സൺഗ്ലാസുകൾ ഒരു സ്റ്റൈൽ സ്റ്റേറ്റ്മെൻറ് മാത്രമല്ല. കണ്ണിന്‍റെയും കൺതടങ്ങളുടെയേും ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ വലിയൊരു പങ്ക് ഇവയ്ക്ക് വഹിക്കാൻ കഴിയും. സൂര്യരശ്മികളിൽ അടങ്ങിയിട്ടുള്ള അൾട്രാവയലറ്റ് രശ്മികളാണല്ലോ സൺബേണിനും മുഖത്തെ മറ്റ് അലർജികൾക്കും കാരണമാകുന്നത് ഇതേ യുവി രശ്മികൾ കണ്ണുകൾക്കും ഹാനികരമാണ്.
സൂര്യരശ്മികളിൽ അടങ്ങിയിട്ടുള്ള യുവി കിരണങ്ങളെ കണ്ണിൽ തട്ടാതെ മറയ്ക്കാനും അവയെ വലിച്ചെടുത്ത് കാഠിന്യം കുറയ്ക്കാനുമാണ് സൺഗ്ലാസുകൾ ഉപയോഗിക്കുന്നത്.
സൂര്യകിരണങ്ങൾ വെള്ളത്തിലും തറയിലും തട്ടി പ്രതിഫലിച്ച് കണ്ണിൽ പതിക്കുന്നതും നല്ലതല്ല. അതുകൊണ്ടാണ് കടല്‍ തീരത്തോ മഞ്ഞുമലയിലോ യാത്ര ചെയ്യുമ്പോൾ കടുത്ത നിറത്തിലുള്ള സൺഗ്ലാസുകൾ നല്ലതാണെന്ന് പറയുന്നത്.
സൂര്യരശ്മികളെ നല്ലതും ചീത്തയും വേർതിരിച്ച് അരിച്ചെടുക്കുകയും കൃഷ്ണമണിയിലേൽക്കുന്ന ഗ്ലെയർ കുറയ്ക്കുകയും ചെയ്യാൻ സൺഗ്ലാസുകൾക്ക് കഴിയും. അതേസമയം നിറങ്ങളെ അതേപടി വീക്ഷിക്കുന്നതിൽ ഒരു പ്രയാസവും ഉണ്ടാവുകയും ഇല്ല. കനം കുറഞ്ഞതും മുഖത്തിന് പാകമായതും വേണം തെരഞ്ഞെടുത്ത് ധരിക്കാൻ.
പോളികാർബണേറ്റ് കൊണ്ട് നിർമ്മിച്ച സൺഗ്ലാസുകൾക്ക് ഭാരം താരതമ്യേന കുറവായിരിക്കും. ഇതിൽ പോറൽ വീഴാനും സാദ്ധ്യതകുറവാണ്. സ്ക്രാച്ച് പ്രൂഫായിട്ടുള്ള സൺഗ്ലാസുകളും ലഭ്യമാണ്. ഇതിൽ നിങ്ങൾക്കിഷ്ടിപ്പെട്ട ഫഷനും നിറവും ആകൃതിയും കൂടി കണക്കിലെടുത്താൽ ആരോഗ്യത്തോടൊപ്പം സൗന്ദര്യവും ജ്വലിക്കും.