മഹിമയുടെ കുട്ടിക്കാലവും വിദ്യാഭ്യാസവുമൊക്കെ മുംബൈയിലായിരുന്നു. മഹിമയ്ക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴായിരുന്നു അച്ഛന്‍റെ മരണം. പിന്നീട് സാമൂഹിക പ്രവർത്തകയായ അമ്മയാണ് മഹിമയെയും സഹോദരനെയും വളർത്തിയത്. ബാലതാരമായാണ് മഹിമ അഭിനയ കരിയറിന് തുടക്കം കുറിക്കുന്നത്.

പ്രതിസന്ധികളെ അതിജീവിച്ച്‌

കുഞ്ഞായിരിക്കെ അച്ഛനെ നഷ്ടപ്പെട്ടതിനാൽ മഹിമയുടെ അമ്മയ്‌ക്ക്‌ കുടുംബം പുലർത്താൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. അമ്മയ്ക്ക് മുന്നിൽ ധാരാളം ചോദ്യങ്ങൾ ഉണ്ടായിരിന്നു. ഒരു ജോലി ലഭിക്കാൻ തക്ക വിദ്യഭ്യാസ യോഗ്യതകളൊന്നും മഹിമയുടെ അമ്മുക്കുണ്ടായിരുന്നില്ല. അതിനാൽ കുടുംബം നോക്കുകയെന്നത് മഹിമയുടെ അമ്മയ്‌ക്ക്‌ വളരെ ബുദ്ധിമുട്ടായിരുന്നു, “അതിന് പുറമെ സമൂഹം ഉയർത്തുന്ന ഒരുപാട് ചോദ്യങ്ങളെ അമ്മയ്‌ക്ക്‌ തരണം ചെയ്യേണ്ടി വന്നു. കാരണം ഒരു സ്ത്രീയായത് കൊണ്ടോ, ഒരു രക്ഷകർത്താവായതുകൊണ്ടോ, വളരെയധികം സൂക്ഷ്മ പരിശോധനകൾ നടത്തേണ്ടിവരും അല്ലെങ്കിൽ സമൂഹത്തിന്‍റെ ഒരുപാട് ധാരണകൾ കൈകാര്യം ചെയ്യേണ്ടിവരും. ഒപ്പം സാമ്പത്തിക പ്രതിസന്ധിയിയും. അതിനാൽ, ഏറ്റവും അടിത്തട്ടിൽ നിന്നും ജീവിതം ആരംഭിക്കുകയിരുന്നു. ജീവിതം നേരത്തെ തന്നെ തുടങ്ങിയെന്ന് പറയാം” നടി മഹിമ മക്വാന പറയുന്നു.

സൽമാൻ ഖാനും ആയുഷ് ശർമ്മയും അഭിനയിച്ച ആന്‍റിം എന്ന ചിത്രത്തിലൂടെ മഹിമ മക്വാന അടുത്തിടെ ബോളിവുഡ് ബിഗ് സ്‌ക്രീനിൽ തുടക്കം കുറിക്കുകയുണ്ടായി. കുട്ടിക്കാലം തുടങ്ങി  മിനിസ്ക്രീൻ രംഗത്ത് ജോലി ചെയ്യാൻ തുടങ്ങിയതാണ് മഹിമ. മോഹെ രംഗ് ദേ എന്ന സീരിയലിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അവർ സിഐഡി, ആഹത്, മിലേ ജബ് ഹം തും, ഝാൻസി കി റാണി, ബാലിക വധു തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. എന്നിരുന്നാലും ‘സപ്നേ സുഹാനെ ലഡക്പൻ കേ’ എന്ന സീരിയലാണ് മഹിമയെ ഹിറ്റാക്കിയത്. അതിനുശേഷം അവർ ഓരോ വീട്ടിലെയും സുപരിചിത മുഖമായി.

സിനിമ

വെങ്കിടപുരം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മഹിമ ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതിന് ശേഷം ടേക്ക് 2 എന്ന ഷോർട്ട് ഫിലിമിൽ പ്രത്യക്ഷപ്പെട്ടു. വെബ് സീരീസ് രംഗത്തും ഏറെ പ്രശസ്തയാണ് മഹിമ. രംഗ്‌ബാസ് സീസൺ 2 ലൂടെയാണ് അവർ വെബ് സീരീസ് രംഗത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അതിന് ശേഷം ഫ്ലാഷിലും ജോലി ചെയ്തു. ഇതുകൂടാതെ, സൽമാൻ ഖാന്‍റെ ഫൈനൽ: ദി ഫൈനൽ ട്രൂത്ത് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു, ചിത്രം ഏറെക്കുറെ വിജയിച്ചു.

മിനിസ്ക്രീൻ രംഗം മികച്ച വിജയം നൽകി

“ടെലിവിഷൻ അഭിനേതാക്കൾക്ക് ഏറ്റവും എക്‌സ്ട്രീം ലെവലിൽ പ്രവർത്തിക്കേണ്ടി വരും., ഒരു അഭിനേതാവെന്ന നിലയിൽ നിങ്ങൾക്ക് തയ്യാറെടുപ്പ് നടത്താൻ സമയം ലഭിക്കില്ല, കാഴ്ച്ച വയ്ക്കുന്ന പ്രകടനം ഒരേ താളത്തിൽ ഉള്ളതായിരിക്കും. അവിടെ ഇപ്രൊവൈസേഷന് സാധ്യത കുറവാണ്. മറ്റൊന്ന് നമ്മുടേതായ കാര്യങ്ങൾക്ക് പ്രസക്തി ഉണ്ടാകില്ല എന്നതാണ്. ഒരു ടെലിവിഷൻ പ്രോഗ്രാമിന്‍റെ ഷൂട്ടിനിടെയായിരുന്നു എന്‍റെ മുത്തച്ഛന്‍റെ മരണം. എന്നെ സെറ്റിൽ നിന്ന് പുറത്തുപോകാൻ അനുവദിച്ചില്ല. അതിന് കാരണമുണ്ട്, ഒന്നാമതായി, പ്രധാന കഥാപാത്രമായി അഭിനയിക്കുമ്പോൾ ഉത്തരവാദിത്തം സ്വയം വഹിക്കുക എന്നത് ഒരു ടാസ്‌ക് ആണ്. അവിടെ ചിലപ്പോൾ വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വരാം. അതേ സമയം, ടിവി എനിക്ക് വളരെയധികം ആത്മവിശ്വാസം നൽകിയിട്ടുണ്ട്. അത് എനിക്ക് ധാരാളം അനുഭവങ്ങൾ നൽകി, എന്നിലെ കലാകാരിയെ തിരിച്ചറിയാൻ അത് ഒരുപാട് സഹായിച്ചു. മികച്ച കരിയർ നൽകിയതിന് പ്രശസ്തിയും വിജയവും പണവും നൽകിയതിന് ഞാൻ മിനിസ്ക്രീനിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു” മഹിമ അഭിമാനപൂർവ്വം പറയുന്നു.

और कहानियां पढ़ने के लिए क्लिक करें...