പാമ്പുകടിയേറ്റാൽ കടിയേറ്റയാളും ചുറ്റുമുള്ളവരും പരിഭ്രാന്തരാകുന്നത് സാധാരണമാണ്. പാമ്പുകടിയേറ്റാൽ കൃത്യമായ അറിവില്ലാതെ പലപ്പോഴും നമ്മൾ ചെയ്യാറുള്ള കാര്യങ്ങൾ വിപരീതഫലമുളവാക്കുന്നതാണ്. പാമ്പുകടിയേറ്റാൽ ശരിയായ ചികിത്സാരീതി എങ്ങനെയാണ് എന്നതിനെക്കുറിച്ച് പ്രശസ്ത ഗ്യാസ്ട്രോ എൻറോളജിസ്റ്റും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം പ്രസിഡന്‍റുമായ ഡോ. രാജീവ് ജയദേവൻ പറയുന്നത് ശ്രദ്ധിക്കാം.

പാമ്പുകടിയേറ്റാൽ മുറിവേറ്റ ഭാഗത്തിന് മുകളിൽ ചരടുപയോഗിച്ച് കെട്ടുക, മുറിവായിൽ നിന്ന് രക്‌തമൂറ്റിക്കളയുക എന്നതൊക്കെയാണ് ആളുകൾ സാധാരണയായി ചെയ്യാറ്.

ഇതുരണ്ടും ശരിയായ പ്രവൃത്തികളല്ല. എന്നാൽ മുറിവേറ്റ ഭാഗത്തിന് മുകളിൽ ചരടുപയോഗിച്ച് കെട്ടുന്നത് പലപ്പോഴും ഉപകാരത്തേക്കാളേറെ ഉപദ്രവമാണ് ചെയ്യുന്നത്. ചരടിന്‍റെ മുറുക്കം കൂടിപ്പോയാൽ ആ ഭാഗത്തേക്കുള്ള രക്‌തയോട്ടം നിലയ്ക്കുകയും പിന്നീട് അത് മുറിച്ചുകളയേണ്ടതായും വരാറുണ്ട്. വിഷം ശരീരത്തിൽ പടരുന്നത് കുറയ്ക്കാനാണ് ശ്രമിക്കേണ്ടത്. ലിംഫ് സിസ്റ്റവും ചെറിയ രക്‌തക്കുഴലുകളും വഴി പതുക്കെയാണ് വിഷം ശരീരത്തിൽ പടരുക. കടിയേറ്റ ഭാഗം ഹൃദയത്തിനു താഴെ വരുന്ന രീതിയിൽ പിടിക്കുക. ഇതിന് കാലോ കയ്യോ താഴ്ത്തിയിട്ടാൽ മതിയാകും. ഇത് വിഷം പടരുന്നത് കുറയ്ക്കും. രോഗി പരിഭ്രാന്തനാകാനും പാടില്ല. കാരണം രക്‌തചംക്രമണം വർദ്ധിക്കുന്നത് ശരീരത്തിൽ മുഴുവൻ വിഷം വ്യാപിക്കാനിടയാക്കും. രോഗിയെ ശാന്തതയോടെ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.

വിഷം വ്യാപിക്കാതിരിക്കാൻ 

നാല് ഇഞ്ച് വീതിയുള്ള പരുപരുത്ത തുണി ഉപയോഗിച്ച് മുറിവ് കെട്ടാം. ലിംഫിന്‍റെ ഒഴുക്കിനെ തടയുകയും രക്‌തയോട്ടം നിലനിർത്തുകയുമാണ് നമ്മുടെ ലക്ഷ്യം. പതിയെ കടിയേറ്റ ഭാഗത്തുനിന്നും തുടങ്ങി, മുഴുവൻ കാലോ കയ്യോ പൊതിയാം. മുറിവ് പൊതിയുമ്പോൾ പെരുവിരൽ കയറാൻ തക്കവിധം അയവിൽ വേണം പൊതിയാൻ.

മുറിവിൽ ഐസ്, വിഷക്കല്ല്, പൊട്ടാസ്യം പെർമാംഗനേറ്റ് എന്നിവ പുരട്ടുന്നതുകൊണ്ടോ ഇലക്ട്രിക് ഷോക്കോ പൊള്ളലോ ഏൽപ്പിക്കുന്നതുകൊണ്ടും ഒരു പ്രയോജനവുമില്ല. മുറിവിൽ നിന്ന് രക്‌തമൂറ്റി കളഞ്ഞതുകൊണ്ടും കാര്യമില്ല. വിഷം അത്തരത്തിൽ ശരീരത്തിൽ നിന്ന് പോകില്ല എന്നത് നമ്മൾ മനസ്സിലാക്കണം. മുറിവേറ്റ ഭാഗം നീരുവന്ന് തടിക്കാൻ സാദ്ധ്യതയുള്ളതിനാൽ ആഭരണങ്ങളും ഇറുകിയ വസ്ത്രവും അവിടെ നിന്ന് അഴിച്ചുമാറ്റണം.

പാമ്പുകടിയേറ്റ ആളെ നടത്തരുത്

പാമ്പുകടിയേറ്റയാൾ നടക്കുകയോ ഓടുകയോ ചെയ്യുന്നത് വിഷം ശരീരം മുഴുവൻ വ്യാപിക്കാൻ കാരണമാകും. കടിയേറ്റ ആൾ കിടക്കുകയോ ഇരിക്കുകയോ ചെയ്യുന്നതാണ് നല്ലത്. ഇടതുവശം ചരിഞ്ഞു കിടക്കുന്നതാണ് ഏറ്റവും ഉചിതം. ഇതിനെ റിക്കവറി പൊസിഷൻ എന്നാണ് പറയുന്നത്. കാരണം ഛർദിച്ചാൽ ശ്വാസകോശത്തിനുള്ളിൽ പോകാതെ രോഗി സുരക്ഷിതനായിരിക്കും.

പരമ്പരാഗത വിഷ ചികിത്സ

പാമ്പുകടിയേറ്റയാൾക്ക് ഏറ്റവും ആദ്യം വേണ്ടത് അടിയന്തിര പരിശോധനയും ശുശ്രൂഷയും ആന്‍റിവെനം കുത്തിവെയ്പുമാണ്. മറ്റെന്തും ഒരു ഭാഗ്യപരീക്ഷണമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്. ഒന്ന് കടിക്കുന്ന എല്ലാ പാമ്പുകളും വിഷമുള്ളവയാവണമെന്നില്ല. വിഷമുള്ള പാമ്പുകൾ തന്നെ കടിക്കുമ്പോൾ എല്ലായ്പ്പോഴും വിഷം ശരീരത്തിലേക്ക് ഏൽക്കണം എന്നില്ല. ഇതിനെ ഡ്രൈ ബൈറ്റ്സ് എന്നാണ് പറയുന്നത്. അണലി, മൂർഖൻ ഇനത്തിൽ പെട്ട പാമ്പുകളുടെ കടിയേറ്റുണ്ടാകുന്ന പകുതി കേസുകളും ഇത്തരത്തിൽ ഡ്രൈ ബൈറ്റ്സ് ആണ്. ഇത്തരം കേസുകളിൽ ചികിത്സയുടെ ആവശ്യമില്ലാതെ തന്നെ രോഗി സുഖം പ്രാപിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...