വൈകുന്നേരം ഹാളിലിരുന്ന് ടിവി കൊണ്ടിരിക്കുന്നതിനിടെയാണ് പുറത്ത് ആയിഷയുടെ ഉച്ചത്തിലുള്ള ശബ്ദം മുഴങ്ങിയത്. ആരെയോ അവൾ ശകാരിക്കുകയാണ്. തിടുക്കപ്പെട്ട് ഞാൻ പുറത്തുപോയി നോക്കി. അവൾ ഏതോ പരിക്കേറ്റ യുവാവിനെ തോളിൽ താങ്ങിപ്പിടിച്ചു കൊണ്ട് ഗേറ്റ് കടന്നു വരാൻ ശ്രമിക്കുകയായിരുന്നു. ഹോസ്‌റ്റലിലെ സെക്യൂരിറ്റിക്കാരൻ യുവാവിനെ അകത്തേക്ക് കടക്കുന്നതിൽ നിന്നും തടഞ്ഞു. ആയിഷ വലിയ ദേഷ്യത്തിലാണ്. "ചേട്ടാ, ഹോസ്റ്റൽ നിയമത്തെക്കുറിച്ചൊന്നും എന്നെ പഠിപ്പിക്കണ്ട പരിക്കേറ്റയാളെ രക്ഷിക്കുന്നത് തെറ്റാണോ? കുറഞ്ഞത് ഇയാൾക്ക് മരുന്നെങ്കിലും പുരട്ടി കൊടുക്കട്ടെ, വെറുതേ മുട്ട് ന്യായം പറയാതെ." ആയിഷയ്ക്ക് ദേഷ്യമടക്കാനായില്ല.

ആയിഷയോട് സംസാരിക്കുന്നത് പന്തിയല്ലെന്ന് മനസിലായതോടെ സെക്യൂരിറ്റിക്കാരൻ ഒടുവിൽ ഗെയിറ്റ് തുറന്നു. എന്തോ പിറുപിറുത്തുകൊണ്ട് ആയിഷ യുവാവിനെ താങ്ങിപ്പിടിച്ച് ഹോസ്റ്റൽ വരാന്തയിലുള്ള ബെഞ്ചിലിരുത്തി. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു. “ആരെങ്കിലും ഒന്ന് വന്നേ? കുറച്ച് വെള്ളമെടുത്ത് കൊണ്ടുവാ.." ആ സമയം ആയിഷ യുവാവിനെ ശകാരിക്കാനും തുടങ്ങി.

“നിങ്ങൾക്ക് ചാവാൻ എന്‍റെ വണ്ടിയെ കണ്ടുള്ളോ? അതിനുള്ള ശിക്ഷയും കിട്ടി. ഛെ, സമയം മെനക്കെടുത്താൻ എവിടെ നിന്നെങ്കിലും ചാടി പോന്നോളും, അവിടെയുണ്ടായിരുന്ന കടക്കാർ ബഹളം വെച്ച് വന്നതാ. ഭാഗ്യത്തിന് അവരാരും എന്നെ തെറി പറഞ്ഞില്ല." വായിൽ വന്നതൊക്കെ പറഞ്ഞിട്ടും ആയിഷയുടെ കലിയടങ്ങിയില്ല.

യുവാവ് നിശബ്ദനായി ആയിഷയെ തന്നെ നോക്കിക്കൊണ്ടിരുന്നു. ഹോസ്‌റ്റൽ അന്തേവാസികൾ ഓരോരുത്തരും ബഹളം കേട്ട് ഓടിവന്ന് നോക്കിക്കൊണ്ടിരുന്നുവെങ്കിലും ആയിഷയെ ഭയന്ന് എല്ലാവരും അവരവരുടെ മുറികളിലേക്ക് പോയി.

യുവാവിന്‍റെ മുഖത്ത് ലജ്ജാഭാവം നിറഞ്ഞു നിന്നു. കൈയ്ക്ക് വല്ലാതെ പരിക്കേറ്റിരുന്നതിനാൽ അയാൾ വേദന കടിച്ചുപിടിച്ച് നിസ്സഹായനായി ആയിഷയെ നോക്കിയിരുന്നു. മുഖത്തും കാലുകളിലും അങ്ങിങ്ങായി പരിക്കുണ്ട്. നെറ്റിയിൽ നിന്നും രക്തം വാർന്നൊലിച്ചുകൊണ്ടിരുന്നു. യുവാവിന്‍റെ പരിതാപകരമായ അവസ്‌ഥ കണ്ട് എനിക്കയാളോട് അലിവ് തോന്നി. ഞാൻ മുറിയിൽ ചെന്ന് ഡെറ്റോളും പഞ്ഞിയും എടുത്തുകൊണ്ടുവന്നു.

ഹോസ്‌റ്റലിലെ പാചകക്കാരി ഒരു ബക്കറ്റിൽ വെള്ളവുമായി വന്നു. ആയിഷ മഗ്ഗിൽ വെള്ളവും ഡെറ്റോളും കലർത്തി ചെറുപ്പക്കാരന്‍റെ ശരീരത്തിലെ മുറിവുകൾ തുടച്ചുവൃത്തിയാക്കി മരുന്ന് പുരട്ടി മുറിവ് കെട്ടി. അതിനുശേഷം സമീപത്ത് നിൽക്കുകയായിരുന്ന എന്നോട് ആയിഷ പറഞ്ഞു.

“നീ ഇയാൾക്ക് കുറച്ച് തണുത്ത വെള്ളം കുടിക്കാൻ കൊടുക്ക്, അപ്പോഴേക്കും ഞാനിയാളുടെ വീട്ടിൽ വിളിച്ച് വിവരം പറയട്ടെ."

“ആയിഷ നിനക്കയാളെ നേരത്തെ പരിചയമുണ്ടോ?" എന്‍റെ ചോദ്യം കേട്ട് അവൾ പൊട്ടിച്ചിരിച്ചു.

“അയ്യോ ഇല്ലേ, ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ എവിടെ നിന്നോ ഇയാൾ മനപൂർവ്വം എന്‍റെ ബൈക്കിന് മുന്നിൽ ചാടുകയായിരുന്നു. ഇനി വീട്ടുകാർ വന്ന് ഇയാളെ ആശുപത്രിയിൽ കൊണ്ടുപോകട്ടെ." അവൾ യുവാവിൽ നിന്നും അയാളുടെ അച്ഛൻ ഫോൺ വാങ്ങി സംസാരിച്ചു.

തിരിച്ച് മുറിയിലെത്തിയ ഞാൻ ആയിഷയെപ്പറ്റി ആലോചിച്ചുകൊണ്ടിരുന്നു. വളരെ വ്യത്യസ്തമായ മുഖവും ഭാവവുമായിരുന്നു ഞാനിന്ന് അവളിൽ കണ്ടത്. ആ യുവാവിന്‍റെ മുറിവ് അവൾ എത്ര അലിവോടെയും ശ്രദ്ധയോടുമാണ് തുടച്ച് വൃത്തിയാക്കിക്കൊണ്ടിരുന്നത്. ഒരമ്മ മകനെ പരിചരിക്കുന്ന അതേ ഗൗരവവും ആത്മാർത്ഥതയും, ഹോസ്‌റ്റലിൽ വഴക്കാളി ഇമേജുള്ള ആയിഷയുടെ മനസ്സിലെങ്ങോ ഒരു ആർദ്രഭാവവുമുണ്ടെന്ന് ഞാൻ ഇടയ്ക്ക് തിരിച്ചറിഞ്ഞതാണ്. അതിനാലാവാം എനിക്കവളോട് ആദ്യം മുതലേ സ്നേഹമായിരുന്നു. അഹങ്കാരി, ധിക്കാരി, മയമില്ലാത്തവൾ... അവളെക്കുറിച്ച് ഹോസ്‌റ്റ‌ൽ വാസികൾക്കിടയിൽ വിശേഷണങ്ങൾ ഏറെയായിരുന്നു. ആയിഷ വായ തുറന്നാൽ ധിക്കാരമേ പറയൂ എന്നായിരുന്നു സെക്യൂരിറ്റിക്കാരന്‍റെ വരെ പരാതി. ഹാളിൽ ടിവി കാണാൻ വന്നാൽ ആയിഷ അവൾക്കിഷമുള്ള ചാനലേ വയ്ക്കു. ഹോസ്റ്റലിലെ തൂപ്പുകാരി ആദ്യം അവളുടെ മുറി വൃത്തിയാക്കിയ ശേഷം മാത്രമേ മറ്റ് മുറികളിലേക്ക് കടന്നിരുന്നുള്ളൂ. ആയിഷയ്ക്ക് അത് നിർബന്ധമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...