കാസ എക്സോട്ടിക്കിന്റെ സ്ഥാപകയും പ്രശസ്ത ഇന്റീരിയർ സ്റ്റൈലിസ്റ്റും എന്ന നിലയിൽ സ്വന്തം ബ്രാൻഡിനെ ആഗോളതലത്തിൽ എത്തിച്ച വനിതയാണ് ഭാവന. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ഐഐഎഫ്റ്റി) പൂർവ്വ വിദ്യാർത്ഥി ആയ ഭാവന ഭട്നാഗർ ഇന്റീരിയർ ഡിസൈൻ വ്യവസായത്തിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചു. ഉപഭോക്താവിന് പ്രതീക്ഷകൾക്കപ്പുറമുള്ള അസാധാരണമായ അനുഭവം നൽകുക എന്നതാണ് അവരുടെ വിജയമന്ത്രം. സ്പെയിൻ, ഇറ്റലി, ഇന്തോനേഷ്യ, തുർക്കി, മൊറോക്കോ, ചൈന തുടങ്ങിയ ഫാഷൻ ഹബ്ബുകളിൽ ഡിസൈൻ ചെയ്യുന്നതിനായി എക്സ്ക്ലൂസീവ് ടൂറുകൾ സംഘടിപ്പിച്ച് അവർ അവരുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നു.
കോളേജ് പഠനകാലത്ത് മികച്ച പിയാനിസ്റ്റ് ആയിരുന്നു. ഒപ്പം അഭിനേതാവും. അക്കാലത്ത് ഈഡിപ്പസ്, ഒഥല്ലോ തുടങ്ങിയ നാടകങ്ങളിൽ പ്രധാന വേഷങ്ങൾ ചെയ്തു. ഡിസൈൻ വെറുമൊരു കലാരൂപമല്ലെന്നും നിറങ്ങൾ, ടെക്സചറുകൾ, രൂപങ്ങൾ എന്നിവയിലൂടെ പ്രകടിപ്പിക്കുന്ന വൈകാരിക അനുഭവമാണെന്നും ഭാവന വിശ്വസിക്കുന്നു.
ദേശീയ അന്തർദേശീയ തലത്തിൽ പ്രശംസ നേടിയ ഭാവനയുടെ ഡിസൈൻ പ്രോജക്ടുകളിൽ അവരുടെ സർഗ്ഗാത്മകത പ്രതിഫലിക്കുന്നു. ഇന്റീരിയർ ഡിസൈനിലെ മികച്ച സംഭാവനയ്ക്ക് അസോചം ആദരവ് ലഭിച്ച ഭാവന ഭട്നാഗർ കഴിവുള്ള ആർക്കിടെക്റ്റുകൾ, ഗ്രാഫിക് ആർട്ടിസ്റ്റുകൾ, പ്രോജക്ട് മാനേജർമാർ എന്നിവരുൾപ്പെട്ട ടീമിനൊപ്പം ക്ലയന്റുകളുടെ കാഴ്ചപ്പാടുകൾ ജീവസുറ്റതാക്കാൻ ശ്രമിക്കുന്നു.
കാസ എക്സോട്ടിക് തുടക്കം മുതൽ ശ്രദ്ധേയമായ വിജയം നേടിയിട്ടുണ്ട്.
അവാർഡുകളും നേട്ടങ്ങളും
- ടൈംസ് വിഷനറി ലീഡേഴ്സ് 2022
- ഔട്ട്ലുക്ക് ബിസിനസ് വുമൺ എന്റർപ്രണർ ഓഫ് ദി ഇയർ 2022
- ടൈംസ് 40 അണ്ടർ 40 2022
- ഹൗസ് ഓഫ് കോമൺസ്, ലണ്ടൻ, യുകെ, ഏഷ്യ ഇന്റീരിയർ ഡിസൈനർ ഓഫ് ദി ഇയർ 2022
- ബിസിനസ് ഔട്ട്ലുക്കിന്റെ 2022 വർഷത്തെ വനിതാ സംരംഭക
- ഫോർച്യൂൺ ഇന്ത്യ ഐക്കൺ 2022
- ഇറ്റി ഇൻസ്പിരേഷണൽ വുമൺ ലീ ഇയർ 2023
- ടൈംസ് മോഡൽ ലീഡർ
- സിഇഒ മാഗസിൻ ബെസ്റ്റ് ക്രിയേറ്റീവ് ഇന്റീരിയർ ഡിസൈനർ
- ഇന്റീരിയർ ഡിസൈൻ മേഖലയിൽ മികച്ച സംഭാവനയ്ക്ക് അസോചം ആദരവ്
- വുമൺ എന്റർപ്രണർ ഇന്ത്യ 2023-ലെ മികച്ച 10 വനിതാ സ്റ്റാർട്ടപ്പ് ലീഡറിൽ ഒരാൾ.
ഭാവനയുമായുള്ള സംഭാഷണത്തിൽ നിന്ന്:
ചോദ്യം: ഈ രംഗത്തേക്ക് എത്തിച്ചേർന്നത് എങ്ങനെ?
ഇന്റീറിയർ ഡിസൈനിനോട് എനിക്ക് എപ്പോഴും ഒരു ഇഷ്ടം ഉണ്ടായിരുന്നു. രാജസ്ഥാനിലേക്കുള്ള ഒരു യാത്രയിൽ ഞാൻ അത് എന്റെ പാഷൻ കൂടിയാണ് എന്ന് തിരിച്ചറിഞ്ഞു. അവിടെയുള്ള ചരി ത്രപരമായ കെട്ടിടങ്ങളുടെ മഹത്വം ദർശിച്ചപ്പോൾ പരമ്പരാഗത കലയും ആധുനിക രൂപകൽപ്പനയും എങ്ങനെ ഒരുമിച്ചു ചേർക്കാമെന്ന് ഞാൻ ചിന്തിച്ചു. ആഡംബരത്തിന്റെയും കരകൗശലത്തിന്റെയും ആധുനികതയുടെയും സമ്പൂർണ്ണതയോടെ ഒരു ഡിസൈൻ ഹൗസ് സൃഷ്ടിക്കാൻ ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു അത്.
ചോദ്യം: വീടും ജോലിയും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ ആരുടെ പിന്തുണയാണ് ലഭിച്ചത്?
എന്റെ കുടുംബം എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. എന്നാൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് എന്നിൽ നിന്ന് തന്നെയാണ്. എന്റെ നിശ്ചയദാർഢ്യം കൊണ്ടാണ്. ഒരു വനിതാ സംരംഭക എന്ന നില യിൽ ഒരുപാട് വെല്ലുവിളികൾ ഉണ്ടായെങ്കിലും എല്ലാ ബുദ്ധിമുട്ടുകളും അവസരമായി കണ്ട് ഞാൻ മുന്നോട്ട് പോയി.