കല്യാണദിവസം അടുക്കുന്തോറും നേഹയുടെ ടെൻഷനും കൂടിക്കൂടി വന്നു. ആദ്യ ഭർത്താവ് അമലുമൊത്തുള്ള സുന്ദര നിമിഷങ്ങൾ അവളുടെ മനസിൽ നിന്ന് വിട്ടു പോകുന്നില്ല. വിവാഹത്തിന്‍റെ ദിനത്തിലും ആ ഓർമ്മകളിൽ നിന്ന് മോചനം ലഭിക്കുന്നുണ്ടായിരുന്നില്ല. അവൾ ആ ഓർമ്മകളെ വിസ്‌മൃതിയിൽ കുഴിച്ചു മൂടാൻ ഏറെ ശ്രമിച്ചുവെങ്കിലും അത് പാഴ്ശ്രമം മാത്രമായി.

നേഹയുടെ മാതാപിതാക്കൾക്ക് അവളുടെ പ്രയാസം ശരിക്കും മനസ്സിലാകുന്നുണ്ട്. എന്നാൽ രണ്ടാം വിവാഹം അല്ലാതെ മറ്റൊരു വഴി അവർക്കു മുന്നിലും ഇല്ല. നേഹയ്ക്ക് 25 വയസ്സ് ആയതേയുള്ളൂ. ജീവിതം ഇനിയും ഒത്തിരി ബാക്കിയുണ്ട്.

വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം ഭർത്താവ് അമൽ അപകടത്തിൽ മരണപ്പെട്ടു. നേഹയുടെ ഇനിയുള്ള ജീവിതത്തിൽ ആ വേർപാടിന്‍റെ ദുഃഖം മറക്കാൻ മറ്റൊരു വിവാഹം അല്ലാതെ നിവൃത്തിയില്ല. മാത്രമല്ല തങ്ങൾ മരിച്ചാലും മകളുടെ ജീവിതം സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിച്ചതിനാൽ മറ്റൊരു വിവാഹത്തിന് അവർ അവളെ നിർബന്ധിക്കുകയായിരുന്നു.

പല കാരണങ്ങൾ കൊണ്ടും സ്ത്രീക്ക് തന്‍റെ ആദ്യ ഭർത്താവിനെ മറക്കാൻ പ്രയാസമായിരിക്കും. രണ്ടാമതു വിവാഹം കഴിച്ചാലും ആ ഓർമ്മകൾ ഇല്ലാതാക്കുക അത്ര എളുപ്പമല്ല പലർക്കും. ഇതേക്കുറിച്ച്, രണ്ടു പ്രാവശ്യം വിവാഹമോചനം തേടേണ്ടി വന്ന 32 കാരിയായ ദേവിക പറയുന്നത് കേൾക്കാം. “രണ്ടാമത്തെ വിവാഹം എനിക്ക് ലൈംഗിക ചൂഷണം അല്ലാതെ മറ്റൊന്നും നൽകിയില്ല. എന്‍റെ ആദ്യ വിവാഹബന്ധം ഞാൻ വേണ്ടെന്ന് വച്ചത് ഭർത്താവിന് സന്താനോൽപാദനശേഷി ഇല്ലെന്നറിഞ്ഞപ്പോഴാണ്. മാത്രമല്ല സെക്‌സിനോട് താൽപര്യമില്ലാത്ത ആളും ആയിരുന്നു. രണ്ടാമത്തെ ഭർത്താവ് ഇതൊക്കെ അറിഞ്ഞതിനു ശേഷമാണ് വിവാഹം നടന്നത്. എനിക്ക് ലൈംഗികത ഇഷ്ടമാണെന്ന കാരണത്താൽ മാത്രം അയാൾ എന്നെ ലൈംഗിക ചൂഷണം ചെയ്യാൻ തുടങ്ങി. സ്വന്തം ലൈംഗിക ശക്തി എങ്ങനെയൊക്കെ പ്രകടിപ്പിക്കാൻ പറ്റും എന്നാണ് ചിന്ത. യഥാർത്ഥത്തിൽ മാനസികമായ അടുപ്പം തോന്നിയാൽ മാത്രമേ ലൈംഗികത ആസ്വാദ്യമാകൂ. ഇദ്ദേഹത്തോട് എനിക്കത് തോന്നാത്തതു കൊണ്ട് ഓരോ സെക്സും ഒരു പീഡനമായിട്ടാണ് അനുഭവപ്പെടുന്നത്.

ഇതൊക്കെ കണക്കിലെടുത്തപ്പോൾ അദ്യത്തെ ഭർത്താവ് എത്രയോ ഭേദമാണെന്ന് തോന്നിപ്പോയി. സ്നേഹത്തോടെ പെരുമാറാനും, മറ്റൊരാളുടെ വേദന മനസ്സിലാക്കാനും കഴിയുമായിരുന്നു. അദ്ദേഹത്തെ ഉപേക്ഷിച്ചതിൽ എനിക്ക് ശരിക്കും കുറ്റബോധം തോന്നിയത് അപ്പോഴാണ്. ആ ചിന്ത മനസ്സിൽ വേരുപിടിച്ച സമയത്ത് അവിചാരിതമായി ഞാൻ ആദ്യ ഭർത്താവിനെ കാണാൻ ഇടയായി. എന്നെ പിരിഞ്ഞ ശേഷം അദ്ദേഹം കടുത്ത ഡിപ്രഷനിലായിരുന്നു. അതു കൂടി മനസ്സിലായപ്പോൾ എനിക്ക് കൂടുതൽ പ്രയാസമായി. ഞങ്ങൾ ഇടയ്ക്കിടെ കാണുന്നുണ്ടെന്ന് രണ്ടാമത്തെ ഭർത്താവിന് മനസ്സിലായതോടെ ഞങ്ങൾക്കിടയിൽ പൊരുത്തക്കേടു തുടങ്ങി. അങ്ങനെ രണ്ടാമത്തെ വിവാഹവും പരാജയപ്പെട്ടു. വിവാഹമോചനത്തിലെത്തി." ഇനി ഒരു വിവാഹം വേണ്ടെന്നു വയ്ക്കാൻ ഇത്രയും അനുഭവം പോരെ എന്നാണ് ദേവികയുടെ ചോദ്യം.

“ഒരു വലിയ ചടങ്ങായിട്ടായിരുന്നു എന്‍റെ രണ്ടാം വിവാഹം. എന്നാൽ മണ്ഡപത്തിൽ നിൽക്കുമ്പോൾ പോലും എനിക്ക് ആദ്യത്തെ വിവാഹ നിമിഷങ്ങളാണ് മനസ്സിലേക്ക് കടന്നു വന്നത്. രണ്ടാമത്തെ ഭർത്താവിനെ മനസ്സു കൊണ്ട് സ്വീകരിക്കാൻ എനിക്ക് കൂടുതൽ സമയം വേണ്ടി വന്നു" ബിസിനസുകാരിയായ നമിത പറയുന്നു. വിവാഹങ്ങളുടെയും വിവാഹമോചനങ്ങളുടെയും ഇക്കാലത്തും സ്ത്രീ പുരുഷന്മാർ ഇത്തരം വൈകാരിക പ്രശ്ന‌ങ്ങളുടെ അടിമകളാണ്. മേൽപറഞ്ഞ പ്രശ്നം കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെ ആണെന്നു മാത്രം. ഇതിന്‍റെ കാരണം തീർത്തും മാനസികമാണ്. ആദ്യ വിവാഹം മിക്കവരുടെയും ജീവിതത്തിൽ രോമാഞ്ചകരമായ അനുഭവം ആയിരിക്കും. കൗമാരക്കാലം മുതൽ മനസിൽ ഉയർന്നു തുടങ്ങുന്ന വിവാഹസ്വപ്‌നങ്ങൾക്ക് വർഷങ്ങൾക്കു ശേഷം സാക്ഷാൽക്കാരം വരുമ്പോഴുണ്ടാകുന്ന സന്തോഷം ഒന്നു വേറെ തന്നെയായിരിക്കും.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...