എന്താണ് കൗമാരം (adolescences) 10-19 വയസ്സ് വരെയുള്ള ജീവിതത്തിന്‍റെ ഘട്ടമാണ് കൗമാരമായി കണക്കാക്കപ്പെടുന്നത്. 20 വയസ്സിനു മുകളിലുള്ളവരെ യുവജനങ്ങളായി കണക്കാക്കുന്നു. കൗമാരകാലഘട്ടത്തിൽ ശാരീരിക മാനസിക വളർച്ച വളരെ വേഗത്തിൽ നടക്കുന്നു. ഈ ബാല്യകാലത്തിൽ നിന്ന് യൗവനത്തിലേക്ക് രൂപാന്തരപ്പെടുന്നതിനെ സഹായിക്കുന്ന ഒരു കാലഘട്ടം എന്ന് പറയാം. അതുകൊണ്ട് തന്നെ ധാരാളം മാനസിക ശാരീരിക മാറ്റങ്ങൾ ഈ ഘട്ടത്തിലുണ്ടാകുന്നു. ഇതൊക്കെ ചിലപ്പോൾ ചെറിയ വെല്ലുവിളികളായും മാറാം. ജീവശാസ്ത്രപരമായും സാമൂഹികവുമായ മാറ്റങ്ങൾ കുട്ടികളിൽ പ്രകടമാകുന്ന അവസരമാണിത്.

പ്യുബെർട്ടി എന്ന ഘട്ടത്തിൽ ആൺകുട്ടികളിൽ ടെസ്റ്റിസ്റ്റിറോൺ എന്ന ഹോർമോണും പെൺകുട്ടികളിൽ ഇസ്ട്രജൻ എന്ന ഹോർമോണും കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് കുട്ടികളുടെ ശരീരഘടനയിൽ മാറ്റം വരുത്തുന്നു. സാമൂഹികമായ മാറ്റത്തിൽ ഒരു പ്രധാന ഘടകം കൂട്ടുകാർ തന്നെയാണ്. കൗമാരക്കാർക്ക് കൂട്ടുകൂടുവാനും അവർ പറയുന്നതിനനുസരിച്ച് പ്രവർത്തിക്കാനും ഉള്ള സമ്മർദ്ദം അധികമാണ്. ഈ അവസരത്തിൽ പലപ്പോഴും മാതാപിതാക്കളുടെ അഭിപ്രായത്തെ കുട്ടികൾ ചോദ്യം ചെയ്യുകയോ അതിനെതിരായി പ്രവർത്തിക്കുകയോ ചെയ്തെന്നു വരാം. കുട്ടികളുടെ ഇത്തരം മാറ്റങ്ങൾ മാതാപിതാക്കന്മാരിലും മാനസിക സംഘർഷം ഉണ്ടാക്കാം. എന്നാൽ കൗമാരകാലഘട്ടത്തിലെ ഈ മാറ്റങ്ങൾ ഒരു വിക്ഷോഭത്തിന്‍റെ കാലഘട്ടം എന്നും പറയാം. ഈ കാലഘട്ടത്തിലൂടെ പോകുന്നവരെ ശാക്തീകരിക്കാൻ കുറേയധികം ആളുകളുടെ പിന്തുണ ആവശ്യമാണ്. ഒന്നാമതായി ലഭിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. അദ്ധ്യാപകർ, കൂട്ടുകാർ, സമൂഹം എന്നിവരിൽ നിന്നെല്ലാം കൂടിയേതീരു. സ്നേഹം ലഭ്യമാകണം, പകയോ അമിതമായ വിമർശനമോ കലരാത്ത സ്നേഹം ഈ ഘട്ടത്തിൽ കുടുംബത്തിൽ നിന്ന് അവർക്ക് കിട്ടുകയെന്നത് ആവശ്യമാണ്. നിരുപാധിക സ്നേഹം കുടുംബത്തിലുണ്ടാവേണ്ടത് ആവശ്യമാണ്. പരസ്പരം സഹായിക്കാൻ കുടുംബാംഗങ്ങൾ തയ്യാറാവണം. സാമ്പത്തിക സഹായമാവാം. മറ്റൊരാളിന്‍റെ ബുദ്ധിമുട്ടുകൾ കേൾക്കാൻ തയ്യാറാവുന്നതും ഇതിൽ പെടുന്നു. കുടുംബത്തിലെ വ്യക്‌തികൾ പരസ്പരം മനസ്സിലാക്കുകയും ബഹുമാനിക്കുകയും വേണം. പക്ഷേ കുടുംബങ്ങളിലും സംഘർഷങ്ങൾ ഉണ്ടാവാം. കൗമാരക്കാരുടെ ശാക്‌തീകരണത്തിന് മാതാപിതാക്കൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങൾ ഇവയൊക്കെയാണ്.

  • വീട്ടുജോലികളിൽ അവരെ കൂടെ ഉൾപ്പെടുത്തുക.
  • ചെറിയ നേട്ടങ്ങളെ പരിപോഷിപ്പിക്കുക. എപ്പോഴും വലിയവയ്ക്കായി കാത്തിരിക്കേണ്ട.
  • ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക.
  • കുട്ടികൾക്ക് നിങ്ങളോട് പറയാനുള്ളത് ക്ഷമയോടെ കേൾക്കുക.
  • നർമ്മബോധം കാത്തുസൂക്ഷിക്കുക.

ചെയ്യാൻ പാടില്ലാത്തവ

  • അമിതമായ സംഘർഷം കുട്ടിക്കുണ്ടാക്കാതെയിരിക്കുക.
  • പഠനത്തിൽ കുട്ടി പിന്നോട്ടു പോകുന്നു എന്നു കണ്ടാൽ പരീക്ഷയ്ക്കുശേഷം ശകാരിക്കാതെ ഘട്ടം ഘട്ടമായ് നല്ല രീതിയിൽ പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കാൻ സഹായിക്കുക.
  • കുട്ടികളുടെ കഴിവുകൾക്കപ്പുറമായ പ്രതീക്ഷകൾ വച്ചു പുലർത്താതിരിക്കുക.
  • സന്തോഷപരവും ആരോഗ്യകരവുമായ അന്തരീക്ഷം കുടുംബ ത്തിലുണ്ടാക്കുക.
  • കുട്ടികളുടെ കഴിവുകളെ കുറച്ചുകാണിക്കുകയോ അവരെ തരംതാഴ്ത്തുകയോ ചെയ്യാതിരിക്കുക.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...