ഇന്നത്തെ തലമുറ ഭക്ഷണത്തിന്‍റെ കാര്യത്തിൽ പലതും ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു. സ്വാദും ആരോഗ്യവും തമ്മിൽ ബന്ധം വേണമെന്ന ചിന്ത ഇപ്പോൾ കൂടുതൽ വേരുറച്ചിട്ടുണ്ട്. അപ്പോൾ പിന്നെ കാലങ്ങളായുള്ള ചില ധാരണകൾ ശരിയോ തെറ്റോ എന്ന് അന്വേഷിക്കുന്നതിൽ യാതൊരു തെറ്റുമില്ല. ആഹാര ശീലങ്ങളിൽ വച്ചു പുലർത്തിയിരുന്ന ചില നിഷ്ഠകൾ നമുക്ക് പരിശോധിക്കാം. പ്രത്യേകിച്ചും നെയ്യ്, പാൽ, എണ്ണ ചില പച്ചക്കറികൾ ഇവയുടെ കാര്യങ്ങളിലെ നിഷ്കർഷകളെ കുറിച്ച് ആരോഗ്യ വിദഗ്ദ്ധർ എന്തു പറയുന്നു എന്ന് കേൾക്കാം. ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച ചില ഹെൽത്ത് ടിപ്സ്.
- ഷേക്കിൽ പാലിന്‍റെ ഉപയോഗം
മുൻ ധാരണ: വളരെ നല്ലത് വിദഗ്ദ്ധർ പറയുന്നത് ആയുർവേദ വിധി പ്രകാരം പാലിനൊപ്പം, മാമ്പഴം, ഏത്തപ്പഴം, തേങ്ങ, മാതളനാരങ്ങ, അഖരോട്ട്, ചക്ക, നെല്ലിക്ക ഇവ ചേരാൻ യോജിച്ചതല്ല. ആയുർവേദ ഗ്രന്ഥങ്ങളിൽ ഇവയെ വിരുദ്ധാഹാരമായിട്ടാണ് കരുതുന്നത്. ഇതു കഴിച്ചാൽ പനി, വയറെരിച്ചൽ, വയറ്റിൽ വെള്ളം നിറയുക, ഭഗന്ദരം, രക്‌തക്കുറവ്, ഷണ്ഡത്വം, അന്ധത തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാമത്രേ.
- ബട്ടർ
മുൻധാരണ: വെണ്ണ കഴിക്കുന്നത് അത്ര ആരോഗ്യപ്രദമല്ല
പുതിയ ചിന്ത: കുറഞ്ഞ അളവിൽ വെണ്ണ കഴിക്കുന്നത് നല്ലതാണ്. കൊളസ്ട്രോൾ വർദ്ധിക്കില്ല.
- മുട്ട
മുൻധാരണ: മുട്ടയിൽ നിറയെ കൊളസ്ട്രോൾ ആണ്.
പുതിയ ചിന്ത: മുട്ട ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഡയറ്ററി കൊളസ്‌ട്രോൾ മുഖേന കൊഴുപ്പ് വർദ്ധിക്കില്ല. ഇതിൽ ന്യൂട്രിയന്‍റും വിറ്റാമിനും ഉണ്ട്. ആഴ്ചയിൽ മൂന്നോ നാലോ മുട്ട കഴിക്കാം.
- പാൽ
മുൻധാരണ: പാൽ ഉപയോഗം സെമി സ്കിംഡ് അല്ലെങ്കിൽ സ്കിംഡ് (പാട മാറ്റിയത്) ഉപയോഗിക്കണം.
പുതിയ ചിന്ത: ഫുൾ ഫാറ്റ് മിൽക്ക് ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ കൊഴുപ്പ് ഹാനികരമല്ല. ദിവസവും അരലിറ്റർ പാൽ പാട മാറ്റാതെ കുടിക്കാം.
- ബ്രഡ്
മുൻധാരണ : ബ്രഡ് കഴിക്കുന്നത് നല്ലതാണ്.
പുതിയ ചിന്ത: ധാന്യമാവു കൊണ്ടുള്ള ബ്രഡ് ആണ് ഉത്തമം. മൈദ കൊണ്ടുള്ള ബ്രഡ് നല്ലതല്ല. ലേബൽ നോക്കി ബ്രഡ് ഉപയോഗിക്കുക. ദിവസവും രണ്ടോ മൂന്നോ കഷണം ബ്രഡ് കഴിക്കുന്നതിൽ കുഴപ്പമില്ല.
- ഒലീവ് ഓയിൽ
മുൻധാരണ: ഒലീവ് ഓയിൽ ആരോഗ്യത്തിന് വളരെ നല്ലതാണ്.
പുതിയ ചിന്ത : ഒലീവ് ഓയിൽ സലാഡിൽ ചേർക്കുന്നത് നല്ലതാണ്. എങ്കിൽ വറക്കാൻ ഉപയോഗിക്കുന്നത് നല്ലതല്ല. കാൻസർ ജന്യ വസ്‌തുക്കൾ ശരീരത്തിൽ ഉണ്ടാക്കാനിടയാകും. ഫ്രൈ ചെയ്യാൻ റീവ്സീഡ് ഓയിൽ ആണ് നല്ലത്. ദിവസവും ഒരു സ്പൂൺ ഒലീവ് ഓയിൽ കഴിക്കാം. പക്ഷേ വറുത്ത് കഴിക്കരുത്.
- ഫ്രൂട്ട് ജൂസ്
മുൻധാരണ: പഴങ്ങളുടെ സത്ത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്.
പുതിയ ചിന്ത: പാക്കറ്റിൽ വരുന്ന പഴസത്തിൽ പഞ്ചസാര ചേർന്നിട്ടുണ്ട്. കൃത്രിമ നിറവും ഉണ്ടാക്കും. സോഫറ്റ് ഡ്രിങ്കിൽ ഉപയോഗിക്കുന്ന ഷുഗർ കണ്ടെന്‍റ് ആണ് പല ഫ്രൂട്ട് ജൂസിലും ഉള്ളത്. പാക്കറ്റ് ജൂസ് ഉപയോഗിക്കാതിരിക്കുക. ഫ്രഷ്ജൂസ് ആണ് ഉത്തമം.