മനസ്സിനും ശരീരത്തിനും ഉന്മേഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഓയിൽ ടെക്‌നിക്കാണ് അരോമ തെറാപ്പി. ആധുനിക ജീവിതത്തിന്‍റെ ഓട്ടപാച്ചിലിനിടയിൽ ക്ഷീണം നിങ്ങളെ പിടുകൂടാറില്ലെ. ജോലി, വീട്ടിലെ കാര്യങ്ങൾ... അങ്ങനെ നൂറുകൂട്ടം ടെൻഷൻ ഉള്ളപ്പോൾ റീ ചാർജ് ആവാൻ അരോമ തെറാപ്പി ചെയ്‌താൽ മതി.

നമ്മുടെയൊക്കെ ജീവിതത്തിൽ സുഗന്ധത്തിനു വലിയ പങ്കുണ്ട്. നല്ല ഗന്ധം ഭാവനയെ ഉണർത്തും. ഉന്മേഷം നൽകും. ടെൻഷനടിച്ചിരിക്കുമ്പോൾ മനസ്സിനിഷ്‌ടപ്പെട്ട മണം കിട്ടിയാൽ മനസ്സും ശരീരവും ഉന്മേഷം കൈവരിക്കുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

രണ്ട് തരത്തിലുള്ള സുഗന്ധമാണുള്ളത്, ഒന്ന് ശരീരത്തിനുള്ളതും മറ്റൊന്ന് അന്തരീക്ഷം മനം മയക്കുന്നതാക്കാനുള്ളതും. ശരീരത്തിൽ സുഗന്ധം പകരുന്നതാണ് അരോമ തെറാപ്പി. ശരീരത്തിൽ പ്രയോഗിക്കാനുള്ള സുഗന്ധം തയ്യാറാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. അവ വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അവ ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന് പഠിയ്‌ക്കാം. മനസ്സിനും ശരീരത്തിനും ആനന്ദം നൽകാം.

സ്‌പ്രേ ബോട്ടിൽ - 1

രണ്ടുതുള്ളി ടീ ട്രി ഓയിൽ, രണ്ടു തുള്ളി പാചൗലി ഓയിൽ, അര സ്‌പൂൺ ഡെഡ് സീ സാൾട്ട്, തിളപ്പിച്ച് ആറ്റിയ വെള്ളം ഒരു ഗ്ലാസ്സ്. ഇവ അലുമിനിയം/ കടും നിറത്തിലുള്ള സ്‌പ്രേ ബോട്ടിലിൽ നിറയ്‌ക്കുക. സൂര്യപ്രകാശം കടക്കാത്ത വിധത്തിലുള്ള സ്‌പ്രേ ബോട്ടിലിൽ ആവണമെന്നു മാത്രം. ഇനി ബോട്ടിൽ നന്നായി കുലുക്കുക. ഇത് ദിവസം രണ്ടുതവണ മുഖത്ത് സ്‌പ്രേ ചെയ്യിക്കാം. ഏകദേശം 15 ദിവസം തുടർച്ചയായി ഉപയോഗിച്ചാൽ ചർമ്മ സംബന്ധമായ ഒട്ടനവധി പ്രശ്നങ്ങൾക്ക് ശമനമുണ്ടാവും.

സ്‌പ്രേ ഉപയോഗങ്ങൾ

  • താരന്‍റെ ശല്യമുണ്ടെങ്കിൽ സ്‌കാൽപ്പിൽ സ്‌പ്രേ ചെയ്യാം.
  • മുഖക്കുരുവും അലർജിയുമുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യാം. ചൊറിച്ചിൽ, എരിച്ചിൽ എന്നിങ്ങനെയുള്ള അസ്വസ്‌ഥതകൾക്ക് ശമനം ലഭിക്കും.
  • സന്ധിവേദനയുണ്ടെങ്കിൽ വേദനയുള്ള ഭാഗത്ത് സ്‌പ്രേ ചെയ്യാം.
  • കാൽ വിരലുകൾക്കിടയിൽ വളം കടിയുള്ള ഭാഗത്ത് ഇത് സ്‌പ്രേ ചെയ്യാം.
  • എണ്ണമയമുള്ള ചർമ്മത്തിൽ ബോഡി സ്‌പ്രേയായി ഉപയോഗിക്കാം.
  • വേനലിൽ പൊതുവേ വിയർപ്പ് അധികമായിരിക്കുമല്ലോ? ഈ അവസരത്തിലും സ്‌പ്രേ ഉപയോഗിക്കാം.
  • ഇത് സാധാരണ ചർമ്മത്തിലും അപ്ലൈ ചെയ്യാം.

സ്‌പ്രേ ബോട്ടിൽ - 2

രണ്ടു തുള്ളി നരോലി (മ്മ൹ത്സഗ്ന₨ദ്ധ മ്പദ്ധ₨) ഓയിൽ ഒരു ഗ്ലാസ്സ് ചൂടാറിയ വെള്ളത്തിൽ ചേർത്ത് ഒരു കുപ്പിയിൽ നിറച്ച് നന്നായി കുലുക്കുക. ദിവസം രണ്ടുതവണ മുഖത്തും കൈകളിലും സ്‌പ്രേ ചെയ്യാം. ലോഷൻ ഒരു ബൗളിലെടുത്ത് ഇതിൽ സോഫ്‌റ്റ് ടവൽ/ടിഷ്യു പേപ്പർ മുക്കി മുഖവും കൈകളും തുടച്ചു വൃത്തിയാക്കുകയും ആവാം. ഇത് റൂം ഫ്രഷ്‌ണറായി കിടപ്പറയിൽ ഉപയോഗിച്ചാൽ നല്ല ഉറക്കം ലഭിക്കും. പതിവായ ഉപയോഗം മാത്രമേ ഫലം ചെയ്യൂ എന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

ദേഷ്യം, ടെൻഷൻ, ക്ഷീണം, പെട്ടെന്ന് അസ്വസ്‌ഥരാവുക, ഉറക്കക്കുറവ്, കൺഫ്യൂഷൻ, അമിത രക്‌തസമ്മർദ്ദം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ അലട്ടുന്നവർക്ക് ഈ സ്‌പ്രേ  ഗുണം ചെയ്യും.

മികച്ച വേദന സംഹാരി

ചിലരുടെ ചർമ്മത്തിനു സംവേദന ക്ഷമതയേറെയായിരിക്കും. വാക്‌സിംഗിനും ത്രെഡിംഗിനും ശേഷമുള്ള എരിച്ചിൽ, വേദന, ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുക, ചർമ്മം ചുവന്നു തടിക്കുക എന്നിങ്ങനെ അസ്വസ്‌ഥതകളുണ്ടാവാം. ഇതൊഴിവാക്കാൻ ത്രെഡിംഗിനും വാക്‌സിംഗിനും മുമ്പും ശേഷവും ബോട്ടിൽ - 2 സ്‌പ്രേ ഉപയോഗിക്കാം. വാക്‌സിംഗ്, ത്രെഡിംഗ് ചെയ്‌ത ഭാഗത്ത് ഉപയോഗിക്കണമെന്നു മാത്രം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...