സമയം സന്ധ്യ മയങ്ങുമ്പോഴാണ് സ്വാതി എന്നും കോളേജിൽ നിന്നും മടങ്ങിയെത്താറുള്ളത്. അന്ന് പതിവിലും വൈകി. ഇരുട്ട് വീണ് തുടങ്ങിയിരിക്കുന്നു. വഴിവക്കിലുള്ള വൈദ്യുതദീപങ്ങൾ ഓരോന്നായി പ്രകാശിക്കുന്നുണ്ട്. സ്വാതി തിടുക്കത്തിൽ നടന്ന് വീട്ടിലെത്തി. പുറത്ത് വിളക്ക് തെളിച്ചിട്ടില്ല. അകത്ത് പ്രകാശിക്കുന്ന ലൈറ്റിന്‍റെ അരണ്ട വെളിച്ചം പുറത്തേക്ക് വരുന്നുണ്ട്. വരാന്തയിൽ തന്നെയും പ്രതീക്ഷിച്ച് മകൻ ഇരിക്കുന്നുണ്ടായിരുന്നു.

“കിച്ചു, നീയിതുവരെ യൂണിഫോം മാറിയില്ലേ...” ഒന്നുരണ്ട് കളിപ്പാട്ടങ്ങളും എടുത്ത് സ്വാതി മകനേയും കൂട്ടി അകത്തേക്ക് നടന്നു.

മേശപ്പുറത്ത് പാൽ ഗ്ലാസ് അടയ്ക്കാതെ വച്ചിട്ടുണ്ട്. മനസ്സിലേക്ക് ദേഷ്യം ഇരച്ചുകയറിയെങ്കിലും യാതൊരു ഭാവവ്യത്യാസവുമില്ലാതെ സ്വാതി ബാഗ് സോഫയിൽ വച്ചു.

“സന്ദീപ് അറ്റ്ലീസ്റ്റ് ആ ഗ്ലാസ് ഒന്നടച്ചുവയ്ക്കാമായിരുന്നു. ഞാൻ വരാൻ വൈകുമെന്നറിയില്ലേ... നേരമെത്രയായി. ഇവൻ ഭക്ഷണം കഴിച്ചോ, പാൽ കുടിച്ചോ, യൂണിഫോം മാറിയോ എന്നൊക്കെ ശ്രദ്ധിക്കാമായിരുന്നില്ലേ....”

പത്രത്താളുകളിൽ നിന്നും മുഖമുയർത്തി സന്ദീപ് രൂക്ഷമായൊന്ന് നോക്കി.

“കുട്ടിയെ നോക്കാനല്ലേ ആയയെ വച്ചിരിക്കുന്നത്. ഇനിയിപ്പോ ആ ജോലി കൂടി ഞാനേറ്റെടുക്കണമെന്നാണോ പറയുന്നത്?” സന്ദീപിന്‍റെ സ്വരം കനത്തു.

“പിന്നെ ഞാനെന്തു ചെയ്യാനാ? നാലഞ്ചു ദിവസം കഴിഞ്ഞാൽ ആയയിങ്ങു വരില്ലേ, അതുവരെയുള്ള കാര്യമല്ലേ.” ഇടയ്ക്ക് സ്വാതി സംസാരം നിർത്തി മകനെ അടുത്ത് വിളിച്ചിരുത്തി പാലും ബിസ്ക്കറ്റും നൽകി.

സന്ദീപ് വീണ്ടും പത്ര വായനയിൽ മുഴുകിയിരിക്കുന്നത് കണ്ട് സ്വാതിയുടെ സങ്കടം ഇരട്ടിച്ചു. ഇനിയും... എത്ര നാൾ ഇതൊക്കെ സഹിക്കണം. സന്ദീപ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുമെന്നും തനിക്കൊരു കൈത്താങ്ങാകുമെന്നും പ്രതീക്ഷ വേണ്ട. വിവാഹത്തിന്‍റെ ആദ്യനാളുകൾ എത്ര മനോഹരമായിരുന്നു. സ്വർണ്ണവർണ്ണമുള്ള പകലുകൾ... നിലാവുള്ള രാത്രികൾ... അന്നൊക്കെ സന്ദീപ് തന്നോട് നല്ല വാക്കുകൾ മാത്രമേ സംസാരിച്ചിട്ടുള്ളു. സദാ പ്രശംസകൊണ്ട് മൂടിയിരുന്നു. ചിരിയുടെ അലകൾ വീടിനെ പ്രകമ്പനം കൊള്ളിച്ചിരുന്നു. ജീവിതം എത്ര പെട്ടെന്നാണ് തനിക്കു മുന്നിൽ ഇരുണ്ട താളുകൾ തുറന്നു വെച്ചത്. ഇപ്പോൾ ക്രോധത്തിന്‍റെ മുഴക്കമാണ് ചുവരുകളെ വിറകൊള്ളിക്കുന്നത്. സന്തോഷത്തിന്‍റെ സുഗന്ധം പാടെ മാഞ്ഞിരിക്കുന്നു. വല്ലാത്തൊരു ശൂന്യത. ഇതൊക്കെ കണ്ട് ഭയന്നാകണം കിച്ചു നിശ്ശബ്ദനായത്.

പ്രശംസിച്ചില്ലെങ്കിലും വേണ്ടായിരുന്നു. സന്ദീപിന്‍റെ കുത്തി നോവിച്ചുള്ള സംസാരമാണ് സഹിക്കാൻ വയ്യാത്തത്. എന്തൊക്കെയാണ് മനസ്സിൽ മെനഞ്ഞുകൂട്ടുന്നത്... സന്ദീപ് മാറിയിരിക്കുന്നു. മുമ്പൊക്കെ വാക്കുകളിൽ മാത്രം ഒതുങ്ങിയിരുന്ന ദേഷ്യം ഇന്ന് അടിപിടിയിൽ കലാശിക്കാറുണ്ട്. ഊണ് കഴിക്കാനുള്ള സമയമായി, മകന് ബിസ്ക്കറ്റും ചിപിസുമൊന്നും കൊടുക്കേണ്ടെന്ന് സന്ദീപിന്‍റെ അമ്മയോട് പറഞ്ഞെന്ന നിസ്സാരകാര്യത്തിന് വീട് തന്നെ കുലുങ്ങും വിധമല്ലേ ദേഷ്യപ്പെട്ടത്.

ഇത്ര ദേഷ്യപ്പെട്ട് സന്ദീപിനെ ഇതിന് മുമ്പ് കണ്ടിട്ടില്ല. ബിസ്ക്കറ്റുംചിപ്സും വച്ചിരുന്ന പ്ലേറ്റ് എറിഞ്ഞുടയ്ക്കുന്ന ശബ്ദം കേട്ട് മുകളിലത്തെ നിലയിലെ ആന്‍റി ഓടിയെത്തി. അവസാനം കിച്ചുമോനാണ് പ്ലേറ്റ് ഉടച്ചതെന്ന് നുണ പറഞ്ഞ് ഒഴിയേണ്ടിവന്നു.

എപ്പോഴും മകനാണ് ഞങ്ങളുടെ വഴക്ക് അവസാനിപ്പിക്കുന്നത്. കരയും അല്ലെങ്കിൽ പപ്പ മമ്മിയെ ഉപദ്രവിക്കരുതെന്ന് പറയും. വീട്ടുകാര്യങ്ങൾ, ഷോപ്പിംഗ് എന്നുവേണ്ട കിച്ചുവിന്‍റെ പഠനവും ഡോക്ടറെ കാണിക്കലുമൊക്കെ തന്‍റെ മാത്രം ഉത്തരവാദിത്തമായി ഒതുങ്ങിയിരിക്കുന്നു. എന്തൊക്കെ ചെയ്താലും സന്ദീപ് ഒട്ടും തൃപ്തനല്ല. ചിരി തന്നെ കടം കൊണ്ടപോലെയാണ്.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...