ചോദ്യം: 50 വയസ്സുള്ള വീട്ടമ്മയാണ് ഞാൻ. കുഴപ്പമില്ലാത്ത ആരോഗ്യമാണ് എന്‍റേത്. കഴിഞ്ഞ കുറേ നാളുകളായി എന്‍റെ തൂക്കം 15- 20 കിലോ കുറഞ്ഞിരിക്കുകയാണ്. നന്നായി ക്ഷീണിച്ചതുകൊണ്ട് എല്ലൊക്കെ ഉന്തിയിരിക്കുന്നത് കാണാം. സംസാരിച്ചുകൊണ്ടിരിക്കെ പറഞ്ഞത് എന്താണെന്ന് വരെ മറന്നു പോകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?

ഉത്തരം: തൂക്കം 15- 20 കിലോ കുറയുക, ഓർമ്മശക്തി കുറയുക എന്നിവ അൽപം ഗുരുതരമായ പ്രശ്നങ്ങളാണ്. അടുത്തുള്ള ഏതെങ്കിലും നല്ല ആശുപത്രിയിൽ പോയി വിദഗ്ദ്ധ പരിശോധന നടത്തുന്നതായിരിക്കും ഉചിതം.

ഡിപ്രഷൻ, ഹെപ്പർ തൈറോയിഡിസം, എച്ച്ഐവി, ഉദരസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയൊക്കെയും തൂക്കം കുറയാനുള്ള കാരണങ്ങളാണ്. അതുകൊണ്ട് വിദഗ്ദ്ധനായ ഒരു ഡോക്ടർക്ക് മാത്രമെ നിങ്ങളുടെ അസുഖം എന്താണെന്ന് അറിയാൻ കഴിയൂ. രോഗ കാരണം സ്പഷ്ടമായാൽ ചികിത്സയും എളുപ്പമാകുമല്ലോ. അതുകൊണ്ട് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണുക.

ചോദ്യം:  18 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. എനിക്ക് 5 അടി ഉയരമെയുള്ളൂ. തൂക്കം 52 കിലോയും. കുടുംബത്തിൽ മറ്റെല്ലാവർക്കും നല്ല ഉയരമുണ്ട്. അതുകൊണ്ട് എല്ലാവരും എന്നെ തടിച്ചി, കുള്ളത്തി എന്നൊക്കെ വിളിക്കുന്നു. ഉയരം കൂട്ടാനുള്ള എന്തെങ്കിലും മാർഗ്ഗത്തെപ്പറ്റി പറഞ്ഞു തരാമോ?

ഉത്തരം: 98 ശതമാനം പെൺകുട്ടികളിലും 16- 17 വയസ്സിനകം തന്നെ പൊക്കം വെയ്ക്കുന്നത് പൂർത്തിയാകുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. കുട്ടിക്ക് 18 വയസ്സായ സ്ഥിതിക്ക് ഇനി പൊക്കം വെയ്ക്കും എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത് തന്നെ തെറ്റാണ്. അതേക്കുറിച്ചോർത്ത് അപകർഷതാബോധം വെച്ചു പുലർത്തുന്നതും ഒട്ടും ശരിയല്ല.

യഥാർത്ഥത്തിൽ ചിരിച്ച് ഉല്ലസിച്ച് നടക്കാനുള്ള ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയമാണ് കുട്ടിയുടേത്. ഈ പ്രായത്തിൽ മറ്റ് എന്തെല്ലാം കാര്യങ്ങളുണ്ട് ചിന്തിക്കാൻ. വായന, പൂന്തോട്ട നിർമ്മാണം, പെയിന്‍റിംഗ്, ഡാൻസ് തുടങ്ങി ഏതെങ്കിലും ഇഷ്ടമുള്ള ഹോബികൾ ചെയ്യാൻ ശ്രമിക്കുക. ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ വികസിപ്പിക്കാൻ സ്വയമൊരു ശ്രമം നടത്തി നോക്കുക. സ്വന്തം വ്യക്തിത്വത്തെ പരിപോഷിപ്പിക്കുകയും ആകർഷകമാക്കുകയും ചെയ്യുക. അതോടെ കുട്ടിയുടെ ഉയരക്കുറവിനെ ആരും ശ്രദ്ധിക്കാതെയാകും.

വസ്ത്രധാരണരീതിയിലും മാറ്റും ശ്രദ്ധ ചെലുത്തണം. തൂക്കം വർദ്ധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ശാരീരിക സൗന്ദര്യത്തെ നിലനിറുത്താൻ ആവശ്യമായ കാര്യങ്ങൾ ചെയ്യുക. വ്യായാമം ചെയ്യുന്നത് നല്ലതാണ്. പൊക്കക്കുറവ് പരിഹരിക്കാൻ ഹീലുള്ള ചെരുപ്പണിയുക. പുതിയ ഫാഷനിലുള്ള ചെറിയ കുർത്തികൾ അണിയുന്നത് ഉയരക്കൂടുതൽ തോന്നിപ്പിക്കും.

ഇതിനെല്ലാം ഉപരിയായി ഉള്ളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുകയെന്നത് പ്രധാനമാണ്. ജീവിതത്തിൽ നിങ്ങൾ വിജയം നേടുമെന്ന് മനസ്സിൽ ദൃഢ പ്രതിജ്ഞയെടുക്കുക.

ചോദ്യം: എന്‍റെ 13 വയസ്സുകാരൻ മകൻ ഇപ്പോഴും ഉറക്കത്തിൽ മൂത്രമൊഴിക്കും. അവനെ ഞങ്ങൾ പല ഡോക്ടർമാരെയും കാണിച്ചുവെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. ഉറങ്ങുന്നതിന് മുമ്പ് മൂത്രമൊഴിച്ചിട്ടാണ് അവൻ കിടക്കുന്നത്. എന്നിട്ടും ഈ പ്രശ്നമുണ്ടാകുന്നു. എന്തെങ്കിലും പരിഹാരമാർഗ്ഗം ഉണ്ടോ?

ഉത്തരം: പലതരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന ഒരു പ്രശ്നമാണിത്. മൂത്രാശയ കവാടത്തിലുണ്ടാകുന്ന തകരാറ് മൂലം ഇങ്ങനെ സംഭവിക്കാം. പ്രായം ഏറുന്നതിന് അനുസരിച്ച് ആന്തരിക പ്രവർത്തനം പക്വതയാർജ്ജിക്കാത്തത് കൊണ്ടും ഇങ്ങനെ ഉണ്ടാകാം.

आगे की कहानी पढ़ने के लिए सब्सक्राइब करें

ഡിജിറ്റൽ

(1 साल)
USD10
 
സബ്സ്ക്രൈബ് ചെയ്യൂ

ഡിജിറ്റൽ + 12 പ്രിൻ്റ് മാഗസിനുകൾ

(1 साल)
USD79
 
സബ്സ്ക്രൈബ് ചെയ്യൂ
और कहानियां पढ़ने के लिए क्लिक करें...