ഉയരെ, വൈറസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം, പാർവ്വതി തിരുവോത്ത് സംവിധായികയുടെ റോളിലേക്ക് കടന്നുവരാൻ ഒരുങ്ങുകയാണിപ്പോൾ. ദേശീയ അവാർഡ് നേടിയിട്ടുള്ള ഈ മലയാളി താരം ബോളിവുഡിൽ കരീബ് കരീബ് സിംഗിൾ എന്ന ചിത്രത്തിലൂടെ എൻട്രി നേടിയിട്ടുണ്ട്. കോവിഡ് 19 മഹാമാരിയുടെ സമയത്ത് തിരക്കഥാ രചനയിലും പഠനത്തിലുമായിരുന്നു പാർവ്വതി.

ലോക്ഡൗൺ കാലം പാർവ്വതിക്കും അത്ര ഈസി ഗോയിംഗ് കാര്യമായിരുന്നില്ല. സ്നേഹവലയത്തിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന ആശ്വാസത്തിനിടയിൽ പോലും മനസ്സിലെ ചാഞ്ചാട്ടം തുടരുന്നുണ്ടായിരുന്നു.

അന്ന എംഎം വെട്ടിക്കാടുമായി നടത്തിയ ദീർഘസംഭാഷണത്തിൽ കുറേക്കാലമായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഡിപ്രഷനെക്കുറിച്ച് പാർവ്വതി വെളിപ്പെടുത്തി. കോവിഡിന്‍റെ സമയത്തും നിപയുടെ സമയത്തും കേരളം അതിനെ എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ച് നിപ വൈറസിനെ കേന്ദ്രീകരിച്ച് ഇറങ്ങിയ വൈറസ് സിനിമ നൽകുന്ന പാഠങ്ങളെക്കുറിച്ചും പാർവ്വതി തുറന്നു പറയുന്നു.

ലോക്ഡൗൺ കാലത്ത് പാർവ്വതി എന്ന വ്യക്‌തി സ്വയം തിരിച്ചറിഞ്ഞ കാര്യം?

എനിക്ക് അസാദ്ധ്യമായ മനക്കരുത്ത് ഉണ്ടെന്ന്... (ചിരിക്കുന്നു). യഥാർത്ഥത്തിൽ ഈ നയം ഞാനെന്‍റെ ജോലി സ്ഥലത്താണ് കൂടുതൽ പ്രയോഗിച്ചിരുന്നത്. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളോട് ഞാൻ എന്നോട് സ്വീകരിക്കുന്ന നയത്തേക്കാൾ മികച്ച സമീപനമായിരുന്നു. അതിനാൽ ഈ സമയം എന്‍റെ ഡിപ്രഷനനോട് ഞാൻ എങ്ങനെ ഡീൽ ചെയ്തു എന്നതു പ്രധാനമാണ്. മരുന്ന് ഉപയോഗിക്കാതെ ഓൺലൈൻ തെറാപ്പിയിലൂടെയും അടുത്ത സുഹൃത്തുക്കളുമായുള്ള ബന്ധത്തിലൂടെയും ഞാനതിനെ ഓവർകം ചെയ്യാൻ ശ്രമിച്ച സമയമാണിത്.

രണ്ടോ മൂന്നോ സിനിമ കഴിഞ്ഞാൽ കുറച്ചു ഫ്രീടൈം ഞാൻ എടുക്കാറുണ്ട്. പക്ഷേ സ്വയം ഒരു മുറിയിൽ ബന്ധനത്തിൽ കഴിയുക, അതും അനിവാര്യമായ ഒരു സംഗതി. തികച്ചും അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യമായിരുന്നു. ലോക്ഡൗൺ തുടങ്ങി ഒരാഴ്ചയോളം ആ സ്റ്റിഫ്ളിംഗ് ഫീൽ നിലനിന്നു. പിന്നെ ഞാൻ വർക്കിൽ ഫോക്കസ് ചെയ്തു. ഞാൻ സംവിധാനം ചെയ്യാനൊരുങ്ങുന്ന ഒരു ചിത്രത്തിന്‍റെ തിരക്കഥാരചനയിലാണ്. കൂടാതെ ഫിലിംരംഗത്തുള്ള ഒരു സുഹൃത്തിന്‍റെ പ്രൊജക്ടിന്‍റെ ഭാഗമായും വർക്ക് ചെയ്യുന്നുണ്ട്. ഇതൊക്കെ വളരെ റിവാർഡിംഗ് ആയ സംഗതിയാണെങ്കിലും സ്വയം ഒരു തൊഴിൽ കാര്യം ചെയ്യുക എന്നത് ഇത്തിരി പ്രയാസമാണ്. കാരണം അങ്ങനെ ചെയ്യാൻ സെൽഫ് മോട്ടിവേഷൻ ആവശ്യമാണ്. എന്‍റെ മന:ശക്‌തിയുടെ പുതിയ മുഖം ഞാൻ ഓരോ ദിവസവും മനസ്സിലാക്കി എന്നു പറയാം. ഇമോഷണലി ലോ ആകുന്ന സമയത്തൊക്കെ ഞാനതെക്കുറിച്ച് എന്‍റെ സ്ക്കൂൾ കോളേജ് സുഹൃത്തുക്കളോട് തുറന്നു പറയാറുണ്ടായിരുന്നു. എന്നാൽ അവരിൽ ചിലർ ദൗർഭാഗ്യകരമെന്നു പറയട്ടെ, പ്രതികരിച്ചത് ഇങ്ങനെ.

“ഓഹ്, നീ സഹതാപത്തിന് അടിമപ്പെട്ടിരിക്കുകയാണ്. അതിൽ നിന്ന് പുറത്തുകടക്കണം എന്നൊക്കെ” അങ്ങനെ കേട്ടപ്പോൾ ആ രീതിയിൽ ഞാൻ കുറേ ശ്രമിച്ചു. ഞാനതിൽ നിന്ന് പുറത്തു കടക്കേണ്ടത് ഉണ്ട് എന്ന് ഞാനും ചിന്തിച്ചു. പിന്നീടെനിക്ക് മനസ്സിലായി ഞാനെല്ലാം ഉള്ളിലേക്ക് ഒതുക്കാൻ ശ്രമിക്കുകയാണ്. അത് പിന്നീടൊരു ദിനം വളരെ താമസിയാതെ പൊട്ടിത്തെറിയായി രൂപപ്പെടാം എന്ന് തിരിച്ചറിവുണ്ടായി. എന്‍റെ പ്രശ്നം എന്നേക്കാൾ നന്നായി മറ്റൊരാൾക്ക് അറിയാനാവില്ല. അതുകൊണ്ട് ഞാൻ മെഡിക്കൽ ഹെൽപ് തേടി. എന്‍റെ ഫീലിംഗ് എഴുതേണ്ട രീതികളും ആളുകളോട് അവതരിപ്പിക്കേണ്ടത് എങ്ങനെയെന്നും ഞാൻ മെല്ലെ മനസ്സിലാക്കി. എന്‍റെ സ്വന്തം കാര്യത്തിന് അതായത് നമ്മൾ സ്വന്തം ശരീരത്തിനും മനസ്സിനും വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് വെറുതെയാണെന്ന മൈന്‍റ്സെറ്റ് ഞാൻ മറികടക്കാൻ ശ്രമിക്കുകയാണിപ്പോൾ. നമ്മൾക്ക് പുറത്തുള്ള കാര്യങ്ങൾക്കാണ് നാം കൂടുതൽ വാല്യു നൽകുന്നത്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...