സ്നേഹമോൾ മൂഡോഫ് ആയി ഇരിക്കുകയാണ്. ഇന്ന് സ്ക്കൂളിൽ ഓട്ടമത്സരത്തിൽ പങ്കെടുക്കവെ കുഴഞ്ഞു വീണതിനാൽ വിജയിക്കാനായില്ല. തോറ്റതിനേക്കാൾ അവളെ സങ്കടപ്പെടുത്തിയത് വീണതിനാൽ കൂട്ടുകാർ കളിയാക്കിയതാണ്.

“എന്‍റെ പൊന്നുവേ, നീയെന്‍റെ മിടുക്കി കുട്ടിയല്ലേ, ധൈര്യശാലിയായ കുട്ടികൾ ഇങ്ങനെ വിഷമിച്ചിരിക്കില്ലല്ലോ. അടുത്ത പ്രാവശ്യം ഓട്ടമത്സരത്തിൽ എന്‍റെ മോള് തന്നെയായിരിക്കും ഫസ്റ്റ്”. അമ്മയുടെ വാക്കുകൾ സ്നേഹമോൾക്ക് വലിയ ആത്മവിശ്വാസം നൽകി. വല്ലാതൊരു ഊർജ്‌ജമാണ് അതവൾക്ക് നൽകിയത്. അവൾ അമ്മയ്ക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു പുറത്തേയ്ക്ക് കളിക്കാനായി ഓടിപ്പോയി.

15 വയസ്സുള്ള കിരൺ 10 ാം ക്ലാസ്സിലെ പരീക്ഷാഫലം അറിഞ്ഞ് നിരാശനായിരിപ്പാണ്. അവന്‍റെ പ്രതീക്ഷയ്ക്ക് വിപരീതമായി 90 ശതമാനത്തിൽ കുറവ് മാർക്കാണവന് ലഭിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും ടീച്ചർമാരുടെയും കണ്ണിലുണ്ണിയായ കിരൺ കരഞ്ഞിരിപ്പാണ്. രക്ഷിതാക്കളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരാനാവില്ല എന്ന നിരാശയാണവന്.

അവന്‍റെ അവസ്ഥ കണ്ടുകൊണ്ടാണ് മുത്തച്ഛൻ വീട്ടിലേയ്‌ക്ക് കയറി വന്നത്. ആദിപിടിച്ചിരിക്കുന്ന കൊച്ചുമോന്‍റെ തോളിൽ കൈവച്ചു കൊണ്ട് മുത്തച്ഛൻ ചോദിച്ചു. “എന്താ ഒരു സന്തോഷമില്ലാത്തെ” മറുപടിയായി അവൻ പൊട്ടികരയുകയാണുണ്ടായത്. “തോറ്റ കുട്ടി ജീവിക്കാൻ ഒട്ടും അർഹനല്ല, എനിക്കിനി ജീവിക്കേണ്ട.”

നിഷ്കളങ്കമായി കിരൺ ഇങ്ങനെ പറഞ്ഞപ്പോൾ മുത്തച്ഛൻ അതിശയിച്ചു പോയി. “എടാ മോനെ നിനക്ക് ലഭിച്ച 85 ശതമാനം മാർക്കിന്‍റെ കാര്യം അറിഞ്ഞിട്ട് നിന്നെ അഭിനന്ദിക്കാനായിട്ടാണ് ഞാനിത്രയും ദൂരം രാവിലെ തന്നെ യാത്ര ചെയ്‌ത് വന്നത്. എന്നിട്ട് നീയിപ്പോ സങ്കടപ്പെട്ടിരിക്കുന്നോ? നീ നല്ല പ്രകടനമാണ് കാഴ്ചവച്ചത്. നിന്‍റെ നേട്ടം നമ്മുടെ കുടുംബത്തിന് അഭിമാനകരമാണ്.” ഇതും പറഞ്ഞ് മുത്തച്ഛൻ കിരണിനെ കെട്ടിപ്പിടിച്ചു തോളിൽ തട്ടി.

മുത്തച്ഛൻ നല്ല വാക്കുകൾ അവന്‍റെ ഉള്ളിലെ നിരാശബോധത്തെ തൂത്തെറിഞ്ഞു. അവൻ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാൻ തുടങ്ങി. ശരിയായ സമയത്ത് മുത്തച്ഛന്‍റെ അഭിനന്ദന വാക്കുകൾ അവൻ കേൾക്കാനിടയായില്ലായിരുന്നെങ്കിൽ ഒരു പക്ഷേ കിരൺ മരണത്തെ പുൽകിയേനെ.

“അമ്മേ... അമ്മയെ എനിക്കറിയില്ലെ. എന്തിനാണ് വെറുതെ അവളെ കുറ്റപ്പെടുത്തുന്നത്. അവൾ മറ്റൊരു വീട്ടിൽ നിന്ന് വന്ന കുട്ടിയല്ലെ. നമ്മുടെ രീതികൾ അമ്മ തന്നെ സാവധാനം പഠിപ്പിച്ചു കൊടുത്താൽ മതി. അവൾ അമ്മയുടെ മരുമോളല്ല. മോളു തന്നെയാണെന്ന് അമ്മ തന്നെയല്ലേ പറയാറ്” ഭാര്യയെപ്പറ്റി അമ്മക്കുണ്ടായിരുന്ന തെറ്റിദ്ധാരണ അകറ്റാൻ മകൻ അഭിനന്ദന വാക്കുകൾ അമ്മയോട് പറഞ്ഞപ്പോൾ തന്നെ സംഘർഷം അയഞ്ഞു.

ഏറ്റവും അടുപ്പമുള്ളവരെ അഭിനന്ദിച്ചാൽ തീരാവുന്നതെയുള്ളൂ ഏതു പ്രശ്നവും. പ്രത്യേകിച്ചും വീട്ടിലെ കാര്യങ്ങൾ. നല്ല വാക്കുകൾ മാജിക് ആണ്. അത് മനുഷ്യമനസ്സുകളിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. ആൾക്കാർ പോസിറ്റീവായി പ്രവർത്തിക്കാനും തുടങ്ങും. പക്ഷേ പലർക്കും നല്ല വാക്കുകൾ പറയാൻ മടിയാണ്. അല്ലെങ്കിൽ അവസരത്തിനൊത്ത് അത് പറയാൻ സാധിക്കാറില്ല. നല്ലതു പറഞ്ഞാൽ നല്ലത് തിരിച്ചു കിട്ടും എന്നു കൂടി മനസ്സിലാക്കുക.

പ്രശംസ ഇഷ്‌ടപ്പെടാത്ത ആരും തന്നെ ഭൂമിയിൽ ഉണ്ടാവില്ല. വൈകാരിക ചലനങ്ങൾ ഉണ്ടാക്കാൻ പ്രശംസാവാക്കുകൾക്ക് ശക്‌തിയുണ്ട്. പ്രായം 6 മാസമായാലും 60 വയസ്സായാലും പ്രശംസ എല്ലാവരിലും ഉൻമേഷം നിറയ്ക്കും. അത് ആസ്വദിക്കാത്തവർ ഉണ്ടാവില്ല തന്നെ. ഒരു നല്ല കാര്യം ചെയ്‌താലുടൻ കുട്ടികളെ അഭിനന്ദിക്കാൻ മടിക്കരുത്. അതവര്‍ക്ക് പ്രോത്സാഹനം മാത്രമല്ല ഭാവിയിൽ വലിയ നല്ല കാര്യങ്ങൾ ചെയ്യാനുള്ള പ്രേരണയും നൽകുന്നു. നല്ല സാമൂഹികാന്തരീക്ഷം ഉടലെടുക്കുന്നത് ഇത്തരം ആളുകളുടെ പ്രവർത്തനഫലമായാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...