അന്തർദേശീയ തലത്തിൽ സംഘടിപ്പിച്ച കഥ മത്സരവിഭാഗത്തിൽ അരുൺ കുമാറിന്‍റെ കഥാരചനയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഒന്നാം സമ്മാനാർഹമായ കഥ. ചെറുപ്പത്തിൽ അമ്മയേയും അച്‌ഛനേയും നഷ്ടപ്പെട്ട് ഉയർച്ച താഴ്ചകളെ നേരിട്ട്, പിന്നീട് രാജ്യത്തിന്‍റെ പ്രധാന മന്ത്രിയായി മാറിയ ഒരു വ്യക്‌തിയെക്കുറിച്ചായിരുന്നു ആ കഥയിൽ പ്രതിപാദിച്ചിരിക്കുന്നത്.

മൂന്ന് വർഷം മുമ്പ് ഇതേ മത്സരത്തിൽ വിജയിച്ച മാധവിയും വിധികർത്താക്കളിൽ ഉൾപ്പെട്ടിരുന്നു. പ്രസ്തുത കഥ വായിച്ച് ആവേശഭരിതയായ മാധവി കഥാകാരന്‍റെ പേര് വായിച്ചതോടെ മുഖഭാവമാകെ മാറി. അരുൺ കുമാർ! ഏതാനും നിമിഷം ആ പേരിൽ മനസ്സുടക്കി നിന്നു. ഇനി ഇദ്ദേഹമാണോ? മനസ്സ് വിചിത്രമായ ചിന്തകളിലൂടെ കടന്നു പോയി.

“സർ” മാധവി തൊട്ടടുത്തിരുന്ന ബഹുമാന്യനായ സാഹിത്യകാരൻ നിർമ്മൽ കുമാറിനെ വിളിച്ചു. സാഹിത്യ ലോകത്തെ കുലപതികളിലൊരാളായിരുന്നു നിർമ്മൽ കുമാർ.

“എന്താണ് മാധവി?”

“എനിക്ക് ഈ ലേഖകന്‍റെ ചിത്രമൊന്ന് കാണാൻ ആഗ്രഹമുണ്ട്.”

“പക്ഷേ, മാധവി കഥയെഴുത്തുകാരുടെ ചിത്രം അയക്കാനുള്ള വ്യവസ്‌ഥ ഈ മത്സരത്തിനില്ലായെന്ന കാര്യം നിനക്കറിയാമല്ലോ. അങ്ങനെ ചെയ്‌താൽ ഈ മത്സരത്തിന്‍റെ സുതാര്യതയെ ബാധിക്കില്ലേ”

“സോറി സാർ, ഞാൻ അതങ്ങ് മറന്നു,” മാധവി നിരാശഭാവത്തിൽ എന്തോ ചിന്തയിൽ മുഴുകി.

“പക്ഷേ, എന്താ അങ്ങനെ ചോദിച്ചത്?”

“ഒന്നുമില്ല സർ... ഞാൻ വെറുതെ.” വൈകുന്നേരമായതോടെ മാധവി വീട്ടിൽ മടങ്ങിയെത്തി. പക്ഷേ അവളുടെ മനസ്സിൽ എന്തോ തികട്ടി നിൽക്കുന്നതു പോലെ തോന്നി. ആ വിമ്മിഷ്ടം മറികടക്കാൻ അവളാഗ്രഹിച്ചുവെങ്കിലും അവൾക്കതിന് കഴിഞ്ഞില്ല. വീട്ടിലെത്തിയ മാധവിയുടെ അടുത്ത് അദിതി കുസൃതി ചിരിയോടെ ഓടിയെത്തി സ്നേഹ പ്രകടനങ്ങൾ കാട്ടിയെങ്കിലും മാധവിയുടെ മനസ്സ് അവിടെയെങ്ങുമായിരുന്നില്ല. ഇത്രയും കാലം മനസ്സിലെങ്ങോ മൂടിക്കിടന്ന തീക്കനൽ കാറ്റുവീശി ആളിക്കത്തിക്കുകയാണല്ലോ ഈ പേര്. എന്തിന്?

പരിസരബോധം വന്ന മാധവി അദിതിയുടെ ഓരോ ചോദ്യത്തിനും മൂളിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷേ ഇന്ന് ഈ പേര് പഴയൊരു മുറിവ് കുത്തി വേദനിപ്പിക്കുകയാണല്ലോ. ശിരസിന് ഭാരമേറുന്നതു പോലെ. അകാരണവും അജ്ഞാതവുമായ വേദന നെഞ്ചിലാകെ കത്തി പടരുന്നു. ഭൂതകാലത്തിൽ മറന്ന്, മാഞ്ഞു പോയതെല്ലാം ഓർമ്മയിലേക്ക് തിരിച്ച് വരികയാണല്ലോ. ആഗ്രഹിക്കാൻ ഇഷ്ടപ്പെടാത്ത ഒന്ന് ഓർമ്മയിലേക്ക് തള്ളിക്കയറി വന്ന പോലെ.

******************************

രാത്രിയുടെ നിശബ്ദതയെ തെല്ലൊന്ന് അസ്വസ്ഥമാക്കി കൊണ്ട് 12 മണിയായതിന്‍റെ സൂചന ക്ലോക്കിൽ നിന്നും മുഴങ്ങി കേട്ടു. ജീവിതത്തിന്‍റെ ഭാഗമായിരുന്ന അവളുടേത് മാത്രമായിരുന്ന... ആ വ്യക്‌തിയെ അവൾ ആ രാത്രിയും പതിവു പോലെ കാത്തുകാത്തിരുന്നു. ഘടികാര സൂചി ചലിക്കുന്നതും നോക്കി അയാളെ കാത്തിരിക്കുന്നത് കുറച്ചു ദിവസങ്ങളായി. അവളുടെ ദിനചര്യയായി മാറിയിരുന്നു. എന്നാൽ അയാൾക്ക് അവളെക്കുറിച്ച് യാതൊരു ചിന്തയുമുണ്ടായിരുന്നില്ല.

ഈയൊരു ചിന്തയിൽ മാധവിയുടെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് അടിക്കടി നീണ്ടു കൊണ്ടിരുന്നു. പിന്നീടവൾ ജനാല തുറന്ന് റോഡിലേക്ക് മിഴിനട്ടിരുന്നു. അയാൾ വരുന്നുണ്ടാകുമോ.... എന്നാൽ അവൾ പ്രതീക്ഷിച്ചതു പോലെ റോഡ് തീർത്തും വിജനമായിരുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...