ജെല്ലി ചീസ് കേക്ക്

ചേരുവകൾ

സ്ട്രോബറി ജെല്ലി ക്രിസ്റ്റൻസ് ഒരു പായ്ക്കറ്റ്

പനീർ ഇരുന്നൂറു ഗ്രാം

ജെലാറ്റിൻ മൂന്നു ടീസ്പൂൺ

പഞ്ചസാര മൂന്നുനാലു ടേബിൾ സ്പൂൺ

കട്ടിയുള്ള ക്രീം ഒരു കപ്പ്

തയ്യാറാക്കുന്ന വിധം

പായ്ക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്നതു പോലെ ജെല്ലി ക്രിസ്റ്റൽ ചൂടു വെള്ളത്തിൽ ചേർത്ത് സെറ്റാവാൻ വയ്ക്കുക. പനീർ ഗ്രേറ്റ് ചെയ്തെടുക്കണം. പനീർ, പഞ്ചസാര, ക്രീം എന്നിവ ഒരു മിക്സറിൽ നന്നായി അടിച്ചെടുക്കുക. അര കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ ജെലാറ്റിൻ ചേർത്ത് അഞ്ചുമിനിറ്റ് വയ്ക്കണം. ഈ ജെലാറ്റിൻ പനീറിൽ ചേർക്കണം. ഈ മിശ്രിതം സെറ്റായ ജെല്ലിയ്ക്ക്മീതെ ഒഴിച്ച് ഇരുപതു മിനിറ്റുനേരം ഫ്രിഡ്ജിൽ സെറ്റാവാൻ വയ്ക്കുക. അതിനുശേഷം സെർവ് ചെയ്യാം.

ക്രിസ്മസ് കേക്ക്

ചേരുവകൾ

മൈദ - ഒന്നര കപ്പ്

ബേക്കിംഗ് സോഡ - അര ടീ സ്പൂൺ

പഞ്ചസാര - മുക്കാൽ കപ്പ്

മുട്ട - 1

എണ്ണ - ഒരു ടേബിൾ സ്പൂൺ

കിസ്മിസ് - 4 ടേബിൾ സ്പൂൺ

ടൂട്ടി - ഫ്രൂട്ടി - 4 ടേബിൾ സ്പൂൺ

കശുവണ്ടി പരിപ്പ് കഷണങ്ങളാക്കിയത് - 4 ടേബിൾ സ്പൂൺ

ജിഞ്ചർ കാൻറീസ് - 2 ടേബിൾ സ്പൂൺ

ഷാജീര - ഒരു ടീസ്പൂൺ

ഗ്രാമ്പൂ പൊടിച്ചത് - കാൽ ടീസ്പൂൺ

ജാതിക്ക ഉണക്കി പൊടിച്ചത് - അര ടീസ്പൂൺ

കറുവാപ്പട്ട പൊടിച്ചത് - അര ടീസ്പൂൺ

വാനില എസ്സൻസ് - ഒരു ടീസ്പൂൺ

കരാമലൈസ് ചെയ്യാൻ

പഞ്ചസാര - കാൽ കപ്പ്

വെള്ളം - അര കപ്പ്

തയ്യാറാക്കുന്ന വിധം

ചൂടാക്കിയ ഒരു പാനിൽ പഞ്ചസാര ഉരുക്കി കരാമലൈസ് ചെയ്യുക. ഇളക്ക രുത്. പഞ്ചസാര നല്ല ഡാർക്ക് ഗോൾഡൻ നിറമാകുമ്പോൾ വെള്ളം ചേർക്കാം. ഇനി പഞ്ചസാരയും എണ്ണയും ചേർത്ത് ചേരുവ 3 മിനിറ്റ് നേരം ചൂടാക്കിയ ശേഷം തണുപ്പിക്കുക.

മാവിൽ ബേക്കിംഗ് സോഡ ചേർത്ത് മിക്‌സ് ചെയ്യാം. ഇത് പാനിലെ കരാമലിലേക്ക് ഇട്ട് മരത്തവി കൊണ്ട് നന്നായി ഇളക്കി ചേർക്കുക. ശേഷം ഇതിലേക്ക് എല്ലാ സുഗന്ധദ്രവ്യങ്ങളും നട്ട്സും കിസ്മിസും ടൂട്ടി-ഫ്രൂട്ടിയും ചേർത്ത് മിക്‌സ് ചെയ്യുക. അതിലേക്ക് മുട്ട പൊട്ടിച്ച് ഒഴിച്ച് വീണ്ടും നന്നായി മിക്‌സ് ചെയ്യുക.

ഇനി എണ്ണ പുരട്ടിയ ബേക്കിംഗ് പാനിലേക്ക് മാവ് ഒഴിച്ച് 150 ഡിഗ്രി സെൻറിഗ്രേഡിൽ പ്രീഹീറ്റ് ചെയ്‌ത ഓവനിൽ വച്ച് കേക്ക് 30-35 മിനിറ്റ് ബേക്ക് ചെയ്യുക. ടൂത്ത് പിക്ക് കൊണ്ട് കുത്തി വേവ് പരിശോധിക്കാം. കേക്ക് പ്ലെയിനായോ ഇഷ്ടമനുസരിച്ച് ഡെക്കറേറ്റ് ചെയ്തോ സർവ്വ് ചെയ്യാം.

കേക്ക് വിത്ത് കസ്റ്റർഡ്

ചേരുവകൾ

സ്പഞ്ച് കേക്ക് അര കിലോ

പാൽ 150 മി. ലിറ്റർ

പഞ്ചസാര മൂന്നു ടീസ്പൂൺ

ചോക്ലേറ്റ് കസ്റ്റർഡ് പൗഡർ മൂന്നു ടീസ്പൂൺ

കശുവണ്ടിപ്പരിപ്പ് നുറുക്കിയത് (ഗാർണിഷ് ചെയ്യുന്നതിന്)

തയ്യാറാക്കുന്ന വിധം

സ്പഞ്ച് കേക്ക് ഒരു സർവ്വിംഗ് ഡിഷിൽ വയ്ക്കുക. പാൽ തിളച്ചു തുടങ്ങുമ്പോൾ മൂന്നുനാല് ടേബിൾ സ്പൂൺ പാൽ ഒരു ബൗളിൽ എടുത്ത് കസ്റ്റർഡ് പൗഡർ ചേർക്കണം. ഈ മിശ്രിതം തിളയ്ക്കുന്ന പാലിലേയ്ക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പഞ്ചസാര ചേർത്ത് പാൽ കുറുകുന്നതുവരെ ഇളക്കണം. ഇത് കട്ടിയുള്ള കേക്കിനു മീതെ ഒഴിച്ച് കശുവണ്ടി കൊണ്ട് ഗാർണിഷ് ചെയ്യുക. തണുത്ത ശേഷം സർവ്വ് ചെയ്യാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...