ജനപ്രിയ നിക്ഷേപ പദ്ധതികൾ

സ്‌ഥിര നിക്ഷേപം

കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണത്തിൻ മേൽ റിസ്ക‌് എടുക്കാൻ താൽപര്യം ഇല്ലാത്ത നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ രീതിയാണ് ഫിക്സഡ് ഡിപ്പോസിറ്റ്. ഡിപ്പോസിറ്റിൽ സുരക്ഷിതമായ റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്നു. ഒരു നല്ല ബാങ്കിൽ നടത്തുന്ന ഡിപ്പോസിറ്റ് ഫിനാൻസ് മാർക്കറ്റിലെ ഒരു ചലനങ്ങളെയും ബാധിക്കില്ല. മാസം തോറും പലിശ പിൻവലിക്കാവുന്ന രീതിയിലും ഡിപ്പോസിറ്റ് ചെയ്യാം.

ഓഹരികൾ

ഒരു കമ്പനിയുടെയോ സ്ഥാപനത്തിന്‍റെയോ ഉടമസ്‌ഥതയുടെ ഒരു വിഹിതമാണ് സ്റ്റോക്ക് അഥവാ ഷെയർ. ദീർഘകാല നിക്ഷേപകർക്ക് ആണ് കൂടുതൽ നേട്ടം ലഭിക്കുന്നത്. ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കുന്ന നിക്ഷേപരീതി ആയതിനാൽ റിസ്ക് ഫാക്ടർ ഉണ്ട്.

മ്യൂച്വൽ ഫണ്ടുകൾ

ധനകാര്യ സ്ഥാപനങ്ങൾ ആളുകളുടെ പണം ശേഖരിച്ച് റിട്ടേൺ നൽകുന്നതിനായി വിവിധ കമ്പനികളുടെ സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്നു. ഒരു ചെറിയ നിക്ഷേപ തുകയിൽ നിന്ന് ആരംഭിച്ചാൽ പോലും നല്ല വരുമാനം നേടാൻ കഴിയും.

സീനിയർ സിറ്റിസൺ സേവിംഗ്സ്

ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള ദീർഘകാല സേവിംഗ് ഓപ്ഷനാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്ക‌ീം. വിരമിക്കലിന് ശേഷം സ്ഥിരവും സുരക്ഷിതവുമായ വരുമാനമാർഗം ലക്ഷ്യമിടുന്നവർക്ക് ഈ ഓപ്ഷൻ അനുയോജ്യമാണ്.

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്

ഇന്ത്യയിൽ ഏറ്റവും വിശ്വസനീയമായ നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. ഏറ്റവും കുറഞ്ഞ തുക വരെ തവണകളായി നിക്ഷേപിക്കാം. നിക്ഷേപതുക, പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതി മുക്തമാണ്. 15 വർഷത്തെ ലോക്ക്- ഇൻ കാലയളവ് ഉണ്ട്. കാലാവധിക്ക് മുമ്പ് ഭാഗികമായ പിൻവലിക്കലുകൾ അനുവദനീയമാണ്.

ദേശീയ പെൻഷൻ പദ്ധതി

സർക്കാർ പിന്തുണയുള്ള നിക്ഷേപ ഓപ്ഷനുകളിലൊന്നാണ് എൻപിഎസ് അഥവാ ദേശീയ നിക്ഷേപ പദ്ധതി. ഉപഭോക്താവിന്‍റെ പണം ബോണ്ടുകൾ, സർക്കാർ സെക്യൂരിറ്റികൾ, ഓഹരികൾ, മറ്റ് നിക്ഷേപ ഓപ്‌ഷനുകൾ എന്നിവയിൽ നിക്ഷേപിക്കുകയും നിക്ഷേപകന് 60 വയസ്സ് പൂർത്തിയാവുമ്പോൾ നിശ്ചിത തുക പെൻഷൻ ആയി ലഭിക്കുകയും ചെയ്യും.

ഗോൾഡ് ബോണ്ടുകൾ

സ്വർണം ഗ്രാം കണക്കിൽ വിർച്ചുൽ ആയി നൽകുന്ന സർക്കാർ സെക്യൂരിറ്റികളാണ് സോവറിൻ ഗോൾഡ് ബോണ്ടുകൾ. സ്വർണ്ണ കൈവശം വയ്ക്കുന്നതിന് പകരമായി ഇന്ത്യാ ഗവൺമെന്‍റിന് വേണ്ടി റിസർവ് ബാങ്ക് ബോണ്ട് ഇഷ്യൂ ചെയ്യുന്നു. നിക്ഷേപകർക്ക് ബോണ്ട് വാങ്ങാം. കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾക്ക് ബോണ്ടുകൾ റിഡീം ചെയ്യാം.

ഗവൺമെന്‍റ് ബോണ്ട്

വിവിധ ആവശ്യങ്ങൾക്കായി മൂലധനം സ്വരൂപിക്കുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന ഡെബ്റ്റ് സെക്യൂരിറ്റി ആണ് ഗവൺമെന്‍റ് ബോണ്ട്. അടിസ്‌ഥാന സൗകര്യ പദ്ധതികൾക്ക് ധനസഹായം നൽകുക, നിലവിലുള്ള കടം വീട്ടുക, സാമൂഹിക പരിപാടികൾക്ക് ധനസഹായം നൽകുക എന്നിവയാണ് ഉദ്ദേശ്യങ്ങൾ.

ഒരു നിക്ഷേപകൻ സർക്കാർ ബോണ്ട് വാങ്ങുമ്പോൾ അവർ സർക്കാരിന് പണം കടം കൊടുക്കുകയാണ്. ഈ വായ്പയ്ക്ക് പകരമായി നിശ്ചിത സമയത്തേക്ക് പലിശ നൽകുന്നു. സാധാരണമായി മാസങ്ങൾ മുതൽ വർഷങ്ങൾ വരെ ബോണ്ട് നിക്ഷേപം നടത്താം. ബോണ്ടിന്‍റെ കാലാവധി അവസാനിക്കുമ്പോൾ സർക്കാർ നിക്ഷേപകന് പണം പലിശയടക്കം തിരിച്ചടയ്ക്കുന്നു. ഗവൺമെന്‍റ് ബോണ്ടുകൾ റിസ്‌ക് കുറഞ്ഞ നിക്ഷേപമായി കണക്കാക്കപ്പെടുന്നു.

ഇക്വറ്റി

സ്റ്റോക്കുകൾ അല്ലെങ്കിൽ ഷെയറുകളുടെ ഉടമസ്ഥത എന്നും അറിയപ്പെടുന്നു. ഓഹരി വിപണിയിൽ നിന്ന് നേരിട്ട് ഓഹരികൾ വാങ്ങി ട്രേഡ് ചെയ്യാം. നേരിട്ടുള്ള ഇക്വിറ്റി വാങ്ങുമ്പോൾ കമ്പനിയുടെ ഉടമസ്‌ഥതയുടെ ഒരു ഭാഗം ലഭിക്കുകയാണ്. കമ്പനിയുടെ ആസ്‌തികളിലും വരുമാനത്തിലും ഒരു ക്ലെയിം ഉണ്ടായിരിക്കുകയും ചെയ്യും.

നേരിട്ടുള്ള ഇക്വിറ്റി ഹോൾഡർ എന്ന നിലയിൽ ക്യാപിറ്റൽ നിരക്ക് കൂടുന്നതിലൂടെ ലാഭം നേടാം. കാലക്രമേണ കമ്പനിയുടെ ഓഹരികളുടെ മൂല്യത്തിലുണ്ടായ വർദ്ധനവും ഉയർന്ന ഡിവിഡൻറും ഇത് സൂചിപ്പിക്കുന്നു. ഓഹരി ഉടമകൾക്ക് വിതരണം ചെയ്യുന്ന കമ്പനിയുടെ വരുമാനത്തിന്‍റെ ഒരു ഭാഗമാണ് ഡിവിഡന്‍റ്.

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ്

പ്ലാനുകൾ (ULIP)

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാൻ (ULIP) എന്നത് ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ്. അത് പോളിസി ഹോൾഡറെ നിക്ഷേപത്തിൽ നിന്ന് ലാഭം നേടാനും ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകാനും സഹായിക്കുന്നു. പോളിസി ഹോൾഡർക്ക് നിക്ഷേപത്തിന്‍റെയും ഇൻഷുറൻസിന്‍റെയും നേട്ടങ്ങൾ ഒരൊറ്റ പ്ലാനിൽ നൽകുന്നതിനാണ് ULIP-കൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പോളിസി ഉടമയ്ക്ക് അവരുടെ റിസ്ക് അപ്പിറ്റൈറ്റും സാമ്പത്തിക ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി നിക്ഷേപ ഫണ്ടുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. ചില നിബന്ധനകൾക്ക് വിധേയമായി അടച്ച പ്രീമിയത്തിനും ആനുകൂല്യങ്ങൾക്കും നികുതി ആനുകൂല്യങ്ങളും നൽകുന്നു.

നാഷണൽ സേവിംഗ്‌സ്‌ സർട്ടിഫിക്കറ്റുകൾ (NSC)

തപാൽ വകുപ്പ് മുഖേന ഇന്ത്യാ ഗവൺമെന്‍റ് വാഗ്ദാനം ചെയ്യുന്ന ഒരു സേവിംഗ്‌സ് സ്കീമാണ് നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റുകൾ . ഒരു നിശ്ചിത തുക നിക്ഷേപിക്കാനും അതിൽ പലിശ നേടാനും കഴിയുന്ന ഒരു സ്‌ഥിരവരുമാന നിക്ഷേപമാണിത്. അഞ്ച് വർഷത്തെ മെച്യൂരിറ്റി കാലയളവിലാണ് ഈ സ്കീം വരുന്നത്. എൻഎസ്സിയിൽ നടത്തിയ നിക്ഷേപം 1000 രൂപ വരെ നികുതിയിളവിന് അർഹമാണ്. നിക്ഷേപത്തിന് പരിധിയില്ല.

സുകന്യ സമൃദ്ധി അക്കൗണ്ട്

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ കാമ്പെയ്നിന് കീഴിൽ ആരംഭിച്ച പെൺകുട്ടികൾക്കായുള്ള സർക്കാർ സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി അക്കൗ ണ്ട്. ഇന്ത്യയിലെ പെൺകുട്ടികളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും പെണ്മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹച്ചെലവുകൾക്കകുമായി രക്ഷിതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 10 വയസ്സിന് താഴെയുള്ള ഒരു പെൺകു ട്ടിയുടെ പേരിൽ മാതാപിതാക്കൾക്കോ രക്ഷിതാവിനോ അക്കൗണ്ട് തുറക്കാവുന്നതാണ്. ഇന്ത്യയിലെ ഏത് പോസ്‌റ്റ് ഓഫീസിലോ അംഗീകൃത ബാങ്ക് ശാഖയിലോ അക്കൗണ്ട് തുറക്കാം. ഈ അക്കൗണ്ടിന് ആകർഷകമായ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. നിലവിൽ പ്രതിവർഷം 8.2 ശതമാനം ആണ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ. ഇത് നികുതി രഹിതമാണ്.

കിസാൻ വികാസ് പത്ര (കെവിപി)

1988-ൽ ഒരു ചെറിയ സമ്പാദ്യ സർ ട്ടിഫിക്കറ്റ് പദ്ധതിയായി തുടങ്ങിയതാണ് കിസാൻ വികാസ് പത്ര തുടക്കത്തിൽ കർഷകർക്കായി രൂപകൽപ്പന ചെയ ഈ സ്കീം പിന്നീട് വിപുലീകരിച്ചു. യോ ഗ്യതയുള്ള ആർക്കും ഇപ്പോൾ നിക്ഷേപിക്കാൻ കഴിയും. കിസാൻ വികാസ് പത്ര പോസ്റ്റ‌് ഓഫീസ് പദ്ധതി വരുമാനം ഉറപ്പ് നൽകുന്നു. നിക്ഷേപകർക്ക് ഏതെങ്കിലും ഇന്ത്യൻ പോസ്‌റ്റ് ഓഫീസ് ശാഖയിൽ നിന്നോ തിരഞ്ഞെടുത്ത പൊതു മേഖലാ ബാങ്കുകളിൽ നിന്നോ സർട്ടിഫിക്കറ്റുകൾ നേടാം.

പോസ്റ്റ‌് ഓഫീസ് നിക്ഷേപം

പോസ്റ്റ‌് ഓഫീസ് ഡെപ്പോസിറ്റ് എന്നത് ഇന്ത്യ പോസ്റ്റ‌് വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥിരകാല നിക്ഷേപമാണ്. ഒരു വർഷം മുതൽ 5 വർഷം വരെയുള്ള നിശ്ചിത കാലയളവിലേക്ക് മികച്ച പലിശ നിരക്കിൽ തുക നിക്ഷേപിക്കാം. റിസ്ക്‌ക് ഫ്രീ ആയ നിക്ഷേപം ആണിത്.

ലുക്കാച്ചിപ്പി

പരിപ്പ് കറി തയ്യാറാക്കുമ്പോഴും എന്‍റെ ശ്രദ്ധ വാച്ചിൽ തന്നെ ആയിരുന്നു. ഇനി ചപ്പാത്തി ചുടണമല്ലോ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. പണ്ട് ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ഞാൻ ചപ്പാത്തി ഉണ്ടാക്കും. പിന്നെ ഞങ്ങളും മക്കളും ഒരു മിച്ച് ഉച്ചഭക്ഷണം കഴിക്കുമായിരുന്നു. വീട്ടിൽ പായസം ഉണ്ടാക്കുമ്പോഴെല്ലാം അവൻ സന്തോഷത്തോടെ നൃത്തം ചെയ്യുമായിരുന്നു. ബാൽക്കണിയിൽ നിന്നുകൊണ്ട് അവൻ കൂട്ടുകാരോട് വിളിച്ചു പറയും.

“ഇന്ന് അമ്മ പായസം ഉണ്ടാക്കിയല്ലോ.”

വഴിയേ പോകുന്നവരും അവൻ പറഞ്ഞത് കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ആരെയും ഗൗനിക്കാതെ വീട്ടിൽ പായസം തയ്യാറാക്കിയതിൽ എന്‍റെ കുട്ടി സന്തോഷിച്ചു. ആഴ്ചയിൽ എല്ലാ ദിവസവും പരിപ്പുകറിയും ചപ്പാത്തിയും മാത്രം ഉണ്ടാക്കുമ്പോൾ ഇടയ്ക്ക് പായസം കിട്ടിയാൽ സന്തോഷിക്കാൻ അതിലും വലിയ കാരണമൊന്നും ആവശ്യമില്ല. അത്തരം കുഞ്ഞു സന്തോഷങ്ങൾ ആഘോഷമാക്കാൻ ജതിനിൽ നിന്നാണ് ഞാൻ പഠിച്ചത്.

ഇപ്പോൾ അവൻ വർഷത്തിൽ ഒരിക്കൽ മാത്രം വരും. അതും ഒരാഴ്ചത്തേക്ക് ഈ സമയത്ത് അവനെ കണ്ടിട്ട് എന്‍റെ കണ്ണുകളോ ഹൃദയമോ സന്തോഷം കൊണ്ട് നിറയുന്നില്ല. അവന്‍റെ കൂടെ ചെല്ലാൻ അവൻ എത്ര പറയുന്നു? ഞാൻ പോകാൻ ഒരുക്കമാണ്. പക്ഷേ നരേന്ദ്രൻ തയ്യാറല്ല. സ്വന്തം വീട്ടിൽ കിട്ടുന്ന സമാധാനം മറ്റൊരിടത്തും കിട്ടില്ലെന്ന് അദ്ദേഹം പറയാറുണ്ട്. മകന്‍റെ വീട് സ്വന്തം വീടല്ലേ എന്ന് ഇവരോട് ചോദിക്കണം എന്ന് കരുതും. എന്നാൽ ഒരുതരത്തിലുള്ള മാറ്റവും അംഗീകരിക്കാൻ നരേന്ദ്രൻ തയ്യാറല്ല. ഭക്ഷണം തയ്യാറായി. നല്ല മണം! ഷീബയ്ക്ക് ഞാൻ തയ്യാറാക്കുന്ന പരിപ്പ് വളരെ ഇഷ്ടമാണ്. അതിനാൽ കുട്ടികൾ വരുമ്പോൾ ഇരുവരുടേയും ഇഷ്ട‌ം മനസ്സിൽ വെച്ചാണ് ഞാൻ ഭക്ഷണം പാകം ചെയ്യുന്നത്. പ്രായം കൊണ്ട് ശരീരം നമ്മെ താങ്ങുന്നില്ലെങ്കിലും കുട്ടികൾക്കുവേണ്ടി ജോലി ചെയ്യുമ്പോൾ ക്ഷീണം തോന്നാറില്ല. ജോലികളെല്ലാം തീർത്ത് അവർ ഡൈനിംഗ് ടേബിളിൽ ഇരുന്ന് വൈകുന്നേരത്തേക്കുള്ള ചായക്ക് സ്ന‌ാക്സ‌് തയ്യാറാക്കാൻ തുടങ്ങി. അപ്പോൾ വരാന്തയിലിരുന്ന് നരേന്ദ്രൻ പത്രം വായിക്കുകയായിരുന്നു.

രാവിലെ മുതൽ 4 തവണയെങ്കിലും പത്രം വായിച്ചതാണ്. വായിച്ചത് വീണ്ടും വായിച്ചുകൊണ്ടിരുന്നു. ഈ പത്ര വായന ഒരു ഒഴികഴിവ് മാത്രമാണ് എന്നതാണ് സത്യം. കുട്ടികളെ കാത്ത് വരാന്തയിൽ ഇരിക്കുന്നതാണ്. അദ്ദേഹം ഒരു പിതാവാണ് എന്നാൽ തന്‍റെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ ഇഷ്ട‌പെടാറില്ല. ജതിൻ ചെറുതായിരുന്നപ്പോൾ എനിക്കൊരു പ്രത്യേക ശീലമുണ്ടായിരുന്നു. ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങുന്നതിന് മുമ്പ് ഞാൻ വീടിന്‍റെ പ്രധാന വാതിൽ തുറന്ന് വീടിന്‍റെ ഏതെങ്കിലും മൂലയിൽ ഒളിക്കും.

“അമ്മേ..അമ്മേ എവിടെയാണ്?” ഇതും പറഞ്ഞ് ജതിൻ വീട്ടിലേക്ക് കയറും. ബാഗ് ഒതുക്കിവെച്ച് അവൻ എന്നെ അന്വേഷിക്കും. മകന്‍റെ ശബ്ദം കേട്ട് എനിക്ക് ഒരു സംതൃപ്തി തോന്നും. വീട്ടിൽ കയറിയ ഉടനെ എന്‍റെ കുട്ടി എന്നെ ആദ്യം ഓർക്കും എന്ന ആശ്വാസം.

ജതിൻ എന്നെ കണ്ടുപിടിച്ചു കെട്ടിപ്പിടിക്കും. “അമ്മേ എനിക്ക് അമ്മയില്ലാതെ എങ്ങും പോകാൻ തോന്നു ന്നില്ല.”

“എനിക്കും നീയില്ലാതെ വീട്ടിൽ ഇരിക്കാൻ കഴിയുന്നില്ല എന്‍റെ കുട്ടീ.”

ആ ഒരു നിമിഷത്തിൽ ഞങ്ങൾ അമ്മയും മകനും പരസ്‌പരം സ്നേഹം ആഴത്തിൽ അനുഭവിച്ചു. ഇതായിരുന്നു ഞങ്ങളുടെ പതിവ്. ജതിൻ സ്‌കൂളിൽ പോകാൻ തുടങ്ങിയത് മുതൽ കോളേജിൽ എത്തുന്നത് വരെ ഈ കളിയുടെ പേരിൽ പലതവണ നരേന്ദ്രൻ മകനെ കളിയാക്കിയിട്ടുണ്ട്.

“ഈ കുട്ടിക്കളി നിർത്താറായില്ലേ… നിങ്ങൾക്ക് വട്ടാണ്.”

ആ വാക്കുകൾ കേട്ട് ഞാൻ പുഞ്ചിരിച്ചു. ജതിൻ എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിച്ചു. ഇത് വെറുമൊരു കളിയായിരുന്നില്ല. ഞങ്ങൾ രണ്ടുപേർക്കും പരസ്‌പരം സ്നേഹം പ്രകടപ്പിക്കാനുളള ഒരു മാർഗമായിരുന്നു. കുട്ടിക്കാലം മുതൽ മറ്റ് കുട്ടി കളിൽ നിന്ന് വ്യത്യസ്തനായിരുന്നു ജതിൻ. പഠനത്തിൽ മിടുക്കനും ബുദ്ധിമാനും പ്രായത്തിനപ്പുറം ഉത്തരവാദിത്തമുള്ളവനുമായ അവൻ മറ്റ് കുട്ടികളെപ്പോലെ വാശിപിടിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്ത‌ില്ല. ഞങ്ങളുടെ വ്യത്യസ്തമായ ഒരു ബന്ധമായിരുന്നു. ഒന്നും പറയാതെ പരസ്പ‌രം മനസ്സിലാക്കും.

ജതിൻ സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ ശേഷം എന്‍റെ മുഴുവൻ സമയവും അവനുവേണ്ടി നീക്കിവച്ചു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ സ്കൂ‌ളിലെ ഓരോ വിശേഷങ്ങൾ പറയുന്നതുവരെ ജതിന് സമാധാനം കിട്ടില്ല.

കൗമാരപ്രായത്തിൽ പോലും സ്‌കൂളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്നോട് പങ്കുവെക്കും. ഞാൻ തടസ്സപ്പെടുത്താതെ കേൾക്കുകയും ചെയ്യുമായിരുന്നു. പിന്നീട് ആ കാര്യങ്ങളിൽ എന്താണ് ശരിയും തെറ്റും എന്ന് അവർ അവനോട് പറയും. ഞാൻ പറഞ്ഞതെല്ലാ അവനും സമ്മതിച്ചു.

“നീ മക്കളോട് സംസാരിച്ചോ?” നരേന്ദ്രന്‍റെ ശബ്ദം എന്നെ വർത്തമാനകാലത്തിലേക്ക് തിരികെ കൊണ്ടു വന്നു.

“ഉം, ഞാൻ ഷീബയോട് സംസാരി ച്ചു. അവൾ 3 മണിക്ക് എത്തും. നിങ്ങൾ ഭക്ഷണം കഴിക്കൂ.”

“ഇല്ല അവർ വരട്ടെ ഞാൻ കുട്ടികളുടെ കുടെ ഭക്ഷണം കഴിക്കാം.”

“ഇന്ന് നീ നിന്‍റെ ഒളിത്താവളം കണ്ടെത്തിയോ, ഇന്നും നിന്‍റെ മകൻ നിന്നെ അന്വേഷിക്കുമോ?”

നരേന്ദ്രൻ വാക്കുകളിൽ ഒരുതരം പരിഹാസം ഉണ്ടായിരുന്നു. അതിന് എനിക്ക് മറുപടിയില്ല. ഈ പ്രായത്തിൽ നമ്മുടെ മകന്‍റെ സ്നേഹത്തിന് തെളിവ് ആവശ്യമുണ്ടോ?

ഞാൻ സ്വയം ന്യായവാദം ചെയ്തതാണോ അതോ സത്യത്തിൽ ആ ചിന്തയിൽ നിന്ന് പിന്തിരിയുകയായിരുന്നോ എന്ന് എനിക്കറിയില്ല. അത് ഒക്കെ സംഭവിച്ചത് അവൻ കുട്ടിക്കാലത്താണെന്ന് എനിക്കറിയാം. ഇപ്പോൾ അവൻ ഉത്തരവാദിത്തമുള്ള ഭർത്താവും പിതാവുമായി മാറിയിരിക്കുന്നു.

ജതിനൊപ്പമാണ് ഷീബ കോളേജിൽ പഠിച്ചത്. കോളേജിലെ അവസാന പരീക്ഷ കഴിഞ്ഞ് ജതിൻ തന്‍റെ അടുത്ത സുഹൃത്തുക്കളെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിരുന്നു. ഷീബയും വന്നിരുന്നു.

നേരത്തെ തന്നെ മറ്റ് സുഹൃത്തുക്കളെപ്പോലെ ജതിൻ ഷീബയേയും കുറിച്ച് പറയുന്നത് കേട്ടിരുന്നു. എല്ലാവരും കൂട്ടം കൂടി രസിച്ചിരിക്കുമ്പോൾ ഷീബ അടുക്കളയിൽ എന്‍റെ അടുത്തേക്ക് വന്നു. “ആന്‍റീ ഞാൻ സഹായിക്കട്ടെ?” ആ സ്വരത്തിൽ അജ്‌ഞാതമായ ഒരു പരിചയം ഉണ്ടായിരുന്നു.

“ഇല്ല മോളെ എല്ലാം കഴിഞ്ഞു, മോൾ പോയി കൂട്ടുകാരുടെ കൂടെ സംസാരിച്ചോളൂ.” പക്ഷേ അവൾ എന്നോടൊപ്പം തന്നെ നിന്നു.

കളിച്ചും രസിച്ചും കൂട്ടുകാർ എല്ലാവരും പോയി. ഞാൻ അടുക്കള വൃത്തിയാക്കുകയായിരുന്നു. ജതിൻ വന്നു ഗ്ലാസ് പാത്രങ്ങൾ തുടയ്ക്കാൻ തുടങ്ങി.

“എന്താടാ പറയൂ.”

“അമ്മേ അവൾ…”

“ഞാൻ അച്ഛനോട് സംസാരിക്കാം. എനിക്ക് ഷീബയെ ഇഷ്‌ടമായി.”

“അമ്മേ, അത് എങ്ങനെ മനസ്സിലായി?”

“ഞാൻ അമ്മയാണ് നിന്‍റെ കണ്ണുകളിൽ നോക്കിയാണ് നിന്‍റെ മാനസികാവസ്‌ഥ ഞാൻ അറിയുന്നത്.”

“അമ്മേ അമ്മയാണ്, ലോകത്തിലെ ഏറ്റവും നല്ല അമ്മ.. എന്നെ മറ്റാരേക്കാളും നന്നായി അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു. ഞാൻ അമ്മയെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നു.” അവൻ പറഞ്ഞ വാക്കുകൾ കേട്ട് ആദ്യമായി എനിക്ക് എന്തോ അസ്വസ്‌ഥത തോന്നി.

“ഷീബ, ഇത് എങ്ങനെ ഇഷ്ടപ്പെടും? എന്തായാലും ഇന്നത്തെ പെൺകുട്ടികൾക്ക് ഭർത്താവിനെ മാത്രമേ ആവശ്യമുള്ളൂ. അമ്മയുടെ ആൺകുട്ടിയെയല്ല.”

എന്‍റെ ജതിൻ ശരിക്കും അമ്മയുടെ കുട്ടിയായിരുന്നു. കുറച്ച് ദിവസം മുമ്പ് മൂത്ത സഹോദരി പറഞ്ഞത് മനസ്സിൽ വന്നു.

“നോക്കൂ സുധ ജതിൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. അവൻ വിവാഹിതനാകുമ്പോൾ ഭാര്യയെ അവൻ എപ്പോഴും നീയുമായി താരതമ്യം ചെയ്യും അല്ലെങ്കിൽ നിനക്ക് കൂടുതൽ പ്രാധാന്യം നൽകും. രണ്ടായാലും അവന്‍റെ കുടുംബ ജീവിതം തകരും. നിന്‍റെ സ്നേഹം അവൻ കുടുംബ ജീവിതം നശിപ്പിക്കും.”

ചേച്ചി പറഞ്ഞ വാക്കുകൾ ഒരു കെണി പോലെ എന്‍റെ ഹൃദ യത്തിൽ തുളച്ചു കയറി. എന്‍റെ കുട്ടിയുടെ കുടുംബത്തിലെ വിള്ളലുകളുടെ കാരണമായി ഞാൻ മാറിയേക്കാം.

കോളേജ് പഠനം പൂർത്തിയാക്കി താമസിയാതെ ജതിന് നല്ലൊരു ജോലി ലഭിച്ചു. നൂറുകണക്കിന് മൈലുകൾക്ക് അപ്പുറം. അവിടെ നിന്ന് വരുമ്പോഴെല്ലൊം അവൻ എന്നെ വിളിക്കാനോ എന്നെ അന്വേഷിക്കാതിരിക്കാനോ വേണ്ടി ഞാൻ തന്നെ വാതിൽ തുറക്കും. അങ്ങനെ ഞാൻ തന്നെ ഒളിച്ചു കളി നിർത്തി.

ജതിൻ ഷീബയെ വിവാഹം കഴിച്ചു. അവളുടെ വിവേകവും ബന്ധങ്ങളോടുള്ള ബഹുമാനവും കണ്ടപ്പോൾ എന്‍റെ സംശയങ്ങൾ മാറി. എനിക്ക് മകൾ ഇല്ലായിരുന്നു. അതുകൊണ്ടായിരിക്കാം ജതിനേക്കാൾ പ്രാധാന്യം ഷീബയ്ക്ക് കൊടുക്കാൻ തുടങ്ങി.

ജതിൻ എന്‍റെ സ്വന്തം മകനാണ്. എനിക്ക് ഷീബയുമായുള്ള ബന്ധം ശക്തിപ്പെടുത്തണം. എപ്പോഴാണ് അവൾ ഒന്നാമതും ജതിൻ രണ്ടാമതും ആയി തുടങ്ങിയത് എന്ന് പോലും മനസിലായില്ല.

എല്ലാം നന്നായി പോകുന്നു. കുട്ടികൾ അവരുടെ ജീവിതത്തിൽ സന്തുഷ്ടരാണ്. എവിടെയും ഒരു പരാതിക്കും സ്കോപ്പില്ല. എന്നിട്ടും മനസ്സിന്‍റെ ഏതോ കോണിൽ എനിക്ക് ശൂന്യത അനുഭവപ്പെട്ടു.

ക്ലോക്കിലേക്ക് നോക്കി. സമയം 2 മണിയായി. ഞാൻ ഒരിക്കൽ കൂടി ഷീബയെ വിളിച്ചു.

“ഹലോ അമ്മേ ഞാൻ വിളിക്കാൻ പോവുകയായിരുന്നു. ഒരു മണിക്കൂർ കൂടി എടുക്കും. രണ്ടുപേരും ഭക്ഷണം കഴിച്ചോളൂ. മരുന്നും കഴിക്കണം.” മകളെപ്പോലെ സ്നേഹവും അമ്മയെപ്പോലെ അധികാരവും അവളുടെ ശബ്ദത്തിലുണ്ടായിരുന്നു.

“ശരി.”

“മുത്തശ്ശി.. മുത്തശ്ശി, എനിക്ക് പാസ്ത‌ കഴിക്കണം.” മൂന്ന് വയസ്സുള്ള വൃന്ദ പറഞ്ഞു.

“ഇല്ല വൃന്ദ… മുത്തശ്ശി പരിപ്പുകറിയും ചപ്പാത്തിയും പായസവും തയ്യാറാക്കി വെച്ചിട്ടുണ്ട്. നമുക്ക് അത് തന്നെ കഴി ക്കാം.” ജതിന്‍റെ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി.

“നീ എങ്ങനെ അറിഞ്ഞു?”

“അമ്മേ ഞാൻ നിങ്ങളുടെ മകനാണ്. ഇപ്പോൾ അമ്മ എന്നെക്കാൾ ഷീബയെയും വ്യന്ദയെയും സ്നേഹിക്കുന്നു എന്നത് വേറെ കാര്യം…” ഇത്രയും പറഞ്ഞ് ജതിൻ നിശബ്ദനായി.

“പിന്നെ എന്തുണ്ട്?”

“ഒന്നുമില്ല അമ്മേ നിങ്ങൾ ഭക്ഷണം കഴിക്കൂ.”

കുട്ടികളില്ലാതെ ഭക്ഷണം കഴിക്കാൻ തോന്നിയില്ലെങ്കിലും മരുന്ന് കഴിക്കേണ്ടി വന്നതിനാൽ 2 ബിസ്ക്‌കറ്റ് കഴിച്ച ശേഷം ഞാൻ മരുന്ന് കഴിച്ചു. പക്ഷേ ഒരുമിച്ച് ഭക്ഷണം കഴിക്കാം എന്ന് സന്ദേശം അയച്ചു.

വൃന്ദ എന്നോട് വീഡിയോ കോളിൽ സംസാരിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല. ഇപ്പോൾ അവൾ വ്യക്തമായി സംസാരിച്ചു തുടങ്ങിയിരിക്കുന്നു. അവൾ പറയുന്നത് എനിക്ക് വേഗം മനസ്സിലാകും അപ്പോൾ ഷീബ ചിരിക്കും.

“അമ്മയ്ക്കെങ്ങനെ ഇത് ഇത്ര പെട്ടെന്ന് മനസ്സിലായി. ഞങ്ങൾ രണ്ടു പേർക്കും ഇത് മനസ്സിലാക്കാൻ കഴിയുന്നില്ല.”

വൃന്ദയുടെ ജനനസമയത്ത് മാത്രമാണ് ഞങ്ങൾ കുട്ടികളുടെ അടു ത്തേക്ക് പോയിരുന്നത്. ഞാൻ അവളെ വിട്ട് തിരിച്ചു വരുമ്പോൾ വൃന്ദയ്ക്ക് നാലുമാസം പ്രായമായിരുന്നു. കൂടുതൽ കാലം നിൽക്കാൻ ജതിൻ ഒരുപാട് നിർബന്ധിച്ചെങ്കിലും നരേന്ദ്രൻ സമ്മതിച്ചില്ല.

ഡോർബെൽ ശബ്ദിച്ചപ്പോഴാണ് ചിന്തകൾ മുറിഞ്ഞത്. കുട്ടികൾ വന്നിട്ടുണ്ടെന്ന് തോന്നുന്നു. തിടുക്കത്തിൽ നടക്കാൻ ശ്രമിക്കുന്നതിനിടയിൽ എന്‍റെ കാൽ ഒന്ന് വളഞ്ഞു. ഞാൻ അവിടെ തന്നെ ഇരുന്നു പോയി. വാതിൽ തുറന്നയുടനെ വൃന്ദ നരേന്ദ്രന്‍റെ മടിയിൽ ചാടിക്കയറി. ഒരു പാവക്കുട്ടിയെപ്പോലെ ഉണ്ട് അവൾ. അയൽക്കാരനായ അങ്കിളിനെ കണ്ട് ജതിൻ സംസാരിച്ച് നിന്നു. ഷീബ അകത്തേക്ക് കയറി വന്നു.

“അമ്മയ്ക്കെന്തു പറ്റി?”

“വാതിൽ തുറക്കാൻ വരുമ്പോൾ കാൽ ഉളുക്കി.

“അമ്മേ കാലിന് നീരു വന്നു തൂങ്ങിയിരിക്കുന്നു. വരൂ ബെഡ്‌റൂമിൽ പോയി ഇരിക്കാം. മരുന്ന് പ്രേ ചെയ്യാം എന്നിട്ടും ആശ്വാസം കിട്ടിയില്ലെങ്കിൽ ഡോക്ട‌റെ നമുക്ക് കാണിക്കാം. എനിക്ക് അകത്തേക്ക് കയറാൻ തോന്നിയില്ല, ജതിൻ ഇതുവരെ വന്നിട്ടില്ല. ഷീബ കാലിൽ പ്രേ ചെയ്തപ്പോൾ പുറത്ത് നിന്ന് ജതിന്‍റെ ശബ്ദം…

“അമ്മേ… എവിടെയാ അമ്മേ?”

കാലം ഒരു നിമിഷം നിലച്ച പോലെ.. എന്‍റെ ജതിൻ എന്നെ വിളിച്ചു. അത് എന്‍റെ കുഞ്ഞ് മകനാണ്. ഇന്നും വീട്ടിൽ കയറിയ ഉടനെ അവൻ എന്നെയാണ് ആദ്യം ഓർത്തത്. എന്‍റെ മാതൃത്വം സംതൃപ്തമാണ്. അവർ മറുപടി പറയാതെ നിശബ്ദയായി ഇരുന്നു.

അവനും മറുപടി പറഞ്ഞില്ല.

“ഞാൻ അമ്മയെ അന്വേഷിക്കുകയായിരുന്നു. അമ്മയില്ലാതെ എനിക്ക് എങ്ങും പോകാൻ തോന്നുന്നില്ല.”

“എനിക്കും നീയില്ലാതെ ഇരിക്കാൻ തോന്നുന്നില്ല കുട്ടീ” ഞാൻ ഇരു കൈകളും വിടർത്തി ജതിൻ എന്നെ കെട്ടിപ്പിടിച്ചു.

“എന്‍റെ കുഞ്ഞേ… നീ എത്ര മുതിർന്നാലും എനിക്ക് നീ എപ്പോഴും സ്‌കൂളിൽ നിന്ന് മടങ്ങുന്ന മകൻ തന്നെ.”

“പിന്നെ അമ്മയെന്താ എന്നോടൊത്ത് ലുക്കാച്ചിപ്പി കളിക്കുന്നത് നിർത്തിയത്.”

“മോനെ, നിന്‍റെയും ഷീബയുടേയും ഇടയിൽ എന്‍റെ അമിതമായ സ്നേഹം വരുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷേ എന്‍റെ കുട്ടിക്ക് അത് എങ്ങനെ ആവുമെന്ന് ഞാൻ ചിന്തിച്ചില്ല.”

“മറ്റൊരു ബന്ധവുമായി ഈ ബന്ധത്തെ താരതമ്യപ്പെടുത്താനാവില്ല. നല്ല അമ്മായിയമ്മയും അമ്മൂമ്മയും ആകാൻ അമ്മ മകനെ അവഗണിച്ചു. എത്രയോ വർഷമായി ഞാൻ കൊതിക്കുന്നു. ശരിക്കും അമ്മയെവിടെയോ നഷ്ടപ്പെട്ട പോലെ തോന്നി. ഇനി നമ്മുടെ ഒളിച്ചുകളി അവസാനിക്കില്ലെന്ന് വാക്ക് തരൂ.” ജതിൻ എന്‍റെ നേരെ കൈ നീട്ടി. ഞാൻ അവന്‍റെ കൈയിൽ കൈവച്ചു. നഷ്ടമായത് എന്തോ തിരിച്ചു കിട്ടിയപോലെ എനിക്ക് അപ്പോൾ തോന്നി.

സാരിക്ക് നൽകാം മോഡേൺ ടച്ച്

നിത്യവും സാരി ധരിക്കുന്നത് സ് ത്രീകൾക്ക് അത്ര സൗകര്യപ്രദമോ എളുപ്പമോ അല്ല. എന്നാൽ ആഘോഷങ്ങൾ വരുമ്പോൾ എല്ലാ സ്ത്രീകളുടെയും ആദ്യ ചോയ്‌സ് സാരിയാണ്. സാരികൾ വർഷങ്ങളായി സൗന്ദര്യത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും പ്രതീകമാണ്. മാത്രമല്ല എല്ലാ ഉത്സവങ്ങൾക്കും പരിപാടികൾക്കും അനുയോജ്യവുമാണ്. എന്നാൽ ഇപ്പോൾ മാറിക്കൊണ്ടിരിക്കുന്ന ഫാഷനനുസരിച്ച് സാരിയിൽ പല ട്രെൻഡുകളും കണ്ടുവരുന്നുണ്ട്. പരമ്പരാഗത സാരിയിൽ ഒരു ആധുനിക ടച്ച് ചേർത്ത് നിങ്ങളെ സ്‌റ്റൈലിഷും ട്രെൻഡിയും ആക്കി നോക്കിയാലോ?

ഫാഷൻ ഡിസൈനർ പ്രഗതി നാഗ്പാൽ (ലേബൽ മസ്‌താനി) പറയുന്നു. “ഉത്സവ സീസണിൽ എല്ലാ സ്ത്രീകൾക്കും തികച്ചും അനുയോജ്യമെന്ന് തോന്നുന്ന ഒരേയൊരു വസ്ത്രമാണ് സാരി. എന്നാൽ ഫാഷൻ മാറുന്ന തനുസരിച്ച് സാരിയിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. ഇ പ്പോൾ ഫ്യൂഷൻ സാരികളുടെ ട്രെൻഡ് കണ്ടുവരുന്നു.

ഇൻഡോ- വെസ്‌റ്റേൺ പാന്‍റ് സ്‌റ്റൈൽ സാരി

പരമ്പരാഗത ഇന്ത്യൻ പാശ്ചാത്യ വസ്ത്രങ്ങൾ സമന്വയിപ്പിക്കുന്ന ഒരു ഇൻഡോ-വെസ്‌റ്റേൺ വസ്ത്രമാണിത്. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങൾ ഇഷപ്പെടുന്ന ഫാഷനബിൾ സ്ത്രീകൾക്ക് പാന്‍റ് സ്റ്റൈൽ സാരി അനുയോജ്യമാണ്. ഈ ശൈലിയിൽ സാധാരണ പാവാടയ്ക്ക് മുകളിൽ സാരി ഉടുക്കുന്നതിനു പകരം പാന്‍റ്സിനോ ലെഗ്ഗിൻസിനോ മുകളിൽ സാരി ഉടുക്കുന്നത് ഉൾപ്പെടുന്നു.

ഇത് ഒരു സ്റ്റൈലിഷ് ഫ്യൂഷൻ ലുക്ക് സൃഷ്ടിക്കുന്നു. സ്ത്രീകൾ ഇത് വളരെ ഇഷ്ടപ്പെടുന്നു. പാന്‍റ്, സാരി, ടോപ്പ് എന്നിവ ആണ് ഈ രീതിയിൽ സ്‌റ്റൈൽ ചെയ്യാൻ ആവശ്യമായ വസ്ത്രങ്ങൾ സാരി ചുറ്റിയ ശേഷം പല്ലു തോളിൽ പിൻ ചെയ്ത് വയ്ക്കുന്നു. പിന്നെ സാരിക്കും പാന്‍റിനും ചേരുന്ന ഷോർട്ട് സ്ലീവ്‌ലെസ് ടോപ്പ് നന്നായിരിക്കും.

സ്റ്റൈലിഷ് ധോത്തി സാരി

വിവിധ നിറങ്ങളിലും പാറ്റേണുകളിലും ഡിസൈനുകളിലും ഇത് വിപണിയിൽ ലഭ്യമാണ്. ധോത്തി സാരി ധരിക്കാൻ വളരെ സ്റ്റൈലിഷ് ആയി തോന്നും. ഈ സാരിക്ക് കീഴിൽ പാവാട ധരിക്കില്ല പകരം നിങ്ങൾക്ക് ലെഗ്ഗിംസോ ഇറുകിയ പൈജാമയോ ധരിക്കാം. ഈ സ്റ്റൈലിൽ സാരി ഒരു ധോത്തി പോലെയാണ് ഡിസൈൻ ചെയ്തിരിക്കു ന്നത്. കാലുകൾക്കിടയിലൂടെ പ്ലീറ്റുകൾ എടുത്ത് തോളിലൂടെ പല്ലു മുന്നോട്ട് പിൻ ചെയ്യാം.

ലെഹംഗ സ്റ്റൈൽ സാരി

സാരിയുടെ ശൈലിയും ലെഹങ്കയും സമന്വയിപ്പിക്കുന്ന ആധുനിക ശൈലിയാണ് ലെഹംഗ സ്റ്റൈൽ ഡെയ്സിംഗ്. ഇടതു തോളിൽ പല്ലു സാരി ഉടുക്കാം.

ഗൗൺ ‌സ്റ്റൈൽ സാരി

ഫ്ളോർ ലെങ്‌ത് ഇൻഡോ- വെസ്റ്റേൺ സാരി നിങ്ങൾക്ക് പരീക്ഷിക്കാം. എ കട്ട് ഗൗണാണ് ഇതിനുള്ളത്. ഇതിനു മുകളിൽ ഗൗണിന് ചേരുന്ന സാരി പല്ലു തോളിൽ ടക്ക് ചെയ്ത് അരയിൽ ബെൽറ്റ് ഇട്ടാൽ സ്റ്റൈലിഷ് ലുക്ക് കിട്ടും.

സ്ലിറ്റ് കട്ട് സ്റ്റൈൽ സാരി

ഉയർന്ന സ്ലിറ്റ് നൽകിയ ആധുനികവും ട്രെൻഡിയുമായ റെഡിമെയ്‌ഡ് സാരികൾ വിപണിയിൽ ലഭ്യമാണ്. ഈ സാരി കൂടുതൽ ആകർഷകമാക്കണമെങ്കിൽ പല്ലു തോളിൽ പിന്നോട്ട് പിൻ ചെയ്ത് വയ്ക്കുക. സാരി ഉടുക്കാൻ അറിയാത്തവർക്ക് തയ്ച്ച സ്റ്റൈലിഷ് എലൈൻ സാരികൾ വിപണിയിൽ നിന്ന് ലഭിക്കും. അവ ഉടുക്കാൻ വളരെ എളുപ്പമാണ്.

പ്ലീറ്റഡ് സാരികൾ

പരമ്പരാഗത രീതിയിൽ സാരി ധരിക്കുന്നത് ആസ്വദിക്കുന്നുണ്ടെങ്കിൽ പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആധുനിക പ്ലീറ്റിംഗ് ടെക്നിക്ക് ഉപയോഗിച്ച് നിർമ്മിച്ച സാരികൾ നല്ലതാണ്. പല്ലു ഓഫ് സെന്‍ററിൽ വയ്ക്കുക. അത് ചരിഞ്ഞിരിക്കട്ടെ. ഗ്ലാമറസ് ലുക്ക് വർദ്ധിപ്പിക്കാൻ പല്ലു ഒരു ബെൽറ്റ് ഉപയോഗിച്ച് ബന്ധിപ്പിക്കുക.

ജാക്കറ്റ് സ്റ്റൈൽ സാരി

ഇപ്പോൾ ഇത്തരത്തിലുള്ള സാരികൾ ട്രെൻഡിലാണ്. ഇതിൽ സാരി മൊത്തത്തിൽ ഒരു ട്രെയ്‌സ് പോലെയാണ്. സാരിക്ക് മുകളിൽ ഹെവി ലുക്ക്, ബ്രോക്കേഡ്, സിൽക്ക്, റോ സിൽക്ക് എംബ്രോയ്ഡറി ജാക്കറ്റുകൾ ധരിക്കുന്നു. അതേസമയം ലളിതമായ ലുക്കിന് ഷിഫോൺ പ്രിന്‍റഡ് സിൽക്ക്, മാൽ കോട്ടൺ ഷഗ്ഗുകൾ എന്നിവയ്ക്ക് മുൻഗണന നൽകാം.

എന്നും എന്നരികെ

കുടുംബ ബന്ധങ്ങളോ സാമൂഹിക ബന്ധങ്ങളോ പ്രണയ ബന്ധങ്ങളോ ആകട്ടെ എല്ലാത്തിലും കുറച്ച് “ഇൻവെസ്റ്റ്മെന്‍റ് നടത്തേണ്ടതുണ്ട്. ഇൻവെസ്റ്റ്മെന്‍റ് എന്നാൽ സാമ്പത്തിക നിക്ഷേപം എന്ന് അല്ല. എല്ലാത്തിന്‍റെയും ആകെ തുകയായ ഒരു പരിശ്രമം ഉണ്ടെങ്കിൽ ബന്ധങ്ങൾ സുഗമമായി നടക്കുകയും മനസ്സിന് സമാധാനം നൽകുകയും ചെയ്യും. നമ്മൾ ഒരു ബന്ധം സ്‌ഥാപിക്കുമ്പോഴെല്ലാം തുടക്കത്തിൽ അതിന് പ്രാധാന്യം നൽകുകയും പരിപാലിക്കുകയും ചെയ്യുന്നു. എന്നാൽ കാലക്രമേണ ആ ബന്ധം നിലനിർത്തുന്നതിൽ നാം അശ്രദ്ധരാകുന്നു. പിന്നെ ക്രമേണ ഈ ബന്ധം വിഷലിപ്ത‌മാകുമ്പോൾ കാരണം പോലും നമുക്ക് മനസ്സിലാകുന്നില്ല എന്ന അവസ്‌ഥ ഉണ്ടാകാം. ചില ശ്രമങ്ങൾ നടത്തി ബന്ധങ്ങൾ കേടാകാതെ സംരക്ഷിക്കുക.

പരസ്‌പര ബഹുമാനം

ബന്ധങ്ങൾ എന്തുതന്നെ ആയാലും നാം നമ്മുടെ ഹൃദയത്തിൽ നിന്ന് പരസ്പ‌രം ബഹുമാനിക്കാതെ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ സ്വന്തം താൽപ്പര്യങ്ങൾ മാത്രം പിന്തുടരുക ആണെങ്കിൽ ബന്ധം വഷളാകുമെന്ന് ഉറപ്പാണ്. പരസ്പ്‌പരം കണക്റ്റഡ് ആയ ശേഷവും ഇരുവരും സ്വതന്ത്രരാണെന്ന് തോന്നുന്ന ഒരു ബന്ധം മാത്രമേ നിലനിൽക്കുന്നതായി കണ്ടിട്ടുള്ളു. അതിനാൽ പരസ്പ‌രം ഇടം നൽകുകയും ബഹുമാനിക്കുകയും ചെയ്യുക.

വിശ്വാസമാണ് എല്ലാം

പങ്കാളിയെ വിശ്വസിക്കുന്നത് നിർത്തുമ്പോൾ ആ ബന്ധം പതുക്കെ അവിടെ അവസാനിക്കാൻ തുടങ്ങുന്നു. അതിനാൽ പരസ്പ്‌പരം വിശ്വസിക്കുക എന്നത് വളരെ പ്രധാനമാണ്. നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും പരസ്പരം പങ്കുവയ്ക്കാനും നമ്മുടെ വികാരങ്ങൾ പങ്കിടാനും കഴിയുന്ന തരത്തിലാണ് ബന്ധങ്ങൾ രൂപപ്പെടുന്നത്. നമ്മൾ ഇത് ചെയ്യാതെ ബന്ധത്തിൽ എപ്പോഴും സംശയാസ്‌പദമായി തുടരുകയാണ് എങ്കിൽ ബന്ധം വഷളാകുമെന്ന് ഉറപ്പാണ്. ഏത് ബന്ധത്തിലും എപ്പോഴും സംശയിക്കുന്ന ശീലം ഉപേക്ഷിക്കണം.

പരസ്പ‌രം സമയം നൽകുന്നത്

എല്ലാവരും ജീവിതത്തിൽ തിരക്കുള്ള ഒരു ദിനചര്യ നയിക്കുന്നു. എന്നാൽ ഒരു ജീവിതം നയിക്കാൻ മാനസിക ശക്തി പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക ശക്തിയും. പണം ഉണ്ടാക്കാനുള്ള തിരക്കിൽ പരസ്‌പരം സമയം നൽകാൻ പലരും മറക്കുന്നു. നമുക്ക് പണം മാത്രമല്ല, ചിരിക്കാനും വികാരങ്ങൾ പങ്കിടാനും ബന്ധങ്ങൾ ആവശ്യമാണ്. അതുകൊണ്ട് രണ്ടിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. നിങ്ങളുടെ മുഴുവൻ സമയവും ജോലിക്ക് നൽകുകയാണ് എങ്കിൽ നിങ്ങൾക്ക് പണം കൊണ്ട് സമ്പന്നനാകാൻ കഴിയും. എന്നാൽ ബന്ധങ്ങളുടെ കാര്യത്തിൽ വളരെ ദരിദ്രനാകും. ഇത് ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നു.

നിയന്ത്രണ ബോധം

എല്ലാവർക്കും പ്രതീക്ഷകൾ ഉണ്ടാകും സ്വന്തം ആഗ്രഹങ്ങൾ ഉണ്ടാകും. എന്നാൽ നിങ്ങളുടെ എല്ലാ ചിന്തകളോടും അവൻ- അവൾ യോജിക്കണമെന്നില്ല. അദ്ദേഹത്തിനും വ്യത്യസ്‌ത അഭിപ്രായമുണ്ടാകാം. അതിനാൽ ബന്ധത്തിൽ അപരനെ നിയന്ത്രിക്കുന്ന രീതി മിക്ക ബന്ധങ്ങളെയും നശിപ്പിക്കുന്നു. അതിനാൽ നിങ്ങളുടെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതിന് പകരം മറ്റുള്ളവരെ മനസ്സിലാക്കാൻ തുടങ്ങുക.

ശരിയായ സമയത്ത് പിന്തുണയ്ക്കൽ

മോശം സമയങ്ങളിലും നിലനിൽക്കുന്ന ബന്ധങ്ങൾ ഏറ്റവും ശക്തമാണ്. അതിനാൽ ജീവിതകാലം മുഴുവൻ ബന്ധം നിലനിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ മോശം സമയങ്ങളിൽ ഒരിക്കലും നിങ്ങളുടെ പങ്കാളിയുടെ കൈവിടരുത്. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് പ്രയോഗത്തിൽ വരുത്തിയാൽ മിക്ക ബന്ധങ്ങളും തകരാതെ സംരക്ഷിക്കാനും സന്തോഷകരമായ ജീവിതം നയിക്കാനും കഴിയും. ചിലർ അവരുടെ പെരുമാറ്റം കാരണം എല്ലാവർക്കും പ്രിയപ്പെട്ടവരാകുന്നു. ചിലർക്ക് അവരുടെ പെരുമാറ്റം കാരണം നല്ല ബന്ധങ്ങൾ പോലും നഷ്ടപ്പെടും. നമുക്കെല്ലാവർക്കും ഒറ്റയ്ക്ക് ജീവിക്കാൻ കഴിയില്ല. ബന്ധങ്ങളാണ് ജീവിതത്തിന്‍റെ ശക്തി. അതിനാൽ ആരെയും നിങ്ങളിൽ നിന്ന് അകറ്റാൻ അനുവദിക്കരുത്.

ചോക്ക്ളേറ്റ് ഫ്രൂട്ട് പുഡ്ഡിംഗ് & മൂസ്

പുറത്ത് നിന്നു ഭക്ഷണം കഴിക്കുന്നത് ഇപ്പോൾ അപകടം ക്ഷണിച്ചു വരുത്തുന്നത് പോലെയാണ്. രുചികരമായ ചോക്ലേറ്റ് ഫ്രൂട്ട് പുഡ്ഡിംഗ് നമുക്ക് വീട്ടിൽ ഉണ്ടാക്കാം.

ചേരുവകൾ

മിക്സഡ് ഫ്രൂട്ട് – അര കപ്പ്

ഫ്രൂട്ട് കോക്ക്ടെയിൽ – ഒരു ടിൻ

പാൽ – 350 എംഎൽ

വാനില കസ്‌റ്റാർഡ് പൗഡർ – 3 വലിയ സ്പൂൺ

കൊക്കോ പൗഡർ – ഒരു ചെറിയ സ്പൂൺ

ജാതിക്ക പൗഡർ – ഒരു നുള്ള്

കറുവാപ്പട്ട പൗഡർ – ഒരു നുള്ള്

ചോക്ക്ളേറ്റ് കേക്ക് (ക്രംബ്സ്) – അരകപ്പ്

ക്രീം നന്നായി അടിച്ചത് – അരകപ്പ്

പഞ്ചസാര – 3 വലിയ സ്പൂൺ

ചെറി, പൊടിയായി നുറുക്കിയ ചോക്ക്ളേറ്റ് എന്നിവ അലങ്കരിക്കാൻ

തയ്യാറാക്കുന്ന വിധം

പാലിൽ പഞ്ചസാര ചേർത്ത് തിളപ്പിക്കുക. അതിനുശേഷം കൊക്കോ പൗഡർ കസ്‌റ്റാർഡ് പൗഡർ എന്നിവ പാലിൽ ചേർത്ത് തുടര്‍ച്ചയായി ഇളക്കി കൊണ്ട് കുറുകും വരെ പാകം ചെയ്യുക. ശേഷം തണുപ്പിക്കുക.

ഒരു സർവ്വിംഗ് ഡിഷിൽ ചോക്ക്ളേറ്റ് കേക്ക് ക്രംബ്സ് ഒരു ലെയറായി നിരത്തി ഫ്രിഡ്ജിൽ വയ്‌ക്കുക. തണുത്ത കസ്‌റ്റാർഡ് നന്നായി അടിച്ച് ക്രീം ആക്കുക.

ഫ്രഷ് ഫ്രൂട്ട്, ഫ്രൂട്ട് കോക്ക്ടെയിൽ, ജാതിക്ക പൗഡർ, കറുവാപ്പട്ട പൗഡർ ഇവ ചേർക്കുക. ഇനി കേക്ക് ക്രംബ്സിന് മുകളിൽ ഈ ഫ്രൂട്ടിന്‍റെ പകുതി നിരത്തുക. അതിനുമീതെ കസ്റ്റാർഡ് ഒരു ലെയറായി നിരത്തുക. ബാക്കി ചേരുവ തീരും വരെ ഇതുപോലെ ആവർത്തിക്കുക.

ഇനി ഒടുവിലായി ചോക്ക്ളേറ്റ് പൊടി, ചെറി, അടിച്ചു വച്ച ക്രീം എന്നിവ നിരത്തി അലങ്കരിക്കുക. തണുപ്പിച്ച ശേഷം സർവ്വ് ചെയ്യാം.

മൂസ്

ചേരുവകൾ

പാൽ – ഒരു കപ്പ്

പഞ്ചസാര – ഒരു വലിയ സ്പൂൺ

കുക്കിംഗ് ചോക്ക്ളേറ്റ് – ഒരു കഷണം

കോൺസ്റ്റാർച്ച് – 2 വലിയ സ്പൂൺ

ക്രീം – 2 വലിയ സ്പൂൺ

ചോക്ക്ളേറ്റ് പൗഡർ – ഒരു വലിയ സ്പൂൺ

വാനില എസൻസ്സ് – അര ചെറിയ സ്പൂൺ

അലങ്കരിക്കാൻ ചോക്കളേറ്റ് ആവശ്യത്തിന്,

ഒരു നുള്ള് ഉപ്പ്

തയ്യാറാക്കുന്ന വിധം

കോൺസ്റ്റാർച്ച്, പഞ്ചസാര, ചോക്ക്ളേറ്റ് പൗഡർ, പാൽ എന്നിവ നന്നായി മിക്‌സ് ചെയ്യുക.

ചെറിയ ഫള്യ്മിൽ ഇത് തിളപ്പിക്കുക.

ഇനി ഇതിൽ കുക്കിംഗ് ചോക്ക്ളേറ്റ് ചേർത്ത് കുറുക്കും വരെ തിളപ്പിക്കുക.

തുടർന്ന് ഗ്യാസിൽ നിന്നിറക്കി അതിൽ വാനില എസൻസും ക്രീമും ഉപ്പും ചേർക്കുക.

സർവ്വിംഗ് ബൗളിൽ ഇതൊഴിച്ച് ചോക്ക്ളേറ്റ് വിതറി തണുപ്പിച്ച് സർവ്വ് ചെയ്യാം.

ശരിയായ ഭക്ഷണം കഴിക്കൂ തിളക്കം കൈവരിക്കാം

നിങ്ങൾ മിക്കപ്പോഴും കേട്ടിരിക്കുന്ന ഒരു പ്രയോഗ ശൈലിയാണ് റൈസ് ആന്‍റ് ഷൈൻ എന്നത്. എന്നാൽ അതുപോലെ തന്നെ പറയാൻ കഴിയുന്ന ഒന്നാണ് ഈറ്റ് ആന്‍റ് ഷൈൻ എന്നത്. ഈ രീതി അവലംബിക്കുന്നതിലൂടെ നിങ്ങൾക്ക് സ്വന്തം ചർമ്മം തിളക്കമുള്ളതും ആരോഗ്യമുള്ളതുമാക്കാം. അത് ശരിയായ ഭക്ഷണ രീതി അവലംബിക്കുന്നതിലൂടെയാണെന്നു മാത്രം.

ചർമ്മം തിളക്കമുള്ളതുമാക്കാം

നിങ്ങൾ സ്വന്തം ഐബ്രോകളെ നിരീക്ഷിച്ചിട്ടുണ്ടോ. അത് തിളക്കമുള്ളതാണോ, ഇല്ലെങ്കിൽ പ്രതിവിധിയുണ്ട്. കൂടുതൽ പഴവർഗ്ഗങ്ങളും പച്ചക്കറികളും കഴിക്കൂ. ഇതിലൂടെ നിങ്ങളുടെ ചർമ്മത്തിന് തിളക്കവും ആരോഗ്യവും കൈവരിക്കാനാവും. അതോടൊപ്പം ചർമ്മത്തിനുണ്ടാകുന്ന ചുളിവുകളെ അകറ്റി നിർത്താനാവും. ആന്‍റി ഓക്സിഡന്‍റ്സ് ലെവൽ നിയന്ത്രിതമായ നില കൈവരിക്കുന്നതിലൂടെ ചർമ്മം ആരോഗ്യകരമായി തീരും.

സ്കിൻ ഡോക്ടറുടെ മൂന്ന് നിർദ്ദേശങ്ങൾ

മധുരക്കിഴങ്ങ് (സ്വീറ്റ് പൊട്ടറ്റോസ്), തക്കാളി, ചെറുവെള്ളരി (കാന്‍റലോവ്) എന്നിവ പ്രയോജനപ്പെടുത്താം.

എങ്ങനെ ഫലവത്താകുന്നു: ചർമ്മത്തിലേക്ക് ആന്‍റി ഓക്സിഡന്‍റുകളുടെ പ്രവാഹം വരുന്നതിനാൽ പുതുമ കൈവരിക്കാനാവും. ഇവ കഴിക്കുന്നതിലൂടെ നൈസർഗ്ഗികമായ സൗന്ദര്യം വീണ്ടെടുക്കാം.

രോമകൂപങ്ങളിലേക്കുള്ള ഓക്‌സിജന്‍റെ കടന്നുവരവോടെ കോശങ്ങളുടെ നിർജ്ജീവാസ്‌ഥ തരണം ചെയ്യപ്പെടും. ഉണങ്ങി വരണ്ട അവസ്‌ഥയിൽ നിന്നും അത് ചർമ്മത്തെ പരിരക്ഷിക്കാൻ ഉപകരിക്കും. ചുളിവുകൾ മാറി ചർമ്മം തിളക്കമുള്ളതായി തീരും. അങ്ങനെ ചർമ്മം സംരക്ഷിക്കപ്പെടുകയും ആരോഗ്യം കൈവരിക്കുകയും ചെയ്യും.

ജ്യൂസ് കൂടുതൽ കഴിക്കാം

വിറ്റാമിൻ സി ശരീരത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളതാണ്. ചർമ്മത്തിലെ ചുളിവുകൾ അകറ്റി നിർത്താൻ ഇത് ഏറെ ഫലപ്രദമാണ്. പതിവായി ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകൾ ലഭ്യമാകും. ഇത് വളരെ ഫലപ്രദമായ കാര്യമാണ്. സിട്രസായിട്ടുള്ളത് പതിവായി കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നാലു പ്രധാന കാര്യങ്ങൾ

ഓറഞ്ച്, നാരങ്ങാ, തണ്ണിമത്തൻ, മുന്തിരി ഇവയുടെ ജ്യൂസ് ശരീരാരോഗ്യത്തിന് ഫലപ്രദമാണ്. വ്യക്‌തമായി പറയുകയാണെങ്കിൽ ഔൺസ് പോലെയാണ് ഇവ ഉപയോഗിക്കേണ്ടത് കൃത്യമായ രീതിയിൽ ഇത് ശരീരത്തിൽ ചെയ്യുമ്പോൾ ആവശ്യമായ ധാതുക്കൾ ഇതിലൂടെ ലഭ്യമാക്കാൻ കഴിയും. സിട്രസ് സിയുടെ പ്രധാനം ശ്രോതസാണ് ഓറഞ്ച്. ഇത് സാധാരണയായി ആളുകൾ കഴിക്കുന്നതുമാണ്. ഇത് യഥേഷ്ടം ഉപയോഗിക്കാം. നാരാങ്ങാ വെള്ളം, തണ്ണിമത്തൻ, മുന്തിരി ജ്യൂസ് ഇവയും ശരീരത്തിന് ഉണർവു പകരും. ജലാംശം നിലനിർത്താൻ ഇത്തരം ജ്യൂസുകൾ കഴിക്കേണ്ടത് ആവശ്യമാണ്.

ഇവയുടെ പ്രധാനധർമ്മം

ചർമ്മത്തിലെ വിറ്റാമിൻ സിയുടെ ലെവൽ ഉയർത്താൻ ഇത്തരം ജ്യൂസുകൾക്ക് കഴിയുന്നു. ഇതിലൂടെ കൊളാജന്‍റെ അളവ് നിലനിർത്താനും സാധിക്കും. അടങ്ങിയിരിക്കുന്ന പ്രോട്ടീനും ഫൈബറും സ്കിൻ വരണ്ടതാകാതിരിക്കാൻ സഹായിക്കുന്നു. സ്കിൻ ഉറപ്പുള്ളതും മിനുസമാർന്നതുമാക്കി തീർക്കും. വരകളും പാടുകളും ഒക്കെ അകറ്റി നിർത്താൻ ഇത്തരം ദ്രവപദാർത്ഥങ്ങൾ അനുയോജ്യമാണ്. സിട്രസ് ഉൾക്കൊള്ളുന്ന ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ അകാല വാർദ്ധക്യം ഒഴിവാക്കാൻ സഹായിക്കും.

തിളക്കമാർന്നതും മിനുസമുള്ളതും

ആന്‍റി ഓക്സിഡന്‍റുകളടങ്ങിയ ഭക്ഷണങ്ങളിലൂടെ എല്ലാത്തരത്തിലുള്ള ഘടകങ്ങളും സ്കിന്നിൽ എത്തിച്ചേരുന്നു. ചായ തന്നെ എടുക്കാം. ബ്ലാക്ക്, ഗ്രീൻ, വൈറ്റ് (ഹെർബല്‍) ബ്രൂ ചായ വേണമെങ്കിൽ രാവിലെ കഴിക്കാം. ഇത് ഒരു ശീലമാക്കാവുന്നതുമാണ്. നാലു മുതൽ ആറു കപ്പ് വരെ ഒരു ദിവസം തുടർച്ചയായി ഉപയോഗിച്ചാലും ശരീരത്തിന് ദോഷമൊന്നും ഉണ്ടാക്കുന്നില്ല.

ഗ്രീൻ ടീ

ഗ്രീൻ ടീ പലതരത്തിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ഘടകങ്ങൾ ഏറെ ഫലപ്രദവുമാണ്. ശരീരത്തിന് ഇത് അനുയോജ്യവുമാണ്.

ഗുണഫലം

ഇത് ഉപയോഗിക്കുന്നതിലൂടെ ശരീരത്തിന് ഹെൽത്തിയായിട്ടുള്ള അളവിൽ ഇസിജി നൽകുന്നു. ഇൻഫ്ളമേറ്ററിയായിട്ടുള്ള കെമിക്കലുകളുടെ ആധിക്യത്തിൽ നിന്നും ശരീരത്തെ പരിപോഷിപ്പിക്കുവാൻ സഹായിക്കുന്നു. സൂര്യരശ്മികളാൽ ഉണ്ടായിട്ടുള്ള ചർമ്മപ്രശ്നങ്ങളും ആന്‍റി ഏജിംഗ് സംബന്ധമായ പ്രശ്നങ്ങളും പരിഹരിക്കുവാൻ സഹായിക്കുന്നു. കൂടാതെ സ്കിൻ കാൻസർ തുടങ്ങിയ അസുഖങ്ങളേയും തരണം ചെയ്യാൻ സഹായിക്കും.

ചീര, ബീറ്റ്റൂട്ട്, ബ്രോക്കോളി

വിറ്റാമിൻ എ ചർമ്മത്തിന് ഏറ്റവും മികച്ച പരിപോഷണമാണ് നൽകുന്നത്. ആരോഗ്യപ്രദായകമായ വിറ്റാമിൻ എ യുടെ നല്ലൊരു സ്രോതസു കൂടിയാണ് ചീരയും ബീറ്റ്റൂട്ടും, ബ്രോക്കോളിയും. സ്കിൻ സെല്ലുകളെ പരിപോഷിപ്പിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കും. കോശങ്ങളുടെ വളർച്ചയേയും വികാസത്തേയും ഇത് വളരെയേറെ സഹായിക്കും. വിറ്റാമിൻ എ യുടെ അഭാവം ചർമ്മം വരളാനും ചുളിയാനും ഇടയാക്കും. ഇത്തരം വസ്‌തുക്കൾ കഴിക്കുന്നതിലൂടെ ചർമ്മത്തിന് പുത്തനുണർവു കൈവരിക്കാം.

കുഞ്ഞിന് ചെവിയിൽ അണുബാധ

എന്‍റെ മകന് 2 വയസ്സായി, ഇടയ്ക്കിടെ അവനു ചെവിയിൽ അണുബാധയുണ്ടാകുന്നു… എന്തുചെയ്യണം?

 

ചെറിയ കുട്ടികളെ കുളിപ്പിക്കുമ്പോൾ വെള്ളം ചെവിയിൽ പ്രവേശിക്കുന്നതിനാൽ കുട്ടികൾക്കു കൂടെക്കൂടെ അണുബാധയുണ്ടാകാൻ സാധ്യത കൂടുതൽ ആണ്, അതിനാൽ കുളിക്കുമ്പോൾ ഇയർ പ്ലഗുകൾ ഉപയോഗിക്കുക.

ശിശുക്കളിലും ചെറിയ കുട്ടികളിലും ചെവി അണുബാധ കൂടുതലാണ്. ഇതിൽ നിങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല, കാരണം ആദ്യത്തെ 3 വർഷം 75% കുട്ടികളിൽ 1 തവണയിൽ കൂടുതൽ ഈ അണുബാധ ഉണ്ടാകുന്നു.

കുട്ടികളിൽ ഈ പ്രശ്നം സാധാരണമാണ്, കാരണം അവരുടെ കർണ്ണപുടം മുതിർന്നവരേക്കാൾ ചെറുതും നേർത്തതുമാണ്, അതിനാൽ ബാക്ടീരിയകൾക്കും വൈറസുകൾക്കും തുളച്ചുകയറുന്നതിന് എളുപ്പമാണ്.

സാധാരണ ഗതിയിൽ കുളിക്കുമ്പോൾ വെള്ളം ചെവിയിൽ പ്രവേശിക്കുന്നതിനാലാണ് മിക്ക കുട്ടികൾക്കും അണുബാധയുണ്ടാകുന്നത്, അതിനാൽ കുളിക്കുമ്പോൾ ഇയർ പ്ലഗുകൾ ഉപയോഗിക്കുക. പൊടി, അഴുക്ക്, മറ്റ് കണികകൾ എന്നിവയിൽ നിന്ന് അണുബാധയിൽ നിന്ന് രക്ഷനേടാൻ, നിങ്ങൾ കുട്ടിയെ പുറത്ത്  കൊണ്ടുപോകുമ്പോഴെല്ലാം, അവന്‍റെ ചെവി ഒരു തുണി അല്ലെങ്കിൽ തൊപ്പി ഉപയോഗിച്ച് മൂടുക. പ്രശ്നം ഗുരുതരമാണെങ്കിൽ ഡോക്ടറെ കാണിക്കുക.

കുട്ടിയുടെ വരവോടെ, മുഴുവൻ കുടുംബത്തിലും സന്തോഷത്തിന്‍റെ ഒരു തരംഗം പ്രവർത്തിക്കുന്നു. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം, അവരുടെ കുട്ടിയുടെ പുഞ്ചിരിയല്ലാതെ മറ്റൊന്നുമില്ല. ഈ പുഞ്ചിരി നിലനിർത്തണം, കുട്ടി ആരോഗ്യവാനായിരിക്കണം. 9 മാസം ശിശു അമ്മയുടെ ഗർഭപാത്രത്തിൽ സുരക്ഷിതമായി പുറത്തുവരുമ്പോൾ, ഒരു പുതിയ ലോകത്തെ അഭിമുഖീകരിക്കുന്നു, അവിടെ ഓരോ നിമിഷവും അവന്‍റെ അതിലോലമായ ശരീരം അണുക്കളുടെ, അണുബാധയുടെ അപകടങ്ങളാൽ കഷ്ടപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ, കുഞ്ഞിന്‍റെ പരിപാലനത്തിൽ പൂർണ്ണമായും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്..

അനീമിയ അവഗണിക്കരുത്…

ശരീരത്തിൽ ചുവന്ന രക്‌താണുക്കളുടെ കുറവ് ഉണ്ടാകുമ്പോഴാണ് അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നത്. ശരീരം ചുവന്ന രക്‌താണുക്കളെ ഉൽപാദിപ്പിക്കുന്നതു കുറഞ്ഞാലും, അളവിൽ ക്കൂടുതൽ രക്‌തം നഷ്‌ടപ്പെട്ടാലും അനീമിയ സംഭവിക്കാം.

നമ്മുടെ ശരീരം മൂന്നു തരം രക്‌തകോശങ്ങൾ ഉൽപാദിപ്പിക്കുന്നുണ്ട്. രോഗങ്ങളോട് പൊരുതുന്ന ശ്വേത രക്‌താണുക്കൾ, രക്‌തം കട്ട പിടിക്കാൻ സഹായിക്കുന്ന പ്ലേറ്റ്‍‍ലെറ്റുകൾ, ശരീരത്തിലെമ്പാടും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്‌താണുക്കൾ.

രക്‌തത്തിലെ ഹീമോഗ്ലോബിൻ ആണ് ചുവന്ന രക്‌താണുക്കളിലൂടെ ശ്വാസകോശത്തിൽ നിന്ന് ശരീരത്തിലെമ്പാടും ഓക്സിജൻ എത്തിക്കുന്നത്. ശരീരത്തിന്‍റെ അസ്‌ഥി മജ്‌ജയിലാണ് ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കപ്പെടുന്നത്. ഹീമോഗ്ലോബിൻ കൂടിയും കുറഞ്ഞും വരിക സ്വാഭാവികമാണ്. എന്നാൽ ശരീരത്തിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന വിധം കുറഞ്ഞാൽ അയേൺ അടങ്ങിയ ഭക്ഷണരീതി അവലംബിക്കേണ്ടി വരും. ഹീമോഗ്ലോബിൻ അളവ് 10 ൽ താഴെ വന്നാൽ തീർച്ചയായും ഡോക്ടറെ കണ്ട് പരിഹാരം ആരായണം.

പലതരം അനീമിയ

അയോണിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന അനീമിയ ആണ് ഇവയിൽ പ്രധാനം. ഹീമോഗ്ലോബിൻ ഉൽപാദിപ്പിക്കാൻ അസ്‌ഥി മജ്‌ജയ്‌ക്ക് അയേൺ എന്ന ധാതുവിന്‍റെ സഹായം കൂടിയേ തീരൂ. വേണ്ടത്ര അളവിൽ ഇരുമ്പിന്‍റെ അംശം ശരീരത്തിൽ ഇല്ലെങ്കിൽ ചുവന്ന രക്‌താണുക്കൾക്കു വേണ്ടി ഹീമോഗ്ലോബിൻ ഉൽപ്പാദിപ്പിക്കാൻ ശരീരത്തിന് കഴിയാതെ വരുന്നു. ഇത്തരം അനീമിയ കൂടുതലായും സ്ത്രീകളിലും രോഗികളിലും കണ്ടു വരുന്നു. അതിയായ മാസമുറ രക്‌തസ്രാവം, അൾസർ, കാൻസർ, ആസ്പിരിൻ പോലുള്ള സ്റ്റാൺസ്റ്റിറോയ്ഡ് ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നിന്‍റെ തുടർച്ചയായ ഉപയോഗം എന്നിങ്ങനെയുള്ള അവസ്‌ഥകൾ മേൽപ്പറഞ്ഞ അനീമിയയുടെ കാരണങ്ങളാണ്.

ഇരുമ്പിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന അനീമിയക്കു പുറമെ മറ്റു പല കാരണങ്ങളാലും വിളർച്ച സംഭവിക്കാം. വിറ്റാമിന്‍റെ അഭാവം കൊണ്ടുണ്ടാകുന്ന വിളർച്ചയാണതിലൊന്ന്. ഫോളേറ്റ്, വിറ്റാമിൻ ബി – 12 എന്നിവയുടെ സഹായത്തോടെയാണ് ശരീരം ചുവന്ന രക്‌താണുക്കളെ ഉൽപാദിപ്പിക്കുന്നത്. പോഷകം കുറഞ്ഞ ക്ഷണ രീതിയാണ് അവലംബിക്കുന്നതെങ്കിൽ ഇത്തരത്തിലുള്ള വിളർച്ചയും അനുഭവപ്പെടാം.

കാൻസർ, എച്ച്ഐവി, റുമാറ്റോയിഡ് ആർത്രൈറ്റിസ്, ക്രൗൺസ്, വൃക്ക തകരാർ എന്നിവയും വിളർച്ചയ്ക്കു കാരണമാകാറുണ്ട്. ബോൺമാരോയുടെ പ്രവർത്തന ശേഷി കുറവു കൊണ്ടും ഹീമോഗ്ലോബിൻ കുറയാം. നഷ്‌ടപ്പെട്ട രക്‌തകോശങ്ങളെ ഉൽപാദിപ്പിക്കാൻ അസ്‌ഥി മജ്‌ജയ്‌ക്കു കഴിയാതെ വരുന്നതടക്കം, നിരവധി പ്രശ്നങ്ങൾ അനീമിയ ഉണ്ടാകുന്നതിന്‍റെ പിന്നിലുണ്ടാകാമെന്ന് അറിയുക. ഇത്തരം രക്‌തക്കുറവുകളിൽ ഏറ്റവും റിസ്‌ക് ഉള്ളത് അയേണിന്‍റെ അഭാവത്താലുള്ള അനീമിയക്കു തന്നെ. കാരണം പലരും അത് അവഗണിച്ചു തള്ളും. പ്രത്യേകിച്ചും സ്ത്രീകൾ. ശരീരം മുഴുവൻ ഓക്‌സിജൻ എത്തിക്കേണ്ട ജോലി ചുവന്ന രക്‌താണുക്കൾക്കാണ്. അവ ആവശ്യത്തിനില്ലെങ്കിൽ ശരീരത്തിന്‍റെ മൊത്തം പ്രവർത്തനം താളം തെറ്റും.

ലക്ഷണങ്ങൾ

എപ്പോഴും തളർച്ച തോന്നുക

ശരീരത്തിന് എപ്പോഴും തളർച്ച തോന്നുന്നതാണ് അയേൺ അഭാവത്തിന്‍റെ പ്രധാന ലക്ഷണം. എന്നാൽ ഈ തളർച്ചയും ക്ഷീണവും ദൈനംദിന തിരക്കുകളുടെ ഭാഗമായി കരുതി അവഗണിക്കുകയാണ് പതിവ്. അതിനാൽ അനീമിയ എന്ന അവസ്‌ഥ കണക്കിലെടുക്കാതെ പോകും. ശരീരകോശങ്ങളിൽ ഓക്‌സിജൻ എത്താൻ പ്രയാസം നേരിടുമ്പോൾ ശരീരത്തിന്‍റെ ഊർജ്ജനില താഴേക്ക് പോരും.

ജോലിത്തിരക്ക് കൊണ്ട് സംഭവിക്കുന്ന ക്ഷീണവും, മേൽപ്പറഞ്ഞ ക്ഷീണവും കൂടിച്ചേരുമ്പോൾ അമിതക്ഷീണമാവും ഫലം. അതോടൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവും കുറയുന്നു.

കൈകാൽ തണുത്തിരിക്കുക

കൈകളും കാൽപ്പാദവും തണുത്തിരിക്കും. ദൈനംദിന കാര്യങ്ങളോട് താൽപര്യമില്ലായ്മ ഉണ്ടാകാം. എന്തോ അസുഖം ഉണ്ടെന്ന തോന്നൽ ഉള്ളിലുണ്ടാകും.

വിളറിയിരിക്കുക

ഹീമോഗ്ലോബിനാണ് രക്‌തത്തിന് ചുവപ്പ് നിറം നൽകുന്നത്. അതിലൂടെ ചർമ്മത്തിന് ഇളം റോസ് നിറം ലഭിക്കുന്നു. എന്നാൽ രക്‌തക്കുറവുണ്ടെങ്കിൽ വിളറി വെളുത്തിരിക്കും. സ്കിൻ ടോൺ എന്തായാലും വിളർച്ച മനസ്സിലാക്കാം. ചുണ്ടിന്‍റെ അകം, മോണ, കണ്ണ് ഇവ പരിശോധിച്ചാൽ വെളുത്തിരിക്കുകയാണെങ്കിൽ രക്‌തക്കുറവ് മനസ്സിലാക്കാം.

ഷോർട്ട് ബ്രീത്ത്

എത്ര ആഴത്തിൽ ശ്വാസമെടുത്താലും ഓക്‌സിജൻ അളവ് കുറവാണെങ്കിൽ വായു കിട്ടാത്ത പോലെ നിങ്ങൾക്ക് തോന്നാം. നേരത്തെ ഭംഗിയായി ചെയ്‌തിരുന്ന ചില കാര്യങ്ങൾ ഇപ്പോൾ ചെയ്യമ്പോൾ ശ്വാസം കിട്ടുന്നില്ലെന്ന് തോന്നുന്നുണ്ടോ? സ്റ്റെപ്പ് കയറുമ്പോഴും വർക്ക് ചെയ്യുമ്പോഴും കിതപ്പ് അനുഭവപ്പെടുകയും വേഗം വേഗം ശ്വാസമെടുക്കേണ്ടി വരികയും ചെയ്യുന്നുണ്ടെങ്കിൽ കാരണം അനീമിയ ആകാം.

ഹൃദയമിടിപ്പ് കൂടുന്നു

രക്‌തക്കുറവ് കുറേ നാളായി അനുഭവപ്പെടുന്ന വ്യക്‌തിയുടെ ഹൃദയാരോഗ്യം കുറയും. അനിയന്ത്രികമായ ഹൃദയമിടിപ്പ്, ഹൃദയം വലുതാകൽ, ഹൃദയത്തകരാറ് എന്നിവയിലേക്ക് വരെ ഈ അവസ്‌ഥ നയിച്ചേക്കാം. ഇത്തരം എന്തെങ്കിലും അവസ്‌ഥ ഉണ്ടെന്നു തോന്നിയാൽ മടിക്കേണ്ട എച്ച്ബി ലെവൽ ഒന്നു പരിശോധിച്ചു നോക്കുക.

ഇരിപ്പുറയ്‌ക്കാതെ തോന്നുക

എവിടെയും സ്വസ്ഥതയോടെ കുറച്ചു നേരം ഇരിക്കാൻ മനസ്സ് അനുവദിക്കാതിരിക്കുന്നത് രക്‌തക്കുറവിന്‍റെ ഒരു ലക്ഷണമാണ്. മാനസികമായ പ്രശ്നങ്ങൾ ഒന്നും അലട്ടുന്നില്ലെങ്കിലും അസ്വസ്ഥത തോന്നാം. രക്‌തത്തിലെ ഓക്‌സിജൻ പ്രവാഹം വർദ്ധിപ്പിക്കാൻ ശരീരം തന്നെ ചെയ്യുന്ന ഒരു ഉപരിഹാരം ആണിത്.

തലവേദന, തലയ്‌ക്ക് ഭാരം

അയേൺ കുറവുള്ളപ്പോൾ ഓക്‌സിജൻ ആദ്യമെത്തിക്കാൻ ശരീരം ശ്രമിക്കുന്ന ഭാഗം തലച്ചോർ തന്നെ. തന്മൂലം ബ്രെയിനിലേക്കുള്ള ധമനികൾക്ക് നീർക്കെട്ട് ഉണ്ടാകുകയും തലവേദന അനുഭവപ്പെടുകയും ചെയ്യാം. തലവേദനയും തലകറക്കവും രക്‌തക്കുറവിന്‍റെ ലക്ഷണമാകാറുണ്ട്. പ്രത്യേകിച്ചും സ്ത്രീകളിൽ.

മണ്ണ് തിന്നാൽ തോന്നുക

ചോക്ക്, മണ്ണ്, അരി, പേപ്പർ തുടങ്ങിയ സാധനങ്ങൾ ഭക്ഷിക്കാൻ തോന്നുന്നത് വിളർച്ചയുടെ ലക്ഷണമാണ്. കൂടെക്കൂടെ ഐസ് കഴിക്കാൻ തോന്നുന്നതും ഇതിന്‍റെ ഒരു പ്രതികരമാണെന്ന് പറയാം.

ഉൽക്കണ്ഠ അനുഭവപ്പെടുക

ജീവിതത്തിൽ അത്ര വലിയ ടെൻഷനൊന്നും ഇല്ല എങ്കിൽക്കൂടി എന്തോ ഒരു ഉൽക്കണ്ഠയും ആകാംക്ഷയോ വിടാതെ പിടിക്കൂടുന്നതായി തോന്നാം. ശരീരത്തിൽ ഓക്‌സിജന്‍ ലഭ്യത കുറയുമ്പോൾ ഇത്തരം അവസ്‌ഥ ശരീരത്തിലെ നാഡീവ്യൂഹങ്ങൾ സൃഷ്‌ടിക്കുകയാണ്. ഹൃദയമിടിപ്പു കൂടുമ്പോൾ അഡ്രിനാലിൻ ഉൽപാദിപ്പിക്കുന്നതും കൂടുന്നു.

മുടി കൊഴിച്ചിൽ

ഒരു ദിവസം നൂറു മുടിയിൽക്കൂടുതൽ പൊഴിയുന്നുണ്ടെന്ന് തോന്നിയാൽ ഗുരുതരമായ വിളർച്ചയുണ്ടോയെന്ന് പരിശോധിക്കണം. പ്രത്യേകിച്ച് താരൻ പോലുള്ള പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ.

നാവിൽ നിറവ്യത്യാസം

വിറ്റാമിൻ – അയേൺ അഭാവം ഉള്ളപ്പോൾ നാവിൽ നിറ വ്യത്യാസവും, വീക്കവും, പോളവും ഒക്കെ ഉണ്ടായെന്നു വരാം. കൂടാതെ മസിൽ ശക്‌തി രൂപപ്പെടുത്തുന്ന മിയോഗ്ലോബിൻ എന്ന പ്രോട്ടീന്‍റെ അളവ് കുറയുമ്പോൾ നാവിന്‍റെ ശക്‌തിക്കും കുറവു സംഭവിക്കുന്നു. ഈ പ്രോട്ടീൻ ചുവന്ന രക്‌താണുക്കളിലാണ് ഉണ്ടാവുന്നത്.

മാസമുറ രക്‌തസ്രാവം

സ്ത്രീകളിലെ അനീമിയയുടെ പ്രധാന കാരണം അമിതമായ രക്‌തസ്രാവമാണ്. നഷ്‌ടപ്പെടുന്ന രക്‌തത്തിന്‍റെ പകുതി അളവെങ്കിലും ഉൽപാദിപ്പിക്കാൻ കഴിയാതെ വരുകയും അതു തുടർ മാസങ്ങളിലും ആവർത്തിക്കുകയും ചെയ്യുമ്പോൾ രൂക്ഷമായ അനീമിയ കാരണമാകുന്നു.

ഓരോ മാസത്തെയും മാസമുറ രക്‌തത്തിന്‍റെ അളവ് മൂന്ന് ടേബിൾ സ്പൂൺ കവിഞ്ഞാൽ അമിതമായ രക്‌തസ്രാവമുണ്ടെന്ന് കണക്കാക്കാം. രണ്ട് മണിക്കൂറിടവിട്ട് പാഡ് മാറ്റേണ്ടി വരുന്നുണ്ടെങ്കിലും അമിതമായ രക്‌തസ്രാവം ഉണ്ടെന്ന് മനസമസിലാക്കാം.

വിളർച്ചയ്‌ക്കുള്ള കാരണങ്ങൾ

പോഷകക്കുറവ്, ഗർഭധാരണം, രക്‌തസ്രാവം തൈറോഡ് പ്രശ്നങ്ങൾ, ദഹനക്കുറവ് എന്നിവയെല്ലാം വിളർച്ചയ്ക്കുള്ള കാരണങ്ങളായി കാണാറുണ്ട്.

മാംസം, മീൻ, മുട്ട എന്നീ ഭക്ഷ്യവസ്‌തുക്കളിൽ നിന്നാണ് ഒരു പ്രത്യേക അയേൺ അംശം ലഭിക്കേണ്ടതാ. ചെടികളിൽ നിന്ന് മാത്രം ലഭിക്കുന്ന മറ്റൊരു തരം ഇരുമ്പിന്‍റെ അംശവും ശരീരത്തിന് വേണം. ഇലക്കറികളും ധാന്യങ്ങളും വിറ്റാമിൻ സി ഉൾപ്പെട്ട ഭക്ഷണത്തോടൊപ്പം കഴിച്ചാൽ വേണ്ടത്ര അളവിൽ അയേൺ ശരീരം അബ്സോർബ് ചെയ്യും.

ഗർഭാസ്‌ഥയിലും പ്രസവസമയത്തും അയേൺ ശരീരം കൂടുതൽ ആവശ്യപ്പെടുന്നുണ്ട്. ഡോക്‌ടർ പറയുന്ന അളവിൽ അയേൺ ഗുളികകൾ കഴിക്കാത്തവരിൽ പിന്നീട് അനീമിയ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. വിര, കൊക്കപ്പുഴു പോലുള്ള കീടങ്ങൾ ശരീരത്തിലുണ്ടെങ്കിലും രക്‌തക്കുറവ് സംഭവിക്കാം. തൈറോയിഡിന്‍റെ പ്രവർത്തനം ശരിയല്ലെങ്കിൽ മെറ്റബോളിസത്തെയും ബാധിക്കും. കുറഞ്ഞ എനർജി, ശരീരഭാരം, ശരീരത്തിന്‍റെ താപനില കുറയുക എന്നിങ്ങനെയെക്കെ കണ്ടാൽ തൈറോയിഡ് പ്രശ്നവും രക്‌തക്കുറവും ഉണ്ടോയെന്ന് പരിശോധിക്കണം.

ശരീരത്തിൽ അയേൺ വർദ്ധിപ്പിക്കാൻ

19 നും 50 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിദിനം 18 മില്ലിഗ്രാം അയേൺ ദിവസവും വേണം. ഗർഭിണിയാണെങ്കിൽ 27 മില്ലിഗ്രാം വേണ്ടി വരും. 50 വയസ്സിനു മുകളിലുള്ളവരും മാസമുറ ഇല്ലാത്തവരുമാണെങ്കിൽ 8 മില്ലിഗ്രാം മതിയാവും. ദിവസത്തിലൊരു നേരമെങ്കിലും ചീര, ബീഫ്, നട്ട്സ്, ചിക്കൻ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അനീമിയ പരിഹരിക്കാം. എന്നാൽ അയേണിന്‍റെ അംശം കൂടിയാലും നല്ലതല്ല. പ്രമേഹം, കാൻസർ, ഹൃദയാഘാതം തുടങ്ങിയ സാധ്യത വർദ്ധിപ്പിക്കാനിടയുണ്ട്. തന്മൂലം രക്‌തിത്തിലെ ഇരുമ്പിന്‍റെ അംശം എപ്പോഴും സാധാരണ നിലയിലായിരിക്കുന്നതിന് ശ്രദ്ധിക്കുക.

വീട്ടുജോലി എളുപ്പമാക്കാം

“റോമാ എന്‍റെ ഷർട്ട് എവിടെ?”

“അലമാരയിൽ കാണും നോക്കി എടുക്കൂ”

“എവിടെ.. ഞാൻ കണ്ടില്ല. എനിക്ക് ഇന്ന് ഒരു മീറ്റിംഗ് ഉണ്ട്. ഇവിടെ നല്ല ഷർട്ട് ഒന്നുമില്ല”.

“ഞാൻ ഇപ്പോൾ അങ്ങോട്ട് വന്നാൽ ലഞ്ച് പായ്ക്ക് ചെയ്യാൻ വൈകും.”

“നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് എന്‍റെ ജാക്കറ്റ് ഒക്കെ കവറിൽ സൂക്ഷിക്കാൻ. ഒന്നും കേൾക്കില്ല. മുഴുവൻ സമയവും അടുക്കളയിലാ. അതുകൊണ്ടാ മൊത്തം പ്രശ്നം.”

എന്നും രാവിലെ റോമയ്ക്കും ഭർത്താവ് രോഹിത്തിനും ഇടയിൽ ഇത്തരം സംസാരങ്ങൾ നടക്കുന്നത് സാധാരണമാണ്. പലപ്പോഴും ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ നീണ്ട വാഗ്വാദങ്ങൾ വരെ ഉണ്ടാകാറുണ്ട്. ജോലിത്തിരക്കും മറ്റും മൂലം പിറ്റേന്ന് വൈകി എഴുന്നേൽക്കേണ്ടി വരുന്നതിനാൽ കൃത്യസമയത്ത് ഓഫീസിലെത്താനും വൈകും. ദൈനംദിന ജോലികളിൽ ചില ക്രമീകരണങ്ങൾ കൊണ്ടുവരുന്നതോടെ എല്ലാം സിസ്‌റ്റമാറ്റിക് ആകുന്നതിനൊപ്പം കൃത്യ സമയത്ത് ഓഫീസിൽ എത്തുകയും ചെയ്യാം. ഒപ്പം സമ്മർദ്ദം കുറയുകയും ചെയ്യും.

മോഡേൺ ഗാഡ്‌ജെറ്റുകൾ ജോലി എളുപ്പമാക്കും

അതിനുള്ള ഒരു പോംവഴിയാണ് 4 ബർണറുകളുള്ള ഗ്യാസ് സൗ. അതിൽ ഒരേസമയം 4 ഭക്ഷണ വിഭവങ്ങൾ പാകം ചെയ്യാം. ഇലക്ട്രിക് ചോപ്പർ ഉണ്ടെങ്കിൽ പച്ചക്കറികൾ 2 മിനിറ്റ് കൊണ്ട് അരിയാം. റൊട്ടി മേക്കറിൽ റൊട്ടി തയ്യാറാക്കുകയും ചെയ്യാം. ഈ രീതിയിൽ മുഴുവൻ ഭക്ഷണവും തയ്യാറാക്കാൻ ഏകദേശം 20-30 മിനിറ്റ് സമയമേ എടുക്കൂ. ബാക്കിയുള്ള സമയം മറ്റു കാര്യങ്ങൾക്കായി വിനിയോഗിക്കുകയും ചെയ്യാം. റൊട്ടി മേക്കർ, ബാറ്റർമേക്കർ, റൈസ് കുക്കർ, ബ്രെഡ് മേക്കർ, വെജിറ്റബിൾ ചോപ്പർ, ഫുഡ് പ്രൊസസർ, സ്പ്രൗട്ട് മേക്കർ, കോഫി മേക്കർ എന്നിങ്ങനെയുള്ള ആധുനിക ഗാഡ്ജെറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയുടെ സഹായത്തോടെ മണിക്കൂറുകൾ എടുക്കുന്ന ജോലി മിനിറ്റുകൾക്കു ള്ളിൽ ചെയ്ത് തീർക്കാം. ആവശ്യാനുസരണം അവ ഉപയോഗപ്പെടുത്തുന്നതിലൂടെ ജോലി വളരെ എളുപ്പവുമാക്കാം.

സഹായം തേടുക

കൂട്ടുകുടുംബത്തിൽ കഴിയുന്ന സ്‌കൂൾ അധ്യാപികയായ രാജശ്രീക്ക് കൃത്യസമയത്ത് ഭക്ഷണം പാകം ചെയ്യാനും സ്‌കൂളിലെത്താനും ഏറെ ബുദ്ധിമുട്ടുള്ള കാര്യങ്ങളായിരുന്നു. സ്‌കൂളിൽ എത്താൻ വൈകുന്നതിനാൽ അവർക്ക് ശരിയായി ഒരുങ്ങാനോ പ്രാതൽ കഴിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാൽ പാചകം ചെയ്യാൻ ഒരു വീട്ടുജോലിക്കാരിയെ നിയോഗിച്ചതോടെ പ്രശ്നം ഒരുവിധം പരിഹരിക്കപ്പെട്ടു. കൃത്യസമയത്ത് ചെയ്തു തീർക്കാൻ പറ്റാത്ത ജോലികൾക്കായി വീട്ടു ജോലിക്കാരിയുടെ സഹായം തേടുന്നതിൽ തെറ്റില്ല. ഇതിനായി കുറച്ച് പണം അധികമായി ചെലവഴിക്കേണ്ടി വന്നാലും പിശുക്ക് കാണിക്കരുത്. കാരണം വീട്ടുജോലികൾ സുഗമമായി നടന്നാൽ മാത്രമേ നിങ്ങൾക്ക് ജോലിയിലും മറ്റ് കുടുംബ കാര്യങ്ങളിലും ശരിയായ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ.

ഭക്ഷണകാര്യത്തിൽ ആസൂത്രണം ആവശ്യമാണ്

രാവിലെ ഏതൊരു വീട്ടമ്മയുടെയും മനസ്സിൽ ഓടിയെത്തുന്ന ഒരു ചോദ്യമുണ്ട്. “ഇന്ന് എന്താണ് ഭക്ഷണത്തിനായി തയ്യാറാക്കുക?” തലേന്ന് മുൻക്കൂട്ടി ഒന്നും പ്ലാൻ ചെയ്യാത്തവരെ സംബന്ധിച്ചാണ് ഈ കൺഫ്യൂഷൻ കൂടുതൽ പ്രശ്നമാകുക. കൃത്യമായ പ്ലാനിംഗ് ഇല്ലാത്തതുകൊണ്ട് അക്കാരണം കൊണ്ട് ചിലപ്പോൾ സമയ നഷ്ട‌ം വരെ ഉണ്ടാകാം. ഇതൊഴിവാക്കാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ഭക്ഷണം മുൻക്കൂട്ടി ആസൂത്രണം ചെയ്യുക എന്നുള്ളത്. വരുന്ന ആഴ്ചയിലെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, മിഡ്-സ്‌നാക്സ് എന്നിവ വാരാന്ത്യങ്ങളിൽ ആസൂത്രണം ചെയ്യാം. ഇത് ബോർഡിൽ എഴുതുകയോ പ്രിന്‍റ് എടുത്ത് ഫ്രിഡ്‌ജിൽ ഒട്ടിക്കുകയോ ചെയ്യാം. അങ്ങനെ എല്ലാ ദിവസവും വീട്ടുജോലിക്കാരിക്ക് നിർദ്ദേശം കൊടുക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. മറ്റൊന്ന്, ഫുഡ് മെനു ആസൂത്രണം ചെയ്യുമ്പോൾ കുടുംബാംഗങ്ങളുടെ സഹായവും സ്വീകരിക്കാം. അങ്ങനെയായാൽ എല്ലാവർക്കും ഇഷ്ടമാകുന്ന വിഭവങ്ങൾകൂടി മെനുവിൽ എഴുതിച്ചേർക്കാം.

തയ്യാറെടുപ്പ് മുൻകൂറായി

അഞ്ജലിയും ആരുഷും ഒരു മൾട്ടിനാഷണൽ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയർമാരാണ്. അഞ്ജലിക്ക് പാചകം തീരെ ഇഷ്ട‌മല്ല. അതേ സമയം ജോലിക്കാരി തയ്യാറാക്കുന്ന ഭക്ഷണം ആരുഷിന് ഇഷ്ടവുമല്ല. ആരുഷിന് സ്വയം പാചകം ചെയ്യാൻ ആണ് ഇഷ്ട‌ം. “ഓഫീസിൽ നിന്ന് വന്നതിന് ശേഷം ഞങ്ങൾ രണ്ടുപേരും പച്ചക്കറികൾ അരിഞ്ഞ് വയ്ക്കും. മസാലകൾ തയ്യാറാക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കും. രാവിലെ അരിഞ്ഞുവച്ച പച്ചക്കറികൾ കൊണ്ട് എളുപ്പത്തിൽ കറി തയ്യാറാക്കും. ഈ സമയം കൊണ്ട് ഒഴിവുള്ളവർ ചപ്പാത്തിയോ ദോശയോ തയ്യാറാക്കും. അതോടെ ചെറിയ ഒരു അധ്വാനം കൊണ്ട് നമുക്ക് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാം.” എന്നാണ് താൻ കണ്ടെത്തിയ പ്രതിവിധിയെക്കുറിച്ച് ആരുഷ് പറയുന്നത്.

രാവിലെയുള്ള തിരക്കേറിയ ജോലിക്കിടയിൽ നമുക്ക് പലപ്പോഴും സമയം കിട്ടണമെന്നില്ല. ഈ പ്രശ്നം ഒഴിവാക്കാൻ തലേന്ന് തന്നെ പച്ചക്കറികൾ വ്യത്തിയാക്കി അരിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യമെങ്കിൽ അരപ്പും തയ്യാറാക്കി വയ്ക്കുന്നതും സമയലാഭമുണ്ടാക്കും. അധിക വേവുള്ള പയർ ഇനങ്ങൾ കുതിർത്ത് വേവിച്ചു ഫ്രിഡ്‌ജിൽ വയ്ക്കുന്നതും ഗുണം ചെയ്യും. പിറ്റേന്ന് അതെടുത്തു അരപ്പോ മസാലയോ ചേർത്ത് കറി തയ്യാറാക്കാം. തേങ്ങ വറുത്തരച്ച കറികൾ തലേന്ന് തന്നെ തയ്യാറാക്കി വയ്ക്കുന്നതും ഉചിതമാണ്. ഇത്തരത്തിൽ സുപരിചിതമായ ചില പൊടിക്കൈ വിദ്യകളിലൂടെ രാവിലെയുള്ള തിരക്കും അലച്ചിലും ഒഴിവാക്കാവുന്നതേയുള്ളൂ. രാവിലെ സമയം ലാഭിക്കാം. സ്വസ്‌ഥമായി ഇരുന്ന് പുസ്‌തകമോ പത്രമോ വായിക്കുകയും പ്രാതൽ കഴിക്കുകയും ചെയ്യാം. അതുപോലെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് സാലഡുകൾ. വ്യത്യസ്‌ത തരത്തിൽ തയ്യാറാക്കാവുന്ന ഒന്നാണിത്. സാലഡ്. മുൻക്കൂട്ടി പ്ലാൻ ചെയ്ത് തയ്യാറാക്കി കണ്ടെയ്‌നറിൽ സ്‌റ്റോർ ചെയ്‌ ഫ്രിഡ്‌ജിൽ വയ്ക്കാം. പിറ്റേന്നത് ലഞ്ച് ബോക്സിനൊപ്പം എടുത്ത് വയ്ക്കാം.

അടുക്കളയിൽ വാരാന്ത്യം ആഘോഷിക്കരുത്

വാരാന്ത്യം മിക്കവരെയും സംബ ന്ധിച്ച് ഒരു ആഘോഷം പോലെയാണ്. സെൽഫ് കെയർ, ഗാർഡനിംഗ്, വീടും പരിസരവും വൃത്തിയാക്കൽ, ഗൃഹാലങ്കാര പണികൾ, മറ്റ് ഹോബികൾ അങ്ങനെ നിരവധി കാര്യങ്ങൾക്കായി ഈ ദിവസം ചെലവഴിക്കപ്പെടുന്നു. ഇത്തരം ജോലികൾ ഒറ്റയ്ക്ക് ചെയ്യാതെ കുടുംബാംഗങ്ങളുടെ സഹായവും ഉറപ്പു വരുത്തുക. ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ ഹൃദ്യമായ ആശയവിനിമയം സാധ്യമാക്കുകയും ബന്ധങ്ങളെ കെട്ടുറപ്പുള്ളതാക്കുകയും ചെയ്യും. ആ ദിവസം മുഴുവനും അടുക്കളയിൽ പാചകത്തിനായി ചെലവഴിക്കുന്നത് ഉചിതമല്ല. വാരാന്ത്യങ്ങളിൽ പുറത്ത് പോയി ഭക്ഷണം കഴിക്കുകയോ പ്ലാൻ അനുസരി ച്ച് ഇഷ്ടപ്പെട്ട ഒന്നോരണ്ടോ വിഭവം കുടുംബാംഗങ്ങൾ ഒരുമിച്ച് തയ്യാറാക്കുകയോ ചെയ്യാവുന്നതാണ്.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें