ഭർത്താവിന്‍റെ വീട്ടിലെ ഇടുങ്ങിയ അടുക്കളയിൽ വിഭയ്ക്ക് കടുത്ത വിമ്മിഷ്ടം തോന്നി. അവിടെ വെളിച്ചമോ വായുവോ ഉണ്ടായിരുന്നില്ല. എത്ര കാലമായി ഇങ്ങനെ... അടുക്കള ഒന്ന് നന്നാക്കാൻ ഭർത്താവ് സുധീറിനോട് പല പ്രാവശ്യം ആവശ്യപപ്പെട്ടിട്ടുണ്ട്. അതെങ്ങനെ വല്ലപ്പോഴും ഒന്ന് അടുക്കളയിൽ കയറി വല്ലതും ചെയ്താലല്ലേ അവിടത്തെ വിഷമം മനസിലാകൂ.

“വിഭാ, ചായ കൊണ്ടുവരൂ” സുധീർ വീട്ടിൽ വന്നു കയറി അച്ഛന്‍റെ അടുത്ത് ഇരുന്ന ശേഷം ഭാര്യയോട് വിളിച്ചു പറഞ്ഞു. എന്നിട്ട് പപ്പയോടു തുടർന്നു.

“പപ്പാ, നോക്കൂ, നാല് മുറികളുടെ ഡിസൈൻ. പിന്നെയും ഉണ്ട് ചില സ്പെഷ്യൽ ഇടങ്ങൾ...” സുധീർ ആകാംക്ഷയോടെ സ്കെച്ച് മാപ്പ് അച്ഛന്‍റെ മുന്നിൽ വച്ചു പറഞ്ഞു.

“ശരി, ഡ്രോയിംഗ് റൂമിന്‍റെ വലുപ്പം എന്താണെന്ന് എന്നോട് പറയൂ? അത് ചെറുതായിരിക്കരുത്. പകൽ മുഴുവൻ അവിടെ ഇരിക്കാനുള്ളതാ.” അച്ഛൻ മാപ്പിൽ നോക്കി പറഞ്ഞു.

“ഏയ് പപ്പാ, ഇത് നോക്കൂ, ഇത് 15 / 15 ആണ്. സൂക്ഷിച്ചു നോക്കൂ. 2 കിടപ്പുമുറികൾ 14/14, 12/12. ഇത് കൊള്ളാമല്ലേ.” സുധീറിന്‍റെ സ്വരത്തിൽ വേറിട്ട ഒരു മുഴക്കം ഉണ്ടായിരുന്നു.

“എല്ലാം നന്നായി. പ്ലോട്ടിന്‍റെ പണി ഇപ്പോൾ തന്നെ തുടങ്ങൂ. ഈ കുഞ്ഞു വീട്ടിൽ നിന്ന് പുറത്തുകടക്കണം” അച്ഛൻ പറഞ്ഞു.

“അടുക്കളയുടെ വലിപ്പം എന്താണ്?” വിഭ ചോദിച്ചു.

“ഏയ് , നീ ആദ്യം ചായ എടുക്ക്. ഞാൻ വളരെ ക്ഷീണിതനാണ്” സുധീർ പറഞ്ഞു. വിഭ സുധീറിനും അമ്മായിയപ്പനും ചായ കൊടുത്തു, എന്നിട്ട് മാപ്പ് നോക്കാൻ തുടങ്ങി.

“8 / 8 അടുക്കള വളരെ ചെറുതായിരിക്കും” വിഭ പറഞ്ഞു.

“8 /8 അടുക്കള അത്ര ചെറുതല്ല, അടുക്കളയിൽ കട്ടിൽ വയ്ക്കണോ, ഭക്ഷണം പാകം ചെയ്താൽ പോരെ” ചായ കുടിക്കുന്നതിനിടയിൽ സുധീർ പറഞ്ഞു.

“ഞാൻ എന്‍റെ ദിവസം മുഴുവൻ അവിടെ ചെലവഴിക്കുന്നു, അതറിയാമോ?  ആ ചൂടിൽ ഒരാൾ ശ്വാസംമുട്ടുന്നത് എങ്ങനെയെന്ന് നിങ്ങൾക്കറിയില്ലേ?'' വിഭയുടെ സ്വരത്തിൽ സങ്കടമുണ്ടായിരുന്നു.

“അമ്മ തന്‍റെ ജീവിതം മുഴുവൻ ഈ 6/6 അടുക്കളയിൽ ചെലവഴിച്ചു. ചെറിയ അടുക്കളയെക്കുറിച്ച് അമ്മ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല” സുധീർ പ്രകോപിതനായി പറഞ്ഞു.

“കുറച്ച് നേരം ആ ചൂടിൽ നിന്നു നോക്ക്. ഞാൻ പരാതി പറയുകയാണോ അതോ എന്‍റെ പ്രശ്‌നങ്ങൾ പെരുപ്പിക്കുന്നതനോ എന്ന് നിങ്ങൾ തന്നെ മനസ്സിലാകും” വിഭ പറഞ്ഞു.

“കൂടുതൽ ഡ്രാമ വേണ്ട. എന്‍റെ ജോലി തടസ്സപ്പെടുത്തരുത്. ഇപ്പൊ മാപ്പ് റെഡിയായി.” സുധീർ ദേഷ്യത്തോടെ പറഞ്ഞു.

“എങ്കിൽ മാപ്പ് ശരിയാക്കൂ. ഞാൻ പരാതിപ്പെട്ടില്ലെങ്കിൽ നിങ്ങൾ അത് എങ്ങനെ അറിയാനാണ്? കൂട് പോലെയുള്ള ഈ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യാൻ ഏറെ ബുദ്ധിമുട്ടുണ്ട്.“

“ഒരു പുതിയ വീട് പണിതാൽ അടുക്കള വിശാലമാക്കുമെന്ന് ഇത്ര കാലം ഞാൻ ചിന്തിച്ചു“ ഇതുവരെ മിണ്ടാതിരുന്ന സുധീറിന്‍റെ അമ്മ പറഞ്ഞു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...