ഓട്‌സ് റെസിപ്പി

ലഘുവായതും പോഷകപ്രദവും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ ഓട്സ് നല്ല ഓപ്ഷൻ ആണ്. എന്നാൽ അതിന്‍റെ സ്വാദ് ചിലർക്ക് ഇഷ്ടമല്ല. മറ്റു ചിലർക്കാകട്ടെ എന്നും ഒരേ സ്വാദ് കഴിച്ചു മടുത്ത ഫീലാണ്. എങ്കിലും ഗ്ലൂട്ടൻ ഫ്രീ ആയതിനാൽ ഓട്സ് വളരെ ആരോഗ്യകരമായ ഒരു ധാന്യമായി കണക്കാക്കപ്പെടുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, ആന്‍റിഓക്‌സിഡന്‍റുകൾ, മറ്റ് പോഷക ഘടകങ്ങൾ എന്നിവയാൽ സമ്പന്നമായ ഓട്‌സ് ഇന്ന് വിപണിയിൽ പല രുചികളിലും ലഭ്യമാണ്. ഫ്ലേവർഡ് ഓട്‌സിനേക്കാൾ പ്ലെയിൻ ഓട്‌സ് വാങ്ങുന്നതിന്‍റെ പ്രയോജനം, നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മധുരമോ ഉപ്പിട്ടോ ഉണ്ടാക്കാം എന്നതാണ്. ഓട്‌സിൽ നിന്ന് എങ്ങനെ വേഗത്തിൽ ആരോഗ്യകരമായ പാചകക്കുറിപ്പുകൾ ഉണ്ടാക്കാമെന്ന്  നോക്കാം. അത് എളുപ്പത്തിൽ തയ്യാറാക്കാനും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും കഴിയും.

ഓട്സ് സ്ലൈസ്

4 പേർക്ക്

ഉണ്ടാക്കാൻ എടുത്ത സമയം 30 മിനിറ്റ്

ചേരുവകൾ

പ്ലെയിൻ ഓട്സ് 1 ബൗൾ

ചെറുപയർ പരിപ്പ് 1 ബൗൾ കഴുകിഎടുത്തത്

മഞ്ഞൾ പൊടി 1/4 ടീസ്പൂൺ

തൈര് 1 കപ്പ്

മാങ്ങാ അച്ചാർ മസാല 1 ടീസ്പൂൺ

ഇഞ്ചി പച്ചമുളക് പേസ്റ്റ് 1 ടീസ്പൂൺ

ചെറുതായി അരിഞ്ഞ കാപ്സിക്കം 1/4 കപ്പ്

പച്ച മല്ലിയില അരിഞ്ഞത് 1 ടീസ്പൂൺ

ചില്ലി ഫ്ലേക്സ് 1/4 ടീസ്പൂൺ

ഈനോ 1 പായ്ക്കറ്റ്

ഉപ്പ് 1/2 ടീസ്പൂൺ

ചാട്ട് മസാല 1/4 ടീസ്പൂൺ

സീസണിംഗ് ചേരുവകൾ

എണ്ണ 1 ടീസ്പൂൺ

കടുക് 1/2 ടീസ്പൂൺ

കറിവേപ്പില 8-10

പച്ചമുളക് നീളത്തിൽ അരിഞ്ഞത് 3

ചെറുതായി അരിഞ്ഞ മല്ലിയില 1 ടീസ്പൂൺ

അവൽ 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ചെറുപയർ പരിപ്പ് 4-5 മണിക്കൂർ കുതിർക്കുക. ഓട്സ് മിക്സിയിൽ പൊടിക്കുക. പരിപ്പ് വെള്ളം ഊറ്റി, തൈര്, ഇഞ്ചി പച്ചമുളക് പേസ്റ്റ്, ഓട്സ് എന്നിവ ചേർത്ത് പൊടിക്കുക. ഇനി അരിഞ്ഞ കാപ്‌സിക്കം, ചില്ലി ഫ്ലേക്സ്,, അച്ചാർ മസാല, ഉപ്പ്, മഞ്ഞൾ, പച്ച മല്ലിയില എന്നിവ ചേർക്കുക.

ഇനോ ഫ്രൂട്ട് സാൾട്ട് ചേർത്ത് 1 മിനിറ്റ് അടിക്കുക. 4 സ്റ്റീൽ ബൗളുകളിൽ എണ്ണ പുരട്ടി തയ്യാറാക്കിയ മിശ്രിതം ഒഴിക്കുക. ഇനി അവ 20 മിനിറ്റ് ആവിയിൽ വേവിക്കുക. വൃത്തിയുള്ള കത്തിയോ സ്റ്റീൽ സ്പൂണോ ഉപയോഗിച്ച് കുത്തി നോക്കുക, ഒട്ടിപിടിച്ചു നിൽക്കുന്നില്ലെങ്കിൽ തയ്യാറാണെന്ന് മനസ്സിലാക്കുക. തണുക്കുമ്പോൾ, കത്തി ഉപയോഗിച്ച് കഷ്ണങ്ങളാക്കി ഒരു പ്ലേറ്റിൽ വയ്ക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് എല്ലാ സീസണിംഗ് ചേരുവകളും ചേർക്കുക. ഇത് തയ്യാറാക്കിയ ഓട്‌സ് കഷ്ണങ്ങളിൽ ഒഴിച്ച് മല്ലിയില കൊണ്ട് അലങ്കരിച്ച് വിളമ്പുക.

ഓട്സ് ഭേൽ

4 പേർക്ക്

മിനിറ്റ് ഉണ്ടാക്കാൻ എടുത്ത സമയം 20 മിനിറ്റ്

ചേരുവകൾ

പ്ലെയിൻ ഓട്സ് 1 കപ്പ്

മുളപ്പിച്ച ചെറുപയർ 1/2 കപ്പ്

വറുത്ത നിലക്കടല 1 ടീസ്പൂൺ

ചെറുതായി അരിഞ്ഞ വെള്ളരിക്ക 1

ചെറുതായി അരിഞ്ഞ ഉള്ളി 1

തക്കാളി ചെറുതായി അരിഞ്ഞത് 1

പച്ചമുളക് ചെറുതായി അരിഞ്ഞത് 3

നാരങ്ങ നീര് 1 ടീസ്പൂൺ

ചാട്ട് മസാല 1/2 ടീസ്പൂൺ

സേവ് 1 ടീസ്പൂൺ

പുളി ചട്ണി 1 ടീസ്പൂൺ

ഗ്രീൻ ചട്ണി 1 ടീസ്പൂൺ

മാതളനാരങ്ങ 1 ടീസ്പൂൺ

ചെറുതായി അരിഞ്ഞ മല്ലിയില 1 ടീസ്പൂൺ

കുരുമുളക് പൊടി 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ഓട്‌സ് നെയോ എണ്ണയോ ചേർക്കാതെ ചെറിയ തീയിൽ 5 മിനിറ്റ് വറുത്ത് ഒരു പ്ലേറ്റിൽ എടുക്കുക. ഇനി ഒരു ബൗളിൽ പച്ച മല്ലിയിലയും മാതളനാരങ്ങയും ഒഴികെയുള്ള എല്ലാ ചേരുവകളും ഒന്നിച്ച് ഇളക്കുക. ഇത് വിളമ്പുന്ന പാത്രത്തിൽ ഇട്ട് പച്ച മല്ലിയിലയും മാതളനാരങ്ങയും ഇട്ട് അലങ്കരിച്ച് സെർവ് ചെയ്യാം.

ഓട്സ് ബദാം ഷേക്ക്

2 പേർക്ക്

തയ്യാറാക്കാൻ എടുത്ത സമയം 15 മിനിറ്റ്

ചേരുവകൾ

പ്ലെയിൻ ഓട്സ് 1 ടീസ്പൂൺ

ബേസിൽ സീഡ്സ് 1 ടീസ്പൂൺ

പാട കളഞ്ഞ പാൽ 1 ഗ്ലാസ്

കുതിർത്ത ബദാം 8

പൊടിച്ച പഞ്ചസാര 1 ടീസ്പൂൺ

ചെറുതായി അരിഞ്ഞ ബദാം 1/2 ടീസ്പൂൺ

ഏലക്ക പൊടി 1/4 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ബേസിൽ സീഡ്സ് ഒരു ടേബിൾസ്പൂൺ വെള്ളത്തിൽ 15 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ബദാം തൊലികൾ നീക്കം ചെയ്യുക. ഇനി അരിഞ്ഞ ബദാം ഒഴികെയുള്ള എല്ലാ ചേരുവകളും മിക്സി ജാറിൽ ഇട്ട് നന്നായി യോജിപ്പിക്കുക. ഇത് ഒരു സെർവിംഗ് ഗ്ലാസിലേക്ക് ഒഴിച്ച് അരിഞ്ഞ ബദാം കൊണ്ട് അലങ്കരിച്ച് വിളമ്പുക.

സ്കിൻ മോയ്സ്ചറൈസിംഗ്: ഈ തെറ്റുകൾ ചെയ്യരുത്

മഴക്കാലത്തായാലും വേനൽക്കാലത്തായാലും ശരി ചർമ്മം മോയ്സ്ചറൈസ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ചർമ്മം ആന്തരികമായി ഹൈഡ്രേറ്റഡ് ആയി മാറി ചർമ്മവരൾച്ച പോലെയുള്ള പ്രശ്നങ്ങൾ അകന്ന് ചർമ്മത്തിന് നല്ല തിളക്കം പകരാൻ ഇഅത് സഹായിയ്ക്കും. ചർമ്മത്തിൽ ശരിയായ ഹൈഡ്രേഷൻ ഇല്ലാതെ വന്നാൽ സ്കിൻ ഡ്രൈ ആകുന്നതിനൊപ്പം അക്‌നെ, ടാനിംഗ്, തടിപ്പ്,  ചുവന്ന പാടുകൾ, തിണർപ്പുകൾ എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. എന്നാൽ ചർമ്മം ശരിയായി മോയ്സ്ചറൈസ് ചെയ്യുന്നതിലൂടെ ഹെൽത്തി സ്കിൻ സെൽസ് ബൂസ്റ്റ് ചെയ്യപ്പെടും.

പലപ്പോഴും സ്കിൻ ഹൈഡ്രേറ്റ് ചെയ്യുന്നതിനായി നമ്മൾ ചർമ്മത്തെ അമിതമായി മോയ്സ്ചറൈസ് ചെയ്യാറുണ്ട്. എന്നാൽ ഇത് ചർമ്മത്തിൽ മോയ്‌സ്ചർ പ്രൊഡ്യൂസ് ചെയ്യുന്നതിനെ കുറയ്ക്കും. ഇക്കാരണത്താൽ ചർമ്മോപരിതലത്തിലെ മോയ്‌സ്ചർ ക്രീം ഉള്ള ലെയറിനടിയിലെ സ്കിൻ ഡ്രൈ ആയി പോകും. അതിനാൽ സ്കിൻ മോയ്സ്ചറൈസ് ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിലും ആവശ്യത്തിലധികമാകുന്നത് ചർമ്മത്തിന് ദോഷം ചെയ്യും.

സ്കിൻ അമിതമായി മോയ്സ്ചറൈസ് ചെയ്യുന്നത് കൊണ്ട് ഉണ്ടാകുന്ന ദൂഷ്യവശങ്ങളെക്കുറിച്ച് ബ്യൂട്ടി എക്സ്പെർട്ട് നമിത ചൂണ്ടിക്കാട്ടുന്നു:

ക്ലോഗ് പോഴ്‌സ്

ചർമ്മം അമിതമായി മോയ്സ്ചറൈസ് ചെയ്യുന്നതിന്‍റെ ഫലമായി ചർമ്മ സുഷിരങ്ങളിൽ മോയ്‌സ്ചർ അംശങ്ങൾ കടന്ന് സുഷിരങ്ങൾ അടഞ്ഞുപോകും. ഒപ്പം ഇതിന്‍റെ ഹെവി ടെക്സ്ചർ ചർമ്മ ശ്വസനത്തെ പ്രതികൂലമായി ബാധിച്ച് പോഴ്‌സ് ക്ലോഗ് ആയി പോകാൻ ഇടവരുത്തും. ചർമ്മ സുഷിരത്തിൽ നിന്നും ഡെഡ് സ്കിൻ സെല്ലുകളും എണ്ണമയവും പുറത്തുപോകാൻ കഴിയാതെ അക്‌നെ, മുഖക്കുരു എന്നിങ്ങനെയുള്ള പ്രശ്നങ്ങൾക്ക് ഇത് ഇടവരുത്തുകയും ചെയ്യും. ഈ അവസ്ഥ ചർമ്മ സൗന്ദര്യത്തെ സാരമായി ബാധിക്കും. അതിനാൽ ചർമ്മത്തിൽ മികച്ച മോയിസ്ചറൈസർ അപ്ലൈ ചെയ്യുന്നതിനായി ഒരുങ്ങുമ്പോൾ അതിന്‍റെ അളവിലും ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്.

സ്കിൻ ഡ്രൈനസ്സ് ഉണ്ടാകും

ഒരുപക്ഷെ ഇക്കാര്യം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ ഇത് സത്യമാണ്. മോയിസ്ചറൈസർ അമിതമായി ഉപയോഗിക്കുക വഴി ചർമ്മത്തിൽ ഡ്രൈനസ്സ് പോലെയുള്ള പ്രശ്നങ്ങൾ ഉടലെടുക്കാം. ഒപ്പം ചർമ്മം ഡള്ളും സെൻസിറ്റീവും ആകും.

ചർമ്മത്തിൽ അമിതമായി മോയിസ്ചറൈസർ പ്രയോഗിക്കുകവഴി ചർമ്മത്തിൽ സ്വാഭികമായുണ്ടാകുന്ന എണ്ണമയം കുറയുകയും ചർമ്മം സ്വാഭാവികമായി ഡ്രൈ ആവുകയും ചെയ്യും. ചർമ്മത്തിൽ മോയിസ്ചറൈസറിന്‍റെ ലെയർ ഉണ്ടായിരിക്കുന്ന അത്രയും സമയം വരെ മാത്രമേ ചർമ്മം മൃദുലമായിരിക്കുകയുള്ളൂ. മോയിസ്ചറൈസർ നീങ്ങുന്നതോടെ ചർമ്മം വരണ്ടു തുടങ്ങും. ചർമ്മത്തിൽ നാച്ചുറൽ ഓയിലിന്‍റെ സാന്നിധ്യം ഉണ്ടാകാത്തതാണ് ഇതിന് കാരണം. ഈ ഡ്രെനസ്സ് ചർമ്മത്തിളക്കം നഷ്ടപ്പെടുത്തുന്നതിനൊപ്പം ചർമ്മത്തെ കൂടുതൽ സെൻസിറ്റീവും ആക്കും. അതോടനുബന്ധിച്ച് മറ്റ് ധാരാളം ചർമ്മപ്രശ്നങ്ങളും പ്രത്യക്ഷപ്പെടും.

അക്‌നെ

ഹെയർ ഫോളിക്കിളുകളിൽ എണ്ണമയം, മൃതകോശങ്ങൾ എന്നിവകൊണ്ട് നിറയുന്നതോടെ ചർമ്മത്തിന്‍റെ അവസ്ഥ കൂടുതൽ ഗുരുതരമാകും. അക്‌നെ, എരിച്ചിൽ, ചൊറിച്ചിൽ എന്നീ പ്രശ്നങ്ങൾക്ക് ഇത് കാരണമാകും. മുഖം മുഴുവനും അക്‌നെ ഉണ്ടായി ചർമ്മസൗന്ദര്യത്തെ വികലമാക്കും. അതിനാൽ ആവശ്യത്തിലധികമായി മോയിസ്ചർ ഉപയോഗിക്കുന്നത് അപകടകരമാണ്.

കുണ്ടും കുഴിയുമുള്ള ചർമ്മം

സ്വന്തം ചർമ്മം മൃദുലവും സുന്ദരവുമായിരിക്കാനാണ് ഏതൊരു സ്ത്രീയും ആഗ്രഹിക്കുക. എന്നാൽ തെറ്റായ ചർമ്മസംരക്ഷണ ഉപാധികൾ മൂലം മിക്കവരുടെയും ചർമ്മത്തിൽ മൃതകോശങ്ങൾ അടിഞ്ഞുകൂടി ചർമ്മം വരണ്ടതും പരുപരുത്തതുമായി മാറാറുണ്ട്. അമിതമായി മോയിസ്ചറൈസർ അപ്ലൈ ചെയ്യുന്നതാണ് ഇതിനൊരു കാരണം. ഇക്കാരണം കൊണ്ട് സ്കിന്നിന്‍റെ റിന്യൂവൽ പ്രോസസ്സ് മന്ദഗതിയിലാകുകയും ചർമ്മത്തെ അതിവേഗം ഏജിംഗ് ബാധിക്കുകയും ചെയ്യും. ചർമ്മോപരിതലം പരുപരുത്തതായി മാറി ചർമ്മത്തിൽ ചൊറിച്ചിലും മറ്റും ഉണ്ടാകുന്നതിലേക്ക് ഇത് നയിക്കും. ഇത്തരം ചർമ്മ പ്രശ്നത്തെ കൃത്യസമയത്ത് തന്നെ പരിഹരിക്കുകയാണ് വേണ്ടത്.

റിഡ്യൂ നാച്ചുറൽ ബ്യൂട്ടി

നാച്ചുറൽ ആയി ലഭിക്കുന്ന സൗന്ദര്യം മേക്കപ്പിലൂടെ ലഭിക്കണമെന്നില്ല. ചർമ്മത്തെ അമിതമായി മോയിസ്ചറൈസ് ചെയ്യുന്നതിലൂടെ ചർമ്മത്തിനുള്ളിൽ വരൾച്ച ഉണ്ടാക്കാൻ ഇടവരുത്തും. അത് സ്വഭാവിക സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യും.

ഇക്കാരണം കൊണ്ട് മേക്കപ്പ് ഉൽപ്പന്നങ്ങൾ ചർമ്മത്തിൽ അനായാസം അബ്സോർബ് ആകാതെ വരും. ഒപ്പം മേക്കപ്പ് വികലമാവുകയും ചെയ്യും. ചർമ്മത്തിന്‍റെ സ്വാഭാവികമായ സൗന്ദര്യം നിലനിർത്തുന്നതിന് മോയിസ്ചറൈസർ മിതമായ അളവിൽ ഉപയോഗിക്കുക.

ഒട്ടൽ ഉള്ള മോയിസ്ചറൈസർ വേണ്ട

മോയിസ്ചറൈസ് ചെയ്യുക എന്നാൽ ചർമ്മത്തിൽ ഒട്ടലുണ്ടാക്കുന്ന എണ്ണമയം ഉണ്ടാവണം എന്നല്ല. ഇത്തരത്തിൽ ഓയിലി ആയ മോയിസ്ചറൈസർ സ്കിന്നിൽ അബ്സോർബ് ആകുന്നതിന് പകരമായി ചർമ്മോപരിതലത്തിൽ തങ്ങി നിൽക്കും. ഇത്തരം ചർമ്മത്തിൽ അഴുക്കും പൊടിയും അതിവേഗം പറ്റിപിടിച്ച് മുഖക്കുരു, സ്കിൻ അലർജി പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാം. അതുകൊണ്ട് സ്വന്തം സ്കിൻ ടൈപ്പിന് യോജിക്കുന്നതും ചർമ്മത്തിൽ അലർജി ഉണ്ടാക്കാത്തതുമായ ചേരുവകൾ അടങ്ങിയ മോയിസ്ചറൈസർ വാങ്ങാൻ ശ്രദ്ധിക്കുക.

ബെസ്ററ് മോയിസ്ചറൈസർ ഫോർ ഓൾ സ്കിൻ ടൈപ്പ്

  • ദി ബോഡി ഷോപ് വിറ്റാമിൻ മോയിസ്ചറൈസർ: ഇതിന്‍റെ നോൺ സ്റ്റിക്കി ഫോർമുലയും ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ, ഹാലുറോണിക് ആസിഡ് എന്നിവയുടെ ഗുണങ്ങളും ചർമ്മത്തെ ഹൈഡ്രേറ്റ് ആക്കുന്നതിനൊപ്പം ചർമ്മ വരൾച്ചയെ അകറ്റി നിർത്തും. ഇതിന്‍റെ ചെറിയൊരു അളവ് ചർമ്മത്തിൽ വലിയൊരു മാജിക് സൃഷ്ടിക്കും.
  • സെറ്റാഫിൽ ലോഷൻ: നോർമൽ, സെൻസിറ്റീവ് സ്കിൻ തുടങ്ങി ഏതുതരം ചർമ്മത്തിലും ഇത് അനായാസം അബ്സോർബ് ആകും. ദീർഘനേരം ചർമ്മത്തെ സോഫ്റ്റ്, സ്മൂത്ത് ആൻഡ് ഹൈഡ്രേറ്റഡ് ആയി ഇത് നിലനിർത്തും.
  • ന്യൂട്രോജെന ഹൈഡ്രോ ബൂസ്റ്റ് ജെൽ ക്രീം: ചർമ്മത്തിൽ ഗ്രീസി ഇഫെക്ട് ഉണ്ടാക്കാതെ ചർമ്മത്തെ ഹൈഡ്രേറ്റഡ് ആക്കി നിലനിർത്തും. ഒപ്പം പാടുകളെയും ചുവന്ന തിണർപ്പുകളെയും അകറ്റി നിർത്തും.
  • സെബാമേഡ് മോയിസ്ചറൈസർ ക്രീം: വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തെ മോയിസ്ചറൈസ് ആക്കുന്നതിനൊപ്പം ഫ്രീ റാഡിക്കലുകളിൽ നിന്നും ചർമ്മത്തെ പരിരക്ഷിച്ച് ഏജിംഗിനെ തടയും. അതിനാൽ അമിതമായി മോയിസ്ചറൈസ് ചെയ്യുന്നത് ഒഴിവാക്കുക. എപ്പോഴും മികച്ച ചേരുവകൾ അടങ്ങിയ മോയിസ്ചറൈസർ വാങ്ങി ഉപയോഗിച്ച് ചർമ്മത്തെ ഹൈഡ്രേറ്റ് ആകുന്നതിനൊപ്പം ഏജിംഗിനെയും തടയുക.

അവിഹിത ബന്ധങ്ങൾ കുറ്റം ആരുടേത്???

“ഹലോ മരിയ, ഇന്നുമുതൽ ഞാൻ ഫേരീയാണ്. ഭാര്യ അവളുടെ വീട്ടിൽ പോയിരിക്കുകയാണ്. കുറച്ചുദിവസം കഴിഞ്ഞേ മടങ്ങു. നീയിങ്ങു പോരേ… നമുക്കൊന്ന് ആഘോഷിക്കാം.” ഒരു സോഫ്റ്റ്‍വെയർ കമ്പനിയിൽ ഉന്നത ഉദ്യോഗസ്ഥനായ അയാൾ അവളെ ക്ഷണിച്ചു. ഭാര്യയെ അകമഴിഞ്ഞ് സ്നേഹിക്കുന്ന വിശ്വസ്തനായ അയാളുടെ തനിനിറം പുറത്തുവരുന്നത് ഇത്തരമവസരങ്ങളിലാണ്.

ഫോണിന്‍റെ മറുതലയ്ക്കൽ നിന്ന് മരിയയുടെ ഉത്സാഹം നിറഞ്ഞ ശബ്ദം ഒഴുകി വന്നു, “അയാം ഓൾവെയ്സ് റെഡി.” ഭാര്യയുടെ അസാന്നിധ്യം കാമുകിയോടൊത്ത് ഉല്ലസിക്കാനുള്ള അവസരമാക്കുന്ന നല്ലവനായ ഭർത്താവ്. പങ്കാളി ചതിയനാണെന്ന കാര്യമറിയാതെ ഫോണിലൂടെ നിരന്തരം ക്ഷേമാന്വേഷണം നടത്തുന്ന ഭാര്യ. അങ്ങകലെ ഭർത്താവും കാമുകിയും മറ്റൊരു ജീവിതം ആഘോഷിക്കുകയാണെന്ന് പാവം ഭാര്യയുണ്ടോ അറിയുന്നു? പിന്നീട് ഏതോ അവസരത്തിൽ ഭാര്യ സ്വന്തം ഫ്ളാറ്റിൽ നിന്നും ഭർത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടിയതോടെ ആ ദാമ്പത്യം തകർച്ചയുടെ വക്കിലെത്തി. നല്ല നടപ്പിന് വിധേയനാകാമെന്ന് ഭർത്താവിന്‍റെ ഒറ്റ സമ്മതത്തിലായിരുന്നുവത്രേ അവരുടെ കുടുംബ ജീവിതം ഭദ്രമായത്. ഒരു മനഃശാസ്ത്രജ്ഞന്‍റെ കേസ് ഡയറിയിലെ സംഭവമാണിത്.

സമൂഹത്തിൽ ഇപ്രകാരം എന്തെല്ലാം സംഭവങ്ങൾ നടക്കുന്നു. അറിയുന്നതും അറിയപ്പെടാത്തതുമായ അവിഹിതബന്ധങ്ങളുടെ എത്രയെത്ര കഥകൾ. എന്തുകൊണ്ട് അവിഹിത ബന്ധങ്ങളുണ്ടാകുന്നുവെന്ന ചോദ്യത്തിന് നൂറുനൂറ് കാരണങ്ങൾ ചൂണ്ടിക്കാണിക്കാനാകൂമെങ്കിലും അറിഞ്ഞുകൊണ്ട് സ്വന്തം ജീവിതത്തെ ശിഥിലീകരിക്കുകയാണ് ഇവരെന്ന് ആരും സമ്മതിക്കും.

പ്രണയമെന്നത് അവിചാരിതമായി സംഭവിക്കുന്ന ഒരു വികാരമാണ്. എന്നാൽ വിവാഹമെന്നത് ചിലപ്പോൾ വീണ്ടുവിചാരമില്ലാതെ തീരുമാനിക്കപ്പെടുന്ന ഒരു കരാറാണ്. (എല്ലാ വിവാഹങ്ങളും അങ്ങനെയാണെന്നല്ല) ഒട്ടും ചോർച്ചയില്ലാത്തവരാണ് വിവാഹമെന്ന ബന്ധനത്തിൽ അകപ്പെടുന്നതെങ്കിൽ കാര്യങ്ങളുടെ പോക്ക് മറ്റൊരു ദിശയിയിലേക്കാകുമെന്ന് ഉറപ്പാണ്. സാധവും ശാന്തനുമായ ഭർത്താവിന് ഉഗ്രകോപിയും തന്‍റേടിയും വാശിക്കാരിയുമായ ഭാര്യയെയായിരിക്കും ചിലപ്പോൾ സഹിക്കേണ്ടി വരുക. ഇത് മറിച്ചും സംഭവിക്കാം. ഇത്തരക്കാർക്ക് വിവാഹജീവിതം അസ്വസ്ഥതകൾ നിറഞ്ഞ ഒരു ജയിലായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

രഹസ്യങ്ങൾ

തങ്ങളെ ഉൾക്കൊള്ളാത്ത പങ്കാളിയിൽ വിശ്വാസം ഇല്ലാതാകുന്നതോടെയാമ് പലർക്കും അവിഹിതബന്ധങ്ങൾ ആശ്വാസമായി മാറുന്നത്. ചെറിയൊരു ശതമാനം പേരാണ് ഇത്തരം ബന്ധങ്ങളിൽ അകപ്പെടുന്നത്. വിവാഹശേഷമുള്ള അവിഹിത ബന്ധങ്ങൾ സമൂഹം ഒരിക്കലും അംഗീകരിക്കില്ല. അതുകൊണ്ട് ഇത്തരം ബന്ധങ്ങൾ രഹസ്യമായി സൂക്ഷിക്കാനാകും താൽപര്യം. കാമുകിയുണ്ടെന്ന കാര്യം സമൂഹത്തിന് മുന്നിൽ വിളിച്ചുകൂവാൻ ഒരു ഭർത്താവും തയ്യാരാകില്ല. അതുതന്നെയാകും അവിഹിത ബന്ധം നയിക്കുന്ന സ്ത്രീയുടെ മനോഭാവവും.

വിവാഹജീവിതം സംതൃപ്തമല്ലാത്ത ഒരാൾക്ക് കാമുകിയുടെയോ കാമുകന്‍റെയോ സാന്നിധ്യം താൽക്കാലികമായി ആഹ്ളാദകരമാണെങ്കിലും കാലാന്തരത്തിൽ അത് സ്വന്തം കുടുംബജീവിതത്തിൽ സൃഷ്ടിക്കുന്ന പ്രശഅനങ്ങൾ അതീവരൂക്ഷമായിരിക്കും.

വിവാഹേതര ബന്ധങ്ങൾ

എല്ലാത്തരത്തിലും,സംതൃപ്തമായ ദാമ്പത്യം, ഭാര്യയും ഭർത്താവും ഒരുപോലെ കുടുംബത്തോട് ഉത്തരവാദിത്തം പുലർത്തുന്നവരായിരുന്നിട്ടുകൂടി കേരളത്തിൽ വിവാഹേതര ബന്ധങ്ങളുടെ എണ്ണം കൂടിവരുന്നതായിട്ടാണ് പഠനങ്ങൾ പറയുന്നത്. വർദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും കൊലപാതങ്ങളും ഗർഭഛിദ്രങ്ങളുമെല്ലാം ഇത്തരം അവിഹിത ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാൽ ഇതൊരു പൊതു പ്രവണതയാണെന്ന് പറയാനാകില്ല.

ഭർത്താവിന്‍റെ മദ്യപാനം, പങ്കാളിയുടെ നിരന്തരമായ അവഗണന, ഭൗതിക ജീവിതത്തോടുള്ള ആസക്തി, ലൈംഗിക താൽപര്യം, കുടുംബ- സാമൂഹിക മൂല്യങ്ങൾക്ക് വില കൽപിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളൊക്കെയാണ് ചെറിയൊരു പക്ഷത്തെ അവിഹിത ബന്ധങ്ങളിലേക്ക് നയിക്കുന്നത്.

വിശ്വാസവഞ്ചന

അവിശുദ്ധ ബന്ധങ്ങളെ എത്രനാൾ രഹസ്യമാക്കി വയ്ക്കാനാകും? അവിശുദ്ധ ബന്ധങ്ങളിൽപ്പെടുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും സ്വഭാവത്തി. കാലാന്തരത്തിൽ മാറ്റം സംഭവിക്കുമെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. മദ്യം കൈകൊണ്ട് തൊടാത്തവർപോലും മദ്യപിച്ച് തുടങ്ങും, പുകവലിക്കാത്തവർ പുകവലിക്കും, ഒരിക്കലും മാറാത്ത തലവേദന തുടങ്ങിയ മാനസിക അസ്വസ്ഥ്യങ്ങൾ വരെ ഇത്തരക്കാർ കാട്ടിത്തുടങ്ങും. ഭാര്യ അല്ലെങ്കിൽ ഭർത്താവ് തന്‍റെ ബന്ധം കണ്ടുപിടിക്കുമോയെന്ന ഭീതിയുമുണ്ടാകും ഇവർക്ക്. പങ്കാളിയെ ചതിച്ചുവല്ലോ എന്ന കുറ്റബോധമാണ് ഇവരെക്കൊണ്ട് ഇത്തരം പ്രവൃത്തികൾ ചെയ്യിപ്പിക്കുന്നത്.

ഭർത്താവിന്‍റെ അവിശുദ്ധബന്ധം കണ്ടുപിടിപ്പിക്കപ്പെട്ടാലും കുട്ടികളെയും കുടുംബത്തിന്‍റെ മാന്യതയെയും ഓർത്ത് എല്ലാം സഹിച്ചു കഴിയുന്ന ഭാര്യമാരും ഉണ്ട്. അത്തരമൊരനുഭവവമാണ് തിരുവന്തപുരം സ്വദേശിയും ഉദ്യോഗസ്ഥയുമായ ഉഷയുടെത്. പ്രണയവിവാഹമായിരുന്നു അവരുടെത്. നീണ്ട എട്ടുവർഷത്തെ തീവ്രപ്രണയത്തിന് ശേഷമായിരുന്നു ഉഷ എഞ്ചിനീയറായ മാധവനെ വിവാഹം കഴിച്ചത്. വിവാഹശേഷമുള്ള അവരുടെ ജീവിതം ഒരാഘോഷമായിരുന്നു.

“വിവാഹം കഴിഞ്ഞ് 15 വർഷങ്ങൾക്ക് ശേഷമാണ് ഭർത്താവിന്‍റെ പെരുമാറ്റത്തിൽ മാറ്റം കണ്ടുതുടങ്ങിയത്. ഒരിക്കലും ഒരു കാര്യത്തിലും കുറ്റപ്പെടുത്താത്ത അദ്ദേഹം എന്നെ അനാവശ്യമായി കുറ്റപ്പെടുത്താൻ തുടങ്ങി. എന്നിലെ കുറവുകളെ എടുത്ത് കാട്ടിയായിരുന്നു കുറ്റപ്പെടുത്തലുകൾ. എന്നെ ജീവനെക്കാളേറെ സ്നേഹിച്ച ഭർത്താവിന് മുന്നിൽ എന്നുമുതലാണ് കൊള്ളരുതാത്തവളയാതെന്നോർത്ത് ഞാൻ പരിതപിച്ചു. എന്നിലെ ഏതെങ്കിലും കുറവായിരിക്കും കാരണമെന്ന് ഞാനാദ്യം വിചാരിച്ചു. ഞാനൊരിക്കലും എന്‍റെ കാര്യത്തിൽ ശ്രദ്ധപുലർത്തിയിരുന്നില്ല. സ്വയം ഒരു മാറ്റത്തിന് ശ്രമിക്കുന്നതിനിടെയാണ് ഞാനാ കറുത്ത സത്യമറിയുന്നത്. ഭർത്താവിന്‍റെ ജീവിതത്തിൽ മറ്റൊരു പെൺകുട്ടിയുണ്ടെന്ന കാര്യം.”

സമൂഹത്തിൽ നടക്കുന്ന ചില സംഭവങ്ങളാണിത്. വിശ്വസ്തരായ ഭർത്താക്കന്മാരിൽ ചെറിയൊരു വിഭാഗം ഇപ്രകാരം അവിശുദ്ധബന്ധങ്ങളിൽ അകപ്പെടുന്നു. ചില സ്ത്രീകളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.

കേരളത്തിലെ പ്രശസ്തനായ ഒരു മനഃശാത്രജ്ഞൻ പറയുന്ന അനുഭവ കഥയാണിത്. “കൊച്ചി സ്വദേശിയായ എയർഹോസ്റ്റസാണ് മായ. സുന്ദരി, സമ്പന്ന, ഭർത്താവ് സോഫ്റ്റ്‍വെയർ എഞ്ചിനീയർ. എയർഹോസ്റ്റസായതിനാൽ മായ ദിവസങ്ങളോളം ഇന്ത്യയ്ക്ക് പുറത്തായിരിക്കും. വീട്ടിലുള്ള അവസരങ്ങളിലാകട്ടെ, മായ എപ്പോഴും കൊച്ചിയിലെ മുന്തിയ ഹോട്ടലുകളിൽ നടക്കുന്ന ലേറ്റ്നൈറ്റ് പാർട്ടികളിലും. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള അവസരങ്ങൾ വളരെ ചുരുക്കമായിരുന്ന. ഭർത്താവ് അവരെ എതിർത്തു തുടങ്ങിയതോടെ ദാമ്പത്യത്തിൽ പ്രശ്നങ്ങൾ തുടങ്ങി. ഒരിക്കൽ ഭാര്യ സഹപ്രവർത്തകൻ പൈലറ്റുമായി കെട്ടിപുണർന്ന് നിൽക്കുന്നത് കണ്ടതോടെ അയാൾക്ക് അവളിലുള്ള വിശ്വാസം പൂർണ്ണമായും ഇല്ലാതായി.

പാർട്ടി കഴിഞ്ഞ് രാത്രി 2 മണിക്ക് അവളെ വീട്ടിൽ കൊണ്ടുവിടാൻ വന്നതായിരുന്നു പൈലറ്റ്. ആ രാത്രി ഭർത്താവ് നിശ്ശഹ്ദത പാലിച്ചുവെങ്കിലും ഭാര്യയും പൈലറ്റുമായുള്ള ബന്ധം തുടർന്നുകൊണ്ടേയിരുന്നു. മാത്രമല്ല, പല രാത്രികളിലും അവർ ഒരുമിച്ചായിരുന്നുവെന്ന കാര്യവും അയാൾ ക്രമേണ മനസ്സിലാക്കി. ഭർത്താവ് ഒടുവിൽ നിശ്ശബ്ദതയുടെ കൂട് പൊട്ടിക്കുകയായിരുന്നു. ഭർത്താവ് അവൾക്ക് കേവലമൊരു സുഹൃത്ത് മാത്രമാണെന്നായിരുന്നു അവളുടെ എടുത്തടിച്ച മറുപടി. മാത്രമല്ല, താൻ പൈലറഅറുമായി പലതവണ ശാരീരികബന്ധം പുലർത്തിയിട്ടുണ്ടെന്നും അവൾ വെളിപ്പെടുത്തി. വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ച് ഭർത്താവ് ഏകമകനെയോർത്ത് അതിൽനിന്നും ചിന്തിരിയുകയായിരുന്നു. കൂടാതെ വിവാഹമോചനമുണ്ടാക്കുന്ന മാനക്കേടും അയാൾക്ക് വിലങ്ങുതടിയായി. ഇന്നും അയാൾ അവിശുദ്ധയായ ഭാര്യയ്ക്കൊപ്പം ദാമ്പത്യജീവിതം നയിക്കുന്നു.”

പുറമേ നിന്ന് കാണുന്നതുപോലെയല്ല പല ദാമ്പത്യബന്ധങ്ങളും എന്നർത്ഥം. എന്തൊരു ഇണക്കമുള്ള ദമ്പതികൾ എന്ന് നാം അസൂയപ്പെടുന്നവർക്കിടയിലും എന്തെല്ലാം പ്രശ്നങ്ങളാണ് നടക്കുന്നത്.

ദാമ്പത്യത്തിലുണ്ടാകുന്ന അസ്വരസ്യങ്ങൾ പരിഹരിക്കാനായി കുടുംബകോടതിയുടെയും ഡോക്ടർമാരുടെയും അടുത്തെത്തുന്നവരുടെ എണ്ണം കേരളത്തിൽ നാൾക്കുനാൾ കൂടിവരുകയാണെന്നാണ് കണക്കുകൾ പറയുന്നത്.

പരിഹാരം

വിവാഹജീവിതം സ്വർഗ്ഗത്തിലെപ്പോലെ സുഖകരമാണെന്നാണ് എല്ലാവരും സ്വപ്നം കാണുന്നത്. സ്വപ്നതുല്യമായ ജീവിതമാണ് ദാമ്പത്യമെന്ന് കരുതാൻ വരട്ടെ. വിവാഹത്തിന് മുമ്പ് ആണും പെണ്ണും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുണ്ട്.

പരസ്പരമുള്ള വിശ്വാസമാണ് ദാമ്പത്യത്തിന്‍റെ അടിത്തറ. വിവാഹത്തിന് മുമ്പ് പങ്കാളിയെക്കുറിച്ച് നന്നായി അറിയുകയാണ് ആദ്യം വേണ്ടത്. ഇരു വീട്ടുകാരും പരസ്പരം അന്വേഷണം നടത്തുന്നതിം ഉചിതമായിരിക്കും. ഇത്തരം അന്വേഷണങ്ങളിൽ ആണിനെയും പെണ്ണിനെയും കുറിച്ച് പ്രഥമികമായ വിവരങ്ങൾ മാത്രമെ ലഭിക്കുകയുള്ളുവെങ്കിലും വിവാഹജീവിതത്തിൽ പതിയിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാൻ ഇത്തരം പ്രാഥമിക വിവരങ്ങൾ വഴിയൊരുക്കും എന്നോർക്കുക. വിവാഹത്തിന് മുമ്പ് ആണിനും പെണ്ണിനും പരസ്പരം തുറന്ന് സംസാരിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കാൻ വീട്ടുകാർ മുൻകൈയെടുക്കണം. പങ്കാളിയുടെ സ്വഭാവത്തെക്കുറിച്ച് ഏകദേശ ധാരണ ലഭിക്കാൻ ഇത് സഹായിക്കും.

കേരളത്തിൽ കുടുംബജീവിതം നയിക്കുന്ന ഭർത്താക്കന്മാരിൽ 35 ശതമാനവും ഭാര്യമാരിൽ 25 ശതമാനവും അണുകുടുംബം നയിച്ചുകൊണ്ടുപോകാൻ മാനസികമായി പ്രാപ്തരല്ലെന്നാണ് തിരുവന്തപുരം മെന്‍റൽ ഹെൽത്ത് ഹോസ്പിറ്റൽ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.

ലൈംഗികമോ അല്ലാത്തതോ ആയ കുറവുകളുള്ളവരാണ് ഇവർ. സാമൂഹിക മൂല്യങ്ങളിൽ നിന്നും വ്യതിചലിക്കുന്ന ഇവർ ഒരിക്കലെങ്കിലും അവിശുദ്ധ ബന്ധങ്ങളിൽ അകപ്പെട്ടുപോകുന്നു. ഇത്തരക്കാരിൽ നല്ലൊരു ശതമാനംപേരും ലൈംഗികവൈകല്യമുള്ളവരാണ്. പങ്കാളിയോട് അമിതമായി സ്നേഹപ്രകടനം കാട്ടുന്നവരായിരിക്കും ഇക്കൂട്ടർ.

പങ്കാളിയുടെ ദൗർബല്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ ഭാര്യ അല്ലെങ്കിൽ ഭർത്താവ് വളർത്തിയെടുക്കണം. മറയില്ലാത്ത മനസ്സുകളുടെ മേളനമാകണം ദാമ്പത്യം. ആശയവിനിമയം അതിനുള്ള ഉത്തമ പ്രതിവിധിയാണ്. പങ്കാളിയുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ച് അൽപസ്വൽപം വിട്ടുവീഴ്ചകൾക്ക് ദമ്പതികൾ തയ്യാറാകുകയും വേണം.

പങ്കാളി സ്വകാര്യ ദുഃഖങ്ങൾ അനുഭവിക്കുന്ന ആളാണെങ്കിൽ അതറിയാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള മാനസികാവസ്ഥയും സഹാനുഭൂതിയും ഭാര്യയും ഭർത്താവും വളർത്തിയെടുക്കണം.

ദാമ്പത്യത്തിൽ അഭിപ്രായവിത്യാസങ്ങളുണ്ടാകുക സ്വാഭാവികമാണ്. ഇത്തരം ഘട്ടങ്ങളിൽ വിട്ടുവീഴ്ചകൾ നടത്തുന്നത് ഭാര്യയും ഭർത്താവും തമ്മിലുള്ള അടുപ്പം കൂട്ടുകയേയുള്ളൂ.

ദാമ്പത്യത്തിൽ പരസ്പരവിശ്വാസവും സ്നേഹവുമെന്നപോലെ സെക്സും പ്രധാനമാണ്. സെക്സ് കേവലം ഏകപക്ഷീയമാകരുത്. സ്വകാര്യമായ നിമിഷങ്ങളിൽ ഒരുമിച്ച് ആസ്വദിക്കുന്ന ഒന്നാകണം സെക്സ്. ഇതിൽ പങ്കാളിയുടെ ഇഷ്ടങ്ങൾ പരിഗണിക്കണം. മാത്രമല്ല, പങ്കാളിയെ ഇഷ്ടമില്ലാത്ത കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. ദാമ്പത്യത്തിൽ പ്രശ്നങ്ങളഉണ്ടാകാൻ ഇത് കാരണമാകും. വിവാഹതിരാകാൻ പോകുന്നവർ ലൈംഗിക കാര്യങ്ങളെക്കുറിച്ച് ശാസ്ത്രീയമായ അറിവ് നേടിയിരിക്കണം.

ദാമ്പത്യത്തിൽ എന്‍റേത് നിന്‍റേത് എന്ന ചിന്തയ്ക്ക് പ്രസക്തിയില്ല. പങ്കാളിയെ തനിക്ക് എത്രമാത്രം ആഹ്ളാദിപ്പിക്കാനാകുമെന്ന ചിന്തയാണ് ഭാര്യയ്ക്കും ഭർത്താവിനും വേണ്ടത്.

മുഖത്തിനിണങ്ങും ഹെയർ സ്റ്റൈൽ

ഹെയർ സ്റ്റൈൽ മാറുമ്പോൾ ആളെത്തന്നെ തരിച്ചറിയാൻ പറ്റാത്ത മാറ്റം. അതാണ് നല്ല ഹെയർ സ്റ്റൈലിന്‍റെ മാജിക്. ഹെയർ സ്റ്റൈൽ മാറുമ്പോൾ മുഖത്തിന്‍റെ ലുക്ക് തന്നെ മാറുന്നു. പരിചയക്കാരെപ്പോലും ഞെട്ടിക്കാൻ ഇനി നിങ്ങൾക്കുമാകാം ഒരു കിടിലൻ ഹെയർ സ്റ്റൈൽ.

മുടിയുടെ ഘടനയും സ്വഭാവവും

പുതിയ ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കുമ്പോൾ പുതിയ ട്രെൻഡിനാണ് പലരും മുൻതൂക്കം നൽകുന്നത്. ഇത് പാടില്ല. നിലവിലുള്ള ഫാഷൻ നിങ്ങൾക്ക് ഇണങ്ങുന്നതാകണമെന്ന് നിർബന്ധമില്ലല്ലോ. ഹെയർ സ്റ്റൈലിംഗ് ചെയ്യുമ്പോൾ മുടിയുടെ ഘടനയും സ്വഭാവവും ശ്രദ്ധിക്കുക തന്നെവേണം. മുടി നേർത്തതാണെങ്കിൽ അതിൽ ബൗൺസ് കൊണ്ടുവരാനായി ഹെയർ കട്ട് ചെയ്യുന്നതായിരിക്കും ഭംഗി.

ഇടതൂർന്ന ചുരുണ്ട മുടിയ്ക്ക് ഫ്ളാറ്റ് ലുക്ക് പകരുന്ന ഹെയർ സ്റ്റൈലാണ് യോജിക്കുക. തങ്ങൾക്കിണങ്ങുന്ന ഹെയർ സ്റ്റൈൽ ഏതെന്ന് കണ്ടുപിടിക്കാൻ കലാബോധവും യുക്തിയും പ്രയോഗിച്ചാൽ മാത്രം മതി.

വട്ടമുഖം

പെർഫക്ട് ഷെയ്പിൽ അല്ലെങ്കിൽ ഓവൽ ഷെയ്പിലുള്ള മുഖം ചുരുക്കം ചിലർക്കേ ഉണ്ടാകൂ. വട്ടമുഖം നീണ്ടതായി തോന്നിപ്പിക്കാനുള്ള ഹെയർ സ്റ്റൈലാണ് സ്വീകരിക്കേണ്ടത്. ഇത്തരം മുഖത്തിന് സെന്‍റർ പാർട്ടിനൊപ്പം സ്ട്രെയിറ്റ് സ്റ്റൈലാണ് യോജിക്കുക. ചെവിയ്ക്കരികിലായി മുഖം വലുപ്പമുള്ളതായി തോന്നിപ്പിക്കുന്ന ഹെയർ സ്റ്റൈൽ വട്ടമുഖത്തിന് ഒട്ടും യോജിക്കില്ല. ഇത്തരം മുഖങ്ങളിൽ മുടിച്ചുരുൾ നെറ്റിയിൽ ഇടാതിരിക്കുന്നതാണ് നല്ലത്. തോളറ്റം വരെ നീണ്ട് കിടക്കുന്ന മുടി വട്ടമുഖത്തെ ആകർഷകമാക്കും.

ചതുര മുഖം

മുഖത്തെ അൽപം മറച്ച് മുടിച്ചുരുൾ വീണ് കിടക്കുന്നത് ചതുരമുഖത്തെ ആകർഷകമാക്കും. ചതുരമുഖമുള്ളവർ ഒരിക്കലും മുടി പിന്നിൽ കെട്ടുകയോ പൊക്കി കെട്ടുകയോ അരുത്. മുഖത്തിന്‍റെ ചതുരാകൃതിയെ ഇത് എടുത്ത് കാട്ടും. മുടി സൈഡ് പാർട്ടിംഗ് ചെയ്ത് കവിൾ അൽപം മറച്ചിടുന്ന രീതി അവലംബിക്കാം. താടിയെല്ല് വരെ മുടി ചുരുട്ടി ചിതറിയിടുന്നതും ചതുരമുഖത്തിന് സോഫ്റ്റ് ലുക്ക് പകരും.

നീണ്ട മുഖം

നെറ്റിയിൽ ചിതറിക്കിടക്കുന്ന ഫ്രഞ്ച് കട്ട് ഹെയർ സ്റ്റൈലാണ് നീണ്ട മുഖത്തെ സുന്ദരമാക്കുന്നത്. നീണ്ട മുഖമുള്ളവർ മുടി സ്ട്രെയിറ്റായി ഇടാതിരിക്കുന്നതാണ് നല്ലത്. മുഖം കൂടുതൽ നീളമുള്ളതായി തോന്നിപ്പിക്കും. വശങ്ങളിൽ മാത്രം നീണ്ടതായി തോന്നിപ്പിക്കുന്ന ഹെയർ സ്റ്റൈലും ഇത്തരം മുഖങ്ങൾക്ക് ഇണങ്ങും. നീണ്ട മുഖമുള്ളവർ മുടി ട്രിം ചെയ്ത് ഷോർട്ടാക്കിയിടുന്നതാണ് ഉചിതം.

നീണ്ട് മെലിഞ്ഞ മുഖം

മുടി ഷോർട്ടാക്കി ഇടുന്നതാണ് നീണ്ട് മെലിഞ്ഞ മുഖമുള്ള ഉയരം കുറഞ്ഞ സ്ത്രീകൾക്ക് ഇണങ്ങുക. നല്ല പൊക്കവും വണ്ണവുമുള്ള സ്ത്രീകൾക്ക് തോളറ്റം വരെ മുടി സ്റ്റെപ്പുകളായി കിടക്കുന്നതാണ് കൂടുതൽ ഭംഗി. ഉയരം കുറഞ്ഞ് വണ്ണമുള്ളവർക്ക് താടിയെല്ല് വരെ മുടി ഭംഗിയായി ലെവൽ ചെയ്തിടാം. കഴുത്തിന് നിളം തോന്നിപ്പിക്കാൻ ഈ ഹെയർ സ്റ്റൈൽ നല്ലതാണ്. സ്വന്തം ഫിഗറും ബോഡി പ്രപ്പോർഷനും പരിഗണിച്ചാൽ ഹെയർ സ്റ്റൈൽ പല കുറവുകളെയും മാറയ്ക്കും.

ഹെയർ കട്ട്

ഒരു ഹെയർ കട്ട് ഏകദേശം 6 ആഴ്ച വരെ നിലനിൽക്കും. അതിനുശേഷം മുടിയുടെ അറ്റം പിളർന്ന് ഹെയർ സ്റ്റൈൽ വികലമാകാം. മുടിയുടെ വളർച്ചയെ ആശ്രയിച്ചിരിക്കുമിത്.

റോളേഴ്സ് ഉപയോഗിച്ച് സെറ്റ് ചെയ്യേണ്ടി വരുന്ന ഹെയർ കട്ടാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഉദാ- ചുരുണ്ട മുടിക്ക് വലിയ റോളറുകളാണ് ഉപയോഗിക്കുന്നതെങ്കിൽ നീണ്ട മുടിയിഴകൾക്ക് ചെറിയ റോളറുകളാകും ചേരുക. മുടി അൽപ്പാൽപ്പമെടുത്ത് റോളർ പിടിപ്പിക്കാം. മുടി നന്നായി ഉണങ്ങാനും റോൾ ചെയ്യാനും ഈ രീതി സഹായിക്കും.

എണ്ണയും അഴുക്കുമുള്ള കേശം വ്യക്തിത്വത്തെ അനാകർഷകമാക്കുമെന്ന് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് മുടി വൃത്തിയാക്കുന്നതിലും കണ്ടീഷൻ ചെയ്യുന്നതിലും പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. നീളമുള്ള മുടി ഭംഗിയായി കെട്ടിയിടണം. അല്ലെങ്കിൽ മുടി ചിതറിക്കിടന്ന പൊട്ടിപ്പോകാൻ അതിടയാക്കും. മുടിയിൽ ഹെയർ ബൺ ചൂടുകയോ പിന്നിയിടുകയോ ചെയ്യാം. മനോഹരമായ ഹെയർ ക്ലിപ്പുകളും ഉപയോഗിക്കാം. കഴുത്ത് ആകർഷകമാക്കാനും ലുക്കിന് പാരമ്പര്യത്തനിമ പകരാനും ഈ ഹെയർ സ്റ്റൈലിനോളം മറ്റൊന്നിനുമാവില്ല.

പെർമനെന്‍റ് വേവി അല്ലെങ്കിൽ പേമിംഗ് മുടി സ്റ്റൈൽ ചെയ്യുന്നതിനുള്ള വേറിട്ട ഒരു ശൈലിയാണ്. പേമിംഗ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. പേമിംഗിനായി ഉപയോഗിക്കുന്ന ലോഷനിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ മുടിയുടെ ഘടനയെ മാറ്റിമറിക്കും. ഈ പ്രക്രിയയിൽ സെറ്റിംഗ് റോഡ്സും ഉപയോഗിക്കുന്ന പതിവുണ്ട്. അതുകൊണ്ട് ഏതെങ്കിലും നല്ല പാർലറിൽ പേമിംഗ് ചെയ്യുന്നതായിരിക്കും ഉചിതം. മുടി വരണ്ടുപോകാനും ജീവസറ്റതാകാനും പേമിംഗ് ഇടയാക്കും. പേമിംഗിനുശേഷം മുടി നന്നായി ശ്രദ്ധിക്കണം. ഹെയർ ഡ്രയർ, വയർ ബ്രഷ്, റോളർ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

സമയം ലാഭം

ജീവിതശൈലിക്ക് അനുസരിച്ചുള്ള ഹെയർ സ്റ്റൈൽ തെരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. വേണ്ടത്ര സമയമില്ലാത്തവരാണെങ്കിൽ സെറ്റിംഗിന് അധികനേരം വേണ്ടിവരാത്ത ഏതെങ്കിലും ലളിതമായ ഹെയർ സ്റ്റൈൽ സ്വീകരിക്കാം. ഫോർമർ സ്റ്റൈലിലുള്ള സെറ്റിംഗിന് തീർച്ചയായും റോളേഴ്സും ഡ്രയറും ആവശ്യമായി വരും. അതിന് ധാരാളം സമയം വേണ്ടിവരുകയും ചെയ്യും. റോളറും മറ്റും വേണ്ടിവരാത്ത ഹെയർ കട്ടുകൾ ഇന്ന് നിലവിലുണ്ടെന്ന കാര്യം വിസ്മരിക്കരുത്.

ചാരുലത

ഒരാഴ്ച കൊണ്ട് ബ്രോക്കറുടെ സഹായത്തോടെ നല്ലൊരു ഷെയറിംഗ് അപ്പാർട്ട്മെന്‍റ് കണ്ടുപിടിക്കാൻ കഴിഞ്ഞു. പുതിയ ജോലി,  പുതിയ നഗരം കാത്തിരിക്കുന്നത് ഒരുപാട് പുത്തൻ അനുഭവങ്ങൾ. എന്നെക്കൂടാതെ രണ്ടു  പേരാണ് ആ അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നത്. പ്രീതിയും, ഷർമിളയും ഞാനും നല്ല റൂംമേറ്റുകളായി മാറി. പ്രീതി ഒരു പ്രൈവറ്റ് സ്‌ഥാപനത്തിൽ കണ്ടന്‍റ് റൈറ്ററായി ജോലി നോക്കുന്നു. ഷർമിള ഒരു ഫാഷൻ ഹൗസിൽ ഡിസൈനറാണ്. പോസ്മാസ്റ്റർ ജനറൽ ഓഫീസിൽ ക്ലർക്കായി ജോലി കിട്ടിയപ്പോൾ അതുവരെ കേട്ടു പരിചയം മാത്രമുള്ള മുംബൈ നഗരത്തിൽ എങ്ങനെ പിടിച്ച് നിൽക്കുമെന്നോർത്ത് ആകെയൊരു പങ്കപ്പാടായിരുന്നു.

ധൈര്യം തന്നത് അമ്മയായിരുന്നു. “ശാലുവേ നീ എന്തിനാ ടെൻഷനാകുന്നേ. നിന്‍റെ അച്ഛൻ മരിച്ചതിനു ശേഷം നമ്മളിത്രയൊക്കെ പിടിച്ചു നിന്നില്ലേ. അത്രയൊന്നുമില്ലല്ലോ ഇത്. പിന്നെ ഒരു പുതിയ സ്‌ഥലത്തൊക്കെ പോയി ആളുകളോട് ഇടപഴകി ജീവിക്കുന്നത് നല്ലതാ. ജീവിതത്തിൽ കുറേ കാഴ്‌ചപ്പാടുകൾ ഉണ്ടായി വരുന്നത് ഇങ്ങനെയുള്ള മാറ്റങ്ങളീന്നാണ്.” ഒരു അധ്യാപികയായ അമ്മയ്ക്ക് ഈ ലോകത്തോടുള്ള വിശാല കാഴ്‌ചപ്പാടുകൾ എനിക്കൊരുപാട് ഗുണം ചെയ്ത‌ിട്ടുണ്ട്. പിന്നെ ഒന്നുമാലോചിക്കാതെ ഇങ്ങോട്ടേക്ക് വണ്ടി പിടിച്ചു.

ഉത്തരേന്ത്യക്കാർ പൊതുവെ തെക്ക് നിന്നും വരുന്നവരെ മദിരാശികൾ എന്ന് വിളിച്ച് കളിയാക്കാറുണ്ട്. പക്ഷേ എന്നോടിതുവരെ അങ്ങനെയാരും സംസാരിച്ചിട്ടില്ല. ഞങ്ങളുടെ അപ്പാർട്ട്മെന്‍റിൽ ഇന്ത്യയിലെ വ്യത്യസ്‌ത തരത്തിലുള്ള മൂന്ന് സാംസ്കാരികതകൾ ഒന്നിച്ചു ചേർന്നു. പ്രീതി ഡൽഹിയിൽ നിന്നാണ് ഒരു വർഷം മുമ്പ് മുംബൈയിലെത്തിയത്. പ്രീതി പഠിച്ചതും വളർന്നതുമെല്ലാം ഡൽഹിയിൽ തന്നെ.

ഷർമിളയുടെ സ്വദേശം കൊൽക്കത്തയാണ്. ഷർമിളയ്ക്ക് ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നിങ്ങനെ പത്തോളം ഭാഷകളിൽ നല്ല പ്രാവീണ്യമുണ്ട്. ഷർമിളയുടെ ഈ ഭാഷാ പാണ്ഡിത്യം പലപ്പോഴായി ഞങ്ങൾക്ക് ഗുണം ചെയ്തു. വ്യത്യസ്‌ത ദേശക്കാരായിരുന്നു ഞങ്ങളെങ്കിലും അതിന്‍റെ യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെട്ടിരുന്നില്ല. കൂട്ടത്തിലേറ്റവും സ്‌മാർട്ട്നസ് പ്രീതിക്കായിരുന്നു. പ്രീതിയുടെ പുഞ്ചിരി ആരെയും  ആകർഷിക്കും.

ഷർമിളയുടെ ഇടയ്ക്കിടയ്ക്കുള്ള ആജ്‌ഞാപിക്കലുകളിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾക്കിടയിൽ ഇടപെട്ട് വളരെ ബുദ്ധിപൂർവ്വം പരിഹാരം നിർദ്ദേശിക്കുന്നത് പ്രീതിയാണ്. ഇതുകൊണ്ടല്ലാം പ്രീതി ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്തു. ജോലി കഴിഞ്ഞ് ഒന്നിച്ചു കൂടുന്ന സമയമെല്ലാം കൂടുതൽ സന്തോഷകരമായ നിമിഷങ്ങളായി മാറി. ദിവസം ചെല്ലുന്തോറും പരസ്‌പരം വിട്ടുപിരിയാനാകാത്ത ആത്മ‌സുഹൃത്തുക്കളുടേതായി ഞങ്ങളുടെ ബന്ധം. പിന്നീടെപ്പോഴും ജോലി സമയം പെട്ടെന്ന് തീർന്നു കിട്ടിയാൽ മതിയെന്നായി ഞങ്ങൾ മൂവർക്കും. ഒരു ഞായറാഴ്‌ച ദിവസം അവധി ദിവസത്തിന്‍റെ ആലസ്യങ്ങൾക്കൊപ്പം ഞങ്ങൾ പരസ്‌പരം അവരവരുടെ കോളേജ് വിശേഷങ്ങൾ പങ്കുവച്ചു കൊണ്ടിരുന്നു. അന്നത്തെ ഗോസിപ്പുകളും തമാശകളും ഓർമ്മകളും കലാലയ ജീവിതത്തെ ആ അപ്പാർട്ട്മെന്‍റിലേക്ക് പറിച്ചു നട്ടതുപോലെ തോന്നി. ഇതിനിടയ്ക്കാണ് ഷർമിള താൻ പ്രീതിയെ പരിചയപ്പെടുന്ന സമയത്ത് മണ്ടത്തരങ്ങളും വൈകാരികതകളും എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന പെൺകുട്ടിയായിരുന്നെന്നും പിന്നീട് പ്രീതിയുടെ കൂടെ ഇടപഴകിയതിനു  ശേഷമാണ് ഇപ്പോൾ കാണുന്ന പക്വതയിലേക്ക് എത്തിയതെന്നും എടുത്തു പറഞ്ഞു. പ്രീതി ആളുകളോട് എത്ര മനോഹരമായാണ് സംസാരിക്കുന്നതെന്നും ഇത്രയൊന്നും കാര്യഗൗരവത്തോടെ ആശയവിനിമയം നടത്താൻ തനിക്കാകില്ലെന്ന് ഷർമിള വീണ്ടും ഒരു സത്യം പറയുന്ന ഭാവത്തിൽ വെളിപ്പെടുത്തി. ഞാൻ ഷർമിള പറഞ്ഞതിനോട് യോജിച്ചു.

“അല്ലെങ്കിലും നമ്മുടെ ഗ്രൂപ്പിലെ സൂപ്പർ സ്‌റ്റാർ പ്രീതി തന്നെയാ.” ഇതൊക്കെ കേട്ട് പ്രീതിയൊന്നു മന്ദഹസിച്ചു. പിന്നെ എപ്പോഴത്തേയും പോലെ ഒരു നിമിഷത്തെ മൗനത്തിനു ശേഷം പറഞ്ഞു

“ജീവിതം എനിക്കു തന്ന വലി യൊരു പാഠമുണ്ട്. ഞാനതെപ്പോഴും കൂടെ കൊണ്ടു നടക്കുന്നു.” ഞങ്ങൾ ചെറിയൊരു ആകാംക്ഷയോടെ പ്രീതി പറയുന്നത് ശ്രദ്ധിച്ചു.

“എന്തായിരുന്നു അത്” ഷർമിള ചോദിച്ചു.

“എന്‍റെ ഇപ്പോഴുള്ള പക്വതയ്ക്കും ബുദ്ധിപൂർവ്വമുള്ള പെരുമാറ്റത്തിനും പിന്നിൽ ഒരു കഥയുണ്ട്. ഞാൻ ഡിഗ്രി ചെയ്‌തു കൊണ്ടിരുന്ന ആദ്യവർഷങ്ങളിൽ കോളേജിൽ വച്ചാണ് ആ സംഭവം നടക്കുന്നത്.”

“എന്താ സംഭവിച്ചത് ”

പ്രീതിയുടെ മുഖഭാവം മാറി.. എന്നാൽ ആ കഥ കേൾക്കാനെന്നോണം ഞാൻ  വീണ്ടും ചോദിച്ചു.

പ്രീതി വീണ്ടും മൗനത്തി ലായി. പിന്നെ പതിയെ ഞങ്ങൾക്കരികിലുള്ള ജനാലയുടെ സമീപത്തേക്ക് നീങ്ങി നിന്നു കൊണ്ട് ആ കഥ വിവരിച്ചു.

“നിങ്ങൾക്കറിയാമോ ഞാനൊരു വലിയ കൂട്ടുകുടുംബത്തിലാണ് ജനിച്ചത്. എനിക്കു ചുറ്റും എപ്പോഴും ബന്ധുക്കളും സുഹൃത്തുക്കളും. സഹോദരങ്ങളും എന്താവശ്യത്തിനും ഓടിയെത്തുമായിരുന്നു. ചണ്ഡീഗഡിലെ യൂണിവേഴ്സിറ്റിയിൽ വിചാരിച്ച പോലെ എനിക്ക് അഡ്മിഷൻ ശരിയായപ്പോൾ എല്ലാവർക്കും സന്തോഷമായി. പക്ഷേ വീട്ടിൽ നിന്ന് മാറി നിൽക്കണമെന്നോർത്തപ്പോൾ അതും ഒരു സങ്കടമായിരുന്നു. എനിക്ക് അവരിൽ നിന്നൊക്കെ അകന്ന് നിൽക്കാൻ പറ്റുമോ എന്ന കാര്യത്തിൽ ഉറപ്പില്ലാതായി. എന്നാലും ഞാൻ യൂണിവേഴ്‌സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലിൽ അഡ്‌മിഷൻ എടുത്തു. ബംഗാളിൽ നിന്ന് വരുന്ന ചാരുലതയായിരുന്നു എന്‍റെ റൂമേറ്റ്. ചാരുവും ഞാനും ഒരേ ക്ലാസ്സിലായിരുന്നു.”

സംസാരത്തിനിടെ ഷർമിളയ്ക്കിട്ട് ഒന്നു ആക്കി പറയാൻ വേണ്ടി ഞാനാ സന്ദർഭം ഉപയോഗിച്ചു.

“അതു ശരി, അപ്പോ ഈ ബംഗാളികളെ എങ്ങനെ മാനേജ് ചെയ്യാമെന്ന് പ്രീതി ചാരുവിൽ നിന്നാണ് പഠിച്ചതല്ലേ!”

ഷർമിള എന്നെ കൊഞ്ഞനം കുത്തുന്നു. ഞങ്ങൾ ഇരുവരും ഷർമിളയുടെ ആംഗ്യം കണ്ട് ചിരിക്കുന്നു. ഒന്നു നിർത്തിയതിനു ശേഷം പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.

“യഥാർത്ഥത്തിൽ അന്ന് ചാരുവിനെപ്പോലെ ബംഗാളിൽ നിന്നൊരാളുമായി ഞാനെങ്ങനെ യോജിച്ചു പോകുമെന്ന് കുറേ ആലോചിച്ചിരുന്നു. എന്‍റെ സഹോദരങ്ങൾ എന്നെ പറഞ്ഞു പഠിപ്പിച്ചിരുന്നത് ബംഗാളികൾ മറ്റുള്ളവരുമായി അത്ര എളുപ്പത്തിൽ കൂടുന്ന ആളുകളല്ല, പരമാവധി അവരിൽ നിന്ന് അകന്നു നിൽക്കുന്നതാണ് നല്ല തെന്നാണ്. അവർ പറഞ്ഞു തന്ന പല മാനറിസങ്ങൾക്കും ചാരു അനുയോജ്യയായിരുന്നു. പതിയെ ചാരുവുമായി അധികമടുത്ത് പെരുമാറണ്ട എന്ന തോന്നൽ എന്‍റെയുള്ളിൽ വളർന്നു വന്നു. ഒരേ റൂമിലായിരുന്നുവെങ്കിലും വളരെ അപൂർവ്വമായാണ് ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നത്. സിലബസ്സുമായി ബന്ധപ്പെട്ട പലവിധ കാര്യങ്ങൾ ചെയ്ത് അവരവരുടെ തിരക്കുകളിലേക്ക് സമയം നീക്കി. ക്ലാസ്സിൽ ചാരുവും ഞാനും വേറെവേറെ സ്‌ഥലത്താണ് ഇരുന്നത്. ഞാൻ ക്ലാസ്സിലുള്ള വേറൊരു ഗ്രൂപ്പിന്‍റെ കൂടെ കൂട്ടായി. ഞങ്ങൾ ആൺകുട്ടികളെയും കോളേജിനെ ചുറ്റിപ്പറ്റിയുള്ള എല്ലാത്തിനേയും പറ്റി ഗോസിപ്പുകൾ പറഞ്ഞ് രസിച്ചു. പക്ഷേ ചാരുലത ഞങ്ങളിൽ നിന്നൊക്കെ വളരെ വ്യത്യസ്‌തയായിരുന്നു. അവൾ അത്യാവശ്യത്തിനു മാത്രം സംസാരിക്കും. ആൺപെൺ ഭേദമില്ലാതെ എല്ലാവരോടും നന്നായി പെരുമാറാനുള്ള ഒരു പ്രത്യേക കഴിവ് ചാരുവിനുണ്ടായിരുന്നു. എല്ലാവർക്കും കൈകൊടുത്ത് അഭിവാദ്യം ചെയ്യാനും ഗൗരവത്തോടെ കാര്യങ്ങൾ ചർച്ച ചെയ്യാനും ചാരു ശ്രമിച്ചിരുന്നു. ചാരുവിനോട് എന്തെങ്കിലും ചോദിച്ചാൽ അളന്നു മുറിച്ച് വളരെ കൃത്യമായുള്ള മറുപടിയാണ് പറയുക. ഇത്തരം സ്വഭാവ സവിശേഷതകൾ കൊണ്ട് ആൺകുട്ടികളുടെ ശ്രദ്ധാകേന്ദ്രമായി ചാരു മാറി.

ഇതൊക്കെ കണ്ട് ഞങ്ങളെപ്പോലുള്ളവരുടെ കൂട്ടത്തിൽ ഒരു ഗോസിപ്പിനുള്ള വിഷയമായി ചാരുവിന്‍റെ വ്യക്തിത്വം. ഞാനുൾപ്പെടെ എല്ലാവരോടും യാതൊരു പ്രത്യേക പരിഗണനയും തോന്നിപ്പിക്കാതെ ഒരു പോലെയാണ് ചാരു പെരുമാറിയിരുന്നത്. ഞാനും ചാരുവും വലപ്പോഴുമേ റൂമിനുള്ളിൽ സംസാരിച്ചിരുന്നുള്ളൂ. ചാരുവിന്‍റെ ആശയവിനിമയത്തിലുള്ള പ്രാഗത്ഭ്യം എന്നെ അസൂയാലുവാക്കിയിരുന്നു. ചാരുവിന്‍റെ പക്വതയാർന്ന വീക്ഷണവും സ്വന്തം അഭിപ്രായങ്ങളും എന്നെ അത്ഭുതപ്പെടുത്തി.

ഒന്നിനേയും പറ്റി ചാരു ഗോസിപ്പ് പറയാറില്ല. കോളേജിലെ ആരേയും ചാരു കുറ്റം പറഞ്ഞ് കേട്ടതില്ല. ചാരുവിന് ബംഗാളിൽ തന്നെയുള്ള ആൺസുഹ്യത്തുമായി അടുപ്പമുണ്ടായിരുന്നു. അതേക്കുറിച്ച് ഒരിക്കൽ ചാരു വ്യക്‌തമായി എന്നോട് പറഞ്ഞു. കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യവും വ്യക്തിത്വത്തിലെ ഊർജ്ജസ്വലതയും എന്‍റെയുള്ളിൽ ചാരുവിനോട് കുശുമ്പ് വളർത്തി.”

ഇത്രയൊക്കെ കേട്ടിരുന്ന ഞാനും ഷർമിളയും വിശ്വസിക്കാനാവാതെ പരസ്പരം നോക്കി. പ്രീതി തന്നെക്കുറിച്ച് തന്നെയാണോ ഈ പറയുന്നതെന്ന സംശയവും ഇടയ്ക്കുണ്ടായി. തങ്ങൾക്ക് അറിയാവുന്ന പ്രീതിയുമായി ഒരു സാമ്യവുമില്ലല്ലോ എന്നോർത്തപ്പോൾ വലിയ അത്ഭുതമാണ് തോന്നിയത്. കഥ മുഴുവൻ കേൾക്കാൻ പ്രീതി പറയുന്നത് തന്നെ വീണ്ടും ശ്രദ്ധിച്ചിരുന്നു.

പ്രീതി വീണ്ടും പറഞ്ഞു തുടങ്ങി.

“എനിക്കിത് പറയാൻ തന്നെ നാണമാകുന്നു. ഞാൻ ചാരുവിന്‍റെ സ്വഭാവ ദൂഷ്യത്തെക്കുറിച്ച് ചില സംശയങ്ങൾ ഊഹിച്ച് വളർത്തിയെടുത്തു. എന്‍റെ അസൂയയും കുശുമ്പും നാൾക്കുനാൾ വർദ്ധിച്ചു വന്നു. ഒരു ദിവസം ചാരുവിന്‍റെ ഫോൺ നിർത്താതെ അടിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു. എന്‍റെ ഉള്ളിലുള്ളതെല്ലാം പുറത്തേക്ക് വാക്കുകളായി വന്നു. ചാരുവിന്‍റെ ഫോൺ എന്‍റെ പഠനത്തിന് തടസ്സമാകുന്നുവെന്ന് പറഞ്ഞു തുടങ്ങിയത് വലിയൊരു സംവാദത്തിലേക്ക് എത്തിച്ചേർന്നു.

ചാരുവിനോട് തല്ലു കൂടുന്നതിനിടയിൽ എന്‍റെ ദുഷ്‌ടചിന്തയിൽ തോന്നിയ ചീത്തകാര്യങ്ങളൊക്കെ ഞാൻ വിളിച്ച് പറഞ്ഞു. അവസാനം ഹോസ്‌റ്റൽ വാർഡന്‍റെ അടുത്തെത്തി. ഞങ്ങൾക്ക് ഇരുവർക്കും റൂം മാറണമെന്ന് പറഞ്ഞു. പക്ഷേ ഒരു വർഷം അവസാനിക്കാതെ അത് പറ്റില്ലെന്നു മനസ്സിലാക്കിയതോടെ ആശ്രമം ഉപേക്ഷിച്ചു. അതിനുശേഷം ഞങ്ങൾ പരസ്‌പരം മിണ്ടാതെയായി. ചാരുവിനെ കാണുന്നതു തന്നെ എനിക്ക് ദൃഷ്‌ടി ദോഷമായി തോന്നി. അവളോടുള്ള ദേഷ്യത്തിന് ഗ്രൂപ്പിലെ കൂട്ടുകാരെയൊക്കെ പലപ്പോഴായി റൂമിലേക്ക് വിളിച്ചു വരുത്തി അവൾക്ക് ശല്യമാകുന്ന രീതിയിൽ പെരുമാറി. പതിയെ ചാരുവിന് ഹോസ്‌റ്റലിലെ കോമൺ ഹാളിൽ സമയം ചെലവഴിക്കാതെ നിവൃത്തിയില്ലെന്നായി. രാത്രി ഏറെ വൈകി മാത്രം റൂമിൽ ഞങ്ങൾ കഴിച്ചു കൂട്ടി.”

ഇതിനിടയിൽ പെട്ടെന്ന് ഇടയ്ക്ക കയറിയ ഷർമിള “എന്‍റെ പ്രീതി, നീ ഒരു കാന്താരി തന്നെയായിരുന്നല്ലേ.” പ്രീതി പുഞ്ചിരിച്ചു കൊണ്ട് ഇതുവരെ പറഞ്ഞ  ഓളത്തിൽ തന്നെ  തുടർന്നു.

“പിന്നീട് ഞങ്ങൾ ചാരുവിനെക്കുറിച്ച് ഇല്ലാക്കഥകൾ പറഞ്ഞു പരത്തി. ചാരുവിന് ബയോടെക്ക് ഡിപ്പാർട്ട്മെന്‍റിലെ വിക്രം സാറുമായി നല്ല സൗഹൃദമായിരുന്നു. ഈ അവസരം ഉപയോഗിച്ച് സാറിനേയും ചാരുവിനേയും ബന്ധപ്പെടുത്തി പുതിയ സംഭവങ്ങൾ മെനഞ്ഞെടുത്തു. ഒരിക്കൽ ഇതിനെ ഊട്ടിയുറപ്പിക്കുവാൻ തക്കവണ്ണം ചാരുവിനെ ഉച്ചസമയത്ത് വിക്രം സാറിന്‍റെ കൂടെ കാറിനുള്ളിൽ തോളിൽ തല വച്ചിരിക്കുന്നതായി കണ്ടുവെന്ന് ഒരു സുഹൃത്ത് വന്ന് പറഞ്ഞു. എനിക്ക് ചാരുവിനോടുള്ള ദേഷ്യം നാൾക്കുനാൾ വർദ്ധിച്ചു വന്നു. ലൈബ്രറിയിൽ കൂടുതൽ സമയം ചെലവഴിച്ച് വൈകി റൂമിലെത്തുന്ന ചാരുവിനെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി.

ഇരുട്ടിയ നേരത്ത് ലൈബ്രറിക്കുള്ളിലെ കോർണറിൽ വിക്രം സാറുമൊത്ത് ചാരുവിനെ കണ്ടു. ഗോസിപ്പ് വാർത്തകൾ അതിവേഗം കോളേജിലാകെ പരന്നു. ക്ലാസ്സിൽ പലരും ചാരുവിനോട് മിണ്ടാൻ മടി കാണിച്ചു തുടങ്ങി. ചാരുവിന്‍റെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തുക്കൾ അവളെ പല അവസരത്തിലും ഒഴിവാക്കി. ചാരുലത ക്ലാസ്സിലെ ഒറ്റപ്പെട്ട കുട്ടിയായി മാറി. അവളുടെ അടുത്ത് പോയി ഇരിക്കാൻ എല്ലാവർക്കും മടിയായി. പതിയെ ചാരുവിന്‍റെ അക്കാദമിക്ക് നിലവാരവും താഴ്ന്ന് തുടങ്ങി. ചാരുവിന്‍റെ റൂം മേറ്റാവേണ്ടി വന്നതിന്‍റെ നിർഭാഗ്യമോർത്ത് ഞാൻ എന്നെ തന്നെ പഴിചാരി. എനിക്ക് ചുറ്റും സുഹൃത്തുക്കൾ ധാരാളം ഉണ്ടായിരുന്നതു കൊണ്ട് ഞാൻ അവരോടൊത്ത് കോളേജിലെ ദിവസങ്ങൾ ആസ്വദിച്ചു.”

അപ്പോഴത്തെ  ആ പെൺകുട്ടിയുടെ അവസ്ഥയെ സങ്കൽപിച്ച് “പാവം ചാരുലത” എന്ന് പറഞ്ഞു കൊണ്ട് പിന്നീട് അവൾക്കെന്താ സംഭവിച്ചതെന്ന ചോദ്യ രൂപേണ ഞാൻ പ്രീതിയുടെ മുഖത്ത് നോക്കി. പ്രീതി ഒരു ബ്ലാക്ക് കോഫിയിട്ട് ഞങ്ങൾക്ക് നൽകിയതിനു ശേഷം സംഭവകഥയുടെ ബാക്കി പറഞ്ഞു തുടങ്ങി.

“ചാരുവിന്‍റെ അച്ഛനേയും അമ്മയേയും ഞാൻ അഡ്‌മിഷന്‍റെ സമയത്ത് കണ്ടിരുന്നു. അന്ന് അവരെനോട് വളരെ നന്നായാണ് പെരുമാറിയത്. എനിക്ക് അവരെ വിളിച്ച് ചാരു ഒരു ദുർനടപ്പുകാരിയാണ് എന്ന് പറയുവാൻ തോന്നി. മകളെ ശ്രദ്ധിച്ചില്ലെങ്കിൽ വഴി തെറ്റിപോകുമെന്ന മുന്നറിയിപ്പ് കൊടുത്ത് അവരെ ഭയപ്പെടുത്തിയാലോ എന്നൊക്കെ ചിന്തിച്ചു. പിന്നെ എന്തോ കാരണത്താൽ അതൊക്കെ വേണ്ടെന്നു വെച്ചു.

അങ്ങനെ കൊല്ലപ്പരീക്ഷ ആകാറായി. പരീക്ഷ കഴിഞ്ഞാൽ ഉടനെ തന്നെ റൂം മാറണമെന്ന ചിന്തയാണ് എന്‍റെയുള്ളിലുണ്ടായിരുന്നത്. പരീക്ഷ അടുക്കാറായ ഒരു ദിവസം രാത്രി ഞാൻ ബുക്കെടുത്ത് വച്ച് വളരെ ശ്രദ്ധയോടെ പഠിക്കാനിരിക്കുകയായിരുന്നു. ചാരു ലൈബ്രറിയിൽ നിന്ന് അപ്പോഴും എത്തിയിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ എന്‍റെ ഉറക്കം തൂങ്ങലിനിടയിൽ റൂമിനുള്ളിൽ ചാരുവിന്‍റെ സാന്നിദ്ധ്യം അറിഞ്ഞു. ഞാൻ അലാറം വച്ച് ബുക്കിൽ കമിഴ്ന്നു കിടന്നു. ഇടയ്ക്ക് അലാറമടിച്ചെഴുന്നേറ്റപ്പോൾ ചാരു ഫോണിൽ എന്തൊക്കെയോ വിഷമത്തോടെ സംസാരിക്കുന്നു.”

“അയ്യേ പരീക്ഷാ അടുത്ത സമയത്ത് ഇവൾ ബോയ്ഫ്രണ്ടുമായി തല്ലു കൂടുകയാണോ! ഇവൾക്ക് വെറേ പണിയൊന്നുമില്ലേ” അപ്പോഴെനിക്ക് തോന്നി. ഞാൻ അലാറം ഓഫ് ചെയ്‌ത്‌ കുറച്ചു നേരം ഉറങ്ങാൻ കിടന്നു. വീണ്ടും ചാരൂലതയുടെ ഫോണിലെ മുറുമുറുപ്പ് കേട്ടാണ് ഉണർന്നത്. എനിക്ക് ദേഷ്യം  വന്നു ഉടനെ എഴുന്നേറ്റ് റൂമിലെ ലൈറ്റിട്ടു. ചാരു ഞാൻ എഴുന്നേറ്റത് കണ്ടെങ്കിലും എന്‍റെ മുഖത്ത് നിന്നും കണ്ണ് മാറ്റി. മുഖം ഞാൻ കാണാതെയിരിക്കാൻ അവൾ ഫോൺ മാറ്റി വച്ച് തിരിഞ്ഞിരുന്നു.

പെട്ടെന്ന് എന്തോ അപാകത തോന്നി അവളുടെ മുഖം ഒരു നിമിഷം എന്‍റെയുള്ളിലൂടെ കടന്നുപോയി. ആകെ വാടിപ്പോയി കണ്ണുകളൊക്കെ നിറഞ്ഞ്. കരഞ്ഞു തളർന്നd വാടിയ മുഖഭാവം അഴിഞ്ഞു വീണ മുടിയിഴകളും ആകെയൊരു മന്ദത. ഞാൻ അവളെ തന്നെ നോക്കുന്നു എന്ന് തോന്നി ഇടയ്‌ക്കെപ്പോഴോ ചാരു മുഖം തിരിച്ച് എന്നെ നോക്കി.

കവിളകൾ  ഇത്രയും ഒട്ടിയപോലെ ചാരുലതയെ ഇതിനു മുമ്പ് അങ്ങനെ കണ്ടിട്ടില്ല. ഞങ്ങളുണ്ടാക്കിയ ഗോസിപ്പുകൾ പോലും ചാരുവിൽ ഇത്രയധികം മാറ്റമുണ്ടാക്കിയിട്ടില്ല. എന്തോ കാര്യമായി പറ്റിയിട്ടുണ്ട്. അവളുടെ ബോയ്ഫ്രണ്ടുമായും വികം സാറുമായും പ്രശ്നം ഉണ്ടോ? ചാരുവിന്‍റെ ചത്ത പോലെയുളള ഇരിപ്പ് കണ്ടിട്ട് എനിക്ക് വിഷമമായി. എന്നിട്ടും ഞാൻ ഉറച്ച ശബ്ദത്തിൽ ചാരുവിനോട് എന്താ പറ്റിയതെന്ന് ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ മുഖം പൊത്തി കരഞ്ഞു.

ഒരുപാട് നാളായി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്. തേങ്ങിക്കൊണ്ട് അവൾ തലചായ്ച്ചിരുന്നു. അവളുടെ കണ്ണുകളിൽ നൊമ്പരം നിറഞ്ഞു നിന്നിരുന്നു. പതിയെ സാവധാനത്തിൽ അടുത്തിരുന്ന് ചാരുവിനോട് വീണ്ടും കാരണമെന്താണെന്ന് അന്വേഷിച്ചു. ഇത്രയും അനുകമ്പയോടെ ഞാൻ ആദ്യമായിട്ടാണ് ചാരുവിനോട് ഇങ്ങനെ സംസാരിക്കുന്നത്. അവളുടെ തോളിൽ സമാധാനിപ്പിക്കാൻ ഞാൻ കൈ വച്ചു.

ചാരു ഒരുനിമിഷം എന്നെ നോക്കി പറഞ്ഞു. “എന്‍റെ അച്‌ഛൻ ഇന്നലെ മരിച്ചു പോയി. കാൻസർ ആയിരുന്നു.” ഞാൻ ഞെട്ടിത്തരിച്ചു പോയി. അവളടെ കണ്ണുകളിലേക്ക് സഹതാപത്തോടെ നോക്കി. എനിക്കെന്ത് ചെയ്യണമെന്നറിയാതെ ഞാനൊരു കുട്ടിയെപ്പോലെ ചാരുവിനെ കെട്ടിപ്പിടിച്ചു. അവൾ എന്‍റെ തോളിൽ കിടന്ന് കരഞ്ഞു.

ഇടയ്ക്ക് വിക്രം സാറിന്‍റെ ഫോൺ വന്നു. മറുതലയ്ക്കൽ നിന്ന് വിക്രം സാറ് പറയുന്നത് അവൾ കേട്ടിരുന്നു. കോൾ കട്ട് ചെയ്യുന്നതിനു മുമ്പ് എച്ച്‌ഒഡിയോട് പറഞ്ഞ് എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്ന് കൊണ്ടു പോകാമോ ഭയ്യാ  എന്ന് പറഞ്ഞു.

ചാരു ഇത് പറഞ്ഞതും എന്‍റെ മനസ്സിലൂടെ പെട്ടെന്നൊരു കൊള്ളിയാൻ പാഞ്ഞു പോയി. എന്തൊക്കെയാണ് ഞാൻ വിക്രം സാറിനെയും ചാരുവിനെയും പറ്റി പറഞ്ഞുണ്ടാക്കിയത്. ചാരുവിന്‍റെ അച്ഛന് സംഭവിച്ചതിന്‍റെ വിശദാംശങ്ങൾ ഞാൻ ചോദിച്ചു മനസ്സിലാക്കി. അവളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളിൽ നിന്നും എത്രത്തോളം ഒറ്റപ്പെട്ടാണ് ചാരുലത കഴിയുന്നതെന്ന് അന്ന് ഞാൻ മനസ്സിലാക്കി.

ചാരുവിന് സംഭവിച്ചതെന്താണെന്ന് എനിക്ക് വ്യക്ത‌മായി. ചാരുവിന്‍റെ ക്ലാസ്സിലെ ശ്രദ്ധ കുറഞ്ഞു പോയതും വിക്രം സാറുമായി അടുപ്പത്തിലായതും എന്തുകൊണ്ടാണെന്ന് പെട്ടെന്നു തന്നെ ഒരുത്തരം ലഭിച്ചു. എത്ര നീചമായാണ് ഞാൻ ചാരുവിനോട് പെരുമാറിയത്. ഒരു നല്ല സഹപാഠിയോ റൂം മേറ്റോ ഒക്കെ ആകുവാൻ എനിക്കു സാധിക്കുമായിരുന്നു. പക്ഷേ ഞാനതിനു മുതിർന്നില്ല.

ഒരു നിമിഷം ഒന്നു നിർത്തിയതിനു ശേഷം പ്രീതി നെടുവീർപ്പിട്ടു. അന്നത്തെ ഓർമ്മകൾ പ്രീതിക്ക് ഒരുപാട് നൊമ്പരങ്ങൾ സമ്മാനിക്കുന്നതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.

എന്‍റെയും ഷർമിളയുടേയും മുഖത്ത് പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള താൽപര്യം കണ്ട് പ്രീതി വീണ്ടും തുടർന്നു.

“ചാരു എക്സ‌ാമൊന്നും എഴുതിയില്ല. കോളേജീന്ന് ആ ആഴ്ച്‌ച തന്നെ പോയ ചാരു കുറച്ച് നാളുകൾക്ക് ശേഷം ബംഗാളിലുള്ള മറ്റൊരു കോളേജിൽ ചെന്ന് അഡ്‌മിഷനെടുത്തു. വിക്രം ചാരുവിന്‍റെ ബന്ധുവാണെന്നും 6 മാസത്തോളമായി ചാരുവിന്‍റെ അച്ഛ‌ൻ കാൻസറിന് ചികിത്സയിൽ ആയിരുന്നുവെന്നും മനസ്സിലായി. യൂണിവേഴ്‌സിറ്റിയിൽ നിന്നും ചാരു സർട്ടിഫിക്കറ്റ് വാങ്ങി പോകുന്നതിന് മുമ്പ് ഒരു തവണ നേരിൽ കണ്ടിരുന്നു. അന്ന് കണ്ടപ്പോൾ ചാരു കുറേക്കൂടി നന്നായി എന്നു തോന്നി.

ചാരുവിന്‍റെ ബോയ്‌ഫ്രണ്ടുമായി അടുത്തു തന്നെ വിവാഹം കഴിക്കുമെന്നും പറഞ്ഞു. കുടുംബം വിഷമഘട്ടത്തിലൂടെ കടന്നുപോയപ്പോൾ ബോയ്ഫ്രണ്ട് നല്ല പോലെ സപ്പോർട്ട് ചെയ്‌തിരുന്നുവെന്ന് വിശേഷം പറയുന്ന കൂട്ടത്തിൽ ചാരു അന്ന് സൂചിപ്പിച്ചു. എന്നോട് സംസാരിക്കാൻ പറ്റിയതിൽ ചാരു വളരെയധികം സന്തോഷം അറിയി ച്ചു. അതോടൊപ്പം മുമ്പ് തല്ലു കൂടേണ്ടി വന്നതിൽ ഖേദം പറഞ്ഞു. ചാരുവിന്‍റെയടുത്ത് മാപ്പ് ചോദിക്കണമെന്നുണ്ടായിരുന്നു. എങ്കിലും അതെങ്ങനെ പറയുമെന്നോർത്ത് ആശയക്കുഴപ്പത്തിലായി.

എല്ലാത്തിനും മറുപടിയെന്നോണമായി ചെറിയൊരു പുഞ്ചിരി കൊണ്ട് ചാരുവിനെ നേരിട്ടു. അന്ന് ചാരുവിന് നൽകിയ തന്‍റെ സാമീപ്യം അവൾ തിരിച്ച് തനിക്ക് സ്നേഹത്തിന്‍റെ  ഭാഷയിൽ പകരമായി തരുന്നതു പോലെ തോന്നി. ചാരു യാത്ര പറയുന്നതിന് മുമ്പ് എന്നെ കെട്ടിപ്പിടിച്ചു. പിന്നീട് ഞാൻ ചാരുവിനെ കണ്ടിട്ടില്ല. എന്‍റെ പ്രാർത്ഥനകളിൽ അവൾക്ക് നല്ലതുവരുത്തണമെന്നും ചാരുവിനോട് ഞാൻ ചെയ്തിട്ടുള്ള എല്ലാത്തിനും മാപ്പ് തരണമെന്നും ദൈവത്തോട് ഇപ്പോഴും അപേക്ഷിക്കാറുണ്ട്.”

പ്രീതി തന്‍റെ അനുഭവകഥ പറഞ്ഞവസാനിപ്പിച്ചു. ഞങ്ങളുടെ കണ്ണുകളിൽ ചെറിയ മഞ്ഞുതുള്ളികൾ പോലെ കണ്ണുനീർ പറ്റിപ്പിടിച്ചിരുന്നു. പ്രീതി ഞങ്ങൾക്കായി ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് സന്ധ്യയിലേക്ക് സഞ്ചരിക്കുന്ന സൂര്യനെ നോക്കി ജനാലയ്ക്കരികിൽ നിന്നു.

ആഴ്ചയിൽ 2 ദിവസം ബ്രസ്റ്റ് മസാജ്

സ്ത്രീയുടെ അഴകളവുകൾക്ക് പൂർണ്ണത നൽകുന്നതിൽ സ്തനങ്ങളുടെ പ്രാധാന്യമേറെയാണ്. പ്രസവമൊന്ന് കഴിയുമ്പോൾ സ്തനസൗന്ദര്യം നഷ്ടപ്പെട്ടുവെന്ന് വ്യാകുലപ്പെടുന്നവരുടെ എണ്ണം ഇക്കാലത്ത് കൂടി വരുന്നു. എന്നാൽ ശരിയായ പരിചരണവും ശ്രദ്ധയും ഉണ്ടെങ്കിൽ സ്തനങ്ങളുടെ ആരോഗ്യവും സൗകുമാര്യവും കാലങ്ങളോളം നിലനിർത്താം. അതിന് ഏറ്റവും ഉത്തമമായ വഴിയാണ് ബ്രസ്റ്റ് മസാജിംഗ്. പ്രാചീന പേർഷ്യയിൽ പ്രചാരത്തിലുണ്ടായിരുന്ന മസാജ് തെറാപ്പിയിൽ ബ്രസ്റ്റ് മസാജിന് പ്രത്യേക പ്രാധാന്യം കൽപിച്ചിരുന്നു. സുഗന്ധ എണ്ണകൾ ഉപയോഗിച്ചുള്ള മസാജിംഗിലൂടെ രക്തസഞ്ചാരം വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പേർഷ്യക്കാർ വിശ്വസിച്ചിരുന്നു. പതിവായുള്ള മസാജിംഗിലൂടെ സ്നങ്ങളുടെ ആരോഗ്യവും നൈസർഗികസൗന്ദര്യവും കാത്തുസൂക്ഷിക്കുന്നതെങ്ങനെയെന്ന ആ മനോഹര രഹസ്യം ഇതാ…

പതിവായുള്ള മസാജ്

രക്തക്കുഴലുകൾ, പാൽഗ്രന്ഥികൾ, ഫാറ്റ് ഗ്ലാൻഡുകൾ, കലകൾ, കോംപ്ലക്സ് ലിംഫാറ്റിക് സിരകൾ എന്നിവയാലാണ് സ്തനങ്ങൾ രൂപം കൊള്ളുന്നത്. ശരീരത്തിലെ വൈറസ്, ബാക്ടീരിയ, കാൻസർ കലകൾ, ടോക്സിനുകൾ തുടങ്ങി മറ്റ് അനാവശ്യഘടകങ്ങളൊയൊക്കെ ലിംഫാറ്റിക് സിസ്റ്റമാണ് പുറന്തള്ളുന്നത്. ശരീരത്തിന്‍റെ മുഴുവൻ ഭാഗവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലിംഫനോഡ്സ് (ഗ്രന്ഥികൾ) ശരീരത്തെ രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ഇറുകിയ അടിവസ്ത്രങ്ങളുടെ ഉപയോഗം ലിംഫാറ്റിക് ഞരമ്പുകളുടെയും ഗ്രന്ഥികളുടെയും സ്വാഭാവിക പ്രവർത്തനം തടസ്സപ്പെടുത്തും. തന്മൂലം കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളുണ്ടാകാം.

ദിവസവും 15 മണിക്കൂറിലധികം ഇറുകിയ ബ്രാ അണിയുന്ന സ്ത്രീകളിൽ സ്തനാർബുദ സാധ്യത കൂടുതലാണ്. കാരണം, ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ടോക്സിനുകളുടെ ഒഴുക്കിനെ ഇത് തടസ്സപ്പെടുത്തുന്നു എന്നതുതന്നെ. അതുകൊണ്ട് രാത്രിയിൽ കിടക്കാൻ നേരത്ത് ബ്രാ ഒഴിവാക്കുന്നതാണ് നല്ലത്.

ബ്രസ്റ്റ് മസാജിംഗിലൂടെ സ്തനതന്തുക്കളെ വികസിപ്പിക്കാനാവില്ലെങ്കിലും ഇടിഞ്ഞുതൂങ്ങിയ സ്തനങ്ങൾക്ക് ദൃഢത പകരാനും ആകർഷണീയത കൂട്ടാനും ഇത് ഫലവത്താണ്. മാത്രമല്ല, ചർമ്മം മൃദുലവും സ്നിഗ്ദ്ധവുമാകാനും സഹായകമാണ്.

സെൽഫ് മസാജ്

സ്തനവളർച്ചയ്ക്കും ലിംഫാറ്റിക് ക്രമക്കേടുകളെ ശരിപ്പെടുത്താനും മസാജിംഗ് ഉപകരിക്കും. ബ്രസ്റ്റ് സർജറി നടത്തിയവർക്ക് ഇതൊരു ഫലപ്രദമായ തെറാപ്പിയാണ്. ആഴ്ചയിൽ രണ്ടുതവണ സ്തനങ്ങൾ സ്വയം മസാജ് ചെയ്യാം. ഇതിന് ധാതുക്കൾ ചേർന്ന സുഗന്ധ എണ്ണകൾ ഉപയോഗിക്കാം.

എങ്ങനെ ചെയ്യാം

നിപ്പിളിൽ നിന്നും തുടങ്ങി സ്തനങ്ങളെ മെല്ലെ അമർത്തിവേണം മസാജ് ചെയ്യാൻ മൂന്ന് വിരലുകൾ ഉപയോഗിച്ച് വളരെ പതിയെ മസാജ് ചെയ്യാം. കണ്ണുകൾ മസാജ് ചെയ്യാൻ ചെലുത്തുന്ന സമ്മർദ്ദം മാത്രമേ ഇതിനും പാടുള്ളൂ. അമിത സമ്മർദ്ദം കൊടുത്താൽതന്നെ ലിംഫാറ്റിക് കുഴലുകൾ ഫ്ളാറ്റായി പോകും. ശരീരത്തിലെ ടോക്സിനുകളും മറ്റ് ദ്രവങ്ങളും പുറന്തള്ളപ്പെടുന്നത് തടസ്സപ്പെടാൻ ഇത് കാരണമാകും. മസിലുകൾക്ക് സമ്മർദ്ദം കൊടുക്കുമ്പോൾ ശരിയായ ഇടങ്ങളിൽ സമ്മർദ്ദം നൽകുകയെന്നതും പ്രധാനമാണ്.

  • സ്തനങ്ങളിൽ വട്ടത്തിൽ വേണം മസാജ് ചെയ്യാൻ. സ്തനങ്ങളെ മുകളിലേക്ക് ഉയർത്തി പതിയെ തടവാം.
  • കൈകൊണ്ട് നേരിയ സമ്മർദ്ദം നൽകിക്കൊണ്ടുവേണം മസാജ് ചെയ്യാൻ. ക്ലോക്ക വൈസായും ആന്‍റിക്ലോക്ക് വൈസായുമായിരിക്കണം മസാജിംഗ്.
  • ഏരിയോളയെ കവർ ചെയ്യാത്തവിധം സ്തനത്തിന് മുകളിൽ കൈ വെച്ചശേഷം താഴോട്ട് എന്ന ക്രമത്തിൽ ചലിപ്പിക്കാം. സ്തനത്തിന്‍റെ അവശേഷിച്ച വശത്തിന് വേണ്ട വ്യായാമം ലഭിക്കാനാണിത്. എന്നാൽ നിപ്പിളിൽ മസാജ് ചെയ്യാതെ സൂക്ഷിക്കണം.
  • സ്തനങ്ങൾ ദൃഢമാകുന്നതിന് ബ്രസ്റ്റ് ലിഫ്റ്റ് ടെക്നിക് പരിശീലിക്കാം. ഇരുകൈകളും സ്തനങ്ങൾക്ക് താഴെയായി വെച്ചശേഷം മുകളിലേക്ക് ഉയർത്തണം. സ്തനം ഫുൾ സ്ട്രച്ച് ആയശേഷം റീലിസ് ചെയ്യാം. ഈ പ്രക്രിയ 5 തവണ ചെയ്യാം.
  • മലർന്ന് കിടന്നശേഷം സ്തനത്തിൽ സാവധാനം അമർത്തുന്ന രീതിയും ഗുണകരമാണ്. ഇടതുകൊണ്ട് വലത് സ്തനവും വലത് കൈകൊണ്ട് ഇടത് സ്തനവും മസാജ് ചെയ്യാം. വിരലുകൾ ഒരുമിച്ച് നിവർത്തിപ്പിടിച്ചാണ് ഇത് ചെയ്യേണ്ടത്.

പ്രധാന വസ്തുതകൾ

  • ഇടിഞ്ഞു താഴ്ന്ന സ്തനങ്ങൾ സുദൃഢമാക്കുന്നതിന് ക്രീം പുരട്ടി മസാജ് ചെയ്യാം.
  • സ്തനങ്ങൾ അമിതമായി ഇടിഞ്ഞ് താഴ്ന്നിട്ടുണ്ടെങ്കിൽ അപ്‍വേഡ് സ്ട്രോക്സ് നൽകി മസാജ് ചെയ്യാം. ഇത് സ്തന മാംസപേശികളെ ബലപ്പെടുത്തും.
  • ബ്രസ്റ്റ് മസാജ് വളരെ ശക്തിയായി ചെയ്യരുത്. ഇത് സ്തനത്തിലെ ഹോർമോണുകളെ ദോഷകരമായി ബാധിക്കും.
  • മസാജ് ചെയ്യുന്നതിന് മുമ്പായി സ്തനങ്ങൾ കഴുകി വൃത്തിയാക്കണം. ഇടയ്ക്ക് വല്ലപ്പോഴും നിപ്പിളിൽ ബേബി ഓയിൽ പുരട്ടുന്നതും നല്ലതാണ്.
  • ബ്രസ്റ്റ് മസ്സിലുകളെ ടൈറ്റ് ചെയ്യുന്നതിന് അരോമ ബാത്ത് സ്വീഡിഷ് കോൾഡ് ഷവർ ചെയ്യാം. പതിവായി ചൂട് വെള്ളത്തിൽ കുളിക്കുന്നത് സ്തനങ്ങൾ അയഞ്ഞതാകാൻ ഇടയാക്കും.
  • സ്തനത്തിൽ സ്ട്രെച്ച് മാർക്ക് പ്രശ്നമുണ്ടെങ്കിൽ ആന്‍റി സ്ട്രെച്ച് മാർക്ക് ലോഷൻ പുരട്ടാം.
  • ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ അനുമതിയില്ലാതെ ക്രീമുകൾ ഉപയോഗിക്കരുത്.

ദമ്പതികൾ അറിയാൻ

തിരുവന്തപുരത്ത് ഒരു ധനകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥയായ ശ്യാമ കൊച്ചിയിലേക്ക് സ്ഥലം മാറ്റം വാങ്ങിപ്പോരുമ്പോൾ സഹപ്രവർത്തകർക്ക് അതിശയമായി. സർക്കാരുദ്യോഗസ്ഥനായ ഭർത്താവിനെയും നാലുവയസ്സുകാരി മകളെയും വിട്ട് എന്തിനാണിങ്ങനെ ഒരു മാറ്റം? എല്ലാവർക്കും സംശയം. പൊതുവേ ശാന്തമെന്ന് കരുതിയ ശ്യാമ- മനോജ് ദമ്പതികളുടെ ജീവിതത്തിൽ എന്തു സംഭവിച്ചു? നല്ല പ്രാസംഗികയായ ശ്യാമ വിവാഹജീവിതത്തെക്കുറിച്ചും പൊരുത്തപ്പെടലുകളെക്കുറിച്ചും ധാരാളം പ്രസംഗിക്കുകയും ക്ലാസ്സുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അതറിയാവുന്ന സുഹൃത്തുക്കളും മൂക്കത്ത് വിരൽ വെച്ചു. എന്തുപറ്റി ഇവൾക്ക്? വളരെ അടുത്ത സുഹൃത്തുക്കളോട് മാത്രം ശ്യാമ മനസ്സ് തുറന്നു. ഉദ്യോഗസ്ഥ ദമ്പതികളുടെ കുടുംബത്തിൽ ഉണ്ടാകാനിടയുള്ള ഈഗോ പ്രശ്നങ്ങൾ പരിഹാരമില്ലാതെ തുടർന്നതാണ് ഇവരുടെ അകൽച്ചയുടെ കാരണം.

മനോജിന് ഭാര്യയുടെ വ്യക്തിത്വം അംഗീകരിക്കാൻ മടിയാണ്. പ്രത്യേകിച്ച് ഭാര്യ സമൂഹത്തിൽ അൽപാൽപം അറിയപ്പെടുന്ന വ്യക്തിത്വം കൂടിയായപ്പോൾ, പുറത്തേക്ക് അറിയാത്ത ശീതസമരങ്ങൾ, കുഞ്ഞിനെ വെച്ചുള്ള വിലപേശലുകൾ, മാനസിക പീഢനങ്ങൾ ശാരീരിക പീഢനങ്ങളിലേക്ക് ചുവട് മാറ്റിയപ്പോഴാണ് കുഞ്ഞിനെ സ്വന്തം അമ്മയെ ഏൽപ്പിച്ച് ശ്യമ കൊച്ചിയിലേക്ക് ഒളിച്ചോടിയത്.

ആധുനിക ജീവിതശൈലിയും സ്വതന്ത്രമായ ചിന്താഗതിയും സാമ്പത്തിക ഭദ്രതയുമൊക്കെ ഇത്തരം തീരുമാനങ്ങളെടുക്കാൻ സ്ത്രീയെ പ്രാപ്തയാക്കുന്നുവെന്ന് പറഞ്ഞാൽ തെറ്റൊന്നുമില്ല.

വിവാഹമോചനകേസുകളുടെ എണ്ണം വർദ്ധിക്കുന്നതിന്‍റെ ഒരു കാരണം ഇതുതന്നെയാണ്. സാധാരണ കേസുകളെല്ലാം തന്നെ പൊരുത്തക്കേടുകളുടെ സന്തതികളാണ്. കുടുംബാംഗങ്ങളുമായി ഒത്തുപോകാൻ കഴിയാതെ വരുമ്പോൾ ദാമ്പത്യം വഷളാകുന്നു. ഭർത്തൃവീട്ടിൽ നിന്നും പിണങ്ങി മടങ്ങിയെത്തുന്ന മകളെ അച്ഛനമ്മമാർ രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറാകുന്നു. അതോടെ മകൾ സധൈര്യം വേർപിരിഞ്ഞ ജീവിതത്തിന് സന്നദ്ധയാകുന്നു. മെട്രോ നഗരത്തിലെ ഉദ്യോഗസ്ഥ ദമ്പതികൾക്കിടയിലാണ് ഇത്തരം എടുത്തുചാടിയുള്ള വേർപിരിയൽ പ്രവണതയേറുന്നത്.

വിവാഹശേഷം ജീവിതയാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് മിക്ക ദമ്പതികളുടെയും സ്വപ്നങ്ങൾ തകർന്നുതരിപ്പണമാകുന്നത്. സങ്കൽപ്പത്തിലെ ജീവിതം പടുത്തുയർത്താൻ ശ്രമിക്കുന്നതാണ് മറ്റൊരു കാരണം. തിക്തമായ ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോൾ താനിതല്ല ആഗ്രഹിക്കുന്നതെന്ന ശക്തമായ വൈകാരികപ്രതിസന്ധി ഉലച്ചിൽ ഒരു കോടതിക്കും പരിഹരിക്കാനാകില്ല.

പരസ്പരധാരണ

ഉത്തരവാദിത്തത്തിന്‍റെയും കർത്തവ്യത്തിന്‍റെയും പര്യായമാണ് വിവാഹം. പരസ്പര സഹകരണവും സഹിഷ്ണുതയും ഇല്ലാത്ത ദമ്പതികളുടെ ജീവിതമാണ് പരാജയമായി മാറുന്നത്. വിവാഹമോചനം നേടുന്ന സ്ത്രീകളുടെ തുടർന്നുള്ള ജീവിതം പലപ്പോഴും പ്രശ്നഭരിതമാകാറുണ്ട്. സമൂഹവും കുടുംബവും ഇവരെ എപ്പോഴും സംശയദൃഷ്ടിയോടെയോ സഹതാപത്തോടെയോ മാത്രമേ കാണാറുള്ളു.

ബന്ധങ്ങൾക്ക് ആഴവും അർത്ഥവും കുറയുന്നതാണ് നിസ്സാര കാരണങ്ങളുടെ പേരിൽ വേർപിരിയലിന്‍റെ വഴി തെരഞ്ഞെടുക്കാനുള്ള അടിസ്ഥാന കാരണം. കുടുംബത്തിലെ താളപ്പിഴകൾ ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെയാണ്. വേർപിരിയലിന് നിയമബലം തേടി കോടതിവരാന്തകൾ കയറിയിറങ്ങുന്ന അച്ഛനമ്മമാർ കുഞ്ഞുങ്ങളെ മനപൂർവ്വം വിസ്മരിക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പിഞ്ചുമനസ്സിനെ ആഴത്തിൽ മുറവിലേൽപ്പിക്കും. അച്ഛനമ്മമാർക്കിടയിലുള്ള സ്വരച്ചേർച്ചയില്ലായ്മ കുട്ടികളെ വളരെയധികം അസ്വസ്ഥരാക്കും. കുടുംബകലഹങ്ങൾ കുട്ടികളെ മാനസികമായി തളർത്തും.

സുഖകരമായ ദാമ്പത്യത്തിന്

ധൈര്യവും കഠിനപ്രയത്നവുമുണ്ടെങ്കിൽ ഏത് വലിയ യുദ്ധവും ജയിക്കാം. എന്നാൽ വിവാഹജീവതമെങ്ങനെ വിജയമാക്കാമെന്നതിന് ഒരു സൂത്രവാക്ക്യവും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന് മനസ്സിലാകുമ്പോൾ ചില കാര്യങ്ങൾ സ്വയം ചോദിച്ച് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം. പ്രശ്നപരിഹാരങ്ങൾക്ക് സഹായകരമാകുന്ന ഏതാനും നിർദ്ദേശങ്ങളിതാ…

  • എതിർ ടീമിലെ കളിക്കാരായല്ല ഒരേ ടീമിലെ അംഗങ്ങളെന്നപോലെ ദമ്പതികൾ പെരുമാറണം. ഉറക്കെ സംസാരിക്കുന്നതും ശകാരവുമൊക്കെ ഒഴിവാക്കണം.
  • നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള തർക്കവും വഴക്കും വേണ്ട. അഭിപ്രായഭിന്നതയുണ്ടെങ്കിൽ തർക്കിക്കുന്നതിന് പകരം രമ്യതയോടെ അവതരിപ്പിക്കാം.
  • ഞാൻ, നീ, എന്‍റേത്, നിന്‍റേത് എന്ന വേർതിരിവ് ആവശ്യമില്ല. പരസ്പരസഹകരണത്തോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് കൊണ്ടുപോകേണ്ടതാണ് ദാമ്പത്യം.
  • ദമ്പതിമാരിൽ ആരാണ് കൂടുതൽ ശബളം വാങ്ങുന്നതെന്നത് കുടുംബത്തിൽ ഈഗോ പ്രശ്നം സൃഷ്ടിച്ചേക്കാം. ശബളം, സാമ്പത്തിക സ്ഥിതി എന്നവ താരതമ്യം ചെയ്യുന്നത് ഒഴിവാക്കുക.
  • പ്രകടിപ്പിക്കാനുള്ളതാണ് സ്നേഹം. പങ്കാളിയെ പ്രശംസിക്കാൻ കിട്ടുന്ന അവസരങ്ങൾ വിനിയോഗിക്കുക.
  • സന്തോഷാവസരങ്ങളിൽ വിശേഷിച്ച് പാർട്ടിക്കും ആഷോഷങ്ങൾക്കുമൊക്കെ ഒന്നിച്ചുപോകണം. ബർത്ത്ഡേ, വിവാഹ വാർഷികം തുടങ്ങി ചെറുതും വലുതുമായ എല്ലാ ആഷോഷങ്ങളും ഒരുമിച്ചാകണം.
  • മനസ്സ് തുറന്നുള്ള സംസാരം ആരോഗ്യകരമായ ദാമ്പത്യത്തിന് അനിവാര്യമാണ്. വഴക്കുകൾ പരിഹരിക്കാൻ വിശ്വസ്തരായ ആരുടെയെങ്കിലും അഭിപ്രായം തേടാം.
  • എല്ലാ സാഹചര്യങ്ങളിലും പരസ്പരം സഹകരിച്ചില്ലെങ്കിലും സ്വന്തം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ചർച്ച ചെയ്യാനുള്ള സ്വാതന്ത്ര്യം ദമ്പതികൾ പരസ്പരം നൽകണം.
  • വീട്ടുജോലിയെയും ഉത്തരവാദിത്തങ്ങളെയും ചൊല്ലിയുള്ള തർക്കം വേണ്ട. വീട്ടുജോലികൾ ചെയ്യുമ്പോൾ സ്കോർബോർഡ് സൂക്ഷിക്കേണ്ട ആവശ്യമില്ല.
  • പരസ്പരം കുറ്റങ്ങളും കുറവുകളും മുന്നാമതൊരാളുടെ മുന്നിൽ വിലയിരുത്താൻ ശ്രമിക്കരുത്. ദേഷ്യമൊഴിവാക്കാനോ പങ്കാളിയെ അവഗണിക്കാനോ ആയി ടിവി, മൊബൈൽ, കമ്പ്യൂട്ടർ ഇവയുടെ മുന്നിൽ ചടഞ്ഞിരിക്കരുത്.
  • പങ്കാളിയെ മാറ്റിയെടുക്കാൻ ശ്രമിക്കരുത്. രണ്ടുപേരുടെയും വ്യക്തിത്വം കാത്തുസൂക്ഷിക്കുക. പങ്കാളിയുടെ വ്യക്തിത്വത്തിന്‍റെ മനോഹരമായ വശത്തെ പിന്തുണയ്ക്കുക. പങ്കാളിയുടെ സവിശേഷതകൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കാം.
  • വിവാഹജീവിതത്തിലെ വിഷമഘട്ടങ്ങളിൽ വിദഗ്ദ്ധ കൗൺസിലറുടെ സഹായം തേടാം.

വാകപ്പൂ മണമുള്ള വരാന്ത

ഗായത്രി ടീച്ചറും രഞ്ജൻ മാഷും പിണങ്ങി? കോളേജിൽ വാർത്ത കാട്ടുതീപോലെ പടർന്നു. മരത്തണലുകൾക്ക് കീഴെ ചെറുസംഘങ്ങളുടെ അടക്കിപ്പിടിച്ച ചിരികൾ. സ്റ്റാഫ് റൂമിൽ ഒരു അപസർപ്പക കഥയുടെ ചുരുളഴിക്കാനുള്ള ത്വരയോടെ അധ്യാപകർ.

“രഞ്ജൻ മാഷിനും ഗായത്രി ടീച്ചർക്കും എന്താണ് സംഭവിച്ചത്?” കഥകൾ മെനയുന്ന കൗമാരത്തിന്‍റെ ലഹരിയിൽ കുട്ടികൾ ടീമുകളായി തിരിഞ്ഞ് ഡിബേറ്റ് തുടങ്ങി.

ഒന്നാമത്തെ പീരിയഡ് തുടങ്ങുന്നതിനുമുമ്പാണ് ആ സംഭവം. കോളേജിന്‍റെ മുഖ്യകവാടത്തിന് സമീപം കുട്ടികൾ നോക്കിനിൽക്കെ ആയിരുന്നല്ലോ അവരുടെ ശണ്ഠ…

രണ്ടുവർഷം മുമ്പാണ് രഞ്ജൻ മാഷ് കോഴിക്കോട്ടെ പ്രശസ്തമായ കോളേജിൽ രസതന്ത്രാധ്യാപകനായി എത്തുന്നത്. അധ്യാപകർക്കിടയിലെ ജൂനിയർ. വിദ്യാർത്ഥികളുടെ റോമിയോ, കാണാൻ സുമുഖനും അവിവാഹിതനുമാണ്. ഗായത്രി ടീച്ചറും സൗന്ദര്യത്തിന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല, വിവാഹിതയാണെന്ന് ആരും പറയുകയില്ല. ഏറിയാൽ വയസ്സ് 25 വയസ്സ് തോന്നും. അധ്യാപനത്തിലും ബഹുമിടുക്കി.

ബയോളജി അധ്യാപികയായ ഗായത്രിയും രസതന്ത്രാധ്യാപകനായ രഞ്ജനുമിടയിൽ സൗഹൃദത്തിന്‍റെ പാത വിരിച്ചത് ജീവിതത്തിലെ ഏകാന്തതയാണെന്ന് പറയാം. കമ്പ്യൂട്ടർ എൻജിനീയറാണ് ഗായത്രിയുടെ ഭർത്താവ്. മൂന്നുവർഷമായി അമേരിക്കയിലാണ്. വീട്ടിൽ തനിച്ചായതിനാൽ ഗായത്രി കൂടുതൽ സമയവും കോളേജിൽത്തന്നെ. മംഗലാപുരത്തുകാരനായ രഞ്ജൻ കോളേജിനടുത്തുള്ള ഫ്ളാറ്റിലാണ് താമസം.

സ്റ്റാഫ് റൂമിൽ നിന്ന് കോളേജ് ക്യാന്‍റീനിലേക്കുള്ള സൗഹൃദത്തിന്‍റെ വളർച്ച അവർപോലുമറിയാതെ സംഭവിക്കുകയായിരുന്നു.

മൂന്നുമണിക്കുള്ള അവരുടെ പതിവ് ചായ സൗഹൃദത്തിൽ എന്തോ ഒന്ന് മണക്കുന്നുവെന്ന് പറഞ്ഞുപരത്തിയത് ക്യാമ്പസിൽ ആകാശവാണിയെന്ന് ഇരട്ടപ്പേരുള്ള കെമിസ്ട്രിയിലെ ജിനുവാണ്. അങ്ങനെ രഞ്ജൻ മാഷും ഗായത്രി ടീച്ചറും ക്യാമ്പസിലെ ഹോട്ട് ടോക്കായി.

ഗോസിപ്പുകൾ അതിരുവിടുന്നത് അവരറിയുന്നുണ്ടായിരുന്നു. സംസ്കൃതാധ്യാപികയായ സുഹാസിനിയെ കൂട്ടപിടിച്ച് ചായസൗഹൃദത്തിന് മറയിടാൻ ശ്രമിച്ചെങ്കിലും എല്ലില്ലാത്ത നാവുകൾക്കുണ്ടോ വിശ്രമം?

സുഹാസിനിടീച്ചർ അൽപം മോഡേണാണ്. സാരിയോടത്ര പ്രിയമില്ല ടീച്ചർക്ക്. ലൈറ്റ്കളർ ചുരുദാറിൽ ഒരുങ്ങിയെത്തുന്ന ടീച്ചറോട് കുട്ടികൾക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. കർക്കശക്കാരിയാണെങ്കിലും സുഹാസിനിടീച്ചറുടെ ക്ലാസ് കട്ട് ചെയ്യാൻ ഒരുത്തനും തയ്യാറല്ല.

രഞ്ജനും ഗായത്രിയും ഉച്ചഭക്ഷണ ഇടവേളകളിലും സുഹാസിനി ടീച്ചറെ നിർബന്ധിച്ച് കൂടെ കൊണ്ടുപോകും. എന്നാൽ ചില വൈകുന്നേരങ്ങളിൽ സുഹാസിനിയില്ലാതെ ഇരുവരും സിനിമയ്ക്ക് പോയെന്ന കഥയും കാമ്പസിലെ ചൂടുവാർത്തയായി. ഇതിനിടയിലാണ് അത് സംഭവിച്ചത്.

ഗായത്രിടീച്ചറുടെ ഭർത്താവ് നികേഷ് അമേരിക്കാവാസം മതിയാക്കി മടങ്ങിയെത്തിയിരിക്കുന്നു. നാട്ടിൽ സ്വന്തമായി കമ്പനി തുടങ്ങാനാണ് വരവ്. നികേഷ് കോളേജിനടുത്ത് ബംഗ്ലാവ് വാങ്ങിയതോടെ കോളേജ് വക ഫ്ളാറ്റ് ടീച്ചർ ഒഴിഞ്ഞു. വരവും പോക്കും പുതുപുത്തൻ നീല സാൻട്രോ കാറിൽ.

നികേഷ് ഇപ്പോൾ ഒരു പക്കാ ബിസിനസ്സുകാരനാണ്. തിരക്കേറിയ ജീവിതം. കോളേജിലെ ഗോസിപ്പുകൾക്ക് ചെവികൊടുക്കാൻ അയാൾക്ക് എവിടെ സമയം? എങ്കിലും ഗായത്രി രഞ്ജനുമായുള്ള സൗഹൃദത്തിന് അതിർവരമ്പിടണമെന്ന് ആഗ്രഹിച്ചു. മൂന്നാമതൊരാളുടെ സാന്നിധ്യം ദാമ്പത്യത്തിലുണ്ടാക്കാവുന്ന ദുരന്തങ്ങളെക്കുറിച്ച് അവളോർത്തു. രഞ്ജനെ കാണരുത്, സംസാരിക്കരുത് ഓരോ ദിവസവും അവൾ രഞ്ജനിൽ നിന്നൊഴിഞ്ഞുമാറാൻ പണിപ്പെടുകയായിരുന്നു. പക്ഷേ, രഞ്ജൻ നീറിപ്പുകഞ്ഞു. ഗായത്രി തന്നെ അവഗണിക്കുന്നതെന്തേ, ഇത്രയധികം സ്നേഹിച്ചിട്ടും. അവളെ ഇത്തിരിനേരം തനിച്ച് കിട്ടിയിരുന്നെങ്കിൽ… ഓരോ നിമിഷവും അയാൾ ആഗ്രഹിച്ചു.

കാന്‍റീനിലും വരാന്തയിലുമെല്ലാം ഇണക്കിളികളായി ഉല്ലസിച്ചാടുന്നവർ. ഗായത്രി ടീച്ചറുടെ മാറ്റം കുട്ടികളും മനസ്സിലാക്കുന്നുണ്ടായിരുന്നു.

“അറിഞ്ഞില്ലേ… ഗായത്രി ടീച്ചറും രഞ്ജൻ മാഷും തെറ്റിയെന്നാ തോന്നുന്നേ…” പൂത്തുനിൽക്കുന്ന വാകമരങ്ങളെ തലോടിയ കാറ്റിൽപ്പോലും ആ പിണക്കത്തിന്‍റെ കഥ പാറിപ്പറന്നു.

ഓടകൾക്കു മീതെയുള്ള കമ്പിവലകളിലൂടെ ചാടിയെത്തിയ നീല സാൻട്രോ കാർ വല്ലാത്തൊരു ശബ്ദത്തോടെ കുലുങ്ങി നിന്നു.

ഗായത്രി പതിവുപോലെ ബയോളജി ഡിപ്പാർട്ടുമെന്‍റിലേക്ക് നടന്നു. അവൾ  വരുന്നതും കാത്ത് കെമിസ്ട്രി ലാബിനോട് ചേർന്ന വരാന്തയിൽ രഞ്ജൻ നിൽക്കുന്നുണ്ടായിരുന്നു. തന്നെ ഒഴിവാക്കി ഗായത്രി നടന്നകലാൻ ശ്രമിക്കുന്നത് രഞ്ജനറിഞ്ഞു.

“എന്താ ഗായത്രി ഇത്? ഇപ്പോൾ ഒന്ന് മിണ്ടാൻ പോലും കൂട്ടാക്കുന്നില്ല നീ… ഞാനെന്ത് തെറ്റ് ചെയ്തു?” ഖിന്നതയോടെയുള്ള രഞ്ജന്‍റെ ചോദ്യവും അസഹനീയതയോടെയുള്ള ഗായത്രിയുടെ നിൽപ്പും വിദ്യാർത്ഥികൾക്ക് കൗതുകക്കാഴ്ചയായി.

“പ്ലീസ് രഞ്ജൻ, ലെറ്റ് മി ഗോ… എന്നെ വെറുതെ വിട്…”

“ഇല്ല, നീ മറുപടി പറയാതെ ഞാൻ വിടില്ല. എന്തുപറ്റി നിനക്ക്?” കൈ നീട്ടി വഴി തടഞ്ഞു അയാൾ.

“വഴി മാറൂ രഞ്ജൻ.” ഗായത്രിയുടെ സ്വരത്തിലെ മൂർച്ച രഞ്ജനെ അതിശയപ്പിച്ചു.

അയാൾ കോപാവേശിതനായി ഗായത്രിയുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ഉച്ചത്തിൽ ചോദിക്കാൻ തുടങ്ങി. ആ മുഖം വികാരക്ഷോഭത്തിൽ ചുവന്നുതുടുത്തു.

“നീ എന്താ നിന്നെക്കുറിച്ച് കരുതിയത്? അപ്സരസെന്നോ? ഞാൻ നിന്‍റെ വാലാട്ടിപ്പട്ടിയോ? ഒരാഴ്ച മുമ്പ് വരെ എന്തിനും ഞാൻ വേണമായിരുന്നു. എന്നിട്ടിപ്പോൾ? എല്ലാം എന്‍റെ തെറ്റ്… പക്ഷ, ഞാൻ നിന്നെ വെറുതെ വിടില്ല.” രഞ്ജന്‍റെ ക്രോധഭാവം അവളിൽ നടുക്കമുണ്ടാക്കി.

സംഗതി വഷളാവുകയാണ്. അങ്ങിങ്ങ് മാറിനിന്ന് ഒളിഞ്ഞുനോക്കിയ കുട്ടികൾ രംഗപ്രവേശം തുടങ്ങിയിരിക്കുന്നു. ഒരു സംഘം കുട്ടികൾ ഓടിവന്ന് രഞ്ജനിൽ നിന്ന് ടീച്ചറെ രക്ഷപ്പെടുത്തി. “എന്താ സാർ… ഇത് ഒരു കോളേജാണ്. നിങ്ങളെപ്പോലെ ബഹുമാന്യരായ അധ്യാപകർ ഇങ്ങനെയൊക്കെയാണോ പെരുമാറുന്നത്?”

കൂവിവിളിക്കുന്ന കുട്ടികളുടെ മുന്നിലൂടെ ഇരുവരും തലകുമ്പിട്ട് നടന്നു. രഞ്ജൻ ദേഷ്യമടക്കാനാകാതെ ഫ്ളാറ്റ് ലക്ഷ്യമാക്കി നടന്നു. അപമാനഭാരത്തോടെ ഗായത്രി ധൃതിയിൽ പ്രിൻസിപ്പാളിന്‍റെ മുറിയിലേക്കും.

രാവിലെ നടന്ന സംഭവം കാമ്പസിൽ കാട്ടുതീപ്പോലെ പടരാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ… “ഗായത്രി ടീച്ചർ പ്രിൻസിപ്പാളിന് പരാതി നൽകിയിരിക്കുന്നു. അതും രഞ്ജൻ മാഷിനെതിരെ.”

പിറ്റേന്ന് നോട്ടീസ് ബോർഡിൽ രഞ്ജനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള അറിയിപ്പ്, “ചില കാരണങ്ങളാൽ ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ രസതന്ത്രാധ്യാപകൻ രഞ്ജനെ സസ്പെൻഡ് ചെയ്തിരിക്കുന്നു.” അറിയിപ്പിനടിയിൽ പ്രിൻസിപ്പാൾ മഹേന്ദ്രന്‍റെ കിടിലൻ ഒപ്പ്.

രഞ്ജൻ ഫ്ളാറ്റിൽ തന്നെയിരുന്നു. പുറത്തേക്കിറങ്ങാൻ മടിയായിരുന്നു. അയാൾക്ക് 10 ദിവസത്തിനകം പ്രിൻസിപ്പാളിന് വിശദീകരണം നൽകാനാണ് നിർദ്ദേശം.

അരോപണം ഗുരുതരമാണ്. ക്ലാസ് സമയത്ത്, കോളേജ് പരിസരത്ത്, കുട്ടികളുടെ മുന്നിൽ വെച്ച് ഉണ്ടായ സംഭവം. മറ്റ് അധ്യാപകരൊന്നും രഞ്ജനെ പിന്തുണച്ചില്ല. ഗായത്രിയുമായി രഞ്ജനുള്ള അടുപ്പം മിക്ക അധ്യാപകർക്കും ഉൾക്കൊള്ളാനാകാത്തതായിരുന്നു.

സുന്ദരിയും തന്‍റേടിയുമായ ടിച്ചറെ രഞ്ജൻ എങ്ങനെ വലയിലാക്കി? സഹാധ്യാപകർ ഒളിഞ്ഞും തെളിഞ്ഞും പലതവണ ചർച്ച ചെയ്തകാര്യം. എന്തായാലും ഈ അവസരം മുതലാക്കി കോളേജ് ട്രസ്റ്റ് അംഗത്തിന്‍റെ കാത്തിരിപ്പ്. കുട്ടി നേതാവായ ജോൺ സാമുവലിന്‍റെ അനുജൻ എംഎ, എംഫിൽ കഴിഞ്ഞ് നിൽപ്പാണ്. പ്രതിസന്ധി മുതലാക്കി അയാളെ തിരുകികയറ്റാൻ നേതാവ് ശ്രമം തുടങ്ങിയതോടെ എല്ലാവരും ആശങ്കയിലായി. രഞ്ജന്‍റെ പണി പോകുമോ? ഒരാഴ്ച ഒന്നും സംഭവിക്കാതെ കടന്നുപോയി. രഞ്ജൻ ഫ്ളാറ്റിൽനിന്നും പുറത്തിറങ്ങിയതേയില്ല. സ്വയം തടവറ തീർത്ത് കഴിയുകയായിരുന്നു അയാൾ. സഹപ്രവർത്തകരാരും അയാളെ തേടിയെത്തിയില്ല. രഞ്ജൻ അതാഗ്രഹിച്ചുമില്ല.

കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് രഞ്ജൻ ഞെട്ടിയെഴുന്നേറ്റു. ആരാകും ഈ നേരത്ത്? വാതിൽ തുറന്നപ്പോൾ രഞ്ജൻ ആശ്ചര്യപ്പെട്ടുപോയി, സുഹാസിനി…

“ഞാൻ കരുതി ഇയാളെന്നെ ഉപേക്ഷിച്ചെന്ന്…”

“എനിക്കെങ്ങനെ കഴിയും? പൊട്ട ബുദ്ധിക്ക് ഓരോന്ന് ചെയ്തുവെച്ചിട്ട്… നിന്നെ എങ്ങനെ രക്ഷിക്കുമെന്നാ എന്‍റെ ചിന്ത…”

“എനിക്കെന്താകാൻ… അപമാനം… തൊഴിൽ നാശം… എന്‍റെ തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടട്ടെ… അതുകൊണ്ടാണ് ഞാൻ സാറിന് ലെറ്റർ നൽകാത്തത്.”

“രഞ്ജൻ, നിങ്ങൾക്ക് എങ്ങനെയാണ് ഇത്തരമൊരു തെറ്റ് സംഭവിച്ചത്? കുട്ടികൾ നോക്കിനിൽക്കേ ഗായത്രിയുടെ കൈപിടിച്ച് കയർക്കാൻ ചില്ലറ ധൈര്യം പോരാ…”

രഞ്ജൻ മൗനിയായി. “മറ്റാരെങ്കിലുമാണിത് ചോദിക്കുന്നതെങ്കിൽ ഞാൻ മറുപടി നൽകില്ലായിരുന്നു. പക്ഷേ, സുഹാസിനിയോട് എനിക്കങ്ങനെ പെരുമാറാനാകില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ മനസ്സിലാക്കിയത് സുഹാസിനിയാണല്ലോ.” രഞ്ജൻ തുടർന്നു.

“ഗായത്രിയെ എന്നിലേക്കാകർഷിച്ചത് ആ സൗന്ദര്യവും വ്യക്തിത്വവും തന്നെയാണ്. ഞാൻ പാവപ്പെട്ട കുടുംബത്തിലെ അംഗമാണെന്നറിയാമല്ലോ. ഗായത്രിയോട് അടുത്തുപെരുമാറാൻ മറ്റ് അധ്യാപകർക്കുള്ള സങ്കോചംകൂടി കണ്ടപ്പോൾ അവരോടുള്ള ആരാധന വർദ്ധിച്ചു.”

“ഗായത്രി എന്നോട് പരിഗണന കാണിച്ചപ്പോൾ ഞാൻ അതിരുവിട്ട് സ്നേഹിച്ചുപോയി. അഹങ്കാരമായിരുന്നു മനസ്സിൽ. അവളെന്നെ എന്തിനു സ്നേഹിച്ചു എന്നെനിക്കറിയില്ല. ഒരുപക്ഷേ, ഏകാന്തതയിൽനിന്ന് അവൾ അൽപം മോചനം ആഗ്രഹിച്ചിട്ടുണ്ടാകും. സുഹാസിനിയെ കൂട്ടുപിടിച്ച് ഞങ്ങൾ രഹസ്യമായി ഇഷ്ടം കൂടുകയായിരുന്നു.”

“അതെനിക്ക് മനസ്സിലായിരുന്നു…” സുഹാസിനി ചിരിച്ചു. “എന്താണ് സംഭവിക്കുന്നതെന്ന് അറിയാത്ത ദിവസങ്ങളായിരുന്നു അവ. വിവാഹിതയായ സ്ത്രീയോട് രഞ്ജന് നല്ല സൗഹൃദമെന്നേ ഞാൻ ആദ്യമൊക്കെ കരുതിയുള്ളു. കൂടെക്കൂടെ മെസേജ് അയയ്ക്കുന്നതും ഗിഫ്റ്റുകൾ കൈമാറുന്നതും ഗോസിപ്പുകളും ഞാൻ കൂട്ടിവായിച്ചിരുന്നു രഞ്ജൻ.”

“സുഹാസിനിയെ ഒഴിവാക്കി ഞങ്ങൾ പുറത്തുപോകാറുണ്ടായിരുന്നു. ഒരുപക്ഷേ, ടീച്ചർ തടഞ്ഞാലും ആ ബന്ധം വിടാൻ ഞാൻ ഒരുക്കമായിരുന്നില്ല.”

“നിങ്ങളിരുവരും സിനിമയ്ക്ക് പോകുന്നതും മൂന്നാർ കറങ്ങിയതുമൊക്കെ ഗോസിപ്പായി ഞാനും കേട്ടിരുന്നു. പക്ഷേ, അത് സത്യമാകരുതേ എന്നായിരുന്നു എന്‍റെ പ്രാർത്ഥന. നിങ്ങൾ തമ്മിൽ മറ്റുവല്ലതും….”

“ഇല്ല, അങ്ങനെയൊന്നുമുണ്ടായിട്ടില്ല. അവളെ വിവാഹം ചെയ്യണമെന്നായിരുന്നു എന്‍റെ മോഹം.”

“ഗായത്രി വിവാഹിതയാണെന്ന് രഞ്ജനറിയില്ലായിരുന്നോ?”

“ആദ്യമറിയില്ലായിരുന്നു. പക്ഷേ, ഞങ്ങളുടെ ബന്ധം മറ്റൊരാളുടെ വരവോടെ ഉലയുമെന്ന് ഞാനറിഞ്ഞില്ല.”

“ഗായത്രിയുടെ ഭർത്താവ് നാട്ടിലെത്തിയിട്ടുണ്ട്.”

“ശരിയാണ്. നടന്നതെല്ലാം ഇത്രവേഗം ഒരു സ്വപ്നമായി കരുതേണ്ടി വന്നാൽ…”

“അവൾ ഭയന്നിട്ടുണ്ടാകും രഞ്ജൻ. യാഥാർത്ഥ്യമെന്തെന്ന് അവൾക്കും മനസ്സിലായി.” സുഹാസിനി പറഞ്ഞു.

“ഇനി പഴയ കാര്യങ്ങൾ പറഞ്ഞിട്ടെന്താ? രണ്ടുപേരും തെറ്റ് തന്നെയാണ് ചെയ്തത്.”

“ഞാൻ നിയന്ത്രണം വിട്ട് പെരുമാറി. ശരിയാണ്. എന്നെ അവൾ ഒരു കളിപ്പാട്ടമാക്കിയെന്ന ചിന്ത എന്‍റെ മനോനില തെറ്റിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പുവരെ എന്‍റെ സ്വന്തം കൂട്ടുകാരിയായിരുന്ന അവൾ പെട്ടെന്ന് മിസിസ് നികേഷ് ആയി മാറിയാൽ…”

“ഓകെ രഞ്ജൻ. ഇനി എതെല്ലാം മറന്നേക്കൂ… ഇയാളെ ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ കരകയറ്റാമെന്നാണ് എന്‍റെ ചിന്ത…”

“ബോർഡ് മീറ്റിംഗിൽ എന്നെ പുറത്താക്കും. തീർച്ച.”

“രഞ്ജൻ, നിങ്ങൾ മാപ്പപേക്ഷിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു കത്തെഴുതി തരൂ…”

“ഞാൻ മാപ്പപേക്ഷിക്കാം. പക്ഷേ, പ്രിൻസിപ്പാളോ ഗായത്രിയോ അംഗീകരിക്കുമോ?”

“ധൈര്യമായിരിക്ക്. ഞാൻ ഗായത്രിയുമായി സംസാരിക്കാം. അവൾ പരാതി പിൻവലിച്ചാൽ പ്രശ്നം തീരുമല്ലോ?”

“എന്തോ എനിക്ക് വിശ്വാസം വരുന്നില്ല. അവൾ സമ്മതിക്കുമോ?” രഞ്ജന്‍റെ ശബ്ദത്തിൽ കടുത്ത നിരാശ.

“നമുക്ക് ശ്രമിക്കാം. രഞ്ജൻ ഒരു മാപ്പപേക്ഷ ഉടൻ എഴുത്.”

“ശരി. ഇത് പ്രിൻസിപ്പാളിന് കൊടുത്തേക്കുമല്ലോ?”

“രഞ്ജൻ, നിങ്ങൾ വിഷമിക്കേണ്ട, ഈ പ്രശ്നം ഞാൻ തീർത്തോളാം. ഇതെന്‍റെ വാഗ്ദാനമല്ല പക്ഷേ, രഞ്ജനെന്നെ വിശ്വസിക്കാം.”

രഞ്ജന്‍റെ ഹൃദയം കൃതജ്ഞതാഭരിതമായി. ഇടറിയ വാക്കുകളാൽ അയാൾ സുഹാസിനിയോട് പറഞ്ഞു, “ടീച്ചർ, ഇത്രയും നന്മയുള്ള ഒരു മനസ്സ് തിരിച്ചറിയാൻ ഞാൻ വൈകി.”

“ഹാ… എന്തു ചെയ്യാൻ. സുഹൃത്തിന്‍റെ തെറ്റ് തിരുത്താൻ എന്തൊക്കെ ചെയ്താലാണ്?” സുഹാസിനി പുഞ്ചിരിയോടെ കത്ത് വാങ്ങി.

ഗായത്രിയെ തനിച്ചുകിട്ടാൻ കാത്തിരിക്കുകയായിരുന്നു സുഹാസിനി. ഇപ്പോൾ അവൾ തന്നെയും ഒഴിവാക്കുന്നുണ്ടെന്ന് സുഹാസിനിക്ക് തോന്നി. മറ്റ് അധ്യാപകരാരും സ്റ്റാഫ് റൂമിൽ ഇല്ലാത്ത സമയത്ത് സുഹാസിനി ഗായത്രിയോട് രഞ്ജന്‍റെ കാര്യം സൂചിപ്പിച്ചു.

“ഗായത്രീ, ഞാൻ ഇന്നലെ രഞ്ജനെ കണ്ടിരുന്നു. പാവം… വളരെ വിഷമത്തിലാണ്.”

“അതിനെനിക്കെന്താണ്?” ഗായത്രിയുടെ സ്വരത്തിൽ ഈർഷ്യ.

“നീ അൽപം ക്ഷമയോടെ കേൾക്കണം.” സുഹാസിനി പറഞ്ഞു.

“രഞ്ജൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബത്തിലെ അംഗമാണ്. അയാളെ ആശ്രയിച്ചാണ് ഒരു കുടുംബത്തിന്‍റെ നിലനിൽപ്പ്. നിന്‍റെ പരാതിയുടെ പേരിൽ രഞ്ജന്‍റെ ജോലി നഷ്ടപ്പെടാനിടവന്നാൽ ഒരുപക്ഷേ, അയാൾ ജീവിതം അവസാനിപ്പിച്ചേക്കുമൊയെന്ന് എനിക്ക് ഭയമുണ്ട്.”

“ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് അയാൾ ആദ്യമേ ചിന്തിക്കേണ്ടതായിരുന്നു.” ഗായത്രി നിർദാക്ഷിണ്യം പറഞ്ഞു.

“അതുശരി, എങ്കിൽ പറയൂ, നിനക്കീ സംഭവത്തിൽ ഒരു ചുക്കുമില്ലെന്ന്. തീക്കളിയാണ് കളിക്കുന്നതെന്ന് ആദ്യമേ കരുതണമായിരുന്നു. രഞ്ജൻ തെറ്റ് ചെയ്തെങ്കിൽ അതിന്‍റെ കാരണക്കാരി നീ തന്നെയാണ് ഗായത്രി.” സുഹാസിനിയുടെ സ്വരം കടുത്തു.

“സുഹാസിനി നീ എന്താണ് പറഞ്ഞുവരുന്നത്?”

“അതെ, അതുതന്നെ. നീ വിവാഹിതയാണ് രഞ്ജൻ അവിവാഹിതനും.”

“നീ എന്‍റെ സുഹൃത്തായിട്ടും എന്നെ കുറ്റപ്പെടുത്തുകയാണല്ലോ?”

“നീ മാത്രമല്ല രഞ്ജനും എന്‍റെ സുഹൃത്താണ്. രഞ്ജൻ മാപ്പുപറയാൻ ആഗ്രഹിക്കുന്നുണ്ട്. നോക്ക്, ഈ കത്ത് മാപ്പപേക്ഷയാണ്.” സുഹാസിനി രഞ്ജന്‍റെ കത്ത് ഗായത്രിക്ക് കൈമാറി.

“ഈ കത്ത് ഞാനെന്ത് ചെയ്യണം?”

“രഞ്ജൻ മാപ്പ് പറഞ്ഞ സ്ഥിതിയ്ക്ക്, നീ പരാതി പിൻവലിക്കണം. അതാണ് ശരി.”

“ഇല്ല. അന്ന് എത്രയോ കുട്ടികൾക്ക് മുന്നിൽ വെച്ച്… ഞാനതെങ്ങനെ മറക്കും…?”

“ശരി. പക്ഷേ, ഒന്ന് മറക്കണ്ട… കഴിഞ്ഞ രണ്ട് വർഷമായി നിങ്ങളുടെ ബന്ധം കുട്ടികൾക്കിടയിൽ പാട്ടായിരുന്നു. നിങ്ങളുടേത് വഴിവിട്ട പോക്കാണെന്നറിഞ്ഞപ്പോഴെങ്കിലും ഞാൻ കറക്ട് ചെയ്യണമായിരുന്നു. അതെന്‍റെ തെറ്റ്. രഞ്ജനെ പിരിച്ചുവിട്ടാൽ അയാൾ കോടതിയിൽ പോകുമെന്നുറപ്പാണ്. അതോടെ കോളേജ് മാത്രമല്ല നാട് മുഴുവനറിയും നിങ്ങളുടെ പൂർവ്വബന്ധം.”

ഗായത്രിയുടെ ഉള്ളൊന്ന് കിടുങ്ങി. “ഞാൻ പരാതി പിൻവലിച്ചാൽ നികേഷിനോടെന്ത് പറയും?”

“ഒരാളുടെ ജീവിതപ്രശ്നമല്ലേ, നികേഷതിന് എതിര് നിൽക്കുമെന്ന് തോന്നുന്നില്ല.”

“പക്ഷേ… പ്രിൻസിപ്പാൾ…”

“അദ്ദേഹത്തിന്‍റെ കാര്യം എനിക്ക് വിട്ടേക്കു. ആദ്യം പരാതി പിൻവലിച്ചുകൊണ്ടുള്ള കത്ത് തരൂ.” ഗായത്രിയുടെ പിരിമുറുക്കം കുറയുന്നത് മുഖത്ത് പ്രകടമായിരുന്നു. അവൾ ചിരിയോടെ സുഹാസിനിയെ നോക്കി. സംഗതിയേറ്റു. സുഹാസിനിക്ക് ആശ്വാസമായി.

“എന്താണാവോ ഈ നിറഞ്ഞ ചിരിയുടെ കാരണം?” തന്‍റെ സംശയം സുഹാസിനി ഒളിച്ചുവെച്ചില്ല.

“നിന്‍റെ ചിരി കണ്ടിട്ട് ഞാൻ പോലും വീണു, പിന്നല്ലേ ആ രഞ്ജൻ…” ഇത് കേട്ടപ്പോൾ ഗായത്രി പൊട്ടിച്ചിരിച്ചു.

“നികേഷും ഇതുതന്നെയാ പറഞ്ഞത്. അതോർത്ത് ചിരിച്ചതാ…”

സുഹാസിക്കത് കേട്ടപ്പോൾ ആശ്വാസം തോന്നി. നികേഷ് എത്രമാത്രം പൊരുത്തപ്പെടുന്ന വ്യക്തിയാണ്.

“സുഹാസിനി, ഒരു കാര്യം പറയട്ടെ. നീ ഒത്തിരി  മാറിയിരിക്കുന്നു.” ഗായത്രിയുടെ കമന്‍റ് കേട്ടപ്പോൾ അവൾ ചിരിയോടെ പറഞ്ഞു.

“മറ്റൊരാളും എന്നോടിത് പറഞ്ഞു. ഹാ… കൂട്ടുകാർക്കായി എന്തൊക്കെ വേഷങ്ങൾ കെട്ടിയാലാണ്…”

വാതിൽ തുറന്ന് അകത്തേക്ക് വരുന്നയാളെ കണ്ടപ്പോൾ പ്രിൻസിപ്പാൾ മഹേന്ദ്രവർമ്മ തെല്ല് അത്ഭുതപ്പെടാതിരുന്നില്ല.

മൂന്ന് വർഷമായി സുഹാസിനി ടീച്ചർ കോളേജിൽ ചേർന്നിട്ട്. സ്റ്റാഫ് മീറ്റിംഗിനല്ലാതെ അവർ ഈ മുറിയിലേക്ക് കടക്കാറില്ല. കോളേജിലെ ഏറ്റവും മികച്ച അധ്യാപിക കൂടിയാണ് സുഹാസിനി.

“വരൂ… വരൂ… ഇന്നെന്താണ് പതിവില്ലാതെ…?” മഹേന്ദ്രവർമ്മ ചിരിയോടെ അവരെ സ്വാഗതം ചെയ്തു.

“സാർ, ഞാൻ രഞ്ജന്‍റെ കാര്യം സംസാരിക്കാനാണ് വന്നത്?”

“രഞ്ജനെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേർ വന്നിരുന്നു. പക്ഷേ, അയാൾ മിടുക്കനായ അധ്യാപകനാണെന്നായിരുന്നു എന്‍റെ ധാരണ.”

“അതെ സാർ. പക്ഷേ, ഞാൻ വന്നത് അദ്ദേഹത്തിന്‍റെ മാപ്പപേക്ഷയുമായിട്ടാണ്. ഗായത്രിക്കും രഞ്ജൻ കത്ത് നൽകിയിട്ടുണ്ട്.”

“അത് നന്നായി. അങ്ങനെയാണ് വേണ്ടത്.”

“രഞ്ജന്‍റെ മാപ്പപേക്ഷ കണ്ട് ഗായത്രി പരാതി പിൻവലിക്കാൻ തയ്യാറായിട്ടുണ്ട് സാർ.”

“അങ്ങനെയോ… പക്ഷേ കേവലം ഒരു അപേക്ഷയുടെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കുന്നതെങ്ങനെ? ശരിയാകില്ല. എനിക്ക് അവരെ കണ്ട് സംസാരിക്കണം. എന്നിട്ടേ തീരുമാനമെടുക്കാനാകൂ.” മഹേന്ദ്രവർമ്മ ആലോചനയോടെ പറഞ്ഞു.

“സാർ, രഞ്ജന്‍റെ കരിയർ തുടങ്ങിയതല്ലേയുള്ളൂ, ഇങ്ങനെ ഒരു കേസിൽ അയാളെ പുറത്താക്കിയാൽ മറ്റൊരു ജോലി കിട്ടുക എളുപ്പമല്ല.” പ്രിൻസിപ്പാളിൽ സമർദ്ദം ചെലുത്തേണ്ടി വരുമെന്ന് സുഹാസിനിക്ക് മനസ്സിലായി. അവൾ തുടർന്നു,

“മാത്രമല്ല സാർ, കോളേജിന്‍റെ റെപ്യൂട്ടേഷന്‍റെ പ്രശ്നം കൂടിയല്ലേയിത്?”

“സാർ, ഇതിപ്പോ നമ്മുടെ കോളേജിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമാണ്. അയാളെ പിരിച്ചുവിട്ടാൽ കോടതിയിൽ പോകില്ലെന്നാരു കണ്ടു? അങ്ങനെയുണ്ടായാൽ സാറും പ്രതിസ്ഥാനത്താകും. മാത്രമല്ല, നാട്ടുകാർ മുഴുവനറിയും. അതൊക്കെ ഒഴിവാക്കുകയല്ലേ നല്ലത്?”

“ടീച്ചർ പറയുന്നത് ശരിയാണ്. പക്ഷേ…”

“മറ്റൊന്നു കൂടിയുണ്ട്. ആ നേതാവ് ജോൺ സാമുവൽ തന്‍റെ അനുജനെ തിരുകിക്കയറ്റാനുള്ള ശ്രമത്തിലാണെന്ന് അറിയാമല്ലോ. അയാളുടെ അനുജൻ ഒരു ഗുണ്ടാനേതാവാണ്. സാർ, അതിലൊക്കെ എത്രയോ നല്ലവനാണ് രഞ്ജൻ. പെട്ടെന്നുള്ള വികാരാവേശത്തിൽ ഒരു തെറ്റ് സംഭവിച്ചുവെന്നത് ശരിതന്നെ. പക്ഷേ, അയാൾ നല്ല അധ്യാപകനാണ്.”

സ്വതവേ സംസാരം കുറഞ്ഞ സുഹാസിനി രഞ്ജന്‍റെ കാര്യത്തിൽ വാചാലയാകുന്നത് കണ്ടപ്പോൾ മഹേന്ദ്രവർമ്മയ്ക്ക് അത്ഭുതം ഇരട്ടിച്ചു. അവർ പറയുന്നതിൽ കാര്യമുണ്ട്. രഞ്ജന് ഒരവസരം കൊടുക്കുന്നതാണ് ശരി.

“ഓകെ. ടീച്ചർ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ, നാളെ ബോർഡ് മീറ്റിംഗ് തുടങ്ങുമ്പോൾ ഞാനത് പറയും?”

“ഗായത്രിയോട് നേരിട്ട് മീറ്റിംഗിൽ പങ്കെടുക്കാൻ പറയാം സാർ.”

പിറ്റേന്ന് ബോർഡ് മീറ്റിംഗിൽ രഞ്ജനെ പുറത്താക്കാനുള്ള ആഗ്രഹവുമായി എത്തിയവർ ഗായത്രിയെ കണ്ട് അമ്പരന്നു.

രഞ്ജൻ മാപ്പ് പറയുകയും ഗായത്രി പരാതി പിൻവലിക്കുകയും ചെയ്തതായി മഹേന്ദവർമ്മ മീറ്റിംഗിൽ അറിയിച്ചു. ചില്ലറ എതിർവാദങ്ങളുണ്ടായെങ്കിലും രഞ്ജന്‍റെ സസ്പെഷൻ പിൻവലിക്കാൻ തന്നെയായിരുന്നു തീരുമാനം.

“സന്തോഷവാർത്ത സുഹാസിനി രഞ്ജനെ അറിയിക്കൂ.” മഹേന്ദ്രവർമ്മ പറഞ്ഞു. മീറ്റിംഗ് കഴിഞ്ഞ് സുഹാസിനി രഞ്ജനെ കാണാനെത്തി.

“ഹായ് രഞ്ജൻ… ഗുഡ് ന്യൂസുണ്ട്. എനിക്ക് ചെലവ് ചെയ്യണം കേട്ടോ. എത്ര നാവടിച്ചിട്ടാണ് ഈ ഓർഡർ കൈയിൽ കിട്ടിയതെന്നോ? നാളത്തന്നെ കോളേജിലെത്തണം.”

രഞ്ജൻ ഓർഡർ വാങ്ങി വായിച്ചു. സസ്പെഷൻ പിൻവലിച്ചുകൊണ്ടുള്ള കത്ത് അറിയിപ്പ്. നിറയുന്ന കണ്ണുകളോടെ അയാൾ സുഹാസിനിയെ നോക്കി.

“സുഹാസിനി… നിങ്ങൾ ചെയ്തത് എത്ര വലിയ കാര്യമാണ്. കേവലം നന്ദി വാക്കിലെങ്ങനെ ഒതുക്കാനാകും?”

“അതൊക്കെ ശരി. നാളെ കോളേജിലെത്തിയേക്കണം. ജോലി ഉപേക്ഷിക്കണമെന്ന് ചിന്തിക്കണ്ട.”

രഞ്ജൻ അതിശയിച്ചു. തന്‍റെ മനസ്സിലെ ചിന്ത ഇവളെങ്ങനെയറിഞ്ഞു?

“ഹാ… രഞ്ജൻ… ഞാനെങ്ങനെയറിഞ്ഞുവെന്നല്ലേ… നിങ്ങളുടെ വിഷമം എങ്ങനെ കുട്ടികളെ നേരിടുമെന്നല്ലേ? അതൊന്നും കാര്യമാക്കണ്ട. രണ്ട് ദിവസംകൊണ്ട് എല്ലാം ശരിയാകും. ഈ കുട്ടികൾ സ്ഥിരമായിട്ടുള്ളവരല്ല എന്നോർക്കുക. സ്ഥിരമായിട്ടുള്ളവർ നമ്മൾ അധ്യാപകരാണ്.”

പിറ്റേന്ന് രഞ്ജൻ കോളേജിലെത്തിയത് ചില തീരുമാനങ്ങളോടെയാണ്. സുഹാസിനിയെ കണ്ടപ്പോൾ അയാൾ നിറഞ്ഞ ചിരി സമ്മാനിച്ചു.

“ആമുഖമൊന്നുമില്ല സുഹാസിനി. എനിക്ക് ചിലത് പറയാനുണ്ട്.” അവൾ അത്ഭുതത്തോടെ അയാളെ നോക്കി.

“സുഹാസിനി തനെന്നുമെന്നും എന്‍റെ കൂടെയുണ്ടാകണം.”

“ഓകെ. അതിനെന്താ? ഞാൻ ഈ കോളേജ് വിട്ടുപോകുന്നില്ലല്ലോ…”

“അതല്ല ഞാനുദ്ദേശിച്ചത്. എന്‍റെ ജീവിതത്തിൽ ഒരുമിച്ചുണ്ടാകണമെന്നാണ്.” രഞ്ജൻ മനസ്സ് തുറന്നു. അതുകേട്ട് സുഹാസിനി ചിരിച്ചു.

“നിങ്ങൾ വളരെ സെൻസിറ്റീവാണ് രഞ്ജൻ. കോളേജിലെ ഏറ്റവും സുന്ദരിയായ അധ്യാപികയോടായിരുന്നില്ലേ ഇന്നലെ വരെ പ്രണയം. നാളെ സുന്ദരിയായ വിദ്യാർത്ഥിനിയോട് പ്രേമം തോന്നില്ലെന്നാര് കണ്ടു? കേവലം നന്ദിയുടെ പേരിൽ ഇത്തരമൊരു തീരുമാനം എടുക്കണ്ട.”

അവളുടെ സ്വരത്തിലെ പരിഹാസം അയാൾ തിരിച്ചറിഞ്ഞു. പക്ഷേ, അതയാളെ നിരാശനാക്കിയില്ല.

“ഞാൻ പ്രത്യുപകാരം ചെയ്യാനല്ല ഇങ്ങനെയൊരു തീരുമാനമെടുത്തത്. സുഹാസിനിക്കുവേണ്ടി ഞാൻ കാത്തിരിക്കാം, വിശ്വാസമാകുന്നതുവരെ. വർഷങ്ങൾ നീണ്ടാലുമത് തുടരും.”

രഞ്ജന്‍റെ വാക്കുകളിൽ തന്നോടുള്ള സ്നേഹത്തിന്‍റെ ആഴം സുഹാസിനി നേരിട്ടറിഞ്ഞു. അവൾ മറുപടി പറയാതെ മനോഹരമായ ഒരു ചിരി സമ്മാനിച്ച് ക്ലാസ്സ് റൂമിലേക്ക് നടന്നു.

താഴ്വരകളുടെ സ്വന്തം ധർമ്മശാല

യാത്രകൾ പോകുമ്പോൾ നഗരത്തിന്‍റെ തിരക്കുകളിൽ നിന്ന് മാറി മലനിരകളുടെ പ്രകൃതി സൗന്ദര്യം എല്ലാവരേയും ആകർഷിക്കുന്നു. ഹിമാലയത്തിന്‍റെ ആകർഷകമായ, മഞ്ഞുമൂടിയ കൊടുമുടികൾ, ചുറ്റും പച്ചപ്പ് നിറഞ്ഞ വയലുകൾ എന്നിവയ്ക്കിടയിൽ അവധിദിനങ്ങൾ ചെലവഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഹിമാചൽ പ്രദേശിലെ കാൻഗ്രയിൽ നിന്ന് 17 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ധർമ്മശാല ഒരു മികച്ച വിനോദ സഞ്ചാര കേന്ദ്രം ആണ്.

ഹിമാചൽ പ്രദേശിന്‍റെ ശൈത്യകാല തലസ്ഥാനവും കാൻഗ്ര ജില്ലയുടെ ആസ്ഥാനവുമാണ് ധരംശാല അഥവാ ധർമ്മശാല. ഇത് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം കൂടിയാണ്. പശ്ചാത്തലത്തിൽ മഞ്ഞുമൂടിയ ഛോളധർ പർവതനിര ഈ സ്ഥലത്തിന്‍റെ പ്രകൃതി ഭംഗി വർദ്ധിപ്പിക്കുന്നു. സമീപകാലത്ത്, ധർമ്മശാല ഏറ്റവും ഉയരമുള്ളതും മനോഹരവുമായ ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ പേരിൽ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാല, പ്രകൃതിയുടെ മടിത്തട്ടിൽ കുറച്ച് ദിവസങ്ങൾ സമാധാനത്തോടെ ചിലവഴിക്കാൻ പറ്റിയ സ്ഥലമാണ്.

ധർമ്മശാല നഗരം വളരെ ചെറുതാണ്, എന്നാൽ ദിവസത്തിൽ പലതവണ സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിച്ചു പോകുന്നത്ര മനോഹരമാണ്. ഇതിനായി ധർമ്മശാലയിലെ ബ്ലോസംസ് വില്ലേജ് റിസോർട്ട് താമസസ്ഥലമാക്കാം. വിനോദസഞ്ചാരികളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആധുനിക സൗകര്യങ്ങളോടെയാണ് ഈ ടൂറിസ്റ്റ് റിസോർട്ട് സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് അനുസരിച്ച്, സുപ്പീരിയർ, പ്രീമിയം, കോട്ടേജുകൾ എന്നിങ്ങനെയുള്ള ഓപ്ഷനുകൾ ഉണ്ട്. ഇവിടുത്തെ സുഖപ്രദമായ മുറികളുടെ ജനാലയിൽ നിന്ന് ദൗലാധർ കുന്നുകളുടെ കാഴ്ച ആസ്വദിക്കാം. ഇവിടെയുള്ള സൗകര്യങ്ങൾ വിനോദസഞ്ചാരികൾക്ക് വിശ്രമം മാത്രമല്ല, അടുത്തുള്ള സ്ഥലങ്ങൾ കാണാനുള്ള അവസരവും നൽകുന്നു. ഈ റിസോർട്ടിൽ നിന്ന് നിങ്ങൾക്ക് അടുത്തുള്ള മ്യൂസിയങ്ങൾ, കോട്ടകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, വന്യജീവി ടൂറിസം, സാംസ്കാരിക പരിപാടികൾ എന്നിവ ആസ്വദിക്കാം.

ചണ്ഡീഗഢിൽ നിന്ന് 239 കിലോമീറ്ററും മണാലിയിൽ നിന്ന് 252 കിലോമീറ്ററും ഷിംലയിൽ നിന്ന് 322 കിലോമീറ്ററും ന്യൂഡൽഹിയിൽ നിന്ന് 514 കിലോമീറ്ററും അകലെയാണ് ധർമ്മശാല സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലം കാൻഗ്ര താഴ്വരയിലേക്കുള്ള കവാടമായി കണക്കാക്കപ്പെടുന്നു. ഓക്ക്, കോണിഫറസ് മരങ്ങൾ നിറഞ്ഞ വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം കാൻഗ്ര താഴ്‌വരയുടെ മനോഹരമായ കാഴ്ച നൽകുന്നു. അന്തർദേശീയമായി അംഗീകരിക്കപ്പെട്ട ധർമ്മശാല ‘സ്മോൾ ലാസ ഓഫ് ഇന്ത്യ’ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഹിമാലയത്തിലെ മഞ്ഞുമൂടിയ കൊടുമുടികൾ, ഇടതൂർന്ന ദേവദാരു വനങ്ങൾ, ആപ്പിൾ തോട്ടങ്ങൾ, തടാകങ്ങൾ, നദികൾ എന്നിവയുള്ള ഈ നഗരം സഞ്ചാരികൾക്ക് പ്രകൃതിയുടെ മടിത്തട്ടിൽ ആയിരിക്കുന്ന അനുഭൂതി നൽകുന്നു.

കാൻഗ്ര ആർട്ട് മ്യൂസിയം: കലയിലും സംസ്കാരത്തിലും താൽപ്പര്യമുള്ളവർക്ക് ഈ മ്യൂസിയം മികച്ച സ്ഥലമാണ്. ഇവിടുത്തെ കലാ സാംസ്കാരിക ചിഹ്നങ്ങൾ ധർമ്മശാലയിലെ ആർട്ട് മ്യൂസിയത്തിൽ കാണാം. അഞ്ചാം നൂറ്റാണ്ടിലെ അമൂല്യ വസ്തുക്കളും ശിൽപങ്ങളും, പെയിന്‍റിംഗുകൾ, നാണയങ്ങൾ, പാത്രങ്ങൾ, ആഭരണങ്ങൾ, ശിൽപങ്ങൾ, രാജകീയ തുണിത്തരങ്ങൾ എന്നിവ ഇവിടെ കാണാം.

മക്ലിയോഡ്ഗഞ്ച്: ടിബറ്റൻ കലയും സംസ്‌കാരവും അടുത്തറിയണമെങ്കിൽ മക്ലിയോഡ്ഗഞ്ച് ഒരു മികച്ച സ്ഥലമാണ്. നിങ്ങൾക്ക് ഷോപ്പിംഗ് ഇഷ്ടമാണെങ്കിൽ ടിബറ്റൻ കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ, തങ്ക (ഒരു തരം സിൽക്ക് പെയിന്‍റിംഗ്), കരകൗശല വസ്തുക്കൾ എന്നിവ ഇവിടെ നിന്ന് വാങ്ങാം. രാജ്യാന്തര തലത്തിൽ പ്രസിദ്ധമായ ഹിമാചലി പഷ്മിന ഷാളുകളും പരവതാനികളും ഇവിടെ നിന്ന് വാങ്ങാം. സമുദ്രനിരപ്പിൽ നിന്ന് 1,030 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ പട്ടണമാണ് മക്ലിയോഡ്ഗഞ്ച്. കടകൾ, റെസ്റ്റോറന്‍റുകൾ, ഹോട്ടലുകൾ, വഴിയോര മാർക്കറ്റുകൾ എന്നിവയുണ്ട്. വേനൽക്കാലത്തും ഇവിടെ തണുപ്പ് അനുഭവപ്പെടും. വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുന്ന തണുത്ത നീരുറവകൾ, തടാകങ്ങൾ തുടങ്ങി എല്ലാം ഇവിടെയുണ്ട്. വിശാലമായ പച്ചപ്പും കുന്നുകൾക്കിടയിലുള്ള വളഞ്ഞുപുളഞ്ഞ പാതകളും സഞ്ചാരികളെ ട്രക്കിംഗിന് പ്രചോദിപ്പിക്കുന്നു.

കാരി: ഇതൊരു മനോഹരമായ പിക്നിക് സ്ഥലവും റെസ്റ്റോറന്‍റുമാണ്. ആൽപൈൻ പുൽമേടുകളാലും പൈൻ വനങ്ങളാലും ചുറ്റപ്പെട്ടതാണ് ഈ തടാകം. 1983 മീറ്റർ ഉയരത്തിലാണ് കാരി സ്ഥിതി ചെയ്യുന്നത്. ഹണിമൂൺ ദമ്പതികൾക്ക് ഇതൊരു മികച്ച റിസോർട്ടാണ്.

മച്ചാരിയാലും തത്വാനിയും: മച്ചാരിയാൽ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ്, തത്വാനി ഒരു സ്വാഭാവിക ചൂടുവെള്ള ഉറവയാണ്. ഈ രണ്ട് സ്ഥലങ്ങളും വിനോദസഞ്ചാരികൾക്ക് ഒരു പിക്നിക് നടത്താനുള്ള അവസരം നൽകുന്നു.

എങ്ങനെ പോകും

ധർമ്മശാലയിലെത്താനുള്ള ഏറ്റവും നല്ല മാർഗം റോഡ് മാർഗമാണ്, എന്നാൽ വേണമെങ്കിൽ, വിമാനത്തിലോ റെയിലിലോ പോകാം.

വിമാനമാർഗ്ഗം: ധർമ്മശാലയ്ക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ് കാൻഗ്രയിലെ ഗഗ്ഗൽ വിമാനത്താവളം. ധർമ്മശാലയിൽ നിന്ന് 15 കിലോമീറ്റർ അകലെയാണിത്. ഇവിടെ എത്തിയ ശേഷം ബസിലോ ടാക്സിയിലോ ധർമ്മശാലയിലെത്താം.

റെയിൽ മാർഗം: പട്ടാൻകോട്ട് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഇവിടെ നിന്ന് 95 കിലോമീറ്റർ അകലെയാണ്. പട്ടാൻകോട്ടിനും ജോഗീന്ദർ നഗറിനും ഇടയിലൂടെ കടന്നുപോകുന്ന നാരോ ഗേജ് റെയിൽ പാതയിൽ കാൻഗ്ര സ്റ്റേഷനിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ് ധർമ്മശാല.

റോഡ് വഴി: ഹിമാചൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസുകൾ ചണ്ഡീഗഡ്, ഡൽഹി, ഹോഷിയാർപൂർ, മാണ്ഡി മുതലായവയിൽ നിന്ന് ധർമ്മശാലയിലേക്ക് പതിവായി ഓടുന്നു. ഉത്തരേന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിന്ന് നേരിട്ട് ബസ് സർവീസ് ഉണ്ട്. ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്നും കൊണാട്ട് പ്ലേസിൽ നിന്നും ധർമ്മശാലയിലേക്ക് ബസിൽ പോകാം.

എപ്പോൾ പോകണം

മാർച്ച് മുതൽ ജൂൺ വരെയാണ് ധർമ്മശാലയിലെ വേനൽക്കാലം. ഈ കാലയളവിൽ ഇവിടെ താപനില 22 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. ഈ സുഖകരമായ കാലാവസ്ഥയിൽ സഞ്ചാരികൾക്ക് ട്രെക്കിംഗ് ആസ്വദിക്കാം. മൺസൂൺ കാലത്ത് ഇവിടെ കനത്ത മഴയാണ്. ശൈത്യകാലത്ത്, ഇവിടെ വളരെ തണുപ്പാണ്, താപനില -4 ഡിഗ്രി സെൽഷ്യസിനു താഴെയായി കുറയുന്നു, ഇതുമൂലം റോഡുകൾ അടയ്ക്കുകയും ചെയ്യുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളും ധർമ്മശാല സന്ദർശിക്കാൻ അനുയോജ്യമാണ്.

ഹിമാചൽ പ്രദേശിലെ മനോഹരമായ കംഗ്ര താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ധർമ്മശാല, സംസ്കാരവും ചരിത്രവും കൊണ്ട് സമ്പന്നമായ ഒരു സ്ഥലമാണ്. ശാന്തമായ ഈ പട്ടണത്തെക്കുറിച്ചുള്ള ചില കൗതുകകരമായ വസ്തുതകൾ ഇതാ:

ടിബറ്റൻ എക്സൈൽ സൊസൈറ്റി: ടിബറ്റൻ പ്രവാസ സർക്കാരിന്‍റെയും 14-ാമത് ദലൈലാമയുടെയും ഭവനമായി ധർമ്മശാല പ്രസിദ്ധമാണ്.

പുരാതന വേരുകൾ: നഗരത്തിന്‍റെ പേര്, ധർമ്മശാല, സംസ്‌കൃത പദങ്ങളായ ‘ധർമ്മ’ (മതം അല്ലെങ്കിൽ കടമ എന്നർത്ഥം), ‘ശാല’ (സങ്കേതം അല്ലെങ്കിൽ വീട് എന്നർത്ഥം) എന്നിവയിൽ നിന്നാണ് ഉത്ഭവിച്ചത്.

ബ്രിട്ടീഷ് സ്വാധീനം: ബ്രിട്ടീഷ് ഭരണകാലത്ത്, ധർമ്മശാല ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് വേനൽക്കാല വിശ്രമ കേന്ദ്രമായി പ്രവർത്തിച്ചു, കൊളോണിയൽ വാസ്തുവിദ്യയുടെയും സ്വാധീനത്തിന്‍റെയും അവശിഷ്ടങ്ങൾ ഉണ്ട്.

കൾച്ചറൽ മെൽറ്റിംഗ് പോട്ട്: ഹിന്ദുമതം, ബുദ്ധമതം, മറ്റുള്ളവ എന്നിവയുൾപ്പെടെ ഒന്നിലധികം മതങ്ങൾ യോജിപ്പോടെ നിലനിൽക്കുന്ന ഒരു സ്ഥലമാണിത്.

പ്രകൃതിസൗന്ദര്യം: ഗംഭീരമായ ധൗലാധർ പർവതനിരയുടെ പശ്ചാത്തലത്തിൽ, ധർമ്മശാല അതിശയകരമായ പ്രകൃതിദൃശ്യങ്ങൾ പ്രദാനം ചെയ്യുന്നു.

സ്‌മാർട്ട് സിറ്റി: ഇന്ത്യൻ ഗവൺമെന്‍റിന്‍റെ സ്‌മാർട്ട് സിറ്റി മിഷന്‍റെ കീഴിൽ സ്‌മാർട്ട് സിറ്റിയായി വികസിപ്പിക്കാൻ ധർമ്മശാലയെ തിരഞ്ഞെടുത്തു, അതിന്‍റെ സ്വാഭാവികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ട് നഗരജീവിതത്തെ നവീകരിക്കുക എന്നതാണ് ലക്ഷ്യം.

ധർമ്മശാലയെ ഇന്ത്യയിലെ സവിശേഷവും തീർച്ചയായും സന്ദർശിക്കേണ്ടതുമായ സ്ഥലമാക്കി മാറ്റുന്ന ചില ഹൈലൈറ്റുകൾ മാത്രമാണിത്. സമാധാനപരമായ ഒരു വിശ്രമകേന്ദ്രം തേടുകയാണെങ്കിലും, ധർമ്മശാല അനുയോജ്യമാണ്.

ഫിറ്റ്നസ്സ് : 10 മിഥ്യകളും സത്യങ്ങളും

ശരീരം ആരോഗ്യമുള്ളതായിരിക്കുക എന്നുള്ളത് ഏതൊരാളും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് .പ്രത്യേകിച്ചും യുവാക്കൾ. അതിനായി അവർ പലതരത്തിലുള്ള വ്യായാമങ്ങളും, ജിം എക്‌സർസൈസും ഡയറ്റുമൊക്കെ ചെയ്യും. എന്നാൽ ചിലരിലെങ്കിലും ഫിറ്റ്നസുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകൾ ഉണ്ട്. അത്തരം തെറ്റിദ്ധാരണകൾ നീക്കം ചെയ്യേണ്ടത് പ്രധാനമാണ്.

1. വ്യായാമത്തിന് മുമ്പ് സ്ട്രെച്ചിംഗ് പ്രധാനമാണ്

വ്യായാമം ചെയ്യുന്നതിനുമുമ്പ് സ്ട്രെച്ചിംഗ് ചെയ്യുന്നത് നല്ലതാണെന്ന് പലരും പറയാറുണ്ട്, എന്നാൽ വ്യായാമത്തിന് ശേഷം സന്ധികളും പേശികളും ചൂടുള്ള സമയത്ത് സ്ട്രെച്ചിംഗ് ചെയ്യുന്നതാണ് നല്ലത്. ഇത് സമ്മർദ്ദം കുറയ്ക്കുന്നു, പേശികളുടെ പിരിമുറുക്കം കുറയ്ക്കുന്നു, പോസ്ച്ചറും രക്തചംക്രമണവും മെച്ചപ്പെടുത്തുന്നു.

2. ജിമ്മിൽ മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും

ഇതും ശരിയല്ല. എന്ത് ചെയ്താലും ദീർഘനേരം വ്യായാമം ചെയ്യുന്നതിനേക്കാളും ക്ഷമയോടെ ചിട്ടയോടെ ചെയ്യുന്നതാണ് നല്ലത്, വർക്ക്ഔട്ടിൽ നിന്ന് പരമാവധി പ്രയോജനം നേടുന്നതിന്, എയ്റോബിക് വ്യായാമത്തിന് മുമ്പായി സ്ട്രെംഗ്ത് ട്രെയിനിംഗ് ചെയ്തിരിക്കണം. ഇക്കാരണത്താൽ, ശരീരത്തിൽ ഉള്ള കാർബോഹൈഡ്രേറ്റുകൾ ആദ്യം എരിയിച്ചു കളയപ്പെടുന്നു. അതിനുശേഷം, എയ്റോബിക് വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പും കൊളസ്ട്രോളും എരിച്ചു കളയാം. ജിമ്മിൽ മാത്രമായി വ്യായാമത്തെ ഒതുക്കാതെ നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ മിതമായ ചില വ്യായാമങ്ങളും കൂടി ചെയ്യാം.

3. സ്ട്രെംഗ്ത് ട്രെയിനിംഗ് നിർത്തുമ്പോൾ പേശികൾ ഫാറ്റായി മാറുന്നു

പേശികൾ (മസ്സൽ) ഒരിക്കലും കൊഴുപ്പായി (ഫാറ്റ്) മാറില്ല. സ്ട്രെംഗ്ത് ട്രെയിനിംഗ് നിർത്തുന്നത് മസ്സൽ മാസ് കുറയ്ക്കും, അതിനാൽ മെറ്റബോളിസം കുറയും. മെറ്റബോളിസം മന്ദഗതിയിലായതിനാൽ കുറച്ച് കലോറി മാത്രമേ എരിച്ചു കളയപ്പെടുകയുള്ളൂ. മാത്രമല്ല ശരീരഭാരം കൂടാനുള്ള സാധ്യതയുമുണ്ട്. പൊണ്ണത്തടി കൂടുന്നതിനനുസരിച്ച് വൻകുടൽ, പാൻക്രിയാസ്, വൃക്ക, പിത്തസഞ്ചി, സ്തനം തുടങ്ങിയ അവയവങ്ങളിൽ ക്യാൻസറിനുള്ള സാധ്യത വർദ്ധിക്കുന്നു.

4. ശരീരത്തിലെ ഫാറ്റ് ബേണിംഗ് എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയും

വ്യായാമത്തിലൂടെ ശരീരത്തിലെ ഫാറ്റ് ബേൺ ചെയ്യാം. എന്നാൽ അതിലൂടെ ശരീരത്തിന്‍റെ ഏതെങ്കിലും പ്രത്യേക ഭാഗത്തെ ഫാറ്റ് ചെയ്യാൻ കഴിയില്ല. വ്യായാമ വേളയിൽ, നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് ദഹിപ്പിക്കാം, എന്നാൽ ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന്‍റെ കൊഴുപ്പ് കത്തിക്കാനുള്ള ലക്ഷ്യം കൈവരിക്കാൻ കഴിയില്ല.

5. വെയ്റ്റ് ലിഫ്റ്റിംഗ് ശരീരത്തിന്‍റെ ടോണും ആകൃതിയും മെച്ചപ്പെടുത്തും

ഭാരോദ്വഹനം ശരീരത്തിന്‍റെ ടോണും രൂപവും മെച്ചപ്പെടുത്തുന്നു, പക്ഷേ അതിന് ഒരു ബോഡി ബിൽഡർ രൂപം നല്കാൻ കഴിയില്ല. സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോണിന്‍റെ അളവ് വളരെ കുറവാണ്, അതിനാൽ അവർക്ക് പുരുഷന്മാരെപ്പോലെ ശരീരത്തിൽ മസ്സലുകൾ രൂപപ്പെടുത്താൻ കഴിയില്ല. ഭാരോദ്വഹനം തീർച്ചയായും കലോറി എരിച്ചുകളയാൻ സഹായിക്കും. ഒപ്പം ആരോഗ്യകരമായ ഭാരം നിലനിർത്തുകയും ചെയ്യും. ആരോഗ്യകരമായ ഭാരം പല രോഗങ്ങളെയും അകറ്റി നിർത്തും.

6. ക്രെഞ്ചസ്‌ ഒരു മികച്ച വ്യായാമമാണ്

വയറിലെ കൊഴുപ്പ് എരിച്ചുകളയാൻ ക്രെഞ്ചസിന് കഴിയില്ല. കാർഡിയോ വർക്കൗട്ടും റെസിസ്റ്റൻസ് ട്രെയിനിംഗും ഇതിനുള്ള മികച്ച വ്യായാമങ്ങളാണ്.

7. വ്യായാമം ചെയ്യുമ്പോൾ നിങ്ങൾക്ക് എന്തും കഴിക്കാം

വ്യായാമം എന്നതിനർത്ഥം നിങ്ങളുടെ ഭക്ഷണശീലങ്ങൾ ആഗ്രഹിക്കുന്നതുപോലെ ആയിരിക്കണമെന്നല്ല. ഏതൊരു വ്യായാമ പദ്ധതിയേക്കാളിലും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം ഏറ്റവും പ്രധാനമാണ്. ശരീരഭാരം നിയന്ത്രിക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ശരിയായ ഭക്ഷണക്രമം അത്യാവശ്യമാണ്. ശരിയായ ഭക്ഷണ ശീലങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ ഒരു വ്യായാമവും അനുവദിക്കില്ല.

8. ട്രെഡ്‌മില്ലിൽ കൂടുതൽ നടക്കുന്നത് ശരീരഭാരം നിലനിർത്താൻ സഹായിക്കും

ട്രെഡ്‌മില്ലിൽ ദീർഘനേരം വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീര ഭാരം നിലനിർത്താൻ സഹായിക്കുകയില്ല, മറിച്ച് കലോറി എരിച്ചുകളയും. ട്രെഡ്മിൽ ഒരു കാർഡിയോ വ്യായാമമാണ്. വെയ്റ്റ് മാനേജ്‌മെന്‍റിന് വെവ്വേറെ വെയ്റ്റ് ട്രെയിനിംഗ് വർക്കൗട്ടുകൾ നടത്തണം.

9. വിയർക്കുന്നത് വരെ വർക്കൗട്ട്

ഇത് എല്ലാവർക്കും ആവശ്യമില്ല, പ്രത്യേകിച്ച് ഭാരം ഉയർത്തുന്നവർക്ക്. ശരീരഭാരം വർദ്ധിപ്പിക്കുന്നതിന്, ഇടയ്ക്ക് കുറച്ച് മിനിറ്റ് വിശ്രമിക്കണം, അങ്ങനെ നാഡീവ്യൂഹം (നെർവ്വ് സിസ്റ്റം) വീണ്ടെടുത്ത് കൂടുതൽ ഭാരം ഉയർത്താൻ തയ്യാറാവാം. ഈ സമയത്ത് വിയർക്കാനുള്ള സാഹചര്യം ഉണ്ടാവില്ല.

10. ഓരോ വ്യായാമത്തിനും ശേഷം ഇലക്ട്രോലൈറ്റുകൾ അത്യാവശ്യമാണ്

ഒരു സാധാരണ വ്യായാമത്തിന് ശേഷം സ്പോർട്സ് പാനീയങ്ങളോ ഇലക്ട്രോലൈറ്റുകളോ ആവശ്യമില്ല. 1 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന കാർഡിയോ വർക്കൗട്ടിനോ നീണ്ട മാരത്തൺ ഓട്ടത്തിനോ ഇടയിൽ ഇലക്ട്രോലൈറ്റുകൾ എടുക്കാം, അല്ലാത്തപക്ഷം സ്പോർട്സ് പാനീയങ്ങൾ കുടിക്കുന്നത് അനാവശ്യമായ പഞ്ചസാര നൽകുകയും കൊഴുപ്പ് കത്തുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യും.

अनलिमिटेड कहानियां-आर्टिकल पढ़ने के लिएसब्सक्राइब करें