വണ്ണം തോന്നിപ്പിക്കാത്ത വസ്ത്രധാരണം

ഹൊ ഈ നശിച്ച വണ്ണം കാരണം ഒരു മോഡേൺ വേഷം പോലും ട്രൈ ചെയ്യാൻ കഴിയുന്നില്ലല്ലോ… തടിയുള്ളവരിൽ ഭൂരിഭാഗം പേരും പരാതിപ്പെടാറുണ്ട്. പ്രത്യേകിച്ചും പുറമേക്ക് തള്ളി നിൽക്കുന്ന വയറാണ് ഈ സങ്കടത്തിനുള്ള പ്രധാന കാരണം. ചിലർ വ്യായാമം ചെയ്‌ത് വണ്ണം നിയന്ത്രിക്കുമെങ്കിലും മറ്റ് ചിലർക്കതിന് കഴിയാതെ പോകുന്നു. ഈ സാഹചര്യത്തിൽ മനസ്സിനിണങ്ങിയ വേഷം അണിയുകയെന്നത് അവരെ സംബന്ധിച്ച് പേടിസ്വപ്‌നമായി മാറുന്നു.

വണ്ണം കുറയ്‌ക്കാനാവുന്നില്ലെങ്കിൽ ഉചിതമായ വസ്‌ത്രധാരണത്തിലൂടെ സ്വന്തം ലുക്കിൽ മാറ്റം വരുത്തണം. അമിതവണ്ണക്കാർക്കായി സവിശേഷ രീതിയിൽ ഡ്രസ് ഡിസൈൻ ചെയ്യുന്ന ചെന്നൈയിലെ ഫാഷൻ ഡിസൈനർ ടീന വിൻസെന്‍റ് പറയുന്നതിങ്ങനെ.

“അമിതവണ്ണക്കാർ സ്വന്തം ഉയരം, ഭാരം, നിറം എന്നിവയനുസരിച്ച് വസ്‌ത്രങ്ങൾ തെരഞ്ഞെടുക്കുകയാണെങ്കിൽ വണ്ണം വിദഗ്‌ദ്ധമായി മറയ്‌ക്കാനാവും. ഒപ്പം പ്രായത്തെയും മറയ്‌ക്കാം.”

സ്‌കർട്ടും ഗാഗ്രയും

നിങ്ങളുടെ വ്യക്‌തിത്വത്തെ മികച്ചതാക്കാനോ വികലമാക്കാനോ കഴിയുന്ന വേഷമാണ് സ്‌കർട്ടും ഗാഗ്രയും. നല്ല ഉയരവും മാംസളമായ ശരീരവുമുള്ളവർ കുറുകെ വരകളുള്ള ഗാഗ്രയ്‌ക്കൊപ്പം അരക്കെട്ടു വരെ ഇറക്കമുള്ള കൈ ഇറക്കം കുറഞ്ഞതുമായ ചോളി ധരിക്കാം. സ്‌ട്രെയിറ്റ് കട്ട് സ്‌കർട്ടും അൽപം ഇറുക്കമുള്ള ടീ ഷർട്ടും ജാക്കറ്റും അണിയുകയാണെങ്കിൽ ശരീരത്തിൽ തള്ളിനിൽക്കുന്ന മാംസളമായ ഭാഗങ്ങൾ ഷെയ്പായി തോന്നിക്കും.

ട്യൂണിക് ടോപ്പ് ആന്‍റ് ജാക്കറ്റ്

ട്യൂണിക്കും ടോപ്പും ഇപ്പോഴത്തെ ഫാഷൻ ട്രെന്‍റാണ്. വണ്ണവും അൽപം കുടവയറുമുണ്ടെങ്കിൽ വൈഡ് നെക്കുള്ള ടോപ്പ് അണിയുന്നത് അനുയോജ്യമായിരിക്കും. അല്ലെങ്കിൽ നെക്കിന്‍റെ ആകൃതി അൽപം ഇറങ്ങിയതോ ചതുര ഷെയ്‌പ് ഉള്ളതോ ആവാം. സ്ലീവ്‌ലെസ് ടോപ്പ് ഒഴിവാക്കുക.

ടോപ്പ് തെരഞ്ഞെടുക്കുമ്പോൾ നെക്കിൽ ഡിസൈനർ ലേസുകളുള്ളവയായാൽ ഏറെ നന്ന്. പൊതുവെ ഡിസൈനർ ലേസ് വസ്‌ത്രത്തിന് താഴെ അരികിലായാണ് തുന്നിപിടിപ്പിക്കുക. എന്നാൽ ഇത് ടോപ്പിന് മുകൾഭാഗത്തായാൽ കാണുന്നവരുടെ ശ്രദ്ധയകലും. ടോപ്പ് അമിതമായി ലോംഗോ ഷോർട്ടോ ആവരുത്. മുട്ടറ്റം വരെ ലെങ്‌തുള്ള ടോപ്പായാൽ ശരീരഭാഗങ്ങൾ ശരിയായ വണ്ണം മറഞ്ഞിരിക്കും.

അമിതമായി ഇറുക്കമുള്ള ടോപ്പ് അണിയരുത്. അത്തരം വേഷങ്ങൾ അണിയാൻ താൽപര്യമുണ്ടെങ്കിൽ ശരീരത്തിന് ഷെയ്‌പ് പകരുന്ന ജാക്കറ്റ് ടോപ്പിന് മുകളിൽ അണിയാം.

അനാർക്കലി സ്യൂട്ട്, കുറുകെ വരകളുള്ള ഗാഗ്ര, എ കട്ടുള്ള കുർത്തി എന്നിവയൊരിക്കലും ധരിക്കരുത്. കുർത്തിയായാലും ടോപ്പായാലും തെരഞ്ഞെടുക്കുന്ന ഫാബ്രിക്ക് പ്രധാനമാണ്. ജോർജറ്റ്, ഷിഫോൺ, ലൈക്ര, സിൽക്ക്, കോട്ടൺ എന്നിവയിൽ നല്ല ഷെയ്‌പിൽ ട്യൂണിക്കോ ടോപ്പോ വാങ്ങിക്കുകയോ തയ്‌പിച്ചെടുക്കുകയോ ചെയ്യാം.

വെസ്‌റ്റേൺ ഫാഷനുകൾ അണിയുന്നവരാണെങ്കിൽ ലെതർ, ഡെനിം അല്ലെങ്കിൽ ഫ്‌ളക്സിബിൾ മെറ്റീരിയലിലുള്ള ജാക്കറ്റ് സ്‌കർട്ടിനൊപ്പം അണിയാം. തടിച്ച കാലുകളുള്ള നല്ല ഉയരമുള്ളവർ പെൻസിൽ സ്‌കർട്ടും മുട്ടിന് താഴെ കിടക്കുന്ന ജാക്കറ്റും ധരിക്കാം. ഈ രണ്ട് ഫാഷനുകളും വയറിനെ മറയ്‌ക്കുന്നതൊപ്പം വ്യക്‌തിത്വത്തിന് തിളക്കമേകുന്നു.

ജീൻസ് അല്ലെങ്കിൽ പാന്‍റ്

ഓരോരുത്തരുടേയും വ്യക്‌തിത്വത്തെ മാറ്റിമറിയ്‌ക്കുന്ന തരം വേഷമാണ് ജീൻസ്. എന്നാൽ സ്വന്തം ശരീരത്തിന്‍റെ ആകൃതിക്കനുസരിച്ച് ജീൻസ് ധരിച്ചില്ലെങ്കിൽ അത് വ്യക്‌തിത്വത്തെ വികലമാക്കും.

തടിച്ച തുടകളാണെങ്കിൽ ജീൻസ് ടൈറ്റായതോ സ്‌ട്രെയിറ്റായതോ തെരഞ്ഞെടുക്കാം. ഒപ്പം ഫാബ്രിക് കട്ടിയുള്ളതോ സ്‌ട്രെച്ചബിളോ ആകണം. കട്ടിയുള്ള ഫാബ്രിക് ശരീരത്തിനോട് അമർന്നിരിക്കുകയാണെങ്കിൽ വയറും അരക്കെട്ടും ഒതുക്കമുള്ളതാക്കും.

അരക്കെട്ടിൽ അമർന്നിരിക്കുന്ന ബൂട്ട്‌ലാഗ് ജീൻസോ (ബെൽബോട്ടം) അല്ലെങ്കിൽ ഫോർമൽ പാന്‍റോ അണിയാം. എന്നാൽ അമിത വലിപ്പമുള്ള ബെൽബോട്ടം ധരിക്കരുത്. അതണിഞ്ഞാൽ നിങ്ങൾക്ക് ഒന്നുകൂടി വണ്ണം തോന്നിപ്പിക്കും. നിങ്ങളുടെ ജീൻസോ പാന്‍റോ എ ഷെയ്‌പിൽ വരണം. ലോ വെയ്‌സ്‌റ്റ് ജീൻസ് വാങ്ങരുത്. അത് വണ്ണം തോന്നിപ്പിക്കും.

ഷെയ്‌പ് വിയർ

അസാധാരണമായ വണ്ണമുള്ള ശരീരത്തിന് ആകർഷണീയത പകരുന്ന വേഷമാണ് ഷെയ്‌പ് വിയർ. വസ്‌ത്രത്തിനടിയിൽ അണിയുന്നതാണിത്. എന്നാൽ ഇത് അടിവസ്‌ത്രമല്ല. തുടവണ്ണത്തെക്കുറിച്ച് ശരിയായ ആകൃതി പകരുന്നു ഷെയ്‌പ് വിയർ. ഇത് ധരിച്ച ശേഷമാണ് അതിന് മീതെ സ്‌കർട്ടോ മറ്റോ ധരിക്കുക. അതിനാൽ ശരീരവണ്ണം പുറമേക്ക് പ്രകടമാവുകയില്ല. ഉദരത്തെ ഒതുക്കി നിർത്തുന്ന ഷെയ്‌പ് വിയറുമുണ്ട്. ഒപ്പം അരക്കെട്ടിൽ നിന്നും തുടങ്ങി തുടകൾ വരെ ഒതുക്കുന്നവയുമുണ്ട്.

ഷെയ്‌പ് വിയർ എന്നും ധരിച്ചില്ലെങ്കിലും വിശേഷാവസരങ്ങളിൽ ധരിക്കാം. ശരീരത്തിന് ഒതുക്കമുണ്ടാക്കി ആകർഷണീയത പകരുന്നതിന് ഇത് സഹായകമാണ്. ഒപ്പം സ്വന്തം വ്യക്‌തിത്വത്തെ തിളക്കമുള്ളതാക്കുന്നു.

ശരീരാകർഷണീയത കൂട്ടാൻ ധാരാളം പണം ചെലവഴിക്കേണ്ടതില്ല. മറിച്ച് സ്വന്തം ശരീരത്തിനനുസരിച്ച് വസ്‌ത്രങ്ങൾ ഡിസൈൻ ചെയ്യുകയോ വസ്‌ത്രങ്ങൾ വാങ്ങുകയോ ചെയ്യാം. എപ്പോൾ ഷെയ്‌പിംഗ് നടത്തിയാലും സ്വന്തം ഉയരത്തിനും വണ്ണത്തിനും അനുസരിച്ചുള്ള വസ്‌ത്രങ്ങളും നിറങ്ങളും തെരഞ്ഞെടുക്കുക.

അരോമ തെറാപ്പി ചെയ്യൂ പിരിമുറുക്കം പടികടത്തൂ

മനസ്സിനും ശരീരത്തിനും ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഓയിൽ ടെക്‌നിക്കാണ് അരോമ തെറാപ്പി. ആധുനിക ജീവിതത്തിന്‍റെ ഓട്ടപാച്ചിലിനിടയിൽ ക്ഷീണം നിങ്ങളെ പിടുകൂടാറില്ലെ. ജോലി, വീട്ടിലെ കാര്യങ്ങൾ… അങ്ങനെ നൂറുകൂട്ടം ടെൻഷൻ ഉള്ളപ്പോൾ റീ ചാർജ് ആവാൻ അരോമ തെറാപ്പി ചെയ്‌താൽ മതി.

നമ്മുടെയൊക്കെ ജീവിതത്തിൽ സുഗന്ധത്തിനു വലിയ പങ്കുണ്ട്. നല്ല ഗന്ധം ഭാവനയെ ഉണർത്തും. ഉന്മേഷം നൽകും. ടെൻഷനടിച്ചിരിക്കുമ്പോൾ മനസ്സിനിഷ്‌ടപ്പെട്ട മണം കിട്ടിയാൽ മനസ്സും ശരീരവും ഉന്മേഷം കൈവരിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

രണ്ട് തരത്തിലുള്ള സുഗന്ധമാണുള്ളത്, ഒന്ന് ശരീരത്തിനുള്ളതും മറ്റൊന്ന് അന്തരീക്ഷം മനം മയക്കുന്നതാക്കാനുള്ളതും. ശരീരത്തിൽ സുഗന്ധം പകരുന്നതാണ് അരോമ തെറാപ്പി. ശരീരത്തിൽ പ്രയോഗിക്കാനുള്ള സുഗന്ധം തയ്യാറാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. അവ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അവ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് പഠിയ്‌ക്കാം. മനസ്സിനും ശരീരത്തിനും ആനന്ദം നൽകാം.

സ്‌പ്രേ ബോട്ടിൽ – 1

രണ്ടുതുള്ളി ടീ ട്രി ഓയിൽ, രണ്ടു തുള്ളി പാചൗലി ഓയിൽ, അര സ്‌പൂൺ ഡെഡ് സീ സാൾട്ട്, തിളപ്പിച്ച് ആറ്റിയ വെള്ളം ഒരു ഗ്ലാസ്സ്. ഇവ അലുമിനിയം/ കടും നിറത്തിലുള്ള സ്‌പ്രേ ബോട്ടിലിൽ നിറയ്‌ക്കുക. സൂര്യപ്രകാശം കടക്കാത്ത വിധത്തിലുള്ള സ്‌പ്രേ ബോട്ടിലിൽ ആവണമെന്നു മാത്രം. ഇനി ബോട്ടിൽ നന്നായി കുലുക്കുക. ഇത് ദിവസം രണ്ടുതവണ മുഖത്ത് സ്‌പ്രേ ചെയ്യിക്കാം. ഏകദേശം 15 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ ചർമ്മ സംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾക്ക് ശമനമുണ്ടാവും.

സ്‌പ്രേ ഉപയോഗങ്ങൾ

  • താരന്‍റെ ശല്യമുണ്ടെങ്കിൽ സ്‌കാൽപ്പിൽ സ്‌പ്രേ ചെയ്യാം.
  • മുഖക്കുരുവും അലർജിയുമുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യാം. ചൊറിച്ചിൽ, എരിച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്‌ഥതകൾക്ക് ശമനം ലഭിക്കും.
  • സന്ധിവേദനയുണ്ടെങ്കിൽ വേദനയുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യാം.
  • കാൽ വിരലുകൾക്കിടയിൽ വളം കടിയുള്ള ഭാഗത്ത് ഇത് സ്‌പ്രേ ചെയ്യാം.
  • എണ്ണമയമുള്ള ചർമ്മത്തിൽ ബോഡി സ്‌പ്രേയായി ഉപയോഗിക്കാം.
  • വേനലിൽ പൊതുവേ വിയർപ്പ് അധികമായിരിക്കുമല്ലോ? ഈ അവസരത്തിലും സ്‌പ്രേ ഉപയോഗിക്കാം.
  • ഇത് സാധാരണ ചർമ്മത്തിലും അപ്ലൈ ചെയ്യാം.

സ്‌പ്രേ ബോട്ടിൽ – 2

രണ്ടു തുള്ളി നരോലി (മ്മ൹ത്സഗ്ന₨ദ്ധ മ്പദ്ധ₨) ഓയിൽ ഒരു ഗ്ലാസ്സ് ചൂടാറിയ വെള്ളത്തിൽ ചേർത്ത് ഒരു കുപ്പിയിൽ നിറച്ച് നന്നായി കുലുക്കുക. ദിവസം രണ്ടുതവണ മുഖത്തും കൈകളിലും സ്‌പ്രേ ചെയ്യാം. ലോഷൻ ഒരു ബൗളിലെടുത്ത് ഇതിൽ സോഫ്‌റ്റ് ടവൽ/ടിഷ്യു പേപ്പർ മുക്കി മുഖവും കൈകളും തുടച്ചു വൃത്തിയാക്കുകയും ആവാം. ഇത് റൂം ഫ്രഷ്‌ണറായി കിടപ്പറയിൽ ഉപയോഗിച്ചാൽ നല്ല ഉറക്കം ലഭിക്കും. പതിവായ ഉപയോഗം മാത്രമേ ഫലം ചെയ്യൂ എന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

ദേഷ്യം, ടെൻഷൻ, ക്ഷീണം, പെട്ടെന്ന് അസ്വസ്‌ഥരാവുക, ഉറക്കക്കുറവ്, കൺഫ്യൂഷൻ, അമിത രക്‌തസമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഈ സ്‌പ്രേ  ഗുണം ചെയ്യും.

മികച്ച വേദന സംഹാരി

ചിലരുടെ ചർമ്മത്തിനു സംവേദന ക്ഷമതയേറെയായിരിക്കും. വാക്‌സിംഗിനും ത്രെഡിംഗിനും ശേഷമുള്ള എരിച്ചിൽ, വേദന, ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുക, ചർമ്മം ചുവന്നു തടിക്കുക എന്നിങ്ങനെ അസ്വസ്‌ഥതകളുണ്ടാവാം. ഇതൊഴിവാക്കാൻ ത്രെഡിംഗിനും വാക്‌സിംഗിനും മുമ്പും ശേഷവും ബോട്ടിൽ – 2 സ്‌പ്രേ ഉപയോഗിക്കാം. വാക്‌സിംഗ്, ത്രെഡിംഗ് ചെയ്‌ത ഭാഗത്ത് ഉപയോഗിക്കണമെന്നു മാത്രം.

പെഡിക്യൂർ, മാനിക്യൂർ

ഒരു ടബ്ബിൽ ചൂടുവെള്ളമെടുത്ത ശേഷം ഇതിൽ അല്‌പം ഡെഡ് സീ സാൾട്ട് രണ്ടോ- മൂന്നോ തുള്ളി ബേസിൽ/ യൂക്കാലിപ്‌സ് ഓയിൽ മിക്‌സ് ചെയ്യുക. ഇനി ഇതിൽ അല്‌പം ഷാംപൂവും ചേർക്കുക. ഇതിലേയ്‌ക്ക് കൈകാലുകൾ മുക്കി വയ്‌ക്കുക. ടവ്വലുപയോഗിച്ച് കൈകാലുകൾ മസാജ് ചെയ്യുക. ശരിയായി ഫലം ലഭിക്കണമെങ്കിൽ പതിവായി ഉപയോഗിക്കണമെന്നു മാത്രം.

അരോമ തെറാപ്പി എണ്ണകൾ

തുളസി : ഏകാഗ്രത നഷ്‌ടപ്പെടുക, വിഷാദം, മൂക്കടപ്പ്. തലക്കനം തോന്നുക, തൊണ്ടവേദന, ജലദോഷം, ഫ്‌ളൂ, ലോ/ ഹൈ രക്‌തസമ്മർദ്ദം എന്നിവയ്‌ക്ക് ശമനം വരുത്തുന്നതിനു തുളസി എണ്ണ ഗുണകരമാണ്.

യൂക്കാലിപ്‌സ് : ഇത് മൂത്ര തടസ്സം, ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്നും ശമനം നൽകും. വസൂരിക്കലകൾ വന്ന പാട്, ചർമ്മ സംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾ എന്നിവയും ദൂരീകരിക്കും.

കുരുമുളക് : പേശികളിലെ വേദന, പരിക്ക്, നീരുവീക്കം എന്നിവ ഒഴിവാക്കുന്നതിനു സഹായകരമാണ്.

ലെമൺ ഗ്രാസ് : റൂം ഫ്രഷ്‌ണർ ആയും കീടങ്ങളേയും പ്രാണികളേയും തുരത്താനുള്ള ക്രീമിലും ലെമൺ ഗ്രാസ് ഉപയോഗിക്കാറുണ്ട്. ഫ്രഷ്‌നസ്സ് നൽകാൻ ഇത് അനുയോജ്യമാണ്.

ഗ്രാമ്പൂ എണ്ണ : പല്ലുവേദന, ഛർദ്ദി, മനംപിരട്ടൽ എന്നീ അസ്വസ്‌ഥതകൾക്ക് ശമനം നൽകുമെന്നതിനു പുറമേ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും ഗ്രാമ്പൂ എണ്ണ ഫലപ്രദമാണ്.

നീലഗിരി : തലവേദന ശമിപ്പിക്കുന്നതിനും മസാജിംഗ് പോലുള്ള ആവശ്യങ്ങൾക്കുമാണ് ഈ എണ്ണ ഉപയോഗിക്കുന്നത്.

ജെറേനിയം എണ്ണ : ജെറേനിയം എണ്ണ ആന്‍റിസെപ്‌റ്റിക്കായി ഉപയോഗിക്കാറുണ്ട്. അമിത രക്‌തസ്രാവം തടയുന്നതിനു സഹായകരമാണ്.

ജാസ്‌മിൻ, ചന്ദനം : കുളിർമ്മ നൽകുന്നതിനാൽ ഇവ രണ്ടും റൂം ഫ്രഷ്‌ണറായി ഉപയോഗിക്കാറുണ്ട്. ഉണർവ്വും പ്രസരിപ്പും നൽകും.

ലാവൻഡർ എണ്ണ : ഇത് തലവേദന, മൈഗ്രേൻ തുടങ്ങിയ അസ്വസ്‌ഥതകളിൽ നിന്നും ആശ്വാസം നൽകും. ലാവൻഡർ എണ്ണ പൊള്ളലേറ്റ ഭാഗത്ത് ആന്‍റിസെപ്‌റ്റിക്കായും ഉപയോഗിക്കാറുണ്ട്. ഉറക്കക്കുറവ് അലട്ടുന്നവർ ഈ എണ്ണ ഉപയോഗിക്കുന്നതു ഫലപ്രദമായിരിക്കും. ശരിയായ ഉറക്കം ലഭിക്കും.

ലെമൺ ഓയിൽ : വിഷാദം മാറ്റി ഫ്രഷ്‌നസ്സ് പകരുമെന്നത് ഇതിന്‍റെ സവിശേഷതയാണ്. ടെൻഷൻ, ആഘാതം, വിഷാദം, ഭീതി എന്നിവ മൂലമുണ്ടാകുന്ന ഉറക്കക്കുറവിൽ നിന്നും ആശ്വാസം നൽകും.

ടി ട്രീ / തേയില എണ്ണ : ടീ ട്രി ഓയിൽ നല്ലൊരു ആന്‍റിസെപ്‌റ്റിക്കാണ്. വായ്‌നാറ്റം അകറ്റുന്നതിനും ഈ എണ്ണ ഫലപ്രദമാണ്.

തൈം ഓയിൽ : (സ്സ*ത്നണ്ഡ൹ മ്പദ്ധ₨) ക്ഷീണം, ഭയം, ടെൻഷൻ അകറ്റും.

യോറൊ എണ്ണ : (ൺന്റത്സത്സഗ്നന്ദ മ്പദ്ധ₨) നീര്, തണുപ്പ്, ഇൻഫ്‌ളുവെൻസ എന്നീ പ്രശ്നങ്ങൾ മാറിക്കിട്ടും.

റോസ് മെരി ഓയിൽ : റിലാക്‌സേഷൻ നൽകും, ദഹനത്തിനു അത്യുത്തമമാണ്. ഉറക്കക്കുറവ്, തന്തുക്കളിലുണ്ടാവുന്ന പ്രശ്നങ്ങൾ, വലിച്ചിൽ, വിഷാദം, തലവേദന, മനംപിരട്ടൽ, ആസ്‌തമ, ലൈംഗിക താൽപര്യമില്ലായ്‌മ എന്നീ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു സഹായകരമാണ്.

പൊതിന: ഉണർവ്വും ഫ്രഷ്‌നസ്സും നൽകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഭക്ഷണത്തിൽ സൾഫർ അനിവാര്യമാണ്. അതിനാൽ ഭക്ഷണത്തിൽ സവാള, കാബേജ്, ബ്രോക്കോളി എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം.
  • മുഖത്ത് ക്രീം പുരട്ടുന്ന ശീലമുള്ളവർ രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകുക.
  • ഒരു നേരം നന്നായി ഭക്ഷണം കഴിക്കുന്നതിൽ തെറ്റില്ലെന്ന് കരുതി രാത്രി വാരിവലിച്ച് ഭക്ഷണം കഴിക്കരുത്.
  • ധാരാളം വെള്ളം കുടിക്കുക. ദിവസം ചുരുങ്ങിയത് 3- 4 ലിറ്ററെങ്കിലും.
  • വറുത്തതും പൊരിച്ചതുമായ ഭക്ഷ്യവസ്‌തുക്കൾ ഒഴിവാക്കണം.
  • വേനൽക്കാലത്ത് കഴിവതും ദ്രവരൂപത്തിലുള്ള വസ്‌തുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
  • ത്രെഡിംഗിനു ശേഷം ചർമ്മത്തിൽ മുറിവുണ്ടായിട്ടുണ്ടെങ്കിൽ കുറഞ്ഞത് ഒരാഴ്‌ചയെങ്കിലും സ്‌കിൻ ടോണർ ത്രെഡിംഗ് ചെയ്‌ത ഭാഗത്ത് പുരട്ടുക. അല്ലാത്ത പക്ഷം ഈ ഭാഗത്തെ സ്‌കിന്നിൽ കുരുക്കൾ പ്രത്യക്ഷപ്പെടാനും കരിവാളിപ്പുണ്ടാവാനും സാധ്യതയുണ്ട്. സൗന്ദര്യവും ആരോഗ്യവും കാക്കുന്നതിനു ഈയൊരു മുന്നൊരുക്കം നല്ലതാണ്.

അരോമ തെറാപ്പി ഫേഷ്യൽ

റിലാക്‌സേഷനും കുളിർമ്മയും പ്രദാനം ചെയ്യുന്ന ഒരു ഫേഷ്യലാണിത്. ഇതിലടങ്ങിയ അരോമ ഓയിൽ ഉദാ: ലാവൻഡർ, കാമോമൈൽ (ങ്കന്റണ്ഡണ്ഡഗ്നണ്ഡദ്ധ₨൹), ടീട്രി ഓയിൽ ചർമ്മത്തിൽ ആഴത്തിലിറങ്ങി മസാജ് ചെയ്‌ത് രക്‌തയോട്ടം വർദ്ധിപ്പിച്ച് ചർമ്മത്തിലടങ്ങിയ വിഷാംശം പുറന്തള്ളുന്നു. 15 ദിവസം കൂടുമ്പോൾ ഫേഷ്യൽ ചെയ്യാം. ചർമ്മത്തിനു ഏറെ ഗുണകരമായ ഈ ഫേഷ്യൽ പ്രായഭേദമെന്യ ആർക്കും ചെയ്യാം.” ബ്യൂട്ടി എക്‌സ്‌പെർട്ട് ഡോ.നിധി പറയുന്നു.

ഫേഷ്യൽ ചെയ്യുന്ന അവസരത്തിൽ സ്‌റ്റീമർ ഉപയോഗിക്കുന്നുവെങ്കിൽ ഇത് മുഖത്തു നിന്നും 14 ഇഞ്ച് ദൂരെ വയ്‌ക്കണം. സ്‌ക്രബ്ബിനും സ്‌റ്റീമിനും ശേഷം രോമകൂപങ്ങൾ തുറക്കും. അതിനുശേഷം ഉചിതമായ ഫേയ്‌സ് മാസ്‌ക് ഉപയോഗിക്കുമ്പോൾ ഇവ താനെ അടയും.

ഫേഷ്യലിനു ശേഷം

ഫേഷ്യലിനു ശേഷം മുഖം സോപ്പ് ഉപയോഗിച്ച് കഴുകരുത്. ഫേഷ്യൽ ചെയ്ത ശേഷം മുഖത്ത് കുരുക്കൾ പ്രത്യക്ഷപ്പെടുന്നുവെങ്കിൽ ഫേഷ്യൽ സ്‌കിൻ ടോണിനു അനുയോജ്യമല്ലെന്നു മനസ്സിലാക്കാം. ചർമ്മത്തിന്‍റെ സ്വഭാവം അറിഞ്ഞ് ഫേഷ്യൽ ചെയ്യുന്നതാണ് അഭികാമ്യം. രാത്രി ക്രീം/ മോയ്‌സ്‌ചറൈസർ പുരട്ടി ഉറങ്ങരുത്. മുഖക്കുരുവുണ്ടാകാം. ഇത്തരം ചർമ്മ പ്രശ്നങ്ങളുള്ളവർ അരോമ സ്‌പ്രേ ബോട്ടിൽ- 1 ഉപയോഗിക്കുക.

യൂസ്ഡ് കാർ, ലാഭത്തിൽ ഓടും

ഒരു കാർ വാങ്ങുകയെന്നത് അനിലിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. പണം സ്വരൂപിച്ച് വാങ്ങിയ വാഹനം യൂസ്‌ഡ് കാർ ഷോറൂമിൽ നിന്നാണ്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ വാഹനത്തിന് പലവിധ തകരാറുകളും ഉണ്ടായി. സർവീസിങ്ങിനായി നല്ലൊരു തുകയും ചെലവു വന്നു.

മതിയായ ഗ്യാരണ്ടി ഉറപ്പു നൽകുന്ന അംഗീകൃത ഷോറൂമിൽ നിന്നു വാഹനം തെരഞ്ഞെടുത്തിരുന്നുവെങ്കിൽ ഈ അവസ്‌ഥ ഒഴിവാക്കാമായിരുന്നു…

വാഹനം തെരഞ്ഞടുക്കാൻ ഒരുങ്ങുമ്പോൾ പലവിധ ചിന്തകളാവും മനസ്സിലേക്കോടിയെത്തുക. ബജറ്റ് എങ്ങനെ, പുതിയതോ സെക്കഹാന്‍റോ, രേഖകളെല്ലാം കൃത്യമായിരിക്കുമോ, ആക്‌സിഡന്‍റിൽ പെട്ടതായിരിക്കുമോ എന്നീ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരും.

ഇപ്പോൾ മിക്ക വാഹന വിതരണ ഡീലർമാരും യൂസ്‌ഡ് കാർ ഷോറൂമുകൾ വ്യാപകമായി ആരംഭിച്ചതോടെ സാധാരണക്കാർക്കു പോലും കാർ എന്ന സ്വപ്നം യാഥാർത്ഥ്യമായിരിക്കുകയാണ്. നിരവധിയാളുകൾ ഇത്തരം ഷോറൂമുകളിൽ നിന്നും വാഹനം സ്വന്തമാക്കുന്നു. സെക്കന്‍റ് ഹാന്‍റ് വാഹനങ്ങൾക്കും ഫിനാൻസ് സൗകര്യം ലഭിക്കുമെന്നതിനാൽ ഇഷ്‌ട വാഹനം വാങ്ങാം.

കാർ വാങ്ങുവാൻ തീരുമാനിക്കുമ്പോൾ കുടുംബത്തിലെ അംഗങ്ങളുടെ എണ്ണവും തങ്ങളുടെ ആവശ്യവുമെല്ലാം കണക്കിലെടുക്കേണ്ടതാണ്. ഇടത്തരം കുടുംബമാണെങ്കിൽ ചെറു വാഹനങ്ങൾ തന്നെയാണ് അനുയോജ്യം. ഡ്രൈവിംഗിൽ നല്ല പരിചയം വന്നതിനു ശേഷം പുതിയ വാഹനത്തിലേക്ക് മാറുന്നതാണ് ഉചിതം.

തെരഞ്ഞെടുക്കുമ്പോൾ

അഞ്ചുലക്ഷം വില വരുന്ന ഒരു കാർ രണ്ടര ലക്ഷത്തിനു ചിലപ്പോൾ ലഭിച്ചേക്കാം. പക്ഷേ ഇത്തരം വാഹനങ്ങളുടെ പാർട്‌സുകൾ ലഭിക്കുവാൻ പ്രയാസകരമാണ്. അഥവാ കിട്ടണമെങ്കിൽ നല്ലൊരു തുക മുടക്കേണ്ടിയും വരും. ഇവയുടെ മൈലേജും കുറവായിരിക്കും. ഇന്ധനച്ചെലവ്, മെയിന്‍റനൻസ് എന്നിവയൊക്കെ ബജറ്റ് താളം തെറ്റിക്കും.

അധികം ഉപയോഗമില്ലെങ്കിൽ പെട്രോൾ എഞ്ചിൻ തെരഞ്ഞെടുക്കുന്നതാവും നല്ലത്. പ്രതിമാസം രണ്ടായിരത്തിലധികം കിലോമീറ്റർ പോകുന്നവരാണെങ്കിൽ മാത്രമേ കൂടിയ വാഹനങ്ങൾ വേണ്ടൂ. പെട്രോൾ കാറിനേക്കാൾ ഡീസൽ കാറിനു വില കൂടുതലും ആയിരിക്കും.

സെക്കന്‍റ് ഹാന്‍റ് ഡീസൽ എഞ്ചിനാണെങ്കിൽ ശ്രദ്ധിക്കണം. ഇത് വളരെയധികം ഉപയോഗിച്ചതാകാൻ സാദ്ധ്യതയേറെയാണ്. ഇതിന്‍റെ പരിപാലന ചെലവും അധികമാണ്. നിങ്ങൾ തെരഞ്ഞെടുക്കുന്ന കാറിന് ഡീലർ നൽകുന്ന വിൽപനാനന്തര സേവനങ്ങളും വ്യവസ്‌ഥകളും പ്രത്യേകം മനസ്സിലാക്കുകയും വേണം.

യൂസ്‌ഡ് കാർ ഷോറൂമുകൾ

നല്ലൊരു സെക്കന്‍റ് ഹാന്‍റ് വാഹനം തെരഞ്ഞെടുക്കുവാൻ ഇപ്പോൾ നിരവധി മാർഗ്ഗങ്ങളുണ്ട്. മാരുതി, ഹുണ്ടായ്, മഹീന്ദ്ര എന്നിവയ്‌ക്കെല്ലാം തന്നെ ഷോറൂമുകളോടൊപ്പം സെക്കന്‍റ് ഹാന്‍റ് ഔട്ട്‌ലറ്റുകളുമുണ്ട്. ഇവിടെ നിന്നും ബജറ്റിനനുസരിച്ചുള്ള വാഹനം കണ്ടെത്താം.

പത്തു വർഷത്തിൽ താഴെ പഴക്കമുള്ള വാഹനങ്ങളായിരിക്കും യൂസ്‌ഡ് കാർ ഷോറൂമുകളിൽ ഉണ്ടാവുക. ഇവ നിശ്ചിത വാറന്‍റിയോടുകൂടിയാണ് ആവശ്യക്കാർക്ക് നൽകുന്നത്. വിൽപനാനന്തര സേവനമായി സർവ്വീസുകളും വാഗ്‌ദാനം ചെയ്യാറുണ്ട്.

അറ്റകുറ്റപ്പണികൾ തീർത്ത വാഹനങ്ങളായിരിക്കും ഇത്തരം ഷോറൂമുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽപെട്ട വാഹനങ്ങൾ ഇവിടങ്ങളിൽ ഉണ്ടായിരിക്കുകയുമില്ല. വാങ്ങുമ്പോൾ ചെയ്യേണ്ടതായ രേഖകളും അവർ ശരിയാക്കി തരും. എന്നാൽ മാർക്കറ്റ് വിലയേക്കാൾ പത്തുശതമാനം അധിക വിലയായിരിക്കും ഈടാക്കുക.

പരസ്യങ്ങളും പരിചിതരും

പരിചയത്തിലുള്ള വ്യക്‌തികളിൽ നിന്നും വാഹനം വാങ്ങുവാൻ എളുപ്പമായിരിക്കും. വണ്ടിയെ സംബന്ധിച്ചുള്ള യഥാർത്ഥ വിവരങ്ങൾ നേരിട്ട് ചോദിച്ചു മനസ്സിലാക്കുകയും ചെയ്യാം. വാഹനത്തിന്‍റെ സാമ്പത്തിക ബാദ്ധ്യത, ഇൻഷുറൻസ്, ടാക്‌സ് സംബന്ധമായ വിവരങ്ങളും മനസ്സിലാക്കണം. വാഹനം അധികം ഓടിയിട്ടുള്ളതാണോ, അപകടത്തിൽ പെട്ടിട്ടുള്ളതാണോ എന്നീ കാര്യങ്ങളും അറിയണം. കാറുടമയുടെ വിവരങ്ങളും അന്വേഷിച്ചു മനസ്സിലാക്കാവുന്നതാണ്. വാടകയ്‌ക്ക് കൊടുത്തിരുന്ന വാഹനമാണെങ്കിൽ കഴിയുന്നതും ഒഴിവാക്കുക.

വണ്ടി കാണുന്ന അവസരത്തിൽ അതിന്‍റെ ടയറുകൾ കണ്ടീഷനാണോ എന്ന് ആദ്യം അറിയണം. ടയറൊന്നിന് ഏകദേശം 2500 രൂപയോളം വിലവരും. അപ്പോൾ സ്‌റ്റെപ്പിനിയടക്കം അഞ്ച് ടയറുകളും മാറ്റേണ്ടി വരികയാണെങ്കിൽ വിലയിൽ എത്രമാത്രം മാറ്റമുണ്ടാവുമെന്ന് ഊഹിക്കാമല്ലോ. അതുപോലെ തന്നെയാണ് ബാറ്ററിയും. മൂന്നു വർഷമാണ് ഒരു കാറിന്‍റെ ബാറ്ററിയുടെ ആയുസ് പറയുന്നത്. ബാറ്ററിയുടെ നിർമ്മാണ തീയതിയിൽ നിന്ന് ഇത് തിരിച്ചറിയാനാവും. പഴയതാണെന്ന് വ്യക്‌തമായാൽ അതിന്‍റെ വില ഇളവ് ചെയ്യുവാൻ ആവശ്യപ്പെടാം. പത്രപരസ്യങ്ങൾ വഴി വിൽക്കുന്നയാളുമായി നേരിട്ട് വാഹന ഇടപാട് നടത്താനാവും. വിലയിൽ ഭേദഗതി വരുത്തുവാൻ എളുപ്പമാണ്.

ഷോറൂമിലെത്തുമ്പോൾ

ഒരു വാഹനം കാണുമ്പോൾ തന്നെ അത് ഉപയോഗിച്ചിരുന്ന രീതി മനസ്സിലാക്കാനാവും. വണ്ടിയിൽ പോറലുകളോ ചളുക്കുകളോ മറ്റോയുണ്ടോയെന്ന് പെട്ടെന്ന് തിരിച്ചറിയാം. വണ്ടിയുടെ ഡോർ ശ്രദ്ധിച്ചാൽ തുരുമ്പ് കയറിയിട്ടുണ്ടോയെന്ന് പെട്ടെന്ന് മനസ്സിലാക്കാം. റീ പെയിന്‍റിംഗ് ചെയ്‌ത വാഹനമാണോയെന്ന് അറിഞ്ഞിരിക്കുക. പകൽ സമയത്ത് വാഹനം കാണാൻ പോകുന്നതാണ് നല്ലത്.

വണ്ടി നിരപ്പായ പ്രതലത്തിൽ നിർത്തിയിട്ടശേഷം നിരീക്ഷിക്കാം. ഏതെങ്കിലും വശത്തേക്ക് ചരിവോ മറ്റോ കാണുന്നുണ്ടോയെന്നു നോക്കുക. അങ്ങനെ തോന്നുന്നുണ്ടെങ്കിൽ സസ്‌പെൻഷൻ തകരാറുള്ളതാകണം. ബംബറുകളും മറ്റും കേടുപാടുകളില്ലാത്തതാണെന്ന് ഉറപ്പുവരുത്തുക. ഇതു മാറ്റി വയ്‌ക്കണമെങ്കിൽ നല്ലൊരു തുക ചെലവാക്കേണ്ടി വരും.

എഞ്ചിൻ പണി വന്നിട്ടില്ലാത്ത വണ്ടിയാണോയെന്നത് പ്രധാനമാണ്. വണ്ടിയുടെ ബോണറ്റ് ഉയർത്തി വച്ച് എഞ്ചിൻ ഭാഗം നിരീക്ഷിക്കാവുന്നതാണ്. ഡിപ് സ്‌റ്റിക് ഊരി എഞ്ചിൻ ഓയിലിന്‍റെ അവസ്‌ഥ മനസ്സിലാക്കാം. കറുത്തു കുറുകിയ അവസ്‌ഥയിലാണെങ്കിൽ യഥാസമയം സർവ്വീസ് നടത്താത്ത വണ്ടിയാണെന്ന് ഊഹിക്കാം. ടെയ്‌ൽ പൈപ്പിൽ നിന്നു വെള്ളപ്പുക വരുന്നുവെങ്കിൽ എഞ്ചിൻ പണി വന്നിരിക്കുന്ന അവസ്‌ഥയിലാണ് വാഹനം. കൂടാതെ അപ്‌ഹോൾസ്‌റ്ററി, ഡാഷ് ബോർഡ് എന്നിവയുടെ അവസ്‌ഥയും നിരീക്ഷിക്കണം. പവർ വിൻഡോ, സ്‌റ്റീരിയോ, ഇൻഡിക്കേറ്റർ, എസി, ഹെഡ് ലാംബ് എന്നിവയൊക്കെ പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

ഓടിയിട്ടുള്ള ദൂരം കാണിക്കുന്ന മീറ്ററായ ഓഡോ മീറ്റർ പരിശോധിക്കണം. പഴക്കത്തിനനുസരിച്ച് വാഹനം ഓടിയിട്ടുണ്ടോയെന്ന് ഇതിലൂടെ മനസ്സിലാക്കാം. ഇതിൽ കൃത്രിമം കാണിക്കാനുള്ള സാദ്ധ്യതകൾ ഉള്ളതിനാൽ പെട്ടെന്ന് വിശ്വാസത്തിലെടുക്കാതിരിക്കുക. പ്രതിവർഷം 5000 കിലോമീറ്റർ ഓടുന്ന വണ്ടി പത്തുവർഷം കഴിയുമ്പോൾ അമ്പതിനായിരം എത്തുമെന്ന് അറിയാമല്ലോ. എന്നാൽ മുപ്പതാണ് കാണിക്കുന്നതെങ്കിൽ മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്.

ചെറുവണ്ടികൾ തെരഞ്ഞെടുക്കുമ്പോൾ അമ്പതിനായിരം കി.മീയിൽ കുറഞ്ഞതാണു നല്ലത്. എന്നാൽ വലിയ വണ്ടികളാണെങ്കിൽ 80000 വരെ ഓടിയതായാലും പ്രശ്നമാകുന്നില്ല. ഇവയുടെ ഗിയറും ബ്രേക്കുമൊക്കെ കാര്യക്ഷമമാണെന്ന് ഉറപ്പാക്കേണ്ടതാണ്. ടെസ്‌റ്റ് ഡ്രൈവ് നടത്തിയാൽ ഒട്ടുമിക്ക കാര്യങ്ങളും പെട്ടെന്ന് മനസ്സിലാക്കാനാവും. നല്ലൊരു മെക്കാനിക്കിനെ കൂടെ കൂട്ടി വാഹനം കാണുകയാണെങ്കിൽ പോരായ്‌മകൾ വേഗം തിരിച്ചറിയാൻ കഴിയും.

രേഖകൾ കൃത്യമാകണം

 വാഹനത്തിന്‍റെ എല്ലാവിധ രേഖകളും കൃത്യമാണെന്ന് ഉറപ്പാക്കേണ്ടതാണ്. ഇതിൽ ആർസി ബുക്ക്, ഇൻഷുറൻസ് എന്നിവയൊക്കെ പ്രധാനപ്പെട്ടതാണ്. വണ്ടിയുടെ ഷാസി, ബോഡി നമ്പറുകൾ വണ്ടിയുമായി ഒത്തു നോക്കി മാറ്റമൊന്നുമില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. വാഹനം മുമ്പ് കൈമാറിയിട്ടുള്ളതാണെങ്കിൽ ആ വിവരങ്ങളും അറിയാവുന്നതേയുള്ളൂ. വണ്ടി രജിസ്‌റ്റർ ചെയ്‌തിരിക്കുന്ന ആർ.ടി.ഒ ഓഫീസിൽ നിന്നും ഇതു സംബന്ധിച്ച വിവരം ലഭിക്കും. വണ്ടിയുടെ യഥാർത്ഥ ബോഡികളും ആർസി ബുക്കിൽ രേഖപ്പെടുത്തിയിരിക്കും. റീ പെയിന്‍റിംഗ് ചെയ്‌തിട്ടുണ്ടോയെന്ന് ഇതിലൂടെ മനസ്സിലാക്കാനാവും. ഫിനാൻസ് സംബന്ധമായ ബാദ്ധ്യതകളൊന്നും ഇല്ലാത്ത വാഹനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Festival- സർപ്രൈസ് വിസിറ്റ്

സമയമില്ലായ്മ പരസ്പരം കാണാനും ബന്ധങ്ങൾ നിലനിർത്താനുമുള്ള അവസരം കുറയ്ക്കുന്നുണ്ട്. പക്ഷേ മൊബൈൽ ഫോൺ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായതോടെ ആളുകളുടെ കണക്ടിവിറ്റി കൂടിയിട്ടുണ്ട്. നേരിൽ കണ്ടില്ലെങ്കിലും വിളിച്ച് ക്ഷേമാന്വേഷണങ്ങൾ നടത്താവുന്നതേയുള്ളൂ. സോഷ്യൽ മീഡിയ സജീവമായതോടെ അകലം അത്ര തോന്നുകയില്ല ആർക്കും. കൂട്ടുകാരുടെ വീട്ടിൽ പോകുന്നതും മറ്റും കുറഞ്ഞെങ്കിലും അവരോടെല്ലാം നിത്യവും സംവദിക്കുന്നവരാണധികവും. എന്നാൽ ഈ ഉത്സവകാലത്ത് അവരെയെല്ലാം നേരിട്ട് പോയി കാണാം. അതും സർപ്രൈസ് വിസിറ്റ്.

ചാറ്റ് ചെയ്യുമ്പോൾ പോലും അങ്ങോട്ട് വരുന്ന കാര്യം പറയരുത്. കൂടെ ഒരു സർപ്രൈസ് ഗിഫ്റ്റും നൽകാം. ഇത്തരം സർപ്രൈസുകൾ എല്ലാവരും ഒരുപോലെ ആസ്വദിക്കുകയും ഓർത്തു വയ്ക്കുകയും ചെയ്യും.

സർപ്രൈസ് വിസിറ്റ് നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം നിങ്ങളവിടെ പോകുന്നത് എൻജോയ് ചെയ്യാനാണ്. അല്ലാതെ അവരെ പ്രതിസന്ധിയിലാക്കാനല്ല. സർപ്രൈസ് വിസിറ്റ് അവിസ്മരണീയമാക്കാനുള്ള കാര്യങ്ങൾ അറിയാം.

അവരുടെ സൗകര്യവും കണക്കിലെടുക്കണം

കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടിൽ യാദൃശ്ചികമായി കയറി ചെല്ലുന്നത് നല്ല കാര്യമാണ്. പക്ഷ അങ്ങനെ പോകുമ്പോൾ വീക്കെന്‍റിൽ പോകുന്നതാണ് നല്ലത്. വർക്കിംഗ് ഡേയിൽ അവർക്കും മറ്റ് പരിപാടികൾ ഉണ്ടാവുമല്ലോ. അല്ലെങ്കിൽ അവർക്ക് ലീവ് എടുക്കേണ്ടിയോ മറ്റോ വരും. അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

കൃത്യമായ വിവരം

നിങ്ങൾ ചെല്ലുന്ന ദിവസം അവർ വീട്ടിൽ തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ നിങ്ങളുടെ യാത്ര വെറുതെയാവും. അവർക്ക് ചിലപ്പോൾ വേറെ പ്രോഗ്രാമുകൾ ഉണ്ടാവുമല്ലോ. അങ്ങനെയുള്ള ദിവസം എന്തായാലും അവരവിടെ കാണില്ല. അല്ലെങ്കിൽ നിങ്ങൾ ചെന്നതിനാൽ അവർ പ്രോഗ്രാം മുടക്കാം. അതിനാൽ ചാറ്റ് ചെയ്തോ ഫോൺ ചെയ്തോ അവരുടെ പരിപാടികൾ അറിയാം.

അധികം സൽക്കാരം വേണ്ട

നിങ്ങൾ അവിചാരിതമായി കയറി ചെന്നിട്ട് നിങ്ങളെ സൽക്കരിക്കണമെന്ന് വല്ലാതെ ആഗ്രഹിക്കരുത്. ഭക്ഷണം കഴിക്കാൻ വേണ്ടി മാത്രം അല്ലല്ലോ നിങ്ങൾ ചെല്ലുന്നത്. വർത്തമാനവും കളിചിരി തമാശകളും കൂടുതൽ സമയം ആവാം. തീറ്റയും കുടിയും കുറച്ച് മതി. അവരെ അടുക്കളയിൽ കെട്ടിയിടുന്ന തരത്തിൽ കാര്യങ്ങൾ ചെയ്യരുത്. ആതിഥേയരോടും അത് തുറന്ന് പറയാം. വേണമെങ്കിൽ ഗിഫ്റ്റിനൊപ്പം കഴിക്കാനുള്ളതും വാങ്ങിപ്പോകാം.

പഴയകാര്യങ്ങൾ ഓർക്കാം

കുറെ നാളുകൾക്ക് ശേഷം കാണുകയല്ലേ. അപ്പോൾ പഴയ കാര്യങ്ങൾ അയ വിറക്കാം. നിങ്ങളുടെ ഹൃദയം തുറക്കാനുള്ള അവസരം കൂടിയാണിത്. എന്നാൽ സുഹൃത്തിന്‍റെ ബന്ധുവിന്‍റെ മനസ്സ് വേദനിപ്പിക്കുന്ന കാര്യങ്ങൾ മനഃപൂർവ്വം സംസാരിക്കാതിരിക്കുക. അവർ എന്തെങ്കിലും അതേപ്പറ്റി പറഞ്ഞാൽ മാത്രം അഭിപ്രായം പറയാം.

അധികം സമയം ചെലവഴിക്കരുത്

സർപ്രൈസ് വിസിറ്റ് അധികം നീണ്ട് നിൽക്കരുത്. ഏറി വന്നാൽ ഒരു മണിക്കൂർ. ഈ സമയം മാക്സിമം കളിചിരി സന്തോഷങ്ങൾ മാത്രം മതി.

മുഷിച്ചിൽ തീർക്കാം

മുമ്പ് എന്തെങ്കിലും തരത്തിലുള്ള നീരസം ഉണ്ടായിട്ടുണ്ടെങ്കിൽ ആ കാര്യം പറഞ്ഞ് തീർക്കാം. വളരെ കാലത്തിനു ശേഷവും അത് മനസ്സിൽ ഉണ്ടെങ്കിൽ ആ കറ മായ്ച്ചു കളയാനുള്ള അവസരമായി ഈ സർപ്രൈസ് വിസിറ്റ് മാറ്റിയെടുക്കാം. മനസ്സ് തുറക്കാം. ക്ഷമ ചോദിക്കാം. ഉഷ്മളമായ ബന്ധത്തിന് ഇതെല്ലാം അനിവാര്യമാണ്.

വേറിട്ട സമ്മാനം നൽകാം

ബന്ധുകളുടെ വീട്ടിൽ പോവുകയാണെങ്കിൽ എന്തായാലും ഗിഫ്റ്റ് കൊണ്ടു പോകണം. ബേക്കറി പലഹാരങ്ങളോ മറ്റ് ഭക്ഷ്യവസ്തുക്കളോ കൊണ്ടു പോകാം. സമ്മാനം അവർക്ക് ഉപകാരപ്പെടുന്നത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഡ്രൈഫ്രൂട്ട്സ് വാങ്ങിയാൽ കുറെ ദിവസം കേട് കൂടാതെ നിൽക്കും.

ആ ദിവസങ്ങളിൽ എല്ലാവരും നിങ്ങളെ ഓർക്കുകയും ചെയ്യുമല്ലോ! മറ്റ് സമ്മാനങ്ങൾ ഓർഗാനിക്ക് ആയാൽ നന്ന്. കാപ്പി, സോപ്പ്, ക്രീം, ഹെയർ ആന്‍റ് സ്കിൻ കെയർ എല്ലാം നൽകാവുന്നതാണ്. ഗിഫ്‌റ്റ് എന്ത് തന്നെയായാലും അതവർക്ക് ഉപകാരപ്പെടുന്നത് ആവണമെന്ന് മാത്രം.

പെട്ടെന്നുള്ള പരിപാടികൾ നന്ന്

അധികം പ്ലാനിംഗ് ഒന്നും ഇല്ലാതെ പെട്ടെന്ന് ഇടുന്ന പ്രോഗ്രാമുകൾ നടക്കും. അല്ലെങ്കിൽ പല കാരണങ്ങൾ കൊണ്ട് നീണ്ട് പോകാം. എല്ലാവരുടെയും സൗകര്യം നോക്കിയാൽ ഒന്നും നടക്കില്ല. അപ്പോൾ അധികം ആലോചിക്കാതെ കാര്യം നടത്തുന്നതാണ് ഉത്തമം. അതു ടൂറിന്‍റെ കാര്യമായാലും സുഹൃത്തുക്കളെ സന്ദർശിക്കുന്ന കാര്യമായാലും ഉടനെ പോവുക. എല്ലാം ഒത്ത് വന്ന് പോക്ക് നടക്കില്ല.

സർപ്രൈസ് വിസിറ്റിന്‍റെ ഗുണങ്ങൾ

  • അവിചാരിതമായ സന്ദർശനത്താൽ വിള്ളൽ വീണ ബന്ധങ്ങൾ നല്ല നിലയിലാക്കാം.
  • ഉല്ലസിക്കാനുള്ള വലിയ അവസരം ലഭിക്കുന്നു.
  • നിങ്ങളെ അവിചാരിതമായി കാണുമ്പോൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉണ്ടാവുന്ന സന്തോഷം നിങ്ങളെയും ഇരട്ടി സന്തോഷിപ്പിക്കും.
  • നിങ്ങൾ സന്ദർശിച്ച വീട്ടിലെ വ്യക്തിക്ക് നിങ്ങളോട് ഉണ്ടായിരുന്ന പരിഭവം മാറിക്കിട്ടും.
  • ഇന്ന് നിങ്ങൾ സർപ്രൈസ് വിസിറ്റ് നൽകിയാൽ, നാളെ അവരും ഇത് ആവർത്തിക്കും. ഇത് രണ്ടാമതും സംഗമിക്കാൻ അവസരം നൽകുന്നു.
  • ആദ്യമെ വരുമെന്ന് പറഞ്ഞ് പോകുമ്പോൾ അവർ ഭക്ഷണമെല്ലാം സ്പെഷ്യലായി ഒരുക്കി വയ്ക്കും. അതവർക്കും ചെലവുണ്ടാക്കുന്ന കാര്യമാണ്. അടുക്കളയിൽ സമയവും ഒരുപാട് ചെലവഴിക്കേണ്ടി വരും. പക്ഷേ സർപ്രൈസ് വിസിറ്റ് ആവുമ്പോൾ ഈ പ്രശ്നങ്ങൾ ഇല്ല.
  • സർപ്രൈസ് വിസിറ്റ് കുട്ടികളിലും ഇമോഷണൽ ബോണ്ടിംഗ് വികസിക്കാൻ ഇടവരുത്തുന്നു. നല്ല ബന്ധങ്ങൾ ഉണ്ടാവാൻ ഇതാവശ്യമാണ്. സോഷ്യലൈസിംഗ് ഇല്ലാത്ത കുട്ടികൾ അന്തർമുഖരായി തീരാനുള്ള സാധ്യത കൂടുതലാണ്.

സർപ്രൈസ് വിസിറ്റിംഗിന്‍റെ ദോഷങ്ങൾ

  • അവിചാരിതമായി നിങ്ങളെ കാണുമ്പോൾ ആതിഥേയരുടെ മൂഡ് മോശമാകാം. കാരണം അന്നവർ മറ്റെന്തെങ്കിലും ചെയ്യാൻ ഉദ്ദേശമുണ്ടാവാം.
  • അവിടെ മറ്റ് അതിഥികൾ ഉണ്ടെങ്കിൽ, നിങ്ങളും കൂടി എത്തി ചേർന്നാൽ അത് ബുദ്ധിമുട്ടുണ്ടാക്കാം.
  • നിങ്ങൾ ചെല്ലുമ്പോൾ അവരവിടെ ഇല്ലെങ്കിൽ അതും പണിയാവും. അതിനാൽ ഒന്നോ രണ്ടോ സ്‌ഥലത്ത് പോകാനുള്ള മനസ്സോടെ വീട്ടിൽ നിന്ന് ഇറങ്ങുക.
  • അവർ മറ്റ് അതിഥികളെ കാത്തിരിക്കുമ്പോൾ നിങ്ങൾ ചെല്ലുകയാണെങ്കിൽ?അവരുടെ പ്ലാൻ മൊത്തം പൊളിയാം. ഇത് മൂഡ് ഓഫ് സൃഷ്ടിക്കും.

സർപ്രൈസ് എപ്പോഴെല്ലാം ആവാം

പൊതു അവധി ദിവസങ്ങിലോ വീക്കെന്‍റിലോ സർപ്രൈസ് വിസിറ്റ് നടത്തുന്നതാണ് ഉചിതം. എന്നാൽ അടുപ്പമുള്ളവരുടെ പിറന്നാൾ, കല്യാണം, വിവാഹ വാർഷികം, ഉത്സവങ്ങൾ തുടങ്ങിയ സന്തോഷ മുഹൂർത്തങ്ങളിൽ സർപ്രൈസ് വിസിറ്റ് നടത്തുന്നത് എല്ലാവരെയും സന്തോഷിപ്പിക്കും. ഇങ്ങനെയുള്ള അവസരങ്ങളിൽ ഗിഫ്റ്റ് തീർച്ചയായും കൈയിൽ കരുതണം. ഇത് പരസ്പരം സ്നേഹവും ബഹുമാനവും വർദ്ധിപ്പിക്കും. നിങ്ങൾ അവരുടെ സ്പെഷ്യൽ ദിവസം ഓർത്ത് വച്ചതറിഞ്ഞ് അവർക്ക് കൂടുതൽ അടുപ്പം എന്തായാലും തോന്നും.

ദീപാവലിയായാലും പുതുവർഷമായാലും വേണ്ടപ്പെട്ടവരെ പോയി കാണുന്നതും ആശംസകൾ നേരുന്നതും ബന്ധങ്ങളിൽ ഊഷ്മളത നിറയ്ക്കും. മാത്രമല്ല ഇങ്ങനെ ലഭിക്കുന്ന ആഹ്ളാദം മനസ്സിനും ശരീരത്തിനും ആരോഗ്യം നൽകുകയും ചെയ്യും. അതിനാൽ ഉത്സവകാലത്ത് സർപ്രൈസ് വിസിറ്റ് ചെയ്യാൻ മടിക്കണ്ട, അതിഥികളുടെയും ആതിഥേയരുടെയും മനസ്സിൽ സന്തോഷത്തിന്‍റെ കൊടിയേറ്റം നടക്കട്ടെ.

ഇക്കോ ഫ്രണ്ട്ലി ദിവാലി

പത്തു വർഷം മുമ്പ് അങ്ങ് വടക്കേ ഇന്ത്യയിൽ മാത്രം ഗംഭീരമായി ആഘോഷിച്ചിരുന്ന ദീപാവലി ഇപ്പോൾ കേരളക്കരയും ഏറ്റെടുത്തിരിക്കുകയാണ്. ആഘോഷങ്ങൾ എന്തുമാകട്ടെ മലയാളിക്ക് അത് ഹരമാണ്. ദീപാവലിക്ക് ദീപം തെളിയിച്ച് വീട് സന്ധ്യയ്ക്ക് പ്രകാശമാനമാക്കുന്നതായിരുന്നു നമ്മുടെ പ്രധാന വിനോദവും ആഘോഷവും. എന്നാൽ ഇപ്പോൾ അതൊക്കെ മാറി. ധാരാളം അന്യ സംസ്ഥാനക്കാർ ജീവിക്കുന്ന കേരളം ഒരു മിനി ഇന്ത്യ തന്നെ എന്നു വേണമെങ്കിൽ പറയാവുന്നതാണ്. അതിനാൽ ആഘോഷരീതികൾക്കും വലിയ മാറ്റങ്ങൾ ഉണ്ടായിക്കഴിഞ്ഞു. അതിൽ പ്രധാനമായ മാറ്റമാണ് ഗൃഹാലങ്കാരം.

ദീപാവലിയൊക്കെ ഇങ്ങെത്തിക്കഴിഞ്ഞു. അതിഥികൾ വീട്ടിൽ വരുമ്പോൾ എല്ലാവർക്കും വിസ്മയം തോന്നുന്ന വിധത്തിൽ വീടും പരിസരവും ഒരുക്കാൻ ആഗ്രഹം തോന്നുന്നുണ്ടോ? പക്ഷേ അതിനായി ഏറ്റവും എളുപ്പത്തിൽ നാം ആശ്രയിക്കുന്നത് പ്ലാസ്റ്റിക് അലങ്കാരങ്ങളെയാണ്. ഓണത്തിന് വീടിനു മുന്നിൽ തൂക്കിയിടാൻ വാങ്ങിയ പ്ലാസ്റ്റിക് പൂമാല പൊടി തട്ടിയെടുത്ത് ഇടാനായിരിക്കും മിക്കവരുടെയും പ്ലാൻ. അതു മോശമായ കാര്യമാണെന്നല്ല. എന്നാൽ ആഘോഷവേളകളിൽ പ്രകൃതിദത്തമായ പൂക്കൾ ഉപയോഗിക്കുമ്പോൾ അത് മനസിനും പ്രകൃതിക്കും സന്തോഷം പകരും.

ഒറിജിനൽ പൂക്കൾക്ക് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ എന്നതിനാൽ എടുത്ത് സൂക്ഷിച്ചു വയ്ക്കേണ്ടി വരികയുമില്ല. പ്ലാസ്‌റ്റിക് മാലിന്യങ്ങൾ കുറയ്ക്കുകയും ചെയ്യാം. ഓരോ വീട്ടിലും ഓരോ വർഷവും പ്ലാസ്റ്റിക് മാലിന്യം വർദ്ധിക്കുമ്പോൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനുള്ള ഓപ്ഷൻ ഉണ്ടാകുന്നില്ലെങ്കിൽ കുമിഞ്ഞു കൂടി മാലിന്യം പരിസ്ഥിതിയ്ക്ക് നാശമുണ്ടാക്കുന്നു.

ആഘോഷാവസരത്തിൽ പ്ലാസ്റ്റിക് പൂക്കൾക്കു പകരം യഥാർത്ഥപൂക്കൾ ഉപയോഗിക്കുമ്പോൾ സുഗന്ധത്തിന് വേറെ മാർഗ്ഗം തേടേണ്ടി വരില്ല. വീട്ടിൽ സുഗന്ധവാഹികളായ ചെടികൾ നേരത്തെ തന്നെ നട്ടു പിടിപ്പിച്ചു കൊണ്ട് ഉത്സവകാലത്തെ നമുക്ക് കൂടുതൽ മനോഹരമാക്കാം. കുറഞ്ഞ സമയം കൊണ്ടൊക്കെ പൂക്കുന്ന ചെടികൾ നഴ്സറികളിൽ ചെന്ന് ചോദിച്ചു വാങ്ങുക. അല്പം തയ്യറെടുപ്പ് മുൻക്കൂട്ടി കണ്ട് ചെയ്‌താൽ ഓണമായാലും, ദീപാവലിയായാലും ക്രിസ്തുമസായാലും സീസണനുസരിച്ചുള്ള പൂക്കൾ വീട്ടിൽ ഉണ്ടാക്കാം. കാലതാമസമില്ലാതെ പൂവിടുന്ന ചില പൂച്ചെടികൾ ഇതാ ഇവയൊക്കെയാണ്.

ജമന്തി

ഉത്സവാഘോഷങ്ങളിൽ ഉപയോഗിക്കുന്ന പൂക്കളിൽ റാണിയാണ് ജമന്തി. ഏറ്റവും കൂടുതൽ നിറങ്ങളിലും വെറൈറ്റികളിലും ലഭ്യമായ ജമന്തി കൊണ്ടുള്ള അലങ്കാരങ്ങൾ മനോഹരവും സുഗന്ധ പൂരിതവുമാണ്. ഓണം, നവരാത്രി, ദീപാവലി തുടങ്ങി എല്ലാ ആഘോഷങ്ങൾക്കും ഈ പൂ ആവശ്യവുമാണ്. ഉത്സവവേളയിൽ ഇവ വാങ്ങാൻ പോയാൽ കീശ മുറിയും. എന്നാൽ ഏറ്റവും എളുപ്പം വീട്ടിൽ നട്ടുവളർത്താവുന്ന പൂച്ചെടിയാണ് ജമന്തി. മണ്ണിലും ചട്ടിയിലും ടെറസിലുമൊക്കെ വളർത്താം. ജമന്തിപ്പൂക്കൾ കൊണ്ട് വ്യത്യസ്ത തരം ഡിസൈനുകളിൽ അലങ്കാരങ്ങളും പൂക്കളങ്ങളും സൃഷ്ടിക്കാമെന്നതാണ് മറ്റൊരു സവിശേഷത. ഈ പൂവ് പെട്ടെന്ന് വാടുകയുമില്ല. കീടങ്ങളുടെ ആക്രമണം കുറവാണ്. നല്ല രീതിയിൽ വളരുകയും ചെയ്യും. മണ്ണിൽ നേരിട്ട് വളർത്താനാണ് ഉദ്ദേശിക്കുന്നതെങ്കിൽ വെയിൽ ഉള്ള സ്‌ഥലം തെരഞ്ഞെടുക്കുക.

വെർബന

പല നിറങ്ങളിൽ പൂക്കുന്ന പൂന്തോട്ടങ്ങളെ മഴവില്ലഴകാക്കി മാറ്റുന്ന സുഗന്ധപുഷ്പങ്ങൾ ഉള്ള ചെടികൾ ആണ് വെർബന. ഇവയ്ക്ക് കാര്യമായ പരിചരണം പോലും ആവശ്യമില്ല എന്നതാണ് യാഥാർത്ഥ്യം. അതേസമയം ഗാർഡന്‍റെ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഇത്രത്തോളം അനുയോജ്യമായ മറ്റൊരു ചെടി ഇല്ല എന്നു പറയാം.

സുഗന്ധവാഹിയായ ഈ ചെടി ടെറസ് ഗാർഡനിലും ബാൽക്കണിയിൽ ഹാംഗിംഗ് പാറ്റ്സ് ആയോ, ബാസ്ക്കറ്റിലോ ഒക്കെ വയ്ക്കാവുന്നതാണ്. നിത്യവും പൂക്കുന്ന ചെടിയാണ്. പോഷകം കുറഞ്ഞ മണ്ണിൽ പോലും ഇവ വളരാറുണ്ട്. വീട്ടിൽ സാധാരണ രീതിയിൽ മണ്ണിൽ വളർത്തുമ്പോൾ ജൈവ വളങ്ങളോ വെർമി കമ്പോസ്റ്റോ ഉപയോഗിച്ചാൽ വളർച്ച ദ്രുത ഗതിയിലായിരിക്കും.

സ്നേപ് ഡ്രാഗൺ

ഹോം ഗാർഡനിൽ വളരെ എളുപ്പം വളർത്താൻ കഴിയുന്ന മനോഹരമായ ബഹുവർണ്ണ പുഷ്പങ്ങൾ വിരിയുന്ന ചെടിയാണ് സ്നേപ് ഡ്രാഗൺ. ഇതിനെ പൊതുവായി ഡ്രാഗൺ ഫ്ളവർ എന്നാണ് വിളിക്കുന്നത്. തണുത്ത കാലാവസ്‌ഥയിലാണ് ഈ ചെടി പുഷ്പിക്കുന്നത്. നല്ല തിളക്കമുള്ള പൂക്കളാണ് പെൻഡന്‍റ് ആകൃതിയിലാണ് ഇവ കാണപ്പെടുന്നത്. പല നിറങ്ങളിൽ പൂക്കുന്ന ഇവ, വീടിന്‍റെ അലങ്കാരങ്ങളായും മനോഹരങ്ങളായ പൂച്ചെണ്ടുകളായും തയ്യാറാക്കാം.

ക്രിസാന്തമം

മംമ്സ് പ്ലാന്‍റ് എന്ന് വിളിക്കുന്ന ഈ പൂച്ചെടി, കാഴ്ചയിൽ വളരെ മനോഹരമാണ്. പൂന്തോട്ടത്തിൽ ഇവ നിൽക്കുന്നതു കാണാൻ തന്നെ നല്ല ചന്തമാണ്. ഏറ്റവും മികച്ച അലങ്കാര പുഷ്പങ്ങളിലൊന്നായി ക്രിസാന്തമം കണക്കാക്കപ്പെടുന്നു. വെയിൽ കുറഞ്ഞ സ്‌ഥലങ്ങളാണ് ക്രിസാന്തമം വളരാൻ നല്ലത്. ബാൽക്കണികൾ മികച്ച ഓപ്ഷനാണ്.

സാൽവിയ

പർപ്പിൾ, ബ്ലൂ, റെഡ്, പിങ്ക്, വൈറ്റ് നിറങ്ങളിൽ അല്പം സിൽക്ക് തിളക്കത്തോടെ കാണപ്പെടുന്ന പുഷ്പങ്ങളാണ് സാൽവിയ ചെടിയുടെ പ്രത്യേകത. സമ്മർ ഗാർഡനു പോലും യോജിച്ച ചെടിയാണ്. ഉണങ്ങിയ മണ്ണാണ് ഈ ചെടി വളരാൻ അനുയോജ്യമായത്. ഈർപ്പം കൂടുതലുള്ള മണ്ണാണ് വീട്ടുപരിസരത്ത് ഉള്ളതെങ്കിൽ റെഡിമെയ്ഡ് പോട്ടിംഗ് സോയിൽ ഉപയോഗിക്കുന്നതാവും ഉത്തമം. ചുവന്ന നിറത്തിലുള്ള സാൽവിയ പുഷ്പങ്ങൾക്കാണ് ആരാധകരേറെയുള്ളത്. മേൽപ്പറഞ്ഞ പൂച്ചെടികളെല്ലാം നിങ്ങൾക്ക് വീട്ടിൽ എളുപ്പം വളർത്താം. ഈ ദീപാവലിക്കു തുടങ്ങിക്കോളൂ. അടുത്ത ആഘോഷം ഓർഗാനിക്കും ഇക്കോ ഫ്രണ്ട്ലിയുമാക്കാം.

 

ദീപാവലി നാളിൽ ഗ്ലോയിംഗ് മേക്കപ്പ്…

കൂട്ടുകാരും അതിഥികളുമൊക്കെ ഒത്തു ചേരുന്ന കുഞ്ഞ് ഗെറ്റ്റ്റുഗദറുകളിൽ ഇത്തവണ ദീപാവലിയാഘോഷവും ഗംഭീരമാക്കാം. അതിനൊപ്പം ലുക്കും ഗംഭീരമായാലോ. ട്രെഡീഷണൽ ഔട്ട്ഫിറ്റ്സ്, ഇൻഡോ വെസ്റ്റേൺ ഔട്ട് ഫിറ്റ്സ് എന്നിവക്കൊപ്പം മേക്കപ്പ് എങ്ങനെയുള്ളതാവണം… സ്കിൻ തേറാപ്പിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ അൽക്കയുടെ ചില നിർദ്ദേശങ്ങളിതാ…

ഫേഷ്യൽ

ചർമ്മത്തിന് ഇണങ്ങുന്നതാണെങ്കിൽ വൈൻ ഫേഷ്യൽ ട്രൈ ചെയ്യാം. അൽപം റോസാപ്പൂവിതൾ എടുത്ത ശേഷം അതിൽ വൈൻ ചേർത്ത് ഫേഷ്യൽ ചെയ്തു നോക്കൂ. ഈ ഫേഷ്യൽ ഡെഡ് സ്കിന്നിനെ നീക്കി ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കും. റെഡ് വൈനിലുള്ള കെമിക്കൽ, പിഗ്മെന്‍റേഷൻ കുറയ്ക്കാൻ ഫലവത്താണ്. ടാനിംഗും അകന്നു കിട്ടും. റോസാപ്പൂവിതളുകൾ മുഖചർമ്മത്തിന് പിങ്ക് നിറം പകരും. ദീപാവലിയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പായി ഈ ഫേഷ്യൽ ചെയ്യാം. ദീപാവലിനാളിൽ മുഖം ഗ്ലോ ചെയ്യും.

ക്ലൻസിംഗ് അദ്‌ഭുതം

മേക്കപ്പിടുന്നതിനായി ചർമ്മം ക്ലീൻ ചെയ്യേണ്ടതാവശ്യമാണ്. മുഖത്തോടൊപ്പം കഴുത്തിലെ ഭാഗങ്ങളും വൃത്തിയാക്കാം. അതിനായി യോജിച്ച ക്ലൻസർ തെരഞ്ഞെടുക്കാം.

അമിതമായ ഡ്രൈ സ്കിന്നുകാർ മോയിസ്ച്ചർ കണ്ടന്‍റുള്ള ക്ലൻസർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് നിലനിൽക്കും. സ്കിൻ ഡ്രൈ ആവുകയുമില്ല. ഓയിലി സ്കിൻ ആയിട്ടുള്ളവർ നാരങ്ങാനീരോ ആര്യവേപ്പ് മൂലികകൾ ചേർത്ത ക്ലൻസറോ ഉപയോഗിക്കാം.

ഹോം മെയ്ഡ് ക്ലൻസർ

പച്ചപ്പാൽ നല്ലൊരു ക്ലൻസറാണ്. അൽപ്പം പച്ചപ്പാൽ എടുത്ത ശേഷം അതിൽ പഞ്ഞിമുക്കി മുഖവും കഴുത്തും നന്നായി തുടച്ച് വൃത്തിയാക്കുക. ഏത് ചർമ്മത്തിനും ഇത് ഇണങ്ങും. ഓയിലി സ്കിൻ ആയിട്ടുള്ളവർ ഉപയോഗിച്ച ടീ ബാഗ് ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ടീ ബാഗ് ചർമ്മത്തിലെ അമിത എണ്ണമയത്തെ നീക്കം ചെയ്യും. ഇതിന് പുറമെ ഒരു സ്പൂൺ നാരങ്ങാ നീരിൽ ഒരു സ്പൂൺ തേൻ ചേർത്ത് ക്ലൻസറായി ഉപയോഗിക്കാം. ക്ലൻസിംഗിനു ശേഷം ടോണിംഗ് ചെയ്യേണ്ടതാവശ്യമാണ്. റോസ് വാട്ടർ ടോണറായി ഉപയോഗിക്കാം. മേക്കപ്പ് അധികനേരം ഇരിക്കാൻ വേണ്ടിയും മുഖം വിയർക്കാതിരിക്കാനും ഐസിംഗ് ടെക്നിംഗ് പ്രയോഗിക്കുക. ഐസ് മുഖത്തിന് കൂളിംഗ് ഇഫക്റ്റ് പകരും. ഇതും നല്ലൊരു ടോണറാണ്.

ക്ലൻസിംഗിനു ശേഷം മോയിസ്ച്ചുറൈസർ

ഏത് മേക്കപ്പ് ഇടും മുമ്പെ മോയിസ്ച്ചുറൈസർ പുരട്ടാൻ മറക്കരുത്. മോയിസ്ച്ചുറൈസർ പ്ലസ് പ്രൈമർ ഇഫക്റ്റുള്ള പ്രൊഡക്റ്റുകൾ ഇന്ന് ലഭ്യമാണ്. പ്രൈമർ പ്രത്യേകം അപ്ലൈ ചെയ്യുന്നതിന് പകരമായി ഇത് ഉപയോഗിക്കാവുന്നതാണ്.

പ്രൈമർ

മോയിസ്ച്ചുറൈസറിനും പ്രൈമറിനും ഇടയിൽ 2-3 മിനിറ്റ് ഗ്യാപ് ഉണ്ടായിരിക്കണം. പ്രൈമർ ഫിംഗർ ടിപ്പ് കൊണ്ട് നെറ്റിയിലും കണ്ണുകൾക്കടിയിലും ചിൻ ഏരിയയിലും ചെവിയ്ക്ക് മുകളിലും നെക്ക് ഏരിയയിലും ഡോട്ട് ആയി ഇട്ട ശേഷം മുഖത്താകെ ബ്ലൻഡ് ചെയ്യുക. പ്രൈമർ അപ്ലൈ ചെയ്യുന്നതോടെ മുഖം കുറേക്കൂടി സ്മൂത്താവും. മേക്കപ്പിനായി മുഖം റെഡിയാകും. മേക്കപ്പ് വാട്ടർ പ്രൂഫ് ഉള്ളതാവുന്നത് നന്നായിരിക്കും.

കൺസീലർ പ്ലസ് ഫൗണ്ടേഷൻ

മുഖത്ത് പാടുകളും കുത്തുകളുമുണ്ടെങ്കിൽ കൺസീലർ ഉപയോഗിച്ച് കൺസീൽ ചെയ്യാം. കൺസീലർ, ഫൗണ്ടേഷൻ, കോംപാക്റ്റ് സെറ്റ് എന്നിവ വിപണിയിൽ ലഭ്യമാണ്. അത് മേക്കപ്പ് ബേസായി അനായാസം അപ്ലൈ ചെയ്യാം. ഫൗണ്ടേഷൻ അപ്ലൈ ചെയ്യാൻ ഫിംഗർ ടിപ്പ് ഉപയോഗിക്കാം.

ഫിംഗർ ടിപ്പു കൊണ്ട് ഫൗണ്ടേഷൻ മുഖത്തിട്ട ശേഷം രോമസുഷിരങ്ങൾ ശരിയായി ഫിൽ ആകും. ഇത് എയർ ബ്രഷ് ലുക്ക് ലഭിക്കാൻ സഹായിക്കും. ഫൗണ്ടേഷൻ നന്നായി ബ്ലൻഡായ ശേഷം ഇരുകൈകളും ഉരസി ചൂട് സൃഷ്ടിച്ച ശേഷം മുഖത്തും കഴുത്തിലും കൈ കൊണ്ട് ചൂട് പകർന്ന് മേക്കപ്പ് അബ്സോർബാകാൻ സഹായിക്കാം. അതോടെ മുഖത്തിന് കൂടുതൽ ഗ്ലോ ലഭിക്കും. ചർമ്മം പാച്ചി ആണെങ്കിൽ ഫൗണ്ടേഷന് ശേഷം മേക്കപ്പ് ബ്ലൻഡർ വെള്ളത്തിൽ മുക്കി പിഴിഞ്ഞ ശേഷം മുഖത്ത് മൃദുവായി ടച്ച് ചെയ്തു കൊടുക്കാം. കൺടൂറിംഗ് ആവശ്യമാണെങ്കിൽ ഇനി കൺടൂറിംഗും കൂടി ചെയ്യാം. അതിനുശേഷം ലൂസ് പൗഡർ ടച്ച് ചെയ്ത് മേക്കപ്പ് സെറ്റാക്കാം. ശേഷം ഹൈലൈറ്ററും ബ്ലഷറും അപ്ലൈ ചെയ്യാം.

ഐ മേക്കപ്പ്

ഐബ്രോസ് ഹൈലൈറ്റ് ചെയ്യാൻ ഐബ്രോ പെൻസിൽ അല്ലെങ്കിൽ പൗഡർ ബ്രഷ് അതുമല്ലെങ്കിൽ ക്രീമി ഫോം ഉപയോഗിക്കാം. ഐബ്രോ പെൻസിൽ കൊണ്ട് ഐബ്രോസിന് ഷേപ്പ് പകരാം ശേഷം ഹെയർ ഗ്രോത്തിന്‍റെ ഡയറക്ഷനിൽ പൗഡർ ബ്രഷിന്‍റെ സഹായത്തോടെ പൗഡർ ഫിൽ ചെയ്യാം. പൗഡർ ഒരേ പോലെ സെറ്റാകുന്ന രീതിയിൽ ബ്രഷ് ചെയ്യുക.

ഡ്രസ്സിന് യോജിച്ച രീതിയിലായിരിക്കണം ഐ മേക്കപ്പ്. ഡ്രസ് വളരെ ഹെവിയാണെങ്കിൽ ന്യൂഡ് ഐ മേക്കപ്പ് ചെയ്യാം. സോബർ ആന്‍റ് ലൈറ്റ് ആണെങ്കിൽ ഐ മേക്കപ്പ് അൽപ്പം ഡാർക്ക് ആക്കാം.

ന്യൂഡ് ഐ മേക്കപ്പ്

ലൈറ്റ് ബ്രൗൺ, പീച്ച് അല്ലെങ്കിൽ റെഡ് ഐഷാഡോ കൊണ്ട് ബേസ് തയ്യാറാക്കാം. കണ്ണിന് പുറത്തായി ബ്ലൂ, ഗ്രീൻ, ബ്ലാക്ക് ഷെയ്ഡ് പകരാം. ഇനി ഡ്രസ്സിന്‍റെ കളറിന് യോജിച്ച ഏത് ഗ്ലിറ്ററിലുമുള്ള ഐലൈനർ കണ്ണുകൾക്ക് ഔട്ടർ കോർണറിൽ അപ്ലൈ ചെയ്യാം. ശേഷം കൺപീലികൾ ഹെവിയായി കാണപ്പെടാൻ കേൾ ചെയ്യാം. ഡബിൾ കോട്ട് മസ്കാരയിടാം. ഒടുവിൽ കാജൽ അപ്ലൈ ചെയ്‌ത് മേക്കപ്പ് പൂർത്തിയാക്കാം.

ഡാർക്ക് ഐ മേക്കപ്പ്

കോപ്പർ, ബ്രൗൺ അല്ലെങ്കിൽ ബ്ലാക്ക് ഐഷാഡോ കൊണ്ട് ബേസ് തയ്യാറാക്കാം. ഗോൾഡൻ അല്ലെങ്കിൽ ഡ്രസ്സിന് ചേരുന്ന ഏതെങ്കിലും നിറത്തിലുള്ള സ്പാർക്കിൾ ഡസ്റ്റ് ഫിംഗർ ടിപ്പു കൊണ്ട് ഐ ബോൾസിന് മീതെ അപ്ലൈ ചെയ്യാം. വലിയ കണ്ണുകളാണെങ്കിൽ സ്പാർക്കിൾ ഡസ്റ്റ് ഐ ബോൾസിന് പുറത്തെ ഭാഗത്ത് അപ്ലൈ ചെയ്യാം. ഇനി മാറ്റ് ഐലൈനർ ഇടാം. കോമ്പിനേഷനായി കണ്ണുകൾക്ക് അരികിലായി സ്പാർക്കിൾ ഡസ്റ്റ് കളറിന് യോജിച്ച ഗ്ലിറ്റർ ഐലൈനറിൽ ലൈറ്റായി അപ്ലൈ ചെയ്യാം. കൺമഷി അല്ലെങ്കിൽ മാറ്റ് ബ്ലാക്ക് ഐലൈനർ ഉപയോഗിക്കാം. റെഡ് ഡ്രസ്സിനൊപ്പം റെഡ് ഐഷാഡോ ഉപയോഗിക്കരുത്.

ലൈറ്റ് ഐ മേക്കപ്പിന് വിപണിയിൽ ലഭിക്കുന്ന ക്രീമി ഐഷാഡോ ഉപയോഗിക്കാം. ഐഷാഡോ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ കളർഫുൾ ഗ്ലിറ്റർ ഐലൈൻ അല്ലെങ്കിൽ ജെൽ ഐലൈനർ കൊണ്ട് കണ്ണുകൾക്ക് അഴക് പകരാം.

ലിപ്സ്റ്റിക്

മൾട്ടിപർപ്പസ് ലിപ് ലൈനർ കൊണ്ട് ചുണ്ടുകൾക്ക് ഷെയ്പ് പകരാം. ന്യൂഡ് ഷെയ്ഡിനായി ബ്രൗൺ ഷെയിഡ് അപ്ലൈ ചെയ്യാം. ഡാർക്ക് ഷെയിഡിനായി റെഡ് അല്ലെങ്കിൽ മജന്ത മാജിക് ട്രൈ ചെയ്യാം. ചുണ്ടുകൾക്ക് തിളക്കം പകരാൻ ഗോൾഡൻ സ്പാർക്കിൾ ഡസ്റ്റ് ലൈറ്റായി ടച്ച് ചെയ്യാം.

ചുണ്ടുകളുടെ ബാഹ്യകോണുകൾ ഇരുണ്ടതാണെങ്കിൽ ഡാർക്ക് ലിപ് ലൈനർ അപ്ലൈ ചെയ്യാം. ലിപ് ലൈനർ അപ്ലൈ ചെയ്ത ശേഷം സ്വന്തമിഷ്ടമനുസരിച്ചുള്ള ലൈറ്റ്, ഡാർക്ക് ഷെയിഡിലുള്ള ലിപ്സ്റ്റിക് ഇടാം. മേൽച്ചുണ്ടിന്‍റെ മുകളിൽ ഒരു ഷെയിഡും താഴ്ത്തെ ഭാഗത്ത് മറ്റൊരു ഷെയിഡും ഇട്ട് മർജ് ചെയ്യാം. ഇപ്രകാരം താഴത്തെ ചുണ്ടിലും ചെയ്യാം.

ഹെയർ സ്റ്റൈലിംഗ്

നെറ്റിച്ചുട്ടി അണിയുന്നവർ ഹെയറിൽ സെന്‍റർ പാർട്ടിഷൻ ചെയ്‌ത് താഴത്തെ ഭാഗത്ത് കൊണ്ട കെട്ടാം. ഇഷ്ടമുള്ളവർക്ക് സൈഡ് ബണ്ണും തയ്യാറാക്കാം. മുടി ലൂസായി ഇടാൻ ആഗ്രഹിക്കുന്നവർ ഔട്ടർ അല്ലെങ്കിൽ താഴത്തെ ഭാഗത്ത് കേൾ ചെയ്യാം.

ഷോർട്ട് ഹെയറിനുള്ള ഓപ്ഷൻ

സാരിക്കൊപ്പം ജാക്കറ്റണിഞ്ഞ് ഇൻഡോ വെസ്റ്റേൺ ലുക്ക് ലഭിക്കണമെന്നുണ്ടെങ്കിൽ ചെറിയ മുടി നീളമുള്ളതായി കാണപ്പെടാൻ ഹെയർ എക്സ്റ്റൻഷൻ ലഭ്യമാണ്. അതും വ്യത്യസ്ത ഷെയിഡുകളിലായുള്ളത്.

ബ്യൂട്ടിഫുൾ നെയിൽസ്

രാത്രി സമയത്ത് നഖങ്ങൾക്ക് തിളക്കം വർദ്ധിപ്പിക്കാൻ ഗ്ലിറ്റർ ഉള്ള നെയിൽ പെയിൻറ് ഇടുക. ആവശ്യമെങ്കിൽ ഇടയ്ക്കുള്ള രണ്ട് വിരലുകളിൽ ഒരേ നിറത്തിലുള്ള ഗ്ലിറ്റർ നെയിൽ പെയിന്‍റിടാം. ബാക്കിയുള്ളവ മറ്റേതെങ്കിലും നിറത്തിലുള്ള ഗ്ലിറ്റർ നെയിൽ പെയിന്‍റിട്ട് മനോഹരമാക്കാം. ഇതിൽ ബീഡ്സ് ഒട്ടിച്ച് ഒന്നു കൂടി മനോഹരമാക്കാം. നെയിൽസിന് വ്യത്യസ്ത ലുക്ക് വേണമെന്നുള്ളവർക്ക് അതിൽ സ്വന്തം മിനിയേച്ചർ ഫോട്ടോ അറ്റാച്ച് ചെയ്യാം. അല്ലെങ്കിൽ ഏതെങ്കിലും ഷെയിഡ് അല്ലെങ്കിൽ ഡിസൈനർ നെയിൽ ആർട്ട് തയ്യാറാക്കിക്കാം. ഫേസ് പ്രിൻറ് നെയിൽ ആർട്ട് ഒരു മാസത്തേക്കായി തയ്യാറാക്കിയെടുക്കാം.

ദീപാവലിക്ക് സ്റ്റൈലിഷ് ലുക്ക്‌

സന്തോഷവും ഉത്സാഹവും ഊർജവും നിറഞ്ഞ സമയമാണ് ഉത്സവകാലം. വീട് അലങ്കാരങ്ങളാൽ തിളങ്ങുക മാത്രമല്ല, പുതുവസ്ത്രം അണിഞ്ഞ് സന്തോഷത്തോടെയാണ് നമ്മൾ ഉത്സവം ആഘോഷിക്കുന്നത്. ഈ അവസരങ്ങളിൽ ഗ്ലാമർ വർദ്ധിപ്പിക്കാനും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കാണാനും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇനിപ്പറയുന്ന കാര്യങ്ങൾ മനസ്സിൽ വയ്ക്കുക.

റോയൽ ബ്ലൂ, പാരറ്റ് ഗ്രീൻ, ഡാർക്ക് മെറൂൺ, ചുവപ്പ്, കടും പിങ്ക് തുടങ്ങിയ തിളക്കമുള്ള നിറങ്ങൾ ധരിക്കാം.

ചുരിദാറും ബന്ധാനി ദുപ്പട്ടയും അല്ലെങ്കിൽ ബ്രൈറ്റ് കുർത്തിയും ധരിക്കാം, ലൈറ്റ് മേക്കപ്പോടുകൂടി വലിയ കമ്മലുകൾ ധരിക്കാം.

ഫ്യൂഷൻ (ഇന്ത്യൻ- വെസ്റ്റേൺ) രൂപത്തിന് ബ്ലിംഗ് ടോപ്പോടുകൂടിയ പ്രിന്റഡ് സിൽക്ക് പാവാട ധരിക്കാം, ഒപ്പം, ഒരു ദുപ്പട്ടയും ആവാം.

പരമ്പരാഗത ലുക്ക്‌ ഫീൽ ചെയ്യുന്ന പാശ്ചാത്യ സ്റ്റൈൽ ഇഷ്ടമാണെങ്കിൽ, നിങ്ങൾക്ക് ലോങ്ങ്‌ ഗൗണും പരീക്ഷിക്കാം, ജിമുക്കി കമ്മൽ, നാടൻ സിൽവർ നെക്ക്പീസും ധരിക്കാം.

പ്ലെയിൻ ജോർജറ്റോ ഷിഫൻ സാരിയോ ഉള്ള കോൺട്രാസ്റ്റ് കളർ ബ്ലൗസ് ധരിക്കുക. ഹെവി വർക്ക് ബ്ലൗസ് ധരിക്കുമ്പോൾ ഇത് നിങ്ങളുടെ ലുക്ക് ബാലൻസ് ചെയ്യും. ഒരു ചോളിയാണ് ധരിക്കുന്നതെങ്കിൽ, വീതിയുള്ള ബോർഡർ സാരി ധരിക്കുക.

ലളിതമായ ബോർഡറുള്ള ലളിതമായ സ്യൂട്ടിന് മുകളിൽ ദുപ്പട്ട ധരിക്കാം, ഒരു ക്ലാസിക് റിസ്റ്റ് വാച്ചും ക്ലച്ചും ജോടിയാക്കാം. പ്ലാസോ പാന്റിനൊപ്പം ദുപ്പട്ടയും ധരിക്കാം.

പ്ലെയിൻ റോ സിൽക്ക് ബ്ലൗസോ മറ്റൊരു നിറത്തിലുള്ള ചോളിയോ ഉപയോഗിച്ച് നിങ്ങൾക്ക് ലെഹംഗ ധരിക്കാം. ലെഹംഗയ്ക്ക് മുകളിൽ എംബ്രോയ്ഡറി ചെയ്ത ദുപ്പട്ട ധരിക്കുക. കുറച്ചു ആഭരണങ്ങൾ ധരിക്കുകയും പാർട്ടി ക്ലച്ച് ഉപയോഗിക്കുകയും ചെയ്യുക.

നീല കാജൽ മുകളിലെയും അകത്തെയും ലാഷ്‌ലൈനിൽ പുരട്ടുക, ഐഷാഡോ ഒട്ടും പ്രയോഗിക്കരുത്, എന്നാൽ ഈർപ്പമുള്ള കാലാവസ്ഥയിൽ പടരാത്ത സ്മഡ്ജ് പ്രൂഫ് കാജൽ നിങ്ങൾക്ക് പ്രയോഗിക്കാം.

നോർമൽ ലുക്കിന് കവിളിൽ പീച്ച് നിറമുള്ള ബ്ലഷ് പുരട്ടുക, പിങ്ക് ബ്ലഷ് പ്രയോഗിക്കുന്നത് ഒഴിവാക്കുക.

നല്ല നിറമുള്ള ലിപ്സ്റ്റിക് പുരട്ടാൻ മറക്കരുത്, വേണമെങ്കിൽ ന്യുഡ് ഷേഡ് ലിപ്സ്റ്റിക് പുരട്ടാം. ലിപ്സ്റ്റിക്ക് നിറം ചുണ്ടിൽ നിലനിർത്താൻ, ലിപ് ഗ്ലോസ് പുരട്ടുക. മാറ്റ് ഓറഞ്ച് അല്ലെങ്കിൽ ഇളം പിങ്ക് ലിപ്സ്റ്റിക് നല്ലതാണ്.

കൗമാരത്തിന്‍റെ ശാക്‌തീകരണം കുടുംബാംഗങ്ങളിലൂടെ

എന്താണ് കൗമാരം (adolescences) 10-19 വയസ്സ് വരെയുള്ള ജീവിതത്തിന്‍റെ ഘട്ടമാണ് കൗമാരമായി കണക്കാക്കപ്പെടുന്നത്. 20 വയസ്സിനു മുകളിലുള്ളവരെ യുവജനങ്ങളായി കണക്കാക്കുന്നു. കൗമാരകാലഘട്ടത്തിൽ ശാരീരിക മാനസിക വളർച്ച വളരെ വേഗത്തിൽ നടക്കുന്നു. ഈ ബാല്യകാലത്തിൽ നിന്ന് യൗവനത്തിലേക്ക് രൂപാന്തരപ്പെടുന്നതിനെ സഹായിക്കുന്ന ഒരു കാലഘട്ടം എന്ന് പറയാം. അതുകൊണ്ട് തന്നെ ധാരാളം മാനസിക ശാരീരിക മാറ്റങ്ങൾ ഈ ഘട്ടത്തിലുണ്ടാകുന്നു. ഇതൊക്കെ ചിലപ്പോൾ ചെറിയ വെല്ലുവിളികളായും മാറാം. ജീവശാസ്ത്രപരമായും സാമൂഹികവുമായ മാറ്റങ്ങൾ കുട്ടികളിൽ പ്രകടമാകുന്ന അവസരമാണിത്.

പ്യുബെർട്ടി എന്ന ഘട്ടത്തിൽ ആൺകുട്ടികളിൽ ടെസ്റ്റിസ്റ്റിറോൺ എന്ന ഹോർമോണും പെൺകുട്ടികളിൽ ഇസ്ട്രജൻ എന്ന ഹോർമോണും കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് കുട്ടികളുടെ ശരീരഘടനയിൽ മാറ്റം വരുത്തുന്നു. സാമൂഹികമായ മാറ്റത്തിൽ ഒരു പ്രധാന ഘടകം കൂട്ടുകാർ തന്നെയാണ്. കൗമാരക്കാർക്ക് കൂട്ടുകൂടുവാനും അവർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കാനും ഉള്ള സമ്മർദ്ദം അധികമാണ്. ഈ അവസരത്തിൽ പലപ്പോഴും മാതാപിതാക്കളുടെ അഭിപ്രായത്തെ കുട്ടികൾ ചോദ്യം ചെയ്യുകയോ അതിനെതിരായി പ്രവർത്തിക്കുകയോ ചെയ്തെന്നു വരാം. കുട്ടികളുടെ ഇത്തരം മാറ്റങ്ങൾ മാതാപിതാക്കന്മാരിലും മാനസിക സംഘർഷം ഉണ്ടാക്കാം. എന്നാൽ കൗമാരകാലഘട്ടത്തിലെ ഈ മാറ്റങ്ങൾ ഒരു വിക്ഷോഭത്തിന്‍റെ കാലഘട്ടം എന്നും പറയാം. ഈ കാലഘട്ടത്തിലൂടെ പോകുന്നവരെ ശാക്തീകരിക്കാൻ കുറേയധികം ആളുകളുടെ പിന്തുണ ആവശ്യമാണ്. ഒന്നാമതായി ലഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. അദ്ധ്യാപകർ, കൂട്ടുകാർ, സമൂഹം എന്നിവരിൽ നിന്നെല്ലാം കൂടിയേതീരു. സ്നേഹം ലഭ്യമാകണം, പകയോ അമിതമായ വിമർശനമോ കലരാത്ത സ്നേഹം ഈ ഘട്ടത്തിൽ കുടുംബത്തിൽ നിന്ന് അവർക്ക് കിട്ടുകയെന്നത് ആവശ്യമാണ്. നിരുപാധിക സ്നേഹം കുടുംബത്തിലുണ്ടാവേണ്ടത് ആവശ്യമാണ്. പരസ്പരം സഹായിക്കാൻ കുടുംബാംഗങ്ങൾ തയ്യാറാവണം. സാമ്പത്തിക സഹായമാവാം. മറ്റൊരാളിന്‍റെ ബുദ്ധിമുട്ടുകൾ കേൾക്കാൻ തയ്യാറാവുന്നതും ഇതിൽ പെടുന്നു. കുടുംബത്തിലെ വ്യക്‌തികൾ പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. പക്ഷേ കുടുംബങ്ങളിലും സംഘർഷങ്ങൾ ഉണ്ടാവാം. കൗമാരക്കാരുടെ ശാക്‌തീകരണത്തിന് മാതാപിതാക്കൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

  • വീട്ടുജോലികളിൽ അവരെ കൂടെ ഉൾപ്പെടുത്തുക.
  • ചെറിയ നേട്ടങ്ങളെ പരിപോഷിപ്പിക്കുക. എപ്പോഴും വലിയവയ്ക്കായി കാത്തിരിക്കേണ്ട.
  • ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക.
  • കുട്ടികൾക്ക് നിങ്ങളോട് പറയാനുള്ളത് ക്ഷമയോടെ കേൾക്കുക.
  • നർമ്മബോധം കാത്തുസൂക്ഷിക്കുക.

ചെയ്യാൻ പാടില്ലാത്തവ

  • അമിതമായ സംഘർഷം കുട്ടിക്കുണ്ടാക്കാതെയിരിക്കുക.
  • പഠനത്തിൽ കുട്ടി പിന്നോട്ടു പോകുന്നു എന്നു കണ്ടാൽ പരീക്ഷയ്ക്കുശേഷം ശകാരിക്കാതെ ഘട്ടം ഘട്ടമായ് നല്ല രീതിയിൽ പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കാൻ സഹായിക്കുക.
  • കുട്ടികളുടെ കഴിവുകൾക്കപ്പുറമായ പ്രതീക്ഷകൾ വച്ചു പുലർത്താതിരിക്കുക.
  • സന്തോഷപരവും ആരോഗ്യകരവുമായ അന്തരീക്ഷം കുടുംബ ത്തിലുണ്ടാക്കുക.
  • കുട്ടികളുടെ കഴിവുകളെ കുറച്ചുകാണിക്കുകയോ അവരെ തരംതാഴ്ത്തുകയോ ചെയ്യാതിരിക്കുക.

സ്ത്രീയുടെ ഓർഗാസം മോശം കാര്യമല്ല

ലൈംഗികതയിൽ രതിമൂർച്ഛ അഥവാ ഓർഗാസത്തിനു സ്ത്രീകളിലും പുരുഷന്മാരിലും തുല്യ പ്രാധാന്യമുണ്ട്. എങ്കിലും ഇക്കാര്യം പരസ്യമായി സംസാരിക്കാൻ സ്ത്രീകൾക്ക് ഇക്കാലത്തും വളരെ ലജ്ജയുണ്ട്.

അടുത്തിടെ, ലോകം ദേശീയ ഓർഗാസം ദിനം ആചരിക്കുക വരെ ചെയ്യുകയുണ്ടായി ആളുകൾ അവിടെയെല്ലാം ഇതേ കുറിച്ച് പരസ്യമായി സംസാരിക്കുന്നു. അതേസമയം, ഇന്ത്യയിൽ ലൈംഗികതയെയും രതിമൂർച്ഛയെയും കുറിച്ച് ആളുകൾ സംസാരിക്കാൻ അങ്ങേയറ്റം മടിക്കുന്നുണ്ട്… മിക്ക ആളുകൾക്കും ഇത് സംബന്ധിച്ച് സ്വന്തം പങ്കാളിയുമായി പോലും സംസാരിക്കാൻ കഴിയാറില്ല…

സ്ത്രീയും പുരുഷനും ശാരീരികമായി വളരെ വ്യത്യസ്തരാണ്, മതം നിയന്ത്രിക്കുന്ന സമൂഹത്തെക്കുറിച്ച് ഇരുവർക്കും വ്യത്യസ്ത വീക്ഷണമുണ്ട്. കുട്ടിക്കാലം മുതൽ പുരുഷന്മാർക്ക് എല്ലാത്തരം പ്രിവിലേജ്കളും ലഭിക്കുമ്പോൾ, കുട്ടിക്കാലം മുതൽ സ്ത്രീകളെ വ്യത്യസ്ത രീതികളിൽ വളർത്തുന്നു. പലതരം നിയമങ്ങളും അവർക്കായി ഉണ്ടാക്കിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്ന വരെ അവർക്ക് അവരുടെ ശരീരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മനസിലാക്കാൻ കഴിയാത്ത തരത്തിലുള്ള വിദ്യാഭ്യാസം നൽകുന്നു.

പുരുഷനുമായി ഒരു ബന്ധവുമില്ലാതെ സ്ത്രീക്ക് ശാരീരിക സുഖം നേടാൻ കഴിയുമെങ്കിൽ ഈ സമൂഹം അതിനെ പിന്തുണയ്ക്കുകയല്ലേ വേണ്ടത്?

മാസ്റ്റർബേഷൻ അഥവാ സ്വയംഭോഗം, മിക്ക ആൺകുട്ടികൾക്കും 10-12 വയസിൽ അറിയാം, പക്ഷേ പെൺകുട്ടികൾ മുതിർന്നവരാകുന്നതുവരെ ഇതിനെക്കുറിച്ച് പൂർണ്ണമായി അറിയില്ല. ഒരു പുരുഷനുമായി ഒരു ബന്ധവുമില്ലാതെ ശാരീരിക സുഖം നേടുന്നതിനെ, അവൾക്ക് തന്നെ അംഗീകരിക്കാൻ കഴിയാതെ വരുന്നത് ഇതുകൊണ്ടാണ്. മാസ്റ്റർബേഷൻ പുരുഷന്മാർക്ക് നല്ലതാണെന്നും എന്നാൽ സ്ത്രീകൾക്ക് തെറ്റാണെന്നും സമൂഹത്തിൽ ഉണ്ടാക്കിയ ധാരണ ആണ് പ്രധാന കാരണം.

മാസ്റ്റർബേഷൻ ശരിയാണ് എങ്കിൽ എന്തുകൊണ്ടാണ് ഓർഗാസം തെറ്റായിരിക്കുന്നത്?

അതുപോലെ, മാസ്റ്റർബേഷനെ കുറിച്ചു സംസാരിക്കുന്നത് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ ലളിതമാണ്, എന്നാൽ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അത് അവളുടെ വിഷയം പോലും അല്ല. എന്നാൽ അത്തരം വിഷയങ്ങളിൽ സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു പുരുഷന് സ്വീകാര്യമാണെങ്കിൽ, അത് സ്ത്രീക്കും പ്രധാനമാണ്.

പെൺകുട്ടികൾ, അവരുടെ പൊതുവായ കാര്യങ്ങളായ പീരിയഡ്സ്, ബ്രാ എന്നിവയെക്കുറിച്ച് സംസാരിക്കാനുള്ള ധൈര്യം കാണിച്ചാൽ, അവരെ പരസ്യമായി കളിയാക്കുന്ന പ്രവണത ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, പെൺകുട്ടികളുടെ രതിമൂർച്ഛയെക്കുറിച്ചു സംസാരിക്കുന്നത് അത്ര എളുപ്പമല്ല.

ബോളിവുഡ് ശ്രമം

‘വീരേ ദി വേഡിംഗ്’, ‘ലസ്റ്റ് സ്റ്റോറീസ്’ എന്നിവ സ്ത്രീകളുമായി ബന്ധപ്പെട്ട ശാരീരിക ആനന്ദത്തെക്കുറിച്ച് കുറച്ച് വെളിച്ചം വീശാൻ ശ്രമിക്കുന്ന സിനിമകളാണ്, എന്നാൽ ഇന്ത്യൻ പുരുഷന്മാർ ഈ സിനിമകളെക്കുറിച്ചും അവരുടെ നായികമാരെക്കുറിച്ചും പരസ്യമായി സംസാരിക്കുന്നതിനു പകരം മോശമായി ട്രോളുകയും ചെയതു

സ്ത്രീകളുടെ ഓർഗാസവും തങ്ങളുടേത് പോലെ തന്നെ പ്രാധാന്യമർഹിക്കുന്നുവെന്ന് മിക്ക ഇന്ത്യൻ പുരുഷന്മാർക്കും അറിയില്ല. വാസ്തവത്തിൽ, ശാരീരിക ബന്ധത്തിനിടയിൽ, അവർ അതിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, ഒരു തരത്തിൽ അത് പുരുഷാധിപത്യത്തിന്‍റെ അടയാളം കൂടിയാണ്

ഇതിനെക്കുറിച്ച് ജയ്പൂരിലെ ജയ്പുരിയ ഹോസ്പിറ്റൽ സൂപ്രണ്ട് വിംല ജെയിൻ പറയുന്നു, “ഇന്ത്യൻ പുരുഷന്മാർക്ക് പെൺകുട്ടികളുടെ മാസ്റ്റർബേഷൻ അംഗീകരിക്കാൻ മടിയുണ്ട്, കാരണം അവരുടെ ഇടപെടൽ ഇല്ലാതെയുള്ള ലൈംഗിക സുഖം പുരുഷത്വത്തിന് ഭീഷണിയാവുമോ എന്ന ഭയം ഉണ്ടാക്കുന്നു എന്ന് ഗവേഷണങ്ങൾ പറയുന്നു. മാസ്റ്റർബേഷൻ സമയത്ത് 62% സ്ത്രീകൾക്ക് രതിമൂർച്ഛ സംഭവിക്കുന്നു. തികച്ചും സാധാരണവും സ്വാഭാവികവുമായ പ്രക്രിയകളുടെ ഭാഗമാണിത്. ഇത് ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു, പക്ഷേ പുരുഷന്മാർ അത് മനസ്സിലാക്കുന്നില്ല.”

ലൈംഗിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഈ വിഷയങ്ങൾ പരസ്യമായി ചർച്ച ചെയ്യേണ്ടതാണ്, അതുവഴി ആരോഗ്യകരവും തുല്യവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ കഴിയും. അതിനാൽ കുറഞ്ഞത് പെൺകുട്ടികൾ എങ്കിലും ഈ കാര്യങ്ങൾ സ്വയം മനസിലാക്കുക എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പ്രായം 40 പ്ലസ് ആണോ? ചെയ്യൂ ഇവ…

ഗാർഹിക ഉത്തരവാദിത്തങ്ങളിൽ കുടുങ്ങി സ്ത്രീകൾക്ക് അവരുടെ ആരോഗ്യം വേണ്ടത്ര പരിപാലിക്കാൻ കഴിയില്ല. ആണായാലും പെണ്ണായാലും എല്ലാവരും അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. പ്രത്യേകിച്ചും 40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ, അവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെ അശ്രദ്ധരാണ്. അതേസമയം, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. കാരണം ഈ കാലയളവിൽ ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കൂടുതലാണ്.

സ്വന്തം ആരോഗ്യത്തെക്കുറിച്ച് അറിയുന്നതിന്, നിങ്ങൾ കൃത്യസമയത്ത് ചില പരിശോധനകൾ നടത്തണം. ഈ പരിശോധനകൾ നിങ്ങളുടെ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു, കൂടാതെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് നേരത്തെ അറിയിക്കുകയും ചെയ്യുന്നു.

  1. ബോൺ ഡെൻസിറ്റി

പ്രായം 40 ആകുമ്പോൾ എല്ലിന്‍റെ കനം കുറഞ്ഞു തുടങ്ങും., കാരണം ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ അളവ് കുറയുന്നതാണ് രോഗത്തിന് കാരണം. അസ്ഥികളുടെ സംരക്ഷണത്തിൽ ഈസ്ട്രജൻ എന്ന ഹോർമോണിന്‍റെ പങ്ക് പ്രധാനമാണ്. അതിനാൽ, ഈ പരിശോധന തുടരേണ്ടത് പ്രധാനമാണ്.

  1. രക്തസമ്മർദ്ദം

ആരോഗ്യത്തോടെയിരിക്കാൻ, സമയാസമയങ്ങളിൽ രക്തസമ്മർദ്ദം അളക്കേണ്ടത് പ്രധാനമാണ്. പ്രായത്തിന്‍റെ ഏത് ഘട്ടത്തിലും രക്തസമ്മർദ്ദ പ്രശ്നങ്ങൾ ഉണ്ടാകാം. ശരിയായ ഭക്ഷണക്രമം, വ്യായാമം, മരുന്ന് എന്നിവയുടെ സഹായത്തോടെ നിങ്ങൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിയും.

  1. തൈറോയ്ഡ് പരിശോധന

ഇപ്പോൾ, സ്ത്രീകളിൽ തൈറോയ്ഡിന്‍റെ പ്രശ്നം വർദ്ധിച്ചു വരുന്നു. ഇതുമൂലം ശരീരഭാര വ്യത്യാസം അല്ലെങ്കിൽ, മുടി കൊഴിച്ചിൽ, നഖം പൊട്ടൽ തുടങ്ങിയവ ഉണ്ടാകുന്നു… തൈറോയ്ഡാണ് ഇതിന് കാരണം. ഈ ഗ്രന്ഥി ടി 3, ടി 4, ടി‌എസ്‌എച്ച് എന്നീ ഹോർമോണുകളെ സ്രവിക്കുകയും ശരീരത്തിന്‍റെ ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. അതിനാൽ, ഓരോ 5 വർഷത്തിലും നിങ്ങൾ ഈ പരിശോധനകൾ നടത്തണം.

  1. ബ്ലഡ്‌ ഷുഗർ

അസന്തുലിതമായ ഭക്ഷണക്രമം കാരണം രക്തത്തിലെ പഞ്ചസാരയുടെ സാധ്യത ഗണ്യമായി വർദ്ധിക്കുന്നു. അതിനാൽ, 40 വയസ്സിനു ശേഷം രക്തത്തിലെ പഞ്ചസാര പരിശോധന നടത്തേണ്ടത് പ്രധാനമാണ്. ഇത് എല്ലാ വർഷവും ചെയ്യണം, അതുവഴി നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉപയോഗിച്ച് എല്ലായ്പ്പോഴും അപ്‌ഡേറ്റ് ചെയ്യാൻ കഴിയും.

  1. പെൽവിക് ടെസ്റ്റ്

ഗർഭാശയ അർബുദ സാധ്യത സ്ത്രീകളിൽ വളരെ കൂടുതലാണ്. അതിനാൽ, 40 വയസ്സിനു ശേഷം നിങ്ങൾ ഒരു ഗൈനക്കോളജിസ്റ്റുമായി കൺസൾട്ട് ചെയേണ്ടത് പ്രധാനമാണ്.

  1. ലിപിഡ് പ്രൊഫൈൽ പരിശോധന

ട്രൈഗ്ലിസറൈഡിന്‍റെയും മോശം കൊളസ്ട്രോളിന്‍റെയും അളവ് പരിശോധിക്കുന്നതിന് ഈ പരിശോധന ആവശ്യമാണ്. കൊളസ്ട്രോൾ, ഉയർന്ന അളവിൽ ഉണ്ടാകുമ്പോൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും നിങ്ങളുടെ ഹൃദയം, രക്തക്കുഴലുകൾ, തലച്ചോറ് എന്നിവയുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. അതിനാൽ, ഓരോ 6 മാസത്തിലും ഇത് പരിശോധിക്കുക.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें