“അയ്യേ, ഈ ചെക്കന്മാരൊക്കെയെന്താ പെണ്ണുങ്ങളെപ്പോലെ..." നഗരം കാണാനിറങ്ങിയ നാട്ടിൻപുറത്തുകാർ മുക്കത്തു വിരൽ വെച്ച് പറയുന്നത് നിങ്ങളും കേട്ടിരിക്കും. പക്ഷേ, അത് കുറച്ച് വർഷങ്ങൾ മുമ്പായിരിക്കുമെന്നു മാത്രം. ഇപ്പോൾ നാട്ടിൻപുറത്തും കാണാം, മുടി നീട്ടി ഹെയർബാൻഡിട്ട, കാതിൽ കമ്മലിട്ട്, സാരിയുടുത്തു നടക്കാൻ പോലും നാണമില്ലാത്ത അസ്സൽ ആൺ കൊച്ചുങ്ങളെ. ഭംഗിയുള്ള സ്ഡുകൾ കാതിലിട്ട്, പോരാത്തതിന് പുരികത്തിലൂടെ കുഞ്ഞു കുന്തങ്ങളും കോർത്ത് അല്‌പം ലിപ്സ്‌റ്റിക്കിട്ട് നടക്കാനിഷ്ട്‌ടപ്പെടുന്ന ഈ ആൺ പിറന്നവർ എല്ലാ നാട്ടിലുമുണ്ട്. മാറിയ ജീവിതശൈലിയോട് ആസക്‌തി പ്രകടമാക്കാൻ ഒട്ടും മടിയില്ലാത്ത ഈ ജനുസ്സിന്‍റെ ഓമനപ്പേരാണ് 'മെട്രോസെക്ഷ്വൽസ്.'

പാശ്ചാത്യ നാടുകളിലാണ് ഈ അപൂർവ്വ ജീവിതക്കാർ പൊട്ടിവിരിഞ്ഞത്. ഇന്ത്യയിലെ യുവത്വവും ഇവരെ കണ്ണുംപൂട്ടി സ്വീകരിച്ചു കഴിഞ്ഞു. മെട്രോ നഗരങ്ങളിലെ ലൈഫ്‌സ്റ്റൈലിനെ അന്ധമായി അനുകരിക്കുന്ന ഈ 'ആൺ കുട്ടികൾ'ക്ക് എല്ലാ നാട്ടിലും ആരാധകരേറിക്കൊണ്ടിരിക്കുന്നു.

നിങ്ങളുടെ ബോയ്‌ഫ്രണ്ടോ, ഭർത്താവോ, സഹോദരനോ സ്വന്തം സൗന്ദര്യപരിചരണകാര്യങ്ങളിൽ അമിത താലപര്യവും ഉത്കണ്‌ഠയും വച്ചു പുലർത്തുന്നതായി തോന്നിയിടുണ്ടോ? എങ്കിൽ സന്തോഷിച്ചോളു, അദ്ദേഹം അങ്ങേയറ്റം ട്രെൻഡിയാണ്. മാനിക്യൂർ ചെയ്യാനും പെഡിക്യൂർ ചെയ്യാനും പോലും അവർ ധാരാളം സമയം മാറ്റിവയ്ക്കും. പതിവായി മുടി സ്റ്റൈൽ ചെയ്യുക, ധാരാളം സമയം കണ്ണാടിക്കുമുന്നിൽ ചെലവിടുക, വാർഡ്രോബിലെ വസ്ത്രശേഖരം മതിയാവാതെ പുതിയവ ധാരാളമായി വാങ്ങി കുട്ടുക. ഇങ്ങനെയൊക്കെയായിരിക്കും ഇവരുടെ സ്വഭാവ രീതികൾ. അല്പം 'പെബ്ലിഷ്' ആണെന്നു കാഴ്‌ചക്കാർക്ക് തോന്നിയാലും മാറുന്ന ജീവിതരീതിയുടെ അംബാസഡർമാരാണ് ഇവരെന്നാണ് പുതിയ തലമുറ പറയുന്നത്.

മുടിഞ്ഞ സ്‌റ്റൈലും ഇടിവെട്ട് ആക്ഷനുമായി ചടപടാ നടന്നു പോകുന്ന യുവാക്കളില്ലാത്ത ഒരു കാമ്പസ്സിനെ ആർക്കെങ്കിലും സങ്കല്‌പിക്കാനാകുമോ? കോളേജ് കൂട്ടികൾക്ക് അനുവദിച്ചു നൽകിയ സൗജന്യമാണ് ഫാഷൻ എന്നു പറയുമ്പോഴും പുതിയ തലമുറയുടെ വസ്ത്രവിചാരങ്ങളോട് പൊരുത്തപ്പെടാനാവാത്തവരാണ് സമൂഹത്തിൽ ഏറെ പേരും.

ഈ ചെറുപ്പക്കാരനെ നോക്കൂ, പറ്റെ വെട്ടിയ മുടി, വലത്തേ കണ്ണിൻ വാലറ്റത്ത് കുത്തനെ കുത്തിയിറക്കിയ ഒരിഞ്ചു നീളം വരുന്ന വെള്ളി നിറമുള്ള ഒരാണി. അതിനറ്റത്തുണ്ട് ചന്തത്തിലാടുന്ന ഒരു കുഞ്ഞു തുലാസ്. (ഇതേയ്, നീതിയുടെ തുലാസാ..ഞങ്ങൾക്കും വേണം സ്വാതന്ത്യം. സാമൂഹ്യ നീതി... പയ്യന്‍റെ ഓരോ പുഞ്ചിരിയിലും ഓളമടിക്കുന്നത് മുദ്രാവാക്യത്തിന്‍റെ മൗനം).

തീർന്നില്ല... കണ്ണുകൾ താഴേയ്ക്ക് പോരട്ടെ. കഴുത്തിൽ കറുകറുത്തൊരു ചരടിൽ തുങ്ങിക്കിടക്കുന്നത് ചെറിയൊരു ഭൂഗോളം. ഉലകം കഴുത്തിൽ കെട്ടി നടക്കുന്ന ചെക്കൻ ഭൂമി കീഴ്മേൽ മറിക്കില്ലെന്ന് ആരു കണ്ടു? പ്രിന്‍റഡ് ടീഷർട്ടും പാച്ചസുള്ള ജീൻസും കൊണ്ട് നാണം മറച്ചിരിക്കുന്ന ഇവനെ നാണമില്ലാത്തവൻ എന്ന് ഇനിയാരും വിളിക്കില്ലല്ലോ.

ഈയിടെ ഒരു മിമിക്രിക്കാരൻ പറഞ്ഞു കേട്ടതാണ്, കേരളാപോലീസിന്‍റെ യുണിഫോം മാറ്റുകയാണത്രേ. ഉടനീളം പോക്കറ്റുകളുള്ള കാർഗോ പാന്‍റ്സും ഷർട്ടും... ഇത്രയധികം പോക്കറ്റുകൾ പോലീസുകാർക്ക് ഉപകരിക്കും. പക്ഷേ വണ്ടിക്കാശു പോലും കയ്യിലില്ലാത്ത കോളേജു പിള്ളേർക്കെന്തിനാ ഇത്രേം പോക്കറ്റ്? സംശയം ന്യായം തന്നെ. പക്ഷേ, മനസ്സിൽ വച്ചാൽ മതി. ഈ പോക്കറ്റുകളാണെന്നേ ഇപ്പോഴത്തെ ട്രെൻഡ്! മൂന്നും നാലും വാലുകളും വലിയ ബക്കിളുകളുമൊക്കെ വച്ച് കാർഗോ പോക്കറ്റിന് അഴകു കൂട്ടുന്നവരുമുണ്ട്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...