വെർച്വൽ മീറ്റിംഗുകളും ഇന്ന് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണല്ലോ. അത്തരം അവസരങ്ങൾക്ക് അനുയോജ്യമായ പ്രൊഫഷണൽ ലുക്ക് കൈവരിക്കാൻ സഹായിക്കുന്ന ചില ഈസി ഹെയർസ്റ്റൈലുകൾ തിരഞ്ഞെടുക്കാം.

വൃത്തിയുള്ള ഹെയർസ്റ്റൈലും ലുക്കും വ്യക്‌തിയുടെ പ്രൊഫഷണലിസം കാണിക്കുക മാത്രമല്ല, ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യും. എന്നിരുന്നാലും വെർച്വൽ മീറ്റിംഗിന്‍റെ ഏറ്റവും നല്ല വശം ക്യാമറയിൽ കാണുന്ന ഭാഗം മാത്രം ഫോക്കസ് ചെയ്യുകയെന്നാണ്. ക്യാമറ, കണ്ണിന്‍റെ തലത്തിലായിരിക്കാൻ ഏതാനും പുസ്‌തകങ്ങളുടെ മുകളിൽ ലാപ്ടോ പ്പ് ഉയർത്തി വയ്ക്കുക. വ്യക്തിയുടെ ഹെയർസ്റ്റൈലിന്‍റെയും മുഖത്തിന്‍റെയും മികച്ച കാഴ്‌ച നൽകാൻ ഇത് ഉപകരിക്കും. എപ്പോഴും ജനാലയ്ക്ക് അഭിമുഖമായി ഇരിക്കുക. ഇത് മുടിയുടെ തിളക്കം വർദ്ധിപ്പിക്കുകയും മുഖത്ത് നിഴലുകൾ വീഴുന്നത് തടയുകയും ചെയ്യും. മികച്ച പ്രൊഫഷണലിസം കൈവരിക്കാൻ ഏതാനും മിനിറ്റുകൾകൊണ്ട് ചെയ്യാവുന്ന ചില ഹെയർ സ്റ്റൈലിംഗ് രീതികളും മേക്കപ്പ് നുറുങ്ങുകളും ഇതാ:

ബേസ് ലൈറ്റ് ആയിരിക്കണം

വെർച്വൽ മീറ്റിംഗുകൾക്ക് ഫുൾ കവറേജ് ഫൗണ്ടേഷന് പകരം ലൈറ്റ് വെയ്‌റ്റ് ഫൗണ്ടേഷനോ സിസി ക്രീമോ ബേസായി ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ണിനു താഴെയുള്ള വൃത്തങ്ങളും പാടുകളും മറയ്ക്കാൻ കൺസീലറും ഉപയോഗിക്കാം.

നിറങ്ങൾ ലൈറ്റ് ആയിരിക്കണം

സാധാരണയായി ഓഫീസിൽ പോകുമ്പോൾ പെൺകുട്ടികൾ കറുത്ത ഐ ലൈനർ ഉപയോഗിക്കാറുണ്ട്. എന്നാൽ വെർച്വലായി കണക്റ്റ് ചെയ്യുമ്പോൾ കറുത്ത ലൈനർ ഉപയോഗിക്കുന്നത് ക്യാമറയിൽ വ്യക്‌തിയെ കൂടുതൽ ഇരുണ്ടതായി തോന്നിപ്പിക്കും. അതിനാൽ കറുത്ത ഐലൈനറിന് പകരമായി ബ്രൗൺ അല്ലെങ്കിൽ ഗ്രേ നിറങ്ങൾ തെരഞ്ഞെടുക്കാം. ഐലൈനർ പോലെ ഐഷാഡോയും ലിപ് ഷേഡുകളും ലൈറ്റ് ആയി നിലനിർത്തുന്നതാണ് നല്ലത്.

ഹെയർസ്റ്റൈലും സ്പെഷ്യലാക്കാം

ഡബിൾ ടോപ്പ് പോണിടെയിൽ: മുടി പോണിടെയിലാക്കി സ്റ്റൈൽ ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ ഇതൽപം ലളിതമാക്കി വ്യത്യസ്‌തമായ ലുക്കിൽ സൃഷ്‌ടിക്കാം. ആദ്യം മുടിയുടെ പകുതിയെടുത്ത് പോണിടെയിലാക്കി കെട്ടുക. ബാക്കി ലൂസായി കിടക്കുന്ന മുടി ബ്രെയ്‌ഡിന് മുകളിൽ കൊണ്ടുവന്ന് ഒരു റബ്ബർ ബാൻഡ് ഉപയോഗിച്ച് ഉറപ്പിക്കുക. അതിന് താഴെയായി രണ്ടാമതായി ഒരുക്കുന്ന പോണിടെയിൽ മുമ്പ് സൃഷ്ടിച്ചതിനേക്കാൾ അൽപം കട്ടിയുള്ളതായിരിക്കണം. കാഴ്ചയിൽ മുടിയ്ക്ക് കട്ടിയുള്ളതായി തോന്നിപ്പിക്കുകയും പോണിടെയിൽ വളരെ സ്റ്റൈലിഷായി കാണപ്പെടുകയും ചെയ്യും.

സ്ലീക്ക് ലോ ബൺ: പ്രെഫഷണലായതും എളുപ്പമുള്ളതുമായ ലുക്കാണിത്. മുടി പിന്നിലേക്ക് എടുത്ത് കഴുത്തിന് സമീപം ലളിതമായ ഒരു ബൺ തയ്യറാക്കി പിൻ ഉപയോഗിച്ച് ഉറപ്പിക്കുക. ആർക്കും എളുപ്പത്തിൽ ചെയ്യാവുന്ന സ്റ്റൈലിംഗ് ആണിത്.

ഹാഫ് അപ്പ് ഹാഫ് ഡൗൺ: ഈ ലുക്കിന് മുടി പകുതിയായി എടുത്ത് മുകൾ ഭാഗം ക്ലിപ്പ് ചെയ്യുക. ബാക്കിയുള്ള മുടി ചീകിയിടുക.

ഫ്രഞ്ച് ബ്രെയ്‌ഡ്: ശിരസ്സിന്‍റെ മുകൾ ഭാഗത്ത് നെറ്റിക്ക് സമീപം വലിയൊരു ഭാഗം മുടിയെടുത്ത് ചെറുതും തുല്യവുമായ മൂന്ന് ഭാഗങ്ങളായി വിഭജിച്ച് ഭംഗിയായി പിന്നുക. അടുത്ത ഭാഗവും ഇപ്രകാരം പിന്നി തയ്യാറാക്കുക. പിറകു ഭാഗത്തായി ബൺ തയ്യാറാക്കിയശേഷം ഈ പിന്നൽ കൊണ്ട് ബണ്ണിനെ ചുറ്റുക. ഫ്രഞ്ച് ബ്രെയ്‌ഡ് സ്റ്റൈലിംഗ് റെഡി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...