മഴവില്ലഴകിൽ മുടിയിഴകൾ

എപ്പോഴത്തെയും ഹോട്ട് ട്രെൻഡാണ് ഹെയർ കളറിംഗ്. കരിമുകിൽ നിറമൊത്ത പനങ്കുലപോലത്തെ മുടിയുടെ കാലം പോയി എന്നു തന്നെ പച്ച മലയാളം. കഴുത്തോളം നീളത്തിൽ ക്രോപ്പ് ചെയ്‌ത്‌ മുടിയറ്റം കേൾ ചെയ്തും അല്ലാതെയും ഡിസൈൻ ചെയ്ത മുടിയിഴകളിൽ കലാചാതുര്യത്തോടെ ചില വർണ്ണങ്ങൾ കുടിയായാലോ?

മുന്നിലും വശങ്ങളിലും പാർട്ട് ചെയ്ത‌്‌ നിറം ചാർത്തിയ മുടിയിഴകളിളക്കി മുന്നിൽ നിൽക്കുന്ന മോഡേൺ സുന്ദരിയെ ഇങ്ങനെ നോക്കിക്കൊല്ലാതെ. നിങ്ങളും റെഡിയായിക്കോളൂ… മുടിയിഴകളിൽ മനോഹാരിതയുടെ മായാജാലത്തിനായി…

ബ്ലു, പിങ്ക്, റെഡ്, കോപ്പർ, ഗ്രേ തുടങ്ങിയ നിറങ്ങൾ കൊണ്ട് മുടിയലങ്കരിക്കാനാണ് ചെറുപ്പക്കാർ കൂടുതലായും ആവശ്യപ്പെടുന്നതെന്ന് പ്രമുഖ ഹെയർ ‌സ്റ്റൈലിസ്റ്റായ ഹബീബ് പറയുന്നു. ചിലരിലിത് ഒരു സോബർ ലുക്ക് പകരുന്നതോടൊപ്പം അവരുടെ വ്യക്തിത്വത്തെ കൂടുതൽ ആകർഷണീയമാക്കുകയും ചെയ്യും. എന്നാൽ എല്ലാ നിറങ്ങളും എല്ലാവർക്കും യോജിക്കണമെന്നില്ല. മുടിയുടെ നിറം എന്തായിരിക്കണമെന്നത് ചില കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.

സ്ക‌ിൻ ടോൺ

ഇരുണ്ടനിറക്കാർക്ക് ബ്ലൂ, പിങ്ക് ഹെയർ കളറുകൾ ഒട്ടും യോജിക്കില്ല. ഗ്രേ, ബ്രൗൺ, കോപ്പർ നിറങ്ങളാണ് ഇവർക്ക് ഏറ്റവും ഇണങ്ങുക. വെളുത്തവർക്കാകട്ടെ പിങ്ക്, ബ്ലൂ തുടങ്ങിയ നിറങ്ങളാവും ഏറ്റവും യോജിക്കുക. മീഡിയം കോംപ്ലക്‌ഷൻകാർക്ക് എല്ലാ നിറങ്ങളും യോജിക്കും.

ഏജ് ഫാക്‌ടർ: സമ്പൂർണ്ണമായ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതിൽ പ്രായത്തിനും പങ്കുണ്ട്. മുടിക്കു നിറം നല്‌കുന്നതിനും പ്രായം കണക്കിലെടുക്കുന്നത് അനുയോജ്യമായിരിക്കും. പ്രായം 20നു താഴെയാണെങ്കിൽ നിങ്ങളുടെ മുടിയ്ക്ക് ഏത് നിറവും യോജിക്കും. ഈ പ്രായത്തിൽ യാതൊരുവിധ പരിമിതികളുമില്ലാത്തതിനാൽ ഗ്രേ, ബ്ലൂ, പിങ്ക്, റെഡ്, സിൽവർ, ബ്രൗൺ തുടങ്ങി ഏത് നിറവും പരീക്ഷിക്കാം. ഏതെങ്കിലും പ്രൊഫഷനിലാണ് നിങ്ങളെങ്കിൽ മുടിയ്ക്ക് നിറം പകരുന്ന കാര്യത്തിൽ അല്പ‌ം ശ്രദ്ധ പുലർത്തണം. കാരണം, ഈ സമയത്ത് നിങ്ങൾക്ക് ഒരു സോബർ ലുക്കാണ് ആവശ്യം. ചുറ്റുമുള്ളവരിൽ പ്രസന്നത ഉണർത്തുന്നതായിരിക്കണം മുടിയുടെ നിറം. കണ്ണിൽ തറഞ്ഞു കൊള്ളുന്നതാകരുത്, മറ്റുള്ളവരെ ആകർഷിക്കുന്നതായിരിക്കണം ഹെയർ കളർ. അതുകൊണ്ട് പ്രൊഫഷണലുകൾ റെഡ്, ബ്ലൂ, പിങ്ക്, ഗ്രേ, സിൽവർ എന്നീ കടുത്ത നിറങ്ങൾ ഒഴിവാക്കുന്നതാണ് ബുദ്ധി. സ്വന്തം ചർമ്മനിറവുമായി യോജിക്കുന്ന ബ്രൗൺ, ബർഗണ്ടി തുടങ്ങിയ സോബർ നിറങ്ങൾ ഇത്തരക്കാർക്ക് ഇണങ്ങും.

30 വയസ്സ് പിന്നിടുന്നതോടെ മുടിയുടെ ആരോഗ്യം ദുർബ്ബലമാകും. മുടി കൊഴിച്ചിലും മുടിപൊട്ടിപ്പോകുന്നതും ഈ സമയത്ത് സർവ്വസാധാരണമാണ്. ചിലരിൽ മുടി നരച്ചും തുടങ്ങും. നരച്ച മുടിയെ എങ്ങനെയും ഒളിപ്പിച്ച് വെയ്ക്കുക എന്നതാണ് ഈ സമയത്ത് ഏറ്റവുമാവശ്യം. അതുകൊണ്ടാണ് ഈ ഏജ് ഗ്രൂപ്പിലുള്ളവരിലധികവും മുടിക്ക് നിറം പകരുന്നത്. വളരെ നേർത്തതും കടുത്തതുമായ നിറങ്ങൾ ഈ പ്രായക്കാർക്ക് ഒട്ടും യോജിക്കില്ല. അതുകൊണ്ട് മുടിയുടെ സ്വാഭാവികനിറം തന്നെ നൽകുന്നത് ഒറിജിനൽ ലുക്ക് പകരും.

പ്രൊഫൈൽ

മുടിയുടെ നിറം നിർണയിക്കുമ്പോൾ നിങ്ങളുടെ ജോലികൂടി പരിഗണിക്കുന്നത് നല്ലതാണ്. പിആർഓ, റിസപ്ഷനിസ്റ്റ‌്, മീഡിയ തുടങ്ങി വ്യത്യസ്‌ത മേഖലയിലുള്ളവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെങ്കിൽ മുടിയുടെ നിറം സോബർ, അപ്പീലിംഗ് ആകുന്നതിൽ തെറ്റില്ല. ‘ഫസ്‌റ്റ് ഇംപ്രഷൻ ഈസ് ദി ലാസ്‌റ്റ് ഇംപ്രഷൻ’ എന്നത് ഈ മേഖലയിൽ അനിവാര്യമാണെന്ന് ഓർക്കുക. ഇത്തരം പ്രൊഫഷണലുകളിലുള്ള സ്ത്രീകൾ മുടിയുടെ സ്വാഭാവിക നിറത്തിനോട് സാമ്യമുള്ള നിറം തെരഞ്ഞെടുക്കാം. മോഡലിംഗ് ഫീൽഡിലുള്ള വർക്ക് ബ്രൈറ്റ് കളറുകളായ ബ്ലൂ, പിങ്ക്, റെഡ് എന്നിവയായിരിക്കും ഏറ്റവും യോജിക്കുക.

മുടിയ്ക്ക് നിറം പകരുമ്പോൾ

നിറം പകർന്നു കഴിയുന്നതോടെ മുടിയിലെ ഈർപ്പം നന്നേ കുറയുന്നു. മുടി നന്നായി ഡ്രൈ ആകുന്നു. അതുകൊണ്ട് പതിവായി മുടിയിൽ മോയിസ്‌ചറൈസറും ഹെയർ സിറവും പുരട്ടണം. മുടിയുടെ എണ്ണമയം വീണ്ടെടുക്കാൻ ഇത് സഹായി ക്കും.

മികച്ച ക്വാളിറ്റിയുള്ള ഹെയർ കളർ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. സ്വയം മൂടിക്ക് നിറം പിടിപ്പിക്കാൻ ശ്രമിക്കരുത്. ഏതെങ്കിലും നല്ല ബ്യൂട്ടി പാർലറിൽ ഹെയർ കളറിംഗ് ചെയ്യിക്കുന്നതാകും ഉചിതം. കൂടുതൽ അളവിൽ ഹെയർ കളർ ചെയ്യുന്നത് മൂടി ഉരുകിപ്പോകാനിടയാക്കും.

ദീർഘനേരം മുടിയ്ക്ക് നിറം പിടിപ്പിക്കുന്നത് സ്‌കാൽപ്പിനെ ദോഷകരമായി ബാധിക്കും. പല തരത്തിലുള്ള ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾക്കും അതിടവരുത്തും.

മുടിയിൽ ചുരുളുണ്ടാക്കാൻ

ഭംഗിയുള്ള ചുരുണ്ടമുടി വേണമെന്നുണ്ടോ? എങ്കിൽ അതിനും വഴിയുണ്ട്. സാധാരണ മുടിയെ ചുരുണ്ടതാക്കുന്നതിന് രണ്ട് മാർഗ്ഗങ്ങളുണ്ട്. ഹീറ്റിംഗ് റോഡ് ഉപയോഗിച്ച് മുടിയെ ചുരുട്ടുന്നതാണ് ഒന്നാമത്തേത്. എന്നാൽ കുറച്ചുനാൾ കഴിയുന്നതോടെ ഈ ചുരുൾ നിവർന്ന് മുടി സാധാരണ നിലയിലാകും. മുടിയിൽ ക്രീമും ലോഷനും പുരട്ടി ഹീറ്റിംഗ് റോഡുപയോഗിച്ച് കേൾ ചെയ്യുന്നതാണ് രണ്ടാമത്തെ മാർഗ്ഗം. ഈ രീതിയനുസരിച്ച് 6 മാസം മുതൽ ഒരു വർഷം വരെ മുടി ചുരുണ്ടിരിക്കും. കൃത്രിമമായി ചുരുട്ടിയെടുക്കുന്ന മുടി പൊതുവേ ജീവസ്സുറ്റതായിരിക്കും. മുടിയിലെ നൈസർഗ്ഗികമായ എണ്ണമയം നഷ്‌ടപ്പെട്ട് മുടി വരണ്ടിരിക്കുമെന്നതാണ് അതിനുകാരണം. അതുകൊണ്ട് ചുരുട്ടിയെടു ക്കുന്ന മുടിക്ക് പ്രത്യേക പരിചരണം നല്കേണ്ടതായി വരുന്നു. കൃത്രിമമായി മുടി ചുരുട്ടിയിട്ടുണ്ടെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

  • മുടിയിൽ ഈർപ്പം നിലനിർത്തുന്നതിന് മോയിസ്‌ചർ ചേർന്ന ഷാംപു ഉപയോഗിക്കാം. മുടിയ്ക്ക് വേണ്ട പോഷണവും ആരോഗ്യവും ലഭിക്കാൻ ഇത് ഫലവത്താണ്. സോപ്പ് ഉപയോഗിക്കരുത്. മുടി വരണ്ട് പൊട്ടിപ്പോകാൻ ഇത് ഇടയാക്കും.
  • മുടിയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കണ്ടീഷണറോ ഹെയർ സിറമോ ഉപയോഗിക്കണം. മുടിയിൽ താരനുണ്ടാകാതിരിക്കാനും തിളക്കം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും.
  • മുടി പതിവായി കഴുകുക. വൃത്തിയില്ലായ്‌മകൊണ്ടാണ് മുടിയിൽ പ്രശ്ന‌ങ്ങളുണ്ടാകുന്നത്.
  • ചുരുണ്ട മുടിയിൽ ഹെയർ ഡ്രയർ അമിതമായി പ്രയോഗിക്കരുത്. ഡ്രയറിന്‍റെ അമിതമായ ഉപയോഗം മുടികേടുവരുത്തും

സെക്സി ലുക്ക്

സ്വന്തം ഫിഗർ കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ പല സത്രീകളും വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല. പ്രസവശേഷം തടിച്ച് വയർ ചാടി ‘ഫിഗർ’ നഷ്‌ടമായാലും അവർക്ക് അക്കാര്യത്തെക്കുറിച്ചോർത്ത് യാതൊരു വേവലാതിയുമില്ല. എന്നാൽ ഭർത്താവ് മറ്റൊരു പെൺകുട്ടിയെ നോക്കി (അത് മോഡലോ സിനിമാ നടിയോ ആയിക്കോട്ടെ) ‘എന്തൊരു സെക്സി ലുക്ക്’ എന്നു പറഞ്ഞാൽ അതുമതി ഭാര്യയുടെ സ്വസ്‌ഥത നഷ്ടപ്പെടാൻ. പിന്നെ ആ ബിഗ് സ്ക്രീൻ സുന്ദരി യോടുള്ള അസൂയകൊണ്ടും തന്‍റെ ഫിഗറില്ലാത്ത ശരീരത്തെ ഓർത്തുള്ള അപകർഷതാബോധം കൊണ്ടും അവൾ പ്രയാസപ്പെടുന്നു. കുശുമ്പുകൊണ്ട് മനഃസമാധാനം തന്നെ നഷ്ട‌പ്പെടുന്നു.

പക്ഷേ യഥാർത്ഥത്തിൽ ചില തെറ്റിദ്ധാരണകൾ മാത്രമാണ് ഇങ്ങനെ മനഃസമാധാനം ഇല്ലാതാക്കുന്നത്. ‘സെക്സി’ എന്നത് കാണുന്നവരുടെ കാഴ്ച‌പ്പാടാണ്. നിങ്ങളെ സെക്സിയാക്കുന്ന ഘടകം എന്തെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്.

മുഖലാവണ്യം

ചുളിഞ്ഞ് പ്രായം തോന്നിപ്പിക്കുന്ന ചർമ്മം ആരെ ആകർഷിക്കാൻ എന്നാണോ? ചുളിഞ്ഞ ചർമ്മമാണ് വില്ലനെന്ന് വിധിയെഴുതാൻ വരട്ടെ. ഇത്തരം ചർമ്മം ചിലപ്പോൾ നിങ്ങളെ കാഴ്‌ചയ്ക്ക് കുറേ ക്കുടി പക്വതയുള്ളവളായി തോന്നാൻ സഹായിക്കും. ഭാര്യമാരുടെ പക്വതയാണ് അവളുടെ സെക്സ‌ി ലുക്ക് എന്നു കരുതുന്ന ഭർത്താക്കന്മാരുണ്ട്. പക്വമതിയായ പങ്കാളിയോടൊപ്പം സെക്‌സ്‌ ആസ്വദിക്കാൻ ഇവർ ഇഷ്ട‌ടപ്പെടുന്നു. ചിലപ്പോൾ നിങ്ങളുടെ ഭർത്താവും അതുപോലെയുള്ള ആളാണെങ്കിലോ? അപ്പോൾ പിന്നെ ചുളിഞ്ഞ ചർമ്മത്തെക്കുറിച്ചോർത്ത് എന്തിന് അപകർഷതാബോധം കൊണ്ടു നടക്കണം?

മനഃശാസ്ത്ര വിദഗ്ദ്‌ധരുടെ അഭിപ്രായത്തിൽ, ചില പുരുഷന്മാർക്ക് തന്‍റെ മാതാപിതാക്കളെ നന്നായി ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഭാര്യമാരെയാണ് ഇഷ്‌ടം. ആ ഇഷ്‌ടം തന്നെയാണ് അവർ തങ്ങളുടെ ഭാര്യമാരിൽ കണ്ടെത്തുന്ന സെക്‌സി ലുക്ക്. നിങ്ങൾ യഥാർത്ഥത്തിൽ അത്ര സുന്ദരിയോ സെക്സിയോ ഒന്നുമല്ലെങ്കിൽ കുടി ഭർത്താവിന്‍റെ ഇഷ്‌ടങ്ങൾക്കനുസരിച്ച് പെരുമാറുമ്പോൾ സ്വാഭാവികമായും അയാളുടെ കണ്ണിൽ നിങ്ങൾ സെക്സിയാകും.

സെക്സിയാക്കുന്നത്?

യാതൊരു ഷെയ്പ്പുമില്ലാതെ, ചാടിയ വയറാണ് പല സ്ത്രീകളുടേയും പ്രശ്നം. വയറു ചാടുന്നതോടെ തന്‍റെ ഫിഗർ നഷ്‌ടപ്പെട്ടെന്ന് അവർ വിശ്വസിക്കും. പിന്നെ എന്തു സെക്‌സി ലുക്ക് എന്നാകും! എന്നാൽ അനുസരണക്കേടു കാണിച്ച് പുറത്തു ചാടിയ നിങ്ങളുടെ വയറായിരിക്കും ഭർത്താവിന് സെക്സിയായി തോന്നുന്നത്.

പ്രിയപ്പെട്ടവന്‍റെ ഇഷ്ട‌ം പിടിച്ചു പറ്റാൻ, അവനെ തന്നിലേക്ക് ആകർഷിക്കാനാണ് ഓരോ സ്ത്രീയും അണിഞ്ഞൊരുങ്ങുന്നത്. പക്ഷേ മേക്കപ്പുകളൊന്നുമില്ലാത്ത നൈസർഗ്ഗികമായ നിങ്ങളുടെ മുഖവും മാനറിസങ്ങളും ഭാവങ്ങളുമാകും അദ്ദേഹം ഇഷ്ടപ്പെടുന്നതെങ്കി ലോ? എന്തിന് മേക്കപ്പ്, അല്ലേ?

അലസഭാവവും സെക്സിയാക്കും

എപ്പോഴും ഫുൾ മേക്കപ്പിൽ അണിഞ്ഞൊരുങ്ങി നടക്കേണ്ട. ഇടയ്ക്ക് അലസഭാവവുമാകാം. അലങ്കോലമായ നിങ്ങളുടെ മേക്കപ്പ് ചിലപ്പോൾ ഭർത്താവിനെ വിവാഹ ജീവിതത്തിലെ ആദ്യനാളുകൾ ഓർമ്മിപ്പിച്ചേക്കാം. നവവധുവായിരിക്കേ എപ്പോഴും അണിഞ്ഞൊരുങ്ങി നടന്ന നിങ്ങളെ കളിയായി ചുംബിച്ച് മേക്കപ്പ് അലങ്കോലമാക്കിയതൊക്കെ അദ്ദേഹത്തിന് ഓർമ്മ വന്നേക്കാം. ആ ഓർമ്മകൾ അദ്ദേഹത്തിന്‍റെ ഹൃദയമിടിപ്പ് തന്നെ കുട്ടിയേക്കാം. പഴയകാലത്തിന്‍റെ സ്‌മരണകളിൽ അദ്ദേഹം കുടുതൽ റൊമാന്‍റിക് ആയെന്നും വരാം.

വീട്ടിലും പുറത്തും നിങ്ങൾ കാര്യങ്ങൾ നന്നായി നോക്കി നടത്തുന്നത് കാണുമ്പോൾ ഭർത്താവിന് നിങ്ങളെക്കുറിച്ചോർത്ത് അഭിമാനം തോന്നുക സ്വാഭാവികം. മാത്രമല്ല, അദ്ദേഹത്തിനു നിങ്ങളെ പ്രതി പ്രണയം തോന്നുകയും ചെയ്യും.

ഭർത്താവിനു മുന്നിൽ എപ്പോഴും ഫിറ്റായ വസ്ത്രങ്ങൾ അണിഞ്ഞ് പ്രത്യക്ഷപ്പെടണമെന്നില്ല. ഇടയ്ക്ക് റഫ് ആന്‍റ് ടഫ് വേഷങ്ങളുമാകാം. ടീഷർട്ട്, പൈജാമ, കുർത്ത തുടങ്ങിയവ. വേഷത്തിലെ അലസതയും ചിലപ്പോഴൊക്കെ നിങ്ങളെ സെക്സിയാക്കും.

ഭർത്താവിന്‍റെ സുഹൃത്തുക്കളുടെ വീട്ടിൽ പോകുമ്പോഴും മറ്റും നന്നായി പെരുമാറുന്നതും അദ്ദേഹത്തിന്‍റെ മനസ്സിലെ ഇഷ്ടം മോഷ്ടിക്കാനുള്ള വഴിയാണ്. നിങ്ങളുടെ പെരുമാറ്റം ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇഷ്ടമാവുകയും അവരതിനെ പ്രശംസിക്കുകയും ചെയ്താൽ തീർച്ചയായും അദ്ദേഹം നിങ്ങളെച്ചൊല്ലി അഭിമാനിക്കും. മനസ്സു നിറയെ പ്രണയവുമായിട്ടായിരിക്കും അദ്ദേഹം ആ സുഹൃത്‌സത്കാരം കഴിഞ്ഞ് തിരിച്ചെത്തുന്നത്.

പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങൾ ഭർത്താവിന് നൽകുന്ന വൈകാരിക പിന്തുണ തീർച്ചയായും നിങ്ങളുടെ പിൽക്കാല ജീവിതത്തിൽ സന്തോഷം നിറയ്ക്കും. ആപത്തിൽ കൂടെനിന്ന നിങ്ങളാണ് ഈ ഭൂമിയിലെ ഏറ്റവും സുന്ദരിയും സെക്‌സിയുമായ സ്ത്രീ എന്ന് അദ്ദേഹത്തിനു തോന്നും.

സ്വയം മാറൂ, ജീവിതം മാറ്റൂ

സാധാരണയായി ബെഡ്റൂമിൽ നിങ്ങൾ അണിയുന്നത് നൈറ്റി പോലുള്ള പഴഞ്ചൻ നൈറ്റ് ഡ്രസ്സുകൾ ആണോ? എങ്കിൽ ഇനി ഒന്നു മാറി നോക്കൂ. നല്ല സ്‌മാർട്ട് നൈറ്റ് സൂട്ടുകളും കാപ്രിയും ഒക്കെ വിപണിയിൽ സുലഭമാണിന്ന്. വിശേഷാവസരങ്ങളിൽ ഒരു ചെയ്‌ഞ്ച് ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? നിങ്ങളുടെ ഭർത്താവിനും അതിഷ്ട‌മാകാതിരിക്കില്ല.

രാത്രി നന്നായി കുളിച്ച് ഫ്രഷായി ബെഡ്റൂമിൽ ചെല്ലുന്നതും ചിലപ്പോൾ ഭർത്താവിന്‍റെ കണ്ണിൽ നിങ്ങളെ സെക്സിയാക്കും. അതേസമയം ചില പുരുഷന്മാർക്കിഷ്ടം ഭാര്യയുടെ നൈസർഗ്ഗിക ഗന്ധമാകും.

പരസ്‌പരമുള്ള സഹകരണത്തോടൊപ്പം സ്നേഹവും വഴക്കും പരിഭവങ്ങളും കരച്ചിലും ചിരിയുമെല്ലാം നിങ്ങളുടെ പങ്കാളിക്കു മുന്നിൽ സ്വതസിദ്ധമായ ശൈലിയിൽ പ്രകടിപ്പിക്കാം. ആഴത്തിൽ നിങ്ങളെ അറിയുമ്പോൾ, നൈമിഷികമായ പരിഭവങ്ങൾ പോലും നിങ്ങളെ സെക്സസിയാക്കുന്നുണ്ടെന്ന് അദ്ദേഹത്തിനു തോന്നിയാൽ, കൈ പിടിച്ച് പ്രേമാർദ്രനായി “നീയെത്ര സെക്സിയാ”എന്ന് അദ്ദേഹം പ്രശംസിക്കുമ്പോൾ വീണു കിട്ടുന്ന ആ സന്തോഷം എത്ര വലുതാണ്!

ഭർത്താവിൽ നിന്നും നല്ലൊരു വാക്കു കേൾക്കാൻ കൊതിക്കുന്ന പതിനായിരകണക്കിനു ഭാര്യമാരുള്ള ഈ ലോകത്ത് നിങ്ങളെത്ര ഭാഗ്യവതിയാണ്!

പെപ്പർ സ്പ്രേ

സന്തോഷത്തിൽ തുള്ളൽപ്പനി വന്ന പോലെ തുള്ളുകയാണ് സംപദ… പ്രിയക്ക് അങ്ങനെയാണ് തോന്നിയത്. ആഹ്ളാദം മൂത്താലും ചിലർക്ക് ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്‌ഥയിലാവുമല്ലോ.

“പ്രിയാ… അവൻ ഇന്ന് എന്നെ കാണാൻ വരും…” മുറിയിലെ ബുക്ക് ഷെൽഫ് അടുക്കിപ്പെറുക്കി വയ്ക്കുന്ന പ്രിയയെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചു സംപദ. പ്രിയ അവളെ തിരിഞ്ഞു നിന്ന് സൂക്ഷിച്ചു നോക്കി. ഇപ്പോൾ പ്രിയയുടെ മനസ്സിലെന്താണെന്നു പോലും അറിയാൻ ശ്രമിക്കാതെ സംപദ തുടർന്നു കൊണ്ടേയിരുന്നു.

“യൂ, നോ… പ്രിയ… എന്‍റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണ് വരാൻ പോകുന്നത്. രാഹുൽ എന്നെ അവന്‍റെ പേരന്‍റ്സിന്‍റെ അടുത്തു കൊണ്ടു പോകുമത്രേ… എല്ലാം എത്ര വേഗമാണ് സംഭവിച്ചത്. പ്രിയാ, ആം ത്രിൽഡ്… ഹൊ… ഞാനിപ്പോൾ ഏഴാം സ്വർഗ്ഗത്തിലാണോ…” അതുകേട്ടപ്പോൾ പ്രിയ അല്പ‌ം ധൈര്യം വീണ്ടെടുത്ത് ഇത്രയും പറഞ്ഞു.

“സംപദ… അതു തന്നെയാണ് എന്‍റെ ഭയം. ഇതെല്ലാം സംഭവിച്ചത് വളരെ പെട്ടെന്നാണ്. രണ്ട് മാസം മുമ്പ് നിനക്ക് അവനെ അറിയുക പോലുമില്ലായിരുന്നു. അത്തരമൊരാളെ നീ ഇപ്പോൾ വിവാഹം ചെയ്യാൻ പോകുന്നു. എനിക്ക് പേടി തോന്നുന്നു.” സംപദ അവളെ ഈർഷ്യയോടെ നോക്കി.

“പ്രിയാ… നിനക്ക് സന്തോഷമില്ല അല്ലേ… നിനക്ക് എന്നോട് അസൂയ ആണ്.”

അത് കേട്ട് പ്രിയ നിഷേധാർത്ഥത്തിൽ തലയാട്ടി. രണ്ടുപേരും പോസ്റ്റ്ഗ്രാജുവേറ്റ് വിദ്യാർത്ഥിനികൾ, ഒരു മുറി പങ്കിടുന്നവർ അതിലുപരി നല്ല സുഹൃത്തുക്കൾ. പ്രിയയ്ക്ക് സംപദയുടെ ഈ ബന്ധം അത്ര ഇഷ്ടമല്ല. രാഹുലിനെ അവൾ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ്. നേരിട്ട് കണ്ടിട്ടുപോലുമില്ലാത്ത ഒരു വ്യക്തി. പരോക്ഷമായി ചില താക്കീതുകളൊക്കെ പ്രിയ, സംപദയ്ക്ക് നൽകിയിരുന്നു. പക്ഷേ ഈ ബന്ധം, അതൊന്നും വേണ്ടെന്ന് ഉപദേശിക്കാൻ നിർവ്വാഹമില്ലല്ലോ. അവൾ 21 വയസു തികഞ്ഞ ഒരു പെൺകുട്ടിയല്ലേ… പക്ഷേ, ഈ വിഷയം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് പ്രിയയുടെ മനസ് പറഞ്ഞുകൊണ്ടിരുന്നു.

കണ്ടില്ലേ പ്രണയം തലയ്ക്കു പിടിച്ചപ്പോൾ ഉറ്റസുഹൃത്തിന് അസൂയ ആണെന്നു പോലും അവൾ വച്ച് കാച്ചിയിരിക്കുന്നു. പ്രിയയ്ക്ക് ചിരിയാണ് വന്നത്. അവൾ സംപദയെ ചേർത്തു പിടിച്ചിട്ടു ചോദിച്ചു.

“നിനക്കെങ്ങനെ പറയാൻ തോന്നി എനിക്ക് അസൂയ ആണെന്ന്. എനിക്ക് സന്തോഷമേയുള്ളൂ നിന്‍റെ രാഹുൽ വരുന്നതിൽ… പക്ഷേ നിങ്ങൾ എവിടെയാണ് മീറ്റ് ചെയ്യുന്നതെന്ന് എന്നോട് പറയണം. നീ ആദ്യമായിട്ടല്ലേ അയാളെ കാണുന്നത്?”

“എനിക്കവനെ നന്നായിട്ടറിയാം… ഇനി നീ കൂടുതലൊന്നും പറഞ്ഞ് എന്‍റെ മൂഡ് കളയരുത്.”

“ഓ. കെ. ഇനി ഞാനൊന്നും പറയുന്നില്ല. നീ എവിടെ വച്ചാണ് രാഹുലിനെ കാണുന്നത്? എന്‍റെ ഭാവി ബ്രദർ ഇൻ ലോയെ കാണാൻ എനിക്കും അവസരം കിട്ടുമോ ആവോ?”

പ്രിയ വിഷയം മാറ്റി. ഇപ്പോൾ സംപദയുടെ മുഖത്ത് ഊറിക്കൂടിയ പുഞ്ചിരിയിൽ നാണത്തിന്‍റെ ചോരത്തുടിപ്പ്. “ഞങ്ങൾ ബീച്ചിൽ കാണാമെന്നാ വിചാരിക്കുന്നേ.”

“ഓ. കെ, അങ്ങനെയെങ്കിൽ ബീച്ചിൽ നിന്ന് ഒരു കി. മീ അപ്പുറമുള്ള കോഫീ ഹൗസിൽ ഞാൻ കാത്തിരിക്കാം. നിങ്ങൾ ബീച്ചിൽ കണ്ടശേഷം എന്‍റെ അടുത്തേക്കു വന്നാൽ മതി. എനിക്കും രാഹുലിനെ പരിചയപ്പെടാമല്ലോ..” പ്രിയയുടെ ആശയം സംപദയ്ക്ക് ഇഷ്ടപ്പെട്ടു. ഒരു പക്ഷേ തന്‍റെ ആകാംക്ഷയ്ക്കപ്പുറമൊന്നും ഉണ്ടാവില്ല. എങ്കിലും… സംപദ രാഹുലിനെ കാണാൻ പോകുന്ന സമയവും പ്രശ്നമാണ്. വൈകിട്ട് 6 മണി. മഴക്കാലമാണ്. പെട്ടെന്ന് ഇരുൾവീഴും…. എന്തായാലും സമയത്തിന്‍റെ പേരിൽ ഒരു തർക്കത്തിനു മുതിരാൻ പ്രിയയ്ക്കു മനസ്സു വന്നില്ല. പ്രിയ ആലോചിച്ചിരിക്കേ സംപദയുടെ ചോദ്യം വന്നു.

“പ്രിയാ, ഞാൻ ഏതു ഡ്രസ് ആണ് ധരിക്കേണ്ടത്… ആ റെഡ് ഗൗൺ ആയാലോ?”

“വേണ്ട, സിംപിൾ ഡ്രസ് മതി. ആദ്യമായി കാണുന്നതല്ലേ, റെഡ് ഗൗൺ കുറച്ചു സെക്സിയാണ്. എന്തായാലും അതുവേണ്ട.” ഇത്തവണ സംപദ പ്രിയയുടെ ഉപദേശം ചെവിക്കൊണ്ടു. അവൾ ജീൻസും ടോപ്പും ധരിക്കാൻ തീരുമാനിച്ചു.

ബീച്ചിലേക്കുള്ള യാത്ര…

സംപദ പറഞ്ഞറിയിക്കാനാവാത്ത ആവേശത്തിലാണ്. പ്രിയയുടെ മനസ്സിൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നത് അവൾ അറിഞ്ഞതേയില്ല.

ബീച്ച് എത്താറായപ്പോൾ പ്രിയ ബാഗ് തുറന്ന് ഒരു പൊതി സംപദയുടെ കയ്യിൽ വച്ചുകൊടുത്തു. ‘ഒരു പെപ്പർ സ്‌പ്രേ!’ “ഇതു വച്ചോ, ആവശ്യം വന്നാൽ ഉപകരിക്കും, എന്നെ വിളിക്കാനും മറക്കരുത്.”

പെപ്പർ സ്‌പ്രേ കണ്ടപ്പോൾ സംപദ ഉറക്കെ ചിരിച്ചു. “കണ്ടോ… നിനക്ക് രാഹുലിനെ ഇപ്പോഴും വിശ്വാസമായിട്ടില്ല…”

അതുകേട്ട് പ്രിയയ്ക്ക് ചിരിക്കാതിരി ക്കാനായില്ല. സംപദയെ മെല്ലെ നുള്ളിക്കൊണ്ട് പ്രിയ അവളുടെ കാതിൽ പറഞ്ഞു. “എനിക്ക് വിശ്വാസമാണെടോ… പക്ഷേ രാഹുൽ എത്താൻ വൈകി യാലോ? ആ സമയത്ത് നിന്നെ അലോസരപ്പെടുത്താൻ ഏതെങ്കിലും മണ്ടന്മാർ വന്നുകൂടെന്നില്ലല്ലോ? അവരെ കൈകാര്യം ചെയ്യാനാണിത്.”

ആ വിശദീകരണം സംപദയ്ക്ക് ഇഷ്‌ടപ്പെട്ടു. അവൾ മടി കൂടാതെ പെപ്പർ പ്രേ ബാഗിൽ വച്ചു.

രാഹുൽ പറഞ്ഞ സ്ഥലത്തേക്ക് സംപദ വേഗത്തിൽ നടന്നു. പക്ഷേ അവിടെ അവൾ ആരേയും കണ്ടില്ല. എന്നാൽ അതവളിൽ ഒരു അസ്വസ്ഥതയും ഉണ്ടാക്കിയില്ല. രാഹുൽ കുറച്ചു മുമ്പും കൂടി വിളിച്ചതാണല്ലോ. സൂര്യൻ അസ്‌തമിച്ചു തുടങ്ങി. മഴക്കാറ് നിറഞ്ഞ മാനത്ത് സൂര്യൻറ സ്വർണ്ണപ്രഭ അല്പ‌ം കാണാമെന്നു മാത്രമേയുള്ളൂ. കിളികൾ അങ്ങുദൂരേയ്ക്ക് കൂടണയാൻ പറന്നു പോകുന്നു. അവൾ കടലിലേയ്ക്ക് നോക്കിയിരുന്നു. തിരമാലകൾക്കു പതിവിൽ കൂടുതൽ രൗദ്രഭാവം. കാത്തിരിപ്പ് 10 മിനിട്ട് കൂടി നീണ്ടപ്പോൾ അവൾ രാഹുലിനെ ഒന്നു കൂടി വിളിച്ചു.

“ഹായ്… ഞാൻ അഞ്ചു മിനിട്ടിനുള്ളിൽ അവിടെയെത്താം.” ആ മറുപടി അവൾക്ക് ആശ്വാസം പകർന്നു. ഒരു വലിയ പാറക്കല്ലിനു മുകളിൽ സംപദ ഇരുന്നു. തിരമാലകൾ ഇടയ്ക്കിടെ തല്ലിയാർത്തു വരുന്നുണ്ട്. അവ കല്ലിൽ തട്ടി തിരിച്ചു പോകുന്നതും നോക്കി സംപദ നേരം പോക്കി. മുഖം വ്യക്തമാവാത്തത്ര ഇരുട്ട് അന്തരീക്ഷത്തിലുണ്ട്.. മൂടിത്തുടങ്ങിയ ആ ഇരുട്ടിലൂടെ ദൂരെ നിന്ന് ഒരാൾ നടന്ന് വരുന്നത് സംപദ ശ്രദ്ധിച്ചു. അവൾ ആഹ്ളാദത്തോടെ നോക്കി. ഇതാ തന്‍റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു.

രാഹുൽ വരുന്നുണ്ട്. ദൂരെ കണ്ട രൂപം അടുത്തേക്കു വന്ന പ്പോൾ സംപദയ്ക്ക് മനസ്സിലായി അത് രാഹുൽ അല്ലെന്ന്. ഇന്‍റർനെറ്റിൽ കണ്ട ഫോട്ടോയിൽ രാഹുലിന് നല്ല ഉയരമുണ്ട്. സമാന്യം വണ്ണവും. പക്ഷേ ഇയാൾ മെലിഞ്ഞിട്ടാണ്. ഒട്ടിയ കവിൾത്തടം. എന്തായാലും ഇത് രാഹുൽ അല്ല.

സംപദ അയാളെ ശ്രദ്ധിച്ചതേയില്ല. പക്ഷേ ആ രൂപം തന്‍റെ നേർക്കാണ് വരുന്നതെന്ന് അവൾ കണ്ടു. അവൾക്ക് ഭയം തോന്നി. കാലിൽ നിന്നൊരു തരിപ്പ് ഉയർന്നു വരുന്നു. അവൾ ബാഗിൽ നിന്ന് പെപ്പർ സ്പ്രേ എടുത്ത് ഇടതു കയ്യിൽ പിടിച്ചു. അടുത്ത നിമിഷത്തെ കാഴ്‌ചയിൽ അവൾ കൂടുതൽ വിവശയായി. അല്പം ദൂരെ നിന്ന് നാലുപേർ കൂടി വരുന്നു. അവരും തന്‍റെ നേർക്കു തന്നെയാണ് നടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി.

താൻ ചതിക്കപ്പെട്ടിരിക്കുന്നു.!

സംപദ പെട്ടെന്ന് മൊബൈൽ എടുത്ത് പ്രിയയ്ക്ക് മെസേജ് അയച്ചു.

“എന്തോ കുഴപ്പമുണ്ട്, വേഗം വരൂ.”

മെലിഞ്ഞ യുവാവ് അവളുടെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു.

“ഹായ്, സംപദ നൈസ് ടു മീറ്റ് യു…”

ആ ശബ്‌ദം, അതു രാഹുലിന്‍റേതാണെന്ന് സംപദയ്ക്കു മനസ്സിലായി. എങ്കിലും അവൾ പരിചയം ഭാവിച്ചില്ല. സോഷ്യൽ നെറ്റ്‍വർക്കിൽ രാഹുൽ എന്ന പേരിൽ കണ്ട ചിത്രം വേറെയാണ്. അപ്പോൾ ഇയാൾ തന്നെ വഞ്ചിക്കുകയായിരുന്നു.

“ഹു.. ആർ യു…?” സംപദ ദേഷ്യത്തോടെ പ്രതികരിച്ചു. “കുട്ടി, ഞാൻ രാഹുൽ… ഇത്രയും നേരം സംസാരിച്ചത് എന്നോടല്ലേ… എന്നിട്ടിപ്പോൾ എന്നെ അറിയുക പോലുമില്ലെന്നോ?”

സംപദയ്ക്ക് എല്ലാം മനസ്സിലായി. താൻ വൻ ചതിയിൽ പെട്ടിരിക്കുന്നു. അവൾ വേഗം എഴുന്നേറ്റ് റോഡ് ലക്ഷ്യമാക്കി നടന്നു. വൈകിട്ട് 6 മണിക്കു കാണാമെന്ന് രാഹുൽ നിർബന്ധം പിടിച്ചത് എന്തിനാണെന്ന് അവൾക്കു ബോധ്യമായി. അയാൾ തന്നെ പിന്തുടരുന്നുണ്ടെന്ന് കണ്ടപ്പോൾ സംപദ ഓടാൻ തുടങ്ങി. പിന്നാലേ ആ ചെറുപ്പക്കാരൻ വളരെ വേഗത്തിൽ നടക്കുകയും ഉച്ചത്തിൽ ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഏയ്… ബേബ്… നീ എങ്ങോട്ടാ… ഇവിടെ നോക്ക്… ഞങ്ങൾ എത്രപേരാണെന്ന്…” അവൾ തിരിഞ്ഞു നോക്കി.

മറ്റ് നാലു യുവാക്കളും അയാൾക്കൊപ്പം തന്നെ പിന്തുടരുന്നു! കഴിയുന്നത്ര ശക്തി യിൽ അവൾ ഓടി. പക്ഷേ, ആ മെലിഞ്ഞ യുവാവ് അവളുടെ പിന്നാലെ എത്തി ഒറ്റക്കുതിപ്പിന് അവളുടെ ഉടുപ്പിൽ പിടികൂടി. ഏതാനും നിമിഷത്തേയ്ക്ക് സംപദ മരവിച്ച പോലെയായി. പക്ഷേ പെട്ടെന്നു തന്നെ അവൾ സമനില വീണ്ടെടുത്തു. കയ്യിലെ പെപ്പർ സ്പ്രേ അവൾ ശക്തിയോടെ പ്രയോഗിച്ചു. അപ്രതീക്ഷിതമായി പെപ്പർ സ്പ്രേയുടെ പ്രഹരമേറ്റപ്പോൾ അയാൾ പിടിവിട്ടു. കണ്ണുകൾ നീറിയപ്പോൾ അയാൾ വെപ്രാളത്തോടെ നിലവിളിച്ചു. ഈ നിമിഷം മതിയായിരുന്നു സംപദയ്ക്ക്. അവൾ മുന്നോട്ട് കുതിച്ചോടി.

പെട്ടെന്ന്, നാലു പോലീസുകാർ ആ ഭാഗത്തേക്കു വരുന്നത് സംപദ കണ്ടു. അവർക്ക് പിന്നിൽ പ്രിയയും. സംപദ ആശ്വാസത്തോടെ നിലത്തിരുന്നു. അവൾക്ക് ഒരടി നടക്കാൻ വയ്യ. പോലീസുകാരെ കണ്ടപ്പോൾ അക്രമികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പക്ഷേ പോലീസ് അവരെ ഓടിച്ചിട്ട് പിടികൂടി. സംപദ ശാരീരികമായും മാനസികമായും വളരെ ക്ഷീണിതയായിരുന്നു. അവൾ നിലത്തു കിടന്നുപോയി. പ്രിയ അവളെ മടിയിലേക്കു ചായ്ച്ചു കിടത്തി. കൂട്ടത്തിൽ പ്രായക്കൂടുതൽ തോന്നിച്ച പോലീസുകാരൻ പറയുന്നതു കേട്ട് പ്രിയ തലകുനിച്ചിരുന്നു.

“എനിക്ക് വിശ്വാസം വരുന്നില്ല. നിങ്ങൾ ഇത്രേം പഠിച്ച കുട്ടികളല്ലേ… എങ്ങനെ തോന്നി ഇവരെ വിശ്വസിക്കാൻ… നെറ്റിൽ തെറ്റായ ചിത്രങ്ങളും വിവരങ്ങളും പോസ്‌റ്റ് ചെയ്ത് പെൺകുട്ടികളെ വല വീശി ഇരിക്കുന്ന സംഘങ്ങളുണ്ടെന്ന് എത്രയോ തവണ പത്രങ്ങളിൽ വന്നിട്ടുണ്ട്.”

“സർ, ക്ഷമിക്കണം, ഇനി ഈ തെറ്റ് ഒരിക്കലും ഞങ്ങൾക്ക് സംഭവിക്കില്ല.” പ്രിയ പോലീസുകാരനോട് ക്ഷമ പറഞ്ഞു.

പോലീസ് ‌സ്റ്റേഷനിൽ ചെന്ന് പരാതി കൊടുത്ത് മടങ്ങുമ്പോൾ, സംപദ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. പ്രിയയുടെ തോളത്ത് അവൾ ചാഞ്ഞുകിടന്നു. അവൾ മെല്ലെ പറഞ്ഞുകൊണ്ടിരുന്നു.

“സോറി പ്രിയ… എനിക്കു പറ്റിയ ചതി ഓർത്തിട്ടല്ല സങ്കടം…നീ എന്നെ എത്രമാത്രം കെയർ ചെയ്തു എന്നാലോചിക്കുമ്പോൾ എന്‍റെ നെഞ്ച് പിടഞ്ഞു പോകുന്നു. കേവലം ഒരു നന്ദി വക്കിൽ ഒതുങ്ങുമോ നിന്‍റെ സ്നേഹം… നീയില്ലായിരുന്നെങ്കിൽ ഞാൻ എന്തായേനെ!!” സംപദ പ്രിയയെ ഇറുക്കെ പിടിച്ചു..

സംപദയെ ചേർത്തു പിടിച്ച് പ്രിയ കലങ്ങിത്തെളിഞ്ഞ മനസോടെ പുറത്തേക്ക് നോക്കി. അപ്പോൾ പുറത്തു ഇരുട്ട് മാത്രമായിരുന്നു.

ഗർഭകാലത്തും ചർമ്മത്തിളക്കം കൂട്ടാം

അമ്മയാകുക എന്നത് ഓരോ സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹമാണ്. മാതൃത്വം എന്നത് സന്തോഷകരമായ ഒരു വികാരമാണ്. എന്നാൽ ഗർഭകാലത്ത് ഒരു സ്ത്രീക്ക് പല പ്രശ്‌നങ്ങളിലൂടെയും കടന്നു പോകേണ്ടി വരും. ഈ ഘട്ടത്തിൽ ചർമ്മം ഇരുണ്ടതും മങ്ങിയതും വളരെ സെൻസിറ്റീവുമായി മാറുന്ന പല തരത്തിലുള്ള ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നു. ഇതുകൂടാതെ ശരീരത്തിലെ രോമങ്ങളും ഈ സമയത്ത് കൂടുതൽ വളരും. അതെ, ഈ സമയത്ത് മുടി വളരെ വേഗത്തിൽ വളരും. എന്നാൽ ഈ സമയത്ത് ഈ കാര്യങ്ങളെക്കുറിച്ചും അത് എങ്ങനെ വൃത്തിയാക്കണമെന്നതിനെക്കുറിച്ചും വളരെ വിചിത്രമായി തോന്നാം, കാരണം ഈ സമയത്ത് മുടി നീക്കം ചെയ്യുന്നത് അൽപ്പം അപകടകരമാണ്.

ഇക്കാരണത്താൽ, സ്വന്തം ചർമ്മപരിപാലനത്തിനായി നവ അമ്മമാർ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കാറുണ്ട്. ഗർഭകാലത്ത് രോമം നീക്കം ചെയ്യുന്നതിന് വെറ്റ് ഹെയർ റിമൂവൽ ക്രീം തികച്ചും സുരക്ഷിതമാണ്, കാരണം സെൻസിറ്റീവ് ഏരിയയെ കണക്കിലെടുത്തുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

ഈ ഉൽപ്പന്നം സുരക്ഷിതമാണ്

ഗർഭാവസ്ഥയിൽ, ഹെയർ റിമൂവൽ ക്രീം യാതൊരു ഭയവുമില്ലാതെ ഉപയോഗിക്കാം, കാരണം ഇത് പൂർണ്ണമായും സുരക്ഷിതമാണ്. മാത്രമല്ല അത് ഉപയോഗിക്കുന്നതിലൂടെ യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകില്ല. എന്നാൽ ഒരു കാര്യം ഓർക്കുക, ക്രീം 5 മിനിറ്റിൽ കൂടുതൽ ചർമ്മത്തിൽ പുരട്ടിയിരിക്കരുത്. തുടർന്ന് കഴുകി കളയുക. നിങ്ങളുടെ ചർമ്മത്തിന്‍റെ തരം മനസ്സിൽ വെച്ചുകൊണ്ട് ഹെയർ റിമൂവൽ ക്രീം ക്രീം തിരഞ്ഞെടുക്കുക. അതുകൊണ്ട് ശരിയായത് മാത്രം തിരഞ്ഞെടുക്കുക.

ശുചിത്വം

ഗർഭകാലത്ത് പാർലറുകളിൽ വാക്സ് ചെയ്യാൻ പോകുന്ന സ്ത്രീകളുണ്ട്. പക്ഷേ പാർലറിൽ ശരിയായി ശുചിത്വം പാലിക്കുന്നുണ്ടോ എന്ന് മിക്കവാറും പേർ ശ്രദ്ധിക്കണമെന്നില്ല. ഗർഭിണികൾ അത്തരം പാർലറുകളിൽ പോകുന്നത് ഒട്ടും ശരിയല്ല, കാരണം പല തരം ആളുകൾ സന്ദർശ്ശിക്കുന്ന ഇടമാണ് പാർലറുകൾ. ചിലപ്പോൾ എല്ലാവർക്കും ഉപയോഗിക്കാൻ നൽകുന്ന അതേടവ്വലുകൾ ഗർഭിണികൾക്കും നൽകാം. അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ അണുബാധ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഹെയർ റിമൂവർ ക്രീം ഉപയോഗിക്കുക.

വേദന ഒഴിവാക്കുക

ഗർഭാവസ്ഥയിൽ, ചർമ്മം കൂടുതൽ സെൻസിറ്റീവ് ആകും. ഈ സമയത്ത്, വാക്സ് ഉപയോഗിച്ച് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നത് വളരെ വേദനാജനകമാണ്. എന്നാൽ ഹെയർ റിമൂവൽ ക്രീം നിങ്ങൾക്ക് ഈ വേദനയിൽ നിന്ന് ആശ്വാസം നൽകും. കാരണം നൂതനമായ രീതിയിൽ തയ്യാറക്കിയ ഹെയർ റിമൂവൽ ക്രീം വേരുകളിൽ നിന്ന് രോമത്തെ നീക്കം ചെയ്യുകയും ചർമ്മം വളരെക്കാലം മൃദുവായിരിക്കുകയും ചെയ്യും. ക്രീം പുരട്ടി വെറും 3 മിനിറ്റിനുള്ളിൽ അതിന്‍റെ പ്രവർത്തനം ആരംഭിക്കുകയും കാലുകൾ, കക്ഷങ്ങൾ, കൈകൾ എന്നിവിടങ്ങളിലെ രോമങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. നോർമൽ, സെൻസിറ്റീവ്, ഡ്രൈ എന്നിങ്ങനെ എല്ലാ ചർമ്മ തരങ്ങൾക്കും ഹെയർ റിമൂവൽ ക്രീം ലഭ്യമാണ്.

ചർമ്മ തിളക്കം കേടുകൂടാതെ സൂക്ഷിക്കും

എപ്പോഴും സുന്ദരിയായി കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് സ്ത്രീകൾ, എന്നാൽ ഗർഭിണിയായ സ്ത്രീക്ക് വേണ്ട രീതീയിൽ സൗന്ദര്യപരിചരണം ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല .ഈ സമയത്ത് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് എങ്ങും എഴുതിയിട്ടില്ല. എന്നിരുന്നാലും, ഈ കാലയളവിൽ ചർമ്മം തിളങ്ങുന്നത് സ്വാഭാവികമാണ്. സന്തോഷകരമായ നിമിഷങ്ങൾ ചെലവഴിക്കാൻ ഏതെങ്കിലും ചടങ്ങിന് പോകുകയോ അല്ലെങ്കിൽ പങ്കാളിയുമൊത്ത് ഡേറ്റിംഗിന് പോകുകയോ ചെയ്യുകയാണെങ്കിൽ മനസിനും ശരീരത്തിനും കൂടുതൽ സന്തോഷമുണ്ടാവുകയും ചർമ്മം തിളങ്ങുകയും ചെയ്യും. അതുപോലെ വീറ്റ് ഉപയോഗിച്ച് കുറ്റമറ്റ ചർമ്മസൗന്ദര്യം നേടുക,

നല്ല ആരോഗ്യത്തിന് നല്ല ബാക്ടീരിയ

നമ്മുടെ ശരീരത്തിലെ പല രോഗങ്ങളുടെയും മൂലകാരണം നമ്മുടെ ദഹനവ്യവസ്ഥയാണ്. ഇത് ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ മലബന്ധം, ഗ്യാസ്, പൊണ്ണത്തടി, പ്രമേഹം, കൊളസ്ട്രോൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു. വാസ്തവത്തിൽ, കുടലിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ വർദ്ധിപ്പിക്കുന്നതിലും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിലും ആരോഗ്യത്തോടെ നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

ആമാശയത്തിലെ നല്ലതും ചീത്തയുമായ ബാക്റ്റീരിയയുടെ അസന്തുലിതാവസ്ഥ കാരണമാണ് ആരോഗ്യം വഷളാകുന്നത്. ആമാശയത്തിലെ നല്ല ബാക്ടീരിയകളുടെ അനുപാതം കുറഞ്ഞാൽ, ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ശരീരത്തിന് പോഷകങ്ങൾ ലഭിക്കാതെ രോഗബാധിതരാകാൻ തുടങ്ങുന്നു.

രോഗപ്രതിരോധ സംവിധാനത്തിന്‍റെ 70 മുതൽ 80 ശതമാനം വരെ ദഹനവ്യവസ്ഥയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് ഡൽഹി സാകേതിലെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ റിതിക പറയുന്നു. കുടലിന്‍റെ ആരോഗ്യം നിലനിർത്താൻ, നമുക്ക് ഗട്ട് മൈക്രോബയോം ആവശ്യമാണ്, ഇത് മൈക്രോ ഓർഗാനിസം എന്നും അറിയപ്പെടുന്നു.

ഇവ രണ്ട് തരത്തിലാണ്. ഒന്ന് നല്ല ബാക്ടീരിയയാണ്, അത് പ്രോബയോട്ടിക് എന്നറിയപ്പെടുന്നു, പ്രോബയോട്ടിക് ദഹനവ്യവസ്ഥയിൽ അടങ്ങിയിരിക്കുന്ന ലൈവ് ബാക്ടീരിയകളാണ്. തൈര് അല്ലെങ്കിൽ മറ്റേതെങ്കിലും പുളിപ്പിച്ച ഭക്ഷണം കഴിക്കുമ്പോൾ, അതിൽ പ്രോബയോട്ടിക്സ് അടങ്ങിയിരിക്കുന്നു. അവ ഭക്ഷണത്തിലൂടെ നേരിട്ട് ലഭിക്കും.

കുടലിന്‍റെ ആരോഗ്യം നിലനിർത്താനുള്ള മറ്റൊരു മാർഗ്ഗം പ്രോബയോട്ടിക്സ് കഴിക്കുക എന്നതാണ്. ഇത് കഴിക്കുമ്പോൾ, നല്ല ബാക്ടീരിയകൾക്ക് വളരാനുള്ള സാഹചര്യം രൂപപ്പെടുന്നു. വാഴപ്പഴം, ഉള്ളി, തേൻ, ഗ്രീൻ പച്ചക്കറികൾ, ഇവയിലൊക്കെ പ്രോബയോട്ടിക് ഉണ്ട്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ പ്രോബയോട്ടിക്സ് വയറിൽ ഉണ്ടാകാൻ സഹായിക്കുന്നു. ഇതുകൂടാതെ, ഭക്ഷണത്തിൽ നല്ല അളവിൽ നാരുകൾ ഉണ്ടെങ്കിൽ അത് കുടലിന്‍റെ ആരോഗ്യവും നിലനിർത്തുന്നു.

കുടൽ ആരോഗ്യകരമാക്കാൻ ഇവ കഴിക്കുക:

പുളിപ്പിച്ച പാലുൽപ്പന്നങ്ങൾ: പുളിപ്പിച്ച ഭക്ഷണങ്ങൾ, പ്രത്യേകിച്ച് തൈര്, തുടങ്ങിയ പാലുൽപ്പന്നങ്ങൾ കുടലിന്‍റെ ആരോഗ്യം നിലനിർത്താൻ വളരെ ഗുണം ചെയ്യും. ദിവസേന ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനവ്യവസ്ഥ മെച്ചപ്പെട്ട് നല്ല ബാക്ടീരിയകൾ അതിവേഗം വളരുകയും ചെയ്യും.

ബ്ലൂബെറി: കുടലിലുള്ള നല്ല ബാക്ടീരിയകൾക്ക് മതിയായ പോഷണം നൽകുന്ന ബ്ലൂബെറിയിൽ ആന്‍റി ഇൻഫ്ലമേറ്ററി ഏജന്‍റുകൾ ഉണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തി. അതുകൊണ്ട് തന്നെ ഇതിന്‍റെ ഉപയോഗം ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ബീൻസ്: കാർബോ ഹൈഡ്രേറ്റ്, വിറ്റാമിനുകൾ, പ്രോട്ടീൻ എന്നിവയാൽ സമ്പുഷ്ടമാണ് ബീൻസ്. ഇവയിൽ നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരിയായ ദഹനം നിലനിർത്താൻ വളരെയധികം സഹായിക്കുന്നു.

ഡാർക്ക് ചോക്ലേറ്റ്: കഴിക്കാൻ രുചികരം മാത്രമല്ല, ചോക്ലേറ്റ് ആരോഗ്യകരവുമാണ്, വാസ്തവത്തിൽ ഡാർക്ക് ചോക്ലേറ്റ് കുടലിൽ അടങ്ങിയിരിക്കുന്ന നല്ല ബാക്ടീരിയകൾക്ക് വളരെ ഗുണം ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന കൊക്കോ ആന്‍റി ഓക്‌സിഡന്‍റുകളാൽ നിറഞ്ഞതാണ്, ഇത് നല്ല ബാക്ടീരിയകൾ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്നു.

വാഴപ്പഴം: ദിവസവും വാഴപ്പഴം കഴിക്കുന്നത് വളരെ ഗുണം ചെയ്യും. വാഴപ്പഴം പ്രോബയോട്ടിക്കിന്‍റെ മികച്ച ഉറവിടമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വൻകുടലിലെ നല്ല ബാക്ടീരിയകളുടെ പോഷണത്തിന് വളരെ പ്രധാനമാണ്.

ഗ്രീൻ ടീ: പോളിഫെനോളുകളുടെ മികച്ച ഉറവിടമായി ഗ്രീൻ ടീ കണക്കാക്കപ്പെടുന്നു. ഇത് ആമാശയത്തിൽ ആരോഗ്യകരമായ സൂക്ഷ്മാണുക്കളെ സൃഷ്ടിക്കുന്നതിനും നല്ല ബാക്ടീരിയകളുടെയും ഫാറ്റി ആസിഡുകളുടെയും അനുപാതം സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ഇത് വയറിന്‍റെ ആരോഗ്യം നിലനിർത്തുന്നു. ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുമുണ്ട്, അതിനാൽ വിവിധ തരത്തിലുള്ള അണുബാധകളിൽ നിന്നും ക്യാൻസറിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.

മധുരക്കിഴങ്ങ്: മധുരക്കിഴങ്ങിൽ ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്, ഇത് നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് ആവശ്യമാണ്. നാരുകളും അടങ്ങിയിട്ടുണ്ട്, ഏതെങ്കിലും തരത്തിലുള്ള അണുബാധ ഉണ്ടാകുന്നത് തടയുന്നു.

ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക

 

വയറിന്‍റെ ആരോഗ്യം നിലനിർത്താൻ, ഈ കാര്യങ്ങൾ മനസ്സിൽ വയ്ക്കുക:

സ്ട്രെസ് ലെവൽ കുറയ്ക്കുക: അമിത സമ്മർദ്ദം വയറിനെയും ശരീരത്തെയും മുഴുവൻ ദോഷകരമായി ബാധിക്കും. സമ്മർദ്ദം കുറയ്ക്കുന്നതിന്, പ്രഭാത നടത്തം, ബോഡി മസാജ്, സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുക, ചിരിക്കുക, യോഗ ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കുന്നു.

മതിയായ ഉറക്കം: നല്ല ഉറക്കം ലഭിക്കാത്തതിനാൽ, ആമാശയത്തിലെയും കുടലിലെയും നല്ല ബാക്ടീരിയകൾ അസന്തുലിതമാവുകയും ദഹനവ്യവസ്ഥ തകരാറിലാകുകയും ചെയ്യും. ദിവസവും 7- 8 മണിക്കൂർ ഉറങ്ങേണ്ടത് വളരെ പ്രധാനമാണ്.

ഭക്ഷണം സാവധാനം കഴിക്കുക: ഭക്ഷണം നന്നായി ചവച്ചരച്ച് പതുക്കെ കഴിക്കുക, അങ്ങനെ ആമാശയത്തിനും കുടലിനും ശരിയായി ദഹിപ്പിക്കാനും ഭക്ഷണത്തിലെ പോഷകങ്ങൾ ആഗിരണം ചെയ്യാനും കഴിയും. ഈ രീതിയിൽ ഭക്ഷണം കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമാക്കുന്നു.

ജലാംശം നിലനിർത്തുക: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് കുടൽ ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്. കൂടാതെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താനും സഹായിക്കുന്നു.

പ്രോബയോട്ടിക്: പ്രോബയോട്ടിക് സപ്ലിമെന്‍റുകൾ നിങ്ങളുടെ ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നത് വളരെ നല്ല ഓപ്ഷനാണ്, ഇത് കുടലിനെ ആരോഗ്യകരവും മികച്ചതുമാക്കുന്നു. പ്രോബയോട്ടിക് ഭക്ഷണം കുടലിലെ നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കുന്നു, വയറിൽ ആവശ്യത്തിന് നല്ല ബാക്ടീരിയ ഉള്ള ആളുകൾ പ്രോബയോട്ടിക് സപ്ലിമെന്‍റ് ഒരു ഡോക്ടറെ കണ്ട് മാത്രം ഉപയോഗിക്കുക.

ഭക്ഷണ രീതി: കൂടെ കൂടെ വയറുവേദന, വയറിളക്കം, ഛർദ്ദി ആസിഡിറ്റി എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ, ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. വയറിന് നന്നായി ദഹിപ്പിക്കാനും ശരീരത്തിന് എല്ലാ പോഷകങ്ങളും നൽകാനും കഴിയുന്ന ഭക്ഷണം കഴിക്കുക.

ക്ലീൻ ടോയ്‌ലറ്റ്

വീട്ടിലെ ടോയ്‌ലറ്റ് വൃത്തിയുള്ളതല്ലെങ്കിൽ വീടിനെ യഥാർത്ഥ അർത്ഥത്തിൽ വൃത്തി എന്ന് വിളിക്കാനാവില്ല. പലരും വീടിന്‍റെ സ്വീകരണമുറി വൃത്തിയായി സൂക്ഷിക്കുമെങ്കിലും കക്കൂസ് വൃത്തിയാക്കുന്നതിൽ ചിലപ്പോൾ ശ്രദ്ധ ചെലുത്താറില്ല. അതേസമയം ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

കുടുംബത്തിലെ എല്ലാ അംഗങ്ങളും ഇത് ഉപയോഗിക്കുന്നു, അതിനാൽ അത് വീണ്ടും വീണ്ടും മാലിന്യം നിറയുന്നു. ഈ സാഹചര്യത്തിൽ കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ കാണാൻ മോശം എന്ന് മാത്രമല്ല, മാരകരോഗങ്ങൾ ക്ഷണിച്ചു വരുത്തുകയും ചെയ്യും. ടോയ്‌ലറ്റ് നന്നായി വൃത്തിയാക്കാനുള്ള ചില ടിപ്‌സുകളാണ് പറയുന്നത്.

  1. ബ്രഷ് അണുനാശിനിയിൽ വയ്ക്കുക

ഒരിക്കൽ ബ്രഷ് ഉപയോഗിച്ചാൽ ടോയ്‌ലറ്റിലെ അഴുക്ക് ബ്രഷിൽ പറ്റിപ്പിടിച്ചിരിക്കും. ടോയ്‌ലറ്റ് വൃത്തിയാക്കിയതായി തോന്നും. പക്ഷേ ബ്രഷ് വൃത്തികേടായി മാറും. ഈ ബ്രഷ് കാരണം ടോയ്‌ലറ്റിൽ ദുർഗന്ധം വമിക്കുകയും വീണ്ടും അതേ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ അഴുക്ക് വീണ്ടും നിറയുകയും ചെയ്യും. അതിനാൽ, ബ്രഷ് ഒരിക്കൽ ഉപയോഗിച്ചാൽ, രാത്രി മുഴുവൻ അണുനാശിനിയിലോ ബ്ലീച്ചിലോ മുക്കി വയ്ക്കുക. അപ്പോൾ ബ്രഷ് അടുത്ത തവണ ഉപയോഗിക്കുമ്പോൾ പൂർണ്ണമായും വൃത്തിയായിട്ടിരിക്കും.

  1. അരികുകൾ തുടയ്ക്കുന്നതിന് മുൻപ് അണുനാശിനി തളിക്കുക

അരികുകളിൽ വൃത്തിയാക്കുന്നത് അൽപ്പം ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തിൽ, കുറച്ച് അണുനാശിനി തളിച്ച് കുറച്ച് സമയം വയ്ക്കുക. ഇതിന് ശേഷം ഇത് തുടച്ച് തിളക്കമുള്ളതാക്കുക. തുടർന്ന് ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുക.

  1. ടോയ്‌ലറ്റ് റിമ്മും വൃത്തിയായി സൂക്ഷിക്കുക

ടോയ്‌ലറ്റ് റിമ്മിൽ അണുനാശിനി തളിക്കുക, കാരണം ഇവിടെയും അഴുക്കും ബാക്ടീരിയയും ഉണ്ടാകും, അതിനായി വേറെ ബ്രഷ് എടുക്കുക, അങ്ങനെ അത് ശരിയായി വൃത്തിയാക്കാൻ കഴിയും. ഇതിനായി ചീത്തയായ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. വൃത്തിയാക്കുമ്പോൾ കയ്യുറകൾ ധരിക്കുന്നത് ഉറപ്പാക്കുക.

  1. വൈറ്റ് വിനാഗിരിയുടെ ഉപയോഗം

ഫ്ലഷ് ടാങ്കിൽ വൈറ്റ് വിനാഗിരി സ്പ്രേ ചെയ്യുന്നത് അത് വൃത്തിയും പുതുമയും നിലനിർത്താൻ മാത്രമല്ല, സാനിറ്ററി വെയറിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഹാർഡ് വാട്ടർ നീക്കം ചെയ്യുകയും ചെയ്യും. ഇത് ടോയ്‌ലറ്റ് ബ്ലോക്കേജ് തടയും. വിനാഗിരി ഒരു അണുനാശിനിയും സ്റ്റെയിൻ റിമൂവറും ആണ്. ഇത് 100% വിഷരഹിതമാണ്, അതിനാൽ സംശയമില്ലാതെ ഉപയോഗിക്കാം. സൗരഭ്യത്തിനായി വിനാഗിരിയിൽ സിട്രോനെല്ല അല്ലെങ്കിൽ യൂക്കാലിപ്റ്റസ് ഓയിൽ ചേർക്കാം. ദിവസവും ഫ്‌ളഷ് ടാങ്കിൽ വിനാഗിരി ഒഴിച്ചാൽ, വാരാന്ത്യത്തിൽ വൃത്തിയാക്കുമ്പോൾ വലിയ അഴുക്ക് കാണില്ല.

  1. ശരിയായി ഫ്ലഷ് ചെയ്യുക

ഉപയോഗശേഷം ടോയ്‌ലറ്റ് ശരിയായി ഫ്ലഷ് ചെയ്യുന്നത് വിവേകമുള്ള ഓരോ വ്യക്തിയുടെയും അടയാളമാണ്. ശരിയായി പൂർണ്ണമായും ഫ്ലഷ് ചെയ്യുക. ഫ്ലഷ് ചെയ്യുമ്പോൾ, അഴുക്ക് തിരികെ വരാതിരിക്കാനും ശ്രദ്ധിക്കുക. ഫ്ലഷ് ചെയ്യുമ്പോൾ, ടോയ്‌ലറ്റ് വെള്ളത്തിന്‍റെ മർദ്ദത്താൽ അണുക്കൾ പുറത്തേക്ക് പരക്കാതെ അടച്ചു വെച്ചു ഫ്ലഷ് ചെയ്യുക.

  1. രോഗങ്ങളും അണുബാധകളും

വൃത്തിഹീനമായ കക്കൂസ് പല രോഗങ്ങൾക്കും അണുബാധകൾക്കും കാരണമാകും. അതേ സമയം, ഒരിക്കൽ ഒരു അണുബാധ ഉണ്ടായാൽ, അത് വീണ്ടെടുക്കാൻ വളരെയധികം സമയമെടുക്കും, കൂടാതെ ശരീരത്തിന്‍റെ പ്രതിരോധ സംവിധാനവും ദുർബലമാകും. വൃത്തികെട്ട ടോയ്‌ലറ്റ് സീറ്റിൽ ബാക്ടീരിയയും അണുക്കളും അതിവേഗം പടരുന്നു, ഇത് വയറിളക്കം, കോളറ, ടൈഫോയ്ഡ്, ത്വക്ക് അണുബാധ, മൂത്രാശയ അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകും.

  1. ശുചിത്വം ശ്രദ്ധിക്കുക

ടോയ്‌ലറ്റ് നന്നായി വൃത്തിയാക്കുക മാത്രമല്ല, അണുവിമുക്തമാക്കുകയും ചെയ്യുന്ന തരത്തിലായിരിക്കണം ശുചീകരണം എന്ന കാര്യം മനസ്സിൽ വെച്ചുകൊണ്ട്, ടോയ്‌ലറ്റിന്‍റെ ശുചിത്വത്തിൽ പ്രത്യേക ശ്രദ്ധ നൽകണം. വാസ്തവത്തിൽ, ടോയ്‌ലറ്റ് സീറ്റിൽ ബാക്ടീരിയ അതിവേഗം വളരുന്നു. അണുവിമുക്തമാക്കാൻ, നല്ല കമ്പനികളുടെ ടോയ്‌ലറ്റ് ക്ലീനറുകൾ ഉപയോഗിക്കുക. വിപണിയിൽ നിരവധി തരം ടോയ്‌ലറ്റ് ക്ലീനറുകൾ ലഭ്യമാണ്, തറ വൃത്തിയായി സൂക്ഷിക്കുക, ടോയ്‌ലറ്റ് സീറ്റിന് അകത്തും പുറത്തും ഓരോ മൂലയിലും ടോയ്‌ലറ്റ് ക്ലീനർ നന്നായി പുരട്ടി ഏകദേശം 20- 25 മിനിറ്റ് വിടുക. തുടർന്ന് ക്ലീൻ ചെയ്യുക.

ഉയരം കൂട്ടാനുള്ള മാർഗ്ഗത്തെപ്പറ്റി പറഞ്ഞു തരാമോ?

ചോദ്യം: 50 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. കുഴപ്പമില്ലാത്ത ആരോഗ്യമാണ് എന്‍റേത്. കഴിഞ്ഞ കുറേ നാളുകളായി എന്‍റെ തൂക്കം 15- 20 കിലോ കുറഞ്ഞിരിക്കുകയാണ്. നന്നായി ക്ഷീണിച്ചതുകൊണ്ട് എല്ലൊക്കെ ഉന്തിയിരിക്കുന്നത് കാണാം. സംസാരിച്ചുകൊണ്ടിരിക്കെ പറഞ്ഞത് എന്താണെന്ന് വരെ മറന്നു പോകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഉത്തരം: തൂക്കം 15- 20 കിലോ കുറയുക, ഓർമ്മശക്തി കുറയുക എന്നിവ അൽപം ഗുരുതരമായ പ്രശ്നങ്ങളാണ്. അടുത്തുള്ള ഏതെങ്കിലും നല്ല ആശുപത്രിയിൽ പോയി വിദഗ്ദ്ധ പരിശോധന നടത്തുന്നതായിരിക്കും ഉചിതം.

ഡിപ്രഷൻ, ഹെപ്പർ തൈറോയിഡിസം, എച്ച്ഐവി, ഉദരസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയൊക്കെയും തൂക്കം കുറയാനുള്ള കാരണങ്ങളാണ്. അതുകൊണ്ട് വിദഗ്ദ്ധനായ ഒരു ഡോക്ടർക്ക് മാത്രമെ നിങ്ങളുടെ അസുഖം എന്താണെന്ന് അറിയാൻ കഴിയൂ. രോഗ കാരണം സ്പഷ്ടമായാൽ ചികിത്സയും എളുപ്പമാകുമല്ലോ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക.

ചോദ്യം:  18 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. എനിക്ക് 5 അടി ഉയരമെയുള്ളൂ. തൂക്കം 52 കിലോയും. കുടുംബത്തിൽ മറ്റെല്ലാവർക്കും നല്ല ഉയരമുണ്ട്. അതുകൊണ്ട് എല്ലാവരും എന്നെ തടിച്ചി, കുള്ളത്തി എന്നൊക്കെ വിളിക്കുന്നു. ഉയരം കൂട്ടാനുള്ള എന്തെങ്കിലും മാർഗ്ഗത്തെപ്പറ്റി പറഞ്ഞു തരാമോ?

ഉത്തരം: 98 ശതമാനം പെൺകുട്ടികളിലും 16- 17 വയസ്സിനകം തന്നെ പൊക്കം വെയ്ക്കുന്നത് പൂർത്തിയാകുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കുട്ടിക്ക് 18 വയസ്സായ സ്ഥിതിക്ക് ഇനി പൊക്കം വെയ്ക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ തെറ്റാണ്. അതേക്കുറിച്ചോർത്ത് അപകർഷതാബോധം വെച്ചു പുലർത്തുന്നതും ഒട്ടും ശരിയല്ല.

യഥാർത്ഥത്തിൽ ചിരിച്ച് ഉല്ലസിച്ച് നടക്കാനുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് കുട്ടിയുടേത്. ഈ പ്രായത്തിൽ മറ്റ് എന്തെല്ലാം കാര്യങ്ങളുണ്ട് ചിന്തിക്കാൻ. വായന, പൂന്തോട്ട നിർമ്മാണം, പെയിന്‍റിംഗ്, ഡാൻസ് തുടങ്ങി ഏതെങ്കിലും ഇഷ്ടമുള്ള ഹോബികൾ ചെയ്യാൻ ശ്രമിക്കുക. ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ വികസിപ്പിക്കാൻ സ്വയമൊരു ശ്രമം നടത്തി നോക്കുക. സ്വന്തം വ്യക്തിത്വത്തെ പരിപോഷിപ്പിക്കുകയും ആകർഷകമാക്കുകയും ചെയ്യുക. അതോടെ കുട്ടിയുടെ ഉയരക്കുറവിനെ ആരും ശ്രദ്ധിക്കാതെയാകും.

വസ്ത്രധാരണരീതിയിലും മാറ്റും ശ്രദ്ധ ചെലുത്തണം. തൂക്കം വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശാരീരിക സൗന്ദര്യത്തെ നിലനിറുത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. വ്യായാമം ചെയ്യുന്നത് നല്ലതാണ്. പൊക്കക്കുറവ് പരിഹരിക്കാൻ ഹീലുള്ള ചെരുപ്പണിയുക. പുതിയ ഫാഷനിലുള്ള ചെറിയ കുർത്തികൾ അണിയുന്നത് ഉയരക്കൂടുതൽ തോന്നിപ്പിക്കും.

ഇതിനെല്ലാം ഉപരിയായി ഉള്ളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയെന്നത് പ്രധാനമാണ്. ജീവിതത്തിൽ നിങ്ങൾ വിജയം നേടുമെന്ന് മനസ്സിൽ ദൃഢ പ്രതിജ്ഞയെടുക്കുക.

ചോദ്യം: എന്‍റെ 13 വയസ്സുകാരൻ മകൻ ഇപ്പോഴും ഉറക്കത്തിൽ മൂത്രമൊഴിക്കും. അവനെ ഞങ്ങൾ പല ഡോക്ടർമാരെയും കാണിച്ചുവെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഉറങ്ങുന്നതിന് മുമ്പ് മൂത്രമൊഴിച്ചിട്ടാണ് അവൻ കിടക്കുന്നത്. എന്നിട്ടും ഈ പ്രശ്നമുണ്ടാകുന്നു. എന്തെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ?

ഉത്തരം: പലതരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ഒരു പ്രശ്നമാണിത്. മൂത്രാശയ കവാടത്തിലുണ്ടാകുന്ന തകരാറ് മൂലം ഇങ്ങനെ സംഭവിക്കാം. പ്രായം ഏറുന്നതിന് അനുസരിച്ച് ആന്തരിക പ്രവർത്തനം പക്വതയാർജ്ജിക്കാത്തത് കൊണ്ടും ഇങ്ങനെ ഉണ്ടാകാം.

എന്തായാലും ശരിയായ പരിശോധനയിലൂടെ മാത്രമേ യഥാർത്ഥ പ്രശ്നം കണ്ടുപിടിക്കാനാകൂ. അതുകൊണ്ട് മകനെ നല്ലൊരു യൂറോളജിസ്റ്റിനെ കാണിക്കുക. ശരിയായ പരിശോധനയിലൂടെ യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.

ഇതൊരു ഗുരുതര പ്രശ്നമല്ല. കുട്ടികളിൽ സർവ്വ സാധാരണയായി കണ്ടുവരുന്ന അവസ്ഥയാണിത്. ഇതിന്‍റെ പേരിൽ കുട്ടിയെ കുറ്റപ്പെടുത്തരുത്. സഹാനുഭൂതിയോടെയും സ്നേഹത്തോടെയും കുട്ടിയോട് പെരുമാറാൻ കുടുംബാംഗങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. കൂടാതെ അടിയ്ക്കടി ഈ പ്രശ്നം ഓർമ്മിപ്പിച്ച് അവനിൽ അപകർഷതാബോധം വളരാതിരിക്കാൻ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുക.

ചോദ്യം: 18 വയസ്സുള്ള പെൺകുട്ടിയാണ് ഞാൻ. കഴിഞ്ഞ 2 വർഷമായി എന്‍റെ സ്തനം വല്ലാതെ വലുതായി. മാത്രമല്ല സ്തനങ്ങൾ ഇടിഞ്ഞ് താഴ്ന്നാണിരിക്കുന്നത്. സ്തനങ്ങളുടെ ആകാരഭംഗി വീണ്ടെടുക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ?

ഉത്തരം: ഓരോ പെൺകുട്ടിയുടെയും ഹോർമോൺ പ്രവർത്തനങ്ങളുണ്ടാകുന്ന പ്രായമാണിത്. ഈ ഘട്ടത്തിൽ ശരീരത്തിൽ സെക്സ് ഹോർമോണുകൾ കൂടുതൽ ക്രിയാത്മകമാകുന്നു. തത്ഫലമായി ശാരീരിക സൗന്ദര്യമേറുന്നു. എല്ലാ അർത്ഥത്തിലും സമ്പൂർണ്ണയായ ഒരു വ്യക്തിയായി മാറുന്നു.

ഈ പ്രായത്തിലുള്ള പെൺകുട്ടികളിൽ ഹോർമോണുകളുടെ പ്രവർത്തനഫലമായി സന്തനതന്തുക്കളിൽ വർദ്ധനവുണ്ടാകുന്നു. അതിന്‍റെ ഫലമായാണ് സ്തനങ്ങൾ വലുതാകുന്നത്. ഇതിനെ വെർജിനൽ ഹൈപ്പർട്രോഫി ഓഫ് ദി ബ്രസ്റ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിന് രൂപവ്യത്യാസം വരുത്തുവാൻ പറ്റിയ മരുന്നുകളോ ലേപനങ്ങളോ ഇല്ല,

അതുകൊണ്ട് പരസ്യങ്ങളിലും മറ്റും കാണുന്ന മരുന്നുകളൊന്നും വാങ്ങി ഉപയോഗിച്ചതുകൊണ്ട് യാതൊരു ഫലവും ഉണ്ടാകില്ല. പ്രശ്നം അത്രയ്ക്ക് ഗുരുതരമാണെങ്കിൽ ഏതെങ്കിലും കോസ്മെറ്റിക് സർജനെ കാണുന്നത് നല്ലതായിരിക്കും. റിസക്ഷൻ മാമോപ്ലാസ്റ്ററി ഓപ്പറേഷനിലൂടെ സ്തനങ്ങളുടെ വലുപ്പത്തിൽ വ്യത്യാസം വരുത്തുവാൻ സാധിക്കും.

തടിച്ച ശരീരപ്രകൃതക്കാരാണെങ്കിൽ പതിവായുള്ള വ്യായാമത്തിലൂടെ വണ്ണം കുറയ്ക്കുവാൻ ശ്രമിക്കുക. ഒട്ടൊരളവു വരെ സ്തനങ്ങളുടെ വലുപ്പം കുറയ്ക്കാനിത് സഹായിക്കും. ശരിയായ അളവിലുള്ള ബ്രാ ധരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

പാൽ പതിവാക്കൂ ഫിറ്റ്‌ ആയിരിക്കൂ

കുട്ടികളായാലും മുതിർന്നവരായാലും, പാലില്ലാതെ അവരുടെ പ്രഭാതങ്ങൾ ആരംഭിക്കാറില്ല. പാൽ, ചായ, കാപ്പി… ഇങ്ങനെ ഓരോരുത്തരുടെ ഇഷ്ടം പലതാണെന്ന് മാത്രം. പാൽ ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കപ്പെടുന്നു, അതിനാൽ പാൽ ഇല്ലാതെ ഭക്ഷണക്രമം അപൂർണ്ണമാണ്. ഇന്ത്യൻ വെജിറ്റേറിയൻ ഭക്ഷണത്തിന്‍റെ ഒരു പ്രധാന ഭാഗമാണ് പാൽ. കുട്ടികൾ രാത്രി അത്താഴം കഴിക്കുന്നില്ലെങ്കിൽ പോലും, അവർ പാൽ കുടിച്ച് ഉറങ്ങാൻ പോകുന്നു, കാരണം ഇത് ഒരു സമ്പൂർണ്ണ ഭക്ഷണമായി കണക്കാക്കപ്പെടുന്നു.

പാലിൽ നിന്ന് ഒരുപാട് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. പാലില്ലാതെ മധുരപലഹാരങ്ങളും സാധ്യമല്ല. പാലിൽ കാൽസ്യം മാത്രമല്ല, പ്രോട്ടീൻ, വിറ്റാമിൻ എ, ബി1, ബി2, ബി12, ഡി, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ നിരവധി പോഷകങ്ങളുണ്ട്. അതെല്ലാം മനുഷ്യ ശരീരത്തിന് വളരെ അത്യാവശ്യമാണ്. പനി പോലുള്ള അസുഖം വരുമ്പോൾ, കുടിക്കാൻ മഞ്ഞൾ ചേർത്ത പാൽ കുടിക്കാറുണ്ട്. ആയുർവേദത്തിലും പാലിന് പ്രത്യേക സ്ഥാനമുണ്ട്.

പാൽ കുടിക്കാൻ പറ്റിയ സമയം ഏതാണെന്ന് അറിയാമോ?

യഥാർത്ഥത്തിൽ, ആളുകൾക്ക് തോന്നുമ്പോഴെല്ലാം പാൽ കുടിക്കുന്നു. രാവിലെ പാൽ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും വാദിക്കുമ്പോൾ, ഭക്ഷണം കഴിക്കാൻ കഴിയാത്ത ചെറിയ കുട്ടികൾക്ക് ഒരു ദിവസം പലതവണ പാൽ കൊടുക്കുന്നുണ്ട് എന്നോർക്കുക. പൊതുവെ മുതിർന്നവരും സ്കൂൾ കുട്ടികളും രാത്രിയിലോ രാവിലെയോ പാൽ കുടിക്കുന്നു, എന്നാൽ ആയുർവേദം അനുസരിച്ച്, പാൽ കുടിക്കാൻ ശരിയായ സമയം രാത്രിയാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിക്കണം എന്നാണ് പറയുന്നത്. എന്നിരുന്നാലും, രാവിലെ പാൽ കുടിക്കുന്നതും ഗുണം ചെയ്യും, കാരണം അസിഡിറ്റി പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് രാത്രിയിൽ പാൽ ദഹിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഇതുകൂടാതെ, 4 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾ പകൽ സമയത്ത് പാൽ കുടിക്കുന്നത് അവരുടെ ആരോഗ്യത്തിന് നല്ലതാണ്.

എന്നാൽ പാൽ അലർജിയുള്ള ആളുകൾക്ക് പാൽ നല്ലതായിരിക്കില്ല.അലർജി ഇല്ലാത്ത എല്ലാവരും പാൽ കുടിക്കണം. രാത്രി ഉറങ്ങുന്നതിന് മുമ്പ് പാൽ കുടിച്ചാൽ നല്ല ഉറക്കവും ലഭിക്കും. കൂടാതെ, പാൽ എപ്പോഴും ചെറു ചൂടോടെ കുടിക്കണം. രാത്രിയിൽ പാൽ കുടിക്കുമ്പോൾ, കാൽസ്യത്തിന്‍റെ ഗുണം കൂടുതൽ ലഭിക്കുന്നു.

പാലും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആറ് പോയിന്‍റുകൾ ഇതാ:

പോഷക സമ്പുഷ്ടം: കാൽസ്യം, വൈറ്റമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പാൽ, എല്ലുകളുടെ ആരോഗ്യത്തിനും പേശികളുടെ അറ്റകുറ്റപ്പണികൾക്കും ശരീരത്തിന്‍റെ മൊത്തത്തിലുള്ള പ്രവർത്തനത്തിനും അത് പ്രധാനമാണ്.

ഹൃദയാരോഗ്യം: പാലിൽ ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പൂരിത കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ടെങ്കിലും, മിതമായ ഉപഭോഗത്തിലൂടെ സമീകൃതാഹാരത്തിന്‍റെ ഭാഗമാകാം. കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കാൻ കൊഴുപ്പ് കുറഞ്ഞ ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.

ദഹന ക്രമം: പാലിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് തൈരിൽ. ഇത്‌, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കുക: പാലിൽ ഉള്ള പ്രോട്ടീൻ ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഉപാധി ആക്കാം. ഇത് വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ജലാംശം: ഒരു ദ്രാവകമായതിനാൽ, ജലാംശം നൽകുന്നതിനും ശരീര പ്രവർത്തനങ്ങൾ നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

അപകടസാധ്യതകൾ: ചിലരിൽ ലാക്ടോസ് അസഹിഷ്ണുത അല്ലെങ്കിൽ ചില രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നാൽ പാൽ മിതമായ അളവിൽ കഴിക്കുമ്പോൾ കുഴപ്പമില്ല.

ഓർക്കുക, വ്യക്തിപരമായ ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായി വൈവിധ്യമാർന്നതും സമീകൃതവുമായ ഭക്ഷണത്തിന്‍റെ ഭാഗമായി പാൽ ആസ്വദിക്കുക.

നിത്യേന പാൽ കഴിക്കുന്നത് പ്രായം, ലിംഗഭേദം, മറ്റ് വ്യക്തിഗത ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. സാധാരണയായി, യു.എസ് ഡിപ്പാർട്ട്‌മെന്‍റ് ഓഫ് അഗ്രികൾച്ചർ (യുഎസ്‌ഡിഎ) ഡയറ്ററി മാർഗ്ഗനിർദ്ദേശങ്ങൾ സൂചിപ്പിക്കുന്നത് മുതിർന്നവർ പ്രതിദിനം ഏകദേശം 3 കപ്പ് കുറഞ്ഞ കൊഴുപ്പ് അല്ലെങ്കിൽ കൊഴുപ്പ് രഹിത ഡയറി പ്രോഡക്റ്റ് കഴിക്കുന്നു എന്നാണ്. അനുയോജ്യമായ അളവ് നിർണ്ണയിക്കാൻ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറുമായി കൂടിയാലോചിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

ദൈനംദിന ഭക്ഷണത്തിൽ എത്ര പാൽ ഉൾപ്പെടുത്തണമെന്ന് തീരുമാനിക്കുമ്പോൾ മൊത്തത്തിലുള്ള ഭക്ഷണവും പോഷക ആവശ്യങ്ങളും പരിഗണിക്കാൻ ഓർക്കുക.

അഞ്ജലി റിട്ടേൺസ്

തെന്നിന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന നായിക നടിയാണ് അഞ്‌ജലി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി അഞ്ജലി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഇരട്ട എന്ന സിനിമയിലൂടെ മലയാളത്തിലും അഞ്ജലി ശ്രദ്ധ നേടിയിരുന്നു. ആന്ധ്രാ സ്വദേശി ആയ അഞ്ജലി 2008 ലാണ്  സിനിമ കരിയർ ആരംഭിച്ചത്. അത് ഒരു തെലുങ്ക് പടത്തിലൂടെ ആയിരുന്നു. പിന്നീട് അവർ തമിഴിൽ സജീവമായി. തമിഴിൽ അഭിനയിച്ച ആദ്യചിത്രം അഞ്ജലിയ്ക്ക് നല്ലൊരു ബ്രേക്ക് നൽകി. പിന്നീട് അങ്ങോട്ട് തമിഴിൽ നിന്നും നിരവധി അവസരങ്ങളാണ് അവരെ തേടിയെത്തിയത്.

സീതമ്മ വക്കീഞ്ഞോ സിരിമല്ലേ ചേട്ട്, യാത്ര, നിശബ്ദ്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ നായികയായി ഉയർന്നുവന്ന അഞ്ജലി അടുത്തിടെ ഗീതാഞ്ജലി മല്ലി വചിണ്ടി എന്ന ചിത്രത്തിലൂടെ തന്‍റെ കരിയറിലെ അൻപതാം  ചിത്രം പൂർത്തിയാക്കി. ഗൃഹശോഭയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ അഞ്ജ‌ലി തന്‍റെ കരിയർ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്.

ചുരുങ്ങിയ സമയത്തിനുള്ളിൽ 50 ചിത്രങ്ങൾ ചെയ്യാൻ കഴിഞ്ഞപ്പോൾ എന്തു തോന്നുന്നു?

ഗീതാഞ്ജലി മല്ലി വചിണ്ടി (ഗീതാഞ്ജലി റിട്ടേൺസ്) എന്ന തെലുങ്ക് ചിത്രം 50-ാമത്തെ ചിത്രം ആയതിൽ സന്തോഷമുണ്ട്. സത്യത്തിൽ ഞാൻ ഈ യാത്ര ഏറെ ആസ്വദിക്കുന്നു. മാത്രവുമല്ല ഇതൊരു ഉത്തരവാദിത്തമായി കരുതുന്നു.

ഏതുതരം സിനിമകൾ ചെയ്യാനാണ് ഇഷ്‌ടപ്പെടുന്നത്?

അങ്ങനെ വേർതിരിച്ചിട്ടില്ല. ഏത് വിഭാഗമാണ് ഇഷ്‌ടപ്പെടുന്നതെന്ന് പറയാൻ പ്രയാസമാണ്. സത്യം പറഞ്ഞാൽ എനിക്ക് സിനിമകളോട് ഭ്രാന്താണ്. അതിനാൽ ആഗ്രഹിക്കുന്ന ഏത് ജോണറിലുമുള്ള സിനിമ ചെയ്യാനും ഞാൻ തയ്യാറാണ്. നല്ല കഥകൾ കിട്ടിയാൽ ഇനിയും ഇതുപോലെ ചെയ്യും. എനിക്ക് ചെയ്യാൻ കഴിയുന്ന സിനിമകളാണ് ഇതുവരെ ചെയ്ത‌ിരുന്നത്. ഭാഷ എനിക്ക് തടസ്സമേയല്ല.

നിങ്ങളുടെ എല്ലാ പുതിയ സിനിമകളും (മലയാളത്തിലൊഴിച്ച്) ‘ജി’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത് അല്ലേ?

“ജി” എന്ന അക്ഷരത്തിൽ തുടങ്ങുന്ന ചില സിനിമകൾ ഞാൻ ചെയ്‌തിട്ടുണ്ട്. അതിൽ ആദ്യത്തേത് ഗീതാഞ്ജലി. ആ ചിത്രം ഹിറ്റായി. കൂടാതെ ഗെയിം ചേഞ്ചർ, ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്നീ സിനിമകൾ. എന്നാൽ ഈ മൂന്ന് സിനിമകളും മൂന്ന് സ്വഭാവമുള്ളവയാണ്. എല്ലാത്തിനും മുമ്പേ ഞങ്ങൾ ഗെയിം ചേഞ്ചർ എന്ന സിനിമ തുടങ്ങിയിരിന്നു. പക്ഷേ, വൈകിയാണ് ഇറങ്ങിയത്. ഗാങ്‌സ് ഓഫ് ഗോദാവരി എന്ന ചിത്രത്തേക്കാൾ വൈകിയാണ് ‘ഗീതാഞ്ജലി മല്ലി വചിണ്ടി” എന്ന സിനിമ തുടങ്ങിയത്.

ഫിറ്റ്നസിന്‍റെ കാര്യത്തിൽ എന്ത്‌ മുൻകരുതലുകളാണ് സ്വീകരിക്കുന്നത്?

ഞാൻ സ്ഥിരമായി ജിമ്മിൽ പോകാറുണ്ട്. ഏതെങ്കിലും സിനിമയുടെ ചിത്രീകരണം തുടങ്ങിയാൽ കൂടുതൽ വർക്കൗട്ട് ചെയ്യും. ഫിറ്റ്നസ്സ് കാര്യത്തിൽ വിട്ടുവീഴ്ച്ച വരുത്താറില്ല. എന്‍റെ ഓരോ ചിത്രത്തിന് വേണ്ടി ഞാൻ കഠിനാധ്വാനം ചെയ്യാറുണ്ട്. സ്ക്രീനിൽ എന്നെ കാണുന്നവർ എന്നിൽ ഉണ്ടാകുന്ന ശാരീരിക മാറ്റത്തെക്കുറിച്ച് പറയാറുണ്ട്.

ഗോസിപ്പുകളെ എങ്ങനെയാണ് സമീപിക്കുന്നത്?

കൂടെ അഭിനയിച്ച നായകന്മാരെ ചേർത്ത് എന്നെപ്പറ്റി ധാരാളം ഗോസിപ്പുകൾ വരാറുണ്ട്. ഒരുപക്ഷേ ഒരേ നായകനൊപ്പം രണ്ടോ മൂന്നോ സിനിമകൾ ചെയ്യാനുള്ള അവസരങ്ങൾ ലഭിച്ചത് കൊണ്ടാകാം അത്തരം ഗോസിപ്പുകൾ വരുന്നതെന്ന് തോന്നുന്നു. അവരെല്ലാം  പ്രൊഫഷണലുകളാണ്. വ്യക്തിപരമായി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്.

വിവാഹം ഉടനെ ഉണ്ടാകുമോ?

ഇപ്പോൾ മൂന്ന് തെലുങ്ക് ചിത്രങ്ങളുടെ പണിപ്പുരയിലാണ് ഞാൻ. തമിഴിൽ പല നല്ല പ്രെജക്‌ടുകളും വരുന്നുണ്ട്. ഇപ്പോൾ തിരക്കിൽ ആയതിനാൽ തൽക്കാലം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ല.

വെൽനെസ്സിലേക്ക് നല്ല ഭക്ഷണ ശീലങ്ങൾ

ജോലിയിൽ വളരെ തിരക്കുള്ളവർ പോലും ആരോഗ്യം നിലനിർത്താൻ ജിമ്മിൽ പോകുകയും വിയർക്കുകയും ചെയ്യുന്നു. ഒപ്പം ഡയറ്റിംഗ് ചെയ്യുന്നു, ഇതെല്ലാം ചെയ്താൽ രോഗങ്ങളിൽ നിന്ന് സ്വയം പരിരക്ഷിക്കാം എന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. എന്നാൽ നിങ്ങൾ എത്ര ആരോഗ്യവാനായാലും രോഗങ്ങളുടെ ഭീഷണി ഒഴിഞ്ഞു എന്ന് കരുതാനാനാവില്ല. ആരോഗ്യകരമായ ഭക്ഷണമോ വ്യായാമമോ മാത്രം പോരാ, ഇവയ്‌ക്കൊപ്പം ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പ്രധാനമാണ്. കാരണം ആരോഗ്യകരമായ ജീവിതത്തിന് ആരോഗ്യകരമായ ഭക്ഷണശീലം വളരെ പ്രധാനമാണ്. എന്നിട്ടും, നമ്മിൽ പലർക്കും അവയുടെ പ്രാധാന്യം എന്താണെന്നോ ഈ ശീലങ്ങൾ എന്താണെന്നോ അറിയില്ല, അവ സ്വീകരിക്കുന്നതിലൂടെ ആരോഗ്യം നിലനിർത്താനും അനാവശ്യ രോഗങ്ങളിൽ നിന്ന് സ്വയം അകന്നുനിൽക്കാനും കഴിയും. മികച്ച ആരോഗ്യത്തിലേക്ക് നയിക്കുന്ന ചില ഭക്ഷണശീലങ്ങൾ ഇതാ.

  1. ഭക്ഷണത്തിൽ ശ്രദ്ധിക്കുക

നിങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴെല്ലാം, എന്താണ് കഴിക്കുന്നതെന്നും ഏറ്റവും കൂടുതൽ കഴിക്കുന്നത് എന്താണെന്നും ശ്രദ്ധിക്കുക. വളരെ ഉയർന്ന അളവിൽ കലോറി ഉള്ള ഭക്ഷണം കഴിക്കുകയും ഈ കലോറി എരിച്ച് കളയാൻ കഴിയാതിരിക്കുകയും ചെയ്യുന്നുണ്ടോ? അങ്ങനെ എങ്കിൽ കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കണം, ശരീരത്തിന് അത് എളുപ്പത്തിൽ ദഹിപ്പിക്കാനാകും. കൂടാതെ ലഘുഭക്ഷണം കഴിക്കുക, വറുത്ത ഭക്ഷണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. സാലഡ് കഴിക്കുന്നതിൽ കൂടുതൽ പ്രാധാന്യം നൽകുക. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുക തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണ പദ്ധതി തയ്യാറാക്കുക.

  1. ആവശ്യത്തിന് പ്രോട്ടീൻ

പ്രോട്ടീനുകൾ ശരീരത്തിന് പ്രധാനമാണ്, അത് തീർച്ചയായും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ബ്രോക്കോലി, സോയാബീൻ, പയർ, ചീര എന്നിവ പ്രോട്ടീൻ അടങ്ങിയ ചില ഭക്ഷണങ്ങളാണ്. കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങളും പ്രോട്ടീന്‍റെ നല്ല ഉറവിടമാണ്. കഴിക്കുന്ന ഭക്ഷണത്തിൽ കുറഞ്ഞത് 25% പ്രോട്ടീൻ ഉണ്ടായിരിക്കണം. എന്നാൽ നിങ്ങൾ ദിവസവും വ്യായാമം ചെയ്യുകയാണെങ്കിൽ, പ്രോട്ടീൻ 5% വർദ്ധിപ്പിക്കുക.

  1. ഭക്ഷണം ചവച്ചരച്ച് കഴിക്കുക

ഭക്ഷണം ദഹിപ്പിക്കാനുള്ള ഏറ്റവും എളുപ്പ മാർഗം അത് ചവച്ചരച്ച് കഴിക്കുക എന്നതാണ്. ഭക്ഷണം പെട്ടെന്ന് കഴിക്കാൻ വേണ്ടി ശരിയായ രീതിയിൽ ചവച്ച് കഴിക്കാറില്ല. തന്മൂലം ദഹിക്കാനും സാധിക്കുന്നില്ല. ഇതുമൂലം ദഹനവ്യവസ്ഥ തളർന്നു പോകുന്നു. അതിനാൽ, ഭക്ഷണം കുറഞ്ഞത് 30- 35 തവണ ചവയ്ക്കുക, തീർച്ചയായും ഈ ആരോഗ്യകരമായ ഭക്ഷണശീലം സ്വീകരിക്കുക.

  1. പച്ച ഇലക്കറികൾ തിരഞ്ഞെടുക്കുക

പ്രോട്ടീൻ, ഇരുമ്പ്, കാൽസ്യം, നാരുകൾ എന്നിവയുടെ നല്ല ഉറവിടമായതിനാൽ പച്ച ഇലക്കറികൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പച്ച ഇലക്കറികൾ തയ്യാറാക്കാൻ എളുപ്പമാണ്, കഴിക്കാൻ വളരെ രുചികരമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ എല്ലാ നിറങ്ങളിലുമുള്ള പച്ചക്കറികൾ ഉൾപ്പെടുത്തുക, ദിവസത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ ഭക്ഷണത്തിൽ ആറ് വ്യത്യസ്ത രുചികളും ഉൾപ്പെടുത്താൻ ശ്രമിക്കുക.

  1. അമിത ഭക്ഷണം ഒഴിവാക്കുക

വിശക്കുമ്പോൾ മാത്രം കഴിക്കുക, വിശക്കാതെ ഭക്ഷണം കഴിക്കുന്നത് ദോഷകരമാണ്, വിശക്കുമ്പോൾ വയറു നിറഞ്ഞു എന്ന് തോന്നുന്ന വരെ മാത്രം ഭക്ഷണം കഴിക്കണം. പിന്നെ അമിതമായി ഭക്ഷണം കഴിക്കുന്നിടത്ത് കാര്യം തെറ്റും. നമ്മളിൽ മിക്കവരും ഭക്ഷണം കഴിക്കുമ്പോൾ ഫോണിലോ ടിവിയിലോ തിരക്കുള്ളവരായി മാറും, നമ്മുടെ വിശപ്പിനെക്കാൾ കൂടുതൽ ഭക്ഷണം കഴിച്ചുവെന്ന് പോലും നമ്മൾ മനസ്സിലാക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ, ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കിൽ, ശരീരത്തിന് ആവശ്യമുള്ളത്ര മാത്രമേ നിങ്ങൾ കഴിക്കൂ. അതിനാൽ, അടുത്ത തവണ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ, റിമോട്ട് കൺട്രോളും മൊബൈൽ ഫോണും കുറച്ച് നേരം മാറ്റി വെയ്ക്കുക.

  1. ദഹനശക്തി വർദ്ധിപ്പിക്കുക

എന്താണ് കഴിക്കേണ്ടതെന്നും ശരീരത്തിന് എത്രമാത്രം ഭക്ഷണം ആവശ്യമാണെന്നും നിങ്ങൾക്കറിയാമെങ്കിൽ, ഈ ഭക്ഷണ ശീലങ്ങൾ ദഹനപ്രക്രിയ വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതുകൂടാതെ, ചില വ്യായാമങ്ങളിലൂടെയും ഇത് വർദ്ധിപ്പിക്കാം.

  1. ഭക്ഷണക്രമത്തിൽ മാറ്റം

രോഗങ്ങൾ ഒഴിവാക്കാൻ, പോഷകാഹാരം കഴിക്കാൻ ഉപദേശിക്കുന്നു. എന്നാൽ ശരീരത്തിന് എല്ലാ പോഷകങ്ങളും നൽകുന്നതിന് ഭക്ഷണം മാറ്റുന്ന ശീലം സ്വീകരിക്കേണ്ടത് പ്രധാനമാണ്. എന്തായാലും ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് മാറ്റുന്നതിലൂടെ ശരീരത്തിന്‍റെ ആവശ്യങ്ങള് നിറവേറുന്നതോടൊപ്പം ഭക്ഷണത്തിന് രുചിയും കൂടും.

  1. പ്രഭാതഭക്ഷണം കഴിക്കാൻ മറക്കരുത്

പൊതുവേ, പ്രഭാത സമയം വളരെ തിരക്കുള്ളതാണ്, പലരും ജോലി പൂർത്തിയാക്കാനുള്ള തിരക്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. പ്രഭാതഭക്ഷണം ഏറ്റവും പ്രധാനമാണ്, കാരണം അത് ദിവസം മുഴുവൻ ശരീരത്തെ ശക്തി ഉള്ളതായി നിലനിർത്തുന്നു. വീട്ടിൽ നിന്ന് ഇറങ്ങും മുൻപ് പ്രഭാതഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണ സമയവും നിശ്ചയിക്കുക.

  1. വെളുത്ത സാധനങ്ങൾ

പഞ്ചസാര, ഉപ്പ്, പാൽ, അരി, മൈദ എന്നിവ കുറച്ച് കഴിക്കാൻ ശ്രമിക്കുക. കല്ലുപ്പ് ഉപയോഗിക്കുക, ചായ കുടിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, 4 കപ്പ് ചായയിൽ കൂടുതൽ ഉപയോഗിക്കരുത്. 3 ടീസ്പൂൺ പഞ്ചസാര എടുക്കുന്നിടത്ത് ഒരു ദിവസം 1 സ്പൂൺ ആക്കുക. ഡോക്ടർ ഇതെല്ലാം ആവശ്യപ്പെട്ടാൽ സ്വയം ശീലങ്ങൾ മാറ്റണം. വെളുത്ത അരിക്ക് പകരം ബ്രൗൺ റൈസ് കഴിക്കുക. അന്നജം അടങ്ങിയ അരി കഴിക്കാൻ ശ്രമിക്കുക. മൈദ കൊണ്ട് ഉണ്ടാക്കുന്ന സാധനങ്ങൾ കുറച്ച് കഴിക്കുക, ഇതുകൂടാതെ ഫുൾ ക്രീം പാലിന് പകരം ഡബിൾ ടോൺഡ് പാൽ കുടിക്കുക.

  1. ഡ്രൈ ഫ്രൂട്ട്സ്

കൊളസ്ട്രോൾ ഉള്ളവർ ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാൻ പലപ്പോഴും ഭയപ്പെടുന്നു, കാരണം അവയിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, അത് അവർക്ക് ദോഷകരമാണ്. പക്ഷേ സത്യം അങ്ങനെയല്ല, ബദാം, വാൽനട്ട്, പിസ്ത, ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ എന്നിവ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ വിശപ്പുണ്ടാക്കില്ല. എന്നാൽ ഒരു കാര്യം ഓർക്കുക, വറുത്ത ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് ഒഴിവാക്കുക.

  1. കൊളസ്ട്രോൾ ഉണ്ടെങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

കൊളസ്‌ട്രോൾ ഗുരുതരമായ പ്രശ്‌നമാണ്, ഇത് ഹൃദ്രോഗമുൾപ്പെടെ നിരവധി ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നു. എന്നാൽ ശരിയായ ഭക്ഷണ ശീലങ്ങൾ സ്വീകരിക്കുകയാണെങ്കിൽ ഇത് കുറയ്ക്കാനാകും.

  1. വെള്ളം കുടിക്കുന്നത് ഉറപ്പാക്കുക

ജലത്തിലൂടെ, ശരീരത്തിന് പ്രധാനപ്പെട്ട അളവിൽ ധാതുക്കൾ ലഭിക്കുന്നു, ശരീരം വിഷാംശം ഇല്ലാതാക്കുന്നു, ഇത് ചർമ്മത്തെ മെച്ചപ്പെടുത്തുന്നു. എന്നിരുന്നാലും, ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ദഹന പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. അതിനാൽ ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പോ ശേഷമോ വെള്ളം കുടിക്കുന്നത് നല്ലതാണ് എന്ന് എപ്പോഴും പറയാറുണ്ട്. ശരിയായ രീതിയിൽ വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഭക്ഷണശീലമാണെന്ന് നിങ്ങൾക്കറിയാമോ. രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കാൻ ശ്രമിക്കുക, കാരണം രാവിലെ ഉള്ള ഉമിനീർ ദഹനത്തിന് വളരെ ഗുണം ചെയ്യും. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുകയും വിവിധ രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.

  1. വെളുത്തുള്ളി വളരെ ഫലപ്രദമാണ്

വെളുത്തുള്ളി ഭക്ഷണത്തിന്‍റെ രുചി വർദ്ധിപ്പിക്കുമ്പോൾ, അത് ധാരാളം ഗുണങ്ങളാൽ സമ്പുഷ്ടമാണ്. ഇതിൽ ധാരാളം എൻസൈമുകൾ കാണപ്പെടുന്നു, ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നു.

  1. ഓട്‌സ് വളരെ ആരോഗ്യകരമാണ്

പ്രഭാതഭക്ഷണത്തിൽ ഓട്സ് കഴിക്കുന്നത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു, കാരണം ഇത് ആരോഗ്യകരമായ ഭക്ഷണമാണ്, ഇതിലടങ്ങിയിരിക്കുന്ന ബീറ്റാ ഗ്ലൂക്കൻ എന്ന കട്ടിയുള്ള പശിമയുള്ള പദാർത്ഥം കുടൽ വൃത്തിയാക്കാനും മലബന്ധം എന്ന പ്രശ്‌നം ഇല്ലാതാക്കാനും സഹായിക്കുന്നു. ഇതുമൂലം ചീത്ത കൊളസ്‌ട്രോൾ ശരീരത്തിൽ കൂടുന്നില്ല. അതിനാൽ ഓട്‌സ് നിർബന്ധമായും കഴിക്കണം.

  1. നാരങ്ങയിൽ അത്ഭുതങ്ങൾ

ഒരു ചെറിയ നാരങ്ങ സാലഡ്, ചട്ണി, പയർവർഗ്ഗങ്ങൾ എന്നിവയുടെ രുചി വർദ്ധിപ്പിക്കുന്നു. നാരങ്ങയിൽ ലയിക്കുന്ന ചില നാരുകൾ കാണപ്പെടുന്നു, ഇത് ചീത്ത കൊളസ്ട്രോൾ ആമാശയത്തിലെ രക്തപ്രവാഹത്തിൽ പ്രവേശിക്കുന്നത് തടയുന്നു. വിറ്റാമിൻ സി രക്തക്കുഴലുകളെ ശുദ്ധീകരിക്കുന്നു. ഈ രീതിയിൽ, ദഹനവ്യവസ്ഥയിലൂടെ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുന്നു. ഇത്തരം എൻസൈമുകൾ പുളിയുള്ള പഴങ്ങളിൽ കാണപ്പെടുന്നു, ഇത് ഉപാപചയ പ്രക്രിയ വേഗത്തിലാക്കി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें