ആരും കൊതിക്കും മുടിയഴക്

ഏത് പെൺകുട്ടിയേയും അലട്ടുന്ന പ്രശ്നമാണ് മുടിയുടെ തിളക്കമില്ലായ്മയും കട്ടികുറവും. എന്നാൽ അതിന് ഫലപ്രദമായ ചില പരിഹാര മാർഗ്ഗങ്ങളുമുണ്ട്. മുടി സുന്ദരവും കട്ടിയുള്ളതുമായി തീരും.

ആദ്യം സ്വന്തം ദിനചര്യ

ആഴ്ചയിൽ 3 തവണ ഗുണനിലവാരമുള്ള ഷാംപൂ ഉപയോഗിച്ചു മുടി വൃത്തിയാക്കാം. എന്നാൽ സൾഫേറ്റ് അടങ്ങിയ ഷാംപൂവിന്‍റെ തുടർച്ചയായ ഉപയോഗം മുടിക്ക് ദോഷമുണ്ടാക്കും. അതുകൊണ്ട് മുടിയുടെ ശരിയായ പരിചരണത്തിന് സൾഫേറ്റ് അടങ്ങാത്ത ഉത്പന്നം തെരഞ്ഞെടുക്കാം. ഇതിന് പുറമെ കണ്ടീഷണർ കൂടി ഉപയോഗിക്കാം. മുടിക്ക് ഈർപ്പവും പോഷണവും പകരുന്നതിന് കണ്ടീഷണർ മികച്ചതാണ്. മുടിയെ അത് പട്ടുപോലെ മൃദുലമാക്കും.

ഷാമ്പൂവും കണ്ടിഷണറും ഉപയോഗിക്കുമ്പോഴും മുടിയിൽ എണ്ണ പുരട്ടാൻ മറക്കരുത്. പണ്ടുകാലം തൊട്ടെ തലയിൽ എണ്ണ പുരട്ടുന്ന രീതിയുണ്ട്. മുടിക്ക് തിളക്കം പകരുന്നതിനൊപ്പം മുടിയുടെ വളർച്ചയ്ക്കും എണ്ണ സഹായകമാണ്. ആദ്യം 5-10 മിനിറ്റു നേരം തല സാധാരണ മസാജ് ചെയ്‌തശേഷം അൽപം എണ്ണ കയ്യിലെടുത്ത് തലമുടിയിലും ശിരോചർമ്മത്തിലും പുരട്ടുക. മികച്ച ഫലത്തിന് വെളിച്ചെണ്ണയോ എള്ളെണ്ണയോ പുരട്ടാം. ഒരു മണിക്കൂറിനു ശേഷം തലകഴുകുക.

വീട്ടിൽ തന്നെ സൗന്ദര്യ പരിചരണം

വളരെ കുറച്ച് മുടിയോ ചുരുണ്ട മുടിയോ ഉള്ളവർക്കു അവോക്കാഡോ – മുട്ട മാസ്ക്ക് മികച്ചതാണ്. അവോക്കാഡോയിൽ ആവശ്യമായ അളവിൽ കൊഴുപ്പും വിറ്റാമിൻ ഇ യുമുണ്ട്. എന്നാൽ മുട്ടയിലുള്ള പ്രോട്ടീൻ മുടിക്ക് ബലം പകരുന്നു. ഈ മാസ്ക്ക് മുടിയിൽ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകുക. മുടി മൃദുലമാകും. മുടി ചുരുളിച്ച കുറയും. മുടിയുടെ അഴകിനും ആരോഗ്യത്തിനും വീട്ടിൽ തന്നെ ചെയ്യാവുന്ന ചികിത്സയുണ്ട്.

മുട്ട – അവോക്കാഡോ മിക്സിൽ ഇഞ്ചി സത്തും ചെമ്പരത്തി ഇല അരച്ചതും എള്ളെണ്ണയും ചേർക്കുക. വീട്ടിൽ തലേന്ന് രാത്രി ഇഞ്ചി സത്ത് തയ്യാറാക്കുക. അതിൽ ചെമ്പരത്തിയില അരച്ചത് ചേർത്ത് ഒരു രാത്രി വയ്ക്കുക. പിന്നീട് ഇതിൽ എള്ളെണ്ണ ഒഴിച്ച് മാസ്ക്ക് തയ്യാറാക്കാം. ഇത് തലയിൽ പുരട്ടുക. 45 മിനിറ്റിനു ശേഷം തല കഴുകുക. മികച്ച ഫലം ലഭിക്കാൻ ആഴ്ചയിൽ 2-3 തവണ ചെയ്യുക.

റൂട്ട്സ് ലൈറ്റ് തെറാപ്പി

ഏറ്റവും നവീനമായ സാങ്കേതിക വിദ്യയാണിത്. റൂട്ട്സ് ലൈറ്റ് തെറാപ്പിയിൽ വളരെ തീവ്രത കുറഞ്ഞ പ്രകാശം ഉപയോഗിച്ചാണ് ചികിത്സ നടത്തുക. ഇത് മുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. അതുപോലെ മുടിക്ക് കട്ടി പകരുന്നു. വേദന രഹിതവുമാണ്. ഒട്ടും പാർശ്വഫലങ്ങളില്ലാത്ത വളരെ ഉയർന്ന നിലവാരമുള്ള സാങ്കേതിക വിദ്യയാണിത്. ഈ കുറഞ്ഞ ഊർജ്‌ജമുള്ള പ്രകാശം മുടി വേരുകളിൽ പ്രവേശിച്ച് അവയെ ഉത്തേജിപ്പിക്കുന്നു. അതോടെ മുടി വളർച്ച ത്വരിതമാകുന്നു.

നിങ്ങളാണോ ഭർത്താവിന്‍റെ പേഴ്സണൽ ഗ്രൂമർ?

പ്രിയതമനൊപ്പം ആടിയും പാടിയും ജീവിതത്തിന്‍റെ ഓരോ നിമിഷവും ആസ്വദിക്കാനാവുക എന്നായിരിക്കും സ്നേഹസമ്പന്നമായ പങ്കാളി ആഗ്രഹിക്കുക. ആഹ്ലാദ ലഹരിയിൽ സ്വയം അലിഞ്ഞ് ചേരുക, എന്നാൽ വിവാഹമെന്നത് ജീവിതത്തിന്‍റെ നീണ്ട യാത്രയെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ മനോഹരമായ ഈ യാത്രയിൽ ചില പോരായ്മകൾ ഉണ്ടാകാം. അത് തിരുത്തുകയെന്നുള്ളത് രണ്ട്പേരുടെയും ഉത്തരവാദിത്തമാണ്. പങ്കാളികൾ പരസ്പരം നിലക്കണ്ണാടികളാവുകയെന്നത് ജീവിതത്തെ കൂടുതൽ മധുരമുള്ളതാക്കും.

വിവാഹമൊരു പാർട്ണർഷിപ്പ്

വിവാഹമെന്നത് ഒരു 50-50 പാർട്ണർഷിപ്പാണ്. പരസ്പരം മികച്ച ധാരണയും വിശ്വാസവും ആദരവുമാണ് ഇവിടെ ആവശ്യം. എന്നാലെ യാതൊരു സങ്കോചവുമില്ലാതെ അവർക്ക് പരസ്പരം സ്വന്തം മനസ്സ് തുറക്കാനാവൂ. പരസ്പരം ഇഷ്ടാനിഷ്ടങ്ങൾ പങ്ക്‍വയ്ക്കാനാവൂ. സങ്കടങ്ങളും ആഗ്രഹങ്ങളും പരസ്പരം മനസ്സിലാക്കാനാവൂ.

ഒരു ഉദാഹരണം പറയാം. കമലും സനലും ഉറ്റചങ്ങാതിമാരായിരുന്നു. ഓരേ കമ്പനിയിൽ ജോലി. എന്നാൽ വീട്ടിലായാലും ഓഫീസിലായാലും എല്ലാവരും കമലിനെ ഒരേപോലെ ഇഷ്ടപ്പെട്ടിരുന്നു. കമൽ എവിടെപ്പോയാലും ആ അന്തരീക്ഷം തന്നെ ഹൃദ്യമാകും. എല്ലാവരും കമലിന്‍റെ സാമർത്ഥ്യത്തെയും ലുക്കിനെയും പ്രശംസിക്കും.

എന്നാൽ സനലിന്‍റെ സ്വഭാവം നേർ വിപരീതമായിരുന്നു. ആരിലും അയാളുടെ വ്യക്‌തിത്വം മതിപ്പുളവാക്കിയില്ല. സനൽ വളരെ അറിവുള്ളവനാണെങ്കിലും വളരെ വിരളമായേ ജോലികളിൽ വിജയം വരിച്ചിരുന്നുള്ളൂ. വളരെ കുറച്ചുപേരെ അയാളെ ഇഷ്ടപ്പെട്ടിരുന്നുള്ളൂ.

ഒരു ദിവസം ഒരു സെമിനാർ നടക്കുന്നതിനിടെ ആരോ കമലിനോട് അയാളുടെ ലുക്കിന്‍റെ രഹസ്യത്തെക്കുറിച്ച് ആരാഞ്ഞു. കമൽ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“എന്‍റെ ഭാര്യ തന്നെ” കമലിന്‍റെ മറുപടി ഞെട്ടിക്കുന്നതായിരുന്നുവെങ്കിലും അത് പരമമായ സത്യമായിരുന്നു. വിവാഹത്തിന് മുമ്പ് വളരെ സുന്ദരനും സുമുഖനും ആരോഗ്യദൃഢഗാത്രനുമായി കാണുന്ന ഭർത്താവ് വിവാഹം കഴിഞ്ഞ് ഒരു വർഷമാകുമ്പോൾ ആ സ്മാർട്ട്നസും ചൊടിയുമൊക്കെ നഷ്ടപ്പെട്ട് ശരീരമൊക്കെ ദുർമേദസ് നിറഞ്ഞവനെപ്പോലെയാകുന്നു. ഒപ്പം തളർച്ചയും ക്ഷീണവും. ഓഫീസിൽ നിന്ന് മടങ്ങി വീട്ടിലെത്തിയാലും ഒന്ന് മധുരമായോ സന്തോഷത്തോടെയാ സംസാരിക്കാൻ പോലുമാകാത്ത ക്ഷീണം. ഒന്ന് മൂടി പുതച്ച് കിടന്നുറങ്ങാൻ ശനിയാഴ്ചയെയോ ഞായറാഴ്ചയെയോ കാത്തിരിക്കുന്ന വരായിരിക്കും ഇക്കൂട്ടർ. മുറിയ്ക്ക് പുറത്തിറങ്ങാത്ത മുഴുവൻ നേരവും കട്ടിലിൽ കിടപ്പായിരിക്കും. ഇവരുടെ ഇത്തരമൊരവസ്ഥയ്ക്ക് വീട്ടിലെ അന്തരീക്ഷം കാരണമാകുന്നുവെന്നാണ് മനസ്സിലാക്കാനാവുക.

വിവാഹത്തിന് മുമ്പ് ഇതേ ജോലി ഉത്സാഹത്തോടെ ചെയ്തിരുന്നയാൾ, നന്നായി ശരീരം മെയിന്‍റയിൻ ചെയ്തിരുന്നയാൾ വിവാഹശേഷം കുത്തഴിഞ്ഞ രീതിയിൽ കാര്യങ്ങൾ പോകുന്നുവെങ്കിൽ അതിൽ പങ്കാളിക്കുള്ള പങ്ക് വളരെ വലുതാണ്.

വിവാഹത്തിനു മുമ്പ് ഭർത്താവിന്‍റെ വേഷത്തിലും നടപ്പിലും എടുപ്പിലുമൊക്കെ ഭാര്യ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞതോടെ ആ താൽപര്യമൊക്കെ പോയി. ഭർത്താവിന് കുടുംബഭാരത്തിന്‍റെ ചുമതലയും കൂടിയതോടെ സ്വന്തം കാര്യത്തിൽ അയാളും അലംഭാവം പുലർത്തി തുടങ്ങി. ഇത്തരമൊരു സാഹചര്യത്തിൽ ചുവടെ കൊടുത്തിരിക്കുന്ന ടിപ്സ് പ്രയോഗിച്ചാൽ ഭർത്താവ് ഹാൻസം ആന്‍റ് സ്മാർട്ടും ആകും.

ഡ്രസ് സെൻസിൽ ശ്രദ്ധിക്കാം

സ്മാർട്ട് ലുക്കിന് ഏറ്റവുമാവശ്യം ഭർത്താവിന്‍റെ വേഷത്തിൽ ശ്രദ്ധയർപ്പിക്കുകയെന്നതാണ്. അതിനർത്ഥം വേഷത്തെക്കുറിച്ച് കുറ്റവും കുറവും പറയണമെന്നല്ല. കുട്ടികളെ പറഞ്ഞ് മനസ്സിലാക്കുന്ന പോലെയല്ല മറിച്ച് നല്ല നിർദ്ദേശങ്ങൾ നൽകുക. അതായത് പാന്‍റിനൊപ്പം ഇന്ന ഷർട്ട് ഇണങ്ങും. ഈ ഷർട്ടിനൊപ്പം ടൈ ഇണങ്ങും എന്നിങ്ങനെയുള്ള ശരിയായ അഭിപ്രായങ്ങൾ പറയാം. ഭർത്താവ് തയ്യാറായി പുറത്തുപോകുമ്പോൾ പ്രശംസിക്കാൻ മറക്കണ്ട. ഭർത്താവിൽ അദ്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും.

എപ്പോഴും അപ്ഡേറ്റ് ചെയ്യുക

പുറത്തുള്ള വാർത്തകളെക്കുറിച്ചും ഫാഷൻ ട്രെന്‍റുകളും ശ്രദ്ധിക്കുക. അത്തരം കാര്യങ്ങൾ ഭർത്താവിനൊടും പങ്ക് വയ്ക്കുക. ചില പ്രധാനപ്പെട്ട വാർത്തകളെപ്പറ്റി അപ്ഡേറ്റാകാൻ ഭർത്താവിനത് സഹായകമാകും. കുടുംബത്തിൽ നടക്കുന്ന വിശേഷങ്ങൾ പങ്കാളിയുമായി പങ്ക് വയ്ക്കുക.

ഫിറ്റ്നസ് ശ്രദ്ധിക്കാം

സ്മാർട്ടായിരിക്കാൻ ബോഡി ഫിറ്റിംഗിൽ ശ്രദ്ധിക്കുക. അതുകൊണ്ട് ഭർത്താവിനെ മോണിംഗ് വോക്കിനോ ജിമ്മിലോ മറ്റ് വ്യായാമങ്ങൾ ചെയ്യാനോ പ്രേരിപ്പിക്കുക. പോകാൻ മടി കാട്ടുന്നുവെങ്കിൽ ഭർത്താവിന് ഫുൾ സപ്പോർട്ടായി കൂടെ പോകാം.

പെരുമാറ്റവും ചിന്തയും പക്വമായിരിക്കുക

ചില ഭർത്താക്കന്മാർ വിവാഹശേഷം അലസസ്വഭാവം കാട്ടാറുണ്ട്. ഭർത്താവ് ഇത്തരക്കാരനെങ്കിൽ അതിന് തടയിടുക. കാരണം ഇത്തരക്കാരെ മറ്റുള്ളവർ പരിഹസിക്കും.

ബോഡി ലാംഗ്വേജ് ശ്രദ്ധിക്കുക

മറ്റുള്ളവരെ ഇംപ്രസ് ചെയ്യുന്ന രീതിയിൽ വേണം ഏതൊരാളുടെയും ബോഡി ലാംഗ്വേജ്. സ്വന്തം ബോഡി ലാംഗ്വേജിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ ഭർത്താവിനെ ഇക്കാര്യം ഓർമ്മിപ്പിക്കുക. സ്മാർട്ട്ലുക്കിനും കരിയറുടെ വിജയത്തിനും പോസിറ്റീവായ ബോഡി ലാംഗ്വേജ് ഉണ്ടായിരിക്കേണ്ടാതവശ്യമാണ്.

സന്തോഷമായിരിക്കേണ്ടതാവശ്യമാണ്

സ്നേഹം തുളുമ്പുന്ന ഒരു പുഞ്ചിരി ഭർത്താവിന്‍റെ വ്യക്‌തിത്വത്തെ തന്നെ മാറ്റിമറിക്കും. ഭർത്താവ് എവിടെ പോയാലും അവിടത്തെ അന്തരീക്ഷം സന്തോഷപ്രദമാകും. ആളുകൾ അത്തരക്കാരെ ഏറെ ഇഷ്ടപ്പെടും. സ്വയം സന്തുഷ്ടനായാൽ മാത്രമേ വീട്ടിലെ അന്തരീക്ഷവും ഹൃദ്യമാകൂ.

വൃത്തിയും വെടിപ്പും

മത്സരാധിഷ്ഠിതമായ കാലമാണിന്ന്. വൃത്തിയില്ലാത്ത നഖം, ചീകിയൊതുക്കാത്ത മുടി, വായ്നാറ്റം എന്നിവ ഒരു വ്യക്‌തിയുടെ വ്യക്‌തിത്വത്തിന് മങ്ങലേൽപ്പിക്കും. കൃത്യമായി മുടി ട്രിം ചെയ്യുക, ഷേവ് ചെയ്യാം. നഖം വെട്ടി വൃത്തിയുള്ളതാക്കണം.

വിവാഹജീവിതത്തിന്‍റെ അടിത്തട്ടാണ് സ്നേഹം

ഭാര്യാഭർതൃബന്ധത്തിൽ സ്നേഹത്തിന്‍റെ ഊഷ്മളമായ പ്രവാഹമുണ്ടെങ്കിൽ അവർ പരസ്പരം നല്ലത് മാത്രമേ കാണൂ. തെറ്റുകൾ കണ്ണിൽ പെടുകയില്ല. സ്നേഹനിർഭരമായ രണ്ട് ഹൃദയങ്ങൾക്ക് എന്നും വാലന്‍റൈൻ ദിനങ്ങളായിരിക്കും.

ഡിഷ്‍വാഷറിനെ കുറിച്ചറിയാം

ഇപ്പോൾ ഡിഷ്‍വാഷറിനുള്ള ഡിമാന്‍റ് വർദ്ധിച്ചിരിക്കുകയാണ്. കാരണം സിങ്കിൽ നിറഞ്ഞ കവിയുന്ന പാത്രങ്ങൾ കഴുകുകയെന്നത് മിക്കവരേയും സംബന്ധിച്ച് വലിയൊരു തലവേദനയാണ്.

എത്രതരം

രണ്ട് തരം ഡിഷ്‍വാഷറുകളാണ് പ്രധാനമായും ഉള്ളത്. ആദ്യത്തേത് ഫ്രീ സ്റ്റാന്‍റിംഗ്. പ്രത്യേകമായി അറ്റാച്ച് ചെയ്യാൻ കഴിയുന്നതാണിത്. മറ്റൊന്ന് ബിൽറ്റ് ഇൻ രീതിയിലുള്ളതാണ്. കിച്ചൻ കൗണ്ടറിനടിയിൽ സ്ഥിരമായി അറ്റാച്ച് ചെയ്യാൻ കഴിയുന്നതാണിത്. ബിൽറ്റ് ഇൻ ഡിഷ്‍വാഷർ ഘടിപ്പിക്കാൻ എളുപ്പമാണ്. ബിൽറ്റ് ഇൻ ഡിഷ്‍വാഷർ ഘടിപ്പിക്കുന്നത് ഏറെ സൗകര്യപ്രദവുമാണ്.

സാധാരണഗതിയിൽ ഡിഷ്‍വാഷർ 12 മുതൽ 16 പ്ലേസ് സെറ്റിംഗ് ഉള്ളതായിരിക്കും. ഇന്ത്യയിൽ കൂടുതലും 12 പ്ലേസ് സെറ്റിംഗുള്ള മെഷീനുകളാണ് കിട്ടുന്നത്. ഒരു പ്ലേസ് സെറ്റിംഗ് എന്നാൽ 1 വലിയ ഡിന്നർ പ്ലേറ്റ്, പ്രാതൽ പ്ലേറ്റ്, ബൗൾ, ഗ്ലാസ്, ചായ, കോഫി കപ്പ്, കത്തി, ഫോർക്ക്, സ്പൂൺ, സലാദ് ഫോർക്ക് എന്നിവ ലോഡ് ചെയ്യാനുള്ള സ്ഥലം. ഇതിനുപുറമേ കുറച്ച് ഒഴിഞ്ഞയിടവും ഉണ്ടാകും. അതിൽ കുക്കിംഗ് പോട്ടുകളും വയ്ക്കാം.

ഡിഷ്‍വാഷർ ഘടിപ്പിക്കും മുമ്പ് 

ഡിഷ്‍വാഷറിന് 4 കാര്യങ്ങളാണ് വേണ്ടത്. ഒന്ന് അത് വയ്ക്കാനുള്ള ഇടം, ഇലക്‌ട്രിസിറ്റിയുടെ ആവശ്യം, വാട്ടർ സപ്ലൈ, വെള്ളം പുറത്തുകളയാനുള്ള സൗകര്യം എന്നിങ്ങനെ. സാധാരണഗതിയിൽ ഡിഷ്‍വാഷർ 24 ഇഞ്ച് വലിപ്പമുള്ളതായിരിക്കും. ഉയരം 35 ഇഞ്ചും. അതുപോലെ ഇതിൽ അഡ്ജസ്റ്റബിൾ ലെഗ്സും ഉണ്ടാകും.

മൊഡ്യുളാർ കിച്ചൻ ട്രെന്‍റിന്‍റെ കാലമാണിപ്പോൾ. ഇതിൽ ബിൽറ്റ് ഇൻ ഡിഷ്‍വാഷർ അനായാസം ഘടിപ്പിക്കാനാവും. പുതുതായി വീട് നിർമ്മിക്കുന്നവർക്ക് ഈ മോഡൽ അനുയോജ്യമാണ്. വീട് മാറേണ്ടി വരുന്ന സാഹചര്യത്തിൽ ഫ്രീ സ്റ്റാന്‍റിംഗ് ഡിഷ്‍വാഷർ അനായാസം കൊണ്ടുപോകാനാവും. ഘടിപ്പിക്കാനോ നീക്കം ചെയ്യാനോ വേണ്ടി തല്ലിപ്പൊളിക്കേണ്ട ആവശ്യം വേണ്ടി വരികയില്ല. പഴയ അടുക്കളയിൽ ഡിഷ്‍വാഷർ ഘടിപ്പിക്കാൻ അൽപസ്വൽപം തല്ലിപ്പൊളിക്കേണ്ടിവരും. കൗണ്ടറിനടിയിൽ ആവശ്യമായ സ്പേസ് ഒരുക്കി വാട്ടർ സപ്ലൈയും വെള്ളം പുറത്തേക്ക് ഒഴുക്കി കളയാനുമുള്ള സൗകര്യവും ഒരുക്കാനാവും.

ഡിഷ്‍വാഷറിനെപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ

ഡിഷ്‍വാഷറിനെപ്പറ്റി ആളുകൾക്ക് വളരെ കുറച്ച് അറിവുകളെ ഉള്ളൂ. അതുപോലെ ചില തെറ്റിദ്ധാരണകളും ഉണ്ട്. വെള്ളത്തിന്‍റെ ഉപയോഗം കൂടുമെന്നാണത്. എന്നാൽ അങ്ങനെയല്ല. ആദ്യം വെള്ളം കൂടുതലായി വേണ്ടി വരും. മറ്റൊന്ന് ഇതിനായി സവിശേഷ രീതിയിൽ കിച്ചൻ പ്ലാൻ ചെയ്യേണ്ടി വരുമെന്നാണ്. എന്നാൽ ഇന്ന് അപ്പാർട്ടുമെന്‍റുകളിൽ തയ്യാറാക്കുന്ന മൊഡ്യുളാർ കിച്ചനുകളിൽ അതിനുള്ള സൗകര്യം ഉണ്ടാകും. അതിൽ ഡിഷ്‍വാഷർ സൗകര്യപ്രദമായി ഒതുങ്ങിയിരിക്കുകയും ചെയ്യും. അതിൽ ഡിഷ് മാത്രമല്ല കഴുകുക മറിച്ച് വ്യത്യസ്ത തരത്തിലുള്ള കുക്കിംഗ് പോട്ടുകളും ക്ലീൻ ചെയ്യപ്പെടും.

സെറ്റിംഗ്സ്

ഓട്ടോമാറ്റിക് ഡിഷ്‍വാഷർ ആണെങ്കിൽ ഡിഷ്‍വാഷറിൽ അതാതിടത്ത് പാത്രങ്ങൾ വച്ചശേഷം സൈക്കിൾ തെരഞ്ഞെടുത്ത് ഓൺ ചെയ്താൽ പാത്രങ്ങൾ കഴുകിക്കഴിഞ്ഞശേഷം അത് താനെ ഓഫാകും. സാധാരണ 4 വാഷ് പ്രോഗ്രാം ആണ് ഉള്ളത്. ഇതിൽ ഡിലേയ്ഡ് സ്റ്റാർട്ട് സംവിധാനവും ഉണ്ട്. അതായത് സൗകര്യമനുസരിച്ച് 2, 4 മണിക്കൂർ അല്ലെങ്കിൽ അതിലും കൂടുതൽ സമയത്തിനുശേഷം ഓൺ ചെയ്യാനുള്ള സംവിധാനം തെരഞ്ഞെടുക്കാം. കൂടാതെ ചൈൽഡ് സേഫ്റ്റി ലോക്കും ഉണ്ട്.

ചില മോഡലുകളിൽ അക്വാ, ലോഡ് സെൻസറുകളുമുണ്ടാവും. വെള്ളവും ഇലക്ട്രിസിറ്റിയും ഈ സംവിധാനം വഴി ലഭ്യമാക്കാനാവും. അക്വാ സെൻസർ പാത്രങ്ങളിലുള്ള അഴുക്കിനനുസരിച്ച് വെള്ളം ഉപയോഗിക്കും. ലോഡ് സെൻസർ മെഷീനിലെ ലോഡിനനുസരിച്ച് ഊഷ്മാവും വാഷിംഗ് ടൈമും സെറ്റാക്കാം.

ഡിഷ്‍വാഷർ കൊണ്ടുള്ള ലാഭം

വളരെ സൗകര്യപ്രദമാണെന്നതാണ് ഡിഷ്‍വാഷറിനുള്ള ഏറ്റവും വലിയ പ്ലസ് പോയിന്‍റ്. പാത്രങ്ങൾ വെടിപ്പാക്കാൻ കൂടുതൽ സമയം സിങ്കിൽ ചെലവഴിക്കേണ്ടി വരില്ല. കിച്ചന് എലഗന്‍റ് ലുക്ക് ലഭിക്കും. കൂടുതൽ സമയലാഭവും.

വൈദ്യുതിയും വെള്ളവും 

വെള്ളവും വൈദ്യുതിയും ഉപയോഗിക്കുന്ന രീതി നിയന്ത്രിച്ചുകൊണ്ടുള്ള എക്ണോമിക്കൽ ആയിട്ടുള്ള ഡിഷ്‍വാഷറും ഉണ്ട്. പൊതുവേ എക്ണോമിക് വാഷ് സൈക്കിളിൽ ഏകദേശം ഒരു യൂണിറ്റ് വൈദ്യുതിയുടെ ഉപയോഗം വേണ്ടിവരും. പാത്രങ്ങൾ വേഗം ഉണക്കേണ്ടതിന് ഹീറ്റർ പ്രവർത്തിപ്പിക്കണമെന്നുണ്ടെങ്കിൽ 2 യൂണിറ്റ് ഓരോ വാഷിലും വേണ്ടിവരും. അതായത് വെള്ളത്തിന്‍റെ ആവശ്യം 8-10 ലിറ്റർ ഓരോ വാഷ് സൈക്കിളിലും വേണ്ടിവരും. എന്നാൽ ഹാന്‍റ് വാഷിൽ ഇതിലും കൂടുതൽ വെള്ളമാണ് നമ്മൾ ഉപയോഗിക്കുന്നതെന്ന് ഓർക്കണം.

ഡിഷ്വാഷ് മാത്രമല്ല ചെയ്യുക 

ഡിഷ്‍വാഷർ വാഷ് മാത്രമല്ല ചെയ്യുന്നത്. അടുക്കളയിൽ ആവശ്യമായി വരുന്ന ഏറെക്കുറെ എല്ലാ പാത്രങ്ങളും കഴുകാൻ പറ്റും. പ്ലാസ്റ്റിക്, ചില്ല്, ചൈനീസ് ക്ലേ പാത്രങ്ങൾ ഡിഷ്‍വാഷറിൽ സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. ഇത്തരം പാത്രങ്ങൾ നിർമ്മിക്കുന്ന കമ്പനികൾ ഉൽപ്പന്നങ്ങളിൽ അത് എഴുതി വയ്ക്കാറുണ്ട്.

ഡിഷ്‍വാഷർ ലോഡിംഗ്

ഡിഷ്‍വാഷർ നിർമ്മാതാക്കൾ ഡിഷ്‍വാഷറിനൊപ്പം നൽകുന്ന ബുക്ക്‍ലെറ്റിൽ പാത്രങ്ങൾ ലോഡ് ചെയ്യുന്ന ശരിയായ രീതി ചിത്രമടക്കം വിവരണം നൽകാറുണ്ട്. കമ്പനിയുടെ നിർദ്ദേശമനുസരിച്ച് പാത്രങ്ങൾ ഡിഷ്‍വാഷറിൽ ലോഡ് ചെയ്താൽ സമയലാഭം ഉണ്ടാകും. ലോഡിംഗും അൺലോഡിഗും സൗകര്യപ്രദവുമാകും. ഡിഷ്, മറ്റ് പാത്രങ്ങൾ മറിച്ച് വച്ചാൽ വെള്ളത്തിന്‍റെ ശക്‌തമായ ഒഴുക്കിൽ പ്രതലത്തിൽ നിന്നും അഴുക്കിനെ നീക്കം ചെയ്യും. പാത്രങ്ങൾ വൃത്തിയായി കിട്ടുകയും ചെയ്യും.

ചൂട് വെള്ളത്തിന്‍റെ ഉപയോഗം

ചൂട് വെള്ളം ലഭ്യമാണെങ്കിൽ ഹോട്ട്‍വാട്ടർ ഓപ്ഷനും ഇതിൽ ഉണ്ട്. വാഷർ പ്രവർത്തിപ്പിക്കും മുമ്പ് സ്വന്തം കിച്ചൻ സിങ്കിൽ ചൂട് വെള്ളത്തിനുള്ള പൈപ്പ് ഓൺ ചെയ്യാം. ചൂട് വെള്ളം വന്ന് തുടങ്ങുമ്പോൾ ഓഫാക്കാം. പിന്നീട് വാഷറിൽ ചൂട് വെള്ളം കണക്റ്റ് ചെയ്യാം. ഇങ്ങനെ ചെയ്താൽ വാഷർ തണുത്ത വെള്ളം കൊണ്ട് കഴുകുന്നതിന് പകരം ചൂട് വെള്ളം കൊണ്ട് കഴുകി തുടങ്ങും.

പ്രീവാഷ് ആവശ്യമില്ല

പ്രീവാഷ് ചെയ്യാനുള്ള നിർദ്ദേശം മിക്ക കമ്പനികളും നൽകാറുണ്ട്. ഇങ്ങനെ ചെയ്യേണ്ട ആവശ്യമില്ല. ഇതിൽ സമയം വൈദ്യുതി, വെള്ളം എന്നിവ പാഴായി പോകും. വാഷറിന്‍റെ ലോഡിൽ റിൻസ് ഓൺലി സൈക്കിൾ തെരഞ്ഞെടുക്കാം.

വൃത്തിയാക്കാം ഡിഷ്‍വാഷർ

ഡിഷ്‍വാഷർ ഇടയ്ക്ക് വൃത്തിയാക്കണം. മുകളിലെ റാക്കിന്‍റെ മദ്ധ്യഭാഗത്ത് ഒരു കപ്പിൽ പകുതി വിനേഗർ ഒഴിച്ച് മെഷിൻ പ്രവർത്തിപ്പിച്ച് വൃത്തിയാക്കാം. ദുർഗന്ധവും അകന്നുകിട്ടും. ഇതിന് പുറമേ വാഷറിന്‍റെ ഫിൽറ്റർ വൃത്തിയാക്കുകയും വേണം. ഒഴുക്കിനുള്ള തടസ്സം നീക്കാനാണിത്.

ചില പാത്രങ്ങൾ കൈകൊണ്ട് കഴുകുക

ഡിഷ്‍വാഷറിൽ സുരക്ഷിതമായി കഴുകാൻ പറ്റാത്ത പാത്രങ്ങൾ കൈകൊണ്ട് കഴുകുക. കൂടാതെ അലുമിനിയം പാത്രങ്ങളുടെ നിറത്തിനും മാറ്റം സംഭവിക്കാം. വുഡൻ ഡിഷുകളും ഒടിഞ്ഞുപോകാനുള്ള സാദ്ധ്യതയുണ്ട്.

ഫുള്ളി ഇന്‍റഗ്രേറ്റഡ് ഡിഷ്‍വാഷർ ഘടിപ്പിക്കാം

നിങ്ങളുടെ ഡിഷ്‍വാഷർ സ്റ്റാന്‍റ് എലോണുമാകാം. എന്നാൽ ഇന്‍റഗ്രേറ്റഡ് വാഷർ ആണ് മികച്ചത്. ഇത് കിച്ചൻ സ്ലാബിന് അടിയിൽ ഒരേ ലെവലിൽ ആയിരിക്കും. ഓപ്പറേറ്റിംഗ് പാനൽ നിങ്ങൾക്ക് അഭിമുഖമായിട്ടായിരിക്കാം. വാഷറിന്‍റെ ഡ്രെയിൻ കിച്ചൻ ഡ്രെയിനുമായി കണക്റ്റഡായിരിക്കും. എന്നാൽ ഡിഷ്‍വാഷർ വീട്ടിൽ സെറ്റ് ചെയ്തോളൂ.

കുട്ടികളെ കളിയിലൂടെ കാര്യങ്ങൾ പഠിപ്പിക്കാം

അതിവേഗം മാറികൊണ്ടിരിക്കുന്ന ജീവിതശൈലി മുതിർന്നവരെ മാത്രമേ ബാധിക്കാറുള്ളോ? സമയക്കുറവ് മുതിർന്നവരെ മാത്രമേ അലട്ടാറുള്ളോ? മൾട്ടി ടാസ്ക്കിംഗ് മുതിർന്നവർക്ക് മാത്രമേ തലവേദനയാകാറുളോ? ഇത്തരം കാര്യങ്ങൾ കുഞ്ഞുങ്ങളെയും ബാധിക്കാറുണ്ട്. അവർ പലപ്പോഴും അസ്വസ്ഥരാകുന്നത് മാതാപിതാക്കളെ അനുസരിക്കാതെയിരിക്കുന്നതും ഇങ്ങനെയുള്ള പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നതു കൊണ്ടാണ്. മുതിർന്നവർ പറയുന്നതൊന്നും അവർ അനുസരിക്കാതെയും വരും. കുഞ്ഞുങ്ങൾ ചെറിയ കാര്യങ്ങൾപ്പോലും മനസ്സിലാക്കില്ലേ.

6 മുതൽ 12 വയസ്സുവരെയുള്ള പ്രായം ഏറെ മാറ്റങ്ങൾ ഉണ്ടാകുന്ന സമയമാണ്. ശാരീരിക മാറ്റങ്ങൾക്കൊപ്പം കുട്ടികളുടെ സ്വഭാവത്തിലും പ്രകടമായ പല മാറ്റങ്ങളും ഉണ്ടാകും. എന്നാൽ കുഞ്ഞുങ്ങൾ കുറച്ചു കൂടി വളരുന്നതിനനുസരിച്ച് പല നിർണ്ണായകമായ കാര്യങ്ങളും മാതാപിതാക്കൾ കുട്ടികളുമായി സംസാരിക്കേണ്ടത് ആവശ്യമാണ്.

ഈ സാഹചര്യത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായം വളരെ പ്രധാനമാണ്. പ്രത്യേകിച്ചും ഉദ്യോഗസ്‌ഥരായ മാതാപിതാക്കൾക്ക് കുട്ടികളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാം എന്നാൽ പലർക്കും അവരെ എങ്ങനെ ഡീൽ ചെയ്യാമെന്നത് വെല്ലുവിളി നിറഞ്ഞ ജോലിയാണ്.

പഠനം രസകരമാക്കാം

 • കുഞ്ഞുങ്ങൾക്കൊപ്പം അവരുടെ ഫൺ ആക്ടിവിറ്റീസിൽ പങ്കാളികളാകാം.

• കുട്ടികൾക്ക് ചിത്രരചനയും മറ്റും ഇഷ്‌ടമുള്ള കാര്യമാണ്. ഇക്കാര്യത്തിൽ മാതാപിതാക്കൾക്ക് അവരുടെ നല്ല സുഹൃത്തുക്കളാകാം.

• ഏതെല്ലാം രണ്ട് നിറങ്ങൾ ചേർന്നാണ് പുതിയൊരു നിറമുണ്ടാവുന്നതെന്ന കാര്യം അവരോട് പറയാം.

• കുഞ്ഞുങ്ങളോട് സ്വന്തം കുട്ടിക്കാലത്തെ കാര്യങ്ങൾ പങ്കുവയ്ക്കുക. പക്ഷേ എല്ലാ കാര്യത്തിലും മാതാപിതാക്കൾ കേമന്മാരായിരുന്നുവെന്ന കാര്യം അവരോട് പറയരുത്. മറിച്ച് ഓരോ കാര്യങ്ങൾ നേടിയെടുക്കാൻ കുറെ കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ടെന്ന് പറയാം.

• കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാം. അവർക്കൊപ്പമിരുന്ന് ടിവി കാണുക. അവരുടെ ഇഷ്‌ടാനിഷ്ടങ്ങളെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുക.

• സ്വന്തം രുചിയെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച് ഷെയർ ചെയ്യാം. ഉദാ: പുറത്ത് ചൂടിൽ നിന്നും വന്നയുടനെ ഫ്രിഡ്‌ജിലെ തണുത്ത വെള്ളം കുടിച്ച് തൊണ്ട വേദനയുണ്ടാക്കുമെന്ന് കുട്ടിയോട് പറയാം. മാത്രവുമല്ല അത് പാലിച്ച് കാണിക്കുകയും വേണം.

• അവധി ദിനങ്ങളിൽ കുട്ടികളോട് അവരുടെ സ്കൂൾ ബാഗിനെപ്പറ്റിയുള്ള വിശേഷങ്ങൾ ആരായാം. അവരുടെ നല്ല സുഹൃത്താവുക.

• സ്വന്തം രുചികൾ അവരെ അടിച്ചേൽപ്പിക്കരുത്. മറിച്ച് അവർക്കിഷ്ടമുള്ള വസ്തുക്കൾക്കൊപ്പം സ്വന്തം രുചിയെക്കുറിച്ച് പറയാം.

• വികൃതിത്തരം കാട്ടിയാൽ ഏതെല്ലാം ഗുണദോഷങ്ങളാണ് ഉണ്ടാവുകയെന്ന് അവരോട് തമാശരൂപേണ പറയാം. ഉദാ: എല്ലാ മനുഷ്യരും മരം കയറാൻ പഠിക്കണം. പക്ഷ മരത്തിൽ നിന്നും വീണാൽ നല്ല പരിക്കു പറ്റും. അതുകൊണ്ട് മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രമേ അങ്ങനെ ചെയ്യാൻ പാടുള്ളൂവെന്ന് അവരോട് പറയാം. ഏതെങ്കിലും അപരിചിതരോട് സംസാരിക്കരുത്. ഇക്കാര്യം ഏതെങ്കിലും ആക്റ്റിവിറ്റിയിലൂടെ അവർക്ക് കാട്ടി കൊടുത്ത് മനസ്സിലാക്കിക്കാം. സാധ്യമെങ്കിൽ അവരുടെ കൂട്ടുകാർക്ക് മുന്നിൽ വച്ച് ഇക്കാര്യം പറയുന്നതാവും നല്ലത്.

• അവധി ദിവസങ്ങളിൽ രാവിലെ തന്നെ എഴുന്നേറ്റ് പാർക്കിൽ പോകാം, ജോഗിംഗ് ചെയ്യാം. എന്നൊക്കെയുള്ള കാര്യങ്ങൾ നിർദ്ദേശിക്കുന്നതിന് പകരം അവധിദിനങ്ങളിൽ മുതിർന്നവർ തന്നെ രാവിലെ എഴുന്നേറ്റ് കുട്ടികൾക്കൊപ്പം പാർക്കിൽ പോകാൻ ശ്രമിക്കണം. ഗുഡ് ടച്ചിംഗ് ബാഡ് ടച്ചിംഗ് സ്നേഹപൂർവ്വം മനസ്സിലാക്കിക്കാം.

• കുട്ടികൾ വളരെ ജിജ്ഞാസയുള്ളവരാണ് പ്രത്യേകിച്ചും വളരുന്ന പ്രായത്തിൽ. സ്വന്തം ശരീരവും മാതാപിതാക്കളുടെ ശരീരവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുമ്പോൾ.

• ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും ശരീരങ്ങൾ തമ്മിൽ വളരെ വലിയ വ്യത്യാസമുണ്ടെന്നും അവർ വേഗത്തിൽ തിരിച്ചറിയുന്നു

• കുട്ടികൾ സ്വന്തം ശരീരത്തിലെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് ചോദിക്കുകയാണെങ്കിൽ അവരുടെ സ്വകാര്യഭാഗങ്ങൾ തമ്മിലുള്ള അന്തരം മൂലമാണ് ഈ വ്യത്യാസമെന്ന് അവരോട് പറഞ്ഞ് മനസ്സിലാക്കാം.

• കുട്ടികളോട് സ്വകാര്യം ഭാഗങ്ങളുടെ ശാസ്ത്രീയ നാമം പറയാൻ മടിക്കേണ്ടതില്ല. മാതാപിതാക്കൾ ഇക്കാര്യം പറഞ്ഞില്ലെങ്കിൽ പുറത്ത് നിന്നും മറ്റെന്തെങ്കിലും മനസ്സിലാക്കിയാവും അവർ വരിക. അതേക്കുറിച്ച് അവരോട് പറയുകയോ അല്ലെങ്കിൽ പുസ്തകങ്ങൾ കൊടുത്ത് കുട്ടിക്ക് ഇതേപ്പറ്റി അറിവ് നൽകാം.

• 2-3 വയസ്സായ കുട്ടികളോട് ഗുഡ് ടച്ച്, ബാഡ് ടച്ചിനെപ്പറ്റി പറഞ്ഞ് കൊടുക്കുന്നത് നല്ലതായിരിക്കും.

• അപരിചിതരായ ആരും ശരീരഭാഗങ്ങളിൽ സ്പർശിക്കാൻ പാടില്ലെന്ന കാര്യം കുട്ടിയെ പറഞ്ഞ് മനസ്സിലാക്കാം. ആരെങ്കിലും സ്പർശിക്കാൻ ശ്രമിച്ചാൽ എന്താണ് ചെയ്യേണ്ടതെന്ന കാര്യം അവർക്ക് പറഞ്ഞു കൊടുക്കുക.

– ഡോ. സന്ദീപ് ഗോവിൽ, മനോരോഗ വിദഗ്ധൻ

ഞാൻ സ്വയം ഗൃഹശോഭ മാൻ

അന്ധാധുൻ എന്ന ബോളിവുഡ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ആയുഷ്മാൻ ഖുരാന സ്വയം ഗൃഹശോഭ മാൻ എന്നാണ് വിശേഷിപ്പിക്കുക. അത് മറ്റൊന്നും കൊണ്ടല്ല. ഗൃഹശോഭയിൽ ഏത് വിഷയവും തുറന്ന് ചർച്ച ചെയ്യുന്നതുപോലെ താനും എല്ലാകാര്യവും തുറന്ന് ചർച്ച ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നാണ് താരം പറയുന്നത്. ആനന്ദ് എൽ റോയിയും ടീ സീരീസും ചേർന്ന് നിർമ്മിക്കുന്ന ഹിദേശ് കേവല്യ സംവിധാനം ചെയ്ത ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ എന്ന ചിത്രത്തിന്‍റെ  വിജയ ലഹരിയിൽ…

എട്ട് വർഷത്തെ ഫിലിം കരിയറിൽ ഏത് സിനിമയാണ് വഴിത്തിരിവായി കാണുന്നത്?

ഏറ്റവും ആദ്യത്തെ ചിത്രമായ വിക്കി ഡോണർ എന്‍റെ കരിയറിന് വഴിത്തിരിവായി മാറിയിരുന്നു. അതിനുശേഷം ദം ലഗാകെ ഐഷയും വിജയ ചിത്രമായി. എന്നെ സംബന്ധിച്ച് ആ ചിത്രം ഒരു തിരിച്ച് വരവിന് വഴിയൊരുക്കി. കാരണം അതിനു മുമ്പുള്ള 3 വർഷം എന്‍റെ കരിയർ ആടിയുലഞ്ഞ മട്ടിലായിരുന്നു. അന്ധാധുൻ വഴിത്തിരിവായ മറ്റൊരു സിനിമയാണ്. അതിനെനിക്ക് മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

അന്ധാധുനിന് ദേശീയ പുരസ്കാരം ലഭിച്ച ശേഷം സംവിധായകർക്ക് താങ്കളെപ്പറ്റിയുള്ള കാഴ്ചപ്പാട് എങ്ങനെയാണ്?

അന്ധാധുൻ എനിക്ക് മികച്ച നേട്ടങ്ങളാണ് തന്നത്. ചൈനയിൽ ഈ സിനിമ വമ്പൻ ഹിറ്റായി. ആളുകളിപ്പോൾ എന്നെ വേറിട്ട രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ് വലിയൊരു മാറ്റം.

ഗൃഹശോഭ മാൻ എന്ന് വിശേഷിപ്പിക്കുന്നതിന് പിന്നിലെ രഹസ്യമെന്താണ്?

ഞാനൊരു ഗൃഹശോഭ മാനാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട് ആളുകൾ തുറന്ന് ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പദമാക്കിയുള്ള സിനിമകളാണ് ഞാൻ തെരഞ്ഞെടുക്കുന്നതെന്നാണ് ആളുകൾ പറയുന്നത്. ഗൃഹശോഭയും അത്തരം വിഷയങ്ങളെപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ മടിക്കാറില്ലല്ലോ. അതുകൊണ്ടാവാം.

ആളുകൾ തുറന്ന് ചർച്ചചെയ്യാൻ മടിക്കുന്ന വിഷയങ്ങളെ ആസ്പാദമാക്കിയുള്ള ചിത്രങ്ങൾ ചെയ്തിട്ടുണ്ടല്ലോ. ഇത്തരം സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിക്കാറില്ലേ?

എന്‍റെ ഫിലിം കരിയർ റിസ്ക് ഫാക്ടറിൽ രൂപപ്പെട്ടതാണ്. മറ്റ് താരങ്ങൾ വളരെ റിസ്കായി കരുതുന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രങ്ങളാണ് എന്‍റെ കരിയർ രൂപപ്പെടുത്തിയത്. ഇത്തരത്തിൽ സാഹസികമായ തീരുമാനങ്ങൾ ഞാൻ ഭാവിയിലും സ്വീകരിച്ചെന്ന് വരും. ഹോമോ സെക്ഷ്വാലിറ്റിയെ ആസ്പദമാക്കിയുള്ള ചിത്രം പലർക്കും ഒരു റിസ്കായി തോന്നാം. പക്ഷേ എന്നെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് ഇതിനുള്ള പ്രസക്‌തിയാണ് എന്നെ ഏറെ ആകർഷിച്ചത്. സുപ്രീംകോടതി 377 വകുപ്പ് പ്രകാരം ഇതിന് നിയമ സാധുത നൽകുകയും ചെയ്തിട്ടുണ്ട്. ഒന്നു നോക്കൂ, സ്വവർഗാനുരാഗികളും മനുഷ്യരല്ലെ… അവർക്കുമില്ലേ ജീവിതം.

ശുഭ് മംഗൾ ജ്യാദാ സാവ്ധാൻ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയമാണ്. ചിത്രത്തിന്‍റെ പ്രദർശനത്തിനു ശേഷം ഉണ്ടായ പ്രതികരണമെന്താണ്?

അങ്ങനെ വലിയ പ്രതകരണമുണ്ടായില്ല. പക്ഷേ എല്ലാവർക്കും ചിത്രം ഇഷ്ടമായി. യഥാർത്ഥത്തിൽ നമ്മുടെ നായകൻ ഇത്തരക്കാരനാവണം എന്നൊരു കാഴ്ചപ്പാട് പൊതുവേ ഉണ്ടല്ലോ. പുരുഷത്വത്തിന് അവർ കൽപ്പിക്കുന്ന ചില മാനദണ്ഡങ്ങളുമുണ്ട്. സത്യത്തിൽ അത് കിടക്കവരെ നീളുന്ന ഒന്നാണെന്ന് മാത്രം. ഈ ചിത്രത്തിലാകട്ടെ പുരുഷത്വത്തെ സംബന്ധിച്ച് ആളുകൾക്കിടയിൽ ഒരു കാഴ്ചപ്പാടുണ്ട്. ആ കാഴ്ചപ്പാടിന് ഒരു തരത്തിലുള്ള പ്രഹരമാണ് ഈ ചിത്രം. ചിത്രം പ്രദർശിപ്പിച്ചശേഷം ആളുകൾ അതേപ്പറ്റി തുറന്ന് ചർച്ച ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പനി അല്ലെങ്കിൽ ജലദോഷം പോലെ ഇതും ചികിത്സിക്കാമെന്ന് ആളുകൾ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. ഈ ചിത്രത്തിൽ അഭിനയിച്ചതിന് ചിലർ നേരിട്ട് വന്ന് എന്നെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

താങ്കൾ പറഞ്ഞതുപോലെ സുപ്രീം കോടതി 377 വകുപ്പ് അനുസരിച്ച് സ്വവർഗാനുരാഗം നിയമാനുസൃതമാക്കുകയുണ്ടായല്ലോ. ഈ സാഹചര്യത്തിൽ ഈ ചിത്രത്തിനുള്ള പ്രസക്‌തിയെന്താണ്?

ഇതൊരു മനുഷ്യാവകാശ പ്രശ്നമാണെന്നാണ് എന്‍റെ അഭിപ്രായം. ഗേ ആയിട്ടുള്ളവരെ ആളുകൾ പരിഹസിക്കാറുണ്ട്. ആളുകൾ ഇത്തരക്കാരെ കുട്ടിക്കാലം തുടങ്ങി കളിയാക്കുകയും അപമാനിക്കുകയും ചെയ്യാറുണ്ട്. സ്വവർഗാനുരാഗികളെ മറ്റൊരു കണ്ണോടുകൂടിയാണ് സമൂഹം കാണുന്നത്. ഇത്തരമൊരവസ്ഥയിൽ അവർക്ക് സമൂഹത്തിൽ തുല്യമായ സ്ഥാനം നൽകുകയെന്നതാണ് നമ്മുടെയും ഈ ചിത്രത്തിന്‍റെയും ലക്ഷ്യം. ആർട്ടിക്കിൾ 15 പോലെയുള്ള ചിത്രമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അതിന്‍റെ കൊമേഴ്ഷ്യൽ വേർഷൻ. ആർട്ടിക്കിൾ 15 എന്ന ചിത്രം പിന്നോക്ക വിഭാഗത്തിൽപെട്ടവർക്ക് നീതി ഉറപ്പാക്കുന്നതിനെപ്പറ്റിയാണ് ചർച്ച ചെയ്യുന്നത്. ഇവിടെ നമ്മൾ ഹോമോ സെക്ഷ്വാലിറ്റിയെക്കുറിച്ചാണ് പറയുന്നത്. പക്ഷേ പക്കാ കൊമേഴ്ഷ്യലും കുടുംബ ചിത്രവുമാണിത്. ആർട്ടിക്കിൾ 15 കൊമേഴ്ഷ്യൽ ചിത്രമല്ല.

ശുഭ് മംഗൾ സ്ക്രിപ്റ്റ് വായിച്ചപ്പോൾ എന്താണ് കൂടുതൽ പ്രചോദിപ്പിച്ചത്?

വളരെ സമകാലികമായ വിഷയം എന്നെ ഏറ്റവും ആകർഷിച്ച ഘടകമാണ്. ഹോമോസെക്ഷ്വാലിറ്റിയെ അടിസ്ഥാനപ്പെടുത്തി ഇതേവരെ ഒരു നല്ല ചിത്രം നിർമ്മിക്കപ്പെട്ടിട്ടില്ലെന്ന അഭിപ്രായമാണ് എനിക്ക്. ഇതേവരെ നിർമ്മിക്കപ്പെട്ട ചിത്രങ്ങളാകട്ടെ സമ്പൂർണ്ണ തലത്തിൽ ആർട്ടിസ്റ്റിക് അല്ല. കാണികളിൽ എത്തിയതിന് പുറമെ അത്തരം സിനിമകൾ ഫിലിം ഫെസ്റ്റിവലുകളിൽ ഒതുങ്ങുകയാണ് ഉണ്ടായത്. എന്നാൽ നമ്മുടെ നാട്ടിലുള്ളവർ ഇത്തരം ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടാണ് ഈ ചിത്രം ചെയ്യാൻ തയ്യാറായത്.

ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച്?

ചിത്രത്തിൽ കാർത്തിക് എന്ന കഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. കാർത്തിക് ഒരു സ്വവർഗാനുരാഗിയാണ്. അവൻ സ്വവർഗാനുരാഗിയായ യുവാവ് അമനുമായി പ്രണയത്തിലാണ്.

കഥാപാത്രത്തിന്‍റെ ബോഡി ലാംഗ്വേജ് സ്വായത്തമാക്കാൻ താങ്കളെടുത്ത തയ്യാറെടുപ്പുകൾ?

പെൺകുട്ടികളുടേത് പോലെയുള്ള ശരീരഭാഷയും ഭാവങ്ങളൊന്നും ഇല്ലാത്ത രീതിയിലാണ് ഞങ്ങൾ അവതരിപ്പിച്ചത്. ഹോമോസെക്ഷ്വലായിട്ടുള്ള ആളുകളെ നിങ്ങൾ ദൈനംദിന ജീവിതത്തിൽ കണ്ടിട്ടുണ്ടാകും. പക്ഷേ ഒറ്റനോട്ടത്തിൽ അവർ ഹോമോ ആണെന്ന് ആർക്കും മനസ്സിലാകണമെന്നില്ല. സത്യമായ കാര്യമാണിത്. ഈയൊരു യാഥാർത്ഥ്യമാണ് ഞങ്ങൾ സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. ഇന്ന തരത്തിൽ ഭാവവാഹാദികൾ വേണമെന്ന ഉദ്ദേശ്യത്തോടെ ഞങ്ങളൊന്നും സ്റ്റീരിയോ ടൈപ്പ് ആയി കാട്ടിയിട്ടില്ല.

സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വരുത്താൻ സ്വയം എന്താണ് ചെയ്യാനാഗ്രഹിക്കുന്നത്?

എന്നെ സംബന്ധിച്ച് സിനിമയിലൂടെ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാനാവൂ. ഞാനൊരു ആക്ടിവിസ്റ്റ് അല്ല. ആക്ടിവിസ്റ്റ് ആകുകയെന്നത് ഒരു വ്യക്‌തി സ്വയമെടുക്കേണ്ട തീരുമാനമാണ്. സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം കലയെന്ന രീതിയിൽ സിനിമയിലൂടെ അതിനായി പരിശ്രമിക്കാനാണ് എനിക്കിഷ്ടം.

ഈ സിനിമ കാണുന്ന പ്രേക്ഷകന്‍റെ മനസ്സിലുണ്ടാകുന്ന ചിന്ത എന്താവാം?

ഏറ്റവും ആദ്യം പ്രേക്ഷകൻ സിനിമ ആസ്വദിക്കുമെന്നതാണ് പ്രാഥമികമായുണ്ടാകുന്ന കാര്യം. ഈ സിനിമ അവരെ പൊട്ടിച്ചിരിപ്പിക്കും. മകൻ ഗേ ആണെന്ന് ഒരു സാധാരണ മധ്യവർഗ്ഗ കുടുബത്തിലറിയുമ്പോൾ ഉണ്ടാകുന്ന പ്രതികരണം അവന് ചുറ്റും ഉയരുന്ന പരിഹാസങ്ങൾ എന്തൊക്കെയാവാം, കുടുംബം ഈ യാഥാർത്ഥ്യത്തെ എങ്ങനെ ഉൾക്കൊള്ളും എന്നിങ്ങനെയുള്ള കാര്യങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

വെബ്സീരിസ് ചെയ്യാൻ താൽപര്യമുണ്ടോ?

അങ്ങനെ ഇപ്പോൾ പ്ലാനൊന്നുമില്ല. എന്നാൽ വേറിട്ടതും അന്താരാഷ്ട്രതരത്തിലുള്ളതാണെങ്കിൽ തീർച്ചയായും ഭാഗമാകും.

ബ്ലീച്ചിംഗ് ക്ലേ

മുഖത്ത് നല്ല തിളക്കവും വെണ്മയും ലഭിക്കാൻ സഹായിക്കുന്ന ധാരാളം ഉൽപ്പന്നങ്ങളുണ്ട്. എന്നാൽ ബ്ലീച്ചിംഗ് ക്ലേ അഥവാ മഡിന് മുഖത്ത് നല്ല തിളക്കം പകരാൻ കഴിയുമെന്ന കാര്യം നിങ്ങൾക്ക് എത്രപ്പേർക്ക് അറിയാം? ഓയ്‍ലി, ഡ്രൈ സ്കിൻ പ്രശ്നങ്ങളിൽ നിന്നും മോചനം നേടാനും മുഖക്കുരു ഉണ്ടാകുന്നത് തടയുന്നതിനും പാടുകൾ നിശ്ശേഷം മാറി കിട്ടാനും കഴിയുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. ബ്ലീച്ചിംഗ് ക്ലേ ചർമ്മത്തിന് പ്രയോജന പ്രദമാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്.

എങ്കിൽ ബ്ലീച്ചിംഗ് ക്ലേയെക്കുറിച്ച് ഭാരതി തനേജ നൽകുന്ന ചില സൗന്ദര്യ ടിപ്സുകളിതാ:-

എന്താണ് ബ്ലീച്ചിംഗ് ക്ലേ

ബ്ലീച്ചിംഗ് ക്ലേയെ കാവോലിൻ ക്ലേ എന്നും പറയാറുണ്ട്. ചർമ്മത്തെ ഡീറ്റോക്സ് ചെയ്യുന്നതിനൊപ്പം ചർമ്മത്തെ പ്രകൃതിദത്തമായി ബ്ലീച്ച് ചെയ്യാനും സഹായിക്കുന്നു. മുൽട്ടാണി മിട്ടി പോലെയുള്ള ഇത് വെളുത്ത നിറത്തിലുള്ളതാണ്. ചർമ്മത്തെ വളരെ നന്നായി ബ്ലീച്ച് ചെയ്യും.

കാവോലിൻ ക്ലേ ഉപയോഗിക്കുമ്പോൾ സ്കിൻ കൂടുതൽ മൃദുലവും സ്നിഗ്ദ്ധവുമാകും. ഒപ്പം ഇത് സ്കിൻ വൈറ്റ്നിംഗിനും നല്ലതാണ്. ഒറ്റ ഉപയോഗത്തില്‍ തന്നെ ചർമ്മത്തിന് കൂടുതൽ കാന്തിയും തിളക്കവും ലഭിക്കും.

എന്താണ് ഗുണം

ക്ലേ മാസ്ക് ചർമ്മത്തിലെ എക്സസ് ഓയിൽ റിമൂവ് ചെയ്‌ത് ചർമ്മത്തിന് നാച്ചുറൽ ഗ്ലോ പകരുന്നു.

എങ്ങനെ അപ്ലൈ ചെയ്യാം

കാവോലിൻ പൗഡറിൽ അൽപം തൈരും 3-4 തുള്ളി നാരങ്ങാനീരും ചേർത്ത് പായ്ക്ക് തയ്യാറാക്കുക. ശേഷം ഈ പായ്ക്ക് മുഖത്തിട്ട് 10 മിനിറ്റിനു ശേഷം മുഖം കഴുകാം. ചർമ്മത്തിലെ ടാനിംഗ് അകലാനും എക്സസ് ഓയിൽ നീങ്ങാനും ഇത് സഹായിക്കും.

മുഖക്കുരു ഇല്ലാതാക്കും

മുഖക്കുരു മൂലമാണ് മുഖത്ത് പാടുകളും മറ്റും ഉണ്ടാകുന്നത്. ഇത് മുഖസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കാം. ഈ സാഹചര്യത്തിൽ ക്ലേ പായ്ക്ക് ഇടുന്നത് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാണ്.

എങ്ങനെ അപ്ലൈ ചെയ്യാം

കവോലിൻ പൗഡറിൽ റോസ്‍വാട്ടറും ഏതാനും തുള്ളി നാരങ്ങാനീരും ചേർത്ത് മിക്‌സ് ചെയ്‌ത് പായ്ക്ക് തയ്യാറാക്കാം. ഈ പായ്ക്ക് ആഴ്ചയിൽ 2 തവണ മുഖത്ത് അപ്ലൈ ചെയ്യാം. മുഖക്കുരുവിനെ നിയന്ത്രിക്കുന്നതിനൊപ്പം മുഖക്കുരു വരാതെ തടയുകയും ചെയ്യും. മറ്റൊന്ന് പഴുപ്പ് ഉള്ള കുരുവിൽ ഈ പായ്ക്ക് ഇടരുത്.

സ്കിൻ ഡീറ്റോക്സ്

ശരീരത്തെ ഡീറ്റോക്സ് ചെയ്യുന്നതു പോലെ തന്നെ ചർമ്മത്തെ ഡീറ്റോക്സ് ചെയ്യേണ്ടതാവശ്യമാണ്. അല്ലാത്ത പക്ഷം ചർമ്മ സൗന്ദര്യത്തിന് മങ്ങലേൽക്കാം. ഒപ്പം പൊടി, ഏജിംഗ്, ഹോർമോൺ അസന്തുലിതാവസ്‌ഥ, ഓയ്‍ലി സ്കിൻ എന്നിവ മൂലം ഓപ്പൺ പോഴ്സ് വികസിച്ച് വൃത്തികേടായി കാണപ്പെടും.

ഇത്തരം ചർമ്മത്തിന് ക്ലേ മാസ്ക് മികച്ചതാണ്. ചർമ്മത്തെ ഡീറ്റോക്സ് ചെയ്യുന്നതിനൊപ്പം പോഴ്സ് കുറയുകയും ചെയ്യും.

എങ്ങനെ അപ്ലൈ ചെയ്യാം

ക്ലേ മാസ്ക് തയ്യാറാക്കുന്നതിന് കാവോലിൻ പൗഡറിൽ റോസ്‍വാട്ടർ ചേർത്ത് തിക്ക് പേസ്റ്റാക്കി മുഖത്ത് അപ്ലൈ ചെയ്യുക. പോഴ്സ് വൃത്തിയാകുമെന്ന് മാത്രമല്ല ടൈറ്റുമാകും. ഡ്രൈ സ്കിൻ ആയിട്ടുള്ളവർ പായ്ക്കിൽ 3-4 തുള്ളി തേൻ ചേർക്കാം. നല്ല റിസൾട്ട് ലഭിക്കും.

ഡെഡ് സ്കിൻ സെൽസിനെ റിമൂവ് ചെയ്യും

ചർമ്മോപരിതലത്തില്‍ ഡെഡ് സെൽസ് ഉണ്ടാവുക സാധാരണമാണ്. ഇതിനെ ഡെഡ് സ്കിൻ എന്നാണ് പറയുക. അഴുക്കും പൊടിയും അടിഞ്ഞു കൂടിയാണ് ചർമ്മത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുക. ഇക്കാരണം കൊണ്ട് ചർമ്മത്തിൽ പലതരം ഇൻഫക്ഷൻ വരെ ഉണ്ടാകാം. ഇങ്ങനെയുണ്ടാകാതിരിക്കാൻ സ്ക്രബ്ബിംഗും നാച്ചുറൽ രീതിയിലുള്ള സ്ക്രബ്ബിംഗും ആവശ്യമാണ്.

എങ്ങനെ അപ്ലൈ ചെയ്യാം

കാവോലിൻ പൗഡറിൽ തുല്യയളവിൽ ഓറഞ്ച് അല്ലെങ്കിൽ നാരങ്ങാ തൊലി പൊടിച്ചത് ചേർത്ത് ഏതാനും തുള്ളി നാരങ്ങാനീരോ ഓറഞ്ച് നീരോ ചേർത്ത് സ്ക്രബ്ബ് തയ്യാറാക്കി ആഴ്ചയിൽ രണ്ട് തവണ സ്ക്രബ്ബ് ചെയ്യുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ചർമ്മത്തിന് നല്ല തിളക്കം ലഭിക്കും.

ഹെയർ ഗ്രോത്ത് വർദ്ധിക്കാൻ

കാവോലിൻ പൗഡറിൽ മുട്ടയും ഏതാനും തുള്ളി ഒലീവ് ഓയിലോ എള്ളെണ്ണയോ ചേർത്ത് മുടിയിൽ അപ്ലൈ ചെയ്യാം. ആഴ്ചയിൽ രണ്ട് തവണ ഇത് മുടിയിൽ പുരട്ടാം. ഇത് നല്ലൊരു ഹെയർ മാസ്കാണ്. മുടിയ്ക്ക് നല്ല കരുത്തും തിളക്കവും ലഭിക്കാനിത് സഹായിക്കും.

പിശുക്കണ്ട അഭിനന്ദിച്ചോളൂ…

സ്നേഹമോൾ മൂഡോഫ് ആയി ഇരിക്കുകയാണ്. ഇന്ന് സ്ക്കൂളിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കവെ കുഴഞ്ഞു വീണതിനാൽ വിജയിക്കാനായില്ല. തോറ്റതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയത് വീണതിനാൽ കൂട്ടുകാർ കളിയാക്കിയതാണ്.

“എന്‍റെ പൊന്നുവേ, നീയെന്‍റെ മിടുക്കി കുട്ടിയല്ലേ, ധൈര്യശാലിയായ കുട്ടികൾ ഇങ്ങനെ വിഷമിച്ചിരിക്കില്ലല്ലോ. അടുത്ത പ്രാവശ്യം ഓട്ടമത്സരത്തിൽ എന്‍റെ മോള് തന്നെയായിരിക്കും ഫസ്റ്റ്”. അമ്മയുടെ വാക്കുകൾ സ്നേഹമോൾക്ക് വലിയ ആത്മവിശ്വാസം നൽകി. വല്ലാതൊരു ഊർജ്‌ജമാണ് അതവൾക്ക് നൽകിയത്. അവൾ അമ്മയ്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു പുറത്തേയ്ക്ക് കളിക്കാനായി ഓടിപ്പോയി.

15 വയസ്സുള്ള കിരൺ 10 ാം ക്ലാസ്സിലെ പരീക്ഷാഫലം അറിഞ്ഞ് നിരാശനായിരിപ്പാണ്. അവന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി 90 ശതമാനത്തിൽ കുറവ് മാർക്കാണവന് ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയായ കിരൺ കരഞ്ഞിരിപ്പാണ്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാനാവില്ല എന്ന നിരാശയാണവന്.

അവന്‍റെ അവസ്ഥ കണ്ടുകൊണ്ടാണ് മുത്തച്ഛൻ വീട്ടിലേയ്‌ക്ക് കയറി വന്നത്. ആദിപിടിച്ചിരിക്കുന്ന കൊച്ചുമോന്‍റെ തോളിൽ കൈവച്ചു കൊണ്ട് മുത്തച്ഛൻ ചോദിച്ചു. “എന്താ ഒരു സന്തോഷമില്ലാത്തെ” മറുപടിയായി അവൻ പൊട്ടികരയുകയാണുണ്ടായത്. “തോറ്റ കുട്ടി ജീവിക്കാൻ ഒട്ടും അർഹനല്ല, എനിക്കിനി ജീവിക്കേണ്ട.”

നിഷ്കളങ്കമായി കിരൺ ഇങ്ങനെ പറഞ്ഞപ്പോൾ മുത്തച്ഛൻ അതിശയിച്ചു പോയി. “എടാ മോനെ നിനക്ക് ലഭിച്ച 85 ശതമാനം മാർക്കിന്‍റെ കാര്യം അറിഞ്ഞിട്ട് നിന്നെ അഭിനന്ദിക്കാനായിട്ടാണ് ഞാനിത്രയും ദൂരം രാവിലെ തന്നെ യാത്ര ചെയ്‌ത് വന്നത്. എന്നിട്ട് നീയിപ്പോ സങ്കടപ്പെട്ടിരിക്കുന്നോ? നീ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. നിന്‍റെ നേട്ടം നമ്മുടെ കുടുംബത്തിന് അഭിമാനകരമാണ്.” ഇതും പറഞ്ഞ് മുത്തച്ഛൻ കിരണിനെ കെട്ടിപ്പിടിച്ചു തോളിൽ തട്ടി.

മുത്തച്ഛൻ നല്ല വാക്കുകൾ അവന്‍റെ ഉള്ളിലെ നിരാശബോധത്തെ തൂത്തെറിഞ്ഞു. അവൻ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തുടങ്ങി. ശരിയായ സമയത്ത് മുത്തച്ഛന്‍റെ അഭിനന്ദന വാക്കുകൾ അവൻ കേൾക്കാനിടയായില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കിരൺ മരണത്തെ പുൽകിയേനെ.

“അമ്മേ… അമ്മയെ എനിക്കറിയില്ലെ. എന്തിനാണ് വെറുതെ അവളെ കുറ്റപ്പെടുത്തുന്നത്. അവൾ മറ്റൊരു വീട്ടിൽ നിന്ന് വന്ന കുട്ടിയല്ലെ. നമ്മുടെ രീതികൾ അമ്മ തന്നെ സാവധാനം പഠിപ്പിച്ചു കൊടുത്താൽ മതി. അവൾ അമ്മയുടെ മരുമോളല്ല. മോളു തന്നെയാണെന്ന് അമ്മ തന്നെയല്ലേ പറയാറ്” ഭാര്യയെപ്പറ്റി അമ്മക്കുണ്ടായിരുന്ന തെറ്റിദ്ധാരണ അകറ്റാൻ മകൻ അഭിനന്ദന വാക്കുകൾ അമ്മയോട് പറഞ്ഞപ്പോൾ തന്നെ സംഘർഷം അയഞ്ഞു.

ഏറ്റവും അടുപ്പമുള്ളവരെ അഭിനന്ദിച്ചാൽ തീരാവുന്നതെയുള്ളൂ ഏതു പ്രശ്നവും. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങൾ. നല്ല വാക്കുകൾ മാജിക് ആണ്. അത് മനുഷ്യമനസ്സുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ആൾക്കാർ പോസിറ്റീവായി പ്രവർത്തിക്കാനും തുടങ്ങും. പക്ഷേ പലർക്കും നല്ല വാക്കുകൾ പറയാൻ മടിയാണ്. അല്ലെങ്കിൽ അവസരത്തിനൊത്ത് അത് പറയാൻ സാധിക്കാറില്ല. നല്ലതു പറഞ്ഞാൽ നല്ലത് തിരിച്ചു കിട്ടും എന്നു കൂടി മനസ്സിലാക്കുക.

പ്രശംസ ഇഷ്‌ടപ്പെടാത്ത ആരും തന്നെ ഭൂമിയിൽ ഉണ്ടാവില്ല. വൈകാരിക ചലനങ്ങൾ ഉണ്ടാക്കാൻ പ്രശംസാവാക്കുകൾക്ക് ശക്‌തിയുണ്ട്. പ്രായം 6 മാസമായാലും 60 വയസ്സായാലും പ്രശംസ എല്ലാവരിലും ഉൻമേഷം നിറയ്ക്കും. അത് ആസ്വദിക്കാത്തവർ ഉണ്ടാവില്ല തന്നെ. ഒരു നല്ല കാര്യം ചെയ്‌താലുടൻ കുട്ടികളെ അഭിനന്ദിക്കാൻ മടിക്കരുത്. അതവര്‍ക്ക് പ്രോത്സാഹനം മാത്രമല്ല ഭാവിയിൽ വലിയ നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും നൽകുന്നു. നല്ല സാമൂഹികാന്തരീക്ഷം ഉടലെടുക്കുന്നത് ഇത്തരം ആളുകളുടെ പ്രവർത്തനഫലമായാണ്.

ആരോഗ്യകരമായി പ്രശംസിക്കുന്നത് നിത്യജീവിതത്തിന്‍റെ ഭാഗമാക്കുക. അത് നിങ്ങളിലും വലിയ മാറ്റം കൊണ്ടു വരും. വിശാലമായ മനസ്‌ഥിതി ഉണ്ടാവാനും സ്വയം പോസിറ്റീവ് എനർജി നിറയ്ക്കാനും ഇത്തരം കാര്യങ്ങൾ കൊണ്ട് സാധിക്കുന്നു. നിരാശാഭരിതനായ ഒരാളെ നിങ്ങളുടെ ഏതാനും വാക്കുകൾ കൊണ്ട് ആത്മവിശ്വസമുള്ളവനാക്കാൻ സാധിച്ചാൽ അത് വളരെ നല്ല പ്രവൃത്തിയാണ്.

വലിയ മുതൽ മുടക്കോ ഒരുപാട് സമയമോ ഒന്നും ഈ നല്ല കാര്യം ചെയ്യാൻ ആവശ്യവുമില്ല. പിന്നെ എന്തിനു മടിക്കണം. നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് അഭിനന്ദനം ചൊരിഞ്ഞോളൂ. വീട്ടിലും നാട്ടിലും ഈ സൽസ്വഭാവം തുടരുക. ദു:ഖിതനായ ഒരാളുടെ മനസ്സിൽ എപ്പോഴും നെഗറ്റീവ് ചിന്തകളാവും ഉണ്ടാവുക. അതിൽ നിന്ന് അയാളെ മോചിപ്പിക്കുവാൻ സാധിച്ചാൽ അത് ഒരു നല്ല കാര്യമാവും. നല്ല വാക്കുകൾ പറഞ്ഞ് ആത്മവിശ്വാസം വീണ്ടെടുക്കാൻ കഴിയും. നിരാശാബോധം മാറ്റാൻ ഇതാണ് നല്ല മരുന്ന്.

ചുറ്റിലുമുള്ള സന്തോഷം അനുഭവിക്കാൻ നിരാശാഭരിതനായ ഒരു വ്യക്‌തിക്ക് കഴിയുകയില്ല. പിന്നെ എങ്ങനെ സ്വയം സന്തോഷം കണ്ടെത്താൻ സാധിക്കും. ഇങ്ങനെയുള്ള മാനസ്സികാവസ്‌ഥകൾ ആ വ്യക്‌തിക്ക് ഊർജ്ജം പകരാൻ മറ്റുള്ളവരുടെ അഭിനന്ദനങ്ങൾ കൊണ്ടോ നല്ല വാക്കുകൾ കൊണ്ടോ സാധിക്കുന്നു. ഉറ്റവർ ഈ മാനസ്സികാവസ്‌ഥയിൽ ആണെങ്കിൽ നിരന്തരം അവരുമായി സംസാരിക്കുക. കളി തമാശകൾ പറയുക. പ്രശംസ ചൊരിയുക. അവർ നിരാശയുടെ പടുകുഴിയിൽ നിന്ന് കയറി വരും. ജീവിതത്തിന്‍റെ നല്ല നിമിഷങ്ങൾ തിരിച്ചു പിടിക്കുകയും ചെയ്യും.

ജീവിതത്തിൽ എല്ലായ്പ്പോഴും സങ്കടമുണ്ടാവില്ല. അതുപ്പോലെ തന്നെ സന്തോഷവും. ഒന്നും സ്‌ഥായിയല്ല. സുഖദു:ഖ സമ്മശ്രമാണ് ജീവിതം.

എന്നെകൊണ്ട് മറ്റാർക്കും യാതൊരു പ്രയോജനവും ഇല്ലായെന്ന് വിചാരിക്കുന്ന ചിലരുണ്ട്. നെഗറ്റീവ് ചിന്താഗതികാർ. വിഷാദവതികളായ സ്ത്രീകൾ ആണ് പലപ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. നിങ്ങളുടെ വീട്ടിൽ ഈ മാനസികാവസ്‌ഥയിൽ ആരെങ്കിലും കഴിയുന്നുണ്ടെങ്കിൽ അവർക്ക് കൈതാങ്ങ് നൽകുക, മാനസ്സികമായ പിന്തുണ നല്ല വാക്കുകളായി നിങ്ങൾ അവരിൽ ചൊരിയുമ്പോൾ ക്രിയാത്മകമായ മാറ്റം അവരിൽ സംഭവിക്കുന്നു എന്നാണ് മനശാസ്ത്രജ്ഞന്മാർ പറയുന്നത്. നല്ല വാക്കുകൾ മൃതസന്തജീവനിയാണ്. ഉള്ളിലെ ഭയം, നിരാശ എല്ലാം പുറംതള്ളാൻ ഇതിലൂടെ സാധിക്കുന്നു.

കുടുംബാംഗങ്ങളിൽ ഒരാൾ നല്ലതു പറയുന്ന മറ്റുള്ളവരുടെ ക്ഷേമം അന്വേഷിക്കുന്ന ആളായാൽ ഒരു കൗൺസിലറുടെ റോളിലേയ്ക്കും ഉയരും. ചെറിയ നിരാശകൾ മൂഡ് ഓഫുകൾ എല്ലാം ഇങ്ങനെയുള്ളവരുടെ സാന്നിദ്ധ്യം കൊണ്ട് ഇല്ലാതാക്കാനും സാധിക്കുന്നു. പലർക്കും ഒരു തെറ്റിദ്ധാരണയുണ്ട്, ചെറിയ കുട്ടികൾക്ക് മാത്രമേ അഭിനന്ദനത്തിന്‍റെ ആവശ്യം ഉള്ളൂ എന്ന്. നല്ല വാക്കുകൾ കേൾക്കാൻ ഇഷ്‌ടപ്പെടാത്ത ആരും തന്നെ കാണില്ല.

പ്രോത്സാഹനം മുതിർന്നവരും അർഹിക്കുന്നുണ്ട്. പ്രായവുമായി പ്രോത്സാഹനത്തിനു യാതൊരു ബന്ധവുമില്ല. 60 ാം വയസ്സിൽ ഓട്ടമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചാലും നമ്മൾ അഭിനന്ദിക്കില്ലെ. 10ാം വയസ്സിലെ നേട്ടങ്ങൾക്കും അഭിനന്ദനം നൽകില്ലേ. പക്ഷേ നാം മുതിർന്നവരെ അഭിനന്ദിക്കാൻ പലപ്പോഴും മനസ്സ് വയ്ക്കാറില്ലെന്ന് മാത്രം. അമ്മ നല്ല കറിയുണ്ടാക്കിയാൽ വീട്ടിൽ എത്ര പേർ നല്ലതു പറയും. സ്പെഷ്യൽ കോപ്ലിമെന്‍റ് കൊടുക്കാറുണ്ടോ ആരെങ്കിലും? അപൂർവ്വമായിരിക്കും. ഇതാണ് പലരുടെയും നിലപാട് അതു മാറ്റേണ്ടതുണ്ട്.

പ്രശസ്ത മനശാസ്ത്രജ്ഞനായ സുനിൽ മിത്തൽ പറയുന്നത്, നമ്മുടെ രാജ്യത്ത് ഡിപ്രഷനിൽ അകപ്പെടുന്നവരുടെ എണ്ണം വളരെ കൂടി വരികയാണെന്നാണ്. അത് സർവ്വ വ്യാപകമായതോടെ ഇതൊരു രോഗമാണെന്ന്പോലും ആളുകൾ കരുതുന്നില്ലത്രെ. എന്നാൽ ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുന്ന വ്യക്‌തിയെ എത്രയും പെട്ടെന്ന് കൗൺസിലിംഗിനു വിധേയമാക്കണമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു.

ആധുനിക ജീവിത സംഘർഷങ്ങളും ഫുഡ് ഹാബിറ്റും മത്സര ബുദ്ധിയേറിയതും ആളുകൾക്കിടയിൽ മനസ്സാമാധാനം കെടുത്തുന്നുണ്ടെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞരും കരുതുന്നത്. പരസ്പരം നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും വീട്ടുകാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയുമാണ് ഇത്തരം ടെൻഷൻ ഒഴിവാക്കാനുള്ള കുറുക്കു വഴി. തന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും തയ്യാറാവണം. ജീവിതത്തിൽ ഇതുവരെ തന്നെ പറ്റി നെഗറ്റീവ് കമന്‍റുകൾ മാത്രം കേൾക്കുന്ന ഒരാൾക്ക് സമൂഹത്തെ വലിയ വിശ്വാസം ഉണ്ടാവില്ല. പുറത്തിറങ്ങി കൂട്ടുകാരെ സമ്പാദിക്കാനും സാമൂഹ്യമായ ഇടപ്പെടൽ നടത്താനും ഇത്തരക്കാർ വിമുഖരായിരിക്കും. മനസ്സിനെ ഉണർത്തുന്ന കാര്യങ്ങൾ ഇവരോട് സംസാരിച്ചാൽ നല്ല മാറ്റം ഉണ്ടാക്കാൻ സാധിക്കും.

കൗതുകകരമായി തോന്നാവുന്ന ഒരു കാര്യം കൂടി പറയാം. അമേരിക്കയിലും കാനഡയിലും എല്ലാ വർഷവും ഫെബ്രുവരി 6 അഭിനന്ദന ദിനമാണ്. ഈ ദിവസം വളരെ വിശേഷപ്പെട്ട രീതിയിൽ ആണ് കൊണ്ടാടുന്നത്. അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ഗ്രീറ്റിംഗ് കാർഡുകൾ അയക്കും. ഓഫീസുകളിലും വലിയ ആഘോഷമാണ്. ബോസും ജീവനക്കാരും തമ്മിൽ നല്ല വർത്തമാനങ്ങൾ പറയാനുള്ള വേദിയൊരുക്കുകയും ചെയ്യും.

ഇനി നിങ്ങളും ആരെയും അഭിനന്ദിക്കുന്നതിൽ പിശുക്ക് കാണിക്കണ്ട. നിങ്ങളുടെ നല്ല വാക്കുകൾ കേട്ട് ആരെങ്കിലുമൊക്കെ നന്നായി വരുമെങ്കിൽ നന്നായിക്കോട്ടെന്നോ… കൂട്ടത്തിൽ വീട്ടിലുള്ളവരെയും അഭിനന്ദിക്കാൻ മറക്കണ്ട.

കഞ്ഞിവെള്ളം അഴകിനും ആരോഗ്യത്തിനും

നമ്മുടെ വീടുകളിൽ ഏറ്റവും സുലഭമായി കിട്ടുന്ന ഒന്നാണ് കഞ്ഞിവെള്ളം. കാരണം അരിയാഹാരമാണല്ലോ നമ്മുടെ പ്രധാന ഭക്ഷണം. എന്നാൽ ഭൂരിഭാഗംപ്പേരും ചോറ് വാർത്തു കഴിഞ്ഞാലുടൻ ഈ കഞ്ഞി വെള്ളം എടുത്ത് കളയും. നാം നിസ്സാരമെന്ന് കരുതുന്ന ഈ കഞ്ഞി വെള്ളത്തിന് ചില അദ്ഭുത ഗുണങ്ങളുണ്ടെന്ന കാര്യം എത്രപ്പേർക്കറിയാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ പാനീയമാണ് കഞ്ഞിവെള്ളം.

  • ഒരു എനർജി ഡ്രിങ്ക് പോലെ ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിക്കുന്നത് ക്ഷീണമകറ്റും ആവശ്യമെങ്കിൽ കഞ്ഞി വെള്ളത്തിൽ മുറിച്ച പൊദീനയിലയും വറുത്ത ജീരകപൊടിയും ഇന്തുപ്പും ചേർത്ത് ഒരു ടേസ്റ്റി ഡ്രിങ്കുമാക്കാം.
  • കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ താപമാനത്തെ സന്തുലിതമായി നിലനിർത്തും. വേനൽക്കാലത്ത് ഇതിന്‍റെ ഉപയോഗം ഗുണകരമാണ്.
  • മലബന്ധമകറ്റാനും കഞ്ഞിവെള്ളം കുടിക്കുന്നത് സഹായിക്കും.
  • കാർബോഹൈഡ്രേറ്റിന്‍റെ മികച്ച കലവറയാണ് കഞ്ഞിവെള്ളം.
  • അൾഷിമർ പോലെയുള്ള പ്രശ്നങ്ങൾ തടയുന്നതിന് ദിവസവും ഒരു ഗ്ലാസ് കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്.
  • ഡയറിയയുള്ളപ്പോൾ കഞ്ഞിവെള്ളം കുടിക്കുന്നത് ഉത്തമമാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഗുണം ചെയ്യും.
  • ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് കഞ്ഞിവെള്ളം നല്ലതാണ്.

കഞ്ഞിവെള്ളം ആരോഗ്യ ദായിനി മാത്രമല്ല നല്ലൊരു സൗന്ദര്യ വർദ്ധക കൂടിയാണ്. കഞ്ഞിവെള്ളത്തിൽ ധാരാളം പോഷകങ്ങളും ധാതുക്കളും അടങ്ങിയിരിക്കുന്നതാണ് കാരണം.

  • കഞ്ഞിവെള്ളം നല്ലൊരു ഫേഷ്യൽ ക്ലീനർ ആയി ഉപയോഗിക്കാം. പഞ്ഞി കൊണ്ട് കഞ്ഞി വെള്ളത്തിൽ മുക്കി മുഖത്ത് പുരട്ടി മൃദുവായി കൈകൊണ്ട് മസാജ് ചെയ്യുക. ഉണങ്ങിയ ശേഷം മുഖം കഴുകി വൃത്തിയാക്കുക. ഇത് പതിവായി ഉപയോഗിക്കുന്നതിലൂടെ ചർമ്മം വൃത്തിയുള്ളതും മൃദുലവുമാകും. ഒപ്പം ചർമ്മത്തിന് നല്ല മൃദുത്വവും തിളക്കവും കിട്ടും.
  • ഫേഷ്യൽ ടോണറായി ഇത് ഉപയോഗിക്കാം. കോട്ടൺ ബോൾ കഞ്ഞി വെള്ളത്തിൽ മുക്കി ചർമ്മത്തിൽ പുരട്ടുക. ചർമ്മത്തിലെ തുറന്ന സുഷിരങ്ങളെ അടച്ച് ചർമ്മത്തിന് മുറുക്കം നൽകും. ഒപ്പം ചർമ്മത്തിന് നല്ല തിളക്കവും കിട്ടും.
  • മുഖക്കുരുവുള്ള ചർമ്മത്തിന് ഇതേറ്റവും ഗുണപ്രദമായിരിക്കും.
  • കഞ്ഞി വെള്ളത്തിലുള്ള സ്റ്റാർച്ച് മൂലിക എക്സിമയെ ഭേദപ്പെടുത്തും.
  • വൃത്തിയുള്ള കോട്ടൺ തുണി കഞ്ഞിവെള്ളത്തിൽ മുക്കി എക്സിമയുള്ളയിടത്ത് തുണി പൊത്തി വച്ചിരിക്കുക. തുണിയുണങ്ങി കഴിയുമ്പോൾ വീണ്ടും അതാവർത്തിക്കുക. പതിവായി ചെയ്യുന്നതിലൂടെ നല്ല മാറ്റം ഉണ്ടാകും.
  • വെയിലേറ്റ് കരുവാളിച്ച ചർമ്മത്തിൽ തണുത്ത കഞ്ഞിവെള്ളം പുരട്ടുക. നല്ല പ്രയോജനമുണ്ടാകും.
  • മുടിയുടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാനും നിലനിർത്താനും കഞ്ഞിവെള്ളം പതിവായി ഉപയോഗിക്കുക. മുടി ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം തലയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യുക. ശേഷം തണുത്ത വെള്ളം കൊണ്ട് തല കഴുകാം. നല്ല പ്രയോജനമുണ്ടാകും. ആഴ്ചയിൽ 1-2 തവണ ഇപ്രകാരം ചെയ്യാം.
  • നല്ലൊരു ഹെയർ കണ്ടീഷണറും കൂടിയാണ് കഞ്ഞിവെള്ളം. ഇതിൽ ഏതാനും തുള്ളി ലാവണ്ടർ അല്ലെങ്കിൽ റോസ്മെറി ഓയിൽ ചേർത്ത് മുടിയിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം തലകഴുകുക.
  • കഞ്ഞിവെള്ളം നല്ലൊരു ആന്‍റി ഓക്സിഡന്‍റ് കൂടിയാണ്. ഈർപ്പത്തേയും അൾട്രാവയലറ്റ് രശ്മികളേയും വലിച്ചെടുക്കാനുള്ള ക്ഷമത അതിനുണ്ട്. അതുപോലെ ചർമ്മത്തിലുണ്ടാവുന്ന വരകളേയും ചുളിവുകളേയും തടയാൻ ഫലവത്താണിത്.
  • ചർമ്മത്തിലെ നീറ്റലും ചുവന്ന പാടുകളും അകലാൻ തണുത്ത കഞ്ഞി വെള്ളമുപയോഗിച്ച് കഴുകുക.
  • കേശപരിചരണത്തിനായി കഞ്ഞിവെള്ളം പതിവായി ഉപയോഗിക്കുന്നത് മുടിയ്ക്ക് കരുത്തും തിളക്കവും പകരും. അതുപോലെ മുടി പൊട്ടുന്നത് തടയുകയും ചെയ്യും, മുടിയ്ക്ക് നല്ല നീളവും ഉണ്ടാകും. മികച്ച ഫലം കിട്ടാൻ മുടിയിൽ 20 മിനിറ്റ് നേരം കഞ്ഞിവെള്ളം പുരട്ടിയിരിക്കുക. അതിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകുക.

ഇനി മുതൽ ചോറ് വാർത്തു കഴിഞ്ഞാൽ കഞ്ഞിവെള്ളം കളയാൻ വരട്ടെ. കഞ്ഞിവെള്ള് ഒരു പാത്രത്തിലൊഴിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇപ്രകാരം 4-5 ദിവസം വരെ കഞ്ഞിവെള്ളം സൂക്ഷിച്ച് വയ്ക്കാം. ഉപയോഗിക്കും മുമ്പ് നന്നായി ഇളക്കുക.

അയാൾ

അയാളെന്നെ പിന്തുടരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. അരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഞാനുറങ്ങിക്കിടക്കുമ്പോഴായിരിക്കും കൂടുതലായും അയാൾ എന്‍റടുത്തേക്ക് വന്നിരുന്നത്. നീണ്ടുമെലിഞ്ഞ രൂപമായിരുന്നു അയാൾക്ക്. ഒട്ടിയ കവിളും നരച്ച താടിയും മുടിയും മീശയും ചന്ദനക്കളറിലുള്ള മുണ്ടും തോളത്ത് മുഷിഞ്ഞു നാറിയ കരിപിടിച്ച ഒരു തോർത്തും. വായിലെപ്പോഴും മുറുക്കിയതിന്‍റെ ചോരപ്പാടുകൾ കാണാം.

ഒരു ദിവസം കടുത്ത നടുവേദനയായി കട്ടിലിൽ നിന്നിറങ്ങി താഴെ പായ വിരിച്ച് കിടന്നപ്പോഴാണ് അയാൾ ആദ്യമായി എന്‍റെ അടുത്തേക്ക് വന്നത്. അടച്ചിട്ട ജനാലയുടെ കമ്പികൾക്കിടയിലൂടെ അയാൾ അകത്തേക്ക് വന്നു. കിടക്കുന്ന എന്‍റെ അടുത്ത് വന്ന് രൂക്ഷമായി എന്നെ നോക്കി.

“ഇതെന്‍റെ സ്ഥലം… മാറിക്കിടക്ക് എന്നാജ്‌ഞാപിച്ചു.

പാതിമയക്കത്തിലായ ഞാൻ ഒരു വിറയലോടെ തരിച്ചു മരവിച്ചു കിടന്നു. അനങ്ങാൻ പോലും പറ്റാതെ. അയാൾ വന്ന് എന്നെ ഒരു വശത്തേക്ക് തിരിച്ചു കിടത്തി. അയാളുടെ സ്പർശനം ഞാൻ ശരിക്കും അറിഞ്ഞിരുന്നു. പിന്നീട് ഞാൻ കിടക്കുന്നതിന്‍റെ താഴെയായി ഒരു അഗാധ ഗർത്തം രൂപം കൊണ്ടു.

അയാൾ പതുക്കെ പതുക്കെ അതിനിടയിലേക്ക് ഇറങ്ങിപ്പോയി. അലക്കി വെളുപ്പിച്ച ചന്ദനക്കളർ മുണ്ടുടുത്ത് അതിനുനേരെ വിപരീതമായി മുഷിഞ്ഞ് കരിപിടിച്ച തോർത്ത് തോളിലിട്ട് “നിന്നെ എനിക്ക് വേണം” എന്ന് പറഞ്ഞ് അയാൾ പിന്നീടങ്ങോട്ട് എന്‍റെ ജീവിതത്തിലുടനീളം എന്നെ പിന്തുടർന്നു. നമ്മൾ ആത്മാവ്, പ്രേതം എന്നൊക്കെ വിളിക്കുന്ന സാങ്കൽപ്പികമോ യാഥാർത്ഥ്യമോ എന്ന് ഇപ്പോഴും ഉറപ്പില്ലാത്ത ഒന്നായ ആ ഒരു വ്യക്‌തിയാണ് അല്ലെങ്കിൽ ആ ഒരു സംഭവമാണ് പിന്നെ എനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് ഒരു നടുക്കത്തോടെ ഞാൻ മനസ്സിലാക്കി.

അദ്ധ്യാപകനായ ഞാൻ ക്ലാസ് എടുക്കുമ്പോൾ ചിലപ്പോൾ ബോർഡിലെഴുതാൻ അതിനഭിമുഖമായി തിരിയുമ്പോൾ കറുത്ത ബോർഡിന് മുന്നിൽ മുറുക്കി ചുവപ്പിച്ച പല്ലുകൾ കാട്ടി വികൃതമായി ചിരിച്ച് നിന്നെ എനിക്ക് വേണം എന്നയാൾ പറയും. പലപ്പോഴും ഇതുകേട്ട് ഒന്നും ചെയ്യാൻ പറ്റാതെ മരവിച്ച് നിന്ന് പിന്നീട് കുട്ടികളോട് നോട്സ് എഴുതാൻ പറഞ്ഞ് ഞാൻ സ്റ്റാഫ് റൂമിൽ പോയിരിക്കുമായിരുന്നു. ഷുഗർ കുറയുന്ന അസുഖം ഉള്ളതിനാൽ കുട്ടികൾ പലപ്പോഴും അതാണെന്ന് കരുതുമായിരുന്നു.

ചില അവസരങ്ങളിൽ സിനിമാതീയേറ്ററിൽ ടിക്കറ്റ് എടുത്ത് കയറുന്ന നേരം വാതിലിന്‍റെ മൂലയിൽ ആ ഇരുട്ടിൽ വികൃതമായി ചിരിച്ച് അയാൾ നിൽക്കുന്നുണ്ടാകും. എത്രയോ തമാശപ്പടങ്ങൾ നിർവ്വികാരനായി എനിക്ക് ഇങ്ങനെ കാണേണ്ടി വന്നിട്ടുണ്ട്.

മറ്റൊരിക്കൽ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം മാർക്കറ്റിൽ മീൻ വാങ്ങാൻ പോയിരുന്നു. അന്നെന്തോ ചാകരയായിരുന്നു എന്ന് തോന്നുന്നു. ഇഷ്ടംപോലെ മീനുണ്ട്. മാർക്കറ്റിലാണെങ്കിൽ ഉരുത്സവത്തിന്‍റെ അത്ര തന്നെ ആൾക്കാരും. തിങ്ങി നിറഞ്ഞുനിൽക്കുന്ന ആളുകൾക്കുമിടയിലൂടെ മുട്ടിമുട്ടി നിരങ്ങി നീങ്ങുമ്പോൾ പെട്ടന്നതാ അയാൾ മുന്നിൽ! എന്ത് ചെയ്യണമെന്നറിയാതെ ഞാൻ സ്തബ്ധനായി നിന്നുപോയി. ഒരടി മുന്നോട്ട് വയ്ക്കാൻ പറ്റുന്നില്ല.

തൊട്ടുപുറകിലുള്ള ആൾ ഒന്ന് നടക്ക് ചേട്ടാ… നിക്കല്ലേ അവിടെ എന്നും പറഞ്ഞ് എന്നെ പുറകിൽ നിന്ന് തള്ളുന്നുണ്ടായിരുന്നു. ഞാനാകട്ടെ എന്തുചെയ്യണമെന്നറിയാതെ ആകെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. ഇയാളെന്തിന് എന്നെ ഇങ്ങനെ പിന്തുടരുന്നു? ഇതിനിടെ സഹികെട്ട് പുറകിൽ നിൽക്കുന്ന ആൾ എന്നെ പുറകിലേക്ക് പിടിച്ചുവലിച്ച് കടന്നുപോയി.

മാർക്കറ്റിൽ വന്നാൽ മീൻ നോക്കിയിട്ടേ വാങ്ങാൻ പറ്റൂ. അത് ചിലപ്പോ കുറച്ചുനേരം നിന്ന് നോക്കേണ്ടിവരും. അതിന് നിങ്ങളെന്തിനാ എന്നെ തള്ളിമാറ്റുന്നത്. ഞാനറിയാതെ വളരെ ഉറക്കെ അരിശത്തോടെ അയാളോട് ചോദിച്ചു. എന്‍റെ പെട്ടെന്നുള്ള പ്രതികരണം അയാൾ പ്രതീക്ഷിച്ചില്ല. അദ്ദേഹം വേഗം മുന്നോട്ട് തിക്കിത്തിരക്കി നടന്നുപോയി. അപ്പോഴും ആ നരച്ചതാടിയും മീശയും വച്ച ആ മെലിഞ്ഞരൂപം എന്‍റെ മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു. അയാളോടുള്ള ദേഷ്യം മുഴുവൻ എന്‍റെ പുറകിലുണ്ടായിരുന്ന ആ പാവത്തിൽ ഞാൻ തീർത്തു. പിന്നെ നോക്കുമ്പോൾ അയാൾ അപ്രത്യക്ഷനായിരുന്നു.

മറ്റൊരിക്കൽ ആശുപത്രിയിൽ ഒരു സുഹൃത്തിനെ കാണാൻ വേണ്ടി പോയപ്പോഴായിരുന്നു. ലിഫ്റ്റിൽ കുറേപ്പേർ ഉള്ളതിനാലും ചെറിയ മുട്ടുവേദന ഉള്ളതിനാലും ചവിട്ടുപടികൾ ഒഴിവാക്കി വീൽചെയർ കൊണ്ടുപോകുന്ന നിരപ്പായ വഴിയിലൂടെയാണ് ഞാൻ മുകളിലേക്ക് കയറിയത്.

ഇടനാഴിയുടെ ഇങ്ങേ അറ്റത്ത് എത്തിയപ്പോൾ അങ്ങേ അറ്റത്തെ ജനൽക്കമ്പികൾക്കിടയിലൂടെ അയാൾ കടന്നുവരുന്നു. ഞാനപ്പോഴേ ക്കും പകുതി ദൂരം പിന്നിട്ടിരുന്നു. തിരിഞ്ഞോടാണോ മുന്നോട്ട് പോകണോ എന്നറിയാതെ ഞാൻ പകച്ചുനിന്നു. ഇടനാഴിയിൽ ആരുമില്ല. ഞാനും അയാളുമല്ലാതെ. സന്ധ്യാസമയമായതിനാൽ നേർത്ത ഇരുട്ടും.

അയാൾ പതുക്കെ എന്‍റെ അടുത്തേക്ക് നടന്നടുക്കാൻ തുടങ്ങി. പേടിച്ചുപോയ ഞാൻ പാതി തുറന്നിട്ട ഏതോ രോഗിയുടെ മുറിയിലേക്ക് ഓടിക്കയറി. മുറിയിലെ ആൾക്കാർ ദേഷ്യത്തോടെ എന്നെ നോക്കി. അതിലൊരുത്തൻ നിങ്ങളേതാ എന്ന് ചൂടായി ചോദിച്ചു. സോറി. റൂം മാറിപ്പോയി എന്ന് ഞാൻ പറഞ്ഞു. എന്നാലൊന്ന് മുട്ടിയിട്ട് വന്നൂടെ ഒരു മര്യാദയൊക്കെ വേണ്ടേ എന്നയാൾ ചോദിച്ചു. മുഖത്തെ നീരസം ശരിക്കും പ്രകടമായിരുന്നു. ഞാൻ വീണ്ടും സോറി പറഞ്ഞു.

കൂട്ടത്തിലെ സ്ത്രീകൾ ഏതോ ഒരു അലമ്പനെ നോക്കുന്ന രീതിയിൽ എന്നെ വളരെ വെറുപ്പോടെ നോക്കി. വീണ്ടുമൊരിക്കൽ കൂടെ സോറി പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ അയാളെ കാണാനില്ലായിരുന്നു. ആ മുറിയിലുണ്ടായിരുന്ന സ്ത്രീകളിൽ ഒരു സ്ത്രീയെ പിന്നീട് ഞാൻ കണ്ടിരുന്നു.

എന്‍റെ ഒരു കൂട്ടുകാരിയുടെ കൂട്ടുകാരി ആയിരുന്നു അവർ. യാദൃച്ഛികമായി ബസ് സ്റ്റോപ്പിൽ വച്ച് കണ്ടപ്പോൾ കൂട്ടുകാരി ഈ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നു. അപ്പോൾ അവർ പറയുകയാ എനിക്കിയാളെ ഓർമ്മയുണ്ട്. ഒരിക്കൽ ആശുപത്രിയിൽ വച്ച് കണ്ടിട്ടുണ്ട്. ഒരു മര്യാദയുമില്ലാതെ റൂമിലേക്ക് കടന്നുവന്ന ആളാണ് ഇയാൾ. ഇല്ലാതായി എന്നു പറയുന്നതാകും ശരി, എന്‍റെ അവസ്ഥ കണ്ടിട്ടാകണം കൂട്ടുകാരി പറഞ്ഞു.

“നിനക്ക് ആളെ തെറ്റിയതാകും ഇവനാള് പക്കാ നീറ്റാ” ഞാനവളോട് പറഞ്ഞു എനിക്കങ്ങനെ ഒരബദ്ധം പറ്റിയിട്ടുണ്ടെന്ന്. അതിന്‍റെ കാരണം ആരും ചോദിക്കുന്നില്ലല്ലോ… അഥവാ ഞാൻ പറഞ്ഞാൽ അത് ഞാൻ പറയുന്ന മുടന്തൻ ന്യായമായേ അവർ കാണൂ… ആ നിമിഷം എനിക്കയാളോട് അടങ്ങാത്ത കലി വന്നു. അയാൾ കാരണം എന്‍റെ മാനവും മര്യാദയും വരെ നശിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എനിക്ക് സംശയം തോന്നിത്തുടങ്ങി.

പിന്നീട് പല തവണ എന്തെങ്കിലും എഴുതുമ്പോഴും പത്രം വായിക്കുമ്പോഴും ഒരു മിന്നായം പോലെ അയാൾ മുന്നിലൂടെ കടന്നുപോകും. പലപ്പോഴും ചരമക്കോളം നോക്കുമ്പോഴായിരിക്കും അയാളുടെ ആ മിന്നൽ പാച്ചിൽ. അതുകൊണ്ട് തന്നെ ഇപ്പോൾ പത്രത്തിൽ ചരമക്കോളം പേജ് ഞാൻ നോക്കാറില്ല. ക്ലാസിലെ കുട്ടികൾ പത്രം നോക്കിയിട്ട് ചരമക്കോളം നോക്കി പറയും.

“സാറേ ഒരുത്തൻ 99 ൽ ഔട്ടായി. സെഞ്ച്വറി അടിക്കാൻ പറ്റിയില്ല. ബൈക്ക് ആക്സിഡന്‍റ് ആയിട്ടാണ് മരിച്ചതെങ്കിൽ സാറേ ഒരുത്തൻ റൺഔട്ട് ആയി എന്നൊക്കെ പറഞ്ഞ് ചിരിക്കും. ഒരുതരം ഭീതിയോടെയാണിത് ഞാൻ കേൾക്കുന്നത്.

മറ്റൊരിക്കൽ വാട്ടർ ടാങ്ക് കഴുകി പുറത്തേക്കിറങ്ങിയ ഞാൻ നോക്കുമ്പോൾ സഹായികളായ ഭാര്യയുടെയും അവളുടെ അച്ഛന്‍റേയും അമ്മയുടെയും പിന്നിലായി അയാൾ നിന്ന് ചിരിക്കുന്നു. സന്ധ്യാസമയത്തെ ചുവന്ന സൂര്യരശ്മികൾ അയാളുടെ വായിലെ മുറുക്കിനെ ഒന്നുകൂടി ചുവപ്പിച്ചു. ഞാനാകെ കുഴഞ്ഞുപോയി.

അന്ന് രാത്രി എനിക്ക് പനി പിടിച്ചു. ശരീരം മൊത്തം വേദനയും. അത് ടാങ്ക് കഴുകിയതിന്‍റെ ആണെന്ന് അവർ പറഞ്ഞു. ഇതിനുമുമ്പും കുറേ തവണ ഞാൻ ടാങ്ക് കഴുകിയതാണ് ആരും സഹായികളില്ലാതെ. അന്നൊന്നും യാതൊരുവിധ ക്ഷീണമോ വേദനയോ ഒന്നും അനുഭവപ്പെട്ടിരുന്നില്ല. ഇയാൾ എന്‍റെ ജീവിതത്തിലെ നിർണ്ണായക ഘടകമായി മാറുന്നുണ്ടോ എന്ന് ഞാൻ ഒരു വിറയലോടെ ഓർത്തു.

മരിച്ചുപോയ എന്‍റെ അച്ഛനെ ഞാൻ ഇടയ്ക്കിടെ സ്വപ്നം കാണാറുണ്ട്. ഞങ്ങൾ തമ്മിൽ സ്വപ്നത്തിൽ ഒരുപാട് നേരം സംസാരിക്കാറുമുണ്ട്. അങ്ങനെയൊരിക്കൽ സംസാരിക്കുമ്പോൾ അച്ഛനോട് ഞാൻ ഇയാളുടെ കാര്യം പറഞ്ഞു. പൊടുന്നനെ സ്വപ്നത്തിൽ അയാളും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു. “നിന്‍റെ അച്ഛന്‍റെ ലോകമല്ല എന്‍റേത്. അദ്ദേഹത്തിന് എന്നെ കാണാൻ പറ്റില്ല” അയാൾ പറഞ്ഞു. “അച്ഛാ അച്ഛാ… ദേ അയാൾ വന്നിരിക്കുന്നു” എന്ന് ഞാൻ അച്ഛനോട് പറഞ്ഞു. അതുവരെ സംസാരിച്ചിരുന്ന അച്ഛൻ പെട്ടെന്ന് നിശബ്ദനായി. പിന്നെ അച്ഛനെ കാണുന്നില്ല.

ഞാൻ ഞെട്ടി എണീറ്റ് നോക്കുമ്പോൾ അലമാരയുടെ ഒരു സൈഡിൽ ജനൽക്കമ്പി പിടിച്ച് അയാൾ ചാരി നിൽക്കുന്നു. തൊണ്ടവരണ്ട് ഒന്ന് ശബ്ദിക്കാൻ പറ്റാതെ അനങ്ങാൻ പോലുമാവാതെ ഞാൻ വിറങ്ങലിച്ച് കിടന്നു. എന്നെ വളരെ ദേഷ്യത്തോടെ നോക്കി ജനൽക്കമ്പികൾക്കിടയിലൂടെ അയാൾ എങ്ങോ മറഞ്ഞു.

ഒരിക്കൽ അടുക്കളയിലെ തുടയ്ക്കുന്ന കരിമ്പൻ പിടിച്ച തോർത്ത് മറ്റ് വേയ്സ്റ്റ് പേപ്പറുകൾക്കൊപ്പം ഞാൻ കത്തിച്ചു. ആ തോർത്ത് എന്നിൽ ഇടയ്ക്കിടെ അകാരണമായ ഒരു ഭീതി ഉണ്ടാക്കിയിരുന്നു. അയാളുടെ തോളിലെ തോർത്ത് പോലെ ആയിരുന്നു അതും. ആ തോർത്ത് മണ്ണെണ്ണ ഒഴിച്ച് കത്തിച്ച് ചാമ്പലാക്കിക്കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ ക്രൂരമായ കണ്ണുകളോടെ ആ നരച്ച രൂപം എന്‍റെ മുന്നിൽ വീണ്ടും വന്നു.

“നീയത് കത്തിച്ചു കളഞ്ഞു അല്ലേ… നിന്നെ എനിക്ക് വേണം” അയാൾ വീണ്ടും പറഞ്ഞു. ഒരു വിറയലോടെ ഞാൻ തരിച്ചു നിന്നു. രാത്രി ഭാര്യയോട് എല്ലാം പറയാൻ തോന്നി. സ്വതവേ വളരെ ഭീരുവായ അവൾ ഇതും കൂടി കേട്ട് പേടിച്ച് സമാധാനം കളയണ്ട എന്നു കരുതി ഞാൻ പറഞ്ഞില്ല.

മറ്റാരോടെങ്കിലും പറയണം എന്നുവച്ചാൽ നാട്ടിലെ അറിയപ്പെടുന്ന നിരീശ്വരവാദി ആയ ഞാൻ ഇത്തരം കഥകൾ പറഞ്ഞാൽ അവരുടെ മുന്നിൽ അപഹാസ്യനായേക്കും എന്നതിനാൽ പറഞ്ഞില്ല.

ഓരോ തവണ കിടന്നുറങ്ങുമ്പോഴും അതിപ്പോ കട്ടിലിൽ ആയാലും അടച്ചിട്ട ജനലിന്‍റെ കമ്പികൾക്കിടയിലൂടെ അയാൾ എന്‍റടുത്തേക്ക് വരും. ഇത് അസഹ്യമായപ്പോൾ പ്രത്യേകിച്ചൊരു കാര്യവും കൂടാതെ വീട് മാറി താമസിക്കാം എന്ന് ഞാൻ ഭാര്യയോട് പറഞ്ഞു. എന്‍റെ നിർബന്ധത്തിന് വഴങ്ങി അവസാനം അവൾ സമ്മതിച്ചു.

പുതിയ വീട്ടിലെ താമസം സംഭവങ്ങൾ കൂടുതൽ വഷളാക്കി. ഒരു മാറ്റം മാത്രം. എനിക്ക് നിന്നെ വേണം എന്നത് അയാൾ നിന്നെ ഞാൻ കൊണ്ടുപോകും എന്നാക്കി മാറ്റി. അയാൾ നിരന്തരം എന്നെ പിന്തുടരാൻ തുടങ്ങി.

എനിക്ക് നിന്നോട് എന്തും പറയാം എന്നതുകൊണ്ടും നീയെന്‍റെ നല്ലൊരു സുഹൃത്തും ആയതുകൊണ്ടുമാണ് ഞാനിത് നിന്നെ അറിയിക്കുന്നത്. ഈ എഴുതിയതൊക്കെയും കനിഹ, നിന്‍റെ അഡ്രസിൽ ഞാൻ നാളെ പോസ്റ്റ് ചെയ്യും. അതിനുമുമ്പ് ഇതെല്ലാം നിനക്ക് ഞാൻ വാട്സാപ്പ് ചെയ്യും. അഥവാ അത് ഡിലീറ്റ് അയിപ്പോയാലും എഴുത്തുപ്രതി നിന്‍റെ അഡ്രസിൽ കിട്ടും. അങ്ങനെ ഒരുറപ്പ് പറയാൻ പറ്റില്ലെങ്കിലും. ഇത് പോസ്റ്റ് ചെയ്യാൻ പറ്റുമോ എന്നുതന്നെ ഉറപ്പില്ല. കാരണം ഇതെല്ലാം കണ്ടുകൊണ്ട് അയാൾ എന്‍റെ അടുത്ത് തന്നെയുണ്ട്. അടച്ചിട്ട ജനാലയുടെ കമ്പികൾക്കിടയിലൂടെയാണ് ഇത്തവണയും അയാൾ വന്ന് നിൽക്കുന്നത്.

“നീ എഴുതിക്കോ. നിന്നെ ഞാൻ കൊണ്ടുപോകും” ഒരുതരം മരവിപ്പോടെയാണ് ഞാനിതെഴുതുന്നത്. ഭാര്യ രണ്ട് ദിവസത്തേക്ക് അവളുടെ വീട്ടിൽ പോയിരിക്കുകയാണ്.

പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കിൽ കനിഹാ, നിന്നെ നാളെ രാവിലെ ഞാൻ വിളിച്ചിരിക്കും. 6 മണിയ്ക്ക് ഞാനിത് നിനക്ക് സെന്‍റ് ചെയ്ത് കഴിഞ്ഞു.

ഇപ്പോൾ സമയം രാവിലെ 5.45 ഞാൻ സിറ്റ്ഔട്ടിൽ നിൽക്കുന്നു. കൂടെ അയാളുമുണ്ട്. സമയം 6.10 എന്‍റെ മൊബൈൽ ഫോൺ അടിച്ചുകൊണ്ടേയിരിക്കുന്നു. ഞാൻ നോക്കി. നിന്‍റെ കോളാണ്. കോളിംഗ് എന്നെഴുതി കാണിക്കുന്നു. പക്ഷേ അടച്ചിട്ട ജനൽ കമ്പികൾക്കിടയിലൂടെ അകത്തു കടന്ന എനിക്ക് നിന്‍റെ കോൾ അറ്റന്‍റ് ചെയ്യാൻ പറ്റില്ലല്ലോ… മുറുക്കി ചുവപ്പിച്ച ചുവന്ന ചുണ്ടുകൾ കാട്ടി അയാൾ അപ്പോഴും എന്നെ നോക്കി വികൃതമായി ചിരിച്ചു.

“അഞ്ച് വർഷമായി ഞാനതിനെ നേരിടുന്നു” പാർവ്വതി തിരുവോത്ത്

ഉയരെ, വൈറസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, പാർവ്വതി തിരുവോത്ത് സംവിധായികയുടെ റോളിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണിപ്പോൾ. ദേശീയ അവാർഡ് നേടിയിട്ടുള്ള ഈ മലയാളി താരം ബോളിവുഡിൽ കരീബ് കരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ എൻട്രി നേടിയിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ സമയത്ത് തിരക്കഥാ രചനയിലും പഠനത്തിലുമായിരുന്നു പാർവ്വതി.

ലോക്ഡൗൺ കാലം പാർവ്വതിക്കും അത്ര ഈസി ഗോയിംഗ് കാര്യമായിരുന്നില്ല. സ്നേഹവലയത്തിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന ആശ്വാസത്തിനിടയിൽ പോലും മനസ്സിലെ ചാഞ്ചാട്ടം തുടരുന്നുണ്ടായിരുന്നു.

അന്ന എംഎം വെട്ടിക്കാടുമായി നടത്തിയ ദീർഘസംഭാഷണത്തിൽ കുറേക്കാലമായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഡിപ്രഷനെക്കുറിച്ച് പാർവ്വതി വെളിപ്പെടുത്തി. കോവിഡിന്‍റെ സമയത്തും നിപയുടെ സമയത്തും കേരളം അതിനെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് നിപ വൈറസിനെ കേന്ദ്രീകരിച്ച് ഇറങ്ങിയ വൈറസ് സിനിമ നൽകുന്ന പാഠങ്ങളെക്കുറിച്ചും പാർവ്വതി തുറന്നു പറയുന്നു.

ലോക്ഡൗൺ കാലത്ത് പാർവ്വതി എന്ന വ്യക്‌തി സ്വയം തിരിച്ചറിഞ്ഞ കാര്യം?

എനിക്ക് അസാദ്ധ്യമായ മനക്കരുത്ത് ഉണ്ടെന്ന്… (ചിരിക്കുന്നു). യഥാർത്ഥത്തിൽ ഈ നയം ഞാനെന്‍റെ ജോലി സ്ഥലത്താണ് കൂടുതൽ പ്രയോഗിച്ചിരുന്നത്. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളോട് ഞാൻ എന്നോട് സ്വീകരിക്കുന്ന നയത്തേക്കാൾ മികച്ച സമീപനമായിരുന്നു. അതിനാൽ ഈ സമയം എന്‍റെ ഡിപ്രഷനനോട് ഞാൻ എങ്ങനെ ഡീൽ ചെയ്തു എന്നതു പ്രധാനമാണ്. മരുന്ന് ഉപയോഗിക്കാതെ ഓൺലൈൻ തെറാപ്പിയിലൂടെയും അടുത്ത സുഹൃത്തുക്കളുമായുള്ള ബന്ധത്തിലൂടെയും ഞാനതിനെ ഓവർകം ചെയ്യാൻ ശ്രമിച്ച സമയമാണിത്.

രണ്ടോ മൂന്നോ സിനിമ കഴിഞ്ഞാൽ കുറച്ചു ഫ്രീടൈം ഞാൻ എടുക്കാറുണ്ട്. പക്ഷേ സ്വയം ഒരു മുറിയിൽ ബന്ധനത്തിൽ കഴിയുക, അതും അനിവാര്യമായ ഒരു സംഗതി. തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമായിരുന്നു. ലോക്ഡൗൺ തുടങ്ങി ഒരാഴ്ചയോളം ആ സ്റ്റിഫ്ളിംഗ് ഫീൽ നിലനിന്നു. പിന്നെ ഞാൻ വർക്കിൽ ഫോക്കസ് ചെയ്തു. ഞാൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒരു ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ്. കൂടാതെ ഫിലിംരംഗത്തുള്ള ഒരു സുഹൃത്തിന്‍റെ പ്രൊജക്ടിന്‍റെ ഭാഗമായും വർക്ക് ചെയ്യുന്നുണ്ട്. ഇതൊക്കെ വളരെ റിവാർഡിംഗ് ആയ സംഗതിയാണെങ്കിലും സ്വയം ഒരു തൊഴിൽ കാര്യം ചെയ്യുക എന്നത് ഇത്തിരി പ്രയാസമാണ്. കാരണം അങ്ങനെ ചെയ്യാൻ സെൽഫ് മോട്ടിവേഷൻ ആവശ്യമാണ്. എന്‍റെ മന:ശക്‌തിയുടെ പുതിയ മുഖം ഞാൻ ഓരോ ദിവസവും മനസ്സിലാക്കി എന്നു പറയാം. ഇമോഷണലി ലോ ആകുന്ന സമയത്തൊക്കെ ഞാനതെക്കുറിച്ച് എന്‍റെ സ്ക്കൂൾ കോളേജ് സുഹൃത്തുക്കളോട് തുറന്നു പറയാറുണ്ടായിരുന്നു. എന്നാൽ അവരിൽ ചിലർ ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്രതികരിച്ചത് ഇങ്ങനെ.

“ഓഹ്, നീ സഹതാപത്തിന് അടിമപ്പെട്ടിരിക്കുകയാണ്. അതിൽ നിന്ന് പുറത്തുകടക്കണം എന്നൊക്കെ” അങ്ങനെ കേട്ടപ്പോൾ ആ രീതിയിൽ ഞാൻ കുറേ ശ്രമിച്ചു. ഞാനതിൽ നിന്ന് പുറത്തു കടക്കേണ്ടത് ഉണ്ട് എന്ന് ഞാനും ചിന്തിച്ചു. പിന്നീടെനിക്ക് മനസ്സിലായി ഞാനെല്ലാം ഉള്ളിലേക്ക് ഒതുക്കാൻ ശ്രമിക്കുകയാണ്. അത് പിന്നീടൊരു ദിനം വളരെ താമസിയാതെ പൊട്ടിത്തെറിയായി രൂപപ്പെടാം എന്ന് തിരിച്ചറിവുണ്ടായി. എന്‍റെ പ്രശ്നം എന്നേക്കാൾ നന്നായി മറ്റൊരാൾക്ക് അറിയാനാവില്ല. അതുകൊണ്ട് ഞാൻ മെഡിക്കൽ ഹെൽപ് തേടി. എന്‍റെ ഫീലിംഗ് എഴുതേണ്ട രീതികളും ആളുകളോട് അവതരിപ്പിക്കേണ്ടത് എങ്ങനെയെന്നും ഞാൻ മെല്ലെ മനസ്സിലാക്കി. എന്‍റെ സ്വന്തം കാര്യത്തിന് അതായത് നമ്മൾ സ്വന്തം ശരീരത്തിനും മനസ്സിനും വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് വെറുതെയാണെന്ന മൈന്‍റ്സെറ്റ് ഞാൻ മറികടക്കാൻ ശ്രമിക്കുകയാണിപ്പോൾ. നമ്മൾക്ക് പുറത്തുള്ള കാര്യങ്ങൾക്കാണ് നാം കൂടുതൽ വാല്യു നൽകുന്നത്.

ഡിപ്രഷൻ അഥവാ വിഷാദം എന്ന് പൊതുവെ ആളുകൾ ഉപയോഗിക്കുന്ന ആ പദപ്രയോഗത്തിനുപകരം ക്ലിനിക്കൽ ഡിപ്രഷൻ എന്നു പറയാറുണ്ടല്ലോ. എന്താണ്?

ദു:ഖവും വിഷാദവും രണ്ടാണ്. ക്ലിനിക്കൽ ഡിപ്രഷൻ എന്ന് ഉപയോഗിക്കുമ്പോൾ അതുതന്നെയാണ് അർത്ഥമാക്കുന്നത്. ഉൽകൺഠയും പാനിക് അറ്റാക്കും ഉണ്ട് എന്ന് ഒരാൾ പറഞ്ഞാൽ അത് എനിക്ക് കൃത്യമായി മനസ്സിലാവും. കാരണം കഴിഞ്ഞ അഞ്ചു വർഷമായി ഞാനതിനെ നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്.

എന്തുകൊണ്ട് ഇക്കാര്യം തുറന്നു പറയാൻ തയ്യാറായത്. നമ്മുടെ നാട്ടിൽ ഇത് പതിവല്ലല്ലോ?

ചെറുപ്പം മുതൽ ഞാനീ കാര്യം തുറന്നു പറയാറുണ്ടായിരുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ ആളുകൾ എന്നെ വിലയിരുത്തുന്ന രീതി എനിക്ക് മനസ്സിലാവും. അത് മോശമായാൽ പോലും അതിനെക്കുറിച്ച് ചിന്തിച്ചു വിഷമിക്കുന്ന രീതിയൊക്കെ ഞാൻ വളരെമുന്നേ അവസാനിപ്പിച്ചതാണ്. എനിക്ക് ഡിപ്രഷൻ ഉണ്ടാകുമ്പോൾ ഞാൻ സ്വയം അഭിമാനിക്കുവാനാണ് ശ്രമിക്കാറുള്ളത്. ഞാനിന്നെന്താണോ, ഇന്ന് ആയത്, അത് എന്‍റെ അതിജീവനത്തിന്‍റെ ബാക്കിപത്രമാണ്. അത് ഞാൻ തുടർന്നുകൊണ്ടേയിരിക്കും. എല്ലാ ദിവസവും ഡിപ്രഷൻ സഹിക്കുന്ന ഒരു വ്യക്‌തി എന്നതിനേക്കാൾ ഒരു സർവൈവർ എന്ന നിലയിലേക്ക് ഞാൻ എന്നെ സ്ഥാപിക്കുകയാണ്. ചിലപ്പോഴൊക്കെ ഓരോ നിമിഷത്തിലും എനിക്ക് ഡിപ്രഷനോട് നോ പറയാൻ ശ്രമിക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും ശുഭാപ്‌തിവിശ്വാസം ഉപേക്ഷിക്കരുതെന്ന് സ്വയം പറയും. ഇര എന്ന മനോഭാവം ഇല്ലായ്മ ചെയ്ത് എല്ലാത്തിനെയും മറികടക്കാനുള്ള കരുത്ത് സ്വയം ഉണ്ടെന്ന് ഓർമ്മിപ്പിക്കേണ്ടത് വളരെ പ്രധാനപ്പെട്ട സംഗതിയായി ഞാൻ മനസ്സിലാക്കുന്നു. ചിലയാളുകൾക്ക് ഇതൊന്നും സംസാരിക്കാൻ ഇഷ്ടമല്ല. അതും ശരിയായ നിലപാടാണ്, അവരെ യഥാസമയം സഹായിക്കാൻ ആളുണ്ടെങ്കിൽ. എന്നെ സ്നേഹിക്കുന്നവരിൽ നിന്ന് എന്നെ മനസ്സിലാക്കാനുള്ള ശ്രമം എനിക്ക് ലഭിച്ചിട്ടുണ്ട്. പക്ഷേ അത് ഞാൻ അന്യരിൽ നിന്ന് പ്രതീക്ഷിക്കാറില്ല. ഒന്നാമതായി, അത് അവരുടെ പരിഗണനയിൽ വരുന്ന കാര്യമല്ലല്ലോ. രണ്ടാമതായി, അവർക്കെന്നെ മനസ്സിലാക്കേണ്ട ആവശ്യവുമില്ല. ഞാൻ കടന്നുപോകുന്ന വെല്ലുവിളിയെക്കുറിച്ച് എന്‍റെ അടുത്ത ആളുകളെ മനസ്സിലാക്കിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അപ്പോൾ നമ്മളെ അവർ കളിയാക്കിയാൽ പിന്നെ വീണ്ടും അതിനെ അതീജീവിക്കണമല്ലോ!

ഡിപ്രഷനെ നേരിടാൻ സഹായം തേടുന്നതാണ് നല്ലതെന്ന് ചിന്തിക്കാൻ ആരാണ് പ്രേരിപ്പിച്ചത്?

എന്‍റെ ഒരു കുടുംബാംഗം. എന്നോട് വളരെ ക്ലോസ് ആയ ആളാണ്. ഡിപ്രഷൻ അലട്ടുന്നുണ്ടായിരുന്നു. ഒരിക്കൽ അതേച്ചൊല്ലി എന്നോട് സംസാരിക്കുകയും സഹായം തേടുകയും ചെയ്തു. “എനിക്കിത് സ്വയം ചെയ്യാനാകുമെന്ന് തോന്നുന്നില്ല. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്‍റെ മനസ്സ് നിയന്ത്രിക്കാൻ കഴിയുന്നില്ല. എനിക്കൊരു ഡോക്ടറെ കാണണം. ഒന്നുകൊണ്ടുപോകാമോ?” എന്നാണ് അദ്ദേഹം ചോദിച്ചത്. ആ ചോദ്യമാണ് എന്നെയും സ്വയം ചിന്തിക്കാൻ പ്രേരിപ്പിച്ചത്.

അദ്ദേഹത്തെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയതും ആ സാഹചര്യത്തെ മറികടക്കാൻ ആ വ്യക്‌തി കാണിച്ച ധൈര്യവും എന്നെ ഒരുപാട് സഹായിച്ചു. എനിക്കും ശരിയായ കെയർ ആവശ്യമായിട്ടും ഞാനത് നിഷേധിക്കുകയായിരുന്നു എന്ന തിരിച്ചറിവുണ്ടായത് അപ്പോഴാണ്.

തുടക്കത്തിൽ എനിക്ക് വലിയ വിഷമമായിരുന്നു. ഒരു തെറാപ്പിസ്റ്റിനെ കാണാൻ. അപരിചിതനായൊരു വ്യക്‌തിയാൽ ജഡ്ജ് ചെയ്യപ്പെടുമല്ലോ എന്ന ഭീതി. മറ്റൊരു പ്രയാസം ഞാൻ എപ്പോഴും എന്‍റെ പ്രതിസന്ധി മനസ്സിലാക്കാൻ കഴിയാത്ത കുറേപ്പേരുടെ ഇടയിലായിരിക്കും എന്നതാണ്. ആ പ്രതിസന്ധിയോട് ഞാൻ പൊരുത്തപ്പെട്ടത് ഐഡന്‍റിറ്റി നിലനിർത്തുക എന്ന നിലയിൽ പോലുമായിരുന്നു. എന്തായാലും ഞാൻ തുടർന്ന് കൂടുതൽ കോൺഫിഡന്‍റായി. എന്‍റെ പ്രശ്നങ്ങൾ തുറന്നു സംസാരിക്കാനും എനിക്കാവുന്നതൊക്കെ സ്വയം പരിഹരിക്കാനും ശ്രമിച്ചു തുടങ്ങി. എന്‍റെ പാനിക് അറ്റാക്കുകൾ മുമ്പ് ശാരീരികമായ രോഗമായി മാറുകയോ ശ്വാസതടസ്സമോ വേദനയോ ആയി തോന്നിയിരുന്നു. ജോലി നല്ല രീതിയിൽ ചെയ്യണമെന്ന എന്‍റെ ആഗ്രഹമാണ് എന്നെ സഹായം തേടാൻ പ്രേരിപ്പിച്ച പ്രാധാന കാരണം.

ഇപ്പോൾ സ്വയം മികച്ചതായി മാറിക്കൊണ്ടു തന്നെ നല്ല പെർഫോമൻസിലേക്ക് മാറാൻ കഴിയുന്നു…

അതൊരു വലിയ, നീണ്ട വളഞ്ഞ പാതയായിരുന്നു. എവിടെ തുടങ്ങിയെന്നു പോലും അറിയില്ലായിരുന്നു. നിങ്ങൾ അതേക്കുറിച്ച് ചോദിച്ചപ്പോഴാണ് ഞാനതേക്കുറിച്ച് ഇത്രയും ചിന്തിച്ചതുതന്നെ. അതുകൊണ്ട് ഈ ഇന്‍റർവ്യൂ മെന്‍റൽ ഹെൽത്തിനെക്കുറിച്ചുള്ള ഇന്‍റർവ്യൂ ആയി. രസകരമായിരിക്കുന്നു. യഥാർത്ഥത്തിൽ അങ്ങനെ ഒന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

ദു:ഖത്തെയും ഒരു തെറാപ്പിസ്റ്റിന്‍റെ സഹായം വേണ്ടിവരുന്ന അവസ്ഥയെയും എങ്ങനെയാണ് വേർതിരിച്ചറിയാൻ കഴിയുക?

എല്ലാവരുടെയും കാര്യം എനിക്കറിയില്ല. പക്ഷേ എന്‍റെ കാര്യം ഞാൻ പറയാം. പാനിക് അറ്റാക്കുകൾ വരുമ്പോൾ എനിക്ക് ശ്വാസം മുട്ടും. അപ്പോൾ എന്നെ ആശുപത്രിയിൽ കൊണ്ടുപോകും. പക്ഷേ ശാരീരികമായി ഒരു പ്രശ്നവും കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ പറഞ്ഞു, ഇതൊരു ആങ്സൈറ്റി അറ്റാക്ക് ആണ്. ആദ്യമുണ്ടായപ്പോൾ, അത് ശരിക്കും ഫണ്ണിയായിരുന്നു. ഞാൻ വർക്കിനിടയിലായിരുന്നു. എന്‍റെ ഡയറക്ടറും, ടീമും എല്ലാവരും ചോദിച്ചു. “നിങ്ങൾക്ക് വർക്കിൽ സ്ട്രസ്സുണ്ടോ? പക്ഷേ കാണുമ്പോൾ അങ്ങനെയില്ല?”

എന്‍റെ ചിന്തയും അങ്ങനെയായിരുന്നു. എനിക്കെന്താണ് സംഭവിക്കുന്നതെന്ന് പോലും മനസ്സിലാകുന്നില്ലായിരുന്നു. ഓക്കേ അല്ലായിരുന്ന പലകാര്യങ്ങളും ഞാൻ ഓക്കേ ആണെന്ന് ഭാവിച്ച് വർഷങ്ങളോളം ഞാൻ എന്നെ തന്നെ അടക്കിവച്ചിരുന്നു. പിന്നീട് ശാരീരികമായ ക്ഷീണവും എനിക്ക് ചുറ്റും നിറയുന്ന ഇരുട്ടും നിമിത്തം ഞാൻ കിടക്കയിൽ തന്നെയായിരിക്കാൻ ശ്രമിച്ചു. എഴുന്നേൽക്കാനുള്ള മടി വർദ്ധിച്ചു. സ്ട്രസ് തിന്നുന്ന ആളാണെന്നറിഞ്ഞിട്ടും അതിൽ നിന്ന് രക്ഷപ്പെടാൻ പോലും തോന്നാതായപ്പോൾ എന്തോ ഒരു കുഴപ്പം എനിക്ക് തന്നെ തോന്നിത്തുടങ്ങി. ആരെങ്കിലും എന്നെക്കുറിച്ച് ഇതു സംബന്ധിച്ച് നല്ല രീതിയിൽ ചോദിച്ചാൽ പോലും ഞാൻ പാനിക്കാവുമായിരുന്നു.

കുറേ സെഷൻസ് വേണ്ടിവന്നു, എനിക്ക് ആ വെല്ലുവിളികളെയൊക്കെ തരണം ചെയ്യാൻ. സത്യം പറഞ്ഞാൽ എനിക്കും ഭയമായിരുന്നു. അവർക്ക് എന്നെ മനസ്സിലാകില്ല എന്നും അവർ പറയുന്നത് എന്നെ സഹായിക്കാനാണ് എന്ന് എനിക്കും മനസ്സിലാകാത്ത സാഹചര്യങ്ങളെ ഞാൻ ഭയന്നു. എന്തായാലും നല്ല ധൈര്യത്തോടെ ഞാൻ എല്ലാറ്റിനേയും അതിജീവിച്ചു.

ഈ വിഷയത്തിൽ നിന്ന് പുറത്തുകടക്കാൻ എനിക്ക് സഹായം ആവശ്യമുണ്ടെന്നും അങ്ങനെ മാത്രമേ സ്വയം കെയർ ചെയ്യാൻ കഴിയൂ എന്നും ഞാൻ മനസ്സിലാക്കി. ഈ സമയത്തും എനിക്ക് പ്രിയപ്പെട്ടൊരാൾ എന്നോട് സഹായം ചോദിച്ചാൽ ഞാൻ ചെയ്യും. പക്ഷേ എന്നിലേക്ക് തിരിച്ചു വരുമ്പോൾ അതെന്നെ തളർത്തുകയും ചെയ്തു. ഉറങ്ങാൻ കുറച്ചു മരുന്ന് മാത്രം മതി. അതല്ലെങ്കിൽ കുറച്ചുനാൾ കഴിച്ചാൽ മതി എന്നായിരുന്നു തുടക്കത്തിൽ എന്‍റെ ചിന്ത. പക്ഷേ എനിക്ക് അതിലും മികച്ചത് വേണമെന്ന ചിന്ത പിന്നീടുണ്ടായി. ഞാൻ ചികിത്സ തേടി, ക്ലിനിക്കലി ഡിപ്രഷൻ ഡയഗ്നോസിസ് ചെയ്തശേഷം ഞാൻ ആ പാതയിലൂടെ മുന്നേറാൻ ശ്രമിക്കുകയാണ്. എന്നോടൊപ്പം നിൽക്കുക എന്നതായിരുന്നു എന്‍റെ വലിയ സ്ട്രഗിൾ.

മെന്‍റൽ സ്റ്റേജസിനെക്കുറിച്ച് സംസാരിക്കുമ്പോൾ സിഷോഫ്രെനിക്, അൽഷിമെർ തുടങ്ങിയ വാക്കുകൾ ആളുകൾ ഫ്രീക്വന്‍റ് ആയി ഉപയോഗിക്കുന്നത് സെൻസിറ്റീവ് ആയ ഒരു വിഷയമായി മാറുന്നുണ്ടോ?

ഒരു വ്യക്‌തി, അയാളുടെ അടുത്ത ബന്ധമുള്ള വ്യക്‌തിയൊക്കെ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴാണ് ആ വാക്കുകൾ സെൻസിറ്റീവ് ആയി ഫീൽ ചെയ്യുന്നത്. ഉദാഹരണത്തിന് ഫെമിനിസം എന്ന വാക്കിനോട് ഞാൻ വളരെ സെൻസിറ്റീവ് ആയിരുന്നു. ഞാൻ എപ്പോഴും ഒരു ഫെമിനിസ്റ്റാണെന്ന് എനിക്കറിയാം. കാരണം എനിക്കതിൽ ചില അനുഭവങ്ങളുണ്ട്. എന്നാൽ പാർശ്വവൽക്കരിക്കപ്പെട്ട വേറെ ആളുകളെ അവരുടെ പോരാട്ടങ്ങളെ ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചതോടെ സ്വന്തം അനുഭവങ്ങളെ മറ്റൊരാളുടേതുമായി ഇക്വേറ്റ് ചെയ്യാൻ കഴിയില്ല എന്നു വ്യക്‌തമായി. ഓരോരുത്തരുടേയും വേദനയും പോരാട്ടവും യുണീക്ക് തന്നെയാണ്. ഭാഷയെക്കുറിച്ച് പറയുമ്പോൾ ഫെമിനിസ്റ്റ് അടക്കം, പലവാക്കുകളും തമാശയ്ക്കായി ഉപയോഗിക്കാൻ ശ്രമിക്കുന്നതായി കാണാറുണ്ട്.

സ്വന്തം മാനസികാരോഗ്യത്തെ കുറിച്ച് ഒരു പൊതുയിടത്ത് എന്നാണ് ആദ്യമായി തുറന്നു സംസാരിച്ചത്?

ഇവിടെയാണ് ഞാൻ ആദ്യമായി ഇത്രയും വിശദമായി മാനസികാരോഗ്യത്തെക്കുറിച്ച് സംസാരിച്ചത്. വിമൻ ഇൻ സിനിമ കളക്ടീവ് രൂപീകരിച്ചതിനു ശേഷം പേടിയൊക്കെ ഞങ്ങൾ മാറ്റിവച്ചു. എല്ലാം റിസ്കിലാണെന്ന മുന്നറിവാണ് അതിന് കാരണം. ഇന്‍റർവ്യൂകളിൽ ചോദിക്കുന്നതിന് മാത്രം ഉത്തരം നൽകുന്നതായി പതിവ്. പക്ഷേ എന്‍റെ ക്ലോസ് സർക്കിളുകളിൽ ദിനേന എന്ന വണ്ണം ഞാനെന്‍റ ഇമോഷൻസിനെ കുറിച്ച് പറയാറുണ്ട്. അതുതന്നെയാവാം ഇവിടെ സംസാരിക്കാൻ ആത്മവിശ്വാസം നൽകിയത്.

ലോക്ഡൗൺ വേളയിൽ ഗാർഹിക പീഡനം, മദ്യപാനം, മാനസികാരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ആദ്യമായി സംസാരിച്ച സംസ്ഥാനം കേരളമാണ്. ഇത് പ്രതീക്ഷിച്ചിരുന്നോ?

പൂർണ്ണമായും. ഭരണകൂടത്തിൽ അത്രയും വിശ്വാസമുണ്ട്. പ്രത്യേകിച്ചും നമ്മുടെ ആരോഗ്യമന്ത്രി കെ.കെ ഷൈലജടീച്ചറെ. രണ്ട് തവണയും നിപ ബാധയെ കേരളം കൈകാര്യം ചെയ്ത രീതിയെ. 2018 ലാണ് ആദ്യം നിപ വൈറസ് കോഴിക്കോട് പൊട്ടിപ്പുറപ്പെട്ടത്. അപ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു. 2019 ൽ ഞാൻ എറണാകുളത്തായിരിക്കുമ്പോൾ വൈറസ് സിനിമ ഇറങ്ങാൻ നേരത്താണ് രണ്ടാമത്തെ ഔട്ട് ബ്രെയ്ക്ക്. നൂറ് കണക്കിന് ആളുകളെ ക്വാറന്‍റൈൻ ചെയ്യുകയും മരണമില്ലാതെ ആ അവസ്ഥ മറികടക്കുകയും ചെയ്തു. നിപ വേവ് ആദ്യം ഉണ്ടായപ്പോൾ അതൊരു വലിയ പകർച്ചവ്യാധി ആയി കേരളത്തെ വിഴുങ്ങുമെന്ന് ഞാൻ ഭയന്നിരുന്നു. പക്ഷേ അതിനെ അതിജീവിച്ചത് ഗവൺമെന്‍റ് ആരോഗ്യപരിരക്ഷാ രീതികകളുടെ മികവ് വെളിപ്പെടുത്തുന്നു. പ്രതിപക്ഷത്തിനുപോലും ഈ ഗവൺമെന്‍റിന്‍റെ പ്രവർത്തനങ്ങളെ ഇക്കാര്യത്തിൽ അവഗണിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ ഗവൺമെന്‍റിനെ ഞാൻ 100 ശതമാനം പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പകർച്ചവ്യാധി തടയാൻ കൈക്കൊണ്ട രീതികളെക്കുറിച്ച് കേരളത്തിന് നല്ല ആത്മവിശ്വാസമുണ്ട്. ഇത് മറ്റ് സ്ഥലങ്ങളിൽ ഇല്ലെന്നാണോ?

കേരളഗവൺമെന്‍റ് ഈ സാഹചര്യത്തെ നേരിട്ട രീതി തന്നെയാണ് പ്രധാനം. സ്ഥിരതയോടെ കാര്യങ്ങളെ സമീപിക്കുകയും പതിവായി പത്രസമ്മേളനം നടത്തുകയും ചെയ്തു. കേരളത്തിലെ മന്ത്രിമാരും ആരോഗ്യപ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് നാം ഇതിനെ അതിജീവിക്കുമെന്ന വിശ്വാസം ജനങ്ങൾക്ക് സമ്മാനിച്ചു. ആ വിശ്വാസം നഴ്സുമാരുടെയും ഡോക്ടർമാരുടേയും പ്രവർത്തനത്തിലും ഉണ്ടായിരുന്നല്ലോ. കോവിഡ് 19 നെതിരെയുള്ള സംസ്ഥാനഗവൺമെന്‍റിന്‍റെ നടപടികൾ സമഗ്രമാണ്. അതാണ് ഈ പ്രതിസന്ധി തരണം ചെയ്യുന്ന വേളയിൽ ക്രേന്ദത്തിന് നഷ്ടമായിരിക്കുന്നത്.

2018 ലെ നിപാ ബാധയെ കേന്ദ്രീകരിച്ചുള്ള താങ്കളുടെ സിനിമ വൈറസിൽ കേന്ദ്രം കേരള ഗവൺമെന്‍റിനെ സമ്മർദ്ദം ചെലുത്തുന്നത് ഇതൊരു ജൈവായുധമാണോ എന്ന സംശയത്തോടെ കൂടുതൽ അന്വേഷണം നടത്താനാണ്. കോവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ ഈ സീനിനെ എങ്ങനെ വിലയിരുത്തുന്നു?

അത്തരമൊരു സാഹചര്യം ഹാന്‍റിൽ ചെയ്യുമ്പോൾ ആ സീൻ അനിവാര്യമാണ്. പ്രത്യേകിച്ചും ന്യൂനപക്ഷസമുദായങ്ങളോട് യുദ്ധസമാനമായ നിലപാടുകളുള്ളപ്പോൾ തബ്ലിഗി ജമാത് സ്കാൻഡൽ വന്ന സമയത്ത് വലിയ ചർച്ചകൾ ഇതേക്കുറിച്ചൊക്കെ നടന്നിട്ടുണ്ട്. പക്ഷേ കേരളത്തിൽ അങ്ങനെ ഒരു മതവിശ്വാസത്തിലോ അതിന്‍റെ വീഴ്ചകളിലോ ആരും ശ്രദ്ധ കേന്ദ്രീകരിക്കാറുമില്ല. അതിനർത്ഥം കേരളം വർഗീയ വിമുക്‌തമാണെന്നല്ല. പക്ഷേ ഇവിടെ അത്തരം കാര്യങ്ങൾ കോൺസ്റ്റന്‍റായ പരിശോധനയിലൂടെയാണ് പോകുന്നത്. അതിനാൽ കേരളത്തിന് പുറത്തു സംഭവിക്കുന്ന കാര്യങ്ങളെ കൃത്യമായി വിശകലനം ചെയ്യാൻ ഇവിടെയുള്ളവർക്ക് കഴിയുന്നു. ഓരോ സമുദായങ്ങളെ സിനിമകളിൽ പോർട്രയിറ്റ് ചെയ്യുന്ന രീതി നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. മലയാളത്തനിമ എന്നു പറഞ്ഞാൽ തൃശൂരിലെ ഒരു മനയാണെന്ന് അർത്ഥമാക്കേണ്ടതില്ല. അതുപോലെ പ്രധാന കഥാപാത്രം തറവാടിന്‍റെ നേതാവ് ആകണമെന്നുമല്ല. കുറേ കാലങ്ങളായി സിനിമകളിൽ കേരളത്തം കാണിക്കാൻ ഒരു പ്രത്യേകരീതി അവലംബിക്കുന്നത് പതിവായിരുന്നു. പക്ഷേ ഇപ്പോൾ നമ്മൾ എല്ലാത്തരം കമ്മ്യൂണിറ്റികളും ഉൾപ്പെട്ട സാധാരണകഥകൾ ഇറങ്ങുന്നില്ലേ? ന്യൂനപക്ഷത്തിന്‍റെ സാധാരണത്തം പോപ്പുലർ കൾച്ചറായി പ്രദർശിപ്പിക്കപ്പെടുമ്പോൾ ആളുകളിലത് കൂടുതൽ സ്വാധീനം ചെലുത്തുന്നു. അതു തുടരുമെന്നാണ് എന്‍റെ പ്രതീക്ഷ.

ഈ പകർച്ചവ്യാധി സമയത്ത് വൈറസ് എന്ന സിനിമ ആളുകൾ കാണേണ്ടതിന്‍റെ പ്രാധാന്യം?

ഒരു പകർച്ചവ്യാധിയെ കുറിച്ച് അതും യാഥാർത്ഥ്യത്തിൽ സംഭവിച്ച ഒരു പകർച്ചവ്യാധിയെകുറിച്ചുള്ള സിനിമയാണ് വൈറസ്. അത് ഇത്തരം സംഭവങ്ങളെ കുറിച്ച് വലിയൊരു ഉൾക്കാഴ്ചയാണ് നൽകുന്നത്. ചിത്രത്തിൽ കാണിച്ചിട്ടുള്ള ബേസിക്കായ മെഡിക്കൽ കാര്യങ്ങൾ, യഥാർത്ഥമായ കാര്യങ്ങളാണ്. കൃത്യമായി കൈകാര്യം ചെയ്താൽ എല്ലാം ഭംഗിയായി മുന്നോട്ടുപോകുമെന്ന് ഈ ചിത്രം വ്യക്‌തമാക്കുന്നുണ്ട്. കോഴിക്കോട് നിപ ബാധ ഉണ്ടായവരിൽ ഭൂരിഭാഗവും രോഗബാധിതരെ സഹായിച്ചതുകൊണ്ട് പിടിപെട്ടവരാണ്. എന്നാൽ ഈ ബാധ നിയ്രന്തിക്കാൻ മൊത്തം ജനത ഒറ്റക്കെട്ടായി നിന്നു. ഇതാണ് സമൂഹത്തിന്‍റെ കൂട്ടായ്മയുടെ ശക്‌തി. ആ ശക്‌തിയിലേക്കാണ് വൈറസ് വിരൽ ചൂണ്ടുന്നത്. ഈ സന്ദേശമാണ് ഈ പകർച്ചവ്യാധി സമയത്തും ജനങ്ങളിലെത്തേണ്ടത്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें