ശാന്തസുന്ദരമായ ഗ്ലൻമോർഗനും ലവ്ഡേലും

രണ്ടു ദിവസം സ്ക്കൂളിന് അവധി കിട്ടിയപ്പോൾ മോന്‍റെ ആഗ്രഹം ആയിരുന്നു എവിടെയെങ്കിലും പോകുക എന്നത്. ജോലി തിരക്കിൽ നിന്നെല്ലാം മാറി ബഹളമില്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് രണ്ടു ദിവസത്തേക്കു മാറി നിൽക്കാം എന്ന് കരുതി. എവിടെ പോകും എന്നായി ചിന്ത. തണുപ്പുള്ള, അധികം ആളുകളോ തിരക്കോ ഇല്ലാത്ത സ്‌ഥലത്തെ കുറിച്ചായി ചിന്ത. എങ്കിൽ ഊട്ടിയിൽ പോകാം, അവിടെ നഗരത്തിൽ നിന്നെല്ലാം മാറി സഞ്ചാരികൾ അധികം വരാത്ത ഒരുപാടു സ്‌ഥലങ്ങൾ ഉണ്ട്. അതിലെവിടെയെങ്കിലും പോകാമെന്നു തീരുമാനിച്ചു.

മനസ്സിൽ വന്ന സ്‌ഥലങ്ങൾ ഗ്ലൻമോർഗനും ലവ്ഡേലും ആയിരുന്നു. രാവിലെ ഭാര്യയേയും മോനെയും കൂട്ടി ഇറങ്ങി. സാധാരണയായി ഊട്ടിയിൽ പോകുന്നത് നിലമ്പൂരിൽ നിന്നും വഴിക്കടവ് വഴി നാടുകാണി ചുരം കയറിയാണ്. പ്രളയത്തിൽ ഉരുൾപൊട്ടി ചുരം നശിച്ചു പോയിരിക്കുകയാണ്. വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഇനി ഊട്ടിയിൽ എത്താൻ പ്രധാനമായും രണ്ടു വഴികളാണ് ഉള്ളത്.

കോയമ്പത്തൂർ മേട്ടുപ്പാളയം വഴിയും പിന്നെ വയനാട് മേപ്പാടി ഗൂഡല്ലൂർ വഴിയും. ഊട്ടിയിൽ എത്തണമെങ്കിൽ എഴുപതോളം കിലോമീറ്റർ കൂടുതൽ സഞ്ചരിക്കണം. പിന്നെയൊരു വഴിയുള്ളതു അട്ടപ്പാടി മുള്ളി മഞ്ചൂർ വഴിയാണ്. കാട്ടു വഴിയാണ്. ഈ വഴിയേ പോയിട്ടുള്ളതുമാണ്. കുത്തനെയുള്ള ഹെയർ പിൻ വളവുകളും ആനകളുടെ സാന്നിധ്യവും കൂടുതലാണ്.

മണ്ണാർക്കാട് വഴി അട്ടപ്പാടിയിലേക്ക് പോകാൻ തീരുമാനിച്ചു. മണ്ണാർക്കാട് വരെ നല്ല റോഡായിരുന്നു. അവിടെ നിന്നും അട്ടപ്പാടി റോഡിലെ ചുരത്തിലേക്കു പ്രവേശിച്ചത് മുതൽ റോഡിന്‍റെ അവസ്‌ഥ മാറി. പലയിടത്തും റോഡ് ഉണ്ടോയെന്നു തന്നെ സംശയമാണ്.

മുകളിലേക്കു കയറും തോറും സൈലന്‍റ്‍വാലി കാടുകളുടെ വന്യത കൂടി വരുന്നു. പലയിടത്തും ചുരം മണ്ണിടിഞ്ഞു താഴേക്കു പോയിരിക്കുന്നു. അവിടെയൊക്കെ ചാക്കിൽ മണ്ണ് നിറച്ചു താൽക്കാലിക ഗതാഗതം തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ സൂക്ഷിച്ചു വാഹനം ഓടിച്ചില്ലെങ്കിൽ താഴെ കൊക്കയിലേക്ക് പോകും.

നല്ല മഴക്കാറുണ്ട്, ഹെയർ പിൻ വളവുകൾ കയറി പോകുംതോറും ഇരുവശവും നിബിഢ വനമായതുകൊണ്ട് ഇരുട്ട് കൂടൂന്നുണ്ട്. കോടമഞ്ഞു നിറഞ്ഞു വരുന്നു.

കുറച്ചു വളവുകൾ കഴിഞ്ഞപ്പോൾ ഒന്നും കാണാൻ കഴിയാത്ത അത്രയും കോടമഞ്ഞ് നിറഞ്ഞിരിക്കുന്നു. തൊട്ടടുത്തു ഹസാർഡ് ലാംപ് ഓൺ ചെയ്തു ഒരു കാർ പാർക്കു ചെയ്‌തിട്ടുണ്ട്. അതിന്‍റെ മഞ്ഞ വെളിച്ചം മാത്രം കാണുന്നുണ്ട്. ഞാൻ കാർ സൈഡാക്കി മോനെയും വിളിച്ചു പുറത്തേക്കിറങ്ങി. നല്ല മഞ്ഞ്! അവൻ തൊപ്പിയെടുത്തു തലയിൽ വച്ചു. മഞ്ഞിൽ കുളിച്ചു അവിടെയുള്ള കലുങ്കിൽ ഇരുന്നു. താഴെ വനത്തിനുള്ളിൽ എവിടെയോ വെള്ളച്ചാട്ടമുണ്ട്. നല്ല ശബ്ദം കേൾക്കുന്നു. കുറെ സമയം അവിടെ ഇരുന്നു. ഫോട്ടോ എടുത്തെങ്കിലും മഞ്ഞു മാത്രം കാണുന്നുള്ളൂ.

റോഡ് പതിയെ തെളിഞ്ഞു വരുന്നുണ്ട്. ഞങ്ങൾ കാറെടുത്തു യാത്ര തുടർന്നു. മോശം റോഡാണ്. സൈലന്‍റ്‍വാലി നാഷണൽ പാർക്കിന്‍റെ കവാടവും കഴിഞ്ഞു ഞങ്ങൾ മുന്നോട്ടു പോയി. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ മുള്ളിയിലേക്കു തിരിയേണ്ട റോഡ് എത്തി. വളരെ മോശം റോഡും അതിലൂടെ കുറച്ചു മാസം മുന്നേ പോയതും ആലോചിച്ചപ്പോൾ കരുതി ഇപ്രാവശ്യം വേറെ വഴി പരീക്ഷിക്കാം എന്ന്.

ooty

നേരെ ആനക്കട്ടിയിലേക്കു പോകാം അവിടെ നിന്നു മേട്ടുപ്പാളയം വഴി ഊട്ടി. ഞങ്ങൾ മുന്നോട്ടു നീങ്ങി. അട്ടപ്പാടിയുടെ ഗ്രാമീണത, റോഡിന്‍റെ വശങ്ങളിൽ ദൂരെ കുന്നിൻ മുകളിൽ കാറ്റാടി യന്ത്രങ്ങൾ. കാഴ്ചകൾ ആസ്വദിച്ചു അഗളിയും പിന്നിട്ടു മുന്നോട്ടു പോയി. കോട്ടത്തറ, കേരള തമിഴ്നാട് അതിർത്തിയിലുള്ള ഗ്രാമമാണ്. കൃഷി മാത്രമാണ് അവിടെയുള്ള പ്രധാന തൊഴിൽ.

സമയം പത്തുമണിയായി അടുത്തുള്ള ചെറിയൊരു ഹോട്ടലിൽ പ്രഭാത ഭക്ഷണം കഴിക്കാനായി കയറി. നല്ല ചൂട് ദോശയും ചമ്മന്തിയും! തമിഴ്നാട് രീതിയിൽ ഇലയിലാണ് വിളമ്പുന്നത്. ദോശയൊടൊപ്പം ഓംലറ്റും കഴിച്ചു. ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ ആനക്കട്ടി പോകാതെ തന്നെ മേട്ടുപ്പാളയം എത്താൻ വേറൊരു റോഡ് കാണിക്കുന്നുണ്ട്. ഇരുപതോളം കിലോമീറ്റർ കുറവുണ്ട്. കാട് വഴിയാണ്. ആ വഴി പരീക്ഷിക്കാൻ തീരുമാനിച്ചു.

ഹോട്ടലിൽ ആ വഴിയെക്കുറിച്ച് അന്വേഷിച്ചു. മോശം വഴിയാണ്. തൊട്ടു മുന്നിൽ കാണുന്ന കോട്ടത്തറ ചെക്ക് പോസ്റ്റിന്‍റെ അവിടെ നിന്നും ഇടത്തോട്ട് ഒരു കോൺക്രീറ്റ് വഴിയുണ്ട്. ഇറങ്ങുന്നിടത്തു മാത്രമേ കോൺക്രീറ്റ് ഉള്ളൂ. പിന്നെ മൺപാതയാണ്. ഒരു വണ്ടിക്കു പോകാം. ഇത് ഇറങ്ങി ചെല്ലുന്നതു ഒരു തോട്ടിലേക്കാണ്. കാൽമുട്ടോളം വെള്ളമുണ്ട് തോട്ടിൽ, നല്ല ഉരുളൻ കല്ലുകളും. ഞാൻ കാർ പതിയെ തോട്ടിലേക്ക് ഇറക്കി മറുകരയിൽ എത്തി. വെള്ളം കുറച്ചു കൂടിയാൽ ഈ വഴി കടക്കാൻ കഴിയില്ല. ഇവിടെ ഈ തോടിന് ഇപ്പുറം തമിഴ്നാടാണ്. കാടിനു നടുവിലൂടെ ഉരുളൻ കല്ലുകൾ നിറഞ്ഞ കുത്തനെയുള്ള വഴി ഏകദേശം ഇരുനൂറ് മീറ്റർ ഉണ്ട്.

അവിടന്നു അങ്ങോട്ട് ടാർ ചെയ്ത ചെറിയ റോഡിലേക്ക് കയറി. അവിടെ തമിഴ്നാട് ഫോറസ്റ്റ് ചെക്ക് പോസ്റ്റുണ്ട്. വാഹനം പൂർണ്ണമായും അവർ പരിശോധിച്ചു. നമ്മുടെ ഫോൺ നമ്പറും വിവരങ്ങളും അവിടെ കൊടുത്തു യാത്ര തുടർന്നു. റോഡിൽ വലിയ കുഴികളാണ്, രണ്ടു പുറം കാടും. കേരളത്തിലെ കാട് പോലെ ഭംഗിയില്ല കാണാൻ. ഉണങ്ങി കിടക്കുന്നു. അവിടവിടങ്ങളിലായി ആനത്താരകൾ.

കുറേ ദൂരം പിന്നിട്ടു കാടു കഴിഞ്ഞപ്പോൾ ചെറിയ ഗ്രാമങ്ങൾ കാണാൻ തുടങ്ങി. മനോഹരമായ സ്‌ഥലം. നോക്കെത്താദൂരത്തോളം കൃഷി സ്‌ഥലം. ഗ്രാമങ്ങൾ പിന്നിട്ടു പതിയെ ഞങ്ങൾ മേട്ടുപ്പാളയം പട്ടണത്തിലേക്കു പ്രവേശിച്ചു. നല്ല തിരക്കുണ്ട്. ഒരു ഇടുങ്ങിയ വഴിയിലൂടെയാണ് ഞങ്ങൾ ടൗണിലേക്ക് പ്രവേശിച്ചത്. ഇടത്തോട്ട് തിരിഞ്ഞാൽ മെയിൻ റോഡാണ്. മെയിൻ റോഡിൽ കുറച്ചു മുന്നോട്ടു വന്നു ചെറിയൊരു ജംഗ്ഷൻ ആണ്. നേരെ പോയാൽ കൂനൂർ, ഊട്ടി. വലത്തോട്ട് പോയാൽ കോട്ടഗിരിയും. ഞങ്ങൾ ഊട്ടി റോഡിലൂടെ കുറച്ചു മുന്നോട്ടു പോയി. മുന്നിൽ ടോൾ പിരിക്കുന്ന പോലെ രണ്ടാളുകൾ കാശു വാങ്ങുന്നുണ്ട്.

ഒരു കാറിനു മുപ്പതു രൂപ! ചോദിച്ചപ്പോൾ ഗ്രീൻ ടാക്സ് ആണെന്ന് പറഞ്ഞു. ഇവിടെ നിന്നും വീണ്ടും ചുരം തുടങ്ങുകയാണ്. മനോഹരമായി പരിപാലിക്കുന്ന റോഡുകൾ പക്ഷേ, വീതി കുറവാണ്. ഊട്ടിയിൽ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ടുള്ള ബോർഡുകൾ അങ്ങോളമുണ്ട്. തണുപ്പ് കൂടി വരുന്നു. സമയം ഉച്ചയോട് അടുക്കുന്നെങ്കിലും അത് അറിയുന്നില്ല. രാവിലെ ആയതു പോലെ നല്ല തണുപ്പും മഞ്ഞുമാണ് റോഡിൽ. ഞങ്ങൾ കൂനൂർ പിന്നിട്ടു ഊട്ടിയിലേക്ക് പ്രവേശിച്ചു.

ഓൺലൈനിൽ റേറ്റും റിവ്യൂവും നോക്കി ഹോട്ടൽ ബുക്ക് ചെയ്‌തു. നല്ല നിരക്കിൽ തന്നെ റൂം കിട്ടി. നേരെ റൂമിലേക്ക്… ഒന്ന് ഫ്രഷ് ആകണം. ചെക്ക് ഇൻ ചെയ്‌തു. മുറിയിൽ നിന്നുമുള്ള കാഴ്ച അതിമനോഹരം ആണ്. ഊട്ടിയുടെ ഒരു ഏരിയൽ കാഴ്ചയാണ് ജനലിലൂടെ കിട്ടുന്നത്. ഉച്ച ഭക്ഷണം കഴിച്ചു കുറച്ചു സമയം വിശ്രമിച്ചതിന് ശേഷം ഞങ്ങൾ പുറത്തേക്കിറങ്ങി.

നേരെ പോകുന്നത് ലവ്ഡേലിലേക്കാണ്. കൂനൂർ റോഡിൽ പോയി വലത്തോട്ട് തിരിഞ്ഞാൽ അഞ്ചു കിലോമീറ്ററെയുള്ളൂ ലവ്ഡേലിലേക്ക്. ഞങ്ങൾ വലത്തോട്ട് തിരിഞ്ഞു, ഊട്ടിയുടെ തിരക്കുള്ള കാഴ്ചകൾ മാറി. വളരെ ശാന്തമായ പ്രദേശം. റോഡിനു താഴെ കൃഷി സ്ഥലങ്ങൾ ആണ്.

മുന്നോട്ടു പോകുന്തോറും ശാന്തത കൂടി വരുന്നു. മനസ്സിന് കുളിർമ്മയും ആശ്വാസവും. ഇംഗ്ലീഷുകാർ ചൂടുകാലത്തു താമസിക്കുന്നതിനായി കണ്ടെത്തിയ സ്‌ഥലമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്നുമുള്ള ഏഴായിരത്തി ഇരുനൂറു അടി ഉയരത്തിൽ ആണ് ലവ്ഡേൽ സ്‌ഥിതി ചെയ്യുന്നത്. ഏതു സമയത്തും ഇവിടെ നല്ല തണുപ്പാണ്.

റോഡിനു ഇരുവശവും മനോഹരമായ വ്യൂ ആണ്. തൊട്ടുമുന്നിലായി കാണുന്നതാണ് ലവ്ഡേൽ റെയിൽവേ സ്റ്റേഷൻ. ഊട്ടി മേട്ടുപ്പാളയം ഹെറിറ്റേജ് റെയിൽവേ റൂട്ടിലെ സ്റ്റേഷൻ ആണിത്. നിറയെ ചെടികളും പൂക്കളും ഉള്ള ഒരു കുഞ്ഞു റെയിൽവേ സ്റ്റേഷൻ. ഇവിടെ കുഞ്ഞു ട്രെയിൻ നിർത്തി ആളുകൾ കയറുന്നതും ഇറങ്ങുന്നതും മനോഹര കാഴ്ചയാണ്. വേറെ ഏതോ ലോകത്ത് വേറെ ഏതോ കാലത്ത് ജീവിക്കുന്നത് പോലെ. ട്രെയിൻ കണ്ടപ്പോൾ മനസ് കുറേ കൊല്ലം പുറകിലേക്ക് പോയി, കിലുക്കം സിനിമയിൽ രേവതി വന്നിറങ്ങുന്ന താണ് ഓർമ്മയിൽ നിറഞ്ഞത്.

കുറച്ചു സമയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചെലവഴിച്ചു ഞങ്ങൾ മുന്നോട്ടു പോയി. മരങ്ങൾ തണലിട്ട മഞ്ഞു വീണ വഴികളിലൂടെ തന്‍റെ ഇണയുടെ കൈ ചേർത്തു പിടിച്ചു നടന്നു പോകുന്ന യുവമിഥുനങ്ങളെ അങ്ങിങ്ങായി കണ്ടു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഹണിമൂൺ ഡസ്റ്റിനേഷനിൽ ഒന്നാണ് ലവ്ഡേൽ. സഞ്ചാരികളുടെ ശല്യമോ നഗരത്തിന്‍റെ ബഹളമോ ഇല്ലാതെ തന്‍റെ ഇണയോടൊപ്പം പ്രകൃതി ഒരുക്കിയ കാഴ്ചകൾ കണ്ടു മഞ്ഞിൽ കുളിച്ചു നടക്കാവുന്ന സ്‌ഥലം. റോഡിന്‍റെ വലതു വശത്തായി കാണുന്നതാണ് ലോക പ്രശസ്തമായ ലോറൻസ് സ്ക്കൂൾ.

ലോറൻസ് സ്ക്കൂൾ ക്യാമ്പസ് അതിമനോഹരമായ കാഴ്ചയാണ്. ഇന്ത്യയിലെ പല പല ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്ക്കൂൾ ക്യാമ്പസിനു അകത്തുള്ള മറ്റൊരു കാഴ്ച യാണ് ഗോത്തിക് സ്റ്റൈലിൽ നൂറ്റി പതിനെട്ടു കൊല്ലം മുന്നേ പണിത ചർച്ച് ഓഫ് അസംപ്ഷൻ. ലവ്ഡേലിലെ കാഴ്ചകൾ കണ്ടു ഞങ്ങൾ നടന്നു. നൂറ്റാണ്ടു പഴക്കമുള്ള കെട്ടിടങ്ങളും ബംഗ്ലാവുകളും ഇംഗ്ലീഷുകാർ പണിതതാണ്. വളരെ സമാധാനമുള്ള സ്‌ഥലം, യാത്രക്കാരും വാഹനങ്ങളും കുറവാണ്. ശുദ്ധവായു ശ്വസിച്ചു ആ തണുപ്പിൽ കുളിരണിഞ്ഞു നടന്നപ്പോൾ സമയം പോയതറിഞ്ഞില്ല.

ഇരുട്ടായി തുടങ്ങിയിരിക്കുന്നു. തണുപ്പ് വർദ്ധിച്ചു വരുന്നു. ഞങ്ങൾ കാറിൽ കയറി. ഊട്ടിയെ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിൽ കണ്ട ഒരു പെട്ടിക്കടയ്ക്ക് സമീപം വണ്ടി നിർത്തി. അമ്പതിൽ അധികം പ്രായമുള്ള ഒരു തമിഴ് സ്ത്രീയാണ് കടയിൽ. ചൂടുള്ള ഒരു കട്ടൻ പറഞ്ഞു. തൊട്ടടുത്തു കനൽ അടുപ്പിൽ ചോളം ചുട്ടെടുക്കുന്നു. കൈകൾ കനലിനു മുകളിൽ കാണിച്ചു ചൂട് പിടിച്ചു. ചെറുതായി ചൂട് തട്ടിയപ്പോൾ കൈക്കു ചെറിയ ഉണർവ് വന്നു. അപ്പോഴേക്കും കട്ടൻ ചായ റെഡി. കട്ടൻ കുടിച്ചു ചുട്ട ചോളവും വാങ്ങി ഞങ്ങൾ മുന്നോട്ടു നീങ്ങി, നല്ല തണുപ്പിൽ ചൂടുള്ള ചോളം കഴിക്കാൻ നല്ല രുചിയുണ്ട്.

ഞങ്ങൾ ഊട്ടിയിൽ എത്തി, നഗരം തണുപ്പിൽ മുങ്ങിക്കിടക്കുന്നു. കുറച്ചു സാധനങ്ങൾ വാങ്ങണം. നീലഗിരി ചായപ്പൊടി, ഊട്ടി ബർക്കി, ഹോം മെയ്ഡ് ചോക്ലേറ്റ്. ഇങ്ങനെ ഊട്ടിയിൽ മാത്രം കിട്ടുന്ന സാധനങ്ങൾ എല്ലാം വാങ്ങിയപ്പോഴേക്കും നല്ല രാത്രിയായി.

നല്ല ചൂടുള്ള രാത്രി ഭക്ഷണം കഴിക്കണം. ഹോട്ടലുകളെക്കാൾ നല്ലത് ചെറിയ കടകളാണ്. ലൈവായി ഉണ്ടാക്കി കിട്ടും. അങ്ങനെയൊരു കട അന്വേഷിച്ചു ഞങ്ങൾ ടൗണിൽ കറങ്ങി. ടൗണിലെ തിരക്കെല്ലാം ഒഴിഞ്ഞിരിക്കുന്നു. രാത്രിയിൽ ശാന്തമായിരിക്കുന്ന ഊട്ടി സുന്ദരിയാണ്. ശരിക്കും ഒരു രാജകുമാരി. ഭക്ഷണം കഴിച്ചു ഞങ്ങൾ റൂമിലേയ്ക്ക് പോയി.

നല്ല തണുപ്പാണ് മൂടിപ്പുതച്ചു ഉറങ്ങണം. രാവിലെ ഗ്ലൻമോർഗൻ പോകണം. രാവിലെ എണീറ്റു കുളിച്ചു ഫ്രഷ് ആയി, റിസപ്ഷനിൽ നിന്നും വിളി വന്നു. ബ്രേക്ക്ഫാസ്റ്റ് റെഡി ആയിരിക്കുന്നു. ഭക്ഷണം കഴിച്ചു ഞങ്ങൾ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്‌തു.

ooty

ഊട്ടിയിൽ നിന്നും ഗൂഡല്ലൂർ റോഡിൽ മുപ്പത്തിയഞ്ചു കിലോമീറ്റർ ഉണ്ട് ഗ്ലൻ മോർഗനിലേക്ക്. ഞങ്ങൾ യാത്ര പുറപ്പെട്ടു, ഊട്ടിയിൽ നിന്നും ഗ്ലൻമോർഗൻ റൂട്ടിൽ ഒരുപാട് ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്. പൈൻ ഫോറെസ്റ്റ്, ഷൂട്ടിംഗ് പോയിന്‍റ്, പൈക്കര തടാകം, പൈക്കര വെള്ളച്ചാട്ടം എന്നിവ ഈ റൂട്ടിലാണ്. ഇവിടെയെല്ലാം ഒരുപാട് തവണ പോയിട്ടുള്ളത് കൊണ്ടും അവിടെയെല്ലാം നിറയെ സഞ്ചാരികൾ ഉള്ളത് കൊണ്ടും അവിടെയൊന്നും ഇറങ്ങാതെ നേരെ പോകാനാണ് ഞങ്ങളുടെ പ്ലാൻ.

ഞങ്ങൾ ഊട്ടി ടൗൺ പിന്നിട്ടു, ഗൂഡല്ലൂർ റോഡിൽ പ്രവേശിച്ചു. റോഡിൽ വാഹനം കുറവാണ്. ഊട്ടിയിലേക്ക് കൂടുതൽ ആളുകൾ വന്നിരുന്ന വഴിക്കടവ് നാടുകാണി ചുരം തകർന്നതിനാൽ ഈ വഴി തിരക്ക് കുറവാണ്. പൈക്കര പിന്നിട്ടു ഞങ്ങൾ പതിനാറാം മൈലിൽ എത്തി, ഇവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു പോകണം. പത്തു കിലോമീറ്റർ ദൂരമുണ്ട്, വിജനമായ വഴിയാണ്. രണ്ടു വശത്തും നല്ല കാട്. വേറെ ഒരു വാഹനം പോലും റോഡിൽ കാണുന്നില്ല. റോഡിൽ ആന പിണ്ഡം കിടക്കുന്നുണ്ട്. ഉള്ളിൽ ചെറിയ പേടിയൊടെ മുന്നോട്ടു പോയി. പോകുന്തോറും വഴിയുടെ സൗന്ദര്യം കൂടി വരുന്നു. ആരെയും ആകർഷിക്കുന്ന വന്യത. അകത്തേക്ക് സ്വകാര്യ സ്‌ഥലങ്ങളും ഉണ്ടെന്നു തോന്നുന്നു. റോഡിൽ നിന്നും കാടിന്‍റെ അകത്തേക്ക് ഓഫ് റോഡ് ട്രാക്കുകൾ നീണ്ടു കിടക്കുന്നു. ചില ഭാഗങ്ങളിൽ റോഡ് വളവു തിരിവുകൾ ആണ്. ചില ഭാഗത്തു നല്ല നേർരേഖയിലുള്ള റോഡുകൾ. ഇടയിൽ എവിടെയോ ഒന്നോ രണ്ടോ വണ്ടികൾ പാർക്കും ചെയ്‌തു ആളുകൾ ഫോട്ടോ എടുക്കുന്നുണ്ട്.

ഞങ്ങൾ ഗ്ലൻമോർഗനോട് അടുത്തു. റോഡിന്‍റെ വശങ്ങളിൽ കാട് മാറി മനോഹരമായ തേയില തോട്ടങ്ങൾ കാണാൻ തുടങ്ങി. റോഡും വളരെ നല്ലതാണ്. വലതു ഭാഗത്തായി നല്ലൊരു വ്യൂ പോയിന്‍റ് ഉണ്ട്. വലിയൊരു പർവ്വതത്തിന്‍റെ മനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും. ഇവിടെ മുതൽ അങ്ങോട്ട് അഞ്ഞൂറ് ഏക്കർ വരുന്ന ഗ്ലൻമോർഗൻ ടീ എസ്റ്റേറ്റ് ആണ്. ഇവിടെയാണ് ആദ്യമായി ഗ്രീൻ ടീ ഉണ്ടാക്കിയത് എന്ന് പറയുന്നു.

കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോൾ എസ്റ്റേറ്റിന്‍റെ ഗേറ്റിൽ എത്തി. ഗേറ്റിനു പുറത്തായി തൊഴിലാളികളുടെ ഒരു സൊസൈറ്റിയുണ്ട് അവിടെ രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്‌തിട്ടുണ്ട്. ഞാൻ കാർ നിർത്തി അവരോടു അന്വേഷിച്ചു ഇവിടെ എന്തൊക്കെ കാണാൻ ഉണ്ടെന്നു. പത്തുമീറ്റർ മുന്നോട്ടു പോയാൽ ചെറിയൊരു വെള്ളച്ചാട്ടം ഉണ്ട്, കാണണമെങ്കിൽ റോഡിൽ നിന്നും താഴേക്കു ഇറങ്ങണം. വണ്ടി അവിടെ പാർക്ക് ചെയ്യാൻ പറഞ്ഞു. ഞങ്ങൾ ഇറങ്ങി നടന്നു, എസ്റ്റേറ്റ് ഗേറ്റ് കഴിഞ്ഞുള്ള വളവ് എത്തിയപ്പോൾ എതിർവശത്തായി വെള്ളമൊഴുകുന്ന ശബ്ദം കേൾക്കുന്നു.

താഴേക്കു നോക്കിയപ്പോൾ ഇറങ്ങാനുള്ള പടവുകൾ ഉണ്ട്. ശ്രദ്ധിച്ചു ഇറങ്ങണം. താഴേക്കിറങ്ങി കാട്ടുചോലയാണ് നല്ല ശക്തിയിൽ വെള്ളം വന്നു താഴേക്കു പതിക്കുന്നു. കാൽ വെള്ളത്തിലേക്കിട്ടു നോക്കി. ആഹാ നല്ല തണുപ്പ്. കുറച്ചു വെള്ളം കയ്യിലെടുത്തു മുഖം കഴുകി. കണ്ണാടി പോലെ തിളങ്ങുന്ന വെള്ളം. കുറച്ചു സമയം കാടിന്‍റെയും വെള്ളത്തിന്‍റെയും കാഴ്ചയും ശബ്ദവും ആസ്വദിച്ചു അവിടെ ഇരുന്നു. മതിവരാത്ത കാഴ്ചകൾ ബാക്കിയാക്കി ഞങ്ങൾ പതിയെ മുകളിലേക്കു കയറി.

കുറച്ചുദൂരം കൂടെ മുന്നോട്ടു പോയാൽ ഡാമും പവർ ഹൗസും കാണാം. ഞങ്ങൾ കാർ എടുത്തു മുന്നോട്ടു പോയി. ഗ്ലൻമോർഗന്‍റെ യഥാർത്ഥ സൗന്ദര്യം ഞങ്ങൾക്ക് മുന്നിൽ തെളിഞ്ഞു തുടങ്ങി. ഭംഗിയുള്ള റോഡിനു ഇരുവശത്തും നല്ല പച്ച പുൽത്തകിടികൾ. മഞ്ഞ നിറത്തിലുള്ള പൂക്കൾ. കുറച്ചു ദൂരം കൂടി ചെന്നപ്പോൾ ഇടതു വശത്തു വിശാലമായൊരു തടാകം. മുകളിലായി കോടമഞ്ഞു വീണു കിടക്കുന്നു. വാക്കുകൾ കൊണ്ടു പറയുന്നതിലും അപ്പുറമാണ് ആ കാഴ്ചകൾ.

വലതു വശത്തായി പച്ച പുൽത്തകിടി കൊണ്ടു വിരിയിട്ട ചെറിയ കുന്നുകൾ, അതിനു മുകളിൽ ഡാമും പവർ ഹൗസുമായി ബന്ധപ്പെട്ട ഓഫീസുകൾ ആണ്. മുന്നോട്ടു പോയാൽ ഡാം ആണ്, ഞാൻ കാർ മുന്നോട്ടു എടുത്തു. ഇവിടുന്നു അങ്ങോട്ട് പ്രവേശനം ഇല്ലെന്നു സെക്യൂരിറ്റി ഓഫീസർ പറഞ്ഞു. കുറച്ചു ദൂരം നടന്നു പോവാൻ അനുമതി തന്നു.

കാർ ഒരിടത്തു ഒതുക്കി നിർത്തി ഞങ്ങൾ തടാക തീരത്തെ റോഡിലൂടെ നടന്നു. വേറെ ആരും ഇല്ല, ഞങ്ങൾ മാത്രം. സഞ്ചാരികളോ കച്ചവടക്കാരോ ഇല്ലാത്ത സ്‌ഥലമാണ് ഗ്ലൻമോർഗൻ. ശാന്തം സുന്ദരം. ഇടയ്ക്കു വരുന്ന തണുത്ത കാറ്റിന്‍റെ നേർത്ത ശബ്ദമല്ലാതെ മറ്റൊരു ശബ്ദം പോലും ഇല്ല. എന്തൊരു അനുഭൂതിയാണ് ഈ സ്‌ഥലം നമുക്ക് തരുന്നത്.

പച്ചപ്പും മഞ്ഞും തടാക വും തണുത്ത കാറ്റും ഇത്രയും റൊമാന്‍റിക് ആയ സ്‌ഥലം. ഇതിന്‍റെ ഭംഗി കൊണ്ടു മാത്രമാണ് പൃഥ്വിരാജ് അഭിനയിച്ച കൂടെ എന്ന സിനിമയ്ക്ക് ലെക്കേഷനായി ഈ സ്‌ഥലം തന്നെ തെരഞ്ഞെടുത്തത്. മനസ്സിലെ എല്ലാ ഭാരവും അലിയിച്ചു കളയുന്ന ആ തണുപ്പിൽ കുറേ നേരം ആ പ്രകൃതിയിലേക്ക് ആത്മാവിനെ ഇറക്കി വിട്ടു എല്ലാ ചിന്തകളിൽ നിന്നും മാറി കുറേ സമയം അവിടെ ചെലവഴിച്ചു. തിരിച്ചു പോകണം. പക്ഷേ മനസ്സ് അനുവദിക്കുന്നില്ല. മോൻ അവിടെ ഓടിക്കളിക്കുകയാണ്, അവന്‍റെ സ്വാതന്ത്രമായ ലോകത്ത്. അവരെ രണ്ടാളെയും വീണ്ടും ഇവിടെ വരാമെന്ന ഉറപ്പിൽ നിർബന്ധിച്ചു കാറിൽ കയറ്റി.

കാർ പതിയെ തിരിച്ചു, ഞങ്ങൾ ഗ്ലൻമോർഗനോട് വിട പറഞ്ഞു. അവൻ പുറകിലേ സീറ്റിൽ പുറകോട്ടു തിരിഞ്ഞു നിൽക്കുകയാണ് ദൂരേക്ക് പോകുന്ന ആ മനോഹര തീരവും നോക്കി.

പുറകോട്ടു പോകുന്ന മരങ്ങളും ചെടികളും ഞങ്ങളെ തിരിച്ചു വിളിക്കുന്നത് കണ്ണാടിയിൽ കാണാം. യാത്രകൾ തുടർന്ന് കൊണ്ടേയിരിക്കും, ഇവിടേയ്ക്ക് വീണ്ടും വരും.

അലങ്കാരങ്ങളില്ലാതെ സമീറ

വസ്ത്രാലങ്കാരത്തിൽ തന്‍റേതായ കയ്യൊപ്പ് ചാർത്തിയ സമീറ സനീഷ് 10 വർഷം കൊണ്ട് 200ൽ പരം സിനിമകളിൽ വസ്ത്രാലങ്കാരം നിർവഹിച്ച് റെക്കോഡിട്ടിരിക്കുകയാണ്. വസ്ത്രാലങ്കാരത്തിൽ 2018ൽ സംസ്ഥാന അവാർഡ് നേടിയ സമീറ സനീഷുമായുള്ള അഭിമുഖത്തിൽ നിന്നും.

ഡാഡി കൂളിൽ നിന്നും തുടങ്ങി ഇപ്പോൾ ലേറ്റസ്റ്റായ പടങ്ങളിലെല്ലാം കോസ്റ്റ്യൂം ഡിസൈനറാണ്…

ഡാഡി കൂളിനു മുമ്പ് ഞാൻ വൈറ്റ് എലിഫന്‍റ് എന്ന ചിത്രത്തിലും കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിരുന്നു. പക്ഷേ ശ്രദ്ധിക്കപ്പെട്ടത് ഡാഡി കൂളാണ്. അതിന് മുമ്പ് 7 വർഷത്തോളം ഞാൻ ആഡ് ഫിലിംസ് ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ആഷിഖ് അബു ഡാഡി കൂളിലേക്ക് വിളിക്കുന്നത്. എറണാകുളത്തായിരുന്നു ലൊക്കേഷൻ. ഒരു പടം ചെയ്ത് നോക്കാമെന്ന് വിചാരിച്ചു വന്ന ആളാണ് ഞാൻ. അത് കഴിഞ്ഞാൽ തിരിച്ച് എന്‍റെ ജോലിയിലേയ്ക്ക് തന്നെ മടങ്ങി പോകാം എന്ന് കരുതി. പക്ഷേ ഒന്നിന് പിറകെ ഓരോ ചിത്രങ്ങളിലായി സജീവമാകുകയായിരുന്നു.

കോസ്റ്റ്യൂം ഡിസൈനിംഗ് പടത്തിലെ ഹൈലൈറ്റിംഗായ ഘടകങ്ങളിലൊന്നാണ്…

ഒരു പടം ചെയ്യുമ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങളുടെയും മറ്റ് സഹകഥാപാത്രങ്ങളുടെയും കോസ്റ്റ്യൂമ്സിന്‍റെ പൂർണ്ണമായ ഉത്തരവാദിത്തം നമ്മൾക്കായിരിക്കും. ചിലപ്പോൾ തലേദിവസമായിരിക്കും ചിത്രത്തിന്‍റെ കാസ്റ്റിംഗിൽ മാറ്റമുണ്ടാക്കുക. അതൊക്കെ മുൻകൂട്ടി കണ്ടുവേണം ഇരിക്കാൻ. പിന്നെ മറ്റൊരു ടെൻഷൻ ഒരു സീൻ എടുത്ത് കഴിഞ്ഞാൽ അതിന്‍റെ തുടർച്ച ഒരാഴ്ച കഴിഞ്ഞിട്ടാകും ഷൂട്ട് ചെയ്യുക. മുമ്പ് എടുത്ത സീനിൽ ധരിച്ചിരുന്ന അതേ കോസ്റ്റ്യൂമും ആഭരണങ്ങളും ചെരിപ്പുകളുമടക്കം നമ്മൾ സൂക്ഷിച്ച് വയ്ക്കണം. നമ്മുടെ കൂടെ വർക്ക് ചെയ്യുന്നവരും അതനുസരിച്ച് പ്രവർത്തിക്കണം. ഇല്ലെങ്കിൽ അത് വലിയ വീഴ്ചയുണ്ടാക്കും. എല്ലാവരുടെയും കൂട്ടായ ശ്രമം കൊണ്ടാണ് ഓരോ പടവും രൂപം കൊള്ളുന്നത്.

sameera saneesh

മായാനദിയിലെ അപ്പുവിന്‍റെയും മാത്തന്‍റെയും കോസ്റ്റ്യൂമുകൾ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നല്ലോ?

എനിക്ക് ഒത്തിരി ഇഷ്ടമാണ് ആ സിനിമ. ആഷിഖിന്‍റെ പടമാകുമ്പോൾ സ്വാതന്ത്യ്രമുണ്ട്. മിക്ക ഡയറക്ടേഴ്സും അങ്ങനെ തന്നെയാണ്. അതിലെ കോസ്റ്റ്യൂം എല്ലാം സിമ്പിളായിട്ടുള്ളതാണ്. വളരെ റിയലിസ്റ്റിക്കായ കോസ്റ്റ്യൂമ്സാണ് ഞാൻ മായാനദിക്കു വേണ്ടി ഡിസൈൻ ചെയ്തത്. ഇളം നിറങ്ങളും പെസ്റ്റൽ ഷെയ്ഡുകളുമായിരുന്നു കോസ്റ്റ്യൂമിന്. ജീൻസ്, കാഷ്വൽസ്, സാരി, ഗൗൺ ഒക്കെയും ഈ ചിത്രത്തിലുണ്ട്.

സാധാരണ ഒരു സിനിമ ചെയ്യുമ്പോൾ ഒരു മാസത്തെ പ്രിപ്പറേഷൻ ടൈം കിട്ടാറുണ്ട്. പക്ഷേ മായാനദി വളരെ ചെറിയ സമയം കൊണ്ട് തുടങ്ങിയ ചിത്രമായിരുന്നു. വളരെ സിമ്പിളായ കോസ്റ്റ്യൂമ്സ് ആണ് ചിത്രത്തിനാവശ്യം. ആഷിഖ് അബുവാകട്ടെ വളരെ ഫ്രണ്ട്‍ലിയായ ഡയറക്ടറാണ്. ഡിസൈനറുടെ ക്രിയേറ്റിവിറ്റിയെ അംഗീകരിക്കുന്ന ഡയറക്ടർ. അതുകൊണ്ട് വളരെ ഫ്രീ മൈൻഡോടെയാണ് അപ്പുവിന്‍റെയും മാത്തന്‍റെയും വസ്ത്രാലങ്കാരം നിർവഹിച്ചത്. ആ സമയത്ത് ഞാൻ പ്രഗ്നന്‍റായിരുന്നു. വ്യക്‌തിപരമായി എനിക്ക് ഏറെയിഷ്ടമുള്ള പടമാണിത്.

പ്രണയകഥ. സുന്ദരിയും സുന്ദരനുമായ നായികയും നായകനും, മേക്കപ്പിന്‍റെ അതിപ്രസരം വേണ്ടാത്ത കഥാപാത്രങ്ങൾ. ഇതെല്ലാം മനസിൽ വച്ചു കൊണ്ടാണ് അവർക്കുള്ള ഓരോ വേഷങ്ങളും ക്രിയേറ്റ് ചെയ്തത്. പിന്നെ മാത്തൻ എന്ന കഥാപാത്രത്തിന് പ്രത്യേക ലുക്ക് നൽകാൻ ഒരു ക്യാപും കൊടുത്തു. മൊത്തത്തിൽ വളരെ ക്യൂട്ടായ ചിത്ര മായിരുന്നുവത്. പിന്നെ സിനിമയുടെ ക്ലൈമാക്സ് സീനിൽ ഐശ്വര്യ അണിയുന്ന ഒരു ഗൗൺ ഉണ്ട്. ആ ഗൗൺ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. എന്‍റെ പ്രസവം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞ്, അതായത് മോന് 15 ദിവസം പ്രായമുള്ളപ്പോഴാണ് ഗൗൺ വേണമെന്ന് ആഷിഖ് പറയുന്നത്. എന്‍റെ ഡെലിവറിയാകട്ടെ സിസേറിയനും. ഈ ജോലിയാണെങ്കിൽ മാറ്റി വയ്ക്കാനും പറ്റില്ല. ഞാൻ കുഞ്ഞിനെ വീട്ടിലേൽപ്പിച്ച് ഷോപ്പിൽ പോയി മെറ്റീരിയൽ വാങ്ങി ഡിസൈൻ ചെയ്തെടുക്കുകയായിരുന്നു. കുഞ്ഞിന്‍റെ കാര്യത്തിൽ സങ്കടമുണ്ടായിരുന്നുവെങ്കിലും ജോലിയോടുള്ള പ്രതിബദ്ധതയും ഇഷ്‌ടവുമൊക്കെ മറക്കാനാവില്ലല്ലോ. സിനിമയെന്നത് ഒത്തിരി പേരുടെ കൂട്ടായ്മയും സ്വപ്നവുമാണല്ലോ. അതുകൊണ്ട് ഞാനത് ഭംഗിയാക്കാൻ ശ്രമിച്ചു. സിനിമ റിലീസായതും ഗൗൺ ഹിറ്റായി.

കമ്മാര സംഭവത്തിലെ വസ്ത്രാലങ്കാരത്തിന് സംസ്ഥാന അവാർഡ് ലഭിച്ചിരുന്നല്ലോ?

മായാനദി ചെയ്‌തു കൊണ്ടിരിക്കുമ്പോഴാണ് കമ്മാര സംഭവത്തിന്‍റെ വർക്കും. കമ്മാര സംഭവം പകുതിയായപ്പോഴാണ് ഞാൻ ഗർഭിണിയായത്. അതൊരു പീരിയോഡിക് മൂവിയായിരുന്നു. മായാനദി പോലെ തന്നെ വളരെ സ്ട്രെയിൻ ചെയ്‌താണ് അതിലെ വസ്ത്രാലങ്കാരവും നിർവഹിച്ചത്. അതിന് സ്റ്റേറ്റ് അവാർഡും കിട്ടി. അവാർഡ് പ്രതീക്ഷിച്ചിരുന്നില്ല. അതിലും വലിയ പടങ്ങളുണ്ടായിരുന്നു. ചാർലി ചെയ്തപ്പോൾ പലരും പറഞ്ഞിരുന്നു അവാർഡ് കിട്ടുമെന്ന്. അതുകൊണ്ട് ഇത്തവണ അവാർഡ് കാര്യം ഓരോരുത്തരും മുൻകൂട്ടി പറഞ്ഞപ്പോൾ മൈൻഡ് ചെയ്യാൻ പോയില്ല.

ഞാൻ പ്രകാശനിലെയും കോസ്റ്റ്യൂം ഡിസൈൻ ശ്രദ്ധിക്കപ്പെട്ടിരുന്നു… വൈറസിലെയും…

സത്യൻ സാറിന്‍റെ കൂടെ വർക്ക് ചെയ്യുന്നത് വളരെ കംഫർട്ടിബിളാണ്. വളരെ സ്വാതന്ത്യ്രത്തോടെ ചെയ്യാം. ആഷിഖായാലും ലാൽ ജോസ് സാറായാലും അങ്ങനെ തന്നെ. ലാൽ ജോസ് സാർ കോസ്റ്റ്യൂം ഏതാണെന്നു പോലും ചോദിക്കില്ല. ഇഷ്ടമുള്ളതെന്താണെന്ന് വച്ചാൽ ചെയ്യാൻ പറയും. അത് വിശ്വാസമാണ്. കഥ കേട്ട് അതിനനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്യും. സത്യൻ സാറിന്‍റെ ഞാൻ പ്രകാശൻ ചെയ്യുമ്പോൾ കാണാൻ ഭംഗിയുണ്ടാകണം എന്ന് മാത്രമേ സാർ പറഞ്ഞുള്ളൂ. അതിലെ സലോമിയെന്ന പെൺകുട്ടി പാവപ്പെട്ട വീട്ടിലെ കുട്ടിയാണ്. പക്ഷേ അതൊന്നും നോക്കണ്ട. വീട്ടിൽ ദാരിദ്യ്രാവസ്‌ഥയിൽ കഴിയുന്നവരാണെങ്കിൽ പോലും ഏറെ സ്വപ്നങ്ങളുമായി നടക്കുന്ന പെൺകുട്ടികൾ സ്വന്തം വേഷത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമല്ലോ. ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാണല്ലോ.

കുമ്പളങ്ങി നൈറ്റ്സ് റിയലിസ്റ്റിക് സ്റ്റോറി ആണല്ലോ. ആ നാട്ടിലെ ആൾക്കാർ എന്താണോ ഉപയോഗിക്കുന്നത് അത് തന്നെയാണ് അവരുടെ കോസ്റ്റ്യുമിൽ ഫോളോ ചെയ്തത്. മഹേഷിന്‍റെ പ്രതികാരത്തിലും അങ്ങനെ തന്നെയായിരുന്നു. ഇങ്ങനെ കഥയുടെയും കഥാപരിസരത്തിന്‍റെയും ടച്ച് വരുന്ന രീതിയിലാണ് കോസ്റ്റ്യും ഡിസൈൻ ചെയ്യുന്നത്. സൂക്ഷ്മമായ കാര്യങ്ങൾ പോലും അതിനായി ശ്രദ്ധിക്കാറുണ്ട്. പീരിയഡ് മൂവിയുടെ കാര്യത്തിലാണെങ്കിൽ വർക്ക് ഇത്തിരി ബുദ്ധിമുട്ടാണ്. പഴയ സാധനങ്ങൾ തപ്പിയെടുക്കണം. ആ കാലഘട്ടം ആവശ്യപ്പെടുന്ന ആഭരണങ്ങൾ ഏതൊക്കെയാണെന്ന് അറിയണം. പഴയ ടൈപ്പ് മെറ്റീരിയൽ കിട്ടാൻ അലയേണ്ടി വരും.

വൈറസ് എന്ന മൂവിയുടെ കാര്യം പറയുകയാണെങ്കിൽ അത് വളരെ വലിയ വർക്കായിരുന്നു. അതും വളരെ ചുരുങ്ങിയ സമയത്തിൽ ചെയ്യുകയും വേണം. ആ സിനിമയിലാണെങ്കിൽ ഒരു ലോഡ് താരങ്ങളും. പ്രധാന കഥാപാത്രങ്ങൾക്ക് പുറമെ ഹോസ്പിറ്റൽ സ്റ്റാഫിനുള്ള യൂണിഫോമുകൾ വരെ തയ്യാറാക്കേണ്ടി വന്നു. വർക്കിനൊടുവിൽ കോസ്റ്റ്യും ഇത്തിരി ലേറ്റായതു കൊണ്ട് ടെൻഷനുണ്ടായിരുന്നു. പക്ഷേ എല്ലാം ഭംഗിയായി നടന്നു.

സമീറ ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണല്ലോ… കുഞ്ഞുവാവയുടെ വിശേഷങ്ങൾ എന്തൊക്കെയാണ്?

അതെ, മുമ്പൊക്കെ സിനിമയുടെ വർക്കിന് പോയാൽ ലേറ്റായാലും കുഴപ്പമില്ലായിരുന്നു. അതുപോലെ വർക്കിനു വേണ്ടി ഏത് സമയത്തും വീട്ടീന്ന് പോകാമായിരുന്നു. പക്ഷേ ഇപ്പോഴെല്ലാം കുഞ്ഞിന്‍റെ സമയത്തിനനുസരിച്ചാണ് കാര്യങ്ങൾ നീക്കുന്നത്. സയാൻ എന്നാണ് കുഞ്ഞിന്‍റെ പേര്. ഹസ്ബന്‍റ് സനീഷ് ടെലികോമിൽ വർക്ക് ചെയ്യുന്നു. ഹസ്ബന്‍റിന്‍റെ നിർലോഭമായ പിന്തുണയുള്ളതു കൊണ്ടാണ് എനിക്കിത്രമാത്രം സമാധാനത്തോടെ വർക്ക് ചെയ്യാൻ കഴിയുന്നത്.

കോസ്റ്റ്യും ഡിസൈൻ ചെയ്യാനിഷ്ടപ്പെടുന്ന താരങ്ങൾ

മംമ്ത മോഹൻദാസ്. അതുപോലെ ദുൽഖർ, ഫഹദ് എന്നിവർക്കു വേണ്ടിയും കോസ്റ്റ്യൂം ഡിസൈൻ ചെയ്യാനിഷ്ടമാണ്. ഞാൻ കടുത്ത മമ്മൂക്ക ഫാനാണ്. മമ്മൂക്കയ്ക്ക് വേണ്ടിയും ഡിസൈൻ ചെയ്യാനിഷ്ടമാണ്.

സിനിമയിൽ വസ്ത്രാലങ്കാര രംഗത്ത് പ്രവർത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ രംഗത്തുള്ള മാറ്റങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

സിനിമ പഴയതിലും ഒരുപാട് മാറിയിട്ടുണ്ട്. മുമ്പ് നല്ല ഡ്രസ്സൊക്കെയിട്ട് ഒരുപാട് മേക്കപ്പൊക്കെ ചെയ്യുമായിരുന്നു. ഇപ്പോൾ പക്ഷേ എല്ലാം റിയലാണ്. നാച്ചുറലാണ്. വളരെ ലൈറ്റ് മേക്കപ്പിനാണ് എല്ലാവരും മുൻതൂക്കം നൽകുന്നത്. വേഷത്തിലും അതേ മാറ്റം വന്നിട്ടുണ്ട്. കഥാപാത്രങ്ങൾ സിറ്റ്‍വേഷൻ അനുസരിച്ച് ലൈറ്റ് മേക്കപ്പ് മാത്രമേ ഇടുന്നുള്ളൂ. മുമ്പ് സിനിമയിൽ ഒരു സോംഗ് ഉണ്ടാവും. ഒപ്പം 10-15 ഡാൻസേഴ്സും. ഇപ്പോഴും സോംഗ്സുണ്ട്. പക്ഷേ അത് ചിത്രീകരിക്കുന്ന രീതിയിലും കുറേയെറെ മാറ്റമുണ്ടായിട്ടുണ്ട്.

ഞാൻ വന്ന സമയത്ത് സാരിയണിഞ്ഞ് കുറെപ്പേരെ കാണാമായിരുന്നു. അതൊക്കെ മാറി. ജീൻസും സൽവാറും കുർത്തയുമൊക്കെയായി. ഇപ്പോൾ താരങ്ങൾക്ക് സ്വന്തമായി ഡിസൈനർമാരുണ്ട്. സ്വയം വസ്ത്രം ഡിസൈൻ ചെയ്യുന്നവരുമുണ്ട്. എന്തിനേറെ സാധാരണക്കാർ പോലും മേക്കപ്പിലും വേഷത്തിലും കുറെയേറെ ബോധവാന്മാരായിട്ടുണ്ട്. അതൊരു പോസിറ്റീവായ കാര്യം തന്നെയാണ്.

ആരാണ് ഫാഷൻ ഡിസൈനിംഗ് രംഗത്തെ റോൾ മോഡൽ?

സബ്യസാചി. അദ്ദേഹത്തിന്‍റെ അപാരമായ കളർകോമ്പിനേഷൻ എന്നെ ആകർഷിക്കാറുണ്ട്.

ഓരോ വർക്കും യൂണിക് ആകാൻ ശ്രദ്ധിക്കാറുണ്ടോ?

സിനിമ കണ്ട് പകുതിയാകുമ്പോൾ ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട് ഇത് സമീറയാണ് ചെയ്‌തിരിക്കുന്നതെന്ന്. അങ്ങനെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. കളർ കോമ്പിനേഷൻ കാണുമ്പോൾ ചിലപ്പോൾ അറിയാൻ പറ്റുമായിരിക്കും. ഞാൻ ഒരു പടത്തിൽ യൂസ് ചെയ്‌ത സംഭവങ്ങൾ മറ്റ് പടങ്ങളിൽ യൂസ് ചെയ്യാറില്ല. എന്നിട്ടും ഇതെങ്ങനെ മനസിലാക്കുന്നുവെന്ന് അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പിന്നെ ഓരോരുത്തർക്കും അവർ ചെയ്യുന്ന വർക്കിൽ പൊതുവായ ഒരു സ്റ്റാമ്പിംഗ് ഉണ്ടാകുമല്ലോ. അതുകൊണ്ടാകും.

സയാനിനു വേണ്ടി കോസ്റ്റ്യും ഡിസൈൻ ചെയ്യാറുണ്ടോ?

തീർച്ചയായും. ഫംഗ്ഷനൊക്കെ വരുമ്പോൾ അവനു വേണ്ടി ഞാൻ പ്രത്യേകം ഡിസൈൻ ചെയ്യാറുണ്ട്. എന്‍റെ കാര്യത്തിലാണെങ്കിൽ എനിക്ക് സാരി, കുർത്തി സൽവാറൊക്കെ ധരിക്കാൻ ഇഷ്ടമാണ്. പക്ഷേ സാരിയൊക്കെ കുറച്ചേ അണിയാറുള്ളൂ.

നിങ്ങളുടെ കാമുകനെ ഇങ്ങനെ പരീക്ഷിക്കാം

സൂരജുമായി ഭ്രാന്തമായി പ്രണയത്തിലായിരുന്നു വിഭ. ഇരുവരും ഏകദേശം 2 വർഷമായി പ്രണയ ബന്ധത്തിലായിരുന്നു, എന്നാൽ വിഭയുടെ അമ്മ സൂരജിനെ ഇഷ്ടപ്പെടുന്നില്ല. ബന്ധം വിട്ടുപോകണമെന്ന് അമ്മ വിഭയെ പലതവണ ഉപദേശിച്ചു. എന്നാൽ വിഭ അമ്മയെ അവഗണിച്ചു. വിഭ എന്താണ് ധരിക്കേണ്ടത്, ആരുമായി ചങ്ങാത്തം കൂടണം, അതുപോലുള്ള എല്ലാ കാര്യങ്ങളും സൂരജ് ആണ് തീരുമാനിച്ചിരുന്നത്. വിഭയ്ക്ക് അവനോട് കടുത്ത പ്രണയം ആയിരുന്നു. അതിനാൽ അയാൾ പറയുന്നതെല്ലാം ചെയ്യാൻ അവൾ ഇഷ്ടപ്പെട്ടു. മാത്രമല്ല, ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള പരിപാടി തയ്യാറാക്കുമ്പോഴെല്ലാം സൂരജ് വിഭയുടെ രൂപ മാത്രം ചെലവഴിക്കുമായിരുന്നു. വിഭയ്ക്ക് ജോലി ഉണ്ടായിരുന്നതിനാൽ പണത്തിനു ക്ഷാമം ഇല്ലായിരുന്നു. അതിനാൽ അവൾ ഈ കാര്യങ്ങളെക്കുറിച്ച് വിഷമിച്ചില്ല. അവൾക്ക് വേണ്ടത് സൂരജിന്‍റെ പിന്തുണ മാത്രമാണ്.

ഇതിനിടെ സൂരജിന് അടിയന്തിരമായി ഒന്നര ലക്ഷം രൂപയുടെ ആവശ്യം വന്നു. അയാൾ അക്കാര്യം വിഭയെ അറിയിച്ചപ്പോൾ അവൾ കൂടുതലൊന്നും ആലോചിക്കാതെ പണം കൊടുത്തു. രണ്ടു ദിവസം സൂരജ് പതിവ് പോലെ അവളെ കാണാൻ വന്നു. പിന്നെ പതിയെ പതിയെ ഓരോ കാരണം പറഞ്ഞു ഒഴിവായിക്കൊണ്ടിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ സൂരജ് പൂർണമായും അകന്ന മട്ടായി. അപ്പോഴും വിഭ അതൊരു വഞ്ചന ആണെന്ന് മനസിലാക്കിയില്ല. സൂരജിന് എന്താണ് സംഭവിച്ചതെന്ന് വിഭയ്ക്ക് മനസ്സിലായില്ല.

സൂരജ് അനിഷ്ടകരമായ ഒരു കാര്യത്തിന് ഇരയായിട്ടുണ്ടാകുമെന്ന് അവൾ ഭയപ്പെട്ടു. ഏത് കമ്പനിയിലാണ്, ഏത് സ്ഥാനത്താണ് ജോലി ചെയ്യുന്നതെന്ന് സൂരജ് പറഞ്ഞിരുന്നു. സൂരജ് പറഞ്ഞ ആ വിലാസത്തിൽ വിഭ ബന്ധപ്പെട്ടപ്പോൾ, ഈ പേരുള്ള ഒരു വ്യക്തിയും അവിടെ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലായി. താൻ വഞ്ചിക്കപ്പെട്ടുവെന്ന് വിഭയ്ക്ക് മനസ്സിലായി. സൂരജ് തന്നെയല്ല, പണത്തെയാണ് സ്നേഹിച്ചത്.

വിഭയ്ക്ക് സംഭവിക്കുന്നതു പോലെ ആർക്കും സംഭവിക്കാം. പെൺകുട്ടികളെ പ്രണയബന്ധത്തിൽ കുടുക്കുകയോ ശാരീരിക പീഡനം നടത്തുകയോ ഒരേ സമയം നിരവധി പെൺകുട്ടികളുമായി ബന്ധത്തിലേർപ്പെടുകയോ ചെയ്യുന്ന ആൺകുട്ടികൾക്ക് ഇക്കാലത്തു ക്ഷാമമില്ല.

സ്നേഹം തീർച്ചയായും മനോഹരമായ ഒരു വികാരമാണ്. തന്‍റെ കാമുകനോടൊപ്പം ജീവിക്കാൻ തന്‍റെ കഷ്ടതകളെല്ലാം പ്രണയിനി മറക്കുന്നു. എന്നാൽ കാമുകൻ നിങ്ങളെ എപ്പോൾ വഞ്ചിക്കുമെന്നോ നിങ്ങളെ വിട്ട് പോകു മെന്നോ നിങ്ങൾ ചിന്തിക്കുന്നില്ല. നിങ്ങളുടെ കാമുകൻ എങ്ങനെയുള്ള വ്യക്തിയാണെന്നും നിങ്ങൾക്ക് എത്രമാത്രം പിന്തുണയ്ക്കാൻ കഴിയുമെന്നും അറിയാൻ, ഈ രീതിയിൽ നിങ്ങൾക്ക് അവനെ പരീക്ഷിക്കാൻ കഴിയും.

  1. പാസ്‌വേഡ് ഇല്ലാതെ വെച്ച നിങ്ങളുടെ മൊബൈൽ പരിശോധിക്കുന്നു

പാസ്‌വേഡ് ഇല്ലാതെ നിങ്ങളുടെ മൊബൈൽ കാമുകന്‍റെ സമീപം വെച്ച ശേഷം നിരീക്ഷിക്കുക. മറ്റൊരു മുറിയിലേക്ക് പോയി തിരക്കുള്ള ജോലിയിൽ ഏർപ്പെടാം എന്നതാണ് കാമുകന്‍റെ പരീക്ഷക്കുള്ള ഏറ്റവും നല്ല മാർഗ്ഗം. എന്നിട്ട് ആളെ നിരീക്ഷിക്കുക മൊബൈൽ എടുക്കാൻ ഒരു അവസരം ലഭിക്കുകയും നിങ്ങളുടെ മൊബൈൽ വേഗത്തിൽ പരിശോധിക്കുകയും ചെയ്യുന്നുണ്ടോ?

അവൻ നിങ്ങളുടെ കോൺ‌ടാക്റ്റുകൾ‌, കോൾ‌ ചരിത്രം, സന്ദേശങ്ങൾ‌ അല്ലെങ്കിൽ‌ ഫെയ്‌സ്ബുക്ക് മുതലായവ പരിശോധിക്കാൻ‌ ആരംഭിക്കുകയും നിങ്ങൾ‌ വന്നയുടനെ ഫോൺ‌ വേഗത്തിൽ‌ വെയ്ക്കാൻ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ടോ? അങ്ങനെയാണെങ്കിൽ, നിങ്ങളെ ഒട്ടും വിശ്വസിക്കുന്നില്ലെന്ന് ഉറപ്പാക്കുക. അവൻ നിങ്ങളെ സംശയിക്കുന്നു. ഓർമ്മിക്കുക, സംശയമുള്ളിടത്ത് സ്നേഹമില്ല. അത്തരമൊരു വ്യക്തി നിങ്ങളോട് ഒരു ചെറിയ കാര്യത്തിൽ പോലും സംശയം പ്രകടിപ്പിക്കാം. അത്തരമൊരു കാമുകനിൽ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്.

  1. വീട്ടിൽ തനിച്ചുള്ളപ്പോൾ വിളിച്ച് വരുത്തുക

നിങ്ങളെ സ്നേഹിക്കുന്ന വ്യക്തിക്ക്, നിങ്ങളുടെ സന്തോഷമാണ് പ്രധാനം. ലൈംഗികതയെക്കാൾ. നിങ്ങളുടെ സ്നേഹം നേടാൻ അവൻ ആഗ്രഹിക്കും. എല്ലാ വഴികളിലൂടെയും അടുത്ത് വന്ന് സന്തോഷം നൽകാൻ ആഗ്രഹിക്കും. എന്നാൽ അടുത്ത് വരുന്നത് ലൈംഗികതയെ മാത്രമല്ല അർത്ഥമാക്കുന്നത്. നിങ്ങളുടെ കാമുകനെ വീട്ടിൽ വിളിക്കാൻ ശ്രമിക്കുക. അവന്‍റെ പെരുമാറ്റം ശ്രദ്ധിക്കുക. ഒറ്റയ്ക്ക് കാണുന്നതിലൂടെ, അവന്‍റെ മനസ്സിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.

സ്നേഹിക്കുന്ന വ്യക്തിയുമായി ലൈംഗിക ബന്ധത്തിന് സമ്മതം നൽകുന്നതാണ് പ്രണയത്തിന്‍റെ അവസാന പരിധി. തുടക്കത്തിൽ, അതേ ലക്ഷ്യം നേടാനുള്ള ആഗ്രഹം ശക്തമായിരിക്കും. ശാരീരിക സുഖത്തിനായി മാത്രം അവൻ നിങ്ങളോട് സ്നേഹപ്രകടനങ്ങൾ കാണിക്കുന്നതാനോ എന്നറിയാം. അത്തരം ആൺകുട്ടികൾ ഒറ്റയ്ക്ക് വീട്ടിലെത്തിയ ഉടൻ, ശാരീരിക ബന്ധങ്ങൾക്കായി അവർ കാമുകിയുടെ മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങുന്നു, പലപ്പോഴും പ്രണയത്തിന്‍റെ യഥാർത്ഥതലം ഇവിടെ പരാജയപ്പെടുന്നു.

  1. അത്താഴത്തിന് ശേഷം അവനെ റെസ്റ്റോറന്‍റിലേക്ക് വിളിക്കുക, എന്നിട്ട് സ്വയം എത്തിച്ചേരരുത്, അയാൾക്ക് ദേഷ്യം ഉണ്ടോ എന്നറിയാം.

നിങ്ങളുടെ കാമുകന്‍റെ സ്നേഹം പരീക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗം, അത്താഴത്തിനായി അവനെ റെസ്റ്റോറന്‍റിലേക്ക് ക്ഷണിക്കുക, എന്നിട്ട് സ്വയം എത്തിചേരാതിരിക്കുക വരാൻ പറ്റാത്തതിന് നല്ല ഒഴിവ്കഴിവ് പറയുക, ഉദാഹരണത്തിന്, അമ്മയുടെ ആരോഗ്യം നല്ലതല്ല അല്ലെങ്കിൽ അടിയന്തിര ജോലിക്കായി എവിടെയെങ്കിലും പോകണം. അത്തരമൊരു സാഹചര്യത്തിൽ, അദ്ദേഹത്തിന്‍റെ പ്രതികരണം പരിഗണിക്കുക.

അവൻ ദേഷ്യപ്പെടുകയും നിങ്ങളോട് ഫോണിൽ സംസാരിക്കാൻ തുടങ്ങുകയോ അല്ലെങ്കിൽ പിന്നീട് കണ്ടുമുട്ടുന്നതിനെ പരിഹസിക്കുകയോ ചെയ്താൽ, അവൻ മാന്യനല്ലെന്ന് മനസ്സിലാക്കുക. അത്തരമൊരു സാഹചര്യത്തിൽ അവൻ നിങ്ങളെ കളിയാക്കുകയാണെങ്കിൽ, ആ വ്യക്തി നിങ്ങളെ യഥാർത്ഥ അർത്ഥത്തിൽ സ്നേഹിക്കുന്നില്ലെന്ന് വ്യക്തമാണ്. നിങ്ങളെ സ്നേഹിക്കുന്ന വ്യക്തി സ്വന്തം സൗകര്യത്തിനു പകരം ആദ്യം നിങ്ങളുടെ സൗകര്യത്തെ പരിഗണിക്കും. നിങ്ങളുടെ കാമുകൻ ശാന്തമായി നിങ്ങളുടെ പ്രശ്നം ശ്രദ്ധിക്കും. സഹായം ആവശ്യമുണ്ടോ എന്ന് തിരക്കും, ഒരു അപ്രീതിയും പ്രകടിപ്പിക്കാതെ ഫോൺ സംഭാഷണം അവസാനിപ്പിക്കും. ഇതിനു ശേഷവും, ഈ സംഭവത്തെക്കുറിച്ച് അയാൾ ഒന്നും പറയുന്നില്ലെങ്കിൽ, നിങ്ങളുടെ കാമുകൻ ക്ഷമയുള്ള വ്യക്തിയാണ് എന്ന് മനസിലാക്കാം., ഇത് രണ്ട് ആളുകൾ തമ്മിലുള്ള ശക്തമായ ബന്ധത്തിന് ആവശ്യമായ യോഗ്യതകളാണ്

  1. രോഗം അല്ലെങ്കിൽ ഗർഭധാരണം പോലുള്ള സാഹചര്യം ഉണ്ടായാൽ കാമുകൻ ഓടിയകലുമൊ എന്നറിയാം.

കാമുകനുമായുള്ള ബന്ധം മികച്ചതാണെന്ന് തോന്നിയാലും ഇത് പര്യാപ്തമല്ലെന്ന് ഓർക്കുക. കഷ്ടകാലങ്ങളിൽ അവൻ നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ അവനെ പരീക്ഷിക്കണം. നുണ ആണെങ്കിൽ കൂടി ഇങ്ങനെ ഒരു സാഹചര്യം സൃഷ്ടിക്കുന്നതിൽ അപാകതയില്ല. എന്തെങ്കിലും അസുഖത്തെക്കുറിച്ച് പരാമർശിക്കുക. അത് കേൾക്കുമ്പോൾ സാധ്യമായ എല്ലാ സഹായങ്ങളും അവൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അല്ലെങ്കിൽ അവഗണിക്കുന്നുണ്ടോ?

അതുപോലെ, നിങ്ങൾ ഗർഭിണിയാണെന്ന നുണ അവനോട് പറയാൻ കഴിയും. ഇത് കേട്ട്, അദ്ദേഹത്തിന്‍റെ പ്രതികരണം എന്താണെന്ന് ശ്രദ്ധിക്കുക. ഇത് കേട്ട് അവൻ ഓടിപ്പോകുകയും നിങ്ങളെ അവഗണിക്കുകയും ചെയ്യുന്നുണ്ടോ? അതോ ഒഴികഴിവ് പറഞ്ഞ് അവൻ അകലം പാലിക്കുന്നുണ്ടോ?

ഒരുമിച്ച് ആശുപത്രിയിൽ പോകാൻ ആവശ്യപ്പെടുകയാണെങ്കിൽ, തീർച്ചയായും വിശ്വസിക്കാം. അവൻ ഉത്തരവാദിത്തമുള്ള ഒരു കാമുകനാണ് അല്ലെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരുന്നത് വിനോദത്തിനോ സമയം കടന്നുപോകുന്നതിനോ മാത്രമല്ല എന്നുറപ്പാക്കാം.

  1. സുന്ദരിയായ കൂട്ടുകാരിയുമായി ചങ്ങാത്തം

സുന്ദരിയും നിങ്ങളുടെ വിശ്വസ്തയുമായ ഒരു സുഹൃത്തിനോട് നിങ്ങളുടെ കാമുകനുമായി ചങ്ങാത്തം കൂടാൻ ആവശ്യപ്പെടാം. കാമുകനോട് അടുക്കാൻ സുഹൃത്തിനോട് പറയുക, അവനെ ആകർഷിക്കാൻ ശ്രമിക്കുക. ഇത് നിങ്ങളുടെ കാമുകനെ ബാധിക്കുന്നില്ലെങ്കിൽ അവൻ ഇരട്ട ഗെയിം കളിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് കാമുകനെ വിശ്വസിക്കാം.

പക്ഷേ, കൂട്ടുകാരിയുമായി പ്രണയ ബന്ധത്തിന് എന്ന മട്ടിൽ ഉള്ള പ്രവൃത്തികൾ ഉണ്ടായാൽ എപ്പോൾ വേണമെങ്കിലും നിങ്ങളെ വഞ്ചിക്കാൻ അയാൾക്ക് കഴിയുമെന്ന് മനസ്സിലാക്കുക. ഈ സാഹചര്യത്തിൽ നിങ്ങളുടെ സുഹൃത്തും അയാളിലേക്ക് ആകർഷിക്കപ്പെടാൻ സാധ്യതയുണ്ട്, ഒപ്പം ഇരുവരും നിങ്ങളെ ഒരുമിച്ച് വഞ്ചിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, ആ കാമുകനെ വിശ്വസിക്കാൻ കഴിയുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് എളുപ്പമായിരിക്കും. കൂടാതെ, ഒരു വ്യാജ സുഹൃത്തിന്‍റെ യഥാർത്ഥ മുഖവും വെളിപ്പെടുത്തും.

  1. ശരീരിക ബന്ധമുണ്ടെങ്കിൽ, അത് മൂന്ന് തവണ നിരസിക്കുക, ദേഷ്യം വരുന്നുണ്ടോ എന്ന് നോക്കുക.

നിങ്ങൾ പരസ്പരം വളരെക്കാലമായി അറിയുന്നുവെന്നും കുറച്ച് സമയത്തിനുശേഷം, പരസ്പര ഉടമ്പടിയിലൂടെ നിങ്ങൾ തമ്മിൽ ശാരീരിക ബന്ധം സ്ഥാപിച്ചുവെന്നും ഇപ്പോൾ ഇത് ശീലമായി മാറിയിട്ടുണ്ടെന്നും കരുതുക. നിങ്ങൾ രണ്ടുപേരും ഈ രീതിയിലുള്ള സ്നേഹം ആസ്വദിക്കുന്നു, എന്നാൽ അത്തരമൊരു സാഹചര്യത്തിൽ, ശാരീരിക ബന്ധത്തിന് പുറമേ അവൻ നിങ്ങളെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് ഒരിക്കൽ പരീക്ഷിക്കാൻ ശ്രമിക്കു.

നിങ്ങളുടെ സന്തോഷത്തെയോ സങ്കടത്തെയോ അവൻ ശ്രദ്ധിക്കുന്നുണ്ടോ? ഇതിനായി, ഒഴികഴിവു പറഞ്ഞു മൂന്ന് തവണ ലൈംഗികത നിരസിക്കുക, അദ്ദേഹത്തിന്‍റെ പ്രതികരണം കാണുക. നിങ്ങളുടെ വിസമ്മതത്തിൽ അവൻ കോപിക്കുകയും നിങ്ങളെച്ചൊല്ലി വിഷമിക്കാൻ തുടങ്ങുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നുണ്ടോ? ഇങ്ങനെയാണെങ്കിൽ അയാൾക്ക് നിങ്ങളോട് യഥാർത്ഥ സ്നേഹമില്ലെന്ന് വ്യക്തമാണ്. അവൻ നിങ്ങളെ ഉപയോഗിക്കുക മാത്രം ആണെന്ന് മനസിലാക്കാം.

  1. അവന്‍റെ സഹോദരിയെയോ അമ്മയെയോ സ്വകാര്യമായി കണ്ടുമുട്ടുകയും അവൻ നിങ്ങളെക്കുറിച്ചുള്ള നുണകൾ എന്താണ് പറയുന്നതെന്ന് കണ്ടെത്തുകയും ചെയ്യുക

നിങ്ങൾ എപ്പോഴെങ്കിലും അവന്‍റെ അമ്മയെയും സഹോദരിയെയും സ്വകാര്യമായി കണ്ടുമുട്ടുകയും അവരോട് സംസാരിക്കുകയും അവൻ നിങ്ങളോട് ഏതുതരം കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യാം. അവൻ നിങ്ങളുടെ നന്മയെ പെരുപ്പിച്ചു കാണിച്ചോ അതോ തെറ്റായ സത്യങ്ങൾ പറഞ്ഞോ? അവരുടെ സഹോദരിയോ അമ്മയോ നിങ്ങളെക്കുറിച്ച് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക, കാരണം അവരുടെ അഭിപ്രായം മകൻ പറഞ്ഞതിനെ അടിസ്ഥാനമാക്കിയായിരിക്കും.

  1. കുറച്ചു പണം അല്ലെങ്കിൽ വിലയുള്ള ഒരു സാമഗ്രി സൂക്ഷിക്കാൻ ഏല്പിച്ച ശേഷം രാത്രി 12 മണിക്ക് അത് തിരിച്ചു ആവശ്യപ്പെടുക.

കാമുകന്‍റെ സത്യസന്ധതയും അറ്റാച്ചുമെന്‍റും പരീക്ഷിക്കാൻ ഈ രീതി നല്ലതാണ്. ബന്ധങ്ങൾക്കിടയിൽ പലപ്പോഴും പണം ഒരു വലിയ ഘടകം ആയി വരുന്നു. ചില ആളുകൾ എല്ലായ്പ്പോഴും എല്ലാറ്റിനുമുപരിയായി പണത്തെ കാണുന്നു. അത്തരം ആളുകൾ വിശ്വാസത്തിന് യോഗ്യരല്ല.

ഒരു വലിയ തുക സൂക്ഷിക്കാൻ കൊടുത്ത ശേഷം രാത്രി 12 മണിക്ക് പണം തിരികെ ചോദിക്കുന്നു. ഇപ്പോൾ അവൻ എന്താണ് ചെയ്യുന്നതെന്ന് കാണുക. രാത്രിയിലും അവൻ നിങ്ങൾക്കായി പണം കൊണ്ടുവരുമോ അതോ ആ പണം തട്ടിയെടുക്കുകയോ പണം കൈകാര്യം ചെയ്യുകയോ ഒഴികഴിവുകൾ പറയുകയോ ചെയ്യുന്നുണ്ടോ? യഥാർത്ഥത്തിൽ അവൻ നിങ്ങളെ സ്നേഹിക്കുന്നുവെങ്കിൽ, സത്യസന്ധത കാണിക്കും. തുക എന്തുതന്നെയായാലും, അദ്ദേഹം അത് ഒരു തരത്തിലും കൈകാര്യം ചെയ്യില്ല. നിങ്ങൾ ആവശ്യപ്പെടുമ്പോൾ, പണം എടുത്ത് നിങ്ങൾക്കരികിൽ എത്തും. ഒരു മികച്ച പങ്കാളിയാകുന്നു എന്നതിന്‍റെ പ്രധാന തെളിവാണ് സത്യസന്ധത.

  1. കാമുകന്‍റെ അടുത്ത സുഹൃത്തുമായി ചങ്ങാത്തം കൂടുക

കാമുകന്‍റെ പ്രത്യേക സുഹൃത്തിനൊപ്പം ഒരു ഫോൺ ചങ്ങാത്തം സൂക്ഷിക്കുക. അയാൾ വഴി കാമുകന്‍റെ സ്വഭാവരീതികൾ കുറെയൊക്കെ മനസിലാക്കാൻ കഴിയും. ആൺകുട്ടികൾ സുഹൃത്തുക്കളുടെ മുന്നിൽ തങ്ങളുടെ കാര്യങ്ങൾ പരസ്യമായി സംസാരിക്കുക ശീലമാണ്. . നിങ്ങൾ വിവേകത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ, കാമുകന്‍റെ സുഹൃത്ത് വഴി അവൻ നിങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് നിങ്ങൾക്ക് കണ്ടെത്താനാകും.

മുഖം ക്ലീൻ ആക്കാം വീട്ടിൽ തന്നെ

സ്ത്രീകൾ പലപ്പോഴും പാർലറിൽ പോയി മാസത്തിലൊരിക്കൽ മുഖം വൃത്തിയാക്കുന്നു, അതു പ്രധാനമാണ്. പ്രായം കൂടുന്നതിനനുസരിച്ച് മുഖത്തിന് പ്രത്യേക ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. വാർദ്ധക്യം ഒഴിവാക്കാൻ, സ്ത്രീകൾ ഫേഷ്യലുകളും ക്ലീനിംഗും തുടരണം. ഇത് ചെയ്യുന്നതിലൂടെ, മുഖത്തെ മൃത കോശങ്ങൾ നീക്കം ചെയ്യപ്പെടുന്നു, അതിനാൽ ചർമ്മ സുഷിരങ്ങൾ ശുദ്ധമായിരിക്കും .

മൃത കോശങ്ങൾ നീങ്ങി രക്തചംക്രമണം കൂടുമ്പോൾ മുഖം തിളങ്ങുന്നു. എന്നാൽ ക്ലീനിംഗിനായി നിങ്ങൾ കൂടെക്കൂടെ പാർലറിൽ പോകേണ്ടതില്ല. നിങ്ങൾക്ക് വേണമെങ്കിൽ, പാർലറിന്‍റെ ജോലി വീട്ടിൽ തന്നെ ചെയ്യാം. നിങ്ങളുടെ വീട്ടിൽ ചെയ്യാവുന്ന ചില എളുപ്പ വഴികളാണിവ.

ഘട്ടം 1- ക്ലെൻസിംഗ്

മുഖം വൃത്തിയാക്കുന്നതിന് ഏറ്റവും പ്രധാനം ക്ലെൻസിംഗ് ആണ്. ആദ്യം മുഖം സാധാരണ അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുക, അങ്ങനെ ചർമ്മത്തിന്‍റെ സുഷിരങ്ങൾ തുറക്കും. ഏതെങ്കിലും ക്ലെൻസർ മുഖത്ത് വൃത്താകൃതിയിൽ 2 മിനിറ്റ് മസാജ് ചെയ്യുക. വേണമെങ്കിൽ, ഒരു ക്ലെൻസറായി തുല്യ അളവിൽ തേനും നാരങ്ങാനീരും ഉപയോഗിക്കാം. ശേഷം മുഖം വെള്ളത്തിൽ നന്നായി വൃത്തിയാക്കുക.

ഘട്ടം 2 – സ്‌ക്രബിംഗ്

ക്ലെൻസിംഗിന് ശേഷം, അടുത്ത ഘട്ടം മുഖം സ്‌ക്രബ് ചെയ്യുകയാണ്. ഇതിനായി, നിങ്ങൾക്ക് വേണമെങ്കിൽ, വിപണിയിൽ നിന്ന് ഏതെങ്കിലും സ്‌ക്രബ് ഉപയോഗിക്കാം. അല്ലെങ്കിൽ നിങ്ങളുടെ വീട്ടിൽ സ്‌ക്രബ് ഉണ്ടാക്കാം. കോഫി സ്‌ക്രബ് എല്ലാ ചർമ്മങ്ങൾക്കും അനുയോജ്യമാണ്. കോഫി സ്‌ക്രബ് ഉണ്ടാക്കാൻ 1 ടീസ്പൂൺ പഞ്ചസാരയും വെളിച്ചെണ്ണയും 2 ടീസ്പൂൺ കോഫി പൊടിയിൽ കലർത്തുക. 5 മിനിറ്റ് നേരിയ കൈകളാൽ മുഖത്ത് തടവുക. സ്‌ക്രബ്ബിംഗ് ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കുകയും ചർമ്മത്തിന്‍റെ ഘടനയെ മികച്ചതാക്കുകയും ചെയ്യുന്നു.

ഘട്ടം 3- സ്റ്റീമിംഗ്

സ്‌ക്രബ് ചെയ്ത് മുഖം കഴുകുക. ഇനി സ്റ്റീമിംഗ് ചെയ്യാം.ഇതിനായി ഒരു വലിയ കലത്തിൽ ചൂടുവെള്ളം എടുക്കുക. എന്നിട്ട് മുഖം ഒരു തൂവാല കൊണ്ട് മൂടി 5 മിനിറ്റ് മുഖത്ത് ആവിയിൽ വയ്ക്കുക. വേണമെങ്കിൽ, 3-4 തുള്ളി ഒലിവ് ഓയിൽ അല്ലെങ്കിൽ ഏതെങ്കിലും എസ്സെൻഷ്യൽ ഓയിൽ ചൂടുവെള്ളത്തിൽ ചേർക്കാം. ആവി എടുത്ത ശേഷം ചർമ്മം വളരെ മൃദുവാകുന്നു. ഒരു റിമൂവറിന്‍റെ സഹായത്തോടെ ബ്ലാക്ക്ഹെഡുകൾ നീക്കം ചെയ്യാം. എന്നാൽ റിമൂവര്‍ വളരെ ഡീപ് ആയി ഉപയോഗിക്കരുത്. സാവധാനം എല്ലാ ബ്ലാക്ക്ഹെഡുകളും നീക്കം ചെയ്യാൻ ശ്രമിക്കുക

ഘട്ടം 4- ഫേസ് പായ്ക്ക്

ഫെയ്‌സ് പായ്ക്ക് പ്രയോഗിക്കാനുള്ള സമയമാണിത്. നിങ്ങൾക്ക് വേണമെങ്കിൽ, ചർമ്മത്തിന്‍റെ തരം അനുസരിച്ച് വിപണിയിൽ നിങ്ങൾ കണ്ടെത്തുന്ന ഏത് ഫേസ്പാക്കും ഉപയോഗിക്കാം അല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ ഒരു ഫേസ്പാക്ക് ഉണ്ടാക്കാം. വീട്ടിൽ ഒരു ഫെയ്‌സ്പാക്ക് തയ്യാറാക്കാൻ 1 ടീസ്പൂൺ കടലമാവിൽ 1/4 ടീസ്പൂൺ മഞ്ഞൾ, അല്പം തേൻ, റോസ്‍വാട്ടർ എന്നിവ ചേര്‍ത്ത് പായ്ക്ക് ഉണ്ടാക്കുക. ഈ പായ്ക്ക് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 20 മിനിറ്റിനു ശേഷം വെള്ളം ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

ഘട്ടം 5- ടോണിംഗ്

ചർമ്മത്തിന്‍റെ പി‌എച്ച് നില സന്തുലിതമായി നിലനിർത്തുന്നതിന് ടോണർ ഗുണം ചെയ്യും. ഏത് ടോണറും മുഖത്ത് പ്രയോഗിക്കാൻ കഴിയും. നിങ്ങൾക്ക് ഒരു ടോണർ ഇല്ലെങ്കിൽ, റോസ്‍വാട്ടർ അല്ലെങ്കിൽ കുക്കുമ്പർ ജ്യൂസ് ഉപയോഗിക്കാം, കാരണം ഇവ രണ്ടും സ്വാഭാവിക ടോണറായി പ്രവർത്തിക്കുന്നു. ടോണർ പ്രയോഗിച്ച ശേഷം, മുഖം അൽപനേരം ഉണക്കുക.

ഘട്ടം 6- മോയ്സ്ചറൈസിംഗ്

മുഖത്തെ ഈർപ്പം നിലനിർത്താൻ മോയ്‌സ്ചുറൈസർ സഹായിക്കുന്നു. മുഖത്തിന് മോയ്സ്ചറൈസിംഗ് വളരെ പ്രധാനമാണ്, അതിനാൽ ഈ ഘട്ടം ചെയ്യാൻ മറക്കരുത്. ടോണിംഗിന് ശേഷം ചർമ്മത്തിന് അനുസരിച്ച് മോയ്‌സ്ചുറൈസർ മുഖത്ത് പുരട്ടുക. ഇത് ചർമ്മത്തെ മൃദുവായി നിലനിർത്തും.

മഴവില്ലിന്‍റെ നിറം

 

ഒരു മാസത്തിനുള്ളിൽ തുടരെത്തുടരെയുള്ള രണ്ടു വീടുമാറ്റം.ആ വീടുമാറ്റത്തിലെവിടെയോ നഷ്ടപ്പെട്ടു പോയ ഐഫോൺ. രണ്ടും ലക്ഷ്മി റിച്ചാർഡിനെ വല്ലാതെ തളർത്തിക്കളഞ്ഞു. ഫോൺ നഷ്ടപ്പെട്ട വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് സിമ്മും നിശ്ചലമാക്കി. എന്നിട്ടും നിർവ്വചിക്കാനാവാത്ത ഉൾഭയത്തിന്‍റെ കാണാക്കയങ്ങളിലൂടെയാണ് മനസ്സിന്‍റെ സഞ്ചാരം. ഫോൺ നഷ്ടപ്പെടലുമായി ബന്ധപ്പെട്ട വരുംവരായ്കൾ. അത് വലിയ തോതിൽ തന്നെ തങ്ങളെ ബാധിക്കുമെന്നതിൽ സംശയമില്ല.

ഈ ചെറു നഗരത്തിൽ വന്നിട്ട് നാലോളം വർഷത്തോളമാകുന്നു. അനവരതം രൂപം മാറിക്കൊണ്ടിരിക്കുന്ന നഗരവും മനുഷ്യരും. ഇന്നും ഇപ്പോഴും ഈ ദ്വന്ദങ്ങളെ ശരിക്കുൾക്കൊള്ളാനായില്ല. എത്രയോ യാത്രകളിലൂടെ പരിചിതമായ ഇവിടുത്തെ വഴിത്താരകളും പരിസരവും പിന്നീടുള്ള യാത്രകളിൽ അപരിചിതത്വത്തിന്‍റെ ഇരുണ്ട മേലാപ്പ് എടുത്തണിയാനാണ് വ്യഗ്രത കാട്ടുന്നത്.ഈ ചെറു നഗരത്തിലെ ആദ്യ താമസ സ്ഥലത്തെക്കുറിച്ച് ലക്ഷ്മി റിച്ചാർഡ് ഓർക്കുകയായിരുന്നു.

വീടന്വോഷിക്കാൻ പോയതും വീടു കണ്ടെത്തി താമസത്തിനായി ഏർപ്പാടാക്കിയതും റിച്ചാർഡ് തന്നെ. കഷ്ടകാലത്തിന് എംബസിയുമായി ബന്ധപ്പെട്ട ചില നൂലാമാലകളിൽ പെട്ട് ആ സമയം നാട്ടിൽ കുടുങ്ങിപ്പോയി. അതു കൊണ്ട് വീട് നേരിട്ട് കണ്ട് വിലയിരുത്താൻ കഴിഞ്ഞില്ല. വീടിന്‍റെ പല കോണുകളിലുള്ള ചിത്രങ്ങൾ അയച്ചു കിട്ടിയിരുന്നു. ഒപ്പം വിലാസവും. വീട് മനോഹരമായിത്തോന്നി. യാതൊരു അപാകതയും അന്നേരം ദൃശ്യമായില്ല. അപ്പോൾത്തന്നെ വിലാസം ആവശ്യമുള്ളിടത്തെല്ലാം അയച്ചും കൊടുത്തു.

റിച്ചാർഡിന് ഇത്ര മനോഹരമായ ഒരു തിരഞ്ഞെടുക്കലിന് കഴിഞ്ഞല്ലോയെന്ന് വിസ്മയിച്ചു പോയ നിമിഷങ്ങൾ. ഇത്രമേൽ ഹൃദയം തൊട്ട് താൻ ഇതിനു മുൻപ് റിച്ചാർഡിനെ അഭിനന്ദിച്ചതായി ഓർക്കുന്നില്ല. തന്‍റെ ഉള്ളിൽത്തട്ടിയ അഭിനന്ദനം കേട്ട് ഫോണിലൂടെ കേട്ട അഭിമാനത്തോടെയുള്ള ആ ചിരി! അതിപ്പോഴും കാതുകളിൽ മുഴങ്ങുന്നു.

പിന്നെ എത്രയും വേഗം വീടെത്താനായിരുന്നു കൊതി. അങ്ങിനെ വല്ലവിധവും ദീർഘവും മടുപ്പിക്കുന്നതുമായ യാത്രക്കു ശേഷം മക്കളെയും കൂട്ടി വീട്ടിലെത്തി. ചെന്നു കയറിയ അന്നു മുതൽ ആ വീട്ടിലെ പ്രശ്നങ്ങൾ ഒന്നൊന്നായി മറ നീക്കി പുറത്തു വരാൻ തുടങ്ങി. പഴയ യൂറോപ്യൻ ശൈലിയിൽ മിക്ക ഭാഗവും മരം കൊണ്ട് പണി കഴിപ്പിച്ച ഒരു വീട്, മരമോ വലിയ ഗുണമേൻമ ഇല്ലാത്തതും.

ഒരു ചതുപ്പുനിലം തൂർത്ത് നിർമ്മിച്ചതാണാഗൃഹം എന്ന വസ്തുത ഏറെ വൈകിയാണ് അറിഞ്ഞത്. വീടിന്‍റെ ഒരു ഭാഗം എങ്കോണിച്ചു നിൽക്കുന്നതു തന്നെ ഒരൈശ്വര്യക്കുറവായി തോന്നി.

തന്‍റെ തോന്നലുകൾ പിഴക്കാറില്ല. തുടർന്നുള്ള ദിവസങ്ങൾ ആ തോന്നലിനെ ശരിവച്ചു കൊണ്ടിരുന്നു. മരപ്പാളി പാകിയ മേൽത്തട്ടിൽ നിന്നും എപ്പോഴും ഒരു തരം പൂതലിച്ച പൊടി പൊടിഞ്ഞു വീണു കൊണ്ടിരിക്കും. അതു ശരീരത്തിൽ വീണാലോ നാട്ടിലെ ചൊറിത്തുമ്പ ഉരസിയ പോലെ പോലെ ചുവന്നു തടിക്കും. നിലം തുടച്ചും ചൊറിഞ്ഞും വശം കെട്ട മെക്സിക്കോക്കാരി സർവെന്‍റ് പെട്ടന്നു തന്നെ കളമൊഴിഞ്ഞു.

പിന്നീടു വന്നവർ രണ്ടു ദിവസം നിൽക്കും, പിന്നെ വരാതാകും .അതും പോരാഞ്ഞ് കുട്ടികളുടെ സ്കൂൾ വാൻ ആ വഴിക്കു വരുന്നതേ ഇല്ല. കുട്ടികളെ ദൂരെയുള്ള സ്കൂളിൽ കൊണ്ടാക്കലും പിന്നെ ജോലി സ്ഥലത്തേക്കുള്ള യാത്രയും. മനം മടുത്തു പോയ നാലു വർഷങ്ങൾ. ആ നാലു വർഷങ്ങൾ എങ്ങനെയോ പൊയ്പ്പോയി.എന്നാൽ റിച്ചാർഡിനെ ഇതൊന്നും ബാധിച്ചതായി തോന്നിയില്ല. അതോ മന: പൂർവ്വം പുറത്തു കാണിക്കാത്തതോ?

ക്ഷമയുടെ നെല്ലിപ്പലക കണ്ട ഒരു നാൾ ലാപ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്ന റിച്ചാർഡിനോട് തീർത്തു പറഞ്ഞു. ഈ വീട്ടിൽ ഇനി താമസിക്കാൻ തന്നെയും മക്കളെയും കിട്ടില്ലെന്ന്. കടുത്തു പറഞ്ഞാലെ തീരുമാനം അല്പം കഴിഞ്ഞാലെങ്കിലും എടുക്കൂ. അതാണനുഭവം.ഞാൻ റിച്ചാർഡിനെ കുറ്റപ്പെടുത്തില്ല.

പകൽ മുഴുവൻ ചൈനക്കാരന്‍റെ ഐടി കമ്പനിയിലും രാത്രിയുടെ സിംഹഭാഗവും ഏതോ കോണിലുള്ള കമ്പനിക്കു വേണ്ടിയും ജീവിച്ചു തീർക്കുന്ന റിച്ചാർഡിന് ലോക പരിചയം കുറവാണ്. ആർക്കും എളുപ്പം പറ്റിക്കാം.

ഏതോ ഒരു സ്ഥലബ്രോക്കർ അനുയോജ്യമല്ലാത്തതും മോശവുമായ ഒരു വീട് റിച്ചാർഡിന്‍റെ തലയിൽ കെട്ടിവച്ച് വിദഗ്ധമായി കബളിപ്പിച്ചു. റിച്ചാർഡിന് കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ പോയി. ഇക്കാലത്ത് കബളിക്കപ്പെടാതെ ജീവിതം മുന്നോട്ടുപോകാനാണ് പ്രയാസം.

അങ്ങിനെ ഒരു അവധി ദിവസം ജാലകത്തിലൂടെ നോക്കിയപ്പോൾ നിരനിരയായി നിൽക്കുന്ന പേരറിയാത്ത മരഞ്ചില്ലകളിൽ വെളുത്ത മേലാപ്പു പടരുന്നതു കണ്ടു. മഞ്ഞച്ച ഇലകൾ പൊഴിഞ്ഞു വീഴുന്നു. മഞ്ഞുകാലം തുടങ്ങിക്കഴിഞ്ഞു. ഇനി തണുപ്പിന്‍റെ തീവ്രത കൂടും. വീടുമാറുന്നെങ്കിൽ ഉടനെത്തന്നെ മാറണം.

ഇനി വൈകിയാൽ അതു പ്രയാസമാകും. അതു മനസ്സിൽ നിശ്ചയിച്ചു കൊണ്ട് മരത്തിന്‍റെ ചുറ്റു കോണിയിറങ്ങി മുറ്റത്തെത്തിയപ്പോഴാണ് റിച്ചാർഡ് തലയുയർത്തിക്കൊണ്ട് വന്നു കയറിയത്. ഒപ്പം വീട്ടു സാധനങ്ങൾ ഷിഫ്റ്റു ചെയ്യാൻ മെക്സിക്കൻ തൊഴിലാളികളും.

ഒന്നുമുരിയാടാതെ തൊഴിലാളികൾക്ക് നിർദ്ദേശം നല്കുന്നതിനിടയിൽ റിച്ചാർഡ് തന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടായിരുന്നു. താൻ കടുപ്പിച്ചു പറഞ്ഞത് മനസ്സിൽ കൊണ്ടു കാണണം. സാരമില്ല, പിന്നെ സൗകര്യം പോലെ സമയമെടുത്ത് സമാധാനിപ്പിച്ചോളാം. ആ സമയം വരെ ഫോൺ തന്‍റെ കൈവശം ഉണ്ടായിരുന്നതായി ഓർക്കുന്നുണ്ട്.

താനപ്പോൾ ഇരുന്നിരുന്ന സോഫയുടെ വലതുവശത്തെ മരപ്പടിയിൽ ആണത് വച്ചിരുന്നത്‌. അതിനു ശേഷം ഓർമ്മയുടെ അടരുകളിലെവിടെയോ നിന്ന് ഫോൺ പൊയ്പ്പോയി. പിന്നെ ഇതു വരെ എത്രയാലോചിച്ചിട്ടും ഫോണിന്‍റെ തുടർന്നുള്ള പ്രയാണം കണ്ടുപിടിക്കാനായില്ല.

മെക്സിക്കൻ അതിർത്തി കടന്നോ എന്നൊരു സംശയം ഇല്ലാതില്ല. റിച്ചാർഡിനോടാ സംശയം പങ്കുവക്കാമെന്നു വിചാരിച്ചാൽ, പിന്നീടു തന്‍റെ ഊഹം പിഴക്കുകയാണെങ്കിൽ അതു വലിയ പ്രശ്നമാകും. ഫോൺ വലിയ വില പിടിപ്പുള്ളതല്ല. സിമ്മും നിശ്ചലമാക്കി. വിവരം പോലിസിലും അറിയിച്ചു. ഡൂപ്ലിക്കേറ്റിനായി അപേക്ഷയും നല്കി. ഏതായാലും മനസ്സിന്‍റെ ഒരു തരം ആധിയുണ്ടല്ലോ.. അതു വിട്ടു പോയതേ ഇല്ല.

റിച്ചാർഡ് കണ്ടെത്തിത്തന്ന പുതിയ വീടിന്‍റെ മുറ്റത്തു നിന്ന് ആകമാനം ഒന്നു നോക്കി. ഒന്നാന്തരം ഉറപ്പുള്ള നിർമ്മിതി. പിന്നെ അകത്തളങ്ങളിൽ ഒന്നു ചുറ്റിയടിച്ചു. മനുഷ്യന്‍റെ ചെറിയ ആവശ്യങ്ങളെപോലും സഫലീകരിക്കുന്ന നല്ല ഗംഭീരമായ വീട്. മനുഷ്യന്‍റെ ആവശ്യങ്ങളെക്കുറിച്ച് നല്ല ഉൾക്കാഴ്ചയുള്ള വ്യക്തിയാണ് ഈ മനോഹര ഭവനത്തിന്‍റെ നിർമ്മിതിക്കു പിന്നിലുള്ളതെന്ന് വ്യക്തം.

ഓഫീസിലേക്കും സ്കൂളിലേക്കും അത്ര ദൂരമില്ലെന്ന് ഫോണിലൂടെ കാണിച്ചുതന്നു വീട്ടു സാധനങ്ങൾ യഥാവിധി എടുത്തു വച്ച് മക്കളെയും കൂട്ടി വീടും പരിസരവും ഒന്നു ചുറ്റിക്കാണാൻ തീരുമാനിച്ചു. അങ്ങിനെ നടക്കുമ്പോഴാണ് വീടിന്‍റെ പിറകുവശത്തെ സ്ഥലം വിശാലമായി കിടക്കുന്നതു കണ്ടത് .അല്പം ദൂരെയാണെങ്കിലും ഇടതു വശത്തും വലതു വശത്തും ചെറിയ വീടുകളുണ്ട്. പുറകുവശത്ത് എന്തുകൊണ്ടൊ വീടൊന്നും കാണുന്നില്ല.

നല്ലുയരമുള്ള മതിൽക്കെട്ടിനു മുകളിലൂടെ ഒറ്റപ്പെട്ട് നിൽക്കുന്ന മരങ്ങളുടെ ശോഷിച്ച ചില്ലകൾ മാത്രം കാണാനുണ്ട്. ചില മരങ്ങളിൽ പേരിനുമാത്രം ഇലകളും. പരിസരങ്ങളിൽ ഭയപ്പെടുത്തുന്ന വല്ലാത്തൊരു മൂകത തളം കെട്ടി നിൽക്കുന്നു. വീടിനകത്തു കയറി മുകൾ നിലയിലെ ബെഡ് റൂമിലെ പുറകിലേ വാതായനങ്ങൾ മലർക്കെ തുറന്നിട്ടു.

തുറന്നതും ശരീരമാസകലമൊന്നു വിറച്ചു പോയി. വിസ്തൃതമായി പരന്നു കിടക്കുന്ന സെമിത്തേരി! അതിന്‍റെ മതിൽക്കെട്ടിനിപ്പുറമാണ് റിച്ചാർഡ് കണ്ടെത്തിയ ഈ വീട്! വിഷാദഛായ പൂണ്ടു നിൽക്കുന്ന ഉണങ്ങിയ ശുഷ്കിച്ച ഇലകളുള്ള മരങ്ങൾ. നീളനെ എണ്ണമറ്റു കിടക്കുന്ന പച്ച രാശി പടർന്ന നിലത്തിലെ വെളുത്ത ശവമടക്കുകൾ. ചിലവ വൃത്തിയാലും മറ്റു ചിലവ തകർന്നും കിടക്കുന്നു. അങ്ങിനെ നോക്കിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു കറുത്ത വാഹനം അവിടെക്കു മെല്ലെ കടന്നു വരുന്നതു കണ്ടത്!

വാതായനങ്ങൾ വലിച്ചടച്ച് താഴെക്കിറങ്ങി. ശരീരം വിറക്കുന്നുണ്ട്. അതു ഭയം കൊണ്ടു മാത്രമല്ല, നിയന്ത്രിച്ചിട്ടും അടക്കാനാവാത്ത അമർഷം കൊണ്ട്. റിച്ചാർഡിനെ താഴെയെങ്ങും കണ്ടില്ല. ഏതെങ്കിലും മുറിയിൽ ലാപ് ടോപ്പിൽ മുഖം താഴ്ത്തി ഇരിക്കുന്നുണ്ടാവും. ഇനി ഏതായാലും അയാളോടിനി രോഷം കൊണ്ടിട്ട് കാര്യമില്ല. ഇനി ഇക്കാര്യത്തിൽ ഇദ്ദേഹത്തെ ആശ്രയിക്കുവാനു പോകുന്നില്ല. ഇനിയുള്ള കാര്യങ്ങൾ സ്വയം ചെയ്യുക തന്നെ.

ഒരു ബിരുദ സർട്ടിഫിക്കറ്റുമായി വന്ന് ഇവിടം വരെ എത്തിയ തനിക്ക് ഒരു നല്ല വീടന്വേഷിച്ച് കണ്ടെത്താൻ കഴിയില്ലെന്നോ? അപ്പോൾ തന്നെ മക്കളുടെ ഉടുപ്പുമാറ്റി കാറിൽ ഇരുത്തി. വേഗത്തിൽ കാർ ഡ്രൈവു ചെയ്തു. പ്രജക്ട് മാനേജർ സാം ഡിക്രൂസിന് അല്പം ഭൂമിക്കച്ചവടവും അനുബന്ധ ബിസിനസുകളും ഉണ്ടെന്നറിയാം. തന്‍റെ ആവശ്യങ്ങൾ എല്ലാം പറയണം. കഴിയുമെങ്കിൽ ഇന്നു തന്നെ വീടു കണ്ട് കരാറുറപ്പിക്കാം. എന്നിട്ടേ ഇനി വിശ്രമമുള്ളൂ.

നേരിയ ചുകന്ന വെയിലിൽ വഴിത്താരക്കിരുവശവുമുള്ള മേപ്പിൾ മരങ്ങളിലെ മഞ്ഞിന്‍റെ അടരുകൾ അലിഞ്ഞൊഴുകുന്നത് അവൾ കണ്ടു. മറ്റൊരു അവസരമാണെങ്കിൽ വാഹനം നിറുത്തി ആ ചുവന്നു തഴച്ച മരക്കാടും അതിനു പിന്നിലെ തടാകത്തിന്‍റെ നീല പടർന്ന ദൃശ്യവും അല്പനേരം ആസ്വദിച്ചു കൊണ്ട് നോക്കി നിന്നേനെ.

അല്പദൂരം കഴിഞ്ഞപ്പോൾ മരങ്ങൾ നഷ്ടപ്പെടുന്നതായി അവൾ കണ്ടു. ആ നഷ്ടപ്പെടലുകൾക്ക് പകരം സൂര്യകാന്തിപ്പാടങ്ങൾ കാണാൻ തുടങ്ങി. അതൊരു സൂചകമാണ്. സാമിന്‍റെ ഫാം ഹൗസ് എത്താറായിരിക്കുന്നു. പണ്ടെപ്പോഴോ ഈ വഴി വന്നത് അവൾ പണിപ്പെട്ട് ഓർത്തെടുത്തു. അന്ന് സാം ഈ സൂര്യകാന്തിപ്പാടങ്ങളെക്കുറിച്ച് പറത്തിരുന്നു.

മഞ്ഞുൾക്കൊണ്ടു കിടക്കുന്ന ആ വസ്തുവകകൾ അയാളുടെ അമ്മ മകന് ഇഷ്ടദാനം നല്കിയതാണ്. അല്പദൂരം കൂടി യാത്ര ചെയ്തപ്പോൾ ഫാം ഹൗസിന്‍റെ ചൂണ്ടുപലക കണ്ടു. കാർ ആ വഴിയോരത്ത് ഒതുക്കി പാർക്കു ചെയ്ത ശേഷം കുട്ടികളെയും കൂട്ടി പുറത്തിറങ്ങി. റോഡു മുറിച്ചുകടന്ന് കരിങ്കല്ലുപാകിയ വഴിയിലൂടെ സാമിന്‍റെ വീടു ലക്ഷ്യമാക്കി നടക്കുമ്പോഴാണ് പൊടുന്നനെ സൂര്യകാന്തിപ്പൂക്കൾക്കു മുകളിൽ മേലാപ്പു പോലെ മഴവില്ലു കണ്ടത്. അവൾ വിസ്മയമിഴിയോടെ അല്പനേരം അതു നോക്കി നിന്നു.

അമ്മയുടെ കൈ പിടിച്ചു പുഴക്കരികിലെ പാടവരമ്പിലൂടെ പോകുമ്പോൾ മഴവില്ലുകണ്ടതിന്‍റെ ഏറെ പഴയൊരു ഓർമ്മയുടെ ഞരമ്പ് അവളിൽ ഒന്നു തുടിച്ചു. പുഴക്കപ്പുറം വിസ്തൃതമായ മാനത്ത് വിരിഞ്ഞു നിന്ന ആ മഴവില്ലു നോക്കി ,അമ്മയുടെ കൈ പിടിച്ച് ഏറെ സമയം നിന്നതും, അതിന്‍റെ നിറങ്ങൾ പറയാൻ ശ്രമിച്ചപ്പോൾ തെറ്റിപ്പോയതും, അമ്മ അതു തിരുത്തി പറഞ്ഞു തന്നതും അവൾക്ക് പൊടുന്നനെ ഓർമ്മ വന്നു. കുട്ടികൾ മഴവില്ലു കണ്ട് കൈ കൊട്ടിതുള്ളിച്ചാടുന്നതു കണ്ട് ആ പ്രതിസന്ധി ഘട്ടത്തിലും അവളുടെ മനസ്സിൽ ആഹ്ളാദം തിരതല്ലി.

വന്ന കാര്യം പെട്ടന്നു തന്നെ സാധിച്ചു കിട്ടിയതിന്‍റെ സന്തോഷത്താലും സമാധാനത്താലും തിരിച്ചു നടക്കുമ്പോൾ അവൾ സൂര്യകാന്തിപ്പൂക്കളുടെ മുകളിൽ ഇറങ്ങി നിന്ന മാനത്തേക്ക് ഒന്നു പാളി നോക്കിയപ്പോൾ നിരാശ തോന്നി. മാരിവില്ല് പൊടുന്നനെ ആകാശത്തിന്‍റെ വിശാലതയിൽ എവിടെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.

മഞ്ഞു നിലം പറ്റിയ വഴിത്താരയിലൂടെ കാറോടിക്കുമ്പോൾ അവൾ ആശ്വാസത്തോടെ പുഞ്ചിരിച്ചു മൂളിപ്പാട്ട് പാടിക്കൊണ്ടിരുന്നു. ആ സന്തോഷം കുട്ടികളിലേക്കും പ്രസരിച്ചു. എത്ര വേഗമാണ് സാം താൻ അഭിമുഖീകരിച്ചു കൊണ്ടിരുന്ന പ്രശ്നത്തിന് ഞൊടിയിടയിൽ സമീകരണം കണ്ടെത്തിയത്. വീടിന്‍റെ മുക്കും മൂലയും ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും കംപ്യൂട്ടറിൽ കാണിച്ചു തന്നു.

വീടിനു പിറകിൽ നീലഛവി പടർന്ന കുന്നുകൾ, വീടിനപ്പുറം പച്ചപ്പടർപ്പിനു മുകളിൽ സ്വർണ്ണം ഉരുക്കിത്തൂവിയ പോലെ കോൺ പാടം. തെറ്റുകുറ്റങ്ങളില്ലാത്ത മനോഹരമായ ഒരു വീട്. തന്‍റെ ആഗ്രഹങ്ങളെ നൂറു ശതമാനം പിൻ തുണക്കുന്ന നിർമ്മാണം. എല്ലാറ്റിനുമുപരിയായി അര മണിക്കൂർ മുന്നോട്ടു സഞ്ചരിച്ചാൽ കുട്ടികളുടെ സ്കൂൾ. തുടർന്ന് ഒരു പത്തു മിനിറ്റുകൂടെ യാത്ര ചെയ്താൽ തന്‍റെ ഓഫീസുമായി.

ആകെയൊരു അപാകതയായത് റിച്ചാർഡിന്‍റെ ജോലി സ്ഥലമാണ്. അല്പം ദൂരമധികമുണ്ട്. അതു വലിയൊരു പ്രശ്നമായി തോന്നിയില്ല. ആഴ്ചയിൽ മിക്ക ദിവസവും വീട്ടിലിരുന്ന ജോലി ചെയ്യുന്ന ഒരാളാണ് റിച്ചാർഡ്. സാമിനെ ആദ്യം തന്നെ സമീപിക്കാത്തതിൽ അവൾക്ക് കഠിനമായ വ്യഥ തോന്നി. എങ്കിൽ ഇക്കണ്ട പൊല്ലാപ്പുകളെല്ലാം ഒഴിവാക്കാമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം. ഏതായാലും ഇനി ഒരിക്കൽ കൂടി മനം മടുപ്പിക്കുന്ന ഒരു വീടുമാറ്റം കൂടി. മറ്റെന്തു ചെയ്യാനാണ് ഇതു കൂടെ സഹിക്കുക തന്നെ.

ഇനി വീണ്ടും അതിർത്തി ചാടി വരുന്ന മെക്സിക്കോ തൊഴിലാളികളെ വിളിക്കണം. വീട്ടു സാധനങ്ങൾ ഷിഫ്റ്റു ചെയ്യണം. ഇനി ഈ വീടുമാറ്റത്തിന്‍റെതായ നഷ്ട്ടപെടലുകൾ എന്തായിരിക്കുമോ?

സെമിത്തേരിക്കു പുറകിലെ വീട്ടിലെ അവസാനത്തെ ഞങ്ങളുടെ സാമഗ്രിയായ ലെറ്റർ ബോക്സ് അഴിച്ചെടുത്ത് റിച്ചാർഡിനെ ഏൽപ്പിച്ച് ആ വീടിന്‍റെ ഉടമസ്ഥക്ക് കീ നല്കുമ്പോൾ ഇത്ര നാൾ വഹിച്ചുകൊണ്ടിരുന്ന ഒരു വലിയ ഭാരം കൈമാറിയ പ്രതീതിയായിരുന്നു. ഇനി പുതിയ വീട്..

പുതിയ ദിവസങ്ങൾ

പുതിയ വീട്ടിൽ എത്ര വേഗമാണ് വീട്ടു സാധനങ്ങളെല്ലാം ഒതുക്കി വക്കാൻ കഴിഞ്ഞത്! അവൾക്കു തെല്ലു അത്ഭുതം തോന്നി. ചുറ്റുപാടിന്‍റെ പ്രസന്നത കുട്ടികളിലേക്കും പകർന്നിരിക്കുന്നു. അവർ വീടിനകത്തും ബാൽക്കണിയിലും ഓടിനടന്ന് ചിരിച്ചു കളിക്കുന്നു. അതങ്ങനെയാണ് മനോഹരമായ ചുറ്റുപാടുകൾ മനുഷ്യ മനസ്സിനെ വൈകാരികമായി ഏറെ സ്വാധീനിക്കും.

പഴയ സെമിത്തേരി വീട്ടിൽ കുട്ടികൾ വിഷണ്ണരായി ബെഡ് റൂമിൽ ഒതുങ്ങി ഇരിക്കുകയായിരുന്നല്ലോ? റിച്ചാർഡ് ഇതൊന്നും തന്നെ ബാധിച്ചില്ലെന്ന മട്ടിൽ ലാപ്ടോപ്പിൽ മുഖം പൂഴ്ത്തിയിരിക്കുന്നു.

അടുക്കളയിൽ ചെന്നു പാലു തിളപ്പിച്ചു. പാത്രം നിറഞ്ഞു തുളുമ്പും വരെ തിളപ്പിച്ച പാൽപ്പാത്രം മാറ്റിവച്ചു. ഏറെ നാളായി കുട്ടികൾ പാൽപായസം കഴിക്കണമെന്ന് പറയുന്നു. ഇപ്പോൾ തന്നെയാണ് അതിന് യോജിച്ച സന്ദർഭം.

പായസം ഉണ്ടാക്കുന്നതിനിടയിലാണ് ബാൽക്കണിയിൽ നിന്നും കുട്ടികളുടെ ബഹളം കേട്ടത്.

“മമ്മീ ബ്ലാക്ക് ക്രോ മമ്മീ” …

പെട്ടെന്ന് ഇളയ കുട്ടി അടുക്കളയിലേക്ക് ഓടി വന്നു.

“മമ്മീ അവടെ ബ്ലാക്ക് ക്രോ .ചേട്ടൻ ടോയ് കൊണ്ട് എറിഞ്ഞു. ന്നട്ടും പോണില്ല. ഇപ്പഴും അവടത്തന്നെ ഉണ്ട്. വാ മമ്മീ കാണിച്ചു തരാം”

കാക്കയോ? ഇവിടെ കാക്കകളെ ഇതുവരെ കണ്ടിട്ടില്ലല്ലോ? ചാരനിറത്തിൽ കാക്കകളെ പോലെ ഒരു തരം കിളികളെ കാണാറുണ്ട്. പിന്നെ തവിട്ടു നിറത്തിൽ പുള്ളികളുള്ള ചെറിയ കിളികളും. അങ്ങിനെ രണ്ടിനങ്ങളെയെ ഇവിടെ കണ്ടിട്ടുള്ളു അല്ലാതെ കാക്കകളെയൊന്നും ഇന്നാട്ടിൽ ഇക്കാലത്തിനിടക്ക് കണ്ടിട്ടില്ല. മകളെ ചേർത്തു നിർത്തി പറഞ്ഞു.

“മോളെ, മമ്മിക്കിവിടെ ഇഷ്ടം പോലെ ജോലിയുണ്ട്. കണ്ടില്ലേ? മോളു പോയി കളിക്കൂ. പിന്നേയ് ടോയ്സൊക്കെ എറിഞ്ഞു കളഞ്ഞാ താഴേന്ന് എടുത്തുതരികയുമില്ല പുതിയ ടോയ്സും വാങ്ങിത്തരില്ലാന്നു ചേട്ടനോട് പറയു ട്ടോ.

മകളതു കേട്ടതും ചിണുങ്ങിക്കൊണ്ട് ഓടിപ്പോയി. ഇതുവരെ കാക്കകളെ കണ്ടിട്ടില്ലാത്ത മോൾക്ക് ഈ പക്ഷി കാക്കയാണെന്ന് എങ്ങിനെ അറിഞ്ഞു? സ്വർണ്ണ നിറമാവാൻ തുടങ്ങിയ പായസം എടുത്തു വക്കുന്നതിനിടയിൽ വെറുതെ നിനച്ചു. അറിയാതെങ്ങിനെ? ഫുൾ ടൈം കാർട്ടൂൺ കാണുകയല്ലെ? പിന്നെന്താണ് അറിയാൻ വയ്യാത്തത്? അപ്പോഴേക്കും സ്വർണ നിറം കൈവന്ന പായസം ഗ്ലാസ്സുകളിൽ നിറച്ച് റിച്ചാർഡിനും മക്കൾക്കും കൊണ്ടു കൊടുത്തു.

ഉച്ചയ്ക്കു കഴിക്കാൻ സ്റ്റീം റൈസ് തയ്യാറാക്കാനായി വച്ച് അല്പനേരം വിശ്രമം തേടി ബെഡ് റൂമിലെത്തി ഞൊറികളുള്ള മഞ്ഞകർട്ടനുകൾ വിരിച്ച വാതായനങ്ങൾ തുറന്നിട്ടു.

അകലെയുള്ള നീലമലകളുടെ താഴ്‌വാരം ആറ്റി തണുപ്പിച്ച ഇളങ്കാറ്റ് ജാലകത്തിലൂടെ അലയടിച്ചു. തെല്ലിട നേരം ഇമയടച്ച് നിന്ന അവൾക്കാകമാനം ഒരുണർവ് തോന്നി. എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയ പ്രസരിപ്പ് പതിൻമടങ്ങായി തിരിച്ചെത്തിയ പ്രതീതി.

ഒരു മൂളിപ്പാട്ടു പാടി അവൾ മുറ്റത്തിറങ്ങി. കല്ലുകൾ വിരിച്ച നടപ്പാത. അവക്കിടയിൽ നേർത്ത പുല്ലുകൾ വളർന്നിരിക്കുന്നു. അതെല്ലാം ഒന്ന് പറ്റെ വെട്ടി നിരപ്പാക്കണം .അതിനിടതുവശം പിങ്ക് നിറം പ്രസരിച്ച് ഇടതൂർന്ന് തഴച്ചു നിൽക്കുന്ന ടുലീപ് പുഷ്പങ്ങൾ, ചുകന്ന ഇതളിന്‍റെ സ്നിഗ്ധതയിലൂടൂർന്ന മഞ്ഞിൻ തുള്ളികൾ തൂങ്ങി നിൽക്കുന്ന റോസാപൂക്കൾ, പില്ലറുകളിൽ ഒരു കുടന്ന പൂച്ചെടികൾ വച്ചലങ്കരിച്ച ഇരുമ്പു ഗേറ്റിനരികിൽ അവൾ തെല്ലിട സംശയിച്ചു നിന്നു. പിന്നെ കാറിനടുത്തേക്കു നീങ്ങി. കണ്ടോ? ഇത്ര ശ്രദ്ധയില്ലായ്മ കാണിക്കരുത്. വീടുമാറ്റത്തിനു ശേഷം റിച്ചാർഡിനെ ഏൽപ്പിച്ച ലറ്റർ ബോക്സ് കാറിനുള്ളിൽ തന്നെ കിടക്കുന്നു. അതൊന്നെടുന്നു ഗേറ്റിൽ ഫിക്സു ചെയ്യുവാനുള്ള സൻമനസ്സു പോലും…. ഒന്നും പറഞ്ഞിട്ടു കാര്യമില്ല.

കാറിൽ നിന്നും ലറ്റർ ബോക്സെടുത്ത് ഗേറ്റിൽ ഘടിപ്പിക്കാനായി പോകുമ്പോഴാണ് അതിനുള്ളിൽ നിന്നും നിറം മങ്ങിയ ഒരു കവർ തല നീട്ടിയത്. കവറിനു പുറത്തു ഒഴിവാക്കിപ്പോന്ന വീട്ടിലെ വിലാസം. നല്ല പരിചയമുള്ള നീല മഷിപടർന്ന കയ്യക്ഷരം .നാട്ടിൽ നിന്നാണ്. സ്വാമിജി! സ്വാമിജി എഴുതുന്നു.

“നിലവിൽ ലഭ്യമായ എല്ലാ ആധുനിക മാർഗ്ഗങ്ങളിലൂടെയും നിങ്ങളെ വിവരം അറിയിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. അതീവദുഃഖകരമായ ഒരു സംഭവം നടന്നു .അതറിയിക്കാനാണ് ഈയൊരു എഴുത്ത്. വിഷമമുണ്ട്. കഴിഞ്ഞ ഇരുപതാം തീയതിയിലെ സന്ധ്യക്ക്, അന്തേവാസികളൊടൊപ്പം പതിവു പ്രാർത്ഥനയിലായിരുന്നു അമ്മ പെട്ടന്നാണ് കുഴഞ്ഞു വീണത്…..

തുടർന്ന് വായിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഒരു വലിയ ശൂന്യത തന്നിൽ വന്ന് നിറയുന്ന പോലെ തോന്നി.

ഉച്ചയാകാറായിരുന്നു. നേർത്ത ചൂടിൽ ചെടികളിൽ പറ്റിപ്പിടിച്ച മഞ്ഞിൻ കണം ഉരുകിയൊലിക്കാൻ തുടങ്ങി. മരവിച്ച പോലെ യാന്ത്രികമായവൾ അകത്തേക്കു നടന്നു. റിച്ചാർഡിനെ അവിടെങ്ങും കാണാനുണ്ടായിരുന്നില്ല. റിച്ചാർഡ് ഇരുന്നിടത്ത് പകുതി കുടിച്ച പായസത്തിന്‍റെ ഗ്ലാസ്സ്. അതിൽ ഒരു ഈച്ച ചത്തു പാറിക്കിടക്കുന്നത് കണ്ടു. തല കൈകുമ്പിളിലൊളിപ്പിച്ച് സോഫയിൽ അവൾ ഏറെ നേരം തളർന്നിരുന്നു.

അപ്പോഴാണ് ബാൽക്കണിയിൽ നിന്നും കുട്ടികളുടെ ബഹളം കേട്ടത്. ഏതോ ഉൾവിളിയാൽ എഴുന്നേറ്റ് അവിടെ ചെന്നു നോക്കുമ്പോൾ ബാൽക്കണിയുടെ ചെറിയ തുറസ്സിനരികിലെക്ക് ചാഞ്ഞു കിടക്കുന്ന മരഞ്ചില്ലയിൽ രണ്ടു കറുത്ത കാക്കകൾ. കുട്ടികൾ കാക്കകളെ ചൂണ്ടി ബഹളം വച്ചു കൊണ്ടിരിക്കുന്നു. അവളുടെ കനത്ത ഒരു നോട്ടത്തിന്‍റെ അർത്ഥമുൾക്കൊണ്ട് കുട്ടികൾ പൊടുന്നന്നെ ബഹളം നിറുത്തി.

അവളുടനെ അടുക്കളയിലേക്ക് പോയി. വെന്തുടഞ്ഞ ചോറ് കുഴച്ച് ഉരുളകളാക്കി ഒരിലക്കീറിൽ വച്ച് മരഞ്ചില്ലക്കരികിലെ തുറസ്സിലേക്ക് നീക്കിവച്ച ശേഷം പിൻവാങ്ങി. തെല്ലിട സംശയിച്ച ശേഷം കാക്കകൾ വന്ന് അതുകൊത്തിത്തിന്നുന്നത് നിറഞ്ഞ കൺപീലിയോടെ അവളും അത്ഭുതത്തോടെ കുട്ടികളും നോക്കി നിന്നു.

പ്രാചി ടെഹ്‍ലാൻ

അഞ്ചടി ഒമ്പതിഞ്ച് നീളമുള്ള ഈ സുന്ദരി മലയാള സിനിമയ്ക്ക് സുപരിചിതയാണ്. ഇന്ത്യൻ ബാസ്ക്കറ്റ് ബോൾ മുൻ ക്യാപ്റ്റൻ കൂടിയായ ഈ സ്പോർട്സ് താരം മറ്റാരുമല്ല, മാമാങ്കത്തിൽ മമ്മൂട്ടിയുടെ നായികയായി വന്ന സുന്ദരി. പ്രാചി ടെഹ്‍ലാൻ. 2011 ൽ പ്രാചിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം, ദക്ഷിണേഷ്യൻ രാജ്യങ്ങളിലായി നടന്ന മത്സരത്തിൽ ഒന്നാം സ്‌ഥാനം നേടിയിരുന്നു. 2016 ൽ ദിയ ഓർ ബാതി ഹം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്കു കടന്നു വന്നു. തുടർന്ന് നിരവധി ദക്ഷിണേന്ത്യൻ സിനിമകളിലും പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ചു. പ്രാചിയ്ക്ക് തന്‍റെ ആദ്യ ചിത്രമായ മാമാങ്കത്തിന് 2021 ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് ലഭിക്കുകയുണ്ടായി.

കളിക്കാരി എങ്ങനെ അഭിനേത്രി ആയി?

ഞാൻ ആ സമയം ഡൽഹിയിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു വലിയ പ്രൊഡക്ഷൻ ഹൗസിൽ നിന്ന് ഓഫർ വന്നത്. ദിയ ഓർ ബാതി ഹം എന്ന സ്റ്റാർ പ്ലസ് പ്രൈം ടൈം ഷോയിലേക്കായിരുന്നു. ഫേസ്ബുക്ക് വഴിയാണ് എന്നെ കോണ്ടാക്ട് ചെയ്‌തത്. സീരിയലിൽ അവസരമുണ്ടെന്നും മൂന്നു ദിവസത്തിനുള്ളിൽ മുംബൈയിൽ എത്തണമെന്നുമായിരുന്നു നിർദ്ദേശം.

ജോലിയും ഡൽഹിയും വിട്ട് പുതിയൊരു സ്‌ഥലത്ത് പുതിയ മേഖലയിൽ ജോലി ചെയ്യുക എത്ര എളുപ്പമല്ല. പിന്നീട് തോന്നി, വ്യത്യസ്തമായൊരു അവസരമാണ്. ട്രൈ ചെയ്യുന്നതിൽ കുഴപ്പമില്ല എന്ന്. എന്‍റെ പേരന്‍റ്സ് എന്നെ സപ്പോർട്ട് ചെയ്‌തു. മുംബൈയിൽ എന്‍റെ ആന്‍റി താമസിക്കുന്നതിനാൽ അങ്ങോട്ടു ഷിഫ്റ്റ് ചെയ്യുന്നതിൽ വിഷമമുണ്ടായില്ല. ആന്‍റിയുടെ വീട്ടിൽ താമസിച്ചു കൊണ്ടാണ് ദിയ ഓർ ബാതിഹം ഷോ ചെയ്തത്.

തുടർന്ന് രണ്ട് പഞ്ചാബി ചിത്രങ്ങളിലും സ്റ്റാർ പ്ലസിന്‍റെ ഇക്യാവൻ എന്ന മറ്റൊരു ഷോയിലും വർക്ക് ചെയ്തു. അതിനിടയിലാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടിയ്ക്കൊപ്പം മലയാളം സിനിമയിലേക്ക് ഓഫർ വന്നത്. മാമാങ്കം എന്ന ചിത്രം എന്‍റെ കരിയറിൽ ഉയർച്ച തന്ന ചിത്രമാണ്. തുടർന്ന് തെലുങ്ക് ചിത്രം ത്രിശങ്കു ചെയ്‌തു. ഇപ്പോൾ മൂന്നു പ്രോജക്‌ടുകൾ കയ്യിലുണ്ട്. ഇങ്ങനെ അവിചാരിതമായിട്ടാണ് നടിയായി മാറിയത്.

നല്ല ഉയരമുണ്ടല്ലോ പ്രാചിക്ക്. ഈ ഉയരം കരിയറിൽ ഗുണം ചെയ്തോ?

തീർച്ചയായും. എനിക്ക് ഇതുവരെ കിട്ടിയ വിജയമെല്ലാം ഈ ഉയരത്തിന്‍റെ ബലത്തിലാണ്. ബാസ്ക്കറ്റ് ബോളിലും നെറ്റ് ബോളിലും കളിക്കാൻ നല്ല ഉയരം സഹായിച്ചു. ദിയ ഓർ ബാതിയിൽ ഉയരുമുള്ള പെൺകുട്ടിയെ ആവശ്യമുണ്ടായിരുന്നു. മാമാങ്കത്തിലും ഉയരമുള്ള നായികയെയാണ് അവർ തേടിയിരുന്നത്.

ഇന്ത്യൻ കളിക്കാർക്ക് വിദേശ കളിക്കാരെ അപേക്ഷിച്ച് പ്രാധാന്യം കുറവാണോ ലഭിക്കുന്നത്?

അതെ, എല്ലാ രീതിയിലും. സാങ്കേതിക സൗകര്യങ്ങൾ മുതൽ തൊഴിലവസരങ്ങൾ വരെയായാലും എല്ലാം പിന്നിലാണ്. കോമൺ വെൽത്ത് ഗെയിംസിനു മുന്നോടിയായി 21 ദിവസം ആസ്ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ തങ്ങാൻ അവസരം ലഭിച്ചു. ആസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിനെ സ്പോർട്സ് അതോറിറ്റിയുമായി തുലനം ചെയ്യുമ്പോൾ നമുക്ക് വലിയ വ്യത്യാസം വ്യക്‌തമാകും.

എത്രയോ വർഷത്തെ കഠിനാധ്വാനമാണ് സ്പോർട്സ് പേഴ്സൺസ് ചെയ്യുന്നത്. കളിക്കാർക്ക് മോട്ടിവേഷണൽ ലെവൽ ഉയർത്താൻ പലതും ആവശ്യമാണ്. പരിക്കു പറ്റിയാൽ കളിക്കാൻ പറ്റില്ല. ജീവിതം തന്നെ തകർന്നു പോകാം. സ്പോർട്സ് ക്വാട്ടയിൽ ചെറിയ ജോലികളാണ് കൂടുതൽ ലഭിക്കുന്നത്.

ഒരു കളിക്കാരൻ ഒളിപിംക് ഗോൾഡ് മെഡൽ നേടിയാൽ ആ ദിനം ആ വ്യക്തിയെ കോടിപതി ആക്കും. പക്ഷേ അതിലേക്കുള്ള പരിശ്രമം ആരും മനസിലാക്കണമെന്നില്ല.

അന്യഭാഷ ചിത്രങ്ങൾ ചെയ്യുന്നത് ശ്രമകരമായിരുന്നോ?

എനിക്ക് നല്ല ഇഷ്ടമാണ്. പുതിയ ഭാഷകൾ പഠിക്കാമല്ലോ. ചലഞ്ചിംഗ് ആണ്. ലിപ്സിംഗ്, ഇമോഷൻസ്, ആക്ടിംഗ് ഇതു മൂന്നും ഭാഷയുമായി പൊരുത്തപ്പെടുത്തുന്നത് എളുപ്പമുള്ള കാര്യമല്ല. സൗത്ത് ഇൻഡസ്ട്രി വളരെ ക്രിയേറ്റീവ് ആണ്. ടെക്നിക്കലി സൗണ്ട് ആണ്. നല്ല സ്റ്റോറികൾ ഉണ്ട്. അവിടെ വർക്ക് ചെയ്‌ത എക്സ്പീരിയൻസ് വളരെ ഇഷ്ടമായി.

സ്ത്രീ ശാക്തീകരണത്തിന് ഏറ്റവും ആവശ്യം?

സെൽഫ് ഡിഫൻസ് മനസിലാക്കി വയ്ക്കുക. അങ്ങനെ ശാരീരികവും മാനസികവുമായി കരുത്തുള്ള സ്ത്രീ സമൂഹത്തോട് തെറ്റ് ചെയ്യാൻ സൊസൈറ്റിയ്ക്ക് ഭയമുണ്ടാകും. തെറ്റ് ചെയ്യും മുമ്പ് ആലോചിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ പുരുഷന്മാരുടെ ചിന്താഗതി സമാനമായി തുടരുന്നു. എന്നാൽ സ്ത്രീകൾ വളരെ പ്രോഗ്രസീവ് ആണ്.

ക്യാഷ്‍ലെസ് ഉപഭോഗം

കൂട്ടുകാരിയുടെ വിവാഹത്തിന് ഒരേപോലുള്ള കോസ്റ്റ്യൂം തെരഞ്ഞെടുക്കാൻ കടകൾ കയറി ഇറങ്ങിയെങ്കിലും എല്ലാവർക്കും യോജിച്ച സൈസുകൾ കിട്ടിയില്ല. ഒന്നൊക്കുമ്പോൾ മറ്റൊന്ന് ശരിയാവുന്നില്ല. അപ്പോഴാണ് ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ നോക്കിയത്. ഇഷ്‌ടമുള്ളത് യഥേഷ്ടം കണ്ടെത്തിയ സന്തോഷം. ഏതു സൈസിലുള്ളതും കിട്ടിയെന്നു മാത്രമല്ല വേണ്ടത്ര എണ്ണവും എളുപ്പത്തിൽ ഒപ്പിക്കാൻ കഴിഞ്ഞു. ഈ ബുദ്ധി എന്താ നേരത്തെ തോന്നാതിരുന്നേ എന്നു മാത്രമേ അതിനെക്കുറിച്ച് ഗ്രാമവാസിയും ബിഎഡ് വിദ്യാർത്ഥിനിയുമായ അതുല്യയ്ക്ക് പറയാനുള്ളു.

ഓൺലൈൻ വഴിയുള്ള ഇടപാടുകൾ ഇന്ന് ആളുകൾക്ക് സമയവും സൗകര്യവും ലാഭവും നൽകുന്ന കാര്യമായി മാറിയിരിക്കുകയാണ്. ഷോപ്പിംഗ് മാത്രമല്ല ബാങ്കിടപാടുകൾ മുതൽ ജോലികൾ വരെ ഓൺലൈനായി മാറിക്കഴിഞ്ഞു. സ്മാർട്ട് ഫോൺ ഒന്നെടുത്ത് അമർത്തുകയേ വേണ്ടു. എന്തും സ്വന്തമാക്കാൻ കഴിയുന്ന കാലമാണിത്. ഡിജിറ്റൽ ഇന്ത്യ എന്ന പുതിയ സങ്കൽപത്തെ അതിനും മുമ്പേ യാഥാർത്ഥ്യമാക്കി മുന്നേറുന്ന വലിയൊരു വിഭാഗം ഇന്നുണ്ട്. ഗോ കാഷ്‍ലെസ് എന്ന ലൈഫ്സ്റ്റൈൽ സ്വീകരിക്കാൻ പുതിയ ജനറേഷൻ മാത്രമല്ല പഴയതലമുറയും തയ്യാറായി കഴിഞ്ഞു. ഇടപാടുകൾ എല്ലാം ഓൺലൈൻ വഴി ആകുന്നതിന്‍റെ ഏറ്റവും സ്വാതന്ത്യ്രവും സുഖവും അനുഭവിക്കാൻ കഴിയുന്നത് സ്ത്രീകൾക്കും പ്രായമായവർക്കുമാണ്. ഗോ കാഷ്‍ലെസ് എന്ന ലൈഫ് സ്റ്റൈൽ സ്വീകരിക്കാൻ നോട്ട് നിരോധനം എന്നൊരു വലിയൊരു കാരണം കൂടി ഇപ്പോൾ ഉണ്ടായിരിക്കുന്നു. അങ്ങനെയൊരു റെസല്യൂഷൻ പുതുവർഷത്തിൽ തന്നെ സ്വീകരിക്കുകയും അത് നടപ്പാക്കുകയും ചെയ്യേണ്ടത് ഇനി കാലഘട്ടത്തിന്‍റെ കൂടി ആവശ്യമാണ്.

ഇ കൊമേഴ്സ് കമ്പനികൾ കേരളത്തിൽ നിന്ന് കഴിഞ്ഞ വർഷം നേടിയത് 1600 കോടിയോളമാണ്. ഉപഭോഗത്തിന്‍റെ കാര്യത്തിൽ കേരളം എന്നും മുൻപന്തിയിലാണ്. അത് സ്വർണ്ണമായാലും, കള്ളായാലും, പച്ചക്കറിയായാലും. ഈ ശീലം പഴയ തലമുറയ്ക്ക് കടകളിൽ കൂടിയാണെങ്കിൽ പുതിയ തലമുറയിൽ ഭൂരിഭാഗവും ഓൺലൈനിലേക്ക് മാറിയിരിക്കുന്നു.

ഇലക്ട്രോണിക് സാധനങ്ങൾ, പുസ്‌തകങ്ങൾ മുതൽ വിമാന ടിക്കറ്റു വരെ. വീട്ടുപടിക്കൽ എത്തുന്ന ഓൺലൈൻ ടാക്‌സികളും ഫുഡ് ബോക്‌സുകളും ജീവിതം വലിയൊരാഘോഷമാക്കി മാറ്റുകയാണ്. എളുപ്പം, അതിവേഗം എന്ന മുദ്രാവാക്യത്തോടെ! കാരണം ഏറ്റവും ചെലവു കുറഞ്ഞ ഷോപ്പിംഗ് ഓപ്ഷൻ എപ്പോഴും ഒരു ക്ലിക്ക് അകലെയാണ്!. കടകളും ഓഫീസുകളും കയറി ഇറങ്ങുന്ന സമയം ലാഭിക്കാം. നമുക്കിഷ്ടപ്പെട്ട ഡിസൈനുകളെയും ബ്രാൻറുകളെയും വീട്ടിലിരുന്നും കണ്ടെത്താം. വസ്‌ത്രങ്ങളോ, ബാഗുകളോ ആക്സസറീസോ ടിക്കറ്റോ എന്തുമാകട്ടെ…

“ഞാൻ മിക്കവാറും എല്ലാ ഓൺലൈൻ സൈറ്റുകളിലും കയറി ഇറങ്ങാറുണ്ട്. കടകൾക്കു പകരം സൈറ്റുകളാണെന്നു മാത്രം. നമുക്ക് ഏതു സമയത്തും ഷോപ്പ് ചെയ്യാം എന്നതാണ് പ്രധാന ഗുണം. എവിടെ നിന്നും പർച്ചേസ് ചെയ്യാം.” ഓൺലൈനിൽ 3 വർഷമായി പർച്ചേസിംഗ് ചെയ്യുന്ന ഐടി ഉദ്യോഗസ്ഥ മരിയ ജോൺ പറയുന്നു. കടയിൽ കയറി ഇറങ്ങുന്ന ഷോപ്പിംഗും സ്ത്രീകൾക്ക് ഇഷ്‌ടമാണ്. എന്നാൽ പോകാനും വരാനും ഉള്ള അസൗകര്യങ്ങൾ, സ്വാതന്ത്യ്രക്കുറവ് ഇതൊക്കെയാണ് പ്രശ്നം. ഇങ്ങനെ ഉള്ളവർക്ക് ഓൺലൈൻ ഷോപ്പിംഗും ഡിജിറ്റൽ പണമിടപാടുകളും വളരെയധികം സ്വാതന്ത്യ്രം നൽകുന്നു. റീട്ടെയിൽ ഔട്ട്‍ലെറ്റുകളിൽ ലഭിക്കാത്തത്ര വലിയ ഓഫറുകളും ഡിസ്ക്കൗണ്ടുകളും ഓൺലൈൻ മാർക്കറ്റിൽ ലഭിക്കുന്നു.

“ഓൺലൈൻ ഷോപ്പിംഗ് സമയവും പണവും സേവ് ചെയ്യുന്നു. എന്നാൽ എന്‍റെ കൂട്ടുകാരികൾക്കൊപ്പം കറങ്ങി നടന്നുള്ള ഷോപ്പിംഗ് ഞാൻ മിസ് ചെയ്യുന്നുണ്ട്.” മരിയ ചൂണ്ടിക്കാട്ടുന്നു. മാസത്തിലൊരിക്കലെങ്കിലും ഓൺലൈൻ വഴി പർച്ചേസ് ചെയ്യാത്തവർ ഇപ്പോൾ കുറവാണ്. വിവാഹങ്ങൾ പോലുള്ള ചടങ്ങുകൾക്കു പോലും വസ്‌ത്രവും, ആഭരണവും ഓൺലൈൻ പർച്ചേസ് ചെയ്യുന്നു.

“ഡിജിറ്റലൈസേഷൻ കൊണ്ടുള്ള മാറ്റങ്ങൾ എവിടെയും സംഭവിക്കുന്ന കാലമാണിത്. ഇനിയും അത്തരം കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു എന്നത് സന്തോഷകരമാണ്.” ഇൻഫോപാർക്കിൽ റിസർച്ച് അനലിസ്റ്റായ സവിത അജയ്.

savitha vijay

“ഇപ്പോൾ എത്ര സ്റ്റാർട്ട്അപ്പ്സ് ആണ്. പക്ഷേ 10 വർഷം മുമ്പ് എന്തായിരുന്നു സ്‌ഥിതി? 4ജി നെറ്റ് വർക്കുകളും വില കുറഞ്ഞ സ്മാർട്ട് ഫോണുകളും ഇ പെയിമെന്‍റ് പ്ലാറ്റ്ഫോമുകളും ഓൺലൈൻ ഷോപ്പിംഗും ഇതൊക്കെയാണ് എല്ലാ വ്യക്‌തിയെയും ഡിജിറ്റൽ ആകാൻ സഹായിക്കുന്ന ഘടകങ്ങൾ.” സവിത പറയുന്നു. എന്നാൽ സർക്കാർ സംവിധാനങ്ങളിലും ഗ്രാമീണമേഖലയിലും ഇപ്പോഴും ഈ സൗകര്യങ്ങൾ പൂർണ്ണമല്ല. പിന്നെ പലർക്കും ഇതേക്കുറിച്ചൊന്നും ധാരണയില്ല. അതിന്‍റെ തെളിവാണല്ലോ ബാങ്കിനു മുന്നിലെ ക്യൂ. പേപ്പർലെസ് – ക്യാഷ്ലസ് എന്ന രീതിയിലേക്ക് എത്താൻ ഇനിയും സമയമെടുക്കും.

സാങ്കേതിക വിദ്യ എല്ലാവരിലും എത്തിയാൽ പിന്നെ ഈ ഭയപ്പാടിന്‍റെ ആവശ്യമില്ല. ആർക്കും ക്യാഷ് ലസ് ആകാം. എവിടെയും തിരക്കു പിടിച്ച ജീവിതത്തിൽ, പ്രത്യേ കിച്ചും ചെറിയ കുഞ്ഞുങ്ങളുള്ള അമ്മമാർക്ക്, വർക്കിംഗ് വുമണിന് ഒക്കെ ഷോപ്പിംഗ് പോകാൻ സമയം കിട്ടാൻ പ്രയാസമായിരിക്കും. ഓൺലൈൻ ഷോപ്പിംഗ് അത്തരം ആളുകളെ സംബന്ധിച്ച് ഒരു മാജിക് തന്നെയാണ്. വസ്‌ത്രം, കിച്ചൻ ഐറ്റംസ്, കോസ് മെറ്റിക്സ്, ബേബി മെറ്റീരിയൽ എന്തും കിട്ടും. ചുരുങ്ങിയ സമയത്തിലും തിരിച്ചെടുക്കുമെന്ന നിബന്ധനയിലും എത്തുന്നതിനാൽ ടെൻഷന്‍റെ കാര്യമില്ല.

കൂടുതൽ ചൂസി ആവുമ്പോൾ വാങ്ങാനുള്ള സാധനം ഫൈനലൈസ് ചെയ്യാൻ സമയമെടുക്കും. നമ്മൾ കുറേയധികം നോക്കി വയ്‌ക്കും. പിന്നെ ഒന്നും വാങ്ങില്ല. ഓൺലൈൻ ഷോപ്പിംഗ് ചെയ്താൽ അതിന് അഡിക്ട് ആകുമെന്ന ഭയത്താൽ ചിലർ അതൊഴിവാക്കാറുണ്ട്. ചിലർക്കാണെങ്കിൽ കടയിൽ പോയി നേരിട്ടു വാങ്ങുന്നതാണ് കൂടുതൽ സന്തോഷം നൽകുക.

“ഷോപ്പിംഗിന്‍റെ കാര്യത്തിൽ സ്ത്രീകളെ കുറ്റം പറയാറുള്ള പുരുഷന്മാരാണ് ഓൺലൈൻ ഷോപ്പിംഗിൽ മുന്നിൽ. സ്ത്രീകളെക്കാൾ ഓൺലൈൻ ഷോപ്പിംഗ് ചെയ്യുന്നത് പുരുഷന്മാരാണ് എന്നാണ് ഓൺലൈൻ അനുഭവം. ഇലക്ട്രോണിക്‌സ് സാധനങ്ങൾക്കാണ് ഏറ്റവും കൂടുതൽ കസ്റ്റമേഴ്സ് ഉള്ളത്.” കൊച്ചിയിൽ ആമസോൺ കൊറിയർ ഏജന്‍റായി പ്രവർത്തിക്കുന്ന അഖിലേഷ് എ പറയുന്നു.

Suresh MN

“സാധനങ്ങളുടെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്‌തു വാങ്ങാൻ കഴിയുന്നതു കൊണ്ടാവാം ഓൺലൈൻ പർച്ചേസിന് ആവശ്യക്കാർ ഏറി വരുന്നത്. കൂടാതെ രഹസ്യമായി വാങ്ങണമെന്നുള്ളവർക്കും ഇത് ഏറെ പ്രയോജനപ്പെടും.” പിറവം ഇറിഗേഷൻ സബ് ഡിവിഷനിൽ ക്ലാർക്കായ സുരേഷ് എം എൻ പറയുന്നു. “എന്‍റെ ഒരനുഭവം പറയാം. എന്‍റെ സഹോദരി ഗൾഫിൽ നിന്നു വന്നപ്പോൾ ഒരു പെർഫ്യൂം കൊണ്ടു വന്നു. വളരെ വ്യത്യസ്തമായ സുഗന്ധമുള്ള ആ പെർഫ്യൂം ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന് വലിയ ഇഷ്‌ടമായി. അവന് അത് കിട്ടിയേ തീരൂ. പുതിയ ഒന്ന് വാങ്ങാനായി എറണാകുളത്തെ പല കടകളും തപ്പി.പക്ഷേ കിട്ടിയില്ല. അപ്പോഴാണ് ഓൺലൈൻ പർച്ചേസിനെപ്പറ്റി ചിന്തിച്ചത്. അതേ സാധനം ഒരാഴ്ചയ്ക്കുളളിൽ എനിക്ക് ഓൺലൈൻ വഴി കിട്ടിയപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി.

എന്നാൽ എനിക്ക് തോന്നിയ ചില ദോഷവശങ്ങൾ കൂടി പറയട്ടെ. വളരെ ആകർഷകമായ ചിത്രങ്ങളോടുകൂടി നമ്മെ ഭ്രമിപ്പിക്കുന്ന തരത്തിലുള്ള സാധനങ്ങളായിരിക്കും ഡിസ്പ്ലേ. എന്നാൽ കയ്യിൽ കിട്ടുമ്പോൾ അത്രയും ക്വാളിറ്റി തോന്നില്ല. ഒളിഞ്ഞിരിക്കുന്ന ഡെലിവറി, സർചാർജ്, പാക്കിംഗ് ചാർജ്, ഇവയെപ്പറ്റിയൊക്ക ബോധ്യം വേണം. ബാങ്ക് സ്റ്റേറ്റ്മെന്‍റ് ഇടയ്ക്ക് പരിശോധിക്കാത്തവർക്ക് അതിൽ പിശകുണ്ടായാൽ കറക്‌ട് ചെയ്യാൻ പോലും കഴിഞ്ഞെന്നു വരില്ല.

കഴിഞ്ഞ ദിവസം ഒരാൾ ഒരു മാളിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ഉണ്ടായ  അനുഭവം സോഷ്യൽ മീഡിയയിൽ ഇങ്ങനെ വിവരിച്ചു കണ്ടു. കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ശേഷം ബിൽ പേ ചെയ്യാൻ കാർഡ് കൊടുത്തു. 1976 രൂപ യുടെ ബിൽ. എന്നാൽ മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്ത ഹോട്ടൽ ജീവനക്കാരൻ അബദ്ധത്തിൽ അടിച്ചത് 19760! തുക ശ്രദ്ധിക്കാതെ പിൻ എന്‍റർ ചെയ്‌തു. പണി കിട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ.

ഡിജിറ്റൽ ഇന്ത്യയിലേക്ക് നടന്നടുക്കുമ്പോൾ സംഭവിക്കാവുന്ന അബദ്ധങ്ങൾ ആണ് പറഞ്ഞു വരുന്നത്. ഇപ്പോൾ ചെറിയ പെട്ടിക്കടകളിലും ഓട്ടോറിക്ഷ കളിലും വരെ  പെടിഎം പോലുള്ള ഡിജിറ്റൽ സൗകര്യങ്ങൾ എത്തിത്തുടങ്ങി.

“ഓൺലൈൻ ഷോപ്പിംഗ് വളരെ സെലക്ടീവ് ആയിരിക്കണം. ഓൺലൈൻ വഴി വലിയ സൈസിലുള്ള പ്രോഡക്ടുകൾ വാങ്ങുന്നത് അത്ര മെച്ചമായിരിക്കില്ല.” ബാംഗ്ലൂരിൽ ഇൻഡെവ് ലോജിസ്റ്റിക്സ് ഉദ്യോഗസ്‌ഥയായ സുധ പത്മകുമാർ പറയുന്നു.

“ വിലകൂടിയ സാരി പോലെ, സ്പർശിച്ചു നോക്കി വാങ്ങേണ്ടതാണെങ്കിലും സെലക്‌ടീവ് ആകണം. ബ്രാൻറഡ് ഇലക്ട്രോണിക്സ്, ഡെയ്‍ലി യൂസ് സാധനങ്ങൾ, ഇവയൊക്കെ ഓൺലൈൻ വാങ്ങുന്നത് നല്ലതാണ്. കൂടുതൽ ചെലവില്ലാതെ നമ്മുടെ വീട്ടുപടിക്കൽ ഇവ എത്തുമെന്നതാണ് ലാഭകരം. നമ്മുടെ സാന്നിധ്യം  ഇല്ലാതെ തന്നെ ആളുകൾക്ക് സമ്മാനം നൽകാനും, സാധനങ്ങൾ അയക്കാനും കഴിയുന്നു. അതൊരു നല്ല കാര്യമാണ്. പ്രത്യേകിച്ചും ഉദ്യോഗസ്ഥകൾക്ക് ഓൺലൈൻ ഷോപ്പിംഗ് ഒരു അനുഗ്രഹമാണ്. സുധ പത്മകുമാർ പറയുന്നു.

 

sudha padmakumar

“ഞാൻ ഓൺലൈനിലെ സ്ഥിരം കസ്റ്റമറൊന്നുമല്ല. എങ്കിലും ഓൺലൈൻ പർച്ചേസ് വളരെ സൗകര്യപ്രദമായി തോന്നിയിട്ടുണ്ട്. ഏതെങ്കിലും ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ഞാൻ ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങാറ് പർച്ചേസ് ചെയ്‌തപ്പോഴൊന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം. ഡെലിവറിയെക്കുറിച്ച് വ്യക്‌തമായ ധാരണ വേണം. എങ്കിലേ, മുൻകൂർ ബുക്ക് ചെയ്ത് യഥാസമയം സാധനം ലഭിക്കൂ.” മിർ ഗ്രൂപ്പിൽ ഡെപ്യൂട്ടി മാനേജറായ ഡിജിത്ത് പണിക്കർ പറയുന്നു.

“ഓൺലൈൻ പർച്ചേസിലൂടെ എവിടെയൊക്കെ കൂടുതൽ ലാഭം കിട്ടുമെന്നു തോന്നിയാൽ ഞാൻ അതു സ്വീകരിക്കാറുണ്ട്. നോട്ടു നിയന്ത്രണം വരുന്നതിനു മുമ്പ് തന്നെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഞാൻ ഫുൾടാങ്ക് ഡീസൽ അടിക്കാറുണ്ടായിരുന്നു. 70 മുതൽ 90 രൂപ വരെ ലാഭം കിട്ടിയിട്ടുണ്ട്.” യുപിഎം അഡ്വർട്ടൈസിംഗ് പാർട്ണറായ ഫിലിപ്പ് ചെറിയാൻ പറയുന്നു.

“ഇന്ത്യയ്ക്ക് വെളിയിൽ നിന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യാൻ ഇഷ്‌ടമാണെങ്കിൽ ഓൺലൈൻ ആ ആഗ്രഹം സാധിച്ചു തരും. നമ്മുടെ പരമ്പരാഗത മാർക്കറ്റുകളിൽ നിന്നും എന്തിന് ഇ – സൈറ്റുകളിൽ നിന്നും ലഭിക്കുന്നതിനേക്കാൾ വ്യത്യസ്‌തമായ ഉൽപന്നങ്ങൾ അലി എക്സ്പ്രസ് പോലുള്ള ഗ്രൂപ്പുകളിൽ നിന്ന് പർച്ചേസ് ചെയ്യാം. ലോകത്തു എവിടെ നിന്നും ഏതു സാധനവും വാങ്ങാനുള്ള സ്വാതന്ത്യ്രമാണ് ഓൺലൈൻ തരുന്നത്. അതു വലിയൊരു അനുഭവമാണ്.” ഫിലിപ്പ് ചെറിയാൻ പറയുന്നു.

എന്നാൽ പുതിയ നയം വന്നതോടെ ഓൺലൈൻ പർച്ചേസിലും ഇന്ധനം അടിക്കലിലും ഒക്കെ ഹിഡൻ ചാർജസ് വന്നു എന്ന അനുഭവവും പലരും പറയുന്നുണ്ട്. ആയിരം രൂപയ്ക്ക് പെട്രോൾ അടിച്ചാൽ ബില്ലിൽ 1000 രൂപയായിരിക്കും. എന്നാൽ മൊബൈലിൽ മെസേജ് വരുമ്പോഴാണ് സർവ്വീസ് ചാർജ് പോയത് അറിയുന്നത്!

മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള ഓൺലൈൻ ടാക്‌സി സർവീസുകൾ ആണ് ഇപ്പോഴത്തെ ഏറ്റവും ഡിമാന്‍റുള്ള മറ്റൊരു ട്രെന്‍റ്. ഈ സൗകര്യം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സ്ത്രീകൾ ആണെന്നാണ് കൊച്ചി നഗരത്തിൽ ഓൺലൈൻ ടാക്‌സി സർവീസ് നടത്തുന്ന രാജേഷ് പറയുന്നത്. യൂബർ, ഓല തുടങ്ങിയ ടാക്സി സർവീസകളാണ് പ്രധാനമായുള്ളത്. വളരെ എളുപ്പത്തിൽ ഫോൺ വഴി ബുക്ക് ചെയ്യാം.

“കഴിഞ്ഞ ദിവസം ഒരു അമ്മ തന്‍റെ കുട്ടിയെ സ്ക്കൂളിൽ നിന്ന് പിക്ക് ചെയ്യാൻ വിളിക്കുകയുണ്ടായി. അവർക്ക് ചെറിയ കുഞ്ഞുള്ളതിനാൽ വീട്ടിൽ നിന്ന് പോകാൻ കഴിയാതെ വന്നപ്പോൾ ആണ് ഇങ്ങനെ ചെയ്‌തത്.” രാജേഷ് തന്‍റെ അനുഭവം വിശദീകരിച്ചു. ടാക്സി ഓൺലൈൻ ബുക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ പേരും നമ്പറും ചിത്രവും വണ്ടി നമ്പറും അടക്കം കസ്‌റ്റമറിന് ലഭിക്കുമെന്നതിനാൽ വളരെ സുരക്ഷിതമാണ് എന്ന തോന്നലുണ്ട്. സ്ത്രീകൾ ഓൺലൈൻ ടാക്‌സി വിളിക്കുന്നതിന്‍റെ കാരണവും അതു തന്നെ.

“എവിടെയും വാഹനത്തിനു വേണ്ടി കാത്തു നിൽക്കണ്ട. നിരക്കാണെങ്കിൽ കുറവും. ചാർജിനെക്കുറിച്ചുള്ള വിവരം മുൻകൂട്ടി ലഭിക്കും. ഞങ്ങൾ ഇപ്പോൾ ഓൺലൈൻ ടാക്‌സി സർവീസിന് അഡിക്‌ട് ആയി എന്നു പറയാം.” കോളേജ് വിദ്യാർത്ഥിനികളായ അനു സൂസനും നിരുപമയും.

ഇഷ്‌ടപ്പെട്ടവ കണ്ടെത്താനും, അവയുടെ സവിശേഷതകൾ മനസ്സിലാക്കാനും ഓൺലൈനിൽ കഴിയുമെന്നതാണ് കാര്യം. എന്തു സാധനവും ഇങ്ങനെ ലഭ്യമാണെങ്കിലും ഇലക്ട്രോണിക് ഗാഡ്ജറ്റുകൾക്കാണ് ഹോട്ട് വിപണി. കേരളത്തിൽ തുടക്കത്തിൽ ഓൺലൈൻ വിൽപ്പനയിൽ മുഖ്യപങ്ക് സ്മാർട്ട് ഫോണുകൾക്കായിരുന്നു. പിന്നെ ടാബ്‍ലെറ്റുകൾ. ഇപ്പോൾ ഇവയ്ക്കു പുറമേ, വസ്‌ത്രങ്ങൾ ചെരുപ്പ്, ഭക്ഷണസാധനങ്ങൾ, കോസ്മെറ്റിക്സ്, ഫിറ്റ്നസ് ഉപകരണങ്ങൾ ഇങ്ങനെ എല്ലാം തന്നെ ആളുകൾ വാങ്ങുന്നു.

cashless upayogam

പുരുഷന്മാർ കൂടുതൽ ഇലക്ട്രോണിക് ഗാഡ്ജറ്റും, സ്ത്രീകൾ വസ്‌ത്രങ്ങളുമാണ് ഓൺലൈൻ ഷോപ്പിംഗ് ചെയ്‌തു കാണുന്നത്. പേനയും, വാച്ചും, കണ്ണട ഫ്രെയിമു പോലും വാങ്ങാറുണ്ട്. ഡോക്‌ടറുടെ കുറിപ്പടി അയച്ച് ഓൺലൈൻ ആയി കണ്ണട വാങ്ങുന്നവരും ഉണ്ട്. ഇതിലൊക്കെ സാറ്റിസ്‌ഫാക്ഷൻ എത്രത്തോളമുണ്ടെന്നത് ഓരോ വ്യക്‌തിയെ ആശ്രയിച്ചാണിരിക്കുന്നത്.

ഓൺലൈൻ സൈറ്റുകൾ പുസ്തകം വാങ്ങാൻ വിനിയോഗിക്കുന്ന ധാരാളം പുസ്തകപ്രേമികളുണ്ട്. ഓൺലൈൻ വായനക്കായാലും അല്ലാതെയും ഈ സൗകര്യം ഉപയോഗിക്കാം. പുസ്‌തകങ്ങൾ വാങ്ങാൻ ഓൺലൈൻ ആണ് കൂടുതൽ സൗകര്യമെന്ന് അബോട്ട് ഫാർമ ഏരിയ ബിസിനസ് മാനേജർ ആയ അനൂപ് കുമാർ. “ആമസോണിൽ നിന്നാണ് ഞാൻ പർച്ചേസ് ചെയ്യാറ്, അതിൽ ഓരോ പുസ്‌തകത്തിന്‍റെയും റിവ്യൂ ഉണ്ട്. വായനക്കാരുടെ ഫീഡ്ബാക്ക് ഉണ്ട്. ഇതെല്ലാം മനസ്സിലാക്കി പുസ്തകം വാങ്ങാം. പുറത്ത് 280 രൂപ വിലയുളള ഒരു പുസ്തകം ഓഫറുണ്ടെങ്കിൽ പകുതി വിലയ്ക്കു വരെ കിട്ടും. മാത്രമല്ല ഒരാഴ്ചക്കുള്ളിൽ ഡെലിവറിയും ലഭിക്കും” അനൂപ് പറയുന്നു. വായനയിലും ഓൺലൈൻ കൊണ്ടു വരുന്ന സൗകര്യങ്ങളാണ് പുതുതലമുറ ഇഷ്ടപ്പെടുന്നത്.

സിനിമയ്ക്കും മെഗാഷോകൾക്കും സ്പോർട്സ് ഇവന്‍റുകൾക്കുമൊക്കെ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്ന കാലവും കഴിഞ്ഞു. സിനിമ കാണാൻ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുന്നത് നാട്ടിൻ പുറങ്ങളിലെ ഇപ്പോൾ കാണാൻ കഴിയൂ. മാളുകളിലെ മൾട്ടിപ്ലക്സുകളിലും മറ്റും ടിക്കറ്റ് ബുക്ക് ചെയ്‌ത് എത്തുന്നവരാണ് അധികവും. ബുക്കിംഗ് സൈറ്റുകൾക്ക് പുറമേ ഓൺലൈൻ മണി വാലറ്റായ പെടിഎമ്മും ഇവിടെ ആളുകളെ ഗോ കാഷ്‍ലെസ് ആക്കാൻ സഹായിക്കുന്നു. ബാങ്ക് അക്കൗണ്ടുള്ള ആർക്കും മൊബൈൽ ഫോണിൽ നിന്ന് ഇഷ്‌ടപ്പെട്ട സിനിമ ബുക്ക് ചെയ്യാം. സ്വന്തം ഇരിപ്പിടം വരെ തെരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടല്ലോ? വെറുതെ ഉന്തും തള്ളും കൊള്ളേണ്ട. ഓൺലൈനായി ബുക്ക് ചെയ്താൽ ഇ ടിക്കറ്റ് കിട്ടും മൊബൈലിൽ മെസേജ് വരും. ഇതുമായി ചെന്നാൽ മതി. നഗരങ്ങളിലെ തിയേറ്ററുകളിൽ  50 ശതമാനം വരെ ഇപ്പോൾ ഓൺലൈൻ ബുക്കിംഗ് ആണ്. ഐഎസ്എൽ ഫൈനൽ മാച്ചിന്‍റെ ടിക്കറ്റുകൾ മുഴുവനും ഓൺലൈൻ ആയി കുറേ ദിവസം മുമ്പു തന്നെ ഇപ്രാവശ്യം വിറ്റുപോയത്.

സാധാരണക്കാരനു പോലും വിമാന യാത്ര കൈയെത്തിപ്പിടിക്കാൻ പറ്റിയ സാഹചര്യത്തിലെത്തിച്ചതിൽ ഓൺലൈൻ ബുക്കിംഗിന്‍റെ റോൾ നിസാരമല്ല. വിദേശത്തേക്കൊരു വിമാനയാത്രയും വിനോദയാത്രയും സ്വപ്നങ്ങളിൽ പോലും ഇല്ലായിരുന്നു. ഇപ്പോൾ അതല്ല സ്‌ഥിതി. നേരത്തെ ബുക്ക് ചെയ്‌താൽ കുറഞ്ഞ ചെലവിൽ വിമാനയാത്ര ചെയ്യാൻ കഴിയുന്നതു മൂലം ഓൺലൈൻ ബുക്കിംഗിന് ഇവിടെയും പ്രിയമേറുകയാണ്. വിമാന ടിക്കറ്റ്, ട്രെയിൻ ടിക്കറ്റ് മാത്രമല്ല, മറ്റൊരിടത്ത് വിമാനം ഇറങ്ങുമ്പോൾ കൂട്ടിക്കൊണ്ടു പോകാനുള്ള വാഹനം വേണോ? ഹോട്ടൽ വേണോ? എല്ലാം വീട്ടിലെ മൊബൈലിലിരുന്ന് ചെയ്യാം. അതിനാൽ ഡിജിറ്റൽ തലമുറയ്ക്ക് എല്ലാം ഈസിയാണ്. ട്രെയിൻ, ബസ്, പ്ലെയിൻ യാത്രകൾ ഓൺലൈനായി ചെയ്യുന്നവരാണ് ഭൂരിഭാഗം യുവാക്കളും. ഈ ട്രെന്‍റ് പഴയ തലമുറയും ഏറ്റെടുത്തിരിക്കുന്നു എന്നതാണ് പുതിയ ട്രെന്‍റ്.

പലക് മുഛൽ

ഏക് ഥാ ടൈഗർ, ആഷിഖി 2, കിക്ക്, പ്രേം രതൻ ധൻ പായോ, കാബിൽ, ബാഗി, എംഎസ് ധോണി, ലവ് യാത്ര അടക്കം ആയിരക്കണക്കിന് സിനിമകളിൽ പാടി പ്രേക്ഷകഹൃദയം കീഴടക്കിയ പലക് മുഛൽ നിർദ്ധനരും ഹൃദ്രോഗികളുമായ കുട്ടികളുടെ ദേവദൂതയാണ്.

സംഗീത പരിപാടികളിൽ ലഭിക്കുന്ന പണം പലക് ഹൃദ്രോഗികളായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കും മറ്റുമായാണ് വിനിയോഗിക്കുന്നത്. ഇപ്പോൾ 2,368 കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പണം ചെലവഴിച്ച്, അവർക്ക് പുതിയ ജീവിതം നൽകിയിരിക്കുകയാണ് ഈ ഗായിക.

ഹൃദ്രോഗികളായ കുഞ്ഞുങ്ങൾക്കു വേണ്ടി ജീവിതകാലം മുഴുവൻ ഗാനമാലപിക്കണമെന്ന ദൃഢനിശ്ചയമെടുത്തിട്ടുള്ള പലക്, കഴിഞ്ഞ 21 വർഷമായി ഈ രംഗത്ത് സജീവമായി പ്രവർത്തിച്ച് വരികയാണ്. അവരുടെ സേവനങ്ങളെ മുൻനിർത്തി ധാരാളം അന്താരാഷ്ട്ര പുരസ്കാരങ്ങളും തേടിയെത്തുകയുണ്ടായി.

വർഷങ്ങൾക്ക് മുമ്പ് ഏറ്റവും ചെറിയ പ്രായക്കാരിയായ സാമൂഹ്യ പ്രവർത്തക എന്ന നിലയിൽ പലക് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടുകയും ചെയ്‌തിരുന്നു. പലക് മുഛലുമായി നടത്തിയ അഭിമുഖത്തിൽ നിന്നും:

കുടുംബത്തെക്കുറിച്ച് പറയാമോ?

1992 മാർച്ച് 30 ന് ഇന്തോറിലാണ് ഞാൻ ജനിച്ചത്. അച്‌ഛൻ രാജ്കുമാർ മുഛൽ അക്കൗണ്ടന്‍റും അമ്മ അമിത മുഛൽ വീട്ടമ്മയുമാണ്. 8 വയസ്സു തുടങ്ങി ചാരിറ്റി ഷോകളിൽ പാടി പണം സ്വരൂപിച്ച് പാവപ്പെട്ട കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പണം കണ്ടെത്തി തുടങ്ങിയയാളാണ് ഞാൻ. 4-ാം വയസിലാണ് സംഗീതം പഠിച്ച് തുടങ്ങിയത്. അന്തരിച്ച സത്യനാരായണൻ മിശ്ര ആയിരുന്നു ആദ്യ ഗുരു.

എന്നു തുടങ്ങിയാണ് സാമൂഹ്യ സേവനത്തിലേക്ക് തിരിഞ്ഞത്?

6-ാം വയസിൽ അന്ധരായ കുട്ടികൾക്കു വേണ്ടി സ്റ്റേജിൽ പാട്ട് പാടി പണം സ്വരൂപിച്ചായിരുന്നു തുടക്കം. അതിനുശേഷം കാർഗിൽ ജവാന്മാർക്കായി കടകൾ തോറും എ വതൻ കെ ലോഗോം… എന്ന പാട്ട് പാടി 25,000 രൂപ സമാഹരിച്ച് നൽകി.

ആളുകൾ സങ്കടപ്പെടുന്നത് കാണാൻ എനിക്കിഷ്ടമല്ല. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ എന്‍റെ സമപ്രായക്കാരായ കുട്ടികൾ അല്ലെങ്കിൽ അതിലും മുതിർന്ന കുട്ടികൾ സ്വന്തം വസ്ത്രമൂരി ട്രെയിനിന്‍റെ നിലം വൃത്തിയാക്കുന്നത് കാണുമ്പോൾ വല്ലാത്ത സങ്കടമായിരുന്നു. അതൊക്കെയാണ് എന്നെ സാമൂഹ്യസേനത്തിലേക്ക് നയിച്ചത്.

ഹൃദ്രോഗികളായ കുട്ടികൾക്ക് സൗജന്യ ശസ്ത്രക്രിയ എന്നത് എന്നു മുതലാണ് തുടങ്ങിയത്?

2000 മാർച്ച്, ഒരു ദിവസം വീട്ടിൽ സഹായമാവശ്യപ്പെട്ട് രാധേശ്യാം കുരിൽ എന്നയാൾ എത്തി. അദ്ദേഹത്തിന്‍റെ 6 വയസ്സുള്ള മകൻ ലോകേഷിന്‍റെ ഹൃദയത്തിൽ ദ്വാരങ്ങൾ ഉണ്ടായിരുന്നു. രാധേശ്യാം അന്ന് ഒരു ചെരുപ്പുകുത്തിയുടെ കടയിൽ 75 രൂപ ശബളത്തിൽ ജോലി ചെയ്‌ത് വരികയായിരുന്നു. അദ്ദേ ഹത്തെ സംബന്ധിച്ച് മകന്‍റെ ശസ്ത്രക്രിയ അസാധ്യമായിരുന്നു.

അങ്ങനെ ഞാൻ മാർച്ച് 8-ാം തീയതി എന്‍റെ ആദ്യ ചാരിറ്റി ഷോ നടത്തി 51,000 രൂപ ശേഖരിച്ചു. മീഡിയ ഇതിന് വലിയ പ്രചാരം നൽകി. ഈ വാർത്ത കണ്ട് ബംഗ്ലൂരുവിലെ മണിപ്പാൽ ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടർ ദേവി ഷെട്ടി ലോകേഷിന്‍റെ ശസ്ത്രക്രിയ സൗജന്യമായി നടത്താമെന്ന് അറിയിച്ച് മുന്നോട്ട് വന്നു. 24 മാർച്ചിൽ ലോകേഷിന്‍റെ ശസ്ത്രക്രിയ നടന്നു. അങ്ങനെ ആ 51,000 രൂപ ലോകേഷിന് തന്നെ നൽകാൻ തീരുമാനിച്ചു. പക്ഷേ അവർ പാവപ്പെട്ടവരായിട്ടു പോലും ആ തുക സ്വീകരിക്കാൻ തയ്യാറായില്ല, പകരം ആ പണം മറ്റേതെങ്കിലും ഹൃദയസംബന്ധമായ അസുഖമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്കായി വിനിയോഗിക്കാനാണ് അവർ ആവശ്യപ്പെട്ടത്. അങ്ങനെ എന്‍റെ രക്ഷിതാക്കൾ ഒരു പ്രാദേശിക പത്രത്തിൽ ഇത് സംബന്ധിച്ച് ഒരു വാർത്ത നൽകി. വാർത്ത കണ്ട് ചുറ്റും നിന്നും ധാരാളം ആവശ്യക്കാരെത്തി. പണമില്ലാത്തതുകൊണ്ട് ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നവരായിരുന്നു അവർ. ആ സമയത്ത് എനിക്ക് 11 വയസ് പ്രായം. ആ പ്രായത്തിൽ 7 കുട്ടികളുടെ ശസ്ത്രക്രിയയാണ് ഇന്തോറിലെ ആശുപത്രിയിൽ നടത്തിയത്.

ഇന്ത്യയിലെ കുട്ടികൾക്ക് മാത്രമാണോ ഈ സേവനം നൽകുക?

ധാരാളം വിദേശീയരായ കുട്ടികൾക്കു വേണ്ടിയും ഹൃദ്രോഗ ചികിത്സയ്ക്കുള്ള ചെലവ് വഹിച്ചിട്ടുണ്ട്. 2003 ൽ പാകിസ്ഥാനിലെ നദീം ദമ്പതികളുടെ മകൾ നൂർ ഫാത്തിമ അവരിൽ ഒരാളാണ്.

ലോക്ക്ഡൗൺ സംഗീത ജീവിതത്തിന് തടസ്സം സൃഷ്ടിച്ചോ?

എനിക്ക് സ്വന്തമായി മ്യൂസിക് സ്റ്റുഡിയോ ഉണ്ട്. ഞാൻ പാട്ടെഴുതാറുണ്ട്. ലോക്ക്ഡൗൺ സമയത്ത് സിനിമകൾക്കായി പാട്ടുകളെഴുതിയിരുന്നു. ആ 5 മാസക്കാലത്ത് ഞാൻ 400 സംഗീതജ്ഞന്മാർക്ക് റേഷൻ തുടങ്ങി മറ്റ് സാമഗ്രികൾ എത്തിച്ചു കൊടുത്തിരുന്നു.

മറുപടി

ഗീതു നീ എനിക്ക് കത്തയച്ചതിലുള്ള വിസ്മയം എന്നിലിപ്പോഴും ഒഴിയുന്നില്ല. എല്ലാ നവീന സാങ്കേതിക മാർഗ്ഗങ്ങളും പരിചിതമായിരുന്നിട്ടും നീ എനിക്ക് കത്തെഴുതുക…..

ഈയൊരു കർമ്മത്തോടുള്ള കൃതജ്ഞത കൊണ്ടാണ് ഞാൻ നിനക്ക് ഉടനെ മറുപടിയും അയക്കുന്നത്

എന്നെക്കാൾ സൈറയുടെ സുഖന്വേഷണങ്ങൾ അറിയാനുള്ള ആർത്തിയായിരുന്നല്ലോ കത്തിൽ മുഴുവൻ …..

സൈറയുടെ പ്രകൃതം നിനക്കറിയില്ല. സ്വഭാവമറിയില്ല. സൈറ എന്‍റെ ഭാര്യയാണെന്നു മാത്രമേ നിനക്കറിയു.

ഞാനോ? നിന്‍റെ കൂടെ പഠിച്ചിരുന്നയാൾ ഒരു കാലത്ത് എന്‍റെ പിന്തുണയില്ലാതൊന്നും ചെയ്യുവാൻ നിനക്ക് കഴിഞ്ഞിരുന്നില്ലല്ലോ.

ഇടയ്ക്ക് നീ പറയുമായിരുന്നു. നീയുമായി മാത്രമാണ് ഇങ്ങനെയൊരു ഷെയറിംഗ് ഉള്ളതെന്നു ഗീതു പഠിച്ചിടത്തൊന്നും പഠിക്കുവാൻ ജീവിതാവസ്ഥകൾ കൊണ്ട് നോക്കുമ്പോൾ എനിക്ക് അർഹതയുണ്ടായിരുന്നില്ല.

പക്ഷെ അച്ഛന് നിർബന്ധമായിരുന്നു. തന്നിൽ കിളിർക്കാതെ പോയ വിദ്യയുടെ വിത്തുകൾ മകനിലെങ്കിലും തളിർക്കണമെന്ന്…….

പഠിക്കുന്ന കാലത്തേ ഗീതു സമ്പന്നയായിരുന്നു. സംസാരത്തിലും പoനത്തിലും മാത്രമല്ല വേഷത്തിലും……

സ്റ്റേറ്റ്സിലും ദുബായിലുമൊക്കെ വർഷങ്ങളായി കുടുംബസമേതം കഴിയുന്ന അമ്മാവന്മാരെക്കുറിച്ച് അവളെന്നോടു് അഹങ്കാരം അശേഷമില്ലാതെ പറയുമായിരുന്നു.

സമ്പന്നയായിട്ടും അഹങ്കാരമൊട്ടും പ്രകടിപ്പിക്കാത്തത് കൊണ്ടുമാകും ഗീതുവിനെ താനിഷ്ടപ്പെട്ടത്. മറ്റു കുട്ടികൾ കാറിലും ടൂവീലറിലുമൊക്കെ സ്ക്കൂൾ മുറ്റത്ത് വന്നിറങ്ങുമ്പോൾ അവൾ വന്നിരുന്നത് ബസ്സിലാണ്.

സ്ക്കൂൾ കഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോഴും ഗീതു ഇതേരീതിയിൽ തന്നെയാണ് വന്നിരുന്നത്.

കോളേജിൽ പഠിക്കുമ്പോളൊരു ഡ്രാമയിൽ അഭിനയിക്കാൻ പറഞ്ഞപ്പോൾ മറ്റ് പെൺകുട്ടികളൊക്കെയതിൽ നിന്ന് പിന്മാറിയപ്പോൾ ഗീതുവാണത് ചെയ്തത്.

അക്കുറി കോളേജിലെ ഏറ്റവും നല്ല നടിയുമായി ഗീതു ……

ഗീതു ഇപ്പോളെന്‍റെ മകൾ ഞാനും നീയുമൊക്കെ ശ്രമിച്ച് പരാജയപ്പെട്ടൊരു ദൗത്യം വിജയകരമാക്കുന്നതിനുള്ള ശ്രമത്തിലാണ്.

അവളൊരു അന്യമതസ്ഥനെ സ്നേഹിക്കുന്നു. അവനെ മാത്രമേ ഭർത്താവായി സ്വീകരിക്കുവെന്നാ മകൾ പറയുന്നത്.

അല്ലെങ്കിൽ മകൾ ജീവനോടുണ്ടാകില്ലെന്നും മുന്നറിയിപ്പുണ്ട്.

എന്നാൽ സൈറ പറയുന്നത് അവൾ ജീവിച്ചിരിപ്പുള്ള കാലത്തോളമിത് അനുവദിക്കില്ലെന്നാണ്.

പതിനഞ്ചു്വർഷം നീണ്ട ദാമ്പത്യമാണെങ്കിലും ഞങ്ങൾക്ക് കുട്ടികളില്ലെന്ന് ഗീതുവിനു് അറിയാമല്ലോ?

അങ്ങനെയാണ് മലബാറിലെ ഒരനാഥലയത്തിൽ നിന്നൊരു പെൺകുട്ടിയെ ദത്തെടുത്തത്. ആ വളർത്തുമകളാണിപ്പോളൊരു അന്യമതസ്ഥനുമായി …..

എത്ര പറഞ്ഞിട്ടും സൈറയ്ക്ക് കാര്യങ്ങൾ മനസ്സിലാകുന്നില്ല. മനസ്സിലായിട്ടും മനസ്സിലാകുന്നില്ലെന്ന്വല ഭാവിക്കുകണോയെന്നും അറിയില്ല.

ഗീതുവിനു് അറിയോ? ഇപ്പോഴും രണ്ട് മനസ്സാണേതു പ്രശ്നത്തിനും ഞങ്ങൾക്ക്. യോജിക്കാവുന്നിടത്തൊക്കെ അവൾ വിയോജിക്കുന്നു.

പലപ്പോഴും തോന്നാറുണ്ട്. ഇങ്ങനെയൊരു ഭാര്യ എന്തിനാണെന്ന്? ഉപേക്ഷിക്കാനാണെങ്കിൽ ധൈര്യവുമില്ല. പെൺ ശാപം വിടാതെ പിന്തുടരുമെന്നാ പഴമക്കാർ പറയുന്നത്.

ഉദാഹരണങ്ങൾക്കാണെങ്കിലൊരു പഞ്ഞവുമില്ല ചുറ്റുവട്ടത്ത് …

ഗീതു ഞാനിപ്പോൾ മകൾ വിളിച്ചോണ്ട് വരുന്ന അന്യ മതസ്ഥനെ സ്വീകരിക്കാനുളള ശ്രമത്തിലാണ്.

അവൾ അച്ഛനെ പോലെ പരാജയത്തിന്‍റെ കയ്പല്ല ജീവിതത്തിലുടനീളം അനുഭവിക്കേണ്ടത്. വിജയത്തിന്‍റെ മധുരമാണ്…….

മകൾ അന്യമതസ്ഥനെ സ്വീകരിക്കുന്നതോടെ സൈറ എന്നെ ഉപേക്ഷിച്ച് പോകുമെന്നെനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ട്.

ഗീതു നീ അപ്പോൾ എന്‍റെ അടുത്തു് വരുമോ? അങ്ങനെ നമ്മൾ പാതി വഴിയിൽ കണ്ട് നിർത്തിയ ജീവിത സ്വപ്നങ്ങൾക്ക് പൂർണ്ണത നൽകാം…..

മേക്കപ്പ് ബാഗിൽ കരുതി വയ്ക്കാം

കോളേജ് വിദ്യാർത്ഥിനിയായാലും ഉദ്യോഗസ്‌ഥയായാലും വീട്ടമ്മയായാലും ശരി മേക്കപ്പ് ചെയ്‌ത് അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കുമല്ലോ. അൽപ്പം അണിഞ്ഞൊരുങ്ങി നടക്കുകയെന്നത് പുതിയ കാലത്തിന്‍റെ ആവശ്യകത കൂടിയാണ്. പ്രസന്‍റബിൾ ആന്‍റ് പ്ലസന്‍റബിൾ ആയിരിക്കുക അനിവാര്യമാണ്. ആത്മവിശ്വാസം വർദ്ധിക്കാനും ഇത് സഹായിക്കും. ഏത് സാഹചര്യത്തിലും സ്വയം സ്മാർട്ട് ആന്‍റ് ഫ്രഷ് ആയിരിക്കുവാൻ മേക്കപ്പ് ബാഗിൽ 5 അവശ്യ മേക്കപ്പ് വസ്തുക്കൾ കരുതി വയ്ക്കണം. എന്താണ് ആ 5 മേക്കപ്പ് സാമഗ്രികളെന്നറിയാം.

കാജൽ

സ്വന്തം വ്യക്‌തിത്വത്തിന്‍റെ അടയാളങ്ങളാണ് കണ്ണുകൾ. കണ്ണുകളുടെ ഭംഗിയും ആകർഷണീയതും നിലനിർത്തുകയെന്നത് ഏറ്റവുമാവശ്യമാണ്. ഓഫീസിലോ കോളേജിലോ ആയിരിക്കുമ്പോൾ അല്ലെങ്കിൽ വീട്ടിലായിരിക്കുമ്പോൾ സ്വന്തം കണ്ണുകൾ ഡള്ളായിരിക്കുകയാണെങ്കിൽ മേക്കപ്പ് ബാഗിൽ നിന്ന് കാജൽ എടുത്ത് കണ്ണുകൾക്ക് മേൽപ്പോളയിലും കീഴ്പ്പോളയിലും അപ്ലൈ ചെയ്‌ത് കണ്ണുകളെ മനോഹരമാക്കാം.

ശ്രദ്ധിക്കുക: ഏതൊരു പെൺകുട്ടിയും സ്ത്രീയും കയ്യിൽ കരുതേണ്ട ഫസ്റ്റ് ചോയിസാണ് കണ്മഷി അഥവാ കാജൽ. എന്നാൽ മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഭൂരിഭാഗം കാജലിലും പാരാബിൻ, മിനറൽ ഓയിലുകൾ, പ്രിസർവേറ്റിവുകൾ എന്നിവ അടങ്ങിയിരിക്കും. ഇവയൊക്കെയും കണ്ണുകൾക്ക് എരിച്ചിൽ സൃഷ്ടിക്കും. അതിനാൽ കാജൽ വാങ്ങുമ്പോൾ അത് ലോംഗ് ലാസ്റ്റിംഗ് ആണോ അതിൽ ഓർഗാനിക് നെയ്യ്, ആൽമണ്ട് ഓയിൽ എന്നിവയൊക്കെ ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. ഇവയൊക്കെ കണ്ണുകളെ മോയിസ്ച്ചുറൈസ് ചെയ്യും. കർപ്പൂരം അടങ്ങിയതാണെങ്കിൽ വാട്ടർലൈനിന് കുളിർമ്മ പകർന്ന് എരിച്ചിലുണ്ടാവുന്നതിനെ തടയും.

ഫിനിഷിംഗ് പൗഡർ

നേരം ഉച്ചയോടടുക്കുമ്പോഴോ വൈകുന്നേരമാകുമ്പോഴോ ചർമ്മത്തിൽ എണ്ണമയം രൂപം കൊള്ളുക സാധാരണമാണ്. ഈ പ്രശ്നത്തിൽ നിന്നും മോചനം നേടാൻ ഇടയ്ക്കിടെ മുഖം കഴുകുന്നവരുണ്ടാകാം. ഇത് ചർമ്മത്തിലെ സ്വഭാവിക എണ്ണമയത്തെ ഇല്ലാതാക്കും. ഈ സാഹചര്യത്തിൽ മേക്കപ്പ് ബാഗിൽ അത്യാവശ്യമായും ഫിനിഷിംഗ് പൗഡർ കരുതി വയ്ക്കണം. ചർമ്മത്തിലെ ഓയിലിനെ ഡ്രൈയാക്കാതെ നീക്കം ചെയ്യുന്നതിന് ഫിനിഷിംഗ് പൗഡർ ഉപയോഗിക്കാം. മുഖം ഓയിലിയായി കാണപ്പെടുകയുമില്ല. മുഖത്തിന് വേറിട്ടൊരു തിളക്കവുമുണ്ടാകും.

ശ്രദ്ധിക്കാം: ഹൈപ്പർ പിഗ്മെന്‍റേഷൻ അല്ലെങ്കിൽ ഡ്രൈ സ്കിൻ പ്രോബ്ളം ഉണ്ടെങ്കിൽ വൈറ്റ്നിംഗ് പൗഡർ വിത്ത് സൺസ്ക്രീൻ തെരഞ്ഞെടുക്കാം. ഈ പൗഡർ അപ്ലൈ ചെയ്‌ത് കഴിഞ്ഞാൽ പെട്ടെന്ന് വിയർപ്പ് ഉണ്ടാവുകയില്ലെന്ന് മാത്രമല്ല സ്കിൻ ടോൺ മെച്ചപ്പെടുകയും ചെയ്യും. പൗഡറിൽ കെമിക്കലുകളില്ലെന്ന് ഉറപ്പ് വരുത്തുക. അതുപോലെ നാച്ചുറൽ ഇൻഗ്രീഡിയന്‍റുകൾ ഉള്ള ധാരാളം നല്ല ബ്രാൻഡുകൾ ഇപ്പോൾ ലഭ്യമാണ്. അത്തരം പൗഡറുകൾ ചർമ്മത്തെ ഹൈഡ്രേറ്റായി നിലനിർത്തുന്നതിനൊപ്പം നാച്ചുറലായി ഫിനിഷിംഗും നൽകും.

സിസി ക്രീം

ജോലി ചെയ്ത് തളർന്നിരിക്കുന്നവരുടെ മുഖത്തും ആ തളർച്ച പ്രകടമായിരിക്കും. ഇങ്ങനെയുള്ളപ്പോൾ മിനിറ്റുകൾക്കുള്ളിൽ ഫ്രഷ് ലുക്ക് ലഭിക്കാനും ഒപ്പം ഡൾ സ്കിന്നിനെ ഇംപ്രൂവ് ചെയ്യാനും മേക്കപ്പ് കിറ്റിൽ സിസി ക്രീം കരുതി വയ്ക്കാം. ചർമ്മത്തെ ഇത് മോയിസ്ച്ചുറൈസും ബ്രൈറ്റ്നിംഗ് ഇഫക്റ്റും നൽകി സ്കിന്നിന് മിനിറ്റുകൾക്കുള്ളിൽ മാജിക് ഫ്രഷ്നസ് പകരും.

ശ്രദ്ധിക്കുക: സ്വന്തം ചർമ്മത്തിന് സിസി ക്രീം ഉപയോഗിച്ച് നാച്ചുറൽ കവറേജ് പകരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ സ്കിൻ സെൻസിറ്റീവാണെങ്കിൽ ഗ്രേപ് സീഡ്, വിറ്റാമിൻ ബി, ഫ്രൂട്ട്സ് എന്നിവ ചേർത്ത് തയ്യാറാക്കിയ സിസി ക്രീം വാങ്ങാൻ ശ്രദ്ധിക്കുക. ഇത് നാച്ചുറലും ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നവുമായിരിക്കും. അതിനാൽ ചർമ്മത്തെ ഫ്രീ റാഡിക്കലുകളിൽ നിന്നും പരിപൂർണ്ണമായി സംരക്ഷിക്കുകയും ചെയ്യും.

ഫേസ് മിസ്റ്റ്

ഫേസ് മിസ്റ്റ് എന്നത് ഒരു തരം സ്പ്രേ ആണ്. ഇത് അത്യാവശ്യമായും സ്വന്തം മേക്കപ്പ് റൂട്ടീനിൽ ഉൾപ്പെടുത്തണം. ചർമ്മത്തിന് ഹൈഡ്രേറ്റും മോയിസ്ച്ചുറൈസും നൽകി മിനിറ്റുകൾക്കുള്ളിൽ ഫ്രഷ് ലുക്ക് നൽകും. എല്ലാതരം ചർമ്മത്തിന് ഇണങ്ങുമെന്നതാണ് ഫേസ് മിസ്റ്റിന്‍റെ ഹൈലൈറ്റ്.

അത്യാവശ്യമായും ഏതെങ്കിലും ഫംഗ്ഷനിന് പോകേണ്ടി വരുമ്പോൾ സ്ട്രസ് കാരണം മുഖം വളരെയധികം ഡള്ളായി കാണപ്പെടുന്നുവെങ്കിൽ മേക്കപ്പ് ഇടുന്നതിന് മുന്നോടിയായി മുഖത്ത് ഫേസ്മിസ്റ്റ് അപ്ലൈ ചെയ്‌ത് മുഖത്തിന് ഞൊടിയിടക്കുള്ളിൽ ഗ്ലോ പകരാം. മുഖത്തുണ്ടാകുന്ന ഗ്ലോ കാരണം ആർക്കും തളർച്ചയോ ഡൾനസ്സോ പിടികിട്ടുകയില്ല. പൂർണ്ണമായും ഫ്രഷ് ലുക്ക് ലഭിക്കും.

ശ്രദ്ധിക്കുക: നാച്ചുറൽ ഇൻഗ്രീഡിയന്‍റുകൾ കൂടുതലായി അടങ്ങിയതാണോ എന്ന് ഉറപ്പ് വരുത്തിയ ശേഷം ഫേസ് മിസ്‌റ്റ് വാങ്ങാം. ഗ്രീൻ ടീ, അലോവേര എന്നിവ കൊണ്ട് തയ്യാറാക്കിയ ഫേസ് മിസ്റ്റും ലഭ്യമാണ്. ഇത്തരം ഫേസ്മിസ്റ്റുകൾ ആന്‍റി ഓക്സിഡന്‍റുകളാൽ സമ്പന്നമായതിനാൽ മുഖത്തിന് തിളക്കവും കാന്തിയും പകരും. ഒപ്പം ചുളിവുകൾ പോലെയുള്ള പ്രശ്നങ്ങൾ ഒഴിവായി കിട്ടും.

ലിപ്സ്റ്റിക് അല്ലെങ്കിൽ ലിപ് ബാം

എല്ലാതരം മുഖത്തിനും കോംപ്ലക്‌ഷനിനും ഇണങ്ങുന്ന ഒന്നാണ് ലിപ്സ്റ്റിക്. ലിപ്സ്റ്റിക് അണിഞ്ഞ് ലുക്കിൽ അടിമുടി മാറ്റം വരുത്താം. മുഖം മുഴുവനും മേക്കപ്പ് അപ്ലൈ ചെയ്യാൻ ആഗ്രഹിക്കാത്തവരാണെങ്കിൽ കയ്യിൽ ലിപ്സ്റ്റിക് ഉണ്ടെങ്കിൽ ലിപ്സിൽ അപ്ലൈ ചെയ്‌ത് മുഖത്തിന് ഫ്രഷ് ലുക്ക് പകരാം.

മേക്കപ്പ് കിറ്റിൽ സാധ്യമെങ്കിൽ റെഡ് അല്ലെങ്കിൽ പിങ്ക് ലിപ്സ്റ്റിക് കരുതി വയ്ക്കുക. ഒപ്പം ബ്ലഷർ, ഐഷാഡോ എന്നിവയായും ലിപ്സ്റ്റിക് ഉപയോഗിക്കാം. ഇനി ലിപ്സ്റ്റിക് അണിയാൻ താൽപര്യം ഇല്ലാത്തവരാണെങ്കിൽ ഈസിയായി ലിപ്ബാം ഉപയോഗിച്ച് മുഖത്തിന് സൗന്ദര്യം പകരാം.

ശ്രദ്ധിക്കുക: ലിപ്സ്റ്റിക് വാങ്ങുമ്പോൾ അതിൽ ജൊജോബാ ഓയിൽ, കൊക്കോബട്ടർ, വിറ്റാമിൻ ഇ പോലെയു ള്ള ഇൻഗ്രീഡിയന്‍റുകൾ ഉണ്ടോയെന്ന് ഉറപ്പ് വരുത്തിയ ശേഷം വാങ്ങുക. ഇവയൊക്കെയും ചുണ്ടുകൾക്ക് മൃദുത്വവും സ്നിഗ്ദ്ധതയും പകരും. ഒപ്പം ചുണ്ടുകളിലുണ്ടാവുന്ന പ്രശ്നങ്ങളെ അകറ്റുകയും ചെയ്യും. പെട്രോളിയം, മിനറൽ ഓയിലുകൾ എന്നിവയില്ലെന്നും ഉറപ്പുവരുത്തുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें