വിഷാദം ഒരു മാനസിക വൈകല്യമാണ്, അതുമൂലം ഒരു വ്യക്തിക്ക് സങ്കടവും നിരാശയും അനുഭവപ്പെടാം. ഡിപ്രഷൻ എന്ന പദം തന്നെ ഇന്ന് സാധാരണമായി മാറുകയാണ്. ബന്ധങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദം, ജോലി സമ്മർദം, സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെയും മാനസിക വിഭ്രാന്തിക്ക് ഇടയാക്കുന്നു. വിഷാദരോഗം ഏതൊരു വ്യക്തിയുടെയും ദൈനംദിന ജീവിതത്തെ ഗുരുതരമായി ബാധിച്ചേക്കാം.

ഇന്ന് ആളുകൾക്കിടയിൽ സാധാരണമായി ഉണ്ടാകുന്ന ഒന്നായി മാറിയിരിക്കുകയാണ് സമ്മർദ്ദം. ഈ പ്രശ്നം സമയബന്ധിതമായി നിയന്ത്രിച്ചില്ലെങ്കിലോ പരിഹരിച്ചില്ലെങ്കിലോ അതിന്‍റെ അനന്തരഫലങ്ങൾ മോശമായേക്കാം. മാനസിക പിരിമുറുക്കം മനഃശാന്തിയുടെ അഭാവം സൃഷ്ടിക്കുമെന്ന് മാത്രമല്ല അത് വിശപ്പിനെയും ഉറക്കത്തെയും വരെ ബാധിക്കുന്നു. ഒരു വ്യക്തിയ്ക്ക്‌ വിഷാദരോഗം ഉണ്ടെന്നു മനസ്സിലാക്കാൻ കഴിയുന്ന ആദ്യ ലക്ഷണങ്ങളെക്കുറിച്ചറിയാം...

  1. ഉറക്കമില്ലായ്മ

ഒരു വ്യക്തി സമ്മർദ്ദത്തിലായിരിക്കുമ്പോൾ, ആ വ്യക്തിയ്ക്ക്‌ ശരിയായി ഉറങ്ങാൻ കഴിയില്ല.  ഉറങ്ങാൻ പലതവണ ആഗ്രഹിച്ചാലും ഉറങ്ങാൻ കഴിയില്ല. വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുന്ന വ്യക്തിയിൽ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്. ഈ പ്രശ്നം കാരണം, പലപ്പോഴും ആളുകൾ ശരിയായ രീതിയിൽ ഉറങ്ങാറില്ല. മറ്റൊന്ന്, രാത്രി മുഴുവൻ ഉണർന്നിരിക്കുന്നതിനാലും മൊബൈൽ ഫോണുകളുടെ അമിതമായ ഉപയോഗത്താലും ആളുകൾക്ക് പൂർണമായി ഉറങ്ങാൻ കഴിയാതെ വരികയും അതിന്‍റെ ഫലം ശരീരത്തിൽ ദൃശ്യമാവുകയും ചെയ്യുന്നു. ഒരു രാത്രി മുഴുവൻ ഉറങ്ങിയതിനു ശേഷവും കടുത്ത ക്ഷീണവും ഊർജ്ജക്കുറവും അനുഭവപ്പെടുന്നതും വിഷാദരോഗത്തിന്‍റെ ഒരു പ്രത്യേക ലക്ഷണമാണ്.

  1. ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യാം

വളരെയധികം സമ്മർദ്ദത്തിലായിരിക്കുന്നത് ഹോർമോണുകളെ ബാധിക്കും. ഇതിന്‍റെ ഫലമായി ശരീരഭാരം വർദ്ധിക്കാൻ തുടങ്ങുന്നു. വിഷാദം ഒരു വ്യക്തിയുടെ വിശപ്പിനേയും ബാധിക്കുന്നു. ഇക്കാരണത്താൽ, പെട്ടെന്ന് ശരീരഭാരം  കുറയുകയോ വർദ്ധിക്കുകയോ ചെയ്യുന്നു.

  1. വയറുവേദനയും എരിച്ചിലും

ഒരുപാട് തവണ ടോയ്‌ലറ്റിൽ പോകുന്നത് ഉത്കണ്ഠയുടെ ഒരു ഭാഗമാണ്. ഉത്കണ്ഠയും സമ്മർദ്ദവും കാരണം ഒരു വ്യക്തിയ്ക്ക്‌ ഇടയ്ക്കിടെ ടോയ്‌ലറ്റിൽ പോകാൻ തോന്നാം. വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവയും അതിന്‍റെ ലക്ഷണങ്ങളാണ്.

  1. ക്ഷോഭം

സമ്മർദ്ദത്തിനു അടിപ്പെട്ടിരിക്കുന്നയാൾ അസ്വസ്ഥതയും ദേഷ്യവും പ്രകടിപ്പിക്കുക വളരെ സാധാരണമാണ്. ചെറിയ കാര്യങ്ങളിൽ പോലും ഇത്തരക്കാർ വളരെ ആശയക്കുഴപ്പത്തിലാകും. ആരോടും ശരിയായി സംസാരിക്കാതിരിക്കുക, നിസ്സാര കാര്യങ്ങളിലും അസ്വസ്ഥരാകുക എന്നീ  പ്രശ്നങ്ങൾ ദീർഘകാലമായി നേരിടുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കുക.

  1. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുക

അനാവശ്യമായ കാര്യങ്ങളെക്കുറിച്ച് നിരന്തരം ചിന്തിച്ചുകൊണ്ടിരിക്കുക ആണെങ്കിൽ, നിങ്ങൾ സമ്മർദ്ദത്തിലാണെന്ന് മനസ്സിലാക്കാം. മാനസിക സമ്മർദ്ദം ഉള്ളപ്പോഴാണ് അമിതമായ ചിന്തയും ആകുലതയും ഉണ്ടാകുന്നത്. കാരണം, ഈ സമയത്ത് നിങ്ങൾ വളരെയധികം ചിന്തിക്കാൻ തുടങ്ങും, വ്യക്തിയ്ക്ക്‌ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല, അതിനുശേഷം അനാവശ്യമായ കാര്യങ്ങൾ മനസ്സിൽ കടന്നു വരാൻ തുടങ്ങും, ഈയൊരു അവസ്ഥ ആ വ്യക്തിയുടെ ആത്മവിശ്വാസം തന്നെ തകർക്കാം.

  1. നിരന്തരമായി ദുഖവും ഏകാന്തതയും അനുഭവപ്പെടുക

വിഷാദരോഗം ബാധിച്ചവർ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്നു മാറുന്നു. സോഷ്യലൈസിംഗ് പൂർണ്ണമായും നിന്ന് പോകാം. വിഷാദരോഗമുള്ളവർ പലപ്പോഴും നെഗറ്റീവ് ചിന്തകൾ വച്ചുപുലർത്തുന്നവരും ഭാവിയെക്കുറിച്ച് ശുഭ പ്രതീക്ഷ ഇല്ലാത്തവരുമായിരിക്കും. എപ്പോഴും നിരാശ അനുഭവിക്കുന്നു.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...