വേനലിൽ പെയ്ത‌ പെരുമഴ കൊണ്ട പോലെ ആയിരുന്നു അന്ന് ഹിമയ്ക്ക്... തീരെ പ്രതീക്ഷിക്കാതെയാണ് അമറിന്‍റെ കത്ത് അവളെ തേടി എത്തുന്നത്. കണ്ണിൽ പാട കെട്ടിയത് പോലെ അവൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല. കോളേജിന്‍റെ ക്ലാസ് മുറിയിലെ തിരക്കിൽ നിന്നും അവൾ ഓടി ഹോസ്‌റ്റൽ മുറിയിലേക്ക്...

ജനുവരിയിലെ മിഴി തുറക്കാത്ത പകലിനെ തണുപ്പ് വരിഞ്ഞു മുറുക്കുമ്പോഴും അവളുടെ നെറ്റിയിൽ വിയർപ്പുമണികൾ പൊടിഞ്ഞു. കൈയിലെ ചുരുട്ടിക്കൂട്ടി വച്ച കത്തിൽ എന്തായിരിക്കും അമർ എഴുതി പിടിപ്പിച്ചു വച്ചിരിക്കുന്നത്? അവളുടെ മനസ്സിലൂടെ ഒരായിരം കുതിരകൾ ലക്ഷ്യമില്ലാതെ പാഞ്ഞു പോയി. ഹൈടെക് യുഗത്തിന്‍റെ എല്ലാ സൗകര്യത്തിലും ആടി തിമിർത്ത അവളുടെ അമർ ഇപ്പോൾ തീഹാർ ജയിലിലെ ഒരു അന്തേവാസിയാണ്. അന്നത്തെ മീഡിയ ചാനലുകൾ പുറത്തു വിട്ട വാർത്തകൾ കണ്ടു അവൾ അന്തം വിട്ടിരുന്നു. കോളേജ് മുഴുവൻ ആ വാർത്ത സംപ്രേക്ഷണം ചെയ്‌തു.

ഹിമയുടെ അമർ ഒരു പെൺകുട്ടിയെ... ഇപ്പോഴും അത് ആലോചിച്ചപ്പോൾ അവളുടെ കണ്ണിൽ ഇരുട്ട് കുടിയേറുന്നു. അവൾ ആ കത്ത് നെഞ്ചോടു ചേർത്ത് വച്ച് കുറേ നേരം... പിന്നെ പതുക്കെ പതുക്കെ അത് തുറന്നു... അമറിന്‍റെ ഗന്ധം ആ അക്ഷരങ്ങളിൽ നിന്നും പുറത്തേക്കൊഴുകി അവളെ പൊതിയാൻ തുടങ്ങി.

"ഹിമ... ആദ്യം നീ കണ്ണ് തുടയ്ക്ക്... എന്‍റെ സുന്ദരിക്കുട്ടിയുടെ പുഞ്ചിരി ഒന്ന് കാണട്ടെ... ആ... ആ... അങ്ങനെ... ദേ നിന്‍റെ മൂക്കിന് തുമ്പത്ത് നിന്ന് വെള്ളം ഇറ്റുന്നു... പെണ്ണെ അത് തുടയ്ക്ക്... ഇനി ഇങ്ങോട്ട് എന്‍റെ ഈ അക്ഷരക്കണ്ണിലേക്ക് നോക്കിയിട്ട് എന്‍റെ ഹൃദയത്തെ വായിക്കൂ."

ഇത്രയും വായിച്ചപ്പോഴേക്കും അവളുടെ കണ്ണുകൾ തുലാവർഷമായി മാറി. അവന്‍റെ അക്ഷരങ്ങളിലേക്കു അവളുടെ കണ്ണുനീർ മുത്തുകൾ വീഴാതെ ശ്രദ്ധിച്ചു. പിന്നെ വായിക്കാൻ തുടങ്ങി.

"ഹിമ, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല... എന്നെ വിശ്വസിക്ക്... അവരുടെ കൂടെ ഞാനും പെട്ടുപോയി എന്ന് മാത്രമേ ഉള്ളൂ... ഞാൻ എന്നും നിന്നെയാണ് പ്രണയിച്ചത്. ഞാൻ നിന്നോട് സത്യം എല്ലാം പറയാം. അന്നൊന്നും പറയാതിരുന്നത് നീ വിഷമിക്കണ്ട എന്ന് വിചാരിച്ചാണ്. നിനക്കറിയാലോ എന്‍റെ കൂട്ടുകാരൻ ജെഎൻയുവിലെ പ്രണവിനെ. അവനാണ് എല്ലാം പ്ലാൻ ചെയ്‌തത്. അന്ന് ആ പെൺകുട്ടി രാത്രി പാർക്കിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് ഞങ്ങൾ ദൂരെ നിന്ന് കണ്ടു. പ്രണവിന് ആ കുട്ടിയെ എവിടെയോ വച്ച് നേരത്തെ കണ്ട പരിചയമുള്ളതായി തോന്നിയതുകൊണ്ടാണ് ഞങ്ങൾ അടുത്ത് ചെന്ന് സംസാരിച്ചത്. അപ്പോഴാണ് അറിയുന്നത് അവൾ വീട്ടിൽ നിന്നും പിണങ്ങിയാണ് വന്നിരിക്കുന്നതെന്നും അവൾക്കു ഒരു രാത്രി തങ്ങാൻ ഒരു അഭയം വേണമെന്നുമൊക്കെ. അങ്ങനെയാണ് പ്രണവിന്‍റെ സൗത്ത് ഡൽഹിയിലുള്ള അവന്‍റെ റൂമിലേക്ക് ഞങ്ങൾ അവളെ കൊണ്ടു പോയത്. അന്ന് രാത്രി അവളുടെ ഉറക്കത്തിനു ഞങ്ങൾ കാവൽക്കാരായി. പുലരും വരെ പ്രണവിനെ ഞാൻ കൺട്രോൾ ചെയ് നിർത്തി. രാവിലെ ആയപ്പോൾ അവളോട് പോകാൻ ഞങ്ങൾ പറഞ്ഞു. അവൾ പോകുന്നില്ലായെന്നു ശഠിച്ചു പറഞ്ഞു. ഞങ്ങൾ എന്തു ചെയ്യണമെന്നറിയാതെ ആകെ വിഷമിച്ചു. അന്ന് മുറി പുറത്തു നിന്നും പൂട്ടിയാണ് ഞാൻ കോളേജിൽ പോയത്."

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...