കൂട്ടുകാരും അതിഥികളുമൊക്കെ ഒത്തു ചേരുന്ന കുഞ്ഞ് ഗെറ്റ്റ്റുഗദറുകളിൽ ഇത്തവണ ദീപാവലിയാഘോഷവും ഗംഭീരമാക്കാം. അതിനൊപ്പം ലുക്കും ഗംഭീരമായാലോ. ട്രെഡീഷണൽ ഔട്ട്ഫിറ്റ്സ്, ഇൻഡോ വെസ്റ്റേൺ ഔട്ട് ഫിറ്റ്സ് എന്നിവക്കൊപ്പം മേക്കപ്പ് എങ്ങനെയുള്ളതാവണം... സ്കിൻ തേറാപ്പിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ അൽക്കയുടെ ചില നിർദ്ദേശങ്ങളിതാ...

ഫേഷ്യൽ

ചർമ്മത്തിന് ഇണങ്ങുന്നതാണെങ്കിൽ വൈൻ ഫേഷ്യൽ ട്രൈ ചെയ്യാം. അൽപം റോസാപ്പൂവിതൾ എടുത്ത ശേഷം അതിൽ വൈൻ ചേർത്ത് ഫേഷ്യൽ ചെയ്തു നോക്കൂ. ഈ ഫേഷ്യൽ ഡെഡ് സ്കിന്നിനെ നീക്കി ബ്ലഡ് സർക്കുലേഷൻ വർദ്ധിപ്പിക്കും. റെഡ് വൈനിലുള്ള കെമിക്കൽ, പിഗ്മെന്‍റേഷൻ കുറയ്ക്കാൻ ഫലവത്താണ്. ടാനിംഗും അകന്നു കിട്ടും. റോസാപ്പൂവിതളുകൾ മുഖചർമ്മത്തിന് പിങ്ക് നിറം പകരും. ദീപാവലിയ്ക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പായി ഈ ഫേഷ്യൽ ചെയ്യാം. ദീപാവലിനാളിൽ മുഖം ഗ്ലോ ചെയ്യും.

ക്ലൻസിംഗ് അദ്‌ഭുതം

മേക്കപ്പിടുന്നതിനായി ചർമ്മം ക്ലീൻ ചെയ്യേണ്ടതാവശ്യമാണ്. മുഖത്തോടൊപ്പം കഴുത്തിലെ ഭാഗങ്ങളും വൃത്തിയാക്കാം. അതിനായി യോജിച്ച ക്ലൻസർ തെരഞ്ഞെടുക്കാം.

അമിതമായ ഡ്രൈ സ്കിന്നുകാർ മോയിസ്ച്ചർ കണ്ടന്‍റുള്ള ക്ലൻസർ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ചർമ്മത്തിന്‍റെ പിഎച്ച് ബാലൻസ് നിലനിൽക്കും. സ്കിൻ ഡ്രൈ ആവുകയുമില്ല. ഓയിലി സ്കിൻ ആയിട്ടുള്ളവർ നാരങ്ങാനീരോ ആര്യവേപ്പ് മൂലികകൾ ചേർത്ത ക്ലൻസറോ ഉപയോഗിക്കാം.

ഹോം മെയ്ഡ് ക്ലൻസർ

പച്ചപ്പാൽ നല്ലൊരു ക്ലൻസറാണ്. അൽപ്പം പച്ചപ്പാൽ എടുത്ത ശേഷം അതിൽ പഞ്ഞിമുക്കി മുഖവും കഴുത്തും നന്നായി തുടച്ച് വൃത്തിയാക്കുക. ഏത് ചർമ്മത്തിനും ഇത് ഇണങ്ങും. ഓയിലി സ്കിൻ ആയിട്ടുള്ളവർ ഉപയോഗിച്ച ടീ ബാഗ് ഉപയോഗിച്ച് ക്ലീൻ ചെയ്യാം. ടീ ബാഗ് ചർമ്മത്തിലെ അമിത എണ്ണമയത്തെ നീക്കം ചെയ്യും. ഇതിന് പുറമെ ഒരു സ്പൂൺ നാരങ്ങാ നീരിൽ ഒരു സ്പൂൺ തേൻ ചേർത്ത് ക്ലൻസറായി ഉപയോഗിക്കാം. ക്ലൻസിംഗിനു ശേഷം ടോണിംഗ് ചെയ്യേണ്ടതാവശ്യമാണ്. റോസ് വാട്ടർ ടോണറായി ഉപയോഗിക്കാം. മേക്കപ്പ് അധികനേരം ഇരിക്കാൻ വേണ്ടിയും മുഖം വിയർക്കാതിരിക്കാനും ഐസിംഗ് ടെക്നിംഗ് പ്രയോഗിക്കുക. ഐസ് മുഖത്തിന് കൂളിംഗ് ഇഫക്റ്റ് പകരും. ഇതും നല്ലൊരു ടോണറാണ്.

ക്ലൻസിംഗിനു ശേഷം മോയിസ്ച്ചുറൈസർ

ഏത് മേക്കപ്പ് ഇടും മുമ്പെ മോയിസ്ച്ചുറൈസർ പുരട്ടാൻ മറക്കരുത്. മോയിസ്ച്ചുറൈസർ പ്ലസ് പ്രൈമർ ഇഫക്റ്റുള്ള പ്രൊഡക്റ്റുകൾ ഇന്ന് ലഭ്യമാണ്. പ്രൈമർ പ്രത്യേകം അപ്ലൈ ചെയ്യുന്നതിന് പകരമായി ഇത് ഉപയോഗിക്കാവുന്നതാണ്.

പ്രൈമർ

മോയിസ്ച്ചുറൈസറിനും പ്രൈമറിനും ഇടയിൽ 2-3 മിനിറ്റ് ഗ്യാപ് ഉണ്ടായിരിക്കണം. പ്രൈമർ ഫിംഗർ ടിപ്പ് കൊണ്ട് നെറ്റിയിലും കണ്ണുകൾക്കടിയിലും ചിൻ ഏരിയയിലും ചെവിയ്ക്ക് മുകളിലും നെക്ക് ഏരിയയിലും ഡോട്ട് ആയി ഇട്ട ശേഷം മുഖത്താകെ ബ്ലൻഡ് ചെയ്യുക. പ്രൈമർ അപ്ലൈ ചെയ്യുന്നതോടെ മുഖം കുറേക്കൂടി സ്മൂത്താവും. മേക്കപ്പിനായി മുഖം റെഡിയാകും. മേക്കപ്പ് വാട്ടർ പ്രൂഫ് ഉള്ളതാവുന്നത് നന്നായിരിക്കും.

കൺസീലർ പ്ലസ് ഫൗണ്ടേഷൻ

മുഖത്ത് പാടുകളും കുത്തുകളുമുണ്ടെങ്കിൽ കൺസീലർ ഉപയോഗിച്ച് കൺസീൽ ചെയ്യാം. കൺസീലർ, ഫൗണ്ടേഷൻ, കോംപാക്റ്റ് സെറ്റ് എന്നിവ വിപണിയിൽ ലഭ്യമാണ്. അത് മേക്കപ്പ് ബേസായി അനായാസം അപ്ലൈ ചെയ്യാം. ഫൗണ്ടേഷൻ അപ്ലൈ ചെയ്യാൻ ഫിംഗർ ടിപ്പ് ഉപയോഗിക്കാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...