ഷോയിലേക്കും ടിവി സീരിയലുകളിലേക്കും സ്റ്റേജ് പെർഫോമൻസിലേക്കും കടന്നുവന്നു. ഇതിനിടയിലാണ് മിസിസ് ഇന്ത്യ യൂണിവേഴ്സ് മത്സരവും ഫാഷൻ ഷോയും ശ്രദ്ധയിൽ പെട്ടത്.

വിവാഹിതരായ സ്ത്രീകൾക്കു പ്രത്യേകമായുള്ള സൗന്ദര്യമത്സരമായിരുന്നു. “എനിക്കതിൽ പങ്കെടുക്കാൻ താൽപര്യം തോന്നി. അതിനു വേണ്ടി ആദ്യഘട്ടം ഓഡിഷൻ ജയിക്കണം.” ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകിയതും സ്റ്റൈലിഷ് കന്നഡ ആക്സന്‍റും കൂടി ചേർന്നപ്പോൾ ഗോവ ഫാഷൻവീക്കിൽ പദ്മപ്രിയ ഇൻ! മത്സരത്തിന് മൂന്ന് മാസം മുമ്പ് പരിശീലനം ആരംഭിച്ചു.

സ്വന്തം ടാലന്‍റുകൾ വികസിപ്പിക്കാനുള്ള സാഹചര്യവും പരിശീലനവും മത്സരാർത്ഥികൾക്കു ഈ വേളയിൽ ലഭിക്കുന്നു. “ഒരു ഫിലിം സോങ്ങിന്‍റെ നൃത്തച്ചുവടുകൾ ക്ലാസിക് ശൈലിയിൽ പഠിച്ചെടുത്തു. ഒപ്പം ഗ്രൂമിങ്ങിലും ആശയവിനിമയ രീതിയിലും മികച്ച ട്രെയിനിംഗ് ലഭിച്ചു. ഫാഷൻ ഷോയ്ക്കിണങ്ങുന്ന വിവിധതരം ഇന്ത്യൻ, വെസ്റ്റേൺ ഔട്ട് ഫിറ്റുകൾ ധരിച്ച് റാംപ് വാക്കും പരിശീലിച്ചു.

ഫാഷൻ ഷോയിൽ 

വിവാഹിതരായ സ്ത്രീകളെ സംബന്ധിച്ച് മിസിസ് ഇന്ത്യ മത്സര വിജയം വലിയൊരു നേട്ടം തന്നെയാണ്. മത്സരത്തിന് 10 ദിവസം മുമ്പേ പേജന്‍റ്സ് എല്ലാം ഗോവയിലെത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഓരോ മത്സരാർത്ഥികൾ. രണ്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഒരു മുറി പങ്കിടേണ്ടത്. ഇങ്ങനെ മുറി പങ്കിടുമ്പോഴുള്ള സഹകരണവും സ്വഭാവരീതികളുമൊക്കെ ടെസ്റ്റിന്‍റെ ഭാഗമായിരുന്നു.

നിത്യവും ഒരു പുതിയ തീം നൽകി, അതുപ്രകാരം തയ്യാറാവാൻ ആവശ്യപ്പെടുമായിരുന്നു. മേക്കപ്പ്, മേക്ക് ഓവർ, ഡ്രസിംഗ് സെൻസ്, ടാലന്‍റ് ഷോ, കൾച്ചറൽ ആക്ടിവിറ്റി ഇങ്ങനെ നിരവധി സോണുകളിലൂടെയാണ് ടാലന്‍റ് ഹണ്ടിംഗ്.

പത്താമത്തെ ദിവസമാണ് ഫൈനൽ പെർഫോമൻസ്. 6 ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ടഫ് ചലഞ്ച് തന്നെയായിരുന്നു ഫൈനൽ റൗണ്ട്. ഇവിടെ രണ്ടാംസ്‌ഥാനത്തെത്താൻ പദ്മപ്രിയയ്ക്കു കഴിഞ്ഞു.

പേജന്‍റ് ട്രെയിനിംഗ് ഇഷ്ടം 

സൗന്ദര്യ മത്സരങ്ങളിലും ഫാഷൻ ഷോയിലുമൊക്കെ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന നിരവധി വിവാഹിതരായ സ്ത്രീകളുണ്ട്. അവർക്ക് ഇതേക്കുറിച്ചുള്ള ധാരണകൾ ഇല്ലാത്തതു കൊണ്ടും, പരിശീലന സാധ്യത ഇല്ലാത്തതിനാലും ഫാഷൻ രംഗത്തേക്കുവരാൻ മടിക്കുന്നു എന്നു മാത്രം. ഇത്തരം സ്ത്രീകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സോഷ്യൽ മീഡിയ മുഖേന അതിനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

പിന്തുണ

 ഫാഷൻ രംഗത്തെ എന്‍റെ പരിശ്രമങ്ങൾക്ക് പിന്തുണ ഭർത്താവ് നന്ദകുമാർ തന്നെയാണ്. സഹോദരി സുനിതയും സുഹൃത്ത് സുചിത്രയും ഫുൾ സപ്പോർട്ടോടെ കൂടെയുണ്ട്. ഞങ്ങൾ നാലുപേരും ചേർന്ന് ഒരു പേജന്‍റ് സിൻഡിക്കേറ്റ് രൂപീകരിച്ചു. പുതിയ പേജന്‍റ് ട്രെയിനിംഗ് പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. ഗ്ലാമറസ് ഫാഷൻ ഇൻഡസ്ട്രിയിലേക്ക് ഹോം മേക്കേഴ്സിനും കടന്നുവരാനുള്ള അവസരമാണ് ഇവിടെ ക്രിയേറ്റ് ചെയ്യുന്നത്.

ഫിറ്റ്നസ് പ്രധാനം

മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ആദ്യമേ ശ്രദ്ധിക്കേണ്ട കാര്യം ഫിറ്റ്നസ് തന്നെയാണ്. പൊതുവേ ഹോം മേക്കേഴ്സായ സ്ത്രീകൾ ശ്രദ്ധിക്കാത്ത ഒരു കാര്യമാണത്. ബോഡി ഫിറ്റായാൽ മാത്രമേ ഏതുതരം വസ്ത്രവും ധരിച്ചാൽ ഇണങ്ങുകയുള്ളൂ. ബോൾഡായും കോൺഫിഡന്‍റായും സംസാരിക്കാൻ പരിശീലിക്കണം. കൂടെയുള്ള മറ്റ് പേജന്‍റുകളെ ഹൃദയപൂർവ്വം അംഗീകരിക്കാനുള്ള മനസും വേണം. ഇത്രയും കാര്യങ്ങൾ എല്ലാം തന്നെ ഗ്രൂമിംഗ് സെഷനിലൂടെ ആർജിക്കാൻ സാധിക്കും. പദ്മപ്രിയ പറയുന്നു.

ടീ ടൈം

രാവിലെ ഉണർന്നെണീറ്റയുടൻ ആവി പറക്കുന്ന ചൂട് ചായ കുടിക്കണമെന്നത് പലർക്കും നിർബന്ധമാണ്. അതും നല്ലവണ്ണം പാലും തേയിലയും പഞ്ചസാരയുമൊക്കെ ചേർത്ത്. ചിലപ്പോൾ ബെഡ്കോഫി കഴിഞ്ഞും ചിലർ രണ്ടോ മൂന്നോ ചായ കുടിക്കുന്നവരുണ്ട്. ഇത് ശരീരത്തിൽ എത്രമാത്രം പഞ്ചസാരയും കഫീനുമാണ് എത്തിക്കുന്നത്. ഗുണത്തെക്കാളേറെ അത് ദോഷമേ ചെയ്യൂ. പല പല രോഗങ്ങളിൽ നിന്നും ചെലവൊന്നുമില്ലാത്തെ മുക്തിയും നേടാം. പക്ഷേ ഈ ഹെൽത്തി ചായ കുറഞ്ഞത് 2-3 മാസമെങ്കിലും തുടർച്ചയായി കുടിക്കണമൊന്നുമാത്രം.

റിഫ്രഷിംഗ് മിന്‍റ് ടീ

രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് അതിൽ അരകപ്പ് ഫ്രഷ് പൊദീനയിലയിടുക. സ്റ്റൗ ഓഫാക്കിയ ശേഷം 3-4 മിനിറ്റു ചായ അടച്ച് വയ്ക്കുക. ശേഷം ഫിൽറ്റർ ചെയ്ത് മിന്‍റ് ടീ ആസ്വദിച്ച് കുടിക്കൂ.

പ്രയോജനങ്ങൾ

ഈ ചായ കുടിച്ചാൽ പനി കുറയും. ദഹനപ്രക്രിയ മെച്ചപ്പെടും. ഛർദ്ദി, പുളിച്ചു തികട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് ഫലപ്രദം. രോഗപ്രതിരോധശേഷി വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും. വിശപ്പിനെ കുറച്ച് ശരീരഭാരം കുറയ്ക്കും. ബാഡ്ബ്രീത്ത് തടയും സ്ട്രസ്സ് ലെവലും കുറയ്ക്കും.

കാമോമൈൽ ടീ

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ കാമോമൈൽ ഡ്രൈ ലീഫ് ഇട്ട് അടച്ച് വയ്ക്കുക. 5 മിനിറ്റിനു ശേഷം ആവശ്യാനുസരണം തേൻ ചേർത്ത് കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

ഈ സ്പെഷ്യൽ ടീ നാഡിവ്യവസ്ഥയ്ക്ക് ആശ്വാസം പകരുന്നു. നല്ലയുറക്കം കിട്ടും. പ്രമേഹ രോഗികൾക്ക് ഇതേറെ പ്രയോജനപ്രദമായിരിക്കും. ശരീരത്തിലെവിടെയെങ്കിലും മുറിവോ ചതവോ ഉണ്ടെങ്കിൽ ഈ ടീ കുടിക്കുന്നതുവഴി വേഗം സുഖം പ്രാപിക്കും. കാമോമൈൽ ടീ കാൻസർ കോശങ്ങളെ നിയന്ത്രിക്കാനും നല്ലതാണ്. ചർമ്മത്തിന് ഗുണകരമാണ്. ഒപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും.

ഹിബിസ്ക്കസ് (ചെമ്പരത്തി ടീ)

4 കപ്പ് വെള്ളം തിളപ്പിച്ച് അതിൽ കാൽക്കപ്പ് ഉണങ്ങിയ ചെമ്പരത്തിപ്പൂവിതളുകളും അൽപം പൊദീനയിലയും ഇടുക. തീ കുറച്ച് വച്ച് രണ്ട് മിനിറ്റ് നേരം അടച്ച് വയ്ക്കുക. പിന്നീട് ഫിൽറ്റർ ചെയ്‌ത് തേൻ ചേർത്ത് ഈ ചായ കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

ഈ ചായ കൊളസ്ട്രോൾ നിലയെ കുറയ്ക്കും. പ്രമേഹത്തിനും നല്ലതാണ്. ഉയർന്ന രക്ത സമ്മർദ്ദത്തെ ചെറുക്കാനും ഉത്തമമാണ്. ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായതിനാൽ കാൻസറിനെ പ്രതിരോധിക്കും. ഡിപ്രഷൻ കുറയ്ക്കാനും ഉത്തമം. വിറ്റാമിൻ ഇ,സി എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മുഖക്കുരു, സൺബേൺ, എക്സിമ തുടങ്ങിയ ചർമ്മ സംബന്ധമായ അലർജിക്കും ഉത്തമമാണ്.

ബേ ലീഫ് ടീ

ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ഉണങ്ങിയ വയണയില ഒരു സ്പൂൺ പൊടിച്ച് ചേർക്കുക. വെള്ളം പകുതിയായി വറ്റുമ്പോൾ അതിൽ ആവശ്യാനുസരണം പഞ്ചസാര, പാൽ എന്നിവ ചേർത്ത് ഫിൽറ്റർ ചെയ്‌ത് ചൂടോടെ കുടിക്കുക.

പ്രയോജനങ്ങൾ

ഈ ചായ കുടിച്ച ശേഷം തുറന്ന അന്തരീക്ഷത്തിൽ പോകരുത്. പനി, ജലദോഷം ഉള്ളവർ ഈ ചായ കുടിക്കുന്നത് നല്ലതാണ്.

ക്യൂമിൻ സീഡ് (ജീരകം) ടീ

 ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറിയ സ്പൂൺ ജീരകമിട്ട് തീ കുറച്ച് വച്ച് 10 സെക്കന്‍റ് നേരം തിളപ്പിക്കുക. ശേഷം 5 മിനിറ്റ് നേരം അടച്ച് വയ്‌ക്കുക. ഫിൽറ്റർ ചെയ്‌ത് ചൂടോടെ ഈ ജീരക ടീ കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

രാവിലെ വെറും വയറ്റിൽ ഈ ചായ കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൊളസ്ട്രോൾ ലെവൽ മെച്ചപ്പെടും. മെറ്റബോളിസം ഉയരും. ദഹനപ്രക്രിയ സുഗമവും കൃത്യവുമാകും.

ലെമൺ ജിഞ്ചർ ടീ

6 കപ്പ് വെള്ളം തിളപ്പിച്ച് അതിൽ 2 ഇഞ്ച് വലിപ്പമുള്ള ഇഞ്ചിയും നാരങ്ങ മുറിച്ച കഷണങ്ങളും ചേർക്കുക. തീ കുറച്ച് വച്ച് 10 മിനിറ്റ് നേരം തിളപ്പിക്കുക. പിന്നീട് ഫിൽറ്റർ ചെയ്ത് തേൻ ചേർത്ത് ഉടനടി കുടിക്കുക.

പ്രയോജനങ്ങൾ 

ഈ ചായ കുടിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രണ വിധേയമാകും. ഫ്ളു, കോൾഡ് എന്നിവയെ തടയും. മുടിയ്ക്ക് നല്ല ഉറപ്പും ബലവും കിട്ടും. ചർമ്മത്തിന് നല്ല തിളക്കം പകരും. ദഹനക്കേടിന് നല്ലൊരു പരിഹാരവുമാകും. തലവേദന, നീരുവീക്കം എന്നിവയെ തടയും.

റോസ് പെറ്റൽ ടീ

ഒരു ഫ്രഷ് റോസാപ്പൂവിന്‍റെ ഇതളുകൾ 2 കപ്പ് വെള്ളം, തേൻ ഇവ മാത്രം മതി ഈ ടീ ഉണ്ടാക്കാന്‍. സോസ് പാനിൽ വെള്ളം തിളപ്പിക്കുക. അതിൽ റോസാപ്പൂവിതളുകൾ ഇട്ട് 5 മിനിറ്റ് നേരം തിളപ്പിക്കുക. ഫിൽറ്റർ ചെയ്‌ത് തേൻ ചേർത്ത് ഈ റോസ്പെറ്റൽ ടീ കുടിച്ചു നോക്കൂ.

പ്രയോജനങ്ങൾ

രോഗപ്രതിരോധ ശേഷി കൂട്ടാൻ ഈ ചായ കുടിക്കുന്നത് ഉത്തമമാണ്. ദഹനപ്രക്രിയ ശരിയായ നിലയിലാകും. ശരീരഭാരം നിയന്ത്രിച്ച് നിർത്തും. ചർമ്മം, മുടി എന്നിവയ്ക്ക് ഉത്തമം.

ഉലുവ ചായ

 ഒരു സ്പൂൺ വറുത്ത ഉലുവയിൽ 2 കപ്പ് വെള്ളമൊഴിച്ച് തീ കുറച്ച് വച്ച് തിളപ്പിക്കുക. വെള്ളം തിളച്ച് പകുതിയായി വറ്റുമ്പോൾ ഫിൽറ്റർ ചെയ്‌ത് പകുതി നാരങ്ങ പിഴിഞ്ഞൊഴിച്ച് ആവശ്യത്തിന് തേൻ ചേർത്ത് കുടിക്കുക.

പ്രയോജനങ്ങൾ

 തണുപ്പു കാലത്ത് സന്ധികളിലുണ്ടാവുന്ന വേദനയ്ക്ക് ഇത് ആശ്വാസപ്രദമാണ്. 1-2 മാസം പതിവായി കുടിക്കുകയാണെങ്കിൽ ജോയിന്‍റുകളിലുണ്ടാവുന്ന വേദന മാറിക്കിട്ടും. അരക്കെട്ട് വേദനയ്ക്കും ഇത് ഫലവത്താണ്.

ലവ് യൂ സൺഗ്ലാസ്

സൺഗ്ലാസുകൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെൻറ് മാത്രമല്ല. കണ്ണിന്‍റെയും കൺതടങ്ങളുടെയേും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ വലിയൊരു പങ്ക് ഇവയ്ക്ക് വഹിക്കാൻ കഴിയും. സൂര്യരശ്മികളിൽ അടങ്ങിയിട്ടുള്ള അൾട്രാവയലറ്റ് രശ്മികളാണല്ലോ സൺബേണിനും മുഖത്തെ മറ്റ് അലർജികൾക്കും കാരണമാകുന്നത് ഇതേ യുവി രശ്മികൾ കണ്ണുകൾക്കും ഹാനികരമാണ്.

സൂര്യരശ്മികളിൽ അടങ്ങിയിട്ടുള്ള യുവി കിരണങ്ങളെ കണ്ണിൽ തട്ടാതെ മറയ്ക്കാനും അവയെ വലിച്ചെടുത്ത് കാഠിന്യം കുറയ്ക്കാനുമാണ് സൺഗ്ലാസുകൾ ഉപയോഗിക്കുന്നത്.

സൂര്യകിരണങ്ങൾ വെള്ളത്തിലും തറയിലും തട്ടി പ്രതിഫലിച്ച് കണ്ണിൽ പതിക്കുന്നതും നല്ലതല്ല. അതുകൊണ്ടാണ് കടല്‍ തീരത്തോ മഞ്ഞുമലയിലോ യാത്ര ചെയ്യുമ്പോൾ കടുത്ത നിറത്തിലുള്ള സൺഗ്ലാസുകൾ നല്ലതാണെന്ന് പറയുന്നത്.

സൂര്യരശ്മികളെ നല്ലതും ചീത്തയും വേർതിരിച്ച് അരിച്ചെടുക്കുകയും കൃഷ്ണമണിയിലേൽക്കുന്ന ഗ്ലെയർ കുറയ്ക്കുകയും ചെയ്യാൻ സൺഗ്ലാസുകൾക്ക് കഴിയും. അതേസമയം നിറങ്ങളെ അതേപടി വീക്ഷിക്കുന്നതിൽ ഒരു പ്രയാസവും ഉണ്ടാവുകയും ഇല്ല. കനം കുറഞ്ഞതും മുഖത്തിന് പാകമായതും വേണം തെരഞ്ഞെടുത്ത് ധരിക്കാൻ.

പോളികാർബണേറ്റ് കൊണ്ട് നിർമ്മിച്ച സൺഗ്ലാസുകൾക്ക് ഭാരം താരതമ്യേന കുറവായിരിക്കും. ഇതിൽ പോറൽ വീഴാനും സാദ്ധ്യതകുറവാണ്. സ്ക്രാച്ച് പ്രൂഫായിട്ടുള്ള സൺഗ്ലാസുകളും ലഭ്യമാണ്. ഇതിൽ നിങ്ങൾക്കിഷ്ടിപ്പെട്ട ഫഷനും നിറവും ആകൃതിയും കൂടി കണക്കിലെടുത്താൽ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ജ്വലിക്കും.

ഇരുന്നുണ്ടാൽ ലഭിക്കുന്ന ഗുണങ്ങൾ

സുഖാസനത്തിൽ അഥവാ പത്മാസനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണത്രേ ഏറ്റവും മികച്ച രീതി. നിലത്തു ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെ?

തീൻമേശയും കസേരയും ഇല്ലാതെ നിലത്തിരുന്നു ഭക്ഷണം കഴിക്കാൻ പറഞ്ഞാൽ ഇന്നത്തെ തലമുറ നെറ്റി ചുളിക്കും. നിലത്തിരിക്കാനൊന്നും പറ്റില്ല, വേണേൽ ഞങ്ങൾ നിന്നു കഴിച്ചോളാം എന്ന ലൈൻ. ഫൈവ്സ്റ്റാർ ഹോട്ടലിലെ പാർട്ടികൾക്കും കല്യാണങ്ങൾക്കും മാത്രമല്ല തിരക്കു പിടിച്ച ജീവിതത്തിലും മിക്കവാറും ദിവസങ്ങളിലും നിന്നു തന്നെയാണ് പലരുടെയും തീറ്റ! പക്ഷേ, രണ്ടു തലമുറ മുമ്പ് നമ്മുടെ ഇന്ത്യൻ സംസ്കാരമായിരുന്നു നിലത്തു ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം. ഇങ്ങനെ സുഖാസനത്തിൽ അഥവാ പത്മാസനത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതാണത്രേ ഏറ്റവും മികച്ച രീതി. നിലത്തു ചമ്രം പടിഞ്ഞിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

വെറും ഇരിപ്പല്ല, യോഗ!

പത്മാസനത്തിലിരിക്കുമ്പോൾ ശരീരവും മനസ്സും ഒരുപോലെ ശാന്തമാകുന്നു. ഇങ്ങനെ ഇരിക്കുമ്പോൾ നട്ടെല്ലിന്‍റെ അടിഭാഗത്ത് ലഭിക്കുന്ന സമ്മർദ്ദം ശരീരത്തിന് ആകെ ആശ്വാസം നൽകും.

ദഹനത്തെ സഹായിക്കുന്നു

തറയിലിരിക്കുമ്പോൾ മാത്രമല്ല അൽപം മുന്നോട്ടാഞ്ഞു ഭക്ഷണം കഴിക്കുമ്പോൾ വിഴുങ്ങാനുള്ള ശാരീരിക പോസ്റ്റർ കൃത്യമായി വരും. ഈ ചലനങ്ങൾ വയറ്റിൽ ദഹനരസം ഉണ്ടാക്കുകയും ദഹനപ്രക്രിയ എളുപ്പത്തിലാക്കുകയും ചെയ്യുന്നു.

മസിലുകൾ റിലാക്സാവുന്നു

പത്മാസനത്തിൽ ഇരിക്കുമ്പോൾ മനസ്സ് ശാന്തമാകുന്നതിനൊപ്പം ശരീരത്തിലെ മസിലുകളും റിലാക്സാവുന്നു. നടുവ്, വയറ്, പെൽവിസ് ഭാഗങ്ങളിലെ മസിലുകൾക്ക് വലിച്ചിൽ ഉണ്ടാകുന്നു. ഇങ്ങനെ ദിവസവും ചെയ്യുമ്പോൾ മസിലുകൾക്ക് ആരോഗ്യവും വർദ്ധിക്കും.

ഭാരം നിയന്ത്രിക്കുന്നു

വ്യായാമം ചെയ്യാൻ സമയമില്ലെന്ന് വിഷമിക്കുന്നവരാണെങ്കിൽ തീർച്ചയായും നിലത്തിരുന്ന് ഭക്ഷണം കഴിപ്പ് ആരംഭിക്കാവുന്നതാണ്. ദിവസവും മൂന്നുനേരവും ഇരിക്കാനും എഴുന്നേൽക്കാനും എടുക്കുന്ന ശാരീരിക ചലനങ്ങൾ തന്നെ നല്ലൊരു വ്യായാമമായി മാറും. ശാരീരഭാരം നിയന്ത്രിക്കപ്പെടുകയും ചെയ്യും.

കുടുംബ ബന്ധം

ഇന്ത്യയിൽ പൊതുവെ മിക്ക കുടുംബങ്ങളിലും ഒരുമിച്ച് ഒരുനേരമെങ്കിലും ഭക്ഷണം കഴിപ്പുണ്ട്. നിലത്ത് ഷീറ്റ് വിരിച്ച് അതിൽ നിരനിരയായി വട്ടത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ വലിയവനും ചെറിയവനും എന്ന ഭാവം പോലും ഒഴിഞ്ഞു പോകുന്നു.

ബോഡി പോസ്ച്ചർ

പത്മാസനത്തിൽ ഇരിക്കാൻ കഴിയുന്നതു തന്നെ നല്ല ആരോഗ്യലക്ഷണമാണ്. ബോഡിഫിറ്റ് ആയിരിക്കണമെന്നു മാത്രമല്ല, ശരീരത്തിന്‍റെ പോസ്ച്ചർ കൃത്യമായിരിക്കുകയും ചെയ്‌താൽ മാത്രമേ അനായാസം പത്മാസനത്തിലിരിക്കാൻ സാധിക്കൂ. നട്ടെല്ലിന് കൂടുതൽ വലിച്ചിൽ വരികയും തോളുകൾക്ക് ബലം ലഭിക്കുകയും ചെയ്യും.

രക്തസഞ്ചാരം വർദ്ധിപ്പിക്കും

കാലുകൾ ക്രോസ് ചെയ്‌ത് വച്ച് ഇരിക്കുമ്പോൾ രക്‌തസഞ്ചാരം വർദ്ധിക്കുന്നു. ദഹനത്തെ സഹായിക്കുന്നതിലെ പ്രധാന ഘടകമാണ് മികച്ച രക്‌തസംക്രമണം ദഹനവ്യവസ്ഥ ശരിയല്ലെങ്കിൽ ഹൃദയം ഓവർ വർക്ക് ചെയ്യേണ്ടി വരും. നിലത്തിരുന്നു കഴിക്കുമ്പോൾ ഹൃദയത്തെക്കൂടി നാം സംരക്ഷിക്കുകയാണ്.

ഇനി ജീവിതം കൈകളിലാണ്

രോഗപീഡകൾ ഇല്ലാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം കൈകഴുകുന്നതാണെന്ന് മെഡിക്കൽ സയൻസും ഐക്യരാഷ്ട്ര സഭയുമെല്ലാം മുമ്പേ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ ഈ കാര്യം ഇത്രയും സീരിയസാക്കി എടുക്കാൻ കൊറോണ വൈറസ് വേണ്ടിവന്നു.

ഒരു റിസർച്ചിന്‍റെ അടിസ്ഥാനത്തിൽ കിട്ടിയ വിവരമനുസരിച്ച് നമ്മുടെ നാട്ടിലെ 40 ശതമാനം ആളുകൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പ് കൈ കഴുകാറില്ല! നമ്മുടെ നാട്ടിലെ കല്യാണങ്ങൾ തന്നെ ഓർക്കാം. നിരവധി പേർക്ക് ഹസ്തദാനം നൽകിയ ശേഷം കൈ ഒന്നു കഴുകാൻ പോലും മെനക്കെടാതെ ഭക്ഷണം കഴിക്കാൻ തിക്കും തിരക്കും കൂട്ടി പോകുന്നവരെ കണ്ടിട്ടില്ലേ.

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടക്കം കുറിച്ച കൊറോണ വൈറസ് ഭാരതമടക്കം ലോകമെമ്പാടും വ്യാപിച്ചു. ഒരു വ്യക്‌തിയിൽ നിന്ന് വളരെവേഗം മറ്റൊരാളിലേക്ക് സംക്രമണം ഉണ്ടാകാമെന്നതുകൊണ്ടാണ് ഈ രോഗം ഇത്രയും അപകടകാരിയാവുന്നത്.

കൊറോണ വൈറസിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും വലിയ മാർഗം നിരന്തരം കൈ സോപ്പിട്ടു കഴുകുക മാത്രമാണ്. എന്നാൽ ഇതൊരു ശീലമായി മാറാനെടുക്കുന്ന സമയം മാത്രം മതി ഈ രോഗാണുവിന് ലോകമെങ്ങും വ്യാപിക്കാൻ. ഇനി കൈകഴുകുക എന്ന സാധാരണമായി നാം ചെയ്യാറുള്ള ആ പ്രക്രിയ പോരാ ഇവിടെ എന്നും തിരിച്ചറിയണം.

കൈ ശരിയായി എങ്ങനെ കഴുകണം എന്ന യാഥാർത്ഥ്യം കുറേയേറെപ്പേർക്ക് ഇപ്പോഴും അറിയില്ല. അതിനാൽ ലോക്ഡൗൺ കഴിഞ്ഞാലും ഒട്ടും ഇളവു നൽകേണ്ടാത്ത ഒരു കാര്യമാണ് കൈകഴുകൽ. രോഗത്തെ പ്രതിരോധിക്കാൻ നിലവിൽ ഇതു മാത്രമാണ് പോംവഴി. കൈകഴുകൽ ഏറ്റവും സത്യസന്ധമായി നിർവ്വഹിക്കുക എന്ന മാർഗത്തിലൂടെ നിരവധി രോഗങ്ങളിൽ നിന്ന് മോചനം നേടാം.

എന്തുകൊണ്ട് ചെയ്യണം?

 നമ്മുടെ ദൈനംദിന ജീവിതത്തിൽ കൈകൾക്കാണ് പ്രധാന റോൾ. അതിനാൽ കൈകളിൽ പലതരം കീടാണുക്കൾ പറ്റിപ്പിടിച്ചിരിക്കുവാൻ സാദ്ധ്യതയുണ്ട്. പൊതുഇടങ്ങളിൽ പോകുമ്പോഴെല്ലാം ബസ്, മെട്രോയുടെ ഹാന്‍റിലുകൾ, ലിഫ്റ്റ് ബട്ടൻ, എടിഎം,ഓഫീസ്, ടോയ്‍ലെറ്റ് വാതിലുകൾ, റെയ്‍ലിംഗ്, പൈപ്പുകൾ ഇങ്ങനെ പല സ്ഥലങ്ങളിലും കൈകൾ കൊണ്ട് സ്പർശിക്കും. അതിലൂടെ രോഗാണുക്കൾ കൈകളിലേക്ക് കടന്നെത്തും. ഈ കൈകൾ ശരിയായ രീതിയിൽ കഴുകാതെയാണ് ഭക്ഷണം കഴിക്കുന്നത്. മറ്റൊരാൾക്ക് ഹസ്തദാനം നൽകുന്നത്. വീടുകളിൽ കുഞ്ഞുങ്ങൾക്കൊപ്പം കളിക്കുന്നത്. അങ്ങനെ സ്വയം രോഗാണുക്കളെ മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

കൊറോണ എന്ന രോഗത്തെ നേരിടാൻ അമേരിക്കയിലെ ഡോക്ടർമാർ ഡോണ്ട് ടച്ച് യുവർ ഫേസ് എന്ന കാമ്പയിൻ നടത്തിവരികയാണ്. മുഖം കൈകൾ കൊണ്ട് എത്രമാത്രം കുറച്ചു സ്പർശിക്കുന്നുവോ അത്രയും നല്ലത്. മുഖം കൂടെക്കൂടെ തൊട്ടു നോക്കാനുള്ള പ്രവണത ഉള്ളവർക്ക് രോഗസാദ്ധ്യത ഏറുന്നു. ഒരു മണിക്കൂറിൽ ഒരു മനുഷ്യൻ 23 തവണ മുഖത്ത് സ്പർശിക്കുന്നുണ്ടെന്നാണ് ഗവേഷണം വെളിപ്പെടുത്തുന്നത്.

ഇതുകൊണ്ടാണ് ഡബ്ലിയുഎച്ച്ഒയും സിഡിസിയും രോഗനിയന്ത്രണത്തിനായി മേൽപ്പറഞ്ഞ ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാവുമ്പോൾ ആളുകൾക്ക് കൃത്യമായ മുൻകരുതലുകൾ എടുക്കാൻ കഴിയും. കൈ കഴുകൽ, മാസ്ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ ഇവയാണ് ഇതിൽ എന്നും ഏറ്റവും പ്രധാനം. അതിനൊപ്പം തന്നെ മുഖം, കണ്ണ്, മൂക്ക്, വായ് തുടങ്ങിയ ഭാഗങ്ങൾ സ്പർശിക്കാതിരിക്കുകയും ചെയ്യുക.

കൈകഴുകേണ്ട രീതി എങ്ങനെയാണെന്ന് ഇപ്പോൾ പലയിടത്തും ആരോഗ്യപ്രവർത്തകർ കാണിച്ചു കൊടുക്കുന്നണ്ട്. സാനിറ്റൈസർ ഉപയോഗിക്കുന്നതിനെക്കാൾ സുരക്ഷിതം സോപ്പ് ഉപയോഗിച്ചുള്ള കഴുകൽ തന്നെയാണ്. മാർക്കറ്റിൽ നമുക്ക് കിട്ടുന്ന എല്ലാ സാനിറ്റൈസറുകളും ആൽക്കഹോൾ ബേസ്ഡ് ആവണമെന്നില്ല. കുട്ടികളായാലും മുതിർന്നവരായാലും സോപ്പ് ഉപയോഗിച്ച് കൈകഴുകുമ്പോൾ 20 സെക്കന്‍റ് കഴുകി എന്നുറപ്പാക്കുക. കൈ അകവും പുറവും വിരലുകൾ കോർത്തും വിടർത്തിയും കഴുകാൻ ശ്രമിക്കുമ്പോൾ തന്നെ 20 സെക്കൻറ് ആവും. അതിനാൽ നിമിഷമെണ്ണി കഴുകേണ്ട കാര്യമില്ല.

ഈ 7 സ്റ്റെപ്പുകൾ

കൈകളിലെ കീടാണുക്കളെ അകറ്റിനിർത്താൻ ഇതാ 7 ഘട്ടങ്ങൾ

സ്റ്റെപ്പ് 1: അണുക്കളെ പ്രതിരോധിക്കാൻ കഴിവുള്ള സോപ്പ് ഉപയോഗിക്കുക. കൈ നനച്ചശേഷം പതയാൻ ആവശ്യമായ സോപ്പ് എടുക്കുക.

സ്റ്റെപ്പ് 2: രണ്ടു കയ്യിന്‍റെയും ഉള്ളം കൈകൾ തിരുമ്മി ഉരയ്ക്കുക.

സ്റ്റെപ്പ് 3: കയ്യുടെ പുറംഭാഗവും സോപ്പുപതകൊണ്ട് തിരുമ്മി ഉരയ്ക്കുക.

സ്റ്റെപ്പ് 4: കൈവിരലുകൾ പരസ്പരം കോർത്തും വിടർത്തിയും വൃത്തിയാക്കുക.

സ്റ്റെപ്പ് 5: നഖങ്ങൾക്കിടയിലും ശുചിയാക്കുക.

സ്റ്റെപ്പ് 6: പെരുവിരലുകൾ വൃത്തിയാക്കുക

സ്റ്റെപ്പ് 7: വെള്ളമുപയോഗിച്ച് നന്നായി കഴുകുക.

പുറത്തുസഞ്ചരിക്കുന്ന വേളയിൽ സോപ്പും വെള്ളവും ലഭ്യമാകുന്നില്ലെങ്കിൽ ആൽക്കഹോൾ ചേർന്ന സാനിറ്റൈസർ കൊണ്ട് വൃത്തിയാക്കുക. 60 ശതമാനം ആൽക്കഹോൾ ഉള്ള സാനിറ്റൈസർ മാത്രമേ വൈറസിനെ കൊല്ലുകയുള്ളൂ.

കുട്ടികളെ കൈകഴുകാൻ പഠിപ്പിക്കാം

 കുട്ടികൾക്ക് പ്രതിരോധശേഷി കുറവായതിനാൽ അവർക്ക് പകർച്ചവ്യാധി പിടിപെടാൻ എളുപ്പമാണ്. ചില കുട്ടികളെ ശ്രദ്ധിച്ചിട്ടില്ലേ. പെട്ടെന്നു പെട്ടെന്ന് രോഗം പിടിപെടുന്നത്. അവരുടെ അഴുക്ക് പിടിച്ച കൈകളാണ് രോഗാണുവാഹകരായി മാറുന്നത്. വൃത്തിയായി കഴുകാതെ ഭക്ഷണം കഴിക്കുമ്പോൾ രോഗങ്ങൾക്ക് സാദ്ധ്യത കൂടുന്നു. കുഞ്ഞുങ്ങളുടെ കൈകൾ അച്ഛനമ്മമാർ തന്നെ വൃത്തിയാക്കി കൊടുക്കണം. അതിന്‍റെ പ്രാധാന്യം ഓരോ കഴുകലിലും ഊന്നിപ്പറയണം.

ചീത്ത വസ്തുക്കൾ, സ്ഥലങ്ങൾ ഇതൊക്കെ സ്പർശിക്കാതിരിക്കാനും സ്പർശിച്ചാൽ തന്നെ കണ്ണിലും വായിലും മൂക്കിലുമൊക്കെ കൈ ഇടാതിരിക്കാനും അവരെ പ്രേരിപ്പിക്കണം. സിഡിസിയുടെ റിപ്പോർട്ട് അനുസരിച്ച് 5 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഡയറിയ, ന്യുമോണിയ എന്നീ രോഗങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണ്. വയറിളക്കം ശുചിത്വക്കുറവിൽ നിന്നുണ്ടാകാം. അതിനാൽ വീടും പരിസരവും മാത്രമല്ല, നമുക്ക് സ്വന്തം ശരീരവും കൈകളും എല്ലാം സദാ വൃത്തിയാക്കി വയ്ക്കാം.

കുട്ടികളെ എപ്പോഴൊക്കെ കൈ കഴുകിക്കണം

• വാഷ്റൂം ഉപയോഗിച്ചശേഷം.

• ചുമയ്ക്കുകയോ തുമ്മുകയോ മൂക്കിൽ വിരലിടുകയോ ചെയ്താൽ.

• ഭക്ഷണം കഴിക്കുന്നതിനുമുമ്പും പിമ്പും

• കളിച്ചതിനുശേഷം

• മറ്റൊരാളുടെ കൈയിൽപിടിച്ച ശേഷം

• പൈസ, നോട്ട് ഇവ എടുത്താൽ അതിനുശേഷം

• ചെരിപ്പ് കൈകൊണ്ട് സ്പർശിച്ചാൽ

• ക്ലാസിൽ മറ്റൊരാളുടെ സാമഗ്രി കൈകൊണ്ട് എടുത്താൽ

• മുറിവ് സ്പർശിച്ചാൽ

കുട്ടികളെ ഈ കാര്യങ്ങൾ തുടർച്ചയായി ചെയ്യിച്ചാൽ അതൊരു ശീലമായി ജീവിതത്തിൽ പിന്തുടരും.

പാമ്പുകടിയേറ്റാൽ എന്തൊക്കെ ചെയ്യണം

പാമ്പുകടിയേറ്റാൽ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടിയേറ്റാൽ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മൾ ചെയ്യാറുള്ള കാര്യങ്ങൾ വിപരീതഫലമുളവാക്കുന്നതാണ്. പാമ്പുകടിയേറ്റാൽ ശരിയായ ചികിത്സാരീതി എങ്ങനെയാണ് എന്നതിനെക്കുറിച്ച് പ്രശസ്ത ഗ്യാസ്ട്രോ എൻറോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം പ്രസിഡന്‍റുമായ ഡോ. രാജീവ് ജയദേവൻ പറയുന്നത് ശ്രദ്ധിക്കാം.

പാമ്പുകടിയേറ്റാൽ മുറിവേറ്റ ഭാഗത്തിന് മുകളിൽ ചരടുപയോഗിച്ച് കെട്ടുക, മുറിവായിൽ നിന്ന് രക്‌തമൂറ്റിക്കളയുക എന്നതൊക്കെയാണ് ആളുകൾ സാധാരണയായി ചെയ്യാറ്.

ഇതുരണ്ടും ശരിയായ പ്രവൃത്തികളല്ല. എന്നാൽ മുറിവേറ്റ ഭാഗത്തിന് മുകളിൽ ചരടുപയോഗിച്ച് കെട്ടുന്നത് പലപ്പോഴും ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് ചെയ്യുന്നത്. ചരടിന്‍റെ മുറുക്കം കൂടിപ്പോയാൽ ആ ഭാഗത്തേക്കുള്ള രക്‌തയോട്ടം നിലയ്ക്കുകയും പിന്നീട് അത് മുറിച്ചുകളയേണ്ടതായും വരാറുണ്ട്. വിഷം ശരീരത്തിൽ പടരുന്നത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലിംഫ് സിസ്റ്റവും ചെറിയ രക്‌തക്കുഴലുകളും വഴി പതുക്കെയാണ് വിഷം ശരീരത്തിൽ പടരുക. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെ വരുന്ന രീതിയിൽ പിടിക്കുക. ഇതിന് കാലോ കയ്യോ താഴ്ത്തിയിട്ടാൽ മതിയാകും. ഇത് വിഷം പടരുന്നത് കുറയ്ക്കും. രോഗി പരിഭ്രാന്തനാകാനും പാടില്ല. കാരണം രക്‌തചംക്രമണം വർദ്ധിക്കുന്നത് ശരീരത്തിൽ മുഴുവൻ വിഷം വ്യാപിക്കാനിടയാക്കും. രോഗിയെ ശാന്തതയോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.

വിഷം വ്യാപിക്കാതിരിക്കാൻ 

നാല് ഇഞ്ച് വീതിയുള്ള പരുപരുത്ത തുണി ഉപയോഗിച്ച് മുറിവ് കെട്ടാം. ലിംഫിന്‍റെ ഒഴുക്കിനെ തടയുകയും രക്‌തയോട്ടം നിലനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം. പതിയെ കടിയേറ്റ ഭാഗത്തുനിന്നും തുടങ്ങി, മുഴുവൻ കാലോ കയ്യോ പൊതിയാം. മുറിവ് പൊതിയുമ്പോൾ പെരുവിരൽ കയറാൻ തക്കവിധം അയവിൽ വേണം പൊതിയാൻ.

മുറിവിൽ ഐസ്, വിഷക്കല്ല്, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ പുരട്ടുന്നതുകൊണ്ടോ ഇലക്ട്രിക് ഷോക്കോ പൊള്ളലോ ഏൽപ്പിക്കുന്നതുകൊണ്ടും ഒരു പ്രയോജനവുമില്ല. മുറിവിൽ നിന്ന് രക്‌തമൂറ്റി കളഞ്ഞതുകൊണ്ടും കാര്യമില്ല. വിഷം അത്തരത്തിൽ ശരീരത്തിൽ നിന്ന് പോകില്ല എന്നത് നമ്മൾ മനസ്സിലാക്കണം. മുറിവേറ്റ ഭാഗം നീരുവന്ന് തടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.

പാമ്പുകടിയേറ്റ ആളെ നടത്തരുത്

പാമ്പുകടിയേറ്റയാൾ നടക്കുകയോ ഓടുകയോ ചെയ്യുന്നത് വിഷം ശരീരം മുഴുവൻ വ്യാപിക്കാൻ കാരണമാകും. കടിയേറ്റ ആൾ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനെ റിക്കവറി പൊസിഷൻ എന്നാണ് പറയുന്നത്. കാരണം ഛർദിച്ചാൽ ശ്വാസകോശത്തിനുള്ളിൽ പോകാതെ രോഗി സുരക്ഷിതനായിരിക്കും.

പരമ്പരാഗത വിഷ ചികിത്സ

പാമ്പുകടിയേറ്റയാൾക്ക് ഏറ്റവും ആദ്യം വേണ്ടത് അടിയന്തിര പരിശോധനയും ശുശ്രൂഷയും ആന്‍റിവെനം കുത്തിവെയ്പുമാണ്. മറ്റെന്തും ഒരു ഭാഗ്യപരീക്ഷണമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് കടിക്കുന്ന എല്ലാ പാമ്പുകളും വിഷമുള്ളവയാവണമെന്നില്ല. വിഷമുള്ള പാമ്പുകൾ തന്നെ കടിക്കുമ്പോൾ എല്ലായ്പ്പോഴും വിഷം ശരീരത്തിലേക്ക് ഏൽക്കണം എന്നില്ല. ഇതിനെ ഡ്രൈ ബൈറ്റ്സ് എന്നാണ് പറയുന്നത്. അണലി, മൂർഖൻ ഇനത്തിൽ പെട്ട പാമ്പുകളുടെ കടിയേറ്റുണ്ടാകുന്ന പകുതി കേസുകളും ഇത്തരത്തിൽ ഡ്രൈ ബൈറ്റ്സ് ആണ്. ഇത്തരം കേസുകളിൽ ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗി സുഖം പ്രാപിക്കും.

ഈയടുത്ത് കാലിക്കറ്റ് മെഡിക്കൽ കോളേജിൽ നടത്തിയ പഠനത്തിൽ നിന്നു മനസ്സിലായത് പാമ്പുകടി കേസുകളിൽ നാലിൽ ഒന്ന് വിഷമില്ലാത്ത പാമ്പുകളിൽ നിന്നാണ് എന്നാണ്. പാമ്പുകടിയേറ്റാൽ നൽകുന്ന ആന്‍റിവെനം (എ. എസ്.വി) ചികിത്സയാണ് ലോകാരോഗ്യസംഘടന അംഗീകരിച്ചിട്ടുള്ളത് എ.എസ്.വി ചികിത്സയുടെ ആവിർഭാവം പാമ്പുകടിയേറ്റുള്ള മരണനിരക്ക് 50 ശതമാനത്തിൽ നിന്ന് 5 ശതമാനം വരെയായി കുറച്ചു.

ലോകത്തെല്ലായിടത്തും പാമ്പുവിഷബാധയ്ക്ക് പലതരം പച്ചമരുന്നുകൾ പ്രയോഗിച്ചു വരുന്നുണ്ടെങ്കിലും ശാസ്ത്രീയമായി ഒന്നും ഇന്നേ വരെ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ പാമ്പുകടിയേറ്റാൽ ഒരു പരീക്ഷണത്തിന് നിൽക്കാതെ അടുത്തുള്ള ആശുപത്രിയെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.

കടിച്ച പാമ്പിനെ തിരിച്ചറിയുന്നത്

പാമ്പിനെ തിരിച്ചറിയുന്നത് ചിക്‌ത്സയ്ക്ക് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ പാമ്പിനെ അന്വേഷിച്ചു നടന്നു സമയം നഷ്ടപ്പെടുത്തുന്നതും കടിയേറ്റ ആളോട് അതേപ്പറ്റി തിരക്കി പരിഭ്രാന്തി കൂട്ടുന്നതും നല്ലതല്ല. കടിച്ച പാമ്പ് അവിടെ തന്നെ നിൽക്കണമെന്നില്ല. മാത്രമല്ല അന്വേഷിക്കുന്ന ആൾക്കും പാമ്പുകടിയേൽക്കാൻ ഇതും കാരണമാകാറുണ്ട്. ഇതിനുപകരം ഒരു ഫോട്ടോ എടുത്താൽ മിക്കവാറും പാമ്പിനെ തിരിച്ചറിയാൻ വിദഗ്ദ്ധർക്കാവും.

ഇന്ത്യയിലെ ഭൂരിഭാഗം പാമ്പുകളുടേയും വിഷത്തെ നിർവ്വീര്യമാക്കാൻ കഴിയുന്ന കുത്തിവയ്പ്പാണ് പോളിവാലെന്‍റ് ആന്‍റിവെൻ. ഈ കുത്തിവയ്പ്പ് മിക്കവാറും വിഷബാധയേറ്റ എല്ലാവർക്കും നൽകാറുണ്ട്. ഇത് അണലി, മൂർഖൻ, വെള്ളിക്കെട്ടൻ അഥവാ ക്രെയ്റ്റ്, റസ്സൽ അണലി, സോ സ്കേൽഡ് അണലി എന്നീ പ്രധാനപ്പെട്ട നാലിനം പാമ്പുകളുടേയും വിഷത്തെ നിർവ്വീര്യമാക്കും.

കേരളത്തിൽ കണ്ടുവരുന്ന ഹമ്പ് നോസ്ഡ് പിറ്റ് വൈപ്പറിന്‍റെ കടിയേറ്റാൽ

ഇത്തരം കേസുകളിലാണ് ഏതിനം പാമ്പാണ് കടിച്ചതെന്നത് തിരിച്ചറിയുന്നത് സഹായകമാവുന്നത്. ഹമ്പ് നോസ്ഡ് പിറ്റ് വൈപ്പറിന്‍റെ ചികിത്സയ്ക്ക് ഇന്ത്യയിൽ ലഭ്യമായ പോളി വാലെന്‍റ് എഎസ്‍വി ഉപയോഗിക്കാൻ പറ്റില്ല. ഇതിന് ഇന്ത്യയിൽ ഇപ്പോൾ സപ്പോർട്ടീവ് ട്രീറ്റ്മെന്‍റ് മാത്രമാണ് ഉള്ളത്. വളരെ ചെറിയ ഈയിനം അണലി കേരളത്തിലെ മലയോര ഭാഗങ്ങളിലും റബ്ബർ തോട്ടങ്ങളിലും സാധാരണ കണ്ടുവരുന്ന ഒന്നാണ്.

കടിയേറ്റ ആളെ ആദ്യം കൊണ്ടുപോകേണ്ടത്

കടിയേറ്റ ആളെ ഏറ്റവും പെട്ടെന്ന് അടുത്തുള്ള ഹോസ്പിറ്റലിനെ കാഷ്വാലിറ്റിയിൽ എത്തിക്കണം. അവിടെയെത്തുന്നതിനു മുമ്പ് ആന്‍റിവെനം അവിടെ ലഭ്യമാണോയെന്ന് വിളിച്ച് അന്വേഷിക്കണം.

ആന്‍റിവെനം ചികിത്സയും പാർശ്വഫലങ്ങളും

ചിലയാളുകൾക്ക് അലർജി ഉണ്ടാകാറുണ്ട്. പക്ഷേ ഇതു നമുക്ക് ചികിത്സിച്ചു മാറ്റാവുന്നതേയുള്ളു. എഎസ്‍വിയാണ് നമുക്കിപ്പോൾ ലഭ്യമായിട്ടുള്ള ഏറ്റവും ഉത്തമമായ ചികിത്സ.

എഎസ്‍വി കുത്തിവയ്പ്പ്

8-10 യൂണിറ്റ് വരെയാണ് ആദ്യം സാധാരണയായി നൽകുക. ഇത് പ്രായമോ ഭാരമോ അനുസരിച്ചല്ല അകത്തുചെന്ന വിഷത്തിന്‍റെ അളവനുസരിച്ചാണ് നൽകുന്നത്. വിഷം അകത്തുചെന്നതിന്‍റെ ലക്ഷണങ്ങൾ ഉണ്ടോ എന്ന് ആദ്യം ഡോക്ടർ പരിശോധിക്കും. എന്നിട്ടേ എഎസ്‍വി കൊടുക്കൂ.

വിഷമേറ്റാലുള്ള ലക്ഷണങ്ങൾ

 കടിച്ച ഭാഗത്ത് കാര്യമായ മുറിവുണ്ടായെന്നു വരില്ല. ഛർദിയാണ് പൊതുവേ വിഷബാധയെൽക്കുന്നതിന്‍റെ ആദ്യ ലക്ഷണം. മൂർഖൻ വെള്ളിക്കെട്ടൻ എന്നിവയുടെ വിഷമേറ്റാൽ മങ്ങിയ കാഴ്ച, കൺപോളകൾ തൂങ്ങുക, പേശികളും കഴുത്തും ക്ഷീണിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ഗുരുതരമായ കേസുകളിൽ ഈ ലക്ഷണങ്ങൾ വേഗം പ്രത്യക്ഷപ്പെടാം. അതായത് കടിയേറ്റ് മൂന്നുമണിക്കൂറിനുള്ളിൽ തന്നെ.  ചികിത്സ നൽകിയില്ലെങ്കിൽ രോഗിയുടെ സ്ഥിതി വഷളാവുകയും പേശികൾ പൂർണമായും തളർന്നുപോവുകയും ശ്വാസം കിട്ടാതെ മരിക്കുകയും ചെയ്യും. ശ്വാസം നേരെയാകുന്നതുവരെ വെന്‍റിലേറ്റർ വേണ്ടിവരാറുണ്ട്.

അണലിയുടേത് പോലുള്ള ഹീമോ ടോക്സിക് വിഷപ്പാമ്പുകളുടെ കേസിൽ മൂത്രത്തിലും മോണയിലും മൂക്കിൽ നിന്നും രക്‌തസ്രാവം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. കടിയേറ്റ ഭാഗത്ത് അസഹനീയമായ വേദനയും നീരും ഉണ്ടാകും. ചികിത്സ വൈകിയാൽ ഹൃദയത്തിലും തലച്ചോറിലും ശ്വാസകോശത്തിലും ഇതുപോലെ രക്‌തസ്രാവം ഉണ്ടായേക്കാം. കിഡ്നി തകരാറിലായാൽ ഡയാലിസിസ് വേണ്ടിവരും.

അണലി വിഷബാധയിലൂടെയാണ് പാമ്പ് കടി മൂലം ഇന്ത്യയിൽ ഏറ്റവും അധികം മരണങ്ങൾ ഉണ്ടാകുന്നത്.

വീടൊരുക്കാം വൈവിധ്യത്തോടെ

കാണാൻ ലുക്ക് നൽകുന്നതിനൊപ്പം ശാസ്ത്രീയവും ആരോഗ്യകരവുമായ ഇന്‍റീരിയർ ഡിസൈനിംഗാണ് ലിഡിംഗ് ഡിസൈനർമാർ നിർദ്ദേശിക്കുന്നത്. വിവിധ വസ്‌തുക്കളുടെ ഒരു മിക്സ് അപ്പ് ആണ്. പുതിയ ട്രെന്‍റ്. വീട് പെർഫെക്ട് ആയി തോന്നാനും പാടില്ല. ഈ കാര്യം വീടിന്‍റെ അകത്തളം അലങ്കരിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.

പുതിയതായി വീടിന്‍റെ ഇന്‍റീരിയർ ചെയ്യുമ്പോൾ ട്രെന്‍റിനെ പറ്റി നല്ല ധാരണ ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ബജറ്റ്, എത്ര സമയം കൊണ്ട് ജോലി തീർക്കണം തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്തിട്ടു വേണം കാര്യങ്ങൾ ഉറപ്പിക്കാൻ. ട്രെന്‍റിന്‍റെ പിറകെ മാത്രം പോകണമെന്നല്ല, നിങ്ങളുടെ അഭിരുചിയും കണക്കിലെടുക്കേണ്ടതുണ്ട്. കാരണം നിങ്ങളാണല്ലോ ആ വീട്ടിൽ കഴിയേണ്ട അയാൾ. മാനസികമായി നിങ്ങൾക്ക് പൊരുത്തപ്പെടുന്ന വിധത്തിൽ, നിങ്ങളുമായി ചർച്ച ചെയ്‌ത ശേഷം ഇന്‍റീരിയർ ഡിസൈനർമാർ അനുയോജ്യമായ ഒരു പാറ്റേൺ നിങ്ങൾക്ക് ഒരുക്കി തരും.

സിമിട്രിയുടെ കാര്യം ശ്രദ്ധിക്കണം

വാരി വലിച്ച് ഇന്‍റീരിയറിൽ ഷോപീസുകൾ സജ്ജീകരിക്കരുത്. മിനിമം കാണാൻ അഴകായിരിക്കണം എന്ന് മാത്രമല്ല നല്ല വിസ്താരവും തോന്നിക്കും. നിങ്ങൾ വയ്ക്കുന്ന ഡെക്കറേറ്റീവ് പീസുകളുടെ സൗന്ദര്യവും എടുത്ത് കാട്ടും. ഇന്‍റീരിയറിൽ പ്ലേസ്മെന്‍റിന് വലിയ പ്രാധാന്യം ഉണ്ട്. ഷോപീസുകൾ യഥാസ്ഥാനത്ത് വയ്ക്കുന്നതാണ് ഇന്‍റീരിയറിനെ കൂടുതൽ ചേതോഹരമാക്കുക. സമതുലനാവസ്‌ഥ എല്ലാറ്റിനും ഉണ്ടായിരിക്കണമെന്നർത്ഥം.

സാമഗ്രികൾ തെരഞ്ഞെടുക്കുമ്പോൾ

ഇന്‍റീരിയർ ഡെക്കറേഷനുള്ള സാമഗ്രികൾ വാങ്ങുമ്പോൾ വിപണി മൂല്യമുള്ളവ തെരഞ്ഞെടുക്കണം. അതുപ്പോലെ ക്വാളിറ്റിയും പ്രധാനമാണ്. ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ ഒരിക്കലും വാങ്ങരുത്. കാന്‍റിൽ, മൂർത്തികൾ, പുരാവസ്‌തുക്കൾ, ആന്‍റിക് പീസുകൾ ഇങ്ങനെ ഒരുപാട് സാധനങ്ങൾ വാങ്ങേണ്ടി വരാം. പക്ഷേ മനസ്സിനിണങ്ങിയത് ചിലപ്പോൾ വീട്ടിൽ വയ്‌ക്കാനാവില്ല. കാരണം സ്‌ഥലപരിമിതിയോ ഇന്‍റീരിയറിന്‍റെ മൊത്തം ലുക്കിനെ ബാധിക്കുന്നതോ ആവാം അത്. സിപിംൾ ലുക്ക് ആണ് എപ്പോഴും നല്ലത്. ഇന്‍റീരിയർ ഡെക്കറേഷൻ കണ്ടാൽ ഷോപീസുകളുടെ ഗോഡൗൺ പ്പോലെ തോന്നിക്കരുത്.

പെയിന്‍റ്

കളർ തെറാപ്പിസ്റ്റുകൾ പറയുന്നത്, അകത്തളത്തിലെ നിറം
നിങ്ങളുടെ മാനസികാവസ്‌ഥയെ സ്വാധീനിക്കുമെന്നാണ്. ഡൾ കളർ
വീടിന് ഉദാസീനമായ ലുക്ക് നൽകുന്നതിനാൽ അത് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം. ചുമരിന് ബ്രൈറ്റ് കളർ നൽകാം. ഇപ്പോൾ പിങ്ക്, പർപ്പിൾ ഷേഡുകളാണ് അധികവും ഉപയോഗിക്കുന്നത്. ലൈറ്റ് നിറങ്ങളാണ് നിങ്ങളുടെ തീം എങ്കിൽ അത്തരം നിറങ്ങളിൽ ബ്രൈറ്റ് കളറും നല്ല ലൈറ്റിംഗും മുറികൾക്ക് പോസിറ്റിവിറ്റി കൂട്ടുന്ന കാര്യങ്ങൾ ആണ്.

മുറിയിലെ ഒരു ഭാഗത്തെ ചുമരിന് നിങ്ങൾക്ക് ഇഷ്‌ടമുള്ള നിറം നൽകാവുന്നതാണ്. ഈ ഭാഗം ഫോക്കൽ പോയിന്‍റായി വയ്‌ക്കാം. അവിടെ വാൾ പെയിന്‍റിംഗ്, ആർട്ട് പീസ് ഒക്കെ വയ്‌ക്കാം.

ഫർണീച്ചർ

വുഡൻ ഫർണീച്ചറിന് വുഡ് പോളിഷിനു പകരം ഫാബ്രിക്കും ഉപയോഗിക്കാവുന്നതാണ്. പുതിയതും പഴയതുമായ ഫർണീച്ചറുകൾക്കും ഇത് ഉപയോഗിക്കാം. ഫോളറൽ, പ്ലെയിൻ, ജ്യോമെട്രിക്കൽ പാറ്റേണുകൾ നിങ്ങളുടെ ഇഷ്‌ടപ്രകാരം ഉപയോഗിക്കാം. ചിലർ ക്യാൻവാസും ഉപയോഗപ്പെടുത്താറുണ്ട്.

ലൈറ്റ്സ്

വീട്ടിലെ ലാംമ്പ് പഴയതായി എങ്കിൽ അത് മാറ്റാവുന്നതാണ്. കാരണം അത് കാണുമ്പോൾ തന്നെ നിങ്ങളുടെ വീടിന്‍റെ ഇന്‍റീരിയർ ഒട്ട്ഡേറ്റഡ് ആണെന്ന് മനസ്സിലാവും. പുതിയ ഡിസൈനർ ലാംമ്പുകൾ വാങ്ങി ഉപയോഗിക്കാം.

ലിവിംഗ് റൂമിൽ എപ്പോഴും സോഫ്റ്റ് ലൈറ്റ്സ് ആണ് ഉപയോഗിക്കേണ്ടത്. ഉദാ: കാൻറൽസ്. ബെഡ്റൂമിൽ ലാംമ്പ് ഷേഡുകളാണ് അനുയോജ്യം. മുറി ആകർഷകമായി തോന്നുകയും ചെയ്യും.

ഡൈനിംഗ് ടേബിളിന്‍റെ മുകളിൽ ഷാന്‍റ്ലിയർ പിടിപ്പിക്കാം. താഴെയ്ക്ക് നരിട്ട് വെളിച്ചം പതിക്കുകയില്ല. അതിനാൽ ഭക്ഷണം കഴിക്കുമ്പോൾ അലോസരമാവുകയുമില്ല. മാത്രമല്ല ഡൈനിംഗ് ഹാൾ മനോഹരമാവുകയും ചെയ്യും.

സിലീംഗ് ലൈറ്റിനു പകരം ഹാംഗിംഗ് ലൈറ്റ് ഉപയോഗപ്പെടുത്താം. ചെറിയ ലൈറ്റുകൾ ചേർത്ത് വച്ച് ഷാന്‍റ്ലിയർ പോലെയും ഒരുക്കാം. വീട് കൂടുതൽ മനോഹരമാക്കാനായി വിവിധ വർണ്ണത്തിലുള്ള ലൈറ്റുകളും ഉപയോഗപ്പെടുത്താവുന്നതാണ്.

അടുക്കള

നല്ല കാറ്റും വെളിച്ചവും കയറുന്ന രീതിയിലാവണം അടുക്കളയുടെ ഘടന. കട്ട്ലറിയും ക്രോക്കറിയും വയ്‌ക്കാനായി നല്ല അടച്ചുറപ്പുള്ള അലമാര നിർമ്മിക്കാം. അതിന്‍റെ വാതിലിനു ക്ലച്ച് പിടിപ്പിക്കണം. പ്രകൃതിദത്തമായ പ്രകാശം അടുക്കളയിൽ ലഭിക്കുന്ന വിധം ജനലകളും സജീകരിക്കാം. ഇത് അടുക്കള ആരോഗ്യകരവും മനോഹരവുമായിരിക്കാൻ സഹായിക്കുന്നു. ക്രോക്കറിയും കട്‍ലറിയും ഡിസ്പോസ് ചെയ്യാനായി അടുക്കളയിൽ അഡീഷണൽ അലമാരയും നിർമ്മിക്കണം.

കണ്ണാടിയും പെയിന്‍റിംഗ്സും

ഓരോ മുറിയിലും ചുരുങ്ങിയത് ഒരു കണ്ണാടിയെങ്കിലും വയ്‌ക്കണം. മുറിയിലെ ഏതെങ്കിലും സുന്ദരമായ സാധനങ്ങൾ (ആന്‍റിക് പീസുകൾ) കണ്ണാടിയിൽ പ്രതിഫലിപ്പിക്കും വിധമാണ് കണ്ണാടി സജ്ജീകരിക്കേണ്ടത്. കണ്ണാടിയുടെ ഫ്രെയിം മുറിയിലെ ഫർണീച്ചറിനോട് മാച്ച് ആവുന്നതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ചെറിയ പെയിന്‍റിംഗുകൾ ചുമരിൽ ഉറപ്പിക്കാം. പക്ഷേ ചുമര് നിറയ്ക്കുന്ന തരത്തിൽ സജ്ജീകരിക്കാൻ പാടില്ല.

ഡക്കറേറ്റീവ് പില്ലോ

കുഷ്യൻ ബെഡിനും സോഫയ്ക്കും കളർഫുൾ കുഷ്യൻ ഇടുന്നതാണ് ഭംഗി. മാർക്കറ്റിൽ ഇപ്പോൾ ഇതിനായി സ്പെഷ്യൽ ക്ലോത്തുകൾ വരുന്നുണ്ട്. മുറിയുടെയും നിറത്തിനു യോജിക്കുന്ന ടെക്സ്ച്ചറിലുള്ള കുഷ്യൻ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം.

കർട്ടൺ

മുറിയെ കൂടുതൽ ഹൈലൈറ്റ് ചെയ്യുന്നതിൽ കർട്ടന് മുഖ്യ പങ്കുണ്ട്. അതിനാൽ തന്നെ കർട്ടണുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ചുമരിന്‍റെ നിറം, മുറിയുടെ അളവ്, മുറിയിലുള്ള ഫർണ്ണീച്ചർ തുടങ്ങിയ കാര്യങ്ങളെല്ലാം കർട്ടൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം. കർട്ടണുകൾ പല പാറ്റേണിലും പ്രിന്‍റിലും വരാറുണ്ട്. ഉദാ: ഫോളറൽ, പ്ലെയിൻ, ജോമെട്രിക്കൽ. ഇപ്പോൾ നെറ്റിന്‍റെ കർട്ടനുകളും വിപണിയിൽ ലഭ്യമാണ്.

ബെഡ് ഷീറ്റുകൾ

കോട്ടൺ അല്ലെങ്കിൽ ലിനന്‍ ബെഡ്ഷീറ്റ് ഉപയോഗിക്കാം. ഇതിനൊപ്പം മാച്ചിംഗ് ആയ പില്ലോ കവറും വാങ്ങുക. ബെഡ്റൂം ചുമരിന്‍റെ കളറിനോട് മാച്ച് ആവുന്നതോ അതിനോട് കണ്ട്രാസ്റ്റ് ആയ കളറോ കിടക്കവിരികൾ  ആണെങ്കിൽ ഏറെ മനോഹരമായിരിക്കാം.

വോൾപേപ്പർ

വീടിന്‍റെ അകത്തളത്തിന് സ്പോട്ടി ലുക്ക് നൽകാനായി വോൾപേപ്പറുകൾ ഉപയോഗിക്കാം. ഇത് ചുമരുകൾക്ക് പുതിയ ലുക്ക് നൽകുന്നു. ഒരേ ഡിസൈൻ തന്നെ കണ്ട് മടുക്കുന്നതും ഒഴിവാക്കാൻ വാൾപേപ്പർ ഒട്ടിക്കുന്നത് സഹായിക്കും. മനോഹാരിത കൂട്ടാനായി വിവിവധ ഡിസൈനിലുള്ള വാൾപേപ്പറും കാൻവാസും ഉപകരിക്കും.

ഫോളർ

ഫോളറിംഗിൽ ടെക് വുഡാണിപ്പോൾ തരംഗം. ടൈൽ ഇട്ടശേഷം കുറച്ച് സ്‌ഥലം ഒഴിവാക്കി അവിടെ ടെക്വുഡ് വിരിക്കാം. ഇത് അധികവും ലിവിംഗ് റൂമിലാണ് സ്‌ഥാപിക്കുന്നത്.

ഇൻഡോർ പ്ലാന്‍റ്സ്

നാച്യുറൽ ഫീൽ ഉണ്ടാവാനായി ഇൻഡോർ പ്ലാന്‍റുകൾ സ്‌ഥാപിക്കാം. ഇടുങ്ങിയതും അധികം വായു സഞ്ചാര സാധ്യതയില്ലാത്തതുമായ വീടുകൾക്ക് ഇത് പുനർജന്മം നൽകുന്നു. മലീനികരണം തടയാനും സഹായിക്കുന്നു. വീടിനു ആകർഷണം നൽകുക മാത്രമല്ല നിങ്ങളുടെ ആരോഗ്യവും കാക്കാൻ ഇൻഡോർ പ്ലാന്‍റുകൾ സഹായകമാണ്. അവ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. കറ്റാർവാഴ പോലുള്ളവ വളരെ നല്ലതാണ്. രാത്രിയും പകലും ഇവ നിങ്ങൾക്ക് ഫ്രഷ് ഓക്സിജൻ നൽകും. വീട്ടിലെ ഫർണ്ണീച്ചറിലും മറ്റും പുറത്തു വിടുന്ന ടോക്സിൻ വായു പിടിച്ചെടുത്ത് അന്തരീക്ഷം ശുദ്ധിയാക്കും. ഏതു സ്ഥലത്ത് ഏതു തരം പ്ലാന്‍റുകൾ വയ്ക്കണമെന്ന് നിശ്ചയമുണ്ടായിരിക്കണം. സ്പെയ്ഡർ പ്ലാന്‍റ്, സ്നേക്ക് പ്ലാന്‍റ്, ഫില്ലോ ടെട്രെയിൻ, ലില്ലി, ഗർബേറ ഡെയ്സി, മണിപ്ലാന്‍റ് തുടങ്ങിയവ ഉചിതമാണ്.  ബാൽക്കണിയിൽ കുറ്റിമുല്ലയും നടാം. പ്ലാസ്റ്റിക് ചെടികൾ ഒഴിവാക്കുന്നതാണ് നല്ലത്.

ബാൽക്കണി

മിക്ക അപ്പാർട്ട്മെന്‍റുകൾക്കും ബാൽക്കണി കാണും. പക്ഷേ പലരും ബാൽക്കണി ഉപയോഗപ്പെടുത്താറില്ല. ബാൽക്കണി അലങ്കരിക്കാനായി ആന്‍റിക് ഫർണീച്ചറുകൾ ഉപയോഗപ്പെടുത്താം. ബാൽക്കണി ചുമരുകൾക്ക് ആർട്ട് വർക്ക് ചെയ്യാം. അല്ലെങ്കിൽ ചെറിയ ആർട്ട് പീസുകൾ സഥാപിക്കാം. ബാൽക്കണി മുഴുവനായും മൂടരുത്, പൂർണ്ണമായി തുറന്നിടുകയും അരുത്. മുള കൊണ്ടുള്ള പാനലിംഗ് ഉപയോഗിക്കാവുന്നതാണ്.

കോറിഡോർ

നിങ്ങളുടെ വീടിന് കോറിഡോർ ഉണ്ടെങ്കിൽ അത് ഫ്രീയാക്കിയിടരുത്. ചുമരിൽ പെയിന്‍റിംഗോ തൂക്കിയിടാം. അല്ലെങ്കിൽ ഫോട്ടോ വാൾ ഒരുക്കാം. കോറിഡോറിൽ സ്ഥലം അധികം ഉണ്ടെങ്കിൽ ഷോപീസുകൾ സജ്ജീകരിക്കാം.

ടെറസ്

വിശാലമായതോ ചെറിയതോ ആകട്ടെ, നിങ്ങളുടെ ടെറസിന് ഒരു ഔട്ടിംഗ് സ്പോട്ടിന്‍റെ ലുക്ക് നൽകണം. അവിടെ ചെറിയൊരു ഗാർഡൻ ഒരുക്കാം. മനോഹരമായ ലാംമ്പുകൾ സ്‌ഥാപിക്കുവുന്നതാണ്. ചെറിയ ഒരു ഭാഗം കവർ ചെയ്‌ത് ഫർണ്ണീച്ചറുകളും ഇടാവുന്നതാണ്. ഇതെല്ലാം ടെറസിന് റോയൽ ലുക്ക് നൽകും. ടെറസിൽ അധികം സ്‌ഥലം ഉണ്ടെങ്കിൽ ഗ്രിലോ, അടുപ്പോ സ്ഥാപിക്കാവുന്നതാണ്. ചെറിയ പാർട്ടി നടക്കുമ്പോൾ അത് ഉപകാരപ്പെടും.

പുതുവർഷത്തിൽ ആഭരണ പുതുമ

ഡ്രസ്സിലെ ഫാഷൻ പോലെ ജ്വല്ലറി ട്രെൻഡും മാറിമറിഞ്ഞു കൊണ്ടിരിക്കും. എന്നാൽ ചില ജ്വല്ലറികളുടെ ഫാഷനാകട്ടെ അതേപ്പടി നിലനിൽക്കും. അത്തരം ഫാഷനോടുള്ള ക്രേസിലും മാറ്റമുണ്ടാകില്ല. ഇതിൽ ജിമിക്കി തൊട്ട് പുതിയ ഡിസൈനിലുള്ള ചോകർ, നെക്ക്‍ലേസ്, വെറൈറ്റി, കൈത്തള തുടങ്ങിയവയൊക്കെയും സ്ത്രീകളുടെ ഹോട്ട് ക്രേസാണ്. ഈ പുതുവർഷത്തിൽ ട്രെൻഡിയാകാൻ ചില ന്യൂട്രെൻഡ് ഡിസൈനുകൾ.

ഓക്സിഡൈസ് ജ്വല്ലറി 

ഇന്ന് ഭൂരിഭാഗം സ്ത്രീകളും ഓക്സിഡൈസ് ജ്വല്ലറിയാണ് ധരിക്കുക. എന്നാൽ ഇത്തരം ആഭരണങ്ങളുടെ പുത്തൻ ഫാഷൻ ട്രെൻഡുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഉദാ: ഓക്സിഡൈസ് ജ്വല്ലറിയിൽ തയ്യാറാക്കിയ പതക്കങ്ങളും പെൻഡന്‍റുകളും കമ്പിളി നൂലുകളിൽ കോർത്ത് അണിയുന്നത് ന്യൂഫാഷൻ ട്രെൻഡാണ്. ഇതിന് പുറമെ ഓക്സിസൈഡ് സിൽവറിൽ തയ്യാറാക്കിയ കൈത്തളകളും, ആനപ്പല്ലിൽ തീർത്ത കൈത്തളകളും മുത്തുകൾ ചേർത്തുള്ള ജ്വല്ലറികൾക്കൊപ്പം അണിയാം. ഇത്  രാജസ്‌ഥാനി ലുക്ക് നൽകും. ഇതിന് പുറമെ ഓക്സിഡൈസ് ജ്വല്ലറിയിൽ എയർ കഫ് സ്റ്റൈലും ഇപ്പോൾ ഹോട്ട് ട്രെൻഡാണ്. ഇത് നിങ്ങളുടെ സൗന്ദര്യത്തെ ഒന്നുകൂടി വർദ്ധിപ്പിക്കും.

കൈത്തള

ലുക്കിനെ ഒന്നുകൂടി സ്റ്റൈലനാക്കാൻ കൈകളിൽ കൈത്തള അണിയുന്നത് പ്രധാനമാണ്. അൽപം ഫ്രീക്കിയായ ഫാഷൻ ഭ്രമക്കാരുടെ ഫാഷൻ ആക്സസറിയാണ് കൈത്തള. മറ്റുള്ളവരിൽ നിന്നും ടോട്ടലി ഡിഫറന്‍റാക്കാൻ ഇത്തരം കൈത്തള ഒന്ന് മാത്രം മതി. കൈത്തളയിൽ വൂളനും (കമ്പിളി നൂല്) മുത്തുകൾ കോർത്തുള്ളവയുമാണ് ലേറ്റസ്റ്റ് ട്രെൻഡ്. ഇതിന് പുറമെ ട്രൈബൽ ഡിസൈനിനൊപ്പം ഓക്സിഡൈസ് കൈത്തളകൾ കൈകൾക്ക് അഴക് പകരുന്നു. ഗോൾഡിനൊപ്പം സിൽവറും ചേർത്തുള്ള കോംബിനേഷൻ കൈത്തളകളും ഫാഷനാണ്. സ്വന്തമിഷ്ടമനുസരിച്ച് ഡിസൈൻ ചെയ്‌തെടുക്കാം.

കണ്ഠാഭരണം

പാരമ്പര്യത്തനിമയാർന്ന ആഭരണമാണ് കണ്ഠാഭരണം. എന്നാൽ ഇതിൽ ചില പുതുമകൾ വരുത്തിയുള്ള ഡിസൈനുകളുമുണ്ട്. എത്നിക് സ്റ്റൈലിനൊപ്പം മോഡേൺ ലുക്ക് പകരുന്നവയാണവ. മെറ്റലു കൊണ്ടുള്ള മുത്തുകൾ കമ്പിളി നൂലിൽ കോർത്ത് പെൻഡന്‍റ് ചേർത്തുള്ളതാണ് ലേറ്റസ്റ്റ് ഫാഷൻ.

വൂളൻ ജ്വല്ലറി 

വൂളൻ ജ്വല്ലറിയും ഇപ്പോൾ ലേറ്റസ്റ്റ് ട്രെൻഡിയായി കൊണ്ടിരിക്കുകയാണ്. ഹാൻഡ്മെയ്ഡ് ജ്വല്ലറിയാണിത്. ഇതിൽ ഡിസൈനർ പാച്ചിലാണ് മുത്തുകൾ കോർക്കുക. ഇതിനൊപ്പം കമ്പിളി നൂലുകൊണ്ടുള്ള കുഞ്ഞ് തൂക്കുകളും തയ്യാറാക്കും. കാഴ്ചയിൽ ഒരു ന്യൂലുക്ക് ഡിസൈനർ മാല.

വെസ്റ്റ് ബെൽറ്റ് 

നിങ്ങളുടെ സൗന്ദര്യത്തെ ഇരട്ടിയാക്കുന്ന ജ്വല്ലറി പീസാണ് വെസ്‌റ്റ് ബെൽറ്റ്. വെറൈറ്റിയിലുള്ള വെസ്‌റ്റ് വെൽറ്റ് ലഭ്യമാണ്. ഇതിൽ ഓക്സിഡൈസ് സിൽവറിനൊപ്പം വൂളൻ ബെൽറ്റ്, മിറർവർക്ക് ബെൽറ്റ് എന്നിവയുമുണ്ട്. ഡ്രസ്സിന്‍റെ ലുക്കിനെ ഇത് ഒന്നു കൂടി ക്യൂട്ടാക്കും.

ഡാംഗ്ളേഴ്സ് ആന്‍റ് ഡ്രോപ്സ്

 ഡാംഗ്ളേഴ്സ് ആന്‍റ് ഡ്രോപ്സ് ഫാഷനിനെ ഏറ്റവും ഹിറ്റാക്കിയ ചിത്രമാണ് ദീപികാ പദുക്കോണിന്‍റെ രാംലീല. അതിപ്പോൾ ട്രെൻഡായി തുടരുകയാണ്. ഈ ഫാഷനിൽ അർദ്ധ ചന്ദ്രാകൃതിയിലുള്ള ജിമിക്കിയും ഹിറ്റായിരിക്കുകയാണ്. കാതിനൊപ്പം മുഖത്തിനും അഴക് പകരുന്ന സ്റ്റൈലൻ ഫാഷനാണിത്

വന്ധ്യതയ്ക്ക് പരിഹാരം ടെസ്റ്റ് ട്യൂബ് ശിശു ചികിത്സ

വിവാഹാനന്തരം ദമ്പതികൾ ഗർഭനിരോധന ഉപാധികളൊന്നുമില്ലാതെ ഒരു വർഷമെങ്കിലും സന്താനത്തിനു വേണ്ടി ശ്രമിച്ച ശേഷവും പരാജയപ്പെടുകയാണെങ്കിൽ അതിനെ പ്രാഥമിക വന്ധ്യത എന്നാണ് പറയുന്നത്. പൂർണ്ണ വളർച്ച എത്തുന്നതിനു മുമ്പേ സ്‌ഥിരമായി ഗർഭം അലസിപ്പോകുന്നതും വന്ധ്യത ആണ്.

സ്ത്രീകളുടെ അണ്ഡാശയത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന അണ്ഡവും പുരുഷൻ ഉൽപ്പാദിപ്പിക്കുന്ന ബീജവും അണ്ഡവാഹിനിക്കുഴലിൽ വച്ച് ഭ്രൂണമായിത്തീരുന്നു. ഭ്രൂണം പിന്നീട് ഗർഭാശയത്തിൽ വച്ച് വളർന്നാണ് ഗർഭസ്‌ഥശിശുവായി രൂപം പ്രാപിക്കുന്നത്. ഈ പ്രക്രിയക്ക് എവിടെയെങ്കിലും തടസ്സമുണ്ടാകുമ്പോഴാണ് വന്ധ്യത ഉണ്ടാകുന്നത്.

വന്ധ്യതാ ചികിത്സയിലെ പ്രധാനപ്പെട്ട കാര്യം ദമ്പതികളുടെ ശാരീരികമായ പരിശോധന ആണ്. ശുക്ലത്തിലെ ബീജാണുക്കളുടെ എണ്ണം, സഞ്ചാര ശേഷി, വൈകല്യങ്ങൾ ഇവ മനസ്സിലാക്കിയുള്ള ചികിത്സയാണ് പുരുഷ വന്ധ്യതയുടെ പരിഹാരത്തിന്‍റെ അടിസ്‌ഥാനം.

സ്ത്രീകളിലാകട്ടെ അണ്ഡോൽപ്പാദനം ഉണ്ടാകുന്നുണ്ടോ, അണ്ഡവാഹിനിക്കുഴലിലോ ഗർഭപാത്രത്തിലോ തടസ്സങ്ങളുണ്ടോ എന്നിവയാണ് പ്രധാനമായും നോക്കുന്നത്. ഇതിനായി ഹോർമോൺ നിർണ്ണയം, സ്കാനിംഗ്, എൻഡോമെട്രിയൽ ബയോപ്സി, ലാപ്റോസ്കോപ്പി തുങ്ങിയവയൊക്കെ ആവശ്യമായി വരും.

പുരുഷ വന്ധ്യതയിൽ ബീജാണക്കളുടെ എണ്ണമോ ഗുണനിലവാരമോ കുറഞ്ഞാൽ ബീജം കഴുകി അവയുടെ സാന്ദ്രതയും സഞ്ചാരശേഷിയും വര്‍ദ്ധിപ്പിച്ച് ഗർഭപാത്രത്തിനകത്തേക്ക് നിക്ഷേപിക്കുന്ന ചികിത്സയാണ് ഗർഭാശയാന്ത ബീജ നിക്ഷേപം അഥവാ ഇൻട്രായൂട്ടെറൈൻ ഇൻസെമിനേഷൻ. ഇതും പരാജയപ്പെടുമ്പോഴാണ് ടെസ്‌റ്റ് ട്യൂബ് ശിശു ചികിത്സയിലേക്ക് തിരിയേണ്ടി വരുന്നത്. യഥാർത്ഥത്തിൽ ഐവിഎഫ് ഐസിഎസ്ഐ (ഇക്സി) ചികിത്സ വന്ധ്യതാചികിത്സയിലെ നാഴികക്കല്ലാണ്. ഈ ചികിത്സ നടത്താൻ ആശുപത്രിയിൽ തങ്ങേണ്ട കാര്യമില്ല. മെഡിക്കൽ, സർജിക്കൽ ചികിത്സ വിഫലമാക്കുകയും സാധാരണ ഗർഭധാരണം സാധ്യമല്ലാതാകുകയും ചെയ്യുമ്പോഴാണ് അസിസ്റ്റഡ് റീപ്രൊഡക്‌ടീവ് ടെക്നോളജി ശിശു ചികിത്സ അവലംബിക്കുന്നത്.

ടെസ്‌റ്റ് ട്യൂബ് ശിശു ചികിത്സ വേണ്ടി വരുന്ന സാഹചര്യങ്ങൾ ഇതൊക്കെയാണ്.

  • അണ്ഡവാഹിനിക്കുഴലുകളിലെ അടവ്.
  • അണ്ഡവാഹിനിക്കുഴലിലെ കേടുപാടുകൾ നിമിത്തം അണ്ഡം വഹിക്കാൻ പറ്റാത്ത അവസ്‌ഥ.
  • ട്യൂബിലെ ഗർഭധാരണം കൊണ്ട് ട്യൂബ് നഷ്‌ടമായവർ.
  • സ്ത്രീ വന്ധ്യകരണ ശസ്ത്രക്രിയയ്ക്ക് ശേഷം വീണ്ടും സന്താനം ആഗ്രഹിക്കുന്നവർക്ക്
  • നിരന്തരം പരാജയപ്പെടുന്ന ഗർഭാശയാനന്തരം ബീജ നിക്ഷേപം.
  • പുരുഷ വന്ധ്യതയുടെ പ്രശ്നം പരിഹാരമാവുന്നില്ലെങ്കിൽ ഇക്സി ചികിത്സ വേണ്ടി വരും.
  • പ്രത്യേകിച്ച് കാരണം ഒന്നും ഇല്ലാതെയുള്ള വന്ധ്യത.

ടെസ്റ്റ് ട്യൂബ് ചികിത്സയിലെ പ്രധാനപ്പെട്ട ചികിത്സാക്രമങ്ങൾ ഇവയൊക്കെയാണ്.

  • കൂടുതൽ അണ്ഡങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഹോർമോൺ കുത്തി വയ്‌പ്പ്.
  • പാകമെത്തിയ അണ്ഡങ്ങൾ സ്കാനിംഗിലൂടെ പ്രത്യേക ഉപകരണം ഉപയോഗിച്ച് പുറത്തെടുക്കൽ.
  • ലാബിൽ വച്ച് ബീജസങ്കലനം.
  • ഭ്രൂണം ഗർഭപാത്രത്തിലേക്ക് നിക്ഷേപിക്കൽ.
  • 15-ാം ദിവസം ഗർഭധാരണം ഉണ്ടോയെന്ന് പരിശോധന.
अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें