ചാന്ദ്നിയുടെ കഥ

ഭർത്താവ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭാര്യക്ക് കഠിനാധ്വാനം ചെയ്യേണ്ടിവരും. തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് പോയി വോട്ടർമാരുമായി കൈകോർത്ത് വോട്ട് പിടിക്കണം. അണികൾക്കുള്ള ഭക്ഷണവും മറ്റും വീട്ടിലും ഒരുക്കേണ്ടിവരും. എന്നാൽ ഭാര്യ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ഭർത്താവ് കുറേ ബഹളം വയ്ക്കുന്നു, എന്നാൽ ആരും ശ്രദ്ധിക്കുന്നില്ല. അയാൾ ഒരു പാവപ്പെട്ട തൊഴിലാളിയാണെന്നാണ് ആളുകൾ കരുതുന്നത്.

ഇന്നാട്ടിൽ ഖാദി വസ്ത്രം ധരിച്ചാൽ പാർട്ടി പ്രവർത്തകനായാണ് പൊതുവെ കണക്കാക്കുന്നത്. ഈ പൊതുവസ്ത്രത്തിലാണെങ്കിൽ, ഒരു പ്രസംഗകനായി പോലും കണക്കാക്കപ്പെടുന്നു. എന്നാൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് താനാണെന്ന് ആരോടും പറയാനോ ആളുകൾക്ക് അവനോട് ചോദിക്കാനോ മടിയാണ്. അതേസമയം സ്ഥാനാർത്ഥിയുടെ ഭാര്യയാണ് താനെന്ന് ഭാര്യ അഭിമാനത്തോടെ പറയുന്നു. ഇതറിഞ്ഞ് ആളുകളും അദ്ദേഹത്തെ ആദരിക്കുന്നു. ആലോചിച്ചു നോക്കു ബന്ധം പറയാൻ പോലും കഴിയാത്ത ഒരാൾക്ക് എങ്ങനെ ബഹുമാനം നൽകാൻ കഴിയും?

ഭർത്താവ് ഒരു പദവിയിൽ ഇരിക്കുമ്പോൾ ഭാര്യക്കും പ്രത്യേക ബഹുമാനം ലഭിക്കും. അവളുടെ ഭർത്താവിനെ ബഹുമാനിക്കുന്നതുപോലെ ആളുകൾ അവളെ ബഹുമാനിക്കുന്നു. ഭാര്യ ഒരു പദവിയിൽ എത്തുമ്പോൾ അവളുടെ ഭർത്താവിന് ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. ഏതൊരു രാജ്യത്തിന്‍റെയും രാഷ്ട്രത്തലവന്‍റെയോ സർക്കാരിന്‍റെയോ ഭാര്യ ആ രാജ്യത്തിന്‍റെ പ്രഥമ വനിതയാണ്. ഒരു സ്ത്രീ ആ സ്ഥാനം വഹിക്കുന്നുണ്ടെങ്കിൽ അവളുടെ ഭർത്താവ് ഒന്നുമല്ല. ഉദാഹരണത്തിന് ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെയും പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയും എടുക്കുക.

ചിലർക്ക് എലിസബത്തിന്‍റെ ഭർത്താവ് ഫിലിപ്പ് മൗണ്ട് ബാറ്റൺ രാജകുമാരനെ അറിയാം, എന്നാൽ മാർഗരറ്റ് താച്ചറിന്‍റെ ഭർത്താവ് ആരാണെന്ന് കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഒരു രാജാവിന്‍റെ ഭാര്യ ഒരു രാജ്ഞിയാണ്, എന്നാൽ ഒരു രാജ്ഞിയുടെ ഭർത്താവിനെ രാജാവ് എന്ന് വിളിക്കില്ല. ഒരു സ്ത്രീക്ക് ഒരു സ്ഥാനം കൊടുക്കുമ്പോൾ തന്നെ പുരുഷാധിപത്യ സമൂഹത്തിൽ ആളുകൾ അവരുടെ പങ്കാളിക്ക് സ്ഥാനം നൽകാൻ മടിക്കുന്നു.

ഇനി ചാന്ദ്‌നിജിയുടെ കഥയിലേക്ക് വരാം അവർക്ക് പലയിടത്തും നിന്നും ക്ഷണക്കത്ത് വരുന്നുണ്ട്. അവയിൽ മിക്കതിലും ബഹുമാനപ്പെട്ട ചാന്ദ്‌നിജി, ഡെപ്യൂട്ടി മിനിസ്റ്റർ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ അവരുടെ പുരുഷ സഹപ്രവർത്തകർക്ക് ക്ഷണക്കത്ത് വരുമ്പോൾ, അവയിൽ മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന് എഴുതിയിരിക്കും.

സത്യപ്രതിജ്ഞാ ചടങ്ങിന് ചാന്ദ്‌നിജിക്ക് പോകേണ്ടിവന്നു. കുട്ടികളുടെ ആകാംക്ഷ സ്വാഭാവികമായിരുന്നു. അമ്മ വീട്ടിൽ എല്ലാം ചെയ്യുന്നത് മക്കളും രണ്ടുപേരും കണ്ടിട്ടുണ്ടെങ്കിലും ശകാരിക്കുന്നത് കണ്ടിട്ടില്ല. എന്തെങ്കിലും നല്ല ഭക്ഷണം കിട്ടിയാൽ അമ്മ ഭക്ഷണം നൽകും എന്ന അത്യാഗ്രഹത്തോടെയാണ് പോയത്. ഭർത്താവിനും ആകാംക്ഷയായി. മറ്റ് മന്ത്രിമാരുടെ ഭാര്യമാരും പോകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഡെപ്യൂട്ടി മന്ത്രിയുടെ ഭർത്താവായതിനാൽ അദ്ദേഹവും പോകണം. ചടങ്ങും പ്രത്യേകിച്ച് ഭാര്യയുടെ സത്യപ്രതിജ്ഞാ ചടങ്ങല്ലേ.

കാറിൽ യാത്ര ചെയ്തിരുന്ന ഭർത്താവ് ദേവ് ചന്ദ്രവദനാണ് ഡ്രൈവറുടെ സ്ഥാനത്ത്. കുട്ടികളും ചാന്ദ്‌നിജിയും പുറകിൽ ഇരുന്നു. ഇതോടൊപ്പം ചാന്ദ്‌നിജിയുടെ തിരഞ്ഞെടുപ്പ് ഡയറക്ടറായിരുന്ന രാജേഷ് എന്ന പാർട്ടി പ്രവർത്തകനും അടുത്ത സീറ്റിൽ ഇരുന്നു.

ഭർത്താവ് സഫാരി സ്യൂട്ടിലായിരുന്നു. ടിനോപാൽ വെള്ളത്തിൽ കഴുകിയ ഖാദി വസ്ത്രമാണ് രാജേഷ് ധരിച്ചിരുന്നത്. ഒരു കൂർത്ത ഗാന്ധി തൊപ്പി അവന്‍റെ തലയെ അലങ്കരിച്ചിരുന്നു.

കാർ രാജ്ഭവനു മുന്നിൽ നിന്നു. ഇതിനിടെ പിങ്കി മൂത്രമൊഴിച്ചു. എല്ലാത്തിനുമുപരി, കുട്ടികൾ കുട്ടികളാണ്. എവിടെ പോയാലും ജാഗ്രത പാലിക്കണം. മൂത്രമൊഴിക്കൽ ഏത് നിമിഷവും സംഭവിക്കാം, വിശപ്പ് ഏത് നിമിഷവും സംഭവിക്കാം.

ചാന്ദ്‌നിജി കാറിൽ നിന്ന് ഇറങ്ങി. രാജേഷ് ഇറങ്ങി മുന്നോട്ട് പോയി. ആളുകൾ അവന്‍റെ സ്റ്റൈൽ കണ്ടു ഇഷ്ടപ്പെട്ടു.പോലീസുകാർ പോലും സല്യൂട്ട് അടിക്കാൻ തുടങ്ങി.

പിങ്കി അമ്മയുടെ കൈപിടിച്ചു, “അമ്മേ…”

സത്യപ്രതിജ്ഞാ സമയം അടുത്തിരുന്നു, അതിനാൽ ചാന്ദ്‌നിജി അസ്വസ്ഥയായി  “എന്താ?”

പിങ്കി പേടിച്ചു, “അമ്മേ, ബാത്ത്റൂം…”

ചാന്ദ്‌നിജി ചുറ്റും നോക്കി. ബഹുമാനപ്പെട്ട ഉപമന്ത്രിയുടെ വരവ് ജനങ്ങളെ അറിയിച്ച് രാജേഷ് മുന്നിൽ നിൽക്കുകയായിരുന്നു. കാർ ഒരു നിശ്ചിത സ്ഥലത്ത് നിർത്തിയ ശേഷം ഭർത്താവ് ചന്ദ്രവദനും വന്നു.

“നോക്കൂ, സത്യപ്രതിജ്ഞയ്ക്ക് ഇനി 2 മിനിറ്റ് മാത്രം. പിങ്കിയെ മൂത്രമൊഴിപ്പിച്ചിട്ട് തിരിച്ചു വരൂ,” ചാന്ദ്‌നിജിയുടെ കണ്ണുകളിൽ മടിയുണ്ടായിരുന്നു.

ഭർത്താവ് മറുപടി ഒന്നും പറഞ്ഞില്ല. പിങ്കിയെ എടുത്ത് മൂത്രമൊഴിക്കാൻ സ്ഥലം നോക്കാൻ തുടങ്ങി. ചാന്ദ്നി അകത്തേക്ക് പോയി. പിന്നാലെ രാജേഷും കടന്നുവന്നു.

ഒരു പോലീസുകാരൻ രാജേഷിനെ ചൂണ്ടി, “ചാന്ദ്‌നിജിയുടെ ഭർത്താവും വലിയ നേതാവാണെന്ന് തോന്നുന്നു.”

പിങ്കിക്ക് മൂത്രമൊഴിക്കാൻ സ്ഥലം കണ്ടെത്താൻ കുറച്ച് സമയമെടുത്തു. അതു കഴിഞ്ഞ് വന്നപ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് തുടങ്ങിയിരുന്നു.

തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. കുട്ടികൾക്കായി എല്ലാ സ്റ്റേഷനുകളിലും ഭർത്താവ് മാത്രം ഇറങ്ങണം. അവന്‍റെ അമ്മ സീറ്റിൽ ഒട്ടിപ്പിടിച്ചിരിക്കും.അച്ഛന്‍റെ കൂടെ യാത്ര ചെയ്യുമ്പോൾ തോന്നുന്ന അത്രയും ആവശ്യങ്ങളൊന്നും അമ്മയുടെ കൂടെ യാത്ര ചെയ്യുമ്പോൾ ബാലഗോപാലിന് തോന്നാറില്ല.

ചന്ദ്രവദൻ അകത്തേക്ക് കയറി. ഗേറ്റിൽ നിന്നിരുന്ന ഒരു ഇൻസ്പെക്ടർ തടസ്സപ്പെടുത്തി, “എവിടെ പോകുന്നു? എല്ലാവർക്കും അകത്ത് കയറാൻ പറ്റില്ല ”

ചന്ദ്രവദൻ മുരടനക്കി, “ഞാൻ…ഞാൻ…ഞാൻ…”

“താങ്കൾ ഉപമന്ത്രി ചാന്ദ്‌നിജിയുടെ ഡ്രൈവറാണെന്ന് എനിക്കറിയാം. അകത്തു കയറാൻ പറ്റില്ല. കണ്ടില്ലേ, എല്ലാവരുടെയും ഡ്രൈവർമാർ പുറത്ത് നിൽക്കുന്നു,” പോലീസുകാരൻ മുന്നറിയിപ്പ് നൽകി.

ചന്ദ്രവദൻ അത് കേട്ട് സ്തംഭിച്ചു, “നോക്കൂ, ഇത് മന്ത്രിയുടെ മകളാണ്.”

“എങ്കിൽ ഇവിടെ നിന്ന് ഭക്ഷണം കൊടുത്തോളൂ.” മന്ത്രിയും സാറും അകത്തേക്ക് പോയി,” ഇൻസ്പെക്ടർ അറിയിച്ചു.

തൊട്ടടുത്ത് നിന്ന വലിയ മീശയുള്ള കോൺസ്റ്റബിൾ മീശയിൽ തലോടി, “സർ,  മന്ത്രിയുടെ ഡ്രൈവർക്ക് നാവിന് നീളം കൂടുതൽ ആണെന്ന് തോന്നുന്നു.”

പിങ്കി ചന്ദ്രവദനെ നോക്കി, “ചാച്ചാ , അമ്മ എവിടെ?”

ചന്ദ്രവദന്‍റെ മരുമക്കളെപ്പോലെ പിങ്കിയും അച്ഛന് പകരം ചാച്ചാ എന്നാണ് വിളിച്ചിരുന്നത്.

ഇൻസ്പെക്ടർ പുഞ്ചിരിച്ചു, “ചാന്ദ്‌നിജിയും മക്കളെപ്പോലെ മര്യാദക്കാരാണ് . നോക്കൂ, അവരുടെ കുട്ടികൾ ഡ്രൈവറെ ചാച്ചാ എന്നാണ് വിളിക്കുന്നത്.”

വിളറി വെളുത്ത ചന്ദ്രവദൻ പിങ്കിയെയും കൂട്ടി കാറിൽ ഇരുന്നു.

ചാന്ദ്‌നിജി പുറത്തേക്ക് വന്നപ്പോൾ ഉപമന്ത്രി എന്ന പദവി അവളുടെ മേൽ ഉണ്ടായിരുന്നു, “നിങ്ങൾ ഇവിടെ ഇരിക്കുകയാണോ? എന്തുകൊണ്ടാണ് അകത്തേക്ക് വരാത്തത്?”

“ഒന്നുമില്ല” എന്ന ഉത്തരം മാത്രം. വലിയ ആൾക്കൂട്ടങ്ങളിൽ അയാളുടെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടായിരുന്നു

ചാന്ദ്‌നിജി ഉപമന്ത്രിയായി. സർക്കാർ ബംഗ്ലാവ്, കാർ, ഫോൺ ഇതോടൊപ്പം ഡ്രൈവർ, പ്യൂൺ, പേഴ്‌സണൽ അസിസ്റ്റന്‍റ് എന്നിവരെയും ലഭിച്ചു. കിട്ടിയത് ഏറ്റവും രസകരമായ വകുപ്പായിരുന്നു. സഹകരണവകുപ്പ്.

പുതിയ മന്ത്രിയായ ചാന്ദ്‌നിജിയെ വരവേൽക്കാൻ വകുപ്പുമായി ബന്ധപ്പെട്ടവർ ചടങ്ങ് സംഘടിപ്പിച്ചു. അത്താഴത്തിനായി, ബഹുമാനപ്പെട്ട സഹകരണ മന്ത്രിയെയും അവർ ക്ഷണിച്ചു.

ചാന്ദ്‌നിജി റെഡിയായി പുറത്തിറങ്ങിയപ്പോൾ അവൾ ഭർത്താവിനെ നോക്കി പറഞ്ഞു, “നിങ്ങൾ ഇതുവരെ തയ്യാറായില്ലേ? സമയം ശ്രദ്ധിക്കണം. ഇന്ത്യക്കാരെ പോലെ എല്ലായിടത്തും വൈകി എത്തിയാൽ ശെരിയാവില്ല.”

ചാന്ദ്‌നിജി ഇന്ത്യക്കാരിയാണെങ്കിലും ഇന്ത്യക്കാരെപ്പോലെയല്ലെന്നും ഇന്ന് ഭർത്താവ് മനസ്സിലാക്കി. ഇന്ത്യക്കാരനായ ശേഷം സിംഹാസനത്തിൽ വരുന്നവർ സ്വയം ഇന്ത്യക്കാരനാണെന്ന് കരുതുന്നില്ല. താൻ ആരെയാണ് വിശ്വസിക്കുന്നതെന്ന് അവനു മാത്രമേ അറിയൂ.

“എനിക്കങ്ങനെ തോന്നുന്നില്ല, നീ പോയി വരൂ.” പഴയ അനുഭവം ചന്ദ്രവദൻജിയെ വേട്ടയാടുന്നത് പോലെ തോന്നി.

ചാന്ദ്‌നിജി പൊട്ടിച്ചിരിച്ചു, “മന്ത്രി വരും. ഭാര്യയും വരും, പക്ഷേ നിങ്ങൾക്ക് എന്നോടൊപ്പം വരാൻ മടിയോ? സ്ത്രീകളുടെ പുരോഗതിയിൽ പുരുഷ സമൂഹം ഇപ്പോഴും അസൂയയോടെയാണ് ജീവിക്കുന്നത്. ”

ഇത് കേട്ടപ്പോൾ ചന്ദ്രവദന് ഒരുങ്ങേണ്ടി വന്നു. ഇത്തവണ കുട്ടികളെ വീട്ടിൽ നിർത്തി.

സ്വീകരണ വേദിയിൽ കാർ നിന്നു. തലപ്പാവും പിടിച്ച് പ്യൂൺ പെട്ടെന്ന് വലതു വശത്ത് ഇറങ്ങി. കാറിന്‍റെ പിന്നിലെ വലതു വശത്തെ ഡോർ അയാൾ തുറന്നു പിടിച്ചു

ചാന്ദ്‌നിജി അവിടെ ഇരുന്നതിനാലാണ് ആ വാതിൽ തുറന്നത്. അപ്പോഴേക്കും ചന്ദ്രവദൻ തന്നെ വാതിൽ തുറന്ന് പുറത്തേക്ക് വന്നിരുന്നു. പ്യൂണിന്‍റെ അവഗണനയിൽ സഹതാപം തോന്നിയെങ്കിലും ഒന്നും പറയാൻ കഴിഞ്ഞില്ല.

അവർ പന്തലിനുള്ളിൽ എത്തി. പ്രധാന വേദിയിൽ 4 കസേരകൾ ഇട്ടിരുന്നു. ഒന്ന് മന്ത്രിയ്ക്കുള്ളത്, രണ്ടാമത്തേത് അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കുള്ളത് മൂന്നാമത്തേത് ചാന്ദ്‌നിജിയുടേതും നാലാമത്തേത് ചടങ്ങിന്‍റെ ആതിഥേയരുടേതുമായിരുന്നു.

ചന്ദ്രവദൻ മുൻ നിരയിൽ ഇരിക്കാൻ പോയപ്പോൾ ആരോ തടസ്സപ്പെടുത്തി, “ഈ കസേരകൾ സ്ത്രീകൾക്കായി നീക്കിവച്ചതാണ്.”

പുരുഷന്മാരുള്ള നിരകൾ നിറഞ്ഞുകഴിഞ്ഞിരുന്നു. വളരെ കഷ്ടപ്പെട്ടാണ് പത്താം നിരയിൽ ഇടം നേടിയത്. അതേസമയം മന്ത്രിയുടെ കുടുംബം മുൻനിരയിൽ ഇരിക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി. തടയുന്നതിന് പകരം സംഘാടകർ അവരെ വളരെ ബഹുമാനത്തോടെ ഇരുത്തി. ഈ സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്തതാണെന്ന് അവരോട് പറയാൻ ആർക്കും കഴിഞ്ഞില്ല. സത്യമാണ്, മന്ത്രിയുടെ കുടുംബത്തിന് മുന്നിൽ സ്ത്രീകൾക്ക് എന്ത് പദവിയാണ്?

ചന്ദ്രവദൻ മനസ്സില്ലാമനസ്സോടെ ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തു. അത്താഴ സമയത്ത് ഒത്തിരി പ്രശംസകൾ പെയ്തിറങ്ങി. ഭാവിയിൽ സഹകരണ സംഘത്തിലെ ഭ്രാന്തും കൊള്ളയും ഉള്ള ആനയെ ഈ മാന്യ അതിഥികൾ നിയന്ത്രിക്കുമെന്നും നട്ടെല്ല് നിവർന്നുനിൽക്കുമെന്നും പങ്കെടുത്തവർക്ക് ഉറപ്പ് നൽകി.

ഭക്ഷണസമയത്ത് ചാന്ദ്‌നിജി ഒരു കസേര റിസർവ് ചെയ്തു. “അദ്ദേഹം എവിടെ?” എന്ന് ചോദിച്ചു

അത് കേട്ട് മന്ത്രി ചോദിച്ചു, “ആരെയാണ് നിങ്ങൾ ചോദിക്കുന്നത്?”

ചാന്ദ്‌നി ജിയുടെ ചുണ്ടിൽ ലജ്ജാകരമായ ഒരു പുഞ്ചിരി വിടർന്നു, “എന്‍റെ ഭർത്താവ് .”

“ശരി… ശരി, ചന്ദ്രവദൻജി,” ഇതും പറഞ്ഞപ്പോൾ മന്ത്രിയുടെ മുഖം അൽപ്പം വക്രിച്ചു.

പെട്ടെന്ന് മേക്കപ്പ് ധരിച്ച ഒരു സ്ത്രീ വന്ന് ആളൊഴിഞ്ഞ കസേരയിൽ ഇരുന്നു, “പറയൂ ചാന്ദ്നി, സുഖമാണോ? ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ.”

മന്ത്രിയുടെ നിർദേശപ്രകാരം ഒരു മേശ കൂടി വച്ചു. ചന്ദ്രവദൻ അതിൽ ഇരുന്നു. ഒറ്റയ്ക്കാകാതിരിക്കാൻ മന്ത്രിജിയുടെയും ചാന്ദ്‌നിജിയുടെയും പേഴ്‌സണൽ അസിസ്റ്റന്‍റുമാരെയും അവിടെ ഇരുത്തി.

ഇതിനിടെ 1- 2 പേർ കൂടി ഇരുന്നു.

മിക്ക സെർവന്‍റുകളും മന്ത്രിക്കും ഉപമന്ത്രിക്കും ചുറ്റും കറങ്ങിക്കൊണ്ടിരുന്നു. ഭക്ഷണ സാധനങ്ങൾ കൊണ്ടുവരാനുള്ള മത്സരവും നടന്നു.

ചന്ദ്രവദന്‍റെ മേശയിൽ ചെന്ന് എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല. എന്ത് സേവിച്ചാലും ഒരു വിഷമവുമില്ല. മന്ത്രിയോടൊപ്പം ഇരുന്ന മുഖ്യാതിഥി ഓരോ വിഭവവും വിഴുങ്ങുന്ന തിരക്കിലായിരുന്നു.

ഒരാൾ ഒരു ജോലിക്കാരനോട് ആംഗ്യം കാണിച്ചു, “ആ മേശയിലും സാധനങ്ങൾ എത്തിച്ചു കൊടുക്കു.”

“ആരാണ് അതിൽ?”

“മന്ത്രിയുടെയും ഡെപ്യൂട്ടി മന്ത്രിയുടെയും പേഴ്‌സണൽ അസിസ്റ്റന്‍റാണ് അദ്ദേഹം. ”

ആ ജോലിക്കാരൻ ഉത്തരവ് പാലിച്ചു, പക്ഷേ വിവാഹ ഘോഷയാത്രയ്ക്ക് വന്ന ബാൻഡ് വാദകരെ സേവിക്കുന്നതുപോലെയുള്ള അവജ്ഞയോടെ ആണെന്ന് മാത്രം.

ഭക്ഷണം കഴിഞ്ഞ് മന്ത്രി തന്‍റെ ഇംപാലയുടെ അടുത്തെത്തി, “വരൂ, ചാന്ദ്‌നിജീ, ഞാൻ നിങ്ങളെ നിങ്ങളുടെ ബംഗ്ലാവിൽ ഇറക്കിത്തരാം.”

ചാന്ദ്‌നിജി മടിച്ചു, “ബഹുമാനപ്പെട്ട മന്ത്രി. അത് …”

“അതിനു എന്താണ്?” മന്ത്രി അവരോട് തന്‍റെ ഇംപാലയിലേക്ക് പ്രവേശിക്കാൻ ആംഗ്യം കാട്ടി, “വേറെ കാറുണ്ട്‌, അദ്ദേഹം അതിൽ വരും.”

ഇംപാലയിൽ , പിൻസീറ്റിന്‍റെ ഇടതുവശത്ത് മന്ത്രി ഭാര്യയും മധ്യഭാഗത്ത് മന്ത്രിജിയും വലതുവശത്ത് ചാന്ദ്നിജിയും ഉണ്ടായിരുന്നു. ഡ്രൈവർക്കൊപ്പം മുൻസീറ്റിൽ പേഴ്സണൽ അസിസ്റ്റന്‍റും ഉണ്ടായിരുന്നു.

മന്ത്രി ഉപദേശിച്ചു, “ചാന്ദ്‌നിജീ, ഇപ്പോഴും നിങ്ങൾക്ക് ബാലിശതയുണ്ട്. ഇപ്പോൾ നിങ്ങൾ, പൊതുജനത്തിന്‍റെ സ്വത്താണ് നിങ്ങൾക്ക് രാഷ്ട്രീയത്തിൽ മുന്നോട്ട് പോകണമെങ്കിൽ, നമ്മുടെ മുഖ്യമന്ത്രിയെന്നും നമ്മുടെ പ്രധാനമന്ത്രിയെന്നും ഓരോ വാചകത്തിലും പറയാൻ പഠിക്കൂ, അപ്പോൾ മാത്രമേ പുരോഗതി ഉണ്ടാകു.”

ചാ ന്ദ്നി ആ ഉപദേശം കേട്ട് വിളറിയ ഒരു ചിരി ചിരിച്ചു

മാട്രിമോണിയൽ

പതിവുപോലെ ലഞ്ച് ടൈമിൽ ചാന്ദിനിയും കൂട്ടുകാരികളും കോളേജിലെ തണൽ മരച്ചുവട്ടിൽ ഒത്തുകൂടി സൊറ പറഞ്ഞിരിക്കുവാൻ തുടങ്ങി. രാഗിണി കയ്യിലുള്ള പത്രം തിടുക്കത്തിൽ മറിച്ചു കൊണ്ടിരുന്നു. ദാ, ഇത് കണ്ടോ, അവസാന പേജിലെ വിവാഹ പംക്തിയിലേക്ക് അവൾ വിരൽ ചൂണ്ടി.

വിദേശത്ത് താമസിക്കുന്ന നല്ല ഉദ്യോഗമുള്ള ഇന്ത്യൻ യുവാവിന് സുന്ദരിയും വിദ്യാസമ്പന്നയും ആയ യുവതികളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. സ്ത്രീധനം, ജാതി ഒന്നും പ്രശ്നമല്ല. വധു സുന്ദരിയായിരിക്കണം. വിദേശത്ത് താമസിക്കാൻ തയ്യാറാവണം.

രാഗിണിയും നിഷയും മുഖാമുഖം നോക്കി. കൊള്ളാമല്ലോ, കാലണ ചെലവാക്കാതെ വിദേശത്ത് പോകാൻ ഒരു സുവർണ്ണ അവസരം. പക്ഷേ ഇതുകൊണ്ട് നമുക്ക് മൂന്നുപേർക്കും ഒരു കാര്യവുമില്ല. ചാന്ദിനി, നീ സുന്ദരിയാണ്. പോരാത്തതിന് വിദേശവാസം ഇഷ്ടപ്പെടുന്നുമുണ്ട്. മറുപടി അയയ്ക്ക്. കൂട്ടുകാരികൾ നിർബന്ധിച്ചു.

നിങ്ങൾക്ക് വിഡ്ഢിയാക്കാൻ എന്നെയേ കിട്ടിയുള്ളോ? വീട്ടിൽ എങ്ങാനും അറിഞ്ഞാൽ… ചാന്ദിനി പറഞ്ഞു.

അതിനു ഞങ്ങൾ വലിയ അപരാധമൊന്നുമല്ലല്ലോ ചെയ്യാൻ പോകുന്നത്. പരസ്യത്തിനുള്ള മറുപടി നൽകുന്നു. അത്രതന്നെ. അല്ലാതെ ഇതൊക്കെ അത്ര വലിയ ആനക്കാര്യം ഒന്നുമല്ലല്ലോ. വെറും നേരമ്പോക്കല്ലേ? നീ പേടിക്കേണ്ട ഈ കത്തിന് മറുപടിയൊന്നും വരാൻ പോകുന്നില്ല.

ചാന്ദിനിയുടെ പ്രായം, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം ഇവ വ്യക്തമാക്കുന്ന ഒരു കത്തും ഫോട്ടോയും അവർ അയച്ചു കൊടുത്തു. രണ്ടുമാസം കഴിഞ്ഞു അവർ ആ സംഭവത്തെക്കുറിച്ച് പാടേ മറന്നിരുന്നു. പരീക്ഷ അടുത്തതിനാൽ എല്ലാവരും തിരക്ക് പിടിച്ച പഠനത്തിൽ ആയിരുന്നു. പെട്ടെന്നൊരു ദിവസം വിദേശത്തുനിന്നും ഒരു കത്ത് വന്നു. അതിൽ പയ്യന്‍റെ ഫോട്ടോയും നാട്ടിലുള്ള ബന്ധുക്കളുടെ അഡ്രസ്സും നൽകിയിരുന്നു.

പയ്യൻ കാലിഫോർണിയയിൽ എൻജിനീയറാണ്. പേര് അവിനാശ്. വയസ്സ് 38. 10 വർഷമായി വിദേശത്ത് ജോലി ചെയ്യുന്നു. അവിടെത്തന്നെ സെറ്റിൽഡുമാണ്. അമേരിക്കൻ പൗരത്വം ഉണ്ട്. ഗ്രീൻ കാർഡ് ഹോൾഡർ ആണ്. ആറു വർഷം മുമ്പ് ഒരു വിദേശ യുവതിയുമായുള്ള വിവാഹം നടന്നതാണ്. ഇപ്പോൾ വിവാഹമോചിതൻ.

ഫോട്ടോയിൽ അവിനാശിന്‍റെ ആകർഷകവും സൗമ്യവുമായ മുഖം കണ്ട് കൂട്ടുകാരികൾ അങ്കലാപ്പിലായി. ഇനി എന്ത് ചെയ്യും? കാര്യമായ ആലോചനയ്ക്കൊടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. ചാന്ദിനി ഈ കത്തും ഫോട്ടോയും രക്ഷിതാക്കളെ ഏൽപ്പിക്കുക. എന്നിട്ട് നടന്നതൊക്കെ തുറന്നു പറയുക. ബാക്കി അവർ തീരുമാനിക്കുമല്ലോ.

ചാന്ദിനിയുടെ അച്ഛനമ്മമാർക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് കാര്യമായ ചർച്ച തന്നെ നടന്നു.

മറ്റൊന്നും കുഴപ്പമില്ല. പയ്യന്‍റെ പ്രായം… നമ്മുടെ ചാന്ദിനിക്കാകെ 20 വയസല്ലേ ഉള്ളൂ. ഇതിപ്പോ 18 വയസ്സിന്‍റെ വ്യത്യാസം എന്നൊക്കെ പറയുമ്പോൾ… അമ്മയ്ക്ക് ചെറിയൊരു ടെൻഷൻ.

അയാൾ നേരിട്ട് വന്ന് പെണ്ണു കാണട്ടെ, എന്നിട്ട് ആലോചിക്കാം. ഈ വരുന്ന ഡിസംബറിൽ നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് മറുപടി അയക്കുന്നതിൽ തെറ്റൊന്നുമില്ല. സ്ത്രീധനം ഒന്നും വാങ്ങാതെ ലളിതമായ വിവാഹ ചടങ്ങോടെ കല്യാണത്തിന് തയ്യാറാവുന്ന ഇതുപോലെ യോഗ്യനും വിദ്യാസമ്പന്നനുമായ ഒരാളെ കിട്ടാൻ ഏറെ ബുദ്ധിമുട്ടും. അല്ലെങ്കിൽ തന്നെ സ്ത്രീധനം ഇല്ലാതെ ഇക്കാലത്ത് ആരാ വിവാഹം കഴിക്കാൻ തയ്യാറാവുക? നമുക്ക് രണ്ട് പെൺമക്കൾ കൂടിയുണ്ടെന്ന കാര്യം നീ മറക്കരുത്.

വലിയ സ്വപ്നങ്ങളുടെയും ആശകളുടെയും ചിറകിലേറിയാണ് അവിനാശ് ഇന്ത്യയിലേക്ക് വന്നത്. പെൺകുട്ടി സുന്ദരിയായിരിക്കണമെന്നതൊഴികെ സ്ത്രീധനമോ മറ്റു യാതൊരു ഡിമാൻഡ് ഒന്നുമില്ലാത്തതിനാൽ കണ്ണിലെണ്ണയൊഴിച്ച് കയ്യിൽ വരണമാല്യവുമായി സുന്ദരികളുടെ വലിയൊരു നിര തന്നെ കാണുമെന്ന് അവിനാശ് പ്രതീക്ഷിച്ചു.

പക്ഷേ സംഭവിച്ചത് മറ്റൊന്നായിരുന്നു. പരസ്യത്തിലെ പ്രായം കൂടുതൽ മുതലെടുത്ത് പ്രായ കൂടുതലുള്ള അവിവാഹിതകൾ, വിധവകൾ, വികലാംഗർ, വിവാഹമോചിതർ ഒക്കെയായിരുന്നു കൂടുതലും.

30- 35 നോട് അടുത്ത സ്ത്രീകളുടെ ആലോചനയായിരുന്നു ഒട്ടു മിക്കവയും. യൗവനം കഴിഞ്ഞ് മധ്യവയസ്സിനോട് അടുക്കുന്ന സ്ത്രീകൾ. അവിനാശിന് അവരിൽ സൗന്ദര്യമോ ആകർഷണീയതയോ കണ്ടെത്താനായില്ല. ചിലർ ആവട്ടെ പഴയ ഫോട്ടോയാണ് അയച്ചുകൊടുത്തത്. അവിനാശ് ഒന്നു രണ്ടു വീട്ടിൽ പെണ്ണുകാണാൻ പോയി. 35 വയസ്സാണെന്നാണ് സൂചിപ്പിച്ചിരുന്നതെങ്കിലും എല്ലാവർക്കും തന്നെ പ്രായം കൂടുതൽ തോന്നിച്ചു.

തന്‍റെ പ്രതീക്ഷകൾ താളം തെറ്റുന്നല്ലോയെന്ന് കണ്ട് അവിനാശിന് കൂടുതൽ നിരാശ തോന്നി. വിവാഹമൊന്നും വേണ്ടെന്ന് കരുതി മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ചാന്ദിനിയുടെ അച്ഛൻ വിവാഹ ആലോചനയുമായി വരുന്നത്. അവിനാശിനെ ഒറ്റനോട്ടത്തിൽ തന്നെ ചാന്ദിനിയുടെ അച്ഛനും ബോധിച്ചു. ക്ഷണം അനുസരിച്ച് പെണ്ണുകാണൽ ചടങ്ങും നടന്നു. വേണ്ടെന്നു വയ്ക്കാൻ മാത്രം കാരണമൊന്നുമില്ലായിരുന്നു താനും.

എനിക്ക് ചാന്ദിനിയെ ഇഷ്ടമായി. ഇനി ചാന്ദിനിയുടെ അഭിപ്രായം കൂടി അറിയണമല്ലോ. സാവകാശം തീരുമാനം അറിയിച്ചാൽ മതി.

മനസ്സിൽ സ്വപ്നങ്ങൾ നിറയുന്ന… ആഗ്രഹങ്ങൾ ചിറകു വിരിക്കുന്ന പ്രായമായിരുന്നു ചാന്ദ്നിയുടേത്. യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാനുള്ള മനസ്സായിരുന്നില്ല അവളുടേത്. അതുകൊണ്ട് തീരുമാനമെടുക്കാൻ താമസം വന്നില്ല.

അച്ഛന്‍റെ സാമ്പത്തിക സ്ഥിതി അവൾക്ക് നന്നായി അറിയാമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥൻ. വീട്ടിൽ സുഖസൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ ലക്ഷങ്ങൾ സ്ത്രീധനം ആയി നൽകാനുള്ള ത്രാണി ഇല്ല. സൗന്ദര്യം കൊണ്ട് മാത്രം വിവാഹം നടക്കുക അസംഭവ്യമായിരുന്നു. അതിനാൽ ഇതുപോലൊരു വിവാഹം വേണ്ടെന്ന് വയ്ക്കുന്നതും ബുദ്ധിപരമല്ല. ചാന്ദിനിക്കും അവിനാശിനെ ഇഷ്ടമായി. സ്മാർട്ട്… സുന്ദരൻ… ആരോഗ്യദൃഢഗാത്രൻ. കാഴ്ചയ്ക്ക് തന്നെക്കാൾ അഞ്ചോ ആറോ വയസ്സ് കൂടുതൽ തോന്നൂ.

ചാന്ദിനിയെപ്പോലെ ഒരു മിഡിൽ ക്ലാസ് പെൺകുട്ടിയെ സംബന്ധിച്ച് വിദേശയാത്ര വലിയ സ്വപ്നമാണ്. വിവാഹം കഴിഞ്ഞ അവിടെ സ്ഥിരതാമസം ആക്കുക വലിയ ഭാഗ്യമാണ്. അവിനാശിന്‍റെ പേര് പറഞ്ഞ് കൂട്ടുകാരികളും സഹോദരിമാരും അവളെ കളിയാക്കാൻ തുടങ്ങിയതോടെ ചാന്ദിനിയുടെ മനസ്സ് നിറയെ അവനാശിനെ കുറിച്ചുള്ള മധുര സ്വപ്നങ്ങൾ നിറഞ്ഞു.

അല്ല, നിനക്ക് അവനാശിനെ ഇഷ്ടമായില്ലെങ്കിൽ ഞാൻ വിവാഹം കഴിച്ചോളാം. രാഗിണി പറഞ്ഞു.

നിനക്ക് ഇഷ്ടമായില്ലെങ്കിൽ പറയ്. വിവാഹം കഴിക്കാൻ തയ്യാറായവരുടെ ലിസ്റ്റിൽ ഞങ്ങളുണ്ട്.

വിവാഹത്തിനുമുമ്പ് അവിനാശിനൊപ്പം ചുറ്റി നടക്കാനും ധാരാളം സംസാരിക്കാനും കോഫി ഹൗസിൽ പോവാനും മനസ്സിലാക്കാനും ഒക്കെ ചാന്ദിനിക്ക് അവസരം ലഭിച്ചു. അയാളുടെ ഗൗരവപ്രകൃതവും നിഷ്കളങ്ക പെരുമാറ്റവും ചാന്ദിനിക്ക് നന്നേ ഇഷ്ടപ്പെട്ടു. അവസാനം ചാന്ദിനി വിവാഹത്തിന് സമ്മതിച്ചു.

വിവാഹവും നടന്നു. രണ്ടുമാസത്തോളം അവർ നാട്ടിൽ തന്നെ താമസിച്ചു. ചാന്ദിനിയെയും കൂട്ടി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു. സകലർക്കും അവിനാശിനെ ഇഷ്ടമായി.

വിരിഞ്ഞു വരുന്ന റോസാപുഷ്പത്തിന്‍റെ നൈർമല്യമായിരുന്നു ചാന്ദിനിക്ക്. അവിനാശ് സുന്ദരനായിരുന്നുവെങ്കിലും വാടി തുടങ്ങുന്ന പുഷ്പം കണക്കെ തോന്നിച്ചു.

രണ്ടുമാസം കഴിഞ്ഞ് ചാന്ദിനിയും അവിനാശും കാലിഫോർണിയിലേക്ക് തിരിച്ചു. അത്യാധുനിക സുഖസൗകര്യങ്ങളോട് കൂടിയ ഭംഗിയുള്ള വീടായിരുന്നു അവിനാശിന്‍റേത്. മോഡേൺ ഫർണിച്ചറുകൾ. വീടിനു മുന്നിലെ ലോണിൽ ഭംഗിയുള്ള ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. ചുരുക്കം ചില ഇന്ത്യൻ സുഹൃത്തുക്കൾ അവിടെ എത്തിച്ചേർന്നിരുന്നു. അവരുടെ ഭാര്യമാർ താലവുമായെത്തി ആരതി ഉഴിഞ്ഞ് അവരെ അകത്തേക്ക് ആനയിച്ചു.

ചാന്ദിനിയുടെ ജീവിതം അപ്പാടെ മാറി. വീക്കെന്‍റിൽ അവിനാശിനോടൊപ്പം പുതിയ സ്ഥലങ്ങൾ സന്ദർശിക്കുക, ഷോപ്പിംഗ് മാൾ, ലാസ് വേഗസ്, ഹോളിവുഡ്, നയാഗ്ര വെള്ളച്ചാട്ടം ഒക്കെ ചാന്ദിനി കൺകുളിർക്കെ കണ്ടു.

തുടക്കത്തിൽ ചാന്ദിനി കാര്യമായ ഷോപ്പിംഗ് തന്നെ നടത്തി. പുതുമയുള്ള അലങ്കാരവസ്തുക്കളും ധാരാളം വാങ്ങിക്കൂട്ടി. അത്യാകർഷക വസ്ത്രങ്ങൾ, ചെരിപ്പ്, പേഴ്സ്… ആവശ്യവും അനാവശ്യമായ വസ്തുക്കൾ കൊണ്ട് അവൾ അലമാര കുത്തിനിറച്ചു. അവിനാശ് ആദ്യം ഒന്നും അഭിപ്രായം പറഞ്ഞില്ല.

ഒരിക്കലും ഉപയോഗം ഉണ്ടാവാത്ത എന്തുമാത്രം സാധനങ്ങൾ ആണ് നീ വാങ്ങിക്കൂട്ടിയിരിക്കുന്നത്. അതുകൊണ്ട് ഇനിയെങ്കിലും നോക്കിയും കണ്ടും വേണം ഷോപ്പിംഗ് നടത്താൻ. കുറച്ച് കൺട്രോൾ വേണം. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ഒരിക്കൽ അവിനാശ് പറഞ്ഞു.

വർഷങ്ങൾ കടന്നുപോയി. വിദേശ ആകർഷവും ഒക്കെ കുറഞ്ഞുവന്നു. ജീവിതം കുറച്ചു കൂടി സ്റ്റേബിൾ ആവാൻ തുടങ്ങിയതോടെ ചുറ്റുമുള്ള ദൃശ്യങ്ങൾ തെളിഞ്ഞു വന്നു.

നാട്ടിലുള്ള അച്ഛനമ്മമാരെയും കൂട്ടുകാരികളെയും സഹോദരിമാരെയും ഒക്കെ ഓർമ്മ വന്നു. വിദേശത്തുള്ള മറ്റ് ഇന്ത്യൻ കുടുംബങ്ങളുമായി അവൾ സൗഹൃദത്തിൽ ആയി. മറ്റുള്ളവരുമായി പെട്ടെന്ന് സ്വഭാവമായിരുന്നു ചാന്ദിനിയുടെത്.

അവിനാശ് രാവിലെ ജോലിക്ക് പോയ ശേഷം ചാന്ദിനിയും വീട്ടിൽ നിന്നിറങ്ങും. പരിചിതരുടെ വീടുകളിൽ പോയി ഏറെനേരം സംസാരിച്ചിരിക്കും. സുന്ദരിയായ ചാന്ദിനി സകലർക്കും ഇഷ്ടമായിരുന്നു. അവളുടെ കൊഞ്ചിയുള്ള സംസാരവും തമാശകളും രസകരമായ അനുഭവം പറച്ചിലും എല്ലാം അവരുടെ വീടിന്‍റെ അന്തരീക്ഷം തന്നെ മാറ്റിമറിച്ചിരുന്നു. മനം മടുപ്പിക്കുന്ന ഇടയിലാണ് വസന്തകാലത്തിലെ ഇളങ്കാറ്റ് പോലെ അവൾ പാറി എത്തുക. സമപ്രായക്കാരായ ചെറുപ്പക്കാരോടും ചെറുപ്പക്കാരികളോടും അവൾക്ക് അകലാൻ പറ്റാത്തത്ര അടുപ്പമായി.

പകലൊക്കെ കറങ്ങി നടന്ന് വൈകുന്നേരം ആവുമ്പോഴേക്കും അവൾ തിടുക്കത്തിൽ വീട്ടിൽ തിരിച്ചെത്തും. രുചിയെ നോക്കാതെ തുടക്കത്തിൽ എന്തൊക്കെയോ ചെയ്തുകൂട്ടും. കുറെയൊക്കെ മാർക്കറ്റിൽ നിന്നും റെഡിമെയ്ഡ് ആയി വാങ്ങും. മൈക്രോവേവ് ഓവനിൽ വച്ച് ഒന്ന് ചൂടാക്കി കൊടുക്കും. ഭക്ഷണപ്രിയനാണ് അവിനാശ്. ചാന്ദിനി ആവട്ടെ സ്വാദിഷ്ടമായ ഭക്ഷണം ഉണ്ടാക്കാനോ അതോ പഠിക്കാനോ താല്പര്യം ഇല്ല. വൃത്തിയാക്കി വയ്ക്കാനോ അലങ്കരിക്കാനോ ഒന്നിനും മനസ്സും ഇല്ല.

വിദേശരാജ്യമല്ലേ. യാതൊരു പരിമിതികളോ ബന്ധു ഭയമോ വേണ്ട. തീർത്തും സ്വാതന്ത്ര്യം തോന്നിയത് പോലെ ജീവിക്കാം. യുവാക്കളുമായി ചാന്ദിനി സൗഹൃദത്തിൽ ആയി. രാപകലെന്ന അന്തരീക്ഷം ഇല്ലാതെ സദാ തിരക്ക്. പ്രോഗ്രാമുകൾ, പാർട്ടി, ഗെറ്റുഗദർ.. രാത്രി ചാന്ദിനിയെ കൂട്ടാൻ അവർ വീട്ടിലെത്തും. അവിനാശിനേയും ക്ഷണിക്കാൻ അവർ മറന്നില്ല. പക്ഷേ നിർബന്ധിക്കാറില്ല. പ്രായക്കൂടുതൽ കൊണ്ട് തങ്ങളെപ്പോലെ അടിപൊളി ടീം അല്ല എന്നതുകൊണ്ടും അവർ പലപ്പോഴും അയാളെ അവഗണിച്ചിരുന്നു.

അവിനാശിനും അവരോട് ചങ്ങാത്തം കൂടാൻ തീരെ താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അയാൾ ഉൾവലിയും. ഫലമോ, ചാന്ദ്നി അർദ്ധരാത്രിയോളം അവർക്കൊപ്പം ചുറ്റിക്കറങ്ങും. പരിപാടികളിൽ പങ്കെടുക്കും. ആഹ്ളാദിക്കും. ചിലപ്പോൾ അവർ മറ്റു നഗരങ്ങളിലേക്ക് പോകും. അവിനാശ് പലപ്പോഴും വീട്ടിൽ ഒറ്റയ്ക്കാവും.

ഗത്യന്തരം ഇല്ലാതെ അവിനാശ് ഒരു ദിവസം ചാന്ദ്നിയെ വിലക്കി.

ജീവിതം എന്നത് വെറുതെ ചുറ്റിക്കറങ്ങലും ചങ്ങാത്തം കൂടലും മാത്രമല്ല. വർഷം ഒരുപാട് ആയില്ലേ? ഇനി നിനക്ക് കുറച്ചൊക്കെ ഉത്തരവാദിത്ത ബോധം ആവാം. മറ്റു വീടുകളിലെ സ്ത്രീകളെ നോക്കി പഠിക്ക്. അവർ എത്ര കൃത്യനിഷ്ഠതയോടെയാണ് ജോലി ചെയ്തു തീർക്കുന്നത്. ഭർത്താവിന്‍റെയും കുട്ടികളുടെയും കാര്യങ്ങൾ എത്ര ഭംഗിയോടെയാണ് നോക്കി നടത്തുന്നത്.

ചാന്ദ്നി രോഷാകുലയായി. വീട്ടുകാര്യങ്ങൾ നോക്കി നടത്താൻ എനിക്ക് തീരെ താല്പര്യം ഇല്ല. പിന്നെ ഞാൻ എങ്ങനെ സമയം ചെലവഴിക്കും?

നിനക്ക് എന്നെക്കുറിച്ച് വല്ല വിചാരവും ഉണ്ടോ? ഭക്ഷണകാര്യത്തിലോ മറ്റെന്തെങ്കിലും കാര്യത്തിലോ ശ്രദ്ധിക്കാറുണ്ടോ? നല്ല ഒരു കുടുംബജീവിതം കൂടി ഞാൻ ആഗ്രഹിക്കുന്നുണ്ട്.

അങ്ങനെയാണെങ്കിൽ സമപ്രായക്കാരിയെ വിവാഹം കഴിച്ചാൽ പോരായിരുന്നോ? ഞാനും നിങ്ങളും തമ്മിൽ ചേരില്ല. കാരണം നമ്മൾ തമ്മിൽ അത്രമാത്രം പ്രായവ്യത്യാസം ഇല്ലേ. നിങ്ങളുടെ ചെറുപ്പത്തിന്‍റെ ഉശിരും ആഗ്രഹങ്ങളും അവസാനിച്ചു. പക്ഷേ ചെറുപ്രായത്തിൽ വയസ്സിയെ പോലെ ജീവിക്കാൻ എന്നെ കിട്ടില്ല. എനിക്ക് മുന്നിൽ ജീവിതത്തിന്‍റെ ഉല്ലാസവും സുഖങ്ങളും ഒക്കെ ശേഷിക്കുന്നുണ്ട്. നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം. എന്നെ എന്‍റെ വഴിക്ക് വിടൂ.

ഒരു രാത്രി അവൾ വീട്ടിലേക്ക് വന്നതു പോലുമില്ല. അവിനാശിനും ദേഷ്യം അടക്കാനായില്ല. അവർ തമ്മിൽ പൊരിഞ്ഞ വാദം നടന്നു.

രാത്രി അന്യ പുരുഷനൊപ്പം കഴിയുക. ഇതെന്താ കുലീനയായ സ്ത്രീയുടെ ലക്ഷണം ആണോ? ഇത്രയും നാൾ ഞാനൊന്നും പറഞ്ഞില്ലെന്ന് കരുതി എന്നെ വിഡ്ഢിയായി കരുതരുത്.

ചാന്ദിനിയും ശക്തിയായി പ്രതികരിച്ചു. നിങ്ങളെ വിവാഹം കഴിച്ച് ഞാനെന്‍റെ ജീവിതം തുലച്ചു. നിങ്ങളെപ്പോലെ ഒരു വയസ്സന്‍റെ കൂടെ താമസിച്ച് ഇതുവരെ ഞാനെന്‍റെ ആഗ്രഹങ്ങൾ അടക്കി കഴിയുകയായിരുന്നു. യുവത്വം എന്തെന്ന് നിങ്ങൾക്കറിയില്ല. നിങ്ങൾ എന്തുകൊണ്ടാണ് അന്ന് വിവാഹത്തിന് സമ്മതിച്ചത്?

അവിനാശിന് ഉത്തരം മുട്ടി… അപ്പോ അന്ന് എന്തുകണ്ടാണ് നീ എന്നെ വിവാഹം കഴിക്കാൻ ഒരുങ്ങിയത്. അന്ന് ഇതൊന്നും ആലോചിച്ചില്ല? അയാൾ ചോദിച്ചു.

ഞാനന്നു ചെറുപ്പം അല്ലേ? ജീവിതം എന്തെന്നൊക്കെ അറിഞ്ഞു വരുന്നല്ലേയുള്ളൂ. പണക്കൊതിയിൽ വീണുപോയി. നിങ്ങൾ കുറച്ചുകൂടി പക്വത വന്നയാളല്ലേ? പോരാത്തതിന് വിവാഹിതനും. ധാരാളം അറിവ് കാണും.

യുവ മനസ്സ് എന്തെന്ന് നിങ്ങൾക്ക് മനസ്സിലാവുമല്ലോ?

കഠിനമായ വാക്കുകൾ അസ്ത്രം ആക്കി അവൾ അവനാശിന്‍റെ മനസ്സ് കുത്തി നോവിച്ചു.

നിങ്ങളും നിങ്ങളുടെ വീട്ടുകാരും ചേർന്ന് എന്നെ ചതിക്കുകയായിരുന്നു. നിങ്ങളുടെ യഥാർത്ഥ പ്രായം എനിക്കറിയില്ലായിരുന്നു.

അവിനാശും വിട്ടുകൊടുക്കാൻ തയ്യാറായില്ല. നീ നുണ പറയുന്നതാ. ഞാൻ എന്ന് എന്‍റെ പാസ്പോർട്ട് കാണിച്ചതല്ലേ.

ദിവസം ചെല്ലുന്തോറും അവിനാശിനെ അവഹേളിക്കുന്ന രീതിയിലാണ് ചാന്ദിനി പെരുമാറിയത്. ശാരീരികാകർഷണവും നഷ്ടമായി തുടങ്ങിയിരുന്നു. സ്നേഹമോ, അടുപ്പമോ മുമ്പും ഉണ്ടായിരുന്നില്ല. അവിനാശിന്‍റെ സ്പർശവും അവൾക്കസഹനീയമായിരുന്നു.

ഒരു ദിവസം ചാന്ദിനി അവിനാശിനോട് ഇതേക്കുറിച്ച് തുറന്നു പറഞ്ഞു. രാത്രി മുഴുവനും കൂർക്കം വലി. പിന്നെ പത്തിരുപത് പ്രാവശ്യം ബാത്റൂമിൽ പോവുക. ലൈറ്റ് ഓഫ് ചെയ്യുക. എന്‍റെ ഉറക്കം ശരിയാവുന്നില്ല. ഞാൻ റൂം മാറുകയാണ്.

ബെഡ്റൂമിൽ നിന്നും മാത്രമായി മാറേണ്ട. എന്‍റെ ജീവിതത്തിൽ നിന്ന് തന്നെ ഒന്നും മാറി തരാമോ? നമുക്ക് ഡൈവോഴ്സ് ആവാം. അവിനാശ് സഹികെട്ട് പറഞ്ഞു.

നിങ്ങളെ അങ്ങനെയങ്ങ് ഉപേക്ഷിക്കാൻ ഞാൻ അത്ര വിഡ്ഢി ഒന്നുമല്ല. ചെയ്ത തെറ്റിനൊക്കെ പ്രായശ്ചിത്തം ചെയ്യാതെ അങ്ങനെ വെറുതെ വിടാൻ പറ്റുമോ? എന്‍റെ സുരക്ഷാ ചുമതല നിങ്ങൾക്കല്ലേ. എന്‍റെ സാമൂഹികവും സാമ്പത്തികവും വ്യക്തിപരവുമായ…

പറഞ്ഞ് മുഴുവിപ്പിക്കും മുമ്പ് അവിനാശ് പ്രതികരിച്ചു. ഓഹോ, അപ്പോൾ നീ ഇത്തിക്കണ്ണി പോലെ എന്നിൽ പറ്റിപ്പിടിച്ചിരുന്ന് എന്നെ നശിപ്പിക്കും അല്ലേ. എന്‍റെ അധ്വാനഫലം ആ തെമ്മാടി പിള്ളേർക്ക് പൊടിച്ചു രസിക്കാൻ ഉള്ളതല്ല.

അവിനാശുമായി വഴക്കുണ്ടാവുമ്പോഴൊക്കെ ചാന്ദിനി രണ്ടു വാക്കുകൾ പതിവായി ഉപയോഗിക്കും. നിങ്ങൾ എന്‍റെ ജീവിതം തുലച്ചു. വയസ്സനാണ് നിങ്ങൾ.

തുടർച്ചയായി ഈ പരിഹാസ വാക്കുകൾ കേട്ട് അവിനാശിന് നീരസവും കുറ്റബോധവും തോന്നിത്തുടങ്ങി. പച്ചയിലകളോട് കൂടിയ ചെടിക്ക് മീതെ ചൂടുവെള്ളം ഒഴിക്കുമ്പോൾ ചെടിയിലെ ഇലകൾ ചുങ്ങി വാടുന്നത് പോലെ അവിനാശിന്‍റെ മനസ്സും വാടിത്തളർന്നു.

ചാന്ദിനിയെ തന്നിഷ്ടക്കാരി, ഉത്തരവാദിത്വമില്ലാത്തവൾ, സ്വാർത്ഥ എന്നൊക്കെ അയൽവാസികളായ ഭാരതീയർ പോലും മുദ്രകുത്തി. പര പുരുഷന്മാരോടുള്ള കൂട്ടുകൂടലും സ്ത്രീകൾക്കിടയിൽ ചർച്ച വിഷയമായി. നന്നായി അണിഞ്ഞൊരുങ്ങി പാർട്ടികൾക്ക് പോവുക. ശ്രദ്ധ കേന്ദ്രമാവുക എന്നത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം.

പാർട്ടിയിൽ സന്നിഹിതരായ യുവാക്കൾ അവൾക്ക് ചുറ്റും ചിത്രശലഭങ്ങളെ പോലെ പാറി നടന്നു. അവർക്കൊപ്പം ഡാൻസും പാട്ടും കൂത്തും മദ്യപാനവും. ചാന്ദ്നിയുടെ സ്വഭാവം അധപതിച്ചു. പാർട്ടിയിൽ എത്തുന്ന മറ്റു സ്ത്രീകൾ മാറിയിരുന്ന് അവളെ വിമർശിക്കും. അവിനാശിനാകട്ടെ ആളുകളുടെ തുടർച്ചയായ പരിഹാസവും സഹതാപവാക്കുകളും കേൾക്കേണ്ടി വന്നു.

ചാന്ദിനിയുടെ സ്വഭാവം കൂടുതൽ മോശമാകുന്നത് കണ്ട് അവിനാശ് അവളെ വിലക്കി, ഉപദേശിച്ചു, ദേഷ്യപ്പെട്ടു നോക്കി. അപ്പോഴൊക്കെ ചാന്ദിനിക്ക് പറയാൻ ധാരാളം ന്യായം ഉണ്ടായിരുന്നു.

എന്‍റെ മനസ്സിൽ അഴുക്കില്ല. അഭിനയം ഒന്നും എനിക്ക് വശമില്ല. ഞാൻ സ്വാഭാവികമായി പെരുമാറുന്നു അത്രമാത്രം.

നിന്‍റെ മനസ്സിൽ അഴുക്കാണോ വിഴുപ്പാണോ എന്നെങ്ങനെ അറിയും? എന്തായാലും നിന്‍റെ പെരുമാറ്റം തീരെ മോശമാണ്.

ഒരു ദിവസം അവിനാശ് വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയായിരുന്നു.

ഹെൽത്തിന്‍റെ കാര്യത്തിൽ ഞാൻ ഏറെ ശ്രദ്ധിക്കാറുണ്ട്. രാവിലെ നടക്കാറുണ്ട്. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ശേഷം ഓഫീസിൽ തന്നെ ചെറിയൊരു വ്യായാമം. രാത്രി ഡിന്നറിന് ശേഷം വീണ്ടും നടക്കാൻ ഇറങ്ങും. ശനിയാഴ്ചയും ഞായറാഴ്ചയും യോഗയും മെഡിറ്റേഷനും ഉണ്ട്.

പുച്ഛവും വെറുപ്പും നിറഞ്ഞ നോട്ടത്തോടെ ചാന്ദ്നി തുടർന്നു. വൃദ്ധന്മാരുടെ ദിനചര്യ ഏതാണ്ട് ഇതുപോലെയായിരിക്കും. വെളുത്ത മുടി കളർ ചെയ്യുക… പക്ഷേ എന്തൊക്കെ ചെയ്ത് യംഗാവാൻ ശ്രമിച്ചാലും മനസ്സ് ഫ്രഷ് അല്ലെങ്കിൽ പിന്നെ കാര്യമുണ്ടോ? യുവത്വത്തിന്‍റെ ഗന്ധം ഒന്നു വേറെയാണ്. പ്രതീക്ഷകളും.. ചിന്തകളും… സ്വപ്നങ്ങളും… നിങ്ങൾക്കിതൊക്കെ എങ്ങനെ മനസ്സിലാവും?

അവിനാശിനും ദേഷ്യം അടക്കാനായില്ല. പറച്ചിൽ കേട്ടാൽ നീ ഒരിക്കലും വയസ്സിയാവില്ലെന്ന് തോന്നുമല്ലോ. അഹങ്കരിക്കല്ലേ… ദുരഭിമാനവും നന്നല്ല. നിറം, രൂപ ഒക്കെ അസ്ഥിരമാണ്. ഇന്നു വരും നാളെ പോകും.

ഒരു ദിവസം അവിനാശിന് ഒരു അപരിചിതയുടെ ഫോൺകോൾ വന്നു.

നിങ്ങളുടെ ഭാര്യയുടെ മോശം സ്വഭാവത്തെക്കുറിച്ച് ആളുകൾ എന്തൊക്കെയാണ് പറഞ്ഞുകൂട്ടുന്നത് എന്ന് അറിയാമോ? തലയ്ക്ക് മീതെ വെള്ളം വന്നല്ലോ? നിങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാവുന്നില്ലേ. നിങ്ങൾ ഒരു പുരുഷൻ അല്ലേ? നിങ്ങളെന്താ ബധിരനാണോ… ഭാര്യയെ നിലയ്ക്ക് നിർത്താൻ പറ്റുന്നില്ലെങ്കിൽ പോയി കെട്ടിത്തൂങ്ങി ചത്തൂടെ?

രോഗം, ആപത്ത്, വിഷമഘട്ടങ്ങൾ ഇവയിലൊന്നും ചാന്ദിനി തനിക്കൊരു തുണയാവില്ലെന്ന സത്യം അവിനാശ് മനസ്സിലാക്കി. വിവാഹത്തിലൂടെ താൻ ഒന്നും നേടിയില്ല. ഇനി വിദേശത്ത് ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നതിൽ അർത്ഥവുമില്ല. നാട്ടിലുള്ള ബന്ധുമിത്രാദികളിൽ നിന്ന് അകന്ന് താനെന്തിന് ഇങ്ങനെ തനിച്ച് അന്യ നാട്ടിൽ കഴിയുന്നു. സ്വന്തം നാട്ടിൽ തനിക്കൊരു വിലയുണ്ട്. നാലാൾ തിരിച്ചറിയുന്നുമുണ്ട്. ഇവിടെ 30 വർഷം കഴിഞ്ഞിട്ടും താൻ തീർത്തും ഒരു അപരിചിതൻ.

ചാന്ദ്നി കൂട്ടുകാരിയോടൊപ്പം ഒരു മാസത്തെ ന്യൂയോർക്ക് യാത്രയിലായിരുന്നു. അവസരം മുതലെടുത്ത് അവിനാശ് ഉദ്യോഗം രാജിവച്ചു. ബാങ്കിലെ പണം ഇടപാടുകൾ തീർത്തു. ചാന്ദ്നിക്കായി ഒരു കുറിപ്പും എഴുതിവെച്ചു.

ഇന്നുമുതൽ ഞാൻ സ്വതന്ത്രനാണ്. ഗുഡ് ബൈ!

ആകാശനീലിമയെ തൊട്ടുരുമ്മി കൊണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ അയാളുടെ മനസ്സും മേഘങ്ങളെ പോലെ ഭാരമില്ലാത്തെ ആയി.

അന്നദാനം

കഴിഞ്ഞ ആറുമാസമായി ദുരന്തങ്ങൾ മാത്രമാണ് അശോകന്‍റെ വീട്ടിൽ സംഭവിക്കുന്നത്. ആദ്യം അയാളുടെ അച്ഛന് ഹൃദയാഘാതം ഉണ്ടായി. ഒരു മാസത്തോളം ആശുപത്രിയിൽ കഴിയേണ്ടി വന്നു. രണ്ടുലക്ഷം രൂപയാണ് ചെലവായത്. അച്ഛൻ ഒരുവിധം സുഖമായി വീട്ടിൽ മടങ്ങി എത്തിയപ്പോൾ പ്രമേഹ ബാധിതയായ അമ്മ ആശുപത്രിയിൽ. കാലിലെ മുറിവ് പഴുത്ത് ശരീരത്തിലേക്ക് വ്യാപിക്കാൻ തുടങ്ങിയിരുന്നു. അറുപതിനായിരം രൂപയോളം ഈ ഇനത്തിൽ പൊടിഞ്ഞു. ഇങ്ങനെ ആശുപത്രിയിലും മറ്റുമായി അലഞ്ഞുതിരിഞ്ഞ് അശോകന്‍റെ ആരോഗ്യവും ക്ഷയിച്ചു തുടങ്ങി.

മാലിനിക്ക് ഇതെല്ലാം കണ്ട് ദുഃഖം തോന്നി. രാത്രി കിടക്കയിൽ ഉറക്കമില്ലാതെ ഭർത്താവ് തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.

അവൾ അയാളെ മെല്ലെ തട്ടികൊണ്ട് സാവധാനത്തിൽ പറഞ്ഞു. ഈ തിരക്കിൽ നിന്ന് നമുക്ക് എങ്ങോട്ടെങ്കിലും പോകണം അശോക്… എനിക്കും മതിയായി, ഭയങ്കര ക്ഷീണം.

അയാൾ മറുപടിയൊന്നും പറഞ്ഞില്ല. പെട്ടെന്ന് എങ്ങോട്ട് പോകാനാണ്? അതും അസുഖബാധിതരായ അച്ഛനമ്മമാരെ വിട്ട്. രണ്ടുദിവസം കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. അശോകൻ കുളിമുറിയിൽ തെന്നി വീണ് കാലൊടിഞ്ഞു.

അയാൾ നേരത്തെ ആഗ്രഹിച്ചത് പോലെ തിരക്കില്ലാതെ കിടക്കയിൽ കിടന്നാൽ മതി. പക്ഷേ മനസ്സ് ശാന്തമാവുമോ?

അശോകന്‍റെ വീട്ടിലെ കഷ്ടപ്പാട് കണ്ടപ്പോൾ അയൽവക്കക്കാർ പോലും പറഞ്ഞു തുടങ്ങി, നിങ്ങൾക്ക് വലിയ കഷ്ടകാലമാണെന്നാ തോന്നുന്നേ… കണ്ടകശനിയായിരിക്കണം. അതാണ് ഇങ്ങനെ രോഗം ദുരിതങ്ങൾ. എന്തെങ്കിലും പരിഹാരം കണ്ടു കൂടെ?

പലരും ഇങ്ങനെ പറഞ്ഞു പറഞ്ഞ് മാലിനിക്കും അത് ശരിയാണെന്ന് തോന്നി. ശനി ദോഷത്തിന് പരിഹാരം കാണണം. ഏതെങ്കിലും അമ്പലത്തിൽ പോയി വഴിപാട് കഴിക്കണം. ബ്രാഹ്മണർക്ക് ദാനം നടത്തണം.

രവിശങ്കർ പ്രശസ്തനായ ജോത്സ്യനാണ്. അദ്ദേഹത്തെ കണ്ട് പരിഹാരം തേടുന്നതാണ് നല്ലത്. അയൽവാസി രമ പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ആലോചിച്ചില്ല. മാലിനി അദ്ദേഹത്തെ കണ്ട് ചാർട്ട് എഴുതിച്ചു. ഒരു ചാർട്ടിന് 500 രൂപയായിരുന്നു ഫീസ്. രണ്ടുപേർക്കും പരിഹാരം ചെയ്യേണ്ടതുള്ളതു കൊണ്ട് ആയിരം രൂപ ചെലവായി.

ഇന്ദ്രനീലം പതിച്ച മോതിരം ഭാര്യയും ഭർത്താവും ധരിക്കണം. അശോകന്‍റേത് യമകണ്ടക ശനിയാണ്. ഇനിയും ദുരന്തങ്ങൾക്ക് സാധ്യതയുണ്ട്. പക്ഷേ ഇന്ദ്രനീലം മോതിരം ധരിച്ചാൽ കാര്യങ്ങൾ അല്പം മെച്ചപ്പെട്ടേക്കാം.

തീർന്നിട്ടില്ല പരിഹാരക്രിയകൾ. നവഗ്രഹ ക്ഷേത്രത്തിൽ പോയി ശനിപൂജ ചെയ്യുക, കറുത്ത വസ്ത്രം ധരിക്കുക, 11 ബ്രാഹ്മണർക്ക് വീതം 11 ആഴ്ചകളിൽ ഭക്ഷണം നൽകുക…

ജ്യോത്സ്യന്‍റെ പട്ടിക നീണ്ടു.

ആറു വർഷം കൂടി കഷ്ടകാലം ആണെന്നാ ജോത്സ്യൻ പറഞ്ഞത്. ഇനിയും അഞ്ചര വർഷം കൂടിയുണ്ട്.

ആലോചിക്കും തോറും അശോകന് തല പെരുത്തു. പക്ഷേ അതിലേറെ ടെൻഷൻ മാലിനിക്ക് ആയിരുന്നു. എല്ലായിടത്തും അവൾ തന്നെ പോകണം. വീട്ടിലെ കാര്യങ്ങൾ ഒറ്റയ്ക്ക് നടത്തണം. ദുരിതങ്ങൾ നേരിടാൻ ശക്തി തരണേ എന്ന് മാത്രമായിരുന്നു ഇപ്പോഴവളുടെ പ്രാർത്ഥന.

മാലിനി എല്ലാം ശനിയാഴ്ചയും ക്ഷേത്രദർശനം പതിവാക്കി. ബ്രാഹ്മണർക്ക് അന്നദാനം നടത്തി. ഇതിനിടെ ഒരു സന്യാസി പറഞ്ഞു. ഇത് കലികാലമല്ലേ മോളെ… ശനിദേവൻ കുപിതനാണ്. എപ്പോഴും ധാരാളം പേർ ഞങ്ങളെ ഊട്ടാൻ എത്തും. പക്ഷേ തുടർച്ചയായി ഭക്ഷണം കഴിക്കാൻ പറ്റുമോ… അതുകൊണ്ട് പണം ദാനം ചെയ്താലും മതി.

അതോടെ മാലിനി ബ്രാഹ്മണർക്ക് ഭക്ഷണം കൊടുക്കുന്നത് നിർത്തി. ബ്രാഹ്മണർക്ക് ഭക്ഷണം വേണ്ടെങ്കിൽ എന്തുകൊണ്ട് യാചകർക്ക് കൊടുത്തുകൂടാ. ഒരു നേരത്തെ ഭക്ഷണത്തിന് കൊതിക്കുന്നവർക്ക് അത് നൽകുന്നതിനും വലിയ പുണ്യം മറ്റെന്തുണ്ട്?

വീടിനു സമീപത്തുള്ള ക്ഷേത്ര പരിസരത്ത് ധാരാളം യാചകരുണ്ട്. അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കാം. അവൾ വിചാരിച്ചു. മാലിനി ഭക്ഷണപ്പൊതിയുമായി വരുന്നത് യാചകർ കാത്തിരുന്നു വാങ്ങുമായിരുന്നു ആദ്യമൊക്കെ. മാലിനി അവർക്ക് ചിരപരിചിതയായി കഴിഞ്ഞപ്പോൾ യാചകരുടെ ഡിമാൻഡ് മാറി.

നിങ്ങൾ എന്നും ഭക്ഷണം തരണമെന്നില്ല അമ്മാ… വല്ലപ്പോഴും പണം തന്നാൽ മതി. ഒരു ദിവസം മൂന്നും നാലും പൊതിച്ചോറ് കിട്ടും. പലപ്പോഴും പകുതി കളയേണ്ടി വരും. ഒരു യാചകൻ പറഞ്ഞു.

ശനി, ചൊവ്വ, രാഹു, കേതു എന്നിങ്ങനെ ദുഷ്ടഗ്രഹങ്ങളുടെ ദൃഷ്ടിയിൽ നിന്ന് മോചിതരാവാൻ ഇതുപോലെ കഷ്ടപ്പെടുന്നവർ എത്രയോ ലക്ഷങ്ങൾ കാണും. അങ്ങനെ ചിന്തിച്ചാൽ ഇവർ പറയുന്നത് ശരി തന്നെ.

മാലിനിയുടെ സങ്കോചം കണ്ട് ഒരു യാചകൻ പറഞ്ഞു. വീട്ടിലെ ഫോൺ നമ്പർ തന്നാൽ മതി. പട്ടിണി ദിവസങ്ങളിൽ ഞങ്ങൾ മാഡത്തിനെ വിളിക്കാം.

ഈ പരിഹാര നിർദ്ദേശം കേട്ട് മാലിനി അമ്പരന്നു പോയി. എങ്കിലും അതും പരീക്ഷിച്ചു നോക്കാം. അവൾ ഫോൺ നമ്പർ കൊടുത്തു. ഇവർ ഈ അവസരം എങ്ങനെ വിനിയോഗിക്കുമെന്ന് എങ്കിലും അറിയാമല്ലോ. വീട്ടിൽ മടങ്ങിയെത്തി മാലിനി കാര്യങ്ങൾ അശോകനോട് പറഞ്ഞു.

അത് കേട്ട് അശോകൻ പൊട്ടിച്ചിരിച്ചു. എടോ, നമ്മളെക്കാൾ ഭേദം ആ യാചകരാണേ… നമ്മെപ്പോലെ ദാനം ചെയ്യാൻ എത്രയോ പേരാണ് തയ്യാറായിരിക്കുന്നത്. അപ്പോൾ പിന്നെ അവർക്കും നിബന്ധന വെച്ച് കൂടെ…

മനുഷ്യർക്ക് അന്നദാനം നടത്തുന്നത് മടുത്തപ്പോൾ മാലിനി കാക്കകളുടെ പിന്നാലെ ആയി. ശനി ഭഗവാന്‍റെ സവാരി കാക്കയുടെ പുറത്താണല്ലോ.

എത്ര ഭക്ഷണവും മിനിറ്റുകൾക്കുള്ളിൽ കാക്കകൾ തീർത്തു തരും. സന്യാസികളെയും യാചകരെയും പോലെ നിബന്ധനകളും ഒന്നുമില്ല അവയ്ക്ക്.

അങ്ങനെ കാക്കകൾക്ക് ഭക്ഷണം കൊടുക്കൽ മാലിനിയുടെ ദിനചര്യയായി.

മഴക്കാലമായി. ഇടമുറിയാതെ മഴ ജന ജീവിതത്തെ വളരെ മോശമായി ബാധിച്ച സമയം. ഒരു ദിവസം അശോകനും മാലിനിയും ബാൽക്കണിയിൽ ഇരുന്നു മഴ കാണുകയായിരുന്നു. അവിടെ നിന്നു നോക്കിയാൽ തൊട്ടടുത്ത അമ്പലം കാണാം. മഴ പെയ്തതോടെ ക്ഷേത്ര പരിസരത്തുള്ള യാചകരെയും കാണാതായിരിക്കുന്നു.

പാവങ്ങൾ! എങ്ങോട്ട് ആയിരിക്കും പോയിട്ടുണ്ടാവുക… അതിനെക്കുറിച്ച് അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വീട്ടിലെ ഫോൺ ശബ്ദിച്ചു.

പരിചയമില്ലാത്ത സ്വരം മറുപുറത്ത്.

മാഡം, ഓർമ്മയുണ്ടോ എന്നറിയില്ല. അമ്പലത്തിൽ വച്ച് നമ്മൾ കണ്ടിട്ടുണ്ട്. ഞാൻ ഭിക്ഷക്കാരൻ ശശിയാ. മഴ കാരണം ഞങ്ങൾ മുഴു പട്ടിണിയിലായി. എട്ടുപേർക്ക് ഭക്ഷണം കിട്ടിയാൽ നന്നായിരുന്നു. ഈശ്വരൻ നിങ്ങളെ രക്ഷിക്കും.

ശരി നിങ്ങൾ അമ്പലത്തിൽ ഇല്ലല്ലോ… പിന്നെ എവിടെയാണ് ഭക്ഷണം എത്തിക്കേണ്ടത്.

അമ്പലത്തിന് പിന്നിലെ കൈരളി തീയേറ്ററിന് അടുത്തുള്ള സൈക്കിൾ സ്റ്റാൻഡിൽ ഉണ്ട്.

ശരി, ഒരു മണിക്കൂറിനകം എത്തിച്ചേക്കാം.

എന്താണ് കൊണ്ടുവരിക?

ചോറും കറിയും.

അയ്യോ, അത് വേണ്ട ചപ്പാത്തിയും കറിയും എരിവുള്ള അച്ചാറും മതി.

ആ ഡിമാൻഡ് കേട്ട് ഒരു നിമിഷം അമ്പരന്നു എങ്കിലും മാലിനി സമ്മതിച്ചു.

അവൾ ഉടനെ അടുക്കളയിൽ കയറി ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും ഉണ്ടാക്കി. നേരത്തെ ഉണ്ടാക്കിയ നാരങ്ങ അച്ചാർ ഇരിപ്പുണ്ട്.

എല്ലാം പൊതിഞ്ഞ് അവൾ കൈരളി തിയേറ്ററിനോട് ചേർന്ന സൈക്കിൾ സ്റ്റാൻഡിലേക്ക് നടന്നു.

അവിടെ യാചകർ കാത്തിരിക്കുകയായിരുന്നു. അവർ അവളുടെ കയ്യിൽ നിന്നും ഭക്ഷണം വാങ്ങി ആർത്തിയോടെ കഴിച്ചു.

വലിയ ഏമ്പക്കം വിട്ടുകൊണ്ട് ഒരു യാചകൻ പറഞ്ഞു. ഞാൻ നിങ്ങളുടെ വീട് കണ്ടു. ഒരു ദിവസം അങ്ങോട്ട് വരാം. എനിക്കൊരു കാര്യം പറയാനുണ്ട്.

അവൾ ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. യാചകൻ വീട്ടിൽ വരാമെന്ന് പറഞ്ഞത് അശോകനോട് സൂചിപ്പിച്ചപ്പോൾ അയാൾ നെറ്റി ചുളിച്ചു.

വല്ല കള്ളന്മാരും ആണോടോ…

ഏയ് അത്തരക്കാരെ ഒന്നുമല്ല മാലിനി പറഞ്ഞു.

ഒരു യാചകൻ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചു എന്ന് കരുതി, മറ്റെന്ത് സംഭവിക്കാനാണ്? അവൾ ചിന്തിച്ചു.

രണ്ടുദിവസം തുടർച്ചയായി മഴ പെയ്തു കൊണ്ടേയിരുന്നു. അതിനുശേഷം മെല്ലെ മെല്ലെ മഴ ഒതുങ്ങി. റോഡിലെ വെള്ളമെല്ലാം ഇറങ്ങിയപ്പോൾ യാചകർ പതിവ് സ്ഥാനങ്ങളിൽ ഇരിപ്പുറപ്പിച്ചു. ക്ഷേത്രത്തിൽ നല്ല തിരക്കായിരുന്നു.

രാത്രി 9 മണിയോടെ ക്ഷേത്രം അടയ്ക്കും. ഒരു ദിവസം രാത്രി 10 മണിയായി കാണും. കോളിംഗ് ബെൽ കേട്ട് മാലിന് വാതിൽ തുറന്നു. അന്ന് പറഞ്ഞ യാചകനാണ്. അയാൾ അകത്തു കയറി നിലത്തിരുപ്പായി. അയാളുടെ കയ്യിൽ മുഷിഞ്ഞു നാറിയ ഒരു സഞ്ചിയുണ്ടായിരുന്നു. അത് നിറയെ എന്തോ ഉണ്ട്.

മാഡം… സാറിനെ വിളിക്കാമോ… ഒരു കാര്യം പറയാനാ.

അശോകൻ വന്നപ്പോൾ അയാൾ സഞ്ചി തുറന്നു കാണിച്ചു. നിറയെ നോട്ട്! 10,000 രൂപയുണ്ട്. ഇത് നിങ്ങൾ വച്ചോ! ആവശ്യം വരുമ്പോൾ ഞാൻ വാങ്ങിക്കൊള്ളാം. തെരുവിൽ കഴിയുന്ന എനിക്ക് ഇത്രയും പണം സൂക്ഷിക്കാൻ പ്രയാസമുണ്ട്.

ഇത്രയും പണം നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി. എന്താ ഇതിവിടെ തന്നെ തരാൻ തോന്നിയത്.

അഞ്ചുവർഷമായി ഞാൻ പിച്ചതെണ്ടുന്നു. എത്രയോ പണക്കാർ വരുന്ന സ്ഥലമാണ്. ധാരാളം ദാനം കിട്ടി. ഞങ്ങൾ യാചകർക്ക് എല്ലാവർക്കും ഉണ്ട് സമ്പാദ്യം. യാതൊരു ചെലവുമില്ല. നിങ്ങളുടെ കൈവശം സുരക്ഷിതമായിരിക്കും എന്ന് എനിക്ക് തോന്നി അതാ വന്നത്.

അശോകനും മാലിനിയും പരസ്പരം അമ്പരപ്പോടെ നോക്കി. ഒരു യാചകന്‍റെ കൈവശം ഇത്രയും പണം.

നിങ്ങൾ ഈ പണം ബാങ്കിൽ നിക്ഷേപിക്ക് അശോകൻ പറഞ്ഞു.

ഞാൻ ബാങ്ക് അക്കൗണ്ട് തുടങ്ങിയാൽ പിന്നെ പിച്ച തെണ്ടാൻ പറ്റുമോ? ആളുകൾ അറിഞ്ഞാൽ എന്‍റെ തൊഴിൽ പോവില്ലേ…

അത് കേട്ട് അശോകൻ ചിരിച്ചു.

കൊള്ളാം, ഇതാണോ നല്ല ജോലി. ഇനി ഞങ്ങളും ഈ ജോലി സ്വീകരിച്ചാലോ…

നല്ലത് പറയൂ അശോക്… നിങ്ങൾ കാലൊടിഞ്ഞു കിടക്കേണ്ടി വന്ന അവസ്ഥ മറക്കല്ലേ…മാലിനിക്ക് അശോകന്‍റെ സംസാരം ഇഷ്ടമായില്ല.

ഞാൻ തമാശ പറഞ്ഞതല്ലേ.. നീ അത് ഗൗരവത്തിൽ എടുത്തോ?

ഇത് കേട്ട് ഈ യാചകൻ കൈകൂപ്പി. സർ എന്നെ വിശ്വസിക്കണം. ഈ പണം സ്വീകരിക്കൂ. ഞങ്ങള യാചകരുടെ കൈവശം പണം സൂക്ഷിച്ചാൽ ആപത്ത് ക്ഷണിച്ചു വരുത്തുന്നത് തന്നെ. ശനിദേവൻ ഞങ്ങളെ വെറുതെ വിടില്ല.

അല്പനേരം ആലോചിച്ചിരുന്നിട്ട് അശോകൻ പണം വാങ്ങി.

അയാൾ പോയശേഷം അശോകനും മാലിനിയും പരസ്പരം നോക്കി. യഥാർത്ഥത്തിൽ ഇവരും ദാന യോഗ്യരാണോ? ഇത്രയും സമ്പാദ്യമുള്ള യാചകർ! ഈശ്വരകോപവും ഗ്രഹദോഷവും മാറാൻ ഇവർക്കൊക്കെ ദാനം ചെയ്തിട്ട് എന്ത് കാര്യം?

മാലിനി ചിന്തിച്ചു. ഇനിയും ഇത്തരം മണ്ടത്തരങ്ങൾ ജീവിതത്തിൽ ഉണ്ടാവില്ല. കൂലിപ്പണിക്കാർക്കോ, റിക്ഷക്കാരനോ, വേലക്കാരിക്കോ പത്തു രൂപ കൂടുതൽ കൊടുത്താൽ അതല്ലേ പുണ്യം!

ഏകാന്ത തീരത്ത്

രാവിലെ ശാലുവിനെ പ്ലേ സ്കൂളിൽ കൊണ്ടുവിട്ടശേഷം മടങ്ങി എത്തിയ പ്രിയ അവശേഷിച്ച വീട്ടുജോലികൾ ചെയ്തു തീർത്തശേഷം കുളിച്ച് തയ്യാറായി നേരെ ഓഫീസിലേക്ക് പുറപ്പെട്ടു. ഓഫീസിൽ എത്തി ജോലി ആരംഭിച്ചതോടെ സമയം പോയതവൾ അറിഞ്ഞില്ല. ഓഫീസിലെ ക്ലോക്കിലേക്ക് പ്രിയ ഒരു നിമിഷം നോക്കി. സമയം 2 മണിയായിരിക്കുന്നു.

പ്രിൻസിപ്പാലിനെ കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് തലേദിവസം ടീച്ചർ കുറിപ്പ് അയച്ചതിനാൽ ശാലുവിനെ കൂട്ടികൊണ്ടുവരാൻ അവൾ സ്കൂളിലെത്തി. അല്ലാത്ത ദിവസങ്ങളിൽ ഓട്ടോറിക്ഷക്കാരൻ അവളെ സ്കൂളിൽ നിന്നും നേരെ ക്രഷിൽ കൊണ്ടു വിടുകയാണ് പതിവ്. ഓഫീസിലേക്ക് പോകുന്ന വഴിയിൽ പ്രിയ മകൾക്കുള്ള ഭക്ഷണം ക്രഷിലുള്ള ആയയെ ഏല്പിക്കുകയാണ് ചെയ്യുക. അതിനൊപ്പം മകൾക്കണിയാനുള്ള വസ്ത്രവും അവൾ കരുതി വയ്ക്കുമായിരുന്നു.

“പ്രിയാ മാഡം, ഈയിടെയായി മോൾ നല്ല വാശി കാണിക്കാറുണ്ട്. എപ്പോൾ നോക്കിയാലും മറ്റ് കുട്ടികളുമായി വഴക്കിടുന്നതാണ് കാണുന്നത്. ഇന്നലെ അടുത്തിരുന്ന പിയൂഷിന്‍റെ നേരെ കുപ്പി എറിഞ്ഞു. 2 ദിവസം മുമ്പ് പായലുമായി അടിപിടി കൂടി.”

“ലഞ്ച് ടൈമിൽ പായൽ കൊണ്ടുവന്ന സാൻവിച്ച് അവൾക്ക് കൊടുത്തില്ല എന്ന് പറഞ്ഞായിരുന്നു വഴക്ക്. ശാലു അവളുടെ ടിഫിൻ തട്ടി താഴെയിട്ടു. കുട്ടികൾ ഇങ്ങനെയാണോ പെരുമാറേണ്ടത്? അതും ഈ കുഞ്ഞുപ്രായത്തിൽ.” അധ്യാപിക ഇക്കാര്യം പ്രിൻസിപ്പാലിനോട് പരാതിയായി പറയുകയും ചെയ്തിരുന്നു.

“മുതിർന്നവർ വീട്ടിൽ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ പഠിക്കുന്നത്. മുതിർന്നവരുടെ പെരുമാറ്റം കുട്ടികളിൽ നല്ല രീതിയിൽ സ്വാധീനം ചെലുത്തും.”

“ക്ഷമിക്കണം, ഞാൻ നോക്കിക്കൊള്ളാം.” എന്ന് പറഞ്ഞുകൊണ്ട് പ്രിയ അസ്വസ്ഥമായ മനസ്സോടെ ശാലുവിനെയും കൂട്ടി വീട്ടിലേക്ക് മടങ്ങി.

എന്നാൽ മനസ്സിൽ വലിയൊരു ഒരു കൊടുങ്കാറ്റുയർന്നിരുന്നു. ശാലുവിന്‍റെ ഈ സ്വഭാവത്തിന് കാരണം വീട്ടിൽ തങ്ങൾക്കിടയിൽ നടക്കുന്ന കലഹങ്ങൾ അല്ലേ? ശാലു മിക്കപ്പോഴും അത്തരം കലഹങ്ങൾക്ക് സാക്ഷിയായിരുന്നുവല്ലോ.

യഥാർത്ഥത്തിൽ, പ്രിയയും വിവേകും പ്രണയവിവാഹിതരായിരുന്നു. എന്നിരുന്നാലും ഇരുവരും തമ്മിൽ യാതൊരു യോജിപ്പും ഉണ്ടായിരുന്നില്ല. വഴക്കിനിടയിൽ വിവേക് പലപ്പോഴും പ്രിയയോട് ആക്രോശിക്കുകയും സാധനങ്ങൾ എടുത്ത് എറിയുകയും ചെയ്യുമായിരുന്നു. ഇത് കണ്ട് പ്രിയയ്ക്കും കടുത്ത ദേഷ്യം ഉണ്ടാകുമായിരുന്നു. പലപ്പോഴും ദേഷ്യം നിയന്ത്രിക്കാൻ അവൾ പാടുപെട്ടിരുന്നു.

ഓഫീസിൽ നിന്ന് ക്ഷീണിതരായി മടങ്ങി വന്നാലും രണ്ടുപേർക്കുമുണ്ടാകും ഒരുകെട്ട് പരാതികളും പരിഭവങ്ങളും. ഇതിനിടയിൽ എപ്പോഴോ അവർക്കിടയിലെ സ്നേഹവും അടുപ്പവുമൊക്കെ നഷ്ടപ്പെട്ടിരുന്നു.

പ്രിയ ഭക്ഷണം കൊടുത്ത് ശാലുവിനെ ഉറക്കി. കൂടെ അവളും കിടന്നു. തന്‍റെ തലയ്ക്ക് ഭാരം കൂടിക്കൊണ്ടിരിക്കുന്നതു പോലെ അവൾക്കു തോന്നി. ഇന്നലെ രാത്രി വഴക്കാണ് എല്ലാം തകർത്തത്.

അവൾ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. ഇന്നലെ രാത്രി വളരെ വൈകിയാണ് വിവേക് വീട്ടിൽ തിരിച്ചെത്തിയത്. പ്രിയ അതിനെ ചോദ്യം ചെയ്തതാണ് പ്രശ്നമെല്ലാം ഉണ്ടാകാൻ കാരണമായത്. രാവിലെ ശാലുവിനെ സ്കൂളിൽ കൊണ്ടുവിടാൻ അവൾ വിവേകിനോട് തലേന്ന് രാത്രിയിൽ പറഞ്ഞിരുന്നതാണ്.

വിവേകിന് അവിഹിതബന്ധമുണ്ടെന്ന് സഹപ്രവർത്തകരിൽ ഒരാൾ പ്രിയയോട് പറഞ്ഞിരുന്നു. അക്കാര്യം അറിയാവുന്നതു കൊണ്ടുള്ള ദേഷ്യത്തിൽ വിവേകിനോട് അവൾ ദേഷ്യപെടുകയാണ് ഉണ്ടായത്, “നിങ്ങൾ സോണലിന്‍റെ കൂടെ അത്താഴത്തിന് പോയതാണെന്ന് എനിക്ക് മനസ്സിലായി. സത്യമല്ലേ?”

“അതെ സത്യമാണ്… എന്താ നിന്‍റെ പ്രശ്നം. ശരി, നിന്നെപ്പോലുള്ള സ്ത്രീകൾക്ക് എപ്പോഴും ചെറിയ മനസ്സാണ് ഉള്ളതെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ഞാൻ സോണലിനോട് തമാശ പറഞ്ഞാൽ നടക്കാൻ പോയാൽ, എല്ലാം സംശയമാണ്. സോണൽ എന്‍റെ കൊളീഗാണ്. ഞങ്ങൾ നല്ല സുഹൃത്തുക്കളായതിൽ എന്താണ് തെറ്റ്? നീ എന്‍റെ പിറകെയുള്ള സിഐഡി പണി നിർത്താമോ?” വിവേക് ദേഷ്യത്തോടെ ആക്രോശിച്ചു.

“സോണലുമായുള്ള നിങ്ങളുടെ സൗഹൃദത്തെക്കുറിച്ച് ഞാൻ ഇന്നുവരെ ഒന്നും ചോദിച്ചിട്ടില്ല. പക്ഷേ ഇപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുകയാണ്. നിങ്ങൾ അവളോടൊപ്പം രാത്രി ചെലവഴിച്ചിട്ട് വൈകി തിരിച്ചെത്തിയിരിക്കുന്നു. ഇവിടെ ഞാൻ നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണവും പാകം ചെയ്‌ത് കാത്തിരിക്കുന്നു. അത് ശരിയാണോ?” പ്രിയ ചോദിച്ചു.

“ശരിയോ തെറ്റോ, എനിക്കറിയില്ല. നീ എന്നെ അനാവശ്യമായി സംശയിക്കുന്നു. നോക്ക് എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.”

“ശരി, എന്‍റെ കൂടെ പഠിച്ച അജിത് എന്നെ കാണാൻ വീട്ടിൽ വന്നപ്പോൾ, നിങ്ങൾ എന്തൊക്കെയാണ് പറഞ്ഞത്” പ്രിയ വിട്ടുകൊടുത്തില്ല.

“ങ്ഹാ ഞാൻ പറഞ്ഞു, പക്ഷേ അതിന്‍റെ കാരണം നിനക്കറിയാമല്ലോ? അവനെ എനിക്ക് ഒട്ടും ഇഷ്ടമായില്ല” വിവേക് അലറി.

“പിന്നെ എനിക്ക് സോണലിനെ ഭയങ്കര ഇഷ്ടമല്ലേ, സോണലിനെ അല്ല. എനിക്ക് നിങ്ങളുടെ മനോഭാവം തന്നെ ഇഷ്ടമല്ല. വിവാഹത്തിന് ശേഷം, നിങ്ങൾ എന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. എന്നോടൊപ്പം സമയം ചെലവഴിക്കാൻ ശ്രമിച്ചിട്ടില്ല” പ്രിയ ദേഷ്യത്തോടെ പറഞ്ഞു.

“ഞാൻ എന്തിന് ദിവസം മുഴുവൻ നിന്നോടൊപ്പം ചെലവഴിക്കണം? മുഴുവൻ സമയവും നിന്‍റെ കുറ്റപ്പെടുത്തൽ കേട്ടികൊണ്ടിരിക്കാനാണോ?”

“ഓഫീസിൽ നിന്ന് ലീവ് കിട്ടിയാൽ നേരെ സ്വാമിയെ കാണാൻ പോകും. ഞായറാഴ്ചയാണെങ്കിൽ മുഴുവൻ സമയവും അമ്പലത്തിൽ. പിന്നെ വീട്ടിൽ എത്തിയാലോ ബന്ധുക്കളെ മുഴുവനും ഫോണിൽ വിളിച്ച് വിശേഷം തിരക്കൽ.”

കഴിഞ്ഞ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ശേഷം ശാലുവിനെയും കൊണ്ട് മാളിൽ പോകാമെന്ന് ഇരുവരും പ്ലാൻ ചെയ്തിരുന്നു. അത്യാവശ്യം ഷോപ്പിംഗിനൊപ്പം ഒരു സിനിമയും കാണാം. പോകുന്നതിന് മുമ്പ് പ്രിയ വേഗം ഭക്ഷണം തയ്യാറാക്കി പ്ലേറ്റ് സെറ്റ് ചെയ്‌ത് വിവേകിനെ കഴിക്കാൻ വിളിച്ചു. എന്നിട്ട് അവൾ അടുക്കളയിൽ അവശേഷിച്ച ജോലി ചെയ്‌തു തീർക്കാൻ പോയി.

അപ്പോഴാണ് വിവേകിന്‍റെ ഉച്ചത്തിലുള്ള ആക്രോശം കേട്ടത്, “പച്ചക്കറിയിൽ ഉപ്പ് വാരി നിറച്ചിരിക്കുകയാ… നിനക്ക് നന്നായി ഒന്ന് ഭക്ഷണം പാകം ചെയ്തു കൂടെ. രുചിയായി എന്തെങ്കിലും കഴിക്കാമെന്ന് വച്ചാൽ ഒക്കെ തഥൈവ.” മുഖം ദേഷ്യം കൊണ്ട് ചുവന്നു.

“വീട്ടിലെ മുഴുവൻ കാര്യങ്ങളും ചെയ്യുന്നത് ഞാനാണ്. ഞാനും ഓഫീസിൽ പോകുന്നുണ്ട്. നിങ്ങളെപ്പോലെ രാത്രി വൈകുവോളം കാമുകിയുമൊത്തു കറങ്ങാറില്ല.”

പ്രിയയുടെ പരിഹാസം വിവേകിനെ വല്ലാതെ ചൊടിപ്പിച്ചു. അയാൾ ദേഷ്യത്തോടെ പ്ലേറ്റ് എടുത്ത് നിലത്തേക്ക് എറിഞ്ഞു. തുടർന്ന് ഇരുവരും തമ്മിലുള്ള വഴക്ക് ഏറെ നേരം തുടർന്നതോടെ മാളിൽ പോകാനുള്ള പ്ലാൻ അതോടെ മുടങ്ങിപോയി.

വിവേകിനെ അത്രവേഗം കൈകാര്യം ചെയ്യുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പ്രിയയ്ക്ക് മനസ്സിലാക്കി തുടങ്ങിയിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും വിവേക് വഴക്കുണ്ടാക്കുമായിരുന്നു. വളരെക്കാലമായി അങ്ങനെയാണ്. ഇന്നാണെങ്കിൽ ശാലുവിനെക്കുറിച്ചുള്ള പരാതി സ്കൂളിൽ നിന്ന് കേട്ടു, എവിടെ നിന്നാണ് ശാലു ഇതൊക്കെ പഠിച്ചത്. മാതാപിതാക്കളുടെ ദൈനംദിന കലഹങ്ങൾ കേട്ട് ശീലിച്ചതാവും കുട്ടി.

വീട്ടിലെത്തിയ പ്രിയ സ്നേഹപൂർവ്വം ശാലുവിനെ തന്‍റെ മുന്നിൽ പിടിച്ച് ഇരുത്തി,“മോളെ, അമ്മ ഒരു കാര്യം ചോദിക്കട്ടെ, മോൾ എന്തിനാണ് പിയൂഷിനെ ഉപദ്രവിച്ചത്?”

“അമ്മേ” അവൻ എന്നെ കളിയാക്കി. ഞാൻ ചീത്ത കുട്ടിയാണെന്ന് പറഞ്ഞു. ശാലു സങ്കടത്തോടെ മറുപടി പറഞ്ഞു.

“അപ്പോൾ മോൾ എന്താ ചെയ്തത്?”

“എനിക്ക് ദേഷ്യം വന്നു. അവൻ കള്ളം പറഞ്ഞതാണ് അമ്മേ. അതുകൊണ്ടാണ് ഞാൻ അവനെ കുപ്പി കൊണ്ട് അടിച്ചത്” അവൾ നിഷ്കളങ്കമായി പറഞ്ഞു.

പ്രിയ അടുത്ത ചോദ്യം ചോദിച്ചു,“അപ്പൊ ടീച്ചർ എന്ത് പറഞ്ഞു? മോളെ ടീച്ചർ അടിച്ചോ?”

“ടീച്ചർ എന്നെ മറ്റൊരു മുറിയിലേക്ക് എന്നെ കൊണ്ടുപോയി.”

“അതിന് ശേഷം നിങ്ങൾ രണ്ടുപേരും തമ്മിൽ വഴക്കുണ്ടാക്കിയില്ല, അല്ലേ?” പ്രിയ ചോദിച്ചു.

“ഇല്ല അമ്മേ, ആ ദിവസം ഞങ്ങൾ കണ്ടില്ല. അതു കൊണ്ട് വഴക്കുണ്ടായില്ല.” ശാലു നിഷ്കളങ്കമായി പറഞ്ഞു.

“ശരി, ഇന്ന് ഞാൻ കുഞ്ഞിനോട് ഒരു കാര്യം പറയട്ടെ. മോളത്, ശ്രദ്ധിച്ച് കേൾക്കണം. മോൾ കാണാറില്ലേ മോൾടെ പപ്പയും ഞാനും തമ്മിൽ വഴക്കിടുന്നത്.”

“അതെ അമ്മേ.”

“നിനക്കത് ഇഷ്ടമല്ല, അല്ലേ?”

“അതെ അമ്മേ എനിക്ക് ഒട്ടും ഇഷ്ടമല്ല” ശാലു സങ്കടത്തോടെ പറഞ്ഞു.

“ഇനി പറയൂ, നീയൊരു ടീച്ചറായിരുന്നെങ്കിൽ ഞങ്ങളെ രണ്ടുപേരെയും ടീച്ചർ ചെയ്തതുപോലെ വ്യത്യസ്ത മുറികളിലേക്ക് പറഞ്ഞയക്കുമായിരുന്നില്ലേ.”

“അതെ” അവൾ നിഷ്കളങ്കമായി പുഞ്ചിരിച്ചു.

പ്രിയ വീണ്ടും വിശദീകരിച്ചു,“നോക്കൂ, നീയും പിയൂഷും ചെറിയ കുട്ടികളല്ലേ, അതുകൊണ്ടാ ടീച്ചർ നിങ്ങളെ പ്രത്യേക മുറികളിൽ ഇരുത്തിയത്. അങ്ങനെയാകുമ്പോൾ നിങ്ങൾ വഴക്കിടില്ല. പക്ഷെ ഞാനും മോൾടെ പപ്പയും മുതിർന്നവരാണ്. ഞങ്ങൾ വെവ്വേറെ മുറികളിലല്ല, വേവ്വേറെ വീടുകളിൽ കഴിയേണ്ടി വരും. അപ്പോൾ മാത്രമേ ഞങ്ങളുടെ വഴക്ക് അവസാനിക്കൂ. അപ്പോൾ മാത്രമേ നമ്മളെല്ലാം ഹാപ്പിയാകൂ. അല്ലേ?”

“എങ്കിൽ ഞാൻ പപ്പയുടെ വീട്ടിൽ താമസിക്കും.” ശാലു പെട്ടെന്ന് മറുപടി പറഞ്ഞു.

“നിനക്ക് പപ്പയെയാണ് കൂടുതൽ ഇഷ്ടം അല്ലെ?”

“അല്ല, പക്ഷേ എനിക്ക് പപ്പയിൽ നിന്ന് മാറി നിൽക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്‍റെ ക്ലാസ്സിലെ ലയയുടെ പപ്പ വേറെ മാറിയാണ് താമസിക്കുന്നത്. അവൾ എപ്പോഴും കരയാറുണ്ട്. എനിക്ക് അങ്ങനെ മാറി നിൽക്കാൻ ആഗ്രഹമില്ല.”

“മോൾ പപ്പയുടെ കൂടെ നിന്നാൽ അമ്മ തനിച്ചാകില്ലേ?” പ്രിയ ചോദിച്ചു.

“എനിക്കും അമ്മയുടെ കൂടെ നിൽക്കണം. ഞാൻ രണ്ടുപേരുടെയും കൂടെ നിൽക്കാം.” ശാലു ദേഷ്യത്തോടെ പറഞ്ഞു.

“ഇല്ല, നീ അമ്മയുടെ കൂടെ നിൽക്ക്, പപ്പ ഇടയ്ക്ക് വന്ന് മോളെ കണ്ടുകൊള്ളും. അപ്പോൾ കുഴപ്പമില്ലല്ലോ” പ്രിയ വിശദീകരിക്കാൻ ശ്രമിച്ചുവെങ്കിലും ശാലു കരയാൻ തുടങ്ങി.

“വേണ്ട അമ്മേ, പോകരുത്, എനിക്ക് നിങ്ങൾ രണ്ടുപേരും വേണം.” പ്രിയ ശാലുവിനെ മടിയിൽ ഇരുത്തി അവളുടെ കൈകളിൽ ഉമ്മ വച്ചു.

ഇത്രയും ചെറിയ കുട്ടി മാതാപിതാക്കളെ രണ്ടുപേരെയും വേണമെന്ന് പറയുന്നത് എന്തുകൊണ്ടായിരിക്കുമെന്ന് അവൾ മനസിരുത്തി ആലോചിച്ചു. അതുകൊണ്ടാണ് അവൾ വിവേകുമായി എങ്ങനെയെങ്കിലും യോജിച്ചു പോകാൻ ശ്രമിച്ചത്. അവൾ തന്‍റെ ഭാഗത്ത് നിന്ന് പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ മറുവശത്ത് നിന്നും അത്തരത്തിലുള്ള യാതൊരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ശാലു കാരണം അവൾക്ക് ഭർത്താവിൽ നിന്ന് വേർപിരിയാൻ കഴിഞ്ഞില്ല. പക്ഷേ അയാൾക്കൊപ്പം ഒരുമിച്ച് ജീവിക്കാനും ബുദ്ധിമുട്ടായിരുന്നു.

സമയം കടന്നു പോയിക്കൊണ്ടിരുന്നു. വിവേകിന്‍റെയും പ്രിയയുടെയും ഇടയിലെ കലഹങ്ങൾ പഴയതു പോലെ തുടർന്നു കൊണ്ടിരുന്നു. ഇപ്പോൾ ചെറിയ കാര്യങ്ങൾക്ക് പോലും കലഹിക്കുന്നത് പതിവായിരിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾക്കു ശേഷം പ്രിയ ശാലുവിനോട് വേർപിരിയലിനെപ്പറ്റി സംസാരിക്കുന്നത് ആവർത്തിച്ചു കൊണ്ടിരുന്നു. അമ്മയും പപ്പയും വേർപിരിയട്ടെ, പക്ഷേ ശാലുവിന് അത് കേൾക്കുന്നതേ സങ്കടമായിരുന്നു.

ഒരു ദിവസം പ്രിയയും വിവേകും തമ്മിൽ സോണലിനെ ചൊല്ലി വീണ്ടും വഴക്കുണ്ടായി. സത്യത്തിൽ വിവേക് സോണാലിനൊപ്പം സിനിമ കാണാൻ പോയ കാര്യം സഹപ്രവർത്തക പറഞ്ഞു പ്രിയ അറിഞ്ഞതായിരുന്നു വഴക്കിനുള്ള കാരണം.

അവൾ അതറിഞ്ഞു വല്ലാതെ കോപിച്ചു. രാത്രി വൈകി തിരിച്ചെത്തിയ വിവേക് കിടപ്പുമുറിയിലേക്ക് പോയ ഉടനെ അവൾ അലറി വിളിച്ചു. “നിങ്ങൾക്ക് സോണലിന്‍റെ വീട്ടിൽ ഉറങ്ങാൻ പോയികൂടായിരുന്നോ? എന്തിനാ ഇങ്ങോട്ട് വന്നത്?”

“ഇതെന്‍റെ വീടാണ്, ഇങ്ങോട്ട് വന്നില്ലെങ്കിൽ ഞാൻ എങ്ങോട്ട് പോകും. അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിനക്കു നാണമില്ലേ?” വിവേകും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു.

“ലജ്ജിക്കേണ്ടത് ഞാനല്ല, നിങ്ങളാണ്. ലജ്ജാകരമായ കാര്യങ്ങൾ ചെയ്യുമ്പോൾ ഒന്നും സംഭവിക്കില്ല. സത്യം പറഞ്ഞപ്പോൾ…” പ്രിയ ദേഷ്യപ്പെട്ടു… വാക്കുകൾ മുഴുമിപ്പിക്കാതെ അവൾ പൊട്ടിക്കരഞ്ഞു.

“ശരി, ഞാൻ വളരെ ലജ്ജാകരമായ ഒരു പ്രവൃത്തി ചെയ്‌തു. ഞാൻ മറ്റൊരാളെ എന്‍റെ ഹൃദയത്തിൽ കുടിയിരുത്തി. നിനക്ക് അതിന് ഉള്ള അർഹതയില്ല. അതുകൊണ്ടാ മറ്റൊരാളെ കണ്ടെത്തിയത്. നീയും അത് തന്നെ ചെയ്യൂ. സന്തോഷിക്കൂ അല്ലെങ്കിൽ ഞാൻ മറ്റെന്തെങ്കിലും പറയണോ?” വിവേക് ആക്രോശിച്ചു.

“എന്താണ് പറയുന്നത്. നിങ്ങൾ സത്യം പറഞ്ഞു. നിങ്ങൾക്ക് ഇപ്പോൾ എന്നെ ഇഷ്ടമല്ലെങ്കിൽ, നിങ്ങൾ മറ്റൊരാളെ കണ്ടെത്തും. ഞാൻ നിങ്ങൾക്ക് ഒരു ഫ്രീ ഹാൻഡ് തന്നിട്ടുണ്ട്. നിങ്ങൾ ആഗ്രഹിക്കുന്നതെന്തും എന്നോട് ചോദിക്കൂ.”

“ഒന്നും പ്രതീക്ഷിക്കരുത്. ഒരിക്കലും എന്നോട് അടുക്കാൻ ശ്രമിക്കരുത്.”

“ആരാണ് നിങ്ങളുടെ അടുത്ത് വരാൻ ആഗ്രഹിക്കുന്നത്? നിന്നെ കാണാൻ പോലും ആഗ്രഹിക്കുന്നില്ല.” സൈഡ് ടേബിളിൽ വച്ചിരുന്ന തന്‍റെയും പ്രിയയുടെയും ചിത്രം നിലത്തെറിഞ്ഞശേഷം അയാൾ സ്വീകരണ മുറിയിലേക്ക് പോയി വാതിൽ കൊട്ടിയടച്ചു.

മൂലയിൽ നിന്നുകൊണ്ട് ശാലു ഇതെല്ലാം കണ്ടുകൊണ്ടിരുന്നു. അവളുടെ മുഖത്ത് വിചിത്രമായ ഭാവങ്ങൾ മിന്നിമറയുന്നത് അവർ ശ്രദ്ധിച്ചതേയില്ല. ആ കുഞ്ഞുഹൃദയത്തിൽ പല ചോദ്യങ്ങളും അലയടിച്ചു കൊണ്ടിരുന്നു. അന്ന് പ്രിയ ഏറെ നേരം കണ്ണാടിക്ക് മുന്നിൽ നിന്നു.

അവൾ തന്നെത്തന്നെ നോക്കി നിന്നു. കണ്ണാടി കണ്ടപ്പോൾ പഴയതുപോലെ സ്വയം അഭിമാനം തോന്നിയില്ല. വളരെ സുന്ദരിയായ ഒരു കാലമുണ്ടായിരുന്നു പ്രിയക്ക്. നീണ്ട മെലിഞ്ഞ ശരീരം… നല്ല മുഖകാന്തി, കറുത്ത ഇരുണ്ട തിരമാലകൾ കണക്കെ തെന്നിയൊഴുകുന്ന മുടി, ആദ്യ കാഴ്ചയിൽ തന്നെ ആരു കണ്ടാലും അവളെ മോഹിച്ചു പോകും.

അവളെ കണ്ടപ്പോൾ വിവേകിന് സംഭവിച്ചത് അതായിരുന്നു. അവൾ തന്നെത്തന്നെ കണ്ണാടിയിൽ സൂക്ഷിച്ചു നോക്കി. ആദ്യ കാഴ്ചയിൽ തന്നെ പ്രണയമായിരുന്നു. എന്നാൽ ഇപ്പോൾ പ്രായത്തിനനുസരിച്ച് പ്രിയയിൽ പല മാറ്റങ്ങളും വന്നു. പണ്ടുണ്ടായിരുന്ന ചാരുത ഇന്നില്ല.

ഒരുപാട് മാറ്റങ്ങളുണ്ടായിരിക്കുന്നു. അവളുടെ വയർ അൽപം ചാടിയിരിക്കുന്നു. ശരീരത്തിന്‍റെ പഴയ ആകാരഭംഗി എപ്പോഴോ നഷ്ടപ്പെട്ടിരിക്കുന്നു. ശരീരം തടിച്ചിരിക്കുന്നു. മുടി കൊഴിഞ്ഞ് ആരോഗ്യം നഷ്ടപ്പെട്ടതു പോലെ. വീടും ഓഫീസും കുട്ടിയും എല്ലാം നോക്കുന്നതിൽ അവൾ ആകെ തളർന്നിരുന്നു. അതിനാൽ ഒരു പരിധി വരെ അവളുടെ സമനില തെറ്റുന്നതിലേക്കു അത് നയിച്ചു.

ഇങ്ങനെ സമയം കടന്നു പോയി. സോണലിനെ ചൊല്ലി പ്രിയയും വിവേകും കലഹിക്കുന്നത് തുടർന്നു കൊണ്ടിരുന്നു. ഈ വഴക്കുകൾ ശാലുവിനെ നേരിട്ട് ബാധിക്കാൻ തുടങ്ങി. പ്രിയയ്ക്ക് അക്കാര്യം നന്നായി മനസ്സിലായി. പക്ഷേ, അവൾക്ക് അതിൽ ഒരു പരിഹാരവും കാണാൻ കഴിഞ്ഞില്ല. കാര്യങ്ങളെല്ലാം മനസിലാക്കി പപ്പയിൽ നിന്ന് വേർപെട്ട് താമസിക്കുന്നതിനെ പറ്റി ശാലു പറയുന്ന സമയത്തിനായി അവൾ കാത്തിരിക്കുകയായിരുന്നു.

ഒരു ദിവസം പ്രിയ ഓഫീസിൽ ഇരിക്കുമ്പോൾ അവളുടെ ഫോൺ റിംഗ് ചെയ്‌തു. സ്കൂളിൽ നിന്നായിരുന്നു ഫോൺ. ശാലുവിന് പരിക്കേറ്റിരിക്കുന്നു. പ്രിയ അതറിഞ്ഞതും ഓടി ആശുപത്രിയിലെത്തി. ശാലുവിന്‍റെ നെറ്റിപൊട്ടിയിരിക്കുന്നു.

കുറച്ച് അധികം രക്‌തം പോയിട്ടുണ്ട്. അമ്മയെ കണ്ടതും ശാലു അമ്മയെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. “അമ്മേ…”

“ഇന്ന് ഞാൻ വലിയ വഴക്കിട്ടു. അവൻ എന്നെ ശക്തമായി തള്ളിയിട്ടു. എന്‍റെ തല പൊട്ടി. ഇനി മുതൽ ഞാൻ അമിതിനോട് കൂട്ടുകൂടില്ല അമ്മേ… അവൻ എപ്പോഴും എന്നോട് വഴക്കിടാറുണ്ട്.”

പ്രിയ അവളെ സമാധാനിപ്പിച്ച് വീട്ടിൽ കൊണ്ടുവന്ന് ഉറക്കി. അന്ന് രാത്രി വിവേക് വീണ്ടും വൈകിയാണ് വീട്ടിൽ എത്തിയത്. പ്രിയ എതിർത്തപ്പോൾ അയാൾ പതിവുപോലെ ദേഷ്യപ്പെട്ടു. ഉറക്കെ ആക്രോശിച്ചു കൊണ്ട് അയാൾ പറഞ്ഞു, “നീ കൂടെയുള്ളത് കൊണ്ട് എന്‍റെ ജീവിതം തകരുകയാണ്. ഏത് സമയത്താണോ നിന്നെ പ്രണയിച്ച് വിവാഹം കഴിക്കാൻ തോന്നിയത്.”

“വിവാഹം കഴിച്ചാൽ മാത്രം പോരാ, ജീവിക്കണം.” പ്രിയ പറഞ്ഞു. ഞാൻ എന്താണ് ചെയ്യാത്തത്? അധികം വായ തുറക്കരുത്.” പ്രിയ പറഞ്ഞു.

“നിനക്കെന്തറിയാം. പറയൂ”

“നിങ്ങളുടെ പെട്ടെന്നുള്ള കോപം, നിങ്ങളുടെ വിശ്വാസ വഞ്ചന, ഈ ബന്ധത്തിൽ നിന്നുള്ള ഒളിച്ചോടൽ… എല്ലാം.”

പെട്ടെന്ന് ഉണ്ടായ ദേഷ്യത്തിൽ വിവേക് പ്രിയയെ ശക്തമായി അടിച്ചു. ദൂരെ നിന്ന ശാലു എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അമ്മയെ തല്ലുന്നത് കണ്ട് ദേഷ്യം വന്ന ശാലു, പ്രിയയെ അപ്പുറത്തെ മുറിയിലേക്ക് വലിക്കുന്നതിനിടയിൽ പ്രിയയോട് പറഞ്ഞു.

“അമ്മേ ഇനി പപ്പയുടെ കൂടെ നിൽക്കണ്ട. പപ്പയും അമ്മയും വെവ്വേറെ വീടുകളിൽ താമസിച്ചാൽ മതി. പിന്നെ വഴക്കുണ്ടാകില്ലെന്ന് അമ്മ പറഞ്ഞിരുന്നല്ലോ. അമ്മ ഒരു വീട് എടുക്കൂ. പപ്പ വേണ്ട അല്ലെങ്കിൽ എന്നെപ്പോലെ അമ്മയ്ക്കും പരിക്കുപറ്റും. വേദനിക്കും. ഞാനും ആ സ്കൂളിൽ പഠിക്കാതെ വേറെ ഏതെങ്കിലും സ്കൂളിൽ പോകും. അപ്പോൾ ഞാൻ ഒരിക്കലും വഴക്കുണ്ടാക്കില്ല അമ്മേ…”

ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞ ശാലുവിനെ പ്രിയ വാരിപ്പുണർന്നു. മകളുടെ അത്തരം ബുദ്ധിപരമായ വാക്കുകൾ അവളെ അമ്പരപ്പിച്ചു. അവൾ മകളെ ചേർത്തുപിടിച്ചു, “അതെ മോളെ, പക്ഷേ നിനക്ക് നിന്‍റെ പപ്പയെ കാണാതിരിക്കാൻ കഴിയുമോ?”

“അമ്മേ… പപ്പ എപ്പോഴെങ്കിലും എന്നെ കാണാൻ വരുമെന്ന് അമ്മ പറഞ്ഞിരുന്നില്ലേ” പ്രിയ മകളെ കെട്ടിപ്പിടിച്ചു.

ഇന്ന് പ്രിയയുടെ വലിയൊരു ചോദ്യത്തിനുള്ള ഉത്തരം ശാലു കണ്ടെത്തിയിരിക്കുന്നു. ഒരു കുറ്റബോധവും കൂടാതെ വിവേകിനെ വിവാഹമോചനം ചെയ്ത് അവൾക്ക് സമാധാനമായി ജീവിക്കാം. മകൾക്ക് മനോഹരമായ ഒരു ഭാവിജീവിതം സ്വരുക്കൂട്ടാൻ അവൾ ആഗ്രഹിച്ചു. അതിനായി അവൾ വിവേകിൽ നിന്ന് അകന്നു പോകാൻ ആഗ്രഹിച്ചു.

സ്നേഹരഹിതമായ ചീട്ടുകൊട്ടാരത്തിൽ നിന്നും പടിയിറങ്ങിയ സന്തോഷത്തോടെ സമാധാനത്തോടെ. പ്രിയ അന്ന് ഏറെ നാളിനുശേഷം മനസു തുറന്ന് സന്തോഷിച്ചു.

ഇന്ന് തന്‍റെ പുതിയൊരു ജന്മമാണ്. അവൾ ഉറങ്ങിക്കിടന്ന മകളുടെ മുഖത്തേക്ക് നോക്കി കിടന്നു.

പാസ്‍വേഡ്

സമയം സന്ധ്യ മയങ്ങുമ്പോഴാണ് സ്വാതി എന്നും കോളേജിൽ നിന്നും മടങ്ങിയെത്താറുള്ളത്. അന്ന് പതിവിലും വൈകി. ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. വഴിവക്കിലുള്ള വൈദ്യുതദീപങ്ങൾ ഓരോന്നായി പ്രകാശിക്കുന്നുണ്ട്. സ്വാതി തിടുക്കത്തിൽ നടന്ന് വീട്ടിലെത്തി. പുറത്ത് വിളക്ക് തെളിച്ചിട്ടില്ല. അകത്ത് പ്രകാശിക്കുന്ന ലൈറ്റിന്‍റെ അരണ്ട വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്. വരാന്തയിൽ തന്നെയും പ്രതീക്ഷിച്ച് മകൻ ഇരിക്കുന്നുണ്ടായിരുന്നു.

“കിച്ചു, നീയിതുവരെ യൂണിഫോം മാറിയില്ലേ…” ഒന്നുരണ്ട് കളിപ്പാട്ടങ്ങളും എടുത്ത് സ്വാതി മകനേയും കൂട്ടി അകത്തേക്ക് നടന്നു.

മേശപ്പുറത്ത് പാൽ ഗ്ലാസ് അടയ്ക്കാതെ വച്ചിട്ടുണ്ട്. മനസ്സിലേക്ക് ദേഷ്യം ഇരച്ചുകയറിയെങ്കിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ സ്വാതി ബാഗ് സോഫയിൽ വച്ചു.

“സന്ദീപ് അറ്റ്ലീസ്റ്റ് ആ ഗ്ലാസ് ഒന്നടച്ചുവയ്ക്കാമായിരുന്നു. ഞാൻ വരാൻ വൈകുമെന്നറിയില്ലേ… നേരമെത്രയായി. ഇവൻ ഭക്ഷണം കഴിച്ചോ, പാൽ കുടിച്ചോ, യൂണിഫോം മാറിയോ എന്നൊക്കെ ശ്രദ്ധിക്കാമായിരുന്നില്ലേ….”

പത്രത്താളുകളിൽ നിന്നും മുഖമുയർത്തി സന്ദീപ് രൂക്ഷമായൊന്ന് നോക്കി.

“കുട്ടിയെ നോക്കാനല്ലേ ആയയെ വച്ചിരിക്കുന്നത്. ഇനിയിപ്പോ ആ ജോലി കൂടി ഞാനേറ്റെടുക്കണമെന്നാണോ പറയുന്നത്?” സന്ദീപിന്‍റെ സ്വരം കനത്തു.

“പിന്നെ ഞാനെന്തു ചെയ്യാനാ? നാലഞ്ചു ദിവസം കഴിഞ്ഞാൽ ആയയിങ്ങു വരില്ലേ, അതുവരെയുള്ള കാര്യമല്ലേ.” ഇടയ്ക്ക് സ്വാതി സംസാരം നിർത്തി മകനെ അടുത്ത് വിളിച്ചിരുത്തി പാലും ബിസ്ക്കറ്റും നൽകി.

സന്ദീപ് വീണ്ടും പത്ര വായനയിൽ മുഴുകിയിരിക്കുന്നത് കണ്ട് സ്വാതിയുടെ സങ്കടം ഇരട്ടിച്ചു. ഇനിയും… എത്ര നാൾ ഇതൊക്കെ സഹിക്കണം. സന്ദീപ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും തനിക്കൊരു കൈത്താങ്ങാകുമെന്നും പ്രതീക്ഷ വേണ്ട. വിവാഹത്തിന്‍റെ ആദ്യനാളുകൾ എത്ര മനോഹരമായിരുന്നു. സ്വർണ്ണവർണ്ണമുള്ള പകലുകൾ… നിലാവുള്ള രാത്രികൾ… അന്നൊക്കെ സന്ദീപ് തന്നോട് നല്ല വാക്കുകൾ മാത്രമേ സംസാരിച്ചിട്ടുള്ളു. സദാ പ്രശംസകൊണ്ട് മൂടിയിരുന്നു. ചിരിയുടെ അലകൾ വീടിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ജീവിതം എത്ര പെട്ടെന്നാണ് തനിക്കു മുന്നിൽ ഇരുണ്ട താളുകൾ തുറന്നു വെച്ചത്. ഇപ്പോൾ ക്രോധത്തിന്‍റെ മുഴക്കമാണ് ചുവരുകളെ വിറകൊള്ളിക്കുന്നത്. സന്തോഷത്തിന്‍റെ സുഗന്ധം പാടെ മാഞ്ഞിരിക്കുന്നു. വല്ലാത്തൊരു ശൂന്യത. ഇതൊക്കെ കണ്ട് ഭയന്നാകണം കിച്ചു നിശ്ശബ്ദനായത്.

പ്രശംസിച്ചില്ലെങ്കിലും വേണ്ടായിരുന്നു. സന്ദീപിന്‍റെ കുത്തി നോവിച്ചുള്ള സംസാരമാണ് സഹിക്കാൻ വയ്യാത്തത്. എന്തൊക്കെയാണ് മനസ്സിൽ മെനഞ്ഞുകൂട്ടുന്നത്… സന്ദീപ് മാറിയിരിക്കുന്നു. മുമ്പൊക്കെ വാക്കുകളിൽ മാത്രം ഒതുങ്ങിയിരുന്ന ദേഷ്യം ഇന്ന് അടിപിടിയിൽ കലാശിക്കാറുണ്ട്. ഊണ് കഴിക്കാനുള്ള സമയമായി, മകന് ബിസ്ക്കറ്റും ചിപിസുമൊന്നും കൊടുക്കേണ്ടെന്ന് സന്ദീപിന്‍റെ അമ്മയോട് പറഞ്ഞെന്ന നിസ്സാരകാര്യത്തിന് വീട് തന്നെ കുലുങ്ങും വിധമല്ലേ ദേഷ്യപ്പെട്ടത്.

ഇത്ര ദേഷ്യപ്പെട്ട് സന്ദീപിനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ബിസ്ക്കറ്റുംചിപ്സും വച്ചിരുന്ന പ്ലേറ്റ് എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേട്ട് മുകളിലത്തെ നിലയിലെ ആന്‍റി ഓടിയെത്തി. അവസാനം കിച്ചുമോനാണ് പ്ലേറ്റ് ഉടച്ചതെന്ന് നുണ പറഞ്ഞ് ഒഴിയേണ്ടിവന്നു.

എപ്പോഴും മകനാണ് ഞങ്ങളുടെ വഴക്ക് അവസാനിപ്പിക്കുന്നത്. കരയും അല്ലെങ്കിൽ പപ്പ മമ്മിയെ ഉപദ്രവിക്കരുതെന്ന് പറയും. വീട്ടുകാര്യങ്ങൾ, ഷോപ്പിംഗ് എന്നുവേണ്ട കിച്ചുവിന്‍റെ പഠനവും ഡോക്ടറെ കാണിക്കലുമൊക്കെ തന്‍റെ മാത്രം ഉത്തരവാദിത്തമായി ഒതുങ്ങിയിരിക്കുന്നു. എന്തൊക്കെ ചെയ്താലും സന്ദീപ് ഒട്ടും തൃപ്തനല്ല. ചിരി തന്നെ കടം കൊണ്ടപോലെയാണ്.

ആ നല്ല നാളുകൾ ആരുടെയോ കണ്ണുകിട്ടിയതു പോലെ കാറ്റിൽ പറന്ന് ഇല്ലാതായിരിക്കുന്നു.

ഒന്നിനു മീതെ ഒന്നായി വീഴുന്ന വിചാരങ്ങളും പേറി അവളൊരു കണക്കിന് ജോലികൾ ചെയ്തു തീർത്തു. കിച്ചുവിന്‍റെ ഹോംവർക്ക് ചെയ്യിച്ചു. ചായ തയ്യാറാക്കി ഗ്ലാസിലൊഴിച്ച് സന്ദീപിനു മുന്നിൽ കൊണ്ടുവച്ചു. മറുപടിയായി സന്ദീപ് ഒന്ന് നോക്കുക കൂടി ചെയ്തില്ല.

രാത്രി മേശപ്പുറത്ത് ഭക്ഷണം വിളമ്പി അടച്ച് വെച്ചു. സന്ദീപ് ഒരപരിചിതനെപ്പോലെ വന്നിരുന്ന് ഭക്ഷണം കഴിച്ചു. നിശബ്ദത. പുറത്ത് ചീവീടുകളുടെ ശബ്ദം കനത്തു തുടങ്ങിയിരിക്കുന്നു. മരച്ചില്ലകൾ ശക്തിയായി കുലുക്കിക്കൊണ്ട് കാറ്റടിക്കുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സന്ദീപ് മുഖം ചുളിച്ചു. “ഇതെന്താ… കറിയിൽ ഉപ്പില്ലാത്തത്. അപ്പോ രുചിച്ചു നോക്കിയൊന്നുമല്ലേ ഭക്ഷണമുണ്ടാക്കുന്നത്?”

എനിക്കിനിയും വയ്യാ. സ്വാതി ക്ഷുഭിതയായി. മകന്‍റെ പഠനം, വീട്ടുജോലികൾ… ഔദ്യോഗിക ചുമതലകൾ… സ്വാതി തളർന്നിരുന്നു. കറിക്ക് ഉപ്പ് കുറഞ്ഞാൽ മേശപ്പുറത്ത് ഉപ്പ് വച്ചിട്ടുണ്ടല്ലോ, അൽപമെടുത്തെന്ന് കരുതി… “ഞാനും നിങ്ങളെപ്പോലെ ഒരു കോളേജ് അധ്യാപികയാണ്. എനിക്ക് എപ്പോഴെങ്കിലും ഒന്ന് സ്വസ്ഥമായിട്ടിരിക്കാൻ സമയം കിട്ടാറുണ്ടോ? നിങ്ങൾക്കൊന്നുമറിയണ്ടല്ലോ, വെറുതെ പത്രവും വായിച്ച് ടിവിയും കണ്ടിരുന്നാൽ മതി.” പ്രതികരിക്കാതെ വയ്യെന്ന അവസ്ഥയായിരുന്നു അവൾക്ക്.

“അത്ഭുതം തന്നെ… സാധാരണ എല്ലാ വീടുകളിലും അമ്മമാരല്ലേ കുഞ്ഞുങ്ങളെ നോക്കുന്നത്. ലോകത്ത് ഇതാദ്യത്തെ സംഭവമൊന്നുമല്ലല്ലോ…”

“അതുശരിതന്നെ. പക്ഷേ, എല്ലാ അമ്മാരും ഉദ്യോഗസ്ഥരല്ലല്ലോ. ഞാനും ഏതൊരു ശരാശരി മനുഷ്യപ്പോലെയാണ്. ജോലി ചെയ്യുമ്പോൾ എനിക്കും ക്ഷീണമുണ്ടാകും. ഇടയ്ക്കെങ്കിലും നിങ്ങൾക്കെന്നെയൊന്ന് സഹായിച്ചു കൂടേ…?”

സന്ദീപ് കൈയിലിുന്ന സ്പൂൺ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞു, “നിന്‍റെ ഈ ഭീക്ഷണിയും അലർച്ചയും കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഞാൻ നിന്നെ സഹായിക്കില്ല. നിനക്കത്ര നിർബന്ധമാണെങ്കിൽ നീ ജോലി രാജി വയ്ക്ക്.”

“ഒരിക്കിലുമില്ല, കിച്ചു മോനുണ്ടാകുന്ന സമയത്ത് ഒരു മൂന്ന് വർഷത്തോളം എനിക്ക് ജോലിയില്ലായിരുന്നതല്ലേ. ഭിക്ഷ ചോദിച്ച് വാങ്ങുന്നതുപോലെയാണ് ഒരു രൂപയ്ക്കു പോലും നിങ്ങളുടെ മുന്നിൽ കൈ നീട്ടിയത്. വല്ലപ്പോഴും തരും. അതും വലിയൊരു വഴക്കിനുശേഷവും….”

“തർക്കിച്ച് ജയിക്കാൻ നീ തന്നെയാ മിടുക്കി. സമ്മതിച്ചിരിക്കുന്നു. ഇന്നും വഴക്കിനാണോ ഭാവം?”

“ഞാനാണോ വഴക്കിന് വന്നത്. നിങ്ങളല്ലേ…”

“ശരി, ഇനിയെങ്കിലും എന്നെയങ്ങ് വെറുതെ വിട്ടേക്ക്…” പുറത്ത് ഇരുട്ട് കനത്തു. പിന്നീടെപ്പോഴോ അത് പതിയെ സ്വാതിയുടെ മനസ്സിലേക്കിരച്ചു കയറി. ഭക്ഷണം കഴിച്ച് ബാക്കി ഫ്രിഡ്ജിൽ വച്ച് സ്വാതി മകന്‍റെയടുത്ത് ചെന്നുകിടന്നു.

കിച്ചു ഇതൊന്നുമറിയാതെ നല്ല ഉറക്കത്തിലായിരുന്നു. സ്വാതി കിച്ചുവിന്‍റെ മിടുയിഴകളിലൂടെ വിരലോടിച്ച് ഓരോന്നാലോചിച്ച് കിടന്നു.

പാവം… എന്നുമുള്ള ഈ വഴക്ക് കണ്ട് മടുത്തിട്ടുണ്ടാകും. ഈ പ്രായത്തിലെ കുട്ടികൾ കളിച്ചുചിരിച്ച് നടക്കേണ്ടതല്ലേ…. ഞങ്ങളുടെ വഴക്ക് കോളനിക്കാരുടെ ഇടയിൽ സംസാരവിഷയമായിട്ടുണ്ട്. നാണക്കേട്… പുറത്തിറങ്ങുമ്പോൾ ആളുകൾ തുറിച്ചു നോക്കുന്നു. സന്ദീപിനോട് ഇനി സംസാരിക്കേണ്ട? അവൾ ഒരു തീരുമാനമെടുത്തു.

വീട് ശാന്തമായി. പുറത്ത് ശക്തിയായി ആഞ്ഞടിച്ച കാറ്റ് തളിരിലകളുമായി വഴക്കുകൂടി. അകത്ത് സ്വാതിയുടെ ഉള്ളിലും ഗതകാലസംഭവങ്ങൾ ഇളകി മറിയുകയായിരുന്നു. ഉറങ്ങണമെന്നുണ്ട്, പക്ഷേ ഉറക്കം വരുന്നില്ല.

പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത്. പക്ഷേ, മാസങ്ങൾക്കുള്ളിൽത്തന്നെ തന്‍റെ ആഗ്രഹങ്ങൾ, പ്രതീക്ഷകൾ, ഇഷ്ടങ്ങൾ… കേവലം മരീചികയാകുകയായിരുന്നു. പഠനകാലത്ത് സന്ദീപിന്‍റെ സൗന്ദര്യവും സ്മാർട്ട്നസും കണ്ട് വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. പുറമേ എത്രയൊക്കെ സുന്ദരനാണെങ്കിലും കുയിലിനെപ്പോലെ കറുത്ത മനസ്സാണെങ്കിൽ….

വിവാഹമോചനമല്ല ലക്ഷ്യമെങ്കിൽ ഈ വഴക്കും തർക്കങ്ങളും ഉടനെ അവസാനിപ്പിക്കുന്നതാകും ഉചിതം. ഈ കുഞ്ഞിനെയോർത്ത്… ഇവന്‍റെ നല്ല ഭാവിക്കു വേണ്ടി. സന്തോഷങ്ങളുടെ വസന്തം മാഞ്ഞിരിക്കുന്നു. ഞങ്ങൾ രണ്ടുപേരും തുല്യ ഉത്തരവാദികളാണ്… വീണ്ടും വിചാരങ്ങളുടെ ചൂഴിയിൽ പെടാതിരിക്കാനായി അവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു.

മനസ്സ് ചിന്തകളുടെ ഒരു പുതിയ വഴിലേക്ക് തിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു. ഇനി സന്ദീപുമായി തർക്കത്തിനില്ല. മനസ്സിലെ തീരുമാനം വീണ്ടുമൊന്ന് ദൃഢപ്പെടുത്തി.

ജനാലയിലൂടെ അകത്തേക്കരിച്ചിറങ്ങുന്ന സൂര്യരശ്മികൾ തട്ടിയാകണം സ്വാതി ഉറക്കമുണർന്നത്. നേരം പുലർന്നിരിക്കുന്നു. ഉത്സാഹവും ഉന്മേഷവും പുറത്തൊരുക്കി വെച്ച് പ്രകൃതി മനോഹരിയായിരിക്കുന്നു. പക്ഷേ, ശരിയായ ഉറക്കം കിട്ടാത്തതുകൊണ്ട് അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി. തലയിൽ ഭാരം ഇറക്കിവെച്ചതുപോലെ… അവൾ വീണ്ടും കിടക്കയിലേക്ക് മറിഞ്ഞു.

മനസ്സിൽ സ്വസ്ഥതയും സമാധാനവുമില്ല. കിടന്നിട്ടും ഉറക്കം വരുന്നില്ല. തനിക്ക് തീരെ സുഖമില്ല. ഒരു കപ്പ് ചായയുണ്ടാക്കി തരുമോ… സന്ദീപിനോട് പറഞ്ഞുനോക്കിയാലോ… വേണ്ട, മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ചു നിറുത്തി. സ്വയം ചായയുണ്ടാക്കി കുടിച്ച് മകനെ ഒരുക്കി സ്കൂൾ ബസിൽ അയച്ചു. വീടിനു മുന്നിലുള്ള കസേരയിൽ ഇരുന്ന് വിശ്രമിക്കാൻ ഒരുങ്ങുമ്പോഴാണ് സന്ദീപിന്‍റെ ശബ്ദം കേട്ടത്.

“എനിക്കിന്ന് നേരത്തേ പോകണം. സ്പെഷ്യൽ ക്ലാസ് എടുക്കാനുണ്ട്. ബ്രേക്ക്ഫാസ്റ്റ് വേണം.”

പറ്റില്ലെന്ന് പറഞ്ഞാലോ… വേണ്ട… പിന്നെയതുമതി അടുത്ത കൊടുങ്കാറ്റിന്…

“ബ്രഡ് ഓംലെറ്റോ അതോ ചപ്പാത്തിയും കറിയും…”

“ഇതിലിത്ര ചോദിക്കാനെന്തിരിക്കുന്നു…”

“എനിക്കിന്ന് വല്ലാത്തൊരു തലവേദന… അതാ ചോദിച്ചത്.”

“നിനക്കല്ലെങ്കിലും തലവേദനയൊഴിഞ്ഞ നേരമുണ്ടോ. ഭക്ഷണമെന്ന് പറയാൻ ആകെ ഒരു ബ്രേക്ക്ഫാസ്റ്റല്ലേ ഉണ്ടാക്കുന്നുള്ളൂ. അതിലും ഒഴിഞ്ഞു മാറൽ… വേണ്ട… ഞാൻ പുറത്തുനിന്ന് കഴിച്ചോളാം…”

മറുപടി കേട്ട് സ്വാതി ഒരു നിമിഷം അന്തിച്ചു നിന്നു. തന്നോടൊരിക്കൽ തേനൂറുന്ന വാക്കുകൾ മാത്രം സംസാരിച്ചിരുന്ന അതേ സന്ദീപാണോയിത്…

കൂടുതൽ ചിന്തിച്ച് മനസ്സിനെ കുഴപ്പിക്കാൻ നിൽക്കാതെ സ്വാതി വേഗം ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി മേശപ്പുറത്ത് കൊണ്ടു വച്ചു. കാമ്പസ് ദൂരെയായതിനാൽ സ്വാതി കാറിലാണ് കോളേജിൽ പോയിരുന്നത്. സന്ദീപ് പഠിപ്പിക്കുന്ന കോളേജിലേക്ക് കാൽനടയായി പോകാവുന്ന ദൂരമേയുണ്ടായിരുന്നുള്ളൂ. അന്നെന്തുകൊണ്ടോ, കോളേജിലെത്തിയ സ്വാതി സുഖമില്ലെന്ന് ലീവ് ആപ്ലിക്കേഷൻ നൽകി മടങ്ങി വന്നു. സന്ദീപ് പഠിപ്പിക്കുന്ന കോളേജിലെത്തി അധ്യാപകരെ കണ്ട് കുശലം ചോദിക്കവേ സന്ദീപിനെക്കുറിച്ചും ചിലത് പറഞ്ഞു.

“എന്താണെന്നറിയില്ല, സന്ദീപിന്‍റെ സ്വഭാവം മാറിയിട്ടുണ്ട്. എപ്പോഴും ദേഷ്യം തന്നെയാ… കോളേജിൽ എന്തെങ്കിലും ടെൻഷൻ… വീട്ടിലൊന്നും പറയാറില്ല.”

സ്വാതിയുടെ പരിഭവം കേട്ട് പ്രൊഫസർ കിരൺ ഉറക്കെ ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്, “ഒരു പ്രശ്നവുമില്ലെടോ… സന്ദീപ് എപ്പോഴും ഇന്‍റർനെറ്റിൽ ബിസിയാ… അല്ലാതെ ഇവിടെങ്ങും ഒരു പ്രശ്നവുമില്ല.”

മറ്റൊരു അധ്യാപകനും ഇതേ മറുപടിയാണ് നൽകിയത്. അപ്പോൾ കോളേജിലല്ല പ്രശ്നം. പിന്നെന്താകും?

പിന്നീട് സ്വാതി തർക്കത്തിനോ വഴക്കിനോ മുതിർന്നില്ല. മുമ്പ് മകനെ മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. അന്നുമുതൽ സന്ദീപിന്‍റെ കാര്യങ്ങളും ശ്രദ്ധിക്കുവാൻ തുടങ്ങി.

സ്വാതിയുടെ പെരുമാറ്റത്തിലെ മാറ്റം സന്ദീപിനെ ശരിക്കും ആശ്ചര്യപ്പെടുത്തി. “വറ്റിവരണ്ട നദിയിലും വെള്ളപ്പൊക്കമോ…?” പറഞ്ഞതിന്‍റെ അർത്ഥം അവൾക്ക് മനസ്സിലായി.

“മഞ്ഞുമല ഉരുകിത്തുടങ്ങിയിട്ടുണ്ട്. അപ്പോൾ വെള്ളപ്പൊക്കം സ്വഭാവികമല്ലേ.. ഇത് മഞ്ഞിൽ ഉറഞ്ഞുകിടക്കുന്ന മീനൊന്നുമല്ല. എനിക്ക് ചുറ്റും വെള്ളമാണിപ്പോൾ… മനസ്സിലായോ?” സ്വാതി സന്ദീപിനെ സ്നേഹത്തോടെ ചുംബിച്ചു.

ഈർഷ്യയുടെയും രോഷത്തിന്‍റെയും വരണ്ട ഭൂമിയിൽ സ്നേഹമഴ പെയ്തൊഴുകുകയാണ്. സന്ദീപ് ആശ്ചര്യത്തോടെ സ്വാതിയെ നോക്കുകയായിരുന്നു. “അല്ല, ഇതെന്തുപറ്റി? ഈ മാറ്റം എനിക്ക് വിശ്വസിക്കാമോ?”

“മാറ്റം, അത് യഥാകാലം വേണ്ടതല്ലേ.” സ്വാതി വീണ്ടും സ്നേഹത്തോടെ കൈകൾ സന്ദീപിന്‍റെ ചുമലിൽ വെച്ചു. സന്ദീപ് പതിയെ തോളിൽ നിന്നും കൈകൾ വിടുവിച്ചു.

“എനിക്ക് കമ്പ്യൂട്ടറിൽ കുറച്ച് കാര്യങ്ങൾ നോക്കാനുണ്ട്.”

“ഇതെന്താ? ഈയിടെയായി കമ്പ്യൂട്ടർ റഫറിംഗ് അൽപം കൂടിയിട്ടുണ്ടല്ലോ?”

“ക്ലാസ്സെടുക്കേണ്ടതല്ലേ, അപ്പോ അൽപസ്വൽപം റഫറിംഗ് നല്ലതല്ലേ, ഇന്‍റർനെറ്റിൽ ഇപ്പോൾ എല്ലാ വിവരങ്ങളും വേഗത്തിൽ ലഭിക്കും.” സന്ദീപ് സ്റ്റഡി റൂമിലേക്ക് നടന്നു.

ഡ്രോയിംഗ് റൂമിനോട് ചേർന്നായിരുന്നു സ്റ്റഡി റൂം. ഇടയ്ക്ക് ഒരു ലോബിയുമുണ്ട്. ലോബിയുടെ ഒരു വശത്ത് ബെഡ്റും മറുവശത്ത് സ്റ്റഡി റൂം.

ഇന്‍റർനെറ്റ് സെർച്ച് ചെയ്യുന്ന വേള സന്ദീപ് സദാ മുറി ലോക്ക് ചെയ്യും. പക്ഷേ, അന്ന് കതക് ചാരി വച്ചിരുന്നതേയുള്ളൂ. മകനെ ഉറക്കി ശബ്ദമുണ്ടാക്കാതെ സ്വാതി സന്ദീപ് ഇരിക്കുന്ന മുറിയിൽ കയറി പതിയെ പിന്നിൽ വന്നു നിന്നു.

സ്വാതിക്ക് തന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. ചാറ്റിംഗ് സൈറ്റുകൾ തുറന്ന് ഗേൾഫ്രണ്ട്സിന്‍റെ കമന്‍റുകൾ വായിക്കുന്നു. ഒരുപക്ഷേ, കോളേജിൽ ലാപ്ടോപിൽ ഇത് തുടരുന്നുണ്ടാകും. സ്വാതി സ്തബ്ധയായി നിന്നു.

സ്വാതി മുറിയിൽ കയറിയതും പിന്നിൽ വന്ന് നിന്നതും സന്ദീപ് അറിഞ്ഞതേയില്ല. ശ്വാസമടക്കിപ്പിടിച്ചാണ് സ്വാതി നെറ്റിലെ വരികൾ വായിച്ചെടുത്തത്. ഒന്നോ രണ്ടോ അല്ല മറിച്ച് ഒരുപാട് പെൺകുട്ടികളുമായി സന്ദീപ് ഫ്ളർട്ടിംഗ് തുടർന്നു. അവസാനം സ്മൃതി എന്ന 25 വയസ്സുകാരിയുമായി ചാറ്റിംഗ്. ഞായറാഴ്ച രാവിലെ 11 മണിക്ക് കോഫിഹൗസിലേക്ക് വരണം.

സ്വാതിക്ക് തല ചുറ്റുന്നതുപോലെ തോന്നി. അവൾ ശബ്ദമുണ്ടാക്കാതെ തന്‍റെ മുറിയിലേക്ക് മടങ്ങി. നീയില്ലെങ്കിൽ ഞാനിനി ജീവിക്കില്ല. മരിക്കും എന്ന് വാശിപിടിച്ച അതേ സന്ദീപാണോയിത്. ഇനിയിത് അനുവദിക്കരുത്. നാളെ കോഫീഹൗസിൽ സന്ദീപിന്‍റെ ഫ്ളർട്ടിംഗ് അവസാനിപ്പിക്കും.

രാത്രി ഭക്ഷണം തയ്യാറാക്കി വെച്ച് ആയ മടങ്ങിയിരുന്നു. സ്വാതി സന്ദീപിന് ഏറ്റവും ഇഷ്ടമുള്ള പാലട പ്രഥമൻ തയ്യാറാക്കി. അത്താഴത്തിനുശേഷം ഒരു ബൗളിൽ പായസവും നൽകി.

സ്വാതിയിലെ ഈ മാറ്റം സന്ദീപിനെ വല്ലാതെ അമ്പരപ്പിച്ചു. സന്ദീപ് പായസത്തെപ്പറ്റി പ്രശംസിച്ച് സംസാരിക്കുമ്പോഴും സ്വാതിയുടെ മനസ്സ് പിറ്റേന്ന് അരങ്ങേറാൻ പോകുന്ന അങ്കത്തിന്‍റെ പിന്നാമ്പുറങ്ങൾ തേടുകയായിരുന്നു.

ഞായറാഴ്ച… സന്ദീപ് സ്മൃതിയെ കാണാൻ കോഫിഹൗസിലേക്ക് പോകാനൊരുങ്ങി. നന്നായി വസ്ത്രം ധരിച്ച് ചുണ്ടിൽ ഒരു മൂളിപ്പാട്ടും ഒളിപ്പിച്ച് പ്രൊഫസർ കിരണിനെ കാണാൻ പോകുന്നു എന്ന നുണയും പറഞ്ഞ് സന്ദീപ് ധൃതിയിൽ പുറത്തേക്ക് നടന്നു. സ്വാതി ഇത് മുൻകൂട്ടി കണ്ടിരുന്നു.

പപ്പ ഞാനും വരുന്നെന്ന് പറഞ്ഞ് കിച്ചു വാശി പിടിക്കുന്നുണ്ടായിരുന്നു. “വൈകിട്ട് നമുക്കൊരുമിച്ച് പോകാം.” എന്ന ഒഴുക്കൻ മറുപടി പറഞ്ഞ് സന്ദീപ് വേഗം യാത്രയായി.

അൽപസമയത്തിനുശേഷം സ്വാതി കിച്ചുവിനെ അയൽപക്കത്തുള്ള കൂട്ടുകാരിയുടെ വീട്ടിൽ കൊണ്ടാക്കി. ആയയോട് രണ്ട് മണിക്കൂർ കഴിഞ്ഞ് വന്നാൽ മതിയെന്ന് പറഞ്ഞ് ഗേറ്റും പൂട്ടി പുറത്തേക്കിറങ്ങി. സന്ദീപ് സ്കൂട്ടറിലാണ് പോയത്. സ്വാതി കാറിൽ കോഫിഹൗസിനു സമീപത്തെത്തി. പിന്നെ പതിയെ ഉള്ളിലേക്ക് കയറി. സ്വാതി ഷാൾ കൊണ്ട് മുഖം മറച്ച് സന്ദീപ് ഇരിക്കുന്ന സീറ്റിന് പിന്നിൽ വന്നിരുന്നു. ഇൻഡോർ പ്ലാന്‍റിന്‍റെ മറവിൽ സന്ദീപ് സ്വാതിയെ കണ്ടതുമില്ല. “ആഹാ, നല്ല ക്യൂട്ടാണല്ലോ…” സ്മൃതിയെ കണ്ട് സന്ദീപ് പറഞ്ഞു.

“നിങ്ങളും ശരിക്കും ഹാൻസമാണല്ലോ?” ഇരുവരും പരസ്പരം ഉത്സാഹത്തോടെ സംസാരിച്ചു.

“ഇതുവരെ വിവാഹം കഴിച്ചില്ലേ?” സന്ദീപ് തിരക്കി.

“ഇനി ആവമല്ലോ, സന്ദീപ്.” സ്മൃതി കുണുങ്ങി ചിരിച്ചു.

“പക്ഷേ, ഞാൻ വിവാഹിതനാണ്.” സ്മൃതിയുടെ വാക്കുകളിലെ അർത്ഥം ഗ്രഹിച്ച് സന്ദീപ് മറുപടി നൽകി.

“സത്യമാണോ? പക്ഷേ, ഇതേക്കുറിച്ച് താങ്കൾ ഇതുവരെ പറഞ്ഞില്ലല്ലോ.”

“സ്മൃതി ചോദിച്ചില്ല, ഞാൻ പറഞ്ഞതുമില്ല. പക്ഷേ, എനിക്ക് സ്മൃതിയെ ഇഷ്ടമാണ്… ഈ ഇഷ്ടം…” പ്രണയ വാക്കുകൾ മുഴുമിപ്പിക്കാതെ സന്ദീപ് ചിരിച്ചു.

തിളച്ചു മറിയുന്ന ഏതോ ലോഹം ചെവിയിലേക്കൊഴിക്കുന്നതുപോലെ സ്വാതി ചെവിപൊത്തി. ഇനിയും കേട്ടിരിക്കുന്നതിൽ അർത്ഥമില്ല. സ്വാതി എഴുന്നേറ്റ് സ്മൃതിക്കരികിലെത്തി മുഖത്ത് ആഞ്ഞടിച്ചു.

സ്വാതി അപ്പോൾ അവിടെയെത്തുമെന്ന് സന്ദീപ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. “സ്വാതി… നീ… നീയിവിടെ… എങ്ങനെ…?” സന്ദീപ് വാക്കുകൾ കിട്ടാതെ വിഷമിച്ചു.

“നിങ്ങൾ വീട്ടിൽ നിന്നുമിറങ്ങിയതിനു പിന്നാലെ ഞാനുമിറങ്ങി.” സ്വാതി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

ഇനിയെന്നതു പറയണം എന്നറിയാതെ വിഷമിക്കുകയായിരുന്നു സന്ദീപ്.

കോഫീഹൗസിലെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്. “സന്ദീപ് നിങ്ങൾ ഒരു കോളേജ് അധ്യാപകനാണ്. നിങ്ങളിൽ നിന്നും ഇതുപോലൊരു പെരുമാറ്റം… മോശം തന്നെ…” സ്വാതിയുടെ ശബ്ദം ഉറക്കെയായി.

“നിങ്ങൾ ഇപ്പോൾ ഈ നിമിഷം എന്‍റെയൊപ്പം വീട്ടിലേക്ക് വരണം.” സ്വാതി ആജ്ഞാപിച്ചു. കോഫിഹൗസിലുണ്ടായിരുന്ന പലർക്കും കാര്യം പിടികിട്ടിയില്ല.

ആയ വീട്ടിലെത്തിയിരുന്നു. അവർ ചായ തയ്യാറാക്കി രണ്ടുപേർക്കും നൽകി. സ്വാതി ഡ്രോയിംഗ് റൂമിലെ സോഫയിൽ ചെന്നിരുന്നു. ആയയുടെ മുന്നിൽ പുതിയൊരു സ്റ്റണ്ട് സീൻ ഒരുക്കാതെ അവൾ ക്ഷമയോടെ കാത്തിരുന്നു.

സ്വാതിയെ അഭിമുഖീകരിക്കാനുള്ള ധൈര്യമില്ലാതെ സന്ദീപ് പുറകുവശത്തുള്ള സോഫയിൽ വന്നിരുന്നു. ആയ ജോലിയെല്ലാം തീർത്ത് മടങ്ങി. അതുവരെ ശാന്തയായിരുന്ന സ്വാതി അഗ്നിപർവതം പോലെ പൊട്ടിത്തെറിച്ചു.

“സന്ദീപ്, എന്താണിതിന്‍റെ അർത്ഥം. നിങ്ങൾ ഒരച്ഛനാണ്, ഭർത്താവാണ്, അധ്യാപകനാണ്. ഇതൊക്കെ മറന്ന്… വെറും ഒരു തെമ്മാടിയെപ്പോലെ… മര്യാദ പഠിപ്പിക്കേണ്ട നിങ്ങൾ… എന്താണ് ഇങ്ങനെയൊക്കെ പെരുമാറുന്നത്. വളരെ മോശമായിപ്പോയി. നിങ്ങൾക്കെന്താണ് പറ്റിയത് സന്ദീപ്?” എല്ലാം കേട്ടുകഴിഞ്ഞിട്ടും സന്ദീപ് യാതൊന്നും മറുത്ത് പറഞ്ഞില്ല. സന്ദീപ് മൗനം പാലിക്കുന്നത് കണ്ട് സ്വാതിയുടെ രോക്ഷം ഇരട്ടിച്ചു. പറഞ്ഞത് ആവർത്തിക്കാനിഷ്ടപ്പെടാതെ അവൾ പുറത്തേക്ക് പോയി. കളിക്കാൻ വിട്ട മകനെയും കൂട്ടി സ്വാതി വീട്ടിൽ മടങ്ങിയെത്തി. നടന്നതൊന്നുമറിയാതെ അവൻ മമ്മിയുടേയും പപ്പയുടേയും അടുത്ത് മാറിമാറി ചെന്നിരുന്ന് സംസാരിക്കാൻ ശ്രമിച്ചു. സന്ദീപാകട്ടെ പ്രായ്ശ്ചിത്തത്തിന്‍റെ തീയിൽ വെന്തുരുകുകയായിരുന്നു.

സന്തോഷം പിണങ്ങി പടിയിറങ്ങി പോയതായി തോന്നിച്ചു. കിച്ചു കുറേ നേരം ഒറ്റയ്ക്കിരുന്ന് കളിച്ചു. ഇടയ്ക്ക് ടിവിയുടെ മുന്നിൽ പ്രതിമ കണക്കെ ചടഞ്ഞിരുന്നു. മമ്മിക്കും പപ്പക്കും എന്താണ് സംഭവിച്ചത്. അവൻ ഇരുവരോടുമായി മാറിമാറി ചോദിച്ചു.

“ഇന്ന് ഞായറാഴ്ചയല്ലേ, എന്താ എന്‍റെയൊപ്പം കളിക്കാൻ വരാത്തത്?”

അവൻ ഓടിച്ചെന്ന് അമ്മയെ ചുറ്റിപിടിച്ചു, “മമ്മീ, പപ്പ വീണ്ടും മമ്മിയെ തല്ലിയോ? സത്യം പറ? പപ്പ നല്ലതല്ല. വാ, നമുക്ക് പപ്പയെ തനിച്ചാക്കി വേറെ എവിടേക്കെങ്കിലും പോകാം.”

സ്വാതി മറുപടിയൊന്നും പറയാതെ സന്ദീപിന്‍റെ മറുപടിക്കായി കാത്തുനിൽക്കുകയായിരുന്നു. “സ്വാതി, പ്ലീസ്… എന്നോട് ക്ഷമിക്കൂ… എനിക്ക് തെറ്റുപറ്റി.” മനസ്സിന്‍റെ ഭാരം ഇറക്കാനാകാതെ സന്ദീപ് വിഷമിക്കുകയായിരുന്നു.

“എന്ത് തെറ്റുപറ്റി?” സ്വാതിയുടെ പരിഭവം അലിഞ്ഞില്ലാതായി.

“നിന്‍റെ പെരുമാറ്റം വളരെ ഹാർഷ് ആയി തോന്നിയിരുന്നു. പിന്നെ ഈഗോ… തർക്കം, വഴക്ക് ഒക്കെ പതിവായി. നിസ്സാരകാര്യത്തിനു പോലും സ്വന്തം വീട്ടുകാരെ കൂട്ടുന്ന ശീലവും…”

“ശരി, ഞാൻ ഭയങ്കരിയാണ്, തെറ്റുകാരിയാണ് എന്നു കരുതി സന്ദീപ് നിങ്ങൾ ഇത്ര മോശമായ വഴി തെരഞ്ഞെടുക്കണമായിരുന്നോ. അഭിമാനം, ക്യാരക്ടർ, മര്യാദ ഒക്കെ കളഞ്ഞു. എത്ര താഴ്ന്ന കാര്യമാണ്. നിങ്ങളോ മോശക്കാരനായി. ഇനിയിപ്പോ ഇതൊക്കെ കണ്ടല്ലേ മകനും വളരുന്നത്.”

“പ്ലീസ്, എന്നോട് ക്ഷമിക്ക്, ഇനി തെറ്റ് ഒരിക്കലും ആവർത്തിക്കില്ല.” സന്ദീപ് വീണ്ടും കൈ കൂപ്പി പറഞ്ഞു.

“ശരി, ക്ഷമിച്ചു. പക്ഷേ, വർഷങ്ങൾക്ക് മുമ്പ് ഞാൻ പരിചയപ്പെട്ട സന്ദീപാകണം.” സ്വാതി ചിരിച്ചു.

സന്ദീപ് ആ സന്തോഷത്തിൽ രണ്ടുപേർക്കുമായി കാപ്പി തയ്യാറക്കിക്കൊണ്ടുവന്നു.

“നീയെനിക്ക് മാപ്പു തന്നല്ലോ, അതുമതി. ദാ ഈ കാപ്പി കുടിക്ക്.” നടന്നതൊക്കെ മറന്ന് അവർ പ്രണയികളെപ്പോലെ കൈ കോർത്തു. മമ്മിയും പപ്പയും തനിക്കൊപ്പം എപ്പോൾ കളിക്കാനെത്തും എന്ന പ്രതീക്ഷയോടെ കിച്ചു കാരംബോർഡിനു മുന്നിലിരുന്നു.

ഹൃദയത്തിന്‍റെ നിറം

പുതിയ വൈസ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഉത്തരവാദിത്വങ്ങൾ കുറയ്ക്കാനാണ്. അത് നിങ്ങളുടെ സ്ഥാനലബ്ധിയേയോ പ്രമോഷനേയോ ഒരുതരത്തിലും ബാധിക്കില്ല. ചെയർമാന്‍റെ പ്രസ്താവന കേട്ടിട്ടും ഗൗരവിന്‍റെ മുഖത്ത് ആശങ്കയുടെ കരിനിഴൽ പടർന്നു. ചെയർമാനോടൊപ്പം ഹെഡ് ഓഫീസിലാണെന്നതിനാൽ ഫാക്ടറിയുടെ ഉന്നതാധികാരം, അതായത് ജനറൽ മാനേജർ സ്ഥാനം ഗൗരവ് വർമ്മയ്ക്കായിരുന്നു. ഇനിയിപ്പോൾ വൈസ് പ്രസിഡന്‍റിന് തന്നെ മുറിയിൽ വിളിച്ചു വിമർശിക്കുകയോ ചോദ്യം ചെയ്യുകയോ ആവാം.

അതിന് തെറ്റ് ചെയ്താൽ അല്ലേ നിങ്ങളെ വിളിപ്പിക്കൂ. ഭാര്യ ആരതി തമാശ മട്ടിൽ പറഞ്ഞു. എന്താണ് ശരി എന്നും എന്താണ് തെറ്റ് എന്നും ഇനി വൈസ് പ്രസിഡന്‍റ് ആവും തീരുമാനിക്കുക.

എന്നാൽ വൈസ് പ്രസിഡന്‍റിനെ പരിചയപ്പെട്ടതോടെ ഗൗരവിന്‍റെ മുൻ ധാരണയൊക്കെ മാറി.

അയാളുടെ സ്വഭാവം ഒരു എത്തും പിടിയും കിട്ടുന്നില്ല. ടോട്ടലി കൺഫ്യൂസ്ഡ് ക്യാരക്ടർ, ആരതി നീ അയാളെ അറിയും. നിന്‍റെ കോളേജ് മേറ്റ് മിസ്റ്റർ വിജയനാഥ്. ഒറ്റനോട്ടത്തിൽ തന്നെ എനിക്ക് മനസ്സിലായി. നിന്‍റെ കയ്യിലുള്ള യൂണിവേഴ്സിറ്റി ഫോട്ടോകളിൽ അയാളെ കണ്ടിട്ടുണ്ട്.

നിങ്ങൾ എന്നെ കുറിച്ച് സൂചിപ്പിച്ചോ? ആരതിയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു.

ഇല്ല, നാളെയാണ് വെൽക്കം പാർട്ടി. അവിടെവച്ച് നിന്നെ നേരിട്ട് കാണട്ടെ, സർപ്രൈസ് ആവും. ഗൗരവ് ചിരിച്ചുകൊണ്ട് സംസാരം തുടർന്നു. പക്ഷേ വിജയനാഥിനെ പോലൊരു സുന്ദരനു കണ്ണ് കിട്ടാതിരിക്കാനായി ഒരു വിരൂപയായ ഭാര്യയും.

അസാധ്യം തന്നെ. ഒന്നുകിൽ നിങ്ങൾ കണ്ട ആൾ വിജയനാഥ് ആയിരിക്കില്ല. അല്ലെങ്കിൽ ആ വിരൂപ അയാളുടെ ഭാര്യ ആയിരിക്കില്ല. വർഷങ്ങൾക്കു മുമ്പ് വിജയനാഥിന് ഒരു പ്രണയവും കാമുകിയും ഒക്കെ ഉണ്ടായിരുന്നു. അന്ന് ഇരുണ്ട നിറമാണെന്ന ഒറ്റ കാരണത്താലാണ് അവളെ അയാൾ വിവാഹം കഴിക്കാതിരുന്നത്.

അഭംഗിയും സൗന്ദര്യവും ഒക്കെ പണത്തിന്‍റെയും ആഢ്യതയുടേയും ത്രാസിൽ കിഴ്ക്കാംതൂക്കം മറിഞ്ഞു കാണും. ഗൗരവ് സമർത്ഥിച്ചു. അയാളുടെ ഭാര്യ രീഷ്മ, ഓർമ്മ വന്നു. അതാണ് അവരുടെ പേര്. ഒരു പ്രമുഖ രാഷ്ട്രീയകാരന്‍റെ മകളും അറിയപ്പെടുന്ന ഫാഷൻ ഡിസൈനറും ആണ്.

അതിന് സുവർണ്ണയും അത്ര മോശക്കാരി ഒന്നും ആയിരുന്നില്ല. വലിയൊരു ബിസിനസുകാരന്‍റെ മകളാണ്. നിറം അല്പം കുറവാണെന്ന് ഒഴികെ എന്തൊരു ഐശ്വര്യമാ അവളുടെ മുഖത്ത്. ആരതി പറഞ്ഞു.

ദയവായി വിജയനാഥിനോട് സംസാരിക്കാൻ മാത്രം എന്നോട് പറയരുത്, പ്ലീസ്.

എന്തായാലും നാളത്തെ വെൽക്കം പാർട്ടിക്ക് നീ വന്നേ തീരൂ. കാരണം നമ്മുടെ രണ്ടുപേരുടെയും പേരിലാണ് ക്ഷണക്കത്ത്. മാത്രമല്ല, രീഷ്മയെ വിവാഹം കഴിച്ച് വിജയ് തന്‍റെ തെറ്റിനുള്ള പ്രായശ്ചിത്തവും ചെയ്തു കഴിഞ്ഞു. ഗൗരവ് വിശദീകരിച്ചു.

പക്ഷേ, അതെങ്ങനെ സുവർണ്ണയോടുള്ള തെറ്റിനു പ്രായശ്ചിത്തം ആവും. അവൾ ഇന്നും അവിവാഹിതയായി കഴിയുകയല്ലേ. ആ പാവമിന്നും വിജയനാഥിനെ പ്രണയിച്ചതിനുള്ള ശിക്ഷ അനുഭവിക്കുകയല്ലേ. ഞാൻ എന്തായാലും നാളത്തെ പാർട്ടിക്ക് വരാം. പക്ഷേ വിജയിനോട് അത്ര ഫ്രണ്ട്‍ലിയായി ആയി സംസാരിക്കാൻ ഞാനില്ല.

വേണ്ട, അതിന്‍റെ ആവശ്യവുമില്ല.

അന്താരാഷ്ട്ര ഫാഷൻ ലോകത്തെ പ്രശസ്ത മിസ് രീഷ്മ, സുന്ദരനും ആകർഷക വ്യക്തിത്വത്തിന് ഉടമയുമായ വിജയനാഥുമായി കാഴ്ചയ്ക്ക് ഒരു ചേർച്ചയും തോന്നിച്ചില്ല. ഉയരം കുറഞ്ഞ്, തടിച്ച് കറുത്ത സ്ത്രീ. വിജയുടെ സമീപത്ത് രീഷ്മ നിന്നപ്പോൾ നിലവിളക്കിനരികിൽ കരിവിളക്ക് നിൽക്കും പോലെ. ഭാര്യയുടെ പ്രശസ്തിയിൽ സർവ്വതും മതിമറന്ന അവസ്ഥയായിരുന്നു വിജയിക്ക്.

രീഷ്മയുടെ നേട്ടങ്ങളെയും അവാർഡുകളെയും ഭാവി ഉദ്യമങ്ങളെയും കുറിച്ച് പരാമർശിച്ച് വിജയ് രീഷ്മയെ പരിചയപ്പെടുത്തി. അതിഥികളോട് സംസാരിച്ച ശേഷം വിജയനാഥ് ഗൗരവ്- ആരതിയുടെ സമീപത്തെത്തി.

പറയൂ ആരതി, നിങ്ങൾ എങ്ങനെയാണ് സമയം ചെലവഴിക്കുന്നത്?

ആരതി എന്തെങ്കിലും പറയുന്നതിനു മുമ്പേ ഗൗരവാണ് മറുപടി പറഞ്ഞത്. മഠത്തിൽ ലീസിംഗ് എംഡിയുടെ റൈറ്റ് ഹാൻഡ്, തിങ്ക് ടാങ്ക് ആരതി ഗൗരവ് വർമ്മയ്ക്ക് ഒഴിവ് സമയമോ?

ആഹാ, അപ്പോൾ ഡിഗ്രി എടുത്തത് വെറുതെ ആയില്ല എന്നർത്ഥം. ആരതി, ഓർമ്മയുണ്ടോ ഒരിക്കൽ പ്രൊഫസർ ഡിസൂസ നിന്നെക്കുറിച്ച് പറഞ്ഞ കാര്യം. കൂടുതൽ സംസാരിക്കാനുള്ള താൽപര്യത്തോടെ വിജയി തുടർന്നു.

ആരതി ചെറിയൊരു പുഞ്ചിരി നൽകി വിജയനാഥിനെ അവഗണിച്ച് രീഷ്മയുടെ നേരെ തിരിഞ്ഞു.

അടുത്ത ദിവസം വിജയയെ തന്‍റെ ഓഫീസിൽ കണ്ട് അവൾ ശരിക്കും ഞെട്ടി.

ഐ ആം റിയലി സോറി, ഈ സമയത്ത് ഓഫീസിൽ വരാൻ പാടില്ലായിരുന്നു. ജോലിയിൽ തടസ്സമുണ്ടാക്കാൻ അല്ല ഞാൻ വന്നത്. പക്ഷേ സത്യം നിന്നോട് പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിക്കും എന്ന് തോന്നി. വിജയുടെ സ്വരത്തിൽ നിസ്സഹായത കലർന്നു.

വിജയനാഥ് ഗൗരവിന്‍റെ ബോസ് ആണെന്നും അയാളെ വെറുപ്പിക്കുന്നത് ഗൗരവിന് ദോഷം ചെയ്യും എന്നും അറിഞ്ഞുകൊണ്ട് ആരതി പുച്ഛത്തോടെ ചിരിച്ചു.

എന്താണാവോ ആ സത്യം? ഇരുണ്ട നിറം കാരണമാണ് താൻ വിവാഹത്തിൽ നിന്നും പിൻവാങ്ങുന്നത് എന്ന് നിങ്ങൾ പറഞ്ഞില്ലേ? നിങ്ങൾ അന്ന് നിർബന്ധിച്ചത് കൊണ്ട് അതെനിക്ക് അവളോട് ചെന്ന് പറയേണ്ടിയും വന്നു. നിങ്ങൾ ഇന്ന് രീഷ്മയെ വിവാഹം കഴിച്ചു. അതിനു നിങ്ങളുടെ വ്യക്തിപരമായ കാരണം കൊണ്ട് മാത്രമായിരിക്കും. അതിനെക്കുറിച്ച് ന്യായീകരണം ഒന്നും എന്നോട് പറയേണ്ട. എനിക്ക് കേൾക്കണമെന്നുമില്ല.

പക്ഷേ, എനിക്കത് പറഞ്ഞില്ലെങ്കിൽ ഒരു മനസ്സമാധാനവും കിട്ടില്ല. ആരതി നിനക്ക് താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും മനുഷ്യത്വത്തിന്‍റെ പേരിൽ നീ ഇത് കേട്ട് തീരൂ പ്ലീസ്.

സുവർണ്ണ, അവൾ നിങ്ങളെ ജീവന് തുല്യം സ്നേഹിച്ചിരുന്നില്ലേ? അത് അറിഞ്ഞുകൊണ്ടും നിങ്ങൾ അവളുടെ മനസ്സ് തകർത്തു കളഞ്ഞില്ലേ? അവൾ ഇന്നും ഒരു ജീവച്ഛവം പോലെയല്ലേ ജീവിക്കുന്നത്. അന്ന് നിങ്ങൾക്കീ മനുഷ്യത്വം ഇല്ലായിരുന്നല്ലോ, വിജയ്?

ഞാൻ അവളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന കാര്യം നിനക്ക് നന്നായി അറിയാമല്ലോ. ഇന്നും ആ സ്നേഹത്തിന് ഒരു കോട്ടവും വന്നിട്ടില്ല. ഇന്ന് ഞാൻ വെറുമൊരു ജീവച്ഛവം പോലെ ജീവിക്കുന്നു എന്ന് മാത്രം. അന്ന് ഞാൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ നീ ക്യാമ്പസിനുള്ളിൽ എന്തൊക്കെ റൂമറാണ് പരത്തിയത്. പിന്നീട് ഒന്നും ന്യായീകരിച്ചു പറയാനാവാത്ത അവസ്ഥയായി എന്‍റേത്. എന്തായാലും എനിക്ക് പറയാനുള്ളത് ഞാൻ പറയും. വിജയുടെ ശബ്ദം കനത്തു.

നിനക്കെന്നോടുള്ള വെറുപ്പ് കെട്ടടങ്ങുമല്ലോ. മാത്രമല്ല, ഇത്രയും നാൾ എന്‍റെ മനസ്സിൽ ഭാരമായിരുന്ന കാര്യം തുറന്നു പറഞ്ഞാൽ എനിക്ക് അല്പം ആശ്വാസം കിട്ടുമല്ലോ?

വിജയ് പറയുന്നതിൽ കാര്യമുണ്ടെന്ന് ആരതിക്കും തോന്നി. വിജയിനെ കണ്ടത് മുതൽ വെറുപ്പിന്‍റെ തീനാളത്തിൽ എരിഞ്ഞ അമരുകയായിരുന്നു അവൾ. പലപ്പോഴും ജോലിയിൽ ശ്രദ്ധിക്കാനേ സാധിച്ചില്ല.

നമുക്കിവിടെ ഇരുന്ന് സംസാരിക്കാം. അതോ, ആരതിയിൽ നിന്നും മറുപടി കേൾക്കാതെ ആയപ്പോൾ വിജയ് അസ്വസ്ഥനായി.

ഇവിടെ ഇരിക്കാം. മറ്റാരും വന്ന് ഡിസ്റ്റർബ് ചെയ്യാതിരിക്കാനായി ഞാൻ ക്ലർക്കിനോട് പറയാം. ആരതി ഇന്‍റർക്കോം എടുത്ത് സംസാരിച്ചതിനുശേഷം വിജയിക്കുനേരെ തിരിഞ്ഞു.

ടീ ഓർ കോഫി?

അതൊന്നും വേണ്ട, കേൾക്കാനുള്ള ചെറിയൊരു സാവകാശം കാണിച്ചാൽ മതി. വിജയുടെ മുഖത്ത് വിഷാദം കലർന്ന പുഞ്ചിരി വിടർന്നു.

ഇരുണ്ട നിറക്കാരിയാണ് സുവർണ്ണ എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ അവളെ പ്രേമിച്ചത്. കറുമ്പി എന്ന് തമാശയ്ക്ക് വിളിച്ചിട്ടും ഉണ്ട്. സുവർണ്ണയെ എന്തുകൊണ്ടാണ് ഞാൻ വിവാഹം കഴിക്കാതിരുന്നതെന്നറിയുന്നതിനുള്ള സാവകാശം പോലും നീ കാണിച്ചില്ല. നിനക്കറിയാമല്ലോ, എന്‍റെ വീട്ടിൽ എല്ലാവരും സൗന്ദര്യവും നിറവും ഉള്ളവരാണെന്ന്. പ്രത്യേകിച്ച് എന്‍റെ മമ്മി. അതിന്‍റെ അഹങ്കാരം നല്ലതുപോലെ മമ്മിക്ക് ഉണ്ട് താനും. ഇരുനിറമുള്ള പെണ്ണ്… പിന്നെ കുഞ്ഞുങ്ങളും… പാരമ്പര്യവും… വേണ്ട, വേണ്ട… മമ്മി എതിർത്തു.

വിജയുടെ നിസ്സഹായത കണ്ട് സുവർണ്ണയെ തന്നെ വിവാഹം കഴിച്ചാൽ മതി എന്ന് പപ്പ പറഞ്ഞു. നിന്‍റെ മമ്മി വിവാഹത്തിൽ പങ്കെടുത്താലും ഇല്ലെങ്കിലും ശരി, ഏക മകന്‍റെ വിവാഹത്തിൽ നിന്നും ഒഴിഞ്ഞുനിന്ന് പരിഹാസ്യനാകാൻ ഞാൻ ഒരുക്കമല്ല. പപ്പ തന്‍റെ തീരുമാനത്തിൽ ഉറച്ചുനിന്നു.

വേലക്കാരി വിമലയുടെ അതേ നിറം. എനിക്ക് അവളെയും വിമലയെയും വേർതിരിച്ച് കാണാൻ ആവില്ല. അതുകൊണ്ട് എന്‍റെ പെരുമാറ്റവും അതുപോലെ ആയിരിക്കും. അവളെ കണി കാണാനും താല്പര്യമില്ല. മരുമകൾക്കുള്ള സ്ഥാനമാനമൊന്നും നൽകാനാവില്ല.

മമ്മിയുടെ വാക്കുകൾ പാഴ് വാക്കുകൾ അല്ലെന്ന് വിജയിന് ഉറപ്പുണ്ടായിരുന്നു. സുവർണ്ണയുടെ മനസ്സ് വിഷമിപ്പിക്കാനോ, ആ ജീവനാന്തം അവളെ ഈ നരകത്തിലേക്ക് കൊണ്ടുവരാനോ വിജയിന് തോന്നിയില്ല. മമ്മിയുടെ ഈ വാശിക്ക് മുന്നിൽ വിജയും തോറ്റു കൊടുത്തില്ല. ആ ജീവനാന്തം വിവാഹം വേണ്ടെന്ന് തീരുമാനം എടുത്തു.

എന്നിട്ട്… വിവാഹം കഴിച്ചല്ലോ? എന്താ വിദേശത്ത് പഠിച്ച ധനികന്‍റെ മകളെ കണ്ടു മയങ്ങിയോ? അതോ അവരുടെ പണവും പണ്ടവും ഒക്കെ കണ്ട് കണ്ണു മഞ്ഞളിച്ചോ? ആരതിക്ക് ദേഷ്യം അടക്കാനായില്ല.

സുവർണ്ണ വിചാരിച്ചാലും നിറയെ സ്ത്രീധനം തരാൻ പറ്റുമായിരുന്നു. അവൾക്കും വാർട്ടൻ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ ശരിയായതാ. വിവാഹശേഷം ഒന്നിച്ചു പോകണമെന്ന് കരുതിയതാണ്. പക്ഷേ മമ്മിയുടെ ആത്മഹത്യ ഭീഷണിയെ തുടർന്ന് ഒരിക്കലും മടങ്ങി വരികയോ, വിവാഹം കഴിക്കുകയോ ഇല്ലെന്ന തീരുമാനത്തോടെ ഞാൻ വിദേശത്തേക്ക് തിരിച്ചു. പപ്പയുടെ ആഗ്രഹപ്രകാരം പഠനം പൂർത്തിയാക്കി. ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പായി പപ്പയെ കാണണം എന്ന് തോന്നി. പപ്പ അന്ന് കാശ്മീരിൽ വിദ്യാഭ്യാസ മന്ത്രി ആയിരുന്നു.

കാശ്മീരിന്‍റെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് അവലോകനം ചെയ്യാൻ ദില്ലിയിൽ നിന്നും പാർലമെന്‍ററി അഫയേഴ്സ് എക്സ്പോർട്ട് ശിരോമണി നാരായണൻ വന്നിരുന്നു. പപ്പയുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി. വൈകുന്നേരങ്ങൾ ക്ലബ്ബിൽ രണ്ടു കുടുംബങ്ങളും ഒന്നിച്ചാണ് ചെലവഴിച്ചിരുന്നത്. എന്നാൽ അവരെ വീട്ടിലേക്ക് ക്ഷണിക്കാനുള്ള അവസരം ലഭിച്ചില്ല.

ഞാൻ മടങ്ങി വന്ന സന്തോഷത്തിൽ പപ്പ അവരെ ഡിന്നറിന് ക്ഷണിച്ചു. നാരായൺ സാഹിബിനെ സ്വാധീനിച്ചാൽ പപ്പയ്ക്ക് കാശ്മീർ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ വരെയാവാം. ശരി, ക്ഷണിച്ചോളൂ എന്ന് ഞാനും പറഞ്ഞു. എനിക്കവിടെ മിത്രങ്ങളോ മറ്റു പ്രോഗ്രാമുകളോ ഒന്നുമില്ലായിരുന്നു. വൈകുന്നേരം നാരായൺ ഭാര്യ ചിത്രാഞ്ജലിയോടൊപ്പം എത്തി. വളരെ സാധാരണക്കാർ!, പ്രസന്നത തുടിക്കുന്ന മുഖം. എന്നാൽ ഗൗരവം ഒട്ടും വിടാത്ത സൗമ്യ പ്രകൃതം.

ഇത്രയും ഹാൻസും ആയ ഒരു മകൻ ഉണ്ടെന്ന് നിങ്ങൾ ഇതുവരെ സൂചിപ്പിച്ചില്ലല്ലോ. അതറിഞ്ഞിരുന്നുവെങ്കിൽ ഞങ്ങൾ ഇവനെ മരുമകൻ ആക്കിയേനെ. ശിരോമണി നാരായണൻ തമാശ എന്നോണം പറഞ്ഞു.

മോളുടെ വിവാഹമൊക്കെ കഴിഞ്ഞോ?

ഇല്ലില്ല. അതിന് അവൾക്ക് പറ്റിയ കുടുംബം ഒത്തു വന്നിട്ടില്ല. മിസിസ് നാരായണൻ ആണ് മറുപടി നൽകിയത്.

അവളിപ്പോൾ പാരീസിൽ ഫാഷൻ ഡിസൈനിംഗ് പഠിക്കുകയാണ്. നല്ലൊരു കുടുംബം ഒത്തു കിട്ടിയപ്പോൾ പെണ്ണ് സ്ഥലത്തുമില്ലാതായി.

അതിനെന്താ? മോളെ വിളിച്ചു വരുത്തിയാൽ പോരേ? മമ്മി പറഞ്ഞു.

അതിന് അവൾ കോഴ്സ് പൂർത്തിയാക്കിയേ വരൂ. അതിനിനി മാസങ്ങൾ എടുക്കും.

ആവട്ടെ… അതിനു പയ്യൻ ഒളിച്ചോടി പോകാനൊന്നും പോകുന്നില്ല. മമ്മി ചിരിച്ചു.

താൻ എന്തായാലും ഒന്ന് രണ്ടാഴ്ചക്കുള്ളിൽ തന്നെ മടങ്ങും. അതുകൊണ്ട് തൽക്കാലം ഒന്നും മിണ്ടാതിരിക്കുന്നതാ ബുദ്ധി എന്ന് വിജയിക്ക് തോന്നി. എന്നാൽ അത് വെറും തോന്നൽ മാത്രമായിരുന്നു. രാഷ്ട്രീയത്തിന്‍റെ നീണ്ടുവളഞ്ഞ കൈകൾ വിജയനാഥിനെ വരിഞ്ഞു മുറുക്കി അമേരിക്കയിലേക്കുള്ള മടക്കത്തിന് വിഘ്നമേൽപ്പിച്ചു. വിജയുടെ വിസ റദ്ദാക്കി. കാശ്മീരിലെ വ്യവസായ വകുപ്പിലെ ഉയർന്ന സ്ഥാനത്ത് ചുമതല ഏൽപ്പിച്ചു.

അടുത്തമാസം ശിരോമണി നാരായണന്‍റെ മകൾ പഠനം പൂർത്തിയാക്കി വരുന്നു.

എന്തായാലും വാസ്തവം എന്തെന്ന് അവളെ പറഞ്ഞു മനസ്സിലാക്കി വിവാഹത്തിൽ നിന്നും പിന്മാറണമെന്ന് വിജയ് തീരുമാനിച്ചുറപ്പിച്ചു. ശിരോമണി നാരായണൻ ഔദ്യോഗിക കാലാവധി പൂർത്തിയാക്കി ദില്ലിയിലേക്ക് തിരിച്ചു. മടങ്ങുന്നതിനു മുമ്പായി പപ്പയെ ഉപ മുഖ്യമന്ത്രിയുടെ ചുമതല ഏൽപ്പിച്ചു.

ഇതിൽ നിന്നും എങ്ങനെ രക്ഷപ്പെടും എന്ന് മാത്രമായി എന്‍റെ ചിന്ത. ഭരണം മാറുമെന്നും പപ്പയുടെ സ്ഥാനമാനങ്ങൾ നഷ്ടമാവും എന്നും ഞാൻ ഈ പ്രശ്നത്തിൽ നിന്നും തടിയൂരും എന്നുമെല്ലാം വ്യാമോഹിച്ചു. അപ്പോഴേക്കും രീഷ്മ മടങ്ങി വന്നു. ഇതറിഞ്ഞ മമ്മിയും പപ്പയും ദില്ലിയിലേക്ക് തിരിക്കാൻ നിർബന്ധിച്ചു. പെണ്ണിനെ കണ്ട് ഇഷ്ടമായാൽ വിവാഹം ഉറപ്പിക്കാനായിരുന്നു അവരുടെ തീരുമാനം.

ദില്ലിയിലെത്തിയ ഉടനെ മമ്മിയും പപ്പിയും ശിരോമണി നാരായൺ അങ്കിളിന്‍റെ വീട്ടിലേക്ക് പോയി. ഗസ്റ്റ് ഹൗസിൽ നിന്നും മറ്റെങ്ങും പോകരുതെന്ന് നിർദേശവും നൽകി. അവർക്ക് നാരായൺ അങ്കിളിന്‍റെ മകളെ കണ്ട് ബോധിച്ചാൽ എനിക്കായി വണ്ടി അയക്കാം എന്നും പറഞ്ഞു. എന്നാൽ അല്പസമയത്തിനുള്ളിൽ തന്നെ മമ്മി മടങ്ങിയെത്തി. മമ്മി ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. പപ്പ വല്ലാതെ വിഷമിക്കുന്നുണ്ടായിരുന്നു.

ശിരോമണി നാരായൺ വലിയ ആളൊക്കെയായിരിക്കും. ചന്ദ്രനെ പോലെ വെളുവെളുത്ത എന്‍റെ മകൻ. അമാവാസി പോലെ കറുത്ത അയാളുടെ മകളെ കല്യാണം കഴിക്കാനോ? വിജയ്  ഒന്നും പറയേണ്ട, കറുത്ത് തടിച്ച് പർവതം പോലെ… ഒരു സോഫ മുഴുവൻ വേണം അവൾക്കിരിക്കാൻ. എരുമയുടെ കണ്ണ് തിളങ്ങും എന്നെങ്കിലും പറയാം. പക്ഷേ ഇവളുടെ കട്ടിയുള്ള കണ്ണടയുടെ പിന്നിൽ കണ്ണുണ്ടെന്ന് തന്നെ തോന്നുന്നില്ല. മമ്മി പരിഹസിച്ചു.

എല്ലാക്കാര്യത്തിലും നിനക്ക് വലിയ ശ്രദ്ധയാണല്ലോ? പെണ്ണിന്‍റെ ഫോട്ടോ ഒരിക്കലെങ്കിലും വാങ്ങി നോക്കാൻ നിനക്ക് തോന്നിയില്ലല്ലോ?

ഇവർക്ക് ഇത്ര വിചിത്രരൂപിയായ മകൾ ഉണ്ടാവും എന്ന് ഞാൻ കരുതിയോ?

ഞാൻ ആദ്യമേ പറഞ്ഞതല്ലേ, തീരുമാനം എന്തായാലും വിജയ് എടുക്കട്ടെ എന്ന്. നാരായൺ പറഞ്ഞത് മറന്നോ? കുട്ടികൾ തമ്മിൽ കണ്ട് സംസാരിക്കട്ടെ, പിന്നീട് തീരുമാനമെടുക്കാം എന്ന്.

മോനേ, നീ വേണ്ടെന്നു തന്നെ പറയണം. മമ്മി വിലക്കി കൊണ്ടിരുന്നു.

ശിരോമണി നാരായണിനെ വെറുപ്പിക്കുന്നതത്ര ബുദ്ധിയല്ല. രാഷ്ട്രീയമല്ലാതെ മറ്റൊരു തൊഴിലും എനിക്ക് വശവുമില്ല. പപ്പയുടെ സ്വരം ഇടറി.

വിവാഹത്തിൽ നിന്നും പിന്മാറാമെന്ന് പറഞ്ഞാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്. രീഷ്മയെ കണ്ടതും ഞാൻ യെസ് പറഞ്ഞു. ഉടനെ വിവാഹനിശ്ചയം നടത്താനും തീരുമാനമായി. മമ്മി- പപ്പമാരുടെ അഭിപ്രായപ്രകടനത്തിനു മുന്നേ വിവാഹനിശ്ചയം നടന്നു.

പക്ഷേ എന്തിന്? ആരതിക്ക് ചോദിക്കാതിരിക്കാൻ ആയില്ല.

ഇരുണ്ട നിറമുള്ള ഭംഗിയില്ലാത്ത മരുമകൾ… മമ്മിയോടുള്ള എന്‍റെ പ്രതികാരം തീർക്കുകയായിരുന്നു ഞാൻ…

വിജയ് സംസാരം തുടർന്നു. എന്നാൽ ആരതിയുടെ മനസ്സിൽ സുവർണ്ണയുടെ ത്യാഗോജ്വലമായ ജീവിതവും നഷ്ടസ്വപ്നങ്ങളുടെ ലോകവും ആയിരുന്നു.

ഇഷ്ടമാണ് നൂറുവട്ടം

അന്ന് മകൾ നേഹയുടെ ഇരുപത്തിമൂന്നാം ജന്മദിനം ആയിരുന്നു. ഇങ്ങനെയൊരു സന്തോഷവസരത്തിൽ ഓഫീസിൽ പോകേണ്ടെന്ന് മീനാക്ഷി തീരുമാനിച്ചു. അല്പസമയം മകൾക്കൊപ്പം ചെലവഴിക്കാൻ ആ മാതൃഹൃദയം വെമ്പൽ കൊണ്ടു.

ബ്രേക്ഫാസ്റ്റിന് ശേഷം മകളെയും കൂട്ടി തൊട്ടടുത്തുള്ള പാർക്കിൽ അല്പസമയം ചെലവഴിക്കണം. എത്ര നാളായി സ്വസ്ഥമായി മനസ്സുതുറന്ന് അവളോട് സംസാരിച്ചിട്ട്. മീനാക്ഷിയുടെ മനസ്സ് മന്ത്രിച്ചു.

നേഹ, കമ്പനി ട്രെയിനിയായി നീ അമേരിക്കയിലേക്ക് പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ. എന്നാണത്? മനസ്സിനെ കീഴടക്കി കൊണ്ടിരുന്ന വിഷാദം മുഖത്ത് പ്രകടമാകാതിരിക്കാൻ മീനാക്ഷി ആവുന്നതും ശ്രമിച്ചു.

ഒരുപക്ഷേ, അടുത്ത മാസം എങ്ങാനും ആയിരിക്കും. പക്ഷേ ഞാൻ ട്രെയിനിങ്ങിന് ഒന്നും പോകുന്നില്ല. നേഹ ദൃഢമായി പറഞ്ഞു.

നീ വെറുതെ അങ്ങനെയൊന്നും ചിന്തിക്കേണ്ട. ട്രെയിനിങ് ഒക്കെ കഴിഞ്ഞാൽ അല്ലേ പ്രമോഷൻ ശരിയാവൂ.

അതല്ല. ഞാൻ ജോലി രാജിവയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു.

നിനക്ക് മറ്റെവിടെയെങ്കിലും ജോബ് ഓഫർ വന്നിട്ടുണ്ടോ?

അങ്ങനെ ഉറപ്പിച്ചു പറയാറായിട്ടില്ല. പക്ഷേ കിട്ടും. പക്ഷേ….

എന്താ നിർത്തി കളഞ്ഞത്? പറയ്…

പുതിയ കമ്പനിയിൽ കൂടുതൽ സാലറി കാണും. പ്രമോഷനുള്ള അവസരങ്ങളും ഉണ്ട്. പക്ഷേ ഇവിടം വിട്ട് ബാംഗ്ലൂരിലേക്ക് പോകേണ്ടിവരും.

ആഹ്… അതൊന്നും വേണ്ട.

മീനാക്ഷി ഒരു ദീർഘനിശ്വാസം എടുത്തു. ബാംഗ്ലൂരിൽ… അതും നിന്നെ ഒറ്റയ്ക്ക് താമസിപ്പിക്കാൻ. അവർ പിറുപിറുത്തു കൊണ്ടിരുന്നു.

മമ്മി, പ്ലീസ്  നേഹ കൊഞ്ചി. ഐടി ക്യാപിറ്റൽ ആണ് ബാംഗ്ലൂർ. എന്നെപ്പോലുള്ളവർക്ക് ശരിക്കും ഷൈൻ ചെയ്യാൻ പറ്റിയ ഫീൽഡും കൾച്ചറുമാണ് അവിടത്തേത്.

നീ ആദ്യം ഒരു കല്യാണം കഴിക്ക്. എന്നിട്ട് ഭർത്താവിനെയും കൂട്ടി എങ്ങോട്ട് വേണമെങ്കിലും പൊയ്ക്കോ. നിന്നെ ഒറ്റയ്ക്ക് ബാംഗ്ലൂർക്ക് പറഞ്ഞയക്കാൻ ഈ വിധവയ്ക്ക് ധൈര്യം പോരെന്നു കൂട്ടിക്കോ. മീനാക്ഷിയുടെ കനത്ത ശബ്ദം ദൃഢ തീരുമാനം അറിയിക്കുന്നതായിരുന്നു.

ഹായ് രാജീവ്…

അപ്രതീക്ഷിതമായി മകൾ ഒരു അപരിചിതന്‍റെ പേര് പറയുന്നത് കേട്ട് മീനാക്ഷിക്ക് ആശ്ചര്യമായി. മകൾ ആരെയോ സൂക്ഷിച്ചു നോക്കുന്നത് കണ്ട് മീനാക്ഷിയും അങ്ങോട്ട് തിരിഞ്ഞു.

ഒറ്റനോട്ടത്തിൽ ഗൗരവക്കാരൻ ആണെന്ന് തോന്നിക്കുന്ന ഒരു യുവാവ്. ഒപ്പം ഒരു മധ്യവയസ്കനുമുണ്ട്. യുവാവ് പുഞ്ചിരിക്കുന്നുണ്ടായിരുന്നു എങ്കിലും മുഖത്ത് ചെറിയൊരു ചമ്മൽ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.

അവർ പതുക്കെ നടന്ന് അടുത്തെത്തി. നേഹയും രാജീവും അമ്മയെയും അച്ഛനെയും പരസ്പരം പരിചയപ്പെടുത്തി. സഹപ്രവർത്തകനായിരുന്നു രാജീവ്. അച്ഛനോടൊപ്പം പാർക്കിൽ സവാരിക്കെത്തിയതാണ്.

നേഹയും രാജീവും ഓഫീസ് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ രാജീവിന്‍റെ പപ്പ രഞ്ജനും മീനാക്ഷിയും വാർദ്ധക്യസഹജമായ രോഗങ്ങളെയും യോഗയെയും കുറിച്ചായിരുന്നു സംസാരം.

ഏറെ നാളത്തെ പരിചിതരെ പോലെ സംസാരിക്കുന്നത് കണ്ടപ്പോൾ ഇവർക്കിടയിൽ പ്രണയം നാമ്പിടുമോ എന്ന് രാജീവിനും  നേഹയ്ക്കും തോന്നാതിരുന്നില്ല.

എന്നാൽ മക്കൾ തെരഞ്ഞെടുക്കാൻ പോകുന്ന പങ്കാളിയുടെ ശരിതെറ്റുകളും ഗുണദോഷങ്ങളും നോക്കി കാണുകയായിരുന്നു രഞ്ജനും മീനാക്ഷിയും.

രാജീവ് ആരോഗ്യ ദൃഢഗാത്രനും കാഴ്ചയ്ക്ക് സുമുഖനും ആണ്. കണ്ണട ആ മുഖത്തിന് ഏറെ യോജിക്കുന്നു. രാജീവിനെ ഭാവി മരുമകനാക്കുന്നതിൽ വലിയ തെറ്റില്ലെന്ന് മീനാക്ഷിക്ക് തോന്നി.

പെൺകുട്ടിക്ക് അല്പം വണ്ണം കൂടുതലുണ്ട്. പക്ഷേ എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത്. പ്രസന്നമായ പെരുമാറ്റം. രാജീവിന് ഇഷ്ടമാണെങ്കിൽ ഇവളെ മരുമകളാക്കുന്നതിൽ എനിക്കൊരു വിരോധവുമില്ല. നേഹയെ മരുമകളാക്കണമോ വേണ്ടയോ എന്ന തീരുമാനമെടുക്കാൻ രഞ്ജന് ഏറെ നേരം വേണ്ടി വന്നില്ല.

രാജീവിന്‍റെ കുടുംബ പശ്ചാത്തലം അറിയണമെന്ന ആകാംക്ഷയോടെ മീനാക്ഷി രഞ്ജനോട് സൗമ്യമായി സംസാരം തുടർന്നു.

ഭാവി മരുമകളുടെ അമ്മയോട് ആണല്ലോ സംസാരിക്കുന്നത് എന്ന ചിന്തയിൽ രഞ്ജനും സംസാരിക്കുവാൻ താല്പര്യം പ്രകടിപ്പിച്ചു.

നിങ്ങൾ പാർക്കിൽ ഒക്കെ ഒന്ന് കറങ്ങി വാ. ഞങ്ങൾ അതുവരെ ഈ ബെഞ്ചിൽ ഇരുന്നു സംസാരിക്കട്ടെ. മീനാക്ഷി പറഞ്ഞത് കേട്ട് രഞ്ജനും തലകുലുക്കി. നേഹയും രാജീവും കൺവെട്ടത്തുനിന്നും മാഞ്ഞതും മീനാക്ഷി കൂടുതൽ ഉത്സാഹത്തോടെ സംസാരം തുടർന്നു. രാജീവും ട്രെയിനിങ്ങിനായി അമേരിക്കയിലേക്ക് പോകുന്നുണ്ടോ?

ഇല്ല. അവൻ ബാംഗ്ലൂരിൽ ഒരു കമ്പനിയിൽ ജോയിൻ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞിരുന്നു. രഞ്ജന്‍റെ കണ്ണുകളിൽ നിറഞ്ഞുനിന്ന ആശങ്ക മീനാക്ഷി പെട്ടെന്ന് മനസ്സിലാക്കി.

നേഹയും ഇതൊക്കെ തന്നെ പറയുന്നുണ്ടായിരുന്നു. പക്ഷേ, ഈ വിധവയ്ക്ക് മകളെ ദൂരേക്ക് തനിച്ച് അയക്കാൻ മനസ്സ് വരുന്നില്ല.

നേഹയുടെ പപ്പ…

നേഹയ്ക്ക് വെറും 3 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ഒരു റോഡ് അപകടത്തിൽ….

ഐ ആം സോറി രഞ്ജൻ ഇടറിയ ശബ്ദത്തിൽ സംസാരം തുടർന്നു.

രാജീവിനും അമ്മയില്ല. നാലുവർഷം മുമ്പ് ക്യാൻസർ വന്നതായിരുന്നു. രാജീവിന് ഒരു കൊച്ച് അനുജത്തി ഉണ്ടായിരുന്നു. 12 വർഷം മുമ്പ് പനിബാധിച്ച് അവളും പോയി. ഇപ്പോൾ രാജീവിന് ഞാനും എനിക്ക് രാജീവ് മാത്രമേ തുണയായുള്ളൂ.

അപ്പോൾ കഴിയുന്നതും വേഗം രാജീവിന്‍റെ വിവാഹം നടത്തിക്കൂടെ?

നിങ്ങൾ പറയുന്നതിലും കാര്യമില്ലാതില്ല. പക്ഷേ ഇപ്പോഴത്തെ കുട്ടികൾ അച്ഛനമ്മമാരെ അനുസരിക്കുമോ? രഞ്ജൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു.

നേഹയുടെ വിവാഹത്തെ കുറിച്ച് ഓർക്കുമ്പോൾ എന്‍റെ മനസ്സിൽ തീയാണ്. മാന്യതയും മര്യാദയും ഒക്കെയുള്ള നല്ല കുടുംബം ഒത്തു കിട്ടണ്ടേ. അവൾ കരിയറിന് ആണ് പ്രാമുഖ്യം നൽകുന്നത്. ഞാനോ അവളുടെ വിവാഹത്തിനും.

ആ മാതൃ ഹൃദയത്തിന്‍റെ വിഹലത കണ്ട് രഞ്ജന്‍റെ മനസ്സലിഞ്ഞു.

അവർ പരസ്പരം മനസ്സ് തുറന്ന് സംസാരിച്ചില്ലെങ്കിലും ഈ സൗഹൃദം തുടരണമെന്ന ആഗ്രഹം പലവട്ടം ആവർത്തിച്ചു പറഞ്ഞു.

ഇന്ന് നേഹമോളുടെ പിറന്നാളാണ്. മീനാക്ഷി പറഞ്ഞു.

ആഹാ! അപ്പോൾ ഒരു പാർട്ടി പ്രതീക്ഷിക്കുന്നു. രഞ്ജന് ആകാംക്ഷയായി.

തീർച്ചയായും. അങ്ങ് രാജീവിനെയും കൂട്ടി വൈകിട്ട് വീട്ടിലേക്ക് വരണം.

ഞാൻ വെറുതെ തമാശയ്ക്ക്…

എങ്കിൽ ഞാൻ കാര്യമായിട്ട് പറയുകയാണ്. അങ്ങ് വൈകിട്ട് രാജീവിനെയും കൂട്ടി വീട്ടിലേക്ക് വരണം.

എന്തായാലും രാജീവ് വരും.

അതുപോരാ. താങ്കളും വരണം. കുട്ടികൾക്ക് സന്തോഷമാകും.

ശരി… ഞാൻ വരാം.

നേഹയും രാജീവും പാർക്കിൽ ഉല്ലാത്തി തിരിച്ചെത്തിയപ്പോഴേക്കും പാർട്ടി പ്രോഗ്രാം ഫിക്സ് ആയി. കൃത്യസമയത്ത് എത്താമെന്ന് വാക്കു നൽകി അവർ പിരിഞ്ഞു.

വൈകിട്ട് അവർ കൃത്യസമയത്ത് തന്നെ പാർട്ടിക്ക് എത്തി. റോസാപ്പൂക്കൾ കൊണ്ട് തയ്യാറാക്കിയ പൂച്ചെണ്ട് ഉപഹാരമായി കിട്ടിയപ്പോൾ നേഹയുടെ മുഖം വിടർന്നു.

നേഹയുടെ അടുത്ത നാല് കൂട്ടുകാരികളും പാർട്ടിക്ക് എത്തിയിരുന്നു. ഡൈനിങ് റൂമിൽ മേശയും കസേരയും ഒതുക്കി വെച്ച് ഡാൻസ് സ്പെയ്സ് സജ്ജീകരിച്ചു. അവിടെ ഒത്തുകൂടിയവർ മധുര സംഗീതത്തിനൊപ്പം ചുവട് വെച്ചു.  ബുഫേ മോഡലിൽ ആയിരുന്നു ഫുഡ് അറേഞ്ച്മെന്‍റ്. ഓരോരുത്തരും ഇഷ്ടാനുസരണം ഭക്ഷണം സെലക്ട് ചെയ്ത് കഴിക്കുവാൻ തുടങ്ങി.

രഞ്ജനും മീനാക്ഷിയും ഡ്രോയിങ് റൂമിൽ സംസാരിച്ചിരുന്നു. ഇടയ്ക്ക് അവർ നേഹയേയും രാജീവിനെയും നിരീക്ഷിച്ചുകൊണ്ടിരുന്നു.

രാജീവും നേഹയും അധികം സംസാരിക്കുന്നില്ല എന്ന കാര്യം അവരുടെ ശ്രദ്ധയിൽപ്പെട്ടു.

നേഹ കൂട്ടുകാരികളോടാണല്ലോ കൂടുതൽ സംസാരിക്കുന്നത്. രാജീവിനെ ഒന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല. രഞ്ജൻ ഒരു നീരസത്തോടെ മീനാക്ഷിയോട് സൂചിപ്പിച്ചു.

ഈ പെണ്ണ് ശരിക്കും ഒരു ബുധൂസ് തന്നെയാ മീനാക്ഷി ദേഷ്യ ഭാവേന പറഞ്ഞു.

അതെന്താ അങ്ങനെ പറഞ്ഞത്?

വള വളയെന്ന വായിട്ടലച്ചു സംസാരിക്കാതെ ഇടയ്ക്ക് രാജീവിനും വല്ലതും പറയാൻ ഒരു അവസരം കൊടുക്കണമെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നതാണ്. ഇതിപ്പോ ഇവൾ തീരെ സംസാരിക്കുന്നില്ലല്ലോ.

ഒരു നിമിഷത്തെ മൗനത്തിനുശേഷം രഞ്ജന്‍റെ ശബ്ദം കനത്തു.

ഞാനൊരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ?

ഇല്ലില്ല… ധൈര്യമായി പറയൂ. മീനാക്ഷിക്കും ആകാംക്ഷയായി.

രാജീവും നേഹയും തമ്മിൽ ശരിക്കും പ്രണയത്തിലാണോ അതോ…

അവർ നല്ല സുഹൃത്തുക്കൾ ആണെന്ന് അറിയാം. പ്രണയിക്കുന്നുണ്ടോ എന്ന് ഉറപ്പിച്ച് പറയാൻ ആവില്ല. മീനാക്ഷി അഭിപ്രായം തുറന്നു പറഞ്ഞു.

എന്താ പറഞ്ഞു ഉറപ്പിച്ചു കൂടെ…

അങ്ങ് പറഞ്ഞു വരുന്നത്? മീനാക്ഷി സംശയ ഭാവേന രഞ്ജനേ നോക്കി.

ഞാനൊന്നും മറച്ചുവയ്ക്കുന്നില്ല. നേഹ നല്ല കുട്ടിയാണ്. അവളെ മരുമകളാക്കിയാൽ കൊള്ളാമെന്നുണ്ട്.

രാജീവ് മരുമകൻ ആകുന്നതിൽ എനിക്കൊരു 100 ആവർത്തി സന്തോഷമേയുള്ളൂ. ഇവരുടെ വിവാഹം നേരാവണ്ണം നടന്നു കിട്ടിയാൽ എന്‍റെ സകല ടെൻഷനും അതോടെ തീരും. മീനാക്ഷിയുടെ സ്വരം ഇടറി.

നമുക്ക് ശ്രമിക്കാം. എല്ലാം ഭംഗിയായി നടക്കും. രഞ്ജൻ ആശ്വസിപ്പിച്ചു.

പക്ഷേ നമുക്ക് എന്തു ചെയ്യാൻ പറ്റും? മീനാക്ഷിക്ക് ഉത്സാഹമായി.

രാജീവിനും  നേഹയ്ക്കും പരസ്പരം കാണാനും സംസാരിക്കാനും ഉള്ള അവസരം ഉണ്ടാക്കിക്കൊടുക്കുക. അവർ ഒന്നിച്ചു നടക്കാനും അടുത്തിടപഴകാനും അപ്പോൾ പ്രണയം താനെ തോന്നും.

കൊള്ളാം, നല്ല ആശയം…മീനാക്ഷിയുടെ കണ്ണുകളിൽ രഞ്ജനോടുള്ള പ്രശംസയും ആദരവും നിറഞ്ഞു നിന്നിരുന്നു.

എങ്ങനെയും  നേഹയെ രാജീവിനെ കൊണ്ട് വിവാഹം കഴിപ്പിക്കണം. മീനാക്ഷിയുടെയും രഞ്ജന്‍റെയും ശ്രമം മുഴുവൻ അതിനായിരുന്നു.

രഞ്ജനും മീനാക്ഷിയും മക്കൾക്ക് പരസ്പരം കണ്ടുമുട്ടാനുള്ള അവസരങ്ങൾ ഒരുക്കി.

ഒരു ദിവസം അപ്രതീക്ഷിതമായി അവർ ഡിന്നറിന് മീനാക്ഷിയുടെ വീട്ടിൽ ഒത്തുകൂടി. കുറച്ചുനേരം കഴിഞ്ഞപ്പോൾ രഞ്ജനും മീനാക്ഷിയും പ്ലേറ്റും എടുത്ത് പുറത്ത് വരാന്തയിൽ വന്നിരുന്നു.

അകത്ത് രാജീവിന്‍റെയും നേഹയുടെയും ഉറക്കെയുള്ള സംസാരവും ചിരിയും കേട്ട് അവർ സന്തോഷിച്ചു. തങ്ങളുടെ പ്ലാൻ സഫലമാവുകയാണല്ലോ. അവരുടെ മനസ്സ് ആഹ്ളാദം കൊണ്ട് നിറഞ്ഞു.

മീനാക്ഷിക്ക് സുഖമില്ലാതായപ്പോൾ രഞ്ജനും രാജീവും മൂന്നുദിവസം തുടർച്ചയായി അവരെ സന്ദർശിച്ചു.

ശനി ഞായർ ദിനങ്ങളിലെ സായാഹ്നങ്ങളിൽ അവർ പാർക്കിലോ ഷോപ്പിംഗ് മാളിലോ എത്തുക പതിവായി. ഇതിന് പിന്നിൽ രഞ്ജനും മീനാക്ഷിയുമാണെന്ന് തോന്നൽ ഉണ്ടാകാത്ത വിധത്തിൽ ആയിരുന്നു ഓരോ പ്ലാനും ആവിഷ്കരിച്ചത്.

വീട്ടിൽ സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കിയാൽ രഞ്ജിന്‍റെ വീട്ടിൽ എത്തിക്കേണ്ട ഉത്തരവാദിത്വം  നേഹയുടെതായിരുന്നു. തിരിച്ച് നേഹയെ വീട്ടിലെത്തിക്കേണ്ട ഉത്തരവാദിത്വം രാജീവിനും.

തങ്ങളുടെ മരിച്ചുപോയ ജീവിതപങ്കാളിയെ പറ്റി മീനാക്ഷിയോ രഞ്ജനോ കൂടുതൽ സംസാരിച്ചിരുന്നില്ല. ആഴ്ചകൾ പിന്നിട്ടു. നേഹയ്ക്കും രാജീവിനും ബാംഗ്ലൂരിലുള്ള ഒരു മൾട്ടി നാഷണൽ കമ്പനിയിൽ നിന്നും ഓഫർ വന്നു.

എങ്ങനെയെങ്കിലും മക്കളുടെ വിവാഹം നടത്തണമെന്ന് അവർ തീരുമാനിച്ചു. അടുത്ത ആഴ്ച തന്നെ രഞ്ജൻ രാജീവിനെയും കൂട്ടി മീനാക്ഷിയുടെ വീട്ടിലെത്തി. രാജീവും നേഹയും ഇതൊന്നും അറിഞ്ഞില്ല.

നേഹ, അപ്പോ ബാംഗ്ലൂരിലേക്ക് പോകാൻ തീരുമാനിച്ചോ? രഞ്ജൻ തിരക്കി.

ഇവൾക്ക് പോകണമെന്നുണ്ട്. പക്ഷേ ഞാൻ ഇവളെ ഒറ്റയ്ക്ക് ബാംഗ്ലൂരിലേക്ക് അയക്കുകയില്ല. നേഹയ്ക്കു പകരം മീനാക്ഷിയാണ് മറുപടി പറഞ്ഞത്. അതിനൊറ്റയ്ക്ക് അയക്കണ്ട. കെട്ടിച്ചു വിട്ടാൽ പോരെ. രഞ്ജൻ ഉപദേശിച്ചു.

വിവാഹം കഴിഞ്ഞാൽ ജോലി എന്നല്ല തുടർന്നുള്ള ഉത്തരവാദിത്തങ്ങൾ ഭർത്താവും ഭർതൃവീട്ടുകാരും നോക്കില്ലേ. പക്ഷേ  പ്രശ്നം അതല്ല. ഈ വാശിക്കാരിക്ക് കല്യാണമേ വേണ്ടെന്നാ പറയുന്നത്. മീനാക്ഷി ദുഃഖത്തോടെ പറഞ്ഞു.

എന്താ നേഹ കല്യാണം കഴിക്കാൻ സമ്മതിക്കാത്തത്? രഞ്ജൻ നേഹയുടെ നേരെ തിരിഞ്ഞു.

അങ്കിൾ, മമ്മിയെ തനിച്ചാക്കി ബാംഗ്ലൂരിലേക്ക് പോകാൻ മനസ്സ് വരുന്നില്ല. മമ്മിയെ കുറിച്ച് ഓർത്ത് എന്‍റെ ആരോഗ്യം കൂടി നഷ്ടമാവും. ഇനി കല്യാണം കഴിക്കുന്ന കാര്യമല്ലേ, നല്ല പയ്യനെ കണ്ടുകിട്ടിയാൽ ഉടനെ കല്യാണം കഴിക്കും.  നേഹ ചിരിച്ചുകൊണ്ട് പറഞ്ഞു.

പപ്പാ, ഈ നേഹ ഭയങ്കര സെന്‍റിമെന്‍റൽ ആണ്. എപ്പോഴും ആന്‍റിയെ കുറിച്ചുള്ള ചിന്തയേ ഉള്ളൂ. വീട്ടുമരുമകനായി നിൽക്കുന്നയാളെ മാത്രമേ വിവാഹം കഴിക്കൂ എന്ന വാശിയാണ് അവൾക്ക്. രാജീവ് സൗഹൃദ സംഭാഷണത്തിന് ഇടയ്ക്ക് പറഞ്ഞു.

എന്‍റെ ഒരുത്തിയുടെ കാര്യമല്ലേ. അത് ഞാൻ നോക്കിക്കൊള്ളാം. ഇനി അമ്മ കാരണം മകളുടെ കല്യാണം നീണ്ടു എന്ന പരാതി വേണ്ടല്ലോ. മീനാക്ഷി ചെറിയൊരു ദേഷ്യത്തോടെ പറഞ്ഞു.

അമ്മയെ നേരാവണ്ണം നോക്കണം എന്ന ഉത്തരവാദിത്വം എനിക്കുണ്ട്. അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് വയ്യ. നേഹയുടെ ശബ്ദം കനത്തു.

സൈലൻസ് രഞ്ജൻ കൈ ഉയർത്തി അവരെ ശാന്തരാക്കാൻ ശ്രമിച്ചു.  നേഹയ്ക്ക് ബാംഗ്ലൂരിലേക്ക് പോകണം. അമ്മയെ തനിച്ചാക്കാനും വയ്യ അതല്ലേ പ്രശ്നം.

രഞ്ജൻ തുടർന്ന് എന്താണ് പറയാൻ പോകുന്നതെന്ന് അറിയാൻ രാജീവും  നേഹയും മീനാക്ഷിയും ആകാംക്ഷയോടെ നോക്കി.

നേഹയുടെ അസാന്നിധ്യത്തിൽ മീനാക്ഷിയുടെ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു… പക്ഷേ…

പപ്പാ, ഒരു മിനിറ്റ് രാജീവ് ഇടയ്ക്ക് പറഞ്ഞു. അങ്ങനെ വെറുതെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പറ്റുമോ? നാളെ അങ്ങയുടെ അസാന്നിധ്യത്തിൽ മീനാക്ഷി ആന്‍റിക്ക് എന്തെങ്കിലും സംഭവിച്ചാൽ  നേഹയോട് ആരു സമാധാനം പറയും?

രാജീവ്, മീനാക്ഷി എനിക്ക് അപരിചിത ഒന്നുമല്ല. ഒരു പ്രശ്നവും ഉണ്ടാവില്ല. നിങ്ങൾ ഞങ്ങളെ കുറിച്ച് ഓർത്ത് ടെൻസ്ഡ് ആവേണ്ട.

രാജീവ് മീനാക്ഷിയെ നോക്കി, ആന്‍റിക്ക് പപ്പയെ കുറിച്ച് എന്താണ് അഭിപ്രായം.

നിന്‍റെ പപ്പാ ഹൃദയ വിശാലതയുള്ള ആൾ തന്നെ. ആവശ്യമെങ്കിൽ കണ്ണുമടച്ച് വിശ്വസിക്കാം എന്ന് ചുരുക്കം.

നിങ്ങൾ പരസ്പരം പ്രണയിക്കുന്നു എന്നാണ് ഞങ്ങൾ കരുതിയത്. നേഹ ശരിയല്ലേ എന്ന അർത്ഥത്തിൽ രാജീവിനെ നോക്കി.

നിങ്ങൾക്ക് ഇങ്ങനെ ഒരു തെറ്റിദ്ധാരണയുണ്ടാവാൻ കാരണം? രഞ്ജന് ആശ്ചര്യമായി.

അതെ.. അതെ… ഞങ്ങൾ തമ്മിൽ സ്നേഹമാണെന്ന് തോന്നാനും മാത്രം മീനാക്ഷിയുടെ സ്വരം പതറി.

വെരി ഗുഡ്… രാജീവ് സോഫയിൽ നിന്നും ചാടി എഴുന്നേറ്റു.

കുറച്ചു മുമ്പ് പപ്പ എന്‍റെയും നേഹയുടെയും വിവാഹ കാര്യം പറയാൻ ഒരുങ്ങുക ആയിരുന്നല്ലോ? രാജീവ് ഉത്സാഹത്തോടെ പറഞ്ഞു.

ഓ! അപ്പൊ നിനക്കെന്‍റെ ആഗ്രഹം മനസ്സിലായി ഇല്ലേ. രഞ്ജന് വലിയ സന്തോഷമായി.

പിന്നല്ലാതെ.

എനിക്കും അറിയാമായിരുന്നു. നേഹ പുഞ്ചിരിച്ചുകൊണ്ട് രാജീവിന്‍റെ അടുത്തുചെന്നു.

പപ്പയുടെ ആഗ്രഹമെന്താണെന്ന് മീനാക്ഷി ആന്‍റിക്കും നന്നായി അറിയാം ഇല്ലേ. രാജീവ് പൊട്ടിച്ചിരിച്ചു.

ഇനി എന്തെങ്കിലും പറയും മുമ്പ് ഈ ചിത്രത്തിലേക്ക് ഒന്ന് നോക്ക്. നേഹ പേഴ്സ് തുറന്ന് ഒരു ഫോട്ടോയെടുത്ത് രഞ്ജന് നേരെ നീട്ടി.

ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കിയ രഞ്ജിനും മീനാക്ഷിയും ശരിക്കും ഞെട്ടി.

നീ… നീ… നേഹയെ കൊണ്ട് രാഖി കെട്ടിക്കുന്നത് എന്തിനാ? രഞ്ജന് സംസാരിക്കാൻ വാക്കുകൾ കിട്ടാതായി.

മോളെ നീ രാജീവിനെ രാഖി കെട്ടിക്കൊടുത്ത കാര്യം ഇതുവരെ പറഞ്ഞില്ലല്ലോ. മീനാക്ഷിയുടെ മുഖം വാടി.

ഞാൻ രാജീവിന്‍റെ കയ്യിൽ രാഖി കെട്ടി കൊടുത്തിട്ടുണ്ടെന്നും രാജീവ് എനിക്ക് സഹോദരനെ പോലെയാണെന്നും ഒക്കെ പറഞ്ഞാൽ മമ്മിയും രഞ്ജൻ അങ്കിളും ഞങ്ങളുടെ വിവാഹത്തെക്കുറിച്ച് പ്ലാൻ തയ്യാറാക്കുമായിരുന്നില്ലല്ലോ.  നേഹയുടെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.

നേഹയുടെ മമ്മിയും പപ്പയും തമ്മിൽ അടുപ്പം ഉണ്ടാക്കുന്നതിന് ഞങ്ങൾ ഇട്ട പ്ലാൻ കൊള്ളാമോ? രാജീവ് മുന്നോട്ട് വന്ന് പപ്പയുടെ കൈ തന്‍റെ കൈവെള്ളയിൽ അമർത്തി.

മമ്മി, എനിക്ക് കരിയർ പ്രധാനമാണ്. മാത്രമല്ല, മമ്മിയെ തനിച്ചാക്കി പോകാൻ ഞാൻ ഒരുക്കവുമല്ല. നേഹ മീനാക്ഷിയുടെ തോളിലൂടെ കയ്യിട്ടു.

പപ്പാ, ഇതേ അഭിപ്രായമാണ് എനിക്കും.

വർഷങ്ങളായില്ലേ നിങ്ങൾ ഇങ്ങനെ തനിച്ചു താമസിക്കുന്നത്. കരിയർ, ജോലിത്തിരക്ക് ഒക്കെ കാരണം ഭാവിയിൽ നിങ്ങളുടെ കാര്യത്തിൽ ശരിയായ ശ്രദ്ധ നൽകുവാൻ പറ്റിയെന്നും വരില്ല.

അതുകൊണ്ട് ഞാനും നേഹയും കുറെ ആലോചിച്ചാണ് ഈ പ്ലാൻ തയ്യാറാക്കിയത്.

എന്തു പ്ലാൻ? മീനാക്ഷിയും രഞ്ജനും ഒരേ സ്വരത്തിൽ ചോദിച്ചു.

നിങ്ങൾ പരസ്പരം മനസ്സിലാക്കുന്നതിനും അടുക്കുന്നതിനും… ഇക്കാര്യത്തിൽ പപ്പയും അമ്മയും ഞങ്ങളെക്കുറിച്ച് ചിന്തിച്ച അതേ റൂട്ടിലാണ് ഞങ്ങളും ചിന്തിച്ചത്.

രാജീവിന്‍റെ സംസാരം കേട്ട് മീനാക്ഷിയും രഞ്ജനും സ്തബ്ധരായി.

ഒരു വ്യത്യാസമുണ്ട്. എന്‍റെ ബർത്ത് ഡേയ്ക്കായിരുന്നു നിങ്ങൾ പ്ലാൻ തയ്യാറാക്കിയതെങ്കിൽ, ഞങ്ങൾ അതിനു മുൻപേ…നിങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ച ഓർമ്മയില്ലേ? അന്ന് പാർക്കിൽ വച്ച്… ഞങ്ങളുടെ പ്ലാൻ ആയിരുന്നല്ലോ. നേഹ കൊച്ചു കുട്ടിയെ പോലെ ചിണുങ്ങി.

മീനാക്ഷി മകളെ ദേഷ്യത്തോടെ തുറിച്ചു നോക്കിയെങ്കിലും തൊട്ടടുത്ത നിമിഷം ലജ്ജ മുഖത്ത് നിഴലിച്ചു.

പരസ്പരം ഇഷ്ടമാണെന്നും, നിങ്ങൾ തമ്മിൽ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നുമൊക്കെ സ്വയം സമ്മതിച്ചതല്ലേ.

രാജീവിന്‍റെ വാക്കുകൾ പൂർത്തിയാവും മുമ്പേ നേഹ പറഞ്ഞു. വിവാഹം ചെയ്തു നിങ്ങൾ പരസ്പരം താങ്ങും തണലുമായി ജീവിക്കണം. ഞങ്ങളുടെ ഒരു വലിയ ടെൻഷനാണ് ഇപ്പോൾ ഇല്ലാതാവാൻ പോകുന്നത്.

പക്ഷേ…

പപ്പാ… ഒരു പക്ഷേ ഇല്ല. രാജീവ് പറഞ്ഞു. നേഹയും ഞാനും ഇനി സഹോദരനും സഹോദരിയും ആണ്. ഇനിമുതൽ നേഹ പപ്പ എന്നും മീനാക്ഷി ആന്‍റിയെ ഞാൻ മമ്മി എന്നും വിളിക്കും.

അല്ല… മീനാക്ഷി ഇതിനൊക്കെ സമ്മതിക്കുമോ?

പുഞ്ചിരിച്ച മുഖഭാവം ആയിരുന്നെങ്കിലും രഞ്ജന് ചെറിയ ഒരു ആശങ്ക.

ഓ…. പപ്പാ ഞാൻ മമ്മിയെ അങ്ങയെ ഏൽപ്പിക്കുന്നു. നേഹ ഒരു പൂജാരിയുടെ ശബ്ദത്തിൽ മീനാക്ഷിയുടെ കൈകൾ രഞ്ജിന്‍റെ കൈകളിലേക്ക് ഏൽപ്പിച്ചു. മീനാക്ഷിയുടെ ഭാഗത്തുനിന്നും യാതൊരു എതിർപ്പും ഇല്ലാത്തത് കണ്ട് രഞ്ജനും ആശ്വാസമായി.

രാജീവ്…. ഇതിപ്പോ ചക്കിനു വെച്ചത് കൊക്കിന് കൊണ്ട് എന്ന് പറഞ്ഞതുപോലെ ആയല്ലോ. നേഹയുടെ കമന്‍റ് കേട്ട് അവർ പൊട്ടിച്ചിരിച്ചു.

വിവാഹപൊരുത്തം

“കീർത്തനേ… നിന്നോടല്ലേ അകത്തേക്ക് പോകാൻ പറഞ്ഞത്.” വിജയലക്ഷ്മി മകളോട് ദേഷ്യപ്പെട്ടു. ഭാവിവരൻ മനോജിനോടൊപ്പം പുറത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു കീർത്തന. അവൾ ഒരു നിമിഷം ശരിക്കും പകച്ചുപോയി. അമ്മയെ അവഗണിക്കാനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. എന്തു പറയണമെന്നറിയാതെ മനോജും വിഷമിച്ചു. കൂടുതൽ സംസാരിച്ച് രംഗം വഷളാകാതിരിക്കാൻ അയാൾ ആഗ്രഹിച്ചു.

“ആന്‍റി, ഫൈൻ ആർട്സ് ഹാളിൽ നല്ലൊരു പ്രോഗ്രാമുണ്ട്. ഗസൽ സന്ധ്യയാണ്. നാടകവുമുണ്ട്. വളരെ പ്രയാസപ്പെട്ടാണ് രണ്ട് ടിക്കറ്റ് ശരിയാക്കിയത്. ആന്‍റി സമ്മതിക്കുകയാണെങ്കിൽ…” വാക്കുകളിൽ വിനയം നിറയ്ക്കുകയായിരുന്നു മനോജ്.

“മോനേ, ഒന്നും വിചാരിക്കരുത്. പാരമ്പര്യത്തിൽ വിശ്വസിക്കുന്ന കുടുംബമാണിത്. വിവാഹത്തിന് മുമ്പ് ഇവളിങ്ങനെ കറങ്ങി നടക്കുന്നത്… ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ… നമ്മുടെ സമൂഹം ഇതൊന്നും അംഗീകരിക്കില്ല. കീർത്തനയുടെ പപ്പയ്ക്കും ഇഷ്ടമാകില്ല…” ഇനി കൂടുതൽ സംസാരിക്കാനും കേൾക്കാനും താൽപര്യപ്പെടുന്നില്ല എന്ന വിധത്തിലാണ് വിജയലക്ഷ്മി സംസാരിച്ചത്.

“ആന്‍റി… ഈയൊരു ദിവസത്തേക്ക് മാത്രം. വിവാഹം കഴിയുന്നതു വരെ ഇനി ഇങ്ങനെയൊന്നുമുണ്ടാകില്ല.” മനോജ് നയത്തിൽ സംസാരിക്കാൻ ശ്രമിച്ചു.

“മോനേ, പറയാനുള്ളത് പറഞ്ഞല്ലോ. ഇനി ഇതാവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” അവർ നീരസത്തോടെ മുഖം തിരിച്ചു.

അമർഷം കടിച്ചമർത്തിയാണ് മനോജ് പുറത്തിറങ്ങിയത്. എത്ര ബുദ്ധിമുട്ടിയാണ് രണ്ട് ടിക്കറ്റ് തരപ്പെടുത്തിയത്. കീർത്തനയുടെ അമ്മയിൽ നിന്ന് ഇത്തരം പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ല. രണ്ട് മാസങ്ങൾക്ക് മുമ്പാണ് കീർത്തനയുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. അതിനുശേഷം അവർ പരസ്പരം കണ്ടുമുട്ടാറുണ്ടായിരുന്നു. ഫോണും ചെയ്യുമായിരുന്നു. ചിലപ്പോഴൊക്കെ ഒന്നിച്ച് പുറത്തൊക്കെ കറങ്ങാനും പോകും. എന്നാൽ അന്നൊന്നും ഈ പാരമ്പര്യത്തെക്കുറിച്ച് ആരുമൊന്നും സംസാരിച്ചിരുന്നില്ല. എന്നിട്ട്…. ഇന്നിപ്പോൾ… കടലിരമ്പുന്ന ദേഷ്യത്തോടെയാണ് മനോജ് വീട്ടിൽ മടങ്ങിയെത്തിയത്.

“എന്താ… രണ്ടാളും കൂടെ നാടകം കാണാൻ പോകുന്നുവെന്ന് പറഞ്ഞിട്ട്…”

“ഇതൊന്നും അവരുടെ സംസ്കാരത്തിന് ചേരില്ലെന്നാണ് പറയുന്നത്.”

“എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.”

“വിവാഹത്തിന് മുമ്പ് മകൾ ഭാവിവരനുമായിങ്ങനെ ചുറ്റിക്കറങ്ങുന്നത് മോശമാണത്രേ.”

“അല്ലാ, ഇതൊക്കെ നിന്നോടാരാ പറഞ്ഞത്?”

“കീർത്തനയുടെ അമ്മ, അല്ലാതാരാ.”

“പക്ഷേ, നിങ്ങൾ രണ്ടാളും ഇതിനു മുമ്പ് ഒന്നിച്ച് പുറത്തൊക്കെ പോയിട്ടുണ്ടല്ലോ?”

“ഓഹ്, വലിയ അടക്കവും ഒതുക്കവുമുള്ള കൂട്ടർ. അവരുടെ വിചാരം നമുക്കൊന്നും അറിയില്ലെന്നാണ്. കീർത്തനയുടെ ചേച്ചി ഒളിച്ചോടിയല്ലേ വിവാഹം കഴിച്ചത്. നിനക്ക് കീർത്തനയെ ഇഷ്ടമായതുകൊണ്ട് മാത്രമാ… ഇല്ലെങ്കിൽ ആ വീട്ടിൽ ഒരാലോചനയുമായി ആരെങ്കിലും ചെയ്യുമോ?”

“അതൊക്കെ പോട്ടേ… അവളുടെ ചേച്ചിയുടെ കാര്യമല്ലല്ലോ പ്രധാനം… പിന്നെ എനിക്ക് മാത്രമല്ല അമ്മയ്ക്കും കീർത്തനയെ വലിയ ഇഷ്ടമല്ലേ?” മനോജ് ചിരിച്ചു.

“മോനേ, ഇത് വെറുതെ ചിരിച്ചു തള്ളേണ്ട കാര്യമല്ല. എനിക്കിതിലെന്തൊക്കെയോ പന്തികേട് തോന്നുന്നു. അവളുടെ മനസ്സിൽ മറ്റാരെങ്കിലും…”

“അമ്മേ കീർത്തന തെറ്റുകാരിയല്ല. അവൾ എന്‍റെയൊപ്പം വരാൻ തയ്യാറായിരുന്നു. പക്ഷേ, അവളുടെ അമ്മയുടെ പെരുമാറ്റമാണ് വിഷമിപ്പിച്ചത്.” മനോജ് നിരാശനായി.

“ഇവരുടെയൊക്കെ മനസ്സിൽ എന്താണെന്ന് ആർക്കറിയാം. എപ്പോ എങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല.”

“അമ്മേ, വെറുതെ ദേഷ്യം പിടിച്ച് ബിപി കൂട്ടേണ്ട. ആദ്യം കാര്യമെന്താണെന്ന് അറിയട്ടെ.”

“നമ്മൾ എന്തിനാ മിണ്ടാതിരിക്കുന്നത്. നമ്മളും മാനവും അഭിമാനവും ഒക്കെയുള്ളവരാണ്. നീയി ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു.”

“ശരിയാ അമ്മേ, പപ്പ വരട്ടെ. പപ്പയോട് ചോദിക്കാതെ വെറുതെ ഒരു തീരുമാനം എങ്ങനെയെടുക്കും.”

“അതിന് അദ്ദേഹം അടുത്ത ആഴ്ചയെ വരൂ. ഇന്ന് രാവിലെ ഫോൺ വന്നിരുന്നു. അല്ലെങ്കിൽ തന്നെ അങ്ങേര് വീട്ടിലുണ്ടായിട്ട് വേണ്ടേ…” ജയന്തി കുറ്റപ്പെടുത്തി.

“അല്ല അമ്മേ, പപ്പയെ കുറ്റം പറഞ്ഞിട്ടെന്താ. പപ്പയുടെ ജോലി അത്തരത്തിലുള്ളതല്ലേ.”

അടുത്ത ദിവസം മനോജ് ഓഫീസിലെത്തിയപ്പോഴേക്കും കീർത്തനയുടെ ഫോൺ വന്നു.

“പറയൂ, ഈ കൊള്ളരുതാത്തവനെ എങ്ങനെ ഓർത്തു.”

“മനു, നിനക്കെല്ലാം വെറും തമാശയാ. ഇവിടെ എന്‍റെ ജീവൻ പോകുന്ന കളിയാ നടക്കുന്നത്…” കീർത്തനയുടെ ശബ്ദം ഇടറി.

“ഇന്നലെ നിന്‍റെ അമ്മ എന്നോട് വളരെ മോശമായാണ് പെരുമാറിയത്.” മനോജിന്‍റെ ശബ്ദം കനത്തു.

“അതുകൊണ്ടാ ഫോൺ ചെയ്തത്. പറ്റുമെങ്കിൽ ടൗൺഷിപ്പിനു മുന്നിലുള്ള കോഫി ഷോപ്പിൽ വരുമോ? എനിക്കൊരുപാട് പറയാനുണ്ട്.”

“ഞാനൊരു ഉദ്യോഗസ്ഥനാണ്. നിന്നെപ്പോലെ കോളേജ് വിദ്യാർത്ഥിയല്ല. കോഫിഷോപ്പിൽ റിലാക്സ്ഡായി ഇരിക്കാൻ.”

“അറിയാം. നിങ്ങൾ നല്ല തിരക്കുള്ളയാളെന്നും എനിക്ക് പണിയൊന്നുമില്ലെന്നുമൊക്കെ. അത്യാവശ്യമായതു കൊണ്ടല്ലേ ഫോൺ ചെയ്തത്, ഇല്ലെങ്കിൽ….” കരയുമെന്ന അവസ്ഥയിലായിരുന്നു കീർത്തന. അപ്പോഴാണ് പ്രശ്നത്തിന്‍റെ ഗൗരവം മനോജ് മനസ്സിലാക്കുന്നത്.

“ശരി. നീയവിടെ വെയ്റ്റ് ചെയ്യ്. ഞാൻ പത്തു മിനിട്ടിനകം വരാം.”

മനോജിനെ കണ്ട് കീർത്തന ഏങ്ങിയേങ്ങി കരയാൻ തുടങ്ങി.

“എന്തുപറ്റി? എന്തെങ്കിലുമൊന്ന് പറയ്?” മനോജ് കീർത്തനയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.

“ഇനി മേലാൽ മനോജിനെ കാണുകയോ സംസാരിക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന് പറഞ്ഞ് അമ്മയെന്നെ വിലക്കി.”

“അതെനിക്ക് ഇന്നലെയെ മനസ്സിലായി. പക്ഷേ, എന്താണ് സംഗതിയെന്നു മാത്രം…” മനോജ് നെറ്റി ചുളിച്ചു.

“ഞാൻ ഈ വിവാഹത്തിൽ നിന്ന് പിൻമാറണമെന്നാണ് അമ്മ പറയുന്നത്.”

“ഏ… അതെന്തിനാ?”

“പപ്പയ്ക്ക വേറെയാരെയോ ഇഷ്ടമായിട്ടുണ്ട്. നിശ്ചയമല്ലേ കഴിഞ്ഞുള്ളൂ, വിവാഹം കഴിഞ്ഞില്ലല്ലോ ഭാഗ്യം എന്ന് മമ്മി പറഞ്ഞാശ്വസിക്കുന്നതും കേട്ടു.”

“ഓഹോ… അപ്പോ ആ പുതുമണവാളനിൽ എന്ത് പ്രത്യേകതയാണുള്ളത്. ഞാനും കൂടി ഒന്നറിയട്ടെ.”

“അയാൾ സർക്കാറുദ്യോഗസ്ഥനാണ് പോലും.”

“അതിന്?”

“പപ്പ പറയുന്നത്, സർക്കാർ ഉദ്യോഗമെന്നാൽ പാതാളം വരെ വേര് ചെല്ലും എന്നാണ്.”

“അങ്ങനെയാണെങ്കിൽ പാതാളത്തിൽ പോയി ജീവിച്ചോ, ആരെങ്കിലും തടഞ്ഞോ.” മനോജ് ചിരിച്ചു.

“മനു, നിനക്ക് എന്തു പറഞ്ഞാലും തമാശയാണ്. ഇവിടെ എന്‍റെ പ്രാണൻ പോകുന്നു.”

“എന്നാൽ പിന്നെ ഈ കടങ്കഥ പറച്ചിൽ നിർത്തി കാര്യമെന്താണെന്ന് വ്യക്തമായി പറയ്.”

“ഞാനെന്താണ് ആഗ്രഹിക്കുന്നെന്ന് നിനക്ക് വ്യക്തമായി അറിയാം. മറ്റരാളുമായുള്ള വിവാഹത്തെക്കുറിച്ച് ആലോചിക്കാനെ വയ്യാ…” കീർത്തന കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു.

“പിന്നെയന്താണ് പ്രശ്നം? നിനക്ക് മറ്റൊരു വിവാഹത്തിന് സമ്മതമല്ലെന്ന് തുറന്നുപറയണം.”

“ഒക്കെ പറഞ്ഞുനോക്കി. പക്ഷേ, അവർ കേൾക്കാനെ തയ്യാറല്ല. മനു, നീയെന്തെങ്കിലും ചെയ്താലേ…”

“അപ്പോ പിന്നെ ഒരേയൊരു പോവഴിയേയുള്ളൂ, നമുക്ക് ഒളിച്ചോടി വിവാഹിതരാകാം.”

“അതുവേണ്ട മനു. അത് ശരിയാകില്ല. ചേച്ചി ഇതുപോലെ ഓടിപ്പോയാണ് വിവാഹം കഴിച്ചത്. അന്ന് എത്രമാത്രം മനോവിഷമമാണ് എല്ലാവർക്കും ഉണ്ടായത്. നാണക്കേട് വേറെയും. ഹോ… ഓർത്തിട്ട് പേടിയാകുന്നു.”

“അതല്ലാതെ വേറെ വഴിയില്ലല്ലോ?”

“പ്ലീസ് മനു, മറ്റെന്തെങ്കിലുമൊരു വഴി കണ്ടെത്തിയേ തീരു. ഇല്ലെങ്കിൽ ഞാൻ…”

“ഇത്ര ചെറിയ കാര്യത്തിന് നീയിങ്ങനെ നിരാശപ്പെടല്ലേ. എന്നെ വിശ്വസിക്ക്. നമ്മളെ പിരിക്കാൻ ആർക്കുമാകില്ല. പിന്നെ നീ പുതിയ പയ്യന്‍റെ പേരും അഡ്രസും എനിക്ക് തരപ്പെടുത്തി താ.”

“അതിപ്പൊത്തന്നെ പറയാം. മാധവ് എന്നാണയാളുടെ പേര്. സെയിൽസ് ടാക്സ് ഓഫീസിലാണ് ജോലി. അയാളുടെ ഫോട്ടോയും എന്‍റെ കൈവശമുണ്ട്.” കീർത്തന പേഴ്സിൽ നിന്നുമൊരു ഫോട്ടോ പുറത്തെടുത്തു. ഫോട്ടോ കണ്ടയുടനെ മനുവിന്‍റെ മുഖത്ത് ചിരി പടർന്നു.

“ഏ… ഇവനോ… ഇവൻ എന്‍റെ സ്കൂൾ മേറ്റാണ്. ഞാനിന്നു തന്നെ ഇവനെപോയി കാണാം. ഞാൻ പറഞ്ഞാൽ ഇവൻ കേൾക്കും.”

“ഇത്രയ്ക്കങ്ങ് ശുഭപ്രതീക്ഷ വേണ്ട. എന്‍റെ കൂട്ടുകാരി മീര കഴിഞ്ഞയാഴ്ച ഈ മാന്യനെ കണ്ട് കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചതാ. പക്ഷേ, താൻ പിടിച്ച മുയലിന് മൂന്ന് ചെവിയെന്ന് വാശിയാണയാൾക്ക്. നിശ്ചയമല്ലേ കഴിഞ്ഞത്. വിവാഹം ഇതുവരെ കഴിഞ്ഞില്ലല്ലോയെന്ന്. മാത്രമല്ല പെൺകുട്ടി ഇപ്പോഴും സ്വന്തം വീട്ടിലല്ലേ എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കുകയാണ് പോലും.”

“നീ വിഷമിക്കണ്ട. ഇവനെ പറഞ്ഞ് മനസിലാക്കിക്കുന്ന കാര്യം ഞാനേറ്റു.” മനോജ് കീർത്തനയെ ആശ്വസിപ്പിച്ചു.

“അറിയില്ല. എനിക്കിപ്പോൾ ആരെയും വിശ്വാസമില്ല. അച്ഛനമ്മമാർ എന്നോട് ഇങ്ങനെയൊക്കെ പെരുമാറുമെന്ന് ഞാനൊരിക്കലും കരുതിയതല്ല.” കീർത്തന ഏങ്ങിക്കരഞ്ഞു.

“നീ വെറുതെയിങ്ങനെ വിഷമിക്കാതിരിക്ക്. ആരൊക്കെ എത്രയൊക്കെ എതിർത്താലും നമ്മുടെ വിവാഹം നടക്കും.” മനോജിന്‍റെ ഉറച്ച ശബ്ദം കീർത്തനയെ സാന്ത്വനിപ്പിച്ചു.

ആ ദിവസം കഴിഞ്ഞ് മനോജ് മാധവിനെ കാണാനെത്തി.

“എന്നെ മനസ്സിലായോ?” മനോജ് തെല്ലൊരു ഹുങ്കോടെ മാധവിന്‍റെ തോളിൽ ക്യ്യിട്ടു.

“കൊള്ളാം, നല്ല ചോദ്യം. നിന്നെ ആരെങ്കിലും മറക്കുമോ? നീയാരുന്നില്ലേ ഞങ്ങളുടെ ക്ലാസിലെ ഹീറോ? അല്ല, ഇപ്പോ ഇവിടെ എന്തു ചെയ്യുന്നു?” സ്വതസിദ്ധമായ രീതിയിൽ മാധവ് ചോദിച്ചു.

“ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.”

“അപ്പോൾ അടിപൊളി സാലറിയായിരിക്കുമല്ലോ?”

“20 ലക്ഷം ഇയർലി പാക്കേജ്. അതിരിക്കട്ടെ നീ…”

“ഞാനിങ്ങനെയൊക്കെ ജീവിച്ചു പോകുന്നു. നിന്‍റേതുപോലെ 20 ലക്ഷമൊന്നും വരുമാനമില്ല. ഈ ഫ്ളാറ്റ് എന്‍റേതാണ്. ഇതുപോലെ മൂന്നെണ്ണം വേറെയുണ്ട്. പിന്നെ പാർക്കിനടുത്ത് മൂന്ന് പീടികയുണ്ട്. വീട്ടിലെത്ര പണമുണ്ട്. എവിടെയൊക്കെയാണെന്ന് എനിക്ക് തന്നെ നിശ്ചയമില്ല.” മാധവ് അഭിമാനത്തോടെ പറഞ്ഞു. അതിനിടക്ക് സ്വീറ്റ്സും ചിപ്സും നിറച്ച പ്ലേറ്റ് വേലക്കാരി മേശപ്പുറത്ത് കൊണ്ടുവെച്ചു.

“സർ, ചായ എടുക്കട്ടെ?”

“കൂൾ ആയ എന്തെങ്കിലും മതി. ഈ സാർ ചായ കുടിക്കാറില്ല.” മാധവാണ് മറുപടി നൽകിയത്.

“ആഹ്… നീയിതൊക്കെ ഇപ്പോഴും ഓർക്കുന്നുണ്ടോ?” മനോജിന്‍റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

“ഞാനൊന്നും മറന്നിട്ടില്ല. നിങ്ങളുടെ ഗ്യാംഗ് അന്നൊക്കെ എന്നെ പരിഹസിക്കുമായിരുന്നില്ലേ. അതിന് നിങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പഠനത്തിലും സ്പോർട്സിലുമൊന്നും ഞാൻ മിടുക്കനായിരുന്നില്ലല്ലോ. കാലം മാറി. എന്‍റെ ജീവിതത്തിലെ വസന്തദിനങ്ങളാണിത്.”

“നിന്‍റെ ജീവിതം അപ്പാടെ മാറ്റിമറിച്ച അത്ഭുത സംഭവം?”

“നീയെന്‍റെ കളിക്കൂട്ടുകരാനല്ലേ. നിന്നോടെന്തൊളിക്കാനാണ്. പപ്പ കൈയയഞ്ഞ് സഹായിച്ചതുകൊണ്ട് സെയിൽസ് ടാക്സ് ഓഫീസിൽ ഒരു ജോലി തരപ്പെട്ടു. പിന്നീടങ്ങോട്ട് ഐശ്വര്യവും സമ്പത്തും വന്നുനിറയുകയായിരുന്നു. ഇപ്പോ എനിക്കാരോടും പരാതിയോ പരിഭവമോ ഇല്ല, കൈ നിറയെ പണം വരുന്നുണ്ട് എന്നാലും ഇന്നും ലളിതമായ ജീവിത്തിലും ഉന്നത ചിന്തകളിലും വിശ്വസിക്കുന്നു. കൂടുതലൊന്നും പറയുന്നില്ല. ചുവരുകൾക്കും ചെവിയുണ്ടെന്നല്ലേ പറയാറ്.”

“നീയെന്തൊക്കെ പറഞ്ഞാലും സത്യസന്ധമായി ജീവിക്കുന്നതിന്‍റെ സുഖം ഒന്ന് വേറെതന്നെയാണ്.” മനോജ് പറഞ്ഞു.

“മനോജ്, തെറ്റ് കുറ്റങ്ങൾ കണ്ടുപിടിച്ച് ടീച്ചറെക്കൊണ്ട് നിങ്ങൾ ശകാരിപ്പിക്കുന്ന പഴയ മാധവല്ലിത്. സത്യസന്ധത കൊണ്ടൊന്നും കാര്യമില്ല. ശരിക്കും സത്യസന്ധനായ ഒരാളെപ്പോലും ഞാനിന്നേ വരെ കണ്ടിട്ടില്ല. അല്ല നിനക്കങ്ങനെ വല്ലവരേയും പരിചയമുണ്ടെങ്കിൽ എനിക്കുംകൂടി പരിചയപ്പെടുത്തി തരണേ… പണത്തിനു മീതേ പരുന്തും പറക്കുമെന്നല്ലേ പറയാറ്… സത്യസന്ധത… വിശ്വാസം… എല്ലാം മണ്ണാങ്കട്ടയാ.”

“അതിരിക്കട്ടെ ഞാൻ വന്നത് മറ്റൊരു കാര്യം പറയാനാണ്.” മനോജിന് സംഭാഷണം തുടരാൻ താൽപര്യമില്ലായിരുന്നു.

“എന്താ കാര്യം? സെയിൽസ് ടാക്സ് ഓഫീസിൽ വല്ല സുഹൃത്തിന്‍റെയോ പരിചയക്കാരുടെയോ വല്ല ടാക്സ് പ്രോബ്ലം. ധൈര്യമായി പറഞ്ഞോ… എനിക്ക് കാര്യമായ പിടിപാടുണ്ട്. പോക്കറ്റ് നിറച്ചാൽ ശരിയാകാത്ത കാര്യം വല്ലതും ഉണ്ടോ.”

“നോ… നോ… അതൊന്നുമല്ല. ഞാൻ തീർത്തും പേഴ്സണലായ ഒരു കാര്യത്തിന് വന്നതാണ്.”

“ഓകെ. ഞാനെന്ത് സഹായമാണ് ചെയ്യേണ്ടതെന്ന് പറയ്…”

“നീ നാളെ പെണ്ണ് കാണാൻ പോകുകയല്ലേ?”

“പെണ്ണ് കാണാനല്ല. വിവാഹം ഉറപ്പിക്കാൻ… ആദ്യമായാണ് ഒരു പെൺകുട്ടിയെ എനിക്കിഷ്ടമാകുന്നത്.”

“നീ ആദ്യം ഞാൻ പറയുനന്നതൊന്ന് കേൾക്ക്. പിന്നെ പഴമ്പുരാണമൊക്കെ വിളമ്പാം. ആ പെൺകുട്ടിയുമായുള്ള എന്‍റെ വിവാഹനിശ്ചയം കഴിഞ്ഞതാ. അതുകൊണ്ട് അവളെ കാണാൻ പോകുന്ന പ്ലാൻ മനസ്സിൽ നിന്നും പിഴുതു കളഞ്ഞോ…”

“ഇത് ആജ്ഞയാണോ അതോ അഭ്യർത്ഥനയാണോ?”

“നീയിത് എങ്ങനെയെടുത്താലും എനിക്ക് പ്രശ്നമില്ല. പക്ഷേ, ഞാൻ പറഞ്ഞതിന്‍റെ പൊരുൾ നിനക്ക് മനസ്സിലായി കാണുമല്ലോ?”

“എന്‍റെ ഭാഗം കൂടിയൊന്ന് കേൾക്കാം. കീർത്തനയുടെ വീട്ടിൽ പോകാൻ പ്രോഗ്രാമിട്ടതാണ്. അതങ്ങനെ തന്നെ നടക്കും. ഈ അവസാന നിമിഷം പോകേണ്ട എന്നു പറയുന്നത് ശരിയല്ലല്ലോ. എന്തായാലും വരാനാരു വേണമെന്ന് പെണ്ണുതന്നെ തീരുമാനിക്കട്ടെ. വരണമാല്യം ഇപ്പോഴും അവളുടെ കൈയിലാണല്ലോ…” മാധവ് ചിരിച്ചു.

“എന്താ വെല്ലുവിളിക്കുകയാണോ? ഒടുക്കം ദുഃഖിക്കേണ്ടി വരും. ശ്രമിച്ച് നോക്ക്, കീർത്തന നിന്നെ വിവാഹം കഴിക്കുന്ന പ്രശ്നമുദിക്കുന്നില്ല.”

“സമയമാകട്ടെ, ആര് ആരെ വിവാഹം കഴിക്കുമെന്നൊക്കെ നമുക്ക് കാണാം…”

“ശരി… ഞാൻ നിന്‍റെ വെല്ലുവിളി സ്വീകരിക്കുന്നു. നീ പോയി പെണ്ണുകാണ്… നിരാശയോടെ മടങ്ങേണ്ടി വരുമെന്ന് മാത്രം.” മനോജ് കലങ്ങിയ മനസ്സുമായി പടിയിറങ്ങി.

ശാന്തനാകാൻ ശ്രമിക്കുന്തോറും മനോജിന്‍റെ മനസ്സ് കൂടുതൽ കലുഷിതമായിക്കൊണ്ടിരുന്നു. പണത്തിന്‍റെ ഹുങ്കാണവന്… അഹങ്കാരി… പക്ഷേ കീർത്തന… അവൾ ഒരിക്കലും സമ്മതിക്കില്ല. ജീവിതത്തിന്‍റെ പുറംപോക്കിൽ അയാളുടെ മനസ്സ് ചത്തുകിടന്നു.

പിന്നീട് മനോജ് കീർത്തനയെ ഫോൺ വിളിക്കാനോ നടന്ന കാര്യങ്ങൾ വിശദീകരിക്കാനോ ശ്രമിച്ചില്ല.

രണ്ട് ദിവസത്തിനുശേഷം കീർത്തന മനോജിനെ വിളിച്ചു, “മനു, എന്തു പറയണമെന്നെനിക്കറിയില്ല. പക്ഷേ, ഞാനതെങ്ങനെ പറയും…?” ദുഃഖം കലർന്ന ശബ്ദത്തോടെ വളരെ നാടകീയമായാണവൾ സംസാരിച്ചത്.

“നീയെന്താ ഇതുവരെ വിളിക്കാതിരുന്നത്?”

“സോറി മനൂ… മമ്മിയും പപ്പയും നിർബന്ധിച്ചപ്പോൾ… അല്ല അവരെ വിഷമിപ്പിച്ച് ഒരു ലൈഫ്…. അവസാനം ഞാൻ സമ്മതിക്കുകയായിരുന്നു. മനു…”

അതിനു മറുപടിയായി അന്ന് താനെന്തൊക്കെ പറഞ്ഞുവെന്ന് മനു വ്യക്തമായി ഓർക്കുന്നില്ല. ഈയൊരു സംഭവമേൽപ്പിച്ച ആഘാതം മാസങ്ങളോളം മനുവിനെ ഉലച്ചുകൊണ്ടിരുന്നു. കൈക്കൂലി തന്‍റെ ജീവിതത്തെയും ഇതുപോലെ പിഴുതെറിയുമെന്ന് മനു സ്വപ്നേപി കരുതിയില്ല. ഇന്നലെകളിലെ കൊടുങ്കാറ്റ് ഏതാണ്ട് ശമിച്ചിരിക്കുന്നു.

വർഷങ്ങൾക്കു ശേഷം ഒരു പാർട്ടിയിൽ വെച്ച് സർവ്വാഭരണവിഭൂഷിതയായി കീർത്തനയെ കണ്ട നിമിഷം മനു പകച്ച് നിന്നു. തന്നെ പെണ്ണ് കാണാൻ വന്ന അന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണ സെറ്റാണ് മാധവ് അവൾക്ക് സമ്മാനിച്ചത്. സ്ത്രീധനം എണ്ണിയെണ്ണി ചോദിക്കുന്ന ഇക്കാലത്ത് ഇതുപോലൊരു ഉപഹാരം… വിവാഹം മുടങ്ങാനുള്ള കാരണത്തെക്കുറിച്ച് കീർത്തന തന്നെയാണ് വിശദീകരിച്ചത്.

“പ്ലീസ് മനു… മറ്റെന്തെങ്കിലുമൊരു വഴി കണ്ടെത്തിയെ തീരൂ… ഇല്ലെങ്കിൽ ഞാൻ….” സങ്കടത്തോടെ ഹൃദയം തകരുന്നത് മനു അറിഞ്ഞിരുന്നു. ആ പ്രണയ ദിനങ്ങൾ കൂടുതൽ ഓർത്തെടുക്കാൻ അയാൾ ആഗ്രഹിച്ചില്ല.

സാഗർ ജൈസി ആഘോം വാലി….

പാർട്ടിയിൽ സുമുഖനായ ഗായകൻ പാടിത്തുടങ്ങി.

കീർത്തന പാർട്ടിയുടെ സംഗീതത്തിൽ അലിഞ്ഞു.

കെട്ടുപാടുകളുടെ ഭാരമേതുമില്ലാതെ മനോജും ഈ ഗാനം ഏറ്റുപാടി…

തൂഹി ബതാ…. തേരാ നാമ് ഹെ ക്യാ…

സ്നേഹം വന്ന് വിളിച്ചപ്പോൾ…

പാർക്കിംഗ് ഏരിയയിൽ കാർ നിർത്തിയ ശേഷം ഡ്രൈവർ തിടുക്കപ്പെട്ട ലഗേജുകൾ ഓരോന്ന് എടുത്ത് പുറത്ത് വെച്ചു. ശാലിനിയും മകനും ഡോർ തുറന്നു കാറിൽ നിന്നും പുറത്തിറങ്ങി. അപ്പോഴേക്കും ഓടിയടുത്ത പോർട്ടറോട് ലഗേജുകൾ എടുത്ത് പ്ലാറ്റ്ഫോമിൽ എത്തിക്കാൻ ആവശ്യപ്പെട്ട ശേഷം ശാലിനി മകന്‍റെ കയ്യും പിടിച്ച് പതിയെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. പിന്നാലെ ലഗേജും തൂക്കിപിടിച്ചുകൊണ്ട് ഡ്രൈവറും പോർട്ടറും നടന്നു. ഒരാഴ്ച മുമ്പ് ഡൽഹിയിലെത്തിയതായിരുന്നു ശാലിനിയും മകനും. ഇനി നേരെ കൊച്ചിയിൽ ഇളയ ജേഷ്ഠനെ കാണാൻ പോകണം.

ട്രെയിൻ എത്തുന്നതും നോക്കി അവൾ മകനൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്നു. കുറച്ചു കഴിഞ്ഞ് ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തി. യാത്രക്കാർ ഓരോരുത്തരായി തിടുക്കപ്പെട്ട ട്രെയിനിൽ കയറിക്കൊണ്ടിരുന്നു. ശാലിനിയുടെ ലഗേജുകൾ ഓരോന്നായി ട്രെയിനിൽ കയറ്റി വെച്ചശേഷം പോർട്ടർ പണവും വാങ്ങി പോയി.

ശാലിനി ജനാലയ്ക്ക് അടുത്തായി ഇരുന്നു. എതിർവശത്ത് ഇരുന്ന മകൻ പ്ലാറ്റ്ഫോമിലൂടെ തലങ്ങും വിലങ്ങും നടന്നുപോകുന്ന യാത്രക്കാരെ കൗതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. തനിച്ച് ഇത്രയും ദൂരം യാത്ര ചെയ്യുന്നത് ഇതാദ്യമായിട്ടാണ്. ട്രെയിൻ വലിയൊരു മുരൾച്ചയോടെ പതിയെ നീങ്ങിയപ്പോഴേക്കും എന്തുകൊണ്ടോ ശാലിനിയുടെ കണ്ണുകൾ നിറഞ്ഞു. മറ്റ് യാത്രക്കാർ കാണാതെ അവൾ കണ്ണുകൾ തുടച്ചു. അപ്പോഴേക്കും കൺമുന്നിലൂടെ ദൃശ്യങ്ങൾ വളരെ വേഗം പിന്നോട്ട് ഓടിക്കൊണ്ടിരുന്നു. അവളുടെ മനസ്സും ഭൂതകാലത്തിലേക്ക് സഞ്ചരിച്ചു തുടങ്ങി.

അമ്മ മരിച്ചിട്ട് രണ്ടു വർഷമായി. അമ്മയുള്ളപ്പോൾ എല്ലാ അവധിക്കാലത്തും എല്ലാവരും തറവാട്ട് വീട്ടിൽ ഒത്തുകൂടുന്നതായിരുന്നു പതിവ്. ആ സമയത്ത് ഓരോ അവധിക്കാലവും സന്തോഷത്തിന്‍റെ കാലമായിരുന്നു. അമ്മയുടെ മടിയിൽ തലചായ്ച്ച് കിടന്ന് മുംബൈയിലെ ഓരോരോ വിശേഷങ്ങൾ പറയാനുള്ള ആവേശമായിരുന്നു. പക്ഷേ… രണ്ടു വർഷങ്ങൾക്കുശേഷം കൂടപ്പിറപ്പുകളെ കാണാൻ പോകുന്നത് ഇതാദ്യമായിട്ടാണ്.

വീട്ടിൽ നിന്നും ചെറിയേട്ടന്‍റെയും ഭാര്യയുടെയും ഫോൺ അടിക്കടി വന്നിരുന്നത് കൊണ്ട് വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളും അപ്പപ്പോൾ അറിഞ്ഞു കൊണ്ടിരുന്നു. അതുപോലെ വല്യേട്ടനും ഭാര്യയും അവളെ എല്ലാ അവധിക്കാലത്തും ഡൽഹിയിലേക്ക് ക്ഷണിക്കുമായിരുന്നു. എങ്കിലും എന്തുകൊണ്ടോ എങ്ങോട്ടും പോകാൻ തോന്നിയിരുന്നില്ല. പക്ഷേ ഇത്തവണ 15 ദിവസം ചേട്ടന്മാർക്കൊപ്പം ചെലവഴിക്കാൻ വേണ്ടി ഇറങ്ങി പുറപ്പെടുകയായിരുന്നു. ഒരാഴ്ച വല്യേട്ടന്‍റെ കൂടെയും അടുത്തൊരാഴ്ച ചെറിയേട്ടനൊപ്പവും.

കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ വല്യേട്ടനൊപ്പം ആയിരുന്നു അവൾ. ഡൽഹിയിൽ ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് വല്യേട്ടനും ചേച്ചിയും. അവരുടെ രണ്ടു മക്കളും അവിടെത്തന്നെയുള്ള ഒരു മുന്തിയ റസിഡൻഷ്യൽ സ്കൂളിലാണ് പഠിച്ചിരുന്നത്. കുട്ടികളുടെ കാര്യം ശരിയാവണ്ണം ശ്രദ്ധിക്കാൻ സമയം ലഭിക്കാത്തതിനാലാണ് വല്യേട്ടനും ചേച്ചിയും അവരെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിച്ചിരുന്നത്.

അമ്മയുള്ളപ്പോൾ സഹോദരങ്ങൾ എല്ലാവരും കുടുംബസമേതം കൊച്ചിയിലെ തറവാട്ട് വീട്ടിൽ ഒത്തുചേരുകയാണ് പതിവ്. വീട്ടിൽ അതൊരു ഉത്സവമായിരുന്നു. വീട്ടിലെത്തുമ്പോഴൊക്കെ എപ്പോഴും അമ്മയുടെ പിറകെ നടന്നിരുന്നതിനാൽ ചേട്ടന്മാരുടെ ഭാര്യമാരുമായി അത്രയ്ക്ക് അടുത്ത് ഇടപഴകേണ്ടിയും വന്നിരുന്നില്ല. ഏറെ ജോലിത്തിരക്കുള്ള ആളായതിനാൽ മൂത്ത ചേട്ടനും കുടുംബവും കുറച്ചു ദിവസം മാത്രമേ വീട്ടിൽ തങ്ങിയിരുന്നുള്ളൂ.

ഇത്തവണ വല്യേട്ടൻ ഏറെ നിർബന്ധിച്ചതിനാൽ ആണ് രണ്ട് ചേട്ടന്മാരെയും കാണാൻ യാത്ര പുറപ്പെട്ടത്. അതുകൊണ്ട് ന്യൂഡൽഹി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയപ്പോൾ അവളുടെ കണ്ണുകൾ ആൾക്കൂട്ടത്തിനിടയിൽ വല്യേട്ടനെയും ചേച്ചിയെയും തിരഞ്ഞു കൊണ്ടിരുന്നു. പക്ഷേ സ്റ്റേഷനിൽ അവർക്ക് പകരം ഡ്രൈവറാണ് അവളെയും മകനെയും സ്വീകരിക്കാൻ എത്തിയത്. അവളുടെ മനസ്സിനത് വല്ലാത്തൊരു ആഘാതമായി. വല്യേട്ടനും ചേച്ചിയും ഒഴിവാക്കാനാവാത്ത ജോലി തിരക്കുകൾ ഉള്ളത് കൊണ്ടാവും സ്റ്റേഷനിൽ എത്താതിരുന്നത് എന്ന് ഓർത്ത് സമാധാനിക്കുകയായിരുന്നു അവൾ.

കാറിൽ കയറി വീട്ടിൽ എത്തിയപ്പോഴും നിരാശയായിരുന്നു ഫലം. വീട്ടിൽ വേലക്കാരികൾ മാത്രം. അവർ ഉടൻ തന്നെ ശാലിനിക്കും കുട്ടിക്കും വേണ്ട ഭക്ഷണം ഒരുക്കി വെച്ചു. അപ്പോഴേക്കും ചേച്ചിയുടെ ഫോൺ വന്നു. സോറി ശാലിനി, ഇന്നൊരു അത്യാവശ്യ മീറ്റിംഗ് ഉണ്ടായിരുന്നു. അതുകൊണ്ടാ, ചേട്ടനും എന്തോ അർജന്‍റ് അപ്പോയിൻമെന്‍റ് ഉണ്ട്. ഞങ്ങൾ എത്താൻ വൈകുന്നേരം ആകും. ഭക്ഷണം എടുത്ത് കഴിക്കണം.

അത്രയും പറഞ്ഞശേഷം ചേച്ചി ഫോൺ കട്ട് ചെയ്തു. അവളും യാന്ത്രികമായി ഫോൺ വച്ചു. അമ്മയുടെ മരണശേഷം ആദ്യമായി വല്യേട്ടനെയും കുടുംബത്തെയും കാണാൻ വരികയാണ്. വല്യേട്ടനെയും കുടുംബത്തെയും കാണാൻ മനസ്സ് തുടിക്കുകയായിരുന്നു. പക്ഷേ അത്തരം ഒരു ആവേശം അവരിൽ ഉണ്ടായിരുന്നില്ല. എങ്കിലും അവൾ സ്വയം സമാധാനിക്കാൻ ശ്രമിച്ചു.

യാത്രാക്ഷീണം മൂലം ശാലിനിയും മകനും നേരത്തെ ഭക്ഷണം കഴിച്ചു കിടന്നു. രാത്രി 8 മണി ആയതോടെയാണ് വല്യേട്ടനും ചേച്ചിയും എത്തിയത്. രണ്ടു വർഷത്തിനു ശേഷമുള്ള കൂടിക്കാഴ്ച ആയതിനാൽ വല്യേട്ടനോടും ചേച്ചിയോടുമുള്ള പരാതിയും പരിഭവവും അവൾ മറന്നിരുന്നു. ശാലിനിയോട് യാത്രാ വിശേഷങ്ങൾ ആരാഞ്ഞശേഷം രണ്ടുപേരും ഫ്രഷ് ആകാൻ ആയി സ്വന്തം മുറിയിലേക്ക് പോയി. ശാലിനി മുറിയിൽ ഒറ്റയ്ക്കായി. യാത്രാ ക്ഷീണം ഉണ്ടായിരുന്നതിനാൽ മകൻ നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങിക്കഴിഞ്ഞിരുന്നു. ഇരുവരും കുളികഴിഞ്ഞ് തയ്യാറായി ഡൈനിംഗ് റൂമിൽ എത്തി. അപ്പോഴേക്കും വേലക്കാരി അവർക്കെല്ലാവർക്കും ആയി ഭക്ഷണം ചിട്ടപ്രകാരം വിളമ്പി വച്ചിരുന്നു. മൂവരും ഭക്ഷണം കഴിക്കാൻ ഇരുന്നു.

ഭക്ഷണം കഴിക്കുന്നതിനിടെ  വല്യേട്ടനും ചേച്ചിയും അവളോട് ഓരോരോ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു കൊണ്ടിരുന്നു. എങ്കിലും അവരുടെ സംസാരത്തിൽ ഒരു അകൽച്ചയുടെ നിഴൽ പതിഞ്ഞിരുന്നു. വളരെ കൃത്യമായി അളന്നു മുറിച്ചുള്ള പെരുമാറ്റവും സംസാരവും. എല്ലാറ്റിലും  ഒരു പരിധിയും കൃത്യതയും പാലിക്കപ്പെടണമെന്ന നിർബന്ധ ബുദ്ധിയോടെയുള്ള വല്യേട്ടന്‍റെയും ചേച്ചിയുടെയും സമീപനം ശാലിനിയെ നോവിച്ചു കൊണ്ടിരുന്നു. ഇങ്ങോട്ട് വരേണ്ടി ഇരുന്നില്ലെന്ന് അവളുടെ മനസ്സ്കേണുകൊണ്ടിരുന്നു. ഭക്ഷണം കഴിച്ച ശേഷം അവർ തിടുക്കപ്പെട്ട് ഉറങ്ങാൻ പോയി. ശാലിനിയും മകനടുത്തായി വന്നു കിടന്നു. യാത്രാ ക്ഷീണം ഏറെ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടോ ശാലിനിക്ക് ഉറക്കം വന്നില്ല.

ചേട്ടന്‍റെ രണ്ടു മക്കളും ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. നാളെ ഞായറാഴ്ച ആയതിനാൽ കുട്ടികൾ വീട്ടിലെത്തുമെന്ന് ചേച്ചി ശാലിനിയോട് പറഞ്ഞിരുന്നു. കുട്ടികൾ എത്തുമ്പോഴേക്കും സ്ഥിതിഗതികൾ ശരിയാവുമെന്ന ധാരണയോടെ ഓരോന്ന് ആലോചിച്ചു കിടന്നതിനാൽ അവൾ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.

നേരം വെളുത്ത ഉടനെ ശാലിനി ഉണർന്നു. അവൾ പതിയെ ഒച്ചയുണ്ടാക്കാതെ മുറിക്ക് പുറത്തിറങ്ങി. വീട് ആകെ ശൂന്യമായിരിക്കുന്നതുപോലെ. വേലക്കാർ മുതൽ വീട്ടു ഉടമസ്ഥൻ വരെ നല്ല ഉറക്കത്തിലായിരുന്നു.

പ്രത്യേകിച്ച് ചെയ്യാനായി ഒന്നുമില്ലാത്തതിനാൽ അവൾ ഏറെ നേരം ബാൽക്കണിയിൽ അങ്ങോട്ടുമിങ്ങോട്ടും വെറുതെ നടന്നു. കുറച്ചു കഴിഞ്ഞ് അടുക്കളയിൽ പാത്രങ്ങൾ അനങ്ങുന്ന ശബ്ദം കേൾക്കാൻ തുടങ്ങി. ചേച്ചി ആയിരിക്കുമെന്ന ധാരണയിൽ അവൾ അടുക്കളയിൽ ചെന്ന് നോക്കി. വേലക്കാരി ആയിരുന്നു അത്. പ്രാതൽ ഉണ്ടാക്കാനുള്ള തിരക്കിലായിരുന്നു അവൾ.

മാഡം, ചായ തയ്യാറായിട്ടുണ്ട്. തമിഴ്ചുവയുള്ള മലയാളത്തിൽ വേലക്കാരി ശാലിനിയോട് പറഞ്ഞു.

ചേട്ടനും ചേച്ചിയും ഉണരട്ടെ. അപ്പോൾ മതി.

സാഹബും മേംസാബും ഉണരാൻ 8- 9 മണിയാവും. ഇന്ന് അവധിയല്ലേ മാഡം. പിന്നെ സാഹബ് കുട്ടികളെ കൂട്ടിക്കൊണ്ടു വരാൻ പോകും.

വേലക്കാരി കപ്പിൽ പകർന്നു നൽകിയ ചായയുമായി ശാലിനി വീണ്ടും ബാൽക്കണിയിൽ വന്നിരുന്നു. ഏറെ നേരം കഴിഞ്ഞ് ഉണർന്ന  വല്യേട്ടൻ കുളിച്ച് തയ്യാറായി കുട്ടികളെ കൊണ്ടുവരാൻ പുറപ്പെട്ടു.

അതുകഴിഞ്ഞ് ഉണർന്ന ചേച്ചിയും ബാൽക്കണിയിൽ എന്‍റെ അടുത്തേക്ക് വന്നിരുന്നു. ചേച്ചിയുടെ സംസാരത്തിലുടനീളം ഒരുതരം ഗർവ് നിഴലിച്ചിരുന്നു. ആർക്കും കീഴടക്കാൻ ആവാതെ ചുറ്റും ഒരു വൻമതിലോടുകൂടിയ കൂറ്റൻ കോട്ട പോലെയായിരുന്നു ചേച്ചി.

സാമാന്യരീതിക്ക് നിരക്കാത്ത ചേച്ചിയുടെതായ ചില യുക്തികൾ അവളെ പലപ്പോഴും കുത്തി നോവിച്ചു കൊണ്ടിരുന്നു. വീട്ടിലെ അന്തരീക്ഷത്തിന് പോലും അതേ കൃത്രിമത്വം. എന്തെല്ലാം മോഹങ്ങൾ ആയിരുന്നു. ചേച്ചിയുടെ അടുത്തിരുന്ന പഴയ കഥകൾ ഒക്കെ പറഞ്ഞ് രസിച്ച്… അമ്മയുടെ ഓർമ്മകളെ അയവിറക്കി. പക്ഷേ ആ പ്രതീക്ഷകൾക്ക് ഇനി ഇവിടെ സ്ഥാനമില്ല. വല്യേട്ടന്‍റെയും ചേച്ചിയുടെയും ജീവിതം ഏതാണ്ട് യന്ത്രസമാനമായി അവൾക്ക് തോന്നി. ഇരുവരും പരസ്പരം മനസ്സ് തുറന്ന് ചിരിക്കാറു പോലും ഇല്ലെന്ന് അവൾക്ക് തോന്നി.

കുറച്ചു കഴിഞ്ഞ് വല്യേട്ടൻ കുട്ടികളെയും കൂട്ടി വന്നു. കുട്ടികളുടെ വരവ് ബോറടിച്ചിരുന്ന മകന് ഒരാശ്വാസം ആകുമല്ലോ എന്ന് അവൾ ഓർത്തു. അവിടെയും കണക്കുകൂട്ടലുകൾ പിഴച്ചു.

ഇരു കുട്ടികളും വളരെ ഔപചാരികമായി അവരെ നോക്കി അഭിവാദ്യം ചെയ്തു. അതിനുശേഷം ശാലിനിയോട് എന്തോ ഒന്നു രണ്ടു വാക്കുകൾ ഉരിയാടിയ ശേഷം അവർ മമ്മിയോടും പപ്പയോടും സ്കൂൾ വിശേഷങ്ങൾ പറയാൻ തിടുക്കം കാട്ടി. സ്കൂളിലെയും കൂട്ടുകാരുടെയും അധ്യാപകരുടെയും വിശേഷങ്ങളെക്കുറിച്ച് വാതോരാതെ കുട്ടികൾ വല്യേട്ടനോടും ചേച്ചിയോടും പറഞ്ഞുകൊണ്ടിരുന്നു. ശാലിനിയുടെയും മകന്‍റെയും സാന്നിധ്യം കുറെ നേരത്തേക്ക് അവർ നാലുപേരും മറന്നതുപോലെ.

ചേച്ചി കുട്ടികൾക്കായി അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഉച്ചഭക്ഷണം ഒരുക്കി. എന്നാൽ തന്‍റെ മകന്‍റെ ഇഷ്ടത്തെപ്പറ്റി അവർ യാതൊരു കാര്യവും അന്വേഷിക്കാത്തതിൽ ശാലിനി കുണ്ഠിതപ്പെട്ടു. വൈകുന്നേരത്തോടെ ചേട്ടൻ കുട്ടികളെ ഹോസ്റ്റലിൽ കൊണ്ടുവിട്ടു. രാത്രി വല്യേട്ടനും ചേച്ചിയും ശാലിനിയേയും മകനെയും കൂട്ടി ഡൽഹിയിലെ മുന്തിയ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.

പിറ്റേന്ന് മുതൽ ചേട്ടനും ചേച്ചിയും പതിവ് ദിനചര്യയിലേക്ക് മടങ്ങി. അവധി കിട്ടില്ലെന്നത് ഒരു തരം ഒഴിഞ്ഞുമാറലല്ലേ. അല്ലെങ്കിൽ ദിവസം മുഴുവനും ശാലിനിക്കും മകനും ഒപ്പം വീട്ടിൽ നിൽക്കുക എന്നത് അവരെ സംബന്ധിച്ച് ബോറടിപ്പിക്കലാവുമോ…  ഒന്നും മനസ്സിലാവുന്നില്ല. ഇടയ്ക്ക് ഒരു ദിവസം വല്യേട്ടനും ചേച്ചിയും ശാലിനിയെയും മകനെയും കൂട്ടി ഷോപ്പിങ്ങിനു പോയി. അവർക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങൾ വാങ്ങി നൽകി. മകന് വിലപിടിപ്പുള്ള കളിപ്പാട്ടങ്ങളും. പണം വാരിക്കോരി ചെലവഴിച്ച് വിലപിടിപ്പുള്ള സമ്മാനങ്ങൾ കൊടുക്കുക… അതിലവസാനിപ്പിക്കുകയാണോ ബന്ധങ്ങളുടെ തീവ്രത.

അസ്വസ്ഥത പൂണ്ട മനസ്സും പേറിയാണ് ശാലിനിയും മകനും ഡൽഹിയിൽ നിന്നും മടങ്ങിയത്. വല്യേട്ടൻ ഓഫീസിൽ എത്തിയശേഷം ശാലിനിക്കും മകനും റെയിൽവേ സ്റ്റേഷനിൽ പോകാനായി കാർ അയച്ചുകൊടുത്തു. അവർ കാറിൽ കയറി നേരെ സ്റ്റേഷനിൽ എത്തി. അതുകൊണ്ടാവാം ചെറിയേട്ടന്‍റെ അടുത്ത് പോകാനും അവൾക്ക് തീരെ താല്പര്യം തോന്നിയില്ല.

ട്രെയിനിൽ ജനാലയ്ക്ക് അടുത്തായി ഇരുന്ന ശാലിനിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. പക്ഷേ നാട്ടിലേക്ക് ഡൽഹിയിൽ നിന്നും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതിനാൽ തിരിച്ചു  മുംബൈയിലേക്ക് മടങ്ങി ചെല്ലുന്നതും അബദ്ധമാണ്.

പെട്ടെന്ന് തിരിച്ചു ചെന്നാൽ രാജേഷ് കാരണമാരായും. രാജേഷിനോട് വല്യേട്ടനെയും ചേച്ചിയെയും പറ്റി എങ്ങനെയാണ് മോശമായി പറയുക. പറയാനാണെങ്കിൽ തന്നെ എന്ത് പറയാൻ. മനസ്സ് വേദനിച്ചെന്നോ… അതെല്ലാം കേവലം തോന്നലുകൾ അല്ലേ.

നഷ്ടബോധം നിറഞ്ഞ മനസ്സുമായിട്ടായിരുന്നു ശാലിനിയുടെ യാത്ര. അതിനാൽ ചെറിയേട്ടനെയും ചേച്ചിയെയും കാണാനുള്ള തിടുക്കവും ആവേശമൊന്നും അവളിൽ ഉണ്ടായിരുന്നില്ല. അവരെങ്ങനെ പെരുമാറിയാലും അതെല്ലാം അഭിമുഖീകരിക്കാൻ ശാലിനി തയ്യാറായിരുന്നു. എങ്ങനെയെങ്കിലും ഒരാഴ്ച കഴിച്ചുകൂട്ടി മുംബൈയിൽ മടങ്ങിയെത്തിയാൽ മതി.

ട്രെയിൻ എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തി. സ്റ്റേഷനിൽ ചേട്ടനെയും ചേച്ചിയെയും കാണാനുള്ള അടക്കാനാവാത്ത ആവേശം ഒന്നും അവളിൽ ഉണ്ടായിരുന്നില്ല. ട്രെയിനിൽ കയറിയ പോർട്ടറോട് അവൾ ലഗേജുകൾ എടുക്കാൻ ആവശ്യപ്പെട്ടു. പോർട്ടർ ലഗേജ്മെടുത്ത് മുന്നോട്ട് നടന്നു. പിന്നാലെ മകന്‍റെ കയ്യും പിടിച്ച് ശാലിനിയും ട്രെയിനിൽ നിന്നും ഇറങ്ങി.

സ്റ്റേഷനിൽ ഇറങ്ങിയ ഉടനെ അത്ഭുതകരമായ കാഴ്ച കണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. മുന്നിൽ ചെറിയേട്ടനും ചേച്ചിയും. ചേച്ചി ഓടിവന്ന് അവളെ മാറോട് ചേർത്തു. ചേച്ചിയുടെ സ്നേഹപൂർണ്ണമായ സ്പർശം അവളിൽ അമ്മയെ കുറിച്ചുള്ള ഓർമ്മകൾ ഉണർത്തി. എന്തുകൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.  വല്യേട്ടന്‍റെയും ചേച്ചിയുടെയും നീരസം കലർന്ന പെരുമാറ്റമോ അതോ ചെറിയേട്ടന്‍റെയും ചേച്ചിയുടെയും സ്നേഹ വാത്സല്യങ്ങൾ നിറഞ്ഞ സമീപനമായിരുന്നോ… അതോ അമ്മയെ കുറിച്ചുള്ള ഓർമ്മകളോ… ഒന്നും അപ്പോഴും വ്യക്തമല്ലായിരുന്നു.

ഒടുവിൽ ചേച്ചി സംസാരിച്ചു തുടങ്ങി. രണ്ടു വർഷമായി നീ വന്നിട്ട്. അമ്മയില്ലെന്ന് കരുതി ഞങ്ങളെയൊക്കെ മറന്നു കളയാമോ. നിന്നെ ഒന്ന് കാണാൻ ഞങ്ങൾ എത്രമാത്രം കൊതിച്ചെന്നോ. ഞാനും നിനക്ക് അമ്മയെ പോലെയല്ലേ.

ചേച്ചിയുടെ സ്നേഹം കലർന്ന അധികാര ഭാവം മനസ്സിനെ വല്ലാതെ കുളിരണിയിച്ചു. ചെറിയേട്ടൻ സന്തോഷവും സങ്കടവും നിറഞ്ഞ വികാരത്തോടെ അവളെ തന്നെ ഏറെ സമയം നോക്കി നിന്നു.

ചെറിയേട്ടനും ചേച്ചിയും മകനെ പൊക്കിയെടുത്ത് കവിളിൽ തുരുതുരെ ഉമ്മ വച്ചു.

ചെറിയേട്ടൻ സ്റ്റേഷന് പുറത്ത് കടന്നയുടനെ ഒരു ഓട്ടോറിക്ഷ വിളിപ്പിച്ചു. ലഗേജുകൾ റിക്ഷയ്ക്ക് മുകളിലും ബാക്കിയുള്ളത് പിന്നിലും വച്ചശേഷം അവരെല്ലാവരും കൂടി റിക്ഷയിൽ കയറി നേരെ വീട്ടിലേക്ക് തിരിച്ചു.

ശാലിനി ഓട്ടോറിക്ഷക്കാരന് പണം കൊടുക്കാൻ ഒരുങ്ങിയ ഉടൻ ചെറിയേട്ടൻ അവളെ തടഞ്ഞു. ചേച്ചി പ്രാതലിനൊപ്പം പലതരം പലഹാരങ്ങൾ തയ്യാറാക്കിയിരുന്നു. ടേബിളിൽ നിറയെ വിഭവങ്ങൾ… അവൾക്ക് പെട്ടെന്ന് അമ്മയെ കുറിച്ച് ഓർമ്മ വന്നു. അമ്മയും ഇതുപോലെയായിരുന്നു. ശാലിനി വരുന്നു എന്ന് അറിയുമ്പോഴേ അമ്മ ദിവസങ്ങൾക്കു മുമ്പേ ഒരുക്കങ്ങൾ തുടങ്ങുമായിരുന്നു.

ചേച്ചി ഇന്നലെ ഉറങ്ങിയില്ലെന്ന് തോന്നുന്നല്ലോ? എന്തെല്ലാമാ ഉണ്ടാക്കി വെച്ചിരിക്കുന്നത്. ശാലിനി അത്ഭുതത്തോടെ ഓരോ വിഭവങ്ങൾ നോക്കി.

പിന്നെ… എനിക്കിത് ചെയ്യാതിരിക്കാനാവുമോ, രണ്ടു വർഷത്തിനുശേഷം വരികയല്ലേ നീ. ചേച്ചിയുടെ പരിഭവം വീണ്ടും അണപൊട്ടി.

ശരിക്കും അമ്മയെ പോലെ…സ്നേഹത്തിന്‍റെ ഒരു കടൽ. ശാലിനി ചേച്ചിയെ തന്നെ ഉറ്റു നോക്കിയിരുന്നു.

ചേച്ചി, ഇന്ന് ഓഫീസിൽ പോകുന്നില്ലേ? ശാലിനി വിഷയം മാറ്റി.

നിന്നെ ഇവിടെ ഇരുത്തിയിട്ട് പോകുകയോ? ഞാൻ ഒരാഴ്ച ലീവ് എടുത്തിരിക്കുകയാണ്. ചേച്ചി ഉത്സാഹത്തോടെ പറഞ്ഞു. ശാലിനി അത്ഭുതത്തോടെ ചേച്ചിയെ നോക്കി.

വല്യേട്ടന്‍റെ വീട്ടിൽ കിട്ടിയ സ്വീകരണത്തെക്കുറിച്ച് അവൾ ഒരു നിമിഷം ഓർത്തുപോയി.

ചെറിയേട്ടനും ചേച്ചിയും മക്കളും ശാലിനിയുടെയും മകന്‍റെയും സുഖസൗകര്യങ്ങൾ അന്വേഷിക്കുന്നതിൽ സദാ ജാഗരൂകരായിരുന്നു. ചെറിയേട്ടന്‍റെ മക്കൾ അമ്മായി പറയുന്നത് എന്തും സാധിച്ചു കൊടുക്കാൻ തയ്യാറായി നിന്നു. ഉച്ചഭക്ഷണവും കെങ്കേമം ആയിരുന്നു. ശാലിനിക്ക് ഇഷ്ടപ്പെട്ട കറികൾ ചേച്ചി പ്രത്യേകം തയ്യാറാക്കിയിരുന്നു.

അമ്മ ഉണ്ടാക്കിയിരുന്ന വിഭവങ്ങൾക്ക് നല്ല രുചിയായിരുന്നു. പെട്ടെന്ന് ആ രുചിയുടെ ലോകത്തേക്ക് മടങ്ങി വന്നതുപോലെ ശാലിനിക്ക് തോന്നി.

രാത്രിയിൽ കുട്ടികൾ മൂന്നുപേരും ഒരു മുറിയിൽ കിടന്നു. ചെറിയേട്ടൻ സോഫയിൽ കിടക്കാനായി ബെഡ്ഷീറ്റ് വിരിച്ചു. നിങ്ങൾ രണ്ടുപേരും ബെഡ്റൂമിൽ കിടന്നോ… നിങ്ങൾക്ക് രണ്ടുപേർക്കും ധാരാളം സംസാരിക്കാൻ കാണുമല്ലോ.

ശാലിനി അത്ഭുതപ്പെട്ടു. അച്ഛനും ഇതുപോലെയായിരുന്നു. ശാലിനി വരുമ്പോഴൊക്കെ അച്ഛൻ കിടപ്പ് സ്വീകരണ മുറിയിലാക്കുമായിരുന്നു. അമ്മയും മകളും വിശേഷങ്ങൾ പറഞ്ഞോട്ടെ എന്ന് കരുതും അച്ഛൻ.

വേണ്ട ചെറിയേട്ടാ, ചെറിയേട്ടൻ ബെഡ്റൂമിൽ കിടന്നോ. ഞങ്ങൾക്ക് പകൽ സംസാരിക്കാമല്ലോ. ഞാൻ സോഫയിൽ കിടന്നോളാം.

എന്തിനാ മോളെ, ഞാനിവിടെ സുഖമായി ഉറങ്ങിക്കോളാം.  ചെറിയേട്ടൻ കിടന്നു കഴിഞ്ഞു.

രാത്രി ഏറെ നേരം ചേച്ചിയോട് സംസാരിച്ചിരുന്നതിനാൽ പിറ്റേന്ന് വളരെ വൈകിയാണ് ശാലിനി എഴുന്നേറ്റത്. എഴുന്നേറ്റയുടൻ തന്നെ ശാലിനി കുളിച്ചൊരുങ്ങി അടുക്കളയിൽ ചെന്നു.

നീ തയ്യാറായോ. ചേട്ടൻ നിന്നെ കാത്തിരിക്കുകയാ. നമുക്ക് ബ്രേക്ഫാസ്റ്റ് കഴിക്കാം. അതുകഴിഞ്ഞാൽ ചേട്ടൻ ഓഫീസിൽ പോകും.

ചേട്ടൻ ഇതുവരെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചില്ലേ?

ഇല്ല, നീയും കൂടി വന്നിട്ട് മതിയെന്ന് പറഞ്ഞ് കാത്തിരിക്കുകയാ. ചേച്ചി പറഞ്ഞു.

ചേച്ചിയുടെ ലാളിത്യം കലർന്ന പെരുമാറ്റം അവളെ വല്ലാതെ ആകർഷിച്ചു.

ശാലിനി ചെറിയേട്ടനും കുടുംബത്തിനുമായി വസ്ത്രങ്ങൾ വാങ്ങി കരുതിയിരുന്നു. അമ്മായിയിൽ നിന്നും കുട്ടികൾ സന്തോഷപൂർവ്വം സമ്മാനങ്ങൾ ഏറ്റുവാങ്ങി.

നല്ല സാരി, ചേച്ചി കൗതുകത്തോടെ സാരിയിലൂടെ വിരലോടിച്ചു.

പക്ഷേ… ശാലിനി നീ എന്തിനാ വെറുതെ പണം കളഞ്ഞത്. നീയും മോനും വന്നതാ ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വലുത്.

പൊടുന്നനെ അവളുടെ കണ്ണുകളിൽ വലിയേട്ടന്‍റെ വീട് തെളിഞ്ഞു. വല്യേട്ടനും ചേച്ചിക്കും കുട്ടികൾക്കും സമ്മാനപ്പൊതികൾ കൊടുത്തപ്പോൾ അവർ തുറന്നു നോക്കുക പോലും ചെയ്യാതെ താങ്ക് യു എന്ന ഔപചാരിക പദത്തോടെ പാക്കറ്റ് വശത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

താങ്ക്യൂ പറഞ്ഞു എല്ലാം അവസാനിപ്പിക്കാമല്ലോ. സമ്മാനത്തിന്‍റെ വില എല്ലാവർക്കും ഒരേ പോലെ ആകണമെന്നില്ലല്ലോ. ചിലർ സമ്മാനത്തെ അതിന്‍റെ വില കൊണ്ടാണ് അളക്കുന്നത്. ചിലർ സമ്മാനത്തിന്‍റെ വലിപ്പത്തെപ്പറ്റിയാവും ശ്രദ്ധിക്കുക. മറ്റുചിലരാകട്ടെ സമ്മാനത്തിന് പിന്നിലുള്ള ആ സ്നേഹത്തെ ആവും അറിയുക.

ഒരാഴ്ച ചെറിയേട്ടനും ചേച്ചിക്കും ഒപ്പം ശരിക്കും ആഘോഷിക്കുകയായിരുന്നു. ചെറിയൊരു സങ്കടത്തിനും പരിഭവത്തിനും ശേഷം വലിയൊരു സന്തോഷം കടന്നു വന്നതുപോലെ….

ശാലിനിക്കും ഭർത്താവിനും കുട്ടിക്കും ആയി ചേച്ചി നേരത്തെ തന്നെ വസ്ത്രങ്ങൾ വാങ്ങി വച്ചിരുന്നു.

നിനക്കിത് ഇഷ്ടമാകുമോ എന്നറിയില്ല. വസ്ത്രങ്ങൾ കൊടുക്കവേ ചേച്ചി ആശങ്കയോടെ പറഞ്ഞു.

ചേച്ചി… ശാലിനി ചേച്ചിയെ കെട്ടിപ്പിടിച്ചു.

അതിനുശേഷം അവൾ കൊടുത്ത പാക്കറ്റ് തുറന്ന് സാരിയും മറ്റും കൗതുകത്തോടെ നോക്കി.

ചേച്ചി, രാജേഷിന്‍റെ ഷർട്ട് ഉഗ്രൻ തന്നെ. നല്ല കളർ കോമ്പിനേഷൻ. രാജേഷിന് ഇത് തീർച്ചയായും ഇഷ്ടമാകും. ശാലിനിയുടെ മറുപടി കേട്ട് ചേച്ചിയുടെ കണ്ണുകൾ തിളങ്ങി.

ചേച്ചി മുൻകൂട്ടി തയ്യാറാക്കിയ വച്ചിരുന്ന അച്ചാറും ചിപ്സും പലഹാരങ്ങളും ഒക്കെ ഭദ്രമായി പാക്ക് ചെയ്ത് ശാലിനിയെ ഏൽപ്പിച്ചു. ചേച്ചി ശരിക്കും അമ്മയെ പോലെ തന്നെ. ശാലിനി ഓർത്തു.

ചേച്ചിയുടെ കരുതലും സ്നേഹവും ശാലിനിക്ക് അമ്മയുടെ സ്നേഹ വാത്സല്യം പോലെ തോന്നിച്ചു. ചേച്ചിയുടെ ഓരോ ചലനത്തിലും ഉണ്ട് സ്നേഹത്തിന്‍റെയും കരുതലിന്‍റെയും മധുരം നിറഞ്ഞൊരു ഈണം. അതിനുമുന്നിൽ വലിയേട്ടന്‍റെയും ചേച്ചിയുടെയും വിലപിടിച്ച സമ്മാനങ്ങളും മുന്തിയ ഹോട്ടലിലെ ഡിന്നറും കാറും ഡ്രൈവറും ആഡംബരവും ഒക്കെ വെറും ശൂന്യങ്ങൾ ആയി ശാലിനിക്ക് തോന്നി. ബന്ധങ്ങളുടെ അർത്ഥ വ്യാപ്തി എവിടെയോ മറന്നുവെച്ച യന്ത്ര മനുഷ്യർ….

ട്രെയിൻ പ്ലാറ്റ്ഫോമിൽ നിന്നും പതിയെ നീങ്ങി തുടങ്ങി. എല്ലാവരുടെയും മുഖത്ത് വിഷമം കനം വെച്ചിരുന്നു. ചെറിയേട്ടനും ചേച്ചിയും കുട്ടികളും കണ്ണിൽ നിന്നും മറയുന്നത് വരെ ശാലിനിയും മകനും കൈവീശി കൊണ്ടിരുന്നു. സ്നേഹിക്കുന്നവരെ അലോസരപ്പെടുത്താത്ത മധുരമായ ഒരു ശബ്ദം പുറപ്പെടുവിച്ച് തീവണ്ടി കുതിച്ചു.

ഭാര്യയ്ക്ക് ചില പൊടിക്കൈകൾ

സദാ കയ്പ്പുചുവ സംസാരം മാത്രം ശീലമാക്കിയ ശ്രീമതിയെ പ്രമേഹം എങ്ങനെ പിടികൂടി എന്നത് ഗവേഷണ വിഷയമാക്കേണ്ട കാര്യമാണെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്.

അങ്ങനെയിരിക്കയാണ് ഞങ്ങളുടെ ഡോക്ടർ സഹോദരി വീട്ടിൽ എത്തുന്നത്. അവളുടെ പക്കൽ ഷുഗർ മെഷർ ചെയ്യുന്ന മെഷീനും ഉണ്ടായിരുന്നു. അവൾ ബാഗിൽ നിന്നും മെഷീൻ പുറത്തെടുത്തതും ശ്രീമതിയും ഞെളിഞ്ഞവിടെ എത്തി.

ഏയ് സിന്ധു, നീ വലിയ ഡോക്ടർ ആയിരിക്കും. ചേട്ടനെ മാത്രം പരിശോധിച്ചാൽ പോരാ. എന്നെപ്പോലെ പാവം പിടിച്ച ഒരുത്തിയും ഇവിടെയുണ്ടെന്ന് കാര്യം മറക്കണ്ട. അവൾ സഹോദരിയോട് മൊഴിഞ്ഞു.

അർത്ഥം വെച്ചൊരു നോട്ടം എന്നിലേക്ക് എറിഞ്ഞ് അവൾ സംസാരം തുടർന്നു. ഇങ്ങേരുടെ കാര്യമാണോ? ഇതുപോലൊരു കുഴിമടിയന് ഒരു അസുഖവും വരത്തില്ലെന്നോ. ദേ, എന്‍റെ ഷുഗർ ഒന്ന് പരിശോധിച്ചേ. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ ഉടനെ അറിയാൻ പറ്റുമല്ലോ. ഞാൻ ഒഴിഞ്ഞിട്ടു വേണം വേറൊരു തീ കെട്ടാൻ എന്ന ഇങ്ങേരുടെ മനസ്സിലിരിപ്പ്.

സഹോദരിയുടെ വ്യഥ കേട്ട് മനസ്സലിഞ്ഞെന്നോണം സിന്ധു ഉടനെ  ശ്രീമതിയുടെ രക്തം പരിശോധിച്ചു. ചേച്ചി ഇനി മുതൽ മധുരം കുറച്ചു മതി.

സിന്ധു ഇവളോട് മധുരം കുറച്ചു കഴിക്കാനും മധുരം മാത്രം സംസാരിക്കാനും പറയ്. വീണു കിട്ടിയ അവസരം മുതൽ എടുത്തു കൊണ്ട് ഞാൻ പറഞ്ഞു.

കേൾക്കേണ്ട താമസം ശ്രീമതിയുടെ മുഖഭാവം മാറി.

സിന്ധു, ഞാൻ അപ്പോഴേ പറഞ്ഞതല്ലേ. ഇങ്ങേര് ഇതുവരെ എനിക്ക് ഒരു ടെസ്റ്റ് നടത്താൻ വേണ്ടി കാൽപണം പോലും ചെലവഴിച്ചിട്ടില്ല.

എന്‍റെ പൊന്നു ഭാര്യേ, നീ വെറുതെ ടെൻഷൻ അടിക്കല്ലേ. ഷുഗർ പ്രഷർ ആവാൻ അധികം നേരം വേണ്ട.

എന്തായാലും മധുരം കുറച്ചു കഴിക്കാൻ ഡോക്ടർ പറഞ്ഞാൽ പ്രമേഹമാണ് എന്നല്ലേ അർത്ഥം ആക്കേണ്ടത്. ഡയബറ്റിസ്… ഇന്ന് സദാ അലമുറയിടുന്ന ശ്രീമതിയെ ഞാൻ ഒരു കണക്കിന് സമാധാനിപ്പിക്കാൻ ശ്രമിച്ചു. മണ്ടി, നിനക്കറിയില്ലേ പ്രമേഹവും പ്രഷറും ഒക്കെ സമ്പന്നരുടെ രോഗമാണെന്ന്. അപ്പോൾ നമ്മൾ അഭിമാനിക്കുകയല്ലേ വേണ്ടത്. നീ എവിടെയെങ്കിലും ചെന്ന് മധുരം ചേർക്കാത്ത ചായ ആവശ്യപ്പെട്ടാൽ അവർ പറയും പണക്കാരിയല്ലേ. അതാ ഉപ്പും മധുരവും ഒന്നും വേണ്ടാത്തതെന്ന്.

അതോടെ പ്രമേഹം എങ്ങനെ സുഖപ്പെടുത്താം എന്ന ചിന്ത അവളെ പിടികൂടി. അല്ലെങ്കിൽ തന്നെ പണ്ട് മുതൽക്കേ പൊടിക്കൈകളിലും നാട്ടുവൈദ്യത്തിലും അവൾക്ക് വലിയ വിശ്വാസമാണ്.

അടുത്തദിവസം മുതൽ അവൾ കോളനിയിലെ പൊങ്ങച്ചക്കാരികൾക്കിടയിൽ ഇരുന്നു താനൊരു പ്രമേഹ രോഗിയാണെന്ന് വച്ചുകാച്ചി.

ഒരു ഞായറാഴ്ച വീട്ടുമുറ്റത്തിരുന്ന് വിശ്രമിക്കുകയായിരുന്നു. അതിനിടയ്ക്കാണ് അയൽക്കാരൻ പിള്ള സാർ അവിടെ എത്തിയത്. ശ്രീമതി എല്ലാവർക്കും വേണ്ടി ചായ തയ്യാറാക്കി കൊണ്ടുവന്നു. നീ വിത്തൗട്ട് കുടിച്ചാൽ മതി ഞാൻ ഓർമിപ്പിച്ചു.

കേട്ടപാതി മിസ്റ്റർ പിള്ള ശ്രീമതിയുടെ നേരെ തിരിഞ്ഞു. ചേച്ചി, പ്രമേഹം അല്പം പ്രശ്നക്കാരനാ. ഒന്നും നേരാവണ്ണം തിന്നാനും കുടിക്കാനും കൂടി പറ്റില്ല. പക്ഷേ വിഷമിക്കാൻ ഒന്നുമില്ല. ഒരൊറ്റ കാര്യം ചെയ്താൽ മതി. ഒരു കിലോ പാവയ്ക്ക വാങ്ങുക. മിക്സിയിൽ ഇട്ട് അരച്ച് ജ്യൂസ് തയ്യാറാക്കി അരിപ്പയിൽ അരിച്ച് ഒരൊറ്റ  വലിക്ക് അകത്താക്കുക. ദിവസവും മൂന്നോ നാലോ തവണ ഇതാവർത്തിച്ചാൽ പ്രമേഹം പമ്പകടക്കും.

ചായ കുടി കഴിഞ്ഞ ഉടനെ, ശ്രീമതിക്ക് ഇരിക്കപ്പൊറുതി ഇല്ലാത്തത് കണ്ട് ഞാൻ ഉടനെ മാർക്കറ്റിൽ ചെന്ന് പാവയ്ക്ക വാങ്ങി. ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് ഉണ്ടാക്കി അവൾക്ക് നൽകി. ഓരോ ഇറക്കു കുടിക്കുമ്പോഴും ശ്രീമതിയുടെ മുഖമുദ്രകൾ മാറുന്നത് കണ്ട് ചെറിയൊരു സന്തോഷം എനിക്ക് തോന്നാതിരുന്നില്ല. പ്രതികാരം വീട്ടിയതിന്‍റെ സുഖം എനിക്ക് അനുഭവപ്പെട്ടു.

ഒരു പൊടിക്കായി പ്രയോഗം പൊടിപൊടിക്കുന്നതിനിടയിൽ അവളുടെ കൂട്ടുകാരി മറ്റൊരു കിടിലൻ പ്രയോഗവുമായി എത്തി. ഏയ് മഞ്ജു… ഈ പായ്ക്കറ്റും പാവയ്ക്കയും ഒക്കെ പഴഞ്ചൻ പ്രയോഗം അല്ലേ. നീ ആര്യവേപ്പിന്‍റെ ഇല കഴിച്ചു നോക്ക്. ആടുകളെ കണ്ടിട്ടില്ലേ. എപ്പോഴും ഇല ചവച്ചു കൊണ്ട് നടക്കുന്നത്. അവയ്ക്കുണ്ടോ ഈ പ്രമേഹം?.

അങ്ങനെ ആര്യവേപ്പ് ഇല അന്വേഷണവും എന്‍റെ ദൗത്യമായി. ആരാന്‍റെ പറമ്പിൽ നിന്ന് ആര്യവേപ്പില മോഷ്ടിച്ചു കൊണ്ടുവരുന്ന പണിയും എനിക്ക് കിട്ടി.

പെട്ടെന്നൊരു ദിവസം ശ്രീമതിയുടെ അമ്മായി എത്തി. മഞ്ജു, നീ ഒരു കിലോ വെണ്ടയ്ക്ക വാങ്ങ്. പറഞ്ഞുതീരും മുമ്പ് അവർ എന്‍റെ നേരെ തിരിഞ്ഞു. രമേശാ, വേഗം പോയി ഒരു കിലോ വെണ്ടയ്ക്ക വാങ്ങി വാ.

പിന്നെ, വെണ്ടയ്ക്ക അരിഞ്ഞ് രാത്രി വെള്ളത്തിൽ ഇട്ടു വയ്ക്കണം. രാവിലെ ഉണർന്ന ഉടനെ വെറും വയറ്റിൽ ജ്യൂസ് കുടിക്കണം. ഒരു മാസം ഇത് പതിവാക്കണം. പ്രമേഹം പമ്പ കടക്കും. മാത്രമല്ല വെണ്ടയ്ക്ക നിനക്ക് ഇഷ്ടമുള്ള പച്ചക്കറിയും ആണല്ലോ. ജ്യൂസ് ഉണ്ടാക്കാൻ 200 ഗ്രാം വെണ്ടയ്ക്ക മതി. ബാക്കിയുള്ളതുകൊണ്ട് നിനക്ക് ഇടയ്ക്കിടയ്ക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഉണ്ടാക്കി കഴിക്കാമല്ലോ.

ചുരുക്കിപ്പറഞ്ഞാൽ വഴിപോക്കർ പോലും വീട്ടിൽ കയറി പൊടിക്കൈകൾ പറഞ്ഞു പോകാൻ തുടങ്ങി. സത്യം പറയാമല്ലോ  അവരെയൊക്കെ കൈവയ്ക്കണം എന്ന് എനിക്കുണ്ട്.

ഒരു ദിവസം അവൾ അഞ്ച് കിലോ ഉലുവ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഇത് ചൂർണ്ണം ആക്കി പതിവായി നാലഞ്ചുവട്ടം കഴിക്കണം പോലും.

ശ്രീമതിയെ പിണക്കുന്നത് ശരിയല്ല എന്നതിനാൽ എതിർവാക്കൊന്നും പറയാതെ ഞാൻ അതെല്ലാം അതേപടി അനുസരിക്കും. വല്ലായ്മ കാണിച്ചാൽ എനിക്ക് ശ്രീമതിയോട് ഇഷ്ടമല്ലെന്നല്ലേ ആരും കരുതൂ. എന്നിരുന്നാലും മാറിമാറി പ്രയോഗിക്കുന്ന ഈ പൊടിക്കൈകൾ എന്‍റെ കീശ കാലിയാക്കി കൊണ്ടിരുന്നു.

ഒരു ദിവസം ഞാനും ശ്രീമതിയും ഡ്രോയിങ് റൂമിലിരുന്ന് ടെലിവിഷൻ കാണുകയായിരുന്നു. പ്രമേഹത്തിൽ നിന്നും മോചനം! ഹെർബൽ ടിവി ശീലമാക്കു…

പരസ്യം കണ്ട് ശ്രീമതിയുടെ കണ്ണു മഞ്ഞളിച്ചു. ഒപ്പം ആരെയും ആകർഷിക്കുന്ന വിധത്തിലുള്ള വിദേശ യുവതികളുടെ അവതരണവും. ഉടനെ തന്നെ ശ്രീമതിക്കും വേണം ഹെർബൽ ടീ വെറും 4999 രൂപ ഒരു പായ്ക്കറ്റിന്. കരയുന്ന മനസ്സോടെ ഞാനും ഒരു പായ്ക്കറ്റിനും ഓർഡർ നൽകി.

എന്‍റെ പരിചരണം കൊണ്ട് ശ്രീമതിയുടെ ഷുഗർ ലെവൽ താഴ്ന്നോ എന്നറിയില്ല. ശബ്ദത്തിന് കുറച്ച് മയം വന്നിട്ടുണ്ട്. സിന്ധു പിന്നെയും വീട്ടിലെത്തി. സിന്ധുവിനെ കണ്ടതും ശ്രീമതി കൈ മുന്നോട്ടു നീട്ടി. സിന്ധുടനെ തന്നെ ഷുഗർ ലെവൽ പരിശോധിച്ചു നോർമൽ. ശ്രീമതിക്ക് സന്തോഷമായി.

സിന്ധു പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു. ചേട്ടാ, അന്ന് മെഷീൻ കേടായിരുന്നു. അതുകൊണ്ടാ ചേച്ചിക്ക് ഷുഗർ കൂടുതലാണെന്ന് തോന്നിയത്. പ്രമേഹം ഒന്നും ഇല്ലായിരുന്നു.

പണം കുറെ പോയാലും സങ്കടമില്ല.  അവളുടെ ഇന്നാളു വരെയുള്ള ചെയ്തികൾക്ക് പാവയ്ക്ക ജ്യൂസ് കുടിപ്പിച്ചു പകരം വീട്ടാൻ പറ്റിയല്ലോ. കയ്പ്പിന്‍റെ ഫലം മധുരം ആണെന്ന് പറയുന്നത് വെറുതെയല്ല.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें