കൗമാരക്കാരെ മാനസികമായി അലട്ടുന്ന പ്രശ്‌നമാണ് മുഖക്കുരു. സൗന്ദര്യത്തേയും വ്യക്തിത്വത്തേയും പ്രതികൂലമായി ബാധിക്കുമെന്നതാണ് ഈ മനഃസംഘർഷത്തിന് കാരണം. 90 ശതമാനം പേരെയും അലട്ടുന്ന ഒരു പ്രധാനപ്രശ്നമാണ് മുഖക്കുരു എന്ന് ഒരു സർവേ പറയുന്നു.
“കൗമാരക്കാരെ മുഖക്കുരു ശല്യം നെഗറ്റീവായി ബാധിക്കും. അവർക്ക് വീടിന് പുറത്തിറങ്ങാൻ തന്നെ മടിയായിരിക്കും. ഇക്കാരണത്താൽ, ഒഴിവാക്കാൻ പറ്റാത്ത ചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാൻപോലും അവർ എന്തെങ്കിലും ഒഴിവുകഴിവുകൾ കണ്ടെത്തും." ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ മനഃശാസ്ത്ര പ്രൊഫസറായ ബേർസൺ പറയുന്നു.
രക്തത്തിലെ തകരാറുകളാണ് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമെന്ന് ഒരുകുട്ടർ പറയുമ്പോൾ കൗമാരകാലത്തെ ഒരു സ്വാഭാവിക അവസ്‌ഥയാണിതെന്ന് മറ്റൊരു കൂട്ടർ വിലയിരുത്തുന്നു. മുഖക്കുരുവിന് പിന്നിൽ സൗന്ദര്യവർദ്ധകങ്ങളുടെ ഉപയോഗമാണെന്ന് ഇനിയൊരു കൂട്ടർ ചൂണ്ടിക്കാട്ടുമ്പോൾ എണ്ണപ്പലഹാരങ്ങളും ചോക്ക്ളേറ്റുകളും കൊഴുപ്പ് കൂടിയ ഭക്ഷ്യവസ്‌തുക്കളുമാണ് മുഖക്കുരുവിന് പിന്നിലെ വില്ലന്മാർ എന്നാവും മറ്റുചിലർ അഭിപ്രായപ്പെടുക.
എന്താണ് മുഖക്കുരു?
കൗമാരകാലത്ത് ചർമ്മത്തിലുള്ള എണ്ണഗ്രന്ഥികൾ കുടുതൽ സജീവമാകുന്നതിന്‍റെ ഫലമായി എണ്ണ അമിതമായി ഉല്പ്‌പാദിപ്പിക്കപ്പെടുന്നു. 'സീബം' എന്നാണ് ശാസ്ത്രീയമായി ഇതിനെ വിശേഷിപ്പിക്കുന്നത്.
ചർമ്മകോശങ്ങൾ അമിതമായി സജീവമാകുന്നതോടെ സീബം മൂലം രോമകുപങ്ങൾ അടയുകയും ബാക്ടീരിയകൾ അതിനുള്ളിൽ അകപ്പെടുകയും രോമസുഷിരം നീരുവന്ന് വീർത്ത് ചുവന്നു തുടുക്കുകയും ചെയ്യുന്നു. ഇതിനെയാണ് "മുഖക്കുരു' എന്ന് വിശേഷിപ്പിക്കുന്നത്. ചിലരിലിത് സിസ്റ്റിന്‍റെ ആകൃതിയിലാവും രൂപംകൊള്ളുക. എണ്ണമയമുള്ള ചർമ്മമാണ് മുഖക്കുരുവിന് കാരണമാകുന്നതെന്ന് ഇതിൽ നിന്നും മനസ്സിലാക്കാമല്ലോ. മാതാപിതാക്കൾക്ക് ഗുരുതരമായ രീതിയിൽ മുഖക്കുരു ശല്യമുണ്ടായിട്ടുണ്ടെങ്കിൽ മക്കളിലും ഈ പ്രശ്നം ഉണ്ടാകാം. പാരമ്പര്യവും ഒരു കാരണമാണ്.
ഭക്ഷണരീതിയിലെ അപാകതകൾ കൊണ്ടും മുഖക്കുരുവുണ്ടാകാമെന്ന അഭിപ്രായം വൈദ്യശാസ്ത്ര വിദഗ്‌ധന്മാർക്കിടയിലുണ്ടെങ്കിലും വിപരീത അഭിപ്രായമുള്ളവരുമുണ്ട്. കാര്യങ്ങൾ എന്തൊക്കെയായാലും എണ്ണമയമുള്ള ചർമ്മത്തെ സംബന്ധിച്ച് ഒരു പ്ലസ് പോയിന്‍റുണ്ട്. ഇത്തരം ചർമ്മം ദീർഘകാലം ചെറുപ്പമായിരിക്കുമെന്നതാണ് ആ പ്ലസ് പോയിന്‍റ്. ചുളിവുകൾ വീഴുകയുമില്ല.
മുഖക്കുരു ഒഴിവാക്കാൻ
- രാത്രി കിടക്കാൻ നേരത്ത് മുഖത്തെ മേക്കപ്പ് പൂർണ്ണമായും ഒഴിവാക്കണം. ഡീപ് ക്ലൻസിംഗ് വഴി ചർമ്മം വൃത്തിയാക്കുക. അതിനായി ഏതെങ്കിലും നല്ല കമ്പനിയുടെ ഉല്പന്നങ്ങൾ വാങ്ങി ഉപയോഗിക്കാം. ആവശ്യമെങ്കിൽ ഒരു ക്ലൻസർ വീട്ടിലും സ്വയം തയ്യാറാക്കാവുന്നതേയുള്ളൂ. ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ച പാലിൽ ഏതാനും തുള്ളി നാരങ്ങാനീര് ചേർത്ത് മുഖം വൃത്തിയാക്കാൻ ഉപയോഗിക്കാം. അണുക്കളും ബാക്ടീരിയകളും ചർമ്മത്തിൽ നിന്നും നീക്കം ചെയ്യപ്പെടാൻ ക്ലൻസിംഗ് സഹായിക്കും.
- എളുപ്പത്തിൽ ദഹിക്കുന്നതും പോഷക സമ്പുഷ്‌ടവുമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും എട്ടുപത്ത് ഗ്ലാസ് വെള്ളം കുടിക്കാം. ധാരാളം പഴങ്ങൾ, പച്ചനിറമുള്ള പച്ചക്കറികൾ, പാൽ, തൈര്, സലാഡ് എന്നിവ കഴിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കണം.
- ഏതെങ്കിലും ഭക്ഷ്യവസ്തു കഴിക്കുന്നതുകൊണ്ട് മുഖക്കുരു ഉണ്ടാകുന്നത് കൂടുന്നുവെങ്കിൽ ആ ഭക്ഷ്യവസ്തുക്കൾ ഒഴിവാക്കാം. മധുരം ചേർന്ന ഭക്ഷ്യവസ്‌തു കഴിച്ചാൽ മുഖക്കുരുവുണ്ടാകുമെന്ന ധാരണ പൊതുവെ ആളുകൾക്കിടയിലുണ്ട്. അതുകൊണ്ട് മുഖക്കുരു ഉള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കണം.
- അസിഡിറ്റി, ശരീര ഊഷ്‌മാവ് എന്നിവ മുഖക്കുരുവിന് കാരണമാകാറുണ്ട്. അതുകൊണ്ട് വയറ് തണുത്തിരിക്കുക എന്നതാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു മാർഗ്ഗം. പുദീന ചേർത്ത പാനീയങ്ങൾ, മോര്, തണുത്ത പാല്, കരിക്കിൻ വെള്ളം, കരിമ്പിൻ ജ്യൂസ്, പഴച്ചാറ് എന്നിവ പതിവായി കഴിക്കുക.
- മുഖക്കുരു നഖംകൊണ്ട് കുത്തിപ്പൊട്ടിക്കാൻ ശ്രമിക്കുകയോ വിരലുകൊണ്ട് അമർത്തുകയോ ചെയ്യരുത്. മാത്രമല്ല, ഇത്തരം ചർമ്മത്തിൽ സ്ക്രബ്ബ് ചെയ്യാനും പാടില്ല. ഫേസ്‌വാഷ് മെഡി ക്കേറ്റഡ് സോപ്പ് അല്ലെങ്കിൽ സോഫ്റ്റ് സോപ്പ് ഉപയോഗിച്ച് കൈകൊണ്ട് മൃദുവായി തടവി മുഖം കഴുകാം. ദിവസവും മൂന്നുനാലു തവണ ഇപ്രകാരം മുഖം കഴുകി അമിതമായ എണ്ണമയം നീക്കം ചെയ്യാം. രോമകുപങ്ങൾക്ക് ശുദ്ധവായു ലഭിക്കാൻ ഇത് സഹായിക്കുകയും ചെയ്യും.
- ഓയിൽ ചേർന്ന സൗന്ദര്യവർദ്ധക വസ്‌തുക്കൾ, ഫൗണ്ടേഷൻ ക്രീം, ലോഷൻ തുടങ്ങിയവയുടെ ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം രോമകൂപങ്ങൾ അടഞ്ഞുപോകാൻ ഇടയാക്കും. മേക്കപ്പ് ചെയ്യണമെന്നുണ്ടെങ്കിൽ പൗഡർ, ബ്ലഷർ, ഐലൈനർ, ഐഷാഡോ, മസ്‌ക്കാര, ലിപ്‌സ്‌റ്റിക് എന്നിവ ഉപയോഗിക്കാം.
- മുഖക്കുരു ഉണ്ടായിത്തുടങ്ങുമ്പോൾത്തന്നെ ഒരു ഡെർമറ്റോളജിസ‌്റ്റിന്‍റെ വിദഗ്ധോപദേശം തേടുന്നതായിരിക്കും ഏറ്റവും നല്ലത്. മുഖക്കുരു ശല്യമുണ്ടാകാതിരിക്കാനുള്ള ഏറ്റവും സുരക്ഷിതമായ ചുവടുവെയ്‌പും അതുതന്നെ മുഖക്കുരു തടയുന്നതിന് ഏതുതരം ചികിത്സ തേടിയാലും ശരി, മുഖക്കുരു നിശ്ശഷം മാറാൻ 2 മുതൽ 3 മാസമെടുക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ