ബസ് റ്റോപ്പിൽ എത്തിയതോടെ തിരക്കും ചൂടുമേറി അവിടെ കണ്ട ഒരു കടയിൽ കയറി നീട്ടിയടിച്ച ചായ കുടിച്ചു. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നാണല്ലോ ആപ്തവാക്യം. ചായ കുടിച്ചപ്പോൾ ദേഹം വിയർത്തു, ഒരിളം കാറ്റ് തഴുകിക്കടന്നപ്പോൾ ഉഷ്ണത്തിനൽപ്പം ശമനം കിട്ടി. ആ കടയിലെ കണ്ണാടിക്കൂട്ടിൽ ചെറു ഉഴുന്നുവടയും മറ്റു ലഘുഭക്ഷണ പദാർത്ഥങ്ങളും നിരത്തി വച്ചിരിക്കുന്നതു കണ്ടപ്പോൾ കഴിക്കണമെന്ന് തോന്നിയെങ്കിലും അവിടെ മൂലയിൽ വച്ചിരിക്കുന്ന തിള ശമിക്കാത്ത എണ്ണ കണ്ടപ്പോൾ മനസ്സിൽ ആഗ്രഹം മുളയിലേ നുള്ളിക്കളഞ്ഞു.

ബസ്സിൽ ഏറെ തിരക്കില്ല. ദൂരയാത്ര പോകുന്ന ബസ്റ്റാണ് വിരലിലെണ്ണാവുന്നവരെ ബസ്സിലുള്ളൂ. ബസ്സിന്‍റെ കുലുക്കം ദേഹത്തെ ബാധിക്കാതിരിക്കാനായി മുൻവശത്തെ ഇരിപ്പിടത്തിൽ പോയിരുന്നു. ഏറെ താമസിയാതെ വിയർത്തു കുളിച്ച് കണ്ടക്ടറും വന്നു ചേർന്നു. ബസ്സ് സ്റ്റാന്‍റു വിട്ട് യാത്രയാരംഭിച്ചു. നഗരപ്രാന്തത്തിലൂടെ തിരക്കിലൂടെ ബസ്സ് ഇര വിഴുങ്ങിയ പാമ്പായി ഇഴഞ്ഞു നീങ്ങി.

എന്‍റെ മനസ്സ് അമലിനെക്കുറിച്ചുള്ള ചിന്തകളിൽ ചുറ്റിപ്പിണഞ്ഞു കഴുത്തിനു പിറകിൽ ശക്തമായ അടിയേറ്റ് കഴുത്തൊടിത്താണ് ഹതഭാഗ്യനായ ആ കുട്ടി മരണപ്പെട്ടത്. അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അനാഥാലയത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്ത് ആൾ സഞ്ചാരം അത്രയില്ലാത്ത ഒരിടത്താണ് മൃതദേഹം കണ്ടത്.

ആ കുട്ടി അവിടെയെത്താനുള്ള സാഹചര്യം എന്താണ്? മറ്റെവിടെ വച്ചെങ്കിലും കൊലപ്പെടുത്തിയതിനു ശേഷം അവിടെ ഉപേക്ഷിച്ചതാവാം. ഏതായാലും ക്രൂരനായ ഒരാൾക്കേ ഇത്രക്കു നീചമായ ഒരു കൊലപാതകം ചെയ്യാനാകു. കൊലപാതകം നടത്താനുപയോഗിച്ച ആയുധം? പോസ്റ്റുമോർട്ടം റിപ്പോർട്ട്...? അന്വേഷണം നടക്കുന്നുണ്ടാകും. നടക്കട്ടെ എതായാലും മാധ്യമങ്ങളുടെ ശ്രദ്ധയിൽ ഇക്കാര്യം വന്നിട്ടില്ല. അതിനു പിന്നിൽ കാരണങ്ങൾ പലതുണ്ടാകാം. ഏതായാലും അതൊന്നും എനിക്കറിയേണ്ടതല്ല. എനിക്ക് തോമാച്ചനോടു മാത്രമേ ഉത്തരവാദിത്വമുള്ളൂ.

ഇത്ര സങ്കുചിതമായി ചിന്തിച്ചതിൽ എനിക്ക് എന്നോടു നീരസം തോന്നി. എനിക്കു തോമാച്ചനോടു മാത്രമല്ല ഉത്തരവാദിത്വം! എനിക്ക് ഈ സമൂഹത്തോടും ഉത്തരവാദിത്വമുണ്ട്. ഒരു ബാലനെ മൃഗീയമായി കൊലപ്പെടുത്താൻ തക്ക മാനസികനിലയുള്ള ഒരുവൻ നമുക്കിടയിലുണ്ട്. ഒരു അനാഥ ബാലനോട് പക വച്ചു പുലർത്തേണ്ട ആവശ്യം ആർക്കുമില്ല. അപ്പോൾ പണത്തിനു വേണ്ടി കുടില കൃത്യം ചെയ്യാൻ തയ്യാറുള്ള ഒരുവനെ ഇരുളിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരുന്നതിന്‍റെ വലിയൊരു സാമൂഹിക ഉത്തരവാദിത്വം എനിക്കു നിർവഹിക്കാനുണ്ട്. ഇനിയും പണം നല്കാൻ ആളുണ്ടെങ്കിൽ ഇനിയും ഇത്തരം പ്രവൃത്തികൾ ആ സാമൂഹികദ്രോഹി ആവർത്തിക്കും. ഇനിയും ആളുകൾ കൊല്ലപ്പെടാം. അതു തടയണം!

മരണപ്പെട്ടു കിടന്ന അമലിന്‍റെ വസ്ത്രത്തിൽ നിന്നും ഒരു കടലാസു ചുരുൾ ലഭിച്ചെന്നറിഞ്ഞു. വിചിത്രങ്ങളായ കോഡുകൾ നിറഞ്ഞ കടലാസുചുരുൾ. എനിക്കത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നിരുന്നാലും ആ വിചിത്രമായ ഭാഷയിലൂടെ അമൽ എന്തോ രഹസ്യം പറയാൻ ആഗ്രഹിച്ചിരുന്നു. ഒരു പക്ഷേ കൊലപാതകി ആരെന്നതിലേക്ക് വെളിച്ചം വീശുന്ന ഒന്നായിരിക്കും അത്. അങ്ങനെയെങ്കിൽ പരിചിതനായ ഒരാളായിരിക്കില്ലേ ഇതിനു പിന്നിൽ. അതല്ല എങ്കിൽ പല തവണ മർഡർ അറ്റംപ് അമലിന് നേരിടേണ്ടി വന്നിരിക്കാം. ആ വിവരങ്ങൾ പുറംലോകം അറിയണമെന്ന് അവൻ ആഗ്രഹിച്ചിരുന്നിരിക്കാം. നേരായ വഴിയിൽ അവനത് സാധ്യമല്ലാതിരിക്കാം. അതിനു കാരണം ആ പരിചിതനായ വ്യക്തിയുടെ സാന്നിദ്ധ്യമാകണം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...