അയാളെന്നെ പിന്തുടരാൻ തുടങ്ങിയിട്ട് കുറച്ചുനാളുകളായി. അരാണെന്നോ എന്താണെന്നോ എനിക്കറിയില്ല. ഞാനുറങ്ങിക്കിടക്കുമ്പോഴായിരിക്കും കൂടുതലായും അയാൾ എന്‍റടുത്തേക്ക് വന്നിരുന്നത്. നീണ്ടുമെലിഞ്ഞ രൂപമായിരുന്നു അയാൾക്ക്. ഒട്ടിയ കവിളും നരച്ച താടിയും മുടിയും മീശയും ചന്ദനക്കളറിലുള്ള മുണ്ടും തോളത്ത് മുഷിഞ്ഞു നാറിയ കരിപിടിച്ച ഒരു തോർത്തും. വായിലെപ്പോഴും മുറുക്കിയതിന്‍റെ ചോരപ്പാടുകൾ കാണാം.

ഒരു ദിവസം കടുത്ത നടുവേദനയായി കട്ടിലിൽ നിന്നിറങ്ങി താഴെ പായ വിരിച്ച് കിടന്നപ്പോഴാണ് അയാൾ ആദ്യമായി എന്‍റെ അടുത്തേക്ക് വന്നത്. അടച്ചിട്ട ജനാലയുടെ കമ്പികൾക്കിടയിലൂടെ അയാൾ അകത്തേക്ക് വന്നു. കിടക്കുന്ന എന്‍റെ അടുത്ത് വന്ന് രൂക്ഷമായി എന്നെ നോക്കി.

“ഇതെന്‍റെ സ്ഥലം... മാറിക്കിടക്ക് എന്നാജ്‌ഞാപിച്ചു.

പാതിമയക്കത്തിലായ ഞാൻ ഒരു വിറയലോടെ തരിച്ചു മരവിച്ചു കിടന്നു. അനങ്ങാൻ പോലും പറ്റാതെ. അയാൾ വന്ന് എന്നെ ഒരു വശത്തേക്ക് തിരിച്ചു കിടത്തി. അയാളുടെ സ്പർശനം ഞാൻ ശരിക്കും അറിഞ്ഞിരുന്നു. പിന്നീട് ഞാൻ കിടക്കുന്നതിന്‍റെ താഴെയായി ഒരു അഗാധ ഗർത്തം രൂപം കൊണ്ടു.

അയാൾ പതുക്കെ പതുക്കെ അതിനിടയിലേക്ക് ഇറങ്ങിപ്പോയി. അലക്കി വെളുപ്പിച്ച ചന്ദനക്കളർ മുണ്ടുടുത്ത് അതിനുനേരെ വിപരീതമായി മുഷിഞ്ഞ് കരിപിടിച്ച തോർത്ത് തോളിലിട്ട് “നിന്നെ എനിക്ക് വേണം” എന്ന് പറഞ്ഞ് അയാൾ പിന്നീടങ്ങോട്ട് എന്‍റെ ജീവിതത്തിലുടനീളം എന്നെ പിന്തുടർന്നു. നമ്മൾ ആത്മാവ്, പ്രേതം എന്നൊക്കെ വിളിക്കുന്ന സാങ്കൽപ്പികമോ യാഥാർത്ഥ്യമോ എന്ന് ഇപ്പോഴും ഉറപ്പില്ലാത്ത ഒന്നായ ആ ഒരു വ്യക്‌തിയാണ് അല്ലെങ്കിൽ ആ ഒരു സംഭവമാണ് പിന്നെ എനിക്കൊപ്പം ഉണ്ടായിരുന്നത് എന്ന് ഒരു നടുക്കത്തോടെ ഞാൻ മനസ്സിലാക്കി.

അദ്ധ്യാപകനായ ഞാൻ ക്ലാസ് എടുക്കുമ്പോൾ ചിലപ്പോൾ ബോർഡിലെഴുതാൻ അതിനഭിമുഖമായി തിരിയുമ്പോൾ കറുത്ത ബോർഡിന് മുന്നിൽ മുറുക്കി ചുവപ്പിച്ച പല്ലുകൾ കാട്ടി വികൃതമായി ചിരിച്ച് നിന്നെ എനിക്ക് വേണം എന്നയാൾ പറയും. പലപ്പോഴും ഇതുകേട്ട് ഒന്നും ചെയ്യാൻ പറ്റാതെ മരവിച്ച് നിന്ന് പിന്നീട് കുട്ടികളോട് നോട്സ് എഴുതാൻ പറഞ്ഞ് ഞാൻ സ്റ്റാഫ് റൂമിൽ പോയിരിക്കുമായിരുന്നു. ഷുഗർ കുറയുന്ന അസുഖം ഉള്ളതിനാൽ കുട്ടികൾ പലപ്പോഴും അതാണെന്ന് കരുതുമായിരുന്നു.

ചില അവസരങ്ങളിൽ സിനിമാതീയേറ്ററിൽ ടിക്കറ്റ് എടുത്ത് കയറുന്ന നേരം വാതിലിന്‍റെ മൂലയിൽ ആ ഇരുട്ടിൽ വികൃതമായി ചിരിച്ച് അയാൾ നിൽക്കുന്നുണ്ടാകും. എത്രയോ തമാശപ്പടങ്ങൾ നിർവ്വികാരനായി എനിക്ക് ഇങ്ങനെ കാണേണ്ടി വന്നിട്ടുണ്ട്.

മറ്റൊരിക്കൽ ക്ലാസ് കഴിഞ്ഞ് വൈകുന്നേരം മാർക്കറ്റിൽ മീൻ വാങ്ങാൻ പോയിരുന്നു. അന്നെന്തോ ചാകരയായിരുന്നു എന്ന് തോന്നുന്നു. ഇഷ്ടംപോലെ മീനുണ്ട്. മാർക്കറ്റിലാണെങ്കിൽ ഉരുത്സവത്തിന്‍റെ അത്ര തന്നെ ആൾക്കാരും. തിങ്ങി നിറഞ്ഞുനിൽക്കുന്ന ആളുകൾക്കുമിടയിലൂടെ മുട്ടിമുട്ടി നിരങ്ങി നീങ്ങുമ്പോൾ പെട്ടന്നതാ അയാൾ മുന്നിൽ! എന്ത് ചെയ്യണമെന്നറിയാതെ ഞാൻ സ്തബ്ധനായി നിന്നുപോയി. ഒരടി മുന്നോട്ട് വയ്ക്കാൻ പറ്റുന്നില്ല.

തൊട്ടുപുറകിലുള്ള ആൾ ഒന്ന് നടക്ക് ചേട്ടാ... നിക്കല്ലേ അവിടെ എന്നും പറഞ്ഞ് എന്നെ പുറകിൽ നിന്ന് തള്ളുന്നുണ്ടായിരുന്നു. ഞാനാകട്ടെ എന്തുചെയ്യണമെന്നറിയാതെ ആകെ വിറങ്ങലിച്ചു നിൽക്കുകയായിരുന്നു. ഇയാളെന്തിന് എന്നെ ഇങ്ങനെ പിന്തുടരുന്നു? ഇതിനിടെ സഹികെട്ട് പുറകിൽ നിൽക്കുന്ന ആൾ എന്നെ പുറകിലേക്ക് പിടിച്ചുവലിച്ച് കടന്നുപോയി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...