“ഹലോ ഗോപിയല്ലേ? ശിവനുണ്ടോ അവിടെ? വേഗം അവന് ഫോൺ കൊടുക്ക്,” അത് ഗംഗാദേവിയുടെ ശബ്ദമായിരുന്നു. ഗോപിക്കത് പെട്ടെന്ന് മനസ്സിലായി. മിനിസ്റ്റർ ശിവപ്രസാദിന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഗോപി.

“ശരി മാഡം” ഗോപിയുടനെ മിനിസ്റ്ററുടെ ഫോണിലേക്ക് കോൾ കണക്ട് ചെയ്തു.

“ഹലോ...” ശിവപ്രസാദിന്‍റെ ഗംഭീരസ്വരത്തിന് പരിഭ്രാന്തയായ ഒരു സ്ത്രീശബ്ദമാണ് മറുപടിയായി കിട്ടിയത്.

“ശിവാ... ഇത് ഞാനാ ഗംഗ...”

“എന്താ ചേച്ചി? എന്താ പ്രശ്നം? വല്ലാതെ ഭയന്നിരിക്കുന്നുവല്ലോ?” ശിവപ്രസാദ് ആശങ്കയോടെ തിരക്കി.

“ശിവാ, അവളുടെ കത്ത് വന്നിട്ടുണ്ട്. അത്... അത്...” തുടർന്ന് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുകയായിരുന്നു അവർ.

“എന്തിനാ ചേച്ചി പേടിക്കുന്നത്? ധൈര്യമായി പറയൂ... എന്താ കാര്യം? ആരുടെ കത്താ?” ശിവപ്രസാദിന്‍റെ ശബ്ദം നേർത്തു.

“സഞ്ജുമോനെക്കുറിച്ചാണ്. അത് ഫോണിൽ പറയാൻ പറ്റില്ല ശിവാ...” അവരുടെ ശബ്ദമിടറി.

“സഞ്ജുവിനെക്കുറിച്ചോ? ആരാ കത്തയച്ചത്? ചേച്ചി ടെൻഷനടിപ്പിക്കാതെ കാര്യം പറ” ആകാംഷയോടെ അയാൾ തിരക്കി.

“നീ ഇങ്ങുവാ, എല്ലാം നേരിട്ട് പറയാം. കത്ത് നീ തന്നെ വായിക്കുന്നതാണ് നല്ലത്. കത്ത് വാങ്ങാനെന്നും പറഞ്ഞ് ആരെയും ഇങ്ങോട്ട് പറഞ്ഞയയ്ക്കുകയും വേണ്ട.” അത്രയും പറഞ്ഞ് അവർ ഫോൺ ഡിസ്കണക്ട് ചെയ്തു.

“സഞ്ജുവിന്‍റെ മരണം കഴിഞ്ഞ് ഒരു മാസം പോലും കഴിഞ്ഞിട്ടില്ല. ആരുടെ കത്തായിരിക്കും?” ശിവപ്രസാദ് ചിന്തയിൽ മുഴുകി.

അയാളിൽ വീണ്ടും മകനെക്കുറിച്ചുള്ള ദുഃഖം കനക്കുകയായിരുന്നു. കുസൃതികാട്ടി നടക്കുന്ന അവന്‍റെ മുഖം... ഈശ്വരാ, ഓർമ്മകൾ മരിച്ചിരുന്നുവെങ്കിൽ... അയാൾ ആഗ്രഹിച്ചു. പിന്നെയാണോർത്തത്, ആ ഓർമ്മകൾ കൂടി മാഞ്ഞുപോയാൽ പിന്നെ.... സഞ്ജു... എന്തൊരു ദുർവിധിയാണിത്. അയാൾ ദുഃഖവും നിരാശയും തടിച്ചമർത്തി.

ഒഴിച്ചുകൂടാനാകാത്ത ഒന്നുരണ്ട് സമ്മേളനങ്ങളും മീറ്റിംഗുകളും ഉണ്ടായിരുന്നു അയാൾക്ക്. അടുത്ത് രണ്ട്മൂന്ന് ദിവസത്തേയ്ക്ക് ഫ്രീയാകുന്നതിനെക്കുറിച്ച് ഓർക്കാൻ പോലും കഴിയുമായിരുന്നില്ല. അതിനൊക്കെ പുറമേ, വിദേശകാര്യമന്ത്രാലത്തിന്‍റെ അപ്പോയിന്‍റ്മെന്‍റും. അയാൾ ആകെ ദുഃഖിതനായി.  വീട്ടിലേയ്ക്ക് പോകണം. ആ കത്തിൽ എന്താണെന്നറിയാതെ ഇനി ഒന്നും ചെയ്യാൻ കഴിയില്ല. ഒരു കടലിന്‍റെ അലർച്ച അയാൾ ഉള്ളിലറിഞ്ഞു. ഉടനെ തന്നെ അദ്ദേഹം ഗോപിയെ വിളിച്ച് അന്നത്തെ പരിപാടികൾ റദ്ദ് ചെയ്തു. അസ്വസ്ഥമായ മനസ്സോടെയാണ് അയാൾ സഹോദരി ഗംഗാദേവിയുടെ വീട്ടിലെത്തിയത്.

ഗംഗാദേവി കത്തെടുത്ത് കൊടുത്തു. അയാൾ കത്ത് തുറന്ന് ആകാംഷയോടെ വായിക്കുവാൻ തുടങ്ങി. വായിക്കുംതോറും അയാളുടെ മുഖത്ത് ചോര കല്ലിക്കാൻ തുടങ്ങി. ആരെയും ആ കത്ത് അഭിസംബോധന ചെയ്യുന്നുണ്ടായിരുന്നില്ല. ഏറ്റവും മുകളിലായി “ഗംഗേ, ഈ കത്ത് ശിവപ്രസാദിന് കൊടുക്കണം...” എന്ന് മാത്രം എഴുതിയിരുന്നു.

“ശിവാ, എന്നെ മനസ്സിലായോ? കൺഗ്രാചുലേഷൻസ്, അഭിനന്ദനങ്ങൾ. എന്തിനാണെന്നാകും? നിങ്ങളും ഇപ്പോൾ എന്നെപ്പോലെ അനാഥനും നിരാലംബനും നിസ്സഹായനുമായില്ലേ? ഇതാണ് ഞാൻ കാത്തിരുന്നത്. മകൻ നഷ്ടപ്പെട്ട് നിങ്ങൾ ഭ്രാന്തുപിടിച്ചവനെപ്പോലെ അലയുന്നത് കാണാൻ... നിന്‍റെ വംശം നിന്‍റെ മരണത്തോടെ വേരറ്റുപോകും. ഇതൊക്കെ കാണാൻ ഞാൻ ജീവിച്ചിരിക്കുക തന്നെ ചെയ്യും. ദൈവം എന്നും നിനക്കൊപ്പമാണെന്ന് നീ കരുതിയോ? നീയെന്നെ അനാഥയാക്കിയതുപോലെ നിന്നെയും അനാഥനാക്കാൻ ദൈവം എനിക്കൊരു അവസരം തന്നു.”

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...