മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഇറങ്ങിയ ശേഷം കൊടൈക്കനാലിൽ യാത്ര പോകാൻ ചെറുപ്പക്കാർക്ക് പ്രത്യേക ഹരം ആണെന്ന് തോന്നുന്നു... ഏതായാലും ചൂട് അസഹ്യമായപ്പോൾ കേരളത്തിൽ നിന്ന് കൊടൈക്കനാലിലേക്ക് വെച്ച് പിടിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട് എന്നത് സത്യം. ഒപ്പം സിനിമയിൽ പറയുന്ന ഡെവിൾസ് കിച്ചൻ അഥവാ ചെകുത്താന്‍റെ അടുക്കള എന്ന് അറിയപ്പെടുന്ന ഗുണ കേവ്സ് നേരിട്ടു കാണാൻ ഉള്ള സാഹസം. സന്ദർശകരെ ആകർഷിക്കുന്നതിനായി ഗുഹയിലേക്കുള്ള റോഡ് പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ട്, എന്നാൽ സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഗുഹയ്ക്കുള്ളിലെ പ്രവേശനം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ പുറത്ത് നിന്ന് കാണാനും പ്രകൃതി ഭംഗി ആസ്വദിക്കാനും കഴിയും.

കൊടൈക്കനാലിലെ മനോഹരമായ ഹിൽസ്റ്റേഷനിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്തമായ ഒരു അത്ഭുതമാണ് ഗുണ കേവ്സ്. ഈ ഗുഹകൾ നിഗൂഢമായ ഒരു ആകർഷണം ഉൾക്കൊള്ളുന്നു, ഇടതൂർന്ന വനങ്ങളാലും പച്ചപ്പ് നിറഞ്ഞ കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. എന്നാൽ ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന സങ്കീർണ്ണമായ പാറ കൂട്ടങ്ങളും അഗാധ ഗർത്തങ്ങളും ആരിലും ഭയം ജനിപ്പിക്കും.

ഈ ഗുഹകൾക്ക് "ഡെവിൾസ് കിച്ചൻ" എന്ന പേര് ലഭിച്ചത് മഹാഭാരത കാലഘട്ടത്തിൽ പാണ്ഡവർ ഈ ഗുഹകൾ അവരുടെ വനവാസ കാലത്ത് പാചകം ചെയ്യാൻ ഈ ഗുഹകൾ ഉപയോഗിച്ചിരുന്നു എന്ന കഥയിൽ നിന്നാണ്. കൊടൈക്കനാലിലെ നിബിഡവനങ്ങളിൽ പാണ്ഡവർ അഭയം തേടി. തങ്ങളുടെ ഭക്ഷണം തയ്യാറാക്കാനുള്ള രഹസ്യ അടുക്കളയായി ഗുണ ഗുഹകൾ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ഈ പുരാണ ബന്ധത്തിൽ നിന്നാണ് "ഡെവിൾസ് കിച്ചൻ" എന്ന പേര് ഉരുത്തിരിഞ്ഞത്. ഗുഹകളുടെ നിഗൂഢമായ സ്വഭാവവും മറഞ്ഞിരിക്കുന്ന ഭാഗങ്ങളും ആ ഗുഹയിൽ ചാത്തന്മാർ ഉണ്ട് എന്ന അന്ധ വിശ്വാസത്തിലേക്ക് എത്തിക്കുകയും ചെയ്തു .

അത് പോലെ മറ്റൊരു ഐതിഹ്യത്തിലും ഗുഹകളിൽ ചെന്ന് മടങ്ങിവരാത്ത യോദ്ധാക്കളെ കുറിച്ച് പറയുന്നുണ്ട്. ഈ ധീരരായ വ്യക്തികൾ ഒരു തുമ്പും അവശേഷിപ്പിക്കാതെ അപ്രത്യക്ഷരായി എന്നാണ് പറയപ്പെടുന്നത്.

ഗുണ ഗുഹകളെക്കുറിച്ചുള്ള രസകരമായ ചില വിശദാംശങ്ങൾ ഇതാ:

2,230 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗുണ ഗുഹകൾ ചരിത്രത്തിനും അവയുടെ വിസ്മയത്തിനും പേരുകേട്ടതാണ്. ഈ ഗുഹ 1821-ൽ ആദ്യമായി കണ്ടെത്തി രേഖപ്പെടുത്തിയത് ബ്രിട്ടീഷ് ഓഫീസർ ബി.എസ്. വാർഡ് ആണ്. അദ്ദേഹമാണ് അതിനെ ഡെവിൾസ് കിച്ചൻ എന്ന് നാമകരണം ചെയ്തത്. ഗുഹയിൽ നിറയെ വാവലുകൾ ഉള്ളതിനാൽ ആണ് വാർഡ് ഈ പേര് നൽകിയത്. എന്നാൽ, 1980-കളുടെ അവസാനം വരെ ഇത് താരതമ്യേന അജ്ഞാതമായ സ്ഥലം ആയിരുന്നു.

1991-ൽ കമൽഹാസൻ അഭിനയിച്ച "ഗുണ" എന്ന സിനിമ ഇറങ്ങിയ ശേഷമാണ് ഈ ഗുഹകൾക്ക് പ്രാധാന്യം ലഭിച്ചത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘കൺമണി അൻബോടു കാതലൻ’ ഈ ഗുഹയിൽ ആണ് ചിത്രീകരിച്ചത്. അന്നുമുതൽ ഗുഹകൾക്ക് ഗുണ കേവ്സ് എന്ന പേര് ലഭിച്ചു. അതിനുശേഷം, അങ്ങോട്ട് സാഹസപ്രിയരായ വിനോദസഞ്ചാരികളുടെ വരവ് തുടങ്ങി.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...